ഡിവോയ്‌സി: ഭാഗം 15

divoysi

രചന: റിഷാന നഫ്‌സൽ

എല്ലാരുടെയും മുഖത്ത് ടെൻഷൻ ആണെന്ന് കരുതിയ എനിക്ക് തെറ്റി. എല്ലാരും അമ്പരന്നു നിക്കാരുന്നു. കാരണം സച്ചുവേട്ടന്റെ അടുത്ത് നിന്ന് ആരും ഇത് പ്രതീക്ഷിച്ചിരുന്നില്ല, ചാരു പോലും. സച്ചുവേട്ടൻ ചാരുവിന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു അവളെ പ്രൊപ്പോസ് ചെയ്യുകയാണ്. ഇതിലും വലിയൊരു അത്ഭുതം കാണാൻ ഇല്ല. കാരണം ചാരു പലപ്പോഴും പറഞ്ഞിട്ടുണ്ട് സച്ചുവേട്ടന്റെ വായിൽ നിന്നും ഒരു ഐ ലവ് യൂ പോലും അവൾ ഇത് വരെ കേട്ടിട്ടില്ലാന്നു. ''ടീ എന്റെ പഠിത്തം കഴിയുമ്പോളേക്കും അമ്മക്ക് പ്രായമാവും. അപ്പൊ എന്നെ നോക്കാൻ നിന്നെ കൊണ്ട് പറ്റോ...'' ഇങ്ങനെ ആയിരുന്നു കോളേജിൽ വച്ച് സച്ചുവേട്ടന്റെ പ്രേമം പറയൽ. ഇതിപ്പോ എല്ലാരും വണ്ടർ അടിച്ചു നിക്കാ... ''ടീ വേഗം പറയാടീ എനിക്ക് മുട്ട് വേദനിക്കുന്നു...'' സച്ചുവേട്ടൻ പറഞ്ഞു. ''എന്ത് പറയാൻ.. ഏട്ടൻ എന്നോടൊന്നും ചോദിച്ചില്ലല്ലോ...'' ചാരു പറഞ്ഞു. ''ആഹാ ഞാൻ ഇങ്ങനെ ഈ മോതിരവും പിടിച്ചു നിന്റെ മുന്നിൽ നിക്കുന്നത് നീ കണ്ടില്ലേ... ഇതിൽ കൂടുതൽ എന്ത് പറയാൻ..

എന്നാലും ചോദിക്കാം, നിനക്കെന്നെ കെട്ടി എന്റെ പത്തു മക്കളുടെ അമ്മയാവാൻ പറ്റോ???'' സച്ചുവേട്ടന്റെ വർത്താനം കേട്ട് എല്ലാര്ക്കും ചിരി വന്നു. ''ആഹാ നിങ്ങളെ മക്കളെ പ്രസവിക്കാനാണോ എന്നെ കെട്ടുന്നേ???'' ചാരു ദേഷ്യത്തോടെ ചോദിച്ചു. ''ഒന്ന് കൂടി കൂട്ടിയാൽ സ്വന്തമായി ഒരു ക്രിക്കറ്റ് ടീം തുടങ്ങാരുന്നു...'' പ്രവീണേട്ടന്റെ കമന്റ് കേട്ട് എല്ലാരും ചിരിച്ചു. ''ടെ വെറുതെ കേറി ചൊറിയല്ലേ, ഞാൻ കേറി മാന്തും.. പിന്നെ കരയാൻ നിക്കണ്ട..'' സച്ചുവേട്ടൻ പ്രവീണേട്ടനോട് പറഞ്ഞു. ''അയ്യോ നമ്മളില്ലേ...'' എന്നും പറഞ്ഞു പ്രവീണേട്ടൻ സച്ചുവേട്ടന്റെ നേരെ കൈകൂപ്പി. ''അങ്ങനെ വഴിക്കു വാ.. എന്റെ ചാരൂ ഒന്ന് പറ, നമ്മക്ക് കെട്ടി സന്തോഷത്തോടെ ജീവിക്കണ്ടേ... സ്നേഹിച്ചു സ്നേഹിച്ചു ഇത്രയും കാലത്തെ കടങ്ങളൊക്കെ വീട്ടണ്ടേ... അപ്പൊ അങ്ങ് കെട്ടിയാലോ...'' സച്ചുവേട്ടൻ ചോദിച്ചു. ''പറച്ചില് കേട്ട വിചാരിക്കും ഞാൻ ആണ് സമ്മതിക്കാത്തതെന്നു.'' ചാരു സങ്കടത്തോടെ പറഞ്ഞു. ''വീട്ടുകാരൊക്കെ സമ്മതിച്ചെടി ഇനി നിന്നെ പൊക്കി കൊണ്ട് പോയാൽ മതി..''

