ഡിവോയ്‌സി: ഭാഗം 44

divoysi

രചന: റിഷാന നഫ്‌സൽ

''ടാ തെണ്ടീ എന്തിനാടാ എന്നെ തല്ലിയെ???'' ഞാൻ എണീറ്റ് മുഖം തുടച്ചു നോക്കുമ്പോ മുന്നിൽ കണ്ടത് സച്ചുവിനെ ആണ്. അവൻ എന്നെ നോക്കി ചിരിക്കുവാണ്. പക്ഷെ എന്റെ മുഖം കണ്ടപ്പോ ചിരി ഒക്കെ കണ്ടം വഴി ഓടി. ''സോറി മുത്തേ.. കാരണം ഒന്നും അറിയില്ല, ഇവൾ എന്നോട് ചെയ്യാൻ പറഞ്ഞു ഞാൻ ചെയ്തു.'' എന്നും പറഞ്ഞു സച്ചു ആമിയെ കാണിച്ചു തന്നു. ''അതിനു വണ്ടിലേക്കു പോയ നീ എങ്ങനാടാ തെണ്ടീ ഇവിടെ എത്തിയെ??'' ഞാൻ കലിപ്പിൽ സച്ചൂനോട് ചോദിച്ചു. ''അത് നിങ്ങളെ കാണാഞ്ഞപ്പോ തിരക്കി വന്നതാ. അപ്പൊ ദേ ഇവള് കണ്ണ് നിറച്ചോണ്ടു എന്റടുത്തു വന്നു നിന്നെ തല്ലി വെള്ളത്തിലിടാൻ പറഞ്ഞു. ഞാൻ അത് പോലെ ചെയ്തു, സിമ്പിൾ..'' എന്നും പറഞ്ഞു അവൻ ഒരു ഓട്ടം ആയിരുന്നു. വേറൊന്നും അല്ല ഇനി നിന്നാൽ അവനെ ഞാൻ കടലിൽ മുക്കി കൊല്ലുമെന്ന് അവനറിയാം. ആമിയെ നോക്കിയപ്പോ അവള് രണ്ടു കയ്യും കെട്ടി എന്നെ നോക്കി നിക്കാണ്. ''ടീ നിനക്ക് പ്രാന്തുണ്ടോ എന്നെ എന്തിനാ വെള്ളത്തിലേക്ക് തല്ലി ഇടാൻ പറഞ്ഞെ.'' ഞാൻ ചോദിച്ചു. അവളെ കണ്ണ് നിറഞ്ഞതു കണ്ടതു കൊണ്ട് അൽപ്പം മയത്തിലാ ചോദിച്ചത്.

''ഷാദ് ഇപ്പൊ എന്നോട് എന്താ പറഞ്ഞെ??? എനിക്ക് ഇയാളെ വിശ്വാസം ഇല്ലാത്തതു കൊണ്ടാണ് ഞാൻ ഇന്നലെ റൂമിൽ നിന്നും പോയത് എന്ന് അല്ലെ..'' ആമി കലിപ്പിൽ ആണ് മോനെ. ഷാദ് സൂക്ഷിച്ചോ, അവള് ചെലപ്പോ നിന്നെ കാലേ വാരി നിലത്തടിക്കും. ''പിന്നെ നീ എന്തിനാ പോയെ?? റൂമിൽ സോഫ ഇല്ല എന്ന് കണ്ടപ്പോ അല്ലെ നീ ഓടിയത്. എന്റടുത്തു കിടക്കേണ്ടി വന്നാലോ എന്ന് പേടിച്ചല്ലേ നീ പോയെ.'' ഞാൻ ചോദിച്ചു. ''അതെ സോഫ ഇല്ല എന്ന് കണ്ടപ്പോ തന്നെയാ ഓടിയത് സോഫ ഇല്ലാത്തോണ്ട് ഞാൻ നിലത്തു കിടക്കാം എന്ന് പറഞ്ഞാൽ ഷാദ് സമ്മതിക്കില്ല എന്നും ഷാദ് തന്നെ നിലത്തു കിടക്കുമെന്നും എനിക്കറിയാരുന്നു. പക്ഷെ ഇയാളുടെ അടുത്ത് ഒരു ബെഡിന്റെ സൈഡിൽ കിടക്കുന്നതു എനിക്ക് കുഴപ്പമില്ലാത്ത കൊണ്ട് അത് ഞാൻ വിട്ടതാ. കാരണം ആരെക്കാളും എനിക്ക് തന്നെ വിശ്വസിക്കാം എന്ന് എനിക്കറിയാം. ഷാദിന്റെ കൂടെ ഞാൻ എന്നും സേഫ് ആയിരിക്കും എന്ന് എനിക്ക് ഉറപ്പാണ്.'' ആമി പറഞ്ഞു നിർത്തി. ഞാൻ ഒന്ന് പൊങ്ങിയോ, ഏയ് ഞാൻ പാവം ആണ്, എനിക്ക് പബ്ലിസിറ്റി ഒന്നും ഇഷ്ടല്ല.

