ദൂരെ: ഭാഗം 6

Dhoore

രചന: ഷൈനി ജോൺ

രാത്രി ഒമ്പതായപ്പോൾ ശ്രീവിദ്യ കുളി കഴിഞ്ഞ് നനഞ്ഞ മുടി വിടർത്തിയിട്ട് എത്തി. തൊട്ടാവാടി പൂവിന്റെ നിറമുള്ള ലോലമായ ഒരു ഗൗൺ ആയിരുന്നു ധരിച്ചത്.ശരീരത്തിന്റെ ഉയർച്ചതാഴ്ചകളിലേക്ക് അതു ഒഴുകി ഒട്ടിക്കിടന്നു. ഒന്നും കഴിക്കുന്നില്ലെന്ന് കരുതിയെങ്കിലും അത്രയും സമയമായപ്പോൾ മാളവികയ്ക്ക് വിശന്നു.ഭക്ഷണം കഴിക്കാനായി ചെല്ലുമ്പോൾ ഊൺമേശയ്ക്കരികിൽ അയാളും അമ്മയുമുണ്ട്. അമ്മ വിളമ്പുന്നു. അയാൾ കഴിക്കുന്നു. അമ്മയുടെ വേഷം കണ്ട് അവൾക്ക് നാണക്കേട് തോന്നി. അവർ കാണാതെ മാളവിക പിൻവലിഞ്ഞു. കുറച്ചു നേരം കഴിഞ്ഞപ്പോൾ അവർ എഴുന്നേറ്റു പോയി. റൂമിന്റെ വാതിൽ അടയ്ക്കുന്ന ശബ്ദം കേട്ടു .വിശപ്പ് അവഗണിച്ച് ചുരുണ്ടു കിടന്നെങ്കിലും വല്ലാത്ത തളർച്ച തോന്നി. രാവിലെ ഒരു കേസരിയുടെ പകുതി കഴിച്ചതാണ്. മാളവിക എഴുന്നേറ്റു ചെന്നു.

ഊൺമേശയിൽ വെച്ചിരുന്ന പാത്രങ്ങൾ തുറന്നു നോക്കി. ചോറും കറികളും ചൂട് പോകാതെ അടച്ചു വെച്ചിട്ടുണ്ട്. വിശപ്പ് അധികരിച്ചു. മാളവിക സാവധാനം ഭക്ഷണം കഴിച്ചു തീർത്തു. പാത്രങ്ങൾ കഴുകി.ഊൺമേശ വൃത്തിയാക്കി. കൈ കഴുകി തിരിയുമ്പോൾ തൊട്ടു മുന്നിൽ എരിയുന്ന ചിരിയുമായി ജി.കെ. മാളവികയ്ക്ക് കലികയറി. "വഴിയിൽ നിന്ന് മാറ്" അവൾ കൈ ചൂണ്ടി. " മാറുന്നില്ലെങ്കിൽ..." എന്നു ചോദിച്ച് . ജി.കെ ഒന്നു കൂടി അടുത്തു നിന്നു. മാളവിക ഞെട്ടിപ്പോയി. അമ്മ ഈ വീട്ടിൽ ഉണ്ടെന്ന ചിന്ത പോലും ഇല്ലേ ഈ മൃഗത്തിന്. " മാറാനാ പറഞ്ഞത് " അവൾ ശബ്ദമുയർത്തി. " മാറിയില്ലെങ്കിലോ ". അയാൾ പെട്ടന്ന് കൈ വീശി ഒരൊറ്റയടി. മാളവിക വേച്ചുപോയി. ഒപ്പം കണ്ണുകളിൽ നക്ഷത്രങ്ങൾ ചിതറി. ഉള്ളിലാകെ ഭയം നിറഞ്ഞു. ഒരു മഹാമേരു പോലെ മുന്നിൽ നിറഞ്ഞു നിൽക്കുകയാണ് ജി.കെ. "അമ്മേ.. ". പെട്ടന്ന് ഉച്ചത്തിൽ മാളവിക വിളിച്ചു. പിന്നെ ഒരു ഭ്രാന്തിയെ പോലെ ഊൺമേശയ്ക്ക് ഇപ്പുറത്തു കൂടി അമ്മയുടെ ബെഡ് റൂമിലേക്ക് ഓടി വാതിൽ തുറന്നു കിടക്കുന്നുണ്ടായിരുന്നു.

കിടക്കയിൽ ചെരിഞ്ഞു കിടന്ന് ഉറങ്ങുകയാണ് ശ്രീവിദ്യ "അമ്മേ.. " മാളവിക ഉറക്കെ വിളിച്ചു. ശ്രീവിദ്യ അനങ്ങിയില്ല. അമ്മ മരിച്ചു കിടക്കുകയാണെന്ന് മാളവിക ഭയന്നു. "അമ്മേ " .. അവൾ കുലുക്കി വിളിച്ചു. ഒരു ഞരക്കത്തോടെ അവൾ ഉണർന്ന് അപ്പോൾ തന്നെ അഗാധമായ ഉറക്കത്തിലേക്ക് മടങ്ങി. പുറകിൽ അനക്കമറിഞ്ഞ് മാളവിക തിരിഞ്ഞു നോക്കി. ജി.കെ നിൽക്കുന്നു. മാളവിക വിറച്ചു പോയി. " പന്ത്രണ്ട് മണിക്കൂർ കഴിഞ്ഞേ വിദ്യ ഉണരൂ " ജി കെ അവളുടെ ചുമലിൽ തൊട്ടു കൊണ്ടു പറഞ്ഞു. മാളവിക മഞ്ഞു പോലെ മരവിച്ചു. "മോളെ.. മോഹിച്ചതൊന്നും സ്വന്തമാക്കാൻ കാലതാമസം വരുത്തരുത്. ഇന്നൊരു രാത്രി കഴിഞ്ഞാൽ നിനക്ക് എവിടേക്കും പോകാം.. ഹോസ്റ്റലിലേക്കോ ആ മന്ദന്റെ അടുത്തേക്കോ .. നരകത്തിലേക്കോ പോകാം.. ഞാൻ പുറകെ വരില്ല.. അതിന് ഇപ്പോൾ നീയെന്റെ കൂടെ സ്വർഗത്തിലേക്ക് വന്നേ പറ്റു." ആ വാക്കുകൾ അവളെ ഞെട്ടിച്ചു. അയാളുടെ തിളങ്ങുന്ന കണ്ണുകൾ അവൾ കണ്ടു.

