ഡിവോയ്‌സി: ഭാഗം 26

divoysi

രചന: റിഷാന നഫ്‌സൽ

''എനിക്ക് കടല് കാണണം...'' ഇതാണ് അവൾ പറഞ്ഞത്. ഈ പാതിരാത്രി രണ്ടര മണിക്ക് അവൾക്കു കടല് കാണണം പോലും.. എടുത്തു കാറിന്നു പുറത്തിടാനാ തോന്നിയത്. ഞങ്ങള് മൂന്നാളും അവളെ അന്തം വിട്ടു നോക്കി. ''ടീ നിനക്ക് യാസി പ്രൊപ്പോസ് ചെയ്തപ്പോ ഉള്ള കിളിയും പോയോ..'' ഞാനതു ചോദിച്ചതും അവളെന്നെ ഒരു നോട്ടം നോക്കി. ഉഫ് ഞാൻ ഉരുകിപ്പോയി. ''ആഹ് നിനക്കവനോട് യെസ് പറയാരുന്നു. അടിപൊളി മൊഞ്ചൻ ചെക്കൻ, നല്ല പഠിപ്പു, നല്ല ജോലി, നല്ല കുടുംബം... ലോട്ടറി ആരുന്നു മോളെ..'' ചാരുവാണത് പറഞ്ഞത്. അത് കേട്ടപ്പോ എനിക്കെന്തോ ദേഷ്യം വന്നു. ''ടീ മിണ്ടാതിരിക്ക് വെറുതെ അവളെ വായിന്നു കേക്കാൻ നിക്കണ്ട..'' ഞാൻ പറഞ്ഞു. ''ആഹ് നിനക്കങ്ങനെ ഒക്കെ പറയാം. ആറ് മാസം കഴിഞ്ഞു നീ ഇവളെ ഇട്ടേച്ചു നിന്റെ ഷാനൂന്റെ കൂടെ പോവും. അപ്പൊ ഇവള് പോസ്റ്റ് ആവും. ആ പോസ്റ്റിനു ഒരു ഗോളിയെ നോക്കി വെക്കുന്നതിൽ എന്താ കുഴപ്പം.. അത് അവളെ കണ്ടു ഇഷ്ടായി ഒരാൾ ആണെങ്കിൽ നല്ലതല്ലേ.'' ചാരു പറഞ്ഞു. ''ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ..

അവള് കടല് കാണണം എന്നാ പറഞ്ഞത്.. അതില് ശ്രദ്ധിക്കു. വേണ്ടാത്ത ടോപ്പിക് പറയണ്ട.'' സച്ചു പറഞ്ഞപ്പോ ചാരു പിന്നെ മിണ്ടിയില്ല. ''നീ കാര്യത്തിൽ പറഞ്ഞതാണോ..'' ഞാൻ ചോദിച്ചു. ''അതെ എനിക്ക് കടല് കാണണം.'' വീണ്ടും അതെ പല്ലവി. ചെറിയ കുട്ടികൾ വാശി പിടിക്കുമ്പോൾ ഉണ്ടാകുന്ന അതെ മുഖഭാവം.. എനിക്കതു കണ്ടപ്പോ ചിരി വന്നു. ''ടീ ശരിക്കും അവനെ കണ്ടപ്പോ നിനക്ക് വട്ടായോ???'' ഞാൻ ചിരിച്ചോണ്ട് ചോദിച്ചു. ഇപ്പൊ അവളെ കണ്ടാൽ ശരിക്കും വടയക്ഷി പോലും ജീവനും കൊണ്ട് ഓടും. അതാണ് ആ മുഖത്തെ ഭാവം. ''അതേ, ഇവിടുന്നു പത്തു മിനിട്ടു കൊണ്ട് റൂമിലെത്താം. കടല് കാണാൻ ഒരു മണിക്കൂർ പോണം. എന്റെ അമ്മുക്കുട്ടിക്ക് ഉറക്കം വരുന്നിലേ..'' സച്ചുവാണ്. അവൻ വിഷയം മാറ്റിയത് ആണ്. അല്ലെങ്കിൽ അവൾ എന്റെ കുടൽ മാല പുറത്തെടുത്തേനേ. അത്രയ്ക്ക് യാസിയുടെ കാര്യം കേൾക്കുന്നത് കലിപ്പാണ്. ''എങ്ങനേലും റൂമിലെത്തി ഒന്ന് കിടന്നുറങ്ങിയാൽ മതി. അപ്പോഴാ അവളുടെ ഒരു കടൽ..'' ചാരു അത് പറഞ്ഞതും അവൾ മുഖം വീർപ്പിച്ചു ഇരുന്നു.

''കൊണ്ട് പോവാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാ മതി..'' എന്നും പറഞ്ഞു ആമി മുഖം തിരിച്ചു. പിന്നെ ഞങ്ങൾ എത്ര സംസാരിച്ചിട്ടും അവളൊന്നും മിണ്ടിയില്ല. കണ്ണും അടച്ചു സീറ്റിലേക്ക് ചാരി ഇരുന്നു. @@@@@@@@@@@@@@@@@@@@@@@@@@@ ജന്തുക്കൾ ഞാൻ കടല് കാണണം എന്നല്ലേ പറഞ്ഞുള്ളു അല്ലാതെ അമേരിക്ക കാണണം എന്നൊന്നും പറഞ്ഞില്ലല്ലോ. മൂന്നും എന്തൊക്കെയോ പറയുന്നുണ്ട്. ഞാൻ ദേഷ്യം വന്നു ഇയർഫോൺ എടുത്ത് ചെവിയിൽ കുത്തി അങ്ങനെ കണ്ണടച്ച് കിടന്നു. ഒന്ന് രണ്ടു വട്ടം ചാരു തട്ടി വിളിച്ചെങ്കിലും മൈൻഡ് ചെയ്തില്ല. കണ്ണടച്ച് അങ്ങനെ കിടന്നപ്പോ അറിയാതെ ഉറങ്ങിപ്പോയി. പെട്ടെന്നാണ് ആരോ എന്റെ ഷോൾഡറിൽ പിടിച്ചു കുലുക്കിയത്.. കണ്ണ് തുറന്നു നോക്കിയപ്പോ ഷാദ് ആണ്. ഞാൻ അവനെ മൈൻഡ് ചെയ്യാതെ വേഗം ഇറങ്ങി. ഉറക്കപ്പിച്ചിൽ ഇറങ്ങിയ സ്ഥലം ശ്രദ്ധിച്ചില്ല. ഫ്ലാറ്റ് കാണാത്തതു കൊണ്ട് ചുറ്റും നീരീക്ഷിച്ചപ്പോളാ ഞാൻ നിക്കുന്നത് ജുമൈറ ബീച്ചിൽ ആണെന്ന് മനസ്സിലായത്. അത് കണ്ടതും ഞാൻ ഷാദിനെ തിരിഞ്ഞു നോക്കി. അവൻ ഒരു പുഞ്ചിരിയും ഫിറ്റ് ചെയ്തു കാറും ചാരി നിക്കുന്നുണ്ട്. ഞാൻ തിരിച്ചൊന്ന് ഇളിച്ചു കൊടുത്തു. അത് കണ്ടപ്പോ അവനെന്റെ നേരെ വന്നു. ''താങ്ക്സ്..'' ഞാൻ പറഞ്ഞു. ''എന്തിനു..'' ഷാദ് ചോദിച്ചു.

