ഡിവോയ്‌സി: ഭാഗം 29

divoysi

രചന: റിഷാന നഫ്‌സൽ

''അപ്പുറത്തു ഷെസിന് ആവും അല്ലെ..'' ചോദിച്ചത് ഷാദ് ആണ്. ''അല്ല മോനെ അത് ഞങ്ങളെ കോളേജിന്റെ പ്രിൻസിപ്പൽ ആയിരുന്നു. ഞങ്ങള് നമ്പർ ചോദിച്ച സീനിയർ ഞങ്ങക്ക് പണി തന്നതാ. പിറ്റേന്ന് തന്നെ ഞങ്ങളെ പാരന്റ്സിനെ വിളിപ്പിച്ചു. അദ്ദേഹം പറഞ്ഞത് ഇമ്മാതിരി തെറി ജീവിതത്തിൽ കേട്ടിട്ടില്ല എന്നാണു. ആദ്യത്തെ പ്രാവശ്യം ആയോണ്ടും അലിയുപ്പ പറഞ്ഞത് കൊണ്ടും പ്രിൻസി വെറുതെ വിട്ടു. ട്ടിസി പ്രതീക്ഷിച്ചെങ്കിലും ഒന്നും നടന്നില്ല. വല്യ കുഴപ്പങ്ങളില്ലാതെ കോളേജ് ലൈഫ് മുന്നോട്ടു പോയി. ഞങ്ങൾ സെക്കൻഡ് ഇയർ പഠിക്കുമ്പോൾ ഒരു ദിവസം നൂനു എന്നെയും സനയെയും ഒരുമിച്ചു ടെറസിൽ കൊണ്ട് പോയി. ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു വീട്ടിൽ. ബാക്കി ഉള്ളവരൊക്കെ പുറത്തു പോയിരുന്നു. അന്നവൾ പറഞ്ഞ കാര്യം കേട്ട് ഞങ്ങളെ കിളി പോയി. അവൾക്കു ഒരാളെ ഇഷ്ടമാണെന്നു, അതും ഞങ്ങളറിയാത്ത ഒരാൾ. തുടങ്ങീട്ട് ഒന്നര വർഷം ആയിപോലും. ഞങ്ങളാകെ ഷോക് ആയി. ആരാണെന്നു ഞാൻ ചോദിച്ചില്ല. കാരണം എന്നോട് ഇതുവരെ പറഞ്ഞില്ലല്ലോ, അതിന്റെ ദേഷ്യം. രണ്ടു ദിവസം ഞാൻ അവളോട് മിണ്ടിയില്ല. സനക്ക് വലിയ കുഴപ്പം ഇല്ലാരുന്നു. കാരണം അവളും ശാമിക്കാന്റെ കാര്യം ഞങ്ങളോട് പറഞ്ഞിട്ടില്ലല്ലോ.

പിന്നെ അവള് കാലു പിടിച്ചപ്പോ ഞാൻ ഒന്ന് അയഞ്ഞു. കാരണം ഞങ്ങളെ കളി ഒക്കെ ബാക്കി ഉള്ളവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ രാത്രി കിടക്കാൻ പോയപ്പോ അവള് പറഞ്ഞു കാര്യങ്ങൾ...'' ഞാൻ പറയാൻ തുടങ്ങിയതും ശാദിന്റെ ഫോൺ അടിച്ചു. ''ശരൺ ആണ്...'' അവൻ അവരോടു സംസാരിച്ചു. പതിനഞ്ചു മിനിറ്റു കൊണ്ട് അവർ എത്തും എന്ന് പറഞ്ഞു. ഷാദ് പറഞ്ഞതാണ് അവിടുന്ന് ഇറങ്ങുമ്പോ വിളിക്കണമെന്ന്. ''അപ്പൊ കുറച്ചു സ്പീഡ് ആക്കടോ..'' സച്ചുവേട്ടൻ പറഞ്ഞു. ''സ്പീഡ് ആക്കാൻ തന്നെ ആണ് പോവുന്നെ... ഒരു റോങ്ങ് നമ്പറിൽ നിന്നും തുടങ്ങിയ റിലേഷൻ. ഞാനും സനയും നൂനു ഇല്ലാതെ നാട്ടിൽ പോയിരുന്നു. സന അവളുടെ ഉപ്പാന്റെ വീട്ടിൽ നിന്നും കസിൻസ് ഒക്കെ ടൂർ പോവുന്നത് കൊണ്ടും ഞാൻ എന്റെ ഉപ്പാന്റെ വീട്ടിൽ കല്യാണം ഉള്ളത് കൊണ്ടും. ആ സമയത്താണ് അവന്റെ കാൾ വന്നത്. ആദ്യം നല്ല തെറിയിൽ തുടങ്ങി പിന്നെ നല്ല ഫ്രണ്ട്സ് ആയി. ഇപ്പൊ അവൻ അവളെ പ്രൊപ്പോസ് ചെയ്തു അപ്പോളാണ് അവൾ ഞങ്ങളോട് കാര്യം പറഞ്ഞത്. ഫ്രണ്ട്ഷിപ് ആരും അറിയണ്ട എന്ന് അവർ പരസ്പരം തീരുമാനിച്ചതാണ്. പിന്നെ അവന്റെ നമ്പർ അല്ലാതെ മറ്റൊന്നും അവൾക്കു അറിയില്ലാരുന്നു. പരസ്പരം പേടി നെയിം വച്ചാണ് വിളിക്കാറ്.

