ഡിവോയ്‌സി: ഭാഗം 17

divoysi

രചന: റിഷാന നഫ്‌സൽ

തലവേദന ആയതു കൊണ്ട് ഇന്ന് ഹോസ്പിറ്റലിൽ നിന്നും ഉച്ചയ്ക്ക് ഇറങ്ങി. ഒന്ന് കിടന്നുറങ്ങിയപ്പോളേക്കും ഉണ്ട് ബെൽ അടിക്കുന്നു. ഡോർ തുറന്നു നോക്കിയപ്പോ മുന്നിലുള്ള ആളെ കണ്ടു എനിക്ക് അത്ഭുതം തോന്നി. ആ വവ്വാൽ, ഇളിച്ചോണ്ടു നിക്കുന്നു. ''സർപ്രൈസ്...'' എന്നും പറഞ്ഞു അവള് അകത്തേക്ക് വന്നു. ''തല വേദന മാറിയോ ഇക്കാ...'' അവളെ ഇക്കാ വിളി കേട്ട് ഇവക്കു വട്ടായോ എന്ന് എനിക്ക് തോന്നിപ്പോയി. അവള് കണ്ണ് കൊണ്ടൊക്കെ എന്തൊക്കെയോ കാണിക്കുന്നുണ്ട്. അവളെ കാട്ടിക്കൂട്ടാലൊക്കെ കണ്ടപ്പോ എനിക്കെന്തോ ദേഷ്യം വന്നു. ''ടീ നീ...'' എന്ന് പറയുമ്പോളേക്കും അവളെന്റെ വാ പൊത്തി. എനിക്കെന്താ സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല. അപ്പോളേക്കും സർപ്രൈസ് എന്നും പറഞ്ഞു സച്ചുവും ചാരുവും പ്രിയയും പ്രവീണും വിജി സാറും കമല മാഡവും ശരണും സാരംഗും ഒക്കെ വന്നു. ഓ അപ്പൊ അവള് മൊത്തം ആക്ടിങ് ആരുന്നു. ഇതിപ്പോ എന്താ സംഭവം എന്ന് ആലോചിച്ചു ഞാൻ മോളിലോട്ടു നോക്കി നിന്നു. @@@@@@@@@@@@@@@@@@@@@@@ ''ആമി വരൂ ഇരിക്ക്...''

വിജി സാർ പറഞ്ഞു. ഞാൻ അങ്ങോട്ട് പോയി കമല മാഡത്തിന്റെ അടുത്ത് ഇരുന്നു. ഞാൻ ഒന്ന് കണ്ണോടിച്ചപ്പോ എല്ലാരുടേം മുഖത്തൊരു കള്ളലക്ഷണം കണ്ടു. ''ആമി നിങ്ങളെ കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി.'' കമല മാം ചോദിച്ചു. ''മൂന്നു മാസം ആവാൻ പോവുന്നു.'' ഞാൻ പറഞ്ഞു. ''എന്നിട്ടു നിങ്ങള് എവിടെയാ താമസം..'' പടച്ചോനെ പെട്ടല്ലോ. ''അത്... ഞാൻ എന്റെ റൂമിൽ...'' ഞാൻ പറഞ്ഞു. ''ആഹ് നീ നിന്റെ റൂമിൽ ഷാദ് അവന്റെ റൂമിൽ അല്ലെ.'' വിജി സാർ ദേഷ്യത്തോടെ പറഞ്ഞു. ''അത് സാർ ഞങ്ങൾ നോക്കീട്ടു റൂം കിട്ടിയില്ല. ഇപ്പോളും നോക്കുന്നുണ്ട്..'' ഞാൻ പറഞ്ഞു. ''ഓ ഇനി നീ കഷ്ടപ്പെടണ്ട. ഞങ്ങള് കണ്ടു പിടിച്ചു. ഇനി നിങ്ങള് അങോട്ടു പോയി താമസിച്ച മതി.'' കമല മാഡം പറഞ്ഞപ്പോ തലയ്ക്കു അടി കിട്ടിയ പോലെ തോന്നി. ഞാൻ സച്ചുവേട്ടനെയും ചാരുവിനെയുമൊക്കെ ദയനീയമായി നോക്കി. രണ്ടും അപ്പൊ മോളിലോട്ടു നോക്കി നിക്കാ... ''അപ്പൊ പോവാല്ലോ അല്ലെ..'' വിജി സാർ ചിരിച്ചോണ്ട് ചോദിച്ചു. ഞാൻ ഇളിച്ചോണ്ടു ആ എന്ന് തലയാട്ടി. നേരെ ഞങ്ങടെ ബില്ഡിങ്ങിന്റെ താഴെ പോയി ഇറങ്ങി.

