ഡിവോയ്‌സി: ഭാഗം 41

divoysi

രചന: റിഷാന നഫ്‌സൽ

സിയാന, ഇവളെന്താ ഇവിടെ.. അതും ഷാദുമായി തന്നെ കൂട്ടിമുട്ടി. ആഹാ പഴയ ഭാര്യയുമായി പുതിയ ഭാര്യയുടെ മുന്നിൽ വച്ച് ഒരു കൂട്ടിമുട്ടൽ, അടിപൊളി. എനിക്ക് ചിരിയാണ് വന്നത്. ഷാദ് അത് കണ്ടു എന്നെ നോക്കിപ്പേടിപ്പിക്കുന്നുണ്ട്. ഞാൻ വേഗം ഡീസന്റ് ആയി. ''അയ്യോ സിയൂട്ടി എന്തേലും പറ്റിയോ..'' അപ്പോളേക്കും അന്ന് അവളെ കൂടെ കണ്ട അവളുടെ പുതിയ കെട്ടിയോൻ എത്തി. അയാൾ ഷാദിന്റെ നേരെ പോയി അവന്റെ കോളറിൽ പിടിച്ചു. ''എന്താടാ നിനക്ക് കണ്ണ് കണ്ടൂടെ...???'' അത് കണ്ടതും ഞാൻ വേഗം എണീറ്റു. അപ്പോളേക്കും എല്ലാരും എണീറ്റ് അങ്ങോട്ടേക്ക് ചെന്നു. സച്ചുവേട്ടൻ അവരോടൊക്കെ അവൾ ഷാദിന്റെ ആദ്യ ഭാര്യ ആണെന്ന് പറഞ്ഞു കൊടുത്തിട്ടുണ്ട്. ഞാൻ അടുത്തേക്ക് പോവാതെ അവിടെ നിന്നു നോക്കി. ''പോട്ടെ ഡാർലിംഗ് അറിയാതെ പറ്റിയതാവും.. അല്ലെങ്കിലും ഇവനൊക്കെ ഇതൊക്കെ ആളെ ചെയ്യാൻ പറ്റൂ.. അല്ലാണ്ട് ഭാര്യയെ കൂട്ടി ഒന്നും നടക്കാൻ പറ്റില്ലല്ലോ.'' ആ സിയാന എന്ന അലവലാതി പറഞ്ഞു. ഷാദ് എന്നെ ഇടംകണ്ണിട്ടു നോക്കി.

''എന്റെ മുത്ത് പറഞ്ഞത് കൊണ്ട് ഞാൻ വിട്ടു.. എന്റെ മോളോട് സോറി പറഞ്ഞിട്ട് പൊയ്ക്കോ..'' ആ മണകൊണാഞ്ചൻ കണാപ്പൻ ഷാദിനോട് പറഞ്ഞു. അത് കെട്ട് സച്ചുവേട്ടൻ അവനെ തല്ലാൻ പോയതും ഷാദ് വേണ്ട പറഞ്ഞു, അപ്പൊ ചാരു പിടിച്ചു വച്ചു. പ്രശ്നമൊന്നും ആക്കണ്ട കരുതീട്ടാവും ഷാദ് സോറി പറയാൻ പോവുന്നത് ഞാൻ കണ്ടു. പിന്നൊന്നും നോക്കീല്ല അങ്ങോട്ടേക്ക് ഇടിച്ചു കേറി പോയി. ''എന്താ ഇവിടെ എന്താ ഇക്കാ... ഇങ്ങക്ക് എന്താ പറ്റിയെ???'' എന്നും ചോദിച്ചു ഞാൻ ഷാദിന്റെ അടുത്തേക്ക് പോയി. എന്റെ ഇക്കാ വിളി കേട്ടിട്ടാവും അവന്റെ കണ്ണ് തള്ളീട്ടുണ്ട്, കൂടെ നമ്മളെ ടീമ്സിന്റേം.. ഞാൻ അവരെ നോക്കി സയിട്ടടിച്ചു കാണിച്ചു. ''അത് ആമി ഷാദ് ഇങ്ങോട്ടു കേറുമ്പോ ദേ ഈ കൂതറ അല്ല ഈ കുട്ടിയുമായി അറിയാതെ മുട്ടിപ്പോയി. അതിനു ഇയാൾ ഇവന്റെ കോളറിൽ കേറി പിടിച്ചു.'' സച്ചുവേട്ടനാണ് പറഞ്ഞത്. ''അയ്യോ.. എന്റിക്കയ്ക്കു ഒന്നും പറ്റിലല്ലോ...'' ഞാൻ ഷാദിനെ പിടിച്ചു തിരിച്ചും മറിച്ചും ഒക്കെ നോക്കി. ആ കൊരങ്ങാൻ ആണെങ്കിൽ ഇതൊക്കെ എന്താ എന്നുള്ള ഭാവത്തിൽ എന്റെ നേരെ നോക്കാ.. ''അഡ്‌ജസ്‌റ് ചെയ്, നല്ലോണം അഭിനയിച്ചോ..'' ഞാൻ മെല്ലെ ഷാദിന്റെ ചെവിയിൽ പറഞ്ഞു. ''ഇവളാരാ ഷെഹ്‌സാദ്..'' ആ സിയാന ചോദിച്ചു. ''ടീ നീ ആരാടീ എന്റെ ഇക്കാനെ പേര് വിളിക്കാൻ, പൗഡർ പെട്ടി.

