ഡിവോയ്‌സി: ഭാഗം 43

divoysi

രചന: റിഷാന നഫ്‌സൽ

ഇവളെ എന്താ പാമ്പ് കടിച്ചോ??? ഇവളെന്തിനാ ഓടിയെ. ഞാനും അവളുടെ പിന്നാലെ പോയി. അവൾ നേരെ പോയത് സച്ചുവിന്റെ റൂമിലേക്കാണ്. അവിടെ ബെൽ അടിച്ചു തകർക്കുന്നുണ്ട്. ഞാൻ എത്തുമ്പോളേക്കും സച്ചു ഡോർ തുറന്നിരുന്നു. ''എന്താ ആമീ?? എന്താ മോളെ, എന്ത് പറ്റി?'' ആമിയുടെ നിപ്പും കിതക്കുന്നതും ഒക്കെ കണ്ടപ്പോ സച്ചു ചോദിച്ചു. എന്നിട്ടു എന്നെ ഒരു നോട്ടവും. ഞാൻ എന്ത് ചെയ്തു, എന്നെ എന്തിനാ നോക്കുന്നെ. ചാരുവും വന്നു എന്താ എന്ന് ചോദിച്ചു. അവൾ ബാത്‌റൂമിൽ ആയിരുന്നു തോന്നുന്നു. ബ്രഷോക്കേ വായിൽ വച്ചാ വന്നത്. അപ്പൊ തന്നെ ആമി സച്ചുവിന്റെ കൈ പിടിച്ചു റൂമിനു പുറത്തേക്കു നിർത്തി. ''അതെ ഇന്ന് സച്ചുവേട്ടൻ ഷാദിന്റെ കൂടെ കിടക്കു, ഞങ്ങക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്.'' എന്നും പറഞ്ഞു ആമി ഡോർ അടച്ചു. ഞാനും സച്ചുവും അന്തം വിട്ടു ആ അടഞ്ഞ ഡോറിന്റെ മുന്നിൽ നിന്നു. പിന്നെ ഞാൻ ചിരിക്കാൻ തുടങ്ങി. ''ടീ അലവലാതി അനിയത്തി മര്യാദക്ക് ഡോർ തുറന്നു ഇറങ്ങി പൊയ്ക്കോ, ഇല്ലെങ്കി ഞാൻ ചവിട്ടി പൊളിക്കും.'' സച്ചു ഡോറിൽ അടിച്ചിട്ട് പറഞ്ഞു. ഞാൻ അപ്പോളും ചിരിക്കുകയായിരുന്നു. ''ഇല്ല മോനെ, ഈ വാതിൽ ഇനി നാളെ രാവിലെയേ തുറക്കൂ..'' അകത്തു നിന്നു ചാരു വിളിച്ചു പറഞ്ഞു.

''പൊന്നു മോളെ അമ്മൂ, ഒന്ന് തുറക്കെടീ.. നിനക്ക് നല്ല വിശാലമായ റൂം തന്നിട്ടില്ലേ. അവിടെ പോയി റസ്റ്റ് എടുക്കു. എന്തിനാ എന്റെ കഞ്ഞിയിൽ പാറ്റ ഇടുന്നെ?'' സച്ചു ദയനീയമായി പറഞ്ഞു നോക്കി. ''കഞ്ഞിയിൽ പാറ്റ വീണു കഴിഞ്ഞു മോനെ, വേഗം പോയി കിടന്നുറങ്ങാൻ നോക്ക്.'' ചാരു പറഞ്ഞു. ''ആ ഷർട്ടെങ്കിലും താടി. ചാരു മോളെ എല്ലാരും എന്റെ ബോഡി കാണുവേ, പറഞ്ഞില്ലെന്നു വേണ്ട.'' സച്ചു അവസാന ശ്രമമെന്നോണം പറഞ്ഞു. ''ഓ ആ ചീക്കപോത്തു പോലുള്ള ബോഡി കണ്ടു ആര് നോക്കാനാ. നിങ്ങള് പോയി കിടന്നുറങ്ങു മനുഷ്യാ..'' ചാരു പറഞ്ഞതും വീണ്ടും ഞാൻ ചിരിക്കാൻ തുടങ്ങി. സച്ചു ഇപ്പൊ ഒരു ത്രീഫോർത്തു മാത്രം ഇട്ടാണ് നിക്കുന്നത്. അവൻ ദേഷ്യത്തോടെ നോക്കിയതും ഞാൻ ചിരി നിർത്തി. എന്നിട്ടു പതിയെ മുഖത്തൊരു നാണം ഒക്കെ വരുത്തി അവന്റെ കയ്യിലൂടെ വിരലോടിച്ചു കൊണ്ട് ചോദിച്ചു '' അതെ ചേട്ടാ അപ്പൊ പൊവാം.. നമുക്ക് ഉറങ്ങണ്ടേ..'' അപ്പൊ തന്നെ അവൻ എന്റെ കൈ പിടിച്ചു മാറ്റിയിട്ടു ''പോടാ പട്ടീ'' എന്നും പറഞ്ഞു നടന്നു.