എല്ലാരും എന്നോട് ഡോർ ബെൽ അടിച്ചു കേറാൻ പറഞ്ഞു അവർ പിന്നിൽ ഒളിച്ചു നിന്നു. വിജി സാറും കമല മാഡവും ഉള്ളോണ്ട് ഞാൻ ഒന്നും പറഞ്ഞില്ല. ഡോർ തുറന്നപ്പോ തന്നെ ആ ഡ്രാക്കുള അത്ഭുതത്തോടെ നോക്കി. എന്റെ ആക്ടിങ് ഒക്കെ കണ്ടു ആള് മൊത്തത്തിൽ ഷോക് അടിച്ചു നിക്കാ... ഇനി ഇവര് എവിടെ ആണോ ആവോ റൂം കണ്ടു പിടിച്ചത്. @@@@@@@@@@@@@@@@@@@@@@@ ഞങ്ങളെ ബിൽഡിങ്ങിൽ തന്നെ പത്താമത്തെ ഫ്ലോറിൽ ഇങ്ങനെ അവർ റൂം കണ്ടു പിടിക്കുമെന്നു ഞാൻ കരുതിയില്ല. ഞങ്ങളെ റൂം പതിനഞ്ചിലും അവരെ റൂം മൂന്നിലും ആയിരുന്നു. മാസാമാസം വാടക മാത്രം കൊടുത്താ മതി. കറണ്ടും വെള്ളവും ഫർണിച്ചറും എന്തിനു കിച്ചണിൽ വേണ്ടുന്ന സാധനങ്ങൾ വരെ ഉണ്ട്. ''ഒരുപാട് ബുദ്ധിമുട്ടി അല്ലെ...'' ഞാൻ സച്ചുവിനെ നോക്കി ചോദിച്ചു. ''ഏയ് ഇതൊക്കെ എന്ത്...'' അവൻ പറഞ്ഞു. ''നന്ദി ഉണ്ടെടാ ഒരുപാട് നന്ദി'' എന്നും പറഞ്ഞു ഞാൻ അവനെ അങ്ങ് മുറുകെ കെട്ടിപ്പിടിച്ചു. പിന്നെ ചാരുവിനെ കല്യാണത്തിന് മുന്നേ വിധവ ആക്കണ്ട എന്ന് വിചാരിച്ചു വിട്ടു.

