ഡിവോയ്‌സി: ഭാഗം 34

divoysi

രചന: റിഷാന നഫ്‌സൽ

എല്ലാരും അകത്തേക്ക് കേറി ലയിട്ടു ഒക്കെ ഇട്ടു. എന്നിട്ടു നേരെ അലറി വിളിച്ച ആളടുത്തു പോയി. ''പറ മോനെ അപ്പൂട്ടാ... എന്തിനാ മോൻ ഒച്ച വച്ചത്...'' സച്ചുവാണ് ചോദിച്ചത്. ആളെ മനസ്സിലായില്ലേ, നമ്മളെ കുട്ടിബോംബ് അപ്പൂസ്, ചാരുവിന്റെ ചേച്ചിയുടെ മോൻ, ആണ് ഇവിടെ കിടന്നു ഉറങ്ങുന്നുണ്ടായിരുന്നത്. ''അത് ഇല്ലാച്ച{ഇളയച്ഛൻ} ഈ അങ്കിലും ആന്റിയും മോനെ പേടിപ്പിച്ചു.'' അവൻ പറഞ്ഞതും എല്ലാരും ഞങ്ങളെ നോക്കി. ആമി താഴെ നോക്കി നിക്കാണ്. ഞാൻ എല്ലാരേം നോക്കി ഒന്ന് ചിരിച്ചു കാണിച്ചു. ''ഏയ് മോൻ വെറുതെ പറയാ.. അല്ലെ അപ്പൂട്ടാ ഇങ്ങോട്ടു വന്നേ.. അങ്കിള് ചോക്ലേറ്റ് തരാലോ..'' ഞാൻ പറഞ്ഞു. ''വേണ്ട അവനു വേണ്ടുന്ന ഞാൻ മേടിച്ചു കൊടുത്തോള്ളാം..'' സച്ചു അവനെ പിടിച്ചു വച്ചിട്ട് പറഞ്ഞു. ഇവൻ ഞങ്ങളെ നാറ്റിച്ചേ അടങ്ങൂ... സത്യം എന്താണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ''ടാ ഒന്നും ഉണ്ടായില്ല. കാര്യം ഞാൻ പറയാം..'' ഞാൻ പറഞ്ഞു. ''ഓ വേണ്ട, ഞങ്ങൾക്ക് സത്യമാ അറിയേണ്ടത്. ഇവനോട് തന്നെ ചോദിച്ചോള്ളാം.'' എല്ലാരും കൂടി ഇത് കൊളമാക്കും. ഞാൻ എല്ലാരേം ഒന്ന് നോക്കി.

സച്ചൂന്റേം ചാരൂന്റേം അച്ഛനും അമ്മയും സഹോദരങ്ങൾ പിന്നെ ഞങ്ങളെ ഫ്രണ്ട്സ് പിന്നെ യാസി ശരൺ എല്ലാരും ഉണ്ട്. ആഷിയും സിനുവും ആണെങ്കി എന്നെ നോക്കി ആക്കി ചിരിക്കുന്നുണ്ട്. ഞാൻ അവരെ നോക്കി കണ്ണുരുട്ടി കാണിച്ചു. ''മോൻ പറ ഈ അങ്കിള് മോനെ എന്താ ചെയ്തേ...'' സജീവേട്ടൻ ആണ്. ''എന്നെയല്ല ഈ ആന്റിയെയാ ചെയ്തേ..'' എന്ന് പറഞ്ഞതും തല മൂത്തവർ ഒക്കെ ചിരിച്ചോണ്ട് റൂമിന്ന് പുറത്തേക്കു നടന്നു. പോവുമ്പോ സച്ചുവിന്റെ അച്ഛൻ എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ചോ എന്നൊരു സംശയം.. ഇപ്പൊ ഞങ്ങൾ ഫ്രണ്ട്സും സജീവേട്ടനും ചിത്ര ചേച്ചിയുമെ ഉള്ളൂ. സച്ചുവാണെങ്കി സേതുരാമയ്യരേക്കാൾ ചൂട് പിടിച്ച അന്വേഷണം ആണ്. ''പറ മോനെ.. ഈ അങ്കിള് ആന്റിയെ എന്താ ചെയ്തേ..'' ചാരു. ''നിന്നോട് പറയൂല, പോ...'' അപ്പൂസ് പറഞ്ഞു. വളരെ നന്നായി... അവൾക്കു അങ്ങനെ തന്നെ വേണം. ഞാൻ ചിരിച്ചു, പക്ഷെ കൂടെ ഉള്ള തെണ്ടികൾ ഒന്നും ചിരിച്ചില്ല, ബ്ലഡി ഗ്രാമവാസീസ്.. ''അവളോട് പറയണ്ട, ന്നോട് പറഞ്ഞാ മതി'' എന്നും പറഞ്ഞു സച്ചു അപ്പൂസിനെ എടുത്തു