അതോണ്ടാ ഞാനൊരു സംഭവം ആണെന്ന് ആരോടും പറയാത്തത്. അല്ല പിന്നെ ഇവളെന്തിനാ പോയെ. ''പിന്നെ നീ എന്തിനാ പോയെ..'' ഞാൻ ചോദിച്ചു. ''അത് എന്റെ ഹാൻഡ് ബാഗ് ചാരൂന്റെ റൂമിൽ ആരുന്നു. അതിൽ എനിക്ക് അത്യാവശ്യം ആയി വേണ്ടിയിരുന്ന ഒരു സാധനം ഉണ്ടായിരുന്നു. സച്ചുവേട്ടനും ചാരുവും ഉറങ്ങിയാലോ എന്ന് വിചാരിച്ചാണ് ഓടിയത്.'' ആമി പറഞ്ഞു. ''എന്ത് സാധനം..'' ഞാൻ ചോദിച്ചതും അവൾ പരുങ്ങാൻ തുടങ്ങി. ''അത്.. അത് പിന്നെ .. അതൊരു സാധനം.'' അവള് പറഞ്ഞു. എനിക്കാണെങ്കിൽ നനഞ്ഞിട്ടു ദേഷ്യം വരുന്നുണ്ടായിരുന്നു. പൂഴി എതിലേക്കൂടി ഒക്കെ കേറീട്ടുണ്ടെന്നു അറീല, മൊത്തത്തിൽ ചൊറിച്ചിൽ എടുക്കുന്നു. അതിനിടെൽ അവളെ ബബ്ബബ്ബ കൂടി ആയപ്പോ കലിപ്പ് കൂടി. ''ടീ മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ പറയെടീ..'' ഞാൻ അലറി. ''അതെന്റെ ആ ദിവസങ്ങളിൽ ഉപയോഗിക്കുന്ന സാധനം ആ ബാഗിൽ ആയിരുന്നു..'' എന്ന് ആമി രണ്ടു ചെവിയും പൊത്തി പറഞ്ഞു. എനിക്കാണെങ്കി അത് കേട്ട് ചിരി വന്നു. ''അതെന്താടി ഈ ആ ദിവസങ്ങൾ...

'' ഞാൻ അവളെ കളിയാക്കി ചോദിച്ചു. അവളെന്നെ നോക്കിപ്പേടിപ്പിച്ചു. ''ടീ നീയൊക്കെ ഈ നൂറ്റാണ്ടിൽ ഉള്ളത് തന്നെ ആണോ.. നിനക്ക് പീരിയഡ്‌സ് ആയി എന്ന് പറഞ്ഞാൽ എന്താ പ്രശനം.. അത് ഞങ്ങക്ക് അറിയാൻ പാടില്ലാത്ത കാര്യം ഒന്നും അല്ലല്ലോ. വിസ്‌പെർ സ്റ്റേഫ്രീ എന്നൊക്കെ പറഞ്ഞു ഇരുപത്തിനാലു മണിക്കൂറും ടിവിയിലൊക്കെ പരസ്യം വരുന്നതല്ലേ, പിന്നെ ആ വേർഡ് ഉപയോഗിക്കുന്നതിനു നിങ്ങക്കെന്താ ഇത്ര പ്രശ്നം.'' ഞാൻ ചോദിച്ചു. എന്റെ ഓപ്പൺ ആയുള്ള സംസാരം കേട്ടിട്ട് അവളിപ്പോ കണ്ണും തള്ളി വായും ഓപ്പൺ ആക്കി നിക്കുന്നുണ്ട്. ഇത് ഇപ്പൊ അങ്ങിനെ ഒളിപ്പിച്ചു വെക്കേണ്ട കാര്യം ഒന്നും അല്ലല്ലോ. എനിക്കും ഉമ്മയും പെങ്ങളും ഒക്കെ ഉള്ളതല്ലേ. ഞാൻ അവളെ വാ അടച്ചു കൊടുത്തു. ''എന്താടീ ഇത് നിന്റെ കണ്ണിപ്പൊ പുറത്തു ചാടുമല്ലോ.'' ഞാൻ ചോദിച്ചു. ''അതെ ഏതു നൂറ്റാണ്ടിൽ ആയാലും ഈ കാര്യം വരുമ്പോ ഞങ്ങൾ സ്ത്രീകൾക്ക് മടി ആണ് സംസാരിക്കാൻ.

