ഡിവോയ്‌സി: ഭാഗം 30

divoysi

രചന: റിഷാന നഫ്‌സൽ

സാറയുണ്ട് അവിടെ ലാബ് കോട്ട് ഒക്കെ ഇട്ടു നിക്കുന്നു. അത് ഏകദേശം ഞങ്ങൾ പ്രതീക്ഷിച്ചതാരുന്നു. പക്ഷെ പ്രതീക്ഷിക്കാത്ത ആൾ അവിടെ എന്നെ നോക്കി ചിരിക്കുന്നുണ്ട്. വേറാരുമല്ല യാസിർ എന്ന യാസി... അവനും ലാബ് കോട്ട് ഒക്കെ ഇട്ടാണ് നിക്കുന്നെ. അത് കണ്ടപ്പോ തന്നെ മനസ്സിലായി രണ്ടാമത്തെ ആൾ യാസി ആണെന്ന്. ഇപ്പൊ ഹോസ്പിറ്റൽ കുഴപ്പം ഇല്ലാതെ പോണു. പിന്നെ ലാബിൽ ആളും കുറവാണ്. അത് കൊണ്ടാണ് പെട്ടെന്ന് ഇങ്ങനൊരു അപ്പോയ്ന്റ്മെന്റ് അവര് നടത്തിയത്. ഞാൻ മെല്ലെ തിരിഞ്ഞു ഷാദിനെ നോക്കി. അവന്റെ മുഖം ഒരു കൊട്ട ആയിട്ടുണ്ട്. എനിക്ക് ചിരി വന്നു. ഞാൻ ചിരിച്ച കണ്ടതും ആ ജന്തു എന്റെ കാലിൽ ചവിട്ടി. ''എന്താ അവിടെ നിന്നൊരു കഥകളി.'' സാറയാണ്.. ''കെട്ടിയോനും കെട്ടിയോളും കൂടി മാറി നിന്ന് ചവിട്ടു നാടകം കളിച്ചാൽ ഞങ്ങക്ക് അകത്തേക്ക് പോകാമായിരുന്നു.'' സച്ചുവേട്ടൻ ആണ്. അതും പറഞ്ഞു ഞങ്ങളെ തള്ളി മാറ്റി അകത്തേക്ക് നടന്നു. ഞങ്ങളും പിന്നാലെ ചെന്നു. യാസിയോടും സാറയോടും എല്ലാരും സംസാരിച്ചു. സംസാരം എല്ലാരോടും ആണെങ്കിലും യാസിയുടെ നോട്ടം എന്റെ മേൽ ആണെന്ന് കണ്ടതും ഞാൻ മെല്ലെ സ്കൂട്ട് ആയി. ''യാസി എങ്ങനെ ഇവിടെ എത്തി???'' ചാരുവാണ്.

''അത് ഞാൻ മുമ്ബ് വർക്ക് ചെയ്ത ഹോസ്പിറ്റലിൽ അഞ്ചു വർഷം ആയി. ഒരു മാറ്റം വേണം എന്ന് വിചാരിച്ചു ഇരിക്കുമ്പോളാ സച്ചു ഇവിടെ വാക്കൻസി ഉണ്ടെന്നു പറഞ്ഞെന്നു സജീവ് പറഞ്ഞു. അപ്പൊ ഒന്ന് ട്രൈ ചെയ്തതാ. ലക്ക് ഉള്ളോൻഡ് കിട്ടി. പിന്നെ എനിക്ക് വേണ്ടപ്പെട്ടവരൊക്കെ ഇവിടെ ഉണ്ടല്ലോ...'' അതവൻ എന്നെ നോക്കി ആണോ പറഞ്ഞതെന്ന് ഒരു ഡൌട്ട്. ഇവൻ മിക്കവാറും എന്റെ തല്ലു കൊണ്ട് ചാവും. ''അതാരാ തനിക്കു ഇത്ര വേണ്ടപ്പെട്ട ആൾ..'' ചോദിച്ചത് സാറയാണ്. അവൾ യാസി എന്നെ നോക്കുന്നത് കണ്ടൂന്നു എനിക്ക് മനസ്സിലായി. ''ദേ സച്ചുവും ചാരുവും, പിന്നെ ഇവരെല്ലാവരും. ഇവരൊക്കെ എന്റെ ഫ്രണ്ട്സ് ആണല്ലോ..'' യാസി പറഞ്ഞു. ''അതെങ്ങനെ??? നിങ്ങൾ ഒരുമിച്ചു പഠിച്ചതാണോ???'' സാറയാണ്. ഇവൾക്ക് വേറെ പണി ഒന്നും ഇല്ലേ ഈനാംപേച്ചി. ''ആ അത് ഞാൻ പറഞ്ഞു തരാം.'' എന്നും പറഞ്ഞു ചാരു സാറയെ കൊണ്ട് പോയി. രണ്ടിന്റെ സംസാരവും സാറയുടെ മുഖഭാവവും ഒക്കെ കണ്ടപ്പോ മനസ്സിലായി ആ അലവലാതി ചാരു എല്ലാം പറഞ്ഞു കൊടുത്തെന്നു. ആഹ് എന്റെ കാര്യത്തിൽ അടുത്തെന്നേ ഒരു തീരുമാനം ആവും. @@@@@@@@@@@@@@@@@@@@@@@@@@@@

