ഡിവോയ്‌സി: ഭാഗം 12

divoysi

രചന: റിഷാന നഫ്‌സൽ

അവന്റെ നടത്തം കാണുമ്പോ തന്നെ ഒരു ചവിട്ടു കൊടുക്കാനാ തോന്നിയത്. ആ ഡ്രാക്കുള നേരെ വന്നു എന്റെ കയ്യിൽ പിടിച്ചു. ഞാൻ കണ്ണ് പൂട്ടി നിന്നു. പെട്ടെന്ന് അവൻ എന്റെ തലയിൽ കൈ കൊണ്ട് തലോടി, കവിളിൽ കൈ വച്ചു . ഞാൻ കണ്ണ് തുറന്നു. "പോട്ടെ വവ്വാലെ.. അല്ല പോട്ടെ മോളെ" എന്നും പറഞ്ഞു എന്നെ നോക്കി ഒന്ന് സയിറ്റ് അടിച്ചിട്ട് തിരിഞ്ഞു നടന്നു. രക്ഷപ്പെട്ടു... ഏതായാലും അവസരം മുതലാക്കുന്ന ടൈപ്പ് അല്ല. പെൺകുട്ടികളെ ബഹുമാനിക്കുന്ന ആളാണ്. അവർ പോവുന്നതും നോക്കി ഞങ്ങൾ അങ്ങനെ നിന്നു. @@@@@@@@@@@@@@@@@@@@@@@ അവളുടെ മോന്ത ഒന്ന് കാണണം ആയിരുന്നു. എനിക്കതു കണ്ടു ചിരി വന്നിട്ട്. കണ്ണും അടച്ചുള്ള നിപ്പ് കണ്ടപ്പോ സത്യം പറഞ്ഞാ പാവം തോന്നി. പക്ഷെ കയ്യിലിരിപ്പ് എനിക്കല്ലേ അറിയൂ.. "ഞാൻ ഒരാഴ്ച കൂടി നീട്ടാൻ നോക്കിയതാ നമ്മളെ പോക്ക്. പക്ഷെ നേരത്തെ ആകുകയാ ചെയ്തേ." വിജി സാർ പറഞ്ഞു. "അതെന്താ ഡോക്ടർ നല്ലതല്ലേ വേഗം പോവുന്നത്.." അത് പറഞ്ഞപ്പോ സാറെന്നെ നോക്കി. "അല്ലെടോ തനിക്കു ആമിയെ വിട്ടു വരുന്നതിൽ ഒരു സങ്കടവും ഇല്ലേ.. എന്റെ കല്യാണം കഴിഞ്ഞു 18 വര്ഷം ആയി. എന്നിട്ടും അവളെ വിട്ടു നിക്കാൻ പറ്റുന്നില്ല." സാർ ചോദിച്ചു.