പിന്നെ കല്യാണം കഴിഞ്ഞു ആ തെണ്ടി ഒരിക്കെ ചായ ഉണ്ടാക്കാൻ പറഞ്ഞപ്പോ, എനിക്ക് വയ്യ പീരിയഡ്‌സ് ആയിട്ട് വയറു വേദന ആണെന്ന് പറഞ്ഞപ്പോ അവൻ എന്നെ രണ്ടു ദിവസമാ ഉറങ്ങാൻ വിടാതെ ജോലി എടുപ്പിച്ചത്. അതും പീരിയഡ്‌സ് എന്ന വാക്കു ഞാൻ ഷെറിയുടെ മുന്നിൽ വച്ച് പറഞ്ഞു എന്നും പറഞ്ഞു. ഇതൊക്കെ വൃത്തികെട്ട വാക്ക് ആണ് പോലും. ആരുടെ മുന്നിലും പറയാൻ പാടില്ലാന്നു. അതോടെ ആ പേര് പറയൽ തന്നെ ഞാൻ നിർത്തി.'' ആമി പറഞ്ഞു. ''ഇവനെ കൊണ്ട് തോറ്റല്ലോ, ആ തെണ്ടി്ന് കൊല്ലും.'' എന്നും പറഞ്ഞു ഞാൻ നടക്കാൻ പോയതും ന്നെ പിടിച്ചു വച്ചു. പെട്ടെന്ന് തന്നെ അയ്യേ എന്നും പറഞ്ഞു കൈ വിട്ടു എന്റെ കയ്യിൽ നിന്നും ആയ പൂഴി തുടച്ചു കളഞ്ഞു. ''അല്ല അതൊക്കെ പോട്ടെ ഇപ്പൊ നീ എന്തിനാ സച്ചൂനോട് പറഞ്ഞു എന്നെ വെള്ളത്തിൽ തള്ളിയിട്ടേ..'' ഞാൻ ചോദിച്ചു. ''അത് ഷാദ് എനിക്ക് ഇയാളെ വിശ്വാസം ഇല്ല എന്ന് പറഞ്ഞപ്പോ ദേഷ്യം വന്നു. ആദ്യം അടിക്കാൻ വല്ല വടിയോ കല്ലോ ഉണ്ടോന്ന നോക്കിയേ. പക്ഷെ ഒന്നും കിട്ടിയില്ല.

അപ്പോളാ സച്ചുവേട്ടൻ വരുന്നത് കണ്ടത്. നേരെ പോയി കാര്യം പറഞ്ഞു. കാരണം എന്റെ അടിക്കു അത്ര സ്ട്രോങ്ങ് ഉണ്ടാവില്ല.'' എന്നും പറഞ്ഞു അവളുടെ നിഷ്കളങ്കമായ മുഖത്ത് ഒരു ചിരി വരുത്തി. ''അതിനെന്തിനാടീ വെള്ളത്തിൽ തള്ളി ഇട്ടേ.. അടിച്ച മാത്രം പോരായിരുന്നോ...'' ഞാൻ ചോദിച്ചു. ''പോരല്ലോ... രാവിലെ മുതൽ ഞാൻ പട്ടിണി ആയതു ഷാദിനെ കൊണ്ടല്ലേ. അപ്പൊ അടി മാത്രം പോരാ എന്ന് തോന്നി.'' എന്നും പറഞ്ഞു അവൾ ചിരിച്ചു, കൂടെ ഞാനും. പക്ഷെ അതൊരു കൊലച്ചിരി ആയിരുന്നു. @@@@@@@@@@@@@@@@@@@@@@@@@@ ഷാദിനോട് എല്ലാം സംസാരിച്ചു സോൾവ് ആയി. ഏല്ലാം ഇപ്പോ പറഞ്ഞാ ശരി ആവില്ല. വരട്ടെ സമയം ഉണ്ടല്ലോ. അതോണ്ടാ പിരിയഡ്‌സ് എന്ന് മാത്രം പറഞ്ഞത്. അത് പറഞ്ഞാ കോന്തൻ പിന്നൊന്നും ചോദിക്കില്ല എന്നാ വിചാരിച്ചേ. അവനതൊന്നും ഒരു വിഷയമേ അല്ല. പിന്നെ അവനെ വെള്ളത്തിൽ തള്ളി ഇട്ട കാര്യം പറഞ്ഞു അവനെ കളിയാക്കി ചിരിക്കുമ്പോൾ ആണ് ആ കൊരങ്ങൻ വെറുതേ ചിരിക്കാൻ തുടങ്ങിയെ. അതിലെന്തോ കൊനഷ്ട്ട് ഉണ്ടെന്നു എനിക്ക് തോന്നി. അപ്പൊ തന്നെ ഞാൻ പിന്നോട്ടു നടക്കാൻ പോയെങ്കിലും അവൻ എന്റെ കൈ പിടിച്ചു വലിച്ചു. എന്നിട്ടു എന്നെ പൊക്കി എടുത്തു വെള്ളത്തിലേക്ക് നടന്നു.

