ഡിവോയ്‌സി: ഭാഗം 38

divoysi

രചന: റിഷാന നഫ്‌സൽ

''ഞാൻ വീണ്ടും അവർ സംസാരിക്കുന്നതു കേട്ടു നിന്നു. ഉമ്മ കബോർഡിൽ നിന്നും ഒരു ഫോട്ടോ എടുത്തു കയ്യിൽ പിടിച്ചിട്ടുണ്ട്. അവളൊരുത്തി കാരണമാ എനിക്കെന്റെ ഇക്കാനെ നഷ്ടപ്പെട്ടത്. നിങ്ങക്ക് ഉപ്പ ഇല്ലാതെ ആയതും ആൾക്കാരുടെ മുന്നിൽ നാണം കെട്ടതും ഒക്കെ അവള് കാരണം ആണ്. ഏതോ ഒരു പെണ്ണ് ഒരു കള്ളാ കഥ പറഞ്ഞപ്പോ അവള് വലിയ പോലീസ് ചമഞ്ഞു ഓരോന്ന് ചെയ്തു. ജയിലിൽ പോയി ഞാൻ ഇക്കാനെ കണ്ടതാ. എന്നോട് ഒരു കാര്യമേ പറഞ്ഞുള്ളു. അവളെയും അവളെ വീട്ടുകാരെയും തെറ്റിക്കണം. അവളെ നരകിപ്പിക്കണം എന്ന്. അതിനു ശേഷം പിറ്റേന്ന് ഞാൻ കണ്ടത് ജീവനില്ലാത്ത എന്റെ ഇക്കാനെയാ. അവള് കാരണമാ ഇക്ക ഒരു മുഴം തുണിയിൽ ആ ജയിലിൽ വച്ചു ജീവിതം അവസാനിപ്പിച്ചത്. അതിനാ നിന്നോട് അവളെ പ്രേമിക്കാൻ പറഞ്ഞത്. ചതിയിലൂടെ ആണെങ്കിലും അവളെ നിന്റെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ പറഞ്ഞത്.'' ഉമ്മ കരഞ്ഞോണ്ടാണ് ഇതൊക്കെ പറഞത്. ആ കണ്ണുകളിൽ എനിക്ക് എന്നോടുള്ള പക കാണാമായിരുന്നു. ''ഉമ്മ ഇങ്ങള് പറഞ്ഞ പോലെ തന്നെ ചെയ്തില്ലേ. അവളെ കൊണ്ട് ഒളിച്ചോടി വരാൻ ആയിരുന്നു ഞാൻ ആലോചിച്ചേ. അതാവുമ്പോ അവളെ വീട്ടുകാർ ഒക്കെ അവളെ വെറുക്കും.

പക്ഷെ എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു അവളെ വീട്ടുകാർ സമ്മതിച്ചു. പ്രേമവിവാഹം ആയതു കൊണ്ട് അതികം അന്വേഷിച്ചും ഇല്ല. ഉപ്പാനെ പറ്റി അറിഞ്ഞിരുന്നെങ്കിൽ അവളെ ഒരിക്കലും എനിക്ക് കെട്ടിച്ചു തരില്ലായിരുന്നു. പ്രസവം കഴിഞ്ഞു അവളെ പുറത്താക്കാം എന്ന് നിങ്ങ പറഞോണ്ട, ഇല്ലെങ്കിൽ അവളെ കൊല്ലാൻ ആയിരുന്നു എന്റെ പ്ലാൻ.'' ശസിന് അങ്ങനെ പറഞ്ഞതും ഞാൻ ആകെ ഞെട്ടിപ്പോയി. ''ഇത്ര മാത്രം അവരെന്നെ വെറുക്കാൻ ഞാൻ എന്താ ചെയ്തത് എന്ന് എനിക്ക് മനസ്സിലായില്ല. ഷസിന്റെ ഉപ്പാനെ എനിക്ക് അറിയാമോ??? അവരെ ഫോട്ടോ പോലും ഞാൻ ഇവിടെ വന്നിട്ട് കണ്ടിട്ടില്ല. ഞാൻ ഓരോന്ന് ആലോചിച്ചു നിക്കുമ്പോളാ അവർ മൂന്നാളും ഭക്ഷണം കഴിക്കാം എന്നും പറഞ്ഞു പുറത്തേക്കു വന്നത്. ഞാൻ വേഗം ഒളിച്ചു നിന്നു. അവർ പോയതും ഞാൻ ഉമ്മാന്റെ റൂമിൽ കേറി ആ ഫോട്ടോ എടുത്തു നോക്കി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല, ജബ്ബാർ സാർ. '' ഞാൻ പറഞ്ഞു. ''അത് നിങ്ങളെ ടെൻത്തിലെ ക്ലാസ് സർ ആയിരുന്നില്ലേ. ഏതോ പെൺകുട്ടിയോട് മോശം ആയി പെരുമാറിയതിന് നിങ്ങളൊക്കെ കൂടി പോലീസിനെ കൊണ്ട് പിടിപ്പിച്ച ആൾ.'' ഷാദ് ചോദിച്ചു. ''അതെ അയാൾ തന്നെ. സാറ പറഞ്ഞതാവും അല്ലെ..''