സച്ചുവേട്ടൻ പറയുന്ന കേട്ട് ചാരുവിന്റെ കണ്ണ് നിറഞ്ഞു. ''അവൾ സച്ചുവേട്ടനെ എണീപ്പിച്ചു നിർത്തി. സത്യമാണോ സച്ചുവേട്ടാ???'' അവര് സമ്മതിച്ചോ... ''സമ്മതിച്ചെടി, സത്യം...'' സച്ചുവേട്ടൻ പറഞ്ഞതും ചാരു സച്ചുവേട്ടനെ കെട്ടിപ്പിടിച്ചു. ''ആഹ് മതി മതി ബാക്കി കേട്ട് കഴിഞ്ഞിട്ട് മതി... അല്ലെങ്കിലേ ഓരോരുത്തർ കെട്ടിപ്പിടിക്കാൻ ഓരോ കാരണങ്ങൾ ഉണ്ടാക്കാ... ഇനി നിങ്ങളെ കണ്ടു വീണ്ടും വല്ലതും തോന്നിയാലോ..'' പ്രവീണേട്ടൻ പറഞ്ഞതും ഞാനും ഡ്രാക്കുളയും പരസ്പരം നോക്കി. പെട്ടെന്ന് തന്നെ മുഖം തിരിച്ചു. ''എന്നാലും കള്ളകാമുകാ... റൊമാന്റിക് അല്ലാന്നു പറഞ്ഞിട്ട് റൊമാൻസ് ഒഴുകുക ആണല്ലോ... ആരുടെ ഐഡിയ ആണ് ഇത്??? ഏതായാലും നിന്റെ ആവാൻ വഴി ഇല്ല.'' ആ ഡ്രാക്കുള പറഞ്ഞു. ''ഇതൊക്കെ നമ്മളെ പെങ്ങളൂട്ടിന്റെ ഐഡിയ ആണ് മോനെ...'' സച്ചുവേട്ടൻ പറഞ്ഞതും എല്ലാരും എന്നെ നോക്കി. ഞാനൊന്നു ഇളിച്ചു കൊടുത്തു. ''ടീ ശെരിക്കും, എന്നിട്ടു എന്തൊരു അഭിനയം ആയിരുന്നു ഇങ്ങോട്ടു എത്തുന്ന വരെ...'' ചാരു എന്നെ നോക്കി പറഞ്ഞു.