''ടാ കഴിഞ്ഞയാഴ്ചയാണ് വിജി സാർ വന്നു നിങ്ങളെ കാര്യങ്ങൾ ചോദിച്ചത്. രണ്ടും ഇപ്പോളും രണ്ടിടത്താണെന്നു പറഞ്ഞപ്പോ സാർ ആണ് ഈ റൂം ഒക്കെ റെഡി ആക്കിയേ. ഇതിൽ എനിക്കൊരു പങ്കും ഇല്ല.'' സച്ചു പറഞ്ഞു. എന്റെ സാധനങ്ങൾ ഒക്കെ സച്ചുവും പ്രവീണും സാരംഗും ശരണും കൂടി പാക് ചെയ്തു. ആ വവ്വാലിനെ ചാരുവും പ്രിയയും ആര്യയും കമല മാഡവും സഹായിച്ചു. അങ്ങനെ പാക്കിങ് ഒക്കെ കഴിഞ്ഞു എല്ലാരും ഞങ്ങളെ പുതിയ റൂമിലേക്ക് കൊണ്ട് പോയി. അതൊരു വൺ ബെഡ്‌റൂം ഹാൾ ആയിരുന്നു. ഒരു റൂം ഒരു ഹാൾ ബാത്രൂം കിച്ചൻ പിന്നൊരു ബാൽക്കണിയും. ആവശ്യത്തിനുള്ള എല്ലാ ഫർണിച്ചറും ഉണ്ട്. ഹാളിൽ ഒരു സോഫ ഒരു ഡൈനിങ്ങ് ടേബിൾ ആറ് കസേര ടിവി പിന്നെ റൂമിൽ ഒരു ബെഡും കബോർഡും പിന്നെ ചെറിയൊരു ഡ്രസിങ് ടേബിളും. പെയിന്റ് ഒക്കെ അടിച്ചു പുതിയതാക്കീട്ടുണ്ട്. എല്ലാം കൊണ്ടും അടിപൊളി റൂം. പക്ഷെ താമസിക്കണ്ടത് ആ വവ്വാലിനെ കൂടെ ആണെന്ന് ആലോചിച്ചപ്പോ തല പെരുത്ത്. സാധങ്ങൾ ഒക്കെ സെറ്റ് ചെയ്യാൻ അവരൊക്കെ സഹായിച്ചു.

ഡ്രസ്സ് ഒക്കെ എടുത്തു വച്ച് ഒരു ഒൻപതു മണി ആയപ്പോ എല്ലാം സെറ്റ് ആയി. ഞങ്ങൾ താഴെ നിന്നും ഫുഡ് ഓർഡർ ചെയ്തു. വിജി സാറും കമല മാഡവും കുട്ടികൾ ഒറ്റയ്ക്ക് ആണെന്ന് പറഞ്ഞു പോയി. അപ്പൊ അവരെ കൂടെ സാരംഗും ശരണും പോയി. അവര് പോയതും ഞാൻ എല്ലാത്തിനും നല്ലോണം കൊടുത്തു. എനിക്ക് അത്ഭുതം തോന്നിയത് എന്നെക്കാൾ കൂടുതൽ ആ വവ്വാൽ അവരെ പഞ്ഞിക്കിട്ടപ്പോളാണ്. @@@@@@@@@@@@@@@@@@@@@@@ വിജി സാറും കമല മാഡവും പോയതും ഞാൻ സച്ചുവേട്ടനും ചാരുവിനും നല്ലോണം കൊടുത്തു. പ്രവീണേട്ടൻ പ്രിയയുടെ പിന്നിൽ പോയി ഒളിച്ചപ്പോ എല്ലാം പ്രിയക്ക് തന്നെ കിട്ടി. ഞങ്ങളെ കളി ഒക്കെ കണ്ടു ആ ഡ്രാക്കുള നോക്കി നിക്കുന്നുണ്ടായിരുന്നു. പടച്ചോനെ ഇവന്റെ കൂടെ ഡ്യൂട്ടി ചെയ്യാൻ പെടുന്ന പാട് എനിക്കെ അറിയൂ, ഇനി ഒരുമിച്ചു ഒരു റൂമിൽ.. അല്ലാഹ് നീ തന്നെ തുണ. ഭക്ഷണം ഒക്കെ കഴിച്ചു എല്ലാരും ഇറങ്ങി. ഞാൻ മെല്ലെ ചാരൂന്റെ കൂടെ പോവാൻ നിന്നതും അവരെന്നെ തടഞ്ഞു. ''വേണ്ട മോളെ, നിങ്ങളെ കാര്യത്തിൽ അല്ലെങ്കിലേ കുറേ പേർക്ക് സംശയം ഉണ്ട്. നിങ്ങളെ നിരീക്ഷിക്കാൻ പിന്നാലെ ആളുണ്ടാവും. അറിയാലോ ഹോസ്പിറ്റൽ മാനേജ്മെന്റിനെ പറ്റിച്ചതാണെന്നൊക്കെ അറിഞ്ഞാൽ അപ്പൊ തീരും.

