ഡിവോയ്‌സി: ഭാഗം 27

divoysi

രചന: റിഷാന നഫ്‌സൽ

 ആ പെണ്ണ് വീണ്ടും ആമിയെ ഉപദ്രവിക്കാൻ പോയി. കാന്റീനിൽ ഉള്ളവരൊക്കെ ഇതൊക്കെ കണ്ടു പകച്ചു നിക്കാണ്.. ഞാൻ അവളെ പിടിച്ചു മാറ്റാൻ പോവാൻ നിന്നതും സച്ചു എന്നെ പിടിച്ചു വച്ചു. കാരണം പെണ്ണാണ്, ദേഷ്യം കാരണം ഞാൻ അടിക്കെ മറ്റോ ചെയ്‌താൽ പിന്നെ പുറം ലോകം കാണാൻ പറ്റില്ലാന്ന് അവനറിയാം. ഇത് നമ്മളെ നാടല്ലല്ലോ, ദുബായ് അല്ലെ. എന്നിട്ടും ഞാൻ അവളെ തടയാൻ നോക്കി. പക്ഷെ അതിനു മുന്നേ ആരോ അവളെ കേറി പിടിച്ചു. ''സാറാ എന്താ നീ കാണിക്കുന്നേ??? നിനക്കെന്താ വട്ടായോ.. നീ എന്തിനാ ആമിയെ ഉപദ്രവിക്കുന്നത്.'' നോക്കിയപ്പോ ഷാജഹാൻ ആണ്. ''ഓ ഇവളാണോ നിങ്ങള് പറഞ്ഞ ആമി.. അപ്പൊ നീ എന്റെ ഇക്കാനെയും കൈ പിടിയിൽ ആക്കിയല്ലേ. അതിനു പണ്ടേ നീ മിടുക്കി ആണല്ലോ... ആളെ അടുപ്പിക്കാനും അവസാനം അവരെ ഉപേക്ഷിച്ചു പോകുവാനും മിടുക്കി ആണല്ലോ..'' ആ പെണ്ണിന്റെ വാക്കുകൾ കേട്ടപ്പോ ആകെ ഷോക് ആയി. അവൾക്കു ആമിയെ മുന്നേ പരിജയം ഉണ്ടെന്നു ഉറപ്പായി. ആമി ആണെങ്കിൽ ആ പെണ്ണ് എന്ത് പറഞ്ഞിട്ടും ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിക്കാണ്. അപ്പൊ ഞാൻ മുന്നേ കരുതിയ പോലെ ആണോ ഇവളെ സ്വഭാവം. എനിക്കൊന്നും മനസ്സിലാവുന്നില്ല.

''നിനക്ക് ആള് മാറിയതാവും സാറാ.'' ഷാജു പറഞ്ഞു. ''ഇല്ല ഷാജുക്കാ എനിക്ക് ആളൊന്നും മാറീട്ടില്ല. ഇവളെ എനിക്കറിയുന്ന പോലെ മറ്റാർക്കും അറിയില്ല. ചതിയത്തി... വഞ്ചകി ആണിവൾ..'' ആ പെണ്ണ് ദേഷ്യത്തോടെ അലറി. അപ്പോഴാണ് പിറകിൽ നിന്നും ഒരു കയ്യടി കേട്ടത്. നോക്കിയപ്പോ വരുൺ. ''ആഹാ പൂച്ച കുഞ്ഞിന്റെ തനി നിറം പുറത്തു വന്നല്ലോ... ഇപ്പൊ മനസ്സിലായില്ലേ ഇവളുടെയൊക്കെ തനി നിറം എന്താണെന്ന്. ഭർത്താവിനെ വശീകരിച്ചതിനു ഭാര്യ ചോദിക്കാൻ വന്നിരിക്കുന്നു.'' എന്നും പറഞ്ഞു വരുൺ ചിരിച്ചു. ''വരുൺ നീ ഈ കാര്യത്തിൽ ഇടപെടേണ്ട..'' ചാരു പറഞ്ഞു. ''അതെന്താ എനിക്കിടപ്പെട്ടാൽ, ഇത് നിന്റെ തറവാടൊന്നും അല്ലല്ലോ.. പിന്നെ ആമീ ഞങ്ങളൊക്കെ ഇവിടുള്ളപ്പോ നീ എന്തിനാ വെറുതെ പുറത്തുള്ളവരെ നോക്കുന്നത്.. എന്നോട് പറഞ്ഞാൽ പോരാരുന്നോ..'' എന്ന് വരുൺ പറഞ്ഞതും എന്റെ ചോര തിളക്കുകയായിരുന്നു. ഞാൻ നോക്കിയപ്പോ സച്ചുവും പ്രവീണും ഷാജുവും അതെ അവസ്ഥയിൽ തന്നെ. ഞങ്ങൾ അവന്റെ അടുത്തേക്ക് പോവാൻ നിന്നതും ഒരു കൈ അവന്റെ മുഖത്ത് പതിഞ്ഞു. ഞങ്ങളാകെ വണ്ടറടിച്ചു നിക്കാണ്. വരുണിനെ അടിച്ചത് സാറയാണ്.. ''ടാ എന്റെ നൂനൂനെ പറ്റി വേണ്ടാത്ത പറഞ്ഞാൽ ഉണ്ടല്ലോ കൊല്ലും നിന്നെ പട്ടീ..'' പിന്നെ അവിടെ തെറിയുടെയും ഇടിയുടെയും അടിയുടെയും പൂരം ആയിരുന്നു. ''നിർത്തു ... നിങ്ങളല്ലേ ഇപ്പൊ അങ്ങനൊക്കെ പറഞ്ഞെ..'' വരുൺ ചോദിച്ചു,.

