ഡിവോയ്‌സി: ഭാഗം 18

divoysi

രചന: റിഷാന നഫ്‌സൽ

''ഷാജഹാൻ ഇക്ക...'' ഞാൻ അറിയാതെ പറഞ്ഞു പോയി. ഇക്കാനെ കണ്ടിട്ടും റോഷൻ എന്റെ കയ്യിലെ പിടി വിട്ടില്ല.. എന്റെയും അവന്മാരുടെയും നിപ്പും എന്റെ മുഖവും കണ്ടപ്പോ ഇക്കാക്ക് കാര്യം മനസ്സിലായി എന്ന് തോന്നുന്നു.. ഇക്കാന്റെ മുഖത്ത് നല്ല ദേഷ്യം വന്നു. ''എന്താ ആമീ പ്രശ്നം..'' ഇക്ക ചോദിച്ചു. ''അത് ചോദിക്കാൻ താൻ ആരാ???'' ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ പ്രേം ചോദിച്ചു. ''ഞാൻ ഇവളെ ഇക്ക ആയിട്ട് വരും.'' എന്നും പറഞ്ഞു ഇക്ക റോഷന്റെ കയ്യിൽ നിന്നും എന്റെ കൈ മോചിപ്പിച്ചു. ഇക്കാന്റെ കരുത്തിനു മുന്നിൽ ജയിക്കാനുള്ള ത്രാണി ഒന്നും അവനു ഇല്ലാരുന്നു. ഞാൻ വേഗം ഇക്കാന്റെ പിറകിൽ പോയി നിന്നു. ''ഓ കുറെ ഇക്കമാർ ഉണ്ടല്ലോല്ലേ... അപ്പൊ ഇക്ക ഞങ്ങക്ക് ഇവളെ ഇഷ്ടായി. കെട്ടിച്ചു തരുമോ???'' സജി ആണ് ചോദിച്ചത്. ''ഞങ്ങക്കൊ???'' ഷാജഹാൻ ഇക്ക മനസ്സിലാവാത്ത പോലെ ചോദിച്ചു. ''ആഹ് ഞങ്ങളിൽ ആര് കെട്ടിയാലും ഒരു പോലെ ആണ്.. അല്ലേടാ..'' എന്നും പറഞ്ഞു അവർ ചിരിച്ചതും ഇക്കാന്റെ കൈ റോഷന്റെ മുഖത്ത് പതിച്ചതും ഒരുമിച്ചായിരുന്നു.

പിന്നെ അതിന്റെ ഉള്ളിൽ ''അയ്യോ...'' ''ഉമ്മാ...'' ''വേണ്ട...'' എന്നൊക്കെയുള്ള ശബ്ദം മാത്രേ കേട്ടുള്ളൂ. ഇക്കാന്റെ അടി കൊണ്ട് മൂന്നും ഒരു വിധം ആയി. ലിഫ്റ്റ് ഇരുപതാം നിലയിൽ എത്തീട്ടാണ് നിന്നത്. ഡോർ തുറന്നതും ഇക്ക മൂന്നെണ്ണത്തിനെയും ചവിട്ടി പുറത്തേക്കിട്ടു. ഞാൻ ഇറങ്ങുമ്പോ ആ ഡ്രാക്കുള അവിടെ പുറത്തു നിക്കുന്നത് കണ്ടു. @@@@@@@@@@@@@@@@@@@@@@@ ശരൺനെ കണ്ടു വരുമ്പോൾ ആണ് ആമി ലിഫ്റ്റിലേക്കു കേറുന്നത് കണ്ടത്. പിന്നാലെ ആ മൂന്നെണ്ണം കേറുന്നത് കണ്ടപ്പോ എന്തോ പന്തികേട് തോന്നി. ഞാൻ അടുത്ത് എത്തുമ്പോളേക്കും ലിഫ്റ്റ് പോയിരുന്നു. വേഗം അടുത്തതിൽ കേറി മോളിലോട്ടു പോയെങ്കിലും ഫസ്റ്റ് ഫ്ലോറിൽ നിന്നും ലിഫ്റ്റ് മോളിലോട്ടു പോവാണെന്നു മനസ്സിലായി. ലിഫ്ടിന്ന് ഇറങ്ങിയപ്പോ കണ്ട കാഴ്ച ആ ഷാജഹാൻ അവരെ മൂന്നാളെയും അടിച്ചു പഞ്ചർ ആക്കിയതാണ്. ഇയാളെങ്ങനെ ഇവിടെ.. ചിലപ്പോ ഫ്രണ്ടിനെ കാണാൻ വന്നതാരിക്കും. എന്നാലും ഇവളെ സമ്മതിക്കണം ഒരു വട്ടം കൊണ്ട് ഇവനെയും പാട്ടിലാക്കിയല്ലോ..

