ഡിവോയ്‌സി: ഭാഗം 31

divoysi

രചന: റിഷാന നഫ്‌സൽ

''എന്താടാ ഇങ്ങനെ മിഴിച്ചു നോക്കുന്നെ??? നീ ഞങ്ങളെ മറന്നാലും ഞങ്ങളെ പെങ്ങൾ ഞങ്ങളെ മറക്കൂല്ലെടാ..'' സിനുവും ആഷിയും പറഞ്ഞു. ഞാൻ വിളിക്കാതെ വന്നത് കൊണ്ട് ഇവന്മാർ ഇത് പറയും എന്ന് എനിക്കറിയാം. ഞാൻ അവരെ ഇന്ന് വിളിക്കാതിരുന്നത് സച്ചുവും ചാരുവും ഇന്ന് ബാക്കി ഷോപ്പിംഗ് തീർക്കണം എന്ന് പറഞ്ഞത് കൊണ്ടാ. ആമി എല്ലാം കോളാക്കി കയ്യിൽ തന്നു. ഞാൻ അവർക്കൊന്നു ഇളിച്ചു കൊടുത്തു. രണ്ടും കൂടി എന്റെ പുറത്തു ബാന്റ് മേളം നടത്തി അകത്തേക്ക് വന്നു. അപ്പോളേക്കും ആമി അവർക്കു കുടിക്കാൻ ജ്യൂസും കൊണ്ട് വന്നിരുന്നു. എനിക്കും തന്നു ജ്യൂസ്. പിന്നെ രാവിലെ എനിക്ക് വേണ്ടി ഉണ്ടാക്കി വച്ച സാൻവിച്ചും. ഞങ്ങള് അതും കഴിച്ചു കുറച്ചു സമയം കത്തി വെച്ചിരുന്നു. ആമി കിച്ചണിൽ തിരക്കിട്ട പണിയിൽ ആണ്. അപ്പോളാണ് വീണ്ടും കാളിംഗ് ബെൽ അടിച്ചത്. നോക്കിയപ്പോ ചാരുവും സച്ചുവും പ്രവീണും പ്രിയയും. പ്രിയയും പ്രവീണും ഞങ്ങളെ ബിൽഡിങ്ങിൽ തന്നെ ആയോണ്ട് നന്നായി. ഞാൻ ആഷിയെയും സിനുവിനെയും പ്രിയക്കും പ്രവീണിനും പരിചയപ്പെടുത്തി. പ്രിയയും ചാരുവും ആമിയെ സഹായിക്കാൻ പോയി. ഞങ്ങള് കുറച്ചു സംസാരിച്ചിട്ട് നിസ്കരിക്കാൻ പോവാൻ ഇറങ്ങി.

സച്ചുവും പ്രവീണും അവിടെ അടുക്കളയിലേക്കു വേണ്ടുന്ന ഒന്ന് രണ്ടു സാധനം വാങ്ങാൻ ഞങ്ങളുടെ കൂടെ താഴേക്കിറങ്ങി. കുറെ നാളുകൾക്കു ശേഷം ആണ് പള്ളിയിലേക്ക് കയറിയത്. സത്യം പറഞ്ഞാൽ ഒരു തരം വെറുപ്പായിരുന്നു എന്റെ ജീവിതം ഇങ്ങനെ ഒക്കെ ആയതിൽ. പക്ഷെ ഇപ്പൊ ഇവിടെ വന്നപ്പോ എന്തോ ഒരു സുഖം മനസ്സിൽ. തിരിച്ചു റൂമിൽ എത്തിയപ്പോ എല്ലാരും കൂടി ഫുഡ് ഒക്കെ എടുത്തു സെറ്റ് ആക്കി. ആങ്ങളമാർ വരുന്നുണ്ടാവും പെങ്ങൾ മേശ നിറച്ചിട്ടുണ്ട്. അൽസ, ചിക്കൻ ബിരിയാണി, ചിക്കൻ ഫ്രൈ, സാലഡ്, മുട്ടമാല കൂടെ പുഡിങ്ങും. എല്ലാരും നല്ല മൂക്ക് മുട്ടെ തിന്നു. അതിനിടക്ക് സച്ചു എന്നെ നോക്കി ഒന്ന് രണ്ടു വട്ടം അർഥം വച്ച് ചിരിക്കുന്നത് കണ്ടു. പക്ഷെ കാര്യം എന്താണെന്ന് മനസ്സിലായില്ല. സുലൈമാനി കൊടുക്കാൻ എന്ന രീതിയിൽ ഞാൻ അവന്റെ അടുത്തേക്ക് പോയി. ''എന്താടാ കുറെ നേരായല്ലോ എന്നെ നോക്കി ഒരു ഇളി??? എന്താ കാര്യം???'' ഞാൻ ചോദിച്ചു. ''ഓ ഒന്നുമില്ലേ... നമ്മളൊരാളോട് നിനക്ക് പള്ളീൽ പോയിക്കൂടെടാ എന്ന് ചോദിക്കാൻ തുടങ്ങീട്ട് ഒന്ന് രണ്ടു വര്ഷം ആയി. ഒരു മൈണ്ടും ഇല്ലാരുന്നു. ഇപ്പൊ ഓരോ മാറ്റങ്ങൾ...'' എന്നും പറഞ്ഞു അവൻ എന്നെയും ആമിയെയും നോക്കി ചിരിച്ചു.

