ദേവരാഗം🖤🖤: ഭാഗം 5

devaragam

എഴുത്തുകാരി: ദേവിക

അടിയുടെ ശക്തിയിൽ അവൾ പുറകിലേക്ക് ചാഞ്ഞു..... വീടിന്റെ അരികത്തു ചെറിയ ഒരു റോഡിൽ ആയിരുന്നു അവർ നിന്നിരുന്നത്... നന്ദൻ നിലത്തു നിന്ന് എഴുനേറ്റു..... അവന്റെ കൊളറിൽ പിടിച്ചു......അവന്റെ കവിളിൽ ആഞ്ഞു തല്ലി.... അവന്റെ വയറിൽ നോക്കി ശക്തിയിൽ ചവിട്ടി........ അവൻ വേലിയുടെ മേലെക്കു മറിഞ്ഞു വീണു..... അവന്റെ ചുണ്ടു പൊട്ടി ചോര വന്നു..... ഈശ്വർ ചുണ്ടിൽ അമർത്തി തുടച്ചു അവിടെന്ന് എഴുനേറ്റു..... അവൻ അവന്റെ അടുത്തേക്ക് ചെന്നു കഴുത്തിൽ മുറുകെ പിടിച്ചു... അവർ രണ്ടു പേരും പരസ്പരം തല്ലി കൊണ്ടിരുന്നു...... ബഹളം കേട്ട് അടുത്ത് ഉള്ളവർ ഓടി കൂടി........ യാമിനി അവരുടെ അടുത്ത് ചെന്നു മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾക്ക് അതു സാധിചിരുന്നില്ല...... നോക്കിക്കേടീ..... കാമുകനേ കൊണ്ടു ഭർത്താവിനെ തല്ലിക്കുന്നു..... ഇവൾ ഒക്കെ ഒരു പെണ്ണു തന്നെ ആണോ... നല്ല പെൺ കൊച്ചു ആയിരുന്നു... ഇപ്പോ കണ്ടിലെ ശെരിക്കും ഉള്ള സ്വഭാവം....... കണ്ടു നിന്ന ആളുകൾ ഓരോന്നും പറയാൻ തുടങ്ങി.... മറ്റുള്ളവർ വന്നു അവരെ രണ്ടു പേരെയും പിടിച്ചു മാറ്റി.....

അവര് നന്നായി കിതക്കുന്നുണ്ടായിരുന്നു..... നന്ദൻ ദേഷ്യം കൊണ്ടു കൈകൾ ചുരുട്ടി പിടിച്ചു...... ഈശ്വർ എല്ലാവരും കണ്ടാലോ എന്നാ നാണക്കേടിൽ നാന്ദന്റെ വണ്ടി ചവിട്ടി നിലത്തു ഇട്ടു...... ഇവിടെ വാടി നായിന്റെ മോളെ.......ഇനി നീ എന്റെ സമ്മതം ഇല്ലാതെ ഇവിടെക്കു വന്ന........ യാമിനിയുടെ കൈ വലിച്ചു പിടിച്ചു അവൻ കാർ തുറന്നു അവളെ അതിലേക്ക് തള്ളി ഇട്ടു... വണ്ടി എടുത്തു പറപ്പിച്ചു... അവൻ നേരെ വിട്ടിലേക്ക് വിട്ടു.... ഹാളിൽ വീട്ടുകാരു മൊത്തം ഉണ്ടെകിലും അവൻ അത് ഒന്നും നോക്കാതെ അവളെ പിടിച്ചു വലിച്ചു പടികൾ കേറി റൂം തുറന്നു അവളെ ബെഡിലേക് തള്ളി ഇട്ടു...... നിനക്ക് ഞാൻ സമയം തന്നത് അല്ലേ നിനക്ക് മുട്ടി നിക്കണോടി കഴുവേറി മോളെ...... നാട്ടുകാരുടെ മുന്നിൽ വെച്ചു.... നിനക്ക് ഒക്കെ ഒരു റൂം എടുത്തൂടെടീ..... അങ്ങനെ നീ ഇപ്പോ എന്റെ താലി ഇട്ടു അവന്റെ കൂടെ പോയി കിടക്കണ്ടാ...... ഇനി നീ ഈ വിട്ടിൽ നിന്നും പുറത്ത് ഇറങ്ങി എന്നു ഞാൻ അറിഞ്ഞാൽ....... ഈശ്വർ ആരാന്നു നീ അറിഞ്ഞു ഇരിക്കും..... അത്രയും പറഞ്ഞു അവൻ dominar ന്റെ കീ എടുത്തു വാതിൽ കൊട്ടി അടച്ചു ഇറങ്ങി.......