എന്ത് ധൈര്യത്തിലാ നിന്റെ ഈ കൊണാപ്പൻ കെട്ടിയോൻ എന്റെ ഇക്കാന്റെ ദേഹത്ത് തൊട്ടത്. ഞാൻ താഴത്തും തറയിലും വെക്കാതെ കൊണ്ട് നടക്കുന്നതാ എന്റെ ഇക്കാനെ. ഇനി എങ്ങാനും ഇക്കാനെ നോവിച്ചാൽ ഉണ്ടല്ലോ..'' എന്നും പറഞ്ഞു ഞാൻ ഷാദിന് നേരെ തിരിഞ്ഞു അവന്റെ കോളർ ഒക്കെ ശരിയാക്കി മുടിയൊക്കെ ഒതുക്കി. എന്റെ ചിരി കൺട്രോൾ ചെയ്യാനാ അങ്ങനെ ചെയ്തേ. ഷാദ് ആണെങ്കി എന്റെ അഭിനയം ഒക്കെ കണ്ടു ഇപ്പൊ ചിരിക്കും എന്ന അവസ്ഥയിലാ. ഞാൻ കയ്യിലൊരു നുള്ളു വച്ച് കൊടുത്തപ്പോ ചിരി മാറ്റി എന്നെ കലിപ്പിൽ നോക്കി. തിരിഞ്ഞു നോക്കിയപ്പോ നമ്മളെ ടീമ്സ് ഒക്കെ ചിരി കടിച്ചു പിടിച്ചു നിക്കാണ്. ''പറ ഷെഹ്‌സാദ് ഇവൾ ആരാ..'' ആ സിയാന വീണ്ടും ചോദിച്ചു. ''നിന്റെ കുഞ്ഞമ്മ. നിന്നോടല്ലേടീ പറഞ്ഞെ ഇക്കാന്റെ പേര് വിളിക്കണ്ടാന്നു. പിന്നെ ഞാൻ ആരാണെന്നു അറിയണം അല്ലെ. പറഞ്ഞു കൊടുക്ക് ഇക്ക ഞാൻ ആരാണെന്നു അവള് ചെവി തുറന്നു കേക്കട്ടെ.'' ഞാൻ പറഞ്ഞു. ''ഇതെന്റെ ഭാര്യ മിസ്സിസ് അംന നൗറീൻ ഷെഹ്‌സാദ് ബിൻ അലി..'' എന്നും പറഞ്ഞു ഒരു കൈ എന്റെ അരയിലൂടെ ഇട്ടു അവൻ എന്നെ ചേർത്ത് പിടിച്ചു.