''അതീ പാതിരാത്രി ഇങ്ങോട്ടു വന്നതിനു.'' ഞാൻ പറഞ്ഞു. ഞങ്ങള് ഒരുമിച്ചു നടക്കാൻ തുടങ്ങി. അപ്പോളാണ് ദൂരെ മണലിൽ ഒരു കാഴ്ച കണ്ടത്. ഞങ്ങടെ കൂടെ കാറിൽ ഉണ്ടായിരുന്ന രണ്ടെണ്ണവും ധാ അവിടെ മണലിൽ ഇരുന്നു ഉറങ്ങുന്നു. ചാരു സച്ചുവേട്ടന്റെ മടിയിൽ തല വച്ച് സുഖ നിദ്രയിൽ ആണ്. സച്ചുവേട്ടൻ പാവം ഇരുന്നു ഉറങ്ങുന്നു. അത് കണ്ടു ഞങ്ങൾ ചിരിച്ചു ചത്ത്. വേഗം അവരെ അടുത്തേക്ക് പോയി അത് ഷൂട്ട് ചെയ്തു. @@@@@@@@@@@@@@@@@@@@@@@@@@@@ അവളുടെ ഇരുത്തവും ദേഷ്യവും ഒക്കെ കണ്ടപ്പോ പോട്ടെ എന്ന് വിചാരിച്ചു കാർ നേരെ ബീച്ചിലേക്ക് വിട്ടു. ചാരു അവളെ വിളിക്കാൻ നോക്കി എങ്കിലും ആമി എണീറ്റില്ല. അവസാനം ചാരുവും ഉറക്കമായി. സച്ചു മാത്രം എന്നെ നോക്കി ആക്കി ചിരിക്കുന്നത് ഞാൻ കണ്ണാടിയിലൂടെ കാണുന്നുണ്ടായിരുന്നു. അവൻ ഉറങ്ങാതെ ഓരോന്ന് പറഞ്ഞു ഇരുന്നു. കാരണം രാത്രി മൂന്നു മാണി ആണ് ആവുന്നത്. എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്. അപ്പൊ കൂടെ ഉള്ള എല്ലാരും ഉറങ്ങിയാൽ ഞാനും ഉറങ്ങി പോവുമെന്ന് അവനു പേടിയുണ്ട്. ബീച്ച് എത്തിയതും സച്ചു ചാരുവിനെയും കൂട്ടി എസ്‌കേപ്പ് ആയി. കാരണം ആമിയുടെ മൂഡ് എങ്ങനാണെന്നു പറയാൻ പറ്റില്ലേ. പ്രത്ത്യേകിച് ഉറക്കം ആയതോണ്ട്.

അവളുടെ മുഖം നോക്കി ഞാൻ ഇരുന്നു. പാവം നല്ല ഉറക്കം ആണ്. ആ മുഖത്തെ നിഷ്കളങ്കത ഒന്ന് കാണേണ്ടത് തന്നെ ആണ്. സത്യം പറഞ്ഞാ ആ മുഖം കാണുബോ പിടിച്ചു ഒരുമ്മ കൊടുക്കാനാ തോന്നുന്നത്. ഞാൻ എന്തൊക്കെയാ ഈ ആലോചിക്കുന്നേ. ഷാദ് നിനക്ക് വട്ടായോ.. ഇങ്ങനൊരു കാര്യം ആലോചിച്ചത് തന്നെ അവളറിഞ്ഞാൽ നിന്റെ സിക്സ് പാക് ബോഡി അവള് സിക്സ് പീസ് ആക്കി വെട്ടി പട്ടിക്കിട്ടോടുക്കും. കണ്ട്രോൾ യൂർസെൽഫ്, ശീ ഈസ് യുവർ ഫ്രണ്ട്. വേണ്ടാത്ത ഒരു ചിന്തയും പാടില്ല. ഞാൻ മെല്ലെ അവളെ വിളിച്ചു. എവിടെ ഒരു അനക്കവും ഇല്ല. വീണ്ടും വീണ്ടും തട്ടി വിളിച്ചെങ്കിലും ഒരു രക്ഷയും ഇല്ല. അവസാനം അവളെ ഷോൾഡറിൽ പിടിച്ചു കുലുക്കി. അപ്പൊ അവള് ഞെട്ടി എന്നെ നോക്കി. ആള് അപ്പോളും കലിപ്പിൽ ആണ്. എന്നെ മൈൻഡ് ചെയ്യാതെ പുറത്തേക്കിറങ്ങി സാധാരണ പാർക്കിങ്ങിൽ നിന്നും ഫ്ലാറ്റിലേക്ക് നടക്കുന്ന പോലെ നടന്നു. മുന്നിൽ ഫ്ലാറ്റ് കാണാത്തൊണ്ടു കണ്ണൊക്കെ തിരുമ്മി നോക്കുന്നുണ്ട്. ഇപ്പോളാണ് ആള് ഉറക്കപ്പിച്ചിൽ നിന്നും പുറത്തു വന്നേ.