അപ്പോഴാണ് എന്നെ ഞട്ടിച് കൊണ്ട് അവൻ പറഞ്ഞത്. ''ഇനി ഇമ്മാതിരി സംസാരമോ പ്രവർത്തിയോ കൊണ്ട് ഏതെങ്കിലും പെൺകുട്ടികളെ പിന്നാലെ പോയാൽ ഉണ്ടല്ലോ... പ്രത്ത്യേകിച് ഇവളെ അടുത്ത്, ചവിട്ടി കൂട്ടി അടുപ്പിൽ ഇട്ടു കത്തിക്കും ഞാൻ.. എന്റെ പെങ്ങളാ ഇവൾ... മനസ്സിലായോട പട്ടീ...'' എന്നും പറഞ്ഞു നിലത്തു കിടക്കുന്നവന്മാർക്കു ഒന്നൂടി കൊടുത്തു. അന്ന് സൂചി കണ്ടു കരഞ്ഞ ആള് തന്നെ ആണോ ഇത്... ഇവൾക്ക് നാട്ടിലുള്ളവരെ ഒക്കെ ആങ്ങളമാർ ആക്കലാണോ പണി.. ഏതായാലും അതോണ്ട് ഇന്ന് ഉപകാരം ഉണ്ടായി. വീണ്ടും ഞാൻ ചിന്ദിച്ചത് തെറ്റി. കുഴപ്പമില്ല ഇവളെ പറ്റി മനസ്സിലാക്കീട്ടു തന്നെ കാര്യം. അപ്പോളേക്കും അവന്മാർ എണീറ്റ് ഓടി. ഓടുന്നതിനിടയിൽ നിന്നെ പിന്നെ എടുത്തോളാടീ എന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു. അത് കേട്ട് ആ ഷാജഹാൻ വീണ്ടും അവരെ അടിക്കാൻ പോയെങ്കിലും അവൾ പിടിച്ചു വച്ച്. @@@@@@@@@@@@@@@@@@@@@@@ ''മതി ഷാജഹാൻ ഇക്ക, ഇനി തല്ലിയാ അവര് ചത്ത് പോവും..'' ഞാൻ പറഞ്ഞു. ''ആമീ നീ എന്നെ ഷാജുക്കാന്നു വിളിച്ച മതി.

നിനക്കൊന്നും പറ്റിയില്ലല്ലോ. ഇനി ആരെങ്കിലും കയ്യിൽ പിടിച്ച അടിച്ചു പല്ല് അങ്ങ് തെറിപ്പിക്കണം, മനസ്സിലായോ..'' ഇക്ക പറഞ്ഞതും ഞാൻ ആ ഡ്രാക്കുളയുടെ മുഖത്തേക്ക് നോക്കി. അവനതു കേട്ടൊന്നു ഞെട്ടിയൊന്നൊരു സംശയം. ''ആഹ് നിങ്ങളൊക്കെ ഇവിടുണ്ടായിട്ടാണോ ഇങ്ങനെ ഒക്കെ... കൂടെ ജോലി ചെയ്യുന്നവരെ ഒക്കെ ഇടയ്ക്കു ശ്രദ്ധിക്കണം കേട്ടോ..'' ഷാജുക്ക ആ ഡ്രാക്കുളയോട് പറഞ്ഞു. ''ഒന്നും പറ്റിയില്ലല്ലോ...'' ആ ഡ്രാക്കുള ചോദിച്ചു. ഞാൻ ഇല്ല എന്ന് തലയാട്ടി. ''അല്ല ആമീ നിന്റെ കെട്ടിയോൻ ഇവിടെ തന്നെ അല്ലെ ജോലി ചെയ്യുന്നേ??? ആ പൊങ്ങാൻ എവിടെ??? ഭാര്യ അപകടത്തിൽ ആണെന്ന് അറിഞ്ഞിട്ടും അവൻ ഏതു അടുപ്പിൽ പെറ്റു കിടക്കാ..'' ഇക്ക ചോദിച്ചതും ആ ഡ്രാക്കുളയുടെ കണ്ണ് തള്ളി. എനിക്കാണെങ്കി ചിരി വന്നിട്ട് വയ്യ. അവൻ ദേഷ്യം കൊണ്ട് വിറക്കാ. ''അതിനു നീ എന്തിനാ ദേഷ്യപ്പെടുന്നെ??? നിന്റെ മുഖം കണ്ടാൽ നീ ആണ് ആ പൊങ്ങാൻ എന്ന് തോന്നുമല്ലോ.'' ഷാജുക്ക പറഞ്ഞു. അത് കേട്ടതും അറിയാതെ ഞാൻ ചിരിച്ചു പോയി. ഇക്ക എന്റെ ചിരി കണ്ടു നോക്കിയപ്പോ ഞാൻ കണ്ണ് കൊണ്ട് ആ ഡ്രാക്കുളയെ കാണിച്ചു കൊടുത്തു.