രാവിലെ നല്ല മൂഡിൽ ആരുന്നു ലാബിൽ എത്തിയെ. പക്ഷെ അതിനകത്തെ ആളെ കണ്ടതും എന്റെ കണ്ട്രോള് പോയി. യാസി അവനെങ്ങനെ ഇവിടെ എത്തി എന്ന് ഒരു പിടിയും ഇല്ല. അപ്പോളാണ് അവൻ പറഞ്ഞത് സച്ചുവാണ് പറഞ്ഞു കൊടുത്തതെന്ന്. അതിനുള്ള ചായയും പരിപ്പ് വടയും അപ്പൊ തന്നെ ഞാൻ സച്ചൂന് കൊടുത്തു. ''ടാ എന്റെ കൈ വിടെടാ തെണ്ടീ... അവനോടല്ല ഞാൻ സജീവേട്ടന് വേണെങ്കി നോക്കിക്കോട്ടെ വിചാരിച്ച പറഞ്ഞെ. ഏട്ടനും ഇന്റർവ്യൂന് വന്നിരുന്നു. പക്ഷെ കിട്ടിയത് ഈ തെണ്ടിക്കാണെന്നു മാത്രം...'' സച്ചു പറഞ്ഞു. ചാരൂനെ വിധവ ആക്കണ്ട വിചാരിച്ചു ഞാൻ അവനെ വെറുതെ വിട്ടു. ഞങ്ങൾ ഞങ്ങളെ ജോലിയിലേക്ക് തിരിഞ്ഞു. കുറച്ചു കഴിഞ്ഞു നോക്കിയപ്പോ എല്ലാം യാസിയോട് നല്ല കത്തിയടിയിൽ ആണ്. ആമിയും ഉണ്ട് കൂടെ. ഇപ്പൊ മുമ്പത്തെ മുഖഭാവം ഒന്നും അല്ല. ആള് നല്ല ഫ്രീ ആയി അവനോടു സംസാരിക്കുന്നു. ഞാനും മെല്ലെ അങ്ങോട്ട് പോയി, അവരുടെ കൂടെ കൂടി. യാസി വിചാരിച്ച പോലെ ഒരു കോഴി ഒന്നും അല്ല. ആള് പക്കാ ഡീസന്റ് ആണ്.

