ഡിവോയ്‌സി: ഭാഗം 28

divoysi

രചന: റിഷാന നഫ്‌സൽ

''എന്താ ചെയ്തേ...'' എല്ലാരും ആകാംഷയോടെ ചോദിച്ചു. ''അവൾ അവർ മൂന്നു പേരുടെയും പാസ്പോര്ട്ട് കൊണ്ട് പോയി വെള്ളത്തിൽ ഇട്ടു.'' ഞാൻ പറഞ്ഞു. ''അതാണോ വല്യ കാര്യം..'' ഷാദ് ചോദിച്ചു. ''അത് മാത്രം അല്ല. വിസ കൊണ്ട് വന്നത് കൊണ്ട് അവൾ ഷമീർക്ക ഇറങ്ങുമ്പോൾ കോണിപ്പടിയിൽ ഓയിൽ ഒഴിച്ച് വച്ചു.'' ഞാൻ പറഞ്ഞു. ''സത്യം.. അവളെങ്ങനെ ചെയ്തോ..'' ചാരുവാണ്. ''ആഹ്, പക്ഷെ വീണത് അഫിക്ക ആയിരുന്നു. ഭാഗ്യം കൊണ്ട് അതികം ഒന്നും സംഭവിച്ചില്ല. കാലൊടിഞ്ഞു ഒരു മാസം റസ്റ്റ് എടുക്കേണ്ടി വന്നു. പിന്നെ തലയിൽ ചെറിയൊരു കെട്ട്.. ഇത്രേ പറ്റിയുള്ളൂ.'' ഞാൻ പറഞ്ഞു. ''ആഹാ... അടിപൊളി.. അവളുടെ ആങ്ങളമാരുടെ ഒരു ഭാഗ്യം...'' സച്ചുവേട്ടൻ പറഞ്ഞു. ''ഇത് മാത്രം അല്ല മോനെ... ഒരിക്കെ പുറത്തു കൊണ്ട് പോവാൻ പറഞ്ഞിട്ട് കേൾക്കാത്തത് കൊണ്ട് അവൾ അമാനിക്കയുടെ ബൈക്കിന്റെ ടയർ കുത്തി കീറി. ഇച്ചൂക്ക അവൾക്കു മൊബൈൽ കൊടുക്കാത്തത് കൊണ്ട് ആ മൊബൈൽ എടുത്തു ക്ലോസെറ്റിൽ ഇട്ടു. അത് പോലെ പല കാര്യങ്ങളും ഉണ്ട്. പറഞ്ഞാൽ തീരില്ല.'' ഞാൻ പറഞ്ഞു.

''എല്ലാം വിശദമായി അറിയാലോ...'' ഷാദ് ആണ്.. ''അറിയാം, കാരണം എല്ലാത്തിനും കൂടെ ഞാനും ഉണ്ടാവും. ആ ടയർ കുത്തി കീറാൻ പെട്ട പാട്..'' ഞാൻ പറഞ്ഞു. എല്ലാരും അത്ഭുതത്തോടെ എന്നെ നോക്കി. ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു. ''ഓഹോ മൂന്നും കൂടി ആണ് എല്ലാം ഒപ്പിക്കാറു അല്ലെ...'' സച്ചുവേട്ടൻ ആണ്. ''അല്ല, സന ഇല്ല. അവളൊരു പാവം ആണ്. അവളീ കാര്യങ്ങൾക്കൊന്നും കിട്ടില്ല. പിന്നെ അവളെ അങ്ങനെ ഞങളെ വീട്ടിലേക്കു വിടുകയും ഇല്ല. അവളുടെ ഉപ്പ കുറച്ചു സ്ട്രിക്ട് ആണ്. നൂനുവിനെ വലിയ കാര്യം ആണ്. അത് കൊണ്ട് മാത്രം ഇടക്കൊക്കെ വരാൻ സമ്മതിക്കും. പിന്നെ അഞ്ചിൽ പഠിക്കുമ്പോൾ എന്റെ ഉമ്മ പെട്ടെന്ന് മരണപ്പെട്ടു. എനിക്ക് കൂടപ്പിറപ്പുകളൂം ഇല്ല. അതോണ്ട് ഷമീനുമ്മ എന്നെ അവരുടെ വീട്ടിലേക്കു കൊണ്ട് പോയി. അവിടെ ആരുന്നു പിന്നെ ഉള്ള താമസം.'' ഞാൻ പറഞ്ഞു. എല്ലാരും എന്നെ സഹതാപത്തോടെ നോക്കി. കാരണം എന്റെ കണ്ണ് നിറഞ്ഞിരുന്നു. ഉമ്മാന്റെ കാര്യം ഓർക്കുമ്പോ തന്നെ കണ്ണ് നിറയും. ''അപ്പൊ അവര് മൂന്നാളും ദുബായിലേക്ക് പോയില്ലേ..'' ഷാദ് വിഷയം മാറ്റാൻ ചോദിച്ചു.

