ഡിവോയ്‌സി: ഭാഗം 4

divoysi

രചന: റിഷാന നഫ്‌സൽ

  ''ഷാമിക്ക'' എന്നും പറഞ്ഞു ഞാൻ അവന്റെ അടുത്തേക്ക് പോയി. എന്റെ ഉപ്പാന്റെ ഇത്തയുടെ മോൻ ആണ് ശാമിൽ, എന്നെക്കാൾ നാലഞ്ചു വയസ്‌സിന് മൂത്തതാണ് , ഒരുമിച്ചു കളിച്ചു വളർന്നവർ. എന്റെ സ്വന്തം ഇക്കയെ പോലെ ആണ് എനികിക്ക.. ഇക്കാനെ കണ്ടപ്പോ ആ ഡ്രാക്കുളയുടെ ഭാവം മാറി. എന്താന്നു അറിയില്ല. ഷാമിക്ക എന്റടുത്തേക്കു വന്നു. ''എന്താ മോളെ താമസിച്ചേ, കുറെ നേരായി കാത്തു നിക്കുന്നു.'' ഷാമിക്ക പറഞ്ഞു. ''അതിന്നു കുറച്ചു ട്രാഫിക് കൂടുതൽ ഉണ്ടായിരുന്നു. പിന്നെ എന്തോ മൂഡ് ഇല്ലായിരുന്നു വരാൻ. പക്ഷെ ഇന്ന് സാഷന്റെ പിറന്നാളായൊണ്ട് മാത്രമാ ഞാൻ വന്നത്.'' ഞാൻ പറഞ്ഞു. ജോലിന്റെ പ്രശ്നം ഉള്ളോണ്ട് പുറത്തിറങ്ങാൻ ഒരു മൂടും ഉണ്ടായിരുന്നില്ല. ''ആ നീ ഇപ്പൊ വന്നില്ലായിരുന്നെങ്കിൽ സാഷ അങ്ങോട്ട് വന്നു നിന്നെ കൊന്നേനെ.'' ശാമിക്ക ചിരിച്ചോണ്ട് പറഞ്ഞു. ശാമിക്കന്റെയും സനയുടെയും മോളാണ് സാഷ. സന എന്റെ ഫ്രണ്ട് കൂടി ആണ്.

''അതോണ്ടല്ലേ ഞാൻ വന്നത്. എന്നിട്ടു അവരൊക്കെ എവിടെ???'' ഞാൻ ചോദിച്ചു. ''അവരവിടെ ഫുഡ് കോർട്ടിൽ നിന്നെ വെയിറ്റ് ചെയുന്നുണ്ട്. വാ പോവാം'' എന്നും പറഞ്ഞു ഇക്ക പോവാൻ തുടങ്ങിയപ്പോ ഞാൻ വേഗം ഇക്കാന്റെ കൈ പിടിച്ചു തിരിച്ചു സച്ചുവേട്ടനെയും ചാരുവിനെയും ആ ഡ്രാക്കുളയെയും കാട്ടിക്കൊടുത്തു. സച്ചുവേട്ടനെയും ചാരുവിനെയും ഇക്ക കണ്ടിട്ടുണ്ട്. ഡ്രാക്കുളയെ കാണിച്ചു ഇതാരെന്നു ചോദിച്ചപ്പോ ഞാൻ ഫ്രണ്ട് എന്ന് പറഞ്ഞു. അപ്പൊ ആ ഡ്രാക്കുള എന്നെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നു. @@@@@@@@@@@@@@@@@@ ഫ്രണ്ടോ അതും ഇവളുടെ, കണ്ടാലും മതി. പക്ഷെ ശാമിൽ, എന്താ ഇവളുടെ കൂടെ. ഇനി ഇവളുടെ റിലേറ്റീവ് വല്ലതും ആണോ. ഇവന് എന്നെ മനസ്സിലായില്ലാന്നു തോന്നുന്നു. അല്ലെങ്കിലും എന്റെ ഈ താടിയും മുടിയും ഒക്കെ കണ്ടാൽ ആര് തിരിച്ചറിയാനാ. പക്ഷെ എന്റെ ഊഹം തെറ്റി. ''ഷാദേ, സുഖല്ലേടാ'' എന്നും ചോദിച്ചു അവൻ എന്നെ വന്നു കെട്ടിപ്പിടിച്ചു. ''സുഖം, നിനക്കെങ്ങനെ'' എന്നും ചോദിച്ചു ഞാനും അവനെ കെട്ടിപ്പിടിച്ചു.