ചെന്നായയുടെ കണ്ണുകൾ .കുടിലമായ നോട്ടം. അവളെ തിന്നു തീർക്കാനുള്ള മോഹം അയാളിൽ പ്രകടമായിരുന്നു. "നിന്നെ എനിക്ക് കിട്ടിയിട്ട് മതി മന്ദന് ..അത് ഓർക്കുന്നത് തന്നെ ഒരു ഹരമാണ്. നിന്നെ പോലെയുള്ള ഇളം മാൻകിടാവുകളെയാണ് എനിക്കിഷ്ടം .നിന്റെ അമ്മയെ കെട്ടിയത്.. അവളൊരു മനോഹരമായ ടൂൾ ആണെനിക്ക് ..രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗപ്പെടുത്താമല്ലോ " അയാളുടെ മുഖം അവളുടെ ചുണ്ടുകൾക്ക് നേരെ താണു. മാളവിക അനങ്ങിയില്ല. അവളുടെ കീഴടങ്ങൽ എന്നു തെറ്റിദ്ധരിച്ച് ജി.കെയുടെ ജാഗ്രത കുറഞ്ഞ നിമിഷം അയാളെ തള്ളിമാറ്റി അവൾ പുറത്തേക്കോടി. ജീവൻ കൈയ്യിൽ പിടിച്ചുള്ള ഓട്ടമായിരുന്നു അത്. ജി.കെ പിന്നാലെ ചെന്നു. സ്ഥല പരിചയം വേണ്ടത്ര ഇല്ലാത്തതിൽ വീടിന്റെ അടുക്കളമുറ്റം കടന്ന് അവൾ എവിടേക്കാണ് ഓടിയത് എന്നു പോലും ജി.കെയ്ക്ക് മനസിലായില്ല. കിണറിനോ ഭിത്തിയോ മറഞ്ഞ് നിൽപ്പുണ്ടോ എന്നയാൾ ഭ്രാന്തു പിടിച്ചത് പോലെ തിരഞ്ഞു മാളവിക ഇരുട്ടിലൂടെ മായക്കണ്ണന്റെ വീട്ടിലേക്കാണ് ഓടിയത്. ചവിട്ടുവഴിയാണ്‌ പാമ്പുകൾ കാണും ..

കടിക്കട്ടെ .. ഒന്നു മരിച്ചു കിട്ടിയാൽ മതി. ജി.കെ പുറകെയുണ്ടെന്ന തോന്നലിൽ അവൾ കുതിച്ചോടി.വിചാരിച്ചതിനേക്കാൾ ക്രൂരനാണ് അയാൾ അവൾ ഭയന്നു..വെറുമൊരു ഞരമ്പുരോഗിയല്ല. അമ്മയെ വെച്ച് പല ഉദ്ദേശ്യങ്ങളും അയാൾക്കുണ്ട്. ആരുടെയും കണ്ണിൽ പെടരുതേ എന്ന പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളു. അതു ഫലിച്ചു. ഓടിച്ചെല്ലുമ്പോൾ മായക്കണ്ണൻ പൂമുഖത്തിരുന്ന് ചിത്രം വരയ്ക്കുകയാണ്. രണ്ടു സിംഹങ്ങൾ കടിച്ചുകീറുന്ന ഒരു പെൺകുട്ടിയുടെ ചിത്രം. ഒന്ന് അമ്മയും മറ്റേത് ജി.കെയും ആണെന്ന് അവൾക്കു തോന്നി. "മായക്കണ്ണാ " ഓർക്കാപ്പുറത്ത് അവളുടെ വിളി കേട്ട് വരയിൽ മുഴുകിയിരുന്ന അവൻ ഞെട്ടിപ്പോയി. "മായക്കണ്ണാ .." മാളവിക കരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു. " കുഞ്ഞിമാളൂ .. നീയെന്താ ഇപ്പോ.. " അവൻ അവളുടെ പിടിവിടുവിക്കാൻ ശ്രമിച്ച് അവൻ ചോദിച്ചു. "ഒന്നുമില്ല: ഞാനിങ്ങു പോന്നു..

