ഡിവോയ്‌സി: ഭാഗം 21

divoysi

രചന: റിഷാന നഫ്‌സൽ

ഇതിനാണോ ഇവളിത്ര ബലം പിടിച്ചത്. ഏതോ പഴയ ഗസൽ ആയിരുന്നു ഞാൻ കേട്ടത്. ഇവൾ ഇതാണോ ഇരുപത്തിനാലു മണിക്കൂറും കേട്ടോണ്ടിരുന്നത്. ആഹ് ഏതായാലും കുറച്ചു സമാധാനം കിട്ടി. അപ്പോഴാണ് ആമി ആരോടോ സംസാരിച്ചു കൊണ്ട് വരുന്നത് കണ്ടത്. ഞാൻ മൊബൈൽ വച്ച് വേഗം എണീറ്റ് മാറി ഇരുന്നു. ആമിയും ആദിയും ഉള്ളിലേക്ക് വന്നു. ''ഇതെന്താ ഉറങ്ങിയില്ലേ???'' ആമിയാണ്. ''ഇല്ല ഉറക്കം വന്നില്ല..'' എന്നും പറഞ്ഞു ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു കൊടുത്തു. അവള് തിരിച്ചു വന്നു റിപ്പോർട്ട് ടൈപ്പ് ചെയ്യാൻ തുടങ്ങി. ഞാൻ ആദിയോട് കത്തിയടിച്ചു ഇരുന്നു. @@@@@@@@@@@@@@@@@@@@@@@ ഇപ്പൊ എന്റെ മോന് സമാധാനം ആയല്ലോ. ഞാൻ എന്താ കേക്കുന്നതു എന്ന് അറിയാത്തോണ്ടു ടെൻഷൻ അടിച്ചു നടക്കാ. ഏതായാലും ഇനി ഇതും നോക്കി വരില്ല. ഞാൻ കേക്കുന്നതെന്താണെന്നു തൽകാലം മോൻ അറിയണ്ട, കേട്ടോ ഡ്രാക്കുള്ളേ. എനിക്ക് തന്നെ ചിരി വന്നു. ''ടീ ഫുഡ് കഴിക്കണ്ടേ???'' ഷാദ് ആണ്. ''ആഹ് കഴിക്കാം.'' അവൻ വിളിച്ചപ്പോളാ ബോധം വന്നത്.

ആദി അപ്പോളേക്കും പോയിരുന്നു. ഞങ്ങള് ഫുഡ് കഴിച്ചു. കുറച്ചു കഴിഞ്ഞപ്പോ ഷാദ് ഉറങ്ങി. ഞാൻ അവിടെ ബാക്കി ഉണ്ടായിരുന്ന റിപ്പോർട്ട് ഒക്കെ ടൈപ്പ് ചെയ്യാൻ തുടങ്ങി. ഡ്യൂട്ടി കഴിഞ്ഞു ഷാദ്ന്റെ കൂടെ പോയത് കൊണ്ട് നേരത്തെ എത്തി. അവൻ ഫ്രഷ് ആവാൻ പോയപ്പോ ഞാൻ വേഗം ഫുഡ് ഉണ്ടാക്കി. അതും കഴിച്ചു കിടന്നുറങ്ങി. @@@@@@@@@@@@@@@@@@@@@@@ ഉച്ചയ്ക്ക് ഞാൻ എണീറ്റപ്പോ ആമിയെ അവിടെങ്ങും കണ്ടില്ല. റൂമിലേക്ക് കേറാൻ നോക്കിയപ്പോ അത് ലോക് അല്ലാരുന്നു. അവളകത്തു ഉണ്ടെങ്കിൽ എന്തായാലും ലോക് ചെയ്യും. ഞാൻ പുറത്തൊക്കെ നോക്കി എവിടേം ഇല്ല. ഞാൻ വിചാരിച്ചു പുറത്തെങ്ങാനും പോയതാവുമെന്നു. കുറച്ചു സമയം ബാൽക്കണിയിൽ പോയി നിന്നു. മുമ്പത്തെ പോലെ അല്ല അവളില്ലാതെ പറ്റാത്ത പോലെ. സച്ചൂനേം ചാരൂനേം പോലെ കൂടെ എപ്പോളും വേണമെന്നൊരു തോന്നൽ. പണ്ടത്തെ പോലെ അല്ല, ഇപ്പൊ എന്നോട് സംസാരിക്കുന്ന കേട്ടാൽ പെറ്റ തള്ള സഹിക്കില്ല. മുമ്ബ് ഞാൻ ചീത്ത പറഞ്ഞാൽ കണ്ണ് നിറച്ചോണ്ടിരുന്നവൾ ഇപ്പൊ എന്തേലും പറഞ്ഞാൽ പത്തു തിരിച്ചു പറയും. പക്ഷെ അത് കേക്കാനും ഒരു രസാണ്. എന്നാലും ഇത് എന്റേം സച്ചൂന്റേം ചാരൂന്റേം മുന്നിൽ മാത്രമേ ഉള്ളൂ.