അപ്പൊ ആ വവ്വാല് ഇതെന്തു മറിമായം എന്ന രീതിയിൽ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ''നല്ലെന്നേ, എത്ര നാളായി കണ്ടിട്ട്. നിനക്കിവളെ എങ്ങനെ അറിയാം..'' അവൻ ചോദിച്ചു ''എന്റെ കൊളീഗ് ആണ്. ഞങ്ങളൊരുമിച്ചാണ് ജോലി ചെയ്യുന്നത്.'' മറുപടി പറഞ്ഞത് ആ വവ്വാലാണ്. ''നിനക്കിവളെ എങ്ങെ അറിയാം???'' ഞാൻ ശാമിലിനോട് ചോദിച്ചു. ''ഇവളെന്റെ അനിയത്തിയാ എന്റെ ഉമ്മാന്റെ അനിയന്റെ മോൾ.'' അവൻ അവളുടെ തോളിൽ കയ്യിട്ടു കൊണ്ട് പറഞ്ഞു. അത് കേട്ടപ്പോ ഞാൻ ആകെ ഞെട്ടി.. ഇവളിവന്റെ അനിയത്തിയോ, അപ്പൊ ഇവള് മാളിയേക്കൽ തറവാട്ടിലെ ആണോ. ഞങ്ങടെ നാട്ടിലെ തന്നെ വലിയൊരു തറവാടാണ് അത്. ഇട്ടു മൂടാനുള്ള സ്വത്തുക്കൾ ഉണ്ട് അവിടെ ഉള്ള എല്ലാര്ക്കും. പിന്നെ ഇവളെന്തിനാ ഇവിടെ വന്നു ജോലി ചെയ്യുന്നേ. ചാരു പറഞ്ഞിട്ടുണ്ട് റൂമിൽ മെസ് നടത്തുന്നതും ക്ലീനിങ്ങും ഒക്കെ ഇവൾ ചെയ്യുന്നത്. പിന്നെ പറ്റുമ്പോളൊക്കെ ഓവർറ്റയിമും എടുക്കുന്നത് കണ്ടിട്ടുണ്ട്. സച്ചുവും പറഞ്ഞിട്ടുണ്ട് അവൾക്കു പൈസക്ക് ഭയങ്കര അത്യാവശ്യം ആണെന്ന്. ഓ ചിലപ്പോ അവളെ ആവശ്യങ്ങൾക്ക് അവളെ വീട്ടിലെ പൈസ പോരായിരിക്കും, ശവം.

''അല്ല നിങ്ങൾ എങ്ങനെയാ പരിജയം എന്ന് പറഞിലല്ലോ???'' സച്ചുവാണ് ചോദിച്ചത്. അവരുടെ സംസാരം കണ്ടാലേ അറിയാം ചാരുവിനെയും സച്ചുവിനെയും ശാമിലിന് നന്നായി അറിയാമെന്നു. ''ഞങ്ങൾ ആറാം ക്ലാസ്സ് തൊട്ടു ഒരുമിച്ചുണ്ടായിരുന്നു പ്ലസ് റ്റൂ വരെ. അതിനു ശേഷം കോൺടാക്ട് വിട്ടു." അത് പറഞ്ഞപ്പോ അവനെന്നെ ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. "പിന്നെ ഇപ്പോള കാണുന്നെ.'' ഞാൻ പറഞ്ഞു. ഭാഗ്യം അവൻ വേറൊന്നും പറഞ്ഞില്ല. ''ഏതായാലും കണ്ടത് നന്നായി. ഇന്നെന്റെ മോൾടെ ബർത്ഡേയ് ആണ്. നിങ്ങൾ ഞങ്ങളൊപ്പം കൂടണം.'' ശാമിൽ പറഞ്ഞു. ''അയ്യോ വേണ്ട നിങ്ങളെ ഫാമിലി ഒക്കെ ഉണ്ടാവില്ലേ, അപ്പൊ ഞങ്ങളവിടെ ശരി ആവില്ല.'' ഞാൻ വേഗം ഒഴിഞ്ഞു മാറി. ''ഏയ് ആരുമില്ല എന്റെ ഭാര്യ, മോൾ പിന്നെ ഒന്ന് രണ്ടു കസിൻസ് അത്രേ ഉള്ളു.'' ശാമിൽ പറഞ്ഞു. അവൻ ഞങ്ങളെ വിടാതെ പിടിച്ചു കൂടെ കൊണ്ട് പോയി. ഫുഡ് കോർട്ട് എത്താനായതും ഒരു കുട്ടി ഓടി വന്നു ആ വവ്വാലിനെ കെട്ടിപ്പിടിച്ചു.

