ഡിവോയ്‌സി: ഭാഗം 24

divoysi

രചന: റിഷാന നഫ്‌സൽ

യാ അല്ലാഹ് ഈ ഡ്രാക്കുള ഇപ്പൊ എന്നെ അരച്ച് കലക്കി കുടിക്കും.. അങ്ങനെ ആണ് അവന്റെ മുഖം ഉള്ളത്. ഞാൻ വേഗം ഒരു മുൻകരുതൽ ആയി അവന്റെ രണ്ടു കയ്യും പിടിച്ചു വച്ചു. വെറുതെ ഒരു സേഫ്റ്റിക്ക്. അല്ലാണ്ട് ഓൻ അടിക്കുമെന്നുള്ള പേടി കൊണ്ടൊന്നും അല്ല. ''ടീ കൈ വിടെടീ...'' അവൻ അലറിയതും പിന്നിലിരുന്ന രണ്ടും ഞെട്ടി കണ്ണ് തുറന്നു ദയനീയമായി ഞങ്ങളെ നോക്കി. ഞാൻ വേഗം കൈ വിട്ടു. ഒരടി ഉറപ്പായി. ''ഇങ്ങനെ പിടിച്ചു വച്ചാ ഞാൻ എങ്ങനെയാ ഐസ് ക്രീം വാങ്ങാൻ പോവാ...'' അവൻ പറഞ്ഞു. ''സോറി ഷാദ് ഞാൻ അറിയാതെ പറ...'' ഞാൻ പേടിച്ചു ഓരോന്ന് പറയാൻ തുടങ്ങുമ്പോളാ അവൻ എന്താ പറഞ്ഞതെന്ന് മനസ്സിലായെ.. ഞങ്ങൾ അവനെ നോക്കിയതും ജന്തു ചിരിക്കാൻ തുടങ്ങി. എനിക്കാകെ ദേഷ്യം വന്നു. ഒന്നും നോക്കീല കൊടുത്തു വയറ്റിനൊരു കുത്തു. ''ആഹ് അങ്ങനെ തന്നെ ഒന്നൂടി കൊടുക്ക്..'' സച്ചുവേട്ടൻ പറഞ്ഞു. ഡ്രാക്കുള ചിരി നിർത്തി വീണ്ടും കലിപ്പാവാൻ തുടങ്ങീട്ടുണ്ട്. ''എന്ത് കുത്താടീ വവ്വാലെ.. മനുഷ്യന്റെ ഗ്യാസ് പോയല്ലോ...'' ഷാദ് പറഞ്ഞു..

''അതാണ് ഇതിനുള്ളിൽ എന്തോ ഒരു സ്മെല്...'' ചാരു എന്തോ മണപ്പിക്കുന്ന പോലെ കാണിച്ചു കൊണ്ട് പറഞ്ഞു. ഞങ്ങൾ ഇരുന്നു ചിരിച്ചു. ''പോട്ടെന്നു വിചാരിച്ചു ഒരു ഐസ് ക്രീം വാങ്ങിച്ചു തരാമെന്നു വച്ചപ്പോ നിങ്ങക്കൊക്കെ കളി അല്ലെ.. ഇനി എന്റെ പട്ടി വാങ്ങിത്തരും.'' ഷാദ് ദേഷ്യത്തോടെ പറഞ്ഞു. ''ആഹ് സച്ചുവേട്ടാ വേഗം വാങ്ങീട്ടു വാ..'' ചാരുവാണ്. ''ഇപ്പൊ കൊണ്ട് തരാം..'' എന്നും പറഞ്ഞു സച്ചുവേട്ടൻ കാറിൽ നിന്നും ഇറങ്ങാൻ പോയപ്പോൾ ആണ് ചാരു എന്താ പറഞ്ഞതിന് ഓടിയത്. ''ടീ കൊത്തി കൊത്തി മുറത്തിക്കേറി കൊത്തുന്നോ...'' എന്നും പറഞ്ഞു സച്ചുവേട്ടൻ ചാരുവിന്റെ ചെവി പൊന്നാക്കി. ''ആഹ് സോറി ഞാനൊരു തമാശ പറഞ്ഞതല്ലേ..'' എന്നും പറഞ്ഞു ചാരു കൊഞ്ചി. ''ആഹ് മതി രണ്ടും ഇവിടെ ഇരിക്ക്. നമുക് പോയി വാങ്ങി വരാം...'' എന്നും പറഞ്ഞു ഷാദ് സച്ചുവേട്ടനെയും കൂട്ടി പോയി. @@@@@@@@@@@@@@@@@@@@@@@@@@@ ''ടാ നിനക്കവളെ അവന്റെ കൂടെ കണ്ടപ്പോ വിഷമം ആയോ..'' ഞാൻ ഐസ് ക്രീമിന്റെ പൈസയും കൊടുത്തു ക്യൂ നിക്കുമ്പോ ആണ് സച്ചു ഇത് ചോദിച്ചേ.