അപ്പൊ ഇക്ക ഇതാണോ നിന്റെ കെട്ടിയോൻ എന്ന രീതിയിൽ എന്നെ നോക്കി. ഞാൻ ആണെന്ന് പറഞ്ഞു തലയാട്ടി. ആ ഡ്രാക്കുള ആണെന്കി ഇപ്പൊ ഷാജുക്കാന്റെ ചോര കുടിക്കും എന്ന രീതിയിലാ നിക്കുന്നത്. ''അയ്യോ സോറി അളിയാ... ഞാൻ അളിയനാണ്‌ എന്റെ അളിയൻ എന്ന് അറിയാതെ ആണ് അളിയനെ അളിഞ്ഞ ചീത്ത പറഞ്ഞെ.. സോറി...'' ഇക്കാന്റെ വർത്താനം കേട്ടതും ആ ഡ്രാക്കുള അറിയാതെ ചിരിച്ചു പോയി. പിന്നെ ഇക്കാനോടു എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി. ഷാജുക്ക ഇക്കാന്റെ ഫ്രണ്ടിനെ കാണാൻ വന്നതാണെന്ന് പറഞ്ഞു. അയാൾ ഇന്ന് ഡിസ്ച്ചാർജ് ആവുകയാണ്. അന്ന് ബ്ലഡ് എടുക്കാൻ വന്നപ്പോ ഇക്ക പറഞ്ഞിരുന്നു ഇക്കാന്റെ വൈഫും രണ്ടു കുട്ടികളും നാട്ടിൽ വെക്കേഷന് പോയിരിക്കാണെന്ന്. ആള് കോഴിക്കോടുകാരന് ആണെങ്കിലും കല്യാണം കഴിച്ചത് ഞമ്മളെ നാട്ടീന്നാണ്. ഫാമിലി വെള്ളിയാഴ്ച വരും പോലും. അങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിക്കുമ്പോൾ ആണ് സച്ചുവേട്ടൻ വന്നത്. നേരെ വന്നു എന്റെ ചെവി പിടിച്ചു. "ബ്ലഡ് എടുത്തോണ്ട് വരാൻ പറഞ്ഞിട്ട് നീ ഇവിടെ നിന്നു കിണിക്കാ...

രണ്ടു വട്ടം ഫോൺ വന്നു." അപ്പോഴാണ് ഞാൻ വന്ന കാര്യം ഓർത്തത്. ഞാൻ തിരിച്ചു ലിഫ്റ്റിൽ കേറാൻ നിന്നതും ഏട്ടൻ എന്നെ തടഞ്ഞു. "ഇനി പോണ്ട അത് എടുത്തു ഞാൻ പ്രിയയുടെ കയ്യിൽ കൊടുത്തു വിട്ടു. അല്ല നിങ്ങളെന്താ ഇവിടെ??? ഈ ഫ്ലോർ റെനോവേഷന് വേണ്ടി അടച്ചതല്ലേ??? ശരൺ പറഞ്ഞു നിങ്ങളെ ഇവിടെ കണ്ടെന്നു." എന്നും പറഞ്ഞു സച്ചുവേട്ടൻ ഞങ്ങളെ നോക്കി. "എടാ ചൂടാ..." ശബ്ദം കേട്ട് നോക്കിയപ്പോ ഷാജുക്ക സച്ചുവേട്ടനെ വിളിച്ചതാ. പെട്ടെന്ന് "എടാ കോഴി..." എന്നും വിളിച്ചു സച്ചുവേട്ടൻ ഷാജുക്കാന്റെ അടുത്തേക്ക് നടന്നു. ഞാനും ഷാദും മുഖത്തോടു മുഖം നോക്കി. ഷാജുക്കയും സച്ചുവേട്ടനും കെട്ടിപ്പിടിക്കലും ഉമ്മ വെക്കലും ഒന്നും പറയണ്ട. "ഇതെന്റെ ഫ്രണ്ട് ആണ്. എന്റെ അയൽവാസി ആയിരുന്നു. പിന്നെ വീട് മാറി കോഴിക്കോടേക്ക്‌ പോയി. സ്കൂളിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. ഞങ്ങടെ നാട്ടിലെ ആസ്ഥാന കോഴി പട്ടം നേടിയവനാ.." ഞങ്ങളെ നോട്ടം കണ്ടു സച്ചുവേട്ടൻ പറഞ്ഞു. "ടാ വെറുതെ എന്റെ പെങ്ങളെ മുന്നിൽ എന്നെ നാറ്റിക്കല്ലേ.." ഷാജുക്ക പറഞ്ഞു. "ഏ അതേതാ ഞാൻ അല്ലാതെ നിനക്കൊരു ആങ്ങള.."