അപ്പൊ മൊത്തത്തിൽ ഒരു ഷോക് അടിച്ചു. ഇവന് ബോഡി ടച്ച് ചെയ്യാതെ പറഞ്ഞാ പോരെ കൊരങ്ങൻ. ഞാൻ അവനെ നോക്കി കണ്ണുരുട്ടിയപ്പോ ജന്തു ചിരിക്കാണ്. ഞങ്ങൾ മുന്നോട്ടു നോക്കിയപ്പോ കണ്ടു ദേഷ്യം കൊണ്ട് തുടുത്ത മുഖവുമായി നിക്കുന്ന സിയാന. അവളെ കെട്ടിയോൻ ഞങ്ങളെ അല്ല എന്നെ അത്ഭുതത്തോടെ നോക്കുന്നു. തെണ്ടി അവന്റെ നോട്ടം കണ്ടിട്ട് കണ്ണ് കുത്തി പൊട്ടിക്കാൻ തോന്നുന്നുണ്ട്. ''ഇത് സത്യം ആണോ, നീ എന്നെ പറ്റിക്കുന്നതല്ലേ???'' ഇവളെ കളി കണ്ടാൽ ഇവളെ കെട്ടിയോനെ പിടിച്ചു എന്റെ കെട്ടിയോൻ ആണെന്ന് പറഞ്ഞ പോലെ ഉണ്ടല്ലോ. ''നിന്നെ വിശ്വസിപ്പിക്കണ്ട ആവശ്യം എനിക്ക് ഇല്ലെങ്കിലും ദാ ഇതാണ് തെളിവ്.'' എന്നും പറഞ്ഞു ആ ജന്തു എന്റെ സ്കാർഫിന്റെ ഉള്ളിൽ നിന്നും അവൻ തന്ന മഹർ എടുത്തു അവൾക്കു കാണിച്ചു കൊടുത്തു. ഞാൻ അവന്റെ കയ്യിലൊരു തട്ട് കൊടുത്തു കണ്ണുരുട്ടി. അവൻ ഒന്ന് ഇളിച്ചു കാണിച്ചു. ''ഇത് നിന്റെ മാല അല്ലെ, നീ ഇത് ആർക്കും നോക്കാൻ പോലും കൊടുക്കാർ ഇല്ലല്ലോ.'' സിയാന പറഞ്ഞു.

'അതേ പക്ഷെ എന്റെ റൂഹിനെ പാതിക്കു കൊടുക്കാതിരിക്കാൻ പറ്റോ.'' എന്നും പറഞ്ഞു ഷാദ് എന്നെ നോക്കി പുഞ്ചിരിച്ചു. സിയാനയെ നോക്കിയപ്പോ ദേഷ്യം കൊണ്ട് അവളെ മുഖമൊക്കെ ചുവന്നിട്ടുണ്ട്. അവൾ ചവിട്ടി തുള്ളി നടന്നു പോയി. ഇപ്പോളും അവളെ കെട്ടിയോൻ തെണ്ടി അവിടെ നിന്നു എന്നെ നോക്കാ. ''ഹലോ ചേട്ടാ ഷോ കഴിഞ്ഞു മോന്റെ ഡാർലിംഗും പോയി. ഇനി എന്ത് കാണാൻ നിക്കാ.'' സച്ചുവേട്ടൻ ആണ്. ആ തെണ്ടി എല്ലാരേയും ഒന്ന് നോക്കീട്ടു ''ഡാർലിംഗ് നിക്കൂ'' എന്നും പറഞ്ഞു പോയി. അത് കണ്ടു ഞങ്ങൾ എല്ലാരും ചിരിച്ചു. ചക്കിക്കൊത്ത ചങ്കരൻ എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. ഇപ്പൊ കാണുകയും ചെയ്തു. ഇപ്പൊ നടന്നതൊക്കെ ആലോചിച്ചു ഞങ്ങളെല്ലാവരും ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. ''ആഹ് അവള് പോയില്ലേ ഇനി എങ്കിലും രണ്ടാള്ക്കും മാറി നിന്നൂടെ. ഞാൻ നോക്കിയപ്പോ ഷാദിന്റെ കൈ ഇപ്പോഴും എന്റെ അരയിലാണ്.'' ഞാൻ അവനെ നോക്കിപ്പേടിപ്പിച്ചു. ''നിന്നോടും കൂടിയാ പറഞ്ഞെ.'' അപ്പോഴാണ് ഞാൻ ചിരിച്ചു ചിരിച്ചു അവസാനം ഷാദിന്റെ ഷോൾഡറില് തല വച്ചാണ് നിക്കുന്നത് എന്ന് കണ്ടത്.