മുമ്ബ് ജോലി മാത്രമേ പോവൂള്ളാരുന്നു, ഇനി ജയിലിൽ കിടക്കേണ്ടി വരും. നിന്നോട് കൂടിയാ ഷാദ് പറയുന്നേ.'' സച്ചുവേട്ടൻ പറഞ്ഞു. അവർ പോയപ്പോ ഞങ്ങൾ അകത്തേക്ക് കേറി. സത്യം പറഞ്ഞ പരസ്പരം ഒന്ന് സംസാരിക്ക പോലും ചെയ്യാത്ത ഞങ്ങൾ ഒരുമിച്ചു എങ്ങനെ താമസിക്കാനാ. ഞാൻ അകത്തു കേറി ഫുഡ് കഴിച്ചതൊക്കെ ക്ലീൻ ചെയ്തു. റൂമിലേക്ക് പോയപ്പോ ഷാദ് കുളിച്ചു ഡ്രസ്സ് ഒക്കെ മാറീട്ടുണ്ട്. എന്നെ കണ്ടപ്പോ റൂമിന്ന്‌ പുറത്തിറങ്ങി. ഞാൻ വേഗം കേറി ഫ്രഷ് ആയി ഡ്രസ്സ് മാറി. ഒരു ബ്ലാക് ചുരിദാർ തന്നെ ഇട്ടു അതിന്റെ ഷാൾ എടുത്തു ചുറ്റി. റൂമിലായിരുന്നെങ്കിൽ രാത്രി ഒരു നയിറ്റി എടുത്തു ഇടമായിരുന്നു. ഇതിപ്പോ ആ ഡ്രാക്കുള ഉള്ളോണ്ട് അതും പറ്റില്ല. എനിക്ക് കംഫോര്ട്ടബിള് ഡ്രസ്സ് ഇട്ടില്ലേൽ ഉറക്കവും വരില്ല. എന്തേലും ആവട്ടെ കരുതി ഞാൻ ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങി. ഡോർ തുറന്നു പുറത്തിറങ്ങിയപ്പോ ഷാദ് അവിടെ സോഫയിൽ കിടപ്പുണ്ടായിരുന്നു. ഞാൻ കിച്ചണിൽ പോയി വെള്ളം എടുത്തു കൊണ്ട് വന്നപ്പോ അവൻ റൂമിൽ ഉണ്ട്. ''അതെ ഒന്ന് ഇറങ്ങി തന്നാൽ എനിക്ക് കിടക്കായിരുന്നു.'' ഞാൻ പറഞ്ഞു. ''എങ്ങോട്ടിറങ്ങാൻ.. ഞാൻ കിടക്കാൻ പോവാ..'' എന്നും പറഞ്ഞു അവൻ ബെഡിലേക്കു വീണു. ''അപ്പൊ ഞാൻ എവിടെയാ കിടക്കാ...'' ഞാൻ ചോദിച്ചു.