''വിഷമം ഉണ്ട്. അത് അവളെ കണ്ടത് കൊണ്ടോ അവളെ അവന്റെ കൂടെ കണ്ടതു കൊണ്ടോ അല്ല. അവള് കാരണമാണ് ഞാൻ എന്റെ കുടുംബത്തിൽ നിന്നും അകന്നു കഴിയുന്നത്. ആ ഒരു സങ്കടം ആണ് എനിക്ക്. എന്നെ എന്റെ ഉമ്മാന്റെ അടുത്ത് നിന്നും പോലും അകറ്റിയിട്ടു അവള് സുഗമായി ജീവിക്കുന്നു ആ സങ്കടം മാത്രം. പിന്നെ അവളെ ഞാൻ അങ്ങനെ സ്നേഹിച്ചിരുന്നില്ല എന്ന് നിനക്കറിയാലോ. ഉമ്മാന്റേം ഉപ്പാൻറേം നിർബന്ധം കൊണ്ട് മാത്രമാ കല്യാണത്തിന് ഞാൻ സമ്മതിച്ചത്. അതും ഉപ്പാക്ക് സുഖമില്ലാത്ത കൊണ്ട് മാത്രം. നിനക്കറിയാലോ എല്ലാം, എന്റെ മുത്ത്, ഇപ്പോളും അവള് മാത്രമേ എന്റെ മനസ്സിൽ ഉള്ളൂ. ഷാനുവിന് പോലും അവളെ സ്ഥാനത്തു എത്താൻ പറ്റിയിട്ടില്ല. അവള് എന്നോട് നേരിട്ട് പറഞ്ഞത് കൊണ്ടാ ഞാൻ വിശ്വസിച്ചത്. അല്ലെങ്കിൽ ഒരിക്കലും അവളെന്നെ ചതിക്കില്ലാന്നു എനിക്ക് ഉറപ്പായിരുന്നു. ഇപ്പോഴും ഓർമ്മ ഉണ്ട് അവള് അവസാനം വിളിച്ചു പറഞ്ഞത്. എനിക്ക് നല്ല ആലോചന വന്നിട്ടുണ്ട്. ജോലി പോലും ആവാത്ത നിന്നേം നോക്കി നിന്നാൽ എന്റെ ജീവിതം നഷ്ടപ്പെടും,

അതോണ്ട് നീ എന്നെ മറക്കണം. ആ വാക്കുകൾ ഇന്നും എന്റെ ചെവിയിൽ ഉണ്ട്. അവള് പോയപ്പോ വിചാരിച്ചതാ ഇനി ഒരുത്തിയും ജീവിതത്തിൽ വേണ്ട എന്ന് എല്ലാ പെണ്ണും ചതിക്കും എന്ന്. എന്നിട്ടും സിയാനയെ{സന} ഞാൻ കല്യാണം കഴിക്കാൻ സമ്മതിച്ചു. അവളുടെ സംസാരം ഒക്കെ കേട്ടപ്പോ വീണ്ടും ഒരു പ്രതീക്ഷ മനസ്സിൽ മുളച്ചു. പക്ഷെ അതും ആസ്ഥാനത്തു ആയിരുന്നു എന്ന് കല്യാണം കഴിഞ്ഞു രണ്ടു ദിവസം കൊണ്ട് അവളെനിക്ക് മനസ്സിലാക്കി തന്നു. പിന്നെ ഷാനുവാണ് എന്നെ വീണ്ടും പഴയ പോലെ ആക്കിയത്. അവളുടെ സ്നേഹം രണ്ടു വര്ഷം കണ്ടില്ലെന്നു നടിച്ചിട്ടും അവളെന്റെ പിന്നാലെ വന്നു. പാവം ആണ് അവൾ. എല്ലാം അറിഞ്ഞിട്ടും എന്നെ സ്‌നേഹിക്കുന്നവൾ. ഇപ്പൊ അവൾക്കു വേണ്ടിയാ ഞാൻ ജീവിക്കുന്നത്.'' മനസ്സിലുള്ളതൊക്കെ സച്ചുവിനോട് പറഞ്ഞപ്പോ എന്തോ ഒരു ആശ്വാസം. ''അപ്പൊ ആമിയോ..'' പെട്ടെന്നാണ് സച്ചു ചോദിച്ചത്. ''അവളെന്റെ ഫ്രണ്ട് അല്ലെടാ. അവൾക്കും അങ്ങനെ തന്നെ. ഇത്രയും നാള് അവളെ ഫ്രണ്ട്ഷിപ് മിസ് ആക്കിയത് എന്തോ നഷ്ട്ടം പോലെ തോന്നുന്നു.'' ഞാൻ പറഞ്ഞു.