നാട്ടിൽ കണ്ണൂർ തന്നെ. കല്യാണം കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞപ്പോ ഭാര്യ ഷൈമ ഒരു ആക്‌സിഡന്റിൽ മരിച്ചതാ. പാവം അവളെ ഭയങ്കര ഇഷ്ട്ടം ആയിരുന്നു പോലും. അത് കഴിഞ്ഞു അഞ്ചാറു വർഷം ആയിട്ടും അവളെ മറക്കാൻ പറ്റിയിട്ടില്ല. പ്രേമിച്ചു കെട്ടിയതായിരുന്നു. ആമിയെ കണ്ടപ്പോ അവനു ഷൈമയെ പോലെ തോന്നിപോലും. അതൊരു സത്യം ആണെന്ന് ഷൈമയുടെ ഫോട്ടോ കണ്ടപ്പോ മനസ്സിലായി. രണ്ടാളും തമ്മിൽ എന്തൊക്കെയോ സാമ്യതകൾ ഉണ്ട്. യാസി എന്നോടും ആമിയോടും കുറെ സോറി ഒക്കെ പറഞ്ഞു. അറിയാതെ പ്രൊപ്പോസ് ചെയ്തതാണെന്ന് പറഞ്ഞിട്ട്. ഇനി മുതൽ നല്ല ഫ്രണ്ട്സ് ആവാം എന്ന് പറഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്. @@@@@@@@@@@@@@@@@@@@@@@@@@@@@ ഉച്ചയ്ക്ക് ഞങ്ങൾ എല്ലാരും കാന്റീനിൽ പോയി. ഇപ്പൊ യാസിയെ കാണുമ്പോ അത്ര പേടി ഇല്ല. എന്നാലും ഇടയ്ക്കുള്ള അവന്റെ നോട്ടം എനിക്ക് ഇഷ്ട്ടം ആവുന്നില്ല. അത് എന്നെ കാണാൻ യാസിയുടെ ഭാര്യ ഷൈമയെ പോലെ ഉള്ളത് കൊണ്ടാണെന്ന ചാരുവും സാറയും പറഞ്ഞത്. ഞാനും പിന്നെ മൈൻഡ് ചെയ്യാൻ പോയില്ല.

അപ്പോളാണ് പ്രിയയും പ്രവീണേട്ടനും വന്നത്. ചാരു എല്ലാ കാര്യങ്ങളും അപ്റ്റുഡേറ്റ് ആയി പ്രിയയെ അറിയിക്കുന്ന കൊണ്ട് യാസിയുടെ കാര്യങ്ങളും അവർ അറിഞ്ഞിരുന്നു. അതോണ്ടെന്നേ രണ്ടും വന്നപാടെ എന്നെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു. ഞാൻ അവരെ നോക്കി പേടിപ്പിച്ചപ്പോ രണ്ടും അത് നിർത്തി. ''അപ്പൊ ഈ ആഴ്ച തന്നെ പോയി എല്ലാർക്കും ഡ്രസ്സ് ഒക്കെ എടുക്കാം. അടുത്ത ആഴ്ച കല്യാണം ആയി. പിന്നെ നമ്മളെ ഡ്യൂട്ടി ഇങ്ങനായൊണ്ട് എല്ലാ ഫങ്ങ്ഷൻസും രാത്രി ആണ് വച്ചിട്ടുള്ളത്.'' സച്ചുവേട്ടൻ ആണ്. ''ആഹ് എന്ന വെള്ളിയാഴ്ച രാവിലെ ഇറങ്ങാം ഡ്രസ്സ് എടുക്കാൻ..'' ചാരുവാണ്. ''രാവിലെ എന്റെ അമ്മായിയപ്പൻ തുറന്നു വച്ചിട്ടുണ്ടോ ഷോപ്പ്.'' സച്ചുവേട്ടൻ ചോദിച്ചു. ''ദേ എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ.. നിങ്ങളെ കല്യാണത്തിന് മുന്നേ ഞാനങ്ങു ട്രൈവാഷ്‌ ചെയ്യും...'' ചാരു പറഞ്ഞു. ''ഓ പിന്നെ നീ കുറെ ചെയ്യും... അതിനു മുന്നേ നിന്നെ ഞാനെന്റെ പിള്ളേരുടെ തള്ളയാക്കും.'' സച്ചുവേട്ടൻ പറഞ്ഞതും എല്ലാരും ചിരിച്ചു. ''ടാ തെണ്ടീ എന്റെ പെങ്ങളോട് വൃത്തികേട് പറഞ്ഞാൽ നിന്റെ കയ്യും കാലും ഓടിച്ചിട്ട് ഞാനിവളെ നല്ല ആർക്കെങ്കിലും കെട്ടിച്ചു കൊടുക്കും..'' ഷാദ് ആണ്. ''ആഹാ അപ്പൊ നിങ്ങളെ പെങ്ങൾക്ക് എന്റെ ഏട്ടനോട് തോന്നിയത് പറയാം അല്ലെ...