അർജുനും സ്നേഹയും ഉണ്ടെന്കി തന്നെ അവൾ അതികം സംസാരിക്കില്ല. ഓരോന്നോർത്തു നിന്നു സമയം പോയത് അറിഞ്ഞില്ല. വിശപ്പിന്റെ വിളി തുടങ്ങി. ഈ ആമി എവിടെ പോയോ ആവോ. ആ അവള് വരുബോളെക്കും ഫ്രഷ് ആവാം. ഞാൻ റൂമിലേക്ക് പോയി. അവിടെ കണ്ട കാഴ്ച്ച എന്റെ സാറേ പിന്നൊരു രണ്ടു മിനിറ്റത്തേക്കു ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല. ആമി കുളിച്ചിറങ്ങി മുടി തുവർത്തുന്നു. ഒരു ബ്ലാക്ക് കുർത്തയും ബ്ലാക് പാന്റും ആണ് വേഷം. അവളുടെ മുടി എന്ന് പറഞ്ഞാൽ മുട്ടോളം ഉണ്ട്, നല്ല ബ്രൗൺ നിറം. ഇവളിതു എവിടെയാണോ ഒളിപ്പിച്ചു വെക്കുന്നത്. നല്ല ഗോതമ്പിന്റെ നിറമാണ് അവൾക്കു. അതിന്റെ മാറ്റ് കൂട്ടാൻ കഴുത്തിൽ ഒരു കുഞ്ഞു മറുകും. കവിളിലും ഉണ്ട് ഒരെണ്ണം. പക്ഷെ ഇതുവരെ കണ്ടിട്ടില്ല. ആഹ് ഒരു റൂമിൽ ആയിട്ട് പോലും സ്കാർഫ് ഇടാതെ ഇതുവരെ ഞാൻ അവളെ കണ്ടിട്ടില്ലല്ലോ. ആര് കണ്ടാലും നോക്കി നിന്നു പോവും. വെളുപ്പിലൊന്നും ഒരു കാര്യവും ഇല്ലാന്ന് തോന്നി. പെട്ടെന്നാണ് അവൾ എന്നെ കണ്ടത്. അപ്പൊ തന്നെ മുണ്ടും അവിടിട്ടു ചുറ്റും എന്തോ പരതാൻ തുടങ്ങി. അവളെ കളി കണ്ടിട്ട് എനിക്ക് ചിരി വന്നു. ഞാൻ ചിരിക്കുന്ന കണ്ടിട്ട് അവളെന്നെ ദേഷ്യത്തോടെ നോക്കി. ''എന്തിനാ ഇങ്ങനെ കിണിക്കുന്നേ???''

