ഡിവോയ്‌സി: ഭാഗം 45

divoysi

രചന: റിഷാന നഫ്‌സൽ

എന്താ ചെയ്യാ എന്ന് ആലോചിച്ചു നിക്കുമ്പോളാ പെട്ടെന്ന് ഒരു ഐഡിയ തോന്നിയത്. ഞാൻ ആമിയുടെ അടുത്തേക്ക് പോയി. പിന്നെ ഞാൻ ചെയ്ത പ്രവർത്തി കണ്ടു എല്ലാരും വായും തുറന്നു നിക്കുന്നുണ്ട്.. ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ എന്റെ പണിയിൽ കോൺസെൻട്രേറ്റ് ചെയ്തു. ആമി ആണെങ്കി മൊത്തത്തിൽ കിളി പോയി എന്നെ നോക്കുന്നുണ്ട്. പെട്ടെന്ന് ബോധം വന്ന പോലെ ആമി എന്റെ കയ്യിൽ നിന്നും ഇറങ്ങാൻ നോക്കി. ഞാൻ വിട്ടില്ല, അവളെയും എടുത്തു കൊണ്ട് മുന്നോട്ടു നടന്നു. പിന്നിൽ നിന്നും എല്ലാ എണ്ണവും എന്താ കാര്യം, എന്തിനാ അവളെ എടുത്തേ, എങ്ങോട്ടാ കൊണ്ട് പോവുന്നെ എന്നൊക്കെ ചോദിച്ചു പിന്നാലെ വരുന്നുണ്ട്. ഞാൻ നേരെ നടന്നു ബീച്ചിലേക്ക് പോയി.. ആമി കയ്യിൽ കിടന്നു താഴെ ഇറക്കു കോന്താ കൊരങ്ങാ ഡ്രാക്കുളേ എന്നൊക്കെ വിളിക്കുന്നുണ്ട്. വെള്ളത്തിന്റെ അടുത്ത് എത്തിയപ്പോ അവളെ താഴെ ഇറക്കി. അപ്പൊ തന്നെ ആ ജന്തു എന്റെ വയറ്റിന് ഒരു കുത്തു തന്നു. അവളെന്റെ വയറു പണി ആക്കും. ''ഇങ്ങോട്ടു വരാൻ ആണെങ്കി പറഞ്ഞാ പോരെ ഞാൻ വരില്ലേ.. എന്തിനാ എന്നെ എടുത്തേ..'' ആമി ദേഷ്യത്തോടെ ചോദിച്ചു. ''അതോ അത് ഇതിനാ..'' എന്നും പറഞ്ഞു ഞങ്ങളെ പിന്നാലെ ഓടി വന്ന സചൂന്നെ വലിച്ചു വെള്ളത്തിൽ ഇട്ടു.

അപ്പോളേക്കും ബാക്കി എല്ലാരും എത്തിയിരുന്നു. സച്ചു കടലിൽ നിന്നും എണീറ്റ് എന്നെ ദേഷ്യത്തോടെ നോക്കി. എല്ലാരും അത് കണ്ടു പേടിച്ചു നിക്കുമ്പോളാ ഒരു പൊട്ടിച്ചിരി കേട്ടത്. നോക്കിയപ്പോ ചാരു, ആഹാ അവളുടെ കാര്യത്തിൽ ഒരു തീരുമാനം ആയി. കാരണം സച്ചു നല്ല കലിപ്പിൽ ആണ്. അവളാണെങ്കി ചിരി നിർത്താൻ വല്ലാതെ പാട് പെടുന്നു. ഞാൻ സച്ചൂനെ നോക്കി ഒന്ന് ചിരിച്ചു അവൻ തിരിച്ചും. പിന്നെ അവിടെ ഒരു യുദ്ധം ആയിരുന്നു. സച്ചു ചാരൂനെ പൊക്കി എടുത്തു വെള്ളത്തിൽ ഇട്ടു. അത് നോക്കി നിന്നു ചിരിച്ച പ്രവീണിനെ ഞാൻ പിടിച്ചു വലിച്ചു. അപ്പൊ ഫ്രീ ആയി അവന്റെ കൈ പിടിച്ചു നിന്നിരുന്ന പ്രിയയും വെള്ളത്തിൽ വീണു. ഷാജു എന്നെ നോക്കി കൈ കൂപ്പി വേഗം വെള്ളത്തിലേക്ക് സ്വയം ചാടി. സാറ സേഫ് സോണിൽ കേറി, അമ്മൂട്ടിയെ കയ്യിൽ എടുത്തു പിടിച്ചു. അവളും ആമിയും കൂടി അമ്മൂട്ടിയെ എടുത്തു വെള്ളത്തിൽ കളിപ്പിക്കാൻ തുടങ്ങി. പിന്നെ ഒരു അര മണിക്കൂർ എല്ലാരും കൂടി വെള്ളത്തിൽ തല കുത്തി മറിഞ്ഞു. ആമിയെ നോക്കിയപ്പോ അവള് ചാരുവും സാറയും പ്രിയയും ഒക്കെ ആയി ചിരിച്ചു കളിക്കുന്നുണ്ട്. സച്ചുവും ഷാജുവും ഞാനും കുറച്ചു നീന്തി ദൂരെ വരെ പോയി.

