ഡിവോയ്‌സി: ഭാഗം 25

divoysi

രചന: റിഷാന നഫ്‌സൽ

നോക്കിയപ്പോ സച്ചുവേട്ടന്റെ മേമ്മ... ''മോളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ???'' ''എനിക്കും തോന്നി ആന്റിയേ എവിടെയോ കണ്ട പോലെ..'' ഞാൻ പറഞ്ഞു. ''മോളെ പേരെന്താ..'' ആന്റി ചോദിച്ചു. ''ആമി..'' ചാരുവാണ് പറഞ്ഞത്. ''ആ പേരിൽ ആരെയും എനിക്ക് അറിയില്ല.'' ആന്റി പറഞ്ഞു ''ശരിക്കും പേര് അംന നൗറീൻ എന്നാണു..'' അത് കേട്ടതും അവര് ഒന്ന് ഞെട്ടിയോ, ഇല്ല പുഞ്ചിരിക്കുന്നുണ്ടല്ലോ. ''മോളെ ഹസ്ബൻഡ് വന്നിട്ടില്ലേ...'' അവര് ചോദിച്ചു. ഞാൻ ഷാദിനെ നോക്കിയപ്പോ അവൻ മുന്നോട്ടു വന്നു അവനാണ് എന്റെ ഭർത്താവ് എന്ന് പറഞ്ഞു. ''എനിക്ക് ആള് മാറിയതാവും. മോളെ പേര് ആദ്യമായി കേക്കുന്ന പോലെ ഉണ്ട്. ഇയാളെയും കണ്ട പോലെ ഇല്ല. അതെ എനിക്ക് ആളു മാറിയതാവും..'' എന്നും പറഞ്ഞു ആന്റി പോയി.' ''ടീ ടെൻഷൻ ആവണ്ട മേമ്മക്കു ചെറിയൊരു കുഴപ്പം ഉണ്ട്. അതാ ഇങ്ങനൊക്കെ, മൈൻഡ് ചെയ്യണ്ട..'' എന്ന് ചാരു എന്റെ ചെവിയുടെ അരികെ വന്നു പറഞ്ഞു. ''ടീ ടീ നീ എന്താ പറഞ്ഞെന്നു എനിക്കറിയാം..'' സച്ചുവേട്ടൻ ചാരുവിനെ നോക്കി പറഞ്ഞു. അവളൊന്നു ഇളിച്ചു കൊടുത്തു. ''മേമന്റെ മോൾ കുറച്ചു നാൾ മുമ്ബ് ആക്സിഡന്റ് ആയി മരിച്ചു. അതിനു ശേഷം ചെറിയൊരു മനപ്രയാസം ഉണ്ട്. അല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ല.'' സച്ചുവേട്ടൻ പറഞ്ഞു.