"ഉണ്ട് സാർ, പിന്നെ അത് പുറത്തു കാണിക്കുന്നില്ലാന്നേ ഉള്ളൂ.." ഞാൻ പറഞ്ഞു. "നമ്മളെ ആരോ ഓടിച്ച പോലെ തോന്നുന്നു. ഇല്ലെങ്കി ഇത്ര പെട്ടെന്ന് എല്ലാം ശരി ആവുമായിരുന്നില്ല." സാർ പറഞ്ഞു. ഞങ്ങൾ ചെക്കിങ് ഒക്കെ കഴിഞ്ഞു ഫ്ലൈറ്റിൽ കേറാൻ കാത്തു നിന്നു. എന്നാലും ആരാവും ഞങ്ങക്ക് വേണ്ടി റെക്കമണ്ടേഷൻ ചെയ്തത്. @@@@@@@@@@@@@@@@@@@@@@@ അവര് അകത്തേക്ക് പോയപ്പോ ഞങ്ങള് പുറത്തേക്കു നടന്നു. കമല ഡോക്ടർ കരഞ്ഞു കണ്ണൊക്കെ തുടച്ചു അവരെ കാറിലേക്ക് പോയി. ഞങ്ങൾ ഓരോന്നോർത്തു ചിരിച്ചോണ്ട് കാറിലേക്കും. അപ്പോളാണ് എന്റെ ഫോൺ അടിച്ചത്. പരിചയമില്ലാത്ത നമ്പർ ആയോണ്ട് എടുക്കാൻ മടിച്ചു. ചാരു പറഞ്ഞപ്പോ എടുത്തു. എടുത്തതും ഒരു പൊട്ടിച്ചിരി ആണ് കേട്ടത്. അത് കേട്ടപ്പോ തന്നെ ആളെ മനസ്സിലായി. "എന്താടീ കരഞ്ഞു ഒരു വിധം ആയോ???" വീണ്ടും ചിരി.. ചാരു ആരാണെന്നു ചോദിച്ചപ്പോ സാജൻ ഡോക്ടർ എന്ന് ഞാൻ മെല്ലെ പറഞ്ഞു. "നിങ്ങടെ ആദ്യരാത്രിക്ക് മുന്നേ തന്നെ അവനെ ഓടിക്കണം എന്ന് വിചാരിച്ചതാ. പക്ഷെ നടന്നില്ല. എന്നാലും കുഴപ്പമില്ല. ഞാൻ വരുന്നവരെ നീ അങ്ങനെ സുഗിച്ചു ജീവിക്കണ്ടാ.." എന്നും പറഞ്ഞു അയാള് വീണ്ടും ചിരിച്ചു.

എനിക്കാകെ ദേഷ്യം വന്നു. ഇയാളെന്താ പഴയ സിനിമയിലെ വില്ലനോ മറ്റോ ആണോ ഇങ്ങനെ കിണിക്കാൻ.. അപ്പൊ ഇയാൾ ആണ് അവനെ ഇത്ര പെട്ടെന്ന് കേട്ട് കെട്ടിച്ചത്. "പൊട്ടൻ, ഞാൻ കരയുന്നതു കേക്കാൻ വിളിച്ചതാ.." എന്നും പറഞ്ഞു ഞാൻ ചിരിച്ചു, ചാരുവും. "നീ എന്താടീ ഒന്നും മിണ്ടാതെ???" അയാൾ ചോദിച്ചതും ഞാൻ കരഞ്ഞ പോലെ സൗണ്ട് ആക്കികൊടുത്തു. പാവം അത് കേട്ട് സന്തോഷം കിട്ടുമെങ്കിൽ സന്തോഷിക്കട്ടെ, എനിക്കെന്താ. "അയ്യോ എന്റെ മോള് കരയാ, നീ പേടിക്കണ്ട അവൻ വരുന്നതിന് മുന്നേ ഞാൻ വരും.." എന്നും പറഞ്ഞു ചിരിച്ചിട്ട് ഫോൺ വച്ചു. അപ്പൊ എന്തോ ഒരു പേടി തോന്നാതില്ല. അപ്പോളേക്കും സച്ചുവേട്ടൻ കാറും കൊണ്ട് വന്നു. ആൾ ആകെ മൂഡ് ഔട്ട് ആണ്. ഒന്നും മിണ്ടുന്നില്ല. പിന്നൊന്നും നോക്കീല മാക്സിമം വെറുപ്പിച്ചു സച്ചുവേട്ടനെ ചിരിപ്പിച്ചു. പോവുന്ന വഴി ഒരു ഐസ് ക്രീമും വാങ്ങിപ്പിച്ചു. റൂമിലെത്തിയതും ഡ്രസ്സ് മാറി നിസ്കരിച്ചു ഒരൊറ്റ വീഴൽ ആയിരുന്നു. അവൻ പോയത് കൊണ്ട് നല്ല സന്തോഷവും സമാധാനവും തോന്നി. കൂടെ ഇച്ചിരി ഒരു പൊടിക്ക് സങ്കടവും. രാവിലെ എണീറ്റപ്പോ അറിയാത്ത നമ്പറിൽ നിന്നും വീണ്ടും മിസ്സ്കാൾ. ഇയാൾക്ക് വേറെ പണി ഒന്നും ഇല്ലേ എന്ന് വിചാരിച്ചു ഞാൻ മൈൻഡ് ചെയ്തില്ല.