പ്രവീണിന് നീന്തൽ വശമില്ലാത്തതു കൊണ്ട് അവൻ കുറച്ചു ദൂരം വന്നു തിരിച്ചു പോയി. ഞങ്ങൾ നീന്തി തിരിച്ചെത്തിയപ്പോ അവരൊക്കെ കരയിൽ ഇരിക്കുന്നുണ്ടായിരുന്നു. എല്ലാരും നല്ല ഹാപ്പി മൂഡിൽ ആണ്. നേരത്തെ ആ തെണ്ടി കാണിച്ച ഷോ ഒന്നും ആരുടെ മനസ്സിലും ഇല്ല. പ്രത്ത്യേകിച്ചു ആമി ഹാപ്പി ആയിരുന്നു. ''ടാ നീ എന്തിനാ അവളെ എടുത്തോണ്ട് വന്നേ.. പറഞ്ഞാ പോരായിരുന്നോ ഇങ്ങോട്ടു വരാൻ..'' സച്ചു ഒരു കള്ളച്ചിരിയോടെ എന്നോട് ചോദിച്ചു. ''അയ്യടാ, അവന്റെ ഒരു ചിരി.. കണ്ടാലും മതി. ഞാൻ അന്നേരം വിളിച്ചിരുന്നെങ്കിൽ ആരേലും വരുമായിരുന്നോ. എല്ലാരും ആ മൂഡിൽ തന്നെ റൂമിലേക്ക് പോണം എന്ന് പറഞ്ഞേനെ.'' ഞാൻ പറഞ്ഞതും അത് സത്യം എന്ന് എല്ലാരും പറഞ്ഞു. അങ്ങനെ നനവൊക്കെ കുറച്ചു കുറഞ്ഞപ്പോൾ പോസ്റ്റായി ഇരുന്ന ഹക്കീംഇക്കാന്റെ അടുത്തേക്ക് ഞങ്ങൾ പോയി. ഞങ്ങളെ കോലം കണ്ടു ഇക്ക മൂക്കത്തു വിരൽ വച്ചു നോക്കുന്നുണ്ട്. ഇക്കാക്ക് എല്ലാരും ഒരു അവിഞ്ഞ ഇളി പാസ്സ് ആക്കി. ''ഈ കോലത്തിൽ നിങ്ങള് വണ്ടീൽ കേറാൻ പോവാണോ?? പോയി ആ പൂഴി ഒക്കെ കുറച്ചെങ്കിലും തട്ടി കളയൂ.. എന്നിട്ടു ഈ ന്യൂസ്‌പേപ്പർ വിരിച്ചിട്ടു ഇരുന്നോ..'' എന്നും പറഞ്ഞു ഹക്കീമിക്ക കുറച്ചു പേപ്പറൊക്കെ എടുത്തു തന്നു. ഞങ്ങള് കുറച്ചൊക്കെ തട്ടി കളഞ്ഞു വണ്ടീൽ കേറി റൂമിലേക്ക് വിട്ടു. റിസോർട്ടിലെത്തിയതും ലേഡീസിനെ ഒക്കെ റൂമിലേക്ക് പോവാൻ പറഞ്ഞിട്ട് ഞങ്ങള് ചാവി വാങ്ങാൻ പോയി.

