ഡിവോയ്‌സി: ഭാഗം 16

divoysi

രചന: റിഷാന നഫ്‌സൽ

ചിരിക്കണോ കരയണോ എന്ന് അറിയാതെ നിന്നു. ആമിയും അതെ അവസ്ഥയിൽ ആയിരുന്നു. ഞാൻ വേഗം അകത്തേക്ക് പോയി. കണ്ട കാര്യം വീണ്ടും ഓർത്തു. ഞാൻ അവിടെ എത്തിയപ്പോ അയാൾ ആമിയോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. വേറെ ആളില്ലേ, ആണുങ്ങളില്ലേ, കാമറ ഉണ്ടോ എന്നൊക്കെ. അവൾ ഒന്നിനും മറുപടി കൊടുത്തില്ല. അത് കാണ്ടാവണം അയാൾ അവളെ കയ്യിൽ കേറി പിടിച്ചു. എനിക്കതു കണ്ടു ദേഷ്യം വന്നു ഒന്ന് പൊട്ടിക്കാം എന്നും വിചാരിച്ചു അയാളുടെ അടുത്തേക്ക് പോവുമ്പോള അയാൾ അവളോട് ആ കാര്യം പറഞ്ഞത്. ''അതെ പെങ്ങളെ ഒന്നും വിചാരിക്കരുത്. എനിക്കീ സൂജി പേടിയാ.. ഞാൻ കരയും ചിലപ്പോ ബോധം പോവും . അതാ ആണുങ്ങൾ ആരേലും ഉണ്ടോന്നു ചോദിച്ചേ. അഥവാ ബോധം പോയാൽ പിടിക്കാൻ ആള് വേണ്ടേ..'' അത് കേട്ടതും അവള് ചിരിക്കാൻ തുടങ്ങി. എനിക്കും കൺട്രോൾ കിട്ടിയില്ല, ഞാനും ചിരിച്ചു. അത് കേട്ടപ്പോ അവര് തിരിഞ്ഞു നോക്കി, എന്നെ കണ്ടു അവൾ ചിരി കൺട്രോൾ ചെയ്തു. ''അപ്പൊ കാമറ ഉണ്ടോന്നു എന്താ ചോദിച്ചേ..'' ഞാൻ പറഞ്ഞു.

''അത് പിന്നെ ഞാൻ കരഞ്ഞാ അത് നിങ്ങള് വയറൽ ആക്കിയാലോ.. അതോണ്ടാ..'' അത് കേട്ടതും പിടിച്ചു വച്ച ചിരി പിന്നേം പുറത്തു വന്നു. അല്ലാഹ്‌ ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു. ''പേരെന്താ...'' ആമി ചോദിച്ചു. ''എന്റെ പേര് ഷാജഹാൻ, എന്റെ ഫ്രണ്ടിനാണ് ആക്സിഡന്റ് ആയതു. ബ്ലഡ് വേണമെന്ന് പറഞ്ഞപ്പോ എന്റെ മാത്രേ മാച്ച് ഉള്ളൂ. അവരോടാണെങ്കി പറയാനും പറ്റില്ലല്ലോ എനിക്ക് സൂജി പേടി ആണെന്ന്. വരുന്ന വഴിക്കു തന്നെ ഒന്ന് കരഞ്ഞു പേടി കാരണം.'' അയാൾ പറഞ്ഞു. അതാണ് കണ്ണൊക്കെ ചുവന്നിരിക്കുന്നെ. ''അതെ ഇക്ക പേടിക്കണ്ടാട്ടൊ ഒരു വേദനയും ഉണ്ടാവില്ല പോരെ..'' ആമി പറഞ്ഞു. ആ ഒരു കാര്യത്തിൽ ഇവള് പുലി ആണ്. ഇവള് ബ്ലഡ് എടുക്കുമ്പോൾ ആർക്കും വേദന എടുക്കാറില്ല എന്നാണു പറയാറ്. ''ഉറപ്പാണല്ലോ പെങ്ങളെ..'' ഷാജഹാൻ ചോദിച്ചു. വല്യ ശരീരത്തിൽ കുഞ്ഞു മനസ്സ് എന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊ നേരിട്ട് കണ്ടു. ''ഉറപ്പു.. കണ്ണടച്ച് ഇരുന്നോ.'' അവള് പറഞ്ഞു. പിന്നെ അവള് അയാളോട് ഓരോന്ന് സംസാരിക്കാൻ തുടങ്ങി. വീട്ടിലാരൊക്കെ ഉണ്ട്,