. ''അതെ ആദ്യോ ഈ അങ്കിള് ആന്റീനെ റൂമു മുയോനും ഓടിച്ചു. പാവം ആന്റി കുറെ കരഞ്ഞു വേണ്ടാ പറഞ്ഞു.'' ഞാൻ ഇതൊക്കെ എപ്പോ എന്ന് വിചാരിച്ചു ആമിയെ നോക്കിയപ്പോ അവളും ഇതേ അവസ്ഥയിൽ ആണ്. എല്ലാരും എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്. ''എന്നിട്ട്..'' ചിത്ര ചേച്ചി എന്നെ നോക്കീട്ടു മോനോട് ചോദിച്ചു. ''എന്നിട്ട് ഈ ബാഡ് അങ്കിള് പാവം ആന്റീടെ പിടിച്ചു ബെഡിലേക്കു പുഷ് ചെയ്തു...'' അപ്പൊ എല്ലാരും എന്നെ ഒരു നോട്ടം. ഞാൻ ആകെ ഉരുകി ഒലിച്ചു പോയി. ഇവൻ എന്നെ ഇപ്പൊ ഒരു റ്റി.ജി രവി ആക്കും എല്ലാരെ മുന്നിലും. ''എന്നിട്ട് അങ്കിലും ബെഡിലേക്കു ചാടിയോ...'' നോക്കുമ്പോ സച്ചു. എന്തൊരു ശുഷ്ക്കാന്തി ഇതൊക്കെ അറിയാൻ. തെണ്ടി കൊച്ചു കുട്ടിയോടാ ചോദിക്കുന്നെ എന്ന ബോധം പോലും ഇല്ല. ''ഇല്ല അങ്കില് ആദ്യേ ബെധിലല്ലേ ഉല്ലതു..'' അപ്പൂട്ടൻ പറഞ്ഞു. ''ഏ അപ്പൊ മോനല്ലേ പറഞ്ഞെ അങ്കിള് ആന്റിയെ തള്ളിയിട്ടു എന്ന്...'' സജീവേട്ടൻ ചോദിച്ചു. ''തല്ലിഇട്ടപ്പോ അങ്കിലും വീനല്ലോ.'' ഇവരെന്താ പടച്ചോനെ ഈ കാണിക്കുന്നേ... ഈ കുട്ടിപ്പിശാശാണെങ്കിൽ ഞാനവളെ പീഡിപ്പിക്കാൻ നോക്കിയാ പോലെയാ സംസാരിക്കുന്നെ. ''എന്നിട്ട്...'' സച്ചു ചോദിച്ചു. എല്ലാരും വല്ല സിനിമ കഥയും കേക്കുന്ന പോലെ ഇരിക്കാ.. ''എന്നിട്ട് ഒലക്ക...'' ഞാൻ പറഞ്ഞു.

''നീ മിണ്ടരുത്..'' എന്നും പറഞ്ഞു സിനുവും ആഷിയും എന്നെ പിടിച്ചു വച്ചിട്ട് വാ പൊത്തി. ''മോൻ പറ.. അങ്കില് ഒന്നും ചെയ്യില്ല.'' സജീവേട്ടൻ പറഞ്ഞു. ഓ അല്ലേലും ഞാൻ എന്താ ചെയ്യുന്നേ. എല്ലാം ഈ കുട്ടിപ്പിശാശല്ലേ ചെയ്യുന്നേ. ''എന്നിട്ട് ഈ ആന്റിനോട് അങ്കില് എനീക്കാൻ പറഞ്ഞു. പക്ഷെ ആന്റി എണീച്ചില്ല. തല്ലി ഇട്ടതിനു പണിഷ്മെന്റ് കൊടുത്തതാ ആന്റി.. അല്ലെ.. '' അത് കേട്ടതും എല്ലാരുടേം നോട്ടം ആമിയിൽ ആയി. അവളാണെങ്കിൽ കിളി പോയ പോലെ നിക്കാ.. ''അല്ല.. അങ്ങനല്ല..'' ആമി പറയാൻ പോയതും.. എല്ലാരും അവളോട് ശൂ എന്ന് പറഞ്ഞു. ''അപ്പൊ അങ്കില് ബെഡ്ഢിന്നു ഉരു￰....'' എന്ന് അവൻ പറയലും ആമി പോയി അവന്റെ വാ പൊത്തി. ''അതെ ഞാൻ ഈ കൊരങ്ങനെ ഡ്രാക്കുള എന്ന് വിളിച്ചു കളിയാക്കിയപ്പോ ഈ കൊരങ്ങൻ എന്നെ അടിക്കാൻ വന്നു. ഞാൻ ഈ വില്ല മൊത്തം അവനെ കറക്കി ഈ റൂമിലെത്തിയപ്പോ അവൻ ഡോർ ലോക് ചെയ്തു ഞാൻ പുറത്തു പോവാതിരിക്കാൻ. ഞാൻ ഓടാൻ പോയപ്പോ ഈ കൊരങ്ങൻ എന്നെ തടയാൻ നോക്കി.