അവൾ ഇതൊന്നും അറിയാതെ എല്ലാരേം തീറ്റിക്കുന്ന തിരക്കിലാ. എല്ലാരും തിന്നു വയറു പോറ്റാൻ ആയിട്ടുണ്ട്. എന്നിട്ടും വീണ്ടും നിർബന്ധിച്ചു തിന്നിക്കാ. സത്യം പറഞ്ഞാ അവൾ എന്നൊക്കൊരു അത്ഭുതം ആണ്. ഉള്ളിൽ ഇത്രേം കനലുകൾ വച്ച് ഇത്ര സന്തോഷത്തോടെ നിക്കാൻ വേറെ ആർക്കും പറ്റില്ല. എന്നിലും പല മാറ്റങ്ങൾ വരുത്താൻ അവൾക്കു പറ്റീട്ടുണ്ട്. എന്റെ ഡിവോർസോടെ കിട്ടിയ രണ്ടു നല്ല കാര്യങ്ങൾ ആരുന്നു കള്ളുകുടിയും സിഗററ്റു വലിയും. അതിൽ കുടിയൊക്കെ സച്ചു എങ്ങനേലും നിർത്തിച്ചു. പക്ഷെ സിഗററ്റു എനിക്ക് ഇല്ലാതെ പറ്റില്ല. പക്ഷെ ഞാൻ ആരുടേയും മുന്നിൽ വച്ച് വലിക്കാറില്ല. പക്ഷെ ആമി എന്നെ കയ്യോടെ പിടിച്ചു. ഇനി വലിച്ചാൽ എന്നെ മൊത്തത്തിൽ കത്തിച്ചു കലയും എന്നാ അവളുടെ ഭീഷണി. അതിനു ശേഷം ഇത് വരെ സിഗരറ്റു കയ്യോടു തൊട്ടിട്ടില്ല. തൊടാൻ തോന്നീട്ടില്ല. ഞാൻ അവളെ കണ്ണിമ വെട്ടാതെ നോക്കുന്നത് കണ്ടത് കൊണ്ടാവും അവള് എന്തെ എന്ന് പിരികം പൊക്കി ചോദിച്ചു. ഞാൻ ഒന്നുമില്ലെന്ന്‌ ഷോൾഡർ പൊക്കി കാണിച്ചു.