''അയ്യോ പടച്ചോനാണേ സത്യം എനിക്കൊന്നും അറിയില്ല. വീട്ടിൽ സമ്മതിച്ചു എന്ന് സച്ചുവേട്ടൻ പറഞ്ഞപ്പോ പ്രൊപ്പോസ് ചെയ്യാനുള്ള ഐഡിയ കൊടുത്തതും റിങ് സെലക്ട് ചെയ്തതും ഞാൻ ആണ്. പക്ഷെ ഇപ്പൊ ഇവിടെ നടന്ന രക്തത്തിൽ എനിക്കൊരു പങ്കും ഇല്ല.'' ഞാൻ പറഞ്ഞു. ''അത് സത്യമാ, ഇത് അവൾക്കും ഒരു സർപ്രൈസ് ആണ്...'' സച്ചുവേട്ടൻ പറഞ്ഞു. ''കണ്ടു പടിക്ക്'' എന്നും പറഞ്ഞു പ്രിയ പ്രവീണേട്ടന്റെ വയറ്റിൽ ഒരു കുത്തു കൊടുത്തു. ''ആഹ് സച്ചു നോക്കി നിക്കാതെ ആ റിങ് അവളെ കയ്യിൽ ഇട്ടു കൊടുക്ക്.'' പ്രവീണേട്ടനാണ്. അപ്പൊ തന്നെ സച്ചുവേട്ടൻ ചാരുവിന്റെ വിരലിൽ മോതിരം ഇട്ടു കൊടുത്തു. ഇപ്പോഴാണ് അവരുടെ കാത്തിരിപ്പിന് ഒരു അർഥം ഉണ്ടാവുന്നത്. മാതാപിതാക്കളെ വിഷമിപ്പിക്കാതെ ഒരുമിക്കുന്നതിനും ഒരു ഭാഗ്യം വേണം.. ഇവരുടെ ജീവിതം ഇത് പോലെ തന്നെ സന്തോഷത്തോടെ മുന്നോട്ടു പോവണേ പടച്ചോനെ... @@@@@@@@@@@@@@@@@@@@@@@ ഏതായാലും പൊളിച്ചു. കുറെ കാലത്തെ കാത്തിരിപ്പിനാണ് ഫലം കിട്ടാൻ പോവുന്നതു..

കോളേജ് തൊട്ടു ഹോസ്പിറ്റൽ വരെ ഞാൻ കണ്ടതാ അവരുടെ ജീവിതം. എല്ലാം നല്ല രീതിയിൽ കഴിഞ്ഞാ മതി. എന്നാലും ഈ വവ്വാലിനു ഇമ്മാതിരി ബുദ്ധി ഒക്കെ ഉണ്ടോ. ഇവളെ എനിക്ക് മനസിലാവുന്നില്ലല്ലോ. സാജൻ പറഞ്ഞതാണോ സത്യം അതോ ഞാൻ ഈ കാണുന്നതൊക്കെയോ.. മോശം സ്വഭാവം ഇല്ലെങ്കിലും ഇവള് കേട്ടിയോനെ ഇട്ടു വന്നതിനു ഒരു ന്യായീകരണവും ഇല്ല. അല്ലെങ്കിലും ഞാൻ എന്തിനാ ഇവളെ പറ്റി ആലോചിക്കുന്നേ... ഞാൻ വേഗം സച്ചുവിന്റെ അടുത്ത് പോയി അവനെ കെട്ടിപ്പിടിച്ചു. പിന്നെ ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചു. ''എന്നാലും സച്ചുവേട്ടാ ഞാൻ വരുന്നെന്നു മുന്നേ പ്രൊപ്പോസ് ചെയ്തതിനു ഞാൻ പിണക്കമാ... എനിക്ക് കാണാൻ പറ്റിയില്ലല്ലോ.'' ആ വവ്വാൽ സങ്കടത്തോടെ പറഞ്ഞു. ഓ അവള് കാണായിട്ടും വന്നിനു. ''അതാ വെയ്റ്റർ പറ്റിച്ച പണിയാ മോളെ.. പറഞ്ഞതിൽ പത്തു മിനിറ്റ മുന്നേ അവൻ കേക്കും കൊണ്ട് വന്നു. സച്ചു അവളെ സമാധാനിപ്പിച്ചു.'' എന്തൊരു സ്നേഹം, ഒരു ചവിട്ടു വച്ച് കൊടുക്കാനാ തോന്നുന്നേ. ''ഏതായാലും നിന്റെ സെലെക്ഷൻ സൂപ്പർ..''

