ഡിവോയ്‌സി: ഭാഗം 33

divoysi

രചന: റിഷാന നഫ്‌സൽ

''ടീ നിന്നോട് ഞാൻ ഒന്ന് മൈലാഞ്ചി ഇട്ടു തരാൻ അല്ലെ പറഞ്ഞുള്ളു അതിനു നീ എന്തിനാ ഇങ്ങനെ വിയർക്കുന്നെ???'' ചാരു ചോദിച്ചപ്പോളാ എനിക്ക് ബോധം വന്നത്. ''എനിക്ക് അറിയില്ല..'' എന്നും പറഞ്ഞു പെട്ടെന്ന് ഞാൻ അവിടെ നിന്നും നടന്നു. സൈറ എന്നെ തടഞ്ഞു. ''നിനക്ക് അറിയില്ലന്നോ??? എന്റെ മുഖത്ത് നോക്കി പറ. നിനക്ക് മൈലാഞ്ചി ഇടാനും ഇട്ടു കൊടുക്കാനും എത്ര ഇഷ്ട്ടം ആയിരുന്നു എന്ന് എന്നെക്കാൾ ആർക്കാ അറിയാ.'' ''അത് പണ്ടല്ലേ, ഇപ്പൊ ഞാൻ മറന്നു പോയി.'' എന്ന് പറഞ്ഞു ഒന്ന് ചിരിച്ചെന്നു വരുത്തി. പിന്നെയും അവരൊക്കെ എന്തൊക്കെയോ പറഞ്ഞെങ്കിലും ഞാൻ ഒന്നും കേൾക്കാതെ വേഗം മാറിക്കളഞ്ഞു. മനസ്സ് മുഴുവൻ കുറെ നാളുകൾ പിന്നിലേക്ക് പോയിരുന്നു. ആരും കാണാതെ പുറത്തിറങ്ങി ആകാശത്തേക്ക് നോക്കി നിന്നു. പെട്ടെന്നാണ് ''ട്ടോ'' എന്ന ശബ്ദം കേട്ടത്. നോക്കിയപ്പോ ഷാദ് ആണ്. ''എന്താ ഷസിനു മൈലാഞ്ചിയും ഇഷ്ടമല്ലേ..'' ഷാദ് ചിരിച്ചോണ്ട് ചോദിച്ചു. ''അല്ല..'' ഞാൻ പെട്ടെന്ന് ഓർമ്മ ഇല്ലാതെ പറഞ്ഞു. പിന്നെയാണ് ബൾബ് കത്തിയത്. ''ഏ ഷാദ് എന്താ ചോദിച്ചത്??'' ''അതെന്നെ, അതിന്റെ ഉത്തരവും കിട്ടി. അവൻ ഇഷ്ടമില്ലാത്തതൊക്കെ നീ എന്തിനു ഒഴിവാക്കണം. അവനെ വിട്ട പോലെ അവന്റെ ഓർമകളും മനസ്സിൽ നിന്നും മായ്ച്ചു കളയുക.'' ഷാദ് പറഞ്ഞു.

''അങ്ങനെ ആ ഓർമ്മകൾ മാഞ്ഞു പോവാതിരിക്കാനാ അവനീ സമ്മാനം തന്നത്.'' എന്ന് പറഞ്ഞു ഞാൻ എന്റെ ഇടത്തെ കയ്യുടെ ഉള്ളം കാണിച്ചു കൊടുത്തു. അതിൽ പൊള്ളി ഉണങ്ങിയ പാട് ഇപ്പോളും ഉണ്ട്... ''ഇതെന്താ നിന്റെ കൈ ഇങ്ങനെ??? എങ്ങനെ പറ്റിയതാ??'' അവൻ ചോദിച്ചു. ''അവനു ഇഷ്ടമില്ലാത്ത മൈലാഞ്ചി ഇട്ടതിനു തിളച്ച എണ്ണയിൽ മുക്കിയത. രണ്ടു മാസം കൈ അനക്കാൻ പറ്റിയില്ല. അതിനിടയിൽ തെറ്റുകൾ സംഭവിച്ചാൽ ആ കയ്യിൽ തന്നെ ആവും ശിക്ഷ. ഉപ്പു, മുളക് പൊടി, ചൂരൽ പ്രയോഗം അതൊക്കെയാ ശിക്ഷ. ഷാദ് സ്വർഗ്ഗവും നരകവും ഒരുമിച്ചു കണ്ടിട്ടുണ്ടോ, ഞാൻ കണ്ടിട്ടുണ്ട്... പടച്ചോൻ തന്ന ശരീരം നശിപ്പിക്കാൻ നമുക്ക് അവകാശം ഇല്ല എന്നൊരു കാരണം കൊണ്ട് മാത്രമാ ഇന്നും ഞാൻ ഇവിടെ നിക്കുന്നത്, അല്ലെങ്കിൽ...'' അറിയാതെ ആ ഓർമയിൽ എന്റെ ശരീരം ഒന്ന് വിറച്ചു. അത് അറിഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു ഷാദ് എന്നെ കെട്ടിപ്പിടിച്ചു. എനിക്കെന്തോ പോലെ തോന്നിയെങ്കിലും ആ സമയത്തു അതൊരു ആശ്വാസം ആയിരുന്നു. എത്ര നേരം അങ്ങനെ നിന്നെന്നു അറിയില്ല.