''എവിടെ വേണമെങ്കിലും കിടക്കാം.. എന്റെ അടുത്ത് കിടക്കണ്ടാന്നു മാത്രം.'' ഷാദ് പറഞ്ഞു. ''പിന്നെ അടുത്ത് കിടക്കാൻ പറ്റിയ ഒരു സാധനം...'' അടി കയ്യാൻ താല്പര്യം ഇല്ലാത്തോണ്ട് ഞാൻ എന്റെ പുതപ്പും തലയിണയും ഒക്കെ എടുത്തു ഹാളിൽ സോഫയിൽ പോയി കിടന്നു. നല്ല ക്ഷീണം ഉണ്ടായൊണ്ട് പെട്ടെന്ന് ഉറങ്ങി. രാവിലെ എണീറ്റ് നോക്കിയപ്പോ ഷാദ് എണീറ്റിട്ടില്ല. കാറിൽ ആയോണ്ട് അവന് ഒരു അര മണിക്കൂർ മുന്നേ ഇറങ്ങിയാ മതി. ഞാൻ മെല്ലെ റൂം തുറന്നു നോക്കി. നല്ല ഉറക്കം ആണ്. ഞാൻ വേഗം ഒച്ച ഉണ്ടാക്കാതെ കബോർഡിൽ നിന്നും ഡ്രസ്സ് എടുത്തു കുളിക്കാൻ കേറി. പുറത്തിറങ്ങുമ്പോളും അവൻ നല്ല ഉറക്കം ആണ്. വായും തുറന്നു വച്ചുള്ള ആ കിടപ്പു കണ്ടപ്പോ എനിക്ക് ചിരി സഹിക്കാൻ പറ്റിയില്ല. ആ മുഖം കണ്ടാ പറയില്ല സ്വഭാവം ഇങ്ങനാണെന്നു. ഞാൻ വേഗം രണ്ടു ഫോട്ടോ എടുത്തു വച്ചു. ഞാൻ വേഗം ബാഗും എടുത്തു പുറത്തിറങ്ങി. താഴെ ചാരുവും പ്രിയയും ഉണ്ടായിരുന്നു. ''ഹലോ മാഡം... എങ്ങനെ ഉണ്ടായിരുന്നു ഫസ്റ് നയിട്ടു...'' ചാരു ചോദിച്ചു.

മറുപടിയായി എന്റെ കൈ അവളെ പുറത്തു വീണപ്പോ പിന്നൊന്നും മിണ്ടാതെ രണ്ടും കൂടെ നടന്നു. പിന്നീടുള്ള രണ്ടു മൂന്നു ദിവസം ഇത് തന്നെ തുടർന്ന്. ആ ഡ്രാക്കുള റൂമിലും ഞാൻ ഹാളിലും. ഇതൊരു നടക്കു പോവില്ലാന്നു തോന്നിയപ്പോ ഞാൻ പ്രതികരിക്കാൻ തീരുമാനിച്ചു. രാത്രി ഫുഡ് ഒക്കെ കഴിച്ചു ഞാൻ വേഗം റൂമിൽ കേറി കിടന്നു. ആ ഡ്രാക്കുള വന്നു എത്ര മുട്ടിയിട്ടും ഞാൻ മൈൻഡ് ചെയ്തില്ല. പിന്നെ പുതപ്പും തലയിണയും വേണമെന്ന് പറഞ്ഞപ്പോ ഞാൻ ഡോർ തുറന്നു. ആ ഡ്രാക്കുളയുടെ മുഖം കാണണം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരുന്നു. ഞാൻ മൈൻഡ് ചെയ്യാതെ അവനു നേരെ പുതപ്പും തലയിണയും നീട്ടി. ആ സ്‌പോട്ടിൽ ആ തെണ്ടി എന്റെ കൈ പിടിച്ച വലിച്ചു തിരിച്ചു. ഞാൻ സ്വർഗ്ഗവും നരകവും ഒക്കെ ഒരുമിച്ചു കണ്ടു. ''ഡീ നീ എന്നെ പുറത്താക്കാൻ മാത്രം ആയോ???'' ആ ഡ്രാക്കുള അലറി. ''പിന്നെ ഡെയിലി ഇയാൾ മാത്രം ബെഡിൽ കിടന്ന മതിയോ... എന്റെ കൈ വിട്..'' എന്നും പറഞ്ഞു ഞാൻ കുതറി. പക്ഷെ അവന്റെ പിടി അയഞ്ഞേ ഇല്ല. ''പിന്നെ എന്നെ പുറത്തു കിടത്താൻ നോക്കിയാ നിന്നെ ഞാൻ വെറുതെ വിടണോ...'' അവൻ ചോദിച്ചു. ''എനിക്ക് പറ്റില്ല സോഫയിൽ കിടക്കാൻ...'' ഞാൻ പറഞ്ഞു. ''പിന്നെ ബെഡിൽ കിടക്കാമെന്നു മോള് സ്വപ്നം കാണണ്ട...'' എന്നും പറഞ്ഞു അവൻ കൂടുതൽ എന്റെ കൈ തിരിച്ചു.