സച്ചുവേട്ടൻ ചോദിച്ചതും ആ മുഖത്തെ അസൂയ നല്ല വ്യക്തമായി കാണാമായിരുന്നു. ഞാൻ ഷാജുക്കാനേ പരിചയപ്പെട്ടതും ഇക്ക ഇപ്പൊ നടന്നതുമൊക്കെ പറഞ്ഞു കൊടുത്തു. "ആഹ് തെണ്ടികൾക്കു കിട്ടിയതൊന്നും പോരാന്ന് തോന്നുന്നു. അന്ന് തന്നെ നീ പരാതി ഒന്നും കൊടുക്കണ്ട എന്ന് പറഞ്ഞോണ്ടാ. ഇത് വെറുതെ വിടാൻ പറ്റില്ല." സച്ചുവേട്ടൻ പറഞ്ഞു. "അതെ ലിഫ്റ്റിലെ ക്യാമെറയിൽ ഉണ്ടാവും അവർ നിന്റെ കയ്യിൽ പിടിച്ചതൊക്കെ. അത് വച്ച് നമുക്ക് കംപ്ലൈൻ ചെയ്യാം. നമ്മളെ നാട് പോലെ അല്ലാത്തത് കൊണ്ട് അവന്മാർ ഇനി പുറംലോകം കാണില്ല." ഷാജുക്ക പറഞ്ഞു. ഞാൻ ഷാദിനെ നോക്കിയപ്പോ അവൻ ഒന്നും മിണ്ടാതെ പൊട്ടനെ പോലെ നിക്കുന്നു. "വേണ്ടെടാ.. വെറുതെ ഒരു പ്രശ്നത്തിന് നിക്കണ്ട." ഷാദ് അങ്ങനെ പറഞ്ഞതും എനിക്ക് എന്തോ പോലെ തോന്നി. ഞാൻ ദേഷ്യത്തോടെ അവനെ നോക്കി അവിടുന്ന് പോവാൻ നടന്നു. "നീ എന്താടാ അങ്ങനെ പറയുന്നേ??? രണ്ടു വട്ടം ആയില്ലേ അവന്മാർ ഈ പോക്രിത്തരം കാണിക്കുന്നു." സച്ചുവേട്ടൻ എന്റെ കൈ പിടിച്ചു അവിടെ നിർത്തിയിട്ടു അവനോടു ചോദിച്ചു.

"അറിയാം, പക്ഷെ ഇതൊരു ഇഷ്യു ആയാൽ ഇവൾക്ക് തന്നെ ആണ് പ്രശ്നം. എപ്പോളും നമ്മൾ ഇവളെ കൂടെ ഉണ്ടാവുമോ?? ഇല്ല. ഷാജൂന്റെ അടി വച്ച് നോക്കുമ്പോ ഇനി അവന്മാർ ഈ പരിസരത്തേക്ക് വരില്ലാന്നു ഉറപ്പാ.. വെറുതെ ഒരു വയ്യാവേലി ഉണ്ടാക്കണോ." ഷാദ് പറഞ്ഞു. "അഥവാ അവന്മാർ വീണ്ടും വന്നാലോ???" ഷാജുക്ക ചോദിച്ചു. "ഞങ്ങളൊക്കെ ഇവിടെ തന്നെ ഇല്ലേ.." എന്നും പറഞ്ഞു ഷാദ് ചിരിച്ചു. ഷാജുക്ക പിന്നെ കാണാം എന്നും പറഞ്ഞു പോയി. ഞങ്ങൾ ലാബിലേക്ക് തിരിച്ചു പോയി. @@@@@@@@@@@@@@@@@@@@@@@@@@@@@ ഉച്ചയ്ക്ക് ഫുഡ് കഴിച്ചോണ്ടു നിക്കുമ്പോൾ ആണ് പ്രവീണും പ്രിയയും വന്നത്. അവര് ഈ ഫ്രൈഡേ നാട്ടിലേക്ക് പോവാണ്. അടുത്ത ആഴ്ച ആണ് കല്യാണം. ആകെ 45 ദിവസത്തെ ലീവ് മാത്രേ ഉള്ളൂ. "ടാ നാളെ അടിച്ചു പൊളിക്കണ്ടേ??" പ്രവീൺ ആണ്. "നാളെ എന്താ???" ആ വവ്വാൽ ചോദിച്ചു. അപ്പൊ ഉണ്ട് എല്ലാരും കഥകളി കളിക്കുന്നു. "എന്താണെന്നോ??? നാളെ പാർട്ടി ഇല്ലേ ഇവിടെ??? ഇടയ്ക്കു ഉള്ളതല്ലേ ഈ ഗെറ്റ് ടുഗെതർ. അതിനു എവിടെ നീ വരാറില്ലല്ലോ."