സത്യം പറഞ്ഞാൽ എന്റെ ഉമ്മാന്റെ കൂടെ നിന്ന പോലൊരു ഫീൽ ആയിരുന്നു. അത്രയും സുരക്ഷാ തോന്നി ആ കൈക്കുള്ളിൽ. പിന്നെ അവൻ എന്നെ വിട്ടു എന്റെ കൈ എടുത്തു നോക്കി. അവന്റെ കണ്ണുനീർ അതിൽ ഇറ്റു വീണത് ഞാൻ അറിഞ്ഞു. ''പല കാര്യങ്ങളും ആവശ്യമില്ലാത്തത് കൊണ്ടാണ് നമുക്ക് മറവി എന്ന് പറയുന്ന കാര്യം പടച്ചോൻ തന്നത്. അത് മറക്കുക തന്നെ വേണം..'' എന്നും പറഞ്ഞു അവൻ എന്നെ ചേർത്ത് പിടിച്ചു. ''ഞാൻ ഒന്നും കണ്ടില്ല. ആഹാ ആരും കാണാതെ റൊമാൻസ് ആണല്ലേ..'' നോക്കിയപ്പോ സിനുവും ആഷിയും പ്രവീണേട്ടനും സച്ചുവേട്ടനും ഷാജുക്കയും. എല്ലാരേം ഒരുമിച്ചു കണ്ടതും ഞാൻ വേഗം അകത്തേക്ക് ഓടി. @@@@@@@@@@@@@@@@@@@@@@@@@@@@@@@@ അവർ എന്നെ കളിയാക്കി കൊണ്ട് അടുത്തേക്ക് വന്നു. പക്ഷെ എന്റെ കണ്ണ് നിറഞ്ഞതു കണ്ടതും എന്താ കാര്യം എന്ന് ചോദിച്ചു. ഞാൻ കണ്ണിൽ പൊടി പോയതാണ് എന്നൊക്കെ പറഞ്ഞെങ്കിലും അവർ വീണ്ടും ചോദിച്ചു. ഞാൻ ആമി പറഞ്ഞതൊക്കെ അവരോടു പറഞ്ഞു. അത് കേട്ടതും അവരുടെ ഒക്കെ കണ്ണ് നിറഞ്ഞു. ''അവൾ എന്തൊക്കെയാടാ ഈ ചെറിയ പ്രായത്തിൽ തന്നെ അനുഭവിച്ചു കൂട്ടിയത്...'' സചുവാന്. ''യാ അല്ലാഹ് ഇങ്ങനെ ഒരു വിധി ഒരു പെണ്ണിനും നീ കൊടുക്കല്ലേ...'' സിനു.

''ടാ ഇനി ഒരിക്കലും അവളുടെ കണ്ണ് നിറയരുത്.'' ആഷി എന്റെ കൈ പിടിച്ചു പറഞ്ഞു. അവരോടു എല്ലാം പറഞ്ഞട്ടുണ്ടെങ്കിലും ആറു മാസത്തെ കോൺട്രാക്ടിന്റെ കാര്യം പറഞ്ഞിട്ടില്ല. ഞാൻ സച്ചുവിനേം പ്രവീണിനേം നോക്കി, എന്നിട്ടു ആഷിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഞങ്ങൾ അകത്തേക്ക് പോയപ്പോ ആമി ഉണ്ട് ചാരുവിനു ഒരു കയ്യിൽ മൈലാഞ്ചി ഇട്ടു കൊടുക്കുന്നു. ഞങ്ങൾ അവരെ അടുത്ത് പോയി ഇരുന്നു. അവള് വരയ്ക്കുന്ന കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു. സച്ചു അവളെ അടുത്ത് ഇരുന്നു അവളെ തലയിൽ തലോടി. അത് കണ്ടപ്പോ ആമി എന്നെ നോക്കി. അവൾക്കു മനസ്സിലായി ഞാൻ അവരോടു പറഞ്ഞെന്നു. ഞാൻ വേഗം ഞാൻ ഒന്നുമറിഞ്ഞില്ലേ രാമനാരായണാ എന്നും പറഞ്ഞു മോളിലേക്കു നോക്കി ഇരുന്നു. പിന്നെ എല്ലാ ആങ്ങളമാരും കൂടി അവളെ ചിരിപ്പിക്കാൻ കഷ്ട്ടപ്പെട്ടു. അവസാനം അവളെ വായിന്നു രണ്ടു തെറി കേട്ടപ്പോ എല്ലാം എണീറ്റു പോയി. പെട്ടെന്ന് ചിത്ര ചേച്ചി വന്നു ആമിയെ വിളിച്ചോണ്ട് പോയി. എന്തോ സ്വീറ്റ് ഉണ്ടാക്കുന്നതിനെ പറ്റി ചോദിക്കാനാ... ''എന്തായിരുന്നു പെങ്ങളോടിന്നു വല്ലാത്ത സ്നേഹം...'' ചാരുവാണ്. ''അതെന്നെ നമ്മളെ ഒന്നും ഒരു മൈന്റും ഇല്ല.'' സാറാ. ''അത് അവളെ മനസ്സു നല്ലതായൊണ്ടാ..'' സച്ചു പറഞ്ഞു. ''ഓ നമ്മളൊക്കെ രണ്ടാളെ കൊന്നിട്ടുണ്ടല്ലോ..''

