ഡിവോയ്‌സി: ഭാഗം 13

divoysi

രചന: റിഷാന നഫ്‌സൽ

ഞാൻ വേഗം ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങാൻ പോയപ്പോ അയാളെന്നെ തടഞ്ഞു. ഞാൻ അയാളെ ദേഷ്യത്തോടെ നോക്കി. അത് കണ്ടു ശരത് സാർ ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നെ പുഞ്ചിരിയോടെ പറയാൻ തുടങ്ങി. ''ഇങ്ങനെ നോക്കല്ലേടോ ഞാൻ ഉരുകിപ്പോവും. അന്ന് അറിയാതൊരു അബദ്ധം സംഭവിച്ചതാ.. വരുണിന്റെ പിരികേറ്റലും സച്ചുവിന്റെ ദേഷ്യം പിടിക്കലും ഒക്കെ ആയപ്പോൾ അറിയാതെ എന്റെ വായിൽ നിന്നും അങ്ങനെ വീണു പോയതാ, താൻ ക്ഷമിക്കു..'' സാർ പറയുന്ന കേട്ട് എനിക്ക് പാവം തോന്നി. ''ഞാൻ എപ്പോയെങ്കിലും തന്നോട് മോശമായി പെരുമാറീട്ടുണ്ടോ???'' സാർ ചോദിച്ചു. ഞാൻ ഇല്ല എന്ന് തലയാട്ടി. ''സോറി... അന്നങ്ങനെ സംഭവിച്ചതിൽ എനിക്ക്താ ഒരുപാട് വിഷമം ഉണ്ട്. താൻ എന്താ ഒന്നും മിണ്ടാത്തെ.. എന്നോട് ദേഷ്യം ആണെന്ന് അറിയാം.. ക്ഷമിച്ചൂടെ..''. സാറിന്റെ മുഖം കണ്ടപ്പോ പറഞ്ഞതൊക്കെ സത്യം ആണെന്ന് തോന്നി. ''സാരമില്ല സർ, എനിക്ക് ദേഷ്യം ഒന്നും ഇല്ല.'' ഞാൻ ഒന്ന് ചിരിച്ചു. ''ഓ താങ്ക് ഗോഡ്, താൻ ചിരിച്ചല്ലോ. പിന്നെ ഈ സാർ വിളി വേണ്ട. താൻ സച്ചൂനെയും പ്രവീണിനെയുമൊക്കെ എന്താ വിളിക്കാറ് അത് തന്നെ മതി.'' ശരത് സാർ പറഞ്ഞു. ഞങ്ങള് പിന്നെയും കുറെ നേരം സംസാരിച്ചു. വിചാരിച്ച പോലെ അല്ല,

നല്ലൊരു മനുഷ്യൻ. കല്യാണം കഴിഞ്ഞു എട്ടു വര്ഷം ആവാൻ പോണൂ... പക്ഷെ കുട്ടികൾ ആയിട്ടില്ല. അന്ന് വരുൺ ഓരോന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ്. സച്ചുവേട്ടന്റെ പെരുമാറ്റം കണ്ടപ്പോ തന്നെ മനസ്സിലായി പോലും വരുൺ പറഞ്ഞതൊക്കെ കള്ളമാണെന്ന്. പിന്നെ കുറച്ചു ഈഗോ കാരണം സോറി ഒന്നും പറയാൻ വന്നില്ല. ''എന്ന ശരി ശരത്തേട്ടാ, എനിക്ക് സാമ്പ്ൾസ് എടുത്തു വേഗം പോണം.'' ഞാൻ പറഞ്ഞു. ''ഓക്കേ ആമി, ഞാൻ ഒരിക്കലും കരുതിയില്ല കേട്ടോ താൻ ഇത്രയൊക്കെ സംസാരിക്കുമെന്ന്. ഇതുവരെ ഞങ്ങളോടൊന്നും മിണ്ടീട്ടില്ലരുന്നല്ലോ. ഇനി പഴയ പോലെ വേണ്ടാട്ടോ, എന്നെ കണ്ടാൽ സംസാരിക്കണം. ഓക്കേ, പിന്നെ കാണാം..'' എന്നും പറഞ്ഞു ശരത്തേട്ടൻ പോയി. ഞാൻ സാമ്പിളും വാങ്ങി ലാബിലേക്ക് പോയി. അപ്പൊ ദേ ഉള്ള ജോലിയൊക്കെ താരക്ക് കൊടുത്തിട്ടു അർജുനും സ്നേഹയും സംസാരിക്കുന്നു. അത് ശ്രദ്ധിക്കാതെ ഞാൻ വേഗം എന്റെ ജോലി തുടങ്ങി. ഇത്രേം കാലം ഒരുമിച്ചുണ്ടായിട്ടും അർജുനോടും സ്നേഹയോടും ഒന്നും എനിക്ക് തുറന്നു സംസാരിക്കാനോ പെരുമാറാനോ പറ്റിയിട്ടില്ല. കണ്ടാൽ മിണ്ടും എന്ന് അല്ലാതെ സച്ചുവേട്ടനോടോ ചരുവിനോടോ പെരുമാറുന്ന പോലെ ഫ്രണ്ട്‌ലി ആവാൻ പറ്റിയിട്ടില്ല.