എന്താണെന്ന് ചോദിക്കണ്ട അറിയില്ല. ഞങ്ങളോട് റോങ്ങ് നമ്പർ എന്ന പറയാറ്. അവർ തമ്മിൽ എല്ലാം അറിയാം സ്വന്തം ഡീറ്റെയിൽസ് ഒഴിച്ച്. അവരെ കാണാൻ എങ്ങനെ ആണെന്നോ വീട്ടുകാരെ പറ്റിയോ ഒന്നും പരസ്പരം അറിയില്ല. അവർ എപ്പോളാ സംസാരിച്ചത് എന്നത് തന്നെ ഡൗട്ട് ആരുന്നു. അപ്പോള നൂനു പറഞ്ഞെ വാട്സാപ്പിൽ ചാറ്റിങ് ആണ് കൂടുതൽ എന്ന്. ഗെയിം കളിക്കാനെന്നു പറഞ്ഞു അവള് ഞങ്ങളെ പറ്റിച്ചതാ. അവളൊരു ഗെയിം പ്രാന്തി ആയിരുന്നു. അതോണ്ട് ഞങ്ങളും ശ്രദ്ധിച്ചില്ല.'' ''ഇതൊക്കെ സാധാരണ എല്ലാ സിനിമയിലും സീരിയലിലും നടക്കുന്നതാ. ചിലതു ജീവിതത്തിലും.. എന്നിട്ടു ലാസ്റ് പെണ്ണിന് നല്ല ആലോചന വരുമ്പോ അവളവനെ ഇട്ടിട്ടു പോവും.'' സച്ചുവേട്ടൻ ഷാദിനെ നോക്കിയാണ് ഇത് പറഞ്ഞത്. ഇനി ഓർക്കും കിട്ടീട്ടുണ്ടാവുമോ തേപ്പ്. ''പക്ഷെ ഇതങ്ങനെ അല്ലാരുന്നു. നൂനു ആ പ്രൊപോസൽ അക്‌സെപ്റ് ചെയ്തു. അവര് തമ്മിൽ ഒരു തീരുമാനം എടുത്തു. തമ്മിൽ കാണുന്നത് വീട്ടുകാർ സമ്മതിച്ചാൽ മാത്രം എന്ന്. അവൻ പഠിക്കുക ആണെന്ന് അവൻ പറഞ്ഞു. അത് കഴിഞ്ഞാൽ വീട്ടിലേക്കു വരാമെന്നും. അവരെ റിലേഷൻ അങ്ങനെ മുന്നോട്ടു പോയി. ഞങ്ങൾ തേർഡ് ഇയർ പഠിക്കുന്ന സമയത്തു ആണ് അമീർ ഇക്ക വന്നിട്ടുണ്ട് എന്ന് പറഞ്ഞു ഞങ്ങളെ വീട്ടിലേക്കു വിളിപ്പിച്ചത്.

ഇക്കാന്റെ കൂടെ ഇതാണ് സാജിയും ഒക്കെ ഉണ്ടായിരുന്നു. നൂനുവിനു ഒരു ആലോചന വന്നിട്ടാണെന്നു അവിടെ എത്തിയപ്പോളാ അറിഞ്ഞത്.. അലിയുപ്പാന്റെ ഫ്രണ്ടിന്റെ മോൻ. അവളെ ചെറുപ്പം മുതൽ അറിയാം. അവളാകെ ടെൻഷൻ ആയി. അവൾ കാര്യം അവനോടു പറഞ്ഞു. അവൻ അവളെ സമാധാനിപ്പിച്ചു. എത്രയും പെട്ടെന്ന് വീട്ടിൽ അറിയിക്കാമെന്ന് അവൻ പറഞ്ഞു. വീട്ടിൽ സംസാരിച്ചിട്ട് അവളുടെ ഡീറ്റെയിൽസ് ചോദിക്കാൻ വിളിക്കാമെന്ന് അവൻ പറഞ്ഞു. പിറ്റേന്ന് അവന്റെ ഫോൺ വെയിറ്റ് ചെയ്തു നിക്കായിരുന്നു. ടെൻഷൻ മാറാൻ പുറത്തേക്കൊക്കെ ഒന്ന് ഇറങ്ങി. കഷ്ടകാലത്തിനു അവളുടെ ഫോൺ എവിടെയോ വച്ച് മിസ് ആയി. ഫോൺ പോയ കാര്യം അവനെ വിളിച്ചു പറയാൻ നോക്കിയപ്പോ പൊട്ടത്തിക്ക് നമ്പർ ഓർമ്മ ഇല്ല. കാരണം അവന്റെ പഴയ സിം എന്തോ ബ്ളോക് ആയോണ്ട് പുതിയത് എടുത്തിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളു. അവളാകെ ടെൻഷൻ ആയി. അവൾ രണ്ടും കൽപ്പിച്ചു അമീർ ഇക്കാനോടു കാര്യം പറഞ്ഞു.അവളെ കണ്ണീരിനു മുന്നിൽ ഇക്കാക്ക് ഒന്നും ഇല്ലാരുന്നു.