ആള് കൊള്ളാല്ലോ, ഞാൻ കരയുന്ന കണ്ടപ്പോ വേഗം വിഷയം മാറ്റി. ''പോയി, പാസ്പോര്ട്ട് ഉണക്കി എടുത്തു.പക്ഷെ അത് മൊത്തം മോശം ആയിരുന്നു. പുതിയ പാസ്പോര്ട്ട് എടുത്തു കഴിഞ്ഞാണ് അവർ പോയത്. ആ സമയത്തു നൂനുവിനെ പറഞ്ഞു മനസ്സിലാക്കി. അവൾ ഷമീറിക്കാനോടു കുറെ സോറി ഒക്കെ പറഞ്ഞു.'' ''അപ്പൊ അവളെ ആരും അതിനൊന്നും വഴക്കു പറഞ്ഞില്ലേ...'' പ്രവീണേട്ടൻ ആണ്. ''പിന്നെ പറയാണ്ട്. ഉമ്മാമ്മ അവളെ പൊരിച്ചു. പക്ഷെ ഉപ്പാപ്പന്റെ ചെല്ലാ കുട്ടി ആയോണ്ട് അവളെ ഒന്നും പറയാതെ വിട്ടു. അവളെ ഉപ്പാപ്പ ഒരു സംഭവം ആണ്. നാട്ടുകാർക്കൊക്കെ ഭയങ്കര കാര്യം ആണ്. എല്ലാര്ക്കും കയ്യയച്ചു സഹായം ചെയ്യും. എല്ലാര്ക്കും പേടിയാണ്, അലിയുപ്പാക്ക് പോലും. പക്ഷെ നൂനു അദ്ദേഹത്തെ വരച്ച വരയിൽ നിർത്തും. അമീർക്ക പോയത് നൂനുവിനു ഭയങ്കര സങ്കടം ആരുന്നു. രണ്ടു ദിവസം ഭക്ഷണം ഒന്നും കഴിച്ചില്ല. പിന്നെ ശാമിക്ക ആണ് അവളെ ശരിയാക്കി എടുത്തത്. അമീർക്കാന്റെ സ്ഥാനം ശാമിക്ക ഏറ്റെടുത്തു. അവളെ എല്ലാ കുരുത്തക്കേടിനും സപ്പോർട് ചെയ്യും. നൂനുവിനു ഇടയ്ക്കു ഒരു വട്ടു വരും. അതും രാത്രി പാതിരായ്ക്ക്. കടല് കാണാൻ. അമീർ ഇക്ക ആണ് ഞങ്ങളെ കൊണ്ട് പോവാറ്. പയ്യാമ്പലം ബീച്ചിൽ അല്ലെങ്കിൽ മുഴപ്പിലങ്ങാട് ബീച്ചിൽ പോയി ഐസ് ക്രീമും കഴിച്ചു തിരയിലൂടെ നടക്കും..

ഇക്ക പോയതിനു ശേഷം പിന്നെ ശാമിക്ക ആണ് ഞങ്ങളെ കൊണ്ട് പോവാറ്. വല്ലാത്ത വാശി ആണ് അവൾക്കു കടല് കാണാൻ.. കാണണമെന്ന് തോന്നിയാൽ അപ്പൊ കാണണം.'' ഞാൻ പറഞ്ഞു. ''ആഹ് അത് ഞങ്ങക്ക് അറിയാം'' എന്ന് പറഞ്ഞു ഷാദ് സച്ചുവേട്ടനെയും ചാരുവിനെയും നോക്കി. മൂന്നും ചിരിക്കുന്നുണ്ട്. അപ്പൊ ഇവരെയും അവൾ കൊണ്ട് പോയിട്ടുണ്ട്.. ''കുറച്ചു ഫോർവേഡ് അടിക്കു ഞങ്ങക്ക് ബോർ അടിക്കുന്നു.'' സച്ചുവേട്ടൻ പറഞ്ഞു. ''ആഹ് എന്നാ ഇനി പറയുന്നില്ല..'' ഞാൻ മുഖം വീർപ്പിച്ചു. ''അങ്ങനെ പറയല്ലേ... എന്റെ മുത്തല്ലേ, ബാക്കി പറ.'' ഷാജുക്ക പറഞ്ഞു. ''ഓക്കേ.. എന്ന കുറച്ചു മുന്നോട്ടു പോവാം. ഞങ്ങൾ പത്തിൽ പഠിക്കുമ്പോൾ ഒരു സംഭവം ഉണ്ടായി. ഞങ്ങളെ ക്‌ളാസിൽ ഫസ്റ് റിനു എന്നൊരു കുട്ടി ആണ്. നൂനു പഠിക്കാൻ മിടുക്കി ആയിരുന്നെങ്കിലും അവൾ കുരുത്തക്കേടിൽ ആണ് കോൺസെൻട്രേറ്റ് ചെയ്തേ. റിനു നൂനുവിന്റെ ശത്രു ആണ്. എന്ത് കിട്ടിയാലും റിനു ഞങ്ങൾക്ക് പാര വെക്കും. എന്റെ കയ്യിൽ നിന്നും എത്ര തല്ലു കിട്ടീട്ടുണ്ടെന്നറിയോ നൂനുവിനെ ചോറ ആക്കിയതിനു..

