ഡിവോയ്‌സി: ഭാഗം 32

divoysi

രചന: റിഷാന നഫ്‌സൽ

സച്ചു ശരൺ പ്രവീൺ.. കയ്യിൽ ബാഗുമായി നിക്കുന്നു. ഞാൻ ''എന്താ'' എന്ന് ചോദിച്ചപ്പോൾ മൂന്നും കൂടി ഇടിച്ചു കേറി വന്നു അകത്തേക്ക്. ''എന്താ അലവലാതികൾ ഒക്കെ ഇവിടെ..'' ഞാൻ ചോദിച്ചു. ''ഒന്നുമില്ല, നിന്നെ വല്ലാണ്ട് മിസ് ചെയ്തു.'' എന്നും പറഞ്ഞു സച്ചു എന്നെ പിടിച്ചു ഉമ്മ വെക്കാൻ വന്നു. ഞാൻ അവനെ തള്ളി മാറ്റി. ''കാര്യം പറയെടാ, ഉമ്മയൊക്കെ രണ്ടു ദിവസം കഴിഞ്ഞാൽ നിന്റെ കെട്ടിയോക്കു കൊടുത്താ മതി.''. ഞാൻ അവന്റടുത്തു നിന്ന് മാറി നിന്ന് കൊണ്ട് പറഞ്ഞു. ''അതെ ഇന്ന് മുതൽ ഞങ്ങൾ ഇവിടെയാ..'' ശരൺ പറഞ്ഞു. ''മനസ്സിലായില്ല...'' ഞാൻ ചോദിച്ചു. ''അതെ ഞങ്ങളെ റൂം കോൺട്രാക്ട് ഇന്നോടെ തീർന്നു. നാളെ തൊട്ടു പുതിയ റൂമിലേക്ക് മാറണം. ഇനി എന്തായാലും ചാരുവിനെ കൂട്ടി മാത്രമെന്ന് വിചാരിച്ചു. പിന്നെ ചാരുവിന്റെ റൂമും ഇന്ന് ഒഴിയണം. ശരണിനു ആണെങ്കിൽ ശനിയാഴ്ചയെ പുതിയ റൂം കിട്ടുള്ളു.'' സച്ചു പറഞ്ഞു. ''അതോണ്ട്...'' ഞാൻ ചോദിച്ചു. ''അതോണ്ട് ഇന്ന് മുതൽ ഞങ്ങൾ ഇവിടെ ആണ്..'' സച്ചു പറഞ്ഞു. ''ഇവര്ത് ഓക്കേ, നീ എന്താ ഇവിടെ??

നിന്നെ പ്രിയ ഓടിച്ചോ.'' ഞാൻ പ്രവീണിനോട് ചോദിച്ചു. അവൻ ആ എന്ന രീതിയിൽ തലയാട്ടി. ''ടാ ചാരുവിന്റെ റൂമും ഇന്നോടെ തീർന്നു. ആ ഫിലിപ്പീനികളും ആര്യയും ഒക്കെ ബർദുബായിലേക്ക് ഇന്നലെ മാറി. അപ്പൊ ചാരുവും പ്രിയയും കൂടി പ്രിയയുടെ റൂമിൽ കൂടാൻ തീരുമാനിച്ചു. ആമിയെയും വിളിച്ചിട്ടുണ്ട്. അവർക്കു കല്യാണത്തിന് മുന്നേ മുമ്പവർ താമസിച്ച പോലെ രണ്ടു മൂന്നു ദിവസം താമസിക്കണം പോലും. സൈറയെയും വിളിച്ചതാ, പക്ഷെ അവളെ മോൾക്ക് സുഖമില്ല പറഞ്ഞു.'' സച്ചു. ''അപ്പൊ നമ്മൾക്ക് വീണ്ടും ബാച്ചിലർ ലൈഫ് അടിച്ചു പൊളിക്കാം അല്ലെ..'' ഞാനും സച്ചുവും ശരണും പരസ്പരം കെട്ടിപ്പിടിച്ചു സന്തോഷം പങ്കിടുമ്പോളും ഒരാൾ വാ തുറന്നിട്ടില്ല. ''എന്താ പ്രവീൺ നിന്റെ ആരേലും ചത്തോ???'' ഞാൻ ചോദിച്ചു. അവൻ ഇല്ലാന്ന് തലയാട്ടി. പക്ഷെ ഒന്നും മിണ്ടുന്നില്ല. ''വാ തുറന്നു സംസാരിക്കെടാ..'' ''എനിക്ക്... എനിക്ക്...'' പ്രവീൺ. ''എനിക്ക്...'' ഞങ്ങൾ ചോദിച്ചു. ''അത് എനിക്ക്...'' പ്രവീൺ വീണ്ടും അവിടെ സ്റ്റോപ്പ് ഇട്ടു. ''എനിക്ക്...'' സച്ചുവും ശരണും അവനു കോറസ് പാടാണ്. എനിക്ക് ദേഷ്യം വന്നു.