അതോണ്ടെന്നേ അവരില്ലാത്തപ്പോൾ ഒരു തരാം വീർപ്പുമുട്ടൽ ആണ്. വൈകുന്നേരം റൂമിലെത്തിയപ്പോൾ ചാരു റെഡി ആയി പോവാൻ നിക്കുന്നു. സച്ചുവേട്ടന്റെ കൂടെയാണ് പോവാറ്. ''എന്താടാ ലേറ്റ് ആയോ??'' ഞാൻ ചോദിച്ചു. ''ആടാ, കുറച്ചു ലേറ്റ് ആയി. പോവാൻ നിക്കാരുന്നു. നിനക്ക് പേടി ഒന്നും ഇല്ലല്ലോ.'' ചാരു ചോദിച്ചു. എനിക്കെന്തിനാ പേടി??? ഞാൻ ചോദിച്ചു. ''അല്ല ഇന്ന് എനിക്കും പ്രിയക്കും ആര്യക്കും നയിട്ട് ഡ്യൂട്ടി ആണല്ലോ അപ്പൊ നിനക്ക് പേടി ആവൊന്നു.'' ചാരു പറഞ്ഞ കേട്ടപ്പോ തന്നെ ഞാനൊന്നു ടെൻഷൻ ആയി. ''അതെന്താ അങ്ങനെ, പ്രിയക്ക് ഡേ ഡ്യൂട്ടി അല്ലാരുന്നോ???'' ഞാൻ ചോദിച്ചു. ''അതെ, ഇന്ന് ശാരികക്ക് എന്തോ പ്രോബ്ലം അതോണ്ട് എന്നോടൊന്നു പോവാൻ പറഞ്ഞു. ഇന്ന് ലീവ് ആയിരുന്നോണ്ട്, വല്യ കുഴപ്പമില്ല. ഇല്ലെങ്കിൽ ഡബിൾ ഡ്യൂട്ടി എടുത്തു പണ്ടാരം അടങ്ങിയേനെ. അതോണ്ടാ ഇവളും ലേറ്റ് ആയതു. ഞങ്ങള് പോയിട്ട് വേണം അർജുനും സ്നേഹാക്കും അവിടുന്നിറങ്ങാൻ.'' പ്രിയ വന്നു പറഞ്ഞു. അവള് റെഡി ആയിട്ടുണ്ട്. ''ആഹ് അപ്പൊ ഞാൻ ഇന്ന് ഒറ്റയ്ക്ക് അല്ലെ. സാരമില്ല, ഞാൻ അഡ്ജസ്റ്റ് ചെയ്തു കൊള്ളാം.'' എന്നൊക്കെ അവരോടു പറഞ്ഞെങ്കിലും ഒരു ടെൻഷൻ ഉണ്ടാരുന്നു. വേറൊന്നും അല്ല എനിക്ക് ഒറ്റയ്ക്ക് എന്തോ ഒരു പേടി പോലെ ആണ്.

ചിലപ്പോ ചെറുപ്പം തൊട്ടു കുറെ ആൾക്കാരുടെ ഇടയിൽ വളർന്നത് കൊണ്ടാവും. സാധാരണ കൂടെ മൂന്നിൽ ആരെങ്കിലും ഉണ്ടാവാറുണ്ട്. ''ഫിലികൾ ആണെങ്കിലും അപ്പുറത്തെ റൂമിൽ ആളുണ്ടല്ലോ, അത് മതി.'' ഞാൻ പറഞ്ഞു. ''ഇല്ല മോളെ. അപ്പുറത്തെ റൂമിൽ രണ്ടാൾക്കും നയിട്ട് ഡ്യൂട്ടി ആണ്. ബാക്കി രണ്ടാൾ നാട്ടിൽ പോയി.'' ചാരു പറഞ്ഞതും നെഞ്ചിൽ വീണ്ടും ബാൻഡ് അടി തുടങ്ങി. അടുത്തില്ലെങ്കിലും ഈ ബിൽഡിങ്ങിൽ തന്നെ സച്ചുവേട്ടൻ ഉണ്ടെന്ന ഒരു ധൈര്യം ഉണ്ടാവാറുണ്. പക്ഷെ ഇന്ന് സച്ചുവേട്ടനും പ്രവീണേട്ടനും നയിട്ട് ഡ്യൂട്ടി ആണ്. പടച്ചോനെ ഇന്ന് എനിക്കൊഴിച്ചു എല്ലാര്ക്കും നയിട്ട് ഡ്യൂട്ടി ആണോ.. അവര് പോയപ്പോ ഞാൻ ഡ്രസ്സ് മാറി പാർക്കിലേക്ക് വിട്ടു. ആരും ഇല്ലാത്തോണ്ട് ഞാൻ മുഖം ഷാൾ കൊണ്ട് മറച്ചു. ഇന്ന് പതിവിലും കൂടുതൽ ഞാൻ പാർക്കിൽ നിന്നു. തിരിച്ചു പോരുമ്പോ പത്തര മാണി കഴിഞ്ഞു. സാധാരണ ഒൻപതൊക്കെ ആവുമ്പൊ തിരിച്ചു പോവാറുണ്ട്. റൂമിലേക്ക് നടക്കുമ്പോയൊക്കെ ഒരു പേടി ആയിരുന്നു. ആരോ പിറകെ ഉണ്ടെന്നൊരു തോന്നൽ. സ്പീഡിൽ നടന്നു ലിഫ്റ്റിൽ കേറിയപ്പോ ഒരാൾ ഒരുമിച്ചു കേറി.