ഞാൻ അവന്റെ പിന്നാലെ ചെന്നപ്പോ അവിടെ അടിപൊളി കാഴ്ച. റിസെപ്ഷനിൽ ഉണ്ടായിരുന്ന രണ്ടു പെൺപിള്ളേർ സച്ചൂനോട് കൊഞ്ചുന്നു. ചിലപ്പോ ബോഡി ഷോ കൊണ്ടാവും. അവൻ ആറടി പൊക്കം ഉണ്ട്. അതിനൊത്ത വണ്ണവും. ജിമ്മിൽ പോയി നല്ല ഷേപ്പും മസിലും ഒക്കെ ഉണ്ട്. കണ്ടാ ഏതു പെൺപിള്ളേരും നോക്കും. അവനാണെകിൽ തിരിച്ചും നന്നായി ഒലിപ്പിച്ചു സംസാരിക്കുന്നുണ്ട്. ഞാൻ വേഗം മൊബൈൽ എടുത്തു അത് ഷൂട്ട് ചെയ്തു. ആ പെൺപിള്ളേർ പോയതും ഒന്നും അറിയാത്ത പോലെ അവന്റെ അടുത്തേക്ക് പോയി. ഞങ്ങൾ റൂമിലേക്ക് പോയി. ''ടാ ആമിയെന്തിനാ അങ്ങോട്ട് വന്നേ?? സത്യം പറയെടാ നീ എന്താ അവളെ ചെയ്തേ? സച്ചു ''ഞാൻ ഒന്നും ചെയ്തില്ല.'' ഞാൻ പറഞ്ഞു. അവൻ എന്റെ അടുത്തേക്ക് വന്നു എന്റെ മുഖത്തേക്ക് നോക്കി, പിന്നേ ഇളിച്ചോണ്ടു ചോദിച്ചു ''സത്യം പറ മോനെ, അവൾ ഓടി വരണമെങ്കിൽ നീ കാര്യമായിട്ട് എന്തോ കാണിച്ചിട്ടുണ്ട്?'' ''പോടാ അവിടുന്ന്, നിനക്കറിയില്ലേ ഞങ്ങളെ കാര്യം. ഞാൻ അവളോട് അങ്ങനെ മോശമായി പെരുമാറുമെന്നു നിനക്ക് തോന്നുന്നുണ്ടോ??'' ഞാൻ കളിപ്പിൽ ചോദിച്ചു. ''ഓ എന്റെ പൊന്നോ ഒരു തമാശ പറയാനും പാടില്ലേ.'' എന്നും പറഞ്ഞു സച്ചു ബെഡിൽ കിടന്നു.