''എന്ത് കോപ്പാണെന്നു പറഞ്ഞു തോലക്കെടാ...'' ''എനിക്ക് പ്രിയയെ മിസ് ചെയ്യുന്നു. എനിക്ക് പ്രിയ ഇല്ലാണ്ട് രാത്രി ഉറങ്ങാൻ പറ്റില്ല.'' അവൻ പറഞ്ഞതും ഞങ്ങൾ മൂന്നാളും മുഖത്തോടു മുഖം നോക്കി. പിന്നെ തുടങ്ങീലെ ചിരി. ചിരിച്ചു ചിരിച്ചു വയറു വേദന എടുത്തു. ''പോടാ പട്ടികളെ, എന്റെ മാനസിക വിഷമം നിനക്കൊന്നും മനസ്സിലാവില്ല.'' എന്നും പറഞ്ഞു അവൻ മുഖം വീർപ്പിച്ചിരുന്നു. ''ടാ ഈ വിഷമം ഒന്നും അവൾക്കില്ലല്ലോ. പ്രിയയാണ് പറഞ്ഞെ നിങ്ങളെ റൂമിലോട്ടു ചാരുവിനോടും ആമിയോടും പോവാൻ..'' സച്ചു പറഞ്ഞു. ''ആഹ് കുറച്ചു ദിവസം എങ്കിലും സമാധാനം കിട്ടട്ടെ എന്ന് പ്രിയ വിചാരിച്ചു കാണും.'' ഞാൻ പറഞ്ഞു. ഞങ്ങൾ പ്രവീണിന് ഇട്ടു നല്ലോണം താങ്ങി. അപ്പോളാണ് ആമി വലിയ ബാഗ് ഒക്കെ എടുത്തു വന്നത്. ഞങ്ങളെ ചിരി കണ്ടു അവള് സംശയത്തോടെ കൈ കെട്ടി നോക്കി നിന്ന്. എന്നിട്ടു എന്നെ നോക്കി എന്തെ എന്ന് ചോദിച്ചു. ''മൂന്നു ദിവസം പരോൾ കിട്ടിയതിന്റെ സന്തോഷം'' എന്ന് ഞാൻ പറഞ്ഞത് മാത്രമേ എനിക്ക് ഓർമ്മയുള്ളൂ.പിന്നെ പില്ലോ കുഷൻ ജഗ് എന്ന് തുടങ്ങി പലതും ഞങ്ങളെ മേലെ വന്നു വീണു.

ശരൺ വായും പൊളിച്ചു ആമിയെ നോക്കി നിക്കുന്നുണ്ട്. കാരണം അവന്റെ മുന്നിൽ അവളൊരു പൂച്ചക്കുട്ടി ആണല്ലോ. അന്ന് പാസ്പോര്ട്ട് ഓഫീസിൽ പോയി വന്നരം ശരൺ പറഞ്ഞിരുന്നു ആമി അവിടെ പോയി തിരിച്ചു വരുന്നത് വരെ ചോദിച്ചതിന് ഉത്തരം പറഞ്ഞു എന്ന് അല്ലാതെ ഒന്നും മിണ്ടിയില്ല എന്ന്. ഇന്ന് അവളുടെ നാഗവല്ലി രൂപം കണ്ടതും അവൻ ഷോക് ആയി. ശരണിനെ കണ്ടതും ആമി ഒന്ന് പകച്ചു. അവൾ അവനൊരു പുഞ്ചിരി കൊടുത്തിട്ടു ബാഗ് പ്രിയയുടെ റൂമിൽ വെച്ചിട്ടു വരാമെന്നു പറഞ്ഞു പോയി. @@@@@@@@@@@@@@@@@@@@@@@@@@@@@@@@ ഷോ ഞാൻ ശരണിനെ കണ്ടില്ലാരുന്നു. അവന്റെ മുന്നിൽ നാണം കെട്ടു. ഇന്ന് രാവിലെ പ്രിയ പറഞ്ഞിരുന്നു ഇന്ന് അവളെ റൂമിലേക്ക് പോവാൻ. മുന്നത്തെ പോലെ ഞങ്ങൾ മൂന്നാളും ഒരുമിച്ചു. ആര്യയോടു ചോദിച്ചപ്പോൾ ഇല്ല എന്ന് പറഞ്ഞു. സൈറയെ വിളിച്ചപ്പോ അവളെ മോൾക്ക് സുഖമില്ല പറഞ്ഞു. പ്രിയയുടെ റൂമിൽ പോയി അവളേം കൂട്ടി ഞാൻ താഴേക്ക് പോയി.

