ഡിവോയ്‌സി: ഭാഗം 14

divoysi

രചന: റിഷാന നഫ്‌സൽ

എന്താ നടക്കുന്നതെന്നൊന്നും എനിക്ക് മനസ്സിലായില്ല. ഇവനെന്താ ഈ കാണിക്കുന്നേ.. അവൻ എന്നെ ചേർത്ത് പിടിച്ചിട്ടു എന്റെ കയ്യിലെ കേട്ട് അഴിക്കുകയായിരുന്നു എന്ന് എനിക്ക് മനസ്സിലായി. ''അനങ്ങാതെ നിക്ക്...'' ഷാദ് എന്റെ ചെവിയിൽ പറഞ്ഞു. ''എന്നെ വിട്'' എന്നും പറഞ്ഞു കുതറിയപ്പോ അവന്റെ പിടി കൂടുതൽ മുറുകി. ''ഒരു രണ്ടു മിനിട്ടു അടങ്ങി നിക്ക്...'' എന്നും പറഞ്ഞു അവൻ എന്റെ കയ്യിലെ കെട്ട് അഴിച്ചു വിട്ടു. അപ്പൊ ആരോ ഡോറിൽ മുട്ടി. തിരിഞ്ഞു നോക്കിയപ്പോ വിജി സാറും കല്യാണി മാഡവും. അവൻ പെട്ടെന്ന് എന്നെ വിട്ടു പിന്നോട്ട് മാറി. ഞാൻ ഷാദിനെ നോക്കിയപ്പോ അവനെന്നെ നോക്കി ഒന്ന് ഇളിച്ചു. @@@@@@@@@@@@@@@@@@@@@@@@@@ ഇവളോട് സംസാരിച്ചു ഇറങ്ങിയപ്പോളാ ലിഫ്റ്റിൽ നിന്നും വിജി സാറും കമല മാഡവും ഇറങ്ങുന്നത് കണ്ടത്. വേഗം തിരിച്ചു വന്നു ബെൽ അടിച്ചപ്പോ ആ വവ്വാലുണ്ട് എന്റെ മൊബൈൽ നീട്ടുന്നു, അതും ഡോർ തുറക്കാതെ. പിന്നൊന്നും നോക്കീല അകത്തേക്ക് കേറി. അപ്പൊ തന്നെ അവളെ റേഡിയോ ഓൺ ആയി. മറ്റുള്ളോരുടെ മുന്നിൽ പൂച്ച, എന്നെ കണ്ടാ പുലി.

എന്തൊരു സാധനം ആണോ. ആഹ് കല്യാണം വരെ എന്റെ മുന്നിലും പൂച്ച ആയിരുന്നല്ലോ. അവളെ കയ്യിലെ കെട്ട് വിജി സാർ കാണാതിരിക്കാന് അവളെ കെട്ടിപ്പിടിച്ചേ.. എന്റമ്മോ ഐസ് ആയി എന്നൊക്കെ കേട്ടിട്ടുണ്ട്. ഇത് ശരിക്കും അറിഞ്ഞു. അവള് നിന്നു വിറക്കുവാരുന്നല്ലോ.. കറക്റ്റ് സമയത്താണ് വിജി സാറും കമല മാഡവും എത്തിയത്. ഇനി ഞങ്ങളെ സംശയം ഒന്നും തോന്നില്ല. ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടപ്പോ തന്നെ ഞാൻ അവളെ വിട്ടു. ''ഞങ്ങൾക്ക് അകത്തേക്ക് വരാമോ..'' കമല മാം ചോദിച്ചു. ''പ്ളീസ് അകത്തേക്ക് വരണം മാം... വരൂ സർ...'' ഞാൻ പറഞ്ഞു. ആ വവ്വാലിപ്പോലും ഞാൻ കെട്ടിപ്പിടിച്ചതിന്റെ ഷോക്കിൽ നിന്നും മാറീട്ടില്ല. ഞാനവളെ ഒന്ന് മുട്ടി. അപ്പൊ അവള് അവരോടു ചിരിച്ചിട്ട് അകത്തേക്ക് കേറി ഇരിക്കാൻ പറഞ്ഞു. ''ഇപ്പോളാ സമാധാനം ആയെ. നിങ്ങള് പറയുന്ന കേട്ടപ്പോ ഞാൻ ആകെ ടെൻഷൻ ആയി.'' കമല മാം വിജി സാറേ നോക്കി പറഞ്ഞു. ''അതെന്താ മാം..'' ഞാൻ ചോദിച്ചു. ''അത് വിജിയേട്ടൻ എന്നോട് പറഞ്ഞു അവിടെ വച്ചു ഷാദ് ആമിയെ അങ്ങനെ വിളിക്കാറൊന്നും ഇല്ല.