കണ്ടപ്പോ തന്നെ പേടി തോന്നി. വേറൊന്നും അല്ല, അയാൾ ഒരു ക്യാപ് ഉള്ള ജാക്കറ്റും ജീനും ആണ് ഇട്ടിരുന്നത്. മുഖം ടവൽ കൊണ്ട് കെട്ടീട്ടുണ്ട്. കണ്ണിന്റെ മോളിൽ ഒരു കൂളിംഗ് ഗ്ലാസും ഉണ്ട്. മൊബൈലിൽ തോണ്ടി കളിക്കുന്നു. ഫോണിലുള്ള കളി കണ്ടപ്പോ ആ ഡ്രാക്കുളയെ ആണ് ഓർമ്മ വന്നത്. അയാൾ ഇടയ്ക്കു ഒരിക്കെ തല പൊക്കി നോക്കിയപ്പോ ഞാൻ വേഗം നോട്ടം മാറ്റി. എനിക്കെന്തോ അയാളെ കണ്ടപ്പോ പേടി തോന്നിയെങ്കിലും ഞാൻ ലിഫ്റ്റിൽ നിന്നും ഇറങ്ങി നടന്നപ്പോളും അയാൾ ഫോണിൽ ആണെന്ന് കണ്ടപ്പോ സമാധാനം ആയി. ഞാൻ വേഗം റൂമിലേക്ക് കേറി. ഡോർ ലോക്ക് ചെയ്യാൻ പോവുമ്പോള വേസ്റ്റ് കളഞ്ഞില്ല എന്ന് ഓർമ്മ വന്നത്. ഞാൻ വേഗം അതെടുത്തു കൊണ്ട് പോയി കളഞ്ഞിട്ടു വന്നു കൈ കഴുകി. അകത്തു കേറിയപ്പോ എന്തോ ഒരു പേടി. വേഗം ടിവി വച്ചു. സാധാരണ ആ സാധനത്തിന്റെ അടുത്ത് കൂടി പോവാത്തതാ. ഇന്ന് ഒറ്റയ്ക്ക് ആയപ്പോ അതങ്ങു ഓൺ ചെയ്തു വച്ചു. അപ്പൊ ഒറ്റക്കല്ലാന്നൊരു തോന്നൽ. പിന്നെ കുളിച്ചു ഡ്രസ്സ് മാറി ഭക്ഷണം കഴിക്കാൻ ഇരുന്നു.

അപ്പോഴാണ് അപ്പുറത്തു റൂമിൽ എന്തോ ശബ്ദം കേട്ടത്. പടച്ചോനെ അവിടെ ആരും ഇല്ലാ എന്നല്ലേ പറഞ്ഞത്. ഞാൻ മെല്ലെ എണീറ്റ് ഞങ്ങടെ റൂമിന് പുറത്തിറങ്ങി നോക്കിയതും നെഞ്ചിടിച്ചു പോയി. മെയിൻ ഡോർ തുറന്നു കിടക്കുന്നു. പടച്ചോനെ ഞാൻ ഇത് അടച്ചിട്ടാണല്ലോ കുളിക്കാൻ കേറിയേ. പിന്നെ ഇതാര് തുറന്നു. ഇല്ല, ഞാൻ വേസ്റ്റ് കളഞ്ഞു വന്നപ്പോ കൈ കഴുകാൻ ഉള്ളത്കൊണ്ട് അടച്ചു കാണില്ല.. ഞാൻ മെല്ലെ പോയി നോക്കുമ്പോ ഡോറിന്റെ അടുത്ത് ആരും ഇല്ല. വേഗം ലോക്ക് ചെയ്തു റൂമിലേക്ക് കേറാൻ നിക്കുമ്പോളാ നേരത്തെ കേട്ട ശബ്ദത്തെ പറ്റി ഓർമ്മ വന്നത്. ആദ്യം പോയി നോക്കാമെന്നു വച്ചതാ പിന്നെ തീരെ പേടി ഇല്ലാത്തതു കൊണ്ട് ആ ഉദ്ദേശം അങ്ങ് കളഞ്ഞു. വേഗം റൂമിലേക്ക് നടക്കുമ്പോളാണ് ആ റൂമിന്റെ ഉള്ളിൽ ആരോ നടക്കുന്ന പോലെ തോന്നിയത്. എന്റെ ഹാർട്ട് റേറ്റ് പെട്രോളിന്റെ പൈസ പോലെ കൂടാൻ തുടങ്ങി. യാ അള്ളാ ഇനി എന്ത് ചെയ്യും, വേഗം പുറത്തിറങ്ങി ആരെയെകിലും വിളിച്ചാലോ. വേഗം റൂമിൽ പോയി ഒരു ഷാൾ എടുത്തു ചുറ്റി പുറത്തേക്കിറങ്ങാൻ പോയി. അല്ലെങ്കിൽ വേണ്ട, ചിലപ്പോ റൂമിന്റെ ഉള്ളിൽ ആരും ഇല്ലെങ്കിലോ. എനിക്ക് പേടി കൊണ്ട് തോന്നുന്നത് ആവും. ആൾറെഡി പതിനൊന്നു മണി കഴിഞ്ഞു. മിക്കവാറും ഡ്യൂട്ടി ഉള്ളവരും രാവിലെ മക്കൾ സ്കൂളിൽ പോവുന്നവരും ആണ്.