എന്നിട്ടു എന്നെ നോക്കി നാണത്തോടെ ചിരിക്കാൻ തുടങ്ങി. ഞാൻ എന്താ എന്ന മട്ടിൽ അവനെ നോക്കി. ''വാ കുട്ടാ നമുക്ക് ഉറങ്ങണ്ടേ??'' എന്നും പറഞ്ഞു തെണ്ടി കൈ കൊണ്ട് പില്ലോയിൽ കളം വരക്കാനും. ''പോടാ അവിടുന്ന്, ഞാൻ ആ ടൈപ്പ് ഒന്നുമല്ല. മോൻ ഒറ്റയ്ക്ക് അവിടെ കിടന്നോ, ഞാൻ സോഫയിൽ കിടന്നോള്ളാം.'' എന്ന് ഞാൻ പറഞ്ഞതും അവൻ ചിരിക്കാൻ തുടങ്ങി. ''ടാ പൊട്ടാ എവിടെയാടാ സോഫ ഉള്ളത്..'' സച്ചു പറഞ്ഞപ്പോളാ ഞാനും അത് ശ്രദ്ധിച്ചേ. ഓ ആപ്പോ അതോണ്ടാണ് ആമി ഓടി പോയത്. അല്ല അവളെന്തിനാ അങ്ങനെ പോയെ. ഇനി ￰ബെഡിൽ കിടന്നാൽ ഞാൻ അവളോട് മോശമായി പെരുമാറും എന്ന് കരുതി ആണോ. അവൾ എന്നെ പറ്റി അങ്ങനെ ആണോ വിചാരിച്ചിരിക്കുന്നെ. ''എന്താലോചിച്ചു നിക്കാ നീ, വന്നു കിടന്നേ. കല്യാണത്തിന് ശേഷം ആരെയെങ്കിലും കെട്ടിപ്പിടിക്കാതെ എനിക്ക് ഉറങ്ങാൻ പറ്റില്ല. നിന്റെ ഭാര്യ ആ കുറിപ്പിന് ഇത് വല്ലോം അറിയണോ. നാളെ കാണട്ടെ, വച്ചിട്ടുണ്ട് അവൾക്കു.'' സച്ചു പറഞ്ഞു. ഞാൻ അവന്റെ അടുത്ത് പോയി കിടന്നു. ''അതെ വേണെങ്കിൽ കെട്ടിപ്പിച്ചോ പക്ഷെ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്.'' ഞാൻ പറഞ്ഞു. ''പോടാ പട്ടീ.. ഗുഡ്‍നായിട്ട്..'' എന്നും പറഞ്ഞു അവൻ ഒരു പില്ലോയും കെട്ടിപ്പിടിച്ചു തിരിഞ്ഞു കിടന്നു.

അപ്പോളും എനിക്ക് ഉറങ്ങാൻ പറ്റിയില്ല. എന്നാലും ഇത്ര നാളായിട്ടും ആമി എന്നെ മനസ്സിലാക്കിയില്ലല്ലോ എന്ന് ആലോചിച്ചപ്പോ കണ്ണ് നിറഞ്ഞു പോയി. @@@@@@@@@@@@@@@@@@@@@@@@@@@@@@@ ഫ്രഷ് ആയി ബാത്‌റൂമിൽ നിന്നും ഇറങ്ങിയപ്പോഴാ ഒരു കാര്യം ശ്രദ്ധിച്ചത്. റൂമിൽ സോഫ ഇല്ല. പിന്നെ എവിടെ കിടക്കും. എന്റെ ഹാൻഡ് ബാഗും ഇല്ല. അപ്പൊ തന്നെ ഇറങ്ങി ചാരുവിന്റെ അടുത്തേക്ക് ഓടി. സച്ചുവേട്ടനെ പുറത്താക്കി ഞാൻ അകത്തു കേറി ഡോർ അടച്ചു. ആള് പുറത്തു നിന്നു എന്തൊക്കെയോ പറഞ്ഞു. ഞങ്ങൾ അതൊന്നും ചെവി കൊടുത്തില്ല. ഞാനും ചാരൂം ഇച്ചിരി വർത്താനം ഒക്കെ പറഞ്ഞു കിടന്നു. രാവിലെ അലാറം അടിച്ചപ്പോ എണീറ്റു നിസ്കരിച്ചു. പുറത്തിറങ്ങി നോക്കിയപ്പോ ആരും എണീറ്റിട്ടില്ല എന്ന് മനസ്സിലായി. ആദ്യം ഒന്ന് ചുറ്റി നടക്കാം എന്ന് വിചാരിച്ചെങ്കിലും ഷെസിൻ അവിടെ ഉണ്ടല്ലോ എന്ന് ഓർത്തപ്പോ എന്തോ പേടി തോന്നി വേഗം അകത്തു കേറി ഡോർ അടച്ചു. കുറച്ചു നേരം കൂടി കിടന്നുറങ്ങി. പിന്നെ മുഖത്ത് വെയിൽ അടിച്ചപ്പോളാ എണീറ്റത്.