വല്ലാത്തൊരു സാധനം. ഞങ്ങളെ ഫൈനൽ എക്‌സാമിന്റെ സമയത്തു ഒരു ദിവസം ഞാൻ ബാത്‌റൂമിൽ പോയപ്പോ റിനു അവിടെ നിന്ന് കരയുന്ന കണ്ടു. ആദ്യം സന്തോഷം തോന്നിയെങ്കിലും പിന്നീട് അവളെ കരച്ചിൽ കണ്ടപ്പോ സങ്കടം തോന്നി. ഞാൻ ചോദിച്ചിട്ടു അവൾ ഒന്നും പറഞ്ഞില്ല. ഞാൻ നൂനുവിനെ കൂട്ടീട്ടു വന്നു. നൂനു കുറെ ചോദിച്ചപ്പോ കാര്യം അവൾ പറഞ്ഞു. അത് കേട്ട് ഞങ്ങൾ ആകെ ഷോക് ആയി. ഞങ്ങളെ ക്ലാസ് ടീച്ചർ ജബ്ബാർ സർ അവളോട് മോശം ആയി പെരുമാറി. ആരോടേലും പറഞ്ഞാൽ അവളെ എക്സാം എഴുതാൻ സമ്മതിക്കില്ല എന്ന് പറഞ്ഞു പോലും.. ഞങ്ങക്ക് ആകെ ഷോക് ആയി. അത്രയും മാന്യമായ പെരുമാറ്റം ആണ് സാറിന്റേത്. എന്ത് ചെയ്യണം എന്ന് ഒരു ഐഡിയയും കിട്ടിയില്ല. അപ്പോളാണ് നൂനു ഒരു പ്ലാൻ പറഞ്ഞത്. അതനുസരിച്ചു പിറ്റേന്ന് റിനു സാറിന്റെ അടുത്ത് പോയി. അയാൾ ചെയ്തതൊക്കെ അവളോട് വീണ്ടും അവൾ ഓരോന്ന് പറഞ്ഞു പറയിച്ചു. പക്ഷെ അയാൾ അറിയാതെ റിനു അതൊക്കെ റെക്കോർഡ് ചെയ്തു. റാഫിയും ഷാഫിയും ഞങ്ങളെ സഹായിച്ചു. അവരും ഞങ്ങളെ ക്ലാസ്സിൽ ആണ്. മൂന്നു ദിവസം കഴിഞ്ഞു സെൻറ് ഓഫ് ദിവസം ആ വീഡിയോ ഞങ്ങൾ പ്രോജെക്ടറിൽ ഇട്ടു എല്ലാർക്കും കാണിച്ചു.

എല്ലാരും ആകെ ഷോക് ആയി. ജബ്ബാർ സാറിൽ നിന്നും ആരും അങ്ങനൊരു കാര്യം പ്രതീക്ഷിച്ചേ ഇല്ല. പോലീസ് കേസ് ഒക്കെ ആയി, സാറിനെ അറസ്റ്റ് ചെയ്തു. അപ്പോളാണ് മറ്റു പല കുട്ടികളും ഇതേ പരാതി കൊണ്ട് മുന്നോട്ടു വന്നത്.. അയാളെ മൂന്നു വർഷത്തേക്ക് ശിക്ഷിച്ചു.'' ''ആഹാ സാമൂഹ്യ പ്രവർത്തനം തുടങ്ങാരുന്നു.. കുരുത്തക്കേടിന്റെ റാണിക്ക്...'' ഷാദ് ആണ്. ''അതൊക്കെ ഒരു ഭാഗം അല്ലെ മോനെ.. മറുഭാഗം ഇതൊന്നും അല്ല.'നൂനു എന്ന ചെകുത്താനെ അല്ലെ ഇത് വരെ കേട്ടത്. എന്ന നൂനുവെന്ന മാലാഖയെ പറ്റി കേട്ടോളു. ദിവസവും അവൾ കുറച്ചു പാവപ്പെട്ട കുട്ടികൾക്ക് ഫ്രീ ആയി ട്യൂഷൻ എടുക്കും. പെൺകുട്ടികൾക്ക് സെൽഫ് ഡിഫെൻസ് പഠിപ്പിക്കും ഫ്രീ ആയി. വീക്കെൻഡിൽ ഞങ്ങൾ ഞങ്ങടെ ആങ്ങളമാരെയും കൂട്ടി അടുത്തുള്ള ഒരു ഓർഫനേജ് പോവും. അവിടെ ഉള്ള കുട്ടികളെയും വൃദ്ധരായ ആൾക്കാരെയും അവൾക്കു ജീവൻ ആണ്. എല്ലാ മാസവും അവൾ അലിയുപ്പാനെ കൊണ്ട് ഒരു നല്ല തുക അവിടെ കൊടുപ്പിക്കും. കൂടാതെ അവൾക്കു കിട്ടുന്ന പോക്കറ്റ് മണിയും അവർക്കു വേണ്ടി ചിലവാക്കും. അവളുടെ ബർത്തഡേ അവരെ കൂടെ ആഘോഷിക്കും. പെരുന്നാളിനും മറ്റു ആഘോഷങ്ങൾക്കും അവിടെ ഫുഡ് കൊടുക്കും..