''ഷാദ് പ്ളീസ് കളിക്കല്ലേ.. എന്നെ താഴെ ഇറാക്ക്..'' ഞാൻ പറഞ്ഞു. ''ഇല്ല മോളെ ഉപ്പു വെള്ളത്തിന്റെ സ്വാദ് മോളും കൂടി അറിയൂ..'' എന്നും പറഞ്ഞു അവൻ നടത്തം തുടർന്ന്. ''അയ്യോ വേണ്ട പ്ളീസ്, നനഞ്ഞാൽ എനിക്ക് തണുക്കും..'' ഞാൻ പറഞ്ഞു. ''അച്ചോടാ വാവക്ക് തണുക്കുമോ.. അപ്പൊ എനിക്ക് തണുക്കും എന്ന് മോള് ഓർത്തില്ലേ...'' ഷാദ് ചോദിച്ചു. ''അത് പെട്ടന്നുള്ള ദേഷ്യത്തിൽ പറ്റിപ്പോയതാ. സോറി.. ഇനി ആവർത്തിക്കില്ല, പ്ളീസ് താഴെ ഇറാക്ക്. എന്റെ കൈ നനയും, പിന്നെ മുറിവ് പഴുക്കും.'' ഞാൻ പറഞ്ഞു. അത് കേട്ടപ്പോ ഷാദ് നിന്നു. എന്നിട്ടു എന്റെ മുഖത്തേക്ക് നോക്കി. അപ്പൊ ഞാൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു. പക്ഷെ ആ സ്പോട്ടിൽ തന്നെ ആ കൊരങ്ങൻ എന്നെ വെള്ളത്തിലേക്കിട്ടു. എന്റെ വായിലും മൂക്കിലും എന്തിനേറെ പറയുന്നു സ്കാർഫിനുള്ളിലൂടെ ചെവിയിലേക്ക് വരെ വെള്ളം കേറി. ശ്വാസം മുട്ടുന്ന പോലെ തോന്നുമ്പോളേക്കും ആ കോന്തൻ എന്നെ വലിച്ചു എണീപ്പിച്ചു. ഞാൻ നിന്നു കുറെ ചുമച്ചു. വായൊക്കെ ഉപ്പു രസം തോന്നീട്ടു കുറെ തുപ്പുകൊക്കെ ചെയ്തു.

അപ്പോളൊക്കെ ആ ജന്തു ഡ്രാക്കുള നിന്നു ചിരിക്കാണ്. എനിക്കതു കണ്ടു ദേഷ്യം കേറി. ഞാൻ അവന്റെ വയറ്റിൽ നോക്കി ഒരു കുത്തു കൊടുത്തതും ദേ പോയി എന്ന് പറഞ്ഞ പോലെ ആ കോന്തൻ പിന്നോട്ടേക്കു വീണു. എന്റെ കൈ അവൻ പിടിച്ചത് കാരണം ദേ വന്നു എന്ന് പറഞ്ഞു ഞാനും വീണു. പെട്ടെന്നായതു കൊണ്ട് രണ്ടാളും കുറച്ചു വെള്ളം കുടിച്ചു. തിരയടിക്കുന്ന കാരണം എണീക്കാൻ പറ്റുന്നില്ല. പിന്നെ രണ്ടാളും എങ്ങനേലും കൈ പിടിച്ചു എണീറ്റ് കരയിലേക്ക് പോയി. രണ്ടാളുടേം കോലം കണ്ടു പരസ്പരം നോക്കി കുറെ ചിരിച്ചു. ''എന്നാലും ദുഷ്ട്ടാ എങ്ങനെ തോന്നി എന്നെ വെള്ളത്തിലിടാൻ?? ഈ നനഞ്ഞ കോലം വച്ചു ഞാൻ എങ്ങനെ ആൾക്കാരുടെ മുന്നിൽ പോവും. എന്റെ കൈ പോലും ഓർത്തില്ലല്ലോ.'' എന്ന് പറഞ്ഞതും അവൻ എന്റെ തലക്കൊരു തട്ട് തന്നു. ''ടീ നീ കയ്യിൽ ബാൻഡ് ഇട്ടതു ഞാൻ കണ്ടിരുന്നു. അതോണ്ട് തന്നെയാ മോളെ നിന്നെ കൊണ്ട് പോയി വെള്ളത്തിൽ ഇട്ടതു.'' ഷാദ് എന്റെ കൈ പിടിച്ചു കാണിച്ചിട്ട് പറഞ്ഞപ്പോ ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു. കുളിക്കുമ്പോൾ കൈ നനയാതിരിക്കാൻ ഒരു പ്ലാസ്റ്റിക് ബാൻഡ് വാങ്ങിയിരുന്നു. ഇന്ന് കുളിച്ചിട്ടു ടെൻഷനിൽ ഞാൻ അത് ഊരാൻ മറന്നിരുന്നു.