അപ്പോളേക്കും എല്ലാം താഴെ എത്തിയിരുന്നു. ഞങ്ങൾ കാറിൽ കേറി അങ്ങോട്ടേക്ക് വിട്ടു. അവിടെ നല്ല രീതിയിൽ അലങ്കരിച്ചിട്ടുണ്ട്. കേറിയപ്പോ തന്നെ കണ്ടത് യാസിയെ ആണ്. അവനാണെങ്കിൽ വല്ല അന്യ ഗൃഹ ജീവിയേയും കണ്ട പോലെ എന്നെ തന്നെ നോക്കാന്. അവൻ മാത്രം അല്ല മിക്ക ആളുകളും. എന്നെ ഇതുവരെ കറുത്ത വസ്ത്രം അല്ലാതെ വേറൊന്നും ഇട്ടു ആരും കണ്ടിട്ടില്ലല്ലോ. അതോണ്ട് എല്ലാരും ഒന്ന് ഷോക് ആയിട്ടുണ്ട്. ഞാൻ എല്ലാരേം നോക്കി ഒരു പുഞ്ചിരി പാസ് ആക്കി. നേരെ ചാരുവിന്റെ അടുത്തേക്ക് ഓടി. അവൾ നല്ല മൊഞ്ചത്തി ആയി മഞ്ഞ കളർ ഉള്ള പാട്ടുപാവാട ആണ് ഇട്ടതു. പൂക്കൾ കൊണ്ടുള്ള മാലയും വളയും ഒക്കെ ഇട്ടിട്ടുണ്ട്. ഞങ്ങൾ ചാരുവിനെ കൂട്ടി പോയപ്പോ സച്ചുവേട്ടനെ സ്റ്റെജിൽ ഇരുത്തീട്ടുണ്ട്. അതികം ആളുകൾ ഒന്നും ഇല്ല.

എല്ലാ ഫങ്ക്ഷൻസും സിമ്പിൾ ആണ്. ചാരുവിനെ സ്റ്റേജിൽ സച്ചുവേട്ടന് എതിരായി കൊണ്ട് പോയി ഇരുത്തി. ആദ്യം സച്ചുവേട്ടന് ആണ് മഞ്ഞൾ തേക്കാൻ തുടങ്ങിയെ. പിന്നെ ചാരുവിനു തേച്ചു കൊടുത്തു. രണ്ടെണ്ണത്തിനെയും ഞങ്ങൾ മഞ്ഞളിൽ കുളിപ്പിച്ചു. ''ആഹാ ഇന്ന് നമ്മളെ പെങ്ങള് മൊഞ്ചത്തി ആയിട്ടുണ്ടല്ലോ...'' തിരിഞ്ഞു നോക്കിയപ്പോ ആഷിക്ക, കൂടെ സിനൂക്കയും ഉണ്ട്. രണ്ടാളും ഡ്യൂട്ടി കഴിഞ്ഞു ഇപ്പൊ വന്നേ ഉള്ളൂ. ''താങ്ക്യൂ താങ്ക്യൂ...'' ഞാൻ പറഞ്ഞു. ''പിന്നെ കണ്ടാലും മതി. ഒരുമാതിരി പാടത്തു കോലം വച്ച മാതിരി ഉണ്ട്..'' പറഞ്ഞത് മറ്റാരുമല്ല എന്റെ സ്വന്തം മഹാനായ കെട്ടിയോൻ. ഞാൻ ഒന്ന് കണ്ണുരുട്ടിയപ്പോ വന്നു അടുത്ത ഡയലോഗ്. ''എന്താടീ ഉണ്ടക്കണ്ണീ നോക്കിപ്പേടിപ്പിക്കുന്നെ. ആ കണ്ണടന്റെ ഉള്ളിലൂടെ കണ്ണ് രണ്ടും ഇപ്പൊ പുറത്തേക്കു ചാടും..'' ഷാദ് പറഞ്ഞു. ''പോടാ ഡ്രാക്കുളേ, ഉണ്ടക്കണ്ണു ഇയാളെ കെട്ടിയോൾക്കു..'' ഞാൻ ദേഷ്യത്തോടെ പറഞ്ഞതും എല്ലാരും ചിരിച്ചു, കൂടെ ഷാദും. ''ടീ വവ്വാലെ, പൊട്ടത്തി എന്റെ കെട്ടിയാല് നീ തന്നെ അല്ലെ...''