എപ്പോളും ജോലി ആണ് എന്ന്. പിന്നെ പുറത്തു കറക്കവും.. അപ്പൊ ഞാൻ കരുതി നിങ്ങൾ തമ്മിൽ പിണങ്ങി കാണുമെന്നു. ഇപ്പൊ സമാധാനം ആയി.'' എന്നും പറഞ്ഞു മാം ഞങ്ങളെ നോക്കി ചിരിച്ചു. ''ഞങ്ങള് കട്ടുറുമ്പു ആയല്ലേ..'' വിജി സാർ ചോദിച്ചു. ''ഏയ് ഇല്ല സാർ, ചെറിയൊരു സൗന്ദര്യ പിണക്കം ഉണ്ടായിരുന്നു. പക്ഷെ അതൊക്കെ എന്നെ മുന്നിൽ കണ്ടപ്പോൾ തീർന്നു, അല്ലെ മോളെ..'' ഞാൻ പറഞ്ഞതും അവളെന്നെ നോക്കി കണ്ണുരുട്ടി. ''ഞാൻ കുടിക്കാൻ എന്തേലും എടുക്കാം...'' എന്നും പറഞ്ഞു ആ വവ്വാൽ കിച്ചണിലേക്കു പോവാൻ തുടങ്ങി. ''അതൊന്നും വേണ്ട മോളെ. ഞങ്ങക്ക് പോയി ഫുഡ് ഒക്കെ കഴിക്കേണ്ടതാ. ഇവളെ കൈ കൊണ്ടുള്ള ഫുഡ് കഴിച്ചിട്ട് എത്ര നാളായി..'' എന്നും പറഞ്ഞു വിജി സാർ എണീറ്റ്. കമല മാം എണീറ്റ് വന്നിട്ട് എന്റെ കയ്യിൽ ഒരു ബോക്സ് തന്നു. ''ഇത് ഞങ്ങളെ വക നിങ്ങക്ക് മാര്യേജ് ഗിഫ്റ്റ്. ഇത് ആമീടെ കയ്യിൽ കെട്ടി കൊടുക്ക്. ആമി ഇത് ഷാദിന്റെ കയ്യിലും കെട്ടിക്കൊടുക്കു.'' ആ ബോക്സിൽ രണ്ടു പ്ലാറ്റിനം ബ്രേസ്‌ലെറ് ആരുന്നു. രണ്ടിലും ഷെഹ്‌സാദ് എന്നും അംന നൗറീൻ എന്നും എഴുതീട്ടുണ്ടായിരുന്നു.

