ഡിവോയ്‌സി: ഭാഗം 10

divoysi

രചന: റിഷാന നഫ്‌സൽ

മുക്കാൽഭാഗം ഹോസ്പിറ്റൽ സ്റ്റാഫ്‌സും ലാബിനുള്ളിൽ ഉണ്ട്. അവരുടെ കയ്യിൽ ഒരു കേക്കും. അകത്തേക്ക് വരുന്ന എന്നെ കണ്ടു എല്ലാരും വിഷ് ചെയ്തു. പിന്നെ എന്നെയും ആ ഡ്രാക്കുളയെയും പിടിച്ചു ഒരുമിച്ചു നിർത്തി കേക്ക് മുറിക്കാൻ പറഞ്ഞു. ഞങ്ങൾ കേക്ക് കട്ട് ചെയ്തിട്ട് പരസ്പരം കൊടുത്തു. അപ്പൊ ചാരുവും സച്ചുവേട്ടനും പ്രവീണേട്ടനും പ്രിയയും ഒരു കള്ളച്ചിരി ചിരിക്കുന്നുണ്ടായിരുന്നു. ഇതൊക്കെ അവരുടെ പണി ആണെന്ന് മനസ്സിലായി. ''മോളെ എല്ലാര്ക്കും കേക്ക് കൊടുക്ക്...'' സച്ചുഏട്ടൻ പറഞ്ഞു. ഞാൻ എല്ലാര്ക്കും കേക്ക് കൊടുത്തു. ആ ഡ്രാക്കുള എല്ലാരോടും ചിരിച്ചു സംസാരിക്കുന്നുണ്ടായിരുന്നു. എങ്ങനെ സാധിക്കുന്നുവോ ആവോ, എല്ലാരേം ഇത്ര വല്യ നുണ പറഞ്ഞു പറ്റിച്ചിട്ടു ചിരിക്കാൻ. @@@@@@@@@@@@@@@@@@@@@@@@@@ ''ആഹ് ഷാദ് നിങ്ങള് വരുന്നുണ്ടോ വൈകുന്നേരം സാജൻ ഡോക്ടറെ കാണാൻ???'' ശരൺ ആണ്. അപ്പൊ ആ വവ്വാല് അവനെ നോക്കുന്നുണ്ടായിരുന്നു. ''എന്ത് പറ്റി സാജൻ ഇതുവരെ ജോയിൻ ചെയ്തില്ലേ..''

ഞാൻ അവളെ നോക്കികൊണ്ട്‌ ചോദിച്ചു. ''ഇല്ല, ഡോക്ടര് ലീവാ, ഇനി രണ്ടു മാസം കഴിഞ്ഞേ ഉള്ളൂ തിരിച്ചു.'' അത് കേട്ടതും അവളുടെ മുഖം 100 വാട്ട്സിന്റെ ബൾബ് കത്തിച്ച മാതിരി ആയി. സാധാരണ ഗതിയിൽ ഇവൾക്ക് സങ്കടമല്ലേ വരണ്ട, ഇവളെ സ്വന്തം ആളല്ലേ.. ''ആണോ വളരെ നന്നായി..'' ചാരുവാണ് പറഞ്ഞത്. അപ്പൊ തന്നെ ആ വവ്വാല് അവളുടെ കൈ പിടിച്ചു നുള്ളി. എല്ലാരും അപ്പൊ ചാരുവിനെയാണ് നോക്കുന്നുണ്ടായിരുന്നത്. ''അത് പിന്നെ സാജൻ ഡോക്ടർക്ക് പരിക്ക് പറ്റിയതല്ലേ, അപ്പൊ എല്ലാം മാറാൻ നന്നയി റസ്റ്റ് എടുക്കണ്ടേ.. അതോണ്ട് പറഞ്ഞതാ..'' ചാരു പറഞ്ഞു, അല്ല പറഞ്ഞു ഒപ്പിച്ചു. രണ്ടും കൂടി എന്തോ കള്ളം മറക്കുന്നുണ്ട്... ആഹ് കണ്ടു പിടിക്കാം.. അപ്പോളാണ് വിജി ഡോക്ടർ എന്റടുത്തേക്കു വന്നത്. ''ആഹ് ഷാദ് തന്റെ കല്യാണം ഇപ്പൊ കഴിഞ്ഞേ ഉള്ളു അല്ലോ, അപ്പൊ എന്റെ കൂടെ വരുന്നത് ബുദ്ധിമുട്ടാവില്ലേ..'' ''ഏയ് ഇല്ല...'' സാർ പറഞ്ഞു തീർന്നതും ഞാൻ മറുപടി പറഞ്ഞു, ഒരുമിച്ചെന്നെ ആ വവ്വാലും. എല്ലാരും ഞങ്ങളെ നോക്കി.