ഷാദ് അതെ എന്ന് തലയാട്ടി. ''ഞാൻ നിന്നനില്പിൽ ഇല്ലാതാവുന്ന പോലെ തോന്നി. സ്വന്തം ഉപ്പ മരിക്കാൻ കാരണക്കാരി ഞാൻ ആണെന്നാണ് ഷെസിൻ വിശ്വസിക്കുന്നത്. അത് കൊണ്ടാണ് അവനു എന്നോടിത്ര ദേഷ്യം. ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു. എന്റെ കുഞ്ഞിനെ കൊടുക്കാൻ എനിക്ക് സമ്മതം അല്ലായിരുന്നു. ഞാൻ ഒന്നും അറിയാത്ത പോലെ തന്നെ പെരുമാറി. അവരുടെ കുത്തുവാക്കുകളും പീഡനവും ഏറ്റുവാങ്ങുമ്പോളും മറുപടി ഒന്നും ഞാൻ പറഞ്ഞില്ല. എനിക്ക് എട്ടു മാസം കഴിഞ്ഞ സമയത്തു ഒരു ദിവസം ഞാൻ നിലം തുടക്കുമ്പോൾ അതിലൂടെ നടന്ന ഉമ്മ സ്ലിപ് ആയി വീണു. ഉമ്മാന്റെ കാൽ ഒടിഞ്ഞു. അതിനു ദേഷ്യം വന്ന ഷെസിൻ എന്നെ പിടിച്ചു തളളി. നിലത്തു വീണ എനിക്ക് ബ്ലീഡിങ് ആയി വേദന തുടങ്ങി. എന്നിട്ടും അവനെന്നെ തിരിഞ്ഞു നോക്കിയില്ല. ആ സമയത്തു അങ്ങോട്ടേക്ക് വന്ന ഷഹീനിക്ക ഫെബിത്തയെയും കൂട്ടി എന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. ഇത്ത എന്നോട് കുറെ സോറി ഒക്കെ പറഞ്ഞു. ഞാൻ തെറ്റ് ചെയ്യില്ല എന്ന് ഇത്താക്ക് അറിയാമെന്നും ഉമ്മ ഇനി എന്നോട് സംസാരിച്ചാൽ ഇത്താനെ വീട്ടിൽ കൊണ്ട് വിടും എന്ന് പറഞ്ഞോണ്ടാണ് മിണ്ടാതെ നിന്നതു എന്നൊക്കെ പറഞ്ഞു. ഞാൻ ഷഹീനിക്കാനോടു സോറി പറഞ്ഞു.

ഞാൻ കാരണം ആണ് ഇക്കാക്ക് ഉപ്പാനെ നഷ്ടപ്പെട്ടത് എന്ന് എനിക്കറിയാമെന്നു ഞാൻ പറഞ്ഞു. ഇക്ക എന്നെ അത്ഭുതത്തോടെ നോക്കി. ഞാൻ എങ്ങനെ എല്ലാം അറിഞ്ഞു എന്നൊക്കെ ഇക്കാക്ക് പറഞ്ഞു കൊടുത്തു. ഇക്ക പറഞ്ഞു പ്രസവം കഴിഞ്ഞാൽ വേഗം കുഞ്ഞിനേം കൊണ്ട് രക്ഷപ്പെടാൻ. ഹോസ്പിറ്റലിൽ എത്തുമ്പോളേക്കും എനിക്ക് നല്ലോണം ബ്ലീഡിങ് ആയിരുന്നു. എന്റെ ബോധവും പോയി. പിന്നെ ഞാൻ കണ്ണ് തുറക്കുമ്പോൾ ഞാൻ ഓപ്പറേഷൻ തീയേറ്ററിൽ ആണ് ഉള്ളത്. ഒരു നേഴ്സ് വന്നു എന്നോട് എങ്ങനെ ഉണ്ട് എന്നൊക്കെ ചോദിച്ചു. ബ്ലീഡിങ് കൂടുതൽ ആയോണ്ട് ഓപ്പറേഷൻ ചെയ്തു കുട്ടിയെ പുറത്തെടുത്തു എന്ന് പറഞ്ഞു. ആൺകുട്ടി ആണ്, നേരത്തെ ആയതു കാരണം എൻഐസിയൂവിൽ ആണെന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞു എന്നെ റൂമിലേക്ക് മാറ്റി. അവിടെ ഫെബിത്ത മാത്രമേ ഉണ്ടായിരുന്നുള്ളു. ഉമ്മാന്റെ കാലു ഉളുക്കിയത് കാരണം വരാൻ പറ്റിയില്ല പറഞ്ഞു. ഷഹീനിക്ക മരുന്ന് വാങ്ങാൻ പോയതാണെന്ന് പറഞ്ഞു. ഷെസിൻ ഇതുവരെ ഈ ഭാഗത്തെ വന്നിട്ടില്ല എന്നും പറഞ്ഞു. കുറച്ചു കഴിച്ചു നേഴ്സ് കുഞ്ഞിനെ കൊണ്ട് വന്നു എന്നെ കൊണ്ട് പാല് കൊടുപ്പിച്ചു.