ഞങ്ങൾ പരസ്പരം ഒന്ന് നോക്കി. അവസാനം അവരുടെ നിർബന്ധം കാരണം ഞങ്ങൾ അത് പരസ്പരം കെട്ടി. @@@@@@@@@@@@@@@@@@@@@@@@ യാ അല്ലാഹ് ഇതൊരുമാതിരി പണി ആയിപ്പോയി. അവൻ കെട്ടിപ്പിടിച്ചതിന്റെ ഷോക്ക് ഇതുവരെ മാറീട്ടില്ല, കൂടെ ഒരു മോളെ വിളിയും. മനസ്സിൽ അതിന്റെ മുന്നിൽ എന്തൊക്കെ ചേർക്കുന്നുണ്ടെന്നു പടച്ചോനറിയാം. ഇപ്പൊ ധാ ബ്രേസ്‌ലെറ്റും, ഇന്നാരെയാണോ കണി കണ്ടേ.. ''അപ്പൊ ഞങ്ങളിറങ്ങാട്ടോ..'' എന്നും പറഞ്ഞു അവർ പോവാൻ ഇറങ്ങി. ഷാദ് ലിഫ്റ്റ് വരെ അവരെ കൊണ്ട് വിടാൻ പോയി. അവര് ലിഫ്റ്റിൽ കേറിയപ്പോ അവൻ തിരിച്ചു വരുന്ന കണ്ടു. ഇനി എന്തിനുള്ള പുറപ്പാടാണോ ആവോ.. ഞാൻ വേഗം ഡോർ അടക്കാൻ പോയതും, അവനതു തള്ളി തുറന്നു അകത്തു കേറി. എന്നിട്ടു ദേഷ്യത്തോടെ എന്നെ നോക്കി അവന്റെ മൊബൈലും എടുത്തു പോയി. ഞാൻ വേഗം ഡോർ അടച്ചു ലോക്ക് ചെയ്തിട്ട് ഫുഡ് കഴിച്ചിട്ട് കിടന്നു. രാവിലെ എണീറ്റപ്പോ എല്ലാരും കിടന്നുറങ്ങുന്നു. ഇവരൊക്കെ ഇത്ര നേരത്തെ വന്നോ. സാധാരണ ഞാൻ പോവുന്ന സമയത്താണ് വരാറ്.

സമയം നോക്കിയപ്പോ പത്തു മണി. ''യാ അല്ലാഹ്, ലേറ്റ് ആയല്ലോ..'' എന്നും പറഞ്ഞു ഓടാൻ പോയ എന്റെ കയ്യിൽ ചാരു കേറി പിടിച്ചു. ''ഇന്ന് വെള്ളിയാഴ്ച ആണെടീ..'' അപ്പോളാണ് ഞാൻ അത് ഓർത്തത്. ഇന്നലെ മൊത്തത്തിൽ കിളി പോയതോണ്ട് ഒന്നും ഓർമ്മ ഇല്ലായിരുന്നു. ഞാൻ വീണ്ടും ചാരൂന്റെ സൈഡിൽ ചുരുണ്ടു കൂടി കണ്ണടചു. കുറച്ചു കഴിഞ്ഞു ആരുടെയോ കൈ എന്റെ മേലെ വന്നു വീണു. ഞാൻ ''വേണ്ട ഷാദ്'' എന്നും പറഞ്ഞു ആ കൈ തള്ളി മാറ്റിയിട്ടു എണീറ്റിരുന്നു. ''ഓ സ്വപ്നം ആയിരുന്നോ...'' തിരിഞ്ഞു നോക്കിയപ്പോ ചാരുവും പ്രിയയും എന്നെ തുറിച്ചു നോക്കുന്നു. ''കല്യാണം കഴിഞ്ഞാ ഇതൊക്കെ ഉണ്ടാവും മക്കളെ'' എന്നും പറഞ്ഞു ആര്യ തിരിഞ്ഞു കിടന്നു. ''എന്താടീ...'' എന്ന് ചാരു ചോദിച്ചതും ഞാൻ ഓടി ബാത്‌റൂമിൽ കേറി. അവന്റെ ഒടുക്കത്തെ കെട്ടിപ്പിടുത്തം. മനുഷ്യന്റെ ഉറക്കം പോയി കിട്ടി. സമ്മതമില്ലാതെ ശരീത്തിൽ തൊടുന്ന എല്ലാരേയും എനിക്ക് വെറുപ്പാ... പക്ഷെ ഷാദ് കരുതി കൂട്ടി ഒന്നും അല്ലല്ലോ. വിജിസാർ വന്നോണ്ടല്ലേ.. ആഹ് എന്തേലും ആവട്ടെ.. ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോ ചാരു മുന്നിൽ തന്നെ നിക്കുന്നു കൂടെ പ്രിയയും..