''അത് സാർ ജോലി അല്ലെ പ്രധാനം..'' ആ വവ്വാൽ പറഞ്ഞു. ''അതെ സാർ, എനിക്കൊരു പ്രശ്നവും ഇല്ല. സാർ വിസ റെഡി ആയാൽ പറഞ്ഞാ മതി.'' ഞാൻ പറഞ്ഞു. ''ആഹ് എന്നാ താൻ റെഡി ആയിക്കോ, അടുത്ത ശനിയാഴ്ച നമുക്ക് പോവാം..'' അത് കേട്ട് എനിക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല. പക്ഷെ എന്നെക്കാൾ സന്തോഷം ആ വവ്വാലിനു ആയിരുന്നെന്നു തോന്നുന്നു. അവളുടെ മുഖത്തെ ചിരി കാണണം.. ആ സോഡാ കുപ്പി മാറ്റി അവളുടെ മുഖത്തൊന്നു കൊടുക്കാൻ തോന്നി. @@@@@@@@@@@@@@@@@@@@@@@@@@@@ ആഹാ സമാധാനം ആയി. അപ്പൊ ഈ ഡ്രാക്കുളയെ ഒരാഴ്ച സഹിച്ച മതി. അത് കഴിഞ്ഞാൽ സമാധാനം കിട്ടും. ഞാനറിയാത്തൊരു പുഞ്ചിരി എന്റെ മുഖത്ത് വന്നു. അപ്പൊ ധാ ആ ഡ്രാക്കുള എന്നെ നോക്കി പേടിപ്പിക്കുന്നു. ഞാൻ വേഗം നടന്നു ചാരൂന്റെ അടുത്തേക്ക് പോയി. ഒരു അഞ്ചു മിനിട്ടു കഴിന്നപ്പോ എല്ലാരും പോയി. ഞങ്ങൾ ഞങ്ങളെ ജോലി തുടർന്നു. എന്നെ ചീത്ത പറയാനുള്ള ഒരു ചാൻസും ആ ഡ്രാക്കുള വിട്ടില്ല.

അത് പോലെന്നെ എന്നെ കളിയാക്കാനുള്ള ഒരു ചാൻസും ചാരുവും സച്ചുവേട്ടനും വിട്ടില്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ ആണ് എന്റെ ഫോൺ അടിച്ചത്. നോക്കിയപ്പോ അറിയാത്ത നമ്പർ.. ഞാൻ വേഗം എടുത്തു. ''ഹാലോ'' ''ഹാലോ ആരാ...'' അപ്പുറത്തുന്നു മറുപടി ഒന്നും വന്നില്ല. ഞാൻ വീണ്ടും ചോദിച്ചു... ''ഹലോ ഹൂ ഈസ് ദിസ്..'' ഞാൻ ദേഷ്യത്തോടെ ഫോൺ വെക്കാൻ നിന്നതും അപ്പുറത്തു നിന്നും മറുപടി വന്നു.. ''ഞാനാ... നീ എന്താ വിചാരിച്ചേ.. അവനെ കെട്ടിയാൽ നീ എന്റെ കയ്യിൽ നിന്നും രക്ഷപ്പെടും എന്നോ...'' ഞാൻ ആകെ ഷോക്ക് ആയി... ''സാജൻ ഡോക്ടർ...'' എന്റെ വായിൽ നിന്നും വീണു. ''അതേടീ ഞാൻ തന്നെ... നിന്നെ ഞാൻ വെറുതെ വിടുമെന്ന് വിചാരിക്കേ വേണ്ട.. എന്റെ തല അടിച്ചു പൊട്ടിച്ച നിന്നെ എന്റെ മുമ്പിൽ ഞാൻ തല കുനിച്ചു നിർത്തിയില്ലെങ്കിൽ നീ കണ്ടോ... നാട്ടിൽ ഒരു ആവശ്യം ഉണ്ടായിപ്പോയി, ഇല്ലെങ്കി എന്നെ ഉപദ്രവിച്ചതിന്റെ ഭവിഷത്തു ഇപ്പൊ തന്നെ നിന്നെ ഞാൻ അനുഭവിപ്പിച്ചേനെ..'' ഇതൊക്കെ കേട്ടിട്ടും എന്തോ എനിക്കൊന്നും പ്രതികരിക്കാൻ പറ്റിയില്ല.