ഞങ്ങളെ കോലം കണ്ടിട്ട് അവിടെ ഉള്ളവരൊക്കെ ഞങ്ങളെ തന്നെ നോക്കുന്നുണ്ട്. വെള്ളം നനഞ്ഞതു കാരണം എന്റെ ഇന്നർ ടി ഷർട്ട് ശരീരത്തിൽ ഒട്ടിപ്പിടിച്ചു കിടക്കാണ്. ഷാജുവും അതുപോലെ തന്നെ ഇന്നർ ടി ഷർട്ടും പാന്റും ഇട്ടു നിക്കാണ്. സച്ചുവും പ്രവീണും പിന്നെ പറയെ വേണ്ട ഒരു ട്രാക്‌സൂട്ടും മോളിലൊരു ടൗവലും പുതച്ചു നിക്കാണ്. ഞങ്ങളെ ഷർട്ടൊക്കെ ഞങ്ങളെ പ്രിയതമമാർക്കു കൊടുക്കേണ്ടി വന്നു. വെള്ളം നനഞ്ഞു എല്ലാത്തിന്റേം കോലം അങ്ങനെ ആയിന്. ആമി ബ്ലാക് ഇട്ടതു കാരണം അങ്ങനെ നനഞ്ഞതു മനസ്സിലാവുന്നില്ലെങ്കിലും അവൾക്കു അസ്വസ്ഥത ഉണ്ടെന്നു തോന്നിയപ്പോ ഞാനും എന്റെ ഷർട്ട് ഊരിക്കൊടുത്തു. ഞങ്ങളെ ബോഡി ഷോ കണ്ടു അവിടുത്തെ റിസെപ്ഷനിസ്റ് ഒക്കെ കണ്ണും തള്ളി നിക്കാണ്. ഞാനും സച്ചുവും ജിമ്മിൽ പോയി സിക്സ് പാക് ഉണ്ടാക്കിയതിന് ആദ്യമായി ഒരുപകാരം തോന്നി. ഷാജു പിന്നെ കാണാൻ നല്ല വില്ലൻ ലുക്ക് ആണല്ലോ, അതും സിക്സ് പാക് വില്ലൻ. പ്രവീൺ ആള് മെലിഞ്ഞിട്ടാണെങ്കിലും നല്ല വെളുത്തിട്ടായതു കാരണം അവനെയും നോക്കി വെള്ളം ഇറക്കുന്നുണ്ട്. അപ്പോഴാണ് തലേന്ന് രാത്രി കണ്ട ആ രണ്ടു പെൺപിള്ളേർ വന്നത്. വന്നതും എന്നോടും സച്ചൂനോടും ഒലിപ്പിക്കാൻ തുടങ്ങി.

പ്രവീണിനോട് അവിടെ ഇരുന്ന ഒരു പെണ്ണ് വന്നു എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ആ പെണ്ണിന്റെ ഫ്രണ്ട് വന്നു ഷാജൂനോട് സംസാരിക്കാൻ തുടങ്ങിയതും അവൻ പഞ്ചാബി ഹൌസിൽ ദിലീപ് കാണിച്ച പോലെ ജബ ജബ അടിക്കാൻ തുടങ്ങി. ഞങ്ങൾ മൂന്നാളും അവനെ നോക്കിയപ്പോ അവൻ പൊട്ടൻ കളി തുടർന്നു. ആ പെണ്ണ് ''പുവർ ബോയ്'' എന്നും പറഞ്ഞു കവിളിൽ തട്ടിയിട്ട് പോയി. അത് കണ്ടപ്പോ ഞാൻ സംസാരിച്ചോണ്ടിരുന്ന പെണ്ണിനോട് ഒരു മിനിറ്റ് എന്ന് പറഞ്ഞിട്ട് ഷാജൂന്റെ അടുത്തേക്ക് പോയി. ''മോനിപ്പോ എന്താ കാണിച്ചത്..'' ഞാൻ ചോദിച്ചു. ''ആരോഗ്യപരമായ കുടുംബ ജീവിതത്തിനു ഈ ജബ ജബ അത്യാവശ്യം ആണ് മോനെ..'' ഷാജു പറഞ്ഞു. ''മനസ്സിലായില്ല..'' ഞാൻ ചോദിച്ചു. ''അത്.. പണ്ട് പണ്ട്... അത്ര പണ്ടല്ല ഞങ്ങൾ കല്യാണം കഴിഞ്ഞു ഒരു ഒരു വര്ഷം ആയ സമയത്തു, ഞങ്ങൾ ഇത് പോലെ ഊട്ടിയിലേക്ക് ഒരു ടൂർ പോയി. അവിടെ ഇതേപോലെ റിസെപ്ഷനിൽ സാറയെയും കാത്തു നിക്കുമ്പോ ഏതോ ഒരു അലവലാതി പെണ്ണ് വന്നു എന്നോട് ടാക്സി എവിടെ കിട്ടുക എന്ന് ചോദിച്ചു. ഞാൻ അറിയില്ല എന്ന് പറഞ്ഞപ്പോ അവള് എന്നോട് പേരും നാടും ഒക്കെ ചോദിച്ചു. ഞാൻ ഒരു ലോല ഹൃദയൻ ആയതു കൊണ്ട് അവളെ മുമ്പിൽ എന്റെ ഹൃദയം ഓപ്പൺ ആക്കി.