എന്ത് ചെയ്യുന്നു, എവിടെ താമസം എന്നൊക്കെ.. അയാളതിന് ഉത്തരം പറഞ്ഞോണ്ടിക്കുന്നതിനിടയിൽ അവള് ബ്ലഡ് എടുത്തു കഴിഞ്ഞിരുന്നു. ''ആഹാ എടുത്തു കഴിഞ്ഞോ..'' ഞാൻ ഒന്നും അറിഞ്ഞില്ല. ഷാജഹാൻ പറഞ്ഞു. ''ഇക്ക കുറച്ചു സമയം പുറത്തിരിക്കു. ഞങ്ങൾ വിളിക്കാം.'' അങ്ങനെ ബ്ലഡ് മാച്ച് ആയി, അത് എടുത്തു. അപ്പോളേക്കും രാവിലെ ആയി എന്ന് പറയാം.. റൂമിൽ എത്തിയപാടെ ബെഡിലേക്കു വീണു. സച്ചുവും പ്രവീണും അപ്പോളേക്കും പോയിരുന്നു. അവരെ മര്യാദക്ക് കാണണമെങ്കിൽ ഇനി വെള്ളിയാഴ്ച ആവണം. @@@@@@@@@@@@@@@@@@@@@@@@ ''ഇതോണ്ടാവും അല്ലെ ആളുടെ രൂപം കണ്ടു വിലയിരുത്തരുത് എന്ന് പറയുന്നേ...'' പ്രിയ ചോദിച്ചു. ''അതേടാ... കണ്ടാൽ പേടിച്ചു പോവും, പക്ഷെ സ്വഭാവം കുഞ്ഞു പിള്ളേരുടെ മാതിരി ആണ്.'' എന്നും പറഞ്ഞു ഞാൻ ചിരിച്ചു. ''ആഹ് ആ ഷാജഹാന്റെ ഫ്രണ്ടിന് ഇപ്പൊ കുഴപ്പൊന്നുമില്ല. റൂമിലേക്ക് മാറ്റി.'' ചാരു പറഞ്ഞു. രണ്ടും ഇപ്പൊ ഡ്യൂട്ടി കഴിഞ്ഞു എത്തിയതാ... ഞാൻ പോവാൻ ബസ് വെയിറ്റ് ചെയ്തു നിക്കുന്നു.