വേഗം നേരെ നിന്നു അവന്റെ കൈ എടുത്തു മാറ്റാൻ പോവുമ്പോൾ ആണ് എന്നെ നോക്കി ദഹിപ്പിക്കുന്ന ആ രണ്ടു കണ്ണുകൾ ഞാൻ കണ്ടത്. സത്യം പറഞ്ഞാൽ കണ്ടപ്പോ എന്റെ ജീവൻ പോവുന്ന പോലെ തോന്നി. എന്റെ ശരീരം വിറക്കാൻ തുടങ്ങി. പേടി കാരണം കണ്ണൊക്കെ നിറയുന്നുണ്ട്. അറിയാതെ തന്നെ ഞാൻ ഷാദിന്റെ കയ്യിൽ മുറുക്കെ പിടിച്ചു. അവനോടു ചേർന്ന് നിന്നു ആ നെഞ്ചിൽ ഒളിച്ചു. ''ആഹ് എന്താടീ കോപ്പേ...'' എന്റെ നഖം അവന്റെ കയ്യിൽ അമർന്നപ്പോ അവൻ അലറി. എല്ലാരുടേം ചിരി നിന്നു. ഞാൻ മെല്ലെ അവന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി. എന്റെ നിറഞ്ഞ കണ്ണുകൾ കണ്ടത് കൊണ്ടാവും അവന്റെ മുഖത്തെ കലിപ്പ് ഭാവം പെട്ടെന്ന് മാറി. ''എന്താ ആമീ?? എന്ത് പറ്റി?? നിന്റെ കണ്ണെന്താ നിറഞ്ഞേ??? കൈ വേദന ഉണ്ടോ.'' ഷാദ് എന്റെ കൈ പിടിച്ചൊക്കെ നോക്കുന്നുണ്ട്. പക്ഷെ എന്റെ വായിൽ നിന്നും മറുപടി ഒന്നും വന്നില്ല. ഞാൻ അവനെ ദയനീയമായി നോക്കി. പിന്നെ ഞാൻ നേരത്തെ കണ്ട ആളെ നേരെ നോക്കി. @@@@@@@@@@@@@@@@@@@@@@@@@@@@@@

ആമീടെ അടുത്ത് ഇരിക്കാൻ പോവുമ്പോളാ ആരെയോ തട്ടിയത്. നോക്കിയപ്പോ സിയാന എന്ന സന. എനിക്ക് അവളെ കണ്ടപ്പോ തന്നെ കലിപ്പ് കേറിയതാ. പക്ഷെ ആമിയുടെ വാക്കുകൾ ഓർത്തിട്ടാ അവളെ കെട്ടിയോൻ സോറി പറയാൻ പറഞ്ഞപ്പോ അതിനു മുതിർന്നത്. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ടായിരുന്നു ആമിയുടെ എൻട്രി. റബ്ബേ അവളെ അഭിനയം കണ്ടു ചിരി വന്നിട്ട് എങ്ങനെയാ കൺട്രോൾ ചെയ്തേ എന്ന് എനിക്കെ അറിയൂ. അവളെ ഇക്കാ വിളിയും കളിയും ഒക്കെ കണ്ടപ്പോ ചിരി എങ്ങനെ ഒക്കെയോ പിടിച്ചു നിർത്തി. ഞാൻ ആ അലവലാതിയെ ഓർക്കാതെ ജീവിക്കുകയാണ് എന്ന് ആ സിയാനന്റെ മുന്നിൽ കാണിച്ചപ്പോൾ അവളെ തോറ്റ പോലുള്ള ആ മുഖമൊന്നു കാണണമാരുന്നു. അപ്പൊ ആമിയെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാനാ തോന്നിയെ. പക്ഷെ വേണ്ട ഒന്ന് അരയിൽ പിടിച്ചതിനു തന്നെ അവൾ എന്നെ കൊല്ലുന്ന പോലെ ആണ് നോക്കിയത്. ഇനി ഉമ്മയും കൂടി കൊടുത്താൽ എന്നെ മതിലിന്റെ മോളിൽ നിന്നും വടിച്ചെടുക്കേണ്ടി വരും. സിയാന ചാടിത്തുള്ളി പോയ കണ്ടപ്പോ ഞങ്ങൾ എല്ലാരും നിന്നു ചിരിക്കുവാണ്.