''ഞാൻ അവളെ പറ്റി എന്തും പറയും അത് കേട്ട് തുള്ളാൻ വന്നാൽ കൊന്നു കളയും നിന്നെ.. നിനക്കറിയില്ല സാറയെ..'' അവള് അവന്റെ മെഡുല്ല ഒബ്ലാങ്കട്ട നോക്കി ഒന്നൂടി കൊടുത്തു. അപ്പൊ ഷാജു അവളെ പിടിച്ചു വച്ചു. വരുൺ ജീവനും കൊണ്ട് ഓടി. ഞാൻ ഷാജുവിനെ നോക്കിയപ്പോ ''പറ്റിപ്പോയി മോനെ'' എന്ന രീതിയിൽ അവൻ എന്നെ ദയനീയമായി നോക്കി. ഞങ്ങള് എല്ലാരും എന്താ സംഭവം എന്ന് ആലോചിച്ചു വട്ടായി. പെട്ടെന്ന് നോക്കിയപ്പോ ആമി ഓടി ചെന്ന് സാറയെ കെട്ടിപ്പിടിച്ചു. പക്ഷെ സാറാ അവളെ തള്ളി മാറ്റി.. ''പോടീ എനിക്ക് നിന്നെ കാണണ്ട, ഞാൻ മരിച്ചാൽ പോലും നീ..'' എന്ന് സാറാ പറഞ്ഞു തീരുന്നതിനു മുന്നേ ആമിയുടെ കൈ അവളെ കവിളിൽ പതിഞ്ഞിരുന്നു. പിന്നെ രണ്ടാളും കെട്ടിപ്പിടിച്ചു കരച്ചിലും പിഴിച്ചിലും ഒന്നും പറയണ്ട. അവരുടെ പരിഭവങ്ങൾ മൊത്തം പറഞ്ഞു തീർത്തു തിരിഞ്ഞപ്പോ കണ്ടത് കലിപ്പിൽ നിക്കുന്ന ഞങ്ങളെ ആണ്. @@@@@@@@@@@@@@@@@@@@@@@@@@@@@@@ യാ അല്ലാഹ് ഒരിക്കലും വിചാരിച്ചതല്ല സാറയെ കാണുമെന്നു. പ്രിയപ്പെട്ട പലതും ഉപേക്ഷിച്ച ഞാൻ മനപ്പൂർവ്വം ഉപേക്ഷിച്ചതാണ് അവളുടെ സൗഹൃദവും. ഞാൻ കാരണം അവളുടെ ജീവിതം കൂടി നശിക്കാൻ പാടില്ല എന്ന് തോന്നി. പക്ഷെ ഷാജുക്കയിലൂടെ സാറാ വീണ്ടും എന്റെ ജീവിതത്തിലേക്ക് കടന്നു വരുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല.

അടി കൊണ്ട പാടെ എനിക്ക് മനസ്സിലായിരുന്നു അത് സാറയാണെന്നു. ഷാജുക്ക അവളെ പിടിച്ചു വച്ച കണ്ടപ്പോ അത്ഭുതം ആയിരുന്നു. ഒരു ബന്ധവും ഇല്ലാത്ത ഷാജുക്ക എന്റെ ജീവിതത്തിലേക്ക് വന്നത് ചിലപ്പോ സാറയെ എന്റെ അടുത്ത് എത്തിക്കാൻ ആവും. വരുൺ ഡയലോഗ് അടിക്കുന്ന കേട്ടപ്പോൾ തോന്നിയിരുന്നു അവന്റെ അന്ത്യം അടുത്തെന്നു. ഷാദിന്റെയും സച്ചുവേട്ടന്റെയും പ്രവീണേട്ടന്റെയും മുഖം കണ്ടപ്പോ അവരും അവനെ പെരുമാറാൻ റെഡി ആയി നിക്കുവാണെന്നു മനസ്സിലായി. പക്ഷെ എന്റെ ബോഡി ഗാർഡ് കൂടെ ഉള്ളപ്പോ അവരുടെ ഒന്നും ആവശ്യം വരില്ലാന്നു ഉറപ്പായിരുന്നു. ഞങ്ങളെ സ്നേഹപ്രകടനങ്ങൾ കഴിഞ്ഞു നോക്കിയപ്പോ കണ്ടത് ദേഷ്യത്തോടെ നോക്കുന്ന കുറെ മുഖങ്ങളെ ആണ്. ഞങ്ങളെ ഒഴിച്ച് ബാക്കി ഏകദേശം എല്ലാരും കാന്റീനിൽ നിന്നും പോയിട്ടുണ്ട്. ഞാനും സാറയും അവരെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു. അപ്പൊ ചാരു വന്നു ഞങ്ങളെ രണ്ടാളെയും കൈ പിടിച്ചു ഇരുത്തി എന്നിട്ടു ചുറ്റും അവരും ഇരുന്നു. ''അപ്പൊ പറ നിങ്ങൾ തമ്മിലെന്താ ബന്ധം..'' ചാരു ചോദിച്ചു. ഞാൻ ഒന്ന് നെടുവീർപ്പിട്ടു. ഞാൻ ഒളിപ്പിച്ചു വച്ച എന്റെ ഭൂതകാലം ഇവരെ മുന്നിൽ തുറക്കേണ്ടി വരുമോ.. ഇല്ല, അതെനിക്ക് പറ്റില്ല. ഇവർ ചോദിക്കുന്ന പല ചോദ്യങ്ങൾക്കും എനിക്ക് ഉത്തരം ഉണ്ടാവില്ല. ''അവളെന്റെ ബെസ്‌റ് ഫ്രണ്ട് ആണ് സാറാ. ഞങ്ങൾ എൽ കെ ജി തൊട്ടു ഡിഗ്രി വരെ ഒരുമിച്ചായിരുന്നു.'' ഞാൻ പറഞ്ഞു.