ബസ് ഇന്നും ലേറ്റ് ആണ്. ലാബിലെത്തുമ്പോ ഷാദ് മാത്രമേ ഉള്ളൂ.. അവൻ ബ്ലഡ് എടുക്കുവാണ്‌. രണ്ടു മൂന്നു പേര് നിക്കുന്നുണ്ട്. അവന്റെ നോട്ടം കണ്ടപ്പോ തന്നെ പേടി ആയി. ലേറ്റ് ആയതിന്റെ ചീത്ത കണ്ണിലൂടെ ആണെന്ന് തോന്നുന്നു പറയുന്നത്. ഞാൻ വേഗം കോട്ട് എടുത്തു ഇട്ടു. ''നീ ഇവരെ രണ്ടു പേരുടെയും ബ്ലഡ് എടുക്കു. ഞാൻ ഇത് ക്രോസ്സ് മാച്ചിന് ഇടട്ടെ.'' അവിടെ നിന്ന രണ്ടു പേരെ കാണിച്ചു പറഞ്ഞു. ഞാൻ വേഗം തലയാട്ടി. ''നിങ്ങളെ പേരെന്താ..'' കസേരയിൽ നിന്നും എണീക്കുന്നവനോട് ഷാദ് ചോദിച്ചു. ''ഞാൻ റോഷൻ...'' ചോദിച്ചത് ഷാദ് ആണെങ്കിലും ഉത്തരം എന്നെ നോക്കി ആണ് പറഞ്ഞത്. ''ഞാൻ സജി .'' അടുത്തവൻ ഇരുന്നു കൊണ്ട് പറഞ്ഞു. ''ഞാൻ പ്രേം. ഞങ്ങൾ ഫ്രണ്ട്സ് ആണ്.'' ഞാൻ ഒന്നും മറുപടി പറഞ്ഞില്ല. ''അതെ പേരെന്താ..'' സജിയാണ് ചോദിച്ചത്. ഞാൻ ഒന്നും മിണ്ടിയില്ല, ബ്ലഡ് എടുത്തു തിരിയുമ്പോ ഷാദ് ഇങ്ങോട്ടു നോക്കി നിക്കുന്നു. ഞാൻ മൈൻഡ് ചെയ്തില്ല. അവൻ അടുത്തേക്ക് വന്നിട്ട് ഞാനിപ്പോ വരാമെന്നും പറഞ്ഞു പുറത്തേക്കു പോയി. തെണ്ടി ഈ കഷ്മലൻമാരെ അടുത്ത് എന്നെ ഒറ്റക്കാക്കീട്ടു അവൻ പോയി. അടുത്ത ആൾ ഇരുന്നു. ''ഞങ്ങളെ ഫ്രണ്ടിന് ആക്‌സിഡൻറ് ആയി കൊണ്ട് വന്നതാ.. ബ്ലഡ് വേണമെന്ന് പറഞ്ഞപ്പോ ഒന്നും നോക്കീല, ഇങ്ങു പൊന്നു.''

ആ പ്രേം എന്തൊക്കെയോ പറയുന്നു ഞാൻ ഒന്നും മിണ്ടിയില്ല. ''എന്താ മോളെ ഊമയാണോ. പേര് പറഞ്ഞൂടെ???'' എന്നും ചോദിച്ചു അവനെന്റെ കയ്യിൽ പിടിച്ചു. ഞാൻ അവനെ തറപ്പിച്ചു നോക്കിയപ്പോ കൈ വിട്ടു. ''മോളെന്തിനാ പർദ്ദ ഇടുന്നെ.. വല്ല സാരിയോ ചുരിദാറൊക്കെ ഇട്ടൂടെ...'' ആ സജി ചോദിച്ചു. ''അതെന്നെ.. ചൂടെടുക്കില്ലേ... പിന്നെ ഞങ്ങൾക്കും കാണാൻ അതാ ഇഷ്ട്ടം..'' റോഷനാണ് പറഞ്ഞത്. ''അതോണ്ടെന്നെയാ ഇടാത്തത്..'' ഇനി മറുപടി പറഞ്ഞില്ലെങ്കിൽ പണി ആവുമെന്ന് തോന്നിയത് കൊണ്ട് ഞാൻ പറഞ്ഞു. ''ഓ അപ്പൊ ഊമ അല്ല.. പേര് പറയൂന്നേ...'' ആ റോഷൻ പറഞ്ഞു. ''നിങ്ങള് പുറത്തിരുന്നോളു ഒരു പത്തു മിനിറ്റ് കഴിഞ്ഞാൽ വിളിക്കാം.'' ഞാൻ പറഞ്ഞു. ''ഓ വേണ്ടാന്നേ ഞങ്ങളിവിടെ നിന്നൊള്ളാം.. കുട്ടി ഒറ്റക്കല്ലേ.'' എന്നും പറഞ്ഞു അവർ അവിടെ തന്നെ നിന്നു. ''ലാബിന്റെ ഉള്ളിൽ ആരും നിക്കാൻ പാടില്ല പുറത്തേക്കു പോയ്കൊള്ളു.'' ഞാൻ വേഗം ബ്ലഡ് എടുത്തു അകത്തെ റൂമിലേക്ക് നടന്നു. അവരെന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ബ്ലഡ് സാംപിൾ ഒക്കെ മാച്ചിന് ഇട്ടു ഞാൻ തിരിയുമ്പോ അവര് മൂന്നാളും ആ റൂമിന്റെ ഉള്ളിലേക്ക് വന്നു. ഞാൻ ഒന്ന് പേടിച്ചു. ''നിങ്ങളെന്തിനാ ഇങ്ങോട്ടു വന്നേ. ഇതിന്റുള്ളിൽ ആരും കേറാൻ പാടില്ല...'' ഞാൻ പറഞ്ഞു.