@@@@@@@@@@@@@@@@@@@@@@@@@@@@ ഇവനെന്താ എന്നെ ഇങ്ങനെ നോക്കുന്നെ.. എന്താണെന്ന് ചോദിച്ചപ്പോ ഒന്നുമില്ലാന്നു പറഞ്ഞു. ഞാൻ പിന്നേം തീറ്റിക്കുന്നതിൽ കോൺസെൻട്രേറ്റ് ചെയ്തു. ഞാൻ സൈറയെ വിളിച്ചതാ, അപ്പൊ ഷാജുക്കാന്റെ ഫാമിലി ഒക്കെ ഇന്ന് അവരുടെ റൂമിൽ വരുന്നുണ്ടെന്നു പറഞ്ഞു. അവരും റൂം നോക്കുന്നുണ്ട്, ഞങ്ങളെ ഫ്ലാറ്റിൽ തന്നെ. ''എന്റെ പൊന്നു ആമി എനിക്ക് മതിയായി.. ഇനി തിന്നാൽ എന്റെ വയറു പൊട്ടിത്തെറിക്കും..'' സിനൂക്ക പറഞ്ഞു. ''അതെ ഇത്ര നല്ല ഫുഡ് കഴിച്ചിട്ട് എത്ര നാളായി എന്ന് അറിയോ... ഇനി എല്ലാ ആഴ്ചയും ഞങ്ങൾ ഇവിടെയാ..'' ആശിക്കയാണ്. എല്ലാരും ഞാൻ ഉണ്ടാക്കിയ ഫുഡിന്റെ മെഹബ് പറയുവാണ്. പക്ഷെ ആ ഡ്രാക്കുള മാത്രം ഒന്നും പറഞ്ഞില്ല, ജന്തു. ''ആഹ് ഇവളുടെ കൈപ്പുണ്യം അത് വേറെ തന്നെയാ മക്കളെ...'' സച്ചുവേട്ടൻ ആണ്. ''പിന്നെ കോപ്പാണ്..'' നോക്കിയപ്പോ ഷാദ് ആണ്. ''ഒപ്പിക്കാം... അല്ലാണ്ട് വല്യ രസമൊന്നും ഇല്ല.'' അവനങ്ങനെ പറഞ്ഞോണ്ട് ഞാൻ ഉണ്ടാക്കിയ പുഡ്ഡിംഗ് വെട്ടി വിഴുങ്ങാണ്.. ''ആണോ എന്നാ പൊന്നു മോൻ നല്ല കൈപ്പുണ്യം ഉള്ള ആരെങ്കിലും ഉണ്ടാക്കിയത് കഴിച്ചാൽ മതി.'' എന്നും പറഞ്ഞു പുഡിങ്ങിന്റെ പാത്രം ഞാൻ തട്ടിപ്പറിച്ചു കഴിക്കാൻ തുടങ്ങി.

''ടീ അതിങ്ങു തന്നെ... ഞാൻ പറഞ്ഞത് തിരിച്ചെടുത്തു.. എന്റെ ഫേവറിറ്റ് ആണ്.. ഇങ്ങു താ..'' ഷാദ് പറഞ്ഞു. ''ആണോ എന്നാ തിന്നണ്ട..'' എന്നും പറഞ്ഞു ഞാൻ അത് കൊടുത്തില്ല. പുഡ്ഡിംഗ് ആണെങ്കിൽ പാത്രത്തിൽ കഴിഞ്ഞു. ഷാദ് എന്റെ പിന്നാലെ നടന്നു പക്ഷെ ഞാൻ കൊടുത്തില്ല. അപ്പൊ ആ അലവലാതി ഡ്രാക്കുള പറഞ്ഞ ഡയലോഗ് കേട്ട് കഴിക്കുന്നത് എന്റെ മണ്ടേല കേറി. ''ഓ എന്റെ ആമി നിനക്ക് ഞാൻ കഴിച്ചതിന്റെ ബാക്കി വേണാരുന്നെകിൽ ഇക്കാനോടു പറഞ്ഞ പോരാരുന്നോ, ഇങ്ങനെ അഭിനയിക്കണോ..'' അത് കേട്ട് കിണിക്കാൻ ബാക്കി അലവലാതീസും.. ഞാൻ അപ്പൊ തന്നെ ആ കപ്പു അവനു തിരിച്ചു കൊടുത്തിട്ടു അവനെ നോക്കി പേടിപ്പിച്ചു. ആ ഡ്രാക്കുള എന്നെ നോക്കി സായിട്ടടിച്ചിട്ടു സച്ചുവേട്ടന്റെ അടുത്ത് പോയി ഇരുന്നു. അങ്ങനെ എല്ലാരും കുറെ കത്തി അടിച്ചു. വൈകുന്നേരം ആയപ്പോ ഷോപ്പിംഗിനു ഇറങ്ങി. ഞങ്ങൾ ഡ്രസ്സ് കോഡ് ആക്കി. ഞാൻ ബ്ലാക് പറഞ്ഞെങ്കിലും ആരും സമ്മതിച്ചില്ല. അവസാനം പിങ്ക് കളർ ഗൗൺ ഞാനും പ്രിയയും എടുത്തു. ചിത്ര ചേച്ചിക്കും സച്ചുവേട്ടന്റെ ഏട്ടന്റെ ഭാര്യക്കും പിന്നെ സൈറക്കും അതുപോലെ ഒരെണ്ണം വാങ്ങി. ചാരുവും സച്ചുവേട്ടനും മാച്ചിങ് ലഹെങ്കയും ഷെർവാണിയും എടുത്തു. താലികെട്ടുമ്പോൾ ഉടുക്കേണ്ടത് ചാരുവിന്റെ അമ്മയും ചേച്ചിയും പോയി എടുത്തു.

