ഡിവോയ്‌സി: ഭാഗം 23

divoysi

രചന: റിഷാന നഫ്‌സൽ

അതിൽ ഒരു ചെറിയ കുട്ടിയുടെ ശബ്ദം ആയിരുന്നു. പാട്ടു പാടുന്നതും സംസാരിക്കുന്നതും, ചിരിക്കുന്നതുമൊക്കെ. ഞങ്ങൾ ആകെ തരിച്ചു ചാരുവിനെ നോക്കി. അവൾക്കു അതാരാണെന്ന് അറിയാമെന്നു അവളുടെ മുഖത്തുണ്ടായിരുന്നു. ''ആമിയുടെ മോൻ ആണ്...'' ഒന്നും ചോദിക്കാതെ തന്നെ ചാരു പറഞ്ഞു. ഞങ്ങൾ ആകെ ഷോക് ആയി. സച്ചുവിനും ഈ കാര്യം അറിയില്ല എന്ന് മനസ്സിലായി. ''അവളുടെ മോൻ ആണ്. ഡിവോയ്സിന് ശേഷം അവളുടെ ഹസ്ബന്റിന്റെ കൂടെ ആണ്. അയാളുടെ അനിയത്തി ആണ് ആരും അറിയാതെ അവൾക്കു ഈ ഓഡിയോയും വിഡിയോയും ഒക്കെ അയച്ചു കൊടുക്കുന്നെ.'' ചാരു പറഞ്ഞു. ''ഇത്ര ചെറിയ കുട്ടിയെ എന്ത് കൊണ്ടാ അവളുടെ കൂടെ വിടാത്തത്.'' ഞാൻ ചോദിച്ചു. ''ഡിവോയ്‌സ്‌ കഴിഞ്ഞു പിറ്റേ ആഴ്ച അവൻ വേറെ കെട്ടി, ആമി ഒറ്റയ്ക്കും അവൻ കുടുംബം ആയിട്ടും അല്ലെ ഉള്ളത്, അപ്പൊ അവനു തന്നെ കുട്ടിയെ കൊടുത്തൂന്നാ അവള് പറഞ്ഞത്. കൂടുതൽ ആയി എനിക്കും അറിയില്ല. ഇത് തന്നെ ഒരിക്കെ അവളെ ഫോണിൽ നിന്നും മോന്റെ സൗണ്ട് കേട്ട് ചോദിച്ചപ്പോ പറഞ്ഞതാ.'' ചാരു പറഞ്ഞു. ''പ്ളീസ് ഈ കാര്യം നിങ്ങൾ അറിഞ്ഞെന്നു അവളോട് പറയരുത്.'' ചാരു പറഞ്ഞപ്പോ ഞങ്ങള് സമ്മതിച്ചു കൊടുത്തു.

എന്തോ മനസ്സിൽ ഒരു പിടുത്തം മാതിരി. പാവം സ്വന്തം കുട്ടിയുടെ ശബ്ദം ആണല്ലോ അവള് മുഴുവൻ സമയവും കേട്ട് കൊണ്ടിരുന്നത്. അടുത്തില്ലാത്തതു കൊണ്ട് പാവത്തിന് നല്ല സങ്കടം ഉണ്ടാവും. എന്റെ സങ്കടം ഒന്നും അവളെ മുന്നിൽ ഒന്നും അല്ലാന്നു തോന്നി. പക്ഷെ ഒരു കുട്ടി ഉണ്ടായിട്ടും എന്ത് കൊണ്ടാ അവള് ഡിവോയ്‌സ്‌ വാങ്ങിയേ. അവന്റെ സ്വഭാവം അത്ര മോശം ആയിരിക്കുമോ.. ആഹ് ആർക്കറിയാം എന്താ കാര്യം എന്ന്. @@@@@@@@@@@@@@@@@@@@@@@@@ പാസ്പോര്ട്ട് റിന്യൂവലിനു കൊടുത്തു ഞാൻ തിരിച്ചു ലാബിൽ വന്നപ്പോ എല്ലാത്തിന്റേം മുഖം കടന്നൽ കുത്തിയ മാതിരി. ചോദിച്ചിട്ടു ഒന്നും പറഞ്ഞില്ല. അവസാനം ഞാൻ മുഖം വീർപ്പിച്ചു നിന്നപ്പോ എല്ലാം കൂടെ ചിരിച്ചോണ്ട് വന്നു. അപ്പോഴാ സമാധാനം ആയതു. അപ്പോഴാ എന്റെ ഫോൺ ക്യാന്റീനിൽ വച്ചതു ഓർമ്മ വന്നത്.. നോക്കിയപ്പോ എന്റെ ടേബിളിൽ ഉണ്ടാരുന്നു. ''നോക്കണ്ട ക്യാന്റീനിൽ കണ്ടപ്പോ എടുത്തിട്ട് വന്നതാ..'' ചാരു പറഞ്ഞു. ''ഓ ആയിക്കോട്ടെ മാഡം..'' ഞാൻ പറഞ്ഞു. അപ്പോഴാണ് ഷാദിന്റെ ഫോൺ അടിച്ചത്.

