ഡിവോയ്‌സി: ഭാഗം 11

divoysi

രചന: റിഷാന നഫ്‌സൽ

അതിലെ തീയതി കണ്ടു എനിക്ക് സന്തോഷം അടക്കാനായില്ല. അപ്പോളേക്കും എന്റെ ഫോൺ അടിച്ചു. വിജി സാർ ആയിരുന്നു. അദ്ദേഹത്തോട് സംസാരിച്ചു ഞാൻ വേഗം ലാബിലേക്ക് പോയി. എല്ലാം നല്ല ജോലിയിലാണ്. ഞാൻ ഓടിപ്പോയി സച്ചൂനെ കെട്ടിപ്പിടിച്ചു രണ്ടുമ്മ കൊടുത്തു. അത് കണ്ടു ചാരുവും ആ വവ്വാലും അന്തം വിട്ടു എന്നെ നോക്കുന്നുണ്ട്. ''ഛെ എന്താടാ ഇത് വൃത്തികെട്ടവനേ, ഞാൻ ആ ടൈപ്പ് അല്ല..'' എന്നും പറഞ്ഞു സച്ചു കവിൾ തുടച്ചോണ്ടു പോയി ചാരൂന്റെ പിന്നിൽ നിന്നു. ''വേണ്ട, എനിക്കപ്പോളെ സംശയം ഉണ്ടായിരുന്നു. വേറെ ആരെയും കൂട്ടാതെ രണ്ടും കൂടി ഒറ്റയ്ക്ക് താമസിക്കുന്നു, ഒരുമിച്ചു തീറ്റ കുടി ഉറക്കം...'' എന്നും പറഞ്ഞു ചാരു മുഖം വീർപ്പിച്ചു. ''അയ്യടാ രണ്ടിന്റേം മോന്ത കണ്ടാ മതി.. ഇവനെങ്ങനെ ആണെന്ന് എനിക്കറിഞ്ഞൂടാ, ഞാൻ ഏതായാലും അങ്ങനല്ല.'' ഞാൻ പറഞ്ഞു. ''ആണോ എന്നാ എനിക്കും കുഴപ്പം ഒന്നും ഇല്ല... നീ എന്തിനാ ഇപ്പൊ ഇങ്ങനൊക്കെ കാണിച്ചേ..'' സച്ചുവാണ്. ''ടാ എന്റെ വിസയും ടിക്കറ്റും കിട്ടി.. ഞാൻ പോവാ...''

എന്ന് പറഞ്ഞതും സച്ചൂന്റെ മുഖം മാറി, ആ വവ്വാലിന്റേം. പക്ഷെ അവളെ മുഖത്തൊരു ചിരിയാണ് വന്നത്. ''ഓ, അടുത്ത ശനിയാഴ്ച എപ്പോളാണാവോ ഫ്‌ളൈറ്റ്..'' സച്ചു ദേഷ്യത്തോടെ ചോദിച്ചു. ''രാത്രി ഒരു മണിക്ക്. പക്ഷെ അടുത്ത ശനിയാഴ്ച അല്ല, നാളെ രാത്രി. പിന്നെ രണ്ടു മാസം കഴിഞ്ഞേ വരൂ..'' ഞാൻ പറഞ്ഞു കഴിഞ്ഞതും ആ വവ്വാലിനെ ശബ്ദം കേട്ട്. ''സത്യം...'' അവള് ചിരിച്ചോണ്ട് ചോദിക്കുന്ന കേട്ട് ഞങ്ങൾ മൂന്നാളും അവളെ നോക്കി. അപ്പൊ അവളൊന്നു ഇളിച്ചു കാണിച്ചു. ഞാൻ പോവുന്നതിനു ഈ അലവലാതിക്കെന്താ ഇത്ര സന്തോഷം. എന്നെ ഒഴിവാക്കാൻ നോക്കുന്ന പോലെ.. സാധാരണ പെൺപിള്ളേരൊക്കെ കെട്ടിയോന്മാർ പോവുന്നു പറയുമ്പോ കരയാണല്ലോ ചെയ്യാ, ഇവൾക്കെന്താ ഇത്ര സന്തോഷം. ഏ ഞാനിതെന്തൊക്കെയാ ഈ ആലോചിക്കുന്നേ... അല്ലെങ്കിൽ തന്നെ അവളെന്തിന് സങ്കടപ്പെടണം. ഞങ്ങള് തമ്മിൽ അതിനൊരു ബന്ധവും ഇല്ലല്ലോ. ഇവളെ കൂടെ ഇവിടെ നിന്നാൽ മറ്റുള്ളവരൊക്കെ കൂടി ഓരോന്ന് ചോദിച്ചു എനിക്ക് പ്രാന്താവും. ഇതാവുമ്പോ രണ്ടു മാസം എങ്കിലും സമാധാനം ഉണ്ടാവും. @@@@@@@@@@@@@@@@@@@@@@@@