''നിന്റെ കളി കണ്ടിട്ട് തന്നെ. ഞാൻ നിന്നെ പിടിച്ചു തിന്നാൻ ഒന്നും പോണില്ല ഇങ്ങനെ വെപ്രാളപ്പെടാൻ. പിന്നെ ഞാൻ നിന്നെ ഇങ്ങനെ കണ്ടാൽ എന്താ. ഒന്നൂല്ലെലും നീ പറഞ്ഞ പോലെ ഞാൻ നിന്റെ കെട്ടിയോൻ അല്ലെ..'' എന്നും പറഞ്ഞു ഞാൻ അവളെ നേരെ നടന്നു. അവളാകെ പേടിച്ചിട്ടുണ്ട്. ഞാനവളെ നേരെ നടക്കുന്നതിനനുസരിച്ചു അവള് പിന്നോട്ട് പോണുണ്ട്. അവസാനം മതിലിൽ ഇടിച്ചു നിന്നു. അവള് രണ്ടു കണ്ണും ഇറുക്കി പൂട്ടീട്ടുണ്ട്. @@@@@@@@@@@@@@@@@@@@@@@ യാ അല്ലാഹ് ഞാൻ ഡോർ ലോക് ചെയ്യാതെ ആണോ കുളിക്കാൻ കേറിയേ. മുടി തുവർത്തുമ്പോളാണ് ആരോ സൈഡിൽ ഉള്ള പോലെ തോന്നിയത്. നോക്കിയപ്പോ ഷാദ് ആണ്. അവനെന്നെ ഇമ വെട്ടാതെ നോക്കുകയാണ്. പെട്ടെന്നു ഞാൻ പതറിപ്പോയി. ആരുടെ മുന്നിലും ഞാൻ ഇങ്ങനെ നിന്നിട്ടില്ല. ഇവിടെ തന്നെ റൂമിലും സ്കാർഫ് ചുറ്റിയാണ് നിക്കാറ്. അതിനു ഷാദ് എപ്പോളും കളിയാക്കാറുണ്ട്. ഇന്ന് പ്രതീക്ഷിക്കാതെ ആണ് അവന്റെ മുന്നിലിങ്ങനെ പെട്ടത്. ഈ ഡ്രാക്കുള എന്തിനാ എന്റെ നേരെ വരുന്നേ. അവന്റെ മുഖം കാണുമ്പോ പേടി ആവുന്നു. മനസ്സിൽ എന്താണെന്ന് ഒരു പിടിത്തവും കിട്ടുന്നില്ല. പിന്നോട്ട് പോയി മതിലിൽ മുട്ടി നിന്നപ്പോ ഞാൻ കണ്ണ് രണ്ടു ഇറുക്കി അടച്ചു.

അവന്റെ ഭാഗത്തു നിന്നും റെസ്‌പോൺസ് ഒന്നും കാണാത്തതു കൊണ്ട് കണ്ണ് തുറന്നു നോക്കിയപ്പോ ആ ജന്തു നിന്നു ചിരിക്കാണ്. ''നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ. നീ എന്റെ ഫ്രണ്ട് ആണ്. അതോണ്ട് എന്റെ ഭാഗത്തു നിന്നും മോശമായി ഒന്നും ഉണ്ടാവുമെന്ന് പേടിക്കണ്ട. എനിക്ക് വീട്ടിൽ ഉമ്മയും പെങ്ങന്മാരുമൊക്കെ ഉള്ളതാ.'' എന്നും പറഞ്ഞു അവൻ എന്റെ ഷാൾ എടുത്തു തലയിൽ ഇട്ടു തന്നു. അറിയാതെ എന്റെ ചുണ്ടിലും ഒരു ചിരി വന്നു. ഞാൻ അവന്റെ വയറ്റിനിട്ടൊരു കുത്തു കൊടുത്തു എന്നെ പേടിപ്പിച്ചതിനു. ''എനിക്ക് വിശക്കുന്നുണ്ട്...'' ഷാദ് പറഞ്ഞു. ''ഓ സോറി ഞാൻ ഉറങ്ങിപ്പോയി. ഇപ്പൊ ഉണ്ടാക്കിത്തരാം.'' എന്നും പറഞ്ഞു ഞാൻ ഫുഡ് ഉണ്ടാക്കാൻ പോയി. ''വേണ്ട നമുക്ക് പുറത്തു പോയി കഴിക്കാം . നീ റെഡി ആവ്. ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ.'' എന്നും പറഞ്ഞു ഷാദ് ബാത്റൂമിലേക്കു കേറി. ഞാൻ ഡ്രെസ്സിന്റെ കൂടെ വേഗം സ്കാർഫ് എടുത്തു ചുറ്റി. എനിക്ക് കിച്ചണിലേക്കു കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉള്ളത് കൊണ്ട് അതിന്റെ ലിസ്റ്റ് ആക്കാൻ തുടങ്ങി. @@@@@@@@@@@@@@@@@@@@@@@@@@

