ഡിവോയ്‌സി: ഭാഗം 3

divoysi

രചന: റിഷാന നഫ്‌സൽ

 "അത് ഹോസ്പിറ്റലിന്റെ അവസ്ഥ മോശം ആയോണ്ട് കുറച്ചു എംപ്ലോയീസിനെ കുറക്കാൻ ഉള്ള പ്ലാൻ ഉണ്ട്. അതിൽ ലാബിൽ നിന്നും നാലാൾക്കാർ ഉണ്ട്." പ്രവീണേട്ടൻ പറഞ്ഞതും നെഞ്ചിലൂടെ എന്തോ പാഞ്ഞു പോയ പോലെ ഉണ്ട്. "ആരൊക്കെയാ..???" സച്ചുവേട്ടൻ ചോദിച്ചു.. "അത് പിന്നെ..." പ്രവീണേട്ടൻ എന്നെയും ചാരുവിനെയും നോക്കി. " എന്താന്നു വച്ച പറ പ്രവീണേട്ടാ???" ഞാൻ അറിയാതെ പറഞ്ഞു പോയി. കാരണം അതിൽ എന്റെ പേര് ഉണ്ടെങ്കിൽ എന്റെ ലക്‌ഷ്യം അവിടെ തീരും. ഒരു എക്സ്പീരിയൻസും ഇല്ലാത്ത എനിക്ക് എന്റെ മൂത്തുമ്മായുടെ മോന്റെ കെയർ ഓഫിൽ ആണ് ഈ ജോലി കിട്ടിയത്. അജൂക്ക മറ്റൊരു ഹോസ്പിറ്റലിൽ എച് ആർ ഡിപ്പാർട്മെന്റിൽ ആണ്. അവിടെ നോക്കിയെങ്കിലും കിട്ടിയില്ല. ഇവിടുന്നു ഇറങ്ങിയാൽ നേരെ നാട്ടിലോട്ട് പോണ്ടി വരും. അത് ആലോചിക്കാനും കൂടി യ്യാത്ത കാര്യം ആണ്. "അത് ആമി നീ വിഷമിക്കരുത്. നീ ആനി താര പിന്നെ ഷാദ്, നിങ്ങളെ നാലാളെയും ആണ് പുറത്താക്കുന്നത്. നിങ്ങളാണല്ലോ ലാസ്‌റ് ജോയിൻ ചെയ്തത്."

എന്റെ തലയിൽ എന്തൊക്കെയോ പൊട്ടിത്തെറികൾ നടന്നു. "പിന്നെ ശരിക്കും ആനിയുടെയും താരയുടെയും പേരാണ് ഉണ്ടായിരുന്നത്. അതിൽ ലാസ്‌റ് മിനിട്ടു ആണ് ആമിയുടെയും ഷാദിന്റെയും പേര് വന്നത്." പ്രവീണേട്ടൻ പറഞ്ഞു. "ആമിയുടേത് മനസ്സിലാക്കാം ഷാദിന്റെ പേര് എങ്ങിനെ വന്നു." സച്ചുവേട്ടൻ ചോദിച്ചു. "അത് ആ വരുണിന്റെ പണി ആണ്. അവൻ ഒരു സജ്ജഷൻ വച്ചു, ഇവരെ പുറത്താക്കി കപ്പിൾസിനെ എടുക്കാമെന്ന്. എന്തായാലും ഫാമിലിയുടെ വിസ കമ്പനി എടുക്കണം. അപ്പൊ ഇങ്ങനെ ആവുമ്പൊ ലാഭം അല്ലെ." പ്രവീണേട്ടൻ പറഞ്ഞു. @@@@@@@@@@@@@@@@@@@@@@@ കാര്യം കേട്ടപ്പോ എന്റെ നെഞ്ചോന്നു പിടച്ചു. വേറൊന്നുമല്ല ഇവിടെ സച്ചു ഉള്ളത് വല്യ ആശ്വാസം ആണ്. പിന്നെ ഇപ്പൊ കുറച്ചു മാന്ദ്യത്തിന്റെ സമയം ആയോണ്ട് കുറച്ചു നാൾ നാട്ടിൽ നിക്കേണ്ടി വരും. അത് എനിക്ക് പറ്റില്ല. എന്റെ ഷാനു ഇവിടാണ് ഉള്ളത്. ഷാനിബ, ഇപ്പൊ ആറു മാസത്തെ ഒരു ട്രൈനിങ്ങിനു വേണ്ടി ഖത്തറിൽ പോയിരിക്കുവാണ്. അവളെ വിട്ടു പോവുന്നത് ആലോചിക്കാനേ വയ്യ.