പ്രവീൺ ആമിയോട് ചോദിച്ചു. അത് കേട്ടതും സച്ചുവും ചാരുവും പ്രിയയും പ്രവീണിനെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നു. "ഓഹോ അപ്പൊ അതാണ് നാളെ ഒരു പ്രോഗ്രാം ഉണ്ട് നമുക്ക് പൊളിക്കണം എന്നൊക്കെ പറഞ്ഞത് അല്ലെ. ഞാൻ ഇല്ല." ആ വവ്വാൽ പറഞ്ഞു. "ടാ പൊട്ടാ പ്രവീണേ, നിനക്ക് ആ നാക്ക് കുറച്ചു സമയം അടക്കി വച്ചൂടെ.." സച് ദേഷ്യത്തോടെ പറഞ്ഞു. "എങ്ങനേലും കള്ളം പറഞ്ഞു ആണെങ്കിലും ഇവളെ പാർട്ടിക്ക് കൊണ്ട് വരാമെന്നു വിചാരിച്ചതാ. അപ്പൊ എല്ലാം കോളാക്കി." എന്നും പറഞ്ഞു പ്രിയ പ്രവീണിനൊരു കുത്തു കൊടുത്തു. എനിക്ക് മനസ്സിലാവുന്നില്ല ഇവള് വന്നില്ലെങ്കി ഇവർക്കെന്താ.. ഞാനും ഇടയ്ക്കു മുങ്ങാറുണ്ട്. "ഞാൻ ഇല്ലാന്ന് പറഞ്ഞാൽ ഇല്ല.. ഒരിക്കെ വന്നതിന്റെ കേട് ഇതുവരെ തീർന്നിട്ടില്ല." ആ വവ്വാൽ അങ്ങനെ പറഞ്ഞതും എല്ലാരും ചോദ്യം ചെയ്യാൻ തുടങ്ങി. പക്ഷെ അവള് വെറുതെ പറഞ്ഞതാണെന്ന് പറഞ്ഞു. "വരാൻ ഇഷ്ടമില്ലാത്തവരെ എന്തിനാ നിർബന്ധിക്കുന്നേ... നിങ്ങക്കൊന്നും വേറെ പണി ഇല്ലേ..." ഒച്ചപ്പാട് സഹിക്കാതെ ഞാൻ ഒച്ചയിട്ടു.

എല്ലാരും മിണ്ടാതെ എന്നെ നോക്കി. "നീ പോടാ.." എന്നും പറഞ്ഞു എല്ലാം കൂടി അവളെ വീണ്ടും നിർബന്ധിച്ചു. ഞാൻ ശശി ആയി എന്ന് പറഞ്ഞാ മതിയല്ലോ. പ്രിയയും പ്രവീണും കുറെ സെന്റി അടിച്ചു അവസാനം അവള് സമ്മതിച്ചു. അപ്പൊ തന്നെ ഞാൻ മുങ്ങാൻ ഉറപ്പിച്ചു. "നീ മുങ്ങാന്നു സ്വപ്നത്തിൽ കൂടി വിചാരിക്കണ്ട. നാളെ വൈകുന്നേരം ഇവിടെ വന്നാൽ ആദ്യം തന്നെ സാറിനെ കാണണമെന്ന് വിജി സാർ എന്നോട് നേരത്തെ പറഞ്ഞരുന്നു." പ്രവീണ് പറഞ്ഞതും എനിക്കാകെ വട്ടാവുന്ന പോലെ തോന്നി. അപ്പൊ മുങ്ങാൻ പറ്റില്ല. നാളെ എന്താവുമെന്ന് കണ്ടറിയാം. @@@@@@@@@@@@@@@@@@@@@@@ പാർട്ടിക്ക് പോവാൻ റെഡി ആയി ഞാൻ ഇറങ്ങുമ്പോൾ ആണ് ചാര് വിളിച്ചത്. ഷാദ് അപ്പോളും മൊബൈലിൽ തോണ്ടി സോഫയിൽ കിടപ്പുണ്ട്. ഞാൻ ഒരു ബ്ലാക്ക് ചുരിദാർ ആണ് ഇട്ടത്. അത് പിന്നെ എനിക്ക് ബ്ലാക് മാത്രം അല്ലെ ഉള്ളൂ.. റെഡി ആയി ഞാൻ പുറത്തിറങ്ങിയതും ഷാദ് എണീറ്റ് റൂമിലേക്ക് പോയി. അപ്പൊ എന്റെ ഫോണിൽ ശാമിക്കയുടെ കാൾ വന്നു. കുറെ ആയി അവരെ കാണാൻ പോവാതെ.