''നീ പേടിക്കണ്ട, ഞാൻ നിന്നെ ഉപദ്രവിക്കില്ല, സ്നേഹിക്കെ ഉള്ളൂ... നീ കണ്ടോ മോളെ..'' എന്നും പറഞ്ഞു അയാൾ കട്ട് ചെയ്തു. അപ്പോളേക്കും എന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു. അവന്റെ ആ വാക്കുകൾ പഴയ പല കാര്യങ്ങളും എന്റെ മനസിയിലേക്കു കൊണ്ട് വന്നു. ഇയാൾ എന്നേം കൊണ്ടേ പോവൂ എന്നാ തോന്നുന്നേ... നേരത്തെ ഷാദിനോട് പറഞ്ഞ പോലെ രണ്ടു ഇയാളോടും പറയണം എന്ന് വിചാരിച്ചിട്ടും നാവു അനങ്ങിയില്ല. @@@@@@@@@@@@@@@@@@@@@@@@@@@@@@@ ''എന്ത് സ്വപ്നം കണ്ടു നിക്കുവാടി, ഭക്ഷണം കഴിക്കണ്ടേ...'' ചാരു പ്രതിമ പോലെ നിക്കുന്ന ആമിയോട് ചോദിച്ചു.. ''ഇവളെന്താ നിന്ന് ഉറങ്ങുവാണോ...'' സച്ചുവേട്ടൻ ചോദിച്ചു. ''ആയിരിക്കും യക്ഷികളൊക്കെ അങ്ങനെയെന്നാ കേട്ടിട്ടുള്ളത്. പിന്നെ വവ്വാലുകളെയും കണ്ടിട്ടില്ലേ...'' ഞാൻ പറഞ്ഞ കേട്ട് അവര് രണ്ടും ചിരിച്ചു. പക്ഷെ അവള് മാത്രം ഒരു അനക്കവും ഇല്ലാതെ നിന്നു. ''ആമി...'' അപ്പൊ ചാരു പോയി അവളെ കുലുക്കി വിളിച്ചു. അപ്പൊ അവള് ''വേണ്ട സജി...'' എന്നും പറഞ്ഞു അലറി.

ഞങ്ങളെല്ലാവരും പേടിച്ചു പോയി. ''എന്താ ആമി??? എന്താ പറ്റിയെ???'' സച്ചു ചോദിച്ചു. അവളുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു. ആ കണ്ണട ഉള്ളത് കൊണ്ട് പലപ്പോഴും അവളുടെ കണ്ണ് നിറയുന്നത് ആർക്കും മനസ്സിലാവാറില്ല. ''ഒന്നും ഇല്ല, സച്ചുവേട്ട... ഞാൻ പെട്ടെന്ന് പേടിച്ചു പോയതാ..'' എന്നും പറഞ്ഞു ചിരിക്കാൻ നോക്കി. ''അതിനു നീ സജി എന്ന് എന്തിനാ പറഞ്ഞെ..'' അത് കേട്ടതും അവളൊന്നു ഞെട്ടി. ''ഞാൻ... ഞാൻ അങ്ങനൊന്നും പറഞ്ഞില്ലല്ലോ...'' അവള് കിടന്നുരുളാൻ തുടങ്ങി. ''പിന്നെ ഞന്ങളെല്ലാരും കേട്ടതാ...'' ചാരു പറഞ്ഞു. ''ഒന്നുമില്ല പെട്ടെന്നെന്തോ ഓർമയിൽ പറഞ്ഞതാ.. വന്നേ എനിക്ക് വല്ലാണ്ട് വിശക്കുന്നു.'' എന്നും പറഞ്ഞു ചാരൂന്റെ കയ്യിൽ പിടിച്ചു വലിച്ചു നടന്നു. ''ഇവക്കെന്താ തലക്കു വട്ടുണ്ടോ???'' ഞാൻ ചോദിച്ചു. അത് കേട്ട് ചാരുവും ആ വവ്വാലും എന്നെ നോക്കി. ''ആഹ് ചില വട്ടന്മാരെ കെട്ടിയാൽ കെട്ടുന്നവർക്കും വട്ടാവും...'' സച്ചു എന്നെ നോക്കി പറഞ്ഞിട്ട് ഇളിച്ചു. ''അതേടാ, എനിക്ക് വട്ടു തന്നെയാ...'' എന്നും പറഞ്ഞു ഞാൻ സച്ചൂനെ അടിക്കാൻ പോയി.