''ഓ മോൾക്ക് ഒറ്റയ്ക്ക് ബോർ അടിക്കുന്നുണ്ടാവില്ലേ. അപ്പൊ സംസാരിച്ചു ഇരിക്കാമെന്നു വിചാരിച്ചു.'' സജി പറഞ്ഞു. ''എനിക്ക് ഒരു ബോറടിയും ഇല്ല. നിങ്ങൾ പുറത്തേക്കു ഇറങ്ങു.'' ഞാൻ പറഞ്ഞു. ''പക്ഷെ ഞങ്ങൾക്ക് ബോർ അടിക്കുന്നു.. എന്തേലും സംസാരിക്കു...'' ആ റോഷൻ പറഞ്ഞു. ''ഞാൻ പറഞ്ഞാ മതിയോ..'' സൗണ്ട് കേട്ട് നോക്കിയപ്പോ ഷാദ് രണ്ടു കയ്യും കെട്ടി നിക്കുന്നു.. അപ്പോളാ എനിക്ക് സമാധാനം ആയതു. @@@@@@@@@@@@@@@@@@@@@@@@@@@ ഇന്ന് നേരത്തെ എത്തിയോണ്ട് ഉള്ള പണിയൊക്കെ എനിക്ക് ചെയ്യേണ്ടി വന്നു. അതോണ്ട് ആ വവ്വാലിനു ഒരു പണി കൊടുക്കണം എന്ന് വിചാരിച്ചു. അപ്പോളാ കറക്റ്റ് ആയി സച്ചൂന്റെ ഫോണും വന്നത്.. അതോണ്ട് ഞാൻ മെല്ലെ പുറത്തേക്കിറങ്ങി. അവനോടു സംസാരിക്കുമ്പോ തന്നെ ആ മൂന്നെണ്ണവും അവളോട് എന്തൊക്കെയോ സംസാരിക്കുകയും ചോദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പക്ഷെ അവളൊന്നും മിണ്ടുന്നില്ല. അവരോടു പുറത്തിറങ്ങാൻ പറഞ്ഞിട്ട് അവൾ ഉള്ളിലെ റൂമിലേക്ക് പോയി. ആ മൂന്നെണ്ണവും കുറെ സമയം കൂട്ടിലിട്ട മാതിരി നടന്നു.