എന്തൊരു സന്തോഷം.. ഹോ, രണ്ടു മാസം എങ്കിൽ രണ്ടു മാസം, ഇയാളെ ചീത്ത കേൾക്കാതെ ഇരിക്കാലോ. പിന്നെ ആൾക്കാരുടെ മുന്നിലുള്ള അഭിനയവും കുറക്കാം.. ''അപ്പൊ നീ എന്തായാലും പോവും അല്ലെ..'' ചാരു ഷാദിനോട് ചോദിച്ചു. ''പിന്നെ പോവാതെ, എത്ര കാത്തു നിന്നിട്ടാ ഇങ്ങനൊരു അവസരം കിട്ടിയതെന്ന് അറിയോ.'' ഷാദ് പറഞ്ഞു. അപ്പോഴും അവൻ നോക്കുന്നത് എന്റെ മുഖത്താണ്. ഞാൻ അതൊന്നും മൈൻഡ് ആക്കിയില്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോയപ്പോ വിജി സാറിനെ കണ്ടു. ''സോറി ആമി, ഞാൻ കാരണം നിങ്ങളെ ഹണിമൂൺ മുടങ്ങിയല്ലേ...'' അത് കേട്ടതും കഴിച്ചോണ്ടിരുന്ന ഭക്ഷണം എന്റെ മണ്ടേൽ കേറി. ചാരു എനിക്ക് വെള്ളം തന്നു. സച്ചുവേട്ടനും ആ ഡ്രാക്കുളയും പൊരിഞ്ഞ ചിരിയാണ്. ''ആമി ആർ യൂ ഓക്കേ??'' വിജി സാർ ചോദിച്ചു. ''എസ് സാർ ഐഎം ഓക്കേ. എനിക്ക് പ്രശ്നം ഒന്നും ഇല്ല സാർ. ജോലിയല്ലേ കൂടുതൽ ഇമ്പോര്ട്ടണ്ട്.'' ഞാൻ പറഞ്ഞു. ''അതെ ഹണിമൂണിനോക്കെ ഇനിയും പോവാലോ, അല്ലെ ഷാദ്.''

ചാരു അത് പറഞ്ഞതും ഞാൻ അവളുടെ കാലിൽ ഒരു ചവിട്ടു കൊടുത്തു. അവളെന്നെ നോക്കി പേടിപ്പിച്ചു. അവിടുന്ന് ലാബിൽ പോവുമ്പോളും വൈകുന്നേരം റൂമിലേക്ക് പോവുമ്പോൾ ബസ്സിലും എന്തിനേറെ എന്റെ ഫ്ലാറ്റിലേക്ക് പോവുമ്പോളുള്ള ആൾക്കാർ വരെ എന്നെ സങ്കടത്തോടെ നോക്കുന്നു.. എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കുന്നു. ''എന്റെ പടച്ചോനെ ഇവർക്കൊക്കെ വട്ടായോ. അവൻ പോവുന്നതിനു എന്തിനാ എല്ലാരും എന്നെ ഇങ്ങനെ സങ്കടപ്പെട്ടു നോക്കുകേം സമാധാനിപ്പിക്കുകേം ഒക്കെ ചെയ്യുന്നേ.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ''ഡീ അവരെ മുമ്പിൽ നിങ്ങള് കല്യാണം കഴിഞ്ഞു രണ്ടു ദിവസം കൊണ്ട് അകന്നു കഴിയാൻ പോവുന്നവരാ.. അപ്പൊ അവർക്കു സങ്കടം ഉണ്ടാവൂലെ. നിങ്ങളെ മനസ്സിൽ എന്താണ് അവർക്ക് അറീല്ലല്ലോ..'' ചാരു പറഞ്ഞു ചിരിച്ചു. ''ആഹ് ഇനി രണ്ടു മാസം കഴിഞ്ഞു ആ മോന്ത കണ്ടാ മതിയല്ലോ, സന്തോഷം.'' എന്നും പറഞ്ഞു ഞാൻ ചാരൂന്റെ അടുത്ത് കിടന്നു. രാവിലെ ഫോൺ ബെൽ അടിക്കുന്ന കേട്ടാണ് എണീറ്റത്.