എന്റെ ഏട്ടന് നല്ല അടിപൊളി പെൺപിള്ളേരെ കിട്ടും. ഇമ്മാതിരി കൂതറനെ ഒന്നും വേണ്ട..'' ഞാൻ സച്ചുവേട്ടനെ സപ്പോർട് ചെയ്തു പറഞ്ഞു. ''അങ്ങനെ പറഞ്ഞു കൊടുക്കെന്റെ അമ്മു. നമ്മക്ക് നല്ല അടിപൊളി പെണ്ണിനെ നോക്കാം...'' സച്ചുവേട്ടൻ പറഞ്ഞു. ''തനിക്കു അമ്മൂന്നും പേരുണ്ടോ???'' അപ്പോളാണ് യാസി ചോദിച്ചത്. ''അതാണോടാ പൊട്ടാ ഇപ്പോളത്തെ പ്രശ്നം.'' ചാരു യാസിയോട് ഒച്ചയിട്ടു. അപ്പൊ തന്നെ യാസി വാ പൊതി സിബ്ബ് ഇടുന്ന പോലെ കാണിച്ചു. ഞങ്ങളെല്ലാവരും ഇരുന്നു ചിരിച്ചു. അപ്പോളും സച്ചുവേട്ടനും ചാരുവും പൊരിഞ്ഞ അടി ആണ്. തുടങ്ങി കൊടുത്ത ഞാനും ഷാദും ഇരുന്നു ചിരിച്ചു. അവസാനം രണ്ടും കൂടി തെറ്റി എണീറ്റുപോയി. ''ആഹാ രണ്ടിനും സമാധാനം ആയല്ലോ അവരെ പിണക്കിയപ്പോ???'' പ്രിയയാണ്. ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു. ''വേഗം പോയി അവരെ പിണക്കം മാറ്റിക്കോ.. വെറുതെ കല്യാണത്തിന് മുന്നേ അടിച്ചു ചാവണ്ട രണ്ടും..'' എന്നും പറഞ്ഞു എന്നേം ഷാദിനേം എല്ലാരും കൂടി ഉന്തി തള്ളി വിട്ടു. ഞങ്ങൾ അവരേം തപ്പി കുറെ നടന്നു. എവിടെ രണ്ടിന്റേം പൊടി പോലും ഇല്ല. സാറയെ വിളിച്ചപ്പോ ലാബിൽ എത്തീട്ടില്ലാന്നു പറഞ്ഞു. ഞങ്ങൾ അവിടുണ്ടായിരുന്ന ഒരു ക്ലീനിങ് ചേട്ടനോട് ചോദിച്ചപ്പോ ചാരു കരഞ്ഞോണ്ട് ടെറസിലേക്കു പോവുന്നത് കണ്ടു,

പിന്നാലെ സച്ചുവേട്ടനും പോയി എന്ന് പറഞ്ഞു. ''പടച്ചോനെ പണി പാളിയോ??? അവളെങ്ങാനും ചാടാൻ പോയതാണോ...'' ഞാൻ ചോദിച്ചു. ''ഓ കരിനാക്ക് വളച്ചു ഒന്നും പറയല്ലെടീ ശവമേ...'' ഷാദ് പറഞ്ഞു. ''ശവം ഇയാളെ കേട്ടോയോള്..'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ''ആഹ് അവളെ തന്നെയാ പറഞ്ഞെ...'' എന്ന് ഷാദ് പറഞ്ഞതും ഞാൻ പ്ലിങ്ങി. ശരിയാണല്ലോ ഞാനല്ലേ ഇപ്പൊ ഇവന്റെ കെട്ടിയോൾ. പ്ലിങ്ങി തീർക്കാൻ എന്റെ ജീവിതം ഇനിയും ബാക്കി. ''ആലോചിച്ചു നിക്കാതെ വാടി'' എന്നും പറഞ്ഞു അവനെന്റെ കയ്യും പിടിച്ചു ലിഫ്റ്റിലേക്കു ഓടി. മോളിൽ എത്തി ലിഫ്റ്റിൽ നിന്നും ഇറങ്ങി സ്റ്റെപ്പിലേക്കു ഓടി. ഒരു ഫ്ലോർ നടന്നു കേറിയാൽ മാത്രമേ ടെറസിൽ എത്തൂള്ളൂ. ഞങ്ങൾ മാക്സിമം സ്പീഡിൽ ഓടി അങ്ങോട്ട് കേറി. എല്ലാ സ്ഥലത്തും നോക്കി. അപ്പൊ അവിടെ സൈഡീന്നു എന്തോ സൗണ്ട് കേട്ടു. ഞങ്ങൾ മെല്ലെ അങ്ങോട്ടേക്ക് നടന്നു. അവിടെ കണ്ട കാഴ്ച, ഹോ പകച്ചു പോയെന്റെ ബാല്യം.. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@