സമയം എട്ടു കഴിഞ്ഞു. ഞാൻ എണീറ്റു ബാത്‌റൂമിൽ പോയി ഫ്രഷ് ആയി ചാരുവിനെ വിളിച്ചു. മെല്ലെ ഡോർ തുറന്നു പുറത്തേക്കിറങ്ങി. അപ്പോളേക്കും ചാരുവും വന്നു. ''നമ്മളെ ഭർത്താക്കന്മാരെ നോക്കണ്ടേ?'' ചാരു ചോദിച്ചു. ''പിന്നേ, സച്ചുവേട്ടൻ ഇന്ന് എന്നെ കൊല്ലാതിരുന്നാൽ മതി.'' ഞാൻ പറഞ്ഞു. ഞങ്ങൾ റൂമിലേക്ക് പോയപ്പോ രണ്ടും കെട്ടിപ്പിച്ചു ഉറങാണ്‌. കാണണ്ട കാഴ്ച തന്നെ ആയിരുന്നു. രണ്ടു കുഞ്ഞു കുട്ടികൾ ഉറങ്ങുന്ന പോലെ തോന്നി. ഞങ്ങൾ രണ്ടു മൂന്നു ഫോട്ടോസ് ഒക്കെ എടുത്തു. പതുക്കെ തട്ടി വിളിച്ചു. എവിടെ ഒരു അനക്കവും ഇല്ല. പിന്നൊന്നും നോക്കാതെ അവിടെ ജഗ്ഗിൽ ഉണ്ടായിരുന്ന വെള്ളം എടുത്തു ചാരു രണ്ടിന്റേം മേലെ ഒഴിച്ചു. ''അയ്യോ സുനാമി...'' എന്നും പറഞ്ഞു രണ്ടും ഒരു എണീക്കലായിരുന്നു. എന്നെ കണ്ടതും സച്ചുവേട്ടൻ ഒരു നോട്ടം ആയിരുന്നു. ഞാൻ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു. പിന്നെയാണ് ജഗ്ഗും പിടിച്ചു നിക്കുന്ന ചാരുവിനെ കണ്ടത്. ''ടീ രാത്രി റൂമിന് പുറത്താക്കിയതും പോരാ, രാവിലെ തന്നെ കുളിപ്പിക്കാൻ വന്നിരിക്കുന്നോ..'' എന്നും ചോദിച്ചു സച്ചുവേട്ടൻ ചാരുവിന്റെ പിന്നാലെ ഒരു പോക്കായിരുന്നു. അവള് ജഗ്ഗും കളഞ്ഞു റൂമിന്റെ പുറത്തേക്കു ഒരു ഓട്ടം ആയിരുന്നു. ഇല്ല പോയ പോലെ തിരിച്ചു വന്നു