ആ ധൈര്യത്തിൽ അല്ലെ നേരത്തെ ഞാൻ വെള്ളത്തിൽ ഇറങ്ങാൻ പോയെ. കോന്തൻ അതും കണ്ടു പിടിച്ചു. ''വാ പോവാം, ഇല്ലെങ്കിൽ അവന്മാരൊക്കെ കൂടി നമ്മളെ കൊല്ലും.'' എന്നും പറഞ്ഞു ഷാദ് എണീറ്റിട്ടു എനിക്ക് കൈ തന്നു. ഞങ്ങള് വണ്ടിയിലേക്ക് നടന്നു. ആകെപ്പാടെ നനഞ്ഞു, ബ്ലാക് ഡ്രസ്സ് ആയോണ്ട് അതികം മനസ്സിലാവുന്നില്ല. അപ്പോളാ ഞങ്ങളെ തന്നെ നോക്കുന്ന ഷെസിനെ ഞാൻ കണ്ടത്. യാ അല്ലാഹ് അവന്റെ മുഖം കണ്ടാൽ ഇപ്പൊ എന്നെ വെട്ടിക്കൊല്ലും എന്ന് തോന്നിപ്പോവും. ഞാൻ വേഗം ഷാദിന്റെ കൈ പിടിച്ചു നടന്നു. അവനാണെങ്കി ഇവളെന്താ ഈ കാണിക്കുന്നേ എന്ന രീതിയിൽ എന്നെ നോക്കുന്നുണ്ട്. ഞങ്ങൾ വേഗം വണ്ടിയുടെ അടുത്തെത്തി. നനഞ്ഞ കോഴികളെ പോലെ ഉള്ള ഞങ്ങളെ വരവ് കണ്ടു എല്ലാരും അന്തം വിട്ടു നോക്കുന്നുണ്ട്. ''എന്താ ഇതൊക്കെ??'' ഷാജുക്ക ആണ്. ''അതൊന്നു ജസ്റ്റ് വെള്ളത്തിൽ വീണതാ.'' ഷാദ് പറഞ്ഞു. ''നീ അല്ലെ നേരത്തെ ഇവളെ കൈ നനയും എന്നും പറഞ്ഞു ഒച്ചപ്പാടാക്കിയത്.'' പ്രവീണേട്ടൻ ചോദിച്ചു. ''അത് പിന്നെ ഇവളെ കയ്യിൽ ബാൻഡ് ഉണ്ട്.. മുറിവ് നനയില്ല.. ''എന്നും പറഞ്ഞു ഷാദ് വേഗം വണ്ടിയിൽ കയറാൻ പോയി.

പക്ഷെ സച്ചുവേട്ടൻ അവനെ പിടിച്ചു വച്ചു. ''ടാ നീ അല്ലെ വെള്ളത്തിലിറങ്ങി കളിയ്ക്കാൻ ആഗ്രഹിച്ചു വന്ന ഞങ്ങളെ ഒക്കെ ആമി കൂടെ ഇറങ്ങും എന്നും പറഞ്ഞു വെള്ളത്തിന്റെ അടുത്തേക്ക് പോലും വിടാതെ നിന്നെ. എന്നിട്ടു രണ്ടും കൂടി വെള്ളത്തിൽ കളിച്ചു രസിച്ചിട്ടു വന്നിരിക്കാ അല്ലെ... ബ്ലഡി ഫൂൾസ്.'' സച്ചുവേട്ടൻ ദേഷ്യത്തോടെ പറഞ്ഞു. ''പോടാ അവിടുന്ന്.. ഞാൻ എങ്ങനെയാ വെള്ളത്തിൽ നനഞ്ഞേ എന്ന് നിനക്ക് അറിയാലോ..'' എന്ന് ഷാദ് ചോദിച്ചതും സച്ചുവേട്ടൻ വേഗം അവനെ വിട്ടു നല്ല കുട്ടിയായി ഷാജുക്കാന്റെ പിന്നിൽ ഒളിച്ചു. ''പിന്നെ ഈ അലവലാതി കയ്യിൽ ബാൻഡ് ഇട്ടതു ഞാൻ കുറച്ചു നേരത്തെ നിങ്ങള് പോയ ശേഷമാ കണ്ടത്.'' അപ്പൊ മോനും ഇവളും കൂടി എന്നെ തള്ളി ഇട്ടില്ലേ ,അതിനു പകരമായി ഞാൻ അവളെ വെള്ളത്തിൽ തള്ളിയിട്ടു. അല്ലാണ്ട് ഞങ്ങൾ കളിച്ചിട്ട് വന്നതൊന്നും അല്ല.'' എന്നും പറഞ്ഞു ഷാദ് എന്നെ നോക്കി കണ്ണുരുട്ടി. അപ്പോളേക്കും ചാരുവും സാറയും ഞങ്ങക്ക് തുടക്കാൻ രണ്ടു ടവൽ തന്നിരുന്നു. മാറി നിന്നു ഡ്രെസ്സിലെ വെള്ളം എല്ലാം പിഴിഞ്ഞ് കളഞ്ഞു.