ചിരിച്ചു ചിരിച്ചു കണ്ണീന്നു വെള്ളം ഒക്കെ വന്നു. അപ്പോളാ ആമി ചിരിച്ചിട്ട് അവസാനം എന്റെ ഷോൾഡറിൽ തല വച്ച് നിന്നതു. അറിയാതെയാണെന്നു ഉള്ളത് കൊണ്ട് ഞാൻ മൈൻഡ് ആക്കീല. പക്ഷെ നമ്മടെ ഫ്രണ്ട്സ് ഞങ്ങളെ നല്ലോണം വാരി. പെട്ടെന്നാണ് ആമി എന്റെ കൈ അമർത്തി പിടിച്ചു എന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത്. എന്താ സംഭവം എന്ന് നോക്കുമ്പോളേക്കും അവളെ നഖം എന്റെ കയ്യിൽ അമർന്നിരുന്നു. ഞാൻ അലറി എന്താ എന്ന് ചോദിച്ചപ്പോ അവള് എന്റെ നെഞ്ചിൽ നിന്നും തല പൊക്കി എന്നെ ദയനീയമായി നോക്കി. അവളെ കണ്ണ് നിറഞ്ഞ കണ്ടപ്പോ എന്റെ നെഞ്ച് പിടച്ചു പോയി. എന്താ എന്ന് ചോദിച്ചിട്ടു ഒന്നും പറയുന്നില്ല. നമ്മളെ ഫ്രണ്ട്സും അവളോട് ചോദിക്കുന്നുണ്ട്. ഒരു മറുപടിയും ഇല്ല. അവസാനം അവള് നോക്കിയാ ഭാഗത്തേക്ക് ഞാൻ നോക്കിയപ്പോ കണ്ടത് അവളെ പേടി സ്വപ്നം അവളെ മുന്നിൽ നിക്കുന്നതാ. അതേ അവൻ തന്നെ ഷെസിൻ. അവൻ ആമിയെ നോക്കി പേടിപ്പിക്കുന്നുണ്ട്. അവളാണെങ്കി പേടിച്ചിട്ടാണെന്നു തോന്നുന്നു മൊത്തത്തിൽ നിന്നു വിറക്കുന്നുണ്ട്.

ഞാനവളെ ഒരു കയ്യോടു ചേർത്ത് പിടിച്ചിട്ടു മുഖത്തേക്ക് നോക്കി പേടിക്കണ്ട എന്ന രീതിയിൽ കണ്ണടച്ച് കാണിച്ചു. ഇത്ര സമയം ആമി ഞാൻ നാണം കെടാതെ നിക്കാൻ നന്നായിട്ടു തന്നെ എന്നെ സപ്പോർട് ചെയ്തു. ഇനി എന്റെ ഊഴം ആണ്. ''എന്താ മുത്തേ?? എന്താ പെട്ടെന്ന് പറ്റിയെ നിനക്ക് തണുക്കുന്നുണ്ടോ???'' എന്നും ചോദിച്ചിട്ടു ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് ചേർത്തിട്ടു രണ്ടു കൈ കൊണ്ടും ഇറുക്കി പിടിച്ചു. എന്റെ കളി കണ്ടു ഞങ്ങളെ ഫ്രണ്ട്സ് അന്തം വിട്ടു നോക്കുന്നുണ്ട്. ''ടാ ഇപ്പൊ ഒരുത്തന്റെ കരച്ചില് കേൾക്കാം..'' ഷാജു പറഞ്ഞു. എനിക്ക് ആമീടെ കയ്യിൽ നിന്നും തല്ലു കിട്ടുന്ന കാണാൻ നിക്ക തെണ്ടികൾ.. ഫ്രണ്ട്സ് ആണ് പോലും ഫ്രണ്ട്സ്.. ''അതേ ഒരു ഭർത്താവിന്റെ രോദനം..'' എന്നും പറഞ്ഞു അവർ ചിരിച്ചു. പക്ഷെ അവരെ അത്ഭുദപ്പെടുത്തി കൊണ്ട് ആമി എന്റെ കൈക്കുള്ളിൽ ഒരു പൂച്ച കുഞ്ഞിനെ പോലെ അനങ്ങാതെ നിന്നു. മുഖം പോലും പൊന്തിക്കുന്നില്ല. അത് കണ്ടപ്പോ അവർക്കൊക്കെ ഡൌട്ട് ആയി. സച്ചു എന്റെ അടുത്തേക്ക് വന്നിട്ട് എന്താ എന്ന രീതിയിൽ എന്നെ നോക്കി. ഞാൻ മെല്ലെ ചുണ്ടു കൊണ്ട് ഷെസിൻ എന്ന് പറഞ്ഞിട്ട് അവനെ കാണിച്ചു കൊടുത്തു. അവന്റെ പേര് കേട്ടതും സച്ചു ദേഷ്യത്തോടെ അവനെ നോക്കി.