പിന്നെ മെല്ലെ അകത്തേക്ക് കേറുന്നത് കണ്ടു. അപ്പൊ എനിക്കെന്തോ അപകടം മണത്തു. ഞാൻ പിന്നാലെ പോയപ്പോ മനസ്സിലായി മൂന്നും നല്ല കോഴികൾ ആണെന്ന്. കാണാൻ എന്ത് ഡീസന്റ് ആണ്. നല്ല ഡ്രസിങ് ഒക്കെ ഉള്ള ആൾക്കാർ. കണ്ടാൽ പറയില്ല കയ്യിലിരിപ്പ് ഇങ്ങനെ ആണെന്ന്. അമ്മാതിരി നോട്ടം ആയിരുന്നു അവളെ. തിരിഞ്ഞു നിക്കുന്നോണ്ട് അവളവരെ കണ്ടും ഇല്ല. എന്നെ കണ്ടതും അവന്മാര് ഒന്ന് ദേഷ്യത്തോടെ നോക്കി പുറത്തേക്കു നടന്നു. ആ വവ്വാലും എന്നെ ദേഷ്യത്തോടെ നോക്കുന്നുണ്ട്. അവളെ ഒറ്റക്കാക്കി പുറത്തു പോയത് കൊണ്ടാവും. പിന്നെ അവന്മാരെ ബ്ലഡ് ഒക്കെ എടുക്കാൻ ഞാൻ തന്നെ പോയി. അവള് ലാബിൽ തന്നെ നിന്നു. പിന്നെത്തെ ദിവസം ഒക്കെ ഒന്നും ഇല്ലാതെ പോയി. വ്യാഴാഴ്ച നല്ല തിരക്കാരുന്നു. ഇത്രേം ദിവസം ആയിട്ടും ആ വവ്വാലിനോട് ഒന്നോ രണ്ടോ കാര്യങ്ങൾ പറഞ്ഞു എന്നല്ലാതെ കാര്യമായ സംസാരം ഒന്നും ഉണ്ടായിട്ടില്ല. ഡ്യൂട്ടി കഴിഞ്ഞു രാവിലെ റൂമിൽ എത്തിയപ്പോൾ രണ്ടും നല്ല ഉറക്കം ആണ്. ഇന്ന് ലീവ് ആണല്ലോ എന്ന സമാധാനത്തിൽ ഞാനും കിടന്നു. പിന്നെ തല പൊന്തിയത് വൈകുന്നേരം ആണ്. അവന്മാർ പുറത്തു പോവാം എന്നൊക്കെ പറഞ്ഞെങ്കിലും എന്തോ ആ വവ്വാലിനെ ഫേസ് ചെയ്യാൻ ഒരു മടി.

എന്ത് പറഞ്ഞാലും അന്ന് രാത്രി അങ്ങനൊരു സാഹചര്യത്തിൽ ഞാൻ അവളെ ഒറ്റയ്ക്ക് ആക്കാൻ പാടില്ലാരുന്നു. ആ ഇനി പറഞ്ഞിട്ട് കാര്യമില്ല. പക്ഷെ ഞാൻ എന്തിനാ ഇങ്ങനൊക്കെ ചിന്തിക്കുന്നേ. അവളുടെ സ്വഭാവം വച്ചു അവൾക്കു ആണുങ്ങളുടെ ഇടയിൽ നിക്കുന്നതിന്‌ മടിയൊന്നും കാണില്ലല്ലോ.. വെറുതെ ഞാൻ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നതെന്തിനാ. @@@@@@@@@@@@@@@@@@@@@@@@@@@@@@@ രാവിലെ ലാബിൽ കേറാൻ പോയപ്പോ തന്നെ കണി ആ മൂന്നെണ്ണവും ആയിരുന്നു. ''ആമി..'' ഞാൻ അവരെ മൈൻഡ് ചെയ്യാതെ അകത്തേക്ക് കടക്കാൻ നിന്നതും പിന്നിൽ നിന്നും ആരോ വിളിച്ചു. നോക്കിയപ്പോ റോഷൻ ആണ്. ഞാൻ എന്തെ എന്ന ഭാവത്തിൽ അവിടെ നിന്നു. ''കണ്ടോ മോള് പറഞ്ഞില്ലെലും പേര് ഞങ്ങൾ കണ്ടു പിടിച്ചല്ലോ.'' അവൻ ചിരിച്ചോണ്ട് പറഞ്ഞു. ''അതിനു ഞാനിപ്പോ എന്ത് വേണം.'' ഞാൻ ചോദിച്ചു. ''ആ നമ്പർ കിട്ടിയാ കൊള്ളാമായിരുന്നു...'' സജിയാണത് പറഞ്ഞത്. ''എന്തിനു..'' ഞാൻ ചോദിച്ചു. ''അത് ഞങ്ങളെ ഫ്രണ്ടിനെ രക്ഷിച്ചതല്ലേ. അപ്പൊ അവന്റെ കാര്യങ്ങൾ ഒക്കെ പറയാൻ.. പിന്നെ നന്ദി ഒക്കെ പറയണ്ടേ... റോഷൻ പറഞ്ഞു. ''അത് എന്നോടാണോ പറയേണ്ടത്, ഡോക്ടര്മാരോടല്ലേ...'' ഞാൻ പറഞ്ഞു.