അപ്പൊ എല്ലാരും സാറയെ നോക്കി. ''എന്നിട്ടാണോ ഇമ്മാതിരി അടി അടിച്ചേ..'' ഷാദ് അത്ഭുതത്തോടെ അതിലുപരി ദേഷ്യത്തോടെ ചോദിച്ചു. ''പൊന്നെ കരളേ എന്ന് പറഞ്ഞു ജീവിച്ചിട്ട് മൂന്നാലു വർഷമായി ഞാനും ആയിട്ട് ഒരു കോണ്ടാക്റ്റും ചെയ്യാത്ത ഇവളെ ഞാൻ പിന്നെ എന്താ ചെയ്യേണ്ടത്, പറ..'' സാറാ ദേഷ്യപ്പെട്ടു. ''അത് പിന്നെ എന്റെ സാഹചര്യം അങ്ങനെ ആയോണ്ടാല്ലേ..'' ഞാൻ പറഞ്ഞു. ''സാഹചര്യം .. എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കേണ്ട. എല്ലാം വരുത്തി വച്ചിട്ട്...'' സാറാ ദേഷ്യത്തോടെ പറഞ്ഞു. ''അപ്പൊ ഇവളാണ് നീ പറയാറുള്ള നൂനു. നീ ശരിക്കുള്ള പേരെനിക്കു പറഞ്ഞു തന്നിലല്ലോ.. പിന്നെ ഫോട്ടോയും കാണിച്ചു തന്നില്ല. ഇലെങ്കി ഇതിനു മുന്നേ നിങ്ങള്ക്ക് പരസ്പരം കാണാൻ പറ്റുമായിരുന്നു.'' ഷാജുക്ക പറഞ്ഞു. ''അതിവളോടുള്ള ദേഷ്യത്തിന് ഞാൻ എല്ലാ ഫോട്ടോസും കത്തിച്ചു കളഞ്ഞു. മൊബൈലിൽ ഉണ്ടായത് ഡിലീറ്റും ചെയ്തു.'' സാറാ പറഞ്ഞു. ഞാൻ അവളെ ദേഷ്യത്തോടെ നോക്കി. ''ഏതായാലും ഫ്രണ്ട്സ് തമ്മിലുള്ള മീറ്റിംഗ് അടിപൊളി ആരുന്നു.'' സച്ചുവേട്ടൻ പറഞ്ഞു. ''അപ്പൊ പറ നിങ്ങടെ പഴയ കാര്യങ്ങൾ ഒക്കെ...'' ഷാദ് ആണ്. ഇവനിതെന്തിന്റെ കേടാണ് ആവോ. ''ആഹ് പറ ഞങ്ങളെ പൂച്ച കുട്ടി പണ്ട് എങ്ങനെ ആരുന്നു..'' സച്ചുവേട്ടൻ ആണ്.. ഇവരൊക്കെ എന്റെ പൊക കണ്ടേ അടങ്ങൂ എന്നാ തോന്നുന്നേ... ''പൂച്ച കുട്ടിയോ... ആര്...'' സാറാ വലിയ വായിൽ ചോദിച്ചതും എല്ലാരും ചെവി പൊത്തി. ''എന്റെ സാറാ ആ സ്‌പീക്കറിന്റെ വോളിയം ഒന്ന് കുറക്കൂ..

.'' ചാരുവാണ്.. ''പിന്നെ നിങ്ങളിങ്ങനെ ഒക്കെ പറഞ്ഞാൽ ഞാൻ ഷോക് ആവില്ലേ. ഇവള് പൂച്ച കുട്ടിയോ.. പുലിക്കുട്ടിയാ അല്ല സിംഹക്കുട്ടിയാ..'' സാറാ പറഞ്ഞതും എല്ലാരും പുച്ഛത്തോടെ എന്നെ നോക്കി. എന്നിട്ടു അവളെ നോക്കി ചിരിക്കാൻ തുടങ്ങി. ''എന്തിനാ ചിരിക്കൂന്നേ...'' സാറാ ചോദിച്ചു. ''പിന്നെ ഇവളെ പറ്റി നട്ടാകിളിർക്കാത്ത നുണ പറഞ്ഞാൽ ആരെങ്കിലും വിശ്വാസിക്കോ..'' എന്നും പറഞ്ഞു സച്ചുവേട്ടൻ ചിരിച്ചു. ''അല്ല ഞാൻ പറഞ്ഞത്...'' സാറാ പറയാൻ തുടങ്ങിയതും ഞാൻ അവളെ തടഞ്ഞു. ''നീ മിണ്ടാതിരുന്നേ, വെറുതെ ഓരോ വേണ്ടാതീനം പറയുന്നു. നിങ്ങക്കൊന്നും ഡ്യൂട്ടിക്ക് കേറണ്ടേ, കഥ പറയാൻ ഇരിക്കുന്നു.'' ''ഇന്ന് വല്യ പണി ഒന്നും ഇല്ല മോളെ. ഉച്ചയ്ക്ക് ശേഷം മീറ്റിംഗ് ഉള്ളോണ്ട് ഓപി ഒക്കെ നേരത്തെ ക്ളോസ് ചെയ്തു. ഉച്ചയ്ക്ക് ശേഷം ഫ്രീ ആണ്. കുറച്ചു കഴിഞ്ഞാൽ പോയ മതി.'' പ്രവീണേട്ടൻ പറഞ്ഞു. ''ഓ ആയിക്കോട്ടെ.. അല്ല സാറാ നിനക്ക് വീട്ടിലേക്കൊന്നും പോണ്ടേ...'' ഞാൻ ചോദിച്ചു. ''ടീ നീ എന്നെ ഓടിക്കാൻ നോക്കാണോ...'' സാറാ ചോദിച്ചു. ''അയ്യോ അല്ല മോളെ..'' എന്നും പറഞ്ഞു അവളോട് എന്തൊക്കെയോ സംസാരിച്ചു. എന്റെ പാസ്റ്റ് ഒഴിച്ച് ബാക്കി എന്തൊക്കെയോ... എല്ലാരേയും അവൾക്കു പരിചയപ്പെടുത്തി കൊടുത്തു.