തമാശയിൽ തുടങ്ങിയതാണെങ്കിലും ചാരു കരഞ്ഞോണ്ട് പോയപ്പോ എനിക്കാകെ എന്തോ പോലെ ആയി. പിന്നെ ടെറസിലേക്കു പോയി എന്ന് ആ ക്‌ളീനർ പറയുന്നത് കേട്ടപ്പോ ശരിക്കും ടെൻഷൻ ആയി. സച്ചു പിന്നാലെ പോയെന്നു പറഞ്ഞപ്പോ ഒരു സമാധാനം ഉണ്ടായെങ്കിലും ആമിയേയും കൂട്ടി വേഗം അങ്ങോട്ടേക്ക് ഓടിപ്പോയി. അവിടെ എത്തി ഞങ്ങള് കണ്ട കാഴ്ച. ഹോ ഭീകരം കൊടും ഭീകരം. നമ്മളെ കലിപ്പൻ സച്ചു ചാരുവിന്റെ മടിയിൽ കിടന്നു കരയുന്നു. രണ്ടും അവിടെ നിലത്തു സിമെന്റ് തിണ്ണയിൽ ഇരിപ്പുണ്ട്. സച്ചു എൽ കെ ജി പിള്ളേരെ പോലെ ചാരുവിന്റെ മടിയിൽ കിടന്നു കരഞ്ഞോണ്ട് ഓരോന്ന് ചോദിക്കാ.. ചാരു കഷ്ട്ടപ്പെട്ടു സമാധാനിപ്പിക്കുന്നുണ്ട്. ''നീ എന്തിനാ എന്നോട് പിണങ്ങിയെ? എനിക്കതു സഹിക്കൂലാന്നറിഞ്ഞൂടെ നിനക്ക്...'' സച്ചു. ''ഞാൻ തമാശക്ക് പറഞ്ഞതല്ലേ എന്റെ പൊന്നെ, ഒന്നേ കരച്ചില് നിർത്തു...'' ചാരു. ''ഇല്ല, ഇനി ഒരിക്കലും എന്നോട് പിണങ്ങില്ളെന്നും എന്നെ വിട്ടു പോവില്ലെന്നും സത്യം ചെയ്...'' സച്ചു ''ഓക്കേ... സത്യം ഞാൻ എന്റെ സച്ചൂട്ടനെ ഇനി വിഷമിപ്പിക്കില്ലാട്ടോ...'' ചാരു.