"ആ വരുൺ നന്നായി കളിച്ചല്ലേ." ഞാൻ ദേഷ്യത്തോടെ പറഞ്ഞു. "ആഹ്, നീ അന്ന് തല്ലിയതിന് അവൻ പ്രതികാരം വീട്ടിയതാ. പിന്നെ ആമീടെ പേര് ആരോ കരുതിക്കൂട്ടി ഇട്ടതാ. ആരാണെന്നറിഞ്ഞു കൂടാ." പ്രവീൺ പറഞ്ഞപ്പോ എനിക്ക് ദേഷ്യവും വന്നു. "അവളുടെ കാര്യം ആർക്കു അറിയണം.." ഞാൻ ദേഷ്യത്തോടെ പറഞ്ഞു. "ഷാദ് നിന്റെ അതെ അവസ്ഥയിൽ തന്നെയാ അവളും. അത് കൊണ്ട് ദേഷ്യം വിട്. ഈ ദേഷ്യം കൊണ്ട് തന്നെയാ വരുണിനു നിന്നോട് കലിപ്പുണ്ടായത്, മറക്കണ്ട." സച്ചു ദേഷ്യത്തോടെ പറഞ്ഞു. ഒരിക്കെ , ഹോസ്പിറ്റലിന്റെ വകയിൽ ഉണ്ടായിരുന്ന ഒരു പാർട്ടിയിൽ വച്ചു വരുൺ എന്നെ കളിയാക്കിയപ്പോ ഞാൻ അവനെ അടിച്ചിരുന്നു. അതാണ് കാരണം എന്നാണു ഇവർ കരുതിയിരിക്കുന്നെ. എന്നാൽ അതല്ല കാരണം എന്ന് എനിക്കും അവനുമേ അറിയുള്ളു. "പിന്നെ അവൻ എന്നെ പിടിച്ചങ്ങു മൂക്കിൽ കേറ്റും.." ഞാൻ ദേഷ്യത്തോടെ പറഞ്ഞു. പക്ഷെ അവരെല്ലാവരും ആമിയെ സമാധാനിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു.

എനിക്ക് ദേഷ്യം വന്നെങ്കിലും അവള് കരയുന്ന കണ്ടപ്പോ എന്തോ സന്തോഷം തോന്നി. അവൾക്കു അങ്ങനെ തന്നെ വേണം. കുടുംബത്തെ മറന്നവൾക്കൊക്കെ ഇത് പോലെ തന്നെ വരണം... @@@@@@@@@@@@@@@@@@@@@ എന്തോ ഇപ്പൊ എനിക്കെന്റെ കണ്ണുകളെ തടയാൻ പറ്റുന്നില്ല. കല്ലാക്കിയ മനസ്സിന്റെ അടിയിൽ നിന്നും നീരുറവ പുറപ്പെട്ടു. അറിയില്ല എന്ത് ചെയ്യുമെന്ന്. ഞാൻ നിറഞ്ഞ കണ്ണുകളോടെ സച്ചുവേട്ടനെയും പ്രവീണേട്ടനെയും നോക്കി. ആ ഡ്രാക്കുള അവിടെ നിന്ന് ചിരിക്കുന്നുണ്ട്. ഇവന്റെ മനസ്സെന്താ കല്ലാണോ.. ഇത്ര മനുഷ്യത്തമില്ലാത്തവരൊക്കെ ഭൂമിയിൽ ഉണ്ടാവുമോ.. ഉണ്ടാവുമോന്നോ, നീയെന്താ ആമീ ചിന്തിക്കുന്നേ.. മാനുഷത്വം ഉള്ള കുറച്ചു പേരെ അല്ലെ നീ ജീവിതത്തിൽ കണ്ടിട്ടുള്ളു. "അമ്മൂസ് പേടിക്കേണ്ട, നമുക്ക് നോക്കാടോ. ഇവിടെ പിടിച്ചു നിക്കാൻ. ഇല്ലെങ്കിൽ വേറൊരെണ്ണം കണ്ടുപിടിക്കാം. ഞങ്ങൾ ഇല്ലേ കൂടെ..."