രാത്രി ഈശ്വർ നേരം വൈകി ആയിരുന്നു വന്നിരുന്നത്....... യാമിനി ആ നേരം വരെ റൂമിൽ തന്നെ ചിലവഴിച്ചു...... വാതിലിൽ ശക്തിയിൽ തട്ട് കേട്ടപ്പോൾ ആണ് യാമിനി ഉറക്കത്തിൽ നിന്നും എഴുന്നേറ്റതു.. അവൾ വേഗം പോയി വാതിൽ തുറന്നു.... കുടിച്ചു കണ്ണും കാണാൻ പോലും പറ്റാതെ ആകെ ആടി കുഴഞ്ഞു നിക്കായിരുന്നു ഈശ്വർ അപ്പോൾ....... അവളെ ഒന്നു നോക്കി അവൻ നേരെ പോയി ബെഡിലേക്ക് ചാഞ്ഞു..... എനിക്ക് ഇവിടെ ഫുഡ് വേണം പോയി എടുത്തിട്ട് വാടി....... ഒരു അലർച്ച ആയിരുന്നു....... അവൾ വേഗം പോയി പ്ലേറ്റിൽ അവനു ഉള്ള ഫുഡ് ആയിട്ട് വന്നു...... പക്ഷെ റൂമിൽ അവൻ ഉണ്ടായിരുന്നില്ല.... കുറെ നേരം നോക്കി...... അവനെ കാണാതെ ആയപ്പോൾ അവൾ നിലത്തു പാ വിരിച്ചു കിടന്നു.......... കണ്ണുകൾ അടച്ചു കിടന്നു..... ഒഴുകി വരുന്ന കണ്ണുനീരിനേ അവൾ തുടച്ചു മാറ്റി തലയിണയിൽ മുഖം പൂഴ്ത്തി...... പെട്ടന്ന് ആണ് ലൈറ്റ് ഓഫ്‌ ചെയ്തത്....... അവളുടെ തൊട്ടു പിന്നിൽ ആയി അവൻ അവളോട് ചേർന്ന് കിടന്നു.. അവൾ തിരിയുന്നതിനു മുമ്പേ അവൻ അവളെ മുറുകെ വിരിഞ്ഞു മുറുകി...