ഇക്ക കാര്യം അലിയുപ്പാനോട് പറഞ്ഞു. ആദ്യം ദേഷ്യപ്പെട്ടെങ്കിലും അവൻ വരുവാണെങ്കി നോക്കാം എന്ന് പറഞ്ഞു. മറ്റേ ആലോചന വേണ്ടാന്നു വച്ചു. നൂനു അവനെ കുറെ തിരഞ്ഞു. പക്ഷെ ഒരു വിവരവും കിട്ടിയില്ല. പഴയ നമ്പറിൽ വിളിച്ചു നോക്കിയപ്പോ അത് വേറെ ആരോ ഉപയോഗിക്കാൻ തുടങ്ങി എന്ന് മനസ്സിലായി. അവളാകെ തളർന്നു. പക്ഷെ അവളെ അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു അവൻ വീട്ടിലേക്കു വന്നത്. അവന്റെ ഫാമിലിയെയും കൂട്ടി. അവൾക്കു ആദ്യം അവനെ മനസ്സിലായില്ല. കാരണം രണ്ടാളും പരസ്പരം കണ്ടിട്ടില്ലല്ലോ. അവന്റെ പേര് ഷെസിന് എന്നാണെന്നും അവളെ കല്യാണം കഴിക്കാൻ പഠിത്തം നിർത്തി അവൻ ഇക്കാന്റെ കൂടെ ബിസിനെസ്സ് നോക്കാൻ തുടങ്ങി എന്നും അവൻ അവളോട് പറഞ്ഞു. അവളുടെ നമ്പർ വച്ച് ആണ് അഡ്രെസ്സ് കണ്ടു പിടിച്ചതെന്നു ഷെസിൻ പറഞ്ഞു. അന്വേഷിച്ചപ്പോ വല്യ കുഴപ്പമില്ലാത്ത ഫാമിലി , ഉപ്പയില്ല. ഉമ്മയും ഒരു ഇക്കയും ഒരു അനിയത്തിയും മാത്രം. ഇക്കാന്റെ കല്യാണം കഴിഞ്ഞു. നല്ല ആൾക്കാർ. പിന്നെ എല്ലാം പെട്ടെന്നായിരുന്നു അവളുടെ കല്യാണം ഒരു മാസം കൊണ്ട് കഴിഞ്ഞു.

ഷെസിന്റെ ഫാമിലി പെട്ടെന്ന് വേണമെന്ന് നിർബന്ധം പിടിച്ചു. പഠിത്തം കഴിഞ്ഞിട്ട് മതി എന്നൊക്കെ പറഞ്ഞെങ്കിലും കല്യാണം കഴിഞ്ഞു പഠിക്കാമെന്നു അവർ പറഞ്ഞു. അവള് നല്ല ഹാപ്പി ആയിരുന്നു. ഞാനും സനയും നൂനു ഇല്ലാത്തതു കാരണം ഹോസ്റ്റലിലേക്ക് മാറി. ആദ്യം അവൾ ഞങ്ങളെ ഡെയിലി വിളിക്കുമായിരുന്നു. വിളിച്ചാലും അതികം സംസാരിക്കില്ല. കല്യാണം ആയോണ്ട് രണ്ടാഴ്ച ലീവ് എടുത്തതായിരുന്നു. പക്ഷെ രണ്ടാഴ്ച കഴിഞ്ഞിട്ടും അവൾ വന്നില്ല. പിന്നെ പഠിത്തം നിർത്തി എന്ന് പറഞ്ഞു. ഞങ്ങളെ വിളിക്കാറും ഇല്ല. അങ്ങോട്ട് വിളിച്ചാലും എടുക്കില്ല. നൂനുവിന്റെ വീട്ടിൽ ചോദിച്ചപ്പോളും അത് തന്നെ അവസ്ഥ. അവൾ ആരെയും വിളിക്കാറില്ല. വീട്ടിൽ വന്നാൽ തന്നെ വേഗം പോവും. എല്ലാരോടും വല്ലാത്ത പെരുമാറ്റം ആണെന്ന് പറഞ്ഞു. അവൾക്കു ഇപ്പൊ ഷെസിനെ മാത്രം മതി എന്നാണു ഷമീനുമ്മ പറഞ്ഞത്. പക്ഷെ അതെനിക്ക് എന്തോ വിശ്വാസം വന്നില്ല. നൂനു ഒരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല. അതും കല്യാണം കഴിഞ്ഞു രണ്ടു മൂന്നു ആഴ്ച കൊണ്ട്. എന്റെ സംശയം കാരണം ഞാൻ അവളെ വിളിച്ചോണ്ട് ഇരുന്നു.