അപ്പൊ രണ്ടാളും തട്ടി മറിഞ്ഞു ബെഡിലേക്കു വീണു. മൈലാഞ്ചി ഇട്ടോണ്ട് എനിക്ക് പെട്ടെന്ന് എനീക്കാൻ പറ്റില്ലാ. അല്ലാണ്ട് ഇവിടെ വേറൊരു കുന്തവും സംഭവിച്ചിട്ടില്ല. ഇരുട്ടായതു കൊണ്ട് ഇവൻ മര്യാദക്കൊന്നും കണ്ടില്ല. വെറുതെ ഇമേജിൻ ചെയ്തു ഓരോന്ന് പറയുന്നതാ..'' ആമി ഒറ്റ ശ്വാസത്തിൽ എല്ലാരോടും പറഞ്ഞു. ഞാൻ ഇപ്പൊ എങ്ങനെ ഉണ്ട് എന്ന രീതിയിൽ എല്ലാരേം നോക്കി. @@@@@@@@@@@@@@@@@@@@@@@@@@@@@@ ഹോ ഇപ്പൊ എന്തൊരു ആശ്വാസം. ഇത്രേം സമയം തീയിൽ നിന്ന പോലെ ആയിരുന്നു. ''അയ്യേ ഇത്രേ ഉള്ളൂ...'' സജീവേട്ടൻ ചോദിച്ചു. ''വെറുതെ കൊതിപ്പിച്ചു.'' ചിത്ര ചേച്ചി ആണ്. ഞാൻ വായും തുറന്നു അവരെ നോക്കി. ''അല്ലടാ അപ്പൂസ്‌ നീ അല്ലെ പറഞ്ഞെ ആമി കരഞ്ഞു എന്നൊക്കെ..'' സച്ചുവേട്ടൻ ആണ്. ''അത് ഞാ ഒരു പഞ്ചിനു പറഞ്ഞേല്ലേ...'' എന്നും പറഞ്ഞു അപ്പൂസ്‌ ചിരിച്ചു. ''എടാ ദുഷ്ട്ടാ..'' എന്നും പറഞ്ഞു എല്ലാരും അവനെ ഇക്കിളിയാക്കി. അപ്പോളാണ് ഒരു ശബ്ദം കേട്ടത്. നോക്കുമ്പോ ഷാദ് ആണ്. അവനെ ഇപ്പോളും ആശിക്കയും സിനൂക്കയും കൂടി പിടിച്ചു വെച്ചിട്ടാ ഉള്ളത്. ഷാദ് എന്തോ പറയാൻ ശ്രമിക്കാണ്. ഞങ്ങള് നോക്കിയപ്പോ അവന്റെ വായിലെ കൈ എടുത്തു. ''കോരങ്ങൻ നിന്റെ അമ്മായിയപ്പൻ..''

ഷാദ് അലറി. ജന്തു ഓണത്തിനിടയിൽ പുട്ടു കച്ചോടം എന്ന് പറഞ്ഞ പോലെ ആയിപ്പോയി. ''ടാ പൊട്ടാ അത് നിന്റെ ഉപ്പ അല്ലെ...'' എന്നും പറഞ്ഞു എല്ലാരും ചിരിച്ചു. സിനൂക്കയും ആശിക്കയും ഷാദിനെ വിട്ടു. അപ്പൊ തന്നെ ആരോ ഓടുന്ന കണ്ടു. നോക്കിയപ്പോ സച്ചുവേട്ടൻ. പിന്നാലെ ഷെഡും ഓടി. പിന്നവിടെ കൊലവെറി ആയിരുന്നു. സച്ചുവേട്ടന്റെ ദീന രോദനം മാത്രം ഉയർന്നു കേട്ടു. ഞങ്ങളതൊക്കെ നോക്കി ചിരിച്ചോണ്ട് നിക്കുമ്പോളാ എന്നെ നോക്കി ദഹിപ്പിക്കുന്ന രണ്ടു കണ്ണുകൾ കണ്ടത്. നോക്കിയപ്പോ യാസി. ഇവനിതു എന്തിന്റെ കേടു ആണാവോ... ഞാൻ നോക്കുന്ന കണ്ടതും അവനെന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ടു എന്റെ അടുത്തേക്ക് വന്നു. ''എന്റെ ആമി കുട്ടികളെ മുമ്പിൽ വച്ചാണോ റൊമാൻസ് ഒക്കെ. കുറച്ചു ശ്രദ്ധിക്കണ്ടേ???'' ഞാൻ ചുറ്റും ഒന്ന് നോക്കി. എല്ലാരും ഷെഡും സച്ചുവേട്ടനും തമ്മിലുള്ള അടിയിൽ കോൺസെൻട്രേറ്റ് ചെയ്തിരിക്കാ. നിന്റെ ആമിയോ അതെപ്പോ തൊട്ടു.. ഞാൻ മനസ്സിൽ വിചാരിച്ചു. അവന്റെ ചുണ്ടിൽ പുഞ്ചിരി ഉണ്ടെങ്കിലും കണ്ണിൽ വേറെന്തോ ഒരു ഭാവം ആയിരുന്നു.