അപ്പൊ ഞാൻ പ്ലിങ്ങി. ആ ദേഷ്യത്തിന് കയ്യിലുണ്ടായിരുന്ന മഞ്ഞൾ ഷാദിന്റെ മുഖത്ത് തേച്ചു കൊടുത്തു. അവിടൊരു കൂട്ടച്ചിരി ഉയർന്നു. അവൻ എന്റെ നേരെ വന്നതും ഞാൻ മാറിക്കളഞ്ഞു. ഷാദിന്റെ കൈ നേരെ പോയി പതിഞ്ഞത് സിനൂക്കാന്റെ മുഖത്ത്. സിനൂക്ക അപ്പൊ തന്നെ മഞ്ഞൾ എടുത്തു ഷാദിന്റെ നേരെ എറിഞ്ഞു. പക്ഷെ അവൻ മാറി കളഞ്ഞത് കൊണ്ട് അത് നേരെ പോയി കൊണ്ടത് പ്രിയയുടെ മേലെ ആയിരുന്നു. അവൾ ദേഷ്യത്തോടെ സിനൂക്കാനെ നോക്കി. അപ്പൊ ദാ അവളെ കെട്ടിയോൻ മഹാൻ അവളെ നോക്കി കളിയാക്കി ചിരിക്കുന്നു. പിന്നെ പറയണോ, പ്രിയ മഞ്ഞൾ എടുത്തു പ്രവീണേട്ടനെ കുളിപ്പിച്ചു. പിന്നെ അവിടൊരു പൂരം ആരുന്നു. ഞാൻ മെല്ലെ ചാരുവിന്റെ സൈഡിൽ പോയി ഒളിച്ചു നിന്നു. ആരും എന്നെ കണ്ടില്ല. സച്ചുവേട്ടൻ എണീറ്റ് ഞങ്ങളെ അടുത്ത് വന്നു. ഞങ്ങള് മൂന്നാളും ചിരിച്ചു ചാവാർ ആയി. ''ആഹാ എല്ലാം ഒപ്പിച്ചിട്ടു ഇവിടെ വന്നു ഇരിക്കാണോ...'' നോക്കിയപ്പോ യാസി. അവൻ സ്റ്റേജിന്റെ താഴെ സജീവേട്ടന്റെ കൂടെ നിക്കാണ്. കൂടെ സച്ചുവേട്ടന്റെ ഏട്ടൻ സനലും ഉണ്ട്.

ഞാൻ അവനോടു മിണ്ടല്ലേ എന്ന് കുറെ പറഞ്ഞു. എവിടെ ആ കൊരങ്ങൻ എല്ലാരോടും ഉച്ചത്തിൽ വിളിച്ചു ചോദിച്ചു, ''അല്ല കളി തുടങ്ങി വച്ച ആളെ വേണ്ടേ എന്ന്...'' അപ്പോളാണ് ഷാദ് എന്നെ കണ്ടത്. അപ്പൊ തന്നെ അവൻ ഒരു പാത്രത്തിൽ നിന്നു മഞ്ഞളും എടുത്തു വന്നു. ഞാൻ അപ്പൊ തന്നെ എണീറ്റ് ഓടി. വേഗം ചിത്രച്ചേച്ചിയുടെ പിന്നിൽ പോയി നിന്നു. അവിടെ സച്ചുവേട്ടന്റെ ഏട്ടത്തി 'അമ്മ സൂര്യയും ഉണ്ടായിരുന്നു. അവരെ കണ്ടപ്പോ ഷാദ് നിന്നു. പക്ഷെ ദുഷ്ടത്തികൾ എന്നെ പിടിച്ചു അവന്റെ മുന്നിൽ ഇട്ടു കൊടുത്തു. ആ ഡ്രാക്കുള എന്നെ മഞ്ഞളിൽ കുളിപ്പിച്ചു. തിരിച്ചും പറ്റുന്ന പോലെ ഒക്കെ ഞാനും അവന്റെ മേലെ മഞ്ഞൾ ആക്കി. സച്ചുവേട്ടന്റെ അച്ഛൻ വന്നു ചെവിക്കു പിടിച്ചപ്പോളാ എല്ലാരും നിർത്തിയത്. ഞങ്ങള് പോയി ഫ്രഷ് ആയി. പക്ഷെ എവിടെ മൊത്തത്തിൽ കുളിച്ചത് കൊണ്ട് കഴുകീട്ടൊന്നും പോണില്ല.