സാറയും ഷാജുക്കയും ഇപ്പൊ ഇക്കാന്റെ ഏട്ടന്റെ വീട്ടിൽ ആണ് താമസം. പുതിയ റൂം കണ്ടു പിടിച്ചു അങ്ങോട്ടേക്ക് മാറണം... ''അല്ല നീ എന്താ ഇവിടെ???'' ഞാൻ ചോദിച്ചു. ''അതോ എനിക്കൊരു ഇന്റർവ്യൂ ഉണ്ടായിരുന്നു.'' ഞാൻ ഷോക് ആയി. അവൾ ഇവിടെ ജോയിൻ ചെയ്‌താൽ എപ്പോളെങ്കിലും എല്ലാം എല്ലാരും അറിയും. അത് കൊണ്ട് ഞാൻ അവളെ നിരുത്സാഹപ്പെടുത്താൻ നോക്കി. പക്ഷെ തെണ്ടി ഇന്റർവ്യൂ കഴിഞ്ഞാണ് വന്നതെന്ന് ഇപ്പോളാ പറഞ്ഞെ.. @@@@@@@@@@@@@@@@@@@@@@@@@@@ ആമി എന്താ ഇങ്ങനെ സംസാരിക്കുന്നെ. അവൾക്കു സാറാ ഇവിടെ ജോയിൻ ചെയ്യുന്നതിൽ താല്പര്യം ഇല്ലാത്ത പോലെ... ചിലപ്പോ അവളെ പാസ്റ്റ് ഞങ്ങൾ അറിഞ്ഞാലോ എന്ന് പേടിച്ചിട്ടാവും. അപ്പോളാണ് ശരണും സാനിയയും വന്നത്. ''ആമീ നിന്റെ പാസ്പോര്ട്ട് റിനീവലിന്റെ കാര്യം എന്തായി?? നീ പോയോ??'' ശരൺ ആണ്. ''ഇല്ല..'' അവൾ പറഞ്ഞു. ''ആ എന്നാൽ ഞങ്ങളെ കൂടെ വന്നോ ഞങ്ങൾ ആ കാര്യത്തിനാ പോവുന്നത്..'' ശരൺ പറഞ്ഞു. ''അപ്പൊ ഡ്യൂട്ടി???'' ആമി ചോദിച്ചു. ''ഇപ്പൊ വല്യ വർക്ക് ഒന്നും ഇല്ലല്ലോ അപ്പൊ എച് ആർ ആണ് പറഞ്ഞെ പോയിട്ട് വരാൻ. ഇവിടുന്നു ഒരു പത്തു മിനിട്ടു അല്ലെ ഉളളൂ...'' ശരൺ പറഞ്ഞു. അപ്പൊ അവള് ഞങ്ങളെ ഒക്കെ നോക്കി എന്നിട്ടു സാറയെയും. അവൾ ഇല്ല എന്ന് പറയുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

''ആ അത് നല്ലതല്ലേ, ആമി നീ പോയിട്ട് വാ..'' ഞാൻ വേഗം പറഞ്ഞു. അത് കേട്ട് അവളെന്നെ തറപ്പിച്ചു നോക്കി. അപ്പൊ ബാക്കി എല്ലാരും അവളോട് പോവാൻ പറഞ്ഞു. സാറയും നീ പോയിട്ട് വാ.. ഞാൻ ഇറങ്ങാണ്. എന്ന് പറഞ്ഞപ്പോ ആമി അവരുടെ കൂടെ പോയി. അപ്പൊ ഞാൻ ഒരു ദീർഘ നിശ്വാസം വിട്ടു. അപ്പൊ ദേ കുറെ എക്കോ കേക്കുന്നു. നോക്കുമ്പോ ബാക്കി എല്ലാം അവള് പോവാൻ കാത്തു നിക്കാ. സാറയോട് സംസാരിക്കാൻ. ഞങ്ങൾ പരസ്പരം ഒന്ന് ഇളിച്ചു. എന്നിട്ടു സാറയെ നോക്കി. ''അപ്പൊ പറയാല്ലേ.. എല്ലാം പറയില്ലാട്ടോ... കുറച്ചൊക്കെ... ഓക്കേ...'' സാറാ പറഞ്ഞു. ''പറ്റില്ല, എല്ലാം പറയണം...'' ഷാജുവാണ്. ''അതെ അതെ..'' ഞങ്ങൾ എല്ലാരും പറഞ്ഞു. ''ഓക്കേ ഞാൻ പറയാം..'' സാറാ കഥ പറയാൻ തയ്യാറായി. ''അപ്പൊ തുടങ്ങാം...'' @@@@@@@@@@@@@@@@@@@@@@@@@@@@@@@@@ {ഇനി കുറച്ചു സാറ പറയട്ടെ...} ''നൂനു നിങ്ങളുടെ ഒക്കെ ആമി... അവൾ ഒരു സംഭവാട്ടോ... നമ്മൾ ആരും ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളെ അവൾ ചെയ്യൂ... വല്യ മനസാ അവൾക്കു. അല്ലെങ്കിൽ വെറുമൊരു ഡ്രൈവറുടെ മകൾ ആയ എന്നെ അവളുടെ അതെ സ്കൂളിൽ അവളുടെ ഉപ്പാനെ കൊണ്ട് ഫീസ് കൊടുത്തു പഠിപ്പിക്കോ... എല്ലാരും എന്നെ അത്ഭുതത്തോടെ നോക്കി. നൂനു..