സത്യം പറഞ്ഞാൽ എനിക്ക് പേടി ആയി. ഞാൻ അറിയാതെ പിന്നോട്ട് കാൽ വെക്കാൻ തുടങ്ങി. അപ്പോഴാണ് ആരോ എന്റെ ചെവിയിൽ പിടിച്ചത്. നോക്കിയപ്പോ ഷാദ്. സത്യം പറഞ്ഞാൽ എനിക്ക് ആ വേദനയിലും ഒരു സുഖം തോന്നി. ''ടീ വവ്വാലെ നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്നെ ഡ്രാക്കുള എന്ന് വിളിക്കരുതെന്ന്. അതോണ്ടല്ലേ ഇതൊക്കെ നടന്നേ.. എല്ലാരും കൂടി എന്നെ ഒരു പീഡന വീരൻ ആക്കുമായിരുന്നു..'' ഷാദ് ചൂടായി. അത് കേട്ടു ഞാൻ ചിരിച്ചു. അപ്പൊ ആ ജന്തു കൂടുതൽ ശക്തിയിൽ എന്റെ ചെവി പിടിച്ചു. കയ്യിൽ മൈലാഞ്ചി ഉള്ളോണ്ട് എനിക്കൊന്നും ചെയ്യാനും പറ്റിയില്ല. ''ആഹ് ഷാദ് വിട്, എനിക്ക് വേദനിക്കുന്നു.'' എന്നും പറഞ്ഞു ഞാൻ അവന്റെ കൈ തട്ടാൻ നോക്കി. എവിടെ അവന്റെ ഒടുക്കത്തെ പിടി അല്ലെ പിടിച്ചിന്. പിന്നൊന്നും നോക്കീല ഷാദിന്റെ കാലിനു ഒരു അഡാർ ചവിട്ടങ്ങ് കൊടുത്തു. അവൻ ഉമ്മാ എന്നും പറഞ്ഞു അലറി കാലു പിടിച്ചു തുള്ളാൻ തുടങ്ങി. ഞാൻ ആ സമയത്തു തന്നെ അവിടുന്ന് ജീവനും കൊണ്ട് ഓടി സച്ചുവേട്ടന്റെ പിന്നിൽ പോയി നിന്ന്.

''എന്റെ പൊന്നു മോളെ ഇന്ന് ഇനി ഇവന്റെ തല്ലു കൊള്ളാനുള്ള കപ്പാസിറ്റി എനിക്കില്ല..'' എന്നും പറഞ്ഞു സച്ചുവേട്ടൻ കൈ കൂപ്പി. ''പോ അവിടുന്ന് ഒരു പേടിത്തൊണ്ടൻ ആങ്ങള'' എന്നും പറഞ്ഞു ഞാൻ സച്ചുവേട്ടന് ഒരു ചവിട്ടു കൊടുത്തു. ''ടീ ഇനി കാലും കൂടി പഞ്ചർ ആക്ക്. അതെ ഉള്ളൂ ബാക്കി'' എന്നും പറഞ്ഞു അവിടെ ഒരു കസേരയിൽ ഇരുന്നു. അപ്പോളേക്കും ഷാദ് വരുന്നത് കണ്ടു. മുഖം കണ്ടാൽ അറിയാം എന്നെ കയ്യിൽ കിട്ടിയാൽ പപ്പടം പൊടിക്കുന്ന പോലെ പൊടിക്കുമെന്ന്. ഞാൻ വേഗം പോയി ആശിക്കാൻറേം ഷാജുക്കാൻറേം പിന്നിൽ പോയി നിന്നു. ''ടാ ആഷി അവളെ ഇങ്ങോട്ടേക്കു വിടെടാ. ഇന്നാ കുട്ടിപ്പിശാശിനെ ഞാൻ കൊല്ലും..'' ഷാദ് ദേഷ്യത്തോടെ ഷർട്ടിന്റെ കൈ ഒക്കെ മടക്കി കൊണ്ട് പറഞ്ഞു. ''പിന്നെ ഞങ്ങളെ കൊക്കിനു ജീവൻ ഉള്ളടുത്തോളം കാലം നീ അവളെ തൊടില്ല. അല്ലെ ഷാജു.'' ആഷിക്ക് പറഞ്ഞു. അത് കേട്ടതും സത്യം പറഞ്ഞാ എന്റെ കണ്ണ് നിറഞ്ഞു. തമാശ ആണെങ്കിലും എന്റെ സ്വന്തം കൂടപ്പിറപ്പുകളെക്കാൾ സ്നേഹം അവർക്കുണ്ടെന്നു തോന്നിപ്പോയി. ''ആഹാ അത്രക്കായോ..