ആ സമയത്താണ് എന്റെ അലവലാതി അല്ല എന്റെ മുത്ത് മോള് ചിരിച്ചോണ്ട് അങ്ങോട്ട് വന്നത്. അവള് ചിരിച്ചോണ്ട് ഞങ്ങടെ അടുത്തോട്ടു വന്നു. അവൾ എന്റെ ഭാര്യ ആണെന് പറയാൻ പോവുമ്പോളേക്കും ആ പെണ്ണ് കേറി അവളോട് പെങ്ങളാണൊന്നു ചോദിച്ചു. അവളപ്പോ തന്നെ അതെ എന്നും പറഞ്ഞു. അതെന്തിനാണെന്നു മനസ്സിലാവാതെ ഞാൻ നിന്നു. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോ എല്ലാം എനിക്ക് മനസ്സിലായി. ആ അലവലാതി പെണ്ണ് ഒരു ബോംബ് പൊട്ടിച്ചു. അവൾക്കെന്നെ ഇഷ്ട്ടായി പോലും. ഇത്രയും സുന്ദരനും സൽസ്വഭാവിയും സർവോപരി പെൺകുട്ടികളെ സഹായിക്കാൻ മനസുള്ള എന്നെ അവൾക്കു പെരുത്തിഷ്ട്ടായി എന്ന്. പെങ്ങളോട് എന്നെ അവൾക്കു കെട്ടിച്ചു കൊടുക്കോ എന്ന് ചോദിച്ചു. പെങ്ങള് അതിനെന്താ ഇപ്പൊ തന്നെ ഉമ്മനെയും ഉപ്പനെയും കൂട്ടീട്ടു വരാമെന്നും പറഞ്ഞു എന്നെ വലിച്ചു റൂമിലേക്ക് പോയി. പിന്നെ അതിന്റെ ഉള്ളിൽ നടന്നതെന്താണെന്നു എന്നോട് ചോദിക്കരുത്. രണ്ടു ദിവസം കഴിഞ്ഞാണ് ഞാൻ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയതു. അപ്പൊ ഞാൻ മനസ്സിലാക്കിയതാ ടാൽകിങ് ടു അദർ പെണ്ണുങ്ങൾ ഈസ് ഇഞ്ചൂരിയസ് ടു ഹെൽത് എന്ന്.'' ഷാജു ദുഖത്തോടെ പറഞ്ഞതും ഞാൻ ചിരി അടക്കി പിടിച്ചു അവന്റെ പുറത്തു തട്ടി സമാധാനിപ്പിച്ചു. '