''ഫ്രണ്ട്ഷിപ്പിൽ കൂടുതൽ നിങ്ങളെ ഇടയിൽ ഒന്നും ഇല്ലേ..'' സച്ചു ചോദിച്ചു. ഞാൻ എന്താ പറയേണ്ടത് എന്ന് ആലോചിച്ചിരുന്നു. എന്റെ മനസ്സിൽ ഫ്രണ്ട്ഷിപ്പിൽ കൂടുതൽ എന്തേലും ഉണ്ടോ.. ''ആഹ് ഉണ്ട്...'' എന്ന മറുപടി കേട്ട് ഞാനും സച്ചുവും അങ്ങോട്ട് നോക്കി, ആമിയും ചാരുവും. @@@@@@@@@@@@@@@@@@@@@@@@@@@@@@@@ രണ്ടാളും ഐസ് ക്രീം വാങ്ങാൻ പോയിട്ട് കാണാത്തതു കൊണ്ട് ഞാനും ചാരുവും വണ്ടിയിൽ നിന്നും ഇറങ്ങി അതും ലോക് ചെയ്തു ഷോപ്പിലേക്ക് നടന്നു. നോക്കുമ്പോ രണ്ടും കാര്യമായിട്ട് എന്തോ സംസാരത്തിൽ ആണ്. അവരറിയാതെ അവരെ പിന്നിൽ പോയി നിന്നു. ഷാദ് പറഞ്ഞതൊക്കെ കേട്ടപ്പോ ആകെ സങ്കടം ആയി. അവൻ പറഞ്ഞത് വച്ചു അവന്റെ മനസ്സിൽ പണ്ട് അവൻ ഫോണിൽ സംസാരിച്ച കുട്ടി തന്നെ ആണെന്ന് മനസ്സിലായി. ഭാഗ്യം ഇല്ല അവൾക്കു ഇവനെ പോലെ നല്ലൊരാളുടെ കൂടെ ജീവിക്കാൻ. തേപ്പുകാരി ഇപ്പൊ ആരുടെ കൂടെ ആണോ ആവോ. ഒരുവിധത്തിൽ നന്നായി. ഞാനും അത് പോലെ അല്ലെ ഷെസിയെ സ്നേഹിച്ചത്. പരസ്പരം കാണാതെ. എന്നിട്ടു എന്ത് നേടി. ജീവിതം എവിടെയും എത്താതെ ആയി.

കല്യാണം കഴിഞ്ഞു ഞങ്ങളെ പോലെ ആവാതെ മുന്നേ അവർ പിരിഞ്ഞത് ഒരു വിധത്തിൽ നന്നായി. ഷാദ് പറയുന്നതൊക്കെ കേട്ട് ആകെ സങ്കടം വന്നു നിക്കുമ്പോളാ സച്ചുവേട്ടന്റെ ഒരു ഒലക്കമ്മേലെ ചോദ്യം. അത് കേട്ട് എനിക്ക് ദേഷ്യം വന്നു. പക്ഷെ ഷാദിന്റെ മറുപടി കേട്ടപ്പോ സന്തോഷം ആയി. അപ്പൊ വീണ്ടും കോനിഷ്‌ട്ടും കൊണ്ട് വന്നിരിക്കാ... ഫ്രണ്ട്ഷിപ്പിനു മോളിൽ ഒന്നും ഇല്ലേ എന്ന്.. മറുപടി ഞാൻ ആണ് പറഞ്ഞെ. ''ആഹ് ഉണ്ട്..'' അത് കേട്ടതും രണ്ടാളും തിരിഞ്ഞു ഞങ്ങളെ നോക്കി. ''എന്താടീ..'' സച്ചുവേട്ടൻ ആക്കി ചിരിച്ചോണ്ട് ചോദിച്ചു. ''ഉണ്ട.. ഐസ് ക്രീം വാങ്ങാൻ പറഞ്ഞിട്ട് സെന്റി അടിച്ചു ഇരിക്കാല്ലേ..'' ഞാൻ ചോദിച്ചു. അപ്പൊ രണ്ടും ഒന്ന് ഇളിച്ചിട്ടു മുമ്പിലെ ക്യൂ കാണിച്ചു തന്നു. അപ്പൊ ഞാനും ഒന്ന് നൈസ് ആയിട്ട് ഇളിച്ചു കൊടുത്തു. ''ഞങ്ങൾ ഇവിടെ നിന്നൊള്ളാം.. നിങ്ങളവിടെ പോയി ഇരുന്നോ..'' എന്നും പറഞ്ഞു ചാരു സച്ചുവേട്ടന്റെ അടുത്തേക്ക് പോയിട്ട് ഷാദിനെ തള്ളി വിട്ടു. ഒരുമിച്ചു നിക്കാനുള്ള ഒരു ചാൻസും വിടില്ല രണ്ടും. ഞാനും ഷാദും അവിടുണ്ടായിരുന്ന കസേരയിൽ പോയിരുന്നു. ഷാദ് എന്തോ ആലോചിച്ചു വിദൂരതയിൽ നോക്കി ഇരിക്കാ.. സച്ചുവേട്ടനും ചാരുവും ആണെങ്കി അവരുടേതായ ലോകത്തും. എനിക്കാകെ ചടച്ചു.