അംന നൗറീൻ മാളിയേക്കൽ തറവാട്ടിലെ രാജകുമാരി.. ഇരുപത്തഞ്ചു വര്ഷങ്ങള്ക്കു ശേഷം ആണ് ആ തറവാട്ടിൽ ഒരു പെൺകുട്ടി പിറന്നത്. അവളുടെ ഉപ്പാന്റെ ഉപ്പാക്ക് മൂന്നു ആണ്മക്കളും രണ്ടു പെൺകുട്ടികളും ആരുന്നു. ഉപ്പാപ്പയും ഉമ്മാമയും ആയിരുന്നു വീടിന്റെ മുഖ്യർ. അവര് പറയുന്നത് ആണ് എല്ലാർക്കും വേദവാക്യം. ആമിയുടെ ഉപ്പ അലിയുപ്പ മൂന്നാമത്തെ മോൻ ആണ്. ഒരേ മൂത്തത് അബുക്കയും അയ്ഷതാത്തയും ആണ്. പിന്നെ ആബിക്കയും ആമിനതാത്തയും. എല്ലാരുടെയും കല്യാണം കഴിഞ്ഞിട്ട് ആൺകുട്ടികൾ ആണ് ജനിച്ചത്. അലിയുപ്പയും ആബിക്കയും കുറച്ചു ലേറ്റ് ആയി ഒരുമിച്ചാണ് കല്യാണം കഴിച്ചേ. നൂനുവിനു നാല് ഇക്കമാരാണ്. അമീർ ഇക്ക, അമാൻ ഇക്ക, അഷ്‌കർ എന്ന അക്കൂക്ക പിന്നെ അഫ്സൽ എന്ന അഫിക്ക. നാലാമത്തെ പ്രസവത്തിൽ ഇരട്ടകൾ ആയതു കൊണ്ട് എന്തോ പ്രശ്നം വന്നു. അതോണ്ട് പ്രസവം നിർത്താൻ നിന്നതായിരുന്നു. പക്ഷെ ഷമീനുമ്മ നിർത്താൻ സമ്മതിച്ചില്ല. റിസ്ക് ആണെന്ന് അറിഞ്ഞിട്ടും വീണ്ടും പ്രെഗ്നന്റ് ആയി. ഡോക്ടർമാർ ഉറപ്പിച്ചു പറഞ്ഞതാ കുട്ടിയെ കിട്ടില്ലാന്നു. അവരുടെ കൂടെ തന്നെ നൂനുവിന്റെ ഉപ്പാന്റെ അനിയൻ ആബിക്കയുടെ ഭാര്യ ഷംനയും പ്രെഗ്നന്റ് ആയി. ഷമീനുമ്മയും ഷംനാത്തയും ഏട്ടത്തി അനിയത്തി ആണ്. രണ്ടാളെയും ഹോസ്പിറ്റലിൽ ഒരുമിച്ചാണ് കൊണ്ട് പോയത്. രണ്ടാൾക്കും ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു. എല്ലാര്ക്കും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു

രണ്ടിൽ ഒരാൾക്ക് പെൺകുട്ടി ഉണ്ടാവുമെന്ന്. അവരുടെ പ്രതീക്ഷ പോലെ ഷമീനുമ്മ നൂനുവിനെ പ്രസവിച്ചു. ശംനാത്ത ഇരട്ടകൾ ആയ രണ്ടു ആൺകുട്ടികളെ, ഷാഫിയും റാഫിയും.. എല്ലാര്ക്കും സന്തോഷം ആയി. പക്ഷെ ആ സന്തോഷത്തിനു ആയുസില്ലായിരുന്നു. ആ പെൺകുട്ടി കരഞ്ഞില്ല. എല്ലാരും മരിച്ചു എന്ന് തന്നെ വിശ്വസിച്ചു. അവിടൊരു കൂട്ടക്കരച്ചിൽ ആരുന്നു. പക്ഷെ പെട്ടെന്ന് നൂനു ഡോക്ടറുടെ മുഖത്തടിച്ചു. എല്ലാര്ക്കും അത്ഭുതം ആരുന്നു. അവളുടെ ആ പ്രവർത്തി കണ്ടപ്പോ തന്നെ എല്ലാരും പറഞ്ഞു ഇതൊരു കുരുത്തംകെട്ട തല്ലിപ്പൊളി ആവുമെന്ന്. പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. അവർ എല്ലാരും ഒരു വീട്ടിൽ ആണ് താമസം. ആ തറവാട്ടിൽ ആണ്കുട്ടികളേക്കാൾ തലതെറിച്ച സ്വഭാവും ആരുന്നു അവൾക്കു. കുരുത്തക്കേടെന്നു പറഞ്ഞാൽ എല്ലാരും ഓടും അവളെ കണ്ടാൽ.. ഇക്കാക്കമാരെയൊക്കെ അവൾ അടിച്ചും പിച്ചിയും മാന്തിയും ഇടങ്ങേറാക്കും. കണ്ണൂർ ആണെങ്കിലും അവരെ വീട്ടിൽ സ്ത്രീകൾ ഭർത്താവിന്റെ വീട്ടിലും ആൺമക്കൾ സ്വന്തം വീട്ടിലും ആണ് നിക്കാറ്. അയ്ഷത്താക്കു നാല് മക്കൾ ആണ് ഷമീറിക്കയും ശാമിക്കയും പിന്നെ ഷാനയും ഷീനയും. നൂനു ജനിച്ചു പിറ്റേ വർഷം ആണ് ഷാനയും ഷീനയും ജനിക്കുന്നത്, ഇരട്ടകളാണ്.

ആമിനത്താക്കു മൂന്നു മക്കൾ മുഹമ്മദും അഹമ്മദും പിന്നെ മറിയമും. ''ടീ ഒന്ന് മതിയാക്കിയേ.. എനിക്ക് തല വേദനിക്കുന്നു. ഈ പേരൊക്കെ കേട്ടിട്ട്. എത്ര ആൾക്കാരാ...'' ഷാജുക്ക പറഞ്ഞു. ''നിങ്ങള് സമാധാനപ്പെട്. ഇവരില്ലാതെ കഥ മുന്നോട്ടു കൊണ്ട് പോവാൻ പറ്റില്ല. ബാക്കിയുള്ളവരെ പറ്റി കൂടെ പറയട്ടെ...'' ഞാൻ പറഞ്ഞു ''ഇനിയും ഉണ്ടോ...'' ഷാദ് ആണ്.. ''ആഹ് ഉണ്ട്.. അബൂക്കാക്കു മൂന്നു ആൺമക്കൾ ആണ്. നിയാസ് എന്ന നിച്ചൂക്ക, ഇനാസ് എന്ന ഇച്ചൂക്ക, ഫജാസ് എന്ന ഫജൂക്ക. ഇവർക്കെല്ലാർക്കും നൂനുവിനെ ജീവൻ ആരുന്നു. അവളെന്തു പറഞ്ഞാലും അപ്പൊ മുന്നിൽ എത്തും. അതിൽ ഷാനക്കും ഷീനക്കും ചെറിയ കുശുമ്പ് ഉണ്ടാരുന്നു. കാരണം അവരുടെ ഇക്കമാർ ആയിട്ട് പോലും ഷമീർക്കാകും ശാമിക്കാക്കും നൂനുവിനെ ആയിരുന്നു ഇഷ്ട്ടം. മറിയം പിന്നെ ലേറ്റ് ആയി വന്ന ആൾ ആണ്. ഞങ്ങൾ എട്ടിൽ പഠിക്കുമ്പോൾ ആണ് അവൾ ജനിച്ചത്. ചെറുപ്പം തൊട്ടു തന്നെ അവളൊരു പ്രത്ത്യേഗ സ്വഭാവക്കാരി ആയിരുന്നു. അവൾക്കു അവളുടെ ഉപ്പയേക്കാൾ ഇഷ്ട്ടം അമീരിക്കാനേ ആയിരുന്നു. അവളുടെ എല്ലാ കുരുത്തക്കേടിനും കൂട്ട് നിക്കുന്ന ആൾ.'' ''അവൾക്കു കുരുത്തക്കേട് ഉണ്ടായിരുന്നോ???'' ഷാജുക്ക ചോദിച്ചു. ''ഉണ്ടായിരുന്നോ എന്നോ??? ഒരു ഉദാഹരണം പറഞ്ഞു തരാം. നൂനുവിനു നാല് വയസ്സുള്ളപ്പോൾ ഒരു പാവക്കു വേണ്ടി കരഞ്ഞു. അതിൽ എന്തോ കച്ചറ ആയതു കൊണ്ട് അവളുടെ ഉമ്മ ഷമീനുമ്മ കുറച്ചു കഴിഞ്ഞു തരാമെന്നു പറഞ്ഞു.