രണ്ടിന്റേം നോട്ടം കണ്ടാൽ അറിയാം എന്നെ കൊണ്ട് എല്ലാം പറയിപ്പിക്കാതെ രണ്ടും അടങ്ങില്ലാന്നു... ഞാനൊന്നു ഇളിച്ചു മെല്ലെ സ്കൂട്ടാവാൻ തുടങ്ങി. ''മോളൊന്നു നിന്നെ, നന്നായി ഉറങ്ങണം എന്ന് കരുതിയാ നിന്റെ അലാറം പോലും ഓഫ് ചെയ്തു ഞങ്ങള് കിടന്നേ.. ഇനി മോൾ എല്ലാം പറഞ്ഞിട്ട് പോയാ മതി.'' ചാരു എന്റെ കയ്യിൽ പിടിച്ചു ബെഡിലേക്കിരുത്തി. ഞാൻ അവരോടു എല്ലാം പറഞ്ഞു. രണ്ടും ഹലാക്കിലെ ചിരി ആണ്. എന്നിട്ടു അപ്പൊ തന്നെ ഉറങ്ങുന്ന സച്ചുവേട്ടനെയും പ്രവീണേട്ടനെയും ഫോൺ വിളിച്ചു പറഞ്ഞു കൊടുത്തു. ഞാൻ തലയിൽ കൈ വച്ചു ഇരുന്നു. @@@@@@@@@@@@@@@@@@@@@@@@@ യാത്രക്ഷീണം കാരണം നല്ല ഉറക്കം ആയിരുന്നു. പെട്ടെന്ന് ആരൊക്കെയോ ചിരിക്കുന്ന കേട്ടാണ് ഞാൻ എണീറ്റെ. നോക്കുമ്പോ സച്ചുവും പ്രവീണും ഫോണും കയ്യിൽ പിടിച്ചു ഇരുന്നു ചിരിക്കാ... ''എന്തോന്നാടാ തെണ്ടികളെ.. മനുഷ്യനെ ഉറങ്ങാനും വിടില്ലേ...'' ഞാൻ ദേഷ്യത്തോടെ ചോദിച്ചു. അപ്പൊ സച്ചു പ്രവീണിനെ കേറി കെട്ടിപ്പിടിച്ചു. ''എന്തോന്നടെ ഇത് ദോസ്ഥാന പാർട്ട് 2 ആണോ..'' ഞാൻ ചോദിച്ചു.

''ഷാദ് എന്താ ഇത്.. എന്നെ വിട്..'' പ്രവീൺ പറഞ്ഞു. അപ്പൊ തന്നെ എനിക്കെന്തോ പണി മണത്തു. ''ഇല്ല ആമി... നീ ഇങ്ങനൊന്നും പറയല്ലേ മോളെ..'' സച്ചു പറഞ്ഞു. എന്നിട്ടു രണ്ടും കൂടി ചിരിയോടു ചിരി. അത് കണ്ടപ്പോ തന്നെ മനസ്സിലായി, ഇന്നലത്തെ സംഭവങ്ങൾ വള്ളി പുള്ളി തെറ്റാതെ ആ വവ്വാൽ എല്ലാര്ക്കും വിവരിച്ചു കൊടുത്തൂന്ന്. ഞാൻ അവർക്കൊന്നും ഇളിച്ചു കാണിച്ചിട്ട് മെല്ലെ എണീറ്റതും രണ്ടും കൂടി എന്റെ പുറത്തു തബല വായിച്ചു. ''നീ എന്റെ പെങ്ങളെ കെട്ടിപ്പിടിക്കും അല്ലേടാ..'' പ്രവീൺ ആണ് ചോദിച്ചത്. ''അയ്യേ പോടാ.. നിന്റെ പെങ്ങൾ എന്റെ പെങ്ങൾ കൂടെ അല്ലെ. കൂടാതെ ഞാൻ പവിത്രയെ ഇത് വരെ കണ്ടിട്ട് കൂടി ഇല്ല.'' ഞാൻ പറഞ്ഞു. ''അവളെ അല്ലാ, എന്റെ പെങ്ങൾ ആമിയെ..'' പ്രവീൺ പറഞ്ഞു. ''ഏ... അതെപ്പോ തൊട്ട്..'' ഞാൻ ചോദിച്ചു. ''ആ അതൊക്കെ സംഭവിച്ചു. രണ്ടങ്ങളമാരുള്ള പെങ്ങളാ അവൾ. ഇനി അവളെ സമ്മതമില്ലാതെ അവളെ തൊട്ടാൽ നിന്നെ ഞങ്ങൾ ഇവിടുന്നു എടുത്തു താഴെ ഇടും..'' എന്നും പറഞ്ഞു സച്ചു പിന്നേം എന്നെ ഇടിച്ചു. ''ഓ പിന്നെ അവളെ മോന്ത കണ്ടാലും മതി. ഇന്നലെ വിജി സാറിന്റേം കമല മാഡത്തിൻറേം മുന്നിൽ പിടിക്കപ്പെടാതെ ഇരിക്കാൻ ചെയ്തതാ.. അല്ലെങ്കിൽ അവളെ ഒരു 10 കിലോമീറ്റർ അടുത്തേക്ക് ഞാൻ പോവില്ല.'' ഞാൻ പറഞ്ഞു.