ഞങ്ങടെ തൊട്ടടുത്ത് ഉള്ള റൂമിൽ ഒരു സിറിയൻ ഫാമിലി ആണ്. അവിടുത്തെ ആൾക്കാർ ഞങ്ങളെ തിരിഞ്ഞു നോക്കാറേ ഇല്ല. മുന്നിൽ ഒരു നോർത്ത് ഇന്ത്യൻ ഫാമിലി ഉണ്ട്. അത്യാവശ്യം കണ്ടാൽ സംസാരിക്കാർ ഉണ്ട്. പക്ഷെ രണ്ടാളും വർക്കിംഗ് ആയോണ്ട് ഒൻപതു മണി ആവുമ്പോൾ ഉറങ്ങും. മലയാളികൾ ആകെ ഉള്ളത് അറ്റത്തുള്ള റൂമിൽ ആണ്. അവർ ആണെങ്കിൽ വെക്കേഷന് നാട്ടിൽ പോയിരിക്കുവാണ്. പിന്നെ ഉള്ള രണ്ടു ഫ്ലാറ്റിൽ ആഫ്രിക്കൻസ് ആണ്. അവരും ആരോടും മിണ്ടാറില്ല. അപ്പൊ അയൽവാസികളെ ഒന്നും പ്രതീക്ഷിക്കാൻ ഇല്ല. യാ അള്ളാ നീ തന്നെ തുണ എന്നും വിചാരിച്ചു ഞാൻ ആ റൂമിന്റെ അടുത്തേക്ക് പോയി. രണ്ടും കല്പിച്ചി ഡോർ തള്ളി തുറക്കാൻ പോയതും ഉള്ളിൽ നിന്നും അതാരോ തുറന്നതും ഒരുമിച്ചായിരുന്നു. മുന്നിൽ നിക്കുന്ന ആളെ കണ്ടു എന്റെ ബോധം ഇപ്പൊ പോവുമെന്ന് തോന്നി. നേരത്തെ ലിഫ്റ്റിൽ വച്ചു കണ്ട ആൾ. ഞാൻ ഒച്ച വെക്കാൻ തുടങ്ങിയതും അയാൾ എന്റെ വാ പൊത്തിപ്പിടിച്ചു. അയാൾ എന്തോ പറയാൻ നോക്കുന്നുണ്ടെങ്കിലും എനിക്കൊന്നും മനസ്സിലായില്ല. ഞാൻ അയാളെ കാലിൽ ഒരു ചവിട്ടു കൊടുത്തു മെയിൻ ഡോറിന്റെ അടുത്തേക്ക് ഓടി. ഞാൻ ഡോർ തുറക്കുന്നതിനു മുന്നേ തന്നെ അയാൾ എന്നെ വന്നു പിടിച്ചു വച്ചു.