പുടവ കൊടുക്കേണ്ട സാരി എന്നെ കൊണ്ടാണ് സച്ചുവേട്ടൻ സെലക്ട് ചെയ്യിച്ചത്. അഞ്ചു ദിവസം കഴിഞ്ഞാൽ കല്യാണം. ബുധനാഴ്ച ഹൽദി, വ്യാഴാച മെഹന്തി പിന്നെ വെള്ളിയാഴ്ച കല്യാണം. ഹൽദിക്കു എല്ലാരും മഞ്ഞ കളർ ഡ്രെസ്സും മെഹിന്ദിക്ക് റെഡും ആണ് എടുത്തത്. ഞാൻ കുറെ ഒഴിവാക്കാൻ നോക്കി എങ്കിലും ആരും സമ്മതിച്ചില്ല. ആശിക്കയും സിനൂക്കയും ഞങ്ങളെ കൂടെ തന്നെ ഉണ്ടാരുന്നു. അവർക്കായിരുന്നു കവർ പിടിക്കേണ്ട ചുമതല. പാവങ്ങൾ കുറെ കഷ്ട്ടപ്പെട്ടു. എല്ലാം കഴിഞ്ഞു ഫുഡ് കഴിക്കാൻ നടന്നു. അപ്പൊ ദേ വരുന്നു വലിയൊരു കുരിശ്. വേറെ ആരും അല്ല സാജിദ്.. ഈ തെണ്ടി എന്താ ഇവിടെ എന്ന് ആലോചിച്ചു നിക്കുമ്പോളാണ് അവൻ എന്റെ നേരെ നടന്നു വരാൻ തുടങ്ങിയത്. ''എന്താ അംനുക്കുട്ടീ സുഖല്ലേ... ഫ്രണ്ട്സിന്റെ കൂടെ ഷോപ്പികിനു വന്നതാവും അല്ലെ, അല്ലാതെ കുടുംബക്കാർ ഒന്നും അടുപ്പിക്കില്ലല്ലോ...'' എന്നും പറഞ്ഞു അവൻ ചിരിച്ചു. ഞാൻ ഒന്നും മിണ്ടിയില്ല. ചുറ്റും നോക്കിയപ്പോ എല്ലാരും ഓരോ കാര്യങ്ങളിൽ ആണ്. എന്നെ ആരും കണ്ടിട്ടില്ല.