അതിനോട് ഒപ്പം അവളുടെ അരയിൽ അവൻ അമർത്തി പിടിച്ചു കഴുത്തിൽ അവന്റെ പല്ലുകൾ അമർന്നു........ അവൾ വേദനയോടെ തട്ടി മാറ്റി തിരിയുന്നതിനു മുന്നേ ബാത്‌റൂം തുറന്നു..... അതിൽ നിന്നും ഇറങ്ങി വരുന്ന ഈശ്വറിനേ കണ്ടു അവൾ ഞെട്ടി...... അപ്പൊ തന്നെ അവൾ തൊട്ടു കിടക്കുന്ന സ്ഥലത്തു പരതി പക്ഷെ അവിടെ ശൂന്യം ആയിരുന്നു.... അവൾ പേടിയോടെ എഴുനേറ്റു ഇരുന്നു...... ഈശ്വർ ബാത്‌റൂമിൽ ആയിരുന്നു എങ്കിൽ എന്റെ അടുത്ത്......... അപ്പോഴേക്കും ഈശ്വർ ലൈറ്റ് ഓൺ ചെയ്തിരുന്നു...... അവൾ ഞെട്ടലോടെ അവന്റെ മുഖത്തക്കു നോക്കി..... എന്തെടീ നിന്റെ കാമുകനെ ഓർത്തു മതിയയില്ലേ.....അവൻ അവളോട് ദേഷ്യത്തോടെ ചോദിച്ചു.. അവൾ ഇപ്പോഴും ആ ഷോക്കിൽ നിന്നും മാറിയിരുന്നില്ല.... രാവിലെ എഴുന്നേൽക്കുമ്പോ ഈശ്വർ ബെഡിൽ തന്നെ ഉണ്ടായിരുന്നു.... അവൾ അവനെ ഒന്നു നോക്കി ബാത്‌റൂമിൽ കേറി...... അതെ ഒന്നു നിന്നേ..... അവൾ പേടിയോടെ തിരിഞ്ഞു നോക്കി....... അവൻ അടുത്തേക്ക് വരൂന്തോറും അവൾ പിന്നിലേക്ക് പോയി കൊണ്ടിരുന്നു.... പെട്ടന് അവൻ വേഗം വന്നു അവളുടെ കൈ പിടിച്ചു അവന്റെ അടുത്തേക്ക് വലിച്ചു...... അവളുടെ വിയർപ്പ് നിറഞ്ഞ കഴുത്തിലേക്ക് അവൻ മുഖം കൊണ്ടു ചെന്നു......

അവൻ അടുത്തേക്ക് വരുന്ന നിമിഷം അവളിലെ പെണ്ണ് ഉണർന്നു..... അവൾ ശ്വാസം പിടിച്ചു നിർത്തി കണ്ണുകൾ അടച്ചു നിന്നു....... എന്നാൽ അവളെ ഒന്നു തൊടുക പോലും ചെയ്യാതെ അവൻ അവളെ മറികടന്നു പോയി... അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു പോയി...... നിന്നേ എന്നല്ല..... ഒരു പെണ്ണിനെയും ഈശ്വർ സ്നേഹിക്കില്ല... അവൻ മനസ്സിൽ ഓർത്തു അവളെ നോക്കി ഒന്നു പുച്ഛിച്ചു......... റൂമിൽ ഒറ്റക്ക് ഇരിക്കായിരുന്നു യാമിനി... ഈശ്വറിന്റെ ഫോണിൽ msg നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഒന്നു നോക്കി...... അത് കണ്ടതോടെ അവൾ അറപ്പോടെ മുഖം വെട്ടിച്ചു.... അവളുടെ പുറകിൽ നിന്നു ഈശ്വർ ഇതൊക്കെ കാണുന്നുണ്ടായിരുന്നു... ആണുങ്ങളുടെ ഫോണിൽ അങ്ങനെ പലതും കാണും.... വാട്ട്‌സ്അപ്പ്‌ ഗ്രൂപ്പിൽ വന്നതാ.... എന്തെ നിനക്കും കാണാനോ..... അവൻ പുരികം പൊക്കി ചോദിച്ചു... അവൾ അപ്പൊ തന്നെ വേഗം ആ റൂമിൽ നിന്നും ഇറങ്ങി.. ഓരോ ദിവസം കഴിയുതോറും യാമിനിക്ക് ആ വലിയ വിട്ടിൽ ഒരു അതികപെറ്റു ആണെന്ന് തോന്നി.... എല്ലാവരും അവളോട് അത്യാവശ്യത്തിനു മിണ്ടും... കേശവ് മാത്രം സമയം കിട്ടുന്ന നേരത്തു ഒക്കെ അവളെ ചുറ്റി പറ്റി നിക്കുന്നുണ്ടാകും....... അവനോട് ഒന്നു എതിർത്തു പറയാൻ പറ്റാതെ അവളുടെടെ ദേഷ്യം മുഴുവൻ കണ്ണിലൂടെ കാണിക്കും.....