''അതെ മതി ഭൂതകാലത്തിലെ ഭൂതങ്ങളെ ഓർത്തത്. ഇനി ഭാവിയിലെ ഭൂതങ്ങളെ അല്ല ആൾക്കാരെ കുറിച്ച് ഓർക്കു.'' ഞാൻ അങ്ങനെ പറഞ്ഞതും അവൻ ഒന്ന് പുഞ്ചിരിച്ചു. ''ടീ നമ്മള് സ്നേഹിക്കുന്ന ആൾ നമ്മള് വിചാരിച്ച പോലെ അല്ലാന്നു അറിയുമ്പോൾ ഉണ്ടാവുന്ന ഒരു വേദന ഉണ്ടല്ലോ, അതൊരു വല്ലാത്ത ഫീൽ ആണ്. അനുഭവിച്ചാലേ അറിയാൻ പറ്റൂ. നിനക്കൊന്നും മനസ്സിലാവില്ല.'' ഷാദ് പറഞ്ഞതും ഞാൻ ചിരിക്കാൻ തുടങ്ങി. ''എനിക്ക് മനസ്സിലാവില്ല.. ഹ ഹ ഹ... ശെരിക്കും... എനിക്ക് മനസ്സിലാവില്ല...'' ഞാൻ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു. അവസാനം എന്റെ കണ്ണ് നിറഞ്ഞു ഒഴുകാൻ തുടങ്ങി. ''ആ ഒരു കാരണം കൊണ്ട് മാത്രം ആണ് ഷാദ് ഞാൻ ഇവിടെ ഇപ്പൊ ഇങ്ങനെ ഇരിക്കേണ്ടി വന്നത്. നമ്മള് ജീവൻ കൊടുത്തു സ്നേഹിച്ചത് വെറുതെ ആയിപ്പോയി എന്ന് അറിയുമ്പോൾ ഹൃദയം പറിഞ്ഞു പോവുന്ന വേദന തോന്നും. ഒരു വിധത്തിൽ ഇയാള് ഭാഗ്യവാൻ ആണ്. കെട്ടി കഴിഞ്ഞു അവൾ ഇട്ടു പോയിരുന്നെങ്കിലോ.. സിയാനയും കുറച്ചു നാൾ കഴിഞ്ഞാണ് പോയതെങ്കിലോ, അതിലും നല്ലതല്ലേ ഇപ്പൊ സംഭവിച്ചത്.

ഏറ്റവും നല്ല കാര്യം ഇയാൾക്ക് ഷാനൂനെ കിട്ടിയില്ലേ. അപ്പൊ പടച്ചോൻ എല്ലാം നല്ലതിന് വേണ്ടി ചെയ്തത് ആണെന്ന് വിചാരിക്കും. എനിക്കും ആദ്യം ഭയങ്കര സങ്കടം ആരുന്നു. പക്ഷെ ഇപ്പൊ ഒന്നും ഇല്ലാട്ടോ. എല്ലാം പടച്ചോന്റെ വിധി ആണ്.. ഇനി അവരെ കണ്ടാൽ ചിരിച്ചു കൊണ്ട് നേരിടണം. ഷാദിന്റെ ചുണ്ടിൽ പുഞ്ചിരി കാണുമ്പോ അവരുടെ ഉള്ളു നീറും. അതല്ലേ വേണ്ടത്. '' എന്നും പറഞ്ഞു ഞാൻ കണ്ണ് തുടച്ചിട്ട് ഒന്ന് സായിട്ടു അടിച്ചിട്ട് പുഞ്ചിരിച്ചു. ഷാദ് എന്നോടെന്തോ ചോദിക്കാൻ തുടങ്ങിയതും സച്ചുവേട്ടനും ചാരുവും ഐസ് ക്രീമും കൊണ്ട് വന്നിരുന്നു. @@@@@@@@@@@@@@@@@@@@@@@@@@@@ എന്താ ഇവള് പറഞ്ഞതിന്റെ അർഥം. ഇവള് സ്നേഹിച്ച ആളെ തന്നെ ആണല്ലോ കെട്ടിയതു. പിന്നെ എന്താ അവളെങ്ങനെ പറഞ്ഞെ. അവൻ അവളെ ചതിച്ചതാണോ. അവൾക്കു നല്ല സങ്കടം ഉണ്ട്. അതോണ്ടാ അത് പറഞ്ഞപ്പോ അവളെ കണ്ണ് നിറഞ്ഞതു. ഐസ് ക്രീമും കഴിച്ചു ഞങ്ങൾ കാറിൽ കേറി റൂമിലേക്ക് വിട്ടു. അപ്പോളേക്കും ആമി പഴയ പോലെ ആയി.