ബീച്ചിൽ ആണെന്ന് കണ്ടതും അവളെന്നെ അത്ഭുതത്തോടെ തിരിഞ്ഞു നോക്കി. എന്നിട്ടു എന്നോട് താങ്ക്സ് ഒക്കെ പറഞ്ഞു. ഞങ്ങളൊരുമിച്ചു ബീച്ചിലൂടെ നടന്നു. സത്യം പറഞ്ഞ ആ സമയത്തു ബീച്ചിലൂടെ നടക്കുന്നത് ഒരു വല്ലാത്ത ഫീൽ തന്നെ. ഞാൻ നല്ലോണം എന്ജോയ് ചെയ്തു. അപ്പോളാണ് സച്ചുവും ചാരുവും ഇരിക്കുന്നത് കണ്ടത്. ഞങ്ങള് അവരെ അടുത്തേക്ക് പോയി. രണ്ടും നല്ല ഉറക്കത്തിൽ ആണ്. ഞങ്ങളവരുടെ ഫോട്ടോ എടുത്തു. അപ്പോളാണ് ആമിയുടെ അടുത്ത ആഗ്രഹം പുറത്തു വന്നത്. അവൾക്കു ഐസ് ക്രീം വേണം പോലും. ഞാൻ അവളെ മുഖത്ത് ദയനീയമായി നോക്കി. ''ഈ മൂന്നു മണിക്ക് ഞാൻ എവിടെന്നുണ്ടാക്കാനാ ഐസ് ക്രീം. ആമി നിനക്ക് നാളെ കഴിച്ചാൽ പോരെ ഐസ് ക്രീം..'' ഞാൻ ചോദിച്ചു. ''ഷാദ് ഇതുവരെ രാത്രി പാതിരക്കു ബീച്ചിൽ ഐസ് ക്രീമും കഴിച്ചു വെള്ളത്തിലൂടെ നടന്നിട്ടുണ്ടോ.. എന്ത് ഫീലാണെന്നറിയോ.. മുമ്ബ് ഞാൻ ഒരുപാട് വട്ടം ചെയ്തിട്ടുണ്ട്. ഇപ്പൊ കുറെ നാളായി അങ്ങനൊന്നും ചെയ്യാതെ..'' ആമി പറഞ്ഞു. ''കല്യാണം കഴിഞ്ഞതിനു ശേഷം നിർത്തി അല്ലെ.'' ഞാൻ ചോദിച്ചതും അവളെന്നെ നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തി. ഞാൻ മെല്ലെ എണീറ്റ് നടന്നു. പരിസരം മൊത്തം അരിച്ചു പെറുക്കിയപ്പോ ഒരു ഷോപ് കണ്ടു.

ഭാഗ്യത്തിന് ഐസ് ക്രീം ഉണ്ട്. അതും വാങ്ങി ആമിയുടെ അടുത്തേക്ക് വിട്ടു. ''ഷാദ് ഈ സമയത്തു ഇങ്ങനെ നടക്കുമ്പോൾ നമ്മളുടെ കാലിൽ തട്ടുന്ന വെള്ളത്തോടൊപ്പം നമ്മളെ മനസ്സിലെ എല്ലാ വേദനകളും ഒഴുകി പോവും.. ഈ കടലിനു ഒരു പ്രത്ത്യേകത ഉണ്ട്, അതിലേക്കു ചേരാൻ ആഗ്രഹിക്കുന്ന എല്ലാത്തിനെയും കടല് രണ്ടു കയ്യും നീട്ടി സ്വീകരിക്കും.'' ആമി പറഞ്ഞു. ''അതെന്താ പകല് വന്നാൽ, അല്ലെങ്കിൽ രാവിലെ വന്നാൽ കടല് സ്വീകരിക്കില്ല???'' ഞാൻ ചോദിച്ചു. ഏതു പൊട്ടനോടാണോ ഞാൻ വേദം യതിയെ.. മോൻ ഒന്ന് ചുറ്റും നോക്കിയേ.. ആരെങ്കിലും ഉണ്ടോ.. ബാക്കി ഉള്ള സമയങ്ങളിൽ ഇങ്ങനെ ആണോ ഉണ്ടാവാ.. രാവിലെ പോലും ആരേലും ഉണ്ടാവും.. പക്ഷെ ഈ സമയത്തു നമ്മളും ഈ കടലും മാത്രം. ആമി പറഞ്ഞു. ഞാൻ ചുറ്റും നോക്കി. അവള് പറഞ്ഞത് ശരിയാ.. ആരും ഇല്ല ഈ സമയത് ഇവിടെ.. ഞങ്ങൾ ഐസ് ക്രീമും കഴിച്ചു പതുക്കെ നടന്നു. അവള് പറഞ്ഞ പോലെ വല്ലാത്തൊരു ഫീൽ ആട്ടോ.. ''ഇങ്ങനെ നടക്കുന്നത് ശരിക്കും അടിപൊളി ആണ് ആമി. ഒരിക്കെ ഷാനുവിനെയും കൂട്ടി വരണം.'' അത് കേട്ടപ്പോ അവളുടെ മുഖത്തെ ചിരി മാഞ്ഞോ എന്നൊരു സംശയം. ''കഴിഞ്ഞോ ഐസ് ക്രീം തീറ്റ..'' തിരിഞ്ഞു നോക്കിയപ്പോ ദേ ഉറങ്ങിയവർ എണീറ്റ് വരുന്നു.