എന്നിട്ടും തെണ്ടികൾ അടി നിർത്തിയില്ല. സഹിക്കാൻ പറ്റാതെ ആയപ്പോ ഞാൻ എന്റെ കലിപ്പ് മോഡ് അങ്ങ് ഓൺ ആക്കി രണ്ടിനും തിരിച്ചു നല്ലോണം കൊടുത്തു. അപ്പൊ രണ്ടും അനങ്ങാതെ പോയി പുതപ്പിട്ടു കിടന്നു. @@@@@@@@@@@@@@@@@@@@@@@@@@@ വൈകുന്നേരം പെട്ടെന്ന് പ്രവീണേട്ടൻ വിളിച്ചിട്ടു ഞങ്ങളോട് റെഡി ആവാൻ പറഞ്ഞു. എന്താ എന്ന് ചോദിച്ചിട്ട് പറഞ്ഞില്ല. ഞങ്ങൾ റെഡി ആയി താഴെ പോയപ്പോ അവര് കാര് എടുത്തിട്ട് വന്നു. ഷാദ് ആയിരുന്നു ഡ്രൈവിംഗ് സീറ്റിൽ. പ്രിയയും പ്രവീണേട്ടനും ഏറ്റവും പിന്നിലെ സീറ്റിൽ ഇരുന്നു. അതിനു ശേഷം സച്ചുവേട്ടനും ചാരുവും നടുക്കുള്ള സീറ്റിൽ കേറി. ഞാനും അവരെ കൂടെ കേറി. ''ടാ ഞാൻ എന്താ ഡ്രൈവറോ മുന്നിൽ വന്നു ഇരിക്കെടാ..'' ആ ഡ്രാക്കുള സച്ചുവേട്ടനോട് പറഞ്ഞു. ''ടാ പ്ളീസ് എനിക്കിവളോട് കുറച്ചു സംസാരിക്കാനുണ്ട്. ആമീ നീ പോയി മുന്നിൽ ഇരുന്നോ..'' സച്ചുവേട്ടൻ പറഞ്ഞു. ''ഇല്ല...'' ''വേണ്ട..'' ഞാനും ആ ഡ്രാക്കുളയും ഒരുമിച്ചു പറഞ്ഞു. ''ആഹാ എന്തൊരു മനപ്പൊരുത്തം... നിങ്ങളാടാ ബെസ്റ്റ് കാപ്പിൾ..'' എന്നും പറഞ്ഞു എല്ലാം ചിരിച്ചു.