ഞാൻ അയാളെ അടിക്കാൻ പോയതും അയാളെന്റെ കൈ പിടിച്ചു വച്ചു, ഒച്ചയെടുക്കാൻ പോയതും അയാൾ എന്റെ വാ പൊത്തി. എന്നിട്ടു ആ ഗ്ലാസ് ഊരി. എവിടെയോ കണ്ടു മറന്ന പോലുള്ള കണ്ണുകൾ. ഒരു നിമിഷം ആ കണ്ണിൽ നോക്കി നിന്നെങ്കിലും പെട്ടെന്ന് ബോധം വന്നു ഞാൻ അയാളെ തള്ളി മാറ്റി കിച്ചണിലേക്കു ഓടി. തപ്പിയത് കത്തി ആണ്. അപ്പോളേക്കും അയാളും എത്തി. ഞാൻ കയ്യിൽ കിട്ടിയ കത്തി എടുത്തു അയാളെ നേരെ കാണിച്ചു. അവൻ ആദ്യം ഒന്ന് പിന്നോട്ട് പോയെങ്കിലും പെട്ടെന്ന് അവിടുണ്ടായിരുന്ന എന്തോ പൊടി എന്റെ നേരെ എറിഞ്ഞു. ആ പൊടി എന്റെ കണ്ണിൽ ആയി എനിക്കൊന്നും കാണാൻ വയ്യ. ഞാൻ പിന്നോട്ട് നടന്നു, കണ്ണ് നീറിയിട്ടാണേൽ വയ്യ. പെട്ടെന്ന് ആരോ എന്റെ കൈ പിടിച്ചു, അയാൾ തന്നെ. ഞാൻ കുതറി എങ്കിലും അയാൾ എന്റെ കൈ പിടിച്ചു കത്തി താഴെ ഇടീപ്പിച്ചു. പിന്നെ എന്തോ കൊണ്ട് എന്റെ കൈ കെട്ടി. പടച്ചോനെ, ഇത്രയും പരീക്ഷിച്ചത് പോരെ ഇനിയും വേണോ. അയാൾ എന്റെ കൈ പിടിച്ചു വലിച്ചു.. എങ്ങോട്ടാ പോവുന്നെന്ന് ഒരു ഐഡിയയും ഇല്ല. കണ്ണ് തുറക്കാനും പറ്റുന്നില്ല. ജീവിതം അവസാനിച്ചു എന്ന് വിചാരിച്ചു നിക്കുമ്പോളാ പെട്ടെന്ന് എന്റെ മുഖത്തേക്ക് വെള്ളം വന്നു വീണത്. ഞാൻ കണ്ണ് തുറക്കാൻ നോക്കി.

വീണ്ടും വീണ്ടും എന്റെ മുഖത്തേക്ക് വെള്ളം വന്നു വീണു. ഞാൻ പാട് പെട്ട് കണ്ണ് തുറന്നു. നിക്കുന്നത് വാഷ് ബെയിസിന് മുന്നിൽ ആണെന്ന് മനസ്സിലായി. മുന്നിൽ അയാൾ കയ്യും കെട്ടി നിക്കുന്നു. വീണ്ടും ഞാൻ ഒച്ച വെക്കാൻ പോയതും അയാൾ എന്റെ വാ വന്നു പൊത്തി. എന്നിട്ടു ഒരു കൈ കൊണ്ട് അയാളെ ടവൽ മാറ്റി. മുന്നിൽ നിക്കുന്ന ആളെ കണ്ടു എന്റെ കിളി പോയി. ''ഷാദ്.. താനെന്താ ഇവിടെ??? എന്നെ എന്തിനാ ഇങ്ങനെ പേടിപ്പിച്ചേ???'' ഞാൻ ദേഷ്യത്തോടെ ചോദിച്ചു. അവനെന്തോ പറയുന്നുണ്ട് എന്ന് അവന്റെ ചുണ്ടു അനങ്ങുന്നതു കണ്ടപ്പോ മനസ്സിലായി. തന്റെ സൗണ്ട് പോയോ... അതോ എന്റെ ചെവി അടിച്ചു പോയോ... അപ്പോഴാണ് ഷാൾ ചുറ്റുമ്പോളും ഞാൻ ഇയർഫോൺ എടുത്തു മാറ്റീട്ടില്ല എന്ന് ഓർമ്മ വന്നത്. മൊബൈൽ പാന്റിന്റെ പോക്കറ്റിൽ ആണ്. ഞാൻ വേഗം ഇയർഫോൺ എടുത്തു മാറ്റി. മാറ്റി കഴിഞ്ഞപ്പോളാ വേണ്ടാന്നു തോന്നിയത്. അമ്മാതിരി തെറി ആയിരുന്നു അവന്റെ വായിൽ നിന്നും വന്നത്. @@@@@@@@@@@@@@@@@@@@@@@@@@@@@@@@ പ്രൊജക്റ്റ് വർക്ക് വേഗം തീർന്നോണ്ടു നേരത്തെ തിരിച്ചു വന്നു. സച്ചൂന് ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതി ആണ് അവനെ അറിയിക്കാതെ വന്നത്. കുറച്ചു തിരക്കിൽ ആയിരുന്നത് കൊണ്ട് സച്ചൂനെ കാൾ ചെയ്തിട്ട് ഒരാഴ്ച ആയി.