അവസാനം എല്ലാരും അവിടുന്ന് ഓരോ ഡ്രസ്സ് വാങ്ങി മാറ്റി. അല്ലാതെ കാറിൽ കേറ്റില്ലാന്നു ഷാദും പ്രവീണേട്ടനും പറഞ്ഞു. ഞങ്ങൾ തിരിച്ചു പുറപ്പെട്ടു. ഞാനും ചാരുവും പ്രിയയും റൂമിലേക്ക് നടക്കുമ്പോളുണ്ട് പ്രവീണേട്ടനും പ്രിയയുടെ കൂടെ നടക്കുന്നു. ''അല്ല എങ്ങോട്ടാ???'' ഞാൻ ചോദിച്ചു. ''അത് പിന്നെ നിങ്ങക്ക് പേടി ആവില്ലേ ഞാൻ അവിടെ ഹാളിൽ കിടന്നോള്ളാം..'' പ്രവീണേട്ടൻ ഇളിച്ചോണ്ടു പറഞ്ഞു. ''ഓ വേണ്ട ഞങ്ങക്ക് പേടി ഒന്നും ഇല്ല.'' ചാരു പറഞ്ഞു. ''പ്രിയയ്ക്ക് ഭയങ്കര പേടിയാ.. അല്ലെ മോളൂ..'' പ്രവീണേട്ടൻ പ്രിയയുടെ കൈ പിടിച്ചു പറഞ്ഞു. ''ഓ കുഴപ്പമില്ല, രണ്ടു ദിവസം ഞാൻ അഡ്ജസ്റ്റ് ചെയ്തോള്ളാം...'' പ്രിയ പറഞ്ഞു. ''നിന്നു ഒലിപ്പിക്കാതെ വാടാ'' എന്നും പറഞ്ഞു സച്ചുവേട്ടൻ പ്രവീണേട്ടനെ വിളിച്ചോണ്ട് പോയി. ഞങ്ങൾ റൂമിലെത്തി ഒന്ന് ഫ്രഷ് ആയി കിടന്നു. കുറെ ദിവസത്തിന് ശേഷം ആയതോണ്ട് കുറെ കഥ പറഞ്ഞിട്ടാണ് ഉറങ്ങിയേ. അതോണ്ട് എണീക്കാനും ലേറ്റ് ആയി. ഹോസ്പിറ്റലിൽ എത്തിയപ്പോ സൈറ ഓടി വന്നു. അവൾക്കു നല്ല സങ്കടം ഉണ്ടാരുന്നു ഇന്നലെ വരാൻ പറ്റാത്തതിൽ.

ഞങ്ങൾ എടുത്ത ഫോട്ടോസും വിഡിയോസും ഒക്കെ അവൾക്കു കാണിച്ചു കൊടുത്തു. ഇന്ന് മെഹന്ദിക്കു എന്തായാലും വരാം എന്ന് സൈറ പറഞ്ഞു. മോളെ ഷാജുക്കന്റെ ഏട്ടന്റെ ഭാര്യ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു. എങ്ങനേലും വൈകുന്നേരം ആയ മതി എന്നാരുന്നു. ലേറ്റ് ആയതു കൊണ്ട് ഫുഡ് ഒക്കെ ക്യാന്റീനിൽ നിന്നാണ് കഴിച്ചത്. വൈകുന്നേരം ആയതും ഞങ്ങള് വേഗം റൂമിലേക്ക് വിട്ടു. സച്ചുവേട്ടനും ചാരുവും നേരെ സച്ചുവേട്ടന്റെ ഏട്ടന്റെ വില്ലയിലേക്കു പോയി. അവിടെ എല്ലാ കാര്യങ്ങളും ആദ്യമേ ഏർപ്പാട് ആക്കീട്ടുണ്ടായിരുന്നു. ഞാനും പ്രിയയും റെഡി ആയി താഴെ നിക്കാൻ തുടങ്ങീട്ട് അരമണിക്കൂർ ആയി. ആരും താഴെ എത്തീട്ടില്ല. ദേഷ്യം വന്നു ഞങ്ങൾ അവരെ റൂമിലേക്കെ പോയി. കാളിങ് ബെൽ അടിച്ചിട്ട് നോ റെസ്‌പോൺസ്. തള്ളി നോക്കിയപ്പോ ഡോർ തുറന്നു. ഞങ്ങള് വേഗം അകത്തു കേറി നോക്കി. അവിടെ കണ്ട കാഴ്ച ഭീകരം ആരുന്നു. ഞാനും പ്രിയയും മുഖത്തോടു മുഖം നോക്കി നിന്നു പോയി. പിന്നെ അടുക്കളയിൽ പോയി ഞാൻ ചട്ടുകവും പ്രിയ ചപ്പാത്തിക്കോലും എടുത്തോണ്ട് വന്നു.