''ഞങ്ങളെ ഐസ് ക്രീം എവിടെ???'' ചാരു ചോദിച്ചു. ഞാൻ ആമിയെ നോക്കി. ''ഞാൻ നാല് ഐസ് ക്രീം വാങ്ങി ആണ് വന്നത്. മൂന്നെണ്ണം ഇവള് തട്ടി. ഇതൊക്കെ എങ്ങോട്ടു പോണോ ആവോ..'' ഞാൻ പറഞ്ഞതും ആമി ഒന്ന് ഇളിച്ചു കാണിച്ചു. ''ടീ എന്റെ ഐസ് ക്രീം നീ തിന്നല്ലേ..'' എന്നും ചോദിച്ചു ചാരു ആമീടെ പുറകെ പോയി. അവളാണെങ്കി ഒടുക്കത്തെ ഓട്ടം ആരുന്നു. ഇവളാരു പി ടി ഉഷയുടെ കുഞ്ഞമ്മേടെ മോളോ.. അമ്മാതിരി ഓട്ടം ആണ്. ''നിങ്ങള് ഉറക്കം അല്ലാരുന്നോ.. അലിഞ്ഞു പോണ്ടാന്ന് വിചാരിച്ചിട്ടാ ഞാൻ കഴിച്ചത്..'' എന്ന് ആമി വിളിച്ചു പറയുന്നുണ്ടായിരുന്നു. അവസാനം രണ്ടും തളർന്നു അവിടെ മണലിൽ ഇരുന്നു. ഞങ്ങളും അവരെ അടുത്ത് പോയി ഇരുന്നു. അവസാനം സൂര്യോദയം ഒക്കെ കണ്ടാണ് റൂമിൽ എത്തിയത്. വന്നപാടെ സോഫയിലേക്ക് ഒറ്റ വീഴ്ച ആരുന്നു. ഉച്ചയ്ക്ക് ആമി വിളിച്ചപ്പോളാ ഞാൻ എണീറ്റത്.. അവളുടെ മുഖം കണ്ടപ്പോ എന്തോ പന്തികേട് തോന്നി. @@@@@@@@@@@@@@@@@@@@@@@@@@@@ രാത്രി മുഴുവൻ ഉറങ്ങാത്ത കൊണ്ട് ഡ്രസ്സ് മാറി നിസ്കരിച്ചു നേരെ ബെഡിലേക്കു വീണു.

ഷാദ് ഡ്രസ്സ് പോലും മാറാതെ നേരെ ഉറക്കം തുടങ്ങി. ഉച്ചയ്ക്ക് ഒരു മൂന്നു മണി ആയപ്പോൾ ആണ് ഫോൺ ബെൽ അടിക്കുന്നത് കേട്ടത്. ആരാണെന്നു നോക്കിയപ്പോ ശാമിക്ക. പടച്ചോനെ ഇന്ന് എന്ത് പറഞ്ഞാ രക്ഷപ്പെടുക. ഞാൻ വേഗം ഫോൺ എടുത്തു.. ''ഹലോ.. അസ്സലാമുഅലൈക്കും..'' ''വലയ്ക്കുമുസ്സലാം.. നീ എന്താ ഉറക്കം ആരുന്നോ..'' ആ ചോദ്യം കേട്ടപ്പോ ഇന്ന് മുങ്ങാനുള്ള ഐഡിയ കിട്ടി. ''ആഹ് ശാമിക്ക. ഇന്നലെ രാത്രി സച്ചുവേട്ടന്റെയും ചാരുവിന്റെയും എൻഗേജ്മെന്റ് ആരുന്നു. രാവിലെയാ റൂമിൽ എത്തിയെ. അതോണ്ട് നല്ല ഉറക്കം ആരുന്നു.'' ഞാൻ പറഞ്ഞു. ''ഓ ആണോ, നല്ല കാര്യം. ഇത്ര ലേറ്റ് ആയിട്ട് ആണേലും അവരെ കാര്യം ഓക്കേ ആയല്ലോ.. അൽഹാദുലില്ലാഹ്..'' ശാമിക്കക്കു അവരെ കാര്യങ്ങൾ ഒക്കെ അറിയാം.. ''ശാമിക്ക വെറുതെ വിളിച്ചതാണോ.. എവിടെ സനയും സാഷയും ഒക്കെ.'' ഞാൻ ചോദിച്ചു. ''ഓ നിനക്ക് അവരെയൊക്കെ ഓർമ്മയുണ്ടോ.. നമ്മള് കണ്ടിട്ട് ഇപ്പൊ എത്ര ആയെന്നു അറിയോ.'' ശാമിക്ക ഫുൾ ചൂടിൽ ആയി. കുറെ ദേഷ്യപ്പെട്ടു. അവസാനം ഒരു കാര്യം പറഞ്ഞു.

''നീ ഇന്ന് വൈകുന്നേരം റൂമിലേക്ക് വരണം. കൂടെ നിന്റെ ഫ്രണ്ട്സിനെയും കൂട്ടണം. ഇല്ലെങ്കിൽ ഞങ്ങൾ അങ്ങോട്ടേക്ക് വരും.. മനസ്സിലായല്ലോ..'' എന്നും പറഞ്ഞു ഞാൻ എന്തേലും തിരിച്ചു പറയുന്നതിന് മുന്നേ ഫോൺ കട്ട് ചെയ്തു. ഞാൻ ഏതു ചെയ്യും എന്ന് ആലോചിക്കുമ്പോളാ വീണ്ടും ഇക്ക വിളിച്ചത്. ''ആഹ് പിന്നെ നിന്റെ കൂടെ അല്ലെ ഷാദ് ഉള്ളത്..'' അത് കേട്ടതും ഞാൻ ഞെട്ടി. പടച്ചോനെ ഇക്ക എല്ലാം അറിഞ്ഞോ??? ''എന്റെ കൂടെയോ???'' ഞാൻ അറിയാതെ ചോദിച്ചു പോയി. ''ഓ നിന്റെ കൂടെ എന്ന് വച്ചാൽ ജോലി ചെയ്യുന്നത് നിന്റെ കൂടെ അല്ലെ.. അതാ ചോദിച്ചേ..'' ശാമിക്ക പറഞ്ഞു. ''ആഹ് അതേ.. എന്തെ...'' ഞാൻ സമാധാനിച്ചു. ''അവനെയും കൂട്ടണം..'' ഇക്ക പറഞ്ഞു. ''അതെന്തിനാ..'' ഞാൻ ചോദിച്ചു.. ''അത് നീ അറിയണ്ട. അവൻ എന്റെ ഫ്രണ്ട് അല്ലെ.. അപ്പൊ പഴയ ചില കാര്യങ്ങൾ ഒക്കെ ഡിസ്‌കസ് ചെയ്യാൻ ഉണ്ട്.. നീ അവനെയും കൂട്ടി വരണം.. ഇല്ലെകിൽ അവന്റെ അഡ്രെസ് തന്നാ മതി..'' എന്നും പറഞ്ഞു ഇക്ക വീണ്ടും ഫോൺ വച്ചു.. പടച്ചോനെ ഇനി ഇക്ക എല്ലാം അറിഞ്ഞോ.. അതോണ്ടുള്ള വിളിയാണോ.. അറിഞ്ഞിട്ടുണ്ടെങ്കിൽ എന്നെ ഇന്ന് സൂപ്പ് ആക്കും. ഞാൻ വേഗം ഫ്രഷ് ആയി ഷാദിനെ വിളിച്ചു. എവിടെ കുംഭകര്ണന് ഒരു അനക്കവും ഇല്ല. അവസാനം നല്ലോണം പിടിച്ച് കുലുക്കിയപ്പോ കണ്ണ് തുറന്നു.