ഒരിക്കൽ അവൾ ഫോൺ എടുത്തു. ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും പിന്നെ അവൾ പൊട്ടിക്കരഞ്ഞു. പിന്നെ അവൾ പറഞ്ഞ കാര്യം കേട്ട് എന്റെ കണ്ണ് പോലും നിറഞ്ഞു പോയി. കല്യാണം കഴിഞ്ഞു ആദ്യ രാത്രി റൂമിലേക്ക് പോയ അവളുടെ മുഖത്ത് നോക്കി അവൻ പറഞ്ഞു പോലും അവനു അവളെ ഇഷ്ട്ടം ആയില്ലാന്നു. അവൻ വിചാരിച്ച സൗന്ദര്യം അവളുടെ മുഖത്തില്ല. അവൻ വെളുത്തിട്ടാണ്, നല്ല മൊഞ്ജനും. അത് പോലെ വെളുത്ത പെണ്ണാവും എന്ന് വിചാരിച്ചാണ് അവൻ സംസാരിച്ചത് എന്ന്. അവളാകെ തളർന്നു പോയി. വീട്ടിൽ എല്ലാരും അവളോട് മോശം ആയി പേരുമാറി, അവന്റെ അനിയത്തിയും ഇക്കാന്റെ ഭാര്യയും ഒഴിച്ച്. ഇക്കാന്റെ ഭാര്യയേയും കുട്ടികൾ ഉണ്ടാവില്ല എന്ന് പറഞ്ഞു അവർ മാനസികമായി പീഡിപ്പിക്കുന്നുണ്ട് പോലും. എല്ലാം കൊണ്ടും അവൾ ഒരു സ്വർഗത്തിൽ നിന്നും നരകത്തിലേക്ക് ആണ് എത്തിയത് എന്ന് അവൾക്കു മനസ്സിലായി. അവളുടെ ഏറ്റവും വലിയ പ്രശ്നം സാജിദ് ആയിരുന്നു.. ''സാജിദോ??? അവനെങ്ങനെ അവിടെ എത്തി.'' ഷാദ് ആണ്. നേരത്തെ ഉണ്ടായ പോലത്തെ ചിരി ഇപ്പൊ ആരുടെ മുഖത്തും ഇല്ല.

''അവൻ ഷെസിന്റെ ഫ്രണ്ട് ആണ് പോലും. സത്യത്തിൽ സാജിദും ഷെസിനും കൂടി അവളെ ട്രാപ്പിൽ ആക്കിയതാണ് പോലും. സാജിദ് പകരം വീട്ടാൻ ഷെസിനെ കൂട്ട് പിടിച്ചു അവളെ അങ്ങനൊരു റിലേഷനിൽ പെടുത്തുകയായിരുന്നു. എല്ലാം പ്ലാൻഡ് ആയിരുന്നു. പക്ഷെ അത് മാത്രമല്ല കാരണം എന്ന് എനിക്ക് തോന്നി അവളുടെ സംസാരത്തിൽ നിന്നും. പക്ഷെ അവളൊന്നും പറഞ്ഞില്ല. അവരെ രണ്ടാളെയും പേടിച്ചു അവൾ ഷെസിന്റെ അനിയത്തി ഷെസ്‌നയുടെ കൂടെ ആണ് കിടന്നിരുന്നേ. അവളുടെ അവസ്ഥ കേട്ട് എനിക്ക് സഹിക്കാൻ പറ്റിയില്ല. ഞാൻ എല്ലാം വീട്ടിൽ പറയാം എന്ന് പറഞ്ഞപ്പോ അവൾ വേണ്ട എന്ന് പറഞ്ഞു കരഞ്ഞു. വീട്ടിൽ എന്ത് പറഞ്ഞാലും അത് മാറി കടക്കാനുള്ള വഴി ഒക്കെ ഷെസിന് കണ്ടു വെച്ചിട്ടുണ്ടായിരുന്നു. അവൾക്കു മറ്റാരോ ആയി ബന്ധം ഉണ്ടെന്നു പറഞ്ഞു അവളുടെ കുടുംബം നാറ്റിക്കും എന്നാണു അവന്റെ ഭീഷണി. അവൾ പറഞ്ഞത് അവളായിട്ടു പോയി വീണ കുഴി അല്ലെ അതോണ്ട് അവള് അനുഭവിച്ചോള്ളാം വീട്ടുകാരെ കൂടി ബുദ്ധിമുട്ടിക്കണ്ട എന്ന്. പെട്ടെന്ന് അവൾ ഫോൺ കട്ട് ചെയ്തു.