ചാരു പറഞ്ഞതും ഞങ്ങൾ ഒന്ന് ചിരിക്കാൻ നോക്കി. ''ചിരിക്കു വോൾട്ടെജ് പോരല്ലോ മാഷേ.. കാര്യം എന്താ..'' ചാരു സച്ചൂനോട് പറഞ്ഞു. അവനു പറയാൻ പറ്റുന്നില്ല എന്ന് കണ്ടതും ഷാജു അവരോടു കാര്യം പറഞ്ഞു. ചാരുവിന്റെ കണ്ണ് നിറഞ്ഞു. പക്ഷെ സാറയുടെ കണ്ണിൽ ദേഷ്യം ആണ് കണ്ടത്. ഷെസിനെ എങ്ങാനും അവളെ മുന്നിൽ കിട്ടിയാൽ അപ്പൊ വെട്ടിക്കൊല്ലും. അപ്പോളേക്കും ആമി വന്നു. എല്ലാരും നോർമൽ ആയി. ചാരുവിന്റെ ഒരു കയ്യിലും രണ്ടു കാലിലും ആമി മൈലാഞ്ചി ഇട്ടു കൊടുത്തു. സൈറ ആ സമയം കൊണ്ട് ചാരുവിന്റെ ഒരു കയ്യിൽ ഇട്ടു തീരുന്നേ ഉള്ളൂ. അതിൽ നിന്നും തന്നെ ആമി ഒരു എക്സ്പെർറ് ആണെന്ന് മനസ്സിലായി. ചാരുവിന്റെ ഇട്ടു കഴിഞ്ഞതും ഞങ്ങള് ആമിയുടെ പിന്നാലെ കൂടി അവളോട് മൈലാഞ്ചി ഇടാൻ പറഞ്ഞു. അവള് കൊന്നാലും ഇടില്ല പറഞ്ഞപ്പോ ഞാൻ അവളെ പിടിച്ചു വച്ചു അവളുടെ കയ്യിൽ മൈലാഞ്ചി ഇടാൻ തുടങ്ങി. എന്റെ കലാബോധം കണ്ടതും ആമി കൈ വിടുവിച്ചു എണീറ്റു ഓടി. എന്നിട്ടു കൈ കഴുകീട്ടു വന്നു. ''ടീ മര്യാദക്ക് മൈലാഞ്ചി ഇട്ടോ.. ഇല്ലേൽ ഇപ്പൊ കണ്ടല്ലോ ഇവിടെ പിടിച്ചു കെട്ടി ഇട്ടിട്ടു ഞാൻ നിന്റെ കയ്യിൽ മൈലാഞ്ചി ഇടും...'' ഞാൻ പറഞ്ഞു. ''അവൾക്കു ഇഷ്ട്ടം ഇല്ലെങ്കിൽ പിന്നെന്തിനാ നിര്ബന്ധിക്കുന്നെ.''

നോക്കിയപ്പോ യാസി ആണ്. കൂടെ ശരണും ഉണ്ട്. ''മൈലാഞ്ചി ഇടുന്നതു നല്ലതല്ലേ..'' ഞാൻ പറഞ്ഞു. ''എനിക്കീ മൈലാൻജീ എന്ന് പറയുന്ന സാധനം കണ്ണെടുത്താ കണ്ടു കൂടാ. ചാണകത്തിൽ കൈ കുത്തിയ പോലെ.'' യാസി പറഞ്ഞു. ''പക്ഷെ എനിക്ക് ഭയങ്കര ഇഷ്ട്ടാ. പെണ്കുട്ടിയോളുടെ കയ്യിൽ മൈലാഞ്ചി കാണുന്നത് തന്നെ ഒരു ഭംഗിയാ.. അതിന്റെ മണവും.. മാഷാഅല്ലാഹ്.'' ഞാൻ പറഞ്ഞു. ''എന്ന് വച്ചു സ്വന്തം ഇഷ്ട്ടങ്ങൾ അടിച്ചേൽപ്പിക്കുന്നത് നല്ലതാണോ..'' യാസി ചോദിച്ചു. ഞാൻ ആമിയെ ഒന്ന് ദേഷ്യത്തോടെ നോക്കി. എന്നിട്ടു തിരിച്ചു നടന്നു. ''ആര് പറഞ്ഞു എനിക്ക് ഇഷ്ടല്ലാന്നു. എനിക്ക് ഭയങ്കര ഇഷ്ടമാ മൈലാഞ്ചി ഇടാൻ.'' എന്ന് ആമി പറഞ്ഞതും ഞാൻ തിരിഞ്ഞു നോക്കി. അവളുണ്ട് ഒരു കോൺ എടുത്തു മൈലാഞ്ചി ഇടുന്നു. പെട്ടെന്ന് തന്നെ അവള് ഇടതു കയ്യിൽ മുന്നിലും ബാക്കിലും മൈലാഞ്ചി ഇട്ടു. ഞാൻ നോക്കിയപ്പോ അവളെന്നെ നോക്കി പുഞ്ചിരിച്ചിട്ടു കണ്ണിറുക്കി കാണിച്ചു. ഞാൻ അവളെ നോക്കി ചിരിച്ചോണ്ട് തലയാട്ടീട്ടു ഫുഡ് കഴിക്കാൻ പോയി. ഞങ്ങള് ഫുഡ് ഒക്കെ കഴിച്ചു വന്നപ്പോ ആമിയും സാറയും പ്രിയയും ഉണ്ട് രണ്ടു കയ്യിലും നിറച്ചു മൈലാഞ്ചിയും ഇട്ടു ഇരിക്കുന്നു. എനിക്കെന്തോ അത് കണ്ടപ്പോ വല്ലാത്ത സന്തോഷം തോന്നി. ആമിയുടെ മനസ്സിലെ മുറിവുകൾ ഉണങ്ങാൻ തുടങ്ങിയിരിക്കുന്നു.