അവനു അതിന്റെ ദേഷ്യം കാണും. ഒക്കെ സർപ്രൈസ് ആയി വന്നു തീർക്കാമെന്ന് കരുതിയതാ. നോക്കുമ്പോ സർപ്രൈസ് കിട്ടിയത് എനിക്ക്. അവനു നായിട് ഡ്യൂട്ടി. വിജി സാർ ആണ് എന്നെ ഇവിടെ വിട്ടിട്ടു പോയത്. പ്രൊജക്റ്റ് നീട്ടാൻ നോക്കിയപ്പോ വിജി സാർ അത് പെട്ടെന്ന് ചെയ്തു തീർത്തു. ഇവിടെ എത്തിയ മുതലേ പണി ആണ്. ലിഫ്റ്റിൽ ഒരുത്തി എന്റെ കോലം കണ്ടിട്ട് ആണെന്ന് തോനുന്നു എന്നെ തന്നെ നോക്കുന്നു. അവൾ ഷാൾ കൊണ്ട് മുഖം മറച്ചിരുന്നു. കണ്ടപ്പോ തന്നെ വവ്വാലിനെ ആണ് ഓർമ്മ വന്നത്. ഫ്ലാറ്റിന്റെ മുന്നിൽ എത്തി കുറെ ബെൽ അടിച്ചിട്ടും നോ രക്ഷ. ആരും തുറന്നില്ല, അവസാനം തോറ്റു സച്ചൂനെ വിളിച്ചു. അപ്പൊ അവൻ ഹോസ്പിറ്റലിൽ ആണ് ഉള്ളത്. അവൻ ആണ് പറഞ്ഞത് ആ വവ്വാലിന്റെ കയ്യിൽ റൂമിന്റെ കീ ഉണ്ടെന്നു. ആദ്യം വേണ്ടെന്നു വിചാരിച്ചതാ. വന്നപാടെ അവളുടെ മോന്ത കാണാൻ താല്പര്യം ഇല്ലാരുന്നു. പിന്നെ ഒന്ന് വാഷ്‌റൂമിൽ പോവാതെ രക്ഷയില്ല എന്ന് കണ്ടത് കൊണ്ട ഇവളെടുത്തേക്കു വന്നത്. കുറെ ബെൽ അടിച്ചു, ആരും തുറന്നില്ല. വെറുതെ തുറക്കാൻ നോക്കിയപ്പോ മനസ്സിലായി ലോക് ചെയ്തിട്ടില്ലാന്നു. ഒറ്റയ്ക്ക് നിക്കുമ്പോ റൂം ലോക് ചെയ്യാത്ത ഇവളെയൊക്കെ എന്താ ചെയ്യണ്ടേ എന്നും വിചാരിച്ചു അകത്തു കേറി.

നോക്കിയപ്പോ ആളെ കാണാൻ ഇല്ല. ബാത്‌റൂമിൽ ആണെന്ന് മനസ്സിലായി. വെള്ളത്തിന്റെ സൗണ്ടും ടിവിന്റെ സൗണ്ടും ഒക്കെ ആയതു കൊണ്ടാണ് തോനുന്നു അവള് ഞാൻ ബെൽ അടിച്ചപ്പോ കേക്കാതിരുന്നത്. അർജന്റ് ആയി വാഷ്‌റൂമിൽ പോയില്ലെങ്കി പണി കിട്ടും എന്നുള്ളത് കൊണ്ട് ഞാൻ വേഗം അപ്പുറത്തെ റൂമിലെ ബാത്റൂമിലേക്കു കേറി. ഇറങ്ങി വരുമ്പോള വവ്വാലും കറക്റ്റ് അകത്തേക്ക് കേറാൻ വന്നത്. കണ്ടപ്പോ തന്നെ ഒച്ച വെക്കാൻ തുടങ്ങി. ഞാൻ എന്തൊക്കെ പറഞ്ഞിട്ടും പെണ്ണ് അടങ്ങുന്നില്ല. പറയുന്നതൊന്നും കേൾക്കുന്നതും ഇല്ല. എവിടെ റൂമിന്റെ ഉള്ളിലും ഫുൾ ചുറ്റി കെട്ടി വച്ചിരിക്കുവല്ലേ, പിന്നെ എങ്ങനെ കേൾക്കാൻ. കണ്ണട എടുത്തു മാറ്റിയപ്പോ എന്റെ കണ്ണിൽ തന്നെ നോക്കി നിക്കുന്നു. ഞാൻ പറയുന്നതൊന്നും അവള് കേൾക്കുന്നതും ഇല്ല. പിന്നെ കത്തി എടുത്തപ്പോ വേറെ വഴി ഇല്ലാതെയാവും മുന്നിൽ കണ്ട പാത്രത്തിൽ നിന്നും മൈദാ എടുത്തു എറിഞ്ഞത്. എന്നിട്ടും അടങ്ങാത്ത കണ്ടത് കൊണ്ടാ കൈ പിടിച്ചു കെട്ടിയെ. പിന്നെ കണ്ണ് നീറി കരയുന്നതു കണ്ടപ്പോ പാവം തോന്നി. ഇല്ലെങ്കിൽ ഇങ്ങനെ ഇവിടെ ഇട്ടു പോവുമായിരുന്നു. എന്നാലും ഇവളെ ചെവി അടിച്ചു പോയോ എന്ന് വിചാരിക്കുമ്പോളാ അലവലാതി ചെവിയിൽ നിന്നും ഇയർഫോൺ ഊരിയത്. പിന്നെ കണ്ട്രോൾ കിട്ടിയില്ല.