അതിനു അവള് കിച്ചണിൽ ഉണ്ടായിരുന്ന 5 ലിറ്റർ മണ്ണെണ്ണയുടെ കാൻ അങ്ങ് മറിച്ചു..'' ''അഞ്ചു ലിറ്ററോ???'' ചാരുവാണ്.. ''അതെ അഞ്ചു ലിറ്റർ... പത്തു ചാക്ക് മണൽ കൊണ്ടാണ് അതൊക്കെ കളഞ്ഞത്.. അത് പോലെ എത്ര എത്ര കാര്യങ്ങൾ.. വീടിനു ചുറ്റും ഉള്ള പൈപ്പ് തുറന്നിടുക, ദേഷ്യം വരുമ്പോൾ സാധനങ്ങൾ കൊണ്ട് പോയി കിണറ്റിൽ കൊണ്ട് പോയി ഇടുക, അങ്ങനെ അങ്ങനെ അങ്ങനെ പോവും.. '' ''ആഹാ അടിപൊളി... ആമി തന്നെ ആണോ ഇതൊക്കെ ചെയ്തേ... അല്ല നിങ്ങള് എപ്പോ തുടങ്ങിയതാ ഫ്രണ്ട്ഷിപ്...'' സച്ചുവേട്ടൻ ആണ്. ''എനിക്ക് ഒന്നര വയസ്സുള്ളപ്പോ ആണ് നൂനു ജനിക്കുന്നത്. അവൾക്കു രണ്ടു വയസ്സുള്ളപ്പോൾ ഒരിക്കൽ ഉമ്മ ജോലിക്കു പോവുമ്പോ എന്നെയും കൂട്ടി. എന്റെ ഉമ്മ അടുക്കളയിൽ സഹായിക്കാൻ പോവും. ഉപ്പ അവിടുത്തെ ഡ്രൈവർ കം കാര്യസ്ഥൻ ആണ്. അന്ന് ഞാനും അവളും ഒരുമിച്ചു കളിച്ചു. അന്ന് വൈകുന്നേരം പോരാൻ നേരം നൂനു ഭയങ്കര കരച്ചിൽ ആരുന്നു, ഞാനും. ചിലപ്പോ ആദ്യമായി ഒരു പെൺകുട്ടിയെ കളിക്കാൻ കിട്ടിയത് കൊണ്ടാവാം. പിറ്റേന്ന് മുതൽ ഉമ്മ എന്നെയും കൂടെ കൂട്ടാൻ തുടങ്ങി.. അന്ന് തുടങ്ങിയതാ ഞങ്ങളെ ഫ്രണ്ട്ഷിപ്. അവളെ സ്‌കൂളിൽ ചേർക്കുമ്പോ അവൾ നിർബന്ധം പിടിച്ചു ഞാൻ ഇല്ലെങ്കിൽ അവൾ പോവില്ലാന്നു.

എപ്പോഴും അങ്ങനെ ആരുന്നു അവൾക്കു ആറ് എന്ത് വാങ്ങുന്നുണ്ടെങ്കിലും ഒന്ന് എനിക്കും വാങ്ങും. ഇല്ലെങ്കിൽ അവൾ അത് സ്വീകരിക്കില്ല. അവളുടെ ഇക്കാക്കമാർക്കും ഞങ്ങൾ ഒരു പോലെ ആരുന്നു. അവൾ എന്റെ ഉപ്പാനെ കാസിപ്പാ എന്നും ഉമ്മാനെ സൈനുമാഎന്നുമാണ് വിളിച്ചോണ്ടിരുന്നേ.'' പറഞ്ഞു തീരുമ്പോളേക്കും എന്റെ കണ്ണ് നിറഞ്ഞിരുന്നു. അപ്പൊ ഷാജുക്ക എന്നെ ചേർത്ത് പിടിച്ചു. ''ടോ താൻ ഇമോഷണൽ ആവാതെ, ബാക്കി പറ... നിങ്ങടെ കൂടെ അല്ലെ സനയും'' ഷാദ് ആണ്. ഇവനാണല്ലോ ഭയങ്കര ഇന്റെരെസ്റ്റ്.. ഞാൻ തുടർന്ന്. അതെ.. സ്‌കൂളിൽ വച്ചു കിട്ടിയതാ സനയെ.. ആദ്യ ദിവസം തന്നെ ഞങ്ങൾ നല്ല സന്തോഷത്തിലാ പോയത്.. ക്ലാസ്സിൽ എത്തിയപ്പോ കണ്ടത് കരഞ്ഞോണ്ടിരിക്കുന്ന സനയെ ആണ്. കണ്ടപ്പോ തന്നെ മനസ്സിലായി പാവം ആണെന്ന്. ചോദിച്ചപ്പോ അടുത്തിരിക്കുന്ന കുട്ടി അവളെ തള്ളി എന്ന് പറഞ്ഞു. നൂനു അപ്പൊ തന്നെ ആ ചെക്കന്റെ മൂക്കിനിട്ടൊരു കുത്തു കൊടുത്തു. അവൻ എണീറ്റ് അവളെ അടിക്കാൻ വന്നപ്പോ ഞാൻ അവനെ പിടിച്ചു തള്ളി. അന്ന് മുതൽ നൂനു സനയുടെയും ഞാൻ നൂനുവിന്റെയും ബോഡി ഗാർഡ് ആണെന്നാണ് അറിയപ്പെട്ടത്. ആദ്യ ദിവസം തന്നെ അലിയുപ്പാക്ക് നല്ല പോലെ ടീച്ചറെ അടുത്ത് നിന്നും കിട്ടി.