എന്റെ കല്യാണം കഴിഞ്ഞതൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഇന്ന് ഹോസ്പിറ്റലിൽ പാർട്ടി ഉണ്ട് എന്നും പറഞ്ഞു ഞാൻ ശാമിക്കാനെ കാണാൻ പോവുന്നതിൽ നിന്നും ഒഴിഞ്ഞു മാറി. നേരിട്ട് കണ്ടാൽ ഞാൻ ചിലപ്പോ എല്ലാം പറഞ്ഞു പോവും. പിന്നെ എന്താണുണ്ടാവുക എന്ന് പടച്ചോനറിയാം. അജൂക്കയും തിരിച്ചു വരാൻ ഉള്ള സമയം ആയി. ഇക്കാന്റെ ഭാര്യ പ്രസവിച്ചു ഒരു പെൺകുട്ടിയെ. ഇനി ഫാമിലിയെയും കൂട്ടി എപ്പോ വേണെങ്കിലും തിരിച്ചെത്താം. വന്നാൽ എന്റെ അടുത്തേക്ക് വരുമെന്ന് ഉറപ്പാണ്. അല്ലാഹ് എല്ലാത്തിൽ നിന്നും രക്ഷപ്പെടാൻ ഒരു മാർഗം കാണിച്ചു തരണേ. @@@@@@@@@@@@@@@@@@@@@@@@@@@@ എത്ര നേരം കാത്തു നിന്നിട്ടാണെന്നോ ആ വവ്വാൽ ഇറങ്ങിയത്. അവളെ ഒരു ബ്ലാക്ക് ഡ്രെസ്സും സോഡാ കുപ്പിയും കണ്ടാലും മതി. ഇതിനാണോ ഇത്ര ടൈം എടുത്തേ. ഞാൻ വേഗം റെഡി ആയി ഇറങ്ങി. സച്ചു പ്രത്ത്യേഗം പറഞ്ഞിട്ടുണ്ട് അവന്റെ പെങ്ങളെ കൂട്ടാതെ വരരുതെന്ന്.

അവളേം കൂടി താഴെ ഇറങ്ങിയപ്പോ എല്ലാരും റെഡി ആയി ഞങ്ങളെ കാത്തു നിക്കുന്നുണ്ടായിരുന്നു. ഹോസ്പിറ്റലിൽ എത്തിയപ്പോ എല്ലാരും ഉണ്ട്. ഞങ്ങളെ കണ്ടതും വിജി സാറും കമല മാഡവും അടുത്തേക്ക് വന്നു. "ആഹാ പുതുമണവാളനും മണവാട്ടിയും എത്തിയല്ലോ.. എങ്ങനെ ഉണ്ട് ഇപ്പൊ ജീവിതം." എന്ന് കമല മാഡം ചോദിച്ചപ്പോ എനിക്ക് ദേഷ്യം ആണ് വന്നത്. മനുഷ്യനെ മെനക്കെടുത്താൻ ഈ വവ്വാലിനെ ഒപ്പം ആക്കിയതും പോരാ ചോദിക്കുന്ന കേട്ടില്ലേ. ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു. ആ വവ്വാലിനെ നോക്കിയപ്പോ അവളെ മുഖത്തും സെയിം എക്സ്പ്രെഷൻ. "അത് ചോദിക്കാൻ ഉണ്ടോ, അവര് അടിച്ചു പൊളിക്കല്ലേ.." വിജി സാർ പറഞ്ഞു. ആഹ് ഇങ്ങനെ പോയാൽ ഇവളെ തല ഞാൻ അടിച്ചു പൊളിക്കും എന്ന ഭാവത്തിൽ ഞാൻ അവളെ മുഖത്തേക്ക് നോക്കി. അപ്പൊ ആ അലവലാതി എന്താ എന്നുള്ള ഭാവത്തിൽ പുരികം പൊക്കി കാണിക്കാ. ഒരുത്തി പിരികം പൊക്കിയതെന്നെ ഇതുവരെ തീർന്നിട്ടില്ല. ഞാൻ അവളെ ഒന്ന് നോക്കി പേടിപ്പിച്ചതും അവള് വേഗം താഴോട്ട് നോക്കി.

അപ്പൊ എന്നെ പേടി ഉണ്ട്. ഞങ്ങൾ അവിടുന്ന് വേഗം സച്ചൂന്റേം മറ്റുള്ളവരുടേം അടുത്തേക്ക് പോയി. എല്ലാം നല്ല കത്തി അടിയിൽ ആണ്. "ടാ എങ്ങനുണ്ട് ഒരുമിച്ചുള്ള ജീവിതം." സച്ചുവാണ്‌, അവന്റെ ഇളി കണ്ടപ്പോ എനിക്ക് ദേഷ്യം വന്നു. ബാക്കി എല്ലാരും അത് പോലെ തന്നെ. ഞാൻ എല്ലാത്തിനേം ഒന്ന് വട്ടു കളിപ്പിക്കാമെന്നു വിചാരിച്ചു. "പിന്നെ അടിപൊളി അല്ലെ..." എന്നും പറഞ്ഞു ഞാൻ ആമിയെ നോക്കി ഒന്ന് കണ്ണിറുക്കി. അവളാകെ കിളി പോയ അവസ്ഥയിൽ ആയി. "ഏ.. അപ്പോ നിങ്ങള് തമ്മിലുള്ള പ്രശനങ്ങൾ ഒക്കെ തീർന്നോ.." ചാരു അത്ഭുതത്തോടെ എന്നെയും അവളെയും നോക്കി. ആ വവ്വാൽ ഇല്ലാ എന്ന് തലയാട്ടി കാണിക്കുന്നുണ്ട്. "പിന്നെ അതൊക്കെ എപ്പോളേ തീർന്നു, അല്ലെ.." ഞാൻ പറഞ്ഞു. അവളാണെങ്കി എന്നെ ഇപ്പൊ കടിച്ചു കീറും എന്ന രീതിയിൽ നിക്കാ.. "അപ്പോ എല്ലാം ഓക്കേ ആയോ... സച്ചു അത്ഭുതത്തോടെ ചോദിച്ചതും ഞാൻ കുറച്ചു നാണം ഒക്കെ മുഖത്ത് വരുത്തി. ഹ്മ്മ്.." എന്ന് മൂളിയതും എല്ലാരും കൂടി ആ വവ്വാലിനെ പൊതിഞ്ഞു.