''എന്തൊരു സമാധാനം നിന്നെ ഇങ്ങനെ കാണുമ്പോൾ.. എന്നെ നീ നിന്റെ ഇക്കമാർ ഉള്ള ധൈര്യത്തിലാ അന്ന് തല്ലിയത് എന്ന് എനിക്കറിയാം. അപ്പൊ തന്നെ വിചാരിച്ചതാ നിന്നെ ഇങ്ങനെ ഒറ്റപ്പെടുത്തണം എന്ന്. ഇപ്പൊ എനിക്ക് സന്തോഷം ആയെടീ.. ഒരു കൂട്ടും ഇല്ലാതെ നീ നരകിക്കുന്ന എനിക്ക് കാണണം. അവസാനം നീ എന്റെ കാൽക്കീഴിൽ വന്നു വീഴും. പക്ഷെ ഞാൻ നിന്നെ തള്ളി മാറ്റില്ല കേട്ടോ. കാരണം അന്നും ഇന്നും നിന്നെ എനിക്ക് വേണം.. എന്തിനാണെന്ന് ഞാൻ പറയാതെ തന്നെ നിനക്കറിയാലോ... അല്ലെ..'' എന്നും പറഞ്ഞു അവൻ എന്നെ വൃത്തികെട്ട രീതിയിൽ നോക്കി. ''തന്റെ കല്യാണം കഴിഞ്ഞു ഒരു കുട്ടി ഒക്കെ ആവാൻ പോവല്ലേ, ഇനി എങ്കിലും നന്നായിക്കൂടെ..'''ഞാൻ ദേഷ്യത്തോടെ ചോദിച്ചു. ''ആഹാ നിന്റെ നാക്കു തിരിച്ചു വന്നല്ലോ.. അല്ലെങ്കി മിണ്ടാപ്പൂച്ചയെ പോലെ ആയിരുന്നല്ലോ. ഇപ്പൊ എവിടുന്നു വന്നു ഈ ധൈര്യം.'' അവൻ ചോദിച്ചോണ്ടു എന്റെ നേരെ വന്നു. സത്യം പറഞ്ഞാൽ എനിക്കും അറിഞ്ഞൂടാ. നാളുകളായി എനിക്ക് ആരോടും ദേഷ്യപ്പെടാനോ എന്തേലും വൃത്തികേട് പറഞ്ഞാൽ മറുപടി പറയാനോ നാവു ഉയരാറില്ല. ഇപ്പൊ എങ്ങിനെ എനിക്കീ ധൈര്യം വന്നു. ഞാൻ അറിയാതെ തന്നെ എന്റെ കൈ സ്കാർഫിനുള്ളിലെ മഹറിൽ തൊട്ടു.

ഇതാണോ എനിക്ക് കിട്ടിയ ശക്തി അറിയില്ല. പക്ഷെ അവൻ എന്റെ നേരെ നടക്കാൻ തുടങ്ങിയതും ഉണ്ടായ ധൈര്യമൊക്കെ ചോർന്നു പോയി. യാന്ത്രികമായി ഞാൻ പിറകോട്ടേക്കു എന്റെ കാലുകൾ ചലിപ്പിച്ചു. സത്യം പറഞ്ഞാ പേടിച്ചിട്ടു വിറക്കാൻ തുടങ്ങി. പെട്ടെന്നാണ് ഞാൻ എന്തിലോ തട്ടി നിന്നതു, അല്ല ആരിലോ തട്ടി. ആ ആൾ പിന്നിലൂടെ എന്നെ ചേർത്ത് പിടിച്ചു മുഖം എന്റെ ഷോള്ഡറില് വച്ചു. എന്റെ ഹൃദയം ഇപ്പൊ പൊട്ടിത്തെറിക്കുമെന്നു എനിക്ക് തോന്നി. കൈ വച്ചപ്പോ തന്നെ തിരിഞ്ഞു നോക്കാതെ എനിക്ക് ആളെ മനസ്സിലായി, ഷാദ്. കാരണം മുമ്പും അവന്റെ കൈ എന്റെ ദേഹത്ത് തട്ടിയപ്പോ ഇതേ ഫീൽ ആരുന്നു. വയറ്റിനുള്ളിൽ സുനാമി വന്ന പോലെ തോന്നി. എന്തോ എന്റെ പേടി ഒക്കെ പോയി അവനിലേക്ക്‌ ചേർന്ന് നിക്കാൻ തോന്നി. പക്ഷെ മുന്നിലെ സാജിന്റെ ദേഷ്യം കൊണ്ട് ചുവന്ന മുഖം കണ്ടതും ഞാൻ വേഗം ഷാദിന്റെ പിടി വിടുവിക്കാൻ നോക്കി. എന്നാൽ ഞാൻ എത്രത്തോളം അവനിൽ നിന്നും അകലാൻ നോക്കുന്നോ ഷാദിന്റെ പിടി അത്രത്തോളം മുറുകി കൊണ്ടിരുന്നു. പിന്നെ അവന്റെ വായിൽ നിന്നും വന്ന വാക്കുകൾ കൂടി കേട്ടപ്പോ തൃപ്തിയായി. ''എന്താ മുത്തേ ഇവിടെ ഒറ്റയ്ക്ക് നിക്കുന്നെ.. ഞാൻ എവിടൊക്കെ നോക്കി എന്റെ പൊന്നിനെ..