ഫോൺ നോക്കിയപ്പോ സച്ചുവേട്ടൻ. ഞാൻ വേഗം ചാരുവിനെ വിളിച്ചു എണീപ്പിച്ചു. അവൾ എണീച്ചു ഏട്ടനോട് സംസാരിച്ചു. ഞാൻ ബാത്റൂമിലേക്കു പോയി. ''ടീ ഭക്ഷണം കഴിച്ചു നിന്റെ ജോലി ഒക്കെ വേഗം തീർക്കു. ഉച്ചയ്‌ക്കെക്കു ഒന്നും ആക്കണ്ട. പുറത്തൂന്നു കഴിക്കാം എന്ന് പറഞ്ഞു സച്ചുവേട്ടൻ.'' ചാരു പറഞ്ഞതും ഞാൻ അടുക്കളയിൽ നിന്നും തലനീട്ടി പറഞ്ഞു, ''ഞാനില്ല മോളെ. വെറുതെ ആ ഡ്രാക്കുളയുടെ മുഖം കാണാൻ വയ്യ.'' ''ആഹ് നീ വരുന്നില്ലാന്നു പറഞ്ഞാൽ ഇവിടെ വന്നു പൊക്കി എടുത്തോണ്ട് പോവുമെന്നാ സച്ചുവേട്ടൻ പറഞ്ഞത്. പ്രിയയോടും പറയാൻ പറഞ്ഞു, പ്രവീണേട്ടൻ വരും പോലും..'' എന്ന് ചാരു പറഞ്ഞതും പ്രിയ ബെഡിൽ നിന്നും എണീറ്റു ബാത്റൂമിലേക്കു ഓടുന്ന കണ്ടു. മനസില്ലാമനസോടെ ഞാൻ റെഡി ആയി അവരുടെ കൂടെ താഴേക്ക് പോയി. @@@@@@@@@@@@@@@@@@@@@@ വൈകുന്നേരം വരെ കിടന്നുറങ്ങാം എന്ന് വിചാരിച്ചപ്പോളാ സച്ചു തലയിൽ കൂടി വെള്ളം ഒഴിച്ച് എണീപ്പിച്ചത്. ഇനി രണ്ടു മാസം കഴിയണ്ടേ ഒരുമിച്ചു കൂടാൻ, അതോണ്ട് ഉച്ചയ്ക്ക് അവളുമാരേം കൂടി പുറത്തു പോവാമെന്നു. മനുഷ്യനെ മെനക്കെടുത്താൻ.