അപ്പോളാ എന്റെ മോനെ ഞാൻ ആദ്യമായി കണ്ടത്. അപ്പൊ ഇതുവരെ അനുഭവിച്ച വേദന ഒക്കെ മറന്ന പോലെ തോന്നി. ഇനി ഇവന് വേണ്ടി ജീവിക്കണം. നാല് ദിവസം കഴിഞ്ഞു ഞങ്ങളെ ഡിച്ചാർജ് ചെയ്തു. വീട്ടിൽ എത്തിയപ്പോളാ ഞാൻ അറിഞ്ഞേ ഷെസിൻ കമ്പനിയുടെ എന്തോ അത്യാവശ്യം വന്നു ദുബായിലേക്ക് പോയെന്നു. സത്യം പറഞ്ഞാൽ എനിക്കതു ഒരു ആശ്വാസം ആയിരുന്നു. ഉമ്മ കിടപ്പിൽ ആയതു കൊണ്ടും എനിക്ക് ഒരു കുഴപ്പവും ഉണ്ടായില്ല. ഷഹീനിക്കയും ഫെബിത്തയും എന്നെ നല്ലോണം നോക്കി. അതിനിടക്ക് ഷെറിയും നാട്ടിലേക്ക് വന്നു. മുമ്പ് എന്നെ കണ്ടാൽ മുഖം തിരിച്ചു നടന്നിരുന്നവൾ ഇന്ന് എന്റെ അടുത്ത് വന്നു കരഞ്ഞു. ''സോറി, എനിക്ക് മാപ്പു തരണം. ഇത്ത പറഞ്ഞതാ ശരി. സാജിക്ക ശരി അല്ല, ഇക്കാക്ക് വേറെ പെൺകുട്ടികളുമായി ബന്ധങ്ങൾ ഉണ്ട്. ഞാൻ നേരിട്ട് കണ്ടു. ഞാൻ ഷെസിക്കാനേ വിളിച്ചു പറഞ്ഞു. ഇക്ക അങ്ങോട്ട് വന്നു എന്നെ ഇങ്ങോട്ടേക്കു അയച്ചു. അവിടെ കമ്പനിയിലും സാജിക്ക എന്തൊക്കെയോ തിരിമറികൾ നടത്തിയിട്ടുണ്ട്. കമ്പനി ഒക്കെ നഷ്ടത്തിലാ.'' ഷെറി പറഞ്ഞു.

''അപ്പൊ പടച്ചോൻ തിരിച്ചടികൾ തുടങ്ങി. ഞാൻ സത്യം പറഞ്ഞാൽ ആശ്വസിച്ചു. ഇനി എങ്കിലും ഷെസിന്റെ സ്വഭാവം മാറുമെന്ന് എനിക്ക് തോന്നി. ഞാൻ പ്രസവിച്ചു നാല്പതു ആവാൻ ആയപ്പോൾ ഉമ്മ എണീറ്റ് നടക്കാൻ തുടങ്ങി. അതിനു ശേഷം മോനെ എന്റെ കൂടെ വിടാതെ ആയി. എപ്പോളും ഉമ്മാന്റെ കൂടെ അല്ലെങ്കിൽ ഫെബിത്തയെ ഏൽപ്പിക്കും. എനിക്ക് തോന്നി ഇനി ഇവിടെ നിന്നാൽ എനിക്കെന്റെ മോനെ നഷ്ടപ്പെടും എന്ന്. അന്ന് വൈകീട്ട് ഉമ്മ ഷെസിനോട് ഫോണിൽ സംസാരിക്കുന്നതു കൂടി കേട്ടപ്പോ എനിക്ക് ഉറപ്പായി. ഷെസിൻ വന്നാൽ എന്നെ വീട്ടിൽ നിന്നും പുറത്താക്കണം എന്നാണു പറഞ്ഞത്. അവൻ രണ്ടു ദിവസം കഴിഞ്ഞാൽ എത്തുമെന്ന് പറഞ്ഞു. പിറ്റേന്ന് രാത്രി ഷെറിയുടെ സഹായത്തോടെ ഞാൻ എന്റെ മോനെയും കൊണ്ട് വീട് വിട്ടു ഇറങ്ങി. വീട്ടിലേക്കു പോയപ്പോ ആദ്യം ആരും കേറ്റിയില്ല. പിന്നെ കരഞ്ഞു കാലു പിടിച്ചു പറഞ്ഞപ്പോ കാര്യങ്ങൾ കുറെ ഒക്കെ അവർക്കു മനസ്സിലായി. എന്നാലും ഷെസിന്റെ ഉപ്പാനെ പറ്റി ഞാൻ പറഞ്ഞില്ല. പറഞ്ഞാൽ ആ കുടുംബം തന്നെ എന്റെ വീട്ടുകാർ ഇല്ലാണ്ടാക്കും.