. ഞാൻ ഇതൊക്കെ കണ്ടു പൊരിഞ്ഞ ചിരി ആയിരുന്നെങ്കിലും വേറൊരാൾ മുഖം വീർപ്പിച്ചു ഇരിപ്പുണ്ട്. എന്താണെന്ന് ചോദിക്കുന്നെന് മുന്നേ ഷാദ് എണീറ്റു ഡോറിനടുത്തേക്കു പോയി. ഞാനും അങ്ങോട്ടേക്ക് നടന്നു. അപ്പൊ ദാ രണ്ടും കൂടി ഓടി റൂമിലേക്ക് കേറി. സച്ചുവേട്ടൻ ഞങ്ങളെ രണ്ടാളെയും തള്ളി പുറത്താക്കി. ''ഇവക്കെ ഒരെല്ലു കൂടീട്ടുണ്ട്. അതൊന്നു കുറച്ചു കൊടുക്കട്ടെ'' എന്നും പറഞ്ഞു ഡോർ അടച്ചു. ഞാനും ഷാദും മുഖത്തോടു മുഖം നോക്കി നിന്നു പോയി. പെട്ടെന്ന് തന്നെ ഷാദ് മുഖം തിരിച്ചു. എനിക്കെന്തോ സങ്കടം തോന്നി. ഞാൻ എന്താ ചോദിക്കാൻ പോവുമ്പോളേക്കും ചാരു വാതിൽ തുറന്നു പുറത്തു വന്നു. അവള് വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. "എന്താ മോളെ സച്ചുവേട്ടൻ കാര്യമായിട്ട് നിന്റെ എല്ലൊടിച്ച മാതിരി ഉണ്ടല്ലോ." ഞാൻ പറഞ്ഞു. അവളൊന്നു ചിരിച്ചു കാണിച്ചു. കിതപ്പ് കാരണം അവൾക്കു സംസാരിക്കാൻ പറ്റുന്നില്ല. അപ്പോളേക്കും സച്ചുവേട്ടനും വന്നു. ആളും നന്നായി കിതക്കുന്നുണ്ട്. ''എന്തോന്നാടെ, ഇപ്പൊ ചാവൂല്ലോ..'' ഷാദ് ചോദിച്ചു. ''ഇവളാരാടാ പി.ട്ടി ഉഷയുടെ കൊച്ചുമോളോ?? ഓടി ഓടി എന്റെ ഊപ്പാടിളകി. ഇതിനെ ഒന്ന് കയ്യിൽ കിട്ടണ്ടേ.'' സച്ചുവേട്ടൻ കിതച്ചോണ്ടു പറഞ്ഞു. ''അപ്പൊ ഓടിയിട്ടാണോ നീ കിതക്കുന്നെ..'' ഷാദ് ചോദിച്ചു.

''അതെ, പിന്നേ നീ എന്താ കരുതിയെ??'' സച്ചുവേട്ടൻ ചോദിച്ചു. ''ഞാൻ വിചാരിച്ചു നീ അവളുടെ എല്ലൂരാൻ നോക്കിയതാവുമെന്നു..'' എന്നും പറഞ്ഞു ഷാദ് ചിരിച്ചു. ''ശവത്തിൽ കുത്താതെടെ..'' സച്ചുവേട്ടൻ പറഞ്ഞു. ''ആഹ് പോയി റെഡി ആയി വാ.. ബ്രേക്ക്ഫാസ്റ് കഴിക്കാൻ പോണ്ടേ.'' ഷാദ് പറഞ്ഞു. ''ആഹ് ഓക്കേ..'' എന്നും പറഞ്ഞു സച്ചുവേട്ടനും ചാരുവും അവരുടെ റൂമിലേക്ക് പോയി. ഞാൻ ഷാദിനെ നോക്കുമ്പോളേക്കും അവൻ ബാത്രൂമിലേക്കു കേറിയിരുന്നു. ഇവനിതെന്താ പറ്റിയെ എന്നും ആലോചിച്ചു ഞാൻ അവിടെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോ ഷാദ് റെഡി ആയി ഇറങ്ങി. പക്ഷെ എന്നെ ഒന്ന് നോക്ക പോലും ചെയ്യാതെ പുറത്തേക്കു പോയി ഡോർ അടച്ചു. ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്നു. പിന്നേ പെട്ടെന്ന് തന്നെ പോയി കുളിച്ചു റെഡി ആയി വന്നു. ഒരു ബ്ലാക് ടോപ്പും പാന്റും ആയിരുന്നു വേഷം. അപ്പൊ ആരോ വന്നു ബെൽ അടിച്ചു. ഷാദ് ആണെന്ന് കരുതി കണ്ണും വരച്ചു ഞാൻ വേഗം പുറത്തിറങ്ങി. പക്ഷെ സാറ ആയിരുന്നു വന്നത്. ഞാൻ അവളുടെ കൂടെ പോയി. എല്ലാരും ഫുഡ് എടുത്തു ഇരുന്നിട്ടുണ്ട്. ഞാനും വേഗം ഫുഡ് എടുത്തു ഷാദിന്റെ അടുത്തുള്ള കസേരയിൽ പോയി ഇരുന്നു. പക്ഷെ അവൻ അപ്പൊ തന്നെ ഫുഡ് എടുക്കാൻ എണീറ്റു. തിരിച്ചു ഇങ്ങോട്ടു വരുമല്ലോ എന്നോർത്ത് ഇരുന്നപ്പോളാ അവൻ സച്ചുവേട്ടന്റെ അടുത്ത് പോയി ഇരുന്നത്. പിന്നേ ഫുഡ് കഴിക്കാൻ ഒന്നും തോന്നിയില്ല. വേഗം എണീറ്റു കൈ കഴുകി അവിടെ സൈഡിൽ ഗാർഡനിൽ പോയിരുന്നു.