കാർ എടുത്തു പോയപ്പോ തന്നെ മൂന്നും വന്നു കേറി. എന്താണ് എന്ന് അറിയില്ല കാറിൽ കേറി അര മണിക്കൂർ ആവാൻ ആയിട്ടും ആരും ഒന്നും മിണ്ടീട്ടില്ല. ഞാൻ പോവുന്നതിനു ഇവർക്കൊക്കെ ഇത്ര സങ്കടമോ.. ഞങ്ങൾ റെസ്റ്റോറന്റിന്റെ മുന്നിൽ ഇറങ്ങി. അകത്തേക്ക് നടക്കുമ്പോളും ആരും ഒന്നും മിണ്ടുന്നില്ല. ആ വവ്വാൽ ആണെങ്കിൽ എന്നെ നോക്കുന്നു കൂടി ഇല്ല. അത് സ്ഥിരം ഉള്ളത് ആയോണ്ട് ഞാൻ കാര്യം ആക്കീല. ''എന്താടാ നിന്റെ നാവു റൂമിന്ന് എടുക്കാൻ മറന്നോ??'' ഞാൻ സച്ചൂനോട് ചോദിച്ചു. അവനൊന്നും മിണ്ടിയില്ല. അവന്റെ കാളി കണ്ടാൽ അവനാണ് എന്റെ ഭാര്യ എന്ന് തോന്നും. അകത്തു കേറിയപ്പോ കണ്ടു പ്രവീൺ ഒരു ടേബിളിൽ ഇരിക്കുന്നത്. ഞങ്ങൾ അവന്റെ കൂടെ പോയി ഇരുന്നു. പിന്നെ എന്തൊക്കെയോ പറഞ്ഞു ഞാൻ സച്ചൂനെയും ചാരൂനെയും ഒക്കെ കൊണ്ട് മിണ്ടിച്ചു. ''ആഹ് എല്ലാര്ക്കും ബിരിയാണി അല്ലെ.. ഇന്ന് എന്റെ ട്രീറ്റ് ആണ്.. വേണ്ടത് വാങ്ങി കഴിക്കാം...'' ഞാൻ പറഞ്ഞു. എല്ലാരും ബിരിയാണിയും ഓരോ ഐസ് ക്രീമും ഒക്കെ തട്ടി പുറത്തിറങ്ങി.

പ്രവീണും പ്രിയയും ഞങ്ങളോട് യാത്ര പറഞ്ഞു പോയി. ഞങ്ങള് നേരെ ഒരു സിനിമ കാണാൻ പോയി. ആ വവ്വാല് വരുന്നില്ലാന്നു കുറെ പറഞ്ഞതാ.. സച്ചുവും ചാരുവും വിട്ടില്ല. സിനിമ ടിക്കറ്റ് എടുത്തു അകത്തു കേറി. സച്ചു ഒരു സൈഡിലും ഞാൻ മറുസൈഡിലും ചാരുവും വവ്വാലും നടക്കും ആയി ഇരുന്നു. ആദ്യമായി അവൾ എന്റെ അടുത്ത് ഇരുന്നു.. ഇത്ര നാളിൽ ഒരിക്കെ പോലും ഞങ്ങൾ ഒന്ന് അടുത്ത് നിക്കുകയോ ഇരിക്കുകയോ ചെയ്തിട്ടില്ല. എന്റെ എന്ന് മാത്രമല്ല സച്ചു ഒഴിച്ച് വേറെ ആരുടേയും അടുത്ത് അവളിത്ര അടുത്ത് പെരുമാറുന്നത് കണ്ടിട്ടില്ല. ഞാൻ കണ്ടിട്ടില്ലാന്നേ ഉള്ളൂട്ടോ, ഇവളെ സ്വഭാവം വച്ച് ആരോടൊക്കെ കൊഞ്ചുന്നുണ്ടെന്നു ആർക്കറിയാം.. സിനിമ തുടങ്ങി, ഒരു കോമഡി ഫിലിം ആയിരുന്നു. സത്യം പറയാലോ ഇവളിത്ര നന്നായി ചിരിക്കുമെന്നു ഞാൻ ആദ്യം ആയി കാണുവാണ്‌. ഓരോ കോമഡി സീൻ വരുമ്പോളും എന്റെ കാലിനും കയ്യിനും ആണ് പണി. വേറൊന്നും അല്ല, ആ വവ്വാല് ചിരിക്കാൻ തുടങ്ങിയാ നിർത്തണമെങ്കിൽ ആരെയെങ്കിലും അടിക്കണം.