അങ്ങനെ കുറെ കാര്യങ്ങൾ കൂടി ഉണ്ട്.'' ഞാൻ പറഞ്ഞു. ''ഇവളെ പറ്റി ഒന്നും മനസ്സിലാവുന്നില്ലല്ലോ.. എനിക്ക് തലയ്ക്കു പ്രാന്ത് ആവും..'' ഷാദ് പറഞ്ഞു. ''ഹലോ ഇയാളിത് കുറെ നേരം ആയല്ലോ തുടങ്ങീട്ട്...'' ഞാൻ അവനോടു ചോദിച്ചു. ''ഓ അവനെ വിട നീ ബാക്കി പറ. അവളുടെ കല്യാണത്തിനെ പറ്റി പറ..'' സച്ചുവേട്ടൻ ആണ്. അത് കേട്ടപ്പോ എന്റെ മുഖം മാറി. ''അത് പറയാം. അതിനു മുമ്ബ് വേറൊരു കല്യാണത്തിന് പറ്റി പറയാൻ വിട്ടു പോയി, നമ്മളെ അമീർക്കാന്റെ.. അതൊരു സംഭവം ആരുന്നു. അമീർക്ക ഒരു ഇരുപതു പെണ്ണെങ്കിലും കണ്ടിട്ടുണ്ടാവും. പക്ഷെ നൂനുവിനു ഒന്നും ഇഷ്ടായില്ല. ഓരോ സ്ഥലത്തു പോയി ഓരോന്ന് പറയും. അതും പെണ്ണിനോട് നേരിട്ട്. ഒരു സ്ഥലത്തു പോയി പെണ്ണിന്റെ മുഖത്ത് നോക്കി ചോദിച്ചു വീട്ടിൽ വേറാർക്കും ഫുഡ് കൊടുക്കാറില്ലേ എന്ന്. എല്ലാരും ചിരിച്ചു ചത്തു'' ''എന്റെ കൃഷ്ണാ ഞങ്ങടെ ആമിയെ പറ്റി തന്നെ ആണോ പറയുന്നേ.. അപ്പൊ എത്ര വയസ്സ് ഉണ്ടായിരുന്നു അവൾക്കു..'' പ്രിയ ആണ്. ''അവളപ്പോൾ ആറിൽ ആയിരുന്നു.

അവസാനം അലിയുപ്പാന്റെ ഒരു അകന്ന ബന്ധത്തിലുള്ള ആലോചന വന്നു. പെണ്ണിനെ കണ്ടപ്പോ വീണ്ടും ആമി പറഞ്ഞു ഈ കറുമ്പിയെ വേണ്ടെന്നു.. പക്ഷെ അലിയുപ്പ സമ്മതിച്ചില്ല. ആ കല്യാണം തന്നെ നടത്തി. പക്ഷെ നൂനു പറഞ്ഞത് ശരി ആരുന്നു, അവർ ഒരിക്കലും അമീർക്കയ്ക്കു ചേർന്ന പെണ്ണ് അല്ലാരുന്നു. അമീറിക്കാന്റെ കൂടെ തന്നെ നിച്ചൂക്കാന്റെയും ഷെമീറിക്കന്റെയും കല്യാണം കഴിഞ്ഞു. നിച്ചൂക്കാന്റെ ബീവി നല്ല മൊഞ്ചത്തി ആരുന്നു. അത് പോലെ ഷെമീറിക്കാന്റെ ബീവിയും. പക്ഷെ അവരെ മുന്നിൽ അമീറിക്കാന്റെ ബീവി തീരെ പോരായിരുന്നു.'' ''സൗന്ദര്യത്തിൽ ആണോ കാര്യം.. മനസ്സിൽ അല്ലെ..'' ഷാദ് ആണ്. ''അതെന്നെ ആണ് അലിയുപ്പയും പറഞ്ഞത്. പക്ഷെ ആലിയ ഇത്താന്റെ മുഖം മാത്രം അല്ല സ്വഭാവവും മോശം ആയിരുന്നു. അത് നൂനുവിനു ആദ്യമേ മനസ്സിലായത് കൊണ്ടാ അവൾ വേണ്ട എന്ന് പറഞ്ഞത്. അതെല്ലാവർക്കും കുറച്ചു ദിവസം കൊണ്ട് തന്നെ മനസ്സിലായി. കളിയും ചിരിയും മാത്രം ഉണ്ടായിരുന്ന വീട്ടിൽ പൊട്ടലും ചീറ്റലും ഒക്കെ തുടങ്ങി. അതോണ്ട് അമീർഇക്ക ആലിയ ഇത്താനെയും കൂട്ടി ദുബായിലേക്ക് പോയി.