ഞാൻ എടുത്തപ്പോ ഷാനു എന്ന് കണ്ടു. ഞാനതു അവനു കൊണ്ട് കൊടുത്തു. അവൻ പേര് കണ്ടതും സന്തോഷത്തോടെ ഫോൺ എടുത്തു. പുറത്തേക്കു പോയി ഒരു പത്തു മിനിട്ടു കഴിഞ്ഞാ വന്നത്. പോയപ്പോ ഉണ്ടായ സന്തോഷം മുഖത്തില്ല. സച്ചുവേട്ടൻ ചോദിച്ചപ്പോ ഷാനു രണ്ടു മാസം കൂടി കഴിഞ്ഞേ വരുള്ളൂ എന്ന് പറഞ്ഞു. അതിന്റെ മൂഡ് ഔട്ട് ആണ്. ''അയ്യേ ഇതൊരുമാതിരി ചെറിയ പിള്ളേരെ പോലെ ആണല്ലോ..'' എന്നും പറഞ്ഞു ഞാൻ ഷാദിനെ കളിയാക്കി. ''അതെ എനിക്ക് മുട്ടായി കിട്ടീല്ലാ എന്നൊക്കെ പറഞ്ഞു കരയുന്ന പോലെ..'' എന്നും പറഞ്ഞു ചാരു ചിരിച്ചു. ഞങ്ങൾ മൂന്നാളും കൂടി അവനെ കളിയാക്കി കൊന്നു. വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞു ഞങ്ങൾ നേരെ പോയത് ഡ്രസ്സ് എടുക്കാൻ ആണ്. ഗൗൺ ആണ് നോക്കിയത്. നോക്കി നോക്കി കണ്ണ് കഴച്ചു എന്ന് പറഞ്ഞാ മതി. അവൾക്കൊന്നും ഇഷ്ടായില്ല. സച്ചുവേട്ടനും ഷാദും ആണെങ്കിൽ അവിടെ സൈഡിൽ മൊബൈലിൽ തോണ്ടി കളിക്കാ. അവസാനം ഞാൻ രണ്ടിനേം വലിച്ചു കൊണ്ട് വന്നു. സച്ചുവേട്ടൻ ചാരുവിനു വേണ്ടി ഒരു പീച്ച് കളർ ഗൗൺ എടുത്തു.

അതെ കളറിൽ ഉള്ള ഒരു കുർത്ത സച്ചുവേട്ടനും എടുത്തു. എന്നോട് ഡ്രസ്സ് എടുക്കാൻ കുറെ പറഞ്ഞെങ്കിലും ഞാൻ എടുത്തില്ല. അവസാനം അവർ തന്നെ ഒരു റെഡ് ഗൗൺ എടുത്തപ്പോ ഞാൻ അതിന്റെ കളർ ചേഞ്ച് ബ്ലാക് വാങ്ങി. ''ഡീ നിനക്ക് എപ്പോളെങ്കിലും ഈ കളർ ഒന്ന് മാറ്റിപ്പിടിച്ചൂടേ..'' ഷാദ് ചോദിച്ചു. ''ഇതാ ബെസ്റ് കളർ. ഇരുട്ടിന്റെ കളർ. എത്ര നോക്കിയാലും ഉള്ളിൽ എന്താണെന്ന് മനസ്സിലാവാത്ത ഇരുട്ടിന്റെ കളർ.'' ഞാൻ പറഞ്ഞതും മൂന്നും വായും തുറന്നു നിപ്പുണ്ട്. ഞാൻ അത് അടച്ചു ഒന്ന് ഇളിച്ചു കൊടുത്തു. @@@@@@@@@@@@@@@@@@@@@@@@@@@@ ഇവളിപ്പോ എന്താ പറഞ്ഞെ. ആ എന്തായാലും എനിക്കെന്താ. ''വാ നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് പോവാം.'' ഞാൻ പറഞ്ഞു. ''കെഎഫ് സി കഴിക്കാം..'' ചാരു പറഞ്ഞു. ''വേണ്ട നാടൻ മതി..'' സച്ചുവേട്ടൻ പറഞ്ഞു. ''വേണ്ട പിസ്സ കഴിക്കാം..'' ഞാനും ആമിയും ഒരുമിച്ചാണ് അത് പറഞ്ഞത്. ഞങ്ങൾ പരസ്പരം നോക്കി. എന്നിട്ടു സച്ചുവിനെയും ചാരുവിനെയും നോക്കി. ''അപ്പൊ പിസ്സ.. അതിലാണ് മജോരിറ്റി'' എന്ന് പറഞ്ഞു ഞാനും ഷാദും ഒന്ന് ഹൈഫൈ അടിച്ചു.