''അമ്മിക്കുട്ടീ... എന്താ താംയിച്ചേ...'' ആ കുട്ടി ചോദിച്ചു. ഏകദേശം ഒരു മൂന്നു വയസ്സ് വരും പ്രായം. ''അച്ചോടാ എന്റെ താച്ചു കുട്ടി നോക്കി ഇരിക്കുവാരുന്നോ.'' എന്നും ചോദിച്ചു ആ വവ്വാൽ ആ കുട്ടിയെ എടുത്തു ഉമ്മ വച്ചു. പിന്നെയും അവര് തമ്മിൽ എന്തൊക്കെയോ പറഞ്ഞു. സത്യം പറയാലോ ആ കുട്ടീടെ സംസാരം എനിക്കൊന്നും മനസ്സിലായില്ല. പക്ഷെ അവളെ ആ വിളി എനിക്കിഷ്ട്ടായി അമ്മികുട്ടീ... സ്വഭാവം പോലെത്തന്നെ പേരും. പക്ഷെ ആ വവ്വാൽ ആ കുട്ടീടടുത്തു കൊഞ്ചുവേം ചിരിക്കുകേം ഒക്കെ ചെയ്തപ്പോ വേറെ ആരോ ആണ് എന്ന് തോന്നിപ്പോയി. അല്ലെങ്കിലും ഇവളൊക്കെ അഭിനയിക്കാൻ മിടുക്കികളാണല്ലോ. @@@@@@@@@@@@@@@@@@@@@@@ ''തയ്ച്ചു പേനാക്ക അമ്മികുട്ടീടെ അടുത്ത്.. ണ്ടാ ഇന്നലെ ബരാനെ.'' സാഷ പിണങ്ങിയ പോലെ നടന്നു ഒരു കസേരയിൽ പോയി ഇരുന്നു.

'ഓ സാഷ വെറുതെ ഓരോന്ന് പറയണ്ട മോളെ ഇവരൊക്കെ വല്യ തിരക്കുള്ള ആളുകളല്ലേ. ഇങ്ങോട്ടിപ്പോ വന്നതന്നെ വല്യ കാര്യാ.'' ഞാൻ അങ്ങോട്ടേക്ക് പോവാൻ നിന്നതും സന പറഞ്ഞു. ഞങ്ങൾ ഒരുമിച്ചു പഠിച്ചതാ. അങ്ങനെയാ ശാമിക്ക അവളെ പ്രേമിച്ചു കെട്ടിയതു. ''സോറി സന, ഇന്നലെ എന്റെ മൂഡ് ശരിയല്ലാരുന്നു.അതാ ഞാൻ വരാനെ.'' ഞാൻ അവളെടുത്തു പോയി പറഞ്ഞു. പക്ഷെ അവളതൊന്നും ശ്രദ്ധിക്കാതെ എന്തൊക്കെയോ എടുത്ത് ടേബിളിൽ സെറ്റ് ചെയ്യാണ്. ''ഓ നിനക്കീ കാണുമ്പോൾ ഉള്ള സ്‌നേഹം മാത്രമേ ഉള്ളൂ.. ഇനി അതും അഭിനയമാണോന്ന് ആർക്കറിയാം.'' സന അങ്ങനെ പറഞ്ഞപ്പോ എന്തോ സങ്കടം തോന്നി. ഇവരെ കാണാൻ മാത്രമേ ഞാൻ റൂമിന്ന് ഇറങ്ങാറുള്ളു. അവൾ അങ്ങനെ പറഞ്ഞെങ്കിലും ഉള്ളിൽ എന്നോട് സ്നേഹം മാത്രം ആണെന്ന് എനിക്കറിയാം. @@@@@@@@@@@@@@@@@@@@@@@ ആ പറഞ്ഞത് എനിക്കിഷ്ട്ടായി. അവളുടെ സ്വഭാവം മനസ്സിലാക്കുന്ന ഒരാളെങ്കിലും ഉണ്ടല്ലോ, അത് മതി. ആ കുഞ്ഞിനെ പറ്റിക്കുന്ന പോലെ എല്ലാരേം പറ്റിക്കാൻ പറ്റില്ലല്ലോ.

