ഡിവോയ്‌സി: ഭാഗം 42

divoysi

രചന: റിഷാന നഫ്‌സൽ

യാ അല്ലാഹ് വേണ്ടാത്ത പണി ആയി പോയി. ഒടുക്കത്തെ ഒരു ഗെയിം. പേര് കേട്ടപ്പോ തന്നെ എന്റെ കിളി പോയി. ഞാൻ ആ പൊട്ടനോട് ആദ്യമേ പറഞ്ഞതാ വേണ്ടാന്നു. അപ്പോളാ ഷാദ് ആരെയോ നോക്കുന്നത് കണ്ടേ. ആഹാ ഇവളുടെ കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളു. ആ സിയാന അവിടെ നിന്ന് ഞങ്ങളെ നോക്കി കണ്ണുരുട്ടുന്നു. ഇവക്കു വേറെ പണി ഒന്നും ഇല്ലേ ആവോ. എപ്പോ നോക്കിയാലും ഷാദിനെ നോക്കിപ്പേടിപ്പിക്കുന്നു. അപ്പോളാ വീണ്ടും ഗേമിന്റെ അന്നൗൺസ്‌മെന്റ് കേട്ടത്. ഒരു മലയാളം റേഡിയോ ചാനൽ ആണ് ഇത് സ്പോൺസർ ചെയ്തിട്ടുള്ളത്. ആങ്കർ ആയി ഒരു പെണ്ണും ആണും സ്റ്റേജിൽ നിന്ന് തലകുത്തി മറിയുന്നുണ്ട്. ''വെൽക്കം ഓൾ... അപ്പൊ നമുക്ക് തുടങ്ങിയാലോ... നമ്മളെ ഗേമിന്റെ പേരാണ് മനപ്പൊരുത്തം...'' ആ പെണ്ണ് പറഞ്ഞു. അവളെ പേര് ജിയ. ''യെസ്.. മനപ്പൊരുത്തം... ഗെയിം എന്താണെന്ന് വച്ചാൽ ഞങ്ങൾ പത്തു ചോദ്യങ്ങൾ ആണ് ചോദിക്കുക. അതിന്റെ ഉത്തരം നിങ്ങൾ കയ്യിൽ തന്ന പേപ്പറിൽ എഴുതുക. രണ്ടാളുടെയും ഉത്തരം ഒന്നാണെങ്കിൽ നിങ്ങള്ക്ക് പോയിന്റ് ലഭിക്കും.'' ആ ചെക്കൻ പറഞ്ഞു. അവന്റെ പേര് ജോൺ. ''അപ്പൊ ജോണ് നമ്മക്ക് തുടങ്ങിയാലോ..'' ജിയ. ''യെസ്..''

എന്നും പറഞ്ഞു ജോണ് ഞങ്ങൾക്ക് പേപ്പർ തന്നു. അതിൽ രണ്ടു കോളം ഉണ്ട്. ഒന്നിൽ നമ്മളെ ഉത്തരവും മറ്റേതിൽ പങ്കാളിയുടെ ഉത്തരവും എഴുതണം. ഞാൻ ഷാദിനെ ദേഷ്യത്തോടെ നോക്കി. അവൻ ഒന്ന് ചിരിച്ചു കാണിച്ചിട്ട് ഒന്നൂല്ല എന്ന് കണ്ണോടു കാണിച്ചു. ഞങ്ങൾ ഫ്രണ്ട്സും സിയാനയും പിന്നെ വേറെ അഞ്ചു കപ്പിൾസും ആണ് ഉള്ളത്. ടോട്ടൽ പത്തു ടീം. അതിൽ അഞ്ചു പേരാണ് ഇൻ ആവുക. ഞങ്ങൾ എന്തായാലും ഔട്ട് ആവും എന്ന് ഉറപ്പിച്ചു. ബാക്കി എല്ലാവർക്കും പരസ്പരം നന്നായി അറിയാം. ഞങ്ങൾക്കാണെങ്കിൽ തല്ലു പിടി കഴിഞ്ഞു നേരം വേണ്ടേ. ''അപ്പൊ ഫ്രണ്ട്സ് നമ്മക്ക് തുടങ്ങാം..'' ജിയ. അങ്ങനെ അവർ പത്തു ചോദ്യങ്ങളും ചോദിച്ചു. വിചാരിച്ച അത്ര ടഫ് ആയിരുന്നില്ല. എല്ലാം സിമ്പിൾ ചോദ്യങ്ങൾ ആയിരുന്നു. ജിയയും ജോണും റിസൾട്ട് പറയാൻ തുടങ്ങി. സച്ചുവേട്ടൻ പ്രവീണേട്ടൻ ഷാജുക്ക മൂന്നാള്തും പത്തിൽ പത്തും ശെരി ആയിരുന്നു. എങ്ങനെ ആവാതിരിക്കും അത്രയും അടുപ്പം അല്ലെ. മാഷാ അല്ലാഹ്. അടുത്ത് സിയാന ആയിരുന്നു. അവളതു ആറെണ്ണം ശെരി ആയി. ബാക്കി തെറ്റിയതിനു അവളുടെ കെട്ടിയോനെ അവൾ ചീത്ത പറഞ്ഞു കൊല്ലുന്നുണ്ട്. ബാക്കി ഉള്ളവർക്ക് മൂന്നും രണ്ടും ഒക്കെ കിട്ടി. ഓക്കേ അപ്പൊ നമ്മക്ക് ഇനി ഇവരുടെ റിസൾട്ട് നോക്കാം.