നിച്ചൂക്ക നാട്ടിൽ ഒരു ബിസിനെസ്സ് തുടങ്ങി. ഇക്കാന്റെ ബീവി മിസ്‌ന എന്ന ഞങ്ങളെ മിച്ചൂത്ത ഞങ്ങളെ ബെസ്‌റ് ഫ്രണ്ട് ആയി. പിന്നെ ഇത്തയാണ് ഞങ്ങളെ എല്ലാ കുരുത്തക്കേടിനും കൂടെ നിക്കാറ്.'' ''ഇതൊക്കെ എന്തിനാ പറയുന്നേ... അവളെ പ്രേമവും കല്യാണത്തിനെ ഒക്കെ പറ്റി പറ..'' ഷാജുക്കയാണ്. ''അത് പറയണമെങ്കിൽ ഇതൊക്കെ പറയണം.. ഞങ്ങൾ പ്ലസ് ടൂ പഠിക്കുന്ന സമയത്തു ആലിയ ഇത്ത നാട്ടിലേക്ക് വന്നു. ഇത്ത വന്നത് മുതൽ നൂനുവിനോട് ഭയങ്കര സ്നേഹം ആരുന്നു. ഇത് വരെ ഇത്ത വന്നാൽ നൂനുവിനോട് ഭയങ്കര പാര ആയിരുന്നു. അമീർ ഇക്ക പക്ഷെ അവർ പറയുന്നത് ഒരിക്കലും മുഖ വിലക്കെടുക്കില്ല. ഇക്ക എപ്പോളും പറയും നൂനുവാണ് ഇക്കാന്റെ മൂത്ത കുട്ടി എന്ന്. നൂനുവിനു വേണ്ടി ഇക്ക ഇത്താനെ അടിച്ചിട്ടും ഉണ്ട്. അതോണ്ട് തന്നെ ഇത്താന്റെ ഭാവ മാറ്റം എല്ലാര്ക്കും അത്ഭുതം ആയിരുന്നു. മിച്ചൂത്ത പക്ഷെ ഇത് കണ്ടപ്പോ തന്നെ ഞങ്ങളോട് പറഞ്ഞു ഇതെന്തോ പണി ആണെന്ന്.. അത് ശരി ആയിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോ ആ പണി ലാൻഡ് ചെയ്തു, സാജിദ് എന്ന സജി.

ആലിയ ഇത്താന്റെ ഇത്താന്റെ മോൻ. അവനെ കൊണ്ട് അവളെ കല്യാണം കഴിപ്പിക്കാൻ ആരുന്നു ഇത്താന്റെ പ്ലാൻ. നൂനുവിനെ വളച്ചു കുപ്പിയിലാക്കി അവളെ കല്യാണം കഴിക്കുക. അതിനു അവനെ കുറച്ചു ദിവസം വീട്ടിൽ താമസിപ്പിച്ചു. ഒരു വല്ലാത്ത സാധനം ആണ് അവൻ. നൂനുവിന്റെ സ്വഭാവം അറിയുന്നത് കൊണ്ട് അവളെ മനസ്സിൽ കൊണ്ട് നടന്ന ആൾക്കാർ ഒന്നും അത് ഒരിക്കലും പുറത്തു പറഞ്ഞിരുന്നില്ല. പറഞ്ഞത് രണ്ടു പേരാണ്. രണ്ടും മൂന്നു ദിവസം മൂത്രം പോവാതെ ഹോസ്പിറ്റലിൽ കിടന്നു. വെറുതെ അല്ലാട്ടോ. അവള് അവര് പറയുന്നത് കേക്കാഞ്ഞപ്പോ ഒരുത്തൻ അവളെ കയ്യിൽ കേറി പിടിച്ചു മറ്റവൻ അവളെ കിസ് ചെയ്യാൻ പോയി. അപ്പൊ അവള് അവളുടെ കരാട്ടെ അങ്ങ് പുറത്തെടുത്തു.'' ''വളരെ നല്ല കാര്യം.. സാജിന്റെ കാര്യം പറ..'' ഷാജുക്ക പറഞ്ഞു. അപ്പൊ ഞാൻ ഇക്കാന്റെ വയറ്റിനിട്ടൊരു കുത്തു കൊടുത്തു. ''എടീ നിന്നോട് പറഞ്ഞിട്ടില്ലേ എന്റെ വയറ്റില് കുത്തരുതെന്നു..'' ഷാജുക്ക അലറി. ''ഓ അപ്പൊ ഇത് നിങ്ങളെ ഫ്രണ്ട്സിന്റെ ട്രേഡ് മാർക് ആണോ.'' ഷാദ് ആണ്. ''അതെ നൂനുവിന്റെ അടുത്ത് നിന്ന് പഠിച്ചതാ. അവൾക്കു ഒരു ദിവസം ഒരു അഞ്ചു പേർക്കെങ്കിലും ഇത് കൊടുക്കണം. ഏറ്റവും കൂടുതൽ കിട്ടിയത് അഫിക്കാക്കു ആണ്. തീരെ കിട്ടാത്തത് അമീർ ഇക്കാക്കും.