അവൾ എന്നെയും ചാരുവിനെയും അടിച്ചു ഒരു വിധത്തിൽ ആക്കി. ശരിക്കു പറഞ്ഞാൽ സിനിമയിൽ ലയിച്ച കൊണ്ടാണെന്നു തോന്നുന്നു, അവള് അടിക്കുന്നത് എന്നെ ആണെന്ന ബോധം പോലും ഇല്ല. അവസാനം വേദന എടുത്തപ്പോ ഞാൻ അവളെ കയ്യിൽ പിടിച്ചു വച്ചു. @@@@@@@@@@@@@@@@@@@@@@@@@@@@@ സിനിമ എനിക്കൊരു വീക്നെസ് ആയിരുന്നു, പ്രത്ത്യേഗിച് കോമഡി ഫിലിംസ്.. കുറെ വര്ഷങ്ങള്ക്കു ശഷം ആണ് ഞാൻ തീയേറ്ററിൽ വരുന്നത്. സിനിമ കണ്ടു ത്രില്ല് കേറി അടുത്തിരിക്കുന്നതു ആ ഡ്രാക്കുള ആണെന്ന് പോലും ഞാൻ മറന്നു പോയി. സിനിമ കാണുമ്പോളും സംസാരിക്കുമ്പോളും ഞാൻ അറിയാതെ തന്നെ എന്റെ കൈ അടുത്തിരിക്കുന്ന ആൾടെ മേലെ പതിയും. ചാരുവിനു അത് അറിയാം. അവൾക്കു എപ്പോളും കിട്ടുന്നതാ, പിന്നെ സച്ചുവേട്ടനും ഇടയ്ക്കു കിട്ടാറുണ്ട്. ഇന്നും എന്തോ ഒരു ഓർമ്മയിൽ അടിച്ചു പോയതാ.. ആ ഡ്രാക്കുള കയ്യിൽ പിടിച്ചപ്പോളാ എനിക്ക് ബോധം വന്നേ. അവൻ കയ്യിൽ പിടിച്ചതും അടിവയറ്റിൽ നിന്നും എന്തോ ഒരു കാളൽ.. ഇന്നലെ അവൻ എന്നെ എടുത്തപ്പോഴും അങ്ങനെ ഒരു ഫീലിംഗ് ആയിരുന്നു. ഞാൻ വേഗം സോറി പറഞ്ഞു കൈ വലിക്കാൻ നോക്കി. എവിടെ ഒരു അനക്കവും ഇല്ല.

''സോറി, അറിയാതെ അടിച്ചു പോയതാ... എന്റെ കൈ വിട്..'' ഞാൻ പറഞ്ഞു. ''മിണ്ടാതെ ഇരുന്നില്ലെങ്കിൽ എടുത്തു പുറത്തിടും ഞാൻ.. മനുഷ്യനെ അടിച്ചു ഒരു പരുവം ആക്കിയതും പോരാ..'' എന്നും പറഞ്ഞു അവനെന്റെ കൈ ഒന്നൂടി മുറുക്കി പിടിച്ചു. ''സോറി പറഞ്ഞില്ലേ, വിട് പ്ളീസ്.'' ഞാൻ പറഞ്ഞു. സച്ചുവേട്ടനെയും ചാരുവിനെയും നോക്കിയപ്പോ രണ്ടും അവരുടെ ലോകത്തു ആണ്. ചാരു സച്ചുവേട്ടന്റെ തോളിൽ തല വച്ചു കിടക്കുന്നു, സച്ചുവേട്ടൻ അവളുടെ തലമുടിയിൽ തഴുകി കൊടുക്കുന്നു. ഇവിടെ നടക്കുന്നതൊന്നും രണ്ടാളും കണ്ടിട്ടില്ല. ''ഇനി മിണ്ടിയാൽ നിന്നെ പിടിച്ചു ഞാൻ എന്റെ മടിയിൽ ഇരുത്തും.. വേണോ??'' എന്നും ചോദിച്ചു എന്റെ കൈ പിടിച്ചു വലിച്ചു. ഇന്നലത്തെ കാര്യം ഓർത്തപ്പോ ചിലപ്പോ ആ ഡ്രാക്കുള അതും ചെയ്യുമെന്ന് എനിക്ക് തോന്നി. ഞാൻ വേണ്ട എന്നും പറഞ്ഞു മിണ്ടാതെ ഇരുന്നു. സിനിമ തീരുന്ന വരെ ആ തെണ്ടി എന്റെ കൈ പിടിച്ചു വച്ചു. എനിക്ക് ദേഷ്യം വന്നെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല. വെളിച്ചം വന്നപ്പോ സച്ചുവേട്ടൻ ഷാദ് എന്റെ കയ്യിൽ പിടിച്ചത് കണ്ടു.