ഞാൻ ഷാദിനിട്ടു ഒന്ന് കൊടുത്തു,പ്രിയ പ്രവീണേട്ടനും. രണ്ടും നല്ല ഉറക്കം ആണ് ഇപ്പോളും. അടിയൊന്നും എവിടെയും ആയിട്ടില്ല. ശരൺ ഇന്ന് എന്തോ പ്രോഗ്രാം ഉള്ളോണ്ട് ഞങ്ങളെ കൂടെ വന്നില്ല. നേരെ വില്ലയിൽ എത്താം എന്നാ പറഞ്ഞത്. നേരെ പോയി രണ്ടു ഗ്ലാസ് വെള്ളം എടുത്തോണ്ട് വന്നു. ഞങ്ങള് ഒരുമിച്ചു രണ്ടിന്റേം തലയിൽ ഒഴിച്ചു.. ''അയ്യോ ഞാൻ കടലിൽ വീണേ... അയ്യോ എന്റെ പ്രിയ വിധവ ആയെ...'' പ്രവീണേട്ടന്റെ വക. ഞാനും പ്രിയയും ചിരിക്കാൻ തുടങ്ങി. ''അയ്യോ സുനാമി ഓടിക്കോ...'' ഷാദ് അതും പറഞ്ഞു എണീറ്റോടാൻ നോക്കിയതും വെള്ളം ചവിട്ടി ദേ പോയി താഴേക്ക്. ജന്തു ഡ്രാക്കുള പോവുന്ന വഴിക്കു എന്റെ കൈ പിടിച്ചു വലിച്ചു. ഇപ്പൊ ഞാൻ ഓന്റെ മേലെ കിടക്കാ. പേടിച്ചു ഞാൻ രണ്ടു കണ്ണും ഇറുക്കി അടച്ചു. @@@@@@@@@@@@@@@@@@@@@@@@@@@@ വൈകുന്നേരം വന്നു ഫ്രഷ് ആവാൻ പോവുമ്പോൾ പ്രവീൺ ഉണ്ട് നേരെ പോയി കിടക്കുന്നു. ''ടാ നീ എന്താ കിടക്കുന്നെ??? നമക്ക് പോണ്ടേ??'' ഞാൻ ചോദിച്ചു. ''ആഹ് അവളുമാര് റെഡി ആയി വരുമ്പോളേക്കും നമ്മളെ രണ്ടുറക്കം കഴിയും.'' എന്നും പറഞ്ഞു അവൻ കിടന്നു.

അപ്പൊ ഞാനും ഒരു പത്തു മിനിട്ടു ഉറങ്ങാമെന്നു കരുതി കിടന്നു. പെട്ടെന്ന് എന്തോ വെള്ളത്തിൽ വീഴുന്ന പോലെ ഉള്ള സ്വപ്നം കണ്ടിട്ടാ ഞാൻ ഞെട്ടി എണീറ്റത്. ഉറക്കപ്പിച്ചിൽ എണീറ്റ് ഓടാൻ നിന്നതും ഞാൻ സ്ലിപ് ആയി വീണു. വീണു കഴിഞ്ഞാണ് ഒറ്റയ്ക്കല്ല എന്റെ മേലെ ആരോ വീണു എന്ന് മനസ്സിലായി. മെല്ലെ കണ്ണ് തുറന്നു നോക്കിയപ്പോ ആമി എന്റെ മേലെ കിടപ്പുണ്ട്. പേടിച്ചിട്ടാണെന്നു തോന്നുന്നു രണ്ടു കണ്ണും പൂട്ടീട്ടാണ് കിടക്കുന്നെ. അവളുടെ കിടപ്പു കണ്ടു എനിക്ക് ചിരി വന്നു. വീണപ്പോ സ്കാർഫ് അഴിഞ്ഞു മുന്നിലേക്ക് മുടി വന്നു വീണിട്ടുണ്ട്. മെല്ലെ കൈ കൊണ്ട് അതൊക്കെ മാറ്റിക്കൊടുത്തപ്പോൾ ആണ് അവൾക്കു ബോധം വന്നേ. പെട്ടെന്ന് തന്നെ കണ്ണ് തുറന്നു എന്നെ നോക്കി. പിന്നെ പറയണ്ടല്ലോ ഉണ്ടക്കണ്ണുരുട്ടി എന്നെ പേടിപ്പിക്കാൻ തുടങ്ങി. സത്യം പറഞ്ഞാ അപ്പോളാ എനിക്കും ബോധം വന്നേ. ''കണ്ണും കണ്ണും തമ്മിൽ തമ്മിൽ...'' പാട്ടു കേട്ടപ്പോ അതിന്റെ ഉൽഭവം എവിടാണെന്നു നോക്കി. അപ്പോളാ അവിടെ പ്രവീണും പ്രിയയും ഞങ്ങളേം നോക്കി ചിരിച്ചോണ്ട് നിക്കുന്നത് കണ്ടത്. ഞാൻ വേഗം എന്റെ കലിപ്പ് മോഡ് ഓൺ ആക്കി.