അത്രയേയുള്ളു മായക്കണ്ണാ " അവൾ കിതച്ചു കൊണ്ട് പറഞ്ഞു. തന്നെ ഉപദ്രവിച്ചെന്നറിഞ്ഞാൽ ഒരു പക്ഷേ ജി.കെയെ കൊന്നുകളയാൻ പോലും മായക്കണ്ണൻ മുതിർന്നേക്കും. അതു കൊണ്ടവൾ മൗനം പാലിച്ചു. "വിദ്യാമ തല്ലിയോ ... അയാൾ തല്ലിയോ നിന്നെ " അവൻ സംശയിച്ചു കൊണ്ട് പരതി നോക്കി. "ഇല്ലെന്ന് പറഞ്ഞില്ലേ മായക്കണ്ണാ. ഞാൻ മായക്കണ്ണനെ കാണാൻ ഓടിപ്പോന്നതാ. " അവൾ പറഞ്ഞു. "ലച്ചമ്മ എവിടെ " അവൾ ചോദിച്ചു. "അമ്മ ഉറങ്ങി. തലവേദനയാ അമ്മയ്ക്ക് .മരുന്നു കഴിച്ചിട്ട് ഉറങ്ങി. " അവൾ കണ്ണനെ നോക്കി നിന്നു. "ഞാനമ്മയെ വിളിക്കട്ടെ കുഞ്ഞിമാളു " അവൻ ചോദിച്ചു. "വേണ്ട ... " അവൾ തടഞ്ഞു. " കണ്ണേട്ടൻ ലച്ചമ്മയോട് പറയരുത്.. ഞാനിന്ന് മായക്കണ്ണന്റെ കൂടെയാ ഉറങ്ങുന്നത് " അവൾ പറഞ്ഞത് വിശ്വസിക്കാൻ വയ്യാതെ കണ്ണൻ നോക്കി നിന്നു. "ഞാനിന്ന് വീട്ടിൽ പോവില്ല.. " അവൾ ശബ്ദമാക്കി പറഞ്ഞു.

"താലികെട്ടിയാലേ എന്റെ ഒപ്പം കുഞ്ഞിമാളു കിടക്കാൻ വരൂന്ന് പറഞ്ഞിട്ടോ " അവൻ മനസിലാകാതെ നോക്കി. മായക്കണ്ണനോട് തർക്കിച്ചു നിന്നാൽ അത് ലച്ചമ്മ കേൾക്കും. എന്തു പറയും അവരോട്. അമ്മയുടെ ഭർത്താവ് തന്നെ പ്രാപിക്കാൻ വന്നെന്നോ.അയാളെ പോലൊരു കൂറ്റൻ മനുഷ്യനിൽ നിന്ന് ഒരു വിധം രക്ഷപ്പെട്ടു വന്നുവെന്നോ. ലച്ചമ്മ അത് വിശ്വസിക്കുമോ.അയാൾ തന്നെ മാനഭംഗപ്പെടുത്തിയിട്ടില്ലെന്ന് എങ്ങനെ വിശ്വസിപ്പിക്കും.. സംശയത്തിന്റെ കനൽ തരി അവരുടെ ഉള്ളിലേക്കു വീഴാൻ ഒരു നിമിഷം മതി.. ഓടി വന്നപ്പോൾ മറ്റൊന്നും ഓർത്തില്ല. പക്ഷേ ഇപ്പോൾ ലച്ചമ്മ നേരത്തേ ഉറങ്ങിയത് ഒരു അനുഗ്രഹമായി തോന്നുന്നു. "മായക്കണ്ണൻ വാ ". അവൾ ശബ്ദമടക്കി വിളിച്ചു. പൂമുഖത്ത് നിൽക്കുന്നത് പന്തിയല്ല. മുൻഭാഗം വരാന്ത കെട്ടി തുറന്ന പൂമുഖമാണ്. ഭാഗ്യം കൊണ്ട് ആരും ഈ വരവ് ഇതുവരെ കണ്ടില്ല ..

അവൾ പതുങ്ങി അകത്തേക്ക് കയറി.ലച്ചമ്മയുടെ മുറിയുടെ വാതിൽ തള്ളി നോക്കി. അകത്തുനിന്ന് കുറ്റിയിട്ടിരിക്കുന്നു. ബുദ്ധിക്കുറവുണ്ടെങ്കിലും മായക്കണ്ണൻ ഇതുവരെ സാഹസത്തിനൊന്നും മുതിർന്നിട്ടില്ല. വീട്ടിലോ പുറത്തോ അപകടം ഉണ്ടാക്കിയിട്ടുമില്ല. ആ ധൈര്യത്തിലാവാം ലച്ചമ്മയുടെ ബോധം കെട്ട ഉറക്കം.. കണ്ണൻ പാതിരാത്രി വരെ ചിത്രങ്ങൾ വരച്ച് പൂമുഖത്ത് ഇരിക്കാറുണ്ടെന്നു ലച്ചമ്മ പറഞ്ഞിട്ടുണ്ട്.ലച്ചമ്മ തൊഴിലുറപ്പിന് പോകുമ്പോഴും കണ്ണേട്ടനിവിടെ തനിച്ചായിരിക്കും. മായക്കണ്ണൻ മനോഹരമായ ചിത്രങ്ങൾ വരയ്ക്കും. സീനറികൾ, ഛായാചിത്രങ്ങൾ.. പോർട്രെയ്റ്റുകൾ.. അങ്ങനെ പലതും. ഒരിക്കൽ ടിവിയിലും പത്രത്തിലും വാർത്ത വന്നിരുന്നു.അതിൽപ്പിന്നെ അവ വരപ്പിക്കാൻ പലരും തിരഞ്ഞു വരാറുണ്ട്. വരയ്ക്ക് അനുസരിച്ച് പ്രതിഫലവും കിട്ടും. ചിത്രങ്ങൾ കഴിഞ്ഞാലേ മായക്കണ്ണന്റെ ജീവിതത്തിൽ തനിക്കു പോലും സ്ഥാനമുള്ളു എന്ന് അവൾ നേരത്തെ മനസിലാക്കിയിരുന്നു.