ഇതൊക്കെ രണ്ടും കുഞ്ഞു പിള്ളേരെ പോലെയാണ് പറയുന്നേ. ഞാനും ആമിയും ഇതൊക്കെ കണ്ടു നിന്നും ഇരുന്നും കിടന്നും ഒക്കെ ചിരിച്ചു. ചിരിച്ചു ചിരിച്ചു കണ്ണീന്നു വെള്ളം വന്നു. ''എന്നെ കരയിച്ചതല്ലേ, അപ്പൊ അതിന്റെ മരുന്നും താ..'' സച്ചു ഒരു കള്ളച്ചിരിയോടെ ചാരുവിനെ നോക്കി പറഞ്ഞു. അവൾ അവനെ നോക്കി പുഞ്ചിരിച്ചിട്ടു സച്ചുവിന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. പിന്നെ അവന്റെ കണ്ണ് തുടച്ചിട്ട് കണ്ണിലും കൊടുത്തു. ഞങ്ങടെ ചിരി സ്വിച്ച് ഇട്ട പോലെ നിന്നു. ഞാൻ ആമിയെ നോക്കി, അവളെന്നെയും. ഇനി നിന്നാൽ മറ്റു പലതിനും സാക്ഷി ആവേണ്ടി വരുമെന്ന് തോന്നിയതും ഞാൻ സ്റ്റോപ്പ് എന്ന് അലറി. രണ്ടാളും ചാടി എണീറ്റു. ഞങ്ങളെ അവിടെ തീരെ പ്രതീക്ഷിച്ചില്ല എന്ന് മനസ്സിലായി. ''എന്തിനാ ദ്രോഹികളെ ഇപ്പൊ കെട്ടിയെടുത്തെ.. ഒരു രണ്ടു മിനിട്ടു കഴിഞ്ഞു വന്നാ പോരായിരുന്നോ???'' സച്ചു. ''ആഹ് എന്നിട്ടു വേണം നീ നേരത്തെ പറഞ്ഞത് പ്രാവർത്തികമാക്കാൻ അല്ലേടാ തെണ്ടീ..'' ഞാൻ പറഞ്ഞു. അപ്പൊ അവനൊന്നു ഇളിച്ചു കാണിച്ചു. ''എന്നാലും എന്റെ സച്ചുവേട്ടാ ഈ കലിപ്പനു ഇങ്ങനൊരു കൊച്ചു കുഞ്ഞിന്റെ മുഖം കൂടി ഉണ്ടെന്നു ഞാൻ ഇപ്പോളാ അറിഞ്ഞേ..'' എന്നും പറഞ്ഞു ആമി ചിരിച്ചു. ''നീ ഇനിയും എന്തൊക്കെ കാണാൻ ഇരിക്കുന്നു.'' ചാരുവാണ്.

''മുത്തേ നിന്റെ പിണക്കം മാറിയോടാ.. ഇല്ലെങ്കിൽ ഞാനൊരു മരുന്ന് തരട്ടെ..'' എന്നും ചോദിച്ചു ഞാൻ സച്ചുവിനെ ഉമ്മ വെക്കാൻ പോയി. അവൻ അപ്പൊ തന്നെ അവിടുണ്ടായിരുന്ന ഒരു വടി എടുത്തു എന്നെ അടിക്കാൻ ഓടിച്ചു. ഹോ ചെക്കന് ഒടുക്കത്തെ സ്റ്റാമിന എന്നെ ഒരു മൂന്നു റൌണ്ട് എങ്കിലും അവൻ ആ ടെറസിനു ചുറ്റും ഓടിച്ചു. അവസാനം ഞാൻ കീഴടങ്ങിയപ്പോ വടി കളഞ്ഞു കൈ കൊണ്ട് അവൻ എന്നെ നല്ലോണം തലോടി. ''ഒന്ന് മതിയാക്കീട്ടു വേഗം വന്നേ... എനിക്ക് ഈ കണ്ടതൊക്കെ എല്ലാരോടും പോയി പറയേണ്ടതാ..'' ആമി പറഞ്ഞു. ''എന്റെ പൊന്നു മോളെ നാറ്റിക്കരുത്... എന്ത് വേണേലും ചെയ്യാം...'' ചാരു ആമിയോട് പറഞ്ഞു. ''ഇല്ല മോളെ ഇത് ഞാൻ പറഞ്ഞില്ലെങ്കി എനിക്കൊരു സമാധാനം കിട്ടില്ല.'' എന്നും പറഞ്ഞു ആമി താഴേക്ക് പോവാൻ നിന്നതും ചാരു അവളെ പിടിക്കാൻ പോയി. ദാ അടുത്ത ടോം ആൻഡ് ജെറി ഓട്ടം തുടങ്ങീട്ടുണ്ട്.. ഞാനും സച്ചുവും അതും നോക്കി നിന്ന് ചിരിച്ചു. പെട്ടെന്ന് ആമി അവളുടെ പർദ്ദ തടഞ്ഞു വീഴാൻ പോയി. ചാരു പിടിക്കാൻ നോക്കിയെങ്കിലും പറ്റിയില്ല.