വായിൽ വന്നതെല്ലാം നല്ലോണം പറഞ്ഞു. @@@@@@@@@@@@@@@@@@@@@@@@@@@@@@@ യാ അള്ളാഹ് ഇത്ര വെറൈറ്റി തെറി ഒക്കെ ആദ്യമായിട്ടാ കേക്കുന്നെ.. ഒരെണ്ണം ഇട്ടു പൊട്ടിക്കാൻ തോന്നുന്നുണ്ട്. മനുഷ്യന്റെ കണ്ണിൽ പൊടി ഇട്ടു വേദന ആക്കിയതും പോരാ ഇപ്പൊ തെറി പറയുന്നു. ''ഒന്ന് നിർത്തിയെ... ഇയാൾക്കെന്താ വേണ്ടേ??? എന്തിനാ ഇങ്ങനെ ചീത്ത പറയുന്നേ?? എങ്ങനെയാ ഇതിന്റെ ഉള്ളിൽ കേറിയേ???'' ഞാൻ ചോദിച്ചു. ''അതല്ലെടീ ഇത്ര നേരം പറഞ്ഞോണ്ട് നിന്നെ... അപ്പൊ ഓളെ ചെവീല് ഇയർഫോണും കുത്തി ഇരിക്കാ, ശവം...'' ഷാദ് ദേഷ്യത്തോടെ പറഞ്ഞു. ''ദേ മര്യാദക്ക് സംസാരിക്കണം, എന്റെ റൂമിൽ അനുവാദം ഇല്ലാതെ കേറിയതും പോരാ എന്നെ ചീത്ത പറയുന്നോ..'' ഞാൻ പറഞ്ഞു. ''പിന്നെ എത്ര നേരം ആയെടീ ഞാൻ പറയുന്നു. നീ കേൾക്കണ്ടേ.. ഞാൻ എത്രെ വട്ടം ബെൽ അടിച്ചു. നീ തുറന്നില്ല, നോക്കുമ്പോ ഡോർ ലോക് ആയിരുന്നില്ല. പിന്നെ അകത്തു കേറിയപ്പോ നീ ബാത്‌റൂമിൽ. എനിക്ക് ഒന്ന് വാഷ്‌റൂമിൽ പോണം എന്ന് തോന്നിയപ്പോ ഞാൻ അപ്പുറത്തു കേറി.'' അത് കേട്ടപ്പോ എനിക്ക് ചിരി വന്നു. ''അപ്പൊ അത് കൊണ്ടാണ് വാലിനു തീ പിടിച്ച പോലെ ഞങ്ങടെ റൂമിൽ കേറിയത് അല്ലെ..'' ഞാൻ ചിരിച്ചു.

''ദേ കിണിക്കല്ലേ.. നിന്നോട് ഞാൻ എത്ര വട്ടം പറഞ്ഞു ഞാൻ ഷാദ് ആണെന്നും എനിക്ക് ഞങ്ങടെ റൂമിന്റെ കീ വേണം എന്നും.'' ഷാദ് പറഞ്ഞു. ''അതെന്റെ ചെവിയിൽ ഇയർഫോൺ ഉണ്ടായിരുന്നു.ഇയാൾക്ക് മുഖത്തെ ടവൽ നേരത്തെ മാറ്റിക്കൂടായിരുന്നോ????'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ''നീ വിളിച്ചു കൂവാൻ നിക്കുമ്പോ ഞാൻ അതല്ലേ ചെയ്യാ. അപ്പോളത്തെ ടെൻഷനിൽ ഞാൻ മറന്നു. പിന്നെ ലോക് ചെയ്യാതെ നീ എന്തിനാ ബാത്‌റൂമിൽ കേറിയേ... ആരെങ്കിലും വരുമെന്ന് പറഞ്ഞിരുന്നോ???'' ഷാദ് ചോദിച്ചതും അവനെ കൊല്ലാൻ തോന്നി. ''ദേ അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ... ഞാൻ വേസ്റ്റ് കളയാൻ പോയി വന്നപ്പോ ലോക് ചെയ്യാൻ വിട്ടു പോയതാ.. ഇയാൾക്ക് ചാവി അല്ലെ വേണ്ടത്. ഞാൻ തരാം..'' എന്നും പറഞ്ഞു ഞാൻ കയ്യിലെ കേട്ട് അഴിക്കാൻ തുടങ്ങി. ചാരൂന്റെ ഷാൾ വച്ചാണ് അവൻ എന്റെ കൈ കെട്ടിയിട്ടുള്ളത്. അതിന്റെ മോളിൽ ഉള്ള മുത്തും ചിപ്പിയും ഒക്കെ കൊണ്ട് എന്റെ കൈ ചുവന്നിരുന്നു. ഞാൻ അഴിക്കാൻ നോക്കുന്നിടത്തോളം അത് മുറുകി വന്നു. എനിക്കാണെങ്കിൽ നല്ല വേദനയും തോന്നി. @@@@@@@@@@@@@@@@@@@@@@@ ചെ അങ്ങനെ ചോദിക്കണ്ടായിരുന്നു.