''എന്താടീ മനുഷ്യനെ ഉറങ്ങാനും വിടൂല.. രാത്രി ബീച്ച് കാണണം എന്നും പറഞ്ഞു ഉറക്കിയില്ല, ഇപ്പൊ എന്താ..'' ഷാദ് ദേഷ്യത്തോടെ ചോദിച്ചു. പക്ഷെ ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ മുഖം കണ്ടപ്പോ അവനു എന്തോ സീരിയസ് കാര്യം ആയെന്നു മനസ്സിലായി. ഷാദ് വേഗം എണീച്ചു പോയി ഫ്രഷ് ആയി വന്നു. ഞാൻ അപ്പോളേക്കും ചായ ഉണ്ടാക്കി. എന്നിട്ടു ശാമിക്ക വിളിച്ചതൊക്കെ പറഞ്ഞു കൊടുത്തു. അവനും സംശയം ഉണ്ട്. ''ഞങ്ങൾ തമ്മിൽ കുറെ വർഷങ്ങൾ ആയി ഒരു കോൺടാക്റ്റും ഇല്ല.പിന്നെ പെട്ടെന്ന് ഇപ്പൊ എന്ത് പഴയ കാര്യം ചർച്ച ചെയ്യാൻ.. ഇത് സംഭവം അറിഞ്ഞിട്ടു തന്നെ.'' ഷാദ് പറഞ്ഞു. ''അജൂക്ക അറിഞ്ഞതിന്റെ ക്ഷീണം തന്നെ തീർന്നിട്ടില്ല.. ഇനി ശാമിക്ക കൂടി അറിഞ്ഞാൽ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും..'' ഞാൻ പറഞ്ഞു. ''എപ്പോഴായാലും അവർ അറിയില്ലേ..'' ഷാദ് ചോദിച്ചു. ''ഇല്ല ആറ് മാസം കഴിഞ്ഞു നമ്മൾ പിരിയില്ലേ... അപ്പൊ അവർ ഈ കാര്യം അറിഞ്ഞിട്ടില്ലെങ്കിൽ നാട്ടിലും ആരും അറിയില്ലല്ലോ എന്ന കരുതിയെ.. ഇങ്ങനൊരു കാര്യം നടന്നതായേ ആരും അറിയണ്ടാന്നു വിചാരിച്ചു. പക്ഷെ അജൂക്ക അറിഞ്ഞു. എന്നാലും കുഴപ്പമില്ല, ഇക്കാനെ എങ്ങനേലും പറഞ്ഞു മനസ്സിലാക്കാമായിരുന്നു.

ഇക്കാനോടു ഞാൻ പറഞ്ഞിട്ടും ഉണ്ട് ആരോടും പറയണ്ട എന്ന്. പക്ഷെ ശാമിക്ക അറിഞ്ഞാൽ.. എനിക്കാലോചിക്കാനേ വയ്യ. വീട്ടിൽ എല്ലാരും അറിയും.. അഡ്ജസ്റ്മെന്റ് കല്യാണം എന്നൊക്കെ അവർ അറിഞ്ഞാൽ നമ്മളെ രണ്ടാളേം കൊല്ലും..'' ഞാൻ പറഞ്ഞു. മുമ്പുണ്ടായ മാനക്കേട് തന്നെ മാറീട്ടില്ല. ഇനി ഇതും കൂടെ ആയാൽ തീർന്നു. കല്യാണം ഒക്കെ ഒരു കളിയായി കണ്ട പോലെ ആവും.. ''ടീ നീ ടെൻഷൻ ആവാതെ.. നമുക്ക് വരുന്നിടത്തു വച്ചു കാണാം..'' എന്നും പറഞ്ഞു ഷാദ് സച്ചുവേട്ടനെ വിളിക്കാൻ പോയി, ഞാൻ ചാരുവിനെയും. @@@@@@@@@@@@@@@@@@@@@@@@@@@@@ എണീക്കാൻ വൈകിയത് കാരണം ഫുഡ് ഒക്കെ തീർന്നു.. അവസാനം ഒരു ഹോട്ടലിൽ കേറിയപ്പോ നാല് ബിരിയാണി കിട്ടി. അതും തട്ടി ഞങ്ങള് ശാമിലിന്റെ ഫ്ലാറ്റിലേക്ക് വിട്ടു. ''എന്നാലും എന്താവും പ്രശ്നം..'' ചാരുവാണ്, വണ്ടീൽ കേറിയ മുതൽ ഇതെന്നെ ചോദിച്ചോണ്ടിരിക്കുവാ.. ആമിയാണെങ്കി ചാരുവിന്റെ ഷോൾഡറിൽ തലയും വച്ചു കിടപ്പാ.. പാവം നല്ല പേടി ഉണ്ട്. അപ്പൊ അവൾക്കു അവളെ വീട്ടുകാരെ ഇപ്പോളും ഇഷ്ട്ടമാ..