എങ്കീ രണ്ടിന്റേം കൊക്കിനെ ഞാൻ ഇന്ന് കണ്ടം വഴി ഓടിക്കും.'' പിന്നെ അവര് തമ്മിൽ ആയി അടി.. ഞങ്ങള് അതും നോക്കി പൂര ചിരി ആയിരുന്നു. ഞാൻ സാറായുടേം ചാരൂന്റേം അടുത്ത് പോയി ഇരുന്നു. കുറച്ചു കഴിഞ്ഞു മൂന്നും തളർന്നു വന്നു ഞങ്ങളെ അടുത്ത് ഇരുന്നു. ഷാജുക്ക സാറയുടെ മടിയിൽ തല വച്ച് കിടന്നു. ''ടീ എന്റെ തല ഒന്ന് തടവിത്തന്നെ. ഈ ഡ്രാക്കുള എന്റെ തലയിൽ കൊട്ടി വേദനിക്കുന്നു.'' ഷാജുക്ക. ''നിങ്ങക്ക് അങ്ങനെ തന്നെ വേണം'' എന്നും പറഞ്ഞു സാറ ഒരു കൊട്ട് കൂടി ഇക്കാന്റെ തലയ്ക്കു കൊടുത്തു. ''ടീ'' എന്നും പറഞ്ഞു ഷാജുക്ക അലറി. ''അയ്യോ സോറി'' എന്നും പറഞ്ഞു സാറാ ഇക്കാന്റെ തല തടവി കൊടുത്തു. ''അയ്യോ മൈലാഞ്ചി..'' എന്നും പറഞ്ഞു സാറാ കൈ പെട്ടെന്ന് പിൻവലിച്ചു. ''ഓ അതൊക്കെ ഉണങ്ങിയില്ലേ, കുഴപ്പമില്ല..'' ഷാജുക്ക പറഞ്ഞു.. അപ്പൊ ദേ ഒരു കുഞ്ഞു വന്നു എന്റെ മടിയിൽ കിടന്നു, ഷാദ്. ഞാൻ ''എന്താ'' എന്ന് ചോദിച്ചപ്പോ ''ഒന്നും ഇല്ല'''എന്നും പറഞ്ഞു കണ്ണും അടച്ചു കിടന്നു. ''എണീറ്റ് പോയെ...'' എന്നും പറഞ്ഞു ഞാൻ പിടിച്ചു ഉന്തിയെങ്കിലും ആ ജന്തു മടിയിൽ തന്നെ കിടന്നു എന്റെ കൈ പിടിച്ചു അവന്റെ തലയിൽ വച്ചു.

ഞാൻ ചുറ്റും നോക്കിയപ്പോ ചാരൂന്റെ മടിയിൽ സച്ചുവേട്ടനും പ്രിയയുടെ മടിയിൽ പ്രവീണേട്ടനും കിടക്കുന്നതു കണ്ടു. ഹാളിൽ ഇപ്പോ ഞങ്ങള് മാത്രമേ ഉള്ളൂ. ബാക്കി എല്ലാരും ഉറങ്ങാൻ പോയി. ശരണും യാസിയും അവിടൊരു മൂലയിൽ ഇരിപ്പുണ്ട്. യാസിയുടെ നോട്ടം ഇങ്ങോട്ടു തന്നെ. അപ്പൊ അവനെ കാണിക്കാനാ ഷാദ് ഇവിടെ വന്നു കിടന്നതു. ഞാൻ മെല്ലെ അവന്റെ മുടിയുടെ വിരലോടിച്ചു. ''ടാ സിനൂ നീ കാലു നീട്ടി ഇവിടെ ഇരുന്നേ എനിക്കും കിടക്കണം. നമ്മക്കല്ലേ കെട്ടിയോളുമാർ ഇല്ലാത്തെ.'' ആശിക്കയാണ്. ''അതെ നീ ഇങ്ങു വാ എത്ര ദിവസമായി അവള് പോയിട്ട്. ഞാൻ നിന്നെ ഒന്ന് സ്നേഹിക്കട്ടെ...'' സിനൂക്ക പറഞ്ഞു. ''പോടാ പട്ടീ.. ഞാൻ ആ ടൈപ്പ് ഒന്നും അല്ല.'' എന്നും പറഞ്ഞു ആഷിക്ക ശരണിന്റെ അടുത്ത് പോയി ഇരുന്നു. ഞങ്ങൾ എല്ലാരും അത് കേട്ടു ചിരിച്ചു. ഞാൻ ഇക്കാനെ നോക്കിയപ്പോ ആഷിക്ക യാസിയെ തന്നെ നോക്കാണ്. അപ്പോഴാ ഞാനും ശ്രദ്ധിച്ചേ യാസി ഞങ്ങളെ തന്നെ നോക്കിയാണ് ഇരിക്കുന്നത്. അവന്റെ നോട്ടം താങ്ങാൻ ആവാതെ ഞാൻ വേഗം താഴേക്ക് നോക്കി.