ടവൽ കൊണ്ട് മുഖം ഒക്കെ തുടച്ചു. പക്ഷെ സ്കാർഫ് നനഞ്ഞതു കാരണം വെള്ളം വീണ്ടും ഇറ്റുന്നു. തലയിൽ ഭയങ്കര കനം പോലെ. അത് പിഴിഞ്ഞ് കളയണമെങ്കിൽ സ്കാർഫ് ഊരി മാറ്റണം. എല്ലാരുടെയും മുന്നിൽ വച്ചു അങ്ങനെ ചെയ്യാൻ എനിക്ക് മടി ആയി. ''ടീ നീ എന്ത് നോക്കി നിക്കാ വന്നു കേറൂ..'' സച്ചുവേട്ടൻ അങ്ങനെ പറഞ്ഞപ്പോ ഞാൻ വേഗം അങ്ങോട്ട് നടന്നു. ''നീ എന്താ സ്കാർഫ് ഊരി തല തുടക്കാത്തെ? അസുഗം വരുത്താൻ ആണോ.'' സച്ചുവേട്ടൻ ചോദിച്ചു. ഞാൻ നിന്ന് പരുങ്ങി. ''എന്താ ഞങ്ങള് നിക്കുന്നോണ്ടാണോ??'' പ്രവീണേട്ടൻ ആണ്. ഞാൻ അവരെ നോക്കി. ''എന്താ ചോദിച്ചത് കേട്ടില്ലേ. അപ്പൊ നീ ഞങ്ങളെ സ്വന്തം സഹോദരൻമാരെ പോലെ ആണ് കാണുന്നത് എന്നൊക്കെ പറഞ്ഞത് വെറുതെ ആണ് അല്ലെ.'' ഷാജുക്ക ചോദിച്ചു. ''ശരിയാ അവളുടെ ഉമ്മാന്റെ വയറ്റിന്നു വന്നാൽ അല്ലെ നമ്മള് അവൾക്കു സ്വന്തം ആവൂ..'' അത് പറയുമ്പോ സച്ചുവേട്ടന്റെ ശബ്ദം ഇടറിയിരുന്നു. ''ഒന്ന് പോയെ.. ഞാൻ സ്കാർഫ് ഊരി തല തുടക്കാൻ പോവുമ്പോളാ സച്ചുവേട്ടൻ വന്നു വിളിച്ചേ.

പിന്നെ ലേറ്റ് ആവണ്ട വിചാരിച്ചാ വേഗം വന്നത്.'' ഞാൻ പറഞ്ഞു. ഇല്ലെങ്കിൽ എല്ലാര്ക്കും സങ്കടം ആവും. ''ആ എന്നാ നീ പോയി വേഗം തല തുടച്ചിട്ട് വാ.'' എന്നും പറഞ്ഞു അവർ വണ്ടിയിലേക്ക് കേറി. ഞാൻ വണ്ടിയുടെ പിന്നിലേക്ക് പോയി സ്കാർഫ് ഊരി തല തുടച്ചു. സാക്രഫ് നല്ലോണം പിഴിഞ്ഞ് തലയിൽ ഇട്ടു. അത് കുത്താൻ നിന്നില്ല. വണ്ടിയിലേക്ക് കേറാൻ പോവുമ്പോള സച്ചുവേട്ടൻ വന്നേ. ''ഡീ ഇങ്ങനാണോ തല തുടക്കുന്നെ.'' എന്നും പറഞ്ഞു ടവൽ വാങ്ങി ഒന്നൂടെ എന്റെ തല തുടച്ചു തന്നു. പണ്ട് അമീർ ഇക്ക ഇങ്ങനെ ആയിരുന്നു. എപ്പോളും കുളിച്ചു വന്നാൽ എന്റെ മുടിയിൽ നിന്നും വെള്ളം ഇടുന്നതു കാണാം. അപ്പൊ ഇക്ക തല തുടച്ചു തരും. അതിനായി ഞാൻ തല തുടക്കാത്തെ വരുകേം ചെയ്യും. ''ഓ അങ്ങളെടേം പെങ്ങളുടേം സ്നേഹ പ്രകടനങ്ങൾ കഴിഞ്ഞെങ്കിൽ വന്നു കേറുമോ..'' ചാരുവാണ്. ''ഓ നിനക്ക് മൂത്ത അസൂയ അല്ലെടീ എന്റെ പെങ്ങളോട്.. സച്ചുവേട്ടൻ ചോദിച്ചു. അപ്പൊ എല്ലാരും ചിരിച്ചു. ഞങ്ങൾ അകത്തേക്ക് കേറാൻ പോവുമ്പോള എന്റെ സ്കാർഫിന്റെ പിൻ എവിടെയോ വീണെന്ന് മനസ്സിലായത്. ''ഞാനിപ്പോ വരാം സച്ചുവേട്ട, ഇങ്ങള് കേറിക്കോ.'' എന്നും പറഞ്ഞു ഞാൻ വണ്ടിന്റെ പിന്നിലേക്ക് പോയി.

