ഡിവോയ്‌സി: ഭാഗം 19

divoysi

രചന: റിഷാന നഫ്‌സൽ

 ''അത് പിന്നെ...'' ആദ്യം ഹെവി ലുക്കിൽ വന്നെങ്കിലും ചാരുവും പിന്നെ ബ ബ ബ കളിക്കാൻ തുടങ്ങി. അവസാനം സച്ചു കലിപ്പിൽ ആയപ്പോ അവര് കാര്യം പറയാൻ തുടങ്ങി. ''നിങ്ങള്ക്ക് ഓർമ്മയുണ്ടോ ആമിയും ഞാനും ആയി കൂട്ടായതു എപ്പോ മുതലാണെന്നു...'' ചാരു ചോദിച്ചു, ഞങ്ങളെല്ലാവരും പരസ്പരം നോക്കി. ''ഇത് പോലൊരു പാർട്ടിയിൽ വച്ചാണ് ഇവളെ ഞാൻ അടുത്തറിയുന്നത്. ഇവിടെ ജോയിൻ ചെയ്തിട്ടും ഇവൾ ആരുമായും അടുപ്പം കാണിച്ചില്ലല്ലോ. എന്നോടും അങ്ങനെ തന്നെ. അതോണ്ടെന്നേ എനിക്ക് ഇവളെ ഇഷ്ട്ടം അല്ലാരുന്നു. ഞാൻ അവളോട്‌ സംസാരിക്കാറും ഉണ്ടായിരുന്നില്ല. ഇവൾ വന്നു കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോളാ നമ്മടെ ഹോസ്പിറ്റലിന്റെ ആനിവേഴ്‌സറി പാർട്ടി ഉണ്ടായത്. ഓർമ്മയുണ്ടോ???'' ചാരു ചോദിച്ചു. ''ആഹ് ഉണ്ട്... നീയും വന്നിട്ട് കുറച്ചു ദിവസമല്ലേ ആയിട്ടുണ്ടായുള്ളു.'' സച്ചു ചോദിച്ചു. ''അതെ, എനിക്കും സച്ചുവേട്ടനും ഷാദും മാത്രമേ ഫ്രണ്ട്സ് ആയിട്ടു ഉണ്ടായുള്ളൂ. ഷാദ് എന്തോ പ്രശ്നങ്ങളിൽ ആയോണ്ട് സച്ചുവേട്ടൻ അവന്റെ കൂടെ തന്ന ആയിരുന്നു.

പിന്നെ അന്ന് ആർക്കും അറിയില്ലാരുന്നു ഞാൻ സച്ചുവേട്ടന്റെ പെണ്ണാണ് എന്നുള്ള കാര്യം.'' ''എന്റെ പൊന്നു ചാരു നീ ഈ മെഗാ സീരിയൽ ഒന്ന് ഷോർട് സ്റ്റോറി ആക്കോ... പ്ളീസ്.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. അപ്പൊ ഞാൻ എന്തോ അപരാധം ചെയ്ത പോലെ എല്ലാരും എന്നെ നോക്കി. ഞാൻ ഒന്ന് ഇളിച്ചു കാണിച്ചിട്ട് കണ്ടിന്യു എന്ന് പറഞ്ഞു. @@@@@@@@@@@@@@@@@@@@@@@@@@ അന്നുണ്ടായതൊക്കെ എന്റെ കണ്ണിനു മുന്നിൽ തെളിഞ്ഞു. ഹോസ്പിറ്റലിൽ ജോയിൻ ചെയ്തിട്ട് ആകെപ്പാടെ കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു. മുമ്പത്തെ അനുഭവങ്ങൾ ഒക്കെ ഓർമ്മ ഉള്ളത് കൊണ്ട് ആരുമായും അത്ര കൂട്ട് ആയില്ല. ലാബിലുള്ളവരുമായി ഹായ് ബൈ ബന്ധം മാത്രം. പാർട്ടിക്ക് വരണ്ട എന്ന് വിചാരിച്ചതാ. പക്ഷെ റൂമിലുള്ളവർ ഒക്കെ വന്നു. പിന്നെ മാനേജ്മെന്റും നോട്ടീസ് വിട്ടിരുന്നു എല്ലാരും വരണമെന്ന്. വന്നത് തൊട്ടു ആകെ ബോർ അടിച്ചു ഇരിക്കാണ്. മെല്ലെ എണീറ്റ് നടക്കുമ്പോളാണ് ഒരാളുമായി കൂടി ഇടിച്ചു ചാരുവിന്റെ മേലെ വെള്ളം ആയി. പിന്നെ അവളുടെ സാരിയും ചെറുതായി അഴിഞ്ഞു.