'അതിനു അവരൊന്നും ഇവിടെ ഇല്ലല്ലോ, പിന്നെന്താ???'' ഞാൻ ചോദിച്ചു. ''അത് നിന്റെ തോന്നൽ ആണ് മോനെ. ഇപ്പൊ നമ്മള് വന്നിട്ട് പത്തു മിനിറ്റ് ആവാനായി. അപ്പൊ അവിടെ ജിപിഎസ് വർക്ക് ചെയ്യാൻ തുടങ്ങീട്ടുണ്ടാകും. ഏതു നിമിഷവും അവരിവിടെ എത്തും. എനിക്കിനിയും ഹോസ്പിറ്റലിൽ കേറാൻ വയ്യ.'' ഷാജു പറഞ്ഞു. ഞാൻ ചിരിച്ചോണ്ട് തിരിഞ്ഞു നോക്കിയപ്പോളാ ആ കാഴ്ച കണ്ടത് ആ പെൺപിള്ളേരിൽ ഒരാൾ സച്ചൂന്റെ മസിലിൽ തൊട്ടു നോക്കുന്നു. അവൻ കൈ പെരുപ്പിച്ചു ഉരുട്ടി കാണിച്ചു കൊടുക്കുന്നുണ്ട്. ''അടുത്ത ഹോസ്പിറ്റൽ കേസിനു സമയം ആയി.'' ഷാജു പറഞ്ഞു. ''അതെന്താ..'' ഞാൻ ചോദിച്ചു. ''ടക് ടക് സുരേഷ് തിരിഞ്ഞു നോക്കി. ദേ മുറ്റത്തൊരു മൈന.'' ഷാജു വിരൽ ചൂണ്ടിയ ഭാഗത്തു നോക്കിയപ്പോ സാറയും ആമിയും ഞങ്ങളെ നോക്കുന്നു, ആമി ഇടയ്ക്കു പിരികം പൊക്കി എന്താ എന്ന് ചോദിച്ചൊന്നൊരു ഡേറ്റ്. പ്രിയയും ചാരുവും ഫുൾ ഭദ്രകാളി ലുക്കിൽ നിക്കുന്നുണ്ടു. ഞാൻ മെല്ലെ നോക്കിയപ്പോ സച്ചു ഇപ്പോളും മസിൽ പ്രദർശനം നിർത്തീട്ടില്ല. പ്രവീൺ ആണെങ്കിൽ ആ കുട്ടിയുടെ കൈ നോക്കി ഭൂതവും ഭാവിയും ഒക്കെ പറഞ്ഞു കൊടുക്കുന്നു. ഞാൻ മെല്ലെ സച്ചൂനെ തോണ്ടി വിളിച്ചു. എവിടെ എന്റെ കൈ തട്ടി മാറ്റി.

ഞാൻ കണ്ടിന്യൂ എന്ന് പറഞ്ഞു തിരിഞ്ഞു പ്രവീണിനെ തോണ്ടി. ''ഒരു മിനിറ്റ് ഞാൻ ഈ കുട്ടിയുടെ ഭാവി ഒന്ന് പറഞ്ഞു കൊടുക്കട്ടെ..'' പ്രവീൺ പറഞ്ഞു. ''തിരിഞ്ഞു നോക്കെടാ നിന്റെ ഭൂതം വന്നു നിപ്പുണ്ട്..'' ഞാൻ പറഞ്ഞതും പ്രവീൺ തിരിഞ്ഞു നോക്കി. അപ്പൊ തന്നെ അവൻ ആ കുട്ടിയുടെ കൈ വിട്ടു. ''അപ്പൊ ഓക്കേ പെങ്ങളെ നല്ലൊരു ഭർത്താവിനെ കിട്ടാൻ ഈ ആങ്ങള പ്രാർത്ഥിക്കാം.'' പ്രവീൺ പറഞ്ഞതും ഞങ്ങള് ചിരിക്കാൻ തുടങ്ങി. ആ പെണ്ണാണെങ്കിൽ എന്തോ പോയ അണ്ണാന്റെ മാതിരി പ്രവീണിന്റെ മുഖത്തേക്ക് നോക്കി നിക്കുന്നു. അവൻ വേഗം ഞങ്ങളെ കൂടെ വന്നു നിന്നു. അപ്പോളും ഇപ്പറത്തു ഒരുത്തൻ തിന്ന മുട്ടയുടെയും കുടിച്ച പാലിന്റെ ഒക്കെ കണക്കു പറഞ്ഞോടുത്തോണ്ടിരിക്കാ. അവരൊക്കെ ഞങ്ങളെ അടുത്തേക്ക് വന്നു. ഷാജു അപ്പൊ തന്നെ അമ്മൂട്ടിയെ കയ്യിൽ വാങ്ങി സാറയുടെ തോളിൽ കയ്യിട്ടു നിന്നു. അവളും അവനെ നോക്കി ചിരിച്ചു. ഇപ്പൊ മനസ്സിലായി ആരോഗ്യപരമായ കുടുംബ ജീവിതം എങ്ങനെ ആണെന്ന്. പ്രിയ പ്രവീണിനെ രൂക്ഷമായി നോക്കുന്നുണ്ട്. അവൻ അപ്പൊ തന്നെ അവളോട് ചെവി പിടിച്ചു സോറി പറഞ്ഞു. എന്നിട്ടു ആ പെണ്ണിന്റെ അടുത്ത് കൊണ്ട് പോയി പ്രിയയുടെ തോളിൽ കയ്യിട്ടു ''ഇതാണ് നിന്റെ ഏട്ടത്തിയമ്മ പ്രിയ, ടീ പ്രിയ ഇവളെ നിന്റെ അനിയനെ കൊണ്ട് കെട്ടിച്ചാലോ''