അതിനു വേണ്ടി തന്നെയാ അവളോട് മൈലാഞ്ചി ഇടാൻ പറഞ്ഞെ. പക്ഷെ യാസി ഇടങ്കോലിടാൻ വരുമെന്ന് കരുതിയതേ ഇല്ല. അതേതായാലും നന്നായി. അത് കൊണ്ടാണ് അവൾ മൈലാഞ്ചി ഇട്ടതു. ഇല്ലെങ്കിൽ ഞാൻ കലിപ്പാവുമെന്നു അവൾക്കറിയാം. ഞങ്ങളിപ്പോ ബെസ്റ് ഫ്രണ്ട്സ് ആണ്. @@@@@@@@@@@@@@@@@@@@@@@@@@ ഷാദ് പറഞ്ഞിട്ടും മൈലാഞ്ചി ഇടാൻ ഒരു മൂഡ് ഇല്ലാരുന്നു. ഇടില്ല എന്ന് പറഞ്ഞപ്പോളാ അവൻ എന്റെ കൈ പിടിച്ചു വച്ചു മൈലാഞ്ചി ഇടാൻ തുടങ്ങിയത്. സത്യം പറയാലോ പെറ്റതള്ള സഹിക്കൂല. അമ്മാതിരി വൃത്തിക്കെട്ട വരക്കൽ ആരുന്നു. ഞാൻ വേഗം ഓടി പോയി കഴുകി. ഷാദ് വീണ്ടും മൈലാഞ്ചി ഇടാൻ പറയുമ്പോളാ യാസി വന്നത്. അവന്റെ ഡയലോഗ് കേട്ടപ്പോ ഞാൻ ഷാദിനെ ആണ് നോക്കിയത്. അവന്റെ മുഖം മാറുന്നത് ഞാൻ കണ്ടു. അത് കൊണ്ടാണ് ഞാൻ മൈലാഞ്ചി ഇട്ടതു. അത് കണ്ടപ്പോ അവനും ചിരിച്ചു. ഞങ്ങൾ രണ്ടു കയ്യിലും മൈലാഞ്ചി ഇട്ടു ഇരിക്കുമ്പോൾ ആണ് ആ മങ്കികൾ ഫുഡ് കഴിച്ചിട്ട് വന്നത്. ചിത്ര ചേച്ചി ആണ് ഒരു കയ്യിൽ ഇട്ടു തന്നത്. ഫുഡ് കഴിക്കാൻ പോവുമ്പോൾ ഞങ്ങളോട് ഒന്ന് ചോദിച്ചു പോലും ഇല്ല. ''എന്തായി നിങ്ങളെ കലാപരിപാടികൾ കഴിഞ്ഞോ???'' സച്ചുവേട്ടൻ ആണ്. ''ഓ നിങ്ങളെ വയർ നിറഞ്ഞല്ലോ, അത് പോരെ. ഞങ്ങളെ കാര്യം നോക്കണ്ട.''

ചാരു ദേഷ്യത്തോടെ മുഖം തിരിച്ചു. ''അയ്യോ എന്റെ മോള് പിണങ്ങിയോ??? ലേറ്റ് ആയില്ലേ അപ്പൊ വിഷക്കൂലേ..'' സച്ചുവേട്ടൻ കളിയാക്കി ചോദിച്ചു. സത്യം പറഞ്ഞാൽ നല്ലോണം ലേറ്റ് ആയി. ഏകദേശം എല്ലാരും ഫുഡ് ഒക്കെ കഴിച്ചു പോയി. ഞങ്ങൾ ഫ്രണ്ട്സും കുറച്ചു അടുത്ത ബന്ധുക്കളും മാത്രമേ ബാക്കിയുള്ളു. ''അപ്പൊ ഞങ്ങൾക്ക് വിശപ്പൊന്നും ഇല്ലേ...'' സാറയാണ് ചോദിച്ചത്. ''അതിനു നിന്നെ ആരാ പിടിച്ചു വച്ചതു, പോയി കഴിച്ചൂടെ..'' ഷാജുക്ക ചോദിച്ചതും സാറാ ഇക്കാനെ നോക്കിപ്പേടിപ്പിച്ചു. ''എന്താടീ ഉണ്ടക്കണ്ണീ ഈനാംപേച്ചീ..??? ഷാജുക്ക ചോദിച്ചു. ''നിങ്ങള് ശരിക്കും പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുന്നതാണോ???'' സാറാ ചോദിച്ചു. ''അതെന്താ പ്രത്ത്യേഗിച് ചോദിക്കാൻ , ശരിക്കും പൊട്ടൻ..'' പ്രവീണേട്ടൻ പറഞ്ഞു. അത് കേട്ട് എല്ലാരും ചിരിച്ചു. ''ആഹ് നിങ്ങളും അങ്ങനെ തന്നെയാ..'' പ്രിയ പറഞ്ഞു. ''അങ്ങനെ മോളിലൂടെ പോയ പണി പ്രവീൺ ഏണി വച്ച് പിടിച്ചിരിക്കുന്നു. എല്ലാരും ഒന്ന് കയ്യടിച്ചു ചിരിക്കൂ..'' എന്ന് സച്ചുവേട്ടൻ പറഞ്ഞതും പിന്നൊരു കൂട്ടച്ചിരി ആരുന്നു. ''എന്റെ പൊന്നു പൊട്ടൻ ഭർത്താക്കന്മാരെ ഈ രണ്ടു കയ്യിലും മൈലാഞ്ചി ഇട്ടു ഇരിക്കുന്ന ഞങ്ങൾ എങ്ങനെയാ ഭക്ഷണം കഴിക്ക.. ഒന്ന് പറഞ്ഞു തരുമോ???'' സാറാ ചോദിച്ചു. ''ഓ അങ്ങനെ...''