''ബെസ്റ്റ് അല്ല വേസ്റ്റ്...'' ഞാൻ മെല്ലെ പറഞ്ഞു. അത് ആ ഡ്രാക്കുള കേട്ട്. അവനെന്നെ ദേഷ്യത്തോടെ നോക്കി. ''ആമീ നീ മുന്നിൽ പോയി ഇരിക്ക്. പ്ളീസ്...'' സച്ചുവേട്ടൻ പറഞ്ഞപ്പോ എനിക്ക് കേൾക്കാതിരിക്കാൻ പറ്റിയില്ല. ഞാൻ ഇറങ്ങി മുന്നിൽ പോയി ഇരുന്നു. ആ ഡ്രാക്കുള എന്നെ നോക്കി പുച്ഛം വാരി വിതറി വണ്ടി മുന്നോട്ടെടുത്തു. ഞാനവനെ നോക്കാതെ പുറത്തേക്കു കണ്ണും നട്ടിരുന്നു.. @@@@@@@@@@@@@@@@@@@@@@@@@ ഹോ അനങ്ങാണ്ട് കിടന്നുറങ്ങുന്ന എന്നെ പിടിച്ചെണീപ്പിച്ചു കൊണ്ട് വന്നിട്ട് ഈ വവ്വാലിൻറ്റെ അടുത്തിരുത്തണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ... ഞാൻ കാനഡയിൽ പോയതിന്റെ ട്രീറ്റ് വേണം പോലും അവർക്കു. വല്ലാത്ത അവസ്ഥ തന്നെ.. എല്ലാരും അവരുടേതായ ലോകത്താണ്. ഇവളാണെകിൽ ദുബായിൽ ആദ്യമായി വന്ന പോലെ പുറത്തെ കാഴ്ചകൾ മൊത്തം സൂക്ഷ്മമായി കണ്ടു ഇരിക്കുവാണ്. ''എങ്ങോട്ടാ പോവുന്നെ...'' ചാരു ചോദിച്ചു. ''അതവിടെ എത്തുമ്പോൾ അറിഞ്ഞാ മതി'' എന്നും പറഞ്ഞു സച്ചു ചാരുവിനെ ചേർത്ത് പിടിച്ചു. ''എന്ത് പറ്റി ഇന്ന് ഭയങ്കര സ്നേഹം ആണല്ലോ...'' ചാരു ചോദിച്ചു. ''എനിക്കെപ്പളാടി നിന്നോട് സ്നേഹം ഇല്ലാത്തെ..'' സച്ചു ചോദിച്ചു.

പിന്നെ രണ്ടും കൂടി നല്ല തല്ലു പിടിത്തം ആയിരുന്നു. പ്രവീണും പ്രിയയും ആണെങ്കിൽ കല്യാണത്തിന് ആ ഡ്രസ്സ് ഇടണം ഈ ഡ്രസ്സ് ഇടണം ഇത് ചെയ്യണം അത് ചെയ്യണം എന്നും പറഞ്ഞു ഫുൾ ഒച്ചപ്പാടാണ്. എന്റെ തല പെരുത്ത് ഒച്ചപ്പാട് കേട്ടിട്ടു. ആ വവ്വാലിനെ നോക്കിയപ്പോ അവൾ ഇപ്പോളും ഗ്ളാസിനു തല വച്ച് പുറത്തു നോക്കി ഇരിക്കാ. അങ്ങനെ സുഖിക്കണ്ടാ, എന്നെ രാവിലെ നാറ്റിച്ചതല്ലേ. ഞാൻ പെട്ടെന്ന് ഒന്ന് ബ്രേക്ക് പിടിച്ചു. അപ്പൊ അവളെ തല ഗ്ളാസ്സിൽ ഇടിച്ചു. ''സോറി.. അറിയാതെ പറ്റിയതാ...'' ഞാൻ പറഞ്ഞു. അവളെന്നെ ദേഷ്യത്തോടെ നോക്കി. തല തടവാൻ തുടങ്ങി. നല്ലോണം വേദനിച്ചു എന്ന് മുഖത്തുണ്ട്. ഞാൻ ഒന്ന് പുച്ഛത്തോടെ ചിരിച്ചു. ബ്രേക്ക് പിടിച്ചതൊന്നും അവിടെ പിന്നിൽ ആരും അറിഞ്ഞിട്ടില്ല. അവരുടെ കല പില തുടർന്നോണ്ടിരുന്നു.. എനിക്കാകെ ദേഷ്യം വന്നു. ''ഓ ഒന്ന് മിണ്ടാതിരുന്നേ..'' ഞാൻ ഒച്ചയെടുത്തപ്പോ നാലും മിണ്ടാതിരുന്നു. @@@@@@@@@@@@@@@@@@@@@@@@@@@@ തെണ്ടി... പട്ടി... അറിയുന്ന തെറി എല്ലാം ഞാൻ മനസ്സിൽ വിളിച്ചു. അവൻ കരുതി കൂട്ടി ബ്രേക്ക് പിടിച്ചതാണെന്നു ആ മുഖത്തെ ചിരി കണ്ടപ്പോ തന്നെ മനസ്സിലായി. എനിക്ക് തല നല്ലോണം വേദനിച്ചു.