നാളെ രാത്രി ആണ് എൻഗേജ്മെന്റ്. നാളത്തെ പാർട്ടി കഴിഞ്ഞാൽ ലേറ്റ് ആവും എന്നുള്ളത് കൊണ്ടും നാളെ രാത്രി പരസ്പരം കാണുമെന്നു ഉള്ളത് കൊണ്ടും സിനുവും ആഷിയും വെള്ളിയാഴ്ച വരുന്നില്ലാന്നു പറഞ്ഞു. ആമിക്കും ആദ്യം സങ്കടം ആയെങ്കിലും പിന്നെ ആലോചിച്ചപ്പോ അതാ നല്ലതെന്നു അവൾക്കും തോന്നി. രാവിലെ ഹോസ്പിറ്റലിലേക്ക് പോവുമ്പോ ഞാൻ ആമിയെയും കൂട്ടി. ഇന്ന് ചാരുവും സച്ചുവും ഇല്ല. ഞങ്ങള് കുറച്ചു നേരത്തെ ഇറങ്ങി പാർട്ടി ഹാളിലേക്ക് പോവും. സച്ചുവും ചാരുവും ഇല്ലാത്തതു കൊണ്ട് ലാബിൽ നല്ല വർക്ക് ഉണ്ട്. ലാബിലേക്ക് പുതുതായി ഒരാളെ കൂടി എടുക്കുന്നുണ്ട് എന്ന് കേട്ടു. ഇന്റർവ്യൂ നടക്കുന്നെ ഉള്ളൂ. ഞങ്ങൾ ആറു പേരെ കൊണ്ട് നടക്കുന്നില്ല. ഇനി കല്യാണം ആയാൽ സച്ചുവും ചാരുവും ലീവ് ആവും അല്ലോ. അപ്പൊ കൂടുതൽ പ്രശ്നം ആവും. ലാബിലെ ജോലി ഒക്കെ തീർത്തു എല്ലാം അർജുനെയും സ്‌നേഹയെയും ഏൽപിച്ചു ഞാനും ആമിയും വേഗം റൂമിലേക്ക് പോയി. ''ടീ വേഗം നോക്ക് നീ റെഡി ആയിട്ട് വേണം എനിക്ക് റെഡി ആവാൻ.'' ഞാൻ പറഞ്ഞു.

''ആഹ് ഓക്കേ ഞാൻ വേഗം കുളിച്ചിട്ടു വരാം.'' എന്നും പറഞ്ഞു അവൾ പോയി. ഞാൻ മെല്ലെ ഫോണും നോക്കി സോഫയിലേക്ക് കിടന്നു. പെട്ടെന്ന് ആരോ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ എണീറ്റത്. ''പോണ്ടേ.. എന്ത് ഉറക്കമാ.. ഇതാ ചായ'' എന്നും പറഞ്ഞു ഒരു ഗ്ലാസ് ചായയും തന്നു ആമി നടന്നു. പക്ഷെ ഞാൻ അനങ്ങിയില്ല. ആ ഇരിപ്പു തന്നെ ഇരുന്നു. സത്യം പറഞ്ഞാൽ അവളെ കണ്ടു ഷോക് അടിച്ചു ഇരിക്കാ. കുളിച്ചു ആ ബ്ലാക് ഗൗൺ ഇട്ടു മുടി അഴിച്ചിട്ടിരിക്കുന്നു. ഷാളിനുള്ളിലൂടെ മുടി അനുസരണയില്ലാത്ത ഒഴുകി നടക്കുന്നു. കാണാൻ നല്ല ഭംഗി ഉണ്ട്. പക്ഷെ അതിലും ഭംഗി ഇന്ന് അവളുടെ മുഖം ആണ്. ആദ്യമായി അവൾ കണ്ണ് എഴുതിയിരിക്കുന്നു. കണ്ണട ഇല്ലാതെ ഇപ്പൊ ആ കണ്ണ് കാണാൻ നല്ല ഭംഗി ഉണ്ട്. വേറെ ഒന്നും ചെയ്തിട്ടില്ല മുഖത്ത്. ഞാൻ എന്താ ചെയ്യുന്നേ അവളെ ഭംഗി ആസ്വദിക്കേ, എന്റെ ഫ്രണ്ട് ആണവൾ. വേറൊരു ചിന്തയും മനസ്സിൽ വരാൻ പാടില്ല. ''ടീ ഒന്ന് നിന്നെ.. കള്ളിയങ്കാട്ടു നീലി എങ്ങോട്ടാ ഈ കോലത്തിൽ..'' ഞാൻ ചോദിച്ചതും അവള് ദേഷ്യത്തോടെ എന്നെ നോക്കി.