അവസാനം ആയി അവർ ഞങ്ങളെ അടുത്തേക്ക് വന്നു. ''അപ്പൊ നോക്കാം.. ആദ്യത്തെ ചോദ്യം..'' 1 ''ജീവിതത്തിൽ ഏറ്റവും ഇഷ്ട്ടം ആരെ? ഉമ്മ.. ഷാദിന് ഏറ്റവും ഇഷ്ട്ടം ഉമ്മയെ ആണെന്നാണ് അംന എഴുതിയിട്ടുള്ളത്. ഉത്തരം ശരി ആണ്. ഇനി ഷാദിന്റെ ഉത്തരം നോക്കട്ടെ.. ഉമ്മ, വളരെ ശെരി. അപ്പൊ ആ കാര്യത്തിൽ രണ്ടാൾക്കും ഒരേ മനസ്സ് തന്നെ. ഉമ്മയെ ആണ് രണ്ടാൾക്കും ഏറ്റവും ഇഷ്ട്ടം.'' ജിയ 2 ''അടുത്ത ചോദ്യം ഇഷ്ടപ്പെട്ട ഭക്ഷണം? പുഡ്ഡിംഗ് എന്ന് ആണ് അംന എഴുതിയിട്ടുള്ളത്. കറക്ട് ആൻസർ അംന..'' ജിയ പറഞ്ഞു. അന്ന് ഫുഡ് കഴിക്കുമ്പോ ഷാദ് പറഞ്ഞത് എനിക്ക് ഓർമ്മ ഉണ്ടായിരുന്നു. അവന്റെ ഫേവറൈറ് ആണ് പുഡ്ഡിംഗ് എന്ന്. അങ്ങനെ വെറുതെ ഒന്ന് കറക്കി കുത്തിയതാ.. ഞാൻ ഓർത്തു. ''ഓക്കേ അപ്പൊ ആംനക്കു ഇഷ്ടപ്പെട്ട ഫുഡ് എന്താണെന്ന് നോക്കാം... സോറി ഷാദ് നിങ്ങള് പറഞ്ഞ ഉത്തരം... വളരെ ശെരി ആണ്. ഐസ് ക്രീം എന്നാണു ഷാദ് എഴുതീട്ടുള്ളത്. ആംനയുടെ ഉത്തരവും അത് തന്നെ.'' ജോൺ പറഞ്ഞു. എങ്ങനെ ശെരി ആവാതിരിക്കും, എത്ര വട്ടം പാതിരായ്ക്ക് വരെ ഐസ് ക്രീം വാങ്ങിപ്പിച്ചിരിക്കുന്നു. ഞാൻ ഷാദിനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു. 3 ''അടുത്ത ചോദ്യത്തിലേക്ക് പോവാം. ഇഷ്ടപെട്ട കളർ? അവിടെ തെറ്റിയല്ലോ രണ്ടാൾക്കും.