കുറച്ചു കഴിഞ്ഞു ഞങ്ങൾ ഒരു റെസ്റ്റോറന്റിന്റെ മുന്നിൽ പോയി ഇറങ്ങി. അകത്തു കേറി സീറ്റ് ഒക്കെ പിടിച്ചു ഫുഡിന് ഓർഡർ ചെയ്തു. ''എന്താ സംഭവം... ആരുടെ വകയാണ് ട്രീറ്റ് ആണ്..'' ഞാൻ ചോദിച്ചു. ''നിന്റെ കെട്ടിയോന്റെ വക...'' എന്ന് സച്ചുവേട്ടൻ പറഞ്ഞപ്പോ എല്ലാരും കൂടി ഇരുന്നു ചിരിക്കാ. അപ്പൊ ആ ഡ്രാക്കുള എന്നെ ദേഷ്യത്തോടെ നോക്കി. എനിക്ക് ദേഷ്യം വന്നു ഞാൻ സച്ചു ഏട്ടന്റെ കാലിൽ ഒരു ചവിട്ടു കൊടുത്തു. കഷ്ടകാലത്തിനു കാലു മാറി അത് ആ ഡ്രാക്കുളക്കു കിട്ടി. അവൻ ആ എന്ന് അലറി. എന്താടീ കോപ്പേ... നീ എന്തിനാ എന്നെ ചവിട്ടിയെ.. അവൻ ദേഷ്യത്തോടെ ചോദിച്ചതും എല്ലാം കൂടി വീണ്ടും ചിരിക്കാൻ തുടങ്ങി. ഞാൻ സച്ചുവേട്ടനെ ദേഷ്യത്തോടെ നോക്കി പേടിപ്പിച്ചു. ആഹ് അറിയാതെ ആണെങ്കിലും അവനിട്ടു ഒന്ന് കൊടുക്കാൻ പറ്റിയല്ലോ. എന്റെ തല നേരത്തെ ഇടിപ്പിച്ചതല്ലേ. ''സോറി അറിയാതെ പറ്റിയതാ..'' എന്നും പറഞ്ഞു ഞാനൊന്നു ഇളിച്ചു കൊടുത്തു. അവൻ എന്റെ നേരെ ചാടി കടിക്കാൻ വരും എന്ന് അറിയുന്ന കൊണ്ട് ഞാൻ വാഷ്‌റൂമിൽ പോയിട്ട് വരാമെന്നു പറഞ്ഞിട്ട് മെല്ലെ അവിടുന്ന് സ്കൂട്ട് ആയി. വാഷ്‌റൂമിൽ പോയി തിരിച്ചിറങ്ങുമ്പോ ഞാൻ ഒരിക്കലും വിചാരിക്കാത്തൊരു കാഴ്ചയാണ് കണ്ടത്.. ആ ഡ്രാക്കുള അടക്കം മറ്റുള്ളവരൊക്ക ടെന്ഷനോടെ നിക്കുന്നു. ''സച്ചുവേട്ടാ..'' അറിയാതെ തന്നെ ഞാൻ വിളിച്ചു പോയി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story