''ഓ നമ്മളെ മുന്നിൽ മാത്രേ കലിപ്പ് ഭാവം ഉള്ളൂ അല്ലെ, ആരും കാണാതെ റൊമാൻസ് ആണല്ലേ.. ഇരുട്ടത്ത് കൈ പിടിക്ക, പിന്നെ വേറെന്താ നടന്നേ???'' എന്ന് സച്ചുവേട്ടൻ ചോദിച്ചതും ഡ്രാക്കുള എന്റെ കൈ വിട്ടു. ''റൊമാൻസ്, മണ്ണാംകട്ട. മനുഷ്യനെ അടിച്ചു ഒരു പരുവമാക്കി. ഇവളെ കൈക്കു എന്തേലും അസുഖം ഉണ്ടോ...'' ഷാദ് ദേഷ്യത്തോടെ ചോദിച്ചു. ''ഓർമ്മയില്ലാതെ പറ്റിപ്പോയതാണെന്ന് പറഞ്ഞില്ലേ..'' എന്നും പറഞ്ഞു ഞാൻ തിരിഞ്ഞു നിന്നു. ''ഓർമ്മയില്ലാതെ ഇങ്ങനെ, അപ്പൊ അറിഞ്ഞോണ്ട് അടിച്ചാൽ എന്റെ കാറ്റ് പോവുമായിരുന്നല്ലോ..'' എന്ന് ഷാദ് പറഞ്ഞതും ചാരുവും സച്ചുവേട്ടനും ചിരി തുടങ്ങി. ''അല്ലെങ്കിലും അവളെ നാക്ക് സംസാരിക്കുന്നതിൽ കൂടുതൽ അവളെ കൈ ആണ് സംസാരിക്കാ.'' എന്നും പറഞ്ഞു ചാരു ചിരിച്ചു. ''ആഹ് അത് രണ്ടു കിട്ടിയാ തീർന്നോളും.'' ഷാദ് പറഞ്ഞപ്പോ ഞാൻ അവനെ നോക്കിപ്പേടിപ്പിച്ചു. ''എന്താടീ നോക്കുന്നെ, ആ സോഡാക്കുപ്പി മാറ്റി കണ്ണ് ഞാൻ കുത്തി പൊട്ടിക്കും.'' ഷാദ് പറഞ്ഞു. ''പിന്നെ ഇങ്ങോട്ടു വാ.. ഞാൻ ഇയാൾക്ക് നിന്നു തരാം.. അറിയാതെ പറ്റിയതാണെന്ന് പറഞ്ഞില്ലേ.. എന്നിട്ടും ചൂടാവുന്നു, അപ്പൊ താൻ അറിഞ്ഞോണ്ട് ചെയ്തതിനു ഞാൻ എന്തൊക്കെ പറയണം.''

ഞാൻ ദേഷ്യത്തോടെ പറഞ്ഞിട്ട് എന്റെ കൈ കാണിച്ചു കൊടുത്തു. ഷാദ് പിടിച്ച സ്ഥലത്തു ചുവന്നു തിണിർത്തു കിടപ്പുണ്ട്. അത് കണ്ടപ്പോ അവന്റെ മുഖം മാറി. ആൾക്ക് വിഷമം ആയോ, അതോ എനിക്ക് തോന്നിയതാണോ.. ആ എന്തായാലും പിന്നെ ആ റേഡിയോ അവൻ ഓഫ് ചെയ്തു. @@@@@@@@@@@@@@@@@@@@@@@@ അവൾ അടിച്ച ദേഷ്യത്തിൽ കൈ പിടിച്ചു വച്ചതാ. ഇങ്ങനെ ചുവക്കുമെന്നു വിചാരിച്ചില്ല.നല്ല വേദന ആയി കാണുമോ.. ആ എന്തേലും ആവട്ടെ. അവിടുന്ന് ഇറങ്ങി കൊണ്ട് പോവാനുള്ള കുറച്ചു സാധനങ്ങളും വാങ്ങി ചായയും കുടിച്ചു റൂമിലേക്ക് വിട്ടു. ''ആമി ചാരൂ, രാത്രി ഒരു എട്ടു മാണി ആവുമ്പൊ റെഡി ആയി വരണം. ഫുഡ്ഡും കഴിച്ചു എയർപോർട്ടിലേക്കു പോവാം..'' സച്ചു പറഞ്ഞു. ''ഞങ്ങളെന്തിനാ സച്ചുവേട്ടാ, നിങ്ങള് പോയി വന്നോ..'' ആ വവ്വാല് ചാടിക്കേറി പറഞ്ഞു. ''നിന്റെ മോന്ത കാണാൻ ഉള്ള താല്പര്യം കൊണ്ട് ഒന്നും അല്ല. അവിടെ വിജി സാർ ഉണ്ടാവും. സാർ നിന്നെ ചോദിക്കും..'' ഞാൻ പറഞ്ഞു. അവർ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. ഞങ്ങള് വണ്ടി വച്ചു സാധനങ്ങൾ ഒക്കെ എടുത്തു മോളിലേക്കു പോയി. സാധങ്ങൾ ഒക്കെ പാക് ചെയ്തു വച്ചു ഒന്ന് കുളിച്ചു വന്നു. ''ടാ നിനക്ക് സങ്കടം ആണെന്ന് എനിക്കറിയാം.