കുളിച്ചു റെഡി ആയി ഹോസ്പിറ്റലിലേക്ക് ഇറങ്ങുമ്പോ വീണ്ടും ഫോൺ അടിച്ചു. എടുത്തു നോക്കിയപ്പോ വിചാരിക്കാത്ത ആൾ, ഷാദ്. ഇവനെന്തിനാ എന്നെ വിളിക്കുന്നെ. "ഹലോ.." "ഹലോ, ആമി.. സുഖല്ലേ മോളെ." കോഫി കുടിച്ചോണ്ടിരുന്ന ഞാൻ അത് പുറത്തേക്കു തുപ്പി. മോളോ... ഇവന് വട്ടായോ??? ഇത് ഞാൻ മനസ്സിൽ പറഞ്ഞതാ... "നീ എന്തെടുക്കുവാ???" കുന്തം... "എന്താ ഒന്നും മിണ്ടാത്തെ..." അവന്റെ ചോദ്യം കേക്കണം.. ഡ്രാക്കുള ഏയ്ഞ്ചൽ ആയ പോലെ. "അതെ.. എനിക്ക് കുഴപ്പം ഒന്നും ഇല്ല. എന്തെ രാവിലെ തന്നെ." അവൻ എന്നെ വിളിക്കണമെങ്കിലും ഇത്ര ഒലിപ്പിച്ചു സംസാരിക്കണമെങ്കിലും എന്തേലും കാര്യം ഉണ്ടാവുമെന്ന് ഉറപ്പാ.. "അത് പിന്നെ ഈ വിജി സാറിന് ഭയങ്കര ടെൻഷൻ, നീ കരഞ്ഞു ഇരിക്കുവാരിക്കും എന്നൊക്കെ പറഞ്ഞു. ഇപ്പൊ കേട്ടില്ലേ സാർ ഒരു പ്രശ്നവും ഇല്ല." അപ്പൊ മനസ്സിലായി ഫോൺ സ്‌പീക്കറിൽ ഇട്ടേക്കുവാനെന്നു. "ആഹ് ഇപ്പോള സമാധാനം ആയെ, ഞാനിനി സ്വർഗ്ഗത്തിലെ കട്ടുറുമ്പു ആവുന്നില്ല. നിങ്ങള് സംസാരിക്കു." എന്നും പറഞ്ഞു സാർ പോയി. "മോള്, കോപ്പു... രാവിലെ തന്നെ നിന്റെ സൗണ്ട് ആണല്ലോ കേട്ടത്. എന്റെ ദിവസം പോയി.." അവൻ പിറുപിറുത്തു. "തന്നോടാരെലും പറഞ്ഞോ എന്നെ വിളിക്കാൻ.." ഞാൻ ദേഷ്യപ്പെട്ടു.

