ദേവരാഗം🖤🖤: ഭാഗം 6

devaragam

എഴുത്തുകാരി: ദേവിക

അന്ന് രാത്രി ഒത്തിരി സന്തോഷത്തോടെ ആണ് യാമിനി കിടന്നതു...... ഞാൻ സ്നേഹിച്ചു തുടങ്ങിയോ അയാളെ... അല്ലെഗിലും നമ്മളെ ദ്രോഹിക്കുന്നവരെ വരെ സ്നേഹിക്കാൻ ഉള്ള കഴിവ് പെണ്ണിന് ഉണ്ട്...വെറുത്താൽ പിന്നെ ഒരിക്കലും അത് മറക്കില്ല.... അവൾ അവളുടെ താലിയിൽ മുറുകെ പിടിച്ചു... ഒരിക്കലും എന്റെ ഈ കഴുത്തിൽ നിന്നും മാറരുത്..... പിന്നീട് ഉള്ള ദിവസങ്ങളിൽ അവന്റെ കാര്യങ്ങൾ ഓരോന്നും ചെയ്യാൻ അവൾക്ക് സന്തോഷം ആയിരുന്നു...... എന്നാലും അവളെ വിട്ടിൽ നിന്നും പുറത്തു പോകുന്നത് അവനോ അമ്മക്കോ ആർക്കും ഇഷ്ട്ടം അല്ലാ..... ഫാമിലി ഫങ്ക്ഷന് ഒക്കെ വരുമ്പോ അമ്മ ഒക്കെ മനപൂർവം അകറ്റുന്നത് കാണുമ്പോൾ നെഞ്ചു പിടയും... ഞാൻ ഈശ്വറിനു പറ്റിയ പെണു അല്ലെന്നു തോന്നും.... എന്നാലും അവനെ വിട്ടു കൊടുക്കാൻ അവളെ കൊണ്ടു പറ്റുന്നുണ്ടായില്ല.... നന്ദേട്ടന്റെ നിശ്ചയം കഴിഞ്ഞു എന്നു അറിഞ്ഞപോൾ മനസിന്‌ ഒരു സുഖം തോന്നി.....

എന്നാലും അമ്മയുടെ കാര്യം ഇപ്പോഴും നന്ദേട്ടൻ തന്നെ ആണ് നോൽക്കുന്നതു.... ആരും അറിയാതെ ഇടക്ക് പോയി കാണും...... പകൽ നേരങ്ങളിൽ ആരും ഇല്ലാതെ ആകുമ്പോ ഒറ്റ പെട്ടു പോലെ തോന്നും...... ഈശ്വർ ഉണ്ടെകിൽ വഴുക്കു പറയാൻ ആണെകിലും അതൊരു മനസമാധാനം ആണ്..... ചില നേരങ്ങളിൽ ചില വാക്കുകൾ അവന്റെ വായയിൽ നിന്നു വരുമ്പോൾ ആരും കാണാതെ അവൾ കരഞ്ഞു തീർക്കും...... നീ എന്റെയാണ്...... എന്നൊരു രണ്ടു വാക്കു മതി... എന്ത് സഹിചിട്ട് ആയാലും ഈശ്വറിന്റെ പെണ്ണു ആയി ഞാൻ ഇവിടെ നിന്നോളം..... ഇപ്പോ ശെരിക്കും ഒന്നു സംസാരിക്കുന്നത് മഹാദേവൻ മാത്രം ആണ്.... ചെറിയചൻ കമ്പനിയുടെ ആവശ്യത്തിനു ആയി പുറത്തു ആണ്..... ചെറിയമ്മയും അമ്മയും ആവശ്യത്തിനു മാത്രം സംസാരിക്കും.... അവർക്ക് ഇപ്പോഴും എന്നോട് മിണ്ടാൻ താല്പര്യം ഇല്ലാത്ത പോലെ..... ഈശ്വറിനു എന്നേക്കാൾ നല്ല ഒരു പെണ്ണിനെ കിട്ടെണ്ടതു ആണ് എന്നു ഇടക്ക് പറയുന്നത് കേൾക്കാം...... രാത്രി പതിവിലും നേരത്തെ ഈശ്വർ വിട്ടിലേക്ക് വന്നിരുന്നു.... അവളോട് ഒന്നും പറയാതെ അവൻ അകത്തേക്ക് കേറി....