അവൻ കാന്റീനിലേക്കു ഓടി, പിന്നാലെ ഞാനും. അവനെന്നെ ആ കാന്റീൻ മൊത്തം ഇട്ടു ഓടിച്ചു. അപ്പോളേക്കും ചാരുവും വവ്വാലും അവിടെ എത്തിയിരുന്നു. സച്ചു ഓടി ചാരൂന്റേം വവ്വാലിന്റേം പിന്നിൽ നിന്നു.. ഇത്രേം ഓടിയ സ്ഥിതിക്ക് അവനെ വെറുതെ വിടാൻ പറ്റില്ലല്ലോ. ഞാൻ അവന്റടുത്തേക്കു പോയതും അവൻ അവരെ ചുറ്റും ഓടാൻ തുടങ്ങി, പിന്നാലെ ഞാനും. പെട്ടെന്ന് ചാരു അവളുടെ കാലു നീട്ടി. ഞാൻ ദേ കിടക്കുന്നു നിലത്തു. പക്ഷെ എനിക്ക് വേദനിച്ചില്ല, അതെന്താണാവോ. തലപൊക്കി നോക്കിയപ്പോ മനസ്സിലായി ഞാൻ വീണത് ആ വവ്വാലിന്റെ മേലെ ആണെന്ന്. അവളെന്നെ കൊല്ലാനുള്ള ദേഷ്യത്തോടെ നോക്കുന്നുണ്ട്. ആ കണ്ണിൽ നോക്കി കഥ പറഞ്ഞു റൊമാൻസ് കളിക്കണം എന്നൊക്കെ ഉണ്ട്. പക്ഷെ ആള് ഇവളായൊണ്ട് കണ്ണ് കുത്തി പൊട്ടിക്കാനാ തോന്നുന്നത്‌. ഞാൻ പെട്ടെന്ന് എണീറ്റു. ചാരു അവളെ പിടിച്ചു എണീപ്പിച്ചു. അവള് നടുവിന് കയ്യും കൊടുത്തു എണീക്കുന്ന കണ്ടപ്പോ എനിക്ക് ചിരി വന്നു. അത് കണ്ടതും അവളെന്നെ ഒരു നോട്ടം നോക്കി.