''അതെന്നെ അല്ലെ ഞാനും പറഞ്ഞെ..'' ചാരു മുഖം വീർപ്പിച്ചു. ''ആഹ് മതി മതി നമുക്ക് ഭക്ഷണം കഴിക്കാം..'' രംഗം മോശം ആവുന്ന കണ്ടപ്പോ സിനൂക്ക പറഞ്ഞു. @@@@@@@@@@@@@@@@@@@@@@@@@@@@@@ ഭക്ഷണം കഴിക്കാൻ പോയപ്പോ ആണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. ഒരുത്തൻ കുറെ നേരം ആയി ആമിയുടെ പിറകെ നടക്കുന്നു. അവൾ അവനെ ശ്രദ്ധിച്ചിട്ടേ ഇല്ല. അവൻ ആണെന്കി അവള് പോവുന്നതിനെ പിറകെ തന്നെ ഉണ്ട്. ആരാണെന്നു നോക്കാൻ വേണ്ടി ഞാൻ അങ്ങോട്ടേക്ക് നടന്നു. ''ടാ നീ എവിടാ പോവുന്നെ???'' ആഷി ആണ്. ''ഞാൻ ഇപ്പൊ വരാടാ..'' ഞാൻ പറഞ്ഞു. ''അത് ലേഡീസിന്റെ ഫുഡ് കൗണ്ടർ ആണ്. നീ ഇങ്ങോട്ടു വാ'' എന്നും പറഞ്ഞു അവനെന്നെ പിടിച്ചു വലിച്ചു. പോവുന്നതിനിടയിൽ തിരിഞ്ഞു നോക്കിയപ്പോ അവനെ കണ്ടില്ല. ഞങ്ങള് നല്ല രീതിയിൽ ഫുഡും കഴിച്ചു ഇരിക്കുമ്പോൾ ആണ് ആമിയും ചാരുവും വന്നത്. ആമിയുടെ കയ്യിൽ ചാരുവിന്റെ ചേച്ചിയുടെ മോനും ഉണ്ടായിരുന്നു. ''ആരുടെ കൂടെയും പോവാത്തവനാ, ഇപ്പൊ ഇവളെ കയ്യിൽ നിന്നും താഴെ ഇറങ്ങുന്നില്ല.'' എന്നും പറഞ്ഞു ചാരുവിന്റെ ചേച്ചി ചിത്രയും ഭർത്താവ് സജീവും വന്നു. കൂടെ നേരത്തെ ആമിയുടെ പിന്നാലെ നടന്ന അലവലാതിയും ഉണ്ട്.

അവന്റെ നോട്ടം മുഴുവനും അവളെ ആണ്. ''ആഹ് അതങ്ങനെയാ, നല്ല ആൾക്കാരെ കുട്ടികൾ വേഗം മനസ്സിലാക്കും..'' അത് ആ തെണ്ടിയാ പറഞ്ഞെ. അത് കേട്ട് അവളും ചിരിച്ചു കൊടുക്കുന്നുണ്ട്. അവന്റെ വർത്താനം കേട്ട് ചിത്ര ചേച്ചിയും സജീവേട്ടനും നീട്ടി മൂളുന്നുണ്ട്. ''ആഹ് അത് ശരിയാ അതോണ്ടല്ലേ അപ്പൂട്ടൻ അവന്റെ ഇളയമ്മയെ അടുപ്പിക്കാത്തതു.'' സച്ചു ചാരുവിനിട്ടൊന്നു താങ്ങി. ''ദേ മോതിരം മാറിയ അന്ന് തന്നെ കെട്ടിയോനെ തല്ലി എന്ന പേര് എനിക്ക് ഉണ്ടാക്കരുത്.'' ചാരു ദേഷ്യത്തോടെ പറഞ്ഞിട്ട് സച്ചുവിന്റെ നേരെ പോയതും ഞാൻ അവരെ ഇടയിൽ കേറി നിന്ന്. ''മതി മതി എപ്പോ നോക്കിയാലും തല്ലു തന്നെ.. ഇങ്ങനാണേൽ രണ്ടിന്റേം കയ്യിൽ നിന്നും ആ മോതിരം ഊരി വേറെ ആൾക്കാർക്ക് പിടിച്ചു കെട്ടിച്ചു കൊടുക്കും.'' ഞാൻ പറഞ്ഞു. ''ആ അതെന്നെ..'' സജീവേട്ടൻ പറഞ്ഞു. ''നിങ്ങളെ തല്ലു നിർത്തു. ഞാൻ ഒരു കാര്യം പറയട്ടെ. ഇത് എന്റെ സുഹൃത്താണ് യാസിർ, യാസി എന്ന് വിളിക്കും. എന്റെ കൂടെ വർക്ക് ചെയ്യുന്നു. ഇവന് ഇവിടുള്ള ആരോടോ എന്തോ പറയാനുണ്ട്.'' എന്നും പറഞ്ഞു ആമിയുടെ കയ്യിൽ നിന്നും അപ്പൂട്ടനെ വാങ്ങി. അത് കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി അത് ആമിക്കുള്ള പണി ആണെന്ന്. അവള് ഞങ്ങളോട് സംസാരിക്കുന്നുണ്ട് എന്നെ ഉളളൂ. ഇപ്പോളും പുറത്തുള്ളവരോട് മിണ്ടാൻ പേടി ആണ്. ഇത്ര സമയം സംസാരിച്ചിട്ടും അവളൊന്നും മിണ്ടിയിരുന്നില്ല. യാസി നടന്നു ആമിയുടെ മുന്നിൽ പോയി നിന്നു. എല്ലാരും അവരെ തന്നെ നോക്കുവാണ്.