എന്നും പറഞ്ഞു പ്രവീണേട്ടൻ ഒരു ഓട്ടമായിരുന്നു. അത് കണ്ടു എല്ലാരും ഓടി എങ്കിലും ഷാദ് മാത്രം എന്താ സംഭവം എന്ന് വണ്ടറടിച്ചു അവിടെ മോളിലോട്ടു നോക്കി നിന്നു. അപ്പോഴാണ് സച്ചുവേട്ടനും ഷാജുക്കയും പ്രവീണേട്ടനും ഓരോ പ്ലേറ്റിൽ ഫുഡും കൊണ്ട് വന്നത്. അപ്പോളുണ്ട് സജീവേട്ടനും ഫുഡ് എടുത്തു വരുന്നു. നോക്കുമ്പോൾ ചിത്ര ചേച്ചിയും രണ്ടു കയ്യിലും മൈലാഞ്ചി ഇട്ടിട്ടുണ്ട്. എല്ലാരും അവരവരുടെ പങ്കാളികളുടെ അടുത്ത് പോയി ഫുഡ് വാരി കൊടുക്കാൻ തുടങ്ങി. അത് കണ്ടപ്പോ അറിയാതെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ഇവരുടെ ഈ സ്നേഹം എന്നും നിലനിൽക്കാൻ, ആരുടേയും കണ്ണ് തട്ടല്ലേ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു. അപ്പോഴാണ് യാസിയും ശരണും വന്നത്. ''ആഹാ ഇവിടെ ഊറ്റൽ മത്സരം ആണോ..'' അവർ ചിരിച്ചോണ്ട് ചോദിച്ചു. ''എന്താ ആമി ഫുഡ് കഴിക്കുന്നില്ലേ???'' യാസിയാണ്. ''ഷാദ് എവിടെ പോയി??'' ശരൺ ചോദിച്ചതും യാസി അവനെ ഒരു നോട്ടം. സത്യം പറഞ്ഞാൽ ഞാൻ തന്നെ പേടിച്ചു. ഞാനും ചുറ്റും നോക്കി. ഷാദിനെ എവിടെയും കണ്ടില്ല. ''അവൻ ഒരു ഫോൺ വന്നിട്ട് പുറത്തേക്കു പോയതാ, ഞാൻ ഇപ്പൊ കണ്ടിരുന്നു.'' ആശിക്ക പറഞ്ഞു. ''ഓ, തനിക്കു കഴിക്കണ്ട വേണമെങ്കിൽ ഞാൻ വാരി തരാം..'' എന്നും പറഞ്ഞു യാസി ചിരിച്ചു. ഞാൻ വേണ്ട എന്ന രീതിയിൽ തലയാട്ടി. ''തനിക്കു വിശക്കുന്നില്ലേ.. നല്ലോണം ലേറ്റ് ആയല്ലോ.. പേടിക്കണ്ട, ഞാൻ തന്റെ ഫ്രണ്ട് അല്ലെ, അപ്പൊ ആ വകുപ്പിൽ വാരിത്തരാല്ലോ...''

എന്നും പറഞ്ഞു യാസി ചിരിച്ചു. ഞാൻ ചുറ്റും നോക്കി. എല്ലാ മങ്കികളും ഊട്ടുന്ന തിരക്കിലാ.. ''കഴിക്കു മോളെ, ഇതൂടി തിന്ന്, വെള്ളം തരട്ടെ...'' എന്നും പറഞ്ഞു ഫുൾ ഒലിപ്പിക്കൽ തന്നെ. ഞങ്ങളിവിടെ സംസാരിക്കുന്നതൊന്നും ശ്രദ്ധിക്കുന്നേ ഇല്ല. ''എന്താടോ എടുത്തിട്ട് വരട്ടെ...'' വീണ്ടും യാസിയുടെ വാക്കുകൾ ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്. ഞാൻ വേണ്ട എന്ന് പറയാൻ തുടങ്ങിയതും പിന്നിൽ നിന്നും ആരുടെയോ ശബ്ദം കേട്ടു. ''ഓ വേണ്ട, അവക്ക് ഞാൻ വാരിക്കൊടുത്താലേ കഴിക്കൂ.. അല്ലെ മുത്തേ..'' നോക്കിയപ്പോ ഷാദ്.. അവന്റെ മുത്തേ വിളികേട്ടതു കൊണ്ടാണെന്നു തോന്നുന്നു പല സൈഡിൽ നിന്നും ചുമക്കുന്ന ശബ്ദം കേട്ടു. നോക്കിയപ്പോ ചാരുവും പ്രിയയും, ഫുഡ് മണ്ടേൽ കേറിയതാ. യാസിയാണെങ്കി ഉള്ള കലിപ്പൊക്കെ അടക്കി പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ട്. ഇവന്റെ കളി കണ്ടാൽ ഞാൻ ഇവന്റെ ഭാര്യ ആണെന്ന് തോന്നുമല്ലോ. ഫ്രണ്ട് ആണേലും ഒരു ഡിസ്റ്റൻസ് നല്ലതാണെന്നു ഞാൻ മനസ്സിൽ ഓർത്തു. ''എന്താലോചിച്ചു നിക്കാ.. ഇനി അവൻ വാരി തന്നാലേ തിന്നുമെന്നുണ്ടോ???''