എല്ലാരും എന്നോട് ഒരു അകലം പാലിച്ചു. ഉപ്പാപ്പയും ഉപ്പയും എന്നോട് സംസാരിച്ച ഇല്ല. അമീർ ഇക്ക ഒഴിച്ച് ഇക്കമാർ ആരും അവിടെ ഇല്ലായിരുന്നു. എല്ലാരും ജോലിയുമായി ഓരോ സ്ഥലത്തു. അമീർ ഇക്ക എന്നോട് മിണ്ടാൻ വരാറില്ല. വന്നാൽ തന്നെ ആലിയ ഇത്ത വല്ലതും പറഞ്ഞു പ്രശ്‌നമാക്കും. അങ്ങനെ ഉമ്മാനോട് പറഞ്ഞു ഞാൻ ഡിവോയ്സിന് ഉപ്പാനെ കൊണ്ട് കൊടുപ്പിച്ചു. ഷെസിൻ കുറെ വട്ടം വന്നെങ്കിലും ഞാൻ റൂമിൽ നിന്നും പുറത്തു പോലും ഇറങ്ങിയില്ല. മൂന്നു മാസം കൊണ്ട് ഞങ്ങളെ ഡിവോയ്‌സ്‌ നടന്നു. അപ്പോയൊക്കെ അമീർ ഇക്ക ആയിരുന്നു എന്റെ കൂടെ ഉണ്ടായിരുന്നത്. മുമ്പത്തെ പോലെ സംസാരിക്കാൻ ഇല്ലെങ്കിലും ഇക്ക എന്റെ കൂടെ നിന്നു. ആ രണ്ടു വർഷത്തെ നരക ജീവിതത്തിനു ശേഷം ഞാൻ ആ ബന്ധത്തിൽ നിന്നും മോചിത ആയി. ഒരു ദിവസം അമീർ ഇക്ക കുറച്ചു പേപ്പർ കൊണ്ട് വന്നു എനിക്ക് തന്നിട്ട് ഒപ്പിടാൻ പറഞ്ഞു. ഡിവോയ്സിന്റെ എന്തൊക്കെയോ ഫോർമാലിറ്റീസ് ആണെന്നാ പറഞ്ഞെ. ഞാൻ വായിച്ചു നോക്കാൻ നിന്നപ്പോ ഇക്കാ എന്നോട് ഇക്കാനെ വിശ്വാസം ഇല്ലേ എന്ന് ചോദിച്ചു.

ആ ചോദ്യം കേട്ടപ്പോ ഒന്നും നോക്കാതെ ഞാൻ ഒപ്പിട്ടു കൊടുത്തു. പക്ഷെ അതൊരു ചതി ആയിരുന്നു എന്ന് എനിക്ക് അറിഞ്ഞില്ല. ആ പേപ്പറിൽ മോനെ ഞാൻ ഷെസിന് കൊടുക്കുന്നു എന്നായിരുന്നു ഉണ്ടായിരുന്നത്. പിറ്റേന്ന് പോലിസിനേം കൊണ്ട് വന്നു എന്റെ ആറ്‌ മാസം മാത്രം പ്രായമുള്ള മോനെ ഷെസിൻ കൊണ്ട് പോയി.'' എന്ന് പറഞ്ഞു ഞാൻ പൊട്ടിക്കരഞ്ഞു. ഷാദ് എന്നെ ചേർത്ത് പിടിച്ചു തലയിൽ തലോടി. ''ഒന്നും ഇല്ലെടോ, സമാധാനിക്കു.'' ''എനിക്കതൊരു ഷോക് ആയിരുന്നു. അമീർക്കാനോടു ചോദിച്ചപ്പോ ഉപ്പാപ്പ പറഞ്ഞിട്ടാ അങ്ങനെ ചെയ്തേ എന്ന് പറഞ്ഞു. ഞാൻ ഉപ്പാപ്പനോട് ചോദിച്ചപ്പോ കുട്ടിയേയും കൊണ്ട് ഒരു ബാധ്യതാ ആയി ഇവിടെ ജീവിക്കാനാണോ ഉദ്ദേശം എന്നാണു ചോദിച്ചേ. എനിക്ക് വേറെ കല്യാണം നോക്കുന്നുണ്ട്, അതിനു മോൻ തടസ്സമാകും എന്നാണു അവർ പറഞ്ഞത്. അതോടെ എല്ലാരേയും ഞാൻ വെറുത്തു. ഉമ്മ ഒഴിച്ച് എല്ലാരും എന്നെ ചതിച്ചു. അന്ന് വൈകുന്നേരം തന്നെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. പോയാൽ ഇനി തിരിച്ചു വരരുതു എന്ന് ആയിരുന്നു ഉത്തരവ്. ഇറങ്ങിയപ്പോ തന്നെ ഗേറ്റിന്റെ കണ്ടത് അജൂക്കാനേ ആയിരുന്നു. ചോദിച്ചപ്പോ ഉമ്മ വിളിച്ചു പറഞ്ഞതാണെന്ന് മനസ്സിലായി. ഇക്കാന്റെ സഹായത്തോടെ ഞാൻ വീണ്ടും കേസ് കൊടുത്തു.