സച്ചുവേട്ടൻ തോളിൽ തട്ടി കൊണ്ട് പറഞ്ഞു. അമ്മൂസ് എന്ന അമൃത സച്ചുവേട്ടന്റെ അനിയത്തി ആണ്. അഞ്ചു വയസ്സ് ഉള്ളപ്പോൾ മരിച്ചു പോയതാണ്. ആ സ്ഥാനത്താണ് എന്നെ കാണുന്നത് എന്ന് എപ്പോളും പറയും. ഇടയ്ക്കു എന്നെ അങ്ങനെ ആണ് വിളിക്കാറ്. സ്വന്തം കൂടപ്പിറപ്പുകളെക്കാൾ സ്നേഹവും ആത്മാർത്ഥതയും ആ കണ്ണിൽ ഞാൻ കണ്ടു. "എന്താടാ, ഞങ്ങളില്ലേ നിന്റെ കൂടെ.." എന്നും പറഞ്ഞു പ്രിയയും ചാരുവും എന്നെ സമാധാനിപ്പിച്ചു. "നമുക്ക് ഒന്ന് സംസാരിച്ചു നോക്കാം, എന്തെങ്കിലും വിധത്തിൽ ഈ ലിസ്റ്റിൽ നിന്നും ഇവരെ ഒഴിവാക്കാൻ പറ്റുവൊന്നു." പ്രവീണേട്ടൻ പറഞ്ഞു. "അപ്പൊ ഞങ്ങളെ കൂടെ ആരും ഇല്ലല്ലേ.." തിരിഞ്ഞു നോക്കിയപ്പോ ആനിയും താരയും ദേഷ്യത്തോടെ നിക്കുന്നു. ഈ കാര്യം അറിഞ്ഞിട്ടു വന്നതാണെന്ന് തോനുന്നു. അവർക്കു നൈറ്റ് ഷിഫ്റ്റ് ആണ്. "സോറിഡാ എന്റെ ടെന്ഷന്റെ ഇടയിൽ നിങ്ങളെ കാര്യം മറന്നു. ദേഷ്യം ഒന്ന് തോന്നല്ലേ." എന്നും പറഞ്ഞു ഞാൻ എണീറ്റ് അവരുടെ അടുത്തേക്ക് പോയി.

"നീ പേടിക്കണ്ടടാ, ഞങ്ങക്ക് ഒരു ദേഷ്യവും ഇല്ല. അല്ലെങ്കിലേ അടുത്ത മാസം എന്റെ കല്യാണം അല്ലെ. പോയാൽ തിരിച്ചു വരാൻ സാധ്യത ഇല്ലായിരുന്നു. അച്ചായന് നാട്ടിൽ നിക്കുന്നതാ ഇഷ്ട്ടം. അതിന്റെ കുറച്ചു പാർച്ചസിനു ഇറങ്ങിയപ്പോളാ പ്രവീണിന്റെ കാൾ വന്നത്. അപ്പൊ ഇവളേം കൂട്ടി." ആനി പറഞ്ഞു. ഞാൻ താരയെ നോക്കി. "പേടിക്കണ്ടടൊ, ഞാൻ അല്ലെങ്കിലേ ഒരു ബ്രേക്ക് എടുക്കാൻ ചിന്തിക്കുവാരുന്നു. അമ്മക്ക് നാട്ടിൽ പോണം എന്ന് പറയാൻ തുടങ്ങീട്ട് കുറച്ചായി. മോനേം മോളേം ഒന്നും ശരിക്കും നോക്കാനും പറ്റുന്നില്ല. ഏതായാലും ഒരു ബ്രേക്ക് എടുത്തു കുറച്ചു മാസം കഴിഞ്ഞു നോക്കാമെന്ന ഞാൻ വിചാരിക്കുന്നെ." താര ചിരിച്ചോണ്ട് പറഞ്ഞ അവൾക്കു ഇരട്ട കുട്ടികൾ ആണ്. ഒരു വയസ്സ് ആയുള്ളൂ. ഡെലിവറി കഴിഞ്ഞു ജോൻ ചെയ്തിട്ട് നാലഞ്ചു മാസം ആവുന്നേ ഉള്ളു. നാട്ടിന്ന് അമ്മ വന്നാണ് കുട്ടികളെ നോക്കുന്നത്. എല്ലാരും അവരെ നോക്കി പുഞ്ചിരിച്ചു. പിന്നെ സ്വന്തം ജോലികളിലേക്ക് തിരിഞ്ഞു. "എന്തേലും ചെയ്യാൻ പറ്റുവോന്നു നോക്കട്ടെ." എന്നും പറഞ്ഞു പ്രവീണേട്ടനും പ്രിയയും പോയി.