അപ്പൊ തന്നെ അയാൾ കുറെ സോറി ഒക്കെ പറഞ്ഞു. അയാളെ എച് ആർ ഡിപ്പാർട്മെന്റിൽ കണ്ടിട്ടുണ്ടെന്ന് ഞാൻ ഓർത്തു. ''കുഴപ്പമില്ല വരുൺ, ഇറ്സ് ഓക്കേ.'' ചാരുവാണ്. ''ഞാൻ പെട്ടെന്ന് കണ്ടില്ലെടോ..'' ആ വരുൺ എന്ന് പേരുള്ളവൻ പറഞ്ഞു. പിന്നെയും അവൻ എന്തൊക്കെയോ ചാരുവിനോട് സംസാരിച്ചു. ആള് പക്കാ ഗാന്റിൽമാൻ ആണെന്ന് തോന്നി. ''ടോ ചാരു താൻ ഒരു കാര്യം ചെയ്ത ഞങ്ങടെ ഡിപ്പാർട്മെന്റിന്റെ ക്യാബിനിൽ പോയി സാരി ഒക്കെ ശരി ആക്കിക്കോ.'' വരുൺ പറഞ്ഞു. ''അയ്യോ അതൊന്നും വേണ്ട. ഞാൻ വാഷ്‌റൂമിൽ പൊയ്ക്കൊള്ളാം.'' ചാര് പറഞ്ഞു. ''അവിടെയൊക്കെ പോയാൽ സാരി നനയും. താൻ ഞാൻ പറയുന്നത് കേൾക്കു. ഇതാ ചാവി, പിന്നെ വെള്ളം അല്ലെ മറിഞ്ഞത് അതോണ്ട് കഴുകാൻ ഒന്നും ഇല്ലല്ലോ.'' എന്നും പറഞ്ഞു നിർബന്ധിച്ചു അവൻ ചാരൂന് ചാവി കൊടുത്തു. എന്ത് നല്ല ആളാണ് വരുൺ. ഒരു പെൺകുട്ടിയോട് എത്ര മാന്യമായി പെരുമാറുന്നു. ഇങ്ങനൊക്കെ ചിന്തിക്കുമ്പോളേക്കും എന്റെ ധാരണകൾ മൊത്തം മാറ്റി മറിച്ചു കൊണ്ട് അവൻ ഒരു ഫോൺ ചെയ്തു.

അപ്പുറത്തു ആരാണെന്നു അറിഞ്ഞൂടാ, പക്ഷെ അവൻ പറഞ്ഞ വാക്കുകൾ കേട്ടതും ഞാൻ ചാരുവിനടുത്തേക്കു ഓടി. ''ക്യാബിൻ ഡോറിൽ മുട്ടിയപ്പോ അവള് വന്നു വാതിൽ തുറന്നു.'' ഞാൻ വേഗം അകത്തു കേറി ഡോർ ലോക് ചെയ്തു അവിടെ ഒക്കെ പരിശോധിക്കാൻ തുടങ്ങി. ''എന്താ അംന എന്ത് പറ്റി??? താനെന്താ തിരയുന്നത്???'' ചാരു ചോദിച്ചതൊന്നും എന്റെ തലയിൽ പോയില്ല. ഞാൻ അപ്പോളും പരതിക്കൊണ്ടിരിക്കുവാരുന്നു. അവസാനം അതെന്റെ കയ്യിൽ കിട്ടി, മേശയുടെ സൈഡിൽ നിന്നും. വീഡിയോ റെക്കോർഡിങ് ഓൺ ചെയ്തു വച്ചിരുന്ന ഒരു മൊബൈൽ ഫോൺ. ചാരു ആകെ ഷോക് ആയി. ഞങ്ങൾ അതെടുത്തു നോക്കിയപ്പോ ആ വരുൺ അത് അവിടെ വെക്കുന്നതും ചാരു വന്നു സാരി ഊരി ശരിക്കു ഉടുക്കുന്നതും ഒക്കെ അതിൽ ഉണ്ടാരുന്നു. അവളാകെ പേടിച്ചു എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. ''കരയല്ലേ ചാരു. ഒന്നും പറ്റിയില്ലല്ലോ. നമ്മൾ ഇത് കണ്ടില്ലേ, പിന്നെന്താ.'' ഞാൻ പറഞ്ഞു. അവൾ കരച്ചിൽ നിറുത്തി എന്നെ നോക്കി. ആമി എങ്ങനെ അറിഞ്ഞു.