''സോറി സനാ ഞാൻ കഴിഞ്ഞാഴ്ച പറഞ്ഞതാരുന്നു ഇന്നലെ വന്നു നിന്നെ ഹെല്പ് ചെയ്തോളാമെന്നു. പക്ഷെ എനിക്കിന്നലെ തീരെ മൂഡ് ഇല്ലാരുന്നു.'' ആ വവ്വാൽ പിന്നേം എന്തൊക്കെയോ പറഞ്ഞു. ''ഓ പിന്നെ ഇങ്ങക്ക് മാത്രല്ല മൂഡ് ഔട്ട്. ഇപ്പൊ എന്റെ മൂടും ഔട്ടാ.'' എന്നും പറഞ്ഞു ശാമിലിന്റെ വൈഫ് അവളെ കടന്നു പോവാൻ പോയി. പെട്ടെന്ന് ''നിന്റെ മൂഡ് ഞാൻ ശരിയാക്കി തരാം'' എന്നും പറഞ്ഞു ആ വവ്വാൽ ശാമിലിന്റെ വൈഫിനെ പിടിച്ചു ഇക്കിളിയാക്കാൻ തുടങ്ങി. ആദ്യം കുറെ ഒഴിവാക്കാൻ നോക്കി എങ്കിലും അവസാനം രണ്ടാളും ചിരിച്ചു കളിച്ചു പിണക്കം മാറ്റി. ഇവക്കു ചിരിക്കാനൊക്കെ അറിയൊന്നായിരുന്നു എന്റെ സംശയം. @@@@@@@@@@@@@@@@@@@@@@@ ''ആഹാ ഞങ്ങളും പിണക്കത്തിലാ'' എന്നും പറഞ്ഞു രണ്ടു പേര് വന്നു അവിടെ കസേരയിൽ ഇരുന്നു. നോക്കിയപ്പോ ഷാഫിയും റാഫിയും, ഇരട്ടകൾ ആണ്. എന്റെ ഉപ്പാന്റെ അനിയന്റെ മക്കൾ.. എന്റെ അതെ പ്രായം, ഞങ്ങൾ ഒരുമിച്ചാണ് സ്കൂളിൽ പഠിച്ചതും വളർന്നതും എല്ലാം.

എന്റെ ബോഡിഗാർഡ്‌സ് ആയിരുന്നു എന്ന് വേണെങ്കി പറയാം. ''ഓ വല്യ കാര്യായിപ്പോയി. ഒന്ന് പോടാപ്പാ രണ്ടും എണീറ്റിട്ട്.'' എന്നും പറഞ്ഞു ഞാൻ രണ്ടിന്റേം തലയിൽ ഓരോന്ന് കൊടുത്തു. അവർ എണീറ്റ് വന്നു എന്റെ രണ്ടു കയ്യും പിടിച്ചു തിരിച്ചു. ഞാൻ എങ്ങനേലും വിടുവിച്ചു അവരെ പുറത്തിട്ടു ഒരടി കൊടുത്തു. പിന്നെ അവിടെ ഒരു പൂരം ആയിരുന്നു. അവസാനം ശാമിൽക്കാ വന്നു ഞങ്ങൾ മൂന്നാൾക്കും ഓരോ അടി തന്നിട്ടാണ് അടങ്ങിയത്. ഞങ്ങടെ കളി ഒക്കെ കണ്ടു ആ ഡ്രാക്കുള വായും തുറന്നു നിക്കുന്നത് അപ്പോളാണ് ഞാൻ കണ്ടത്. സത്യം പറഞ്ഞാൽ അവരിവിടെ ഉള്ള കാര്യമേ ഞാൻ മറന്നിരുന്നു. ഞാൻപോയി ചാരുവിനെ കൂട്ടി വന്നു. ഇവരുടെ കൂടെ നിക്കുമ്പോളാണ് ഞാൻ കുറച്ചെങ്കിലും പഴയ ആമി ആവുന്നത്. @@@@@@@@@@@@@@@@@@@@@@@ എന്താ ഇപ്പൊ നടക്കുന്നെ. ഈ വവ്വാൽ എന്തൊക്കെയാ കാട്ടികൂട്ടുന്നെ. ആദ്യം ശാമിലിന്റെ വൈഫിനെ ഇക്കിളിയാക്കി, പിന്നെ ആ രണ്ടെണ്ണത്തിനെയും അടിച്ചു. ഇവക്കു പ്രാന്തായതാണോ അതോ എനിക്ക് വട്ടായതാണോ. എന്തേലും ആവട്ടെ. ''ഡാ നിങ്ങളെന്താ അവിടെ നിക്കുന്നെ ഇങ്ങോട്ടു വാ" എന്നും പറഞ്ഞു ശാമിൽ ഞങ്ങളെ കൂട്ടി കൊണ്ട് പോയി. അവരെയെല്ലാം പരിചയപ്പെട്ടു.