അവൾ നേരെ എന്റെ മുന്നിലേക്ക് വന്നു വീഴാൻ പോയി. @@@@@@@@@@@@@@@@@@@@@@@@@@@@@@@ ഇല്ല ഞാൻ വീണിട്ടില്ല. ഷാദ് എന്നെ പിടിച്ചു. പക്ഷെ പെട്ടെന്നായതു കൊണ്ട് അവനു ബാലൻസ് കിട്ടിയില്ല. ഞാൻ അവന്റെ മേലേക്ക് വീണു. കഷ്ടകാലത്തിനു എന്റെ ചുണ്ട് അവന്റെ കവിളിനെ തലോടി. ഞങ്ങൾ ആകെ എന്തോ പോലെ ആയി. ഞാൻ വേഗം എണീറ്റു, പിന്നാലെ അവനും. ആരും കണ്ടില്ലാന്നു വിചാരിച്ചു നോക്കിയപ്പോ സച്ചുവേട്ടനും ചാരുവും നിന്ന് ചിരിക്കാ.. അപ്പൊ രണ്ടും കണ്ടൂന്നു മനസ്സിലായി. ഞങ്ങൾ രണ്ടാൾക്കും ഒന്ന് ഇളിച്ചു കൊടുത്തിട്ടു പൊടിയൊക്കെ തട്ടി മെല്ലെ അവിടുന്ന് മുങ്ങാൻ നോക്കി. ''ആഹ് എങ്ങോട്ടാ മക്കള്... ചാരൂ നീ ഇവിടെ വല്ലോം കണ്ടോ..'' സച്ചുവേട്ടൻ. ''ഏയ് ഞാൻ ഒന്നും കണ്ടില്ല...'' ചാരു. ''നിങ്ങൾ ഇങ്ങോട്ടു വന്നപ്പോ വല്ലോം കണ്ടിരുന്നോ...'' സച്ചുവേട്ടൻ ചോദിച്ചു. രണ്ടും കൂടി ഇപ്പൊ നടന്നത് വച്ച് ഞങ്ങളെ ബ്ലാക്‌മെയ്ൽ ചെയ്യാ. ''ഇല്ല ഞങ്ങളൊന്നും കണ്ടിട്ടില്ല... നിങ്ങളും ഒന്നും കണ്ടിട്ടില്ല... ഓക്കേ..'' ഷാദ് പറഞ്ഞു. ''അതാ രണ്ടു കൂട്ടർക്കും നല്ലതു.'' സച്ചുവേട്ടൻ ഞങ്ങളെ നോക്കി പറഞ്ഞു. ഞങ്ങള് താഴോട്ടിറങ്ങി. എനിക്കെന്തോ ഷാദിനെ ഫേസ് ചെയ്യാൻ ഒരു മടി. പക്ഷെ അവൻ കൂൾ ആയി ഒന്നും സംഭവിക്കാത്ത പോലെ പെരുമാറി.

അപ്പൊ ഞാനും ഒന്ന് റിലാക്സ് ആയി. അറിയാതെ പറ്റിയതല്ലേ, കുഴപ്പമില്ല. @@@@@@@@@@@@@@@@@@@@@@@@@@@@@@ എന്റമ്മോ... വല്ലാത്ത വീഴ്ച ആയിപ്പോയി. ജീവിതത്തിലെ ഫസ്റ്റ് കിസ്, അതും ഇങ്ങനെ... വല്ലാത്ത ജാതി കിസ് ആയിപ്പോയി. ഫോണിലൂടെ കുറച്ചു കിട്ടുകേം കൊടുക്കുകേം ചെയ്തിട്ടുണ്ടെലും നേരിട്ട് കിട്ടുന്നത് ആദ്യമായിട്ടാ... ഞാനൊന്നു പകച്ചു പോയി.. പക്ഷെ ആമിയുടെ മുഖം കണ്ടപ്പോ വേഗം ഒന്ന് കൂൾ ആയി. അവൾക്കു എന്തോ എന്നെ ഫേസ് ചെയ്യാൻ മടി പോലെ. ഞാൻ കൂൾ ആയപ്പോ അവളും ഓക്കേ ആയി. ഞങ്ങൾ നാലാൾക്കാരും ഈ കാര്യത്തെ പറ്റി പിന്നെ മിണ്ടിയില്ല. ഈ ആഴ്ച ശടേന്ന് അങ്ങനെ പോയി. കല്യാണം പ്രമാണിച്ചു ഡെയിലി വൈകുന്നേരം പാർച്ചസിനു ഇറങ്ങൽ തന്നെ പണി. ഈ പെൺപിള്ളേരേം കൊണ്ട് പർച്ചെസിനു പോവുന്നത് പണ്ടേ എനിക്ക് ഇഷ്ടമില്ലാത്ത കാര്യമായ. പിന്നെ സച്ചുവിന് കമ്പനി കൊടുക്കാൻ പോവും. ഡെയിലി ഓരോ ഷോപ്പിൽ പോയി ചാരുവും ആമിയും കൂടി എന്തൊക്കെയോ വാങ്ങീട്ടു വരും. ഇടയ്ക്കു സാറയും പ്രിയയും ഉണ്ടാവും. ഹോസ്പിറ്റലിന് നേരെ ഷോപ്പിംഗിനാണ് വരാറ്. ഉറക്കം തന്നെ ഷോപ്പിംഗ് കാരണം പോയി കിടക്കാ.. ഇന്ന് ലീവ് ആയോണ്ട് നല്ലോണം കിടന്നുറങ്ങി.