ഒരു കോട്ടൺ സാരി ആയിരുന്നു വേഷം... അവന്റെ അടുത്തേക്ക് പോകുമ്പോൾ അവൻ സാരി തുമ്പു കൊണ്ടു വിരലുകൾ ചുഴറ്റി പിടിച്ചിട്ടു ഉണ്ട്.... വേഗം റെഡി ആവു..... നമുക്ക് നിന്റെ വിട്ടിൽ വരെ ഒന്നു പോകാം...... അവൾ വിശ്വാസം വരാതെ അവനെ നോക്കി.... നിനക്ക് ഞാൻ പറഞ്ഞതു കേട്ടോ.... പോയി റെഡി ആവാൻ..... പിന്നെ അവൾ അവിടെ നിന്നില്ല... പെട്ടന്ന് തന്നെ റെഡി ആയി ഇറങ്ങി..... അവന്റെ ഒപ്പം വിട്ടിലേക്ക് പോകുമ്പോ അവൾ ഒന്നും മനസ്സിൽ ആകാതെ അവനെ തന്നെ നോക്കിയിരുന്നു... വീട് എത്തിയതും കൂടി നിൽക്കുന്ന ആളുകളെ കണ്ടു യാമിനി ഒന്ന് പരിഭമിച്ചു..... ആള്കൾ കൂടി നിൽക്കുന്ന കാരണം കാർ മുന്നോട്ട് പോകാൻ പറ്റുന്നുണ്ടായില്ല.... ഈശ്വർ അവളെ ചേർത്ത് പിടിച്ചു നടന്നു..... ചന്ദനത്തിരിയുടെ മണം അവളുടെ മൂക്കിലേക്ക് തുളച്ചു കേറി...അവൾ വരുന്നത് കണ്ടതും ചുറ്റും കൂടി നിന്നവർ മാറി നിന്നു... പലരും ഓരോന്ന് പറയുന്നുണ്ടായിരുന്നു.... അവൾ ശ്വാസം പോലും വിടാൻ പറ്റാതെ ഓരോ ചുവടും വെച്ചു........ അവൾ അടുത്ത് എത്തിയതും കണ്ടു വെള്ള പുതച്ചു കിടന്ന അമ്മയെ.....

അവൾ വാ വിട്ടു കരഞ്ഞു ഓടി അമ്മയുടെ അടുത്തേക്ക് ചെന്നു..... ഈശ്വർ പിടിച്ചു മാറ്റാൻ ശ്രമിച്ചു എങ്കിലും അവളെ അമ്മയെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു....... അവളുടെ ചുറ്റും കൂടി നിൽക്കുന്നവർ പറയുന്നുണ്ടായിരുന്നു നെഞ്ചു വേദന വന്നു ഇന്നലെ ആ ചെക്കൻ കൊണ്ടു പോയി എന്നു... അപ്പോഴേക്കും മരിച്ചു എന്നാ അറിഞ്ഞേ.... ഏതു ചെക്കൻ ആ നന്ദനോ... ഏയ്യ് അവളുടെ കെട്ട്യോൻ തന്നെ ആ ചെക്കൻ ഇടക്ക് വന്നു പോകുന്നത് അല്ലേ.... ഞാൻ ആണ് കൂടെ കിടക്കാൻ പോകുന്നത്.... വേദന വന്നപ്പോൾ ആ ചെക്കനേ വിളിച്ചു...... ഇങ്ങനെ വേദന വന്നു ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതു ആണ്... ആ കൊച്ചു കുറെ കഷ്ട്ടപെട്ടു ആണ് അമ്മയെ നോക്കിയത് കുറെ ഹോസ്പിറ്റലിൽ കളഞ്ഞു കൂട്ടി.... ആഹ്ഹ് എന്ത് ചെയ്യാൻ... മനുഷ്യന്റെ കാര്യം അല്ലേ എന്താ എപ്പഴാ എന്ന് ഒന്നും പറയാൻ പറ്റില്ല... അതും പറഞ്ഞു ആ സ്ത്രീ കവിളിൽ കൈ വെച്ചു..... അവർക്ക് സഥലം ഇല്ലാത്തതു കൊണ്ടു ബോഡി സ്മശാനത്തിലേക്ക് കൊണ്ടു പോവാൻ ആണ് തീരുമാനീചതു... യാമിനി കരഞ്ഞു കരഞ്ഞു ശബ്ദം പോലും പുറത്ത് വരാൻ പോലും ആവാതെ തേങ്ങി കരഞ്ഞു..