" മായക്കണ്ണാ " എന്ന് മാളവിക ഒന്നും കൂടി വിളിച്ചപ്പോൾ അവൻ വരയ്ക്കാനുള്ള സാമഗ്രികൾ എല്ലാം ഒതുക്കി വെച്ച് അകത്തേക്ക് വന്നു. "മിണ്ടരുത് "എന്നവൾ ആംഗ്യം കാണിച്ചപ്പോൾ മുഖത്ത് കാര്യഗൗരവം പടർന്നു. കണ്ണന്റെ റൂമിൽ കടന്ന് അവൾ വാതിലടച്ചു. കണ്ണൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. കിടക്കയിലും താഴെയും ചിത്രം വരച്ച് വലിച്ചെറിഞ്ഞ കടലാസുകൾ വൃത്തികേടായി കിടപ്പുണ്ടായിരുന്നു. മാളവിക അതെല്ലാം പെറുക്കി മാറ്റി വൃത്തിയാക്കി. ഭിത്തി അലമാര തുറന്ന് അലക്കിയ ബെഡ്ഷീറ്റ് എടുത്ത് കിടക്കയിൽ വിരിച്ചു.പുതിയ പില്ലോ കവറുകൾ ഇട്ടു. പുതയ്ക്കാൻ പൂക്കളുടെ ചിത്രമുള്ള പുതപ്പുമെടുത്തു വന്നു. മായക്കണ്ണൻ കിടന്നു കഴിഞ്ഞു. "വാസന സോപ്പിന്റെ മണം". അവൻ ബെഡ്ഷീറ്റ് മണത്തു നോക്കി. മാളവിക കൗതുകപൂർവം നോക്കിയിരുന്നു.

"കുഞ്ഞിമാളു കിടക്കണില്ലേ " അവൻ ചോദിച്ചു അവൾ " ശ്ശ്.. " എന്ന് ആംഗ്യം കാട്ടി. പിന്നെ ഫാൻ ഓൺ ചെയ്ത് വന്ന്.അവന് അഭിമുഖമായി ചെരിഞ്ഞു കിടന്നു. ശ്വാസങ്ങൾ തമ്മിൽ ഇടകലർന്നു. ഫാൻ കറങ്ങുമ്പോൾ കട കട ശബ്ദം അരോചകമായിരുന്നു. അതൊരു അനുഗ്രഹമായി അവൾക്ക് തോന്നി. പെട്ടന്നൊന്നും ഒരൊച്ച കേട്ട് ലച്ചമ്മ എഴുന്നേൽക്കില്ല. "കുഞ്ഞിമാളു .. പുതപ്പ് മണത്തു നോക്ക്.. സോപ്പിന്റെ മണം ഇല്ലേ ". അവൻ കാതരികെ മന്ത്രിച്ചു. "എനിക്ക് മായക്കണ്ണന്റെ മണമാ ഇഷ്ടം.. "ത്തവൾ പറഞ്ഞു. " കണ്ണേട്ടൻ വൈകിട്ട് കുളിച്ചൂലേ.. അതാ എന്റെ മായക്കണ്ണനും സോപ്പിന്റെ മണം". അവന്റെ കണ്ണുകൾ വിടർന്നു. "ഞാൻ നോക്കട്ടെ മായക്കണ്ണന്റെ മണം". അവൾ അവനെ കെട്ടിപ്പിടിച്ചു. കഴുത്തിലും നെഞ്ചിലും അവളുടെ മുഖം പരതി വന്നു. " എനിക്കു മണമുണ്ടോന്ന് മായക്കണ്ണൻ നോക്കണില്ലേ.. " അവൾ ചോദിച്ചു.

അവൻ അവളുടെ മാറിടത്തിന് മീതെയാണ് മുഖം അമർത്തിയത്. വളരെ വേഗം മായക്കണ്ണൻ വൃന്ദാവനത്തിലെ കൃഷ്ണൻ ആയി രൂപാന്തരപ്പെട്ടു. കരിനീല രാത്രിയിൽ കടമ്പു പൂക്കളെ മെത്തയാക്കി... അവനു കീഴിൽ ഞെരിഞ്ഞമരുന്ന മറ്റൊരു കടമ്പു പൂവായി രാധ.. വൃന്ദാവനത്തിലെ ഗോപിക.. കണ്ണന്റെ കാമുകി.. മായക്കണ്ണന്റെ കുഞ്ഞിമാളു .. ഒടുവിൽ പ്രാണൻ പറിയുന്ന വേദന നൽകി അവളുടെ കന്യകാത്വം അപഹരിച്ച തേരാളിയായി മായക്കണ്ണൻ. അവനോടു ചേർന്നു കിടന്ന് കുഞ്ഞിമാളു ജി.കെ യുടെ വാക്കുകൾ ഓർമിച്ചു .. "നിന്നെ എനിക്ക് കിട്ടിയിട്ട് മതി മന്ദന് ..അത് ഓർക്കുന്നത് തന്നെ ഒരു ഹരമാണ്. നിന്നെ പോലെയുള്ള ഇളംമാൻ കിടാവുകളെയാണ് എനിക്കിഷ്ടം". അവളിൽ വിജയിച്ചവളുടേതായ ഉന്മാദത്തിന്റെ ഒരു ചിരി വിടർന്നു. മായക്കണ്ണനെ ഒന്നുകൂടി വരിഞ്ഞുമുറുക്കി.ആദ്യസമാഗമം ഇത്ര വേദനാജനകം എന്നോർത്തില്ല. മധുരമായ അനുഭൂതി എന്നു മാത്രമാണ് കേട്ടറിഞ്ഞത്. ഇതിപ്പോൾ ശരീരത്തിലെ ഓരോ അണുവും വേദനിക്കുന്നു.