ചാരു റിങ് നോക്കി പറഞ്ഞു. ''അതല്ലെങ്കിലും നിന്റെ ഇഷ്ടങ്ങൾ നിന്നെക്കാൾ നന്നായി അവൾക്കല്ലേ അറിയാ..'' പ്രിയ പറഞ്ഞു. ''പക്ഷെ നീ എപ്പോളാ പോയെ...'' ചാരു ചോദിച്ചു. ''ആര് പോയി. ഞാൻ ജുവല്ലറി പോയി അവൾക്കു വീഡിയോ കാൾ ചെയ്തു. അതും ഇവളുടെ ബുദ്ധി തന്നെയാ..'' എന്നും പറഞ്ഞു സച്ചു ഇളിച്ചു കാണിച്ചു. ''ആഹ് അപ്പൊ ഫുഡ് ഒക്കെ കഴിഞില്ലേ, നമുക് മെല്ലെ വിട്ടാലോ..'' ഞാൻ ചോദിച്ചു. ആ വവ്വാലിന്റെ ബുദ്ധി കേട്ട് എനിക്ക് ആകെ ചടച്ചു. അങ്ങനെ ഞങ്ങൾ ഇറങ്ങി. നേരെ റൂമിലേക്ക് വിട്ടു... തിരിച്ചു അവരെ വിട്ടു ഞങ്ങൾ വേഗം റൂമിൽ പോയി കിടന്നുറങ്ങി. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@ രാവിലെ എല്ലാര്ക്കും ഉള്ള ഫുഡ് ഒക്കെ കൊടുത്തു അവർ പോയപ്പോ ഞാൻ ഒന്ന് നടക്കാൻ ഇറങ്ങി. ഒന്ന് പാർക്കിലൊക്കെ പോയി ചുറ്റി വന്നു. ആരും ഇല്ലാത്തോണ്ട് ഒരു മൂഡ് ഇല്ലാരുന്നു.. തിരിച്ചു വന്നു ജോലിയൊക്കെ തീർത്തു കുറച്ചു സമയം കിടന്നു. എനിക്കിന്ന് തൊട്ടു നായിട്ട് ഡ്യൂട്ടി ആണ്. ഞാനും സ്നേഹയും ആണ്. സാധാരണ ഞാനും ചാരുവും ആണ് കൂടുതൽ ഒരുമിച്ചു ഉണ്ടാവാറു. ഇത് പിന്നെ ഷാദ് ഇല്ലാത്തോണ്ട് സച്ചുവേട്ടൻ ചാരുവിനെ കൂടെ കൂട്ടി.

എണീറ്റ് നോക്കുമ്പോ അഞ്ചു മാണി കഴിഞ്ഞു. ഞാൻ വേഗം എണീറ്റ് കുളിച്ചു റെഡി ആയി. അപ്പോളേക്കും ബസ് വരുന്ന ടൈം ആയി. ഞാൻ വേഗം നടന്നു. ധാ വരുന്നുണ്ട് ചാരുവും പ്രിയയും ആര്യയും. ഞാൻ ചാരുവിനെ നോക്കി മുഖം കൂർപ്പിച്ചു. അവൾ ചിരിച്ചോണ്ട് എന്റടുത്തേക്കു വന്നു. ''സാരമില്ലെടാ, ഒരാഴ്ച്ചന്റെ കാര്യമല്ലേ ഉള്ളൂ.. അടുത്ത പ്രാവശ്യം തൊട്ടു നമ്മൾ ഒന്നിച്ചു ഓക്കേ.'' അത് കേട്ടപ്പോ ഞാൻ ഒന്ന് ചിരിച്ചു. ഞാൻ ബസിൽ കേറി പുറത്തെ കാഴ്ചകൾ ഒക്കെ നോക്കി ഇരുന്നു. ഹോസ്പിറ്റലിൽ എത്തി ലാബിലേക്ക് നടക്കുമ്പോ എല്ലാരും ഒരുമാതിരി ആക്കി ചിരിക്കുന്നു. കാര്യം മനസ്സിലായില്ലെങ്കിലും ഞാനും തിരിച്ചൊരു ചിരി കൊടുത്തു. നേരെ ചെന്ന് ലാബിലേക്ക് കേറി.. അപ്പൊ സ്നേഹയും അർജുനും അവിടെ ഉണ്ട്. ''സോറി സ്നേഹ ഞാൻ ലേറ്റ് ആയല്ലേ. എന്താ ചെയ്യാ നല്ല ട്രാഫിക് ആരുന്നു.'' ഞാൻ പറഞ്ഞു. ''ആഹ് കുഴപ്പമില്ലെടാ.. നീ വന്നല്ലോ. ഞങ്ങൾ ഇറങ്ങാ...'' സ്നേഹ പറഞ്ഞു. ''ഞങ്ങളോ... സ്നേഹക്കു ഇന്ന് നയിട്ട് അല്ലെ..'' ഞാൻ ചോദിച്ചു.. ''അല്ലല്ലോ... നിനക്കറിയില്ലേ ആരാ കൂടെ എന്ന്..