കോടതിയിൽ എത്തിയപ്പോ ചോദ്യം വന്നു കുട്ടിയെ ഞാൻ എങ്ങിനെ നോക്കും എന്ന്. എനിക്ക് സാമ്പത്തിക ഭദ്രത ഇല്ല എന്നും പറഞ്ഞു കേസ് കോടതി തളളി. അപ്പൊ അജൂക്കാനോടു പറഞ്ഞു ഇങ്ങോട്ടേക്കു വന്നു, പൈസ ഉണ്ടാക്കാൻ. പണ്ടും പൈസ ഞാൻ ഒരിക്കലും ധൂർത്തടിക്കുകയോ വേണ്ടാതെ ചിലവാക്കുകയോ ചെയ്തിട്ടില്ല. ഇപ്പോളും അതിനുള്ള നെട്ടോട്ടത്തിൽ ആണ്. എങ്ങനേലും ബാങ്ക് ബാലൻസ് ഉണ്ടാക്കി നാട്ടിലേക്ക് പോണം.. ഇതാണ് എന്റെ കഥ, എങ്ങനെ ഉണ്ട്.'' ഞാൻ കണ്ണ് തുടച്ചു പുഞ്ചിരിച്ചു കൊണ്ട് ഷാദിനോട് ചോദിച്ചു. മറുപടി ആയി അവൻ എന്നെ ഇറുകെ കെട്ടിപ്പിടിച്ചു. അവന്റെ കണ്ണീരു എന്റെ ഷോൾഡറിൽ പതിഞ്ഞപ്പോളാണ് ഷാദ് കരയുക ആണെന്ന് എനിക്ക് മനസ്സിലായത്. ഞാൻ അവനെ തളളി മാറ്റി. ''ആഹാ ചുളുവിൽ മുതലെടുപ്പ് നടത്താണെല്ലേ'' എന്നും പറഞ്ഞു പുരികം പൊക്കി കൈ കെട്ടി അവനെ നോക്കി. അവന്റെ മൂട് മാറ്റാൻ ആണ് അങ്ങനെ ചെയ്തേ. ''ഡീ'' എന്നും പറഞ്ഞു അലറി ആ കൊരങ്ങൻ എന്റെ ചെവി പിടിച്ചു. ''ആഹ് ഡ്രാക്കുളേ വിട്.'' എന്നും പറഞ്ഞു ഞാൻ അവന്റെ കൈ വിടീക്കാൻ നോക്കി. പക്ഷെ പിടിവലിയിൽ എന്റെ സ്കാർഫ് ആണ് ഊരിയത്. ഞാൻ അവനെ ദേഷ്യത്തോടെ നോക്കി.

അപ്പൊ ആ ജന്തു ഞാനല്ല എന്ന രീതിയിൽ എന്റെ സ്കാർഫ് ഒക്കെ ശരിയാക്കി തരുന്ന പോലെ ചെയ്തു. സത്യം പറഞ്ഞ ചിരി വന്നു. ഇത്ര സമയം കരഞ്ഞതും സങ്കടപ്പെട്ടതുമൊക്കെ എവിടെയോ പോയി. ഷാദിന് അറിയാം എങ്ങനെ എന്നെ ചിരിപ്പിക്കണം എന്ന്. ഞങ്ങൾ പരസ്പരം കണ്ണിൽ നോക്കി അങ്ങനെ നിന്നു പോയി. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@ ആമീടെ കഥ കേട്ടപ്പോ സത്യം പറഞ്ഞാൽ ഇങ്ങനെ ഒക്കെ എവിടേലും നടക്കോ എന്ന് തോന്നിപ്പോയി. ഇതൊക്കെ ആദ്യമേ അറിഞ്ഞിരുന്നെങ്കിൽ ആ സാജിദിനെയും ഷെസിനെയും കയ്യിൽ കിട്ടിയപ്പോ അടിച്ചു കയ്യും കാലും ഓടിച്ചേനെ. മിസ് ആയിപ്പോയി. പടച്ചോൻ ഇനിയും സാഹചര്യം തരാതിരിക്കില്ല. അവളുടെ കരച്ചിലും കഥയൊക്കെ എന്റെ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു. അത് കൊണ്ടാ അറിയാതെ കെട്ടിപ്പിടിച്ചു പോയത്. എന്റെ കണ്ണൊക്കെ നിറഞ്ഞു ഒഴുകിയിരുന്നു. എന്നിട്ടും ആ അലവലാതി പറഞ്ഞ കേട്ടില്ലേ, ഞാൻ ചാൻസ് മുതലാക്കിയതാണെന്നു. അവൾ എന്റെ മൂഡ് മാറ്റാൻ പറഞ്ഞതാണെന്ന് എനിക്കറിയാം. അതെന്നെയാ എനിക്കും വേണ്ടത്. അവളെ ചിരി കണ്ടപ്പോ സന്തോഷമായി. ഓരോന്ന് ആലോചിച്ചു നിക്കുമ്പോളാ ആമി എന്റെ മുഖത്ത് തന്നെ നോക്കുന്നത് കണ്ടത്. ഞാനും അവളെ കണ്ണിൽ നോക്കി അങ്ങനെ ലയിച്ചു നിന്നു. ''ആഹാ ലാബും തുറന്നിട്ട് ഇവിടെ റൊമാൻസ് ആണല്ലേ...''