''പ്രശ്നം അറിയാനല്ലേ ചാരൂ നമ്മള് പോണത്.. ഇനി നീ ചോദിക്കരുത്..'' സച്ചു പറഞ്ഞു. അപ്പോ അവളൊന്നു ഇളിച്ചു കാണിച്ചു. അവനാണ് ഇന്ന് ഡ്രൈവ് ചെയ്യുന്നത്. മുമ്ബ് ആമിയെ കൊണ്ട് വിടാൻ പോയത് കൊണ്ട് ശാമിലിന്റെ വീട് അവനറിയാം. ''എന്നാലും എന്താവും കാരണം..'' ചാരു വീണ്ടും ചോദിച്ചു. ''നിന്റെ അമ്മായിഅമ്മ പെറ്റു.. കുട്ടിയെ കാണാൻ പോവാ.. പേരിടാനാ ആമിയെ വിളിച്ചത്.. എന്തെ..'' ദേഷ്യം വന്നു ഞാൻ ചാരുവിനോട് പറഞ്ഞു. ''ഷാദ്...'' സച്ചു അലറി.. ''എന്താടാ..'' ഞാൻ ചോദിച്ചു.. ''ഡോണ്ട് ടൂ.. ഡോണ്ട് ടൂ... ഇനി ഒന്നൂടി താങ്ങാൻ എനിക്ക് വയ്യ.'' അവൻ തലയാട്ടി കൊണ്ട് പറഞ്ഞു. ആമിയും ചാരുവും പൊരിഞ്ഞ ചിരിയും.. അല്ല ചാരൂന്റെ അമ്മായിയമ്മയെ പറഞ്ഞതിന് ഇവനെന്തിനെ തുള്ളുന്നെ.. അപ്പോളാണ് എനിക്ക് കാര്യം ഓടിയത്.. ഞാൻ സച്ചുവിന്റെ മുഖത്തേക്ക് നോക്കി ഒന്ന് ഇളിച്ചു കാണിച്ചിട്ട് മുന്നോട്ടു നോക്കി ഇരുന്നു. ശാമിലിന്റെ ഫ്ലാറ്റിന്റെ മുന്നിലെത്തിയതും എല്ലാത്തിന്റേം ചിരിയും കളിയും സ്റ്റോപ്പ് ആയി. വീണ്ടും ടെൻഷൻ. ഞങ്ങള് റൂമിലേക്ക് നടന്നു. ബെൽ അടിച്ചു കുറച്ചു സമയം കഴിഞ്ഞാണ് ഡോർ തുറന്നതു. നോക്കിയപ്പോ സന ആണ്. കയ്യിൽ സാഷ കുട്ടിയും ഉണ്ട്.. ആമിയെ കണ്ടതും സാഷ അവളെ കയ്യിലേക്ക് ചാടിപ്പോയി. ഞങ്ങളെല്ലാരും അകത്തേക്ക് കേറി.

അപ്പോളാണ് അവിടെ ഞങ്ങളെ കൂടാതെ വേറെ കുറച്ചു പേരെ കൂടി കണ്ടത്. അപ്പൊ അതാണ് കാര്യം ഇതിനാണ് ശാമിൽ എന്നെ കൂടെ കൂട്ടാൻ പറഞ്ഞത്. വേറൊന്നും അല്ല എന്റെ പഴയ ഫ്രണ്ട്സ്.. സ്കൂളിൽ പഠിച്ച കുറെ പേര് ഉണ്ടായിരുന്നു. ഞാനവരെയൊക്കെ നോക്കി ചിരിച്ചു. ''ടാ ഷാദ്, എത്ര കാലമായെടാ കണ്ടിട്ട്. സുഖമാണോ..'' ഷാൻ ആണ് എന്റെ ഒരു ഫ്രണ്ട്. ''സുഖം ടാ.. നിങ്ങളെ ഒക്കെ എത്ര കാലം കഴിഞ്ഞ കാണുന്നെ. എന്തൊക്കെ ഉണ്ട്..'' ഞാൻ ചോദിച്ചു. ആമിയും സച്ചുവും ചാരുവും അന്തം വിട്ടു ഞങ്ങളെ നോക്കുന്നുണ്ട്. ഞാൻ അവർക്കു കാര്യം പറഞ്ഞു കൊടുത്തു. എന്റെ ഫ്രണ്ട്സിനു അവരെ ഒക്കെ പരിചയപ്പെടുത്തി. ഷാൻ, സഫ്‌വാൻ, ശരത് പിന്നെ സനൂപ് ആണ് ഇവിടെ വന്നിട്ടുള്ളതു. ആമിയെയും സച്ചൂനെയും ചാരുവിനെയും ഫ്രണ്ട്സ് ആൻഡ് കൊളീഗ്സ് ആണെന്ന പറഞ്ഞത്. ആമി വൈഫ് ആണെന്ന് പറഞ്ഞില്ല. @@@@@@@@@@@@@@@@@@@@@@ അവൻ എല്ലാരോടും കൊളീഗ് എന്ന് പറഞ്ഞു പരിചയപ്പെടുത്തിയപ്പോ എന്തോ പോലെ തോന്നി. പക്ഷെ അതല്ലേ സത്യം.

ഒരു ഭാര്യ ഭർതൃ ബന്ധം ഞങ്ങൾക്കിടയിൽ ഉണ്ടോ.. ഇല്ല, ഒരിക്കലും ഉണ്ടാവാനും പോണില്ല. അപ്പോളാണ് പെട്ടെന്ന് ശാമിക്ക വന്നിട്ട് എന്റെ ചെവി പിടിച്ചത്. പെട്ടെന്ന് ആയോണ്ട് ഞാൻ ആ എന്നും പറഞ്ഞു അലറിപ്പോയി.. ''എത്ര നാളയെടീ കണ്ടിട്ട്.. ഇങ്ങോട്ടു വരാൻ ടൈം ഇല്ല. അങ്ങോട്ട് വരാമെന്നു വച്ചാൽ റൂമിൽ ഇല്ല.. പുതിയ റൂം മാറി.. എന്താ നിനക്ക്..'' ശാമിക്ക നല്ല ചൂടിൽ ആണ്.. ''എന്റെ പൊന്നു ശാമിക്ക, ഇങ്ങള് ചെവി വിട്.. കുറച്ചു തിരക്കയോണ്ടല്ലേ. പിന്നെ പറഞ്ഞല്ലോ ഞാൻ റൂം മാറി. അതിന്റെ തിരക്കും ഉണ്ടായിരുന്നു, ഇവരെ എൻഗേജ്മെന്റ് അങ്ങനെ പലതു. അതാ കാണാൻ പറ്റാതിരുന്നേ. പിന്നെ ഇപ്പൊ കൂടെ ഉള്ളത് ഒരുമാതിരി സാധനം ആണ്. വല്ലാത്ത സ്വഭാവം ആണ്. വേറെ പുറത്തുള്ളവർ വരുന്നതൊന്നും ഇഷ്ടമല്ല. ഫുൾ ടൈം ചൂടിൽ ആവും, ഡ്രാക്കുള..'' എന്ന് ഞാൻ പറഞ്ഞിട്ട് ഷാദിനെ ഇടം കണ്ണിട്ടു നോക്കി. അവനെങ്ങാനും ഇപ്പൊ എന്നെ ഒറ്റയ്ക്ക് കിട്ടിയാ ചവിട്ടി കൂട്ടി ഫുട്ബോൾ കളിക്കും. അത്ര ദേഷ്യം ഉണ്ട് മുഖത്ത്. അവനെന്തോ പറയാൻ തുടങ്ങിയതും സന ജൂസും കൊണ്ട് വന്നു. ''ആഹ് ഷാദ് എല്ലാരേം കണ്ടില്ലേ. ഇന്ന് ഫ്രണ്ട്സ് എല്ലാരും ഒരു ഗെറ്റ് ടുഗെതർ വെക്കാമെന്നു പറഞ്ഞപ്പോളാ എനിക്ക് നിന്നെ ഓർമ്മ വന്നത്. ഇവളെ ഇന്ന് എന്തായാലും വരുത്തും എന്ന് ഞാൻ ഉറപ്പിച്ചതാ.