അവളുടെ ദേഷ്യത്തോടെ ഉള്ള നോട്ടം കാണുമ്പോ അവൻ പോകും.... കുറച്ചു കഴിയുമ്പോ വീണ്ടും വരും..... ഫ്രഡ്സിന്റെ മുന്നിൽ വലിയ ആള് ആവാൻ വേണ്ടി അവളും അവനും തമ്മിൽ ഉള്ള കാര്യം ഓരോന്ന് ഉണ്ടാക്കി പറയും..... രാത്രി യാമിനി വന്നു വാതിൽ തുറക്കുമ്പോൾ സന്തോഷത്തോടെ നിൽക്കുന്ന ഈശ്വറിനേ കണ്ടു........ അവളുടെ കൈ പിടിച്ചു അവൻ അവരുടെ റൂമിലേക്ക് കൊണ്ടു പോയി.... പോയി റെഡി ആവു... നമുക്ക് ഇന്ന് പുറത്ത് പോകാം..... അതില് രണ്ടു സാരി ഉണ്ട്..... അത് ഇട്ട മതി..... അവന്റെ പെരുമാറ്റം അവൾ അത്ഭുതത്തോടെ നോക്കയിരുന്നു...... ആദ്യം ആയിട്ട് ആണ് ഈശ്വർ എന്നോട്..... അവളുടെ മനസ്സിൽ ഒരു ആശ്വാസം തോന്നി......അവന്റെ ഒപ്പം കാറിൽ പോകുമ്പോൾ അവൾ പലപ്പോൾ ആയി അവനെ നോക്കുന്നുണ്ടായിരുന്നു...... എന്നേക്കാൾ ഭംഗി ഉണ്ട്.... എന്നേക്കാൾ എത്രയോ പതി മടങ്ങു കാശ് ഉണ്ട്..... എന്ത് കൊണ്ടു എന്നേ പോലെ ഉള്ള പെൺ കുട്ടിയെ ഇയാൾ ഇയാളുടെ ജീവിതത്തിലേക്ക് ഷണിച്ചു.. നന്ദട്ടന്റെ നിശ്ചയം അടുത്ത കൂട്ടുകാരി വഴി അറിഞ്ഞു....

മനസു നീറിയെങ്കിലും എന്നേക്കാൾ നല്ല ഒരു കുട്ടിയെ കിട്ടിയാല്ലോ എന്ന് ഓർത്തു സന്തോഷം മാത്രം ഉള്ളു.... കുറെ വട്ടം നന്ദൻ വിളിച്ചു എങ്കിലും എടുക്കാൻ തോന്നിയില്ല.. അമ്മയുടെ വാക്ക് കൊണ്ടു ആണ് ഈ ഒരു കല്യാണം പോലും എന്നു..... ഏതൊരു വേദനയും കാലങ്ങൾ മായ്ക്കും എന്ന് അല്ലേ...... ഒരു വലിയ ഹോട്ടലിനു മുന്നിൽ അവൻ കാർ നിർത്തി.... അവൻ തട്ടി വിളിച്ചപ്പോൾ ആണ് അവൾ ഇത്രയും നേരം അവനെ നോക്കി നിൽക്കായിരുന്നു എന്നു തോന്നിയത്... അവൾക്ക് അവന്റെ മുഖത്തു പോലും നോക്കാൻ നാണം തോന്നി..... വാ ഇറങ്ങു...... അവൾ അവന്റെ ഒപ്പം നടന്നു..... ഇന്ന് നീ എന്ത് ചോദിചാലും ഞാൻ നിനക്ക് തരും.... നിന്നേ തലയിൽ എടുത്തു വെച്ച കാരണം എന്റെ അച്ഛൻ ഇന്ന് എന്നെ ടോപ് പോസ്റ്റിൽ ആക്കി.. ഇത്രയും നാൾ വെറും എംപ്ലോയീ ആയിരുന്ന ഞാൻ ഇന്ന് അവരുടെ ബോസ്സ് ആണ്..... ആ കാര്യത്തിൽ നിന്നോട് നന്ദി ഉണ്ട്...... ഇനി ഞാൻ വൈകിക്കില്ല... എത്രയും പെട്ടന്ന് നമ്മൾ തമ്മിൽ ഉള്ളത് അവസാനിപ്പിക്കം..... പിന്നെ നിനക്ക് ആരുടെ കൂടെ വേണേലും പൊക്കോ... യാമിനി ഒന്നും മിണ്ടാതെ ഇരുന്നു... അപ്പോഴാണ് അവിടേക്ക് രണ്ടു പേർ വന്നത്.... രണ്ടും പെണ്ണുങ്ങൾ ആയിരുന്നു.... ഈശ്വറിന്റെ അമ്മയുടെ പ്രായം ഉണ്ടാകും.....