അപ്പൊ ദാ എന്റെ മടിയിൽ കിടക്കുന്ന കുട്ടി കണ്ണും തുറന്നു നോക്കുന്നു. അവൻ എന്തെ എന്ന് കണ്ണ് കൊണ്ട് ചോദിച്ചു. ഞാൻ ഒന്നുമില്ല എന്ന് കണ്ണടച്ച് കാണിച്ചു. ആദ്യമായി ഞങ്ങളെ കണ്ണുകൾ തമ്മിൽ ഉടക്കി. എത്ര നേരം പരസ്പരം നോക്കി എന്ന് തന്നെ അറിയില്ല. ''ആഹാ എന്താ ഇവിടെ കൂട്ട റൊമാൻസ് ആണോ.. നാളെ അല്ലെ കല്യാണം, ഇപ്പോളെ തുടങ്ങിയോ..'' നോക്കിയപ്പോ വിജിസാറും കമല മാഡവും ഞങ്ങളെ എല്ലാരേം നോക്കി ചിരിക്കുന്നുണ്ട്. ഞങ്ങള് ചാടി എണീറ്റ് ഡീസന്റ് ആയി. സച്ചുവേട്ടനും ചാരുവും അവരെ വിളിച്ചു ഇരുത്തി. അപ്പോളേക്കും ഞാനും സാറയും ഉറങ്ങാൻ പോയവരെ ഒക്കെ വിളിച്ചോണ്ട് വന്നു. ഞങ്ങളെ കയ്യിൽ മൈലാഞ്ചി ആയോണ്ടാണ് വിളിച്ചത്. പിന്നെ അവരെല്ലാം വിജി സാറിനേം കമല മാടത്തിനേം പരിചയപ്പെട്ടു അവർക്കു കുടിക്കാനൊക്കെ കൊടുത്തു. അവർ കുറെ സമയം ഞങ്ങളോട് സംസാരിച്ചു. വിജി സാറിന്റെ ചേട്ടന്റെ മോന്റെ ബർത്ഡേയ് ആയിരുന്നു. അതാ അവര് വരാതിരുന്നേ. നാളെ എന്തായാലും വരും. കുറച്ചു കഴിഞ്ഞു അവർ പോവാൻ ഇറങ്ങി.

കൂടെ ഞങ്ങളും. ചാരുവിനോട് അവിടെ നിക്കാൻ എല്ലാരും കുറെ പറഞ്ഞെങ്കിലും അവള് കേട്ടില്ല. ഞങ്ങള് തിരിച്ചു റൂമിലേക്ക് വന്നു. നല്ല ടയേർഡ് ആയോണ്ട് വേഗം തന്നെ ഉറങ്ങി. @@@@@@@@@@@@@@@@@@@@@@@@@@@@@@@@ രാവിലെ ആറു മണിക്ക് തന്നെ ഞങ്ങൾ എണീറ്റു. വേഗം കുളിച്ചു ഫ്രഷ് ആയി കല്യാണ സ്ഥലത്തേക്ക് പോവാനിറങ്ങി.. ഡ്രസ്സ് ഒക്കെ കയ്യിൽ എടുത്തു. അപ്പോളേക്കും പെൺപടകളും എത്തി. ആഷിയും സിനുവും യാസിയും ശരണും ഞങ്ങളെ കൂടെ ആണ് നിന്നതു. വില്ലയിൽ എത്തിയതും എല്ലാരും ഓരോ സൈഡിലേക്ക് പോയി. അവിടുള്ള ജോലിയൊക്കെ പൂർത്തിയാക്കി കഴിഞ്ഞപ്പോളേക്കും ഒൻപതു മണി ആയി. പതിനൊന്നരക്ക് ആണ് കല്യാണം. പത്തര ആവുമ്പോളേക്കും എല്ലാരും റെഡി ആയി. ഞങ്ങൾ ഒരു ബ്ലൂ കളർ ഷർട്ടും കസവു മുണ്ടും ആണ് വേഷം. ധൈര്യം കുറച്ചു കൂടുതൽ ആയോണ്ട് എല്ലാരും സേഫ്റ്റിക്ക് അടിയിൽ ഓരോ ത്രീ ഫോർത്തും ഇട്ടിരുന്നു. പെൺപട ഇതുവരെ റെഡി ആയിട്ടില്ല. പിങ്ക് ഗൗൺ ആണ് അവർ എടുത്തത്. ആമിയെ കാണാൻ എങ്ങനെ ഉണ്ടാകുമെന്നൊരു ആകാംഷ ഉണ്ട്. കാരണം രണ്ടു ദിവസവും കളർ ഇട്ടെങ്കിലും എല്ലാം അവൾ ഡാർക്ക് ഷേഡും ടൾ ലുക് ഉള്ളതാണ് ഇട്ടതു.