എന്നാ പോട്ടെ... വളച്ചു കെട്ടില്ലാതെ പറയാം.. എനിക്ക് കുട്ടിയെ ഇഷ്ടായി. കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്.'' ആ റോഷൻ പറഞ്ഞതും എനിക്ക് ദേഷ്യം വന്നു. ''സോറി ഞാൻ മാരീഡ് ആണ്. അല്ലായിരുന്നെങ്കിലും എനിക്ക് താല്പര്യം ഇല്ല.'' ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ടപ്പോ അവരുടെ മുഖമൊക്കെ മാറിയിരുന്നു. ഞാൻ വേഗം ലാബിലേക്ക് കേറാൻ പോയി. ''ഒന്ന് നിന്നെ കല്യാണം കഴിഞ്ഞെന്നു വച്ച് എനിക്ക് പ്രശ്നം ഒന്നും ഇല്ല. നമ്പർ തന്നേക്കു. നമ്മക്ക് വല്ലോം മിണ്ടിയും പറഞ്ഞും ഇരിക്കാല്ലോ...'' ആ റോഷൻ ഒരു വഷളൻ ചിരിയോടെ എന്റെ മുന്നിൽ വന്നു നിന്നിട്ടു പറഞ്ഞു. ''തന്നോടല്ല പറഞ്ഞത് എനിക്ക് താല്പര്യം ഇല്ലാന്ന്. മുമ്പീന്നു മാറി നിക്ക്.'' ഞാൻ പറഞ്ഞു. ''മോളെ നീ അതികം നെഗളിക്കല്ലേ. നിന്നെ പോലെ ഉള്ളതിനെയൊക്കെ ഞങ്ങക്കറിയാം. ദാ ഈ പ്രേം തന്നെ വേറൊരു ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നിന്നെ പോലെ ഉള്ള ഒന്നിനെ കൊണ്ട് നടക്കാൻ തുടങ്ങീട്ട് കാലം കുറെ ആയി. അവക്ക് കെട്ടിയോനും രണ്ടു പിള്ളേരും ഉണ്ട്. നിനക്ക് കെട്ടിയോൻ മാത്രല്ല ഉള്ളൂ. കുഴപ്പമില്ല അഡ്ജസ്റ്റ് ചെയ്യാം..''

എന്നും പറഞ്ഞു അവൻ ചിരിച്ചു. ''ടോ അങ്ങനെ ആരേലും ഉണ്ടങ്കിൽ അവരുടെ പിന്നാലെ പൊയ്ക്കൊള്ളുക. എല്ലാരും ആ ഗണത്തിൽ പെട്ടതാണെന്ന് കരുതരുത്. മാറി നിക്ക്.'' ഞാൻ പറഞ്ഞു. ''എന്താ ആമീ??? ആരാ ഇവര്??? ടോ എന്താടോ ഇങ്ങനെ വൃത്തികേട് സംസാരിക്കുന്നെ.'' ചാരു ചോദിച്ചു.അവൾ സച്ചുവേട്ടനെ കാണാൻ ക്യാന്റീനിൽ പോയതാരുന്നു.. ''ആഹാ ഇത് കുറെ ഉണ്ടല്ലോടാ..'' സജി ഇളിച്ചോണ്ടു പറഞ്ഞു. ''ഒന്നൂല്ല ചാരൂ. നീ വാ, നമ്മക്ക് പോവാം.'' ഞാൻ വേഗം അകത്തേക്ക് പോവാൻ പോയി. ''പോവല്ലെന്ന്, നിന്റെ അല്ലെങ്കിൽ ഇവളെ നമ്പർ തന്നാലും മതി.'' സജി പറഞ്ഞു. ''അതങ്ങു പള്ളീ പോയി പറഞ്ഞാ മതി. എനിക്ക് ആമീടെ നമ്പർ തന്നെ വേണം.'' റോഷൻ പറഞ്ഞു. ''നിങ്ങക്ക് തലക്കു വല്ല അസുഖവും ഉണ്ടെങ്കിൽ ഡോക്ടറെ പോയി കാണു.അതാ നല്ലതു.'' എന്നും പറഞ്ഞു ഞാൻ വേഗം നടക്കാൻ പോയി. ''ആ ഉണ്ട്, ചെറിയൊരു അസുഖം. അത് നിനക്കെ മാറ്റാൻ പറ്റൂ...'' എന്നും പറഞ്ഞു അവൻ എന്റെ കൈ പിടിച്ചു ഒരു പേപ്പർ തന്നു. നോക്കിയപ്പോ അവന്റെ നമ്പർ. ഞാനതു ചുരുട്ടി അവന്റെ മുഖത്തേക്ക് എറിഞ്ഞു.