ബ്ലാക് എന്നാണു രണ്ടാളും എഴുതിയത്. ബട്ട് അംന ഷാദിന്റെ ഫേവറൈറ് കളർ ബ്ലൂ എന്നും ആംനയുടെ ഫേവറൈറ് കളർ പിങ്ക് എന്നുമാണ് എഴുതീട്ടുള്ളത്.'' പൊട്ടൻ, എപ്പോളും ബ്ലാക് ഇടുന്നുണ്ട് അവൻ ബ്ലാക് എഴുതുമെന്നാ കരുതിയത്. അതോണ്ടാ അങ്ങനെ എഴുതിയെ. പക്ഷെ എനിക്ക് പിങ്ക് ആണ് ഇഷ്ട്ടം. ഷാദിന് കൂടുതൽ ബ്ലൂ ആണ്, അതാ അങ്ങനെ എഴുതിയെ. ആ പോട്ടെ. അടുത്ത് നോക്കാം. 4 ''രണ്ടാൾക്കും ഒരുമിച്ചു കാണാൻ ഇഷ്ടപ്പെട്ട ഫിലിം എത്ര വട്ടം കണ്ടു?'' ഉത്തരം നോക്കി ജോൺ ഞങ്ങളെ രണ്ടാളെയും മാറി മാറി നോക്കി. എന്നിട്ടു ജിയയെ വിളിച്ചു ഉത്തരം കാണിച്ചു. രണ്ടാളും അന്തം വിട്ടു ഞങ്ങളെ നോക്കാ. ''രണ്ടാളുടെയും ഉത്തരം ശെരി ആണ്. അത് പോലെ രണ്ടാളുടെയും ഉത്തരം ഒന്നും ആണ്.'' ജിയ പറഞ്ഞു. ''ഇത്ര നേരം നമ്മൾ കേട്ട ഉത്തരങ്ങൾ കുച്ച് കുച്ച് ഹോതാ ഹൈ, മൊഹബ്ബത്തേൻ ഒക്കെ ആയിരുന്നലോ. ഇവർ കുറച്ചു വെറൈറ്റി ആണെന്ന് തോന്നുന്നു. ഇവരുടെ ഫേവറൈറ് റൊമാന്റിക് മൂവിയുടെ പേര് എന്താണെന്ന് അറിയാമോ ഫ്രണ്ട്സ്..'' ജോൺ അലറി. ''ഇല്ലാ....'' എല്ലാരും പറഞ്ഞു. ''ദി മോസ്റ്റ് റൊമാന്റിക് മൂവി ലവ്‌ഡ്‌ ബൈ ദിസ് റൊമാന്റിക് കപ്പിൽ ഈസ് കഞ്ചൂറിങ് 2... അത് ഇവർ അഞ്ചു വട്ടം കണ്ടിട്ടുണ്ട്...'' ജോൺ പറഞ്ഞതും അവിടെ ഒരു കൂട്ടച്ചിരി ആയിരുന്നു.

സത്യം ആണ്, ഞങ്ങൾ ഒരുമിച്ചു ആ മൂവി അഞ്ചു വട്ടം കണ്ടു. കാണാൻ വല്യ ഇന്റെർസ്റ് ആണ്. കണ്ടു കഴിഞ്ഞാൽ ലയിട്ട ഓഫ് ചെയ്യാതെ ഉറങ്ങുകേം ഇല്ല. ഞാനും ഷാദും പരസ്പരം നോക്കി ഒന്ന് ഇളിച്ചു. സൈഡിലേക്ക് നോക്കിയപ്പോൾ സച്ചുവേട്ടൻ ഞങ്ങളെ നോക്കി എന്തുവാടെ എന്ന് ചോദിച്ചു. ബാക്കി എല്ലാരും വായും തുറന്നു ഞങ്ങളെ നോക്കുന്നുണ്ട്. 5 ''അപ്പോ അടുത്ത ചോദ്യത്തിലേക്ക് പോവാം.. ഏറ്റവും പേടി ഉള്ള കാര്യം? സോറി അംന തെറ്റിപ്പോയല്ലോ. ഷാദിന് ഏറ്റവും പേടി ഫ്രണ്ട്സിനെ പിരിയുക ആണ്, അല്ലാതെ ഫാമിലിയെ പിരിയുന്നത് അല്ല.'' ഷോ അത് പോയി കിട്ടി. ആഹ് പോട്ടെ. ''ഷാദ് പറഞ്ഞത് ശെരി ആണ് കേട്ടോ. ആംനക്കു ഏറ്റവും പേടി ഇരുട്ടാണ്.'' ജോൺ പറഞ്ഞു. അതവന് നന്നായിട്ടറിയാം. ഒരിക്കെ റൂമിലെ ഫ്യൂസ് അടിച്ചു പോയപ്പോ നിലവിളിച്ചു താഴത്തെ സെക്യൂരിറ്റി വരെ ഓടി വന്നതാ.. അതോർത്തു ഞാൻ അറിയാതെ ചിരിച്ചു പോയി. ''ഓർമ്മ വന്നല്ലേ..'' നോക്കിയപ്പോ ഷാദ് ആണ്. ''പിന്നെ മറക്കില്ല മോനെ. ആ സെക്യൂരിറ്റി ഇപ്പോളും എന്നെ കാണുമ്പോ ആക്കിയ ചിരി ആണ്.'' ഞാൻ പറഞ്ഞു