അവിടെ നിലത്തുണ്ടായിരുന്നു പിൻ. അതും എടുത്തു ഞാൻ വേഗം വണ്ടിയിലേക്ക് കേറാൻ പോയി. ''ടീ'' എന്ന ഒരലർച്ച കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. റബ്ബേ ഷെസിന്, കൂടെ അവന്റെ ഫ്രണ്ട്സും ഉണ്ട്.. ഇവൻ എന്തിനാ എന്നെ വിളിക്കുന്നെ.. എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി. കണ്ടില്ലെടാ ഇവളെ ഗുണം.. ഇവളെ ഡിവോഴ്സ് ചെയ്യുന്നു എന്ന് പറഞ്ഞപ്പോ നിനക്കൊക്കെ എന്താരുന്നു സിമ്പതി. ഇപ്പൊ കണ്ടില്ലേ ഒരു നാണവും ഇല്ലാതെ കണ്ടവരുടെ കൂടെ നടക്കുന്നത്. ഷെസിൻ പറഞ്ഞു. എനിക്ക് മറുപടി പറയാൻ ഒക്കെ തോന്നുന്നുണ്ട്. പക്ഷെ എന്ത് ചെയ്യാനാ വായിൽ ആരോ ഗം ഇട്ടു ഒട്ടിച്ച മാതിരി ആണുള്ളത്. ഇവളൊക്കെ എന്റെ തലയിൽ നിന്നും ഒഴിഞ്ഞു പോയത് എന്റെ ഭാഗ്യം. ഇല്ലെങ്കിൽ ഞാനില്ലാത്ത സമയത്തു വേറെ ആണുങ്ങളെ വിളിച്ചു വീട്ടിൽ... എന്ന് പറയുമ്പോളേക്കും ഷെസിൻ ഷാദിന്റെ ചവിട്ടു കൊണ്ട് തെറിച്ചു വീണിരുന്നു. ''പഭ @##$%#$%##$%^ നീ ആരാടാ അവളോട് ഇങ്ങനെ ഒക്കെ സംസാരിക്കാൻ.. ഇനി അവളോട്‌ എന്തേലും മോശമായി പറഞ്ഞാൽ ചെവിട്ടി നിന്റെ നട്ടെല്ല് ഞാൻ ഓടിക്കും.''

ഷാദിനെ ഇത്രയും ദേഷ്യത്തിൽ ഞാൻ ആദ്യം ആയി കാണുവാണ്. വീണ്ടും അവനെ അടിക്കാൻ പോയപ്പോ സച്ചുവേട്ടൻ ഷാദിനെ പിടിച്ചു വച്ചു. ''വേണ്ടെടാ വിട്ടേക്ക്.'' സച്ചുവേട്ടൻ പറഞ്ഞു. ''അങ്ങനെ പറഞ്ഞു കൊടുക്ക് കൂട്ടുകാരന് ബുദ്ധി ഉണ്ട്. ഐ ലൈക് യൂ..'' എന്നും പറഞ്ഞു ഷെസിൻ സച്ചുവേട്ടന്റെ തോളിലൂടെ കയ്യിട്ടു മുന്നോട്ടു നടന്നു. ''അവനു പറഞ്ഞു കൊടുത്തേക്കു കൂടെ കൊണ്ട് നടക്കുന്നത് ഒരു പക്കാ വേസ്റ്റ് ആണെന്ന്.. കുറച്ചു നാൾ കൂടെ ഉണ്ടായത് അല്ലെ അതോണ്ട് എനിക്ക് നന്നായിട്ടു അറിയാം അവളെ സ്വഭാവം.'' എന്ന് പറഞ്ഞതും സച്ചുവേട്ടൻ തോളിൽ നിന്നും അവന്റെ കൈ എടുത്തു മാറ്റി, അവനെ തല്ലാൻ പോയി. അപ്പൊ തന്നെ ഞാൻ സച്ചുവേട്ടനെ കൈ പിടിച്ചു വേണ്ടാ പറഞ്ഞു. ''ഓ അപ്പൊ കുറെ കസ്റ്റമേഴ്സ് ഉണ്ടല്ലേ നിനക്കിപ്പോ..'' എന്ന് ഷെസിൻ പറഞ്ഞതും അവനു വീണ്ടും കിട്ടി അടി. നോക്കിയപ്പോ പ്രവീണേട്ടൻ. ഷാദിനെ ഷാജുക്ക പിടിച്ചു വച്ചിട്ടാ ഉള്ളത്. അപ്പൊ ചാരു ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു. ''ഇനി ഇവളെ പറ്റി എന്തേലും നിന്റെ വായിന്നു വന്നാൽ വെട്ടി നുറുക്കി കടലിൽ തള്ളും.'' പ്രവീണേട്ടൻ പറഞ്ഞു. എന്നിട്ടു ഷെസിന്റെ ഫ്രണ്ട്സിനെ നോക്കി ''കൊണ്ട് പോടാ ഈ പട്ടിയെ..'' എന്ന് പറഞ്ഞു. അവർ വന്നു അവനെ വിളിച്ചോണ്ട് പോയി.