''അല്ല ഷാദ്ക്ക ഇവളെ എങ്ങനെ സഹിക്കുന്നു നിങ്ങളൊക്കെ???'' ചോദിച്ചത് റാഫി ആയിരുന്നു. ''എന്ത് ചെയ്യാൻ സഹിക്കാണ്ട് പറ്റില്ലല്ലോ.'' ഞാൻ പറഞ്ഞു. ''ഓ നീ അങ്ങനെ ഓവർ ആക്കണ്ട എന്റെ പെങ്ങളെ നല്ല കുട്ടിയാ. അവളുടെ കൂടെ ജോലി ചെയ്യാൻ കിട്ടിയത് നിങ്ങളെ ഭാഗ്യമാ.'' ശാമിൽ പറഞ്ഞു. ഞാൻ എന്തോ പറയാൻ പോയതും സച്ചു എന്റെ കയ്യിൽ പിടിച്ചു. കുറെ നേരം അവരുടെ കൂടെ ചിലവഴിച്ചു. പിന്നെ ഭക്ഷണം കഴിക്കാൻ ഇരുന്നു. എന്തോ നല്ല സന്തോഷം തോന്നി. ആ വവ്വാലും ഭയങ്കര ഹാപ്പി ആണ്. ചിരിയും കളിയും ഒന്നും പറയണ്ട. ''ഇപ്പൊ മനസ്സിലായോ ഞങ്ങൾ എന്തിനാ അവളെ സപ്പോർട്ട് ചെയ്യുന്നെന്ന്. ഇതാ ശെരിക്കുമുള്ള ആമി. ജോലിക്കു വരുന്നത് അവളുടെ നിഴലാണെന്നു കൂട്ടിക്കോ.'' എന്റെ നോട്ടം കണ്ട് സച്ചു പറഞ്ഞു. ''ഓ പിന്നെ ഇതും അഭിനയം അല്ലെന്നു ആർക്കറിയാം. ഇതിനെയൊന്നും കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല.'' ഞാൻ പറഞ്ഞു. ''നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല." എന്നും പറഞ്ഞു സച്ചു എണീറ്റ് കൈ കഴുകാൻ പോയി. ഞങ്ങളും എണീറ്റ് പോയി.