കന്യകാത്വ നഷ്ടത്തിന്റെ വേദന. പ്രാണൻ വേറിട്ടു പോകുമെന്നാണ് കരുതിയത്. എന്തൊരു കരുത്താണ് മായക്കണ്ണന്... മരിച്ചു പോകാഞ്ഞത് ഭാഗ്യം. മായക്കണ്ണൻ അവളെ കരവലയത്തിൽ പൊതിഞ്ഞു പിടിച്ചു.അങ്ങനെ കിടന്ന് ഉറങ്ങിപ്പോയി.ഉണർന്നപ്പോൾ നേരം വെളുത്തു തുടങ്ങിയിരുന്നു. അവൾ മായക്കണ്ണനെ കുലുക്കി വിളിച്ചു. ഇറക്കച്ചടവോടെ കണ്ണൻ എഴുന്നേറ്റിരുന്നു. "അമ്മ എവിടേന്ന് നോക്കീട്ടു വാ.. ഞാനിവിടെ ഉണ്ടെന്ന് പറയരുത്. താലികെട്ടാതെ ഇവിടെ വന്ന് കിടന്നുറങ്ങിയാൽ ലച്ചമ്മ എന്നെ കൊന്നുകളയും". അവൾ അടക്കം പറഞ്ഞു. കണ്ണൻ എഴുന്നേറ്റ് ചെന്ന് പതുങ്ങിയ ചുവടുകളോടെ അമ്മയെ തിരഞ്ഞു. അടുക്കള മുറ്റത്തിട്ട കല്ലിൽ തുണി അടിച്ചലക്കുകയായിരുന്നു ലക്ഷ്മിയമ്മ . " കാപ്പിയും അവലു നനച്ചതും വീതനയിൽ എടുത്ത് വെച്ചിട്ടുണ്ട്.പല്ലുതേച്ചിട്ട് ചെന്നെടുത്തു കഴിക്ക് കണ്ണാ". അവർ മകനെ കണ്ട് പറഞ്ഞു. "രാത്രി പിച്ചും പേയും പറയുന്നുണ്ടായിരുന്നല്ലോ നീ.. ഞാൻ വന്നു നോക്കട്ടെ എന്ന് കരുതീതാ " അമ്മയുടെ പറച്ചിൽ കേട്ട് കണ്ണൻ ഭയന്നു.അമ്മയെങ്ങാനും വന്നു നോക്കിയെങ്കിൽ കുഞ്ഞിമാളുവിനെ കൊന്നേനെ.

അവൻ അവർ തുണിയലക്കുന്നത് നോക്കി രണ്ടു നിമിഷം കൂടി നിന്നു.പിന്നെ അവൾക്കടുത്തേക്ക് ചെന്നു. "ഞാനെല്ലാം കേട്ടു ".കുഞ്ഞിമാളു ആംഗ്യം കാട്ടി. പിന്നെ കണ്ണന്റെ കവിളിൽ ഒരുമ്മ വെച്ച് പൂമുഖത്തിലൂടെ മുറ്റത്തിറങ്ങി ഓടി. ഓടുമ്പോൾ കാലുകൾക്കും തുടകൾക്കും വയറിലുമെല്ലാം കൊളുത്തി പിടിക്കുന്ന വേദന. എങ്കിലും മനസിൽ വിജയി ഭാവമായിരുന്നു. അയാളുടെ വെല്ലുവിളി ഓർത്തപ്പോൾ ലോകം കീഴടക്കിയാണ് താൻ തിരിച്ചു ചെല്ലുന്നത് എന്ന പ്രതീതി തോന്നി. വീടിന്റെ മുന്നിലെത്തി മാളവിക നിന്നു. എന്തു വിശ്വസിച്ച് അകത്തു കയറും. അമ്മ ഉണർന്നോ അതോ മരിച്ചോ... എന്തായാലും അമ്മയെ കാണാതെ അകത്തേക്കില്ല. അവൾ മുറ്റത്തിന് അതിരായി കെട്ടിയ ചെറിയ പടിമേൽ ഇരുന്നു. വീടിനകത്തുനിന്ന് ടിവിയുടെ ശബ്ദം കേൾക്കാമായിരുന്നു. അമ്മയുടെ ശബ്ദം കേട്ടത് പോലെ തോന്നി. ചിമ്മിനിയ്ക്ക് മീതെ പുക പറക്കുന്നുണ്ട്. നോക്കിയിരിക്കുമ്പോൾ അവൾക്ക് കരച്ചിൽ വന്നു. തന്റെ വീട്. താൻ പിച്ചവെച്ചു വളർന്ന വീട്..