''ടീ നിന്നെ ഞാൻ മനസ്സമാധാനത്തോടെ ജീവിക്കാൻ വിടില്ല.. നിന്റെ ജീവിതം എന്റെ കൈ കൊണ്ട് തന്നെ ഞാൻ തീർക്കും.. എന്റെ കയ്യിൽ പിടഞ്ഞു തീരാനാ നിന്റെ വിധി. നീ കണ്ടോ...'' എന്നും അലറിക്കൊണ്ട് അവൻ പോയി. ''പിന്നെ നിനക്കുള്ളത് ഞാൻ തരുന്നുണ്ട്. അന്ന് കൈ പൊള്ളിയപ്പോയേ നിന്നെ ഞാൻ നോട്ടം ഇട്ടതാണ്. നിന്നെ എന്റെ കൈയിൽ കിട്ടും.'' എന്ന് പറഞ്ഞു പുച്ഛത്തോടെ ചിരിച്ചു വായിൽ നിന്നും വന്ന ചോര തുടച്ചു മാറ്റി ഷെസിൻ നടന്നു പോയി. എല്ലാം കേട്ട് ഒരു പ്രതിമ കണക്കെ ഞാൻ നിന്നു. എന്തോ കേട്ട് ശീലമായ വാക്കുകൾ ആയതു കൊണ്ടാണെന്നു തോന്നുന്നു കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ പോലും പുറത്തേക്കു വന്നില്ല. പതിയെ ചാരു എന്നിൽ നിന്നും അടർന്നു മാറി. ''ഒന്ന് കരഞ്ഞോ അപ്പൊ എല്ലാ സങ്കടങ്ങളും തീരും..'' ചാരു പറഞ്ഞു. ''അതിനു കണ്ണീർ ഉണ്ടായിട്ടു വേണ്ടേ.. അതൊക്കെ ആ ദുഷ്ടൻ പണ്ടേ എന്നെ കൊണ്ട് ഒഴുക്കി തീർത്തതാ..'' എന്ന് പറഞ്ഞു ഞാൻ ഒന്ന് പുഞ്ചിരിച്ചു. ''അതൊക്കെ വിട്ടേ, ആ തെണ്ടി പോയില്ലേ. ഇനി അതിനെ പറ്റി ആരും ഓർക്കേണ്ട.'' സച്ചുവേട്ടൻ പറഞ്ഞു.

അപ്പോളും ഷാദിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടാണ് ഉള്ളത്. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ ആമി ഷെസിനെ പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും ഇത്രയും ചീപ് ആണ് അവൻ എന്ന് ഇന്നാണ് മനസ്സിലായത്. അവൻ പറഞ്ഞ വാക്കുകൾ അത്രയ്ക്ക് അറപ്പുളവാക്കുന്നതാണ്. ഇത്രയും ആൾക്കാരുടെ മുന്നിൽ വച്ചു ഇങ്ങനെ പെരുമാറുന്നവൻ ഒറ്റയ്ക്ക് അവളോട് എങ്ങനെ ആയിരിക്കും പെരുമാറിയിട്ടുണ്ടാവുക എന്ന് ഊഹിക്കാനേ ഉള്ളൂ.. യാ അല്ലാഹ് ഇങ്ങനൊരു ആളെ ഭർത്താവായി ഒരു പെണ്ണിനും കൊടുക്കല്ലേ. ഞാൻ ഓരോന്ന് ആലോചിച്ചു ടെൻഷൻ നിക്കുമ്പോളാണ് ആരോ എന്റെ കയ്യിൽ പിടിച്ചത്. നോക്കിയപ്പോ സച്ചു. ബാക്കി എല്ലാരും എന്നെ തന്നെ നോക്കി നിക്കാണ്. ചിലപ്പോ എന്റെ മുഖത്തെ ടെൻഷൻ കൊണ്ടാവും. ''ടാ പോട്ടെ, നീ ടെൻഷൻ അടിക്കേണ്ട. ദേഷ്യം കൊണ്ട് അടിച്ചു പോയതല്ലേ. അതൊക്കെ വിട്ടേക്ക്. അവൻ എന്തേലും കംപ്ലൈന് കൊടുത്താൽ ഞങ്ങളെ നിന്റെ കൂടെ.'' സച്ചുവാണ്.

''പോടാ അവിടുന്ന്, അവനു രണ്ടെണ്ണം കൂടി കൊടുക്കാൻ പറ്റാത്ത സങ്കടത്തിലാ ഞാൻ. അപ്പോളാ അവന്റെ ഒരു കോ.... അപ്പോളേക്കും സച്ചു എന്റെ വാ പൊത്തി പിടിച്ചു. ''വേണ്ടാ ബാക്കി ഞാൻ ഊഹിച്ചു പൂരിപ്പിച്ചോള്ളാം.'' അത് കേട്ടപ്പോ എല്ലാരും ചിരിച്ചു, ആമിയും. പക്ഷെ കുറച്ചു മുന്നേ കഴിഞ്ഞതിന്റെ എല്ലാ ടെൻഷനും അവളെ മുഖത്ത് ഉണ്ടായിരുന്നു. അത് മാറ്റാതെ പോയാൽ ശരി ആവില്ല. എന്താ ചെയ്യാ എന്ന് ആലോചിച്ചു നിക്കുമ്പോളാ പെട്ടെന്ന് ഒരു ഐഡിയ തോന്നിയത്. ഞാൻ ആമിയുടെ അടുത്തേക്ക് പോയി. പിന്നെ ഞാൻ ചെയ്ത പ്രവർത്തി കണ്ടു എല്ലാരും വായും തുറന്നു നിക്കുന്നുണ്ട്.. ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ എന്റെ പണിയിൽ കോൺസെൻട്രേറ്റ് ചെയ്തു. ആമി ആണെങ്കി മൊത്തത്തിൽ കിളി പോയി എന്നെ നോക്കുന്നുണ്ട്.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story