നോക്കിയപ്പോ ഷാദ് ആണ്. എന്റെ അടുത്ത് വന്നു ഇരിപ്പുണ്ട്. കയ്യിൽ ഫുഡിന്റെ പ്ലേറ്റും. തിരിഞ്ഞു നോക്കിയപ്പോ ആട് കിടന്നടത്തു പൂട പോലും ഇല്ല എന്ന് പറഞ്ഞ പോലെ യാസി പോയിട്ട് അവന്റെ നിഴൽ പോലും ഇല്ല. ''നിനക്കിതു വേണ്ടേ...'' വീണ്ടും അവന്റെ ചോദ്യം കേട്ടു നോക്കിയപ്പോ കയ്യിൽ ഫുഡ് വച്ച് നിക്കുന്നു. ഞാൻ വേഗം ആ എന്നും പറഞ്ഞു അത് വായിലാക്കി. സത്യം പറഞ്ഞാൽ വിശന്നു ചാവാൻ ആയിരുന്നു. @@@@@@@@@@@@@@@@@@@@@@@@@@@ എല്ലാരും കൂടി ഓടുന്ന കണ്ടപ്പോ ഇവർക്കൊക്കെ എന്ത് പറ്റി എന്നും ആലോചിച്ചു ഞാൻ അവിടെ നിന്നു. അപ്പൊ ധാ പോയവന്മാരൊക്കെ ഫുഡും എടുത്തു വരുന്നു. അപ്പൊ അതാണ് കാര്യം, മൈലാഞ്ചി ഇട്ടതു കൊണ്ട് അവർക്കു സ്വയം കഴിക്കാൻ പറ്റില്ല. അപ്പോളാണ് എനിക്ക് വിജി സാറിന്റെ ഫോൺ വന്നത്. അവർക്കു റൂട്ട് പറഞ്ഞു കൊടുക്കാൻ പുറത്തു പോയി വരുമ്പോൾ ആണ് യാസിയുടെ ചോദ്യം കേട്ടത്. അവൻ ആമിക്ക് വാരിത്തരണോ എന്ന്. ഇവൻ എന്റെ കയ്യീന്ന് പുട്ടും കടലേം വാങ്ങീട്ടെ പോവുമെന്നാ തോന്നുന്നേ. അവനെ സത്യം പറഞ്ഞാൽ ഇപ്പോളും അവൾക്കു ചെറിയ പേടി ഉണ്ടെന്നു എനിക്കറിയാം. അപ്പോഴാണ് സത്യം പറഞ്ഞാൽ ഞാനും ആലോചിച്ചത് ആമിക്കും ഫുഡ് കഴിക്കണ്ടേ.

ഞാൻ വേഗം തിരിച്ചു പോയി ഫുഡ് എടുത്തിട്ട് വന്നു. അപ്പോളും യാസി നിന്നു കുറുകുന്നുണ്ട്. ആമിയാണെകിൽ എന്തോ കാണാതായത് പോലെ ചുറ്റും തിരയുന്നു. എന്നെ ആണെന്ന് എനിക്ക് മനസ്സിലായി. യാസിക്കു രണ്ടു ഡയലോഗും കൊടുത്തു അവളുടെ അടുത്ത് പോയി ഇരുന്നപ്പോ അവള് യാസിയെയും നോക്കി ഇരിക്കുന്നു. ഞാൻ എന്റെ കലിപ്പ് മോഡ ഓൺ ആക്കിയതും അവള് വേഗം കഴിക്കാൻ തുടങ്ങി. പാവം നല്ല വിശപ്പുണ്ടെന്നു ആർത്തി കണ്ടപ്പോ മനസ്സിലായി. ''ടീ മെല്ലെ കഴിച്ച മതി, ഇത് മൊത്തം നിനക്ക് തന്നെയാ. വെറുതെ തൊണ്ടേൽ പിടിച്ചു ഹോസ്പിറ്റലിൽ പോവാൻ വയ്യ.'' ഞാൻ പറഞ്ഞു. അവൾ എനിക്ക് സൈക്കിളിന്ന് വീണ ചിരിയും പാസ് ആക്കി മെല്ലെ കഴിക്കാൻ തുടങ്ങി. എല്ലാരും കഴിച്ചു എണീറ്റു, ഞങ്ങൾ മാത്രമേ ഉളളൂ ഇപ്പൊ അവിടെ. ഞാൻ ചെറിയ കുട്ടികളെ പോലെ സംസാരിച്ചോണ്ടു ഭക്ഷണം കഴിക്കുന്ന അവളെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു. അതിനിടയിൽ അവൾക്കു ഫുഡ് വായിലിട്ടു കൊടുക്കാൻ മറന്നു. അവളെന്നെ കാലു കൊണ്ട് തട്ടിയപ്പോഴാണ് എനിക്ക് ബോധം വന്നത്. ഞാൻ നോക്കിയപ്പോ പിരികം പൊക്കി എന്താ എന്ന് ചോദിച്ചു, ഞാൻ ഒന്നുമില്ലാന്നു പറഞ്ഞു വീണ്ടും ഫുഡ് കൊടുത്തു. പെണ്ണ് പിന്നെയും കല പില സംസാരിച്ചോണ്ടിരുന്നു.