ഇന്ന് എങ്കിലും നല്ലൊരു ഡ്രെസ്സിൽ കാണാമെന്നു വിചാരിക്കുന്നു. ഞങ്ങൾ എല്ലാരും റെഡി ആയി സെൽഫി ഒക്കെ എടുത്തു. അപ്പോളേക്കും സച്ചു കുളിച്ചു വന്നു. പിന്നെ അവനെ റെഡി ആക്കാൻ തുടങ്ങി. ഞങ്ങൾ റൂമിന് പുറത്തിറങ്ങിയെങ്കിലും പെൺപടയുടെ അഡ്രെസ്സ് ഇല്ല. ചാരുവിനെ താഴെ അവളുടെ അമ്മായിമാരും ചേച്ചിയുമൊക്കെ കൂടി റെഡി ആക്കുന്നുണ്ട്. ബാക്കി പെണ്പടകൾ മുകളിൽ ആണ് റെഡി ആവുന്നേ, ഞങ്ങളെ റൂമിന്റെ തൊട്ടു അടുത്ത് തന്നെ. സാറയും രാവിലെ തന്നെ എത്തീട്ടുണ്ട്. അവളുടെ മോളെ ഷാജു കുറച്ചു കഴിഞ്ഞു കൊണ്ട് വരാം എന്ന് പറഞ്ഞു. സച്ചൂനെ റെഡി ആക്കി ഞങ്ങൾ താഴോട്ട് കൊണ്ട് പോയി. അവൻ എങ്ങനേലും ചാരുവിനെ കാണാൻ ഉള്ള തത്രപ്പാടിൽ ആണ്. പക്ഷെ മുഹൂർത്തം ആവുന്നത് വരെ രണ്ടാളും പരസ്പരം കാണരുതെന്ന് ആണ് വീട്ടുകാരെ ഓർഡർ. അതോണ്ട് എല്ലാരും കൂടി സച്ചൂനെ വലിച്ചു കാറിൽ കൊണ്ട് പോയി ഇരുത്തി. പെൺപടയെ സജീവേട്ടനും സച്ചുവിന്റെ ഏട്ടൻ ശ്യാമും കൊണ്ട് വരാമെന്നു പറഞ്ഞു. പോവാൻ ഇറങ്ങിയപ്പോളാ എന്റെ ഫോൺ എടുത്തില്ല എന്ന് ഓർത്തത്. ഞാൻ ഇപ്പൊ വരാം എന്നും പറഞ്ഞു തിരിച്ചു റൂമിലേക്ക് പോയി. ഫോൺ എടുത്തു തിരിഞ്ഞതും ബാത്‌റൂമിൽ നിന്നും ആരോ പുറത്തേക്കു വന്നതും ഒരുമിച്ചായിരുന്നു.