സച്ചു എന്നെയും അവനെയും മാറി മാറി നോക്കുന്നുണ്ട്. എന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നതും സച്ചു എന്റെ കൈ പിടിച്ചു വച്ച്. @@@@@@@@@@@@@@@@@@@@@@@@@@@@ പടച്ചോനെ ഈ തെണ്ടി എന്തിനാ എന്റെ മുമ്പിൽ വന്നു നിക്കുന്നെ. ഇവന് വട്ടാണോ. കുറെ നേരം ആയി ഇവൻ എന്നെ ചുറ്റി നടക്കുന്നു. ഞാൻ മൈൻഡ് ആക്കീല. ഞാൻ എല്ലാരേയും നോക്കി. അവരൊക്കെ എന്താ സംഭവം എന്ന രീതിയിൽ ഞങ്ങളെ നോക്കാണ്. ഷാദ് ആണെങ്കിൽ കട്ട കലിപ്പിൽ ആണ്. സച്ചുവേട്ടൻ അവന്റെ കൈ പിടിച്ചു വച്ചിട്ടുണ്ട്. ഏട്ടന് ഇത് എന്തിന്റെ കേടാണ് ആവോ. ''ഹായ് ഞാൻ യാസിർ, തുറന്നു പറയാം... എനിക്ക് തന്നെ ഇഷ്ട്ടം ആയി. കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. തന്റെ കല്യാണം ഒരിക്കെ കഴിഞ്ഞതാണെന്നും ഡിവോർസെഡ്‌ ആണെന്നും സജീവ് പറഞ്ഞു. എന്റേതും അങ്ങനെ തന്നെ. തന്റെ മറുപടി എന്താ.'' ഒറ്റ ശ്വാസത്തിൽ ആ തെണ്ടി അതൊക്കെ പറഞ്ഞപ്പോ ഞാൻ എല്ലാരേം നോക്കി. എല്ലാരും കണ്ണും തള്ളി വായും തുറന്നു നിക്കാണ്. ഷാദ് പോലും ഒന്നും മിണ്ടാതെ നിക്കുന്ന കണ്ടപ്പോ എനിക്കാകെ സങ്കടം വന്നു. ഞാൻ വേഗം തിരിച്ചു നടക്കാൻ പോയതും യാസി എന്റെ കയ്യിൽ പിടിച്ചു. ''താൻ മറുപടി പറഞ്ഞിട്ട് പോയിക്കോ... ഇപ്പൊ മറുപടി കിട്ടാനാ ഞാൻ ഇവരുടെ ഒക്കെ മുമ്പിൽ വച്ച് തന്നെ ചോദിച്ചത്.''