അവളുടെ അടുത്ത് ഈശ്വർ പോയി ഇരുന്നു.... അവൾ ഒന്നും നോക്കാതെ അവനെ കെട്ടിപിടിച്ചു കരഞ്ഞു......അവളുടെ കണ്ണുനീർ കൊണ്ടു അവന്റെ ബനിയൻ കുതിർന്നു.... അവന്റെ കഴുത്തിലെക്ക് മുഖ കെറ്റി വെച്ചു അവന്റെ മേലേക്ക് ചാഞ്ഞു........ അമ്മ.... അമ്മ..... എന്ന് മാത്രം അവൾ ഇടക്ക് പറഞ്ഞു കൊണ്ടിരുന്നു....... ഈശ്വർ ചുറ്റും നോക്കി... അപ്പോഴാണ് യാമിനിയെ മാത്രം നോക്കി നിൽക്കുന്ന കണ്ണുകളെ അവൻ കണ്ടത്....... അവൾ കരയുന്ന ഓരോ തുള്ളിയും അവൻ ഉറ്റു നോക്കുന്നുണ്ടായിരുന്നു..... ഈശ്വർ അവനെ ഒന്നു നോക്കി യാമിനിയെ വട്ടം കെട്ടിപിടിച്ചു..... അവളുടെ തലയിൽ തലോടി നന്ദനേ ഒന്നു നോക്കി... അപ്പോഴാണ് നന്ദൻ ഈശ്വരിനേ ശ്രദ്ധിക്കുന്നത്.... അവൻ അപ്പൊ തന്നെ പുറത്തേക്ക് നീങ്ങി.... അവൻ അവളെ ഒന്നു നോക്കി...... അവൻ പോലും അറിയാതെ അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു.......... ബോഡി കൊണ്ടു പോകുന്ന നേരം യാമിനി അമ്മയുടെ ഒപ്പം ഓടി.... ഈശ്വർ അവളെ വയറിൽ ചുറ്റി വട്ടം പിടിച്ചു...... ഇടക്ക് അവളുടെ കൈകൾ കൊണ്ട് തട്ടി മാറ്റികൊണ്ടിരുന്നു.......

ഒന്നും കഴിക്കാതെ അമ്മ കിടന്ന സ്ഥലത്തെക്കു തന്നെ നോക്കി അവൾ നോക്കി ഇരുന്നു... അവനെ കാണുതോറും യാമിനിക്ക് അവളുടെ സങ്കടം പിടിച്ചു നിർത്താൻ പറ്റുന്നുണ്ടായില്ല..... അവനെ പൊതിഞ്ഞു പിടിച്ചു അവൾ കരഞ്ഞു കൊണ്ടിരുന്നു...... രാത്രിയിൽ ഭക്ഷണം പോലും കഴിക്കാതെ ഒരു സ്ഥലത്തെക്കു മാത്രം നോക്കി ഇരിക്കയിരുന്നു യാമിനി... ഈശ്വർ വന്നു അവളുടെ അടുത്ത് പോയി ഇരുന്നു...... അടുത്തുള്ള വീട്ടിലെ ചേച്ചി ഭക്ഷണം കൊണ്ടു വന്നിരുന്നു... അത് ഈശ്വർ അവൾക്ക് നേരെ നീട്ടി.... അവൾ ഒന്നിലും നോക്കാതെ ഒഴുകി വരുന്ന കണ്ണുനീർ തുടച്ചു തേങ്ങി കൊണ്ടിരുന്നു....... അവൾ പോലും പ്രതിക്ഷിക്കാതെ അവൾക്ക് നേരെ ഈശ്വർ ചോറ് രുള്ള നീട്ടി..... അവൾ അവനെ നോക്കി കൊണ്ടിരുന്നു... വാ തുറക്കാതതു കണ്ടതും അവന്റെ കണ്ണിൽ ദേഷ്യം കുമിഞ്ഞു കൂടി..... വീണ്ടും അവൾക്ക് നേരെ നീട്ടി.... ഈ വട്ടം അവൾ വാ കാണിച്ചു...... കരഞ്ഞു കൊണ്ടു അവൾക്ക് ഭക്ഷണം കഴിക്കാൻ പോലും പറ്റുന്നുണ്ടായില്ല.... ഓരോ വറ്റും കഴിക്കുമ്പോൾ അവൾക്ക് ചെറുപ്പത്തിൽ അമ്മ വാരി തന്നത് ഓർമ വന്നു കൊണ്ടിരുന്നു.......