''ആഹ്.... വിട്, എനിക്ക് വേദന എടുക്കുന്നു.'' ഞാൻ പറഞ്ഞു. എന്റെ കണ്ണൊക്കെ നിറഞ്ഞു. ''വിടാം നീ റൂമിൽ നിന്നും ഇറങ്ങു.'' എന്നും പറഞ്ഞു അവന് എന്നേം കൊണ്ട് പുറത്തിറങ്ങി.. ''ഇല്ല...'' എന്ന് ഞാൻ പറഞ്ഞതും അവൻ കൂടുതൽ പിടി മുറുക്കി. പിന്നൊന്നും നോക്കീല കൊടുത്തു കാലിനൊരു ചവിട്ടു. ഇതാദ്യമേ കൊടുത്താ മതി ആരുന്നു. വെറുതെ കൈ വേദന ആക്കി. ''ഡീ'' എന്നും അലറി അവനെന്റെ പിന്നാലെ വന്നതും ഞാൻ ഓടി റൂമിലേക്ക് കേറി ഡോർ അടക്കാൻ നോക്കി. പക്ഷെ അവൻ അതിനു മുന്നേ അകത്തെത്തി. ഞാൻ ആ റൂമിന്റെ ഉള്ളിൽ മൊത്തം അവനെ ഓടിച്ചു. ആ തെണ്ടി ആണെങ്കി ഒന്ന് തളരുന്നു ഇല്ല. എന്റെ പിന്നാലെ തന്നെ വരുവാണ്‌. അവസാനം അവൻ നിലത്തുണ്ടായിരുന്ന മാറ്റ് വലിച്ചു. ഞാൻ അതിന്റെ മോളിൽ തന്നെ നിന്നതായൊണ്ട് ഞാൻ പിറകിലേക്ക് മലർന്നടിച്ചു വീണു. ഭാഗ്യത്തിന് ബെഡിലേക്കാണ് വീണത്. അവിടുന്ന് എണീക്കുന്നതിനു മുന്നേ ആ ഡ്രാക്കുള വന്നു എന്റെ രണ്ടു സൈഡിലും കൈ കുത്തി നിന്ന് എന്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കി.

എനിക്കപ്പോ അന്ന് കണ്ട സ്വപ്നം ആണ് ഓർമ്മ വന്നത്. ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. @@@@@@@@@@@@@@@@@@ അവളെ മുഖം കാണുമ്പോ ചിരി സഹിക്കാൻ വയ്യ. നന്നായിട്ടു പേടിച്ചിട്ടുണ്ട്. രണ്ടു കണ്ണും ഇറുക്കി അടച്ചിരിക്കാ... ആ സോഡാകുപ്പി പോലും വിറക്കുന്നുണ്ടോ എന്നൊരു സംശയം. എന്റെ ഭാഗത്തു നിന്നും ഒരു പ്രതികരണവും ഇല്ലാത്തതു കൊണ്ടാവും അവള് കണ്ണ് തുറന്നു നോക്കി. പെട്ടെന്ന് എന്നെ തള്ളി മാറ്റി എണീറ്റു... ''ദേ ഇമ്മാതിരി പണിയും കൊണ്ട് എന്റടുത്തു വന്നേക്കരുത്..'' അവള് ദേഷ്യത്തോടെ പറഞ്ഞു.. ''വന്നാൽ..'' എന്നും പറഞ്ഞു ഞാൻ അവളെ നേരെ നടന്നു. ''വ.. വ.. വന്നാൽ.... ഞാൻ കമല മാഡത്തോട് പറഞ്ഞു കൊടുക്കും..'' അവള് വീറോടെ പറഞ്ഞു. ''നീ പോയി പറഞ്ഞാൽ ഞാൻ മാത്രം അല്ല നീയും കിടക്കും ജയിലിൽ.'' ഞാൻ പറഞ്ഞു. ''അതിനു ഞാൻ പറയാ ഇയാളെന്നെ അടിച്ചു എന്നാണെങ്കിലോ...'' അത് കേട്ടപ്പോ ഞാൻ ഒന്ന് ഞെട്ടി. വിജി സാറും മാഡവും എന്നെ സ്വന്തം അനിയനെ പോലെ ആണ് കാണുന്നത്.അവരെ മുമ്പിൽ നാണം കെടുന്നത് ആലോചിക്കാൻ വയ്യ. ''ഇപ്പൊ നിനക്കെന്താ വേണ്ടത്.'' ഞാൻ ദേഷ്യത്തോടെ ചോദിച്ചു. ''ബെഡ് ഷെയർ ചെയ്യണം..'' അത് കേട്ടതും എന്റെ കിളി പോയി.. ''എന്തോന്ന്..'' ഞാൻ അറിയാതെ ഒച്ചയെടുത്തു.