പക്ഷെ ഉപ്പ ഞങ്ങളെ ഒന്നും പറഞ്ഞില്ല. പക്ഷെ പിന്നെ ഒരിക്കലും അലിയുപ്പ സ്‌കൂളിൽ വന്നിട്ടില്ല. അമീർക്കയാണ് എല്ലാത്തിനും വരാറ്. ഞങ്ങള് വളരുന്നതിന് അനുസരിച്ചു ഞങ്ങളെ കുപ്ത്തക്കേടുകളും വളർന്നു. പെൺകുട്ടികൾ പാട്ടു പഠിക്കാനും ഡാൻസ് പഠിക്കാനും പോയപ്പോ ഞാനും നൂനും പോയത് കരാട്ടെയും ജൂഡോയും പഠിക്കാൻ ആയിരുന്നു... കൂടെ വരയും.. അവൾക്കു വരക്കാൻ ഒരു പ്രത്ത്യേക കഴിവായിരുന്നു.'' ''അതെ നിങ്ങക്ക് കരാട്ടെ ഒക്കെ നല്ലോണം അറിയോ???'' ഷാദ് ആണ്.. ''അറിയുന്നോ??? ആറാം വയസ്സ് മുതൽ പടിക്കുന്നതാ.. നിച്ചൂക്കയാണ് ഞങ്ങളെ ഗുരു. അങ്ങേർക്കു ബാലിക ബെൽറ്റ് കിട്ടിയതാ. അവള് കരാട്ടെ ബ്ലാക് ബെൽറ്റ് ആണ്, എനിക്ക് ബ്രൗൺ ഉള്ളൂ..'' ഞാൻ പറഞ്ഞു. ''അത് തന്നെ ധാരാളം..'' ഷാജുക്ക പറഞ്ഞു. ഞാൻ ഇക്കാനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു. ''ആഹ് ബാക്കി പറ ഇതൊക്കെ കേട്ട് ബോർ അടിക്കുന്നു.. ഇങ്ങനെ വിസ്തരിച്ചു പറയണ്ട. ഇന്റെരെസ്റ്റിംഗ് ആയിട്ടുള്ള കാര്യങ്ങൾ പറ.'' പ്രിയ ആണ്. ആഹ് ഞങ്ങൾ ഏഴിൽ പഠിക്കുമ്പോൾ ആണ് ശാമിക്കയും സമീർക്കയും നാട്ടിൽ വന്നത്. ആ പറയാൻ മറന്നു ഞങ്ങൾ മൂന്നിൽ പഠിക്കുമ്പോൾ അയ്ഷതായും ആമിനതായും പിന്നെ അബുക്കയും ദുബായിലേക്ക് പോയി. അവിടെ സ്റ്റലെ ആയി.

എല്ലാര്ക്കും ഭയങ്കര സങ്കടം ആരുന്നു. പോയി ഒരാഴ്ച കഴിഞ്ഞപ്പോ നിച്ചൂക്കയും ഇച്ചൂക്കയും ഫജൂക്കയും തിരിച്ചു വന്നു. നൂനുവിനെ കാണാതെ നിക്കാൻ പറ്റാത്തത് കൊണ്ട്. ഷമീർക്കയും ശാമിക്കയും വരാൻ നോക്കി എങ്കിലും അവരെ വിട്ടില്ല. നാട്ടിലെത്തിയപ്പോ പിന്നെ അവര് പഴയ പോലെ ഞങ്ങളെ കൂടെ കൂടി. ഇവരെ കൂടെ ആണ് ഞാനും നൂനുവും പുറത്തൊക്കെ പോവാ. ആ സമയത്തു നിച്ചൂക്കയും അമീർക്കയും ഒരുമിച്ചാണ് കോളേജിൽ. ഇച്ചൂക്കയും അമാനിക്കയും ഒരുമിച്ചുള്ളവർ ആണ് അവരപ്പോ പ്ലസ് ടൂ. ഫജൂക്കയും അക്കൂക്കയും ആഫിക്കയും ഒരുമിച്ചു ആണ് എട്ടിൽ.. റാഫിയും ഷാഫിയും ഞങ്ങളെ പോലെ മൂന്നിൽ. ഞങ്ങൾ പുറത്തു പോവുന്നത് കാണാൻ ഒരു രസം ആരുന്നു. ഞാനും നൂനുവും സനയും നടുക്ക്. ബാക്കി ഒന്പത് ആങ്ങളമാർ ചുറ്റിലും. ഞങ്ങള് മൂന്നാളും അവർക്കു പെങ്ങന്മാർ തന്നെ ആരുന്നു.''

''ടീ അതും അയവിറക്കി ഇരിക്കാതെ ബാക്കി പറ. നിങ്ങൾ ഏഴിൽ പഠിക്കുമ്പോൾ ഷമീർക്കയും ശാമിക്കയും നാട്ടിൽ വന്നു. ബാക്കി പറ.'' ചാരുവാണ്. ''ഓ എന്തൊരു തിരക്കാ...'' ഞാൻ അവരെ കളിയാക്കി. ''പിന്നെ ആമി ഇപ്പൊ വരും..'' പ്രിയ പറഞ്ഞു. ''ആഹ് കെ. ശാമിക്ക ദുബായിൽ തന്നെ ആണ് പത്തു വരെ പഠിച്ചതൊക്കെ. ഇക്കാനെ പ്ലസ് ടൂ നാട്ടിൽ ചേർക്കാനാ ഷമീർക്ക വന്നത്. പക്ഷെ തിരിച്ചു പോവുമ്പോൾ അമീർക്കയും നിച്ചൂക്കയും ഷമീർക്കന്റെ കൂടെ പോവും എന്ന് നൂനു അറിഞ്ഞു. അവർക്കുള്ള വിസയും കൊണ്ടാണ് ഷമീർക്ക വന്നത്. നൂനുവിനു അതൊരു ഷോക് ആരുന്നു. അമീർക്ക അവളെ വിട്ടു പോവാൻ പോവുന്നു എന്ന് അറിഞ്ഞപ്പോ അവൾക്കു ആകെ പ്രാന്ത് പിടിച്ച പോലെ ആയി. അതിനവൾ ചെയ്ത കാര്യം ഇപ്പോഴും ഓർമ്മ ഉണ്ട്...'' .....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story