അവളുടെ ചുണ്ടിൽ പറ്റിയ വറ്റു ഈശ്വർ കൈ കൊണ്ട് മാറ്റുമ്പോൾ അവൾ നോക്കി കാണായിരുന്നു അവളുടെ ഈശ്വരിനേ... അവന്റെ ഉള്ളിലെ ആണിനെ........... യാമിനിയുടെ അവസ്ഥ കണ്ടു രണ്ടു ദിവസം മാത്രമെ അവൻ അവളെ അവിടെ നിർത്തിയുള്ളൂ..... അവളുടെ ഒപ്പം അവനും അവിടെ തങ്ങി.... രാത്രി സമയത്തു അവൻ അവന്റെ കാറിൽ കിടന്നു...... ഭക്ഷണം അവൾക്കും അവനും ഉള്ളത് പുറത്ത് നിന്നു കഴിച്ചു...... അവൾക്കും തോന്നി ഇനിയും ഈശ്വരിനേ ഇവിടെ നിർത്തിയിട്ട് ബുദ്ധിമുട്ടിക്കണ്ടാ..... പിന്നീട് ഉള്ള ദിവസങ്ങളിൽ യാമിനി ഒട്ടും ആരോടും സംസാരിക്കാതെയായി..... എപ്പോഴും അമ്മയുടെ ഓർമയിൽ നിന്നു...... അതെ സമയം തന്നെ അവളുടെ മനസിൽ ഈശ്വറിനോട് ഉള്ള അവളുടെ പ്രണയം കൂടി കൊണ്ടിരുന്നു...... അവളുടെ താലിയിൽ പിടിച്ചു അവനു വേണ്ടി പ്രാർത്ഥനയോടെ എന്നും രാത്രി അവനു വേണ്ടി കാത്തു ഇരിക്കും..... എന്നും കുത്ത് വാക്കുകൾ കൊണ്ടു മുറിവെൽപ്പിക്കുമ്പോൾ അവൾ സന്തോഷത്തോടെ ചെറു പുഞ്ചിരിയോടെ എല്ലാം കേട്ട് നിൽക്കും........ ഇടക്ക് മാത്രമേ ഈശ്വർ കുടിക്കുവായിരുന്നുള്ളൂ.....

കുടിക്കുന്ന ദിവസം അവൻ മയങ്ങി കിടക്കുമ്പോൾ അവന്റെ തിരുനെറ്റിയിൽ പതിഞ ചുംബനം കൊടുത്തു അവനെ നോക്കി കിടക്കും.... എന്നെകിലും എന്നേ തിരിച്ചു സ്നേഹിക്കും എന്നു ഓർത്തു........ കേശവിന്റെ കാര്യം പല വട്ടം പറയണം എന്ന് തോന്നിയെങ്കിലും അവൾക്ക് അത് പറയാൻ പറ്റിയില്ല... ചിലപ്പോൾ അത് അവന്റെ പ്രായത്തിന്റെ ആകും..... ഫ്രഡ്സിന്റെ ചീത്ത കൂട്ട് കേട്ട് ആയിരിക്കും..... ഒറ്റക്ക് കുളിക്കുമ്പോ പല തവണ വാതിലിൽ തട്ടലും മുട്ടലും കേൾക്കുമ്പോൾ പേടിയോടെ ചുറ്റും നോക്കും ക്യാമറ കണ്ണുകൾ ഉണ്ടോന്ന്.....എന്റെ മനസ്സിൽ ഈ താലി എന്നു വീണുവോ അന്ന് മുതൽ ഒരിക്കലും വേറെ ഒരു പുരുഷനേ പറ്റി ഓർത്തിട്ടിറ്റു ഇല്ല.... എനിക്ക് വേണ്ടി നീട്ടിയാ ചോറ് വറ്റുകളിൽ ഉണ്ടായിരുന്നു എന്നോട് ഉള്ള പ്രണയം... അങ്ങനെ ചിന്തിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം... ഇടിയുടെ ഒച്ച കെട്ടിട്ടു ആണ് അവൾ ഒന്നു ഞെട്ടി... അവൾ ചുറ്റും നോക്കി.... പുറത്ത് നല്ല മഴ പെയ്ന്നുണ്ട്‌.... ദൈവമെ ഏട്ടൻ ഇതു വരെ വന്നിട്ടില്ലല്ലോ.... അവൾ താലിയിൽ മുറുകെ പിടിച്ചു....... ഹാളിലേക്ക് ഇറങ്ങി... ബാക്കി എല്ലാവരും ഉറങ്ങിയിരുന്നു......