''ഹലോ വേണ്ടാത്ത ഒന്നും വിചാരിക്കണ്ട. ഡെയിലി സോഫയിൽ കിടക്കാൻ എന്നെ കൊണ്ട് വയ്യ. ഇന്നലെ ഇയാൾ കിടന്നില്ലേ, ഇന്ന് ഞാൻ ബെഡിൽ കിടക്കും. നാളെ ഇയാൾക്ക് ബെഡിൽ കിടക്കാം. അങ്ങനെ ആൾട്ടർനേറ്റ ആയി ഉപയോഗിക്കാം..'' എന്ന് അവൾ പറഞ്ഞപ്പോൾ ആണ് സംഭവം മനസ്സിലായത്. കൂടുതൽ അടി ചെയ്യാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് ''ഓക്കേ.. എനിക്ക് സമ്മതം'' എന്നും പറഞ്ഞു ഞാൻ എന്റെ പുതപ്പും തലയിണയും എടുത്തു പുറത്തേക്കു നടന്നു. രാവിലെ ഞാൻ എണീറ്റു നോക്കുമ്പോളേക്കും ആ വവ്വാൽ റെഡി ആയിരുന്നു.. അവൾ ഫുഡ് ആക്കുക ആണെന്ന് തോന്നുന്നു. കിച്ചണിൽ നിന്നും നല്ല സ്മെൽ വരുന്നു. മെല്ലെ നോക്കിയപ്പോ അവൾ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് കുറെ ടിഫിനിൽ ഫുഡ് എടുത്തു വെക്കുന്നത് കണ്ടു. "ഇല്ല ചാരൂ, ഞാൻ ഇതാ വരുന്നു. നീ താഴെ ഇറങ്ങിക്കോ.." എന്നും പറഞ്ഞു കട്ട് ചെയ്തു. തിരിഞ്ഞപ്പോ എന്നെ കണ്ടു. അവൾ എല്ലാര്ക്കും വേണ്ടുന്ന ബ്രേയ്ക്ഫാസ്റ്റും ലഞ്ചും ഉണ്ടാക്കീട്ടുണ്ടെന്നു മനസ്സിലായി. അടിപൊളി സ്മെൽ ആരുന്നു. "ഫുഡ് കഴിക്കുന്നോ.." അവൾ ചോദിച്ചു. പാക് ചെയ്യുന്നതിനിടയിൽ അവള് കഴിക്കുകയും ചെയ്യുന്നുണ്ട്. എന്തോ ചപ്പാത്തി റോൾ ആണെന്ന് തോന്നുന്നു. ഞാൻ വേണ്ട എന്ന് പറഞ്ഞു റൂമിലേക്ക് പോയി.