ഇക്കാനെ അവൾ ഒന്ന് നുള്ളി നോവിക്ക പോലും ഇല്ല. അമാൻ ഇക്ക ഇച്ചിരി ഗൗരവം ആയോണ്ട് അങ്ങോട്ടും അടുക്കില്ല. പിന്നെ മൊത്തം കിട്ടാര് അക്കൂക്കാക്കും അഫിക്കാക്കും ആണ്. പിന്നെ റാഫിയും ഷാഫിയും അവളെ ചെണ്ട ആണ്.'' അപ്പൊ പറഞ്ഞു വന്നത് സജിയെ പറ്റി. ആദ്യമൊക്കെ നല്ല പെരുമാറ്റം ആരുന്നു. ആൾടെ മൊഞ്ചിൽ ഞാനും സനയും മൂക്കും കുത്തി വീണു. പക്ഷെ നൂനുവിനു അവനെ കാണുന്നതേ ഇഷ്ട്ടം അല്ലാരുന്നു. അവൾ പറഞ്ഞു അവൻ ഒരു ഫ്രോഡ് ആണെന്ന്. പക്ഷെ ഞങ്ങൾ അത് കേട്ടില്ല. ഞങ്ങൾ സാജിയുടെ നല്ല ഫ്രണ്ട്സ് ആയി. പക്ഷെ നൂനു പറഞ്ഞത് ശരി ആയിരുന്നു എന്ന് കുറച്ചു ദിവസം കഴിഞ്ഞു അവന്റെ തട്ടലും മുട്ടലും ഒക്കെ കണ്ടപ്പോ മനസ്സിലായി. പാവം സന അവൾ പേടിച്ചു ഞങ്ങളോട് ഒന്നും പറഞ്ഞില്ല. ഞാൻ അവന്റെ ഉദ്ദേശം ശരി അല്ല എന്ന് തോന്നിയതും നൂനുവിനോട് പറഞ്ഞു. എന്നിട്ടു അവനോടു മിണ്ടാതായി. പക്ഷെ സന ഞങ്ങളോടൊന്നും പറഞ്ഞില്ല. ഒരിക്കെ സന ഞങ്ങളെ വീട്ടിൽ വന്നപ്പോ ഞാനും നൂനുവും പുറത്തു പോയിരിക്കുവാരുന്നു. അവൾ ഞങ്ങളെ വെയിറ്റ് ചെയ്യുന്ന സമയത്തു സജി അവളെ ഉപദ്രവിക്കാൻ ശ്രമിച്ചു. ശാമിക്കയാണ് അവളെ രക്ഷപ്പെടുത്തിയെ. അതിനു ശേഷം ആണ് ശാമിക്കയും സനയും തമ്മിൽ അടുത്തത്. ഈ കാര്യം അറിഞ്ഞപ്പോ നൂനു സാജിയെ പോയി കണ്ടു.

അപ്പൊ അവൻ അവളെ കേറിപ്പിടിക്കാൻ ശ്രമിച്ചു. അവൻ മൂന്നാഴ്ച ആണ് ഹോസ്പിറ്റലിൽ കിടന്നതു. അറിയാതെ സ്‌റ്റേർ കേസിൽ നിന്നും വീണെന്നാണ് എല്ലാരോടും പറഞ്ഞത്. നൂനു പഞ്ഞിക്കിട്ടതാണെന്നു ആരും അറിഞ്ഞില്ല. അത് കൊണ്ട് അവൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയപ്പോ വീട്ടിൽ പെണ്ണ് ചോദിച്ചു വന്നു. അവൾ ഒറ്റ വാക്കിൽ ഇല്ല എന്ന് പറഞ്ഞു. ശാമിക്കയും അവളെ സപ്പോർട് ചെയ്തു. കാര്യം എന്താണെന്ന് പറഞ്ഞില്ല. കാരണം ആലിയ ഇത്ത നൂനുവിന്റെയും ശാമിക്കാന്റെയും കാലു പിടിച്ചു പറഞ്ഞിരുന്നു നടന്നത് ആരോടും പറയല്ലേ എന്ന്. അതിനിടക്ക് ഞങ്ങളെ പ്ലസ് ടൂ റിസൾട്ട് വന്നു. നല്ല മാർക്കോടെ ഞങ്ങൾ മൂന്നാളും പാസ് ആയി. മൂന്നാളും ഒരുമിച്ചു കോളേജ് അഡ്മിഷന് കൊടുത്തു. അവസാനം കിട്ടിയത് കുറച്ചു ദൂരത്തുള്ള കോളേജിൽ ആയിരുന്നു. ശാമിക്ക അപ്പൊ പി ജി ഒക്കെ കഴിഞ്ഞു ഞങ്ങൾക്ക് കിട്ടിയ കോളേജിൽ ഗെസ്റ് ലെക്ചർ ആയി കേറി. അപ്പൊ സനയെയും കാണാം എക്സ്പെരിയെൻസും ആവും. സനയും ഇക്കയും തമ്മിലുള്ള ബന്ധം ഞങ്ങളോട് പറഞ്ഞിരുന്നില്ല.