എല്ലാം അറിഞ്ഞിട്ടും എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. പിന്നെ ഞാൻ അറിഞ്ഞത് അവൾ ഷെസിന്റെയും ഫാമിലിയുടെയും കൂടെ വിദേശത്തു സെറ്റിൽ ആയി എന്നാണു. എവിടെ ആണെന്ന് ആർക്കും അറിയില്ല. അവളായി അവളുടെ വീട്ടുകാരെ ഓരോന്ന് ചെയ്തു വെറുപ്പിച്ചു. അതോണ്ട് ആരും അവളെ അന്വേഷിക്കാനും പോയില്ല. അതിനിടക്ക് എന്റെ ഉപ്പാക്ക് സുഖമില്ലാതായി. അത് കൊണ്ട് എന്നെ ഉപ്പാന്റെ വീട്ടിലേക്കു കൊണ്ട് പോയി. പിന്നെ ഞങ്ങൾ അവിടെ ആയിരുന്നു. അവിടെ അടുത്തുള്ള കോളേജിൽ ചേർന്നു. ഇടയ്ക്കു ഷമീനുമ്മാനെ വിളിച്ചപ്പോ നൂനു പ്രെഗ്നന്റ് ആണെന്ന് പറഞ്ഞു. ഇപ്പൊ ഇടയ്ക്കു അവൾ അവരെ വിളിക്കാറുണ്ടെന്നും പറഞ്ഞു. അപ്പൊ ഞാൻ കരുതി നൂനുവിന്റെയും ഷെസിന്റെയും ഇടയിൽ എല്ലാം ശരിയായി എന്ന്. അതിനിടക്ക് എന്റെ ഉപ്പ മരിച്ചു. പിന്നെ എനിക്ക് അവരുമായുള്ള എല്ലാ കോണ്ടാക്റ്റും നഷ്ടപ്പെട്ടു. കാരണം ഉപ്പാന്റെ വീട് മലപ്പുറത്തായിരുന്നു. അവിടുന്ന് ഒരു തിരിച്ചു പോക്ക് ഉണ്ടായില്ല. കുറച്ചു നാൾ കഴിഞ്ഞു എന്റെ കല്യാണം കഴിഞ്ഞു.

കല്യാണത്തിന് വിളിച്ചെങ്കിലും ആരും വന്നില്ല. എനിക്കാകെ സങ്കടം ആയി. ഫോൺ ചെയ്തപ്പോളാ അറിഞ്ഞത് ഉമ്മാമ മരിച്ചു പോയെന്നു. ഞാൻ സങ്കടപ്പെടേണ്ട എന്ന് വിചാരിച്ച എന്നോട് പറയാതിരുന്നേ. കല്യാണ ശേഷം അവരുമായുള്ള എല്ലാ ബന്ധങ്ങളും നിലച്ചു. ഒരിക്കെ അപ്രതീക്ഷിതമായി ഞാൻ അമീർ ഇക്കാനെ കണ്ടു. അപ്പൊ ആലിയ ഇത്താന്റെ വായിൽ നിന്നും ആണ് നൂനു ഡിവോയ്‌സ്‌ വാങ്ങിയത് അറിഞ്ഞത്. ഞാൻ ആകെ ഷോക് ആയിപ്പോയി. ഞാനുമായി കോൺടാക്ട് ഇല്ലെങ്കിലും അവൾ നല്ല രീതിയിൽ ജീവിക്കുന്നുണ്ടാവും എന്നാണു ഞാൻ കരുതിയത്. പക്ഷെ അവന്റെ സ്വഭാവം മാറിയില്ലാന്നു അപ്പോള മനസ്സിലായെ. സഹി കേട്ടാവും അവള് ഡിവോയ്‌സ്‌ വാങ്ങിയേ. അവളുടെ കുഴപ്പം കൊണ്ട് അവൻ ഉപേക്ഷിച്ചു എന്നാണ് അവർ പറഞ്ഞത്. എല്ലാര്ക്കും അത് കാരണം അവളോട് ദേഷ്യം ആണെന്നും ഉപ്പാപ്പ അവളെ വീട്ടിൽ നിന്നും പുറത്താക്കി എന്നും പറഞ്ഞു. നൂനുവിനോട് എന്റെ ഉമ്മാനെ പിടിച്ചു സത്യം ഇട്ടതു കാരണം സത്യങ്ങൾ ഒന്നും എനിക്ക് അമീറിക്കാനോടു പറയാൻ പറ്റിയില്ല.