ഞാൻ മൈൻഡ് ചെയ്തില്ല. ഞാൻ മെല്ലെ ചുറ്റും നോക്കിയപ്പോ മനസ്സിലായി എല്ലാ തെണ്ടികളും ഞങ്ങളെ നോക്കി ഇളിക്കാണെന്നു. സച്ചുവാണെങ്കി ചിരിച്ചു മരിക്കുന്നുണ്ട്. കൊടുത്തു ഒരെണ്ണം പുറത്തു നോക്കി തന്നെ. അപ്പൊ അവന്റെ ചിരി നിന്നു. ഞങ്ങള് ഫുഡ് കഴിക്കാൻ ഇരുന്നു. ഞാൻ മെല്ലെ വവ്വാലിനെ നോക്കിയപ്പോ അവളെന്നെ ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു. എനിക്ക് ചിരി വന്നു. @@@@@@@@@@@@@@@@@@@@@@@@@ തെണ്ടി, മനുഷ്യനെ തള്ളി ഇട്ടു കൊല്ലാൻ നോക്കിയതും പോരാ കിണിക്കുന്നു, ഡ്രാക്കുള.. എന്റെ പടച്ചോനെ എന്റെ നടു ഒരു തീരുമാനം ആയീന്നു തോന്നുന്നു. ''ഷാദ് അവളോട് സോറി പറ???'' ചാരു പറഞ്ഞു. ''പിന്നെ എന്റെ പട്ടി പറയും..'' ഷാദ് പറഞ്ഞു. ''പട്ടിയോടു തന്നാ പറഞ്ഞെ...'' സച്ചുവേട്ടൻ പറഞ്ഞതും ഞങ്ങളെല്ലാവരും ചിരിച്ചു. ''ടാ നീ അതികം സംസാരിക്കേണ്ട, നിന്നെ കൊണ്ടാ അങ്ങനെ സംഭവിച്ചേ... അപ്പൊ നീ പറഞ്ഞാ മതി.'' ഷാദ് ദേഷ്യത്തോടെ പറഞ്ഞു. ''അതോണ്ടെന്താ.. നീ അല്ലെ തള്ളി ഇട്ടതു. ഒന്ന് പിടിച്ചു എഴുന്നേല്പിക്കുക പോലും ചെയ്തില്ല.

ഒരു സോറി എങ്കിലും പറഞ്ഞൂടെ.'' സച്ചുവേട്ടൻ പറഞ്ഞു. ''വേണ്ട സച്ചുവേട്ട ചിലയാളുകൾക്കു തെറ്റ് സമ്മതിക്കാനും സോറി പറയാനും ഒക്കെ ഭയങ്കര മടി ആയിരിക്കും. സോറി ഒക്കെ പറയണെങ്കിൽ നല്ല മനസ്സ് വേണം..'' ഞാൻ പറഞ്ഞു. ''എന്റെ മനസ്സിന് ഒരു കുഴപ്പവും ഇല്ല. പിന്നെ നിന്നെ പോലുള്ളവരോട് ഞാൻ സോറി പോയിട്ട് ഹായ് പോലും പറയില്ല... വേറെ വല്ലവരും ആയിരുന്നെങ്കിൽ ഞാൻ സോറി പറഞ്ഞു ഡോക്ടറെ റൂമിലേക്ക് എടുത്തു കൊണ്ട് പോയേനെ..'' ഷാദ് ദേഷ്യത്തോടെ പറഞ്ഞു. ''എടുത്തു കൊണ്ട് പോവോന്നും വേണ്ട, അതെനിക്ക് ഇഷ്ടല്ല. പക്ഷെ താൻ ഇപ്പൊ എല്ലാരുടേം മുമ്പിൽ വച്ച് സോറി പറയും... കാണണോ???'' ഞാൻ ചോദിച്ചു. ''പിന്നെ, നീ വേറെ പണി നോക്ക് മോളെ.. ഈ ഷാദ് വിചാരിച്ചതു മാത്രേ ചെയ്യാറുള്ളു, ഒരാൾക്കും എന്നെ കണ്ട്രോൾ ചെയ്യാൻ പറ്റില്ല.'' ഷാദ് പറഞ്ഞു. ''ആണോ.. എന്നാ ഇപ്പൊ കണ്ടോ, ഷാദ് മാറുന്നത്...'' ഞാൻ പെട്ടെന്ന് ''ആഹ്'' എന്ന് ഉച്ചത്തിൽ പറഞ്ഞു കരഞ്ഞു. അത് കേട്ടു എല്ലാരും ഞങ്ങടെ ടേബിളിന്റെ അടുത്തേക്ക് വന്നു.