ശെരിക്കും അവളൊരു പൊട്ടിപെണ്ണാണെന്നു തോന്നിപ്പോയി. എങ്ങനെ ഷസിനു ഇവളോടിത്ര ക്രൂരത കാണിക്കാൻ പറ്റി. അത് സ്നേഹിച്ച പെണ്ണിനെ. എന്തൊക്കെയോ രഹസ്യങ്ങൾ ഇവളെ ജീവിതത്തിൽ ബാക്കിയുണ്ട് എന്നെനിക്കു തോന്നി. പെട്ടെന്ന് കാലിലൊരു ചവിട്ടു കിട്ടിയപ്പോളാ ഞാൻ ഞെട്ടിയത്. കലിപ്പ് തോന്നിയെങ്കിലും ഞാൻ വേഗം ഫുഡ് എടുത്തു കൊടുക്കാൻ പോയി, നോക്കുമ്പോ പ്ലേറ്റ് കാലി. ആമിയാണെങ്കി പൊരിഞ്ഞ ചിരി. ''എന്താ മാഷേ നല്ല ആലോചനയിൽ ആണല്ലോ. അമേരിക്ക വാങ്ങാനോ മറ്റോ പ്ലാൻ ഉണ്ടോ..'' അവള് ചോദിച്ചു. ''ഇല്ലെടീ നിന്നെ എടുത്തു കൊണ്ട് പോയി പുറത്തെ വേസ്റ്റ് ഡബ്ബയിൽ ഇട്ടാലോന്നും ആലോചിച്ചതാ..'' ഞാൻ കലിപ്പോടെ പറഞ്ഞു. ''ഓ പിന്നെ, ഡ്രാക്കുള ഇങ്ങോട്ടു വന്നാലും മതി. ഞാൻ ഇപ്പൊ നിന്നു തരാം..'' ആമി പറഞ്ഞു. ''ടീ നിന്നോട് പറഞ്ഞിട്ടില്ലേ എന്നെ അങ്ങനെ വിളിക്കരുതെന്ന്..'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. എനിക്കീ ഡ്രാക്കുള കേക്കുമ്പോലെ പ്രാന്ത് പിടിക്കും. ഇവള് വിളിച്ചു ഇപ്പൊ എല്ലാരും അങ്ങനെ വിളിക്കാൻ തുടങ്ങി. ''ഡ്രാക്കുള ഡ്രാക്കുള ഡ്രാക്കുള.. ഇനീം വിളിക്കും, കേൾക്കണോ..'' ആമി ചിരിച്ചോണ്ട് ചോദിച്ചു. ''ആഹാ നീ അത്രയ്ക്ക് ആയോ, വിളിക്കെടീ.. ഞാൻ ഒന്ന് കാണട്ടെ നിന്റെ ധൈര്യം..'' എന്നും പറഞ്ഞു അവളുടെ പിന്നാലെ പോയതും പെണ്ണ് ഒരൊറ്റ ഓട്ടം.

ഞാൻ വിടുമോ, ഞാൻ ഓടി അവളെ പിന്നാലെ... ആ വില്ല മൊത്തം അവളെന്നെ ഇട്ടു ഓടിച്ചു. അവസാനം മുകളിലെ ഒരു റൂമിലേക്ക് കയറി അവൾ. ഉള്ളിൽ സീറോ ബൾബിന്റെ പ്രകാശം മാത്രം, അതും വളരെ നേർത്ത പ്രകാശം. അത് ചെറിയൊരു റൂം ആയിരുന്നു. നിലത്തൊരു ബെഡ് മാത്രം വേറെ ഫർണിച്ചർ ഒന്നും ഇല്ല. പിന്നാലെ ഞാൻ കേറി ഡോർ ലോക് ചെയ്തതും അവൾ പെട്ടൂന്നു അവൾക്കു മനസ്സിലായി. പിന്നെ സോപ്പിങ് തുടങ്ങി. @@@@@@@@@@@@@@@@@@@@@@@@@@@@@@ ''ഷാദ്, സോറി... ഇനി ഞാൻ വിളിക്കൂല. സത്യായിട്ടും വിളിക്കൂല. ഇജ്ജ് മുത്തല്ലേ, സുന്ദര കുട്ടപ്പൻ. ഈ മുഖത്തൊക്കെ നോക്കി ആരേലും ഡ്രാക്കുള എന്നൊക്കെ വിളിക്കോ..'' ഞാൻ മാക്സിമം സോപ്പിട്ടു. ''ആഹ് വിളിക്കും നിന്നെ പോലത്തെ കൂതറ അലവലാതി വിളിക്കും.'' ഷാദ് പറഞ്ഞു. ''കൂതറ അലവലാതി ഇയാളെ കെട്ടിയോൾ..'' ഞാൻ പറഞ്ഞു. ''അത് നീ തന്നെ അല്ലെടീ..'' എന്നും പറഞ്ഞു അവൻ ചിരിച്ചു. ഞാൻ വീണ്ടും പ്ലിങ്... ഇവന്റെ കെട്ടിയോള് ഞാൻ തന്നെ ആണെന്ന് ഞാൻ ഇടയ്ക്കു മറന്നു പോവുന്നുണ്ട്. ഇല്ല തോൽവി സമ്മതിക്കില്ല. ''ഷാദ് ഇയാളെന്റെ ഫ്രണ്ട് അല്ലെ... അപ്പൊ നമ്മള് തമ്മിൽ പിണങ്ങാൻ പാടുണ്ടോ???'' ഞാൻ ചോദിച്ചു. ''പിന്നെ, ഫ്രണ്ട്സ് തമ്മിൽ ഇടയ്ക്കു ഇണങ്ങാനം പിണങ്ങണം തല്ലു പിടിക്കണം,

എന്നാലേ ഫ്രണ്ട്ഷിപ്പ് സ്‌ട്രോങ് ആവൂ..'' ഷാദ് പറഞ്ഞു. ഓ ഇവന്റെ തല മണ്ട അടിച്ചു പൊളിക്കാൻ ഇവിടെ ആരും ഇല്ലേ... ഓന്റെ ഒലക്കമ്മേലെ കണ്ടുപിടുത്തം. അപ്പൊ റൂമിന് എന്തോ സൗണ്ട് കേട്ടു. നോക്കിയപ്പോ ഒന്നും കണ്ടില്ല. ഷാദ് അതെന്തു ശബ്ദം ആണെന്ന് തിരയുന്ന തിരക്കിൽ ആണ്. ഈ ഇരുട്ടത്ത് എന്ത് കുന്തം കാണാനാ, പൊട്ടൻ.. ഞാൻ ആ തക്കത്തിന് മെല്ലെ അവന്റെ സൈഡിലൂടെ പോവാൻ നിന്നതും ആ ജന്തു എന്റെ കയ്യിൽ പിടിച്ചു വലിച്ചു.പെട്ടെന്നുള്ള അറ്റാക് ആയതു കൊണ്ട് ഞാൻ ഷാദിന്റെ മേലേക്ക് വീണു, ബാലൻസ് കിട്ടാതെ അവൻ എന്നേം കൊണ്ട് നിലത്തേക്കും. ഭാഗ്യത്തിന് ബെഡിലേക്കാണ് വീണത്. ഇരുട്ടായതു കൊണ്ട് സത്യം പറഞ്ഞാൽ പരസ്പരം മുഖം പോലും കാണാൻ വയ്യ. പക്ഷെ ഷാദിന്റെ ദീന രോദനത്തിൽ നിന്നും ഒരു കാര്യം മനസ്സിലായി വീണപ്പോ അവന് നല്ല വേദന ആയെന്നു. കാരണം കയ്യിൽ മൈലാഞ്ചി ഉള്ളോണ്ട് എനിക്കെവിടേം പിടിക്കാൻ പറ്റിയില്ല. എന്റെ ഫുൾ വൈറ്റും അവന്റെ മേലാണ്. ''നീ എന്ത് ആലോചിച്ചു കിടക്കാടി, എണീറ്റു പോടീ... പടച്ചോനെ എന്ത് മുടിഞ്ഞ വെയിറ്റ് ആണ് ഇവള്..'' അവൻ ഒച്ച വച്ചു.