എന്നും പറഞ്ഞു അവൻ എന്റെ മുന്നിൽ നിന്നു. എന്താ തന്റെ തീരുമാനം. ''തീരുമാനം ഞാൻ പറഞ്ഞാ മതിയോ..'' നോക്കിയപ്പോ ഷാദ് ആണ്. ഞാൻ ദേഷ്യത്തോടെ ഇതുവരെ എവിടെ ആയിരുന്നു എന്ന രീതിയിൽ അവനെ നോക്കി. അവൻ ഒന്ന് ഇളിച്ചു കാണിച്ചു. ''വേണ്ട എനിക്ക് ഇവളെ മറുപടി ആണ് വേണ്ടത്.'' എന്നും പറഞ്ഞു അവനെന്റെ കയ്യിലെ പിടി ഒന്നൂടി മുറുക്കി. എനിക്ക് കരച്ചില് വന്നു. ''തനിക്കു മറുപടി പോരെ. അതവള് പറയണം എന്ന് എന്താ ഇത്ര നിർബന്ധം.'' എന്നും പറഞ്ഞു ഷാദ് എന്റെ കൈ അവന്റെ പിടിയിൽ നിന്നും മോചിപ്പിച്ചു. ''പ്ളീസ് നിങ്ങള് ഇതിൽ ഇടപെടേണ്ട. ഫ്രണ്ട് ഫ്രണ്ടിന്റെ സ്ഥാനത്തു നിന്നാ മതി. അവളുടെ കാര്യം അവള് തീരുമാനിച്ചോളും. അവളുടെ മൗനത്തിൽ തന്നെ സമ്മതം ആണെന്ന് ഉണ്ട്. പക്ഷെ അവളെ വായിൽ നിന്നും തന്നെ അതെനിക്ക് കേൾക്കണം..'' അവന്റെ വർത്താനം കേട്ടപ്പോ എനിക്കൊന്നു പൊട്ടിക്കാനാ തോന്നിയത്. എനിക്ക് സമ്മതമാണെന്ന് അവന്റെ ആമായി വന്നു പറഞ്ഞോ.. ''അവളെ കാര്യത്തിൽ തീരുമാനം എടുക്കാൻ അവളെക്കാൾ അവകാശം എനിക്കാണെന്നു കൂട്ടിക്കോ. പിന്നെ അവൾക്കു തന്നെ ഇഷ്ടമല്ല. ഇനി ഡിസ്റ്റർബ് ചെയ്യരുത്.'' ഷാദ് അത് പറഞ്ഞപ്പോ യാസിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

''അത് പറയാൻ താൻ ആരാ..'' അവൻ ദേഷ്യത്തോടെ ഷാദിനോട് ചോദിച്ചു. ''ഞാൻ ഇവളെ ഭർത്താവായിട്ടു വരും..'' എന്നും പറഞ്ഞു ഷാദ് എന്റെ ഷോൾഡറിലൂടെ കൈ വച്ചു എന്നെ ചേർത്ത് പിടിച്ചു. സത്യം പറഞ്ഞാ ഇപ്പോളാ ഞാൻ കൂടുതൽ ഞെട്ടിയെ. അവൻ കൈ വച്ചതും എന്തോ ഷോക് തലയിലൂടെ കടന്നു പോയി. ഞാനവനെ നോക്കിപ്പേടിപ്പിച്ചപ്പോ ജന്തു എന്നെ നോക്കി കണ്ണിറുക്കീട്ടു ഇളിച്ചു കാണിച്ചു. ചുറ്റും കണ്ണോടിച്ചപ്പോ എല്ലാരും വായും തുറന്നു നിപ്പുണ്ട്. പ്രത്ത്യേകിച്ചു സച്ചുവേട്ടൻ. ''ഓ സോറി ഞാൻ അറിഞ്ഞില്ല. സജീവിനോട് ചോദിച്ചപ്പോ രണ്ടാമത് കല്യാണം കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞു. അതാ ഞാൻ.. സോറി.'' യാസി എന്തൊക്കെയോ പറയുന്നുണ്ട്. അവന്റെ മുഖം കാണുമ്പോ ഇപ്പൊ പാവം തോന്നുന്നു. ''ഇറ്റ് ഈസ് ഓക്കേ. ഞങ്ങളെ കല്യാണം കഴിഞ്ഞിട്ട് മൂന്നാലു മാസം ആയെ ഉള്ളൂ. അതാ ആർക്കും അതികം അറിയില്ല.'' എന്നും പറഞ്ഞു ഷാദ് യാസിയെ സമാധാനിപ്പിച്ചു. ''ഐഎം റിയലി സോറി.. ഞാൻ അറിയാതെ പറഞ്ഞു പോയതാ. ഞാൻ ജെനുവിൻ ആയി പറഞ്ഞതാണെന്ന് തനിക്കു മനസ്സിലാവാനാ എല്ലാരേം മുന്നിൽ വച്ചു പറഞ്ഞത്. ഇല്ലെങ്കിൽ വെറുതെ തമാശ ആണെന്ന് വിചാരിച്ചാലോ.. എനിവേസ് അത് മറന്നേക്കൂ.'' എന്നും പറഞ്ഞു യാസി എന്നെ നോക്കി ചിരിച്ചു.