''അത് താൻ അവിടുന്ന് പോയ ശേഷം ആ വരുൺ ആരോടോ ഫോണിൽ സംസാരിക്കുന്നതു കേട്ടു. അവൻ എല്ലാം പ്ലാൻ ചെയ്തു നടപ്പിലാക്കിയത് ആണ്. തന്റെ മേലെ വെള്ളം മറിച്ചതും സാരി വലിച്ചതും ഒക്കെ. തന്ത്രപൂർവം ഇവിടേയ്ക്ക് അയച്ചു. താൻ സാരി മാറുന്ന വീഡിയോ വച്ച് തന്നെ ബ്ലാക്മായിൽ ചെയ്യാനാരുന്നു ഉദ്ദേശം. ഇതൊക്കെ ആ ഫോണിലുള്ളവനോട് പറഞ്ഞതാ..'' ഞാൻ പറഞ്ഞു. അപ്പോളേക്കും ആ വരുൺ വന്നു ഡോറിൽ മുട്ടി ഞാൻ വേഗം വീഡിയോ ഡിലീറ്റ് ചെയ്തു. ഡോർ തുറന്നപ്പോ കരഞ്ഞ കണ്ണുമായി നിക്കുന്ന ചാരുവിനെയും അവന്റെ മൊബൈൽ കയ്യിൽ പിടിച്ചു നിക്കുന്ന എന്നെയും കണ്ടപ്പോ അവനു എല്ലാം മനസ്സിലായി. അവൻ വന്നു എന്റെ കയ്യിൽ നിന്നും മൊബൈൽ പിടിച്ചു വാങ്ങി. വീഡിയോ കാണാണ്ട് നിന്നപ്പോ അവന്റെ മുഖം ദേഷ്യം കൊണ്ട് നിറഞ്ഞു. ''ഡീ നീ എന്തിനാടി ഇങ്ങോട്ടു വന്നേ???'' അവൻ ദേഷ്യത്തോടെ ചോദിച്ചു. ''വരുൺ നീ ഇത്ര വൃത്തികെട്ടവനാണെന്നു വിചാരിച്ചില്ല.'' ചാരു പറഞ്ഞു. ''അതേടി ഞാൻ വൃത്തികെട്ടവൻ തന്നെയാ. നിന്നെ കണ്ടപ്പോ ഒരു മോഹം തോന്നി. എങ്ങനേലും പ്രേമിച്ചു വശത്താക്കാം എന്നാ വിചാരിച്ചേ. അപ്പോളാ ആ തെണ്ടി സച്ചിൻ നീ അവന്റെ പെണ്ണാണെന്ന് പറഞ്ഞത്. അപ്പൊ പിന്നെ ഇതേ ഒരു വഴി കണ്ടുള്ളു.'' വരുൺ പറഞ്ഞു.