അച്ഛനും അമ്മയും മീരേച്ചിയും ചേർന്ന് സ്വർഗം പോലെ ജീവിച്ച വീട്.ഇപ്പോൾ ഒരു അഭയാർത്ഥിയെ പോലെ ജീവനും മാനവും ഭയന്ന് അതിന് മുമ്പിലിരിക്കുന്നു. അവൾ നോക്കിയിരിക്കെ മുൻവശത്തെ വാതിൽ തുറന്ന് ശ്രീവിദ്യ പുറത്തേക്കിറങ്ങി വന്നു.ഉറങ്ങി തീരാത്ത ഭാവമാണ് മുഖത്ത്.കുഞ്ഞിമാളുവിനെ കണ്ട് അവൾ തുറിച്ച് നോക്കി. "നീയെന്താ സത്യഗ്രഹമിരിക്കുകയാണോ " കനത്തു കൂർത്ത ചോദ്യം. ഇന്നലെ നടന്ന സംഭവങ്ങളോ തന്റെ തിരോധാനമോ അമ്മ അറിഞ്ഞിട്ടില്ല. ഒന്നും മിണ്ടാതെ മാളവിക എഴുന്നേറ്റ് അകത്തേക്ക് പോയി. ഹാളിൽ പത്രം വായിച്ച് ജി.കെ ഇരിപ്പുണ്ടായിരുന്നു. അയാൾ അവളെ ഇടംകണ്ണിട്ട് നോക്കി. പക നിറഞ്ഞ ഭാവം. അയാൾ തീരെ പ്രതീക്ഷിക്കാതെ മാളവിക അയാളെ നോക്കി ചിരിച്ചു.ജി.കെ അമ്പരന്നു നോക്കി. "ഇന്നലെ രാത്രി കണ്ണേട്ടന്റെ കൂടെയാ കിടന്നത്. നിങ്ങൾ കവർന്നെടുക്കുമെന്ന് പറഞ്ഞ ആ വസ്തു ഉണ്ടല്ലോ.. അത് ഞാൻ കണ്ണേട്ടന് കൊടുത്തു " ജ്വലിക്കുന്ന കനൽ പോലെയായിരുന്നു വാക്കുകൾ.ജി.കെ യുടെ മുഖം വിളറി. ശ്രീവിദ്യ കേട്ടുകൊണ്ട് വരുന്നുണ്ടോ എന്നയാൾ പാളി നോക്കി.

ഒന്നും പ്രതികരിക്കാനില്ലാത്ത അവസ്ഥയായിരുന്നു അയാൾക്ക്. " കണ്ണേട്ടൻ ഒന്നാന്തരം ഒരു പുരുഷനാണ്. നിങ്ങൾ ഒരു ആണാണെങ്കിൽ കണ്ണേട്ടൻ എന്നെ പീഡിപ്പിച്ചെന്നു പറഞ്ഞ് കൊണ്ട് കേസ് കൊടുക്ക്..' മുഖമടച്ച് ഒരു പ്രഹരമേറ്റത് പോലെ അയാൾ പിന്നോട്ടാഞ്ഞു' അവളുടെ ചിരി ജി.കെ പകയോടെ നോക്കി. മാളവിക അകത്തേക്ക് പോയി. റൂമിൽ ചെന്ന് ബാെടുത്ത് തന്റെ വസ്ത്രങ്ങളും സർട്ടിഫിക്കേറ്റുകളും അടുക്കി വെച്ചു. ബാത്റൂമിൽ കയറി ദേഹം തണുത്ത് മഞ്ഞു പോലെയാകുന്നതു വരെ കുളിച്ചു. വേഷം മാറി ബാഗുമെടുത്ത് പൂമുഖത്തേക്ക് ചെന്നു. ജി.കെയ്ക്ക് അരികിലിരുന്ന് പത്രവായനയിലായിരുന്നു ശ്രീവിദ്യ .മകളെ കണ്ട് ശ്രീവിദ്യ അത്ഭുതത്തോടെ നോക്കി. "എനിക്ക് പ്രായപൂർത്തിയാകുന്നത് വരെ ഞാൻ മീരേച്ചിയുടെ വീട്ടിൽ ചെന്നു നിൽക്കാൻ തീരുമാനിച്ചു.. അവിടെ നിന്നാൽ നിങ്ങൾ ആരെയും പിടിച്ച് ജയിലിനകത്താക്കില്ലല്ലോ. ഞാൻ പോകുന്നു." ജി.കെ യുടെ ഞെട്ടൽ അവൾ വ്യക്തമായും കണ്ടു.

അയാൾ ശബ്ദിക്കാൻ മടിച്ചു.തലേന്നാൾ നടന്ന കാര്യം അവളിതുവരെ വിളിച്ചു പറഞ്ഞിട്ടില്ല. വിദ്യയ്ക്ക് ഒരു സംശയമുണ്ടാക്കാതെ ശ്രദ്ധിച്ചേ തീരൂ. " നീ പോകാൻ ഞാൻ സമ്മതിക്കില്ല" ശ്രീവിദ്യ പിടഞ്ഞെഴുന്നേറ്റു. "നാട്ടുകാരുടെ മുന്നിൽ ഞങ്ങളെ കരിവാരി തേക്കുകയാണ് നിന്റെ ഉദ്ദേശ്യം." അവർ കുതിച്ചു വന്നു. "മൂക്കോളം കരിയിൽ മുങ്ങി നിൽക്കുന്ന നിങ്ങൾക്ക് ഇനി എന്ത് പ്രശ്നം അമ്മേ.. അമ്മ അമ്മയുടെ ജീവിതം തുലച്ചു. എന്റെ ജീവിതം തുലയ്ക്കാൻ ഞാൻ അമ്മയ്ക്ക് വിട്ടുതരില്ല.. അമ്മയും മകളും ഒരാൾക്ക് പായ വിരിക്കുന്നത് ഒരു അന്തസായി ഞാൻ കരുതുന്നില്ല.". മാളവിക കിതച്ചു. "എടി " എന്ന വിളിയോടെ ശ്രീവിദ്യ അടുത്തേക്ക് വന്നെങ്കിലും അവൾക്ക് തടയാൻ കഴിയുന്നതിന് മുമ്പേ മാളവിക ഇറങ്ങി നടന്നു. മകൾ പോകുന്നത് കണ്ടു നിന്നപ്പോൾ ശ്രീവിദ്യയുടെ മനസു നൊന്തു . ഓമനിച്ച് വളർത്തിയ പൊന്നുമകളാണ്. മീരയേക്കാളേറെ വാത്സല്യമായിരുന്നു.. മീരയേക്കാൾ നാലു വയസിന് ഇളപ്പം ..അമ്മയുടെ നെഞ്ചിൻ ചൂടു പറ്റി വളർന്ന അവൾക്കു പോലും അമ്മയെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല ..