എന്തോ ഒരു കുറച്ചു ആശ്വാസം തോന്നി. എങ്ങനേലും ലിസ്റ്റിൽ നിന്ന് പേര് മാറ്റാൻ നോക്കണം. അതിനു ആരെയാ പടച്ചോനെ കാണണ്ടത്. അജൂക്കാനേ വിളിച്ചു നോക്കിയാലോ, ഇക്കയല്ലേ ജോലി ശരിയാക്കി തന്നത്. എന്തേലും ചെയ്യാൻ പറ് ഇക്കാനെ വിളിക്കാൻ തുടങ്ങിയപ്പോളാണഇക്ക നാട്ടിലേക്ക് പോയ കാര്യം ഓർമ്മ വന്നത്. മൂന്നു മാസം കഴിഞ്ഞേ വരുള്ളൂ. മൂത്തുമ്മയ്ക്കു സുഖമില്ലാത്തോണ്ട് പെട്ടെന്ന് പോയതാ. പിന്നെ ഫെമിത്തായുടെ പ്രസവം ആണ് അടുത്ത മാസം. വേണ്ട എന്റെ കാര്യം കൂടി കേട്ട് ടെൻഷൻ ആവും. പിന്നെ യാന്ത്രികമായി ജോലിയൊക്കെ തീർത്തു. വൈകിട്ട് റൂമിലെത്തിയിട്ടും എന്റെ ടെൻഷൻ മാറിയില്ല. ഏതായാലും നാളെ വെള്ളിയാഴ്ച ആയോണ്ട് എന്തേലും ചിന്തിക്കാം. റൂമിലെത്തി ജോലികളെല്ലാം ഏകദേശം തീർത്തു ഞാൻ അടുത്തുള്ള പാർക്കിലേക്ക് നടക്കാൻ ഇറങ്ങി.

ദിവസവും ഇയര്ഫോണും ചെവിയിൽ കുത്തി ഒരു മണിക്കൂർ നടത്തം നിർബന്ധം ആണ്. കി മൂന്നെണ്ണത്തിനും മടി ആണ് വ ചാരു ഇടയ്ക്കു വരും. എല്ലാ ടെന്ഷനുകനിന്നും ഒരു മോചനം കിടടും നടക്കുമ്പോൾ. അ വയസ്സായ ആൾക്കാരോടൊക്കെ ഒരു കുശലാന്വേഷണം നടത്തും ദിവസവും. "ആ ആമിക്കുട്ടീ എത്തിയോ..." ശാരദാമ്മയാണ്. നാട്ടിൽ കോഴിക്കോട്. ഭർത്താവ് രണ്ടു കൊല്ലം മുമ്പേ മരിച്ചു പോയി. ഇവിെ മകന്റെയും മരുമകളുടെയും കൂടെ താമസം. പേരക്കുട്കളെ കൂട്ടി വൈകീട്ട് പാർക്കിലേക്ക് വരും. "ഇന്നെന്താ മുഖത്തൊരു തെളിച്ചം ഇല്ലാത്തെ." കോയക്ക ചോദിച്ചു, ആയിഷുമ്മയും ഉണ്ട് കൂടെ. അവരും മോന്റെ കൂടെയാണ് താമസം. അപ്പോളേക്കും കണ്ണൻ മാഷും സാവിത്രി ടീച്ചറും എത്തി. അവർ നാട്ടിൽ ജോലി റിട്ടയർ ചെയ്തപ്പോ മക്കളെടുത്തേക്കു പോന്നു. അവരെല്ലാം ഈ പാർക്കിൽ നടക്കാൻ വന്നു കൂട്ടായതാണ്.