എന്നൊക്കെ പറഞ്ഞു പരിചയപ്പെടുത്തി. ആ പെണ്ണ് ജീവനും കൊണ്ട് ഓടി. പ്രിയ അപ്പൊ തന്നെ ചിരിച്ചു പോയി. കൂടെ ഞങ്ങളും. അപ്പോഴും ചാരു അവിടെ നിന്നു സച്ചുവിനെ നോക്കുന്നുണ്ട്. അവൻ ഇപ്പോളും ഒന്നും അറിഞ്ഞിട്ടില്ല. അപ്പോളാ അതിലൊരുത്തിക്കു ഒരു സംശയം വന്നത്. ''ചേട്ടന് 6 പാക് ആണോ അതോ 8 പാകോ..'' ''ഓ എനിക്ക് 6 ഉള്ളൂ.'' സച്ചു പറഞ്ഞു. ''എവിടെ നോക്കട്ടെ'' എന്നും പറഞ്ഞു ആ പെണ്ണ് എണ്ണാൻ തുടങ്ങി. ''ആ ഇത് ആറെണ്ണമേ ഉള്ളൂ.'' ''അല്ലല്ലോ അത് മുപ്പത്താറെണ്ണം ഉണ്ട്.'' ചാരു അവരുടെ പിന്നിൽ പോയി നിന്നോണ്ട് പറഞ്ഞു. ''അല്ലന്നേ എനിക്ക് 6 ഉള്ളൂ..'' സച്ചു പറഞ്ഞു. ''അല്ലാലോ, ആ ആറിന്നു ഞാൻ ഇടിച്ചു മുപ്പത്താറാക്കുമല്ലോ...'' ചാരു പറഞ്ഞു. ''പോ അവിടുന്ന് തമാശ പറയാതെ...'' എന്നും പറഞ്ഞു സച്ചു തിരിഞ്ഞു ചാരുവിന്റെ തോളിൽ ഒരു അടി കൊടുത്തു വീണ്ടും തിരിഞ്ഞു അവളുമ്മാരോട് സംസാരിക്കാൻ തുടങ്ങി. പെട്ടെന്ന് എന്തോ ബോധം വന്ന പോലെ തിരിഞ്ഞു ചാരുവിനെ നോക്കി. പിന്നെയും കണ്ണ് തിരുമ്മി അവളെ നോക്കി, പിന്നെ ഞങ്ങളെയും. ഞാൻ അവനോടു നീ ചത്തു മോനെ എന്ന് ആക്‌ഷൻ കാണിച്ചു. ''ചാരൂ മുത്തേ, കുറെ നേരായോ വന്നിട്ട്.. സച്ചുവേട്ടൻ ചാവി വാങ്ങി മോളടുത്തേക്കു ഓടി വരുവായിരുന്നു. വാ നമ്മക്ക് പോയി ഡ്രസ്സ് മാറാം..'' എന്ന് ചോദിച്ചു സച്ചു ചാരൂന്റെ തോളിൽ കയ്യിട്ടു.