''ഈശ്വരൻ എന്റെ കൂടെ ആണെടാ, അതോണ്ടാ ആമി നീ പറഞ്ഞതൊക്കെ കേട്ടത്. അത് കൊണ്ടാ ആ വീഡിയോ ഞങ്ങൾക്കു ഡിലീറ്റ് ആക്കാൻ പറ്റിയത്.'' ചാരു എന്നെ കാണിച്ചു പറഞ്ഞു. ''ഓ അപ്പൊ ഊഹിച്ച പോലെ തന്നെ അല്ലെ. ഇവള് കഴിഞ്ഞാ നീ ആരുന്നു എന്റെ ലിസ്റ്റിൽ അടുത്തത്.'' എന്നും പറഞ്ഞു അവൻ എന്റെ അടുത്തേക്ക് വന്നു. ''പിന്നെ നിങ്ങൾ ഡിലീറ്റ് ചെയ്ത വീഡിയോ റിക്കവർ ചെയ്യാനൊക്കെ എനിക്കറിയാം..'' എന്നും പറഞ്ഞവൻ ചിരിച്ചു. അപ്പൊ തന്നെ ഞാൻ ആ ഫോൺ തട്ടിപ്പറിച്ചു നിലത്തെറിഞ്ഞു. അത് കണ്ടതും അവൻ എന്റെ കഴുത്തിൽ പിടിച്ചു. ചാരു അവനെ പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും അവൻ വിട്ടില്ല. എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി. പിന്നെ ഒന്നും നോക്കീല മുട്ടുകാല് മടക്കി ഒന്ന് കൊടുത്തു. പിന്നെ തല കൊണ്ട് അവന്റെ തലയിൽ ഒരു ഇടിയും കൊടുത്തു. അവൻ വേദന കൊണ്ട് നിലത്തേക്ക് മുട്ട് കുത്തി ഇരുന്നു. ഞാൻ ശ്വാസം അപ്പോള നേരെ എടുത്തത്. പിന്നെ എന്തോ ഓർമ്മ വന്നപ്പോ ആ ഫോണിന്റെ പാർട്സും സിമും മെമ്മറി കാർഡും ഒക്കെ എടുത്തു ചാരുവിനെയും കൂട്ടി പുറത്തേക്കു നടന്നു.

അപ്പൊ ചാരു തിരിച്ചു പോയി അവനു മുഖത്തൊന്നു കൊടുത്തു. ഞങ്ങള് വാഷ്‌റൂമിലേക്കു പോയി. ഞാൻ അതൊക്കെ ക്ലോസെറ്റിൽ ഇട്ടു ഫ്ലഷ് ചെയ്തു. അപ്പൊ തന്നെ ചാരു എന്നെ കെട്ടിപ്പിടിച്ചു കുറെ താങ്ക്സ് ഒക്കെ പറഞ്ഞു. അവളാണ് എന്നെ ആദ്യമായി ആമി എന്ന് വിളിച്ചത്. പിന്നീട് ഞങ്ങളെ കൂട്ട് ദിവസേന കൂടി വന്നു. ഞാൻ അവളുടെ റൂമിലേക്ക് മാറി. പിന്നെ സച്ചുവേട്ടനോട് ഈ കാര്യങ്ങൾ പറയണ്ട എന്ന് ചാരു പറഞ്ഞു. കാരണം സച്ചുവേട്ടൻ അറിഞ്ഞാൽ അവനെ കൊല്ലും. @@@@@@@@@@@@@@@@@@@@@@@@@@@@@@@@ ''അപ്പൊ നീ കാരണം ആണോ മൂന്നു ദിവസം ആ വരുൺ മൂത്രം പോവാതെ കിടന്നതു???'' പ്രവീണേട്ടൻ അത്ഭുതത്തോടെ ആമിയെ നോക്കി ചോദിച്ചു. അവളൊന്നു ഇളിച്ചു കൊടുത്തു. ഞാൻ നോക്കിയപ്പോ സച്ചു ദേഷ്യം കൊണ്ട് വിറക്കുവാണ്. അവനെ ഒരു സൈഡിൽ നിന്നും ആമിയും ഒരു സൈഡിൽ നിന്നും ചാരുവും പിടിച്ചിട്ടുണ്ട്. ''ഞാൻ ഇന്ന് അവനെ കൊല്ലും??? നീ എന്താടി ഇത് എന്നോട് പറയാഞ്ഞേ??'' സച്ചു ദേഷ്യത്തോടെ ചാരുവിനോട് ചോദിച്ചു. ''ഇത് കൊണ്ട് തന്നെയാ പറയാതിരുന്നേ. എനിക്ക് കെട്ടുന്നതിനു മുമ്പേ വിധവ ആകാൻ ആഗ്രഹം ഇല്ലാരുന്നു.'' ചാരു പറഞ്ഞു. ''അത് പോട്ടെന്നു വെക്കാം, കഴിഞ്ഞിട്ട് കുറെ ആയല്ലോ.