പിന്നെ ഞാൻ ഒരിക്കൽ ഷമീനുമ്മാനെ കണ്ടു. ഉമ്മ പറഞ്ഞാണ് അവളെ വീട്ടിൽ നിന്നും പുറത്താക്കിയത് ഉപ്പാപ്പ മറ്റൊരു കല്യാണം കഴിക്കാൻ പറഞ്ഞിട്ട് കേൾക്കാതെ ആണെന്ന് മനസ്സിലായത്. പിന്നെ അവൾക്കും എല്ലാരോടും ദേഷ്യം ആയിരുന്നു, പ്രത്ത്യേഗിച് അമീർ ഇക്കാനോടു. ഇക്കയാണ് അവളുടെ മോനെ ചതിയിലൂടെ ഷെസിനു കൊടുത്തത്. വേറേതോ പേപ്പർ ആണെന്ന് പറഞ്ഞു കസ്റ്റഡി പേപ്പറിൽ അവളെ കൊണ്ട് ഒപ്പു വെപ്പിച്ചു. അമീർ ഇക്ക ആയതു കൊണ്ട് അവള് വായിച്ചും നോക്കിയില്ല. അതോടെ അവൾ ഇക്കയും ആയി തെറ്റി. അവൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി എന്ന് ഷമീനുമ്മ പറഞ്ഞു. ഉമ്മാക്ക് ഭയങ്കര സങ്കടം ആയിരുന്നു. ഇതൊക്കെ അറിഞ്ഞപ്പോ എനിക്കും അവരോടൊക്കെ ദേഷ്യം ആയി. ഇത്രയും ലാളിച്ചു വളർത്തിയ മോളെ മനസ്സിലാക്കാൻ അവർക്കൊന്നും പറ്റിയില്ലല്ലോ. അതോടെ ഞാൻ അവരുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു. ആകെ ഷമീനുമ്മാനെ എപ്പോളെങ്കിലും വിളിക്കും. ഉമ്മയുമായിട്ടേ എനിക്ക് കോൺടാക്ട് ഉള്ളൂ. ഇപ്പൊ കുറച്ചായി അതും നിന്നിട്ടു.

ഞാൻ ഇക്കാന്റെ കൂടെ ഇങ്ങോട്ടേക്കു വന്ന ശേഷം അവളെ കുറെ അന്വേഷിച്ചു. നൂനു ഇല്ലാത്ത കാരണം ഞാൻ സനയും ആയി പോലും കോൺടാക്ട് വിട്ടു. പിന്നെ ഇപ്പോളാണ് നൂനുവിനെ കണ്ടത്...'' ഞാൻ ഒരു നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു. കുറെ നേരത്തേക്ക് ആരും ഒന്നും പറഞ്ഞില്ല. ''അല്ല സനയും ശാമിലുമായുള്ള കാര്യം പറഞ്ഞില്ലല്ലോ...'' പെട്ടെന്ന് ചാരു ചോദിച്ചു. അപ്പോളാണ് എനിക്കും അത് ഓർമ്മ വന്നത്. ''അതും നൂനു തന്നെ ശരിയാക്കിയത്. പക്ഷെ കുറെ ഡ്രാമ കളിച്ചു. ഞങ്ങൾ അമീർ ഇക്ക വന്നിട്ട് വീട്ടിലേക്കു പോവുന്നതിനു മുമ്ബ് ഒരു ദിവസം സനയെയും ശാമിക്കനേയും ഞങ്ങള് കയ്യോടെ പിടിച്ചു. രണ്ടും നല്ല കുറുകളിൽ ആയിരുന്നു. ഞങ്ങള് ദേഷ്യം പിടിച്ച പോലെ അഭിനയിച്ചു. വീട്ടിൽ വിളിച്ചു പറയുമെന്നൊക്കെ പറഞ്ഞു. കഷ്ടകാലത്തിനു റാഫി ഈ കാര്യം അറിഞ്ഞു. അവർ ഇത് വിളിച്ചു വീട്ടിൽ പറഞ്ഞു. ആകെ പ്രശ്നം ആയി. ശാമിക്കയും സനയും കരുതി നൂണുവാണ് പറഞ്ഞതെന്ന്. രണ്ടാളും അവളോട് ചോദിച്ചപ്പോ അവൾ തന്നെ എന്ന് പറഞ്ഞു.