''എന്താ ആമി എന്ത് പറ്റി???'' അജിത് ഡോക്ടർ ആണ്. ''ഒന്നൂല്ല ഡോക്ടർ അത് പെട്ടെന്ന് നാട് എന്തോ വേദന. നേരത്തെ വീണതല്ലേ...'' ഞാൻ പറഞ്ഞു. ''എന്താ ഷാദ് കുറച്ചു ശ്രദ്ധിച്ചു കൂടെ.'' പ്രവീണേട്ടൻ ആണ്. ''കുഴപ്പമില്ല പ്രവീണേട്ടാ.. അല്ലെങ്കിലേ ഷാദ് ആകെ സങ്കടത്തിലാ, ഞാൻ വീണത് കൊണ്ട്. എന്നോട് സോറിയൊക്കെ പറയാൻ പോയതാ. ഞാനാ പറഞ്ഞെ വെറുതെ ഭാര്യാ ഭർത്താക്കൻമാർക്കു ഇടയിൽ സോറി ഒക്കെ എന്തിന്നാന്നു.. ഞാൻ പറഞ്ഞു. ആ ഡ്രാക്കുള ഇതൊക്കെ എപ്പോ എന്ന രീതിയിൽ എന്നെ നോക്കുന്നുണ്ട്. ''ഏയ് എല്ലാ റിലേഷനിലും സോറിയും താങ്ക്‌സും ഒക്കെ വേണം. എന്നാലേ പരസ്പര ബഹുമാനം ഒക്കെ ഉണ്ടാവൂ.. ഭാര്യ ഭർത്താവിന്റെ അടിമയാണ്, അവളെ എന്തും ചെയ്യാം എന്നൊക്കെ ഉള്ള ചിന്ത ഉണ്ടോ ഷാദ്...'' അജിത് ഡോക്ടർ ചോദിച്ചു. സത്യം പറഞ്ഞാ ഡോക്ടറെ ചോദ്യം കേട്ട് ഞാനും ഒന്ന് ഞെട്ടി. ''ഒരിക്കലുമില്ല സാർ...'' ഷാദ് പെട്ടെന്ന് പറഞ്ഞു. ''അപ്പൊ ഒരു സോറി ഒക്കെ പറയാം..'' സച്ചുവേട്ടൻ പറഞ്ഞു. ''ഏയ് അതിന്റെ ആവശ്യം ഒന്നും ഇല്ല..''

ഞാൻ പറഞ്ഞു. ''സോറി..'' ഷാദ് എന്നെ നോക്കി പറഞ്ഞു. ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു. സച്ചുവേട്ടനും ചാരുവും നിന്നു ചിരിക്കുന്നുണ്ട്. ''ആമി പോയി വിജി ഡോക്ടറെ ഒന്ന് കണ്ടോളു.'' അജിത് സാർ പറഞ്ഞു. ''ആഹ്, അതെ വല്ല ഉളുക്കും ഉണ്ടോന്നു അറിയാലോ..'' പ്രവീണേട്ടൻ പറഞ്ഞു. പടച്ചോനെ പെട്ട്. ചെറിയ വേദനയെ ഉള്ളൂ.. ''അതൊന്നും വേണ്ട.. ഇപ്പൊ വേദന കുറവുണ്ട്..'' ഞാൻ പറഞ്ഞു. ''ആഹ് ഒരു വീൽ ചെയർ കൊണ്ട് വരാം, നടക്കാൻ ബുദ്ധിമുട്ടു ഉണ്ടാവില്ലേ..'' സച്ചുവേട്ടൻ ചോദിച്ചു. ഞാൻ ഏട്ടനെ നോക്കി പേടിപ്പിച്ചു. ''അതൊന്നും വേണ്ട, എനിക്ക് കുഴപ്പം ഒന്നും ഇല്ല.'' ഞാൻ പറഞ്ഞു. ''അതെങ്ങനെ ശരി ആവും വേദന ഉള്ളതല്ലേ, ഡോക്ടറെ കാണണം.. വാ...'' എന്നും പറഞ്ഞു ആ ഡ്രാക്കുള എന്നെ എടുത്തു പൊക്കി. ഞാൻ ആകെ ഷോക് ആയിപ്പോയി. ബാക്കിയുള്ളവരൊക്കെ ഓ നടക്കട്ടെ, എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ''താൻ എന്താ ഈ കാണിക്കുന്നേ, എന്നെ താഴെ ഇറക്കു ..'' ഞാൻ അവന്റെ കയ്യിൽ കിടന്നു കുതറികൊണ്ടു മെല്ലെ പറഞ്ഞു... '