നിനക്കറിയില്ലേ നീ ഇല്ലാതെ എനിക്ക് ഒരു നിമിഷം പോലും നിക്കാൻ പറ്റില്ലാന്ന്..'' എന്നും പറഞ്ഞു ഷാദ് അവന്റെ മുഖം ഒന്നോടെ എന്റെ ഷോൾഡറിലേക്കു അടുപ്പിച്ചു. അവന്റെ ശ്വാസം എന്റെ കവിളിൽ തട്ടി തലോടി പോയി. എനിക്കെന്തോ അവനെ നോക്കാൻ തന്നെ പറ്റുന്നില്ല. ഈ പിടി വിട്ടില്ലെങ്കിൽ ഇപ്പൊ എനിക്ക് അറ്റാക് വരുമെന്ന് വരെ തോന്നിപ്പോയി. ഞാൻ ഷാദിന്റെ മുഖത്തേക്ക് ദയനീയമായി നോക്കിയതും അവൻ എന്നെ നോക്കി കണ്ണിറുക്കി. എന്നിട് എന്റെ അരയിലെ പിടിത്തം വിട്ടു ഷോൾഡറിൽ കൈ വച്ചു. ''ആരാ ആമീ ഇത്?'' ഷാദ് ചോദിച്ചു. ''അത് ചോദിക്കാൻ നീ ആരാടാ.. എന്ത് ധൈര്യത്തിലാ നീ അവളെ മേൽ കൈ വച്ചതു.'' സാജിദ് നിന്ന് ഉറഞ്ഞു തുളളുവാണ്. അവന്റെ പെരുമാറ്റം കണ്ടാൽ ഞാൻ അവന്റെ ഭാര്യ ആണെന്ന് തോന്നിപ്പോവും. അത് കണ്ടപ്പോ എനിക്കെന്തോ പേടി തോന്നി. അപ്പൊ ഷാദ് എന്നെ ഒന്നൂടി അവനിലേക്ക്‌ ചേർത്ത് പിടിച്ചു. ''അത് കൊള്ളാല്ലോ, ഇവളെ ഞാൻ ചേർത്ത് പിടിക്കും ചിലപ്പോ ഉമ്മ വെക്കും ചിലപ്പോ എടുത്തു പോക്കും. എന്റെ ഭാര്യയെ ഞാൻ തോന്നിയത് ചെയ്യും. അത് ചോദിക്കാൻ നീ ആരാടാ...'' ഷാദ് ആദ്യം തമാശ രൂപത്തിൽ പറഞ്ഞു തുടങ്ങിയത് അവസാനം ദേഷ്യ ഭാവത്തിൽ പറഞ്ഞു തീർത്തു. ''ഭാര്യയോ??? ഇവളോ.. നീ ആരാ...'' സാജിദ് ചോദിച്ചു.