നോക്കിയപ്പോ ആമി. ഞങ്ങള് പോയ ഗ്യാപ്പിൽ ഡ്രസ്സ് മാറാൻ വന്നതാണെന്ന് തോന്നുന്നു. സൈഡിൽ ആയോണ്ട് അവളെന്നെ കണ്ടിട്ടില്ല. ഞാനവളെ തന്നെ നോക്കി നിന്നു. പിങ്ക് ഗൗൺ ഇട്ടു നനഞ്ഞ മുടി ഉണക്കാൻ ഉള്ള ശ്രമത്തിൽ ആണ്. ആ ഡ്രെസ്സിൽ അവള് മൊഞ്ചത്തി ആയിട്ടുണ്ട്. സത്യം പറഞ്ഞാ എന്റെ കൺട്രോൾ പോയി അവളെ വല്ലോം ചെയ്താലോ എന്ന് വരെ പേടിയായി. ഡോണ്ട് ടൂ ഡോണ്ട് ടൂ.. അവള് നിന്റെ ഫ്രണ്ട് ആണ്. ഷാനു നിന്റെ കഴുത്തു കയറി പിടിക്കും. ഞാൻ അവളുടെ തൊട്ടു പിന്നിൽ പോയി നിന്നു ''ട്ടോ'' എന്ന് ആക്കി. അവള് പേടിച്ചു തിരിഞ്ഞതും ഗൗൺ കുടുങ്ങി ബാക്കോട്ടു വീഴാൻ പോയി. ഭാഗ്യത്തിന് എനിക്ക് അവളെ കയ്യിൽ പിടുത്തം കിട്ടിയത് കൊണ്ട് വീണില്ല. പിന്നെ പറയണ്ടല്ലോ എന്നെ നുള്ളി പറിച്ചു ഇടിച്ചു പഞ്ചർ ആക്കി. ''ടീ മതിയാകു എനിക്ക് വേദനിക്കുന്നു.'' എന്നും പറഞ്ഞു അവളെ രണ്ടു കയ്യും പിടിച്ചു വച്ചു. ''വേദനിക്കാൻ തന്നെ ആണ് തന്നത്..'' ആമി. ''ആഹാ അത്രക്കായോ..'' എന്നും ചോദിച്ചു അവളെ കയ്യിൽ പിടിച്ചു എന്നോടടുപ്പിച്ചു.

അവളുടെ ഉണ്ട കണ്ണുകൾ ഇപ്പൊ പുറത്തേക്കു വരും. പേടിച്ചിട്ടാണെന്നു തോന്നുന്നു ചുണ്ടൊക്കെ വിറക്കാൻ തുടങ്ങീട്ടുണ്ട്. എനിക്കതൊക്കെ കണ്ടു ചിരി വന്നു. അത് കണ്ടതും അവൾ വീണ്ടും നാഗവല്ലി ആയി. എന്റെ വയറ്റിനിട്ടൊരു കുത്തു തന്നു. ഹോ ഫ്രീ ആയി സ്വർഗ്ഗലോകം കണ്ടു. ''ടീ പിശാശ്ശെ നിന്നോടൊരു നൂറുവട്ടം പറഞ്ഞു എന്റെ വയറ്റില് കുത്തരുതെന്നു.'' ഞാൻ അവളെ കൈ പിടിച്ചു തിരിച്ചു. അവള് കൈ വലിച്ചു പക്ഷെ ഞാൻ വിട്ടില്ല. നേരെ വന്നു എന്റെ നെഞ്ചിലേക്ക് വീണു. എന്റെ നെഞ്ചിൻകൂടിന്റെ കാര്യത്തിലും ഒരു തീരുമാനം ആയി. ''ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ ഒറ്റയടിക്ക് കൊല്ലെടീ വവ്വാലെ..'' ഞാൻ അലറി. അപ്പോളാണ് പെട്ടെന്ന് ഡോർ തുറക്കുന്ന സൗണ്ട് കേട്ടത്. ഞങ്ങള് അങ്ങോട്ട് നോക്കിയപ്പോ പ്രിയയും സാറയും ആണ്. ഞങ്ങളെ കണ്ടതും കയ്യും കെട്ടി നോക്കാൻ തുടങ്ങി.

അപ്പോളാ ശ്രദ്ധിച്ചേ ആമി ഇപ്പോഴും എന്റെ നെഞ്ചിൽ ചാരി നിക്കാണ്. അവളെ കൈ ഞാൻ പിന്നിലൂടെ തിരിച്ചു പിടിച്ചിട്ടുണ്ട്. ഞാൻ വേഗം അവളെ കയ്യിലെ പിടി വിട്ടു. അവരെ നോക്കി നല്ലോണം ഒന്ന് ചിരിച്ചു കൊടുത്തു. ആമിയെ നോക്കിയപ്പോ അവളും നിന്നു പരുങ്ങുന്നു. അവർ രണ്ടാളും ഞങ്ങളെന്തോ വല്യ കുറ്റം ചെയ്ത മാതിരി ഞങ്ങളെ നോക്കിപ്പേടിപ്പിക്കാ. ആമി എന്നെ നോക്കിപ്പേടിപ്പിച്ചു എന്തോ പരതാൻ തുടങ്ങി. പെട്ടെന്ന് സാറായുടേം പ്രിയയുടേം പിന്നിൽ വേറെ ആൾക്കാർ വന്നു നിന്നു. അവരെ കണ്ടതും ഞാൻ ആമിയെ നോക്കി. അവൾ പേടിച്ചു വേഗം എന്റെ പിന്നിൽ വന്നു ഒളിച്ചു നിന്നു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story