ശബ്ദം കേട്ടു നോക്കിയപ്പോ ശരൺ. ഇവനെല്ലാ സ്ഥലത്തും എത്തുന്നുണ്ടല്ലോ. അവനെ കണ്ടതും ആമി സ്കാർഫ് ശരിയാക്കി ഒരോട്ടമായിരുന്നു. അത് കൂടി കണ്ടപ്പോ ഒരു തീരുമാനം ആയി. അവനെന്നെ നോക്കി ആക്കി ഒന്ന് ചിരിച്ചു. ഞാനും ഒന്ന് ഇളിച്ചിട്ടു അവനോടു അങ്ങനല്ല എന്ന് തലയാട്ടി പറഞ്ഞു. അവൻ എന്നെ നോക്കി മ്മ്മ്മ് എന്ന് മൂളി നടന്നു. ഷോ നാണം കേട്ടു. അവനെന്തു കരുതി കാണും. എന്ത് കരുതാൻ എന്റെ ഭാര്യ അല്ലെ, നോ പ്രോബ്ലം. എന്നും മനസ്സിൽ പറഞ്ഞു താഴേക്ക് പോയി. ലാബിൽ എത്തിയപ്പോ ശരൺ അവിടെ ഉണ്ടായിരുന്നു. അവൻ ഒരു റിപ്പോർട്ടിന് വേണ്ടി വന്നതാ. ഞങ്ങളെ കാണാഞ്ഞപ്പോ ഒരു ക്ലീനര് ആണ് ഞങ്ങൾ ടെറസിലേക്കു പോണത് കണ്ടു എന്ന് അവനോടു പറഞ്ഞത്. പക്ഷെ ആമി എത്തീട്ടില്ല. ചിലപ്പോ സ്കാർഫ് ശെരിയാക്കാൻ ബാത്‌റൂമിൽ പോയതാരിക്കും എന്ന് കരുതി. പക്ഷെ പത്തു മിനിട്ടു കഴിഞ്ഞിട്ടും അവളെ കാണാത്തപ്പോ ഞാൻ ആമീടെ ഫോണിൽ വിളിച്ചു. പക്ഷെ അത് ലാബിൽ തന്നെ ആയിരുന്നു. എനിക്കാകെ ടെൻഷൻ ആയി. എത്ര ചിരിച്ചാലും അവളെ പാസ്റ്റ അവളെ വല്ലാതെ ഉലച്ചിട്ടുണ്ട് എന്ന് എനിക്കറിയാം. ''നീ ടെൻഷൻ ആവണ്ടേ നമുക്ക് നോക്കാം'' എന്നും പറഞ്ഞു ശരൺ എന്റെ തോളിൽ കൈ വച്ചു. ഞങ്ങൾ പുറത്തിറങ്ങിയതും നേരത്തെ കണ്ട ക്ലീനർ ഓടി വരുന്നത് കണ്ടു.

സാർ വേഗം വാ അവിടെ സ്റ്റെപ്പിന്റെ അടുത്ത് അംന മാഡം എന്ന് കെട്ടതും ഞാനൊന്നു വിറച്ചു പോയി. അയാളേക്കാൾ വേഗത്തിൽ ഞാൻ ഓടി. അവിടെ കണ്ട കാഴ്ച ഞാൻ ആകെ വിറച്ചു പോയി. അവിടെ ആമി സ്റ്റെപ്പിന്റെ അടുത്ത് വീണു കിടക്കുന്നു. തലയിൽ നിന്നും കയ്യിൽ നിന്നും ഒക്കെ ചോര വരുന്നുണ്ട്... ഞാൻ ''ആമീ'' എന്ന് വിളിച്ചു അവളുടെ അടുത്തേക്കു ഓടി. അപ്പോളേക്കും ആ ക്ലീനർ പറഞ്ഞാണെന്നു തോന്നുന്നു കാശുവാലിറ്റിയിൽ നിന്നും രണ്ടു നഴ്സുമാരും അറ്റെൻഡറും ഒക്കെ സ്ട്രച്ചർ കൊണ്ട് വന്നിരുന്നു. ഞാൻ ആമിയെ വാരി എടുത്തു അതിൽ കിടത്തി. അവളെ എമെർജൻസി റൂമിലേക്കാണ് കൊണ്ട് പോയത്. ഞാൻ പുറത്തു നിന്നു. അവൾക്കെന്താ പറ്റിയത്, ഒരുമിച്ചു വന്നാ മതിയാരുന്നു. പടച്ചോനെ അവൾക്കൊന്നും വരുത്തല്ലേ. ഞാൻ ഉള്ളുരുകി കാലങ്ങൾക്കു ശേഷം പടച്ചോനെ വിളിച്ചു. അര മണിക്കൂറിനു ശേഷം ഡോക്ടർ അജിത് പുറത്തു വന്നു. ''ടെൻഷൻ ആവണ്ട, അവൾക്കു ഒന്നും പറ്റിട്ടില്ല. ബോധം വന്നിട്ടുണ്ട്. സ്ലിപ് ആയി വീണതാ എന്ന പറഞ്ഞത്. വേറെ കുഴപ്പം ഒന്നും ഇല്ല, തലയിലെ മുറിവ് അത്ര കാര്യം അല്ല.