കുറച്ചു കഴിഞ്ഞപ്പോ എല്ലാരും വന്നു. അപ്പോളേക്കും ഹക്കീമിക്ക വണ്ടിയുമായി വന്നു. വണ്ടിയിലും ഷാദ് എന്റെ അടുത്ത് ഇരുന്നില്ല. ഞങ്ങൾ അബുദാബി സിറ്റിയും മാളും ഒക്കെ കേറി നിരങ്ങി. ഉച്ചയ്ക്ക് ഫുഡ് കഴിക്കാൻ കേറിയപ്പോ എനിക്ക് തലവേദനയാണ് ഒന്നും വേണ്ട എന്നും പറഞ്ഞു ഞാൻ വണ്ടിയിൽ ഇരുന്നു. എല്ലാരും വാ ഫുഡ് കഴിച്ച ശരി ആവും എന്നൊക്കെ പറഞ്ഞെങ്കിലും ഷാദ് എന്നെ നോക്കി കൂടി ഇല്ല. അതെനിക്ക് വല്ലാതെ ഫീൽ ആയി. എല്ലാരും വന്നത് അറിഞ്ഞെങ്കിലും ഞാൻ കണ്ണ് തുറക്കാതെ ഉറങ്ങിയാ പോലെ കിടന്നു. പിന്നേ എവിടെയോ വണ്ടി നിർത്തിയതും ചാരു എന്നെ തട്ടി വിളിച്ചു. നോക്കിയപ്പോ ബീച്ചിൽ ആയിരുന്നു വന്നത്. ഞാനും അവരോടൊപ്പം ഇറങ്ങി. സാറയോടും അമ്മൂട്ടിയോടും കളിക്കുമ്പോളാ ഷാദ് ദൂരെ ഇരിക്കുന്നത് ശ്രദിച്ചേ. ഞാൻ അവന്റെ അടുത്തേക്ക് പോയതും അവൻ എണീറ്റു പോയി. എനിക്ക് സങ്കടം മാറി ദേഷ്യം വന്നു. ഞാൻ പോയി അമ്മൂട്ടിയെയും എടുത്തു വെള്ളത്തിലേക്ക് നടന്നു. എന്റെ കൈ ഇതുവരെ ശരി ആയിട്ടില്ല. ഡോക്ടർ ലാസ്‌റ് ടൈം പറഞ്ഞത് വെള്ളം തട്ടരുത് മണ്ണ് പറ്റരുത്‌ എന്നാണ്. മുറിവ് ആയത്തിൽ ആയോണ്ട് ഉണങ്ങാൻ ടൈം എടുക്കും. അതിനിടെൽ ഉപ്പു വെള്ളമോ പൂഴിയോ ഒക്കെ തട്ടിയാൽ ഇൻഫെക്ഷൻ ആവുമെന്ന് ഉറപ്പാ.