. "അതെങ്ങനെ, ഇവിടെ എത്തിയ മുതൽ നിന്നെ വിളിക്കാൻ പറഞ്ഞോണ്ടിരിക്കാ.. എവിടെ കുംഭകര്ണന്റെ അവതാരം ആണെന്ന് അറിഞ്ഞില്ല.." അവൻ വീണ്ടും കളിയാക്കി. "ഓ ആയിക്കോട്ടെ, മോൻ പോയി മോന്റെ പണി നോക്ക്" എന്നും പറഞ്ഞു ഞാൻ ഫോൺ വച്ചു. @@@@@@@@@@@@@@@@@@@@@@@ എന്തൊരു സാധനമാ... ഇന്നലെ രാത്രി മുതൽ വിജി സാർ എനിക്ക് സമാധാനം തന്നിട്ടില്ല. ഇവിടെ ലാൻഡ് ചെയ്തതും സാർ കമല മാടത്തെ വിളിച്ചു. മാഡം അപ്പോളും ഉറങ്ങീട്ടില്ല. സാറിന്റെ ഒരു ഭാഗ്യം. സാറിന്റെ നിർബന്ധം കാരണമാ രാവിലെ തന്നെ സച്ചൂനെ വിളിച്ചു ആ വവ്വാലിന്റെ നമ്പർ വാങ്ങിയത്.. അവളെ വർത്താനം കേട്ടില്ലേ, അലവലാതി. ഇനി രണ്ടു മാസം കഴിഞ്ഞു ആ അവിഞ്ഞ സൗണ്ട് കേട്ടാ മതിയല്ലോ.. ഞാൻ വേഗം ഷാനൂനെ ഡയല് ചെയ്തു. അപ്പൊ അവള് ബിസി.. പിന്നെ ഫോൺ വച്ചു ഉറങ്ങാൻ കിടന്നു. എല്ലാരേം മിസ് ചെയ്യുന്ന പോലെ.. @@@@@@@@@@@@@@@@@@@@@@@ ഹോസ്പിറ്റലിൽ എത്തിയിട്ടും എല്ലാര്ക്കും സങ്കടവും സമാധാനിപ്പിക്കലും മാത്രം. എനിക്കാണേൽ ഇതൊക്കെ കേട്ട് ദേഷ്യം വന്നു. ചാരുവാണെങ്കി ചിരിച്ചു ചാവുന്നുണ്ട്. ദിവസങ്ങൾ പോവുന്നേനെ ആൾക്കാരുടെ ചോദ്യങ്ങൾ കുറഞ്ഞു വന്നു.

പക്ഷെ ഒരു ചോദ്യം അപ്പോളും ഉണ്ടായിരുന്നു. ഷാദ് വിളിച്ചില്ലേ.. എന്താ അവന്റെ വിശേഷം എന്നൊക്കെ.. രണ്ടുമൂന്നു ആഴ്ച പോയത് അറിഞ്ഞില്ല. സാജൻ ഡോക്ടർ ഇല്ലാത്തതു കൊണ്ട് തന്നെ വല്യ കുഴപ്പം ഇല്ലാതെ ജീവിതം മുന്നോട്ടു പോയി. ഇടയ്ക്കു ഫോൺ വിളിച്ചു ഭീഷണി തുടർന്നു. എടുക്കാതിരുന്നാൽ മെസ്സേജ് അയക്കും. ഇല്ലെങ്കിൽ ലാൻഡ് ഫോണിലോ മറ്റോ വിളിക്കും. ഒരു വിധത്തിലും വിടൂല്ലാന്നു തന്നെ. അയാളെ ഉമ്മാക്ക് അറ്റാക് വന്നോണ്ടാണ് നാട്ടിലേക്ക് പോയത്. അവർക്കു ഒരു ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു. ഇതുവരെ ശരി ആയില്ല ആരോഗ്യം. അത് കൊണ്ടാണ് അയാൾക്കു തിരിച്ചു വരാൻ പറ്റാത്തത്. പ്രവീണേട്ടൻ പറഞ്ഞതാ. പ്രവീണേട്ടനും സച്ചുവേട്ടനും ഇപ്പൊ ഒരുമിച്ച താമസം. ഭക്ഷണം ഒക്കെ ഞങ്ങടെ കൂടെ ആണ്. മുമ്പും അങ്ങനെ തന്നെ. പക്ഷെ ആ പൊട്ടൻ ഷാദിന് എന്നെ ഇഷ്ടമല്ലാത്തത് കൊണ്ട് സച്ചുവേട്ടൻ അടുത്തുള്ള ഷോപ്പിൽ നിന്നും ആണെന്ന് പറഞ്ഞു. വൈകിട്ട് ഫുഡും കഴിച്ചു ഞങ്ങൾ നടക്കാൻ ഇറങ്ങും. ഞാനും ചാരുവും സച്ചുവേട്ടനും പിന്നെ പ്രിയയും പ്രവീണേട്ടനും. പാർക്കിലേക്ക് എന്റെ കൂടെ വന്നു അവർ എല്ലാരേം പരിചയപ്പെട്ടു. കണ്ണൻ മാഷും സാവിത്രി ടീച്ചറും നാട്ടിലേക്ക് പോയി. അവരുടെ മകന്റെ രണ്ടു കുട്ടികളെ നാട്ടിൽ ചേർത്തു. ഇപ്പൊ അവരുടെ കൂടെ നാട്ടിൽ ആണ്. പക്ഷെ അവർക്കും അതാണ് ഇഷ്ട്ടം.