അപ്പൊ പിന്നെ നിന്നേം കൂട്ടണം എന്ന് പറഞ്ഞു.'' ശാമിക്ക പറഞ്ഞു. ''ആഹ് നന്നായി, ഇവരെയൊക്കെ കണ്ട കാലം മറന്നു.'' ഷാദ് പറഞ്ഞു. ''അതിനു നീ നാട്ടിലേക്ക് വരണ്ടേ.. ഞാൻ പോയിരുന്നു നിന്റെ വീട്ടിൽ. അപ്പൊ ഉമ്മ പറഞ്ഞു രണ്ടു മൂന്നു വർഷമായി നീ നാട്ടിലേക്ക് വന്നിട്ടെന്ന്. പാവം അതും പറഞ്ഞു കുറെ കരഞ്ഞു. ഇനിയും എന്തിനാടാ വാശി. സഫ്‌വാൻ ഇക്ക ആണ് അത് പറഞ്ഞത്.. അവര് ഷാദിന്റെ വീടിന്റെ അടുത്താണ് പോലും. ഉമ്മാന്റെ പേര് കേട്ടതും ഷാദിന്റെ മുഖം വല്ലാതെ ആയി. അപ്പൊ തന്നെ സച്ചുവേട്ടൻ അവരോടു എന്തൊക്കെയോ സംസാരിച്ചു വിഷയം മാറ്റി. ഞാൻ മെല്ലെ സാഷയെ കൊണ്ട് പോയി അവന്റെ കയ്യിൽ കൊടുത്തു. അവൾ അവന്റെ മുടി വലിച്ചും കടിച്ചും പിച്ചിയും മാന്തിയും മൊത്തത്തിൽ വശം കെടുത്തി. അപ്പൊ അവന്റെ മൂടും മാറി. ആള് നല്ല ഹാപ്പി ആയി. പിന്നെ കുറെ സമയം അവരോടൊപ്പം ചിലവഴിച്ചു ഞങ്ങള് രാത്രി ഫുഡും തട്ടി അവിടുന്ന് ഇറങ്ങി. ശമിക്കാക്കു ഞങ്ങളെ പറ്റി ഒന്നും അറിയില്ല എന്ന് മനസ്സിലായി. കാറിൽ കേറാൻ പോവുമ്പോ ആണ് പെട്ടെന്ന് ഷാദ് എന്റെ കയ്യിൽ പിടിച്ചത്. ഞാൻ എന്താ എന്നുള്ള ഭാവത്തിൽ അവനെ നോക്കി. സച്ചുവേട്ടനും ചാരുവും അതേ നോട്ടം തന്നെ. അവൻ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

ഞാൻ കരുതി ഇന്ന് ഞാൻ കാരണം പഴയ ഫ്രണ്ട്സിനെ കാണാൻ പട്ടിയുണ്ട് താങ്ക്സ് പറയാൻ ആവും എന്ന്. പക്ഷെ എന്റെ പ്രതീക്ഷകളൊക്കെ ആസ്ഥാനത്താരുന്നു. ആ തെണ്ടി പെട്ടെന്ന് എന്റെ കൈ പിടിച്ച തിരിച്ചു. ''ആഹ് ഷാദ്, എന്റെ കൈ..'' ഞാൻ ഒച്ച വച്ചു. ''നിന്റെ റൂം മേറ്റ് എങ്ങനുള്ള ആളാണെന്നാ പറഞ്ഞത്..'' അവൻ ചോദിച്ചപ്പോൾ ആണ് ഞാൻ നേരത്തെ പറഞ്ഞതിന്റെ പ്രതികരണം ആണെന്ന് മനസ്സിലായത്. ''ആഹ്, ടാ ഡ്രാക്കുളേ എന്റെ കൈ വിട്.. വേദനിക്കുന്നു..'' ഞാൻ ഇപ്പൊ കരയുമെന്നായി. ഞാൻ സച്ചുവേട്ടനെയും ചാരുവിനെയും നോക്കിയപ്പോ രണ്ടും ഞങ്ങളീ നാട്ടുകാരല്ല എന്ന ഭാവത്തിൽ പരസ്പരം സംസാരിക്കുന്നു. ''എന്ന പൊന്നു മോൾ ഇക്കാനോടു ഒരു സോറി പറ..'' ആ തെണ്ടി വിടാനുള്ള ഭാവം ഇല്ല. ''സോറി അല്ല കോറി.. എന്റെ പട്ടി പറയും.'' അപ്പൊ ആ ജന്തു ഒന്നൂടി തിരിച്ചു. എന്റമ്മോ ഞാൻ സ്വർഗ്ഗലോകം കണ്ടു. ''ആഹ് സോറി സോറി വിട്...'' ഞാൻ പറഞ്ഞു. ആഹ് നല്ല കുട്ടി. എന്നും പറഞ്ഞു അവനെന്റെ കൈ വിട്ടു. നോക്കിയപ്പോ നല്ലോണം ചൊന്നിട്ടുണ്ട്. അവൻ ഓടി കളഞ്ഞു. ഞാൻ അവിടെ കിടന്ന ഒരു വടി എടുത്ത് അവന്റെ പിന്നാലെ ഓടി. അപ്പോളാണ് ആരൊക്കെയോ അങ്ങോട്ടു വരുന്നത് കണ്ടത്. ഞാൻ വേഗം ഡീസന്റ് ആയി കാറിൽ കേറി.