'ആഹ് അടങ്ങി കിടക്കെടി നീ എന്നെ കൊണ്ട് സോറി പറയിച്ചതല്ലേ, അപ്പോ നിനക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യം ചെയ്യാന്നു വിചാരിച്ചു.. എന്നെ അങ്ങനെ തോൽപ്പിക്കാമെന്നു മോള് വിചാരിക്കണ്ട..'' എന്നും പറഞ്ഞു അവൻ മുന്നോട്ടു നടന്നു. ''ടാ നീ അവളെ എങ്ങോട്ടു കൊണ്ട് പോവാ..'' സച്ചുവേട്ടൻ ചോദിച്ചു. ''ഈ ഹോസ്പിറ്റലിന്റെ മോളിൽ നിന്നും താഴെ ഇടാൻ.. എന്തെ നിന്നേം ഇടണോ???'' ഷാദ് ചോദിച്ചു. ''അയ്യോ വേണ്ട... പിന്നെ അവളെ ഇടുമ്പോ നീ വീഴാതെ നോക്കണേ..'' എന്നും പറഞ്ഞു ചാരുവും സച്ചുവേട്ടനും കസേരയിൽ തന്നെ ഇരുന്നു. ''ഇയാൾക്ക് വട്ടായോ, എന്നെ താഴെ ഇറക്കു..'' ക്യാന്റീനിൽ നിന്നും പുറത്തിറങ്ങിയതും ഞാൻ ഒച്ചയിൽ പറഞ്ഞു. പറഞ്ഞു തീർന്നതും ആ തെണ്ടി എന്നെ താഴെ ഇട്ടു. എന്നിട്ടൊരു ചിരി ചിരിച്ചു കാണിച്ചിട്ട് തിരിച്ചു നടന്നു. യാ അല്ലാഹ് എന്റെ നടു ഇപ്പൊ ശരിക്കും വേദന എടുക്കാൻ തുടങ്ങി. ഞാൻ എണീറ്റു വിജി സാറിനെ പോയി കണ്ടു. സാർ നോക്കീട്ടു ഒരു ഗുളികയും ഓയിന്മെന്റ്റും തന്നു. അതും വാങ്ങി ഞാൻ തിരിച്ചു കാന്റീനിലേക്കു പോയപ്പോ എല്ലാരും ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു. ''നീ എന്തിനാ ഷാദിനെ തിരിച്ചയച്ചെ??? പാവം സങ്കടത്തോടെയാ തിരിച്ചു വന്നേ..'' ശരൺ ആണ്. ഇവനൊന്നും പണി ഇല്ലേ,

ഫുൾ ടൈം ക്യാന്റീനിൽ തന്നെ ആണല്ലോ. ''അത് പിന്നെ ഷാദിന് വിശക്കുന്നുണ്ടാവുമല്ലോ, അതാ...'' ഞാൻ പറഞ്ഞു. അപ്പൊ ആ ഡ്രാക്കുള എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ''എന്താടീ നടത്തത്തിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്.'' ചാരു വന്നു ചോദിച്ചു. ഞാനവളെ നോക്കി ഒന്ന് ഇളിച്ചു, എന്നിട്ടു ആ ഡ്രാക്കുള ചെയ്തത് പറഞ്ഞു കൊടുത്തു. അപ്പൊ ദേ ഇരുന്നു ചിരിക്കുന്നു. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@ അവളുടെ ഒരു സോറി പറയിക്കൽ... അവളെ ബില്ഡിങ്ങിന്റെ മോളിൽ നിന്നും താഴെ ഇടണം എന്നാ വിചാരിച്ചേ.. പിന്നെ വെറുതെ ജയിലിൽ കിടക്കേണ്ട വിചാരിച്ചിട്ടാ.. ഏതായാലും അവളെ നാടുവിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.. ഞാൻ കൈ കഴുകി ലാബിലേക്ക് നടക്കുമ്പോളാണ് കെന്നി വന്നത്. അവളെനിക്ക് വിജി സാർ കൊടുത്തു വിട്ട വിസയും ടിക്കറ്റും ഉള്ള കവർ തന്നു. അത് തുറന്നു നോക്കിയതും ഞാൻ ഷോക്ക് ആയി നിന്നു... .......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story