ഷെസിൻ ഇപ്പോളും ഞങ്ങളെ നോക്കി നിക്കാണ്. സച്ചു കയ്യൊക്കെ മടക്കി അവന്റെ നേരെ പോവാൻ നിന്നതും ഞാൻ തടഞ്ഞു. ആമിയുടെ എല്ലാ കാര്യങ്ങളും ഞാൻ അവരോടൊക്കെ പറഞ്ഞിരുന്നു. അത് കേട്ടപ്പോ മുതൽ സച്ചു അവനെ കൊല്ലാൻ ഉള്ള ദേഷ്യം കൊണ്ട് നടക്കാണ്. അവളുടെ കഥ കേട്ടു അവളെ ഫേസ് ചെയ്യാൻ പറ്റാത്തത് കൊണ്ടാ അന്ന് സാറാ അവളെ കാണാൻ വരാതിരുന്നേ. ഞങ്ങളെ എല്ലാരേയും നോക്കീട്ടു ഷെസിൻ അവിടുന്ന് പോയി. സച്ചു പല്ലു കടിച്ചു പൊട്ടിച്ചു എല്ലാരോടും പറഞ്ഞു അത് ഷെസിൻ ആണെന്ന്. അപ്പൊ തന്നെ സാറാ അവന്റെ പിന്നാലെ പോവാൻ നിന്നെങ്കിലും ഷാജു പിടിച്ചു വച്ചു. അല്ലെങ്കി അവള് ഷെസിന്റെ പതിനാറടിയന്തിരം നടത്തിയേനെ. ഏതായാലും പടച്ചോൻ ആയിട്ടാ ഇവനെ ഇവിടെ കൊണ്ട് വന്നേ. പോവുന്നെന് മുന്നേ എന്തേലും പണി ഞാൻ ഇവന് കൊടുത്തിരിക്കും, അത് ഉറപ്പാ. ഞാൻ മെല്ലെ ആമിയെ നോക്കി. അവളിപ്പോഴും എന്റെ നെഞ്ചിൽ തല വച്ച് കിടക്കാണ്. ''ആഹാ മുതലെടുപ്പാണല്ലേ..'' അന്ന് അവള് പറഞ്ഞ പോലെ ഞാനും പറഞ്ഞു. അപ്പൊ തന്നെ അവള് തല പൊക്കി ഷെസിൻ നിന്ന ഭാഗത്തേക്ക് നോക്കി. പിന്നെ എന്നെ നോക്കീട്ടു എന്നെ പിന്നോട്ടേക്കു തളളി. എന്നിട്ടു കലിപ്പിൽ ചുറ്റും നോക്കി.

ആ ഫ്ലവർ വേസ് അവിടെ നിലത്തുണ്ടായിരുന്നു. അവളോടി അതെടുത്തു എന്റടുത്തേക്കു വന്നു. അപ്പൊ തന്നെ ഞാൻ അവളെ കൈ പിടിച്ചു വച്ച് സോറി പറഞ്ഞു. ഇല്ലെങ്കി ഷെസിനോടുള്ള ദേഷ്യം ഒക്കെ എന്റെ തലയിൽ തീർത്തേനെ. എങ്ങനെ ഒക്കെയോ എല്ലാരും അവളെ പഴയ പോലെ ഹാപ്പി ആക്കി. ഞങ്ങള് ഫുഡ് കഴിക്കാൻ പോയി. ബൊഫെ ആയിരുന്നു. ഭാര്യമാരെ ഒക്കെ ഇരുത്തീട്ടു ഞങ്ങൾ എല്ലാരും ക്യൂ നിക്കാൻ പോയി. ഞങ്ങളെ തൊട്ടു മുന്നിൽ ആണ് ഷെസിൻ ഉള്ളത്. അവന്റെ കൂടെ വേറെ കുറച്ചു ആണുങ്ങളും ഉണ്ട്. അപ്പൊ ഫ്രണ്ട്സുമായി വന്നതാ. ഫാമിലി ഒന്നും ഇല്ല. ഷെസിന്റെ പിന്നിൽ ആണ് സച്ചു. അവൻ തിരിഞ്ഞു എന്നെ നോക്കി. ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു. ഷെസിൻ കറി എടുക്കാൻ പോയത് പെട്ടെന്ന് സച്ചുവും എടുക്കാൻ പോയി. എന്നിട്ടു സ്പൂണിൽ കറി കോരി ഷെസിന്റെ കയ്യിൽ അറിയാത്ത പോലെ ഒഴിച്ചു. അവൻ ആ എന്ന് അലറി വിളിച്ചു. ''ഓ ഗോഡ് ഐഎം സൊ സോറി.. ആർ യൂ ഓക്കേ??'' സച്ചു അവന്റെ കൈ പിടിച്ചിട്ടു ചോദിച്ചു. അപ്പോളും അവന്റെ കയ്യിൽ സ്പൂൺ ഉണ്ടായിരുന്നു. അതിൽ നിന്നും വീണ്ടും അവന്റെ കയ്യിലേക്ക് തിളയ്ക്കുന്ന കറി വീണു. ''ആഹ് ആർ യൂ മാഡ്..'' എന്നും ചോദിച്ചു ഷെസിൻ അലറി.