. ''എന്താ രണ്ടാളും കുശുകുശുക്കുന്നെ? ഞങ്ങൾക്കും കേൾക്കാൻ പറ്റുന്ന കാര്യം ആണോ?'' ജിയ ഞങ്ങൾ ഒന്നുമില്ല എന്ന് ഷോൾഡർ പൊക്കി കാണിച്ചു. 6 ''ഏറ്റവും കൂടുതലായി ആരെയെങ്കിലും മിസ് ചെയ്യുന്നുണ്ടോ??? രണ്ടാളുടെയും ഉത്തരം ഒന്നാണല്ലോ... ഫാമിലി എന്നാണു എഴുതീട്ടുള്ളത്. അടുത്ത് തന്നെ രണ്ടാൾക്കും നാട്ടിലേക്ക് പോയി എല്ലാരേം കാണാൻ പറ്റട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.'' ജിയ പറഞ്ഞു. 7 ''ഏറ്റവും വെറുക്കുന്ന കാര്യം? അതിന്റെ ഉത്തരം രണ്ടാളും എഴുതിയത് ശരി ആണ്. പക്ഷെ..'' എന്നും പറഞ്ഞു ജോൺ ഞങ്ങളെ രണ്ടാളെയും മാറി മാറി നോക്കി. ''കാരണം എന്താണെന്ന് ചോദിക്കുന്നില്ല, ഉത്തരം കല്യാണം... രണ്ടാളും സെയിം ആൻസർ ആണ് എഴുതീട്ടുള്ളത്...'' ജിയ പറഞ്ഞു. ഞാൻ അപ്പൊ തന്നെ ഷാദിനെ നോക്കിയതും അവൻ ഹൈ ഫൈ എന്നും പറഞ്ഞു കൈ കാണിച്ചു. ഞാനും നല്ലോണം കയ്യിലടിച്ചു കൊടുത്തു. എന്നിട്ടു ചിരിച്ചു, കൂടെ ഞങ്ങളെ ഫ്രണ്ട്സും. അപ്പോഴാ ഞാൻ ഷെസിന് അവിടേക്കു വരുന്നത് കണ്ടത്. നല്ല സന്തോഷത്തിൽ നിക്കാരുന്നു തെണ്ടിക്ക് വരാൻ കണ്ട നേരം. ഞാനറിയാതെ തന്നെ പിന്നോട്ട് നടക്കാൻ തുടങ്ങി. @@@@@@@@@@@@@@@@@@@@@@@@@@@@ മനപ്പൊരുത്തം എന്നൊക്കെ പറഞ്ഞപ്പോ ഞാൻ ഒന്ന് ഞെട്ടിയിരുന്നു.

ആമിയെ നോക്കിയപ്പോ എന്നെ കടിച്ചു കീറാൻ നിക്കുന്നത് കണ്ടു. അവൾക്കു നൈസ് ആയി ഒന്ന് ചിരിച്ചു കൊടുത്തിട്ടു ഒന്നുമില്ല എന്ന് പറഞ്ഞു. എന്നാലും എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. പക്ഷെ ചോദ്യങ്ങൾ കണ്ടപ്പോൾ എല്ലാ ടെൻഷനും മാറി. ഈസി ആയിരുന്നു. ഇത്ര നാളത്തെ ഞങ്ങടെ ഫ്രണ്ട്ഷിപ് വച്ച് ഞാൻ അവളെ കുറിച്ച് ഏകദേശ കാര്യങ്ങൾ ഒക്കെ പഠിച്ചു. വലിയ കുഴപ്പമില്ലാതെ ഉത്തരങ്ങൾ എഴുതി കൊടുത്തു. ഓരോന്നും ശരി എന്ന് കേക്കുമ്പോ വല്ലാത്ത സന്തോഷം തോന്നി. ആ ഗെയിം ഞങ്ങൾ നല്ലോണം എന്ജോയ് ചെയ്യുന്നതിനിടയിൽ ആണ് പെട്ടെന്ന് ആമി പിന്നോട്ട് നടക്കാൻ തുടങ്ങിയത്. നോക്കിയപ്പോ ആ തെണ്ടി ഷെസിന് അവിടെ മുന്നിൽ വന്നു നിപ്പുണ്ട്. ഇത്ര നേരം ആ സിയാന കൊരങ്ങിനെ മാത്രം സഹിച്ച മതി ആരുന്നു. ഇപ്പൊ ദേ ഇവനും. ഞാൻ പെട്ടെന്ന് തന്നെ ആമിയുടെ കൈ പിടിച്ചു മുന്നോട്ടു നിർത്തി. അവൾ വേണ്ട എന്ന രീതിയിൽ എന്നെ നോക്കുന്നുണ്ട്. ഞാൻ കലിപ്പ് നോട്ടം നോക്കിയതും അവൾ എന്റെ അടുത്ത് വന്നു നിന്നു. ഞാൻ പതിയെ അവളെ കൈ പിടിച്ചു എന്നോട് ചേർത്ത് നിർത്തി. അപ്പൊ ആമി തല പൊക്കി എന്നെ നോക്കി. ഞാൻ കൂടെയുണ്ട് എന്ന രീതിയിൽ അവളെ നോക്കി. അപ്പൊ അവളൊന്നു പുഞ്ചിരിച്ചു.