അവർ ചിരിച്ചോണ്ട് ചോദിച്ചു.'' പടച്ചോനെ എന്തോ പണി മണക്കുന്നുണ്ട്. ഞാൻ ഇല്ല എന്ന് തല ആട്ടി. ആഹ് വന്നല്ലോ കൂടെ നിക്കണ്ട ആള്.. എന്നും പറഞ്ഞു അർജുൻ വാതിലിനു നേരെ കൈ നീട്ടി. കേറി വരുന്ന ആളെ കണ്ടു ഞാനൊന്നു ഞെട്ടി, പടച്ചോനെ ഡ്രാക്കുള.. അവനെന്റെ ചോര കുടിച്ച പോവുള്ളൂന്നു തോന്നുന്നു.. @@@@@@@@@@@@@@@@@@@@@@@@@@ ഇന്ന് രാവിലെ ആണ് സച്ചു പറഞ്ഞത് സ്നേഹക്കു പകരം ഞാൻ നയിട്ട് എടുക്കാൻ. കൂടെ ആനി ആണെന്നും പറഞ്ഞു. ഞാൻ വന്നത് കൊണ്ട് ആനി ഈ ആഴ്ച കൂടിയേ ഉണ്ടാവൂ എന്നും പറഞ്ഞിരുന്നു. എന്തായാലും കുഴപ്പമില്ല നയിട്ട് ആണ് നല്ലതെന്നു തോന്നി. ആ വവ്വാലിനെ മോന്ത കാണണ്ടല്ലോ.. വൈകുന്നേരം നേരത്തെ ഇറങ്ങിയിട്ടും എത്തുമ്പോ ലേറ്റ് ആയി. ഡോർ തുറന്നു കേറിയപ്പോ തന്നെ കണ്ടത് പോവാൻ നിക്കുന്ന അർജുനെയും സ്‌നേഹയെയും ആണ്. കൂടെ ആ വവ്വാലും ഉണ്ട്, ഇവളെന്താ ഇവിടെ.. ''അർജുൻ ആനി വന്നില്ലേ...'' ഞാൻ ചോദിച്ചു. ''ആനി പോയല്ലോ..'' അർജുൻ പറഞ്ഞു.