''ഓ എന്തൊരു ഒത്തൊരുമ..'' ചാരുവാണ്. ''ഒരുമ അല്ലെടീ എരുമ..'' സച്ചു പറഞ്ഞു. ഞാൻ വാങ്ങീട്ടു വരാം എന്നും പറഞ്ഞു നടന്നതും ആമി എന്റെ കൂടെ വന്നു. വേറൊന്നും അല്ല സച്ചുവും ചാരുവും കുറുകാൻ തുടങ്ങീട്ടുണ്ട്. അപ്പൊ അവള് പോസ്റ്റ് ആവും. പിസ്സയും വാങ്ങി ഞങ്ങൾ അവരുടെ അടുത്തേക്ക് പോയി. അതും കഴിച്ചു ഇരിക്കുമ്പോൾ ആണ് ചാരുവിനു ഐസ് ക്രീം കഴിക്കാൻ പൂതി. അങ്ങനെ അത് വാങ്ങാൻ പോയി ക്യൂവിൽ നിന്നപ്പോഴാണ് എന്നെ തന്നെ നോക്കുന്ന രണ്ടു കണ്ണുകൾ കണ്ടത്. ആ നോട്ടം എന്നെയും ആമിയെയും ആണെന്ന് മനസ്സിലായി. അവളെ കണ്ടതും എനിക്ക് ദേഷ്യം വന്നു. ഞാൻ നോക്കുന്നു എന്ന് കണ്ടതും അവൾ അടുത്ത് നിന്ന ഭർത്താവിന്റെ കയ്യിൽ പിടിച്ചു ഷോൾഡറിൽ തല വച്ചു. ''നമുക്ക് പോവാം..'' ഞാൻ പറഞ്ഞു. ''ഒരു മിനിറ്റ് ഷാദ്.. ദേ ഐസ് ക്രീം ഇപ്പൊ കിട്ടും.'' ആമി പറഞ്ഞു. ''നിന്നോടല്ലേ വരാൻ പറഞ്ഞത്..'' എന്ന് ഞാൻ ഒച്ചയിട്ടതും ആമി പേടിച്ചു എന്നെ തന്നെ നോക്കി. അവളുടെ കണ്ണൊക്കെ നിറഞ്ഞു. സച്ചു ഞങ്ങളെ അടുത്തേക്ക് വന്നു. ''എന്താടാ ഇത്, വെറുതെ എന്തിനാ അവളെ പേടിപ്പിക്കുന്നെ..'' എന്ന് അവൻ ചോദിച്ചു.

''നമുക്ക് പോവാമെന്നു പറഞ്ഞില്ലേ..'' എന്റെ നോട്ടം കണ്ടിട്ടാവണം സച്ചുവും ആ ഭാഗത്തേക്ക് നോക്കിയത്. അവളെ കണ്ടതും സച്ചുവിന്റെ മുഖവും മാറി. ഞാൻ വേഗം അവിടുന്ന് നടന്നു. ഒന്നും പറയാതെ ചാരുവിന്റെയും ആമിയുടെയും കൈ പിടിച്ചു സച്ചുവും പിന്നാലെ വന്നു. @@@@@@@@@@@@@@@@@@@@@@@@@@@@ എന്താ ഇവർക്ക് പറ്റിയെ. ഇത്ര സമയം എത്ര സന്തോഷത്തിൽ ആയിരുന്നു. പെട്ടെന്നാണ് ഷാദിന്റെ മൂഡ് മാറിയത്. ആ പെണ്ണ് ആരായിരുന്നു. നടക്കുന്നതിനിടയിൽ അവളെ തിരിഞ്ഞു നോക്കിയപ്പോ എന്നെ നോക്കി പുച്ഛത്തോടെ ചിരിച്ചു. ''സച്ചുവേട്ടാ എന്താ കാര്യം?? ആരാ അവള്???'' ഞാൻ ചോദിച്ചു. ''മിണ്ടാതെ നടക്കെടീ...'' സച്ചുവേട്ടൻ പറഞ്ഞു. ''ഇല്ല, ആരാണെന്നു പറ. അല്ലെങ്കി ഞാൻ ഷാദിനോട് തന്നെ ചോദിക്കും.'' എന്നും പറഞ്ഞു ഞാൻ നടക്കാൻ തുടങ്ങിയതും സച്ചുവേട്ടൻ എന്റെ കൈ പിടിച്ചു വച്ചു. ''വെറുതെ പോയി അവന്റെ ചവിട്ടു വാങ്ങാൻ നിക്കണ്ട. അത് അവളാ, സന ഷാദിന്റെ എക്സ് വൈഫ്.. അവളെ കണ്ടിട്ടാ അവനു ദേഷ്യം വന്നത്.'' സച്ചുവേട്ടൻ പറഞ്ഞു.