ഫ്രഷ് ആവുമ്പൊ ടി ഷർട്ട് നനഞ്ഞു പോയി. ഞാൻ അത് ഊരി ഷോള്ഡറില് ഇട്ടു പുറത്തേക്കിറങ്ങുമ്പോ അവള് റൂമിൽ തന്നെ ഉണ്ട്. ഞാൻ തിരിച്ചു കേറി ഡോർ ചാരി. ''ടീ ഒന്ന് പുറത്തിറങ്ങിക്കെ???'' ഞാൻ പറഞ്ഞു. ''എന്തിനാ?? എനിക്കിച്ചിരി പണി ഉണ്ട്.'' ആമി പറഞ്ഞു. ''ഒന്ന് പുറത്തിറങ്ങിയേ, എനിക്ക് ഡ്രസ്സ് മാറണം.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ''നീ ഡ്രസ്സ് ഇട്ടിട്ടല്ലേ ഉള്ളത് പിന്നെന്താ.'' അവള് എന്തോ എഴുതുന്ന തിരക്കിലാ. ''ഒന്ന് പൊടി എന്റെ ഷർട്ട് നനഞ്ഞു. അല്ലെങ്കി കുഴപ്പമില്ല നീ അവിടെ ഇരുന്നോ ഞാൻ ഇറങ്ങി വരാം.'' ഞാൻ ചിരിച്ചോണ്ട് പറഞ്ഞു. ''അയ്യോ വേണ്ട, ഞാൻ ദാ ഇറങ്ങി..'' എന്നും പറഞ്ഞു ഒരു ഓട്ടം ആരുന്നു പുറത്തേക്കു. ഇങ്ങനൊരു സാധനം. എനിക്ക് ചിരി വന്നു. ''വാ പോവാം..'' ഞാൻ റെഡി ആയി അവളെ വിളിച്ചു. ഞങ്ങള് ഒരു മാളിലേക്കു പോയി, വേഗം ഫുഡ് കഴിച്ചു. പിന്നെ അവൾക്കു കിച്ചണിലേക്കു എന്തൊക്കെയോ വാങ്ങാൻ ഉള്ളത് കൊണ്ട് അവൾ സൂപ്പർമാർക്കറ്റിലേക്കു നടന്നു. എന്നെ വിളിച്ചെങ്കിലും ഞാൻ പോയില്ല. ഞാൻ അവിടെ ഫുഡ് കോർട്ടിൽ മൊബൈലും നോക്കി ഇരുന്നു. @@@@@@@@@@@@@@@@@@@@@@@@

ഇവനെന്താ ഒന്ന് കൂടെ വന്നാൽ. സാധാരണ ചാരു എന്തായാലും കൂടെ ഉണ്ടാവും. ഇന്ന് ആരും ഇല്ലാത്തതു കൊണ്ട് എന്തോ ഒരു മൂഡ് ഔട്ട് പോലെ. സ്ഥിരമായി വരുന്ന ഷോപ് ആയതു കൊണ്ട് രണ്ടു മൂന്നു പേര് കണ്ടപ്പോ ചിരിച്ചു. ഞാനും ഒന്ന് ചിരിച്ചു കൊടുത്തു. ഞാൻ ആരോടും ഒന്നും സംസാരിക്കാറില്ലെങ്കിലും ചാര് എല്ലാരുമായി നല്ല കമ്പനി ആണ്. ''ആഹ് ഇതാര് ആമിയോ. ചാരു എവിടെ???'' നോക്കുമ്പോ സ്വാതി ചേച്ചി ആണ്. ഇവിടെ സെയിൽസിൽ ആണ്. ചാരുവുമായി നല്ല കമ്പനി ആണ്. ഞാനും ഒന്ന് രണ്ടു വട്ടം സംസാരിച്ചിട്ടുണ്ട്. ''ചാരു ഡ്യൂട്ടിയില ചേച്ചി.'' ഞാൻ പറഞ്ഞു. ''അപ്പൊ നിനക്ക് ഡ്യൂട്ടി ഇല്ലേ????'' ആ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. ആളെ കണ്ടതും എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി. മുഖത്തൊരു പുഞ്ചിരി വരുത്തി. സ്വാതി ചേച്ചിയെ ആരോ വിളിച്ചപ്പോ ചേച്ചി പോയി. ''ചോദിച്ചത് കേട്ടില്ലേ??? നീ എന്താ ഇവിടെ???'' ''അത്.. ഞാ... ഞാൻ സാധനങ്ങൾ വാങ്ങാൻ വന്നതാ ഒരു ഫ്രണ്ടിന്റെ കൂടെ.'' ഞാൻ പറഞ്ഞു. ''ഏതു ഫ്രണ്ടിന്റെ കൂടെ..'' ''അത് ഒരുമിച്ചു വർക്ക് ചെയ്യുന്നതാ.''