പിന്നെ ചോദ്യവും പറച്ചിലും ഒന്നും പറയണ്ട. അവസാനം അവള് എല്ലാത്തിനും നല്ലോണം കൊടുത്തിട്ടു അവിടുന്ന് ദേഷ്യത്തോടെ നടന്നു. ഞാൻ ആണെന്കി ചിരിച്ചു മരിക്കാൻ തുടങ്ങി. അപ്പൊ എല്ലാരും എന്നെ നോക്കി. അവർക്കു കാര്യം മനസ്സിലായി. അപ്പൊ തന്നെ എല്ലാം എന്റെ പിന്നാലെ വന്നു എന്നെ ഇടിച്ചു. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@ തെണ്ടീ... പട്ടീ... ആ ഡ്രാക്കുളയെ ഇന്ന് ഞാൻ കൊല്ലും.. വൃത്തികെട്ടവൻ... എന്തൊരു നാണം.. ആ മോന്ത നോക്കി ഒന്ന് കൊടുക്കാനാ തോന്നിയത്. ജന്തു ഡ്രാക്കുള ഇനി അങ്ങനെ എന്തേലും പറഞ്ഞാൽ അവനെന്റെ കൈ കൊണ്ട് ചാവും. എന്നും പറഞ്ഞു ഞാൻ നടന്നു വന്നത് വേറൊരു മാരണത്തിന്റെ മുന്നിലേക്ക് ആയിരുന്നു. "വരുൺ മുന്നിൽ നിന്നും മാറ്." ഞാൻ പറഞ്ഞു. അവൻ എന്റെ മുന്നിൽ തടസ്സമായി നിക്കുവാണ്. "എന്താ ആമീ ഇങ്ങനെ ഒക്കെ പറയുന്നത്. ഒരു സ്നേഹമില്ലാത്ത പോലെ.." അവൻ ഒരുമാതിരി നോട്ടം നോക്കികൊണ്ട്‌ പറഞ്ഞു. വാഷ്‌റൂമിന്റെ അടുത്തായതോണ്ട് ആരും ഇല്ല അടുത്തൊന്നും.

ഇത് കൊണ്ട് തന്നെയാ പാര്ടിക്കൊന്നും വരാത്തെ. ഉള്ള മാരണങ്ങൾ ഒക്കെ എന്റെ നേരെ ആണല്ലോ പടച്ചോനെ. ആദ്യം സാജൻ ഡോക്ടർ പിന്നെ ആ മൂന്നു തെണ്ടികൾ ഇപ്പൊ ദാ ഇവനും. എന്റൊരു തലവിധി അല്ലാതെന്തു... ഡെയിലി ഓരോ തെണ്ടികളെ മുന്നിൽ പോയി പെട്ടോളും. ഓരോന്ന് ചെയ്യുമ്പോ ആലോചിക്കണം. "പ്ളീസ് വരുൺ എനിക്ക് നിന്നോട് സംസാരിക്കാൻ ഒരു താല്പര്യവും ഇല്ല." എന്നും പറഞ്ഞു ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവൻ എന്റെ മുന്നിൽ കേറി നിന്നു. "അങ്ങനെ പോവല്ലേ. ഞാൻ എല്ലാം മറന്നു എന്ന് വിചാരിച്ചോ. കിട്ടിയാ അതിന്റെ ഇരട്ടി ആയി കൊടുക്കുന്നത് തന്നെയാ ശീലം." എന്നും പറഞ്ഞു അവൻ എന്റെ നേരെ നടക്കാൻ തുടങ്ങി. "വരുൺ നിനക്കെന്തെലും കിട്ടീട്ടുണ്ടെങ്കിൽ അത് നിന്റെ കയ്യിലിരിപ്പ് കൊണ്ടാ..." വെറുതെ കൂടുതൽ വാങ്ങിച്ചു കൂട്ടാൻ നിക്കാതെ മൂന്നിനു മാറ്." ഞാൻ പറഞ്ഞു. "ഓ പിന്നെ.. എന്നെ ആരാടി അടിക്കാ.. നിന്റെ കെട്ടിയോനോ അതോ നീ ആങ്ങള എന്ന് പറഞ്ഞു കൊണ്ട് നടക്കുന്ന നിന്റെ കാമുകനോ.." അവനതു പറഞ്ഞതും എന്റെ കൈ അവന്റെ നേരെ ഉയർന്നു. പക്ഷെ അവൻ എന്റെ കയ്യിൽ കേറി പിടിച്ചു. നീ എന്നെ തല്ലാനും മാത്രം ആയോ. എന്ന് പറഞ്ഞു എന്നെ തല്ലാൻ കൈ പൊക്കിയതും ഒരു ചവിട്ടു കൊണ്ട് അവൻ വീണു.