മുന്നോട്ടു നോക്കിയപ്പോ കണ്ടു ദേഷ്യം ആലി കത്തുന്ന ആര് കണ്ണുകൾ. ഷെസിണ്ടത് സ്വാഭാവികം. സിയാന എന്തിനാ ഇങ്ങനെ നോക്കുന്നെ. അവളെ കാളി കണ്ടാൽ അവളാണ് എന്റെ ഭാര്യ എന്ന് തോന്നുമല്ലോ. അതും പോട്ടെ അവളുടെ കെട്ടിയോൻ ആ കോന്തൻ തെണ്ടി നജാഫ് എന്തിനാ ഇങ്ങനെ നോക്കുന്നെ. അവന്റെ ഭാര്യയെ ഞാൻ കെട്ടിപ്പിടിച്ച പോലെ ഉണ്ട് അവന്റെ നോട്ടം കണ്ടാൽ. ഞാൻ അതൊക്കെ വിട്ടു ഗേമിൽ കോണ്സെന്ട്രേറ്റ് ചെയ്യാൻ തുടങ്ങി. ആമിയോടും മുന്നോട്ടു നോക്കണ്ട പറഞ്ഞു. ''അപ്പൊ അടുത്ത ചോദ്യം നോക്കാം. 8 ജീവിതത്തിൽ ഏറ്റവും സ്വാതീനിച്ച പ്രതിസന്ധി ഘട്ടങ്ങളിൽ നേർ വഴി കാണിച്ച വ്യക്തി? അതും ഒരേ ഉത്തരം ആണല്ലോ... സച്ചിൻ, സച്ചുവേട്ടൻ... ആരാണാവോ ആ മഹാ വ്യക്തി???'' ജോൺ ചോദിച്ചു. ഞങ്ങൾ സച്ചുവിനെ ചൂണ്ടി കാണിച്ചു. അവനാണെങ്കി ആകെ കിളി പോയ അവസ്ഥയിൽ ആണ്. ഞാൻ എഴുതിയത് സത്യം ആണ്. അവൻ ആണ് ആദ്യത്തെ പ്രേമത്തിൽ നിന്നും രണ്ടാമത് കല്യാണത്തിന്റെ ഷോക്കിൽ നിന്നും ഒക്കെ എന്നെ കൈ പിടിച്ചു പുറത്തേക്കു കൊണ്ട് വന്നത്. അവൻ ഇല്ലായിരുന്നെങ്കിൽ ചിലപ്പോ ഞാൻ ഇപ്പൊ ഭൂമിയിലെ ഉണ്ടാവില്ലാരുന്നു. ആമിക്കും അവൻ സ്വന്തം ഏട്ടൻ ആണല്ലോ.