"അതെന്നെ എന്താ ആമി മുഖത്തൊരു വാട്ടം." ആയിഷുമ്മയും ചോദിച്ചു. "ഒന്നുമില്ല ആയിഷുമ്മ. ഒരു തല വേദന അതാ." എന്നും പറഞ്ഞു ഞാൻ അവരുടെ കൂടെ ഇരുന്നു കുറച്ചു നേരം സംസാരിച്ചു. അപ്പൊ ടെൻഷൻ ഒക്കെ നന്നായി കുറഞ്ഞ പോലെ തോന്നി. വാർദ്ധക്യത്തിൽ മക്കൾ അവരെ നോക്കേണ്ടതിനു പകരം അവരുടെ മക്കളെ നോക്കാൻ ഏല്പിച്ചിരിക്കുന്നു. പക്ഷെ ആർക്കും പരാതി ഇല്ലാട്ടോ, കൊച്ചു മക്കളെ നോക്കാൻ അവർക്കു സന്തോഷമേ ഉള്ളൂ. മക്കൾക്കും മാതാപിതാക്കൾ അടുത്ത് ഉള്ളപ്പോ സമാധാനം ഉണ്ടാവുമായിരിക്കും. പിന്നെ വൃദ്ധ സധനത്തിൽ ഒന്നും കൊണ്ടാക്കാതെ കൂടെ കൂട്ടീട്ടുണ്ടല്ലോ അതന്നെ ആശ്വാസം. ശാരദാമ്മ കൊണ്ട് വന്ന ഉണ്ണിയപ്പവും കഴിച്ചു കുറച്ചു നേരം അവരോടൊപ്പം ഇരുന്നു. @@@@@@@@@@@@@@@@@@@@@@ രാവിലെ ഭക്ഷണം കഴിക്കാൻ സച്ചു വിളിക്കുന്നുണ്ടായിരുന്നു. ഞാൻ അവനൊരു ചവിട്ടും കൊടുത്തു പിന്നേം പുതപ്പിട്ടുറങ്ങി. എന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലാ എന്ന് അറിയാവുന്നത് കൊണ്ട് സച്ചു അവന്റെ ജോലി ചെയ്യാൻ പോയി.

കുറച്ചു കഴിഞ്ഞപ്പോ അവൻ വീണ്ടും വന്നു വിളിച്ചു. "ഡാ ബ്രേക്ഫാസ്റ കഴിച്ചില്ല ലൻജെങ്കിലും കഴിക്കു." എന്നും പറഞ്ഞു അവനെന്നെ കുത്തിപ്പൊക്കി വിട്ടു. കുളിച്ചിറങ്ങുമ്പോളെക്കും അവൻ ബിരിയാണി രണ്ടു പ്ലേറ്റിലേക്കു മാറ്റിയിരുന്നു. അടുത്തുള്ള ഒരു റെസ്റ്റോറന്റിൽ നിന്നും വാങ്ങുന്നതാണ്. ഒരു ഒന്നൊന്നര ടേസ്റ്റ് ആട്ടോ. ഞങ്ങളെ ഫുഡ് അവിടെയാണ് ഏൽപ്പിച്ചിരിക്കുന്നത്. രാത്രിയെത്തതും ലീവ് ഉള്ള ദിവസങ്ങളിലെയും ഫുഡ് അവിടുന്നാണ്. ബാക്കി ഹോസ്പിറ്റലിലെ ക്യാന്റീനിൽ നിന്നും ആണ് കഴിക്കാറ്. ഞങ്ങൾ ഫുഡ്ഡും തട്ടി ടീവിയും കണ്ടു ഇരിക്കുമ്പോളാണ് സച്ചുവിന്റെ ഫോൺ അടിച്ചത്. വേറാരുമല്ല ചാരുവാണ്. പുറത്തു പോവാൻ ആയിരിക്കും. പറയാൻ വിട്ടു ഞങ്ങളെല്ലാം ഒരു ബിൽഡിങ്ങിൽ ആണ് താമസം. മുമ്പുണ്ടായിരുന്നിടത്തു നിന്നും ചാരു വന്നപ്പോ ഞങ്ങൾ ഇങ്ങോട്ടു മാറി. "ഷാദ് നമ്മക്കൊന്നു പുറത്തു പോയിട്ട് വരാം. വാ..." സച്ചു വിളിച്ചപ്പോ ഞാൻ അവനെ നോക്കി. "ഡാ നിനക്കറിയാല്ലോ ഞാനെങ്ങും വരില്ലാന്നു. പിന്നെന്തിനാ സമയം കളയുന്നെ." ഞാൻ പറഞ്ഞു.