അപ്പോളേക്കും അവന്റെ ഫ്രണ്ട്സ് ഒക്കെ വന്നു. ഒരു വെയ്റ്റർ പാത്രത്തിൽ വെള്ളം കൊണ്ട് വന്നു. ''ഐഎം സൊ സോറി ഞാൻ പെട്ടെന്ന് ശ്രദിച്ചില്ല. ചൂടുള്ള കറി ആയോണ്ട് വേദന ആവുന്നുണ്ടാവും അല്ലെ..'' എന്നും ചോദിച്ചു സച്ചു ഷെസിന്റെ കൈ പിടിച്ചു വെള്ളത്തിൽ കഴുകുന്ന പോലെ ആക്കീട്ടു പൊള്ളിയ ഭാഗത്തു അമർത്തി. ''ആഹ്, താൻ എന്താ ചെയ്യുന്നേ..'' എന്നും പറഞ്ഞു സച്ചൂന്റെ കൈ ഷെസിൻ വിടുവിച്ചു. അപ്പൊ ഞാൻ ആമിയെ നോക്കിയപ്പോ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി കണ്ടു. അവളെന്നെ നോക്കിയപ്പോ ഞാൻ ഒന്ന് സായിട്ടടിച്ചു കാണിച്ചു. ''ഓ സോറി തനിക്കു വേദനിച്ചോ. അല്ലെങ്കിലും കൈ പൊള്ളിയാൽ എല്ലാർക്കും വേദനിക്കുമല്ലോ അല്ലെ...'' എന്ന് അർഥം വച്ച് ഷെസിനോട് പറഞ്ഞിട്ട് അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു. ഷെസിൻ ദേഷ്യത്തോടെ സച്ചുവിനെയും ആമിയെയും മാറി മാറി നോക്കി. പിന്നെ അവിടെ നിന്നു ആമിയെ തുറിച്ചു നോക്കാൻ തുടങ്ങി. അത് കണ്ടതും അവളുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു. ഞാൻ അങോടെക്കു നടക്കാൻ പോവുമ്പോളാ സാറയും ചാരുവും അവളെ മുമ്പിലേക്ക് കയറി നിന്നത്. രണ്ടാളും കയ്യും കെട്ടി ഷെസിനെ നോക്കി പേടിപ്പിക്കുന്നുണ്ട്. അവൻ അവരുടെ നോട്ടം നേരിടാനാവാതെ തല തിരിച്ചു നോട്ടം മാറ്റി.