കുളിച്ചു റെഡി ആയി വന്നപ്പോ ഡൈനിങ്ങ് ടേബിളിൽ ഒരു പ്ലേറ്റിൽ മൂന്നു റോൾ കണ്ടു. ഞാൻ വേണ്ട എന്ന് പറഞ്ഞിട്ടും അവള് വച്ചിട്ട് പോയതാണെന്ന് മനസ്സിലായി. എന്റെ ഈഗോ അതെടുക്കാൻ സമ്മതിച്ചില്ലെങ്കിലും എന്റെ വയറിന്റെ രോദനം കാരണം ഞാൻ അതെടുത്തു കഴിച്ചു. പറയാതിരിക്കാൻ പറ്റില്ല അത്രയും പൊളി ആയിരുന്നു. സച്ചൂന് എന്തോ ജോലി ഉള്ളത് കൊണ്ട് അവൻ നേരത്തെ പോയി. ഞാൻ വേഗം ഹോസ്പിറ്റലിലേക്ക് വിട്ടു. ലാബിലേക്ക് കേറിയപ്പോ സച്ചുവും ചാരുവും റോളും കയ്യിൽ പിടിച്ചു തിന്നോണ്ടിരിക്കാ.. എന്നോട് വേണോന്നു ചോദിച്ചപ്പോ ഞാൻ വേണ്ടാന്നു പറഞ്ഞു. അപ്പൊ അവൻ എന്നെ നിർബന്ധിച്ചു കഴിപ്പിക്കാൻ നോക്കി. ആൾറെഡി മൂന്നു റോൾ തിന്നു എന്റെ വയർ പൊട്ടാനായി കിടക്കുവാ, അതിനിടയിൽ ആണ് അവൻ വീണ്ടും തരുന്നത്. എങ്ങനേലും ഞാൻ അവിടുന്ന് ഇറങ്ങി.

തിരിഞ്ഞു നോക്കിയപ്പോ ആ വവ്വാൽ ചിരിക്കുന്നുണ്ടായിരുന്നു. എന്തോ അവളെ പറ്റി അറിഞ്ഞതൊക്കെ തെറ്റാണെന്നു ഒരു തോന്നൽ. ശരി എന്താണ് എന്ന് അറിയാനും ഒരു തോന്നൽ. @@@@@@@@@@@@@@@@@@@@@@@ ഷാദ് പോയി കഴിഞ്ഞതും മോളിലെ ബ്ലഡ് ബാങ്കിൽ നിന്നും ബ്ലഡ് എടുത്തു ഐസിയൂവിൽ കൊണ്ട് കൊടുക്കാൻ പറഞ്ഞത്. ബാക്കി എല്ലാം മടി കൊണ്ട് എന്നെ ഉന്തി തള്ളി വിട്ടു. ചാരുവിനെ കൂടെ വിളിച്ചെങ്കിലും പ്രിയ വന്നു അവളെ കൂട്ടി കൊണ്ട് പോയി. ഞാൻ വേഗം നടന്നു ലിഫ്റ്റിൽ കേറി. പക്ഷെ ഡോർ അടയ്ക്കുന്നതിന് മുന്നേ അതിലേക്കു റോഷനും സജിയും പ്രേമും കേറി. അവരെ കണ്ടതും എനിക്ക് ആകെ പേടി ആയി. ഞാൻ പുറത്തിറങ്ങാൻ നോക്കുന്നതിനു മുന്നേ ഡോർ അടഞ്ഞു. അവന്മാരുടെ നോട്ടവും സംസാരവും കേട്ട് എന്റെ തൊലി ഉരിഞ്ഞ പോലെ തോന്നി. ഞാൻ വേഗം ഫസ്റ്റ് ഫ്ലോറിൽ ഇറങ്ങാൻ നിന്നതും ആ റോഷൻ എന്റെ കയ്യിൽ പിടിത്തം ഇട്ടു. ലിഫ്റ്റ് നിർത്തിയതും അകത്തേക്ക് ആരോ കേറുന്നത് കണ്ടു. ആരാണെന്നു കണ്ടപ്പോ കണ്ണും മിഴിച്ചു ഞാൻ നിന്നു... ..കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story