പതിനൊന്നു മണി ആയപ്പോ ആമി എന്നെ വിളിച്ചു എണീപ്പിച്ചു. ''എന്താടീ ഇന്നും ഉറങ്ങാൻ വിടില്ലേ...'' ഞാൻ ദേഷ്യപ്പെട്ടു. ''ആഹ് മതി ഉറങ്ങിയത്.. എണീറ്റ് ജുമാ നിസ്കരിക്കാൻ പോവാൻ നോക്ക്...'' ആമി. ''എന്നെ കൊണ്ടൊന്നും വയ്യ.. നീ ഒന്ന് പോയെ...'' എന്റെ ജീവിതത്തിൽ ദുരിതങ്ങൾ മാത്രമേ എനിക്ക് സംഭവിച്ചിട്ടുള്ളൂ.. എനിക്ക് പ്രിയപ്പെട്ടതെല്ലാം എന്നിൽ നിന്നും തട്ടിപ്പറിച്ചു. അതോണ്ടെന്നേ പടച്ചോനുമായിട്ടുള്ള കണക്ഷൻ വിട്ടിട്ടു കുറച്ചായി. ഇല്ലെങ്കിൽ അഞ്ചു നേരം മുടങ്ങാതെ പള്ളീൽ പോയവനാ ഞാൻ. ''അതൊന്നും പറഞ്ഞാൽ പറ്റില്ല. നമുക്ക് എന്ത് പ്രശ്നം വന്നാലും അത് അല്ലാഹുവിന്റെ പരീക്ഷണം ആണ്. എന്തെങ്കിലും നഷ്ട്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതിലും നല്ലതു പടച്ചോൻ നമ്മക്ക് തരും. അതിനു വേണ്ടി പ്രയത്നിക്ക. അല്ലാതെ ഒരു പരീക്ഷണം വരുമ്പോ പേടിച്ചു ഓടുക അല്ല വേണ്ടത്.. ആമി പറഞ്ഞു.'' അവള് പിന്നേം എന്തൊക്കെയോ പറഞ്ഞു എനിക്ക് തലവേദന ആക്കിയപ്പോ ഞാൻ എണീറ്റ് കുളിക്കാൻ പോയി. ഫ്രഷ് ആയി വരുമ്പോളേക്കും അവൾ എനിക്ക് ഇടാൻ ഒരു വെള്ള ഷർട്ടും ബ്ലൂ ജീനും എടുത്തു വെച്ചിട്ടുണ്ടായിരുന്നു. അതും ഇട്ടു റെഡി ആയി നിക്കുമ്പോളാണ് കാളിങ് ബെൽ അടിച്ചത്. ഞാൻ പോയി ഡോർ തുറന്നു നോക്കി. മുന്നിലുള്ള ആളെ കണ്ടു ഞാൻ ആമിയെ നോക്കി പേടിപ്പിച്ചു. അവൾ അപ്പൊ എനിക്കൊന്നു ഇളിച്ചു തന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story