''അതെന്താ അവൾക്കു നയിട്ട് അല്ലെ..'' എനിക്ക് സംശയം ആയി. ''അല്ലല്ലോ ആമിക്കും സ്നേഹക്കും ആയിരുന്നു നയിട്ട് ഡ്യൂട്ടി. പിന്നെ ഇന്നലെ സച്ചു വിളിച്ചു പറഞ്ഞു സ്നേഹക്കു പകരം നീ ഡ്യൂട്ടി എടുത്തോളും എന്ന്..'' എന്നും പറഞ്ഞു അവൻ എന്നെയും ആ വവ്വാലിനെയും നോക്കി ഇളിച്ചു. അപ്പൊ ആ തെണ്ടി സച്ചു എനിക്കിട്ടു പണിഞ്ഞതാണ്. അവനു റൂമിൽ പോയി കൊടുക്കാം.. ഞാൻ അർജുനെ ഒന്ന് ദേഷ്യത്തോടെ നോക്കിയപ്പോ അവൻ വേഗം സ്‌നേഹയെയും കൂട്ടി പോയി. പടച്ചോനെ കുറെ കാലമായി ഇവളെ കൂടെ നയിട്ട് ഡ്യൂട്ടി കിട്ടാത്തെ. കിട്ടിയാ തന്നെ ചാരുവുമായി എക്സ്ചേഞ്ച് ചെയ്യും. ഇവളാണ് കൂടെ എങ്കിൽ ഞാൻ ചീത്ത പറയാനേ വാ തുറക്കാറുള്ളു. അല്ലെങ്കി നല്ല സുഗമായി കിടന്നുറങ്ങും. ആഹ് എന്തേലും ആവട്ടെ. ഞാൻ നോക്കിയപ്പോ ആമി അവളുടെ ജോലി തുടങ്ങിയിരുന്നു. ഞാൻ മെല്ലെ മൊബൈൽ ഓൺ ചെയ്തു അതും നോക്കി ഇരുന്നു. സത്യം പറഞ്ഞ അവളെ എങ്ങനെ ചീത്ത പറയാം എന്ന് വച്ച് ഇരിക്കാരുന്നു. പക്ഷെ അവൾ ചെവിയിൽ ഇയർഫോണും കുത്തി അവളെ ജോലി ചെയ്യാ..

ഞാനെന്നൊരു മനുഷ്യൻ ഇവിടെ ഉണ്ടെന്നുള്ള ഭാവം പോലും ഇല്ല. @@@@@@@@@@@@@@@@@@@@@@@@@@@ യാ അല്ലാഹ് വല്ലാത്ത ചതി ആയിപ്പോയി. സച്ചുവേട്ടന് ഉള്ളത് ഞാൻ നാളെ രാവിലെ കൊടുത്തോള്ളാം... ഇവന്റെ കൂടെ രാവിലെ വരെ എങ്ങനെ ഇരിക്കും പടച്ചോനെ. വാ തുറന്ന എന്തേലും കുറ്റം കണ്ടു പിടിച്ചു ചീത്ത പറയും. ഞാൻ മാക്സിമം അവനെ ശ്രദ്ധിക്കാതെ ഇരുന്നു. അവനാണെങ്കിൽ ആ മൊബൈലിലാണ് പെറ്റിട്ടതെന്ന പോലെയാ കളി. എങ്ങനേലും പിടിച്ചു നിക്കണം. ഇടയ്ക്കു രണ്ടു മൂന്നു വട്ടം റിപ്പോർട്ടിന്റെ കാര്യത്തിന് വേണ്ടി അല്ലാതെ ഞാൻ അവന്റെ അടുത്തേക്ക് പോയില്ല, സംസാരിച്ചുമില്ല. ''എന്തായി മോളെ, രണ്ടും കൂടി ലാബ് ബാക്കി വച്ചിനോ???'' ചാരുവാണ്. അവള് ഡ്യൂട്ടിക്ക് പോവാൻ വേണ്ടി റെഡി ആവുകയാണ്. ''മിണ്ടിപ്പോവരുത്.. ഞാൻ സച്ചുവേട്ടനെ കാണട്ടെ... കൊടുക്കാനുള്ളത് അങ്ങോട്ട് കൊടുത്തോള്ളാം...'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ''അയ്യോ അങ്ങേർക്കു കിട്ടാനുള്ളതൊക്കെ രാവിലെ തന്നെ ഷാദിന്റെ കയ്യിൽ നിന്നും കിട്ടി ബോധിച്ചിട്ടുണ്ട്...'' ചാര് പറഞ്ഞു.