''ഡീ നീ അതികം കളിക്കല്ലേ. ഇതൊക്കെ നിങ്ങളെ അടവാണെന്നു ഞങ്ങക്ക് നന്നായി അറിയാം. ഇവളെ കണ്ടാലേ അറിയാം ഒരു പോക്ക് കേസ് ആണെന്ന്.'' എന്നും പറഞ്ഞു ആ സജി ചാരുവിന്റെ കയ്യിൽ കേറി പിടിച്ചു. ''ടോ അവളെ വിട്.'' ഞാൻ അവന്റെ കൈ വിടുവിക്കാൻ നോക്കിയെങ്കിലും നടന്നില്ല. ചാരു ആണെങ്കിൽ ആകെ ഷോക് അടിച്ചു നിക്കാ.. പുറത്തു കാണിക്കുന്ന ധൈര്യം ഒന്നും അവൾക്കില്ല. പിന്നൊന്നും നോക്കീലാ കൊടുത്തു അവന്റെ കരണക്കുറ്റി നോക്കി. ''ടീ നീ എന്നെ തല്ലാൻ ആയോ... നിനക്കിത്ര ധൈര്യമോ... ഇന്നലെ പൂച്ചയെ പോലെ നിന്നിട്ടു ഇന്ന് പുലി ആയല്ലോ..'' എന്നും പറഞ്ഞു അവൻ എന്റെ കഴുത്തിൽ പിടിക്കാൻ വന്നതും അവൻ ആരുടെയോ ചവിട്ടു കൊണ്ട് വീണു. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@ രാവിലെ ഫുഡ് കഴിച്ചോണ്ടു ഇരുന്നപ്പോളാണ് ചാരു വന്നത്. അന്ന് ആ വവ്വാലിനെ ഒറ്റക്കാക്കിയതിനു നല്ലോണം കിട്ടി അവളുടെ കയ്യിൽ നിന്നും. സച്ചു പിന്നെ പിറ്റേന്ന് ഹോസ്പിറ്റലിൽ പോവാതെ ഞാൻ വരുന്ന വരെ വെയിറ്റ് ചെയ്തിരുന്നു എന്നെ ചീത്ത പറയാൻ. തെറ്റ് എന്റെ ഭാഗത്തു ആയതോണ്ട് ഞാൻ ഒന്നും പറഞ്ഞില്ല