അവൾ അപ്പൊ തന്നെ ആ കൈ തട്ടി മാറ്റി അവിടുണ്ടായിരുന്ന ഒരു പൂച്ചട്ടി എടുത്തു. തിരിഞ്ഞു നോക്കിയപ്പോ സച്ചുവിന്റെ പൊടി പോലും ഇല്ല. ചാരു അപ്പൊ തന്നെ അവരെ റൂമിലേക്ക് പോയി. പ്രവീണും ഷാജുവും പിന്നാലെ നടന്നു. ഞാൻ നടക്കാൻ പോയതും നേരത്തെ സംസാരിച്ച പെണ്ണ് വന്നു ''ഇക്കാന്റെ നമ്പർ തന്നില്ലല്ലോ'' എന്ന് പറഞ്ഞു. ഞാൻ മെല്ലെ തിരിഞ്ഞു നോക്കിയപ്പോ പോയ എല്ലാ എണ്ണവും സ്‌റ്റക്കായി ആയി തിരിഞ്ഞു നോക്കി. ആമി കയ്യും കെട്ടി എന്നെ നോക്കി പിരികം പൊന്തിച്ചു കളിക്കുന്നു. ''അതെ കുട്ടീ ഞാൻ മൊബൈൽ ഉപയോഗിക്കാറില്ല.. ഇറ്റ് ഈസ് ഇഞ്ചൂരിയസ് ട്ടോ ഹെൽത്ത്. കേട്ടിട്ടില്ലേ മൊബൈലിന്റെ റേഡിയേഷൻ കാരണം നമ്മളെ ഓസോൺ പാളിയിൽ വിള്ളല് വീണു.'' ഞാൻ പറഞ്ഞു. അവൾ എന്നെ അന്തം വിട്ടു നോക്കുന്നുണ്ട്. ''പിന്നെ അത്ര അത്യാവശ്യം ആണെങ്കിൽ ധാ ഇവളെ വാങ്ങിക്കോ...'' എന്നും പറഞ്ഞു ആമിയെ കാണിച്ചു കൊടുത്തിട്ടു ഞാൻ ഓടി. വെറുതെ എന്തിനാ തടി കേടാക്കുന്നെ. @@@@@@@@@@@@@@@@@@@@@@@@@@@@@@@@

നനഞ്ഞിട്ടു തണുപ്പ് സഹിക്കാൻ വയ്യാതായപ്പോ ആണ് ഞങ്ങള് ഞങ്ങളെ കെട്ടിയോന്മാരെയും നോക്കി വന്നത്. വന്നപ്പോ എന്താ കാഴ്ച എല്ലാം കൂടി നിന്നു ഓരോ പെൺപിള്ളേരോട് ഒലിപ്പിക്കുന്നു. എല്ലാത്തിനെയും ഓടിച്ചു വിട്ടപ്പോളാ ഒരുത്തി ഷാദിനോട് നമ്പർ ചോദിച്ചത്. എന്റെ നോട്ടം കണ്ടിട്ടാണെന്നു തോന്നുന്നു അവൻ എന്റെ നമ്പർ വാങ്ങിക്കോ എന്നും പറഞ്ഞു ഓടിയത്. എനിക്ക് ചിരിയാണ് വന്നത്. ഞാനും റൂമിലേക്ക് പോയി. അപ്പൊ ധാ നമ്മളെ കോന്തൻ സച്ചുവേട്ടന്റെ റൂമിന്റെ പുറത്തു ചെവിയും വട്ടം പിടിച്ചു നിക്കുന്നു. ഞാൻ മെല്ലെ പോയി ഷാദിന്റെ പുറത്തൊന്നു കൊടുത്തു. അവൻ ''എന്റുമ്മാ'' എന്നും പറഞ്ഞു അലറി. ''എന്താടീ നിനക്ക് വേണ്ടേ.. എന്റെ പുറം പൊളിച്ചല്ലോ..'' എന്നും പറഞ്ഞു ഷാദ് നിന്നു തുള്ളി. ''എന്താ ഇവിടെ ചെയ്യുന്നേ.. ഒളിഞ്ഞു നോട്ടം അത്ര നല്ല ഏർപ്പാടല്ല..'' ഞാൻ പറഞ്ഞു. ''പോടീ അവിടുന്ന്, ഒളിഞ്ഞു നോക്കിയത് നിന്റെ കെട്ടി... അല്ലെങ്കിൽ വേണ്ടാ.. ആ കെട്ടിയോന്റെ അമ്മായിയപ്പൻ..'' ചെക്കൻ നൈസ് ആയി ഞമ്മളെ ഉപ്പാക്ക് വിളിച്ചു. ഞാൻ ദേഷ്യത്തോടെ നോക്കിയതും എന്റെ കൈ പിടിച്ചു വച്ചു. ''പ്ളീസ് പൊന്നു മോളെ ഇനി തല്ലരുത്.. ഇപ്പൊ തന്നെ എന്റെ പുറത്തു വേൾഡ് മാപ് പോലെയാ ഉള്ളത്.'' എന്നും പറഞ്ഞു ഷാദ് കൈ കൂപ്പി.