ആ പോട്ടെ ഇവളുടെയൊക്കെ സ്വാഭാവം വച്ച് അങ്ങനെ ആവാനും ചാൻസ് ഉണ്ട്. എന്തായാലും എനിക്കെന്താ. അവളൊന്നു ചാവി തന്നിരുന്നെങ്കിൽ എനിക്ക് പോവായിരുന്നു. ഇവളെന്താ ഈ കാണിച്ചു കൂട്ടുന്നെ... ഓ അത് അഴിക്കാൻ പറ്റുന്നില്ല. ''ഇങ്ങു താ ഞാൻ അഴിച്ചു തരാം..'' ''വേണ്ട, എനിക്കറിയാം ചെയ്യാൻ..'' എന്നും പറഞ്ഞു ആ വവ്വാൽ കൈ മാറ്റി വീണ്ടും അത് അഴിക്കാൻ തുടങ്ങി. പക്ഷെ അത് കൂടുതൽ മുറുകി. അവളുടെ മുഖം കണ്ടാൽ അറിയാം നല്ല വേദന ഉണ്ടെന്നു. ''ഇങ്ങു താടി..'' എന്നും പറഞ്ഞു ഞാനവളെ കൈ പിടിച്ചു വലിച്ചു. പെട്ടെന്നായതു കൊണ്ടാവും അവള് ബാലൻസ് കിട്ടാതെ എന്റെ മേലെ വന്നു മുട്ടി നിന്നു. ''താനെന്താ ഈ കാണിക്കുന്നേ.. ഞാൻ ചെയ്തോള്ളാം..'' എന്നും പറഞ്ഞു അവള് പിന്നോട്ട് മാറി. ''ഓ നിന്നെ മുട്ടി നിക്കാനുള്ള പൂതി കൊണ്ടൊന്നും അല്ല. അല്ലെങ്കിലും നിനക്ക് മുട്ടി നിക്കാൻ കുറെ പേരുണ്ടല്ലോ. എന്നെ ആ കൂട്ടത്തിൽ പെടുത്തണ്ട..'' ഞാൻ പറഞു. ''അനാവശ്യം പറയരുത്.. ഞാനാരെ മുട്ടി നിന്നെന്ന.. തനിക്കെന്നെ പറ്റി എന്തറിയാം... അറിയാത്ത കാര്യങ്ങളെ പറ്റി മിണ്ടരുത്.'' അവൾ ഫുൾ കലിപ്പിലായി. ഞാനും മോശം അല്ലല്ലോ. ''നിന്നെ പറ്റി ഒക്കെ എന്നോട് സാജൻ ഡോക്ടര് പറഞ്ഞിട്ടുണ്ടെടീ..

നീ അവന്റെ പിന്നാലെ നടക്കുന്നതും കാര്യാം കാണാൻ എന്തും...'' എന്നെ മുഴുവനാക്കാൻ വിടാതെ അവള് അലറി... ''നിർത്തു.. ഇപ്പൊ ഇറങ്ങിക്കോളണം.. എന്റെ കൈ ഞാൻ എങ്ങനെ എങ്കിലും അഴിച്ചോള്ളാം. നിങ്ങളെ ചാവി ധാ അവിടെ ടേബിളിൽ ഉണ്ട്.'' എന്നും പറഞ്ഞു അവളെനിക്ക് ചാവി കാണിച്ചു തന്നു. ഞാൻ അതുമെടുത്തു പുറത്തേക്കു നടന്നു. @@@@@@@@@@@@@@@@@@@@@@@ ഇവന്റെ മനസ്സിൽ എന്നോട് ഇത്രയും ദേഷ്യം വെറുതെ അല്ല. ആ സാജൻ ഡോക്ടർ എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്. ഇപ്പൊ ഞാൻ എന്ത് പറഞ്ഞാലും അവൻ വിശ്വസിക്കില്ല. അവൻ വിശ്വസിക്കണം എന്ന് എനിക്ക് ഒരു നിർബന്ധവും ഇല്ല. അപ്പോളാണ് ഒരു മൊബൈൽ അടിക്കുന്നത് കേട്ടത്. ഓ പണ്ടാരക്കാലൻ മൊബൈൽ എടുക്കാതെയാ പോയത്. നോക്കിയപ്പോ ഷാനു എന്ന് കണ്ടു. എനിക്ക് ദേഷ്യം വന്നു ഞാനതു എടുത്തെറിയാൻ പോയതാ... അപ്പോളേക്കും ബെൽ അടിച്ചു. അലവലാതി ഫോൺ എടുക്കാൻ വന്നതാവും. ഞാൻ ഡോർ മുഴുവൻ തുറക്കാതെ ഫോൺ ഡോറിന്റെ സൈഡിലൂടെ പുറത്തേക്കു നീട്ടി. ഫോൺ വാങ്ങുന്നതിനു പകരം അവൻ ഡോർ തുറന്നു അകത്തേക്ക് കേറി. ''ഷാദ് എനിക്ക് ഇയാളെ കാണണ്ട, അതോണ്ടാ ഞാൻ ഡോർ തുറക്കാതിരുന്നേ.. മൊബൈൽ ഇതാ, പൊയ്ക്കോളൂ...'' എന്ന് ഞാൻ പറഞ്ഞു. ''അങ്ങനെ പറയല്ലേ മോളെ...'' എന്നും പറഞ്ഞു അവനെന്റെ വാ പൊത്തി പിന്നെ എന്നെ കെട്ടിപ്പിടിച്ചു. ഞാൻ ഐസ് ആയ പോലെ നിന്നു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story