ഞാൻ പറഞ്ഞു. ''നീ ആരോടും സംസാരിക്കാറ് പോലും ഇല്ലല്ലോ, ഇപ്പൊ ഒരു ആണിന്റെ കൂടെ ഇവിടെ എങ്ങിനെ വന്നു.'' അത് കേട്ടതും ഞാൻ ഒന്ന് ഞെട്ടി. അപ്പൊ ഇങ്ങേരെന്നെ ഷാദിന്റെ കൂടെ കണ്ടു. പടച്ചോനെ പെട്ടല്ലോ. ''പറയെടീ'' എന്നും പറഞ്ഞു അയാളുടെ കൈ എന്റെ നേരെ വന്നു. @@@@@@@@@@@@@@@@@@@@@@@@@@@ ഫോണിൽ തോണ്ടി കളിച്ചു മടുത്തപ്പോ ഞാൻ മെല്ലെ എണീറ്റു ആമിയെ തേടി ഇറങ്ങി. പെട്ടെന്നാണ് ആരോ എന്റെ തോളിൽ കൈ വച്ചതു. തിരിഞ്ഞു നോക്കിയപ്പോ സിനാനും ആഷിക്കും. എന്റേം സച്ചൂന്റേം ഫ്രണ്ട്സ് ആണ്. ഒരുമിച്ചു പഠിച്ചത്. ''ടാ എത്ര നാളായെടാ കണ്ടിട്ട്...'' ഞാൻ ചോദിച്ചു. ''ഓ നിനക്കല്ലേ സമയം ഇല്ലാത്തതു. ഞങ്ങൾ വീക്കെൻഡിൽ എപ്പോളും കാണാറുണ്ട് അല്ലേടാ..'' സിനു ആശിയോടു പറഞ്ഞു. ''അതിപ്പോ കുറച്ചു തിരക്കുണ്ടെടാ അതാ.'' ഞാൻ പറഞ്ഞു. ഇവരുടെ കൂടെ ആണ് ഞാൻ സാധാരണ എല്ലാ വീകെൻഡിലും ഉണ്ടാവാറു. പക്ഷെ ഇപ്പൊ സച്ചുവും ചാരുവും ആമിയും ആയി പുറത്തു പോവാറാണ് പതിവ്. ''ആഹ് കല്യാണം കഴിഞ്ഞാൽ പിന്നെ ഫ്രണ്ട്സിനെ വേണ്ടാതാവുന്നതു പുതിയ കാര്യം ഒന്നും അല്ലല്ലോ.'' ആഷിയാണത് പറഞ്ഞത്. ഇവരിതെങ്ങനെ അറിഞ്ഞു ഞാൻ ആരോടും പറഞ്ഞിട്ടില്ല.