ശക്തിയിൽ പെയ്ന്ന മഴയെ അവൾ പേടിയോടെ നോക്കി....... ആ നേരം കൊണ്ടു അവൾ വിളിക്കാത്ത ദൈവങ്ങൾ ഇല്ല...... രാത്രി 12.00 അടുക്കറായി...... അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു.... റൂമിൽ ഇരുന്നാൽ മനസമാധാനം ഉണ്ടാവില്ല... അവൾ ഇറയത്തു വന്നു പുറത്തെക്ക് നോക്കി ഇരുന്നു..... ഗേയ്റ്റിന്റെ അവിടെ ഒരു ഓട്ടോ കണ്ടു അവൾ മിഴിച്ചു നോക്കി.... അതിൽ നിന്നും ഇറങ്ങി വരുന്നവനെ കണ്ടു അവൾ ഒന്നും മനസ്സിൽ ആകാതെ നെറ്റി ചുളിച്ചു.... ടാ.... മതിയട കുടിച്ചത്..... ഇതു ഇപ്പോ എത്രമത്തെയാ...... കണ്ടിലെ കൊലം.... എത്ര വർഷം ആയിടാ നീ പേരും പറഞ്ഞു സ്വയം നശിക്കുന്നതു...... കണ്ടിട്ട് സഹിക്കുന്നില്ല ഈശ്വർ..... മതി കുടിച്ചത് നിന്നേ ഞാൻ വിട്ടിൽ കൊണ്ടു ആകാം.... വായോ.... അച്ഛൻ എന്നോട് കുറെ വട്ടം പറഞ്ഞു നീ ഇപ്പോ ഓഫീസിലേക്ക് പോകുന്നില്ല എന്നു... ഒരു സൈൻ കൊണ്ടു തീർക്കാവുന്നതു ആണോ നിനക്ക് കമ്പനിയോട് ഉള്ള responsibilities.... ആദ്യം നീ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ..... കേശവ് പിന്നെ പുറത്തു ആയതു കൊണ്ടു ഈ ഭാഗത്തെക്ക് നോക്കണ്ട.... ഇങ്ങനെ നടന്ന ചെക്കനാ.......

ഇപ്പോ കണ്ടില്ലേ നീ അവനെ കണ്ടു പഠിക്കണ്ടാ അവസ്ഥ ആയി.. അവൻ ആകെ മാറി പോയി... വാ നമുക്ക് പോകാം.... ഈശ്വറിന്റെ ഫ്രഡ് മാധവ് അവനെ വിളിച്ചു..... അവള്.... അവള് പോയിട..... എന്നേ വിട്ടു.......... നീ ഇതു വർഷം കുറെ ആയി പറയുന്നു... അതും പറഞ്ഞു നീ കുടിച് നശിക്കാ....... നീ വന്നേ..... അവള് പോയി....... അവള് ഒറ്റക്ക് അല്ലാ പോയെ.. അവള് പോയപ്പോ എന്റെ കുഞ്ഞിനെയും കൊണ്ടു പോയില്ലേ.......... അതും പറഞ്ഞു മദ്യം അവൻ വാരി കോരി കുടിച്ചു........ മ്മ്മ്... തുടങ്ങി........ മാധവ് അവന്റെ കൈയിൽ പതുകെ തട്ടി.....അവളെ തേടാത്ത സഥലം ഉണ്ടോ ഇനി... കുറച്ചു ഒന്നും അല്ലാലോ അതിനെ നീ കണ്ണീരു കുടിപ്പിച്ചതു..... എന്റെ കൊച്ചിനെ വയറ്റിൽ ഇട്ടു അവൾ അവളുടെ കാമുകനോട് ഒപ്പം...... അവൻ ആ നന്ദൻ.... 🤬🤬🤬🤬🤬.... കൊല്ലും ഞാൻ എല്ലാത്തിനെയും..... അത്രയും നേരം ശാന്തം ആയിരുന്നവൻ ഒരു നിമിഷം കൊണ്ടു ചെകുത്താൻ ആയി മാറി...... ടേബിളിൽ ഇരുന്ന കുപ്പികൾ ഓരോന്നും തട്ടി തെറിപ്പിച്ചു......... ആളുകൾ ശ്രദ്ധിക്കുന്നത് കണ്ടതും മാധവ് അവനെ എങ്ങനെയോ പിടിച്ചു വലിച്ചു കാറിൽ കെറ്റി..........