പക്ഷെ ഞങ്ങൾ അതൊക്കെ അവരുടെ പെരുമാറ്റത്തിൽ നിന്നും മനസ്സിലാക്കിയിരുന്നു. എന്നിട്ടും അറിയാത്ത പോലെ നിന്നു. ശാമിക്ക ഉള്ള ധൈര്യത്തിലും പിന്നെ റാഫിയും ഷാഫിയും ഞങ്ങളെ കോളേജിന്റെ അടുത്തൊരു കോളേജിൽ ചേർന്നത് കൊണ്ടും ഞങ്ങളെ ആ കോളേജിൽ പഠിക്കാൻ വിട്ടു. അത് കൊണ്ട് ഉപ്പാപ്പ ഞങ്ങളെ കോളേജിന്റെ അടുത്ത് ഒരു വീട് വാടകക്ക് എടുത്തു തന്നു. ഞാനും സനയും നൂനുവും പിന്നെ റാഫി ഷാഫി ശാമിക്ക ഞങ്ങൾ ആ വീട്ടിൽ നിന്നു. വീട്ടുജോലിക്കായി പരിചയമുള്ള ഒരു സ്ത്രീയെയും ആക്കി തന്നു. എന്റെ ഉപ്പയാണ് ഞങ്ങളെ കൊണ്ട് വിട്ടത്. ഉപ്പ ഞങ്ങളെ വിട്ടിട്ടു പോവുമ്പോൾ എനിക്ക് സങ്കടം വന്നു ഫുൾ കരച്ചിൽ ആയി. ഉപ്പയും കരഞ്ഞു. അപ്പൊ ശാമിക്ക പറഞ്ഞു നൂനുവിനെ പോലെ തന്നെയാ ഞങ്ങക്ക് സാറയും, അതോണ്ട് കാസിക്ക ധൈര്യത്തിൽ പൊയ്‌ക്കോ എന്ന്. ഉപ്പ സന്തോഷത്തോടെയാ പോയത്. '' ''സനയെ എങ്ങനെയാ വിട്ടത്??? അവളെ ഉപ്പ ഭയങ്കര സ്ട്രിക്ട് അല്ലെ???'' ചാരുവാണ്. ''അതെ അതൊക്കെ നമ്മളെ നൂനു ചാക്കിട്ടു പിടിച്ചു.

പിന്നെ കൂടെ ഉള്ളത് ജന്മം കൊണ്ട് അല്ലെങ്കിലും ബന്ധം കൊണ്ട് സഹോദരങ്ങൾ ആണെന്നുള്ള പൂർണ വിശ്വാസം ഉണ്ടായിരുന്നു സനന്റെ ഉപ്പാക്ക്.'' ഞാൻ പറഞ്ഞു. ''അപ്പൊ ഷാമിലും സനയുമായി എങ്ങനെ അങ്ങനൊരു റിലേഷൻ വന്നു..'' ഷാദ് ആണ്. ''ശാമിക്ക പത്താം ക്ലാസ് വരെ ദുബായിൽ ആയിരുന്നില്ലേ. ഇടയ്ക്കു വെക്കേഷന് വന്നാലും സന അവളുടെ ഉപ്പാന്റെ വീട്ടിൽ ആവും. അതോണ്ട് അവര് തമ്മിൽ അങ്ങനെ കണ്ടിട്ടില്ല.'' ഞാൻ പറഞ്ഞു. ''അല്ല അവിടെ ഇത്രയും ആൺപിള്ളേർ ഉണ്ടായിട്ടും സാറക്കെന്താ ആരോടും ഇഷ്ടമില്ലാതിരുന്നേ...'' ചാരുവാണ്. ഒലെ ഒലക്കമ്മേലെ ചോദ്യം. ഞാൻ ഷാജുക്കാനേ നോക്കി. ''എന്റെ കഷ്ടകാലം, വേറെന്തു..'' ഷാജുക്ക പറഞ്ഞു. ഞാൻ ഇക്കാക്ക് ഒരു ചവിട്ടാങ്ങാട് കൊടുത്തു. ഇനി കുത്തിയാൽ ആ വയർ പൊട്ടിപ്പോകും.. എന്റെ കെട്ടിയോൻ അല്ലെ.. പാവം... ''ഞാൻ ജനിച്ചപ്പോ മുതൽ കാണുന്നതല്ലേ അവരെ. എല്ലാരും എപ്പോളും എന്നെ പെങ്ങളെ പോലെയേ കണ്ടിട്ടുള്ളു.. തിരിച്ചു അവരും എനിക്ക് സഹോദരങ്ങൾ ആരുന്നു.'' ഞാൻ പറഞ്ഞു.