''സോറി ഷാദ് ,ആമി. ഞാൻ അറിഞ്ഞില്ല നിങ്ങളെ കല്യാണം കഴിഞ്ഞത്. ഈ കാന്താരി പറഞ്ഞില്ല.'' എന്നും പറഞ്ഞു സജീവേട്ടൻ ചാരുവിന്റെ ചെവി പിടിച്ചു തിരിച്ചു. ''ആഹ് സോറി ഞാൻ മറന്നു പോയതാ.'' എന്നും പറഞ്ഞു ചാരു അലറി. എല്ലാരും അത് കണ്ടു ചിരിച്ചു. അപ്പോളും യാസിയുടെ നോട്ടം എന്റെ നേരെ ആണെന്ന് കണ്ടപ്പോ എനിക്കെന്തോ പോലെ തോന്നി. ഞാൻ അറിയാതെ തന്നെ കൂടുതൽ ഷാദിനോട് ചേർന്ന് നിന്നു. @@@@@@@@@@@@@@@@@@@@@@@@@@@@@@@ ഇവളെന്താ ഈ ചെയ്യുന്നേ. ഒന്ന് ഷോൾഡറിൽ കൈ വച്ചതിനു എന്നെ നോക്കി കൊന്നില്ലാന്നേ ഉള്ളൂ. ഇപ്പൊ എന്റെ അടുത്തോട്ടു നിക്കുന്നു. ഓ അപ്പൊ അതാണ് കാര്യം ആ യാസി ഇപ്പോളും അവളെ നോക്കിക്കൊണ്ടിരിക്ക. ഞാൻ അവളെ ഷോൾഡറിൽ നിന്നും കയ്യെടുത്തു അവളെ കയ്യിൽ മുറുക്കെ പിടിച്ചു. അപ്പൊ അവളെന്റെ മുഖത്തേക്ക് നോക്കി. ഞാൻ ഒന്നും ഇല്ല എന്ന് അവളെ കണ്ണടച്ച് കാണിച്ചു. അപ്പൊ അവളൊന്നു പുഞ്ചിരിച്ചു. ഞാൻ യാസിയെ നോക്കിയതും അവൻ ആമിയുടെ മേലുള്ള നോട്ടം മാറ്റി. ''എന്ന ഞാൻ ഇറങ്ങട്ടെ'' എന്നും പറഞ്ഞു യാസി പോവാൻ ഇറങ്ങി. ''ആഹ് നിക്ക് ഞങ്ങളും ഉണ്ട്'' എന്നും പറഞ്ഞു സജീവേട്ടനും ചിത്ര ചേച്ചിയും കൂടെ പോയി. കുടുംബക്കാരും ബാക്കി വന്നവർ ഓരോരുത്തർ ആയി ഇറങ്ങി. ഇപ്പൊ സച്ചുവിന്റെ മാതാപിതാക്കളും ഏട്ടനും കുടുംബവും പിന്നെ ഞങ്ങളും മാത്രമേ ഉള്ളൂ. ഞങ്ങളെ ഒഴിച്ച് ബാക്കിയുള്ളവർ ഒക്കെ ഉറങ്ങാൻ പോയി.