''ഓ അവളാണോ അത്, വെറുതെ അല്ല എവിടെയോ കണ്ട പോലെ. ഞാൻ അവരെ കല്യാണ ഫോട്ടോ കണ്ടിരുന്നു.'' ചാരു പറഞ്ഞു. ''ഒരൊന്നൊന്നര മൊതൽ ആണല്ലോ.. ഒരു മേക്കപ്പ് കിറ്റ് നടക്കുന്ന പോലെ ഉണ്ട്.. അതിനു മാറ്റ് കൂട്ടാൻ ചേരാത്ത നല്ല ബ്രയിറ്റ് കളർ വേഷവും കുറെ ആഭരണങ്ങളും. മൊത്തത്തിൽ ഒരു കത്തി വേഷം... ആ സീരിയലിൽ ഉണ്ടായില്ലേ ഒരു കാരക്റ്റർ അത് പോലെ..'' എന്നും പറഞ്ഞു ഞാൻ ചിരിച്ചു. ''ആ ചാള മേരിയെ പോലെ അല്ലെ...'' ചാരു ചോദിച്ചു. ''ആ അതെന്നെ..'' എന്നും പറഞ്ഞു ഞങ്ങള് ചിരിച്ചു. ഇതൊക്കെ കേട്ടിട്ടാണെന്നു തോന്നുന്നു ഷാദ് തിരിഞ്ഞു നോക്കി. അവന്റെ മുഖം ഒരു മാതിരി ഭദ്രകാളി ലുക് ആരുന്നു. ഞാൻ വേഗം നോട്ടം മാറ്റി. പക്ഷെ എന്നിട്ടും ചിരി അടക്കാൻ പറ്റുന്നില്ല. ഞങ്ങള് വേഗം കാറിൽ കേറി. വണ്ടിയിലും ഷാദ് ദേഷ്യത്തിൽ തന്നെ ആരുന്നു. ഒന്നും മിണ്ടിയില്ല. സത്യം പറഞ്ഞാ ആ പെണ്ണിന്റെ ഡ്രസിങ് മാത്രേ മോശം ഉള്ളൂ..

ആളൊരു മൊഞ്ചത്തി തന്നെ. ഞാനൊന്നും അവളെ മുന്നിൽ ഒന്നും അല്ല. ''എന്നാലും ഇട്ടിട്ടു പോയ ആളെ നോക്കി ദേഷ്യം പിടിക്കുന്നതെന്തിനാ.. അവൾക്കു കാണിച്ചു കൊടുക്കല്ലേ വേണ്ടത്. ഞാൻ നല്ല രീതിയിൽ ജീവിക്കുന്നുണ്ട് എന്ന്. ഇതൊരുമാതിരി അവളെ മുന്നിൽ തോറ്റ പോലെ..'' ഞാൻ പറഞ്ഞപ്പോ സച്ചുവേട്ടൻ പിന്നിൽ നിന്നും എന്റെ തലയ്ക്കു ഒന്ന് തന്നു മിണ്ടാതിരിക്കാൻ പറഞ്ഞു. ''എന്തിനാ അവളെ മുന്നിൽ തോക്കുന്നെ... അവളെ മുന്നിൽ ചിരിച്ചു സന്തോഷിച്ചു നീ പോയാൽ നിന്റെ അനിയത്തി എന്ന് കാണിച്ചു കൊടുക്കണമാരുന്നു. ഇതൊരുമാതിരി നഴ്സറി കുട്ടികളെ മാതിരി..'' എന്ന് ഞാൻ പറഞ്ഞതും ഷാദ് വണ്ടി നിർത്തി. എന്നിട്ടു എന്നെ നോക്കി. അത് കണ്ടു ഞാൻ ഒന്ന് പേടിച്ചു. കിട്ടാനുള്ളത് വാങ്ങിക്കോ എന്നും പറഞ്ഞു സച്ചുവേട്ടനും ചാരുവും ചെവിയും പൊത്തി കണ്ണും പൂട്ടി ഇരുന്നു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story