നിന്നെ വിട്ടു പോവാൻ എനിക്കും ആഗ്രഹം ഇല്ല. പക്ഷെ ഇപ്പൊ ഒരു ചേഞ്ച് എനിക്ക് ആവശ്യം ആണ്. അവൾക്കും ഞാൻ ഇല്ലെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ പിടിച്ചു നിക്കാൻ പ്രശ്നം ഉണ്ടാവില്ല.'' ഞാൻ പറഞ്ഞു. ''ഞാൻ എങ്ങനാടാ ഒറ്റയ്ക്ക് നിക്കാ..'' സച്ചു ചോദിച്ചു. ''നീ പേടിക്കണ്ടടാ, നിനക്ക് കൂട്ടിനു ഒരാൾ ഇന്ന് രാത്രി തന്നെ എത്തും..'' ഞാൻ പറഞ്ഞു. ''ആര്???'' അവൻ ആകാംഷയോടെ ചോദിച്ചു.. ''നിനക്ക് ഇഷ്ടപെട്ട ഒരാൾ ആണ്..'' ഞാൻ പറഞ്ഞു.. ''ആരാടാ.. ഒന്ന് പറഞ്ഞു തൊലക്കോ???'' സച്ചു ദേഷ്യത്തോടെ ചോദിച്ചു. ''ചാരു...'' ഞാൻ പറഞ്ഞു. ''സത്യം.. അവൾ സമ്മതിച്ചോ..'' അവൻ അത്ഭുതത്തോടെ ചോദിച്ചു. ''അയ്യടാ മനമേ.. ഓന്റെ ഒരു പൂതി കണ്ടില്ലേ...'' ഞാൻ അത് പറഞ്ഞപ്പോ അവൻ നിലത്തു കളം വരക്കാ... ''പിന്നെ ആരാന്നു പറയെടാ..'' ''നമ്മടെ പ്രവീൺ.. രണ്ടു മാസം കഴിഞ്ഞാൽ അവനു നാട്ടിൽ പോണ്ടേ, അതുവരെ അവൻ ഇവിടെ നിന്റെ കൂടെ ഉണ്ടാവും. തിരിച്ചു വന്നാൽ പ്രിയയുമായി ഇവിടെ ഒരു വൺ ബെഡ്റൂമിലേക്ക് മാറും...'' ഞാൻ പറഞ്ഞു. പിന്നെ ഞങ്ങള് മെല്ലെ ഫ്രഷ് ആയി സാധനങ്ങൾ ഒക്കെ എടുത്തു താഴോട്ടേക്കു ഇറങ്ങി.