മുഖത്തു ചായം പൂശി പ്രായത്തിനു അനുസരിക്കാത്ത ഡ്രസ്സ്‌ ഇട്ടു മകന്റെ പ്രായം ഉള്ള അവന്റെ മുന്നിൽ ഇരിക്കുന്നവറേ കണ്ടു യാമിനിക്ക് എന്തോ പോലെ തോന്നി.. യാമിനിയെ നോക്കി പുച്ഛിച്ചു...... അതിലെ ഒരു സ്ത്രീ യാമിനിയോട് ഓരോന്ന് കുത്തി കുത്തി ചോദിച്ചു കൊണ്ടിരുന്നു..... അവർക്ക് അറിയാം ആയിരുന്നു അവൾ ഒരു കൂലിവേലക്ക് പോകുന്നവാളുടെ മകൾ ആണെന്ന്... ആ പേരും പറഞ്ഞു എന്തൊക്ക ചോദിച്ചു എങ്കിലും അവൾ എല്ലാം ഒരു മൂളലിൽ ഒതുക്കി....... മനസ് മുഴുവൻ ഈശ്വർ പറഞ്ഞ വാക്കുകൾ ആയിരുന്നു..... മുന്നേ പ്രതീക്ഷിചിരുന്നു എങ്കിലും... ഇപ്പോ എന്തോ മനസ്സിൽ ഒരു നീറ്റൽ.. മെനു കാർഡ് അവൾക്ക് മുന്നിൽ ഇട്ടു കൊടുത്തു അവളോട് ഓർഡർ ചെയ്യാൻ ആ സ്ത്രീ പറഞ്ഞു...... അവൾ തിരിച്ചും മറിച്ചും നോക്കി.... എല്ലാം ഇംഗ്ലീഷിൽ ആണ്...

മലയാളം പോലും വായിക്കാനും എഴുതാനും അറിയാത്ത എന്റെ മുന്നിൽ മനപൂർവം ആണ് അത് ചെയ്തത് എന്നു അവൾക്ക് തോന്നി...... അവൾക്കു ഇറങ്ങി ഓടാൻ വരെ തോന്നി...... നിസഹതയോടെ അവൾ ഇരുന്നു.... ആ സമയത്ത് ആണ് ഈശ്വർ അവളെ ചേർത്ത് പിടിച്ചത്....... അവൾ അവനെ തന്നെ നോക്കി...... നിങ്ങൾക്ക് എന്തെങ്കിലും കഴിക്കണ്ണം എന്ന് ഉണ്ടെകിൽ ദേ അപ്പുറത്ത് പ്ലേസ് ഉണ്ട്... നിങ്ങൾക്ക് പോകാം....... പിന്നെ...... എന്റെ മുന്നിൽ വെച്ചു എന്റെ ഭാര്യയെ കുറ്റം പറയാൻ ഞാൻ സമ്മതിക്കില്ല....... അമ്മായിമ്മാര് ചെല്ല്........ അതും പറഞ്ഞു യാമിനിയുടെ തോളിൽ കൈ ഇട്ടു ഇരുന്നു..... അവർക്ക് എന്തോ നാണകേടു പോലെ തോന്നി... പതിയെ അവർ അവിടെന്ന് എഴുനേറ്റ് പോയി..... യാമിനി ഇപ്പോഴും അവൻ പറഞ്ഞത് ഓർത്തു ഇരുന്നു......... അവൾ അവന്റെ മുഖത്തു തന്നെ നോക്കി ഇരുന്നു..... അവൾ പോലും അറിയാതെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story