''എന്നാലും സൂപ്പർ ആയി. ഭർത്താവിന്റെ മുന്നിൽ വച്ചു ഭാര്യയെ പ്രൊപ്പോസ് ചെയ്യാ..'' എന്നും പറഞ്ഞു സിനു ചിരിച്ചു. ആമി അവനെ നോക്കി പേടിപ്പിക്കുന്നുണ്ട്. ''അതെ അടിപൊളി ആയി. ഷാദ് പോലും ഇവളെ ഇങ്ങനെ പ്രൊപ്പോസ് ചെയ്തിട്ടില്ല.'' സച്ചു പറഞ്ഞു. അത് കേട്ടപ്പോ ഞാൻ അവനെ ഒന്ന് നോക്കിപ്പേടിപ്പിച്ചു. അവൻ എന്നെ നോക്കി ഒന്ന് ഇളിച്ചു. ''അതെ ആമി നീ അപ്പൊ ഹാപ്പി ആയില്ലേ..'' സിനു വീണ്ടും അവളെ ചൊറിയാണ്. ഇന്ന് അവൻ അവളെ കയ്യിൽ നിന്നും എന്തേലും വാങ്ങിക്കൂട്ടും. ''ടാ വെറുതെ അവളെ കയ്യിൽ നിന്നും വാങ്ങാൻ നിക്കണ്ട.'' ഞാൻ പറഞ്ഞു. ''ഓ പിന്നെ.. അവള് എന്നെ ഒന്നും ചെയ്യില്ല. അവളെ ഞാൻ ഒഫീഷ്യലി എന്റെ അനിയത്തി ആക്കിയത് അല്ലെ.. അല്ലെ ആമി.'' സിനു പറഞ്ഞതും ആമി ഒന്ന് ചിരിച്ചു. ''എന്നാലും നിനക്ക് മാച്ച് യാസി തന്നെയാ.'' സിനു അത് പറഞ്ഞു തീർന്നതും എന്തോ അവന്റെ മേലെ വീണതും ഒരുമിച്ചാരുന്നു. ഒരു സ്റ്റീൽ ഗ്ളാസ്. പിന്നെ കണ്ടത് ഒരു പില്ലോ വച്ചു അവനെ അലക്കുന്ന ആമിയെ ആണ്. ''ടീ മതിയാക്കേടി എന്റെ മോക്ക് ഉപ്പയില്ലാതാവും..'' എന്നൊക്കെ പറഞ്ഞു അവൻ അലറുന്നുണ്ട്. യാസിയോടുള്ള ദേഷ്യം കൂടി അവൾ സിനൂന്റെ മേലെ തീർത്തു. ''എന്റെ പൊന്നു സിനൂ നീ അല്ലാതെ ആരേലും ഈ കാന്താരിയോട് ഓടക്കാൻ നിക്കോ..'' സച്ചു പറഞ്ഞു.