രണ്ടാളും ഞങ്ങളെ പറ്റിച്ചതിന്റെ ശിക്ഷ ആണെന്നും ഇനി അവർ ഒരുമിക്കില്ല എന്നൊക്കെ നൂനു പറഞ്ഞു. അതിനു ശേഷം രണ്ടാളും ഞങ്ങളോട് മിണ്ടിയില്ല. പക്ഷെ നാട്ടിൽ എത്തിയപ്പോ നൂനു അവളുടെ ഉപ്പാപ്പനെയും സനന്റെ ഉപ്പാനെയും കണ്ടു കാലു പിടിച്ചു കരഞ്ഞു എല്ലാം ഓക്കേ ആക്കിയിരുന്നു. അവരോടു ഇത് ഇപ്പൊ പറയണ്ട എന്നും പറഞ്ഞു. രണ്ടു വീട്ടുകാരും അവരെ പിരിക്കുന്ന പോലെ പെരുമാറി. നൂനുവിന്റെ നിക്കാഹ് കഴിഞ്ഞു അവൾ പോവാൻ നേരം അവൾ ശാമിക്കാന്റെ അടുത്ത് പോയി. ചെവി പിടിച്ചു സോറി പറഞ്ഞു. എന്നിട്ടു ഇക്കാനോടു എല്ലാം പറഞ്ഞു. അപ്പോളേക്കും സനയെ അവളെ വീട്ടുകാരും എല്ലാം അറിയിച്ചിട്ട് അങ്ങോട്ട് കൊണ്ട് വന്നു. അവിടെ വച്ച് അവരുടെ എൻഗേജ്മെൻറ് കഴിഞ്ഞു. ഇക്കയും സനയും അവളോട് കുറെ സോറി പറഞ്ഞു. അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവർക്കു ഭയങ്കര വിഷമം ആയി അവളെ തെറ്റ്ധരിച്ചതിൽ.. അവരെ കല്യാണം നൂനുവിന്റെ കഴിഞ്ഞു ഒരു ആറോ ഏഴോ മാസം കഴിഞ്ഞായിരുന്നു. അതിനു പോലും നൂനു പോയിരുന്നില്ല.

പ്രെഗ്നന്റ് ആയതു കൊണ്ട് വരാൻ പറ്റില്ല എന്ന് അവൾ പറഞ്ഞു എന്നാണു ഷമീനുമ്മ പറഞ്ഞത്. ഉപ്പ മരിച്ചത് കൊണ്ട് എനിക്കും പോവാൻ പറ്റിയില്ല. ഇതാണ് അവരുടെ കഥ.'' ഞാൻ പറഞ്ഞു. ''അടിപൊളി എല്ലാം കൊണ്ടും ഒരു സിനിമ എടുക്കാം..'' സച്ചുവേട്ടൻ പറഞ്ഞു. എന്നാലും എല്ലാരും ഭയങ്കര സങ്കടത്തിൽ ആണ് എന്ന് അവരുടെ മുഖത്തുണ്ടായിരുന്നു. @@@@@@@@@@@@@@@@@@@@@@@@@@@@@@@@ കുറെ നേരം ആയില്ലേ സാറാ പറയുന്നു. ഇനി ഞാൻ തന്നെ തുടരാം.. മനസ്സിലായില്ലേ, ഞാൻ ഷാദ്. ''ഷെസിന്റെ കല്യാണം കഴിഞ്ഞതല്ലേ. പിന്നെ എന്താ ഇപ്പോളും അവൻ ആമിയുടെ പിന്നാലെ..'' ഞാൻ ചോദിച്ചത് കേട്ട് സാറാ ഒന്ന് ഞെട്ടി. ''അറിഞ്ഞൂടാ, ഷാദിന് എങ്ങനെ അറിയാം അവൻ അവളെ പിന്നാലെ ഉണ്ടെന്നു.'' സാറാ ചോദിച്ചു. അപ്പൊ ഞാൻ അന്ന് അവനെ കണ്ടതൊക്കെ പറഞ്ഞു കൊടുത്തു. അവൾക്കു അത്ഭുതം ആരുന്നു ആമി പേടിച്ചു എന്ന് പറഞ്ഞപ്പോ. ഇപ്പോളത്തെ അവളുടെ കാരക്ടർ പറഞ്ഞപ്പോളും അവൾക്കു സങ്കടമാണ് വന്നത്. ''അല്ല നിങ്ങൾ ഒറ്റയ്‌ക്കെന്തിനാ മാളിൽ പോയെ.. അവളെ പാട്ടി എല്ലാം അറിയാൻ ഇയാൾക്കാണല്ലോ തിടുക്കം.. എന്താ മോനെ വല്ല ചുറ്റിക്കളിയും ഉണ്ടോ??'' സാറാ എന്നോട് ചോദിച്ചു.