''ഞാൻ ഇവളെ ഭർത്താവ്... എന്തെ ബോധിച്ചില്ലേ...'' ഷാദ് ചോദിച്ചു. ''അതല്ലെടാ നീ ആരാണെന്ന ചോദിച്ചേ..'' സാജിദ് വീണ്ടും ചോദിച്ചു. ''അതല്ലെടാ മണ്ണുണ്ണീ പറഞ്ഞെ ഇവളെ കഴുത്തിൽ മഹർ ചാർത്തിയ ഇവളെ സ്വന്തം കെട്ടിയോൻ ഷാ...'' ഷാദ് പേര് പറയാൻ പോയതും ഞാൻ അവന്റെ വാ പൊത്തി. കാരണം സാജിദ് ഒരു ചെറ്റയാ. ഇനി എന്റെ പേരിൽ ഷാദിന് ഒരു പ്രശ്നവും വരാൻ പാടില്ല എന്ന് എനിക്ക് നിർബന്ധം ഉണ്ട്.. ''എന്തിനാടീ അവന്റെ വാ പൊത്തിയത്. അവൻ പറയട്ടെ. എന്നിട്ടു വേണം ഈ തെണ്ടിയെ എനിക്ക് നശിപ്പിക്കാൻ..'' സാജിദ് അലറി. ''അയ്യേ... താൻ ആ ടൈപ്പ് ആണോ... ചെ ചെ.. കണ്ടാൽ പറയില്ലാട്ടോ. ഞാൻ ഏതായാലും ആ ടൈപ്പ് അല്ല. അതോണ്ട് എന്നെ നശിപ്പിക്കാൻ മോൻ വരണ്ട.. പോയി പണി നോക്കെടാ ചെറ്ക്കാ.. എന്റെ കയ്യീന്ന് വാങ്ങിച്ചു കൂട്ടാൻ നിക്കണ്ട. നിന്നെക്കാൾ വലിയവൻ ഒക്കെ ഞാൻ ഒതുക്കീട്ടുണ്ട്..'' ഷാദ് ദേഷ്യത്തോടെ പറഞ്ഞു. ''നിനക്ക് കാണിച്ചു താരാടാ സാജിദ് ആരാണെന്നു.. ഇവളെ സമാധാനത്തോടെ കഴിയാൻ ഞാൻ സമ്മതിക്കില്ല. നീ കണ്ടോ നിന്റെ മുന്നിൽ വച്ചു തന്നെ അവളെന്റെ കയ്യിൽ കിടന്നു പിടയും...'' എന്ന് സാജിദ് പറഞ്ഞു തീർന്നതും ഷാദിന്റെ കൈ അവന്റെ മുഖത്ത് വീണു. പോട്ടെ പോട്ടെ എന്ന് വിചാരിക്കുമ്പോ തലേൽ കേറി ബ്രേക്ക് ഡാൻസ് കളിക്കുന്നോ...

ഇനി ഇവളെ നിഴൽ വെട്ടത്തു കൂടി നിന്നെ കണ്ടാൽ അടിച്ചൊടിച്ചു ഏതേലും റെയിൽവേ ട്രാക്കിൽ കൊണ്ട് പോയി ഇടും നിന്നെ... ഷാദ് ഫുൾ കലിപ്പിൽ ആണ്. ഇപ്പോഴും അവന്റെ കൈ എന്റെ ഷോൾഡറിൽ തന്നെ ഉണ്ട്. സാജിദ് തിരിച്ചെന്തോ പറയാൻ വരുമ്പോൾ ആണ് ബാക്കി എല്ലാരും ഞങ്ങളെ അടുത്തേക്ക് വന്നത്. അത് കണ്ടതും സാജിദ് എന്റെ നേരെ വിരല് ചൂണ്ടീട്ടു പോയി. @@@@@@@@@@@@@@@@@@@@@@@@@@@@@@@@ ഫുഡ് കഴിക്കാൻ പോവുമ്പോ ആണ് എന്തോ വാങ്ങാൻ മറന്നു എന്നും പറഞ്ഞു എല്ലാം ഓരോ വഴിക്കു പോയത്. ഞാൻ ഫോണിൽ തോണ്ടി ഇരുന്നപ്പോളാണ് പെട്ടെന്ന് ആമി ആരോടോ സംസാരിക്കുന്ന കണ്ടത്. അത് ആ സാജിദ് ചെറ്റ ആണെന്ന് എനിക്ക് കണ്ടപ്പോ തന്നെ മനസ്സിലായി. ഞാൻ മെല്ലെ അവരുടെ അടുത്തേക്ക് പോയി മറഞ്ഞു നിന്ന് അവരുടെ സംസാരം കേട്ട്. അവന്റെ വായിൽ നിന്നും വരുന്നതൊക്കെ വൃത്തികേട് ആണെന്ന് മനസ്സിലായി. പിന്നൊന്നും നോക്കീല അവളുടെ അടുത്തേക്ക് പോയി പിന്നിലൂടെ ആമിയെ ചേർത്ത് പിടിച്ചു. വേറൊന്നിനും അല്ല, അവൻ ആ സാജിദിനെ ഒന്ന് ചൊടിപ്പിക്കാൻ. സത്യം പറഞ്ഞ അവളെ തോറ്റതും എന്തോ ഒരു ഫീൽ ആരുന്നു മനസ്സിൽ. എപ്പോളും ഇങ്ങനെ ചേർത്ത് പിടിച്ചു നിക്കാൻ തോന്നി.