''ദേ ഡ്രാക്കുളേ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്. വേഗം റെഡി ആയിക്കോട്ടെ എന്ന് കരുതി സ്കാർഫ് പോലും ചുറ്റാതെ വന്നപ്പോ കളിയാക്കുന്നോ..'' ആമി ദേഷ്യത്തോടെ പറഞ്ഞു. ''നിന്റെ കോലം കണ്ടത് കൊണ്ട് പറഞ്ഞതല്ലേ മോളെ, ക്ഷമി. നീ എന്താ കണ്ണ് വരച്ചത്. അല്ലെങ്കി അങ്ങനൊന്നും ചെയ്യാറില്ലല്ലോ.'' ഞാൻ സംശയത്തോടെ ചോദിച്ചു. ''അതിന്നു കബോർഡ് തുറന്നപ്പോ കാജൽ കണ്ടു. അപ്പൊ വെറുതെ ഇട്ടതാ.. എന്തെ..'' അവള് ചോദിച്ചു. ''ഒന്നൂല്ല.. നല്ല ഭംഗിയുണ്ട്.. എന്താ ഇത് വരെ ഇടാതിരുന്നേ..'' ഞാൻ ചോദിച്ചു. ''ആഹ് ഇട്ടാൽ കുറെ അലവലാതികൾ ഓരോന്ന് പറഞ്ഞു വരും..'' അവൾ എനിക്കിട്ടൊന്നു താങ്ങി.. ''ടീ ടീ... വേണ്ടാട്ടോ.. പറഞ്ഞത് ഞാൻ തിരിച്ചെടുത്തു.'' ഞാൻ കൈ കൂപ്പി കൊണ്ട് പറഞ്ഞു. ''ഹ ഹ ഹ.. വെറുതെ പറഞ്ഞതാ മാഷേ.. മുമ്ബ് കണ്ണെഴുതാതെ ഞാൻ പുറത്തിറങ്ങാറേ ഇല്ലായിരുന്നു. ഇട്ടില്ലെങ്കിൽ എന്തോ ഉറങ്ങാത്ത പോലെയാ. പിന്നെ എന്റെ പഴയ കെട്ടിയോന് അത് ഇഷ്ടമല്ലാത്തത് കൊണ്ട് നിർത്തിയതാ. ഇത് ചാരുവിന്റെയ, ഇന്നലെ എന്റെ കയ്യിൽ ആയിപ്പോയി.'' ആമി പറഞ്ഞ കേട്ടപ്പോ എന്തോ ഒരു വിഷമം തോന്നി. അവനു വേണ്ടി ഇവള് സ്വന്തം ഇഷ്ടങ്ങളും വേണ്ടാന്നു വച്ചിരുന്നു. എന്നിട്ടു അവരെന്തിനാവും പിരിഞ്ഞേ. ''ആഹ് അതൊക്കെ കഴിഞ്ഞില്ലേ.