അവൾക്കു വേണ്ടി ജോലി പോലും ഉപേക്ഷിക്കാൻ തയ്യാറായ അവനെ അല്ലാതെ വേറെ ആരെയാ അവൾ പറയാ. സച് ഞങ്ങളെ അടുത്തേക്ക് വന്നു. അവന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്. ഞാൻ അവനെ കെട്ടിപ്പിടിച്ചു. അത് കഴിഞ്ഞു ആമിയുടെ തലയിൽ തലോടി അവളെ ചേർത്ത് പിടിച്ചിട്ടു അവൻ തിരികെ ചാരുവിന്റെ അടുത്തേക്ക് പോയി. ''വികാര നിർഭരമായ മുഹൂർത്തങ്ങൾ ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് നമ്മുക്ക് മുന്നോട്ടു പോവാം.'' ജിയ. ''അതെ അടുത്ത ചോദ്യത്തിന്റെ ഉത്തരം കണ്ടിട്ടും എന്റെ കണ്ണ് തള്ളി. കാരണം ഉത്തരം ശരി ആണ്.'' ജോൺ ''ചോദ്യം പറയുന്നതിന് മുന്നേ ഉത്തരം പറയാനോ ജോൺ'' ജിയ ചോദിച്ചു. ''അതെ അങ്ങനത്തെ ഉത്തരം ആണ്. ആദ്യം ചോദ്യം കേട്ടോളു. 9 ജീവിതത്തിലെ ഏതു തീരുമാനം ആണ് തിരുത്തണം എന്ന് തോന്നിയിട്ടുള്ളത്?'' ജോൺ ചോദ്യം പറഞ്ഞു. ''അതിന്റെ ഉത്തരത്തിൽ ഇത്ര മാത്രം എന്താ ഉള്ളത്.'' ജിയ ചോദിച്ചു. ''അത് ഉത്തരം കേട്ടാൽ മനസ്സിലാവും.. എന്താണെന്നല്ലേ കല്യാണം..'' ജോൺ പറഞ്ഞതും എല്ലാരും സൈലന്റ് ആയി. ''ആഹാ അത് കൊള്ളാല്ലോ.. അങ്ങനെ കല്യാണം കഴിച്ചത് കൊണ്ടല്ലേ നിങ്ങൾ ഇവിടെ ഇപ്പൊ നിക്കുന്നെ. നിങ്ങളെ കണ്ടിട്ടു തമ്മിൽ പ്രശ്നമുണ്ടെന്നും തോന്നുന്നില്ല. പിന്നെന്താ കല്യാണത്തോടു ഇത്ര ഇഷ്ടക്കേട്..'' ജിയ ചോദിച്ചു. അപ്പൊ ഞാൻ മൈക്ക് വാങ്ങി. ''ഞങ്ങളെ പേഴ്സണൽ കാര്യം ഇവിടെ പറയാൻ താല്പര്യം ഇല്ല, എന്നാലും ഇപ്പൊ പറഞ്ഞില്ലെങ്കിൽ നിങ്ങൾ തെറ്റിദ്ധരിക്കും.

ഇത് ഞങ്ങടെ രണ്ടാളുടെയും സെക്കൻഡ് മാര്യേജ് ആണ്. ഞങ്ങൾ ഡിവോസീസ് ആയിരുന്നു. കല്യാണം കഴിഞ്ഞിട്ട് നാല് മാസം കഴിഞ്ഞേ ഉള്ളൂ. മുമ്പത്തെ ജീവിതത്തിലെ കയ്പ്പേറിയ ഓർമ്മകൾ ആണ് ഞങ്ങളെ ഇത്തരമൊരു ഉത്തരം എഴുതാൻ പ്രേരിപ്പിച്ചത്.'' എന്ന് പറഞ്ഞു ഞാൻ മൈക്ക് തിരിച്ചു കൊടുത്തു. ''വെരി നൈസ് ഷാദ്.. തുറന്നു പറഞ്ഞതിൽ സന്തോഷം ഉണ്ട്. നിങ്ങളെ നഷ്ടപ്പെടുത്തിയ ആ പങ്കാളികൾ വെറും ഊളകൾ ആണെന്ന് തോന്നു. അല്ലെങ്കിൽ തന്നെ പോലൊരു ഭർത്താവിനെയൊക്കെ ആരെങ്കിലും വേണ്ട ഏന് വെക്കുമോ??'' ജിയ പറഞ്ഞതും അവിടൊരു കൂട്ട കയ്യടി ഉയർന്നു. സിയാനയുടെ മുഖം ഒരു കുട്ട ആയിട്ടുണ്ട്. അപ്പൊ ആംനക്കു എന്താ കുഴപ്പം. ആ പൊട്ടനെ ഒക്കെ എടുത്തു കിണറ്റിൽ ഇടണം. ഇത്രയും മൊഞ്ചും നല്ല സ്വഭാവവും ഉള്ള ഈ കൊച്ചിനെ ഡിവോയ്‌സ്‌ ചെയ്ത അവനെ ഒക്കെ ചാട്ടവാർ കൊണ്ട് അടിക്കണം. ഞാനോ മറ്റോ ആയിരുന്നെങ്കിൽ ഇവളെ ആർക്കും വിട്ടു കൊടുക്കില്ലാരുന്നു.'' എന്നും പറഞ്ഞു ജോൺ ഒരു റെഡ് റോസ് എടുത്തു ആമിയുടെ നേരെ നീട്ടി. അവളാണെങ്കിൽ ആകെ ചമ്മി നിക്കാ. മുന്നോട്ടു നോക്കിയപ്പോ ഷെസിന്റെ മുഖം ആ റെഡ് റോസിനെക്കാളും ചുവന്നിട്ടുണ്ട്. ഞൻ വേഗം ജോണിന്റെ കയ്യിൽ നിന്നും ആ റോസ് വാങ്ങി ഒന്ന് ഇളിച്ചു കാണിച്ചു.