ഡ്രസ്സ് ചെയ്തിട്ടുണ്ട്. വീണപ്പോ കൈ എവിടെയോ തട്ടി മുറിഞ്ഞിട്ടുണ്ട്. അത് ഇച്ചിരി ആയത്തിലാ, സ്റ്റിച് ഇടണം. പോയി കണ്ടോ..'' എന്നും പറഞ്ഞു എന്റെ പുറത്തൊരു തട്ടും തട്ടി ഡോക്ടർ പോയി. ഞാൻ അകത്തേക്ക് കേറി. പക്ഷെ അവിടെ കണ്ട കാഴ്ച, ഞാൻ ചിരിക്കാൻ തുടങ്ങി. ആമിക്ക് സ്റ്റിച്ചിടാൻ നോക്കുന്ന ശരണും വേറെ രണ്ടു മൂന്നു നഴ്സുമാരും. അവളാണെങ്കിൽ അമ്പിനും വില്ലിനും അടുക്കുന്നില്ല. ''ടാ എന്ത് നോക്കി നിക്കാ, ഇതിനെ ഒന്ന് പിടിച്ചു വെക്ക്.'' ശരൺ പറഞ്ഞു. ഞാൻ വേഗം പോയി അമ്മേടെ അടുത്ത് നിന്നു അവളെ കാൽ പിടിച്ചു വച്ചു. സിസ്റ്റർ മുറിവിൽ തൊട്ടതും ഒരു ചവിട്ടായിരുന്നു. ഞാൻ തെറിച്ചു താഴെ വീണു. അത് കണ്ടു എല്ലാ തെണ്ടികളും കിണിക്കാ, ആമിയും. ബ്ലഡി ഗ്രാമവാസീസ്. ''ടീ അടങ്ങി കിടന്നോ, സ്റ്റിച് ഇടട്ടെ..'' ഞാൻ പറഞ്ഞു. ''ഇല്ല എനിക്ക് വേദനിക്കും, എനിക്ക് ഇഷ്ടല്ല.'' ആമി പറഞ്ഞു. ചെറിയ പിള്ളേരെ പോലെ ഉള്ള അവളുടെ സംസാരം കേട്ടു എനിക്ക് ചിരി വന്നു. അപ്പോളും ശരൺ ചിരി നിർത്തീട്ടില്ല. അവന്റെ പുറത്തൊന്നു കൊടുത്തപ്പോ അത് നിന്നു.

''എനിക്കെ രണ്ടു ചവിട്ടാ കിട്ടിയത്, നിനക്ക് ഒന്നല്ലേ കിട്ടിയുള്ളൂ.'' അവൻ പറഞ്ഞു. പിന്നെ ഒന്നും നോക്കീല്ല രണ്ടു നഴ്സുമാർ അവളെ കാൽ പിടിച്ചു ഒരാൾ അവളെ ഒരു കയ്യും ഞാൻ മറ്റേ കയ്യും. ഒരു നേഴ്സ് കയ്യിലെ മുറിവ് ക്ലീൻ ചെയ്യാൻ തുടങ്ങി. അപ്പൊ തന്നെ അവള് കിടന്നു പിടക്കാൻ തുടങ്ങി. പാവം ഇത്ര ചെറിയ വേദന പോലും സഹിക്കാൻ പറ്റാത്ത ഇവൾ എങ്ങനെ ആവും ഷെസിന്റെ ക്രൂരതകൾ ഒക്കെ സഹിച്ചേ. ഞാൻ മെല്ലെ അവളെ ചെവിയുടെ അടുത്തേക്ക് പോയി. ''ടീ അടങ്ങി കിടക്കു... ഇല്ലെങ്കിൽ ബോധം കെടുത്താൻ ഉള്ള ഇൻജെക്ഷൻ തരും.. അതിനു ബോധം ഉണ്ടേൽ അല്ലെ പോക്കാൻ പറ്റുള്ളൂ..'' എന്ന് ഞാൻ പറഞ്ഞതും അവള് കലിപ്പോടെ എന്റെ നേരെ തിരിഞ്ഞു. പെട്ടെന്നായൊണ്ട് അവളെ കവിളിൽ എന്റെ ചുണ്ടു തട്ടി. ജസ്റ്റ് ഒന്ന് തട്ടിയെ, ഉള്ളൂ.. പക്ഷെ അവളെ മുഖം കണ്ടാൽ നാൻ കരുതി കൂട്ടി അവളെ പിടിച്ചു ഉമ്മ വെച്ച പോലെയാ ഉള്ളത്. ഞാൻ മെല്ലെ ചുറ്റും നോക്കിയപ്പോ എല്ലാരും അവളെ കയ്യിൽ നോക്കി നിക്കാണ്‌. ആരും ഒന്നും കണ്ടില്ല എന്ന് മനസ്സിലായി. ഞാൻ ആമിയെ നോക്കിയപ്പോ അവൾ ഇപ്പോളും ഷോക്ക് അടിച്ച മാതിരി എന്റെ മുഖത്തേക്ക് നോക്കി ഇരിക്കാണ്. ഞാനും ആകെ വല്ലാതായി. പക്ഷെ അത് കാണിക്കാതെ ഞാൻ ഒന്ന് ഇളിച്ചിട്ടു സോറി പറഞ്ഞു.