@@@@@@@@@@@@@@@@@@@@@@@@@@@@ ആമി നേരത്തെ അങ്ങനൊക്കെ പറഞ്ഞപ്പോളെ വിചാരിച്ചതാ അവൾക്കൊരു പണി കൊടുക്കണം എന്ന്. കൂടാതെ സാഷയെ കൊണ്ട് എന്നെ കൊല്ലിച്ചില്ലാന്നേ ഉള്ളൂ. ഫുഡ് കഴിച്ചത് കൊണ്ട് നേരെ റൂമിലേക്കാണ് പോയത്. ഞാൻ നേരെ റൂമിലേക്ക് പോയി കിടന്നു അവള് സോഫയിലും. രാവിലെ ആമി വിളിച്ചപ്പോ ആണ് എണീറ്റത്. ചാരു ഉള്ളത് കൊണ്ട് അവള് വേഗം ഇറങ്ങി. എന്റെ ഫുഡും ചായയും ഒക്കെ അവിടെ വച്ചിരുന്നു. ഹോസ്പിറ്റലിൽ എത്തിയപ്പോ തന്നെ കണി പ്രവീൺ ആയിരുന്നു. ആള് നല്ല തടിച്ചു കൊഴുത്തിട്ടുണ്ട്.. ഇന്നലെ ആറ് മണിക്ക് എത്തി പോലും. ഞങ്ങക്ക് സർപ്രൈസ് തരാനാ വന്നത്. ഞങ്ങളവിടെ ഇല്ലാതിരുന്ന കൊണ്ട് അവർക്കാണ് സർപ്രൈസ് കിട്ടിയത്. എൻഗേജ്മെന്റിനു വരാൻ നോക്കി എങ്കിലും ടിക്കെറ്റ് കിട്ടിയില്ല പോലും. ലാബിലെത്തിയപ്പോ പ്രിയയും ഉണ്ടായിരുന്നു. ആമിയോടും ചാരുവിനോടും കത്തി അടിച്ചു ഇരിക്കുന്നു. കുറച്ചു സംസാരിച്ചിട്ട് ഉച്ചക്ക് കാണാം എന്നും പറഞ്ഞു അവര് പോയി. നാട്ടീന്നു എന്തൊക്കെയോ കൊണ്ട് വന്നിട്ടുണ്ടായിരുന്നു. പറ്റിയതൊക്കെ അപ്പൊ തന്നെ കഴിച്ചു. കല്യാണം കഴിഞ്ഞതിന്റെ പാർട്ടി നാളെ ഉച്ചയ്ക്ക് ആണെന്നാ പറഞ്ഞത്. ഉച്ചയ്ക്ക് ഞങ്ങള് എല്ലാരും കാന്റീനിൽ ഇരുന്നു ഫുഡ് കഴിച്ചോണ്ടു കത്തി അടിച്ചിരുന്നു.

എന്റെയും ആമിയുടെയും കാര്യം അറിഞ്ഞപ്പോ രണ്ടാൾക്കും ഭയങ്കര സന്തോഷം. ''ഇപ്പോളെങ്കിലും നിനക്ക് ബുദ്ധി ഉദിച്ചല്ലോ..'' പ്രവീൺ ആണ്. ''അങ്ങനെ പറഞ്ഞു കൊടുക്ക് പ്രവീണേട്ടാ..'' ആമി പറഞ്ഞു. ''അയ്യടാ എന്റെ ബുദ്ധി പോയെന്നു പറഞ്ഞാ മതി.. അല്ലെങ്കിൽ നിന്നെ പോലൊരു ലൂസിനെ ആരെങ്കിലും ഫ്രണ്ട് ആക്കുമോ..'' അപ്പൊ എല്ലാരും ചിരിച്ചു. അതിനു അവളെന്റെ കാലിൽ ഒരു ചവിട്ടു തന്നു. ''ടീ എന്റെ കാല്..'' എന്നും പറഞ്ഞു ഞാൻ അവൾക്കൊന്നു കൊടുക്കാൻ പോയതും ആരോ ഒരു പെണ്ണ് വന്നു ആമിയെ വലിച്ചു കസേരയിൽ നിന്നും എണീപ്പിച്ചു അവളെ മുഖത്തടിച്ചു. ഞങ്ങളാകെ വല്ലാതായി. ആമി ആണെന്കി ആ പെണ്ണിനെ കണ്ടു ആകെ പേടിച്ചിരിക്കാ.. ''നീ എന്താടീ വിചാരിച്ചേ ഒളിച്ചിരുന്നാൽ ആർക്കും കണ്ടു പിടിക്കാൻ പറ്റില്ലാന്നോ.. ￰വഞ്ചകീ'' എന്നും പറഞ്ഞു അവള് വീണ്ടും ആമിയെ അടിക്കാൻ നോക്കിയപ്പോ ചാരു അവളെ കയ്യിൽ പിടിച്ചിട്ടു അവളെ തള്ളി മാറ്റി. പ്രിയ ആമിയെ കെട്ടിപ്പിച്ചു. എന്നിട്ടും ആ പെണ്ണ് ചാരുവിനെ തള്ളി മാറ്റി ആമിയുടെ നേരെ പോവാണ്. അവളെ മുഖം കണ്ടാൽ എന്തോ ഭ്രാന്തു പിടിച്ച പോലെ ആണ്. ഇതൊക്കെ കണ്ടു എന്ത് ചെയ്യണം എന്നറിയാതെ പകച്ചിരിക്കാ ഞങ്ങള്......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story