എന്നിട്ടു മുട്ടിൽ ഇരുന്നു ആ റോസ് ആമിക്കും നേരെ നീട്ടി. ഇപ്പൊ അവളെ മുഖം ഒന്ന് കാണണം ചുവന്നു തുടുത്തു തക്കാളി പോലെ ആയിട്ടുണ്ട്. അത് നാണം ആണോ ദേഷ്യം ആണോ എന്ന് ഇപ്പൊ അറിയാം. പടച്ചോനെ എന്നെ ഇവൾ സ്റ്റേജിന്റെ മോളിൽ നിന്നും തള്ളി ഇടാതെ ഇരുന്നാൽ മതി ആരുന്നു.. ഞാൻ ആമിയുടെ മുഖത്തേക്ക് നോക്കിയതും അവൾ റോസ് വാങ്ങി ഒന്ന് പുഞ്ചിരിച്ചു. ഓ സമാധാനം ആയി. ഞാൻ എണീറ്റ് അവളുടെ അടുത്ത് നിന്നു. ''ആഹ് അപ്പൊ ഞാൻ ആരായി???'' ജോൺ ചോദിച്ചു. ''ശശി'' എല്ലാരും ഒരുമിച്ചു അലറി. ''ആഹ് ഓക്കേ ഓക്കേ. അപ്പൊ അടുത്ത ചോദ്യത്തിലേക്ക് പോവാം.'' ജിയ പറഞ്ഞു. ''ലാസ്‌റ് ചോദ്യം 10 ജീവിതത്തിൽ നഷ്ടപ്പെടരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന കാര്യം എന്താണ് ?'' ജോൺ ''അതിന്റെ ഉത്തരവും ഒന്നാണല്ലോ... നിങ്ങളെ സമ്മതിച്ചിരിക്കുന്നു. രണ്ടാളും എഴുതിയിട്ടുള്ളത്‌ കൂടപ്പിറപ്പുകൾ ആയ സുഹൃത്തുക്കൾ. നിങ്ങൾ കോപ്പി അടിച്ചാണോ എഴുതിയെ???'' ജിയ ചോദിച്ചു. അപ്പോളേക്കും ഞങ്ങളെ ഫ്രണ്ട്സ് വന്നു ഞങ്ങളെ വളഞ്ഞിരുന്നു. കെട്ടിപ്പിടുത്തവും ഉമ്മ തരലും ഒന്നും പറയണ്ട. ''ഡാ ഇനി എങ്കിലും വിട്, അവൾക്കും അത് ആവശ്യം ഉള്ളതാ.'' സച്ചു മെല്ലെ എന്റെ ചെവിയിൽ പറഞ്ഞതും ഞാൻ എന്താ എന്ന രീതിയിൽ അവനെ നോക്കി.