''അപ്പോ പറ വാടക വീട്ടിൽ എത്തി.'' ഷാദ് ആണ്. ''അവിടെ എത്തി പിറ്റേന്ന് ഫസ്റ്റ് ഡേ കോളേജ് പോയി. ഞങ്ങള് കാലു കുത്തിയതും അവിടെ ഒരു പൊട്ടിത്തെറി നടന്നു... നോക്കിയപ്പോ സീനിയേഴ്സ് ജൂനിയേഴ്സിനെ വെൽക്കം ചെയ്തതാ. എന്നാലും വിമൻസ് കോളേജിൽ അങ്ങനൊരു കാര്യം ഞങ്ങള് പ്രതീക്ഷിച്ചില്ല.'' ''വിമൻസ് കോളേജോ???'' പ്രിയയാണ്. ''അതെ, അല്ലെങ്കിൽ ഞങ്ങളെ ഇത്ര ദൂരെ കോഴിക്കോട് പഠിക്കാൻ വിടുമായിരുന്നോ... ശാമിക്ക കൂടെ ഉണ്ടായത് കൊണ്ട് ഞങ്ങക്ക് റാഗിങ് ഒന്നും കിട്ടിയില്ല. ക്ലാസ്സിലേക്ക് പോയി. മുമ്പത്തെ പോലെ തന്നെ വേറൊരു തെണ്ടിയെയും ഞങ്ങളെ കൂടെ കൂട്ടിയില്ല. ഞങ്ങൾ മൂന്നാള് തന്നെ ബെസ്‌റ് ഫ്രണ്ട്സ്. പക്ഷെ എല്ലാരുമായി കമ്പനി ആയി. അങ്ങനെ ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി. പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ഒരാഴ്ച കഴിഞ്ഞു പോയി. ഫ്രഷേഴ്‌സ് ഡേ ആയിരുന്നു അന്ന്. നൂനുവിനു കാന്താരി കഴിക്കാൻ ആയിരുന്നു കിട്ടിയത്. ശാമിൽ സാറിന്റെ കൂടെ വരുന്നത് കൊണ്ട് എല്ലാര്ക്കും ഞങ്ങളോടിച്ചിരി കുശുമ്പ് ഉണ്ടായിരുന്നു. ആ പകയാണ് കാന്താരിയായി പരിണമിച്ചു അവളെ മുന്നിൽ എത്തിയത്.

കാരണം ഒരു സീനിയർ ചോദിച്ചപ്പോ നൂനു പറഞ്ഞത് അവള് കെട്ടാൻ പോവുന്ന ആളാണ് ശാമിക്ക എന്നായിരുന്നു. ആ പെണ്ണാണെങ്കിൽ വന്ന തൊട്ടു ശാമിക്കാന്റെ പിന്നാലെ ആണ്.'' ''എന്നിട്ടു ആമി കാന്താരി കഴിച്ചോ??'' ഷാദ് ആണ്. അവന്റെ മുഖം കണ്ടാൽ അവനാണ് കാന്താരി കൊടുത്തതെന്ന് തോന്നുമല്ലോ... ''കഴിച്ചു മോനെ, അഞ്ചു എണ്ണം. അതോടെ എന്തായി നൂനു വയറു വേദനയും ആയി കിടപ്പിൽ ആയി. അത് കണ്ടു ദേഷ്യം വന്ന ഞാൻ അവളെ അടിക്കാൻ പോയതാ. ഞാനുള്ളപ്പോൾ അവൾക്കു അങ്ങനെ വന്നത് എനിക്കാകെ സങ്കടം ആയി. പക്ഷെ നൂനു എന്നെ തടഞ്ഞു. പിന്നെ അവൾക്കെന്തു പണി കൊടുക്കാം എന്ന് ആലോചിച്ചു. അപ്പൊ കിട്ടിയ ഐഡിയയിൽ വേറൊരു സീനിയരുടെ കയ്യിൽ നിന്നും ആ പെണ്ണിന്റെ നമ്പർ വാങ്ങി. തിരിച്ചു റൂമിലെത്തി വാട്സാപ്പിൽ അവൾക്കു നല്ല മുട്ടൻ തെറികൾ അങ്ങ് അയച്ചു കൊടുത്തു. അതും കുളിച്ചാലും മാറാത്ത വെറൈറ്റി തെറികൾ. അതൊക്കെ നൂനുവിനു എവിടുന്നു കിട്ടി എന്ന് എനിക്കെന്നെ അറിയില്ല. കുറച്ചു കഴിഞ്ഞു ആ നമ്പറിൽ നിന്നും കാൾ വന്നു. സന കുറെ എടുക്കേണ്ട പറഞ്ഞതാ. രണ്ടും കൽപ്പിച്ചു ഞങ്ങൾ അതെടുത്തു. അപ്പുറത്തു നിന്നും കേട്ട വർത്തനത്തിൽ ഞങ്ങളെ ചെവി അടഞ്ഞു പോയി.''.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story