@@@@@@@@@@@@@@@@@@@@@@@ എല്ലാരും കൂടെ എന്റെ പുറത്തു തബല വായിച്ചു കഴിഞ്ഞപ്പോ ആമിയെ കൂട്ടി വാ എന്നും പറഞ്ഞു അയച്ചു. തെറ്റ് എന്റെ ഭാഗത്തു ആയോണ്ട് ഞാൻ അവളേം തപ്പി ഇറങ്ങി അപ്പൊ ദാ ആ വരുൺ അവളോട് എന്തൊക്കെയോ പറയുന്നു. ഇവക്കിതു തന്നെയാണോ പണി. കണ്ട എല്ലാരുടേം വായിൽ പോയി കേറി കൊടുക്കും.. പക്ഷെ ഇത് വരുൺ ആയോണ്ട് എന്റെ പേരിൽ ആവും അടി എന്ന് ഉറപ്പാണ്. അവൻ എന്തോ വൃത്തികേട് പറഞ്ഞു അപ്പൊ അവള് അവനെ അടിക്കാൻ നോക്കി. അവൻ അവളെ കയ്യിൽ കേറി പിടിച്ചതും ഞാൻ അവനെ ചവിട്ടി. എന്നെ കണ്ടു അവൾ അന്തം വിട്ടു നോക്കുന്നുണ്ട്. വീണ്ടും അവനെ അടിക്കാൻ പോയതും ആമി എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി. ഒരു ഡയലോഗ് അടിക്കാനുള്ള ചാൻസ് പോലും തന്നില്ല അലവലാതി. "എന്താടീ .. എന്തിനാ എന്നെ വലിച്ചു കൊണ്ട് വന്നേ.. അവനോടു രണ്ടു പറഞ്ഞിട്ട് രണ്ടു പൊട്ടിക്കണമാരുന്നു.." അപ്പോഴേക്കും എല്ലാരും അവിടെ എത്തി. ഷാദ് എല്ലാരോടും കാര്യം പറഞ്ഞു.

"ആഹ് ഇത് അങ്ങനെ വിട്ടാൽ പറ്റില്ല. നീ ഒരിക്കെ ദേഷ്യം വന്നപ്പോ അവനോടു ഉടക്കി എന്നുള്ളത് ശരിയാ. എന്ന് വച്ച് ഇപ്പോളും അതിനു പകരം വീട്ടീൻ നടക്കാ.. അതും ആമിയെ വച്ച്." സച്ചു ദേഷ്യത്തോടെ പറഞ്ഞു. "അതെ അന്ന് ശരത്തിനെ പിരി കേറ്റിയതും ഇവനാ." പ്രവീണും പറഞ്ഞു. "ആഹ് അവനിട്ടു രണ്ടു പൊട്ടിക്കണം, വെറുതെ വിടാൻ പാടില്ല." പ്രിയയാണ്. എല്ലാരും ഓരോന്ന് പറഞ്ഞു ആ വരുണിനെ കൊല്ലുന്ന കാര്യം വരെ പറഞ്ഞു. "സ്റ്റോപ്പ് ഇറ്റ്" എന്ന ആമിയുടെ അലർച്ച കേട്ട് ആണ് ഞങ്ങൾ എല്ലാരും അടങ്ങിയത്. "വരുൺ ഇന്നങ്ങനെ പെരുമാറിയത് ഷാദിനോടുള്ള ദേഷ്യം കാരണം അല്ല." ആ വവ്വാൽ പറഞ്ഞു. "പിന്നെ.." വിശ്വാസം വരാതെ ഞാൻ ചോദിച്ചു. "അത് എന്നോടുള്ള ദേഷ്യം കൊണ്ട് ആണ്." അവൾ പറഞ്ഞതും ഞങ്ങൾ എല്ലാരും ഷോക് ആയി. "അതിനെന്താ കാരണം.." സച്ചു കലിപ്പോടെ ചോദിച്ചതും അവൾ ഇളിച്ചോണ്ടു ഞങ്ങളെ നോക്കി. അപ്പോളാണ് ഞാൻ പറയാം എന്ന് ആരോ പറഞ്ഞത്. നോക്കുമ്പോ ചാരു. ആ വവ്വാലാണെങ്കി വേണ്ട എന്ന് പറയുന്നുണ്ട്...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story