ഇല്ലെങ്കിൽ രണ്ടും കൂടി ഞങ്ങളെ പഞ്ഞിക്കിടും. ''ടീ നിനക്ക് കെടക്കാനല്ലേ അകത്തു നല്ല വല്യ കട്ടിലും ഹാളിൽ സോഫയുമൊക്കെ വാങ്ങിയിട്ടിട്ടുള്ളത്. പിന്നെ എന്റെ നെഞ്ചത്ത് തന്നെ കിടക്കണോ??'' ഞാൻ ചോദിച്ചു. ''ടാ നിന്റെ നെഞ്ച് പോലെ അത്ര സോഫ്റ്റ് ആയിരിക്കില്ല സോഫയും കട്ടിലൊന്നും..'' പ്രവീൺ പറഞ്ഞു. എന്നിട്ടു രണ്ടും നിന്നു ചിരിക്കാ.. അലവലാതി ഭർത്താവിന്റെ അലവലാതി ഭാര്യ. ''മനുഷ്യനെ വലിച്ചു താഴെ ഇട്ടതും പോരാ മെക്കിട്ടു കേറാനും വരുന്നോ???'' ആമി ദേഷ്യത്തോടെ പറഞ്ഞിട്ടു എന്റെ മേലെ നിന്നും എണീറ്റു. ദേ പോയി ദാ വന്നു എന്ന് പറഞ്ഞ പോലെ അപ്പൊ തന്നെ തിരിച്ചു എന്റെ മേലെ വന്നു വന്നു. ''എന്റുമ്മാ... എന്റെ നടൂ.. ടീ നീ എന്നെ കൊല്ലോ???'' ഞാൻ ചോദിച്ചു. ''എന്റെ മാല കുടുങ്ങിയതാ..'' എന്നും പറഞ്ഞു അവള് എന്റെ ഷർട്ടിന്റെ ബട്ടണിൽ കുടുങ്ങിയ മാല എടുക്കാൻ നോക്കി.

എവിടെ, അവളെ കൊണ്ട് പറ്റുന്നില്ലാന്നു കണ്ടതും ഞാൻ അവളെ സഹായിക്കാൻ തുടങ്ങി. ''ഇതിപ്പോളൊന്നും തീരുമെന്ന് തോന്നുന്നില്ല. നീ വാ മോളെ നമക്ക് പോയി റെഡി ആവാം..'' എന്നും പറഞ്ഞു പ്രവീൺ പ്രിയയുടെ കയ്യും പിടിച്ചു പോയി. എങ്ങനൊക്കെയോ മാല വിടുവിച്ചു ഞങ്ങൾ എണീറ്റു. എന്റെ നാട് നല്ല പണി ആയിട്ടുണ്ട്. നല്ല വേദന. ''ടീ നീ കാണുന്ന പോലെ അല്ലല്ലോ, മുടിഞ്ഞ വെയിറ്റ് ആണല്ലോ.. എന്റെ നടു പഞ്ചർ ആയി.'' ഞാൻ പറഞ്ഞു. ''ഞാൻ പറഞ്ഞോ എന്നെ വലിച്ചിടാൻ.. എന്നിട്ടു ഡയലോഗ് അടിക്കുന്നു.'' ആമി ദേഷ്യത്തോടെ പറഞ്ഞിട്ട് സ്കാർഫ് ശെരി ആക്കാൻ തുടങ്ങി. ഞാൻ അതും നോക്കി നിന്നു. ശരിക്കും അവളെ കാണാൻ നല്ല ഭംഗി ഉണ്ട്. ഗ്രീൻ കളർ ലോങ്ങ് ടോപ്പും ബ്ലാക് പാന്റും. വെറുതെ അല്ല ഇവൾ കളർ ഡ്രസ്സ് ഒന്നും ഉപയോഗിക്കാത്തെ. അതവളുടെ ഭംഗി കൂട്ടുന്നുണ്ട്. ഞാൻ നോക്കി നിന്നതു കണ്ടത് കൊണ്ടാവും അവൾ എന്നോട് എന്തെ എന്ന് ചോദിച്ചേ. ഞാൻ ''ഒന്നുമില്ലേ'' എന്ന് കൈകൂപ്പി പറഞ്ഞിട്ട് റെഡി ആവാൻ പോയി. റൂം തുറന്നപ്പോ അതിലും കഷ്ട്ടം. പ്രിയ പ്രവീണിന് ഷർട്ടിന്റെ ബട്ടൺ ഇട്ടു കൊടുക്കുന്നു. എന്നെ കണ്ടതും പ്രിയ വേഗം പുറത്തേക്കു പോയി. ''എന്തിനാടാ ഇപ്പൊ ഇങ്ങോട്ടു വന്നത്..'' പ്രവീൺ ചോദിച്ചു.