ദേഷ്യത്തിൽ പല്ലുകൾ കടിച്ചു മുടിയിൽ പിടിച്ചു വലിക്കുമ്പോഴും അവൻ അവളുടെ പേര് പറഞ്ഞു കൊണ്ടിരുന്നു...... അവനെ വിട്ടിൽ ആകിയിട്ട് മാധവ് അവന്റെ വിട്ടിലേക്ക് തിരിച്ചു..... വാതിൽ തുറന്നത് അമ്മ ആയിരുന്നു.... മദ്യത്തിന്റെ മണം മൂക്കിൽ തട്ടിയപ്പോഴേക്കും അവർ മൂക്ക് പൊത്തി...... അവൻ അത് ഒന്നും ശ്രധിക്കതെ റൂമിലേക്ക് ആടി ആടി നടന്നു.... ഒന്നു നിന്നേ നീ..... അമ്മ പുറകിൽ നിന്നും വിളിച്ചപ്പോൾ ഒട്ടും താല്പര്യം ഇല്ലാതെ അവൻ തിരിഞ്ഞു നോക്കി..... എന്താ നിന്റെ ഉദ്ദേശം...... ഇങ്ങനെ കുടിച്ചു ചവാൻ ആണോ.... അതും ആ നശിച്ചവൾക്ക് വേണ്ടി....... ഇനി ആ വയറ്റിൽ കിടക്കുന്നതു അവന്റെ കൊച്ചു അല്ലെന്ന് ആരു അറിഞ്ഞു.... അത് വരെ കൂസൽ ഇല്ലാതെ നിന്ന ഈശ്വർ അമ്മയുടെ വാക്ക് കെട്ടു ദേഷ്യത്തോടെ അവിടെ വെച്ച അക്കോറിയത്തിൽ കൈ കൊണ്ടു ആഞ്ഞു അടിച്ചു... അവർക്ക് ചുറ്റും വെള്ളം പടർന്നു.... മീൻ ശ്വാസം കിട്ടാതെ പിടഞ്ഞു....... അവൾ എന്റെ ഭാര്യ ആണെകിൽ അവളുടെ വയറ്റിൽ ഉണ്ടായിരുന്ന കൊച്ചും എന്റെ ആണ്... എന്റെ മാത്രം .... ഇനി മേലിൽ ഈ വാക്ക് ഈ വിട്ടിൽ നിന്നും ഉയർന്നാൽ......

അമ്മക്ക് നേരെ വിരൽ ചൂണ്ടി അവന്റെ കൈ കുടഞ്ഞു അവൻ അവന്റെ റൂമിൽ ചെന്നു............. റൂമിൽ കേറിയപ്പോൾ വാതിൽ കൊട്ടി അടച്ചു...... അവളുടെ സാരി എടുത്തു ദേഹത്തു ചുറ്റി ബെഡിൽ കിടന്നു..... എവിടെയാ പെണ്ണെ നീ......... കാമുകനോട് ഒപ്പം ഒളിച്ചോടുന്നാ ഒരു തരം താഴ്ന്ന പെൺ അല്ലാ എന്റെ യാമിനി എന്നു എനിക്ക് അറിയാം നീ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നും . എന്നിട്ടും നമ്മുടെ ജീവിതത്തിൽ എന്ത് പറ്റി..... വർഷം മൂന്ന് കഴിഞ്ഞു പെണ്ണെ.......... നീ ഈ ഒളിച്ചു കളി തുടങ്ങിയിട്ട്..... ഞാൻ ഓരോ നിമിഷവും നീറി ചാവാ.... ഇതിലും നല്ലത് നിനക്ക് എന്നേ ഒന്നു കൊന്നിട്ട് പോവായിരുന്നി ല്ലേ.. ഓർമകളിൽ നിന്നും മായാൻ വേണ്ടി അവൻ മയക്കു മരുന്ന് അവൻ അവന്റെ ഞെരമ്പ്കളിൽ കുത്തി ഇറക്കി............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story