പക്ഷെ ഇന്ന് അമ്മുവിനോട് ചെയ്തതോ???'' സച്ചു ദേഷ്യത്തോടെ പറഞ്ഞു. ''അതിനുള്ളത് ഈ ഡ്രാക്കുള കൊടുത്തല്ലോ പിന്നെന്താ...'' ആമി സച്ചുവിനെ പിടിച്ചു വച്ച് കൊണ്ട് പറഞ്ഞു. ''അതെ ഞാൻ കൊടുത്തു അവനുള്ളത്‌..'' ഞാൻ പറഞ്ഞു. പെട്ടെന്നാണ് അവള് എന്താണ് പറഞ്ഞതെന്ന് ഞാൻ ഓർത്തത്. ''നീ എന്താ പറഞ്ഞെ???'' ഞാൻ ചോദിച്ചതും പ്രിയ ആമിയോട് പെട്ട് മോളെ എന്ന് പറയുന്നുണ്ടായിരുന്നു. ''എന്ത് പറഞ്ഞു ഞാൻ ഒന്നും പറഞ്ഞില്ല.'' ആ വവ്വാൽ പറഞ്ഞു. ''പറയെടീ വവ്വാലെ ആരാടീ ഡ്രാക്കുള...'' ഞാൻ കലിപ്പോടെ ചോദിച്ചതും സച്ചുവിന്റെ ചൂടൊക്കെ മാറി. ഇപ്പൊ എല്ലാ തെണ്ടികളും നിന്ന് ചിരിക്കാ.. @@@@@@@@@@@@@@@@@@@@@@@@ പടച്ചോനെ പെട്ടല്ലോ.. അറിയാതെ വായിൽ നിന്നും വീണു പോയതാ. ഇവൻ ഇപ്പൊ തന്നെ എന്റെ ചോര കുടിക്കും. ഏതായാലും ഇവൻ ചൂടായതു കൊണ്ട് സച്ചുവേട്ടൻ തണുത്തു. പക്ഷെ എന്ത് കാര്യം തീ അണച്ചപ്പം അഗ്നിപർവതം പൊട്ടാൻ പോവല്ലേ... ''അത് പിന്നെ...'' ഞാൻ എന്ത് പറയണം എന്ന് അറിയാതെ നിന്ന്. ''നിന്ന് ബബ്ബബ്ബ കളിക്കാതെ പറയടി..

ആരാടീ ഡ്രാക്കുള...'' ഷാദ് ദേഷ്യത്തോടെ ചോദിച്ചു. അവന്റെ കളിയും മുഖവും ഒക്കെ കണ്ടപ്പോ എനിക്കും ദേഷ്യം വന്നു. ''താൻ തന്നെ...'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. അവൻ മനസിലാവാത്ത പോലെ എന്നെ നോക്കി. കാരണം ഞാൻ അങ്ങനെ പറയുമെന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല. ''ഇരുപത്തിനാലു മണിക്കൂറും എന്റെ ചോര കുടിച്ചോണ്ടു നിക്കുന്ന തന്നെ ഞാൻ പിന്നെ വേറെന്താ വിളിക്കേണ്ടത്..'' എന്നും പറഞ്ഞു ഞാൻ വേഗം സ്കൂട്ട് ആയി. @@@@@@@@@@@@@@@@@@@@@@@@@@@ ഇവളെന്തിനാ ഇപ്പൊ ദേഷ്യം പിടിച്ചു പോയത്. അവളല്ലേ എന്നെ ഡ്രാക്കുള എന്ന് വിളിച്ചത്. അവളെ കാളി കണ്ടാൽ തോന്നും ഞാൻ ആണ് അവളെ എന്തോ വിളിച്ചതെന്ന്. എനിക്കവളെ കൊല്ലാൻ ഉള്ള ദേഷ്യം വന്നതാ. പക്ഷെ ഇന്ന് ചാരുവിൽ നിന്നും അറിഞ്ഞ കാര്യങ്ങളിൽ അവൾക്കൊരു രക്ഷകയുടെ പരിവേഷം ആരുന്നു. അത് കൊണ്ട് മാത്രമാ ഞാൻ അതികം ഒന്നും പറയാതിരുന്നേ. അപ്പോഴും സച്ചുവും പ്രവീണും നിന്ന് കിണിക്കാണ്. ''ഡ്രാക്കുള അടിപൊളി പേര്...'' പ്രവീൺ ആണ്. ''എനിക്ക് നേരത്തെ അറിയാം ഇവനെ അവള് അങ്ങനെയാ പറയാറ്. ഇവന്റെ സ്വഭാവവും അങ്ങനല്ലേ. വേണ്ടെന്നതിനും വേണ്ടാത്തതിനും ഒക്കെ അവളെ ചീത്ത പറയും.