ഇനി ഡെയിലി ഇട്ടോ.. നിന്റെ പുതിയ കെട്ടിയോന് കണ്ണെഴുതുന്നതു ഭയങ്കര ഇഷ്ട്ടമാ.'' എന്നും പറഞ്ഞു ഞാൻ അവളെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട് റെഡി ആവാൻ പോയി. ഞാൻ കുളിച്ചു റെഡി ആയപ്പൊളേക്കും ആമി സ്കാർഫ് ഒക്കെ ചുറ്റി നിക്കുന്നുണ്ട്. ആളിപ്പോ കാണാൻ കുറച്ചു മൊഞ്ചു വച്ച പോലെ ഉണ്ട്. അവള് എന്തോ ഉണ്ടാക്കുകയാ കിച്ചണിൽ. ഞാൻ അവളെയും നോക്കി നിന്നു. പെട്ടെന്ന് എന്തോ മുന്നിലൂടെ പോയപ്പോളാണ് എനിക്ക് ബോധം വന്നേ. @@@@@@@@@@@@@@@@@@@@@@@@@@@@@@@ ഷാദ് റെഡി ആവുമ്പോളേക്കും എന്തേലും കഴിക്കാൻ ആക്കാം എന്ന് കരുതി ഞാൻ അടുക്കളയിൽ കേറി. ബ്രഡ് സാൻവിച് ഉണ്ടാക്കി പ്ലേറ്റിലാക്കുമ്പോൾ ആണ് ഷാദ് വന്നത്. അവൻ അവിടെ നിന്നു എന്നെ തന്നെ നോക്കാ.. ഇവനിതെന്തു പറ്റി എന്ന് ഓർത്തു ഞാൻ കയ്യിലുണ്ടായിരുന്ന ചട്ടുകം വച്ചു അവനു നേരെ വീശി. ''എന്തോന്നാടീ..'' എന്നും ചോദിച്ചു അവൻ പിന്നോട്ട് നിന്നു. ''അല്ല എന്താലോചിച്ചു നിക്കാ.. വേറേതോ ലോകത്തായിരുന്നല്ലോ..'' ഞാൻ ചോദിച്ചു. ''ആഹ് ഞാൻ നിന്റെ മൊഞ്ചു കണ്ടു ലയിച്ചു പോയതായിരുന്നു.'' എന്ന് ഷാദ് പറഞ്ഞതും ഞാൻ അവന്റെ വയറ്റിനിട്ടു കുത്താൻ പോയി. അവൻ വേഗം എന്റെ കൈ പിടിച്ചു വച്ചു.

''എന്റെ പൊന്നു മോളെ ഇന്നലെ തന്നതിന്റെ വേദന തന്നെ മാറീട്ടില്ല. ഇനി വേണ്ട. ഞാൻ എന്തോ ഓർത്തു നിന്നപ്പോ നിന്റെ മുഖത്തായിപ്പോയി.. അല്ലാണ്ട് വേറൊന്നും ഇല്ല. ഇനി നിന്റെ കുത്തു താങ്ങാൻ ഉള്ള ശേഷി എനിക്കില്ല.'' എന്നും പറഞ്ഞു അവനെന്റെ കൈ വിട്ടു. ''ആഹ് അന്ത ഭയം ഇരിക്കെട്ടും..'' എന്നും പറഞ്ഞു ഞാൻ സാൻവിച് എടുത്തു അവന്റെ കയ്യിൽ കൊടുത്തു. @@@@@@@@@@@@@@@@@@@@@@@@@@@@ അവൾ തന്ന സാൻവിച്ചും കഴിച്ചു ഞങ്ങൾ വേഗം പുറപ്പെട്ടു. എൻഗേജ്മെന്റ് സച്ചുവിന്റെ ഏട്ടന്റെ വില്ലയിൽ വച്ചായിരുന്നു. ആകെ അവന്റെയും ചാരുവിന്റെയും അച്ഛനമ്മമാരും ഒന്ന് രണ്ടു കുടുംബക്കാരും കുറച്ചു സുഹൃത്തുക്കളും മാത്രം ഉള്ളൂ. ആകെ കൂടി ഒരു പത്തുനാൽപ്പതു പേര്. അതിനു അവന്റെ ഏട്ടന്റെ ത്രീ ബെഡ്‌റൂം വില്ല തന്നെ ധാരാളം. ഞങ്ങൾ അവിടെ എത്തിയതും ആമി ഇറങ്ങി ഓടി. വേറൊന്നും അല്ല. അവളോട്‌ വേഗം വന്നു ഒരുങ്ങാൻ സഹായിക്കണം എന്ന് ചാരു പറഞ്ഞിരുന്നു. അതോണ്ടാവും തീ പിടിച്ച പോലെ ഓടിയത്. ഞാൻ അകത്തു കേറി സച്ചുവിന്റെ അടുത്തേക്ക് പോയി. അവൻ റെഡി ആയി അവന്റെ കസിന്സിനോട് സംസാരിക്കുവാരുന്നു. ''ടാ ഷാദ് എന്താടാ താമസിച്ചേ..'' ആളിച്ചിരി കലിപ്പിൽ ആണ്.