എല്ലാം കണ്ടു ഞങ്ങൾ ചിരിക്കുവാരുന്നു. അപ്പോളാണ് ഞാൻ ആഷിയെ ശ്രദ്ധിച്ചത്. അവൻ കുറച്ചു ദൂരെ മാറി നിക്കാണ്. അവന്റെ കണ്ണൊക്കെ നിറഞ്ഞ പോലെ. അവൻ ആമി സീനുവിനെ അടിക്കുന്നതും നോക്കി നിക്കാണ്. ഇടയ്ക്കു ചിരിക്കുന്നതും ഉണ്ട്. ഇവാനിനി വട്ടായോ .. ''എന്താടാ നീ ഇങ്ങനെ നോക്കുന്നെ.'' ഞാൻ അവന്റെ അടുത്തേക്ക് പോയി ചോദിച്ചു. ''ഒന്നൂല്ലെടാ, ഞാൻ ആമിയെ നോക്കുവാരുന്നു. ശരിക്കും അസ്‌നയെ പോലെ ഉണ്ടല്ലേ കളിയൊക്കെ. അവളെ വല്ലാതെ മിസ് ചെയ്തു ഇവളെ കളി കണ്ടപ്പോ. ഇവളാണെങ്കി എന്നോട് ഒന്ന് അടുക്കുന്നു ഇല്ല. സിനൂനോട് സംസാരിക്കുമ്പോളും എന്നോട് ഒന്നും പറയില്ല.'' ആഷി പറഞ്ഞ കേട്ട് എനിക്ക് ചിരി വന്നു. അസ്‌ന അവന്റെ അനിയത്തി ആണ്. കല്യാണം കഴിഞ്ഞു കെട്ടിയോന്റെ കൂടെ അമേരിക്കയിൽ ആണ്. ആമിയെ പോലെ അല്ല, നല്ല വായാടി. എല്ലാരേം മെക്കിട്ടു കേറും. അസ്സൽ കാന്താരി ആണ്. ''ടാ അത് നീ അവളോട് അത്ര സംസാരം ഒന്നും ഇല്ലല്ലോ അതാ. അവളൊരു പ്രത്ത്യേഗ ടൈപ്പ് ആണ്. പെട്ടെന്ന് ആരുമായും കൂട്ടാവില്ല. ആയാലോ ജീവൻ കൊടുത്തും അവരെ സ്നേഹിക്കും. അതാ അവളെ പ്രകൃതം.''

ഞാൻ പറഞ്ഞു. ''നോക്കട്ടെ അവളോട് കൂടാൻ പറ്റോന്നു.'' എന്നും പറഞ്ഞു ആഷി അവരുടെ അടുത്തേക്ക് പോയി. കുറച്ചു സമയം കൊണ്ട് തന്ന അവനും അവളോട് കൂട്ടായി. എന്റെ അളിയന്മാരുടെ എണ്ണം ദിവസേന കൂടി വരുവാണല്ലോ.. സെഞ്ച്വറി തികക്കൂന്നാ തോന്നുന്നേ. ഞാനും അവരെ അടുത്തേക് പോയി. ക്ലോക്കിൽ രണ്ടു മണി എന്ന് കണ്ടപ്പോ എല്ലാരും എണീറ്റു. സിനുവും ആഷിയും അവരെ വണ്ടിയിൽ പോയി. ഞാനും ആമിയും സച്ചുവും ചാരുവും ഞങ്ങളെ വണ്ടിയിൽ കേറി. ഞാനും സച്ചുവും ചാരുവും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. പക്ഷെ ആമി ഒന്നും മിണ്ടുന്നില്ല. കുറച്ചു മുന്നോട്ടു പോയപ്പോ ആണ് ഞാൻ അവളെ ശ്രദ്ധിച്ചത്. ഏതോ ലോകത്താണ്. ഞാൻ നോക്കിയപ്പോ സച്ചുവും ചാരുവും ഒക്കെ അവളെ ശ്രദ്ധിക്കാണ്‌. ഞങ്ങള് പരസ്പരം എന്തെ എന്നുള്ള അർത്ഥത്തിൽ നോക്കി. പെട്ടെന്ന് ചാരു അവളുടെ ചെവിയുടെ അടുത്ത് പോയി ട്ടോ എന്ന് പറഞ്ഞു. എവിടെ, ആമി ചാരുവിനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചിട്ട് വീണ്ടും ചിന്തകളിലേക്ക് ഊളിയിട്ടു. ''എന്താടീ ഇത്ര ആലോചന.. യാസിയെ ആണോ..'' അവള് ദേഷ്യപ്പെട്ടെങ്കിലും എന്തേലും പറയും എന്ന് വിചാരിച്ച പറഞ്ഞത്. പക്ഷെ അവളുടെ മറുപടി കേട്ട് ഞങ്ങള് മൂന്നാളും പരസ്പരം നോക്കി....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story