പിന്നെ അവള് വിളിക്കുന്നതിൽ തെറ്റുണ്ടോ..'' എന്നും പറഞ്ഞു സച്ചു പിന്നേം ചിരിക്കാണ്. ഞാൻ അവനു ഒന്ന് കൊടുത്തപ്പോ അവൻ ചിരി നിർത്തി എന്റെ പിന്നാലെ വന്നു. ''ഡാ നീ സൂക്ഷിച്ചോ അവളോട് വെറുതെ ഒടക്കിയാൽ അവള് നിന്നേം കിടത്തും മൂന്നു ദിവസം...'' എന്നും പറഞ്ഞു പ്രവീൺ ചിരിച്ചു. ഞങ്ങൾ പാർട്ടിയിലേക്ക് തിരിച്ചു പോയപ്പോ ആ വവ്വാലും ചാരുവും പ്രിയയും കൂടി കമല മാഡത്തോട് സംസാരിച്ചു ചിരിക്കാ. ഇവളുടെ ലൈഫ് ഒരുമാതിരി നിഗൂഢമാണല്ലോ. ഒരു മിസ്റ്ററി ഗേൾ.. മോളെ വവ്വാലെ നിന്റെ മൊത്തം കാര്യങ്ങളും ഞാൻ കണ്ടു പിടിച്ചിരിക്കും നീ നോക്കിക്കോ. നീ ഇട്ടു വച്ചിരിക്കുന്ന മാസ്ക് എനിക്ക് ഊരണം. ഞാൻ മുമ്ബ് വിചാരിച്ച പോലെ ആണോ അതോ ഇപ്പൊ ചിന്തിക്കുന്ന പോലെ ആണോ നീ എന്ന് എനിക്ക് അറിയണം. അതിനു നിന്റെ പാസ്റ്റ് എനിക്ക് അറിയണം. ആരോടും പറയാത്ത നിന്റെ പാസ്റ്റ്. അത് നിന്നെ കൊണ്ട് തന്നെ ഞാൻ പറയിക്കും. നീ പോലും അറിയാതെ ഈ ഡ്രാക്കുള നിന്റെ ചോര ഊറ്റി കുടിക്കാൻ പോവാണ് മോളെ. നീ കണ്ടോ, പുതിയൊരു ഷാദിനെ. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@

പാർട്ടി കഴിഞ്ഞു റൂമിൽ എത്തിയതും ഇറങ്ങിയതും ഒന്നും അറിഞ്ഞില്ല. ഇന്നാണ് പ്രിയയും പ്രവീണും പോവുന്നത്. ഞങ്ങൾ എല്ലാരും അവരെ കൊണ്ട് വിടാൻ എയർപോർട്ടിലേക്കു പോവുന്നുണ്ട്. ഞാൻ അവർക്കൊരു സർപ്രൈസ് കൊടുക്കുന്നുണ്ട്. വൈകുന്നേരം രണ്ടു കാറിൽ ആയാണ് ഞങ്ങൾ പുറപ്പെട്ടത്. ഷാദിന്റെ വണ്ടിയിൽ അവനും സച്ചുവേട്ടനും പിന്നെ ബാഗുകളും വച്ചു. പ്രവീണേട്ടന്റെ വണ്ടിയിൽ ഏട്ടനും പ്രിയയും ഞാനും ചാരുവും ആയിരുന്നു. അവരെ എയർപോർട്ടിൽ ഇറക്കി ഉള്ളിലേക്ക് കേറിയപ്പോ ഞാൻ എന്റെ സർപ്രൈസ് അവർക്കു കൊടുത്തു. പ്രവീണേട്ടനും പ്രിയയും കൂടി നിക്കുന്ന ഒരു ചാർക്കോൾ പെയിന്റിംഗ് ആണ് ഞാൻ കൊടുത്ത്. അങ്ങനൊരു കഴിവും കൂടി എനിക്കുണ്ട്. ഇത് കണ്ടു ആ ഡ്രാക്കുളയുടെ കണ്ണ് തള്ളിയിട്ടുണ്ട്. ''ഞങ്ങക്ക് കിട്ടിയതിൽ ഏറ്റവും ബെസ്റ് ഗിഫ്റ്റ് ഇതാണ്.'' പ്രവീണേട്ടൻ പറഞ്ഞു. ''താങ്ക്സ് മുത്തേ... അടിപൊളി.'' എന്നും പറഞ്ഞു പ്രിയ എന്നെ കെട്ടിപ്പിടിച്ചു ഉമ്മ തരാൻ തുടങ്ങി. ''ടീ വിട്.. ഞാൻ ആമിയാ പ്രവീണേട്ടൻ അല്ല..'' എന്നും പറഞ്ഞു ഞാൻ അവളെ പിടിച്ചു പ്രവീണേട്ടന്റെ മേലേക്ക് തള്ളി. ''കൊടുത്തു മതി ആയില്ലെങ്കിൽ ബാക്കി ഇങ്ങോട്ടു തന്നോളൂ.'' പ്രവീണേട്ടൻ ഇളിച്ചോണ്ടു പറഞ്ഞു. ''അയ്യടാ മോന്ത കണ്ടാലും മതി'' എന്നും പറഞ്ഞു അവള് പ്രവീണേട്ടനെ തള്ളി മാറ്റി.