തിരിച്ചു വന്നപ്പോ അവിടൊരു വലിയ ബോക്സ് കണ്ട് നോക്കുമ്പോ വലിയൊരു ബാർബി ഡോളിന്റെ ഷേപ്പ് ഉള്ള കേക്ക് ആരുന്നു. ഇത് വരുമ്പോ ചാരുവും വവ്വാലും കൂടി കൊണ്ട് വന്ന ബോക്സ് ആണല്ലോ. അപ്പൊ കേക്ക് ആരുന്നു അല്ലെ. ''ആമി ഉണ്ടാക്കിയതാ.'' ചാരു പറഞ്ഞു. സാഷ സതോഷം കൊണ്ട് തുള്ളി ചാടുന്നുണ്ടായിരുന്നു. @@@@@@@@@@@@@@@@@@@@@@@ അങ്ങനെ കേക്ക് ഒക്കെ മുറിച്ചു ഞങ്ങൾ പോവാൻ ഇറങ്ങിയപ്പോ സാഷ എന്റടുത്തു വന്നു. ''അമ്മിക്കുട്ടീ എന്റെ ഗിറ്റ് എവിടെ.'' ''ആദ്യം ഗിഫ്റ്റ് എന്ന് മര്യാദക്ക് പറയാൻ പടിക്കു പെണ്ണെ...'' സന പറഞ്ഞതും എല്ലാരും ചിരിച്ചു. ''അപ്പൊ ഞാൻ എല്ലാരേം നോക്കി എന്നിട്ടു പറഞ്ഞു, ''അയ്യോ തയ്ച്ചു അമ്മിക്കുട്ടി മറന്നു പോയല്ലോ.'' ''ഞാൻ പേനക്കാ.. ഇന്നലെ വന്നു കത പരന്നേറാ പരന്നു പതിച്ചു, ഇപ്പൊ ഗിറ്റും ഇല്ല. ആർക്കും തായ്ച്ചൂനോട് ഇഷ്ട്ടം ഇല്ല.'' സാഷ തിരിഞ്ഞു നിന്ന്. '' ആര് പറഞ്ഞു മോളെ ആർക്കും ഇഷ്ടല്ലാന്നു, അങ്കിൾ കൊണ്ട് വന്നിട്ടുണ്ടല്ലോ...'' എന്നും പറഞ്ഞു ആ ഡ്രാക്കുള മോൾക്ക് ഒരു ഗിഫ്റ് ബോക്സ് കൊടുത്തു. ഇയാളിതെപ്പോ വാങ്ങി, ചിലപ്പോ കൈ കഴുകാൻ പോയപ്പോൾ ആവും. അവൾ ''താകു'' പറഞ്ഞിട്ട് ഒരുമ്മ കൊട്തു. ''എന്തിനാ ഷാദ് ഇതൊക്കെ..'' ശാമിക്ക പറഞ്ഞു.

''അതിനെന്താടാ... അവള് കുട്ടിയല്ലേ. കുട്ടികൾക്കിങ്ങനെയുള്ള കാര്യങ്ങൾ ചെയ്തു കൊടുത്തില്ലെങ്കിൽ പിന്നെ നമ്മളൊക്കെ എന്തിനാ ജീവിക്കുന്നെ.'' ആ ഡ്രാക്കുളയുടെ സംസാരം കേട്ട് സത്യത്തിൽ എന്റെ കണ്ണ് മിഴിഞ്ഞു വന്നു. ''ഞങ്ങളെടുത്തും ഉണ്ടല്ലോ സാഷ കുട്ടിക്ക് ഗിഫ്റ്റ്'' എന്നും പറഞ്ഞു സച്ചുവേട്ടനും ചാരുവും അവൾക്കു ഗിഫ്റ്റു കൊടുത്തു. ''എല്ലാരം തന്നു ഗിറ്റ്, അമ്മിക്കുട്ടി മാത്രോ തന്നില്ല. എനിച്ചും സങ്കടാ..'' സാഷന്റെ ഇരിപ്പു കണ്ടപ്പോ എനിക്ക് ചിരി വന്നു. ''അല്ലെങ്കിലും അവൾക്കു മറ്റുള്ളവരെ സങ്കടപ്പെടുത്തുന്നതാ ഇഷ്ട്ടം...'' തിരിഞ്ഞു നോക്കിയപ്പോ മുന്നിൽ നിക്കുന്ന ആൾക്കാരെ കണ്ട് എനിക്ക് ദേഷ്യം വന്നു. @@@@@@@@@@@@@@@@@@@@@@ പാവം സാഷ, അതിനു അറുത്ത കൈക്കു ഉപ്പു തേക്കാത്ത ഇവൾ ഗിഫ്റ്റ് ഒക്കെ വാങ്ങോ, എവിടുന്നു. ഇപ്പൊ വന്ന ആൾക്കാരെ കണ്ട് ആ വവ്വാലിന്റെ മുഖം ദേഷ്യം കൊണ്ട് ചൊന്നിട്ടുണ്ട്. ആരാണാവോ ഇവരൊക്കെ. ഒരു 40 വയസ്സ് പ്രായം വരുന്ന ആൾ, അയാളുടെ ഭാര്യയും കുട്ടികളുമാണെന്നു തോന്നുന്നു കൂടെ ഉള്ളത്.