''ആഹ് വളരെ നന്നായി.. അങ്ങനെ തന്നെ വേണം...'' ഞാൻ പറഞ്ഞു. രണ്ടു ദിവസം എങ്ങനേലും ഇതുപോലൊക്കെ പിടിച്ചു നിന്നു. മൂന്നാം ദിവസം രാത്രി ഞങ്ങൾ രണ്ടാളും ഞങ്ങളെ ജോലി ചെയ്തോണ്ടിരിക്കുവാരുന്നു. അപ്പൊ പെട്ടെന്ന് ശരൺ വന്നു. ടാ ഒരു ആക്‌സിഡൻറ് കേസ് വന്നിട്ടുണ്ട്. അര്ജന്റ് ആയി ബ്ലഡ് വേണം. ഡോനോർ ഇപ്പൊ എത്തും. പെട്ടെന്ന് തന്നെ ക്രോസ്സ് മാച്ചിന് ഇടണം.. ശരൺ പറഞ്ഞു. ഓക്കേ ടാ, നീ ആളെ വിട്. എന്നും പറഞ്ഞു ഷാദ് എണീറ്റ് വന്നു അതിനുള്ള കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ഞാൻ വേഗം സിറിൻജ് ഒക്കെ എടുത്തു ബ്ലഡ് എടുക്കാനായി റെഡി ആയി നിന്നു. പത്തു മിനിറ്റു കഴിഞ്ഞിട്ടും ആരും വന്നില്ല. ഞാനൊന്നു നോക്കീട്ടു വരാമെന്നും പറഞ്ഞു ഷാദ് പോയി. പടച്ചോനെ എന്നോടെന്നെ ആണോ പറഞ്ഞെ എന്നും വിചാരിച്ചു ഞാൻ ഒന്ന് അത്ഭുതപ്പെട്ടു. അല്ലെങ്കിൽ എന്റടുത്തു ഒന്നും ചോദിക്കാറോ പറയാറ് ഇല്ല. ഷാദ് പോയി രണ്ടു മിനിറ്റ് കഴിഞ്ഞതും ഒരാൾ ലാബിലേക്ക് കേറി വന്നു. സത്യം പറയാലോ കണ്ടപ്പോ ഞാൻ ഒന്ന് പേടിച്ചു. നല്ല ഹായിട്ടും വൈറ്റും ഒക്കെ ആയി ഒരുത്തൻ. കാണുമ്പോ തന്നെ പേടി ആവുന്നു

. നമ്മളീ സിനിമയിലൊക്കെ കാണുന്ന പോലത്തെ വില്ലന്റെ മുഖം. ''നിങ്ങളാണോ ഡോണർ..'' ഞാൻ ചോദിച്ചു. ''അതെ...'' അയാൾ പറഞ്ഞു. ''ഓക്കേ ഈ കസേരയിൽ ഇരുന്നോളു...'' ഞാൻ പേടി പുറത്തു കാണിക്കാതെ പറഞ്ഞു. ''ഇവിടെ വേറെ ആരും ഇല്ലേ, ഒറ്റയ്ക്കാണോ...'' അയാളുടെ ചോദ്യം കേട്ടതും എന്റെ നെഞ്ചിടിപ്പ് കൂടി. കാരണം ഞങ്ങളെ ലാബ് കുറച്ചു ഉൾഭാഗത്താണ്... അടുത്തുള്ള ഡോക്ടർ ക്യാബിനിലൊന്നും രാത്രി ആരും ഉണ്ടാവില്ല. ''അല്ല... ഒരാൾ കൂടി ഉണ്ട്... കാശുവാലിറ്റിയിലേക്കു പോയതാ, ഇപ്പൊ വരും.'' അയാൾ വന്നു ഇരുന്നു കൈ കാണിച്ചു തന്നു. ''ആണുങ്ങൾ ആരും ഇല്ലേ???'' അയാൾ ചോദിച്ചു. ഞാൻ അയാളെ ഒന്ന് നോക്കി, മറുപടി ഒന്നും പറഞ്ഞില്ല. ''ഇതിന്റെ ഉള്ളിൽ കാമറ ഉണ്ടോ...'' അയാൾ ചുറ്റും കണ്ണോടിച്ചു കൊണ്ട് ചോദിച്ചു. എന്തൊക്കെയാ അറിയേണ്ടത്... എനിക്ക് പേടിയും ദേഷ്യവും ഒരുപോലെ വന്നു. ഞാൻ ഒന്നും മിണ്ടിയില്ല. പെട്ടെന്ന് അയാൾ എന്റെ കയ്യിൽ പിടിച്ചു. ഞാൻ ഞെട്ടി അയാളെ മുഖത്തേക്ക് നോക്കി. ആ ചുവന്ന കണ്ണുകൾ കണ്ടപ്പോ തന്നെ എനിക്ക് പേടി ആയി.. യാ അല്ല് ഈ ഷാദ് എവിടെ പോയി കിടക്കാ... @@@@@@@@@@@@@@@@@@@@@@@@@@@@@@