ഞങ്ങളോടൊക്കെ യാത്ര പറഞ്ഞു അവര് അവരുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ പോയി. @@@@@@@@@@@@@@@@@@@@@@@@ സത്യം പറയാലോ ആ പെയിന്റിംഗ് കണ്ടപ്പോ എന്റെ കണ്ണ് തള്ളിപ്പോയി കേട്ടോ. ഇവൾക്ക് ഇങ്ങനൊരു കഴിവും ഉണ്ടെന്നു ഞാൻ അറിഞ്ഞില്ല. ഏതായാലും ഇന്ന് തൊട്ടു ഞാൻ ഇറങ്ങാ ഇവളെ പാസ്റ്റ് അറിയാൻ. അതിനു ആദ്യം അവളുടെ ഫ്രണ്ട് ആവണം. ''ടാ നീ വണ്ടി എടുത്തിട്ട് റൂമിലേക്ക് വാ.'' എന്നും പറഞ്ഞു സച്ചു പ്രവീണിന്റെ വണ്ടി എടുക്കാൻ പോയി, കൂടെ ചാരുവും. അപ്പൊ ദാ ആ വവ്വാല് പിന്നാലെ പോവുന്നു. ഇവളെ ഒറ്റയ്ക്ക് കിട്ടിയാൽ മെല്ലെ മെല്ലെ ഫ്രണ്ട്ഷിപ്പിലേക്കു കേറാം. ''ആ, അല്ല നീ എങ്ങോട്ടാ??'' ഞാൻ ആമിയെ നോക്കി ചോദിച്ചതും മൂന്നും എന്നെ നോക്കി. ''ഞാൻ ഒറ്റയ്ക്ക് പോണ്ടേ.. അപ്പൊ ആമി എന്റെ കൂടെ വാ.'' ഞാൻ അങ്ങനെ പറഞ്ഞതും മൂന്നിന്റെം വാ തുറന്നു പോയി, കണ്ണിപ്പോ പുറത്തേക്കു വീഴും. ''നീ എന്താ പറഞ്ഞെ.'' സച്ചു ചോദിച്ചു. ''എന്താടാ നിന്റെ കേൾവി ശക്തി പോയോ???'' ഞാൻ കലിപ്പോടെ ചോദിച്ചു.