അപ്പോളേക്കും ചാരുവും ആമിയും താഴെ എത്തിയിരുന്നു. ഞങ്ങള് വേഗം പുറപ്പെട്ടു. ഇടയ്ക്കൊരു റെസ്റ്റോറന്റിൽ കയറി ഫുഡ് കഴിച്ചു. നേരെ ഐര്പോര്ട്ടിലേക്കു പോയി. അവിടെ വിജി സാർ ആദ്യമേ എത്തിയിരുന്നു. കൂടെ അദ്ദേഹത്തിന്റെ ഫാമിലിയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മക്കളിൽ ഒരാൾ ആരിലും ഒരാൾ പത്തിലും ആണ്. ഇല്ലെങ്കിൽ ഫാമിലി ഇല്ലാതെ സാർ ഇങ്ങോട്ടും പോവാറില്ല. @@@@@@@@@@@@@@@@@@@@ അകത്തു കേറിയപ്പോ തന്നെ വിജി സാറിന്റെ ഭാര്യ കമല ഡോക്ടർ എന്റെ അടുത്തേക്ക് വന്നു. കമല ഡോക്ടറും ഞങ്ങളെ ഹോസ്പിറ്റലിൽ തന്നെ ആണ്. ഗായിനക്കോളജി ഡിപ്പാർട്മെന്റിൽ. ''ആമി ആകെ സങ്കടായി അല്ലെ, പോട്ടെ ഇത് ജീവിതത്തിന്റെ ഒരു ഭാഗം ആണ്. എപ്പോളും ഒന്നിച്ചു നിക്കാൻ പറ്റില്ലല്ലോ.. ഇടയ്ക്കു പിരിയുമ്പോയെ പരസ്പരം എത്ര സ്നേഹിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ പറ്റൂ... പിന്നെ നിങ്ങളെ കാര്യത്തിൽ കല്യാണം കഴിഞ്ഞപാടെന്നെ ആയിപ്പോയി എന്ന് മാത്രം.'' കമല ഡോക്ടർ പിന്നേം എന്തൊക്കെയോ പറഞ്ഞു. ഇടയ്ക്കു കണ്ണും തുടക്കുന്നുണ്ട്.

ആ മുഖത്ത് കാണാം വിജി ഡോക്ടറെ പിരിയുന്ന ദുഃഖം. ഞാൻ മെല്ലെ തിരിഞ്ഞു നോക്കിയപ്പോ മൂന്നും നിന്നു ചിരിക്കാ. എനിക്ക് ദേഷ്യം വന്നു. അപ്പോളേക്കും അവർക്കു പോകണ്ട സമയം ആയി. അവർ നടക്കുന്നതിനിടയിൽ വിജി ഡോക്ടർ കമല ഡോക്ടറെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഉമ്മ കൊടുത്തു. എന്നിട്ടു എന്നെയും ഷാദിനെയും നോക്കി. ''എന്താ നിങ്ങള്ക്ക് യാത്ര പറയണ്ടേ..'' ഞങ്ങൾ പന്തം കണ്ട പെരുച്ചാഴികളെ പോലെ പരസ്പരം നോക്കി. ''ഞങ്ങൾ യാത്ര പറഞ്ഞതാ സാർ..'' ഷാദ് പറഞ്ഞു. സച്ചുവും ചാരുവും ഇപ്പൊ ചിരിക്കും എന്ന നിലയിലാ ഉള്ളത്. ''അതിനെന്താ, ആ കുട്ടി എത്ര വിഷമിക്കുന്നുണ്ടാവുമെന്നു എനിക്കറിയാം.. ഒന്ന് ആശ്വസിപ്പിച്ചിട്ടു പോകു ഷാദ്..'' കല്യാണി മാം പറഞ്ഞു. ''അതെ ആ കുട്ടി അത്രേം കഷ്ടപ്പെട്ടാണ് കണ്ണീരു തടഞ്ഞു വച്ചിരിക്കുന്നത്..'' ഇതൊക്കെ എപ്പോ എന്ന രീതിയിൽ ഷാദ് എന്നെ നോക്കി. ഞാൻ ഏയ് ഇല്ല എന്ന രീതിയിൽ അവനെ നോക്കി തലയാട്ടി. ''ഷാദ് ആമിയോട് യാത്ര പറയൂ..'' വിജി ഡോക്ടർ പറഞ്ഞു. പടച്ചോനെ വീണ്ടും പെട്ട്.. അപ്പോളേക്കും ഷാദ് എന്റെ നേരെ നടക്കാൻ തുടങ്ങിയിരുന്നു. ഞാനാണേൽ അതിനനുസരിച്ചു പിന്നോട്ടും നടന്നു.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story