''ഇവിടെ ലേറ്റ് ആയപ്പോളാ അവന്റെ ഒലക്കമ്മേലെ റൊമാൻസ്.. അവിടെ സച്ചു കയറു പൊട്ടിക്കുന്നുണ്ടാവും.'' എന്നും പറഞ്ഞു ഞാൻ റെഡി ആവാൻ പോയി. പെട്ടെന്ന് റെഡി ആയി പുറപ്പെട്ടു. അവിടെ എത്തിയപ്പോ ഒന്നും പറയണ്ട. സച്ചുവും ചാരുവും മുഖം വീർപ്പിച്ചു ഇരിക്കുന്നു. അവന്റെ അടുത്ത് പോയി ഒരു കയ്യകലത്തിൽ നിന്നു സോറി പറഞ്ഞു. കാരണം ഏകദേശം എല്ലാരും എത്തിയിരുന്നു. ''സോറി ടാ കുറച്ചു ലേറ്റ് ആയിപ്പോയി." ഞാൻ പറഞ്ഞു. എവിടെ ആ തെണ്ടി ഒന്ന് മൈൻഡ് ചെയ്യുന്നു കൂടി ഇല്ല. ''ടാ ഈ പ്രവീൺ റൊമാൻസ് കളിക്കാൻ നിന്നിട്ടാ... ഒരുങ്ങി തീർക്കണ്ടേ.''ഞാൻ മെല്ലെ പ്രവീണിന്റെ മേലെ ഇട്ടു. ''ഓ പിന്നെ അവിടെ ആരാ റൊമാൻസ് കളിച്ചെന്നു ഞങ്ങള് കണ്ടതാ.. എന്തൊക്കെ ആരുന്നു. സ്ലിപ്പായി വീഴുമ്പോ കൈ പിടിച്ചു വലിക്കുന്നു. മേലെ കിടക്കുന്നു, മുടി ഒതുക്കി കൊടുക്കുന്നു കണ്ണും കണ്ണും നോക്കുന്നു... മുടി ബട്ടണിൽ കുടുങ്ങുന്നു... ഹോ..'' പ്രവീൺ പറഞ്ഞതും എല്ലാരും എന്നേം ആമിയെയും മാറി മാറി നോക്കാൻ തുടങ്ങി. ആമിയുടെ മുഖം ചുവന്നു തുടുത്തു നല്ല സ്ട്രാബെറി പോലെ ആയിട്ടുണ്ട്. ''ഓഹോ അപ്പൊ അതാണ് ഒരാളെ കാണാൻ ഇന്ന് ഇത്ര മൊഞ്ചു..'' ചാരു ആമിയെ നോക്കി പറഞ്ഞു. എല്ലാരും കൂടി ഞങ്ങളെ കളിയാക്കി കൊന്നു. ആമിയാണെങ്കി ഞാൻ എന്തോ മഹാപാപം ചെയ്ത മാതിരി എന്നെ നോക്കി കൊല്ലുന്നുണ്ട്. പെട്ടെന്നാണ് ചാരു ഒരു കാര്യം പറഞ്ഞത്. ഞാൻ ആമിയെ നോക്കി. അവളുണ്ട് നിന്നു വിയർക്കുന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story