"അല്ല ചാരൂ നിങ്ങക്ക് കെട്ടാനുള്ള ഉദ്ദേശം ഒന്നും ഇല്ലേ???" ആയിഷുമ്മയാണ്. ചരുവിന്റേം സച്ചുവേട്ടന്റേം മുഖം മാറി. "വെറുതെ ആ പിള്ളേരെ സങ്കടപ്പെടുത്താൻ ഓരോന്ന് ചോദിച്ചോളും. എന്നെ സങ്കടപ്പെടുത്തുന്നത് പോരെ.." കോയാക്ക ചോദിച്ചു. അപ്പൊ എല്ലാരും ചിരിച്ചു. "ഉണ്ടാവും ആയിഷുമ്മ, അടുത്തന്നെ ഇവരെ കല്യാണം ഉണ്ടാവും.. ഇന്ഷാ അല്ലാഹ്.." ഞാൻ പറഞ്ഞു. "പേടിക്കണ്ട മക്കളെ, നിങ്ങളെ മാതാപിതാക്കൾക്ക് അധിക കാലം നിങ്ങളെ സങ്കടപ്പെടുത്താൻ പറ്റില്ല." ശാരദാമ്മയാണ്. "ഇല്ല അമ്മെ ഞങ്ങളും അതിന്റെ ഓട്ടത്തിലാണ്.. ഈ വര്ഷം ഇവളെ ഞാൻ എന്റെ കെട്ടിയോളാക്കിയിരിക്കും.." സച്ചുവേട്ടൻ ചാരുവിനെ ചേർത്തു പിടിച്ചോണ്ട് പറഞ്ഞു. "ആഹ് വേഗം നടക്കും മക്കളെ.. ഞങ്ങളെ വിളിക്കണേ.. ഇവളെ പോലെ ഞങ്ങളെ മറക്കരുത്.." ശാരദാമ്മ പരിഭവത്തോടെ പറഞ്ഞു. "ഓ പിന്നെ കൂടണ്ട ഒരു കല്യാണം തന്നെ ആയിരുന്നു." എന്നും പറഞ്ഞു ഞങ്ങള് ചിരിച്ചു. അവർക്കൊക്കെ എല്ലാം അറിയ. അഡ്ജസ്റ്മെന്റ് കല്യാണവും ഡിവോയ്സും എല്ലാം.

അപ്പോളേക്കും പ്രവീണേട്ടനും പ്രിയയും അവരുടെ സൊള്ളല് കഴിഞ്ഞു എത്തി. ഞങ്ങള് അവരോടൊക്കെ പോട്ടെന്നു ചോദിച്ചിട്ടു റൂമിലേക്ക് നടന്നു. ആര്യ അപ്പോളേക്കും ഉറങ്ങി. "അടുത്ത വീക്ക് നിങ്ങക്കല്ലേ നയിട്ട് ഡ്യൂട്ടി.." സച്ചുവേട്ടൻ എന്നോടും ചാരൂനോടും ചോദിച്ചു. "അതെ ഷാദ് പോയപ്പോ ആനിയെ കുറച്ചു ദിവസം കൂടി നിർത്തിച്ച കൊണ്ട് ഒരു സമാധാനം ആയി. ഇല്ലേൽ ഡ്യൂട്ടി എടുത്തു നടു ഓടിഞ്ഞേനെ." ചാരു പറഞ്ഞു. ആനിയും താരയും പോവണ്ട ടൈം ആയി. ഷാദ് പോയത് കൊണ്ട് ആനിയോട് രണ്ടു മാസം കൂടി നിക്കാൻ പറഞ്ഞു. താര കല്യാണം ആയതു കൊണ്ട് നാട്ടിലേക്ക് പോയി. ഇനി തിരിച്ചില്ലാന്നു പറഞ്ഞു. ദിവസങ്ങൾ ഇങ്ങനെ പോയി കൊണ്ടിരുന്നു. ഷാദ് പോയിട്ട് ഒന്നര മാസം ആവാനായി. ഇനി പത്തു പതിനഞ്ചു ദിവസം കഴിയുമ്പോ അവൻ എത്തും. പടച്ചോനെ വീണ്ടും അവന്റെ വായിലിരിക്കുന്നതൊക്കെ കേക്കണ്ടി വരൂല്ലോ. "ടീ ആ സാജൻ അടുത്താഴ്ച എത്തുമെന്ന്." ചാരുവാണ് പറഞ്ഞത്. "പടച്ചോനെ, അയാള് ഇത്ര പെട്ടെന്ന് വരുന്നോ.." എനിക്കാകെ ടെൻഷൻ ആയി. "നീ പേടിക്കണ്ട അയാൾ എന്തേലും വേലത്തരവും കൊണ്ട് വന്നാൽ നമുക്ക് സച്ചുവേട്ടനോട് പറയാം." ചാരു പറഞ്ഞു. "എന്ത് പറയാൻ.." തിരിഞ്ഞു നോക്കിയപ്പോ സച്ചുവേട്ടൻ.