"ഇന്നത് പറഞ്ഞാ പറ്റില്ല, നീ വന്നേ പറ്റൂ.." സച്ചു നിർബന്ധം പിടിക്കാൻ തുടങ്ങി. "നീയൊന്നു പോയെ, ഞാൻ ഒന്ന് കിടന്നുറങ്ങട്ടെ." എന്നും പറഞ്ഞു കിടക്കാൻ പോയ എന്നെ അവൻ പിടിച്ചു വലിച്ചു കൊണ്ട് പോയി. സാധാരണ മെട്രോയിലോ ബസ്സിലോ അല്ലെങ്കിൽ എന്റെ വണ്ടിയും കൊണ്ട് അവർ രണ്ടാളും പോവാറാണ് പതിവ്. എന്നെ എത്ര വിളിച്ചാലും പോവില്ല. എന്റെ കുറച്ചു സ്കൂൾ ഫ്രണ്ട്സ് ഉണ്ട് അവരുടെ കൂടെ പോവും. ഇന്ന് അവർക്കൊക്കെ എന്തൊക്കെയോ പ്ലാൻ ഉണ്ട്. പിന്നെ ജോലിയുടെ ടെൻഷനും. അതോണ്ടാ അവൻ വിളിച്ചപ്പോ ഇറങ്ങിയത്. ഒരു അഞ്ചു മണി ആയപ്പോ ഞങ്ങൾ താഴേക്കിറങ്ങി. പാർക്കിങ്ങിൽ നിന്നും വണ്ടി എടുത്തു ബിൽഡിങ്ങിന്റെ മുമ്പിൽ പോയപ്പോ അവിടെ ചാരു നിപ്പുണ്ടായിരുന്നു, കൂടെ ആ വവ്വാലും. പക്ഷെ സാധാരണയിൽ നിന്നും വത്യസ്തമായി അവൾ പർദ്ദ അല്ലായിരുന്നു ഇട്ടിരുന്നത്. ഒരു ലൂസ് ബ്ലാക് ലോങ്ങ് ടോപ്പും ബ്ലാക് പാന്റും, കൂടെ ഒരു ബ്ലാക് സ്കാർഫും. അതിൽ അവളെപോലുള്ള ഒരാൾക്കൂടെ കേറാം. ഇങ്ങനെ ഒന്ന് രണ്ടു വട്ടം അവളെ കണ്ടിട്ടുണ്ട് മുമ്ബ്.

എല്ലാ വെള്ളിയാഴ്ചകളിലും അവൾ പുറത്തു പോവും. അവളെ കൂട്ടാൻ ഒരു കാറ് വരും. പിന്നെ രാത്രിയാണ് തിരിച്ചു വരാറ്. വല്ലാത്ത പെണ്ണ് തന്നെ. ആരുടെ കൂടെ ആണോ പോവുന്നത്, വൃത്തികെട്ടവൾ. ഞാൻ ഓരോന്ന് ആലോച്ചിക്കുമ്പോളേക്കും ചാരു വണ്ടിയിൽ കേറി കൂടെ ആ വവ്വാലും. ഞാൻ സച്ചുവിനെ നോക്കി പേടിപ്പിച്ചു. "നോക്കണ്ട, അവൾക്കു ഇന്ന് ദുബായ് മാള് വരെ പോണം. അവളെ കൂട്ടാൻ കസിൻ വരാമെന്നു പറഞ്ഞപ്പോ ചാരുവാ പറഞ്ഞെ ഞങ്ങൾ ഡ്രോപ്പ് ചെയ്യാമെന്ന്. കാരണം നമ്മളും അങ്ങോട്ടാണല്ലോ." സച്ചു എന്നെ നോക്കി പറഞ്ഞു. "നീ വണ്ടി വിട് ഷാദ്.." എന്നും പറഞ്ഞു ചാരു എന്നെ തള്ളി. മനസില്ലാമനസോടെ ഞാൻ വണ്ടി എടുത്തു.

ഒരു മണിക്കൂറത്തെ യാത്രക്ക് ശേഷം ഞങ്ങൾ ദുബായ് മാളിൽ എത്തി. കാർ പാർക്ക് ചെയ്തു അകത്തേക്ക് പോവുന്നതിനിടെ ആ വവ്വാലിനു ഒരു ഫോൺ വന്നു. അവൾ ഞങ്ങൾ നിക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തു. ഒരു അഞ്ചു മിനിട്ടു കഴിഞ്ഞപ്പോ ഒരുത്തൻ ആമി എന്നും വിളിച്ചോണ്ട് ഞങ്ങടെ അടുത്തേക്ക് വന്നു അവളെ കെട്ടിപ്പിടിച്ചു. വൃത്തികെട്ടവൾ, ഒരു നാണവും ഇല്ലാത്തവൻ. പിന്നെ അവൻ ഞങ്ങളെ നേരെ തിരിഞ്ഞതും ആ മുഖം കണ്ടു. അവനെ കണ്ടതും എന്റെ കയ്യും കാലും തളരുന്നത് പോലെ തോന്നി.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story