''എന്നാലും ഒരു ട്രീറ്റ് താരാതിരിക്കാൻ കല്യാണം പോലും പറയാതിരുന്നത് മോശമായിപ്പോയി.'' ആഷി പറഞ്ഞു. ''നിനക്ക് സങ്കടത്തിൽ അല്ലെ ഞങ്ങളെ വേണ്ടൂ സന്തോഷത്തിൽ ആവശ്യം ഇല്ലല്ലോ. സച്ചൂനെങ്കിലും കുറച്ചു സ്നേഹം ഉണ്ടാലോ അത് മതി.'' സിനുവാണ്. തെണ്ടി സച്ചു നിന്നെ ഞാൻ പിന്നെ കണ്ടൊള്ളാം. ''അത് പിന്നെ എല്ലാം പെട്ടെന്നായിരുന്നെടാ. അതാ ആരോടും പറയാതിരുന്നേ, സോറിട..'' ഞാൻ പറഞ്ഞു. എന്റെ മോശം സമയത്തു എന്റെ കൂടെ ഉണ്ടായിരുന്നവരാണിവർ. എന്റെ എല്ലാ കാര്യവും അറിയുന്നവർ. അവരെ ഒഴിവാക്കിയ പോലെ അവർക്കു തോന്നി കാണും. ചെ വേണ്ടാരുന്നു, ഒന്ന് പറഞ്ഞാ മതിയാരുന്നു. ''അയ്യേ ടാ ഞങ്ങളൊരു തമാശ പറഞ്ഞതാ നീ സീരിയസ് ആകാതെ. നിന്റെ ജീവിതത്തിൽ ഇങ്ങനൊരു കാര്യം ഉണ്ടായത് ഞങ്ങക്ക് സന്തോഷമേ ഉള്ളൂ.'' എന്നും പറഞ്ഞു അവരെന്നെ കെട്ടിപ്പിടിച്ചു. ''അല്ല നീ എന്താ ഇവിടെ??? നിന്റെ വൈഫ് ഉണ്ടോ കൂടെ??'' സിനുവാണ്. ''ആ ഉണ്ടെടാ, ഞങ്ങള് ഫുഡ് കഴിക്കാൻ വന്നതാ. ഇന്ന് നായിട്ട് ഡ്യൂട്ടി ആണ്. അവൾക്കെന്തോ സാധനങ്ങൾ വാങ്ങാൻ ഉള്ളത് കൊണ്ട് താഴെ പോയിരിക്കുവാ.'' ഞാൻ പറഞ്ഞു. ''ആഹ് എന്ന വാ നമ്മുടെ അമ്മായിനെ കണ്ടിട്ടാവാം ബാക്കി കാര്യങ്ങൾ.'' ആഷി പറഞ്ഞു.

''അല്ല നിങ്ങളെന്താ ഇവിടെ???'' ഞാൻ ചോദിച്ചു. ''ഫുഡ് കഴിക്കാൻ തന്നെ. അപ്പോള നിന്നെ കണ്ടത്.'' ''അതെന്താ നിങ്ങടെ കെട്ടിയോൾമാർ നിങ്ങക്ക് ഫുഡ് തന്നില്ലേ.'' ഞാൻ ചോദിച്ചു. ''അതിനു അവരിവിടെ വേണ്ടേ. രണ്ടും വെക്കേഷന് നാട്ടിൽ പോയിരിക്കുവാണ്. അടുത്ത മാസം വരും. മോന് സ്കൂൾ തുറക്കുമ്പോളേക്കും.'' ആഷി പറഞ്ഞു. ആള് പണ്ട് സ്കൂളിൽ പഠിക്കുമ്പോ തന്നെ പ്രേമിച്ചു സെറ്റ് ആക്കി. കോളേജ് കഴിഞ്ഞതും അവളേം കൊണ്ട് ഒളിച്ചോടി. ആദ്യം ഭയങ്കര പ്രശ്നങ്ങൾ ആയിരുന്നു. പിന്നെ ഇപ്പൊ എല്ലാം സെറ്റ് ആയി. ഒരു മോൻ ഉണ്ട് അബാൻ, ഞങ്ങടെ അബി. സിനൂന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ടു വര്ഷം കഴിഞ്ഞു. ഒരു മോൾ ആണ്, സാനിയ. ഇപ്പൊ ഒരു വയസ്സാവുന്നു. വീക്കെൻഡിൽ ഞാൻ ഇവരെ കൂടെ ആവും അബിക്ക് എന്നെ വല്യ കാര്യമാണ്. സ￰ചുവും ഇവരുമാണ് തകർന്ന എന്നെ പഴയ ഷാദ് ആക്കി മാറ്റിയത്. സൂപ്പർമാർകെറ്റിൽ എത്തി ആമിയെ തപ്പി നടക്കുവാരുന്നു. അപ്പോഴാണ് അവൾ ആരോടോ സംസാരിക്കുന്നതു കണ്ടത്. മുഖം കണ്ടാൽ അറിയാം പേടിച്ചിട്ടാണുള്ളതെന്നു. ഞാൻ ഇത് വരെ അയാളെ കണ്ടിട്ടില്ല. അവൾ അയാൾ ചോദിക്കുന്നതിനൊക്കെ പേടിച്ചു പേടിച്ചു മറുപടി പറയുന്നുണ്ട്. പെട്ടെന്നാണ് അയാളെ കൈ അവളെ നേരെ ഉയരുന്നത് ഞാൻ കണ്ടത്. ഞാൻ തടയാൻ പോവുന്നതിനു മുന്നേ ആരോ അത് തടഞ്ഞിരുന്നു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story