അവന്റെ ഫ്രണ്ട്സ് ഫുഡ് റൂമിൽ കൊണ്ട് തരാം എന്ന് പറഞ്ഞപ്പോ അവൻ ഞങ്ങളെ ഒന്ന് തറപ്പിച്ചു നോക്കി അവിടെ നിന്നും പോയി. ഞങ്ങൾ ഫുഡ് എടുത്തു അവരുടെ അടുത്ത് പോയി. ആമി വേണ്ടാ പറഞ്ഞെങ്കിലും ഞാൻ നിർബന്ധിച്ചു കഴിപ്പിച്ചു. അവൾക്കു മരുന്ന് കഴിക്കാൻ ഉള്ളതാ. ഫുഡ് കഴിഞ്ഞു റൂമിലേക്ക് പോവാൻ നിന്നപ്പോ റിസോർട്ടിന്റെ ആൾക്കാർ ഞങ്ങളോടും മറ്റുള്ളവരോടും അവിടെ നിക്കാൻ പറഞ്ഞു. എന്തോ ഗെയിം ഉണ്ട് പോലും. എന്നാ ഒരു കൈ നോക്കാം എന്ന് കരുതി ഞങ്ങളും അവിടെ ഇരുന്നു. അപ്പൊ അമ്മൂട്ടീ ഉറക്കം വന്നിട്ട് കരച്ചില് തുടങ്ങി. ഷാജുവും സാറയും അവളെയും കൊണ്ട് റൂമിലേക്ക് പോയി. ഉറക്കിയിട്ടു വരാമെന്നു പറഞ്ഞു. അപ്പൊ തന്നെ അവിടെ കെട്ടിയ സ്റ്റേജിൽ നിന്നും ലയിട്ട കത്തി. രണ്ടു അങ്കോർസ് സംസാരിക്കാൻ തുടങ്ങി. എന്തോ കപ്പിൽ ഗെയിം ഷോ ആണ് പോലും. അതും ഈ വരുന്ന മൂന്നു ദിവസങ്ങളിലായി നടത്തും. ജയിക്കുന്നവർക്കു ഗിഫ്റ് ഒക്കെ ഉണ്ട്. ''ആഹാ കപ്പിൽ ഗെയിം ആണല്ലോ. ഇത് നമ്മള് പൊളിക്കും.'' എന്നും പറഞ്ഞു സച്ചു ചാരുവിനെ നോക്കി. ''ഏയ് ഞങ്ങൾ ഇവിടെ ഉള്ളപ്പോളോ???''

നോക്കുമ്പോ പ്രവീൺ.. രണ്ടാളും കൂടി വെല്ലുവിളിയോട് വെല്ലുവിളി. ഞാൻ മെല്ലെ എല്ലാത്തിനെയും വാരാൻ വേണ്ടി ആമിയുടെ അടുത്തേക്ക് പോയി ഉച്ചത്തിൽ പറഞ്ഞു അല്ല ''ആമി നീ അല്ലേ നേരത്തെ പറഞ്ഞെ നിനക്ക് ഗേമിൽ പങ്കെടുക്കണം എന്ന്. നേരത്തെ പറഞ്ഞ പോലത്തെ ഗെയിം ആണെങ്കിൽ ഒരു കൈ നോക്കിയാലോ..'' എന്ന് ചോദിച്ചെതെ ഓർമ്മയുള്ളൂ അവളെന്റെ പുറം പള്ളിപ്പുറം ആക്കി മാറ്റി. ഞാൻ നോക്കുമ്പോ ബാക്കി അലവലാതികൾ ഞങ്ങളെ നോക്കി ചിരിക്കാ.. അപ്പോളേക്കും ഷാജുവും സാറയും വന്നു. അമ്മൂട്ടി ഉറങ്ങി അവളെ നോക്കാൻ ലേഡി സ്റ്റാഫിനെ ഏൽപ്പിച്ചു പോലും. അങ്ങനെ ഇരിക്കുമ്പോ അന്നൗൻസ്മെന്റ് കേട്ടു. ഞങ്ങൾ എല്ലാരും ഒരു രസത്തിനു പോയി പേര് കൊടുത്തു. അപ്പൊ അവര് ഇന്നത്തെ ഗെയിം തുടങ്ങാൻ പോവാണെന്നു പറഞ്ഞു. ഗെയിം എന്താണെന്ന് പറഞ്ഞതും എന്റേം ആമീടേം കണ്ണ് തളളി പുറത്തു വന്നു. ആമി കുറെ വേണ്ട എന്ന് പറഞ്ഞതായിരുന്നു. ഞാൻ ആണ് നിര്ബന്ധിച്ചെ. അവൾ എന്നെ നുള്ളി പരുവമാക്കി. ഇതെല്ലാം കണ്ടു ഒരു അലവലാതി ഞങ്ങളെ നോക്കി കണ്ണുരുട്ടുന്നുണ്ടായിരുന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story