അയാളുടെ ഭാര്യ എന്തൊക്കെയോ പറയുന്നുണ്ട്. "ഇവളുണ്ടെങ്കിൽ ഞങ്ങളെ എന്തിനാ വിളിച്ചേ... നാശം പിടിച്ചവൾ.. ഒരു കാലത്തും ഗുണം പിടിക്കില്ല.." പക്ഷെ അവൾ തിരിച്ചു ടേബിളിലേക്കു പോയി ബാഗ് എടുത്തു കൊണ്ട് വന്നു സച്ചൂനോട് പോവാം എന്നും പറഞ്ഞു ചാരൂന്റെ കൈ പിടിച്ചു നടന്നു. പെട്ടെന്ന് എന്തോ ഓർത്ത പോലെ തിരിച്ചു പോയി സാഷക്കു ബാഗിൽ നിന്നും ഒരു ടോൾ കൊടുത്തു. പിന്നെ അവളെ എടുത്തു കസേരയിൽ ഇരുത്തി അവളുടെ കാലിൽ പാദസരം ഇട്ടു കൊടുത്തു. സാഷ താഴെ ഇറങ്ങി തുള്ളി ചാടാൻ തുടങ്ങി. ''ഹായ് അമ്മിക്കുട്ടി വാങ്ങീനല്ലേ... മുട്ടുള്ള പാസാരം.. തങ്കു'' എന്നും പറഞ്ഞു സാഷ അവളെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു. ആ വവ്വാൽ അവളെ കൈ വിടുവിച്ചു സാഷന്റെ കവിളിൽ ഒരുമ്മ കൊടുത്തിട്ടു ഒന്നും മിണ്ടാതെ നടന്നു. ശാമിൽ അവളോട് നിക്കാൻ പറഞ്ഞെങ്കിലും അവളൊന്നും മിണ്ടാതെ നടന്നു. അപ്പോളും ആ വന്നവർ എന്തൊക്കെയോ അവളോട് പറയാൻ പോയെങ്കിലും അവൾ അവരെ കണ്ട ഭാവം നടിക്കാതെ മുന്നോട്ടു പോയി

. ഞങ്ങളും ശാമിലിനോട് പറഞ്ഞിട്ട് അവളുടെ പിന്നാലെ പോയി. പെട്ടെന്ന് മുന്നിൽ വേറെ രണ്ടു പേരെ കണ്ടതും ആ വവ്വാല് ബ്രേക്ക് ഇട്ട പോലെ നിന്നു. അപ്പൊ പിന്നിൽ നടന്നോണ്ടിരുന്ന എന്റെ മേലെ വന്നു മുട്ടി. ഞാനവളെ തറപ്പിച്ചു നോക്കി. അവൾ എന്നോട് "സോറി" എന്നും പറഞ്ഞു നടന്നു. ഇപ്പൊ വന്ന അയാൾ അവളെ നോക്കി പുച്ഛത്തോടെ ചിരിച്ചിട്ട് "എന്താ സുഖല്ലേ അംന" എന്നും ചോദിച്ചു അയാളുടെ ഭാര്യയുടെ വല്യ വയറിൽ ഒന്ന് കൈ വച്ച്, തോളിൽ കയ്യിട്ടിട്ടു മുന്നോട്ടു നടന്നു. അപ്പൊ ചാരു അവളുടെ കൈ പിടിച്ചു വേഗം മുന്നോട്ടു നടന്നു. തിരിച്ചു റൂമിൽ എത്തുന്നത് വരെ അവൾ ഒന്നും മിണ്ടിയില്ല. ചാരുവും സച്ചുവും കുറെ സംസാരിച്ചിട്ടും അവൾ വാ തുറന്നില്ല. പാർക്കിങ്ങിൽ നിർത്തിയതും അവൾ ഇറങ്ങി ഒരോട്ടമായിരുന്നു. ചാരുവും പിന്നാലെ പോയി. ''ആരാടാ അവിടെ കണ്ട ആൾക്കാർ...'' ഞാൻ ചോദിച്ചതും സച്ചു പറഞ്ഞ ഉത്തരം കേട്ട് എനിക്ക് ചിരിക്കാനാണ് തോന്നിയത്......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story