അറിയാതെ പറ്റിയതാണെന്ന് പറഞ്ഞിട്ടും അവൾക്കു ഒരു ഭാവ മാറ്റവും ഇല്ല. ഞാൻ അവളെ നോക്കി ഇരുന്നു അവളെന്നെയും. ''ആഹ് കഴിഞ്ഞു..'' എന്ന ശരണിന്റെ വാക്കുകൾ ആണ് ഞങ്ങളെ രണ്ടാളെയും ഉണർത്തിയത്. നോക്കിയപ്പോ അവളെ കൈ സ്റ്റിച് ഇട്ടു കെട്ടി വച്ചിട്ടുണ്ട്. ഒരാൾ ഒഴിച്ച് നേഴ്സ്മാരൊക്കെ പോയിട്ടുണ്ട്. ശരൺ എന്നെയും നോക്കി നിക്കുന്നു. ''നീ ഇങ്ങു വന്നോ അവൾ ഉറങ്ങിക്കോട്ടെ...'' ശരൺ പറഞ്ഞു. ഞാൻ മെല്ലെ എണീറ്റു, വീണ്ടും അവളോട് സോറി പറഞ്ഞു. അവൾ എന്നെ ഒന്ന് കണ്ണുരുട്ടി പേടിപ്പിക്ക മാത്രമേ ചെയ്തുള്ളു. ഞാൻ അപ്പൊ ഒന്ന് നന്നായി ചിരിച്ചു കൊടുത്തു. എണീറ്റു നടക്കാൻ തുടങ്ങിയതും ശരണിന്റെ വക അടുത്ത കമെന്റ്. ''ടാ ആ കൈ അങ്ങ് കൊടുത്തേക്കു. നിനക്ക് ആവശ്യത്തിന് രണ്ടെണ്ണം ഇല്ലേ..'' എന്നും പറഞ്ഞു ഒരേ ചിരി. നോക്കുമ്പോ ഇപ്പോളും ഞാൻ ആമീടെ കൈ പിടിച്ചിട്ടാ ഉള്ളത്. ഞാൻ വേഗം ആ കയ്യും വിട്ടു പുറത്തേക്കു നടന്നു. നേരത്തെ നടന്നത് ആലോചിച്ചു അറിയാതെ ഒരു പുഞ്ചിരി എന്റെ ചുണ്ടിൽ വന്നു. ''ടാ നിനക്ക് സ്ഥിരമായി ഇവിടെ നിന്നൂടെ..'' ശരൺ ആണ്. ''എന്തിനു...'' ഞാൻ ചോദിച്ചു. ''അനസ്തേഷ്യ കൊടുക്കാൻ..'' ശരൺ. ''ഏ എന്താടാ പറയുന്നേ.. വട്ടായോ..'' ഞാൻ ചോദിച്ചു. ''ഞാൻ കണ്ടു മോനെ നീ അവൾക്കു കൊടുത്തത്, അതിനു ശേഷം അല്ലെ അവൾ അടങ്ങി കിടന്നതു.

സ്റ്റിച് ഇട്ടു തീരുന്ന വരെ ഒന്ന് അനങ്ങി പോലും ഇല്ല. നിന്റെ കിസ്സിനു ഇത്ര പവർ ഒക്കെ ഉണ്ടോ..'' എന്ന് അവൻ ചോദിച്ചതും അടുത്തുണ്ടായിരുന്ന ഒരു ബോക്സ് എടുത്തു ഞാൻ അവനെ അടിക്കാൻ ഓടിച്ചു. എവിടെ കിട്ടാൻ, ഓടി തളർന്നു ഞങ്ങൾ അവിടെ കസേരയിൽ ഇരുന്നു. ''ടാ ആമി എന്തിനാ സ്റ്റെപ്പിന്റെ അവിടെ പോയത്.'' ശരൺ ചോദിച്ചു. ''ഞാനും അതാടാ ആലോചിക്കുന്നേ...'' ഞാൻ പറഞ്ഞു. ഞാൻ എണീറ്റു അവള് കിടക്കുന്ന സ്ഥലത്തു പോയി. ആമി ഉറങ്ങീട്ടില്ല. മെല്ലെ അകത്തേക്ക് കേറി. നേരത്തെത്തതിന്റെ കലിപ്പ് മുഖത്ത് കാണാൻ ഉണ്ട്. ഞാൻ മെല്ലെ അവളെ അടുത്ത് പോയി ഇരുന്നു. അവളെ എത്ര വിളിച്ചിട്ടും എന്റെ നേരെ നോക്കുന്നില്ല. ''ടീ ഞാൻ സോറി പറഞ്ഞില്ലേ, അറിയാതെ പറ്റിയതല്ലേ..'' ഞാൻ പറഞ്ഞു എവിടെ ഒരു കുലുക്കവും ഇല്ല. ''നീ എന്തിനാ സ്റ്റെയർ കേസിന്റെ അടുത്ത് പോയത്..'' ഞാൻ രണ്ടും കൽപ്പിച്ചു ചോദിച്ചു. പെട്ടെന്നു അവളെന്നെ നോക്കി. മുഖം ആകെ വിളറിയ പോലെ തോന്നി. ' ''അത്... അത് പിന്നെ.. ഞാ... ഞാൻ...'' അവൾ ബ ബ്ബ ബ്ബ അടിക്കുന്നത് കണ്ടപ്പോ തന്നെ എന്തോ ഉണ്ടെന്നു തോന്നി. പിന്നെ പറഞ്ഞ കാര്യം കേട്ടു എനിക്ക് ദേഷ്യം വന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story