ചാരു വേഗം എണീറ്റ് ലാബിലേക്ക് പോയി. ഫുഡ് കഴിച്ചു കഴിഞ്ഞു ഞങ്ങളും നടന്നു. ലാബിനടുത്തേക്കു ഏതാണ് ആയപ്പോളാണ് അവിടെ അന്ന് വന്ന ആ മൂന്നു തെണ്ടികളും ആമിയോടും ചാരുവിനോടും സംസാരിക്കുന്നതു കണ്ടത്. അവളെ കൈ പിടിച്ചപ്പോ പ്രതികരിക്കാത്തവൾ ചാരുവിനെ തൊട്ടപ്പോ കൊടുത്തു അവന്റെ മുഖത്ത്. അവളെ കഴുത്തിനു പിടിക്കാൻ പോയതും സച്ചു കേറി അവനെ ചവിട്ടി. ഞാൻ ഒക്കെ കണ്ടു കിളി പോയി നിക്കാണ്. കാരണം ആ വവ്വാലിന്റെ ഭാഗത്തു നിന്നും അങ്ങനൊരു കാര്യം ഞാൻ പ്രതീക്ഷിച്ചില്ല. ചാരു വന്നു പിടിച്ചു കുലുക്കിയപ്പോളാ എനിക്ക് ബോധം വന്നേ. നോക്കുമ്പോ ദേ സച്ചുവും അവനും നല്ല അടി. ആമി അവനെ പിടിച്ചു വെക്കാൻ നോക്കുന്നു. ''ടാ എന്ത് ധൈര്യത്തില നീ എന്റെ പെണ്ണിന്റെ കൈ കേറി പിടിച്ചേ...'' സച്ചു അലറുകയാണ്. ''ഓ അപ്പൊ ഇത് രണ്ടും നിന്റെ സെറ്റ് അപ്പ് ആണല്ലേ. ഞങ്ങളറിഞ്ഞില്ലാട്ടോ..'' എന്നും പറഞ്ഞു അവര് ചിരിച്ചു. അത് കണ്ടു സച്ചു കൂടുതൽ ദേഷ്യം വന്നു അവരുടെ അടുത്തേക്ക് പോവാൻ നിന്നതും ഞാൻ വേഗം പോയി അവരെ പിടിച്ചു മാറ്റി.

അപ്പോളേക്കും ഹോസ്പിറ്റൽ സ്റ്റാഫ്‌ ഒക്കെ വരാൻ തുടങ്ങിയിരുന്നു. ആമിയെ നോക്കി നിന്നെ പിന്നെ എടുത്തോളാടി എന്നും പറഞ്ഞു അവര് വേഗം പോയി. @@@@@@@@@@@@@@@@@@@@@@@@@@@ ആകെപ്പാടെ ദേഷ്യം വന്നു. വല്ലാത്ത ജന്തുക്കൾ തന്നെ. കണ്ടാൽ മാന്യന്മാർ എന്ന് തോന്നുന്ന പലരുടെയും ഉള്ളു ഇങ്ങനെ ആണ്. ഞങ്ങളാരും കുറച്ചു നേരത്തേക്ക് മിണ്ടിയില്ല. ആ ഡ്രാക്കുളയോട് എന്തോ നല്ല ദേഷ്യം തോന്നി. അവൻ ഒന്നും ചെയ്തില്ലല്ലോന്നു ഓർത്തു. ഞാൻ നോക്കിയപ്പോ അവൻ എന്നെ നോക്കുന്നുണ്ട്. പിന്നെ അതിനെ പറ്റി സംസാരിക്കേണ്ട എന്ന് പറഞ്ഞു ആ കാര്യം എല്ലാരും മറക്കാൻ തുടങ്ങി. പിറ്റേന്ന് വൈകിട്ട് വിജി സാർ എന്നെ ക്യാബിനിലേക്കു വിളിപ്പിച്ചു. ഡ്യൂട്ടി കഴിഞ്ഞു ഞാൻ ചരുവിനെയും കൂട്ടി അങ്ങോട്ട് പോയി. കാര്യം എന്താണെന്ന് എനിക്ക് മനസ്സിലായില്ലാരുന്നു. അവിടെ എത്തിയപ്പോ കമല മാഡവും സച്ചുവേട്ടനും പ്രവീണേട്ടനും ഒക്കെ ഉണ്ടാരുന്നു. പിന്നെ വിജി സാർ പറഞ്ഞ കാര്യം കേട്ട് എന്റെ കിളി മാത്രം അല്ല ബോധം തന്നെ പോയി എന്ന് പറയാം... ..കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story