ഡോണറെ കാണാത്തതു കൊണ്ട കാശുവാലിറ്റിയിലേക്കു പോയി നോക്കാമെന്നു വിചാരിച്ചതു. അവളോട് പോയിട്ട് വരാം എന്ന് പറഞ്ഞപ്പോ ഉണ്ടക്കണ്ണും തുറിച്ചു എന്നെ നോക്കുന്നുണ്ടായിരുന്നു. അവിടെ എത്തി നോക്കുമ്പോ ശരൺ നല്ല തിരക്കില്ല. ''ടാ ഡോണർ എവിടെ...'' ഞാൻ ചോദിച്ചു. ''അയാൾ അങ്ങോട്ട് വന്നല്ലോ...'' അവൻ പറഞ്ഞു. ''എന്നിട്ടു ഞാൻ കണ്ടില്ലല്ലോ...'' ഞാൻ പറഞ്ഞു. ''ഇപ്പൊ ഒരു അഞ്ചു മിനിട്ടു ആയിക്കാണും. നീ ഇങ്ങോട്ടു വരുമ്പോ കണ്ടില്ലേ...'' ശരൺ ചോദിച്ചു. ''ഇല്ലെടാ.. ഇങ്ങോട്ടു വരുമ്പോൾ വഴിയിലും അങ്ങനാരേം കണ്ടില്ല.'' ഞാൻ പറഞ്ഞു. ''കാണാതിരിക്കാൻ ചാൻസ് ഇല്ലല്ലോ...'' അവൻ പറഞ്ഞു. ''അതെന്തേ...'' ''ആഹ് ആള് നല്ല സൈസ് ആണ്... കണ്ടപ്പോ ഞാനും ഒന്ന് പേടിച്ചു. ഒരു ഗുണ്ടാ ലുക്ക്... നമ്മൾ പഴയ സിനിമയിലൊക്കെ കാണുന്ന വില്ലന്മാരെ പോലെ..'' അവൻ പറഞ്ഞതും എന്തോ ഒരു ചെറിയ പേടി തോന്നി. ''ടാ ഞാൻ ലാബിലേക്ക് പോവാണ്...'' ഞാൻ പറഞ്ഞു. ''അവിടാരാ ഡ്യൂട്ടിലുള്ളത്...'' ശരൺ ചോദിച്ചു. ''ആമി ഉണ്ടെടാ...'' ഞാൻ പറഞ്ഞു. ആദ്യമായി കളിയാക്കി അല്ലാതെ ടെന്ഷനോടെ അവൻ എന്നെ നോക്കി. ''നീ വേഗം വിട്ടോ... അയാളെ കണ്ടാൽ തന്നെ അവള് പേടിക്കും..'' അവൻ പറഞ്ഞതും ഞാൻ വേഗം ലാബിലേക്ക് നടന്നു. അവിടെ കണ്ട കാഴ്ച, എനിക്കെന്തു ചെയ്യണമെന്ന് മനസ്സിലായില്ല......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story