''അവനു തിടുക്കം കാണുമല്ലോ അവന്റെ ഭാര്യയെ പാട്ടി അറിയാൻ..'' ഷാജുവാണ്. ''ഭാര്യയോ...'' അതൊരു അലർച്ച ആയിരുന്നു. സാറാ ആയിരുന്നു അതിന്റെ ഉടമസ്ഥ. ''അതെ ആമിയുടെയും ഷാദിന്റെയും കല്യാണം കഴിഞ്ഞു. ഇപ്പൊ ഒരു മൂന്നാലു മാസം ആയി..'' എന്ന് സച്ചു പറഞ്ഞപ്പോ സാറ എന്നെ അന്തം വിട്ടു നോക്കുന്നുണ്ട്. ഞാനൊന്നു ഇളിച്ചു കൊടുത്തു. ''ആഹാ ഇത് വരെ നീ പോയില്ലേ...'' സാറ എന്തോ പറയാൻ വന്നതും പിന്നിൽ നിന്നും ആമിയുടെ ശബ്ദം കേട്ടു. ''ഇല്ല ഞാൻ ഒരു കള്ളനെ പിടിക്കാൻ നിന്നതാ.'' എന്ന് സാറ പറഞ്ഞു. ''ഏഹ് അതാരാ ആ കള്ളൻ..'' ആമി ചോദിച്ചു. ''നീ തന്നെ'' എന്നും പറഞ്ഞു സാറ ആമിയുടെ ചെവി പിടിച്ചു. ''ആഹ് ചെവി വിടെഡീ ഈനാംപേച്ചീ...'' എന്നും പറഞ്ഞു ആമി അലറി. ''ഇല്ലേടീ പ്രേതക്കണ്ണീ...'' സാറയും പറഞ്ഞു. ഞങ്ങൾ അതൊക്കെ കണ്ടു ചിരിച്ചു. ''നീ എന്നാലും നേരത്തെ എന്നോട് നിന്റെ കല്യാണം കഴിഞ്ഞ കാര്യം എന്താ പറയാനേ???'' സാറ പരിഭവം ഭാവിച്ചു നിന്നു. അപ്പൊ തന്നെ ആമി എന്നെ നോക്കിപ്പേടിപ്പിച്ചു. ഞാൻ ഞാൻ അല്ല സച്ചുവാണെന്നു ആംഗ്യം കാണിച്ചു വെറുതെ തല്ലു കൊള്ളാൻ എനിക്ക് വയ്യ.

''ടീ സോറി ഞാൻ പറയാൻ വരുവാരുന്നു.. പെട്ടെന്ന് പറഞ്ഞാൽ നീ ഷോക് ആയാലോ വച്ചാ..'' എന്നൊക്കെ പറഞ്ഞു ആമി എങ്ങനേലും സാറയെ സോപ്പിട്ടു ശരിയാക്കി. @@@@@@@@@@@@@@@@@@@@@@@@@@@ സാറയെ ഒന്നും അറിയിക്കേണ്ട എന്ന് വച്ചതായിരുന്നു. പക്ഷെ സച്ചുവേട്ടൻ എല്ലാം കൊളമാക്കി. അതിനുള്ളത് സച്ചുവേട്ടന്റെ വയറ്റില് കൊടുത്തിട്ടുണ്ട്. ചാരു ഇപ്പൊ തടവി കൊടുത്തോണ്ടിരിക്കാ. ഞങ്ങള് ഓരോന്ന് പറഞ്ഞു ഇരിക്കുമ്പോളാ വിജി സാർ അങ്ങോട്ട് വന്നത്. ''ആഹ് എല്ലാരും ഉണ്ടല്ലോ.. ഇതാരാ ???'' സാറയെയും ഷാജുക്കാനെയും കാണിച്ചു സാർ ചോദിച്ചു. ''സർ എന്റെ ഫ്രണ്ട് ആണ്. ഇവിടെ ഇന്റർവ്യൂന് വന്നതാ..'' ഞാൻ പറഞ്ഞു. എന്നിട്ടു അവർ തമ്മിൽ പരിചയപ്പെട്ടു. കുറച്ചു കഴിഞ്ഞു വിജി സാർ പോയി. പിന്നെ സാറയും സാജുക്കയും പോയി. ഞങ്ങൾ ലാബിലേക്ക് തിരിച്ചു പോയി. എല്ലാരുടേം പെരുമാറ്റത്തിൽ എന്റെ പാസ്റ് അവരുടെ മുന്നിൽ തുറന്നു എന്ന് എനിക്ക് മനസ്സിലായി. ഞാൻ എല്ലാരോടും പറഞ്ഞു പഴയ കാര്യങ്ങൾ അറിഞ്ഞു കൊണ്ടുള്ള സിമ്പതി എനിക്ക് വേണ്ടെന്നു. അപ്പൊ എല്ലാരും പഴയ പോലെ ആയി. പിന്നെ ഒന്ന് രണ്ടു ദിവസം വല്യ കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ പോയി. പിറ്റേന്ന് ലാബിലേക്ക് ചെന്ന് കേറിയപ്പോ അവിടെ ഉള്ള ആളെ കണ്ടു ചിരിക്കണോ കരയണോ എന്ന് അറിയാതെ ഞാൻ നിന്നു. ആ ആൾ മുപ്പത്തി രണ്ടു പല്ലും കാണിച്ചു ചിരിക്കുന്നുണ്ട്........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story