കുഞ്ഞിമാളു വളർന്നു വലുതായി. തന്നോളമായി. അപ്പേട്ടൻ അവളുടെ പേരിൽ നിക്ഷേപിച്ച പണം പതിനെട്ട് തികഞ്ഞാൽ അവൾക്ക് സ്വന്തമാണ്. അതിന്റെ ബലത്തിലാവണം ഈ ഇറങ്ങിപ്പോക്ക്.ആ മന്ദനെ ഇവിടെ കളഞ്ഞ് അവൾ ഒരിക്കലും വീടുവിട്ടു പോകില്ലെന്നാണ് കരുതിയത്. ശ്രീവിദ്യ തിരിഞ്ഞു നോക്കുമ്പോൾ ജി.കെ കണ്ണു തുടയ്ക്കുന്നതാണ് കണ്ടത്. "ഞാനിവിടേക്ക് വരരുതായിരുന്നു." അയാൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞു.ശ്രീവിദ്യയുടെ കണ്ണുകൾ നിറഞ്ഞു തൂവി. മായക്കണ്ണന്റെ വീട്ടിലേക്ക് നടക്കുമ്പോൾ രക്ഷപ്പെട്ടതിന്റെ ആശ്വാസമായിരുന്നു കുഞ്ഞിമാളുവിന്. അവൾ ചെല്ലുമ്പോൾ തലേന്ന് വരച്ച ചിത്രം പൂർത്തിയാക്കുകയാണ് മായക്കണ്ണൻ. അരികിൽ നാട്ടിലെ ഒരു തൊഴിലുമില്ലാതെ നടക്കുന്ന യുവാക്കളുടെ പ്രതീകമായ പ്രതീഷും ഇരിപ്പുണ്ട്. " കണ്ണാ.. ദാ.. നിന്റെ കുഞ്ഞിമാളു വരുന്നു". അവളെ കണ്ട് പ്രതിഷ് വിളിച്ചു പറഞ്ഞു. പിന്നെ അർത്ഥഗർഭമായി അവളെ നോക്കി "ഊം..ഊം.. " എന്ന് മൂളിക്കൊണ്ട് ഇറങ്ങിപ്പോയി. മായക്കണ്ണൻ മുഖമുയർത്തി കുഞ്ഞിമാളുവിനെ ' നോക്കി ചിരിതൂകി. "

കണ്ണേട്ടൻ നല്ല വൃത്തിയായി ഒന്നൊരുങ്ങി വന്നേ... നമുക്കൊരിടം വരെ പോകണം". മാളവിക ബാഗ് ഇളം തിണ്ടിലെടുത്തു വെച്ചു കൊണ്ട് പറഞ്ഞു.കണ്ണൻ അത്ഭുതത്തോടെ നോക്കി. "എന്റെ കോളജിലേക്കാ.. ഇന്ന് ചെന്ന് ചേരണം.. മനസിലായോ" കണ്ണന്റെ മുഖത്ത് സന്തോഷം നിറഞ്ഞു. "ഡാ പ്രതീഷേ .. " അവൾ ഉറക്കെ വിളിച്ചു.റോഡിലിറങ്ങി നടക്കുകയായിരുന്ന അവൻ തിരിഞ്ഞു നോക്കി. "ലച്ചമ്മയോട് പറയണം ഞാൻ കണ്ണേട്ടനെയും കൂട്ടി കോളജിൽ പോയെന്ന് " അവൾ പറഞ്ഞു. "ഉവ്വ ഉവ്വേയ്.. "പ്രതീഷ് പ്രതികരിച്ചു.അതിൽ ഒരു കളിയാക്കലിന്റെ ലാഞ്ചന ഉണ്ടായിരുന്നു. മാളവികയ്ക്ക് സംശയം തോന്നി. അവൾ തിരിഞ്ഞ് മായക്കണ്ണനെ നോക്കി. " എല്ലാം ആ തെണ്ടി ചെക്കനോട് പറഞ്ഞു അല്ലേ". അവൾ കോപിച്ചപ്പോൾ മായക്കണ്ണന്റെ മുഖത്ത് പരിഭ്രമം നിറഞ്ഞു . "മിഴിച്ച് നോക്കി നിൽക്കണ്ട .. അതൊന്നും ആരോടും പറയാൻ പാടില്ല മായക്കണ്ണാ.. മനസിലായോ" അവൻ കുറ്റബോധത്തോടെ തലയാട്ടി. " അവൻ ഫോണിൽ പലതും കാട്ടി തരുന്നുണ്ടല്ലേ.. അതാണ് ഇന്നലെ നടന്ന ഒരു കാര്യത്തിലും മായക്കണ്ണന് ഒരു സംശയവും ഇല്ലാതിരുന്നത്. "