അപ്പൊ അവൻ എന്റെ കൈ കാണിച്ചു തന്നു. അപ്പോളും ആമിയുടെ ഒരു കൈ എന്റെ കയ്യിൽ ആയിരുന്നു. ഞാൻ വേഗം ഒന്ന് ചിരിച്ചു കാണിച്ചിട്ട് അവളുടെ കൈ വിട്ടു. പക്ഷെ അപ്പൊ തന്നെ അവളെന്റെ കയ്യിൽ പിടിച്ചിട്ടു ദേഷ്യത്തോടെ നോക്കി. ആ ഷെസിന് തെണ്ടി ഇപ്പോളും അവിടെ ഇരിപ്പുണ്ട്. അതാ അവൾ കൈ വിട്ടപ്പോ ദേഷ്യം പിടിച്ചേ. @@@@@@@@@@@@@@@@@@@@@@@@@@@@@ ഗെയിം കഴിഞ്ഞപ്പോ സമാധാനം ആയി. ഞങ്ങളെ ഉത്തരം കേട്ട് എല്ലാരും ഞങ്ങളെ കെട്ടിപ്പിടിക്കലും ഉമ്മ വെക്കലും ഒന്നും പറയണ്ട. പറഞ്ഞത് നെഞ്ചിൽ തട്ടി തന്നെ ആയിരുന്നു. വീട്ടുകാർക്കു വേണ്ടാത്ത ഞങ്ങൾ ഇങ്ങനെ ആക്കിയത് കൂട്ടുകാർ ആണ്. അപ്പോളേക്കും ജോണും ജിയയും കൂടി റിസൾട്ട് പറഞ്ഞു. ഞങ്ങൾ നാല് കപ്പിൾസ് പിന്നെ സിയാന ആണ് അടുത്ത റൗണ്ടിലേക്ക് പോവുന്നത്. കേട്ടപ്പോ അത്ഭുതം തോന്നി. എന്നാലും എന്തോ ഭയങ്കര സന്തോഷവും ഉണ്ടായിരുന്നു. ''എന്തായാലും പൊളിച്ചു മക്കളെ ഗെയിം ഇത്ര അടിപൊളി ആവും എന്ന് കരുതിയില്ല. നിങ്ങക്കെന്നെ ഇത്ര നന്നായി അറിയാമെന്നു ഞാൻ ഇപ്പോള മനസ്സിലാക്കിയേ.'' ചാരു. ''പിന്നെ എട്ടു കൊല്ലം ആയില്ലേ സഹിക്കുന്നു.'' സച്ചുവേട്ടൻ പറഞ്ഞതും ചാരു വയറ്റിൽ തന്നെ ഒരു കുത്തു കൊടുത്തു.

''ആഹ് അതേന്നേ തോറ്റിരുന്നെങ്കിൽ നിങ്ങളെ ഞാനിന്നു പുറത്തു കിടത്തിയേനെ.'' പ്രിയ പ്രവീണേട്ടനെ നോക്കി പറഞ്ഞു. ''എന്റെ പൊന്നു മോളെ അങ്ങനെ ഒന്നും പറയല്ലേ. ഞാൻ അങ്ങനെ തോക്കുമൊ. വാ നമ്മക്ക് നേരത്തെ പറഞ്ഞ ഗേമിലേക്കു, പൊവാം.. അപ്പൊ എല്ലാരോടും നാളെ കാണാം..'' എന്നും പറഞ്ഞു പ്രവീണേട്ടൻ പ്രിയയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോയി. ''ദുഷ്ടാ.. രാക്ഷസാ.. എന്നെ വിടെടാ.. അയ്യോ ആരെങ്കിലും ഓടി വരണേ.. ഈ കാപാലികർ എന്നെ കൊല്ലാൻ കൊണ്ട് പോവുന്നെ.'' പ്രിയ അലറി. പ്രവീണേട്ടൻ പ്രിയയുടെ വാ പൊത്തി പിടിച്ചു. ''ഡീ പോത്തേ മിണ്ടാതിരിയെടീ, ഇത് നാടല്ല ദുബായ് ആണ്. ഇവിടെ സ്ത്രീകളോട് അതിക്രമം കാണിച്ചാൽ ആദ്യം വെടി പിന്നെയെ കാര്യം ചോദിക്കൂ. നിനക്ക് വിധവയാവണോ??'' പ്രിയ വേണ്ട എന്ന് തലയാട്ടി. പ്രവീണേട്ടൻ കൈ എടുത്തു. അപ്പൊ തന്നെ എല്ലാരും ചിരിക്കാൻ തുടങ്ങി. അപ്പോളാണ് അമ്മൂട്ടി എണീറ്റു എന്ന് പറഞ്ഞു അവളെ നോക്കാൻ ഏൽപ്പിച്ച സ്റ്റാഫ് വന്നത്. ഞങ്ങളും ആകെ ടയേർഡ് ആയോണ്ട് വേഗം എല്ലാരോടും ഗുഡ്‍നായിട്ടു പറഞ്ഞു ഉറങ്ങാനായി റൂമിലേക്ക് നടന്നു. റൂമിലേക്ക് കേറിയതും ഷാദ് ബെഡിലേക്കു വീണു. ഞാൻ പോയി ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ മാറി വന്നു. അപ്പൊ ഷാദ് എണീറ്റു ബാത്റൂമിലേക്കു പോകാൻ നിന്നു. അപ്പോളാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. ''നോ'' എന്ന് അലറിക്കൊണ്ട് ഞാൻ പുറത്തേക്കു ഓടി. എന്താ കാര്യം എന്ന് മനസ്സിലാവാതെ വായും തുറന്നു നിക്കുന്ന ഷാദിനെ ഞാൻ മൈൻഡ് ചെയ്തേ ഇല്ല.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story