''എനിക്ക് ഉറക്കം വരുന്നുണ്ട്. അപ്പൊ ഒറ്റക്കായാൽ ഉറങ്ങി പോവും.'' ഞാൻ പറഞ്ഞു. പക്ഷെ എന്നിട്ടും അവരെ എക്സ്പ്രെഷൻ മാറീട്ടില്ല. കാരണം ഉറങ്ങിപ്പോയി വണ്ടി അടിച്ചു ഞാൻ തട്ടി പോയാലും അവള് കൂടെ വരണ്ട എന്നാ പൊതുവെ ഞാൻ പറയാറ്. ആപ്പോളുണ്ട് ചാരു മോളിലോട്ടു നോക്കുന്നു. ''എന്താടീ നിന്റെ അമ്മായിയപ്പൻ ഉണ്ടോ മോളിൽ..'' ഞാൻ ചോദിച്ചു.. ''ടാ.. ടാ... എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ...'' എന്നും പറഞ്ഞു സച്ചു എനിക്ക് നേരെ സച്ചു മുഷ്ടി ചുരുട്ടി കാണിച്ചു. ''ഓ.. നീ ക്ഷമിക്കേടാ... നീ എന്താടീ ഈ ഇരുട്ടത്ത് നോക്കുന്നെ.'' ഞാൻ ചോദിച്ചു. ''അല്ലാ വല്ല വെള്ള കാക്കയും മലന്നു പറക്കുന്നുണ്ടോന്നു നോക്കിയതാ. നിന്റെ സംസാരം കേട്ടപ്പോ.'' ചാരു പറഞ്ഞു. ഞാൻ അവളെ ഒന്ന് നോക്കി പേടിപ്പിച്ചു. ''ശരിയാ ഷാദ് പറഞ്ഞത്. ആമി നീ അവന്റെ കൂടെ പൊയ്‌ക്കോ.. അവൻ ഉറങ്ങിപ്പോണ്ട. നീ ആവുമ്പൊ യാത്ര ചെയ്യുമ്പോ ഉറങ്ങില്ലല്ലോ.'' സച്ചു പറഞ്ഞു. അവൾ ഇല്ലാന്നുള്ള രീതിയിൽ സച്ചൂനോടും ചാരൂനോടും എന്തൊക്കെയോ കഥകളി കാണിക്കുന്നുണ്ട്. പക്ഷെ അവര് അത് മൈൻഡ് ചെയ്യാതെ കാറിലേക്ക് പോയി. @@@@@@@@@@@@@@@@@@@@@@@@@@@@@@@

തെണ്ടി... പട്ടി.. രണ്ടിനേം എന്റെ കയ്യിൽ കിട്ടും. എനിക്കറിയാം ഞാൻ ഡ്രാക്കുള എന്ന് വിളിച്ച കൊണ്ട് ഇവൻ എന്നോട് പകരം വീട്ടാൻ കൊണ്ട് പോവാ, എനിക്കുറപ്പാ. അതാ അവരോടു എക്സ്പ്രെഷനിലൂടേം കണ്ണുകളിലൂടേം പറയാൻ ശ്രമിച്ചത്. എവിടെ പൊട്ടന്മാർക്കു ഒന്നും മനസ്സിലായില്ല. ഞാൻ ഷാദിന്റെ കൂടെ നടന്നു അവന്റെ കൂടെ കാറിലേക്ക് കേറി. അപ്പൊ അവന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു. അവന്റെ ഉള്ളിൽ എന്തോ ഉണ്ട്, എന്ന് എനിക്കതു കണ്ടപ്പോ ഉറപ്പായി. വണ്ടി എടുത്തു മുന്നോട്ടു പോയപ്പോ സച്ചുവേട്ടനെ വെയിറ്റ് ചെയ്യുന്നില്ലേ എന്ന് ഞാൻ ചോദിച്ചു. അപ്പോളും ആ ജന്തു ഒന്ന് ചിരിക്കെ ചെയ്തുള്ളു. അതിൽ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് എനിക്ക് തോന്നി. എയർപോർട്ടിൽ നിന്നും സിറ്റിയിലേക്ക് പോവുന്നതിനിടയിൽ വിജനമായ സ്ഥലം ഉണ്ട്. അത് കാണുമ്പോ തന്നെ എനിക്ക് പേടി ആണ്. ഫുൾ വേസ്റ്റ് ഒക്കെ ഇടുന്ന സ്ഥലം. അധികം ലയിട്ടും ഇല്ല. പെട്ടെന്ന് ഷാദ് അവിടെ വണ്ടി സൈഡ് ആക്കി. എനിക്കെന്തോ അപകടം മണത്തു. ഞാൻ ഷാദിനെ നോക്കിയപ്പോ നേരത്തെ ഉണ്ടായ ചിരിക്കു പകരം ഒരു പുച്ഛത്തോടെയുള്ള ചിരി ചിരിച്ചു.. അവൻ എന്തോ പറഞ്ഞു കൊണ്ട് എന്റെ നേരെ വരാൻ തുടങ്ങി...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story