''അത് നിന്റെ പെങ്ങളെ ഒരുക്കം തീരണ്ടേ..അതാ..'' മെല്ലെ ആമിയുടെ തലയിൽ വച്ചു മുങ്ങി. അവൻ പിന്നെ അവരോടൊക്കെ സംസാരിച്ചിരുന്നു.. അപ്പോളാണ് സിനുവും ആശിയും വന്നത്. ഞാൻ മെല്ലെ അവരടുത്തേക്കു നടന്നു. സച്ചുവിന്റെ അമ്മാവന്മാരും കസിന്സും ഇച്ചിരി അല്ല നല്ല കത്തി ആണ്. അപ്പോളാണ് മോതിരം മാറാൻ പെൺകുട്ടിയെ കൊണ്ട് വരാൻ പറഞ്ഞത്. ചാരു വരുന്നതും നോക്കി സച്ചു വായും തുറന്നു നിക്കുന്നുണ്ട്. ഞാൻ അവന്റെ വാ അടച്ചു കൊടുത്തു. ''ഒന്ന് മയത്തിലൊക്കെ നോക്കെടാ..'' അപ്പൊ അവനൊന്നു ഇളിച്ചു തന്നു. ചാരുവിന്റെ കൂടെ ആമിയും ചാരുവിന്റെ ചേച്ചിയും ഉണ്ട്. അവരെ ഹാളിന്റെ നടുക്ക് നിറുത്തി. മോതിരം കൈ മാറുമ്പോ രണ്ടാളും നല്ല സന്തോഷത്തിൽ ആയിരുന്നു. അവരുടെ സന്തോഷം ആ മുഖത്ത് കാണാൻ ഉണ്ട്. അതിലും സന്തോഷം ഞാൻ കണ്ടത് ആമിയുടെ മുഖത്താണ്. അവളുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു. ഞാൻ മെല്ലെ അവളെ അടുത്ത് പോയി നിന്നു @@@@@@@@@@@@@@@@@@@@@@@@@ ''എന്തിനാടീ മോങ്ങുന്നേ???'' ശബ്ദം കേട്ട് നോക്കിയപ്പോ ഷാദ് എന്റെ അടുത്ത് നിക്കുന്നു. ഇവനെപ്പോ ഇവിടെ എത്തി. ''ആര് മോങ്ങി ഇത് സന്തോഷ കണ്ണീരാ..'' ഞാൻ പറഞ്ഞു.

''ഓ ആങ്ങളയുടെ കല്യാണത്തിന് പെങ്ങളുടെ രോദനം അല്ലെ...'' അവൻ ചോദിച്ചതും കാലിനൊരു ചവിട്ടു കൊടുത്തു. പിന്നെ ഷാദ് ഒന്നും മിണ്ടീല. എന്നേം നോക്കി പീഡിപ്പിച്ചു കൊണ്ട് നിക്കാ. ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു. എല്ലാരും വിഷ് ചെയ്തു കഴിന്നപ്പോ ഞങ്ങള് അവാര്ഡുത്തേക്കു പോയി. ''എന്താ സന്തോഷം ആയില്ലേ???'' ഞാൻ ചോദിച്ചതും ചാരു എന്നെ കെട്ടിപ്പിടിച്ചു. ''പിന്നെ... ഈ കുരിശിനെ ഇനി ജീവിത കാലം മുഴുവൻ ചുമക്കാണല്ലോ.. സന്തോഷം തന്നെ.'' എന്ന് സച്ചുവേട്ടൻ പറഞ്ഞതും ചാരു തിരിഞ്ഞു ഏട്ടന് രണ്ടു കൊടുത്തു. ആഹാ ഇപ്പോളെ തുടങ്ങിയോ അടി.. നോക്കിയപ്പോ ഒരു നാല്പത്തഞ്ചു അമ്പതു പ്രായം തോന്നുന്ന സ്ത്രീ. ഇവരുടെ ബന്ധു അന്നെന്നു തോന്നുന്നു. എവിടെയോ കണ്ട പോലെ തോന്നി. പക്ഷെ എവിടെ എന്ന് ഓർമ്മ കിട്ടിയില്ല. ''ആഹ് മെമ്മേ ഇതൊക്കെ വെറുതെ അല്ലെ..'' എന്ന് സച്ചുവേട്ടൻ പറഞ്ഞപ്പോ മനസ്സിലായി ഏട്ടന്റെ അച്ഛന്റെ അനിയത്തി ആണെന്ന്. ഏട്ടൻ അവരെ പറ്റി പറഞ്ഞിട്ടുണ്ട്. അപ്പൊ ഫുഡ് കഴിക്കാം എന്നും പറഞ്ഞു സിനൂക്കയും ആശിക്കയും വന്നു. ഞങ്ങള് അങ്ങോട്ടേക്ക് നടക്കാൻ തുടങ്ങിയതും ആരോ എന്റെ കയ്യിൽ പിടിച്ചു...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story