''എണീക്കാൻ തന്നെയാ നോക്കുന്നത് പക്ഷെ കയ്യിൽ മൈലാഞ്ചി ഉള്ളോണ്ട് പറ്റുന്നില്ല.'' ഞാൻ എണീക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു. കുറെ ട്രൈ ചെയ്‌തെങ്കിലും വീണ്ടും അവന്റെ മേലെ തന്നെ വന്നു വീണു. ''നിക്ക് ഒരു മിനിറ്റ്, ഞാൻ ആദ്യം എണീക്കാം...'' ഷാദ് പറഞ്ഞു. ''ആഹാ എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം..'' എന്നും പറഞ്ഞു ഞാൻ ചിരിച്ചു. ''എന്താടീ കിണിക്കുന്നേ..'' ഷാദ് ചൂടായി. ''ഞാൻ എണീക്കാതെ ഇയാളെങ്ങനെ എണീക്കാനാ..'' ഞാൻ ചോദിച്ചു. ''ദേ ഇങ്ങനെ..'' എന്നും പറഞ്ഞു ആ ജന്തു ഒരൊറ്റ മറിച്ചിൽ ആയിരുന്നു. എന്റെ വയറ്റിനുള്ളിലും നെഞ്ചിനുള്ളിലുമൊക്കെ ബാൻഡ് അടി തുടങ്ങി. ''ദുഷ്ടാ.. എണീറ്റു പോ.. എന്ത് മുടിഞ്ഞ വൈറ്റാ...'' ഞാൻ പറഞ്ഞു. ആ അലവലാതി പകരം വീട്ടുവാണ്. പെട്ടെന്നാണ് ഞങ്ങൾ കിടന്നതിനെ സൈഡിൽ നിന്നും ഒരു ശബ്ദം വന്നത്. അങ്ങോട്ട് നോക്കിയതും പകച്ചു പണ്ടാരം അടങ്ങിപ്പോയി ഞങ്ങള് രണ്ടാളും. ഞങ്ങളെ കൂടാതെ മറ്റൊരാളും കൂടി ആ ബെഡിന്റെ മറ്റേ സൈഡിൽ കിടക്കുന്നുണ്ട് എന്ന് ഞങ്ങൾ കണ്ടു.. ആ ഭാഗത്തു ഇരുട്ട് കൂടുതൽ ആയതു കൊണ്ടാവാം അങ്ങനൊരാളെ ഞങ്ങളവിടെ കാണാതിരുന്നത്.

കണ്ണ് തുറന്നു കലിപ്പോടെ ഉള്ള ആ നോട്ടം കണ്ടതും ഷാദ് ചാടി എണീറ്റു. വേഗം എന്നെയും പിടിച്ചു എണീപ്പിച്ചു. ഞങ്ങൾ ആ മുഖത്തേക്ക് നോക്കി ചിരിച്ചെങ്കിലും അവിടെ ഇപ്പോളും കലിപ്പ് തന്നെ ആണ്. പിന്നെ ആ ആൾ അയാളുടെ മാക്സിമം ശബ്ദത്തിൽ അലറി വിളിച്ചു. ഞങ്ങൾ ഒച്ച വെക്കല്ലേ എന്ന് പറഞ്ഞിട്ടും ഒരു മായവും ഇല്ലാതെ ആയിരുന്നു അലറൽ. അപ്പൊ തന്നെ അയാളോട് സോറി പറഞ്ഞു, അയാളെ വാ പൊത്താൻ ഷാദ് പോയെങ്കിലും ഡോറിനു പുറത്തു മുട്ടലുകൾ തുടങ്ങിയിരുന്നു. എല്ലാത്തിനും ഒരു തീരുമാനം ആയി എന്ന് മനസ്സിലായി. ഞങ്ങൾ ദൂരനടുത്തേക്കു നടന്നു. അത് തുറന്നതും ആ വില്ലയിലെ മൊത്തം ആൾക്കാരും ആ ഡോറിനു മുന്നിൽ ഉണ്ടെന്നു ഞങ്ങൾക്ക് മനസ്സിലായി.. പക്ഷെ ഞങ്ങളെ മൈൻഡ് ചെയ്യാതെ എല്ലാരും അലറി വിളിച്ച ആളെടുത്തേക്കാണ് പോയത്. എന്താ പറ്റിയത് എന്ന് ചോദിച്ചതും ആ ആളുടെ മറുപടി കേട്ടു ഞങ്ങൾ തല കുനിച്ചു നിന്നു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story