ഞാൻ വെള്ളത്തിൽ ഇറങ്ങിയാൽ ഷാദ് വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. ഞാൻ അമ്മൂട്ടിയെയും കൊണ്ട് വെള്ളത്തിൽ ഇറങ്ങിയതും പിന്നിൽ നിന്നും ''ടീ'' എന്നൊരു അലർച്ച കേട്ടു. അത് കേട്ടപ്പോ എല്ലാരും അങ്ങോട്ട് വന്നു. ''നിനക്കെന്താടീ ബുദ്ധി ഇല്ലേ?? കൈ നനയാൻ പാടില്ല എന്ന് ഡോക്ടർ പറഞ്ഞതല്ലേ.'' ഷാദ് പറഞ്ഞതും ബാക്കി എല്ലാരും എന്നെ ചീത്ത പറഞ്ഞു കൊന്നു. ഞാൻ ഒന്നും മിണ്ടിയില്ല. സാറ എനിക്ക് തലക്കൊരു കൊട്ടും തന്ന് അമ്മൂട്ടിയെയും കൊണ്ട് പോയി. ഞാൻ ഷാദിനോട് സംസാരിക്കാൻ തുടങ്ങിയതും അവൻ തിരിഞ്ഞു നടന്നു. എനിക്ക് സങ്കടം വന്നു. ഞാൻ നേരെ കടലിലേക്ക് നടന്നു. ദേഷ്യം കാരണം കണ്ണ് കാണുന്നില്ലാരുന്നു. അല്ല കണ്ണീരു നിറഞ്ഞു കണ്ണ് കാണുന്നില്ലാരുന്നു. ഞാൻ കൈ വെള്ളത്തിലേക്ക് നീട്ടിയതും ആരോ കൈ പിടിച്ചു വലിച്ചതും ഒരുമിച്ചായിരുന്നു. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ ആമിയോട് രാവിലെ മുതലേ അകന്നു നടന്നു.

ഇല്ലെങ്കിൽ അവളോട് ഞാൻ വല്ലോം ചോദിച്ചു പോവും. എന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടാണ് അവള് പോയതെന്ന് വെറുതെ തമാശ പോലെ പറഞ്ഞാലും എനിക്കതു സഹിക്കാൻ പറ്റില്ല. വണ്ടിയിലും ഞാൻ ഷാജുവിന്റെ അടുത്ത് പോയി ആദ്യമേ ഇരുന്നു. എന്റെ അവഗണന കൊണ്ടാണെന്നു തോന്നുന്നു ആമി ആകെ മൂഡ് ഔട്ട് ആണ്. പക്ഷെ തോറ്റു കൊടുക്കാൻ എനിക്കും തോന്നിയില്ല. പക്ഷെ അവള് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാതിരുന്നപ്പോ എന്തോ പോലെ തോന്നി. അത് കൊണ്ടാ അവിടുന്ന് ഒരു പാർസലും വാങ്ങി വന്നേ. പക്ഷെ അവള് നല്ല ഉറക്കം ആയിരുന്നു. പിന്നേ കുറച്ചു കറങ്ങി ഞങ്ങൾ ബീച്ചിൽ എത്തിയപ്പോളാ എണീറ്റത്. എന്നോട് സംസാരിക്കാൻ വന്നതും ഞാൻ എണീറ്റു നടന്നു. അതോണ്ടുള്ള ദേഷ്യം കൊണ്ട് ആണെന്ന് തോന്നുന്നു അവള് അമ്മൂട്ടിയെയും കൊണ്ട് വെള്ളത്തിലിറങ്ങാൻ പോയത്. അവളാണ് വേദന സഹിക്കേണ്ടത് എന്ന് അവൾക്കു ബോധമില്ല. ഞാൻ രണ്ടു ചീത്ത പറഞ്ഞു അവളെ വെള്ളത്തിൽ നിന്നും കേറാൻ പറഞ്ഞു. അപ്പോളാ എല്ലാരും വന്നത്. എല്ലാരും കൂടി അവളെ പൊങ്കാല ഇട്ടു കൊന്നു. സാറ അമ്മൂട്ടിയെയും കൊണ്ട് പോയി. എല്ലാരും വണ്ടിയിലേക്ക് നടന്നു. വെറുതെ തിരിഞ്ഞു നോക്കിയപ്പോ ആമി വീണ്ടും വെള്ളത്തിലേക്ക് പോയി.