പിന്നെ അവളുടെ നോട്ടം കണ്ടത് കൊണ്ടാ വിട്ടത്. അവനോടു നല്ല നാല് ഡയലോഗ് അടിച്ചു നിക്കുമ്പോളാ തെണ്ടി വേണ്ടാത്ത വർത്താനം പറഞ്ഞത്. പിന്നൊന്നും നോക്കീലാ കരണക്കുറ്റി നോക്കി ഒന്ന് കൊടുത്തു. അപ്പോളേക്കും ഞമ്മളെ ടീൻസ് അടുത്തേക്ക് വന്നു. അത് കണ്ടതും അവൻ സ്കൂട്ട് ആയി. എല്ലാരും വന്നു എന്താന്ന് ചോദിച്ചപ്പോ ഞാൻ കാര്യം പറഞ്ഞു കൊടുത്തു. ആഷിനോടും സിനൂനോടും ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. അതോണ്ട് എല്ലാരും അവളെ സമാധാനിപ്പിച്ചു. അവൾ എല്ലാരേം നോക്കി പുഞ്ചിരിച്ചു. പാവം മുഖത്ത് പുഞ്ചിരി ഉണ്ടെങ്കിലും ഉള്ളിൽ കരയുവാണെന്നു തോന്നി. ''അവൻ പോയില്ലേ ഇനി എങ്കിലും ആ ഷോൾഡറിലുള്ള കൈ മാറ്റിക്കൂടെ...'' സച്ചുവാണ് ചോദിച്ചത്. അപ്പോളാണ് ഞാൻ ഇപ്പോളും അവളെ ചേർത്ത് പിടിച്ചാണ് നിക്കുന്നത് എന്ന് ഓർമ്മ വന്നത്. അപ്പൊ തന്നെ ആമി എന്റെ കൈ തട്ടി മാറ്റി എന്നെ നോക്കി പേടിപ്പിച്ചു.

ഞാനൊന്നു ചിരിച്ചു കൊടുത്തിട്ടു വേഗം നടന്നു ഇല്ലെങ്കിൽ അവളെന്റെ വയറ്റിൽ തബല വായിക്കും. ഞങ്ങള് ഫുഡ് കഴിച്ചു റൂമിലേക്ക് പോയി. പിന്നെ കാത്തിരിപ്പ് ആയിരുന്നു കല്യാണത്തിനായി. ഇന്ന് അവരുടെ ഹൽദി ആണ്. ഞങ്ങൾ പോവാൻ ആയി റെഡി ആയി. മഞ്ഞ കളർ ചുരിദാർ ഇട്ടു ആമി മൊഞ്ചത്തി ആയിട്ടുണ്ട്. അവൾക്കു നിറങ്ങൾ നല്ല ഭംഗി ഉണ്ടാവും എന്നെനിക്കു തോന്നി. ഡ്രസ്സ് മാറി പോവാൻ നിക്കുമ്പോൾ ആണ് ആരോ ബെൽ അടിച്ചത്. ''ആമി വേഗം നോക്ക്... സമയം ആയി...'' എന്നും പറഞ്ഞു ഞാൻ ഡോർ തുറന്നു. മുന്നിലുള്ള ആളുകളെയും കയ്യിലുള്ള സാധങ്ങളും കണ്ടു ഞാൻ ഒന്ന് പകച്ചു പോയി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story