അവളെ നോക്കാനാവാതെ കണ്ണൻ മുഖം താഴ്ത്തി നിന്നു. "ചീത്ത കൂട്ടുകെട്ട് കൂടി നടന്നാൽ മായക്കണ്ണനോട് ഞാൻ മിണ്ടില്ല". അവൾ പിണങ്ങി. ''ഞാനിനി ആരോടും പറയില്ല കുഞ്ഞിമാളൂ" അവൻ പരവശനായി അവളെ നോക്കി. "ഇനി എന്തിനാ മായക്കണ്ണൻ പറയുന്നത്. ഒക്കെ അവൻ ആയിക്കോളും.. നിന്ന് മാപ്പിരക്കാതെ ഒന്നൊരുങ്ങി വരുന്നുണ്ടോ". അവൾ ദേഷ്യത്തിലാണെന്ന് കണ്ടതോടെ കണ്ണൻ വേഗം അകത്തേക്ക് പോയി. പെട്ടന്നു തന്നെ തയാറായി വന്നു. അവന്റെ രൂപം മാളവികയ്ക്ക് ബോധിച്ചു. ഒരു ചിത്രകാരന്റെ സൗന്ദര്യബോധത്തോടെയാണ് മായക്കണ്ണൻ ഒരുങ്ങി വരിക. കണ്ടാൽ ഒരാളും പറയില്ല അവന് ഒരു കുറ്റവും കുറവുമുണ്ടെന്ന്. അവളുടെ മിഴികൾ വിടർന്നു. ഓട്ടോ പിടിച്ചാണ് രണ്ടു പേരും ബസ്സ്റ്റാൻഡിലേക്ക് പോയത്. അവിടെ നിന്ന് നേര എസ്.കെ.എം കോളജിലേക്ക് . ഒരുപാട് മരങ്ങൾ ഉള്ള പശ്ചാത്തലത്തിൽ ശാന്തമായി നിലകൊള്ളുന്ന നരച്ച മഞ്ഞ നിറമുള്ള ആകോളജ് അവൾക്കിഷ്ടമായി. അമ്മയ്ക്ക് സുഖമില്ലെന്നും കൂടെ വന്നത് ഏട്ടനാണെന്നും പരിചയപ്പെടുത്തി ഫോർമാലിറ്റികൾ തീർത്തു .

യാത്രയ്ക്കിടയിൽ അവർ ഒന്നിച്ചാണ് ഇരുന്നത്. താൻ മീരേച്ചിയുടെ വീട്ടിലേക്ക് പോകുകയാണെന്നും ഇവിടെ വരുമ്പോഴെ ഇനി കാണുകയുള്ളെന്നും ഫോണിൽ വിളിച്ച് എന്നും കാണാമെന്നും കാലു പിടിച്ച് പറഞ്ഞു. മായക്കണ്ണൻ സമ്മതിച്ചില്ല. "കുഞ്ഞിമാളു എവിടെയും പോകണ്ട ". എന്ന് ഒരേ വാശി. കരയാനും ഭാവം ഉണ്ട്. അവളുടെ മനസു നൊന്തു . "എന്റെ മായക്കണ്ണാ .. ഞാനെന്താ ചെയ്യാ.. വീട്ടിൽ നിന്നാൽ വിദ്യാമ്മയും അയാളും കൂടി എന്നെ കൊല്ലും. താലികെട്ടാതെ കണ്ണേട്ടന്റെ വീട്ടിൽ വന്നാൽ ലച്ചമ്മ എന്നെ കൊല്ലും. എനിക്ക് പ്രായപൂർത്തിയാകാതെ താലികെട്ടിയാൽ നമ്മളെ പോലീസുപിടിച്ച് കൊണ്ടുപോയി ഇടിച്ചു കൊല്ലും.. പിന്നെന്താ ചെയ്യാ.. " അവൾ അവന്റെ ചുമലിൽ തലവെച്ച് കരഞ്ഞു. ഒടുവിൽ മായക്കണ്ണൻ അലിഞ്ഞു. വേഗം തിരിച്ചു വരണമെന്ന ഉറപ്പിൽ അനുവാദം നൽകി.

അവൾ വരുന്നത് വരെ ലച്ചമ്മയെ വഴക്കുണ്ടാക്കില്ലെന്ന് അവൻ സത്യം ചെയ്തു. ബസ്സ്റ്റാൻഡിൽ നിന്ന് മാളവിക സ്ഥലം എഴുതിയ കടലാസ് ഓട്ടോക്കാരനെ ഏൽപ്പിച്ചു. കണ്ണേട്ടനെ കൃത്യമായി അവിടെ എത്തിക്കണമെന്നേൽപിച്ച് ഓട്ടോക്കൂലിയും നൽകി. കണ്ണൻ അവളെ നോക്കാതെ കണ്ണീർ തുടച്ച് ദൂരേയ്ക്ക് നോക്കി ഓട്ടോയിൽ ഇരിക്കുകയായിരുന്നു. "ഒന്നു നോക്ക് കണ്ണേട്ടാ " എന്നവൾ യാചിച്ചിട്ടും നോക്കിയില്ല.ഓട്ടോ ഓടിത്തുടങ്ങിയപ്പോൾ കണ്ണൻ തിരിഞ്ഞു നോക്കി. മാളവിക നിർന്നിമേഷയായി നോക്കി നിൽപ്പുണ്ടായിരുന്നു. അവൻ തന്നിൽ നിന്നും വളരെ ദൂരെ ദൂരേയ്ക്ക് പോകുകയാണ് എന്നവൾക്ക് തോന്നി. കുഞ്ഞിമാളു തന്നിൽ നിന്ന് ഒരുപാട് ദൂരെയാണെന്ന് കണ്ണനും .....(തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story