കൈ വെള്ളത്തിൽ തട്ടിക്കാൻ പോവുന്നത് കണ്ടതും ഞാൻ കൈ പിടിച്ചു വലിച്ചു. തിരിഞ്ഞു നോക്കി ഞാൻ ആണെന്ന് കണ്ടതും ആമി കൈ വിടുവിച്ചു വീണ്ടും വെള്ളത്തിലേക്ക് നടന്നു. ''ടീ നിന്നോടല്ലേ പറഞ്ഞത് വെള്ളത്തിൽ നിന്നും കേറാൻ..'' ഞാൻ പറഞ്ഞു. എവിടെ കേട്ട ഭാവം ഇല്ല. എത്ര പറഞ്ഞിട്ടും അവള് മൈൻഡ് ചെയ്യുന്നില്ല. അവസാനം ഞാൻ അവളുടെ മുന്നിൽ കേറി നിന്നു. ''ടീ നിന്നോടല്ലേ ഞാൻ സംസാരിക്കുന്നതു??? നിനക്കെന്താ ചെവി കേൾക്കില്ലേ...'' ഞാൻ ദേഷ്യത്തോടെ ചോദിച്ചു. ''എന്നോട് സംസാരിക്കാൻ ഇഷ്ടമില്ലാത്തവർ എന്റെ കാര്യത്തിൽ ഇടപെടേണ്ട.'' എന്നും പറഞ്ഞു അവള് എന്നെ മാറി കടന്നു പോയി. ''എന്നെ വിശ്വാസം ഇല്ലാത്തവരെ വെറുതെ ബുദ്ധിമുട്ടിക്കണ്ട കരുതീട്ടാണ്..'' ഞാൻ പറഞ്ഞു. അപ്പൊ തന്നെ അവള് തിരിച്ചു വന്നു എന്റെ മുന്നിൽ നിന്നു.

''എന്താ പറഞ്ഞെ???'' ഞാൻ ഒന്നും മിണ്ടിയില്ല. അവള് വീണ്ടും എന്നെ പിടിച്ചു കുലുക്കിയിട്ടു ചോദിച്ചു ''എന്താ പറഞ്ഞതെന്ന്???''' ''നീ കേട്ടില്ലേ ഞാൻ എന്താ പറഞ്ഞതെന്ന്. എന്നെ വിശ്വാസം ഇല്ലാത്തതു കൊണ്ടല്ലേ നീ ഇന്നലെ രാത്രി ചാരുവിന്റെ അടുത്തേക്ക് പോയത്.. ഞാൻ അത്ര മോശപ്പെട്ടവൻ ആണോ..'' ഞാൻ അങ്ങനെ ചോദിച്ചതും അവളെന്റെ മുഖത്തേക്ക് നോക്കി. പിന്നേ താഴെ നോക്കി, പിന്നേ ചുറ്റും നോക്കാൻ തുടങ്ങി. പിന്നേ എന്നെ കടന്നു പോയി. പെട്ടെന്നാണ് ഞാൻ കമണ്ണടിച്ചു വെള്ളത്തിലേക്ക് വീണത്. പുറത്തു നല്ല അടി കിട്ടിയതിന്റെ വേദനയും ഉണ്ട്. കണ്ണിലും മൂക്കിലും ഒക്കെ വെള്ളം കേറി. ഞാൻ തല പൊക്കി നോക്കി. ആമി എവിടെ???......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story