"അത് പിന്നെ, ഇന്ന് ഉച്ചയ്ക്ക് ഫുഡ് ഒരുമിച്ചു കഴിക്കാമെന്നു പറഞ്ഞതാ.." ഞാൻ പറഞ്ഞു. "അതെന്താ ഇത്ര പറയാൻ അല്ലെങ്കിലും നമ്മൾ ഒരുമിച്ചല്ലേ കഴിക്കാറ്. എന്താ ഒരു കള്ളാ ലക്ഷണം." സച്ചുവേട്ടൻ ചോദിച്ചു. "ഏയ് ഒന്നൂല്ല.. എന്തായി സച്ചുവേട്ടാ അച്ഛൻ എന്ത് പറഞ്ഞു." എന്നും പറഞ്ഞു വിഷയം മാറ്റി. "ആഹ് മഞ്ഞുരുകാൻ തുടങ്ങീട്ടുണ്ട്. അടുത്തന്നെ ഒരു പോസിറ്റീവ് റിസൾട്ട് പ്രതീക്ഷിക്കുന്നു." സച്ചുവേട്ടൻ പറഞ്ഞതും ചാരു ഫുൾ ഹാപ്പി ആയി. "അടുത്താഴ്ച നിങ്ങള് രണ്ടാളും അല്ലെ നയിട്ട്‌ ഡ്യൂട്ടി.." ഞാൻ സച്ചുവേട്ടനെയും ചാരുവിനെയും നോക്കി ചോദിച്ചു. "അതെ.. എന്തെ.." ചാരു ചോദിച്ചു. "ഒന്നൂല്ല, ഒറ്റക്കാണെന്നു വിചാരിച്ചു വേണ്ടാത്തതൊന്നും ഒപ്പിക്കരുത്.. കേട്ടല്ലോ.." ഞാൻ പറഞ്ഞു. രണ്ടും ഒരു വളിച്ച ഇളി പാസാക്കി. രാവിലെ തന്നെ വാർഡിലേക്ക് പോവാൻ കാൾ വന്നു. അവിടെ ആരുമില്ല, കുറച്ചു സാമ്പ്ൾസ് എടുക്കാൻ ഉണ്ട്. സച്ചുവേട്ടനും ചാരുവും ഇല്ലാത്തോണ്ട് ഒരു മൂഡ് ഇല്ലാരുന്നു. ഞാൻ അർജുനോടും സ്നേഹയോടും താരയോടും പറഞ്ഞിട്ട് പുറത്തിറങ്ങി. ലിഫ്റ്റിൽ കേറി ഡോർ അടയാൻ പോയതും പെട്ടെന്ന് അത് തുറന്നു. ഉള്ളിലേക്ക് കേറുന്ന ആളെ കണ്ടു ഞാൻ ഒന്ന് പേടിച്ചു....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story