''ആ ഓക്കേ വെറുതെ വിട്ടിരിക്കുന്നു..'' എന്നും പറഞ്ഞു ഞാൻ ചിരിച്ചു. ''അല്ല എന്താ ഇവിടെ പരിപാടി..'' ''അത് മോൾ ചെവി തുറന്നു കേക്ക്..'' ഷാദ് പറഞ്ഞു. ഞാൻ ചെവി ഡോറിന്റെ മോളിൽ വച്ചതും ഉള്ളിൽ നിന്നും അയ്യോ.. അമ്മെ... സോറി ചാരൂ.. ഇനി ഉണ്ടാവില്ല.. എന്നൊക്കെ കേക്കുന്നുണ്ട്. ഞാനും ഷാദും അതൊക്കെ കേട്ട് പൊരിഞ്ഞ ചിരി ആരുന്നു. അപ്പോഴാ രണ്ടുമൂന്നു ലേഡീസ് ആ വഴി പോയത്. കുറുക്കന്റെ നോട്ടം കോഴിക്കൂട്ടിൽ എന്ന് പറഞ്ഞ പോലെ എല്ലാരുടേം നോട്ടം ഷാദിന്റെ മേലെ ആണെന്ന് അറിഞ്ഞപ്പോ അവനെയും തള്ളി റൂമിലേക്ക് പോയി. എന്നോട് ആദ്യം ഫ്രഷ് ആവാൻ പറഞ്ഞോണ്ട് ഞാൻ ആദ്യം കേറി. എന്നിട്ടു പെട്ടെന്ന് ഇറങ്ങി. ഷാദ് ബാത്റൂമിലേക്കു കേറിയപ്പോൾ ആണ് ആരോ ടോറിനു മുട്ടിയത്. ഡോർ തുറന്നപ്പോ വെയ്റ്റർ. അയാൾ ഒരു ഇൻവിറ്റേഷൻ കാർഡും പാക്കറ്റും തന്നിട്ട് പോയി. പാക്കറ്റിൽ സ്വീറ്റ്‌സ് ആയോണ്ട് ആദ്യം അതെടുത്തു തിന്നാൻ തുടങ്ങി. ഇൻവിറ്റേഷൻ എടുത്തു വായിച്ചതും തിന്നത് മണ്ടേൽ കേറി ഞാൻ ചുമക്കാൻ തുടങ്ങി. അപ്പോഴാണ് ഷാദ് ഇറങ്ങി വന്നത്. ''ഓ ഒന്ന് പതിയെ തിന്നൂടെ, ആരും കൊണ്ടുപോവൂല..'' എന്നും പറഞ്ഞു ഷാദ് എനിക്ക് തലയ്ക്കു മുട്ടി തന്നു പിന്നെ വെള്ളം എടുത്തു തന്നു. ''നിന്റെ കയ്യിൽ എന്താ സംഭവം'' എന്നും ചോദിച്ചു ആ ഇൻവിറ്റേഷൻ വാങ്ങി.

എന്നിട്ടൊരു സ്വീറ്റ് എടുത്തു വായിലിട്ടു. ഇന്വിറ്റേഷനിൽ ഉള്ളത് വായിച്ചിട്ടു ഷാദ് എന്നെ നോക്കി പിന്നെ ലെറ്റെറിൽ നോക്കി. പിന്നെയും എന്നെ നോക്കി പിന്നെ ലെറ്റെറിൽ നോക്കി. പിന്നെ തുടങ്ങീലെ ഹലാക്കിലെ ചിരി. ചിരിച്ചു ചിരിച്ചു അവന്റെ കണ്ണീന്നൊക്കെ വെള്ളം വരാൻ തുടങ്ങി. ഞാൻ പില്ലോ എടുത്തു നല്ല ഏറു വച്ചു കൊടുത്തു. അപ്പോളേക്കും വാതിലിൽ മുട്ട് കേട്ടു. തുറന്നപ്പോ നമ്മളെ പട മൊത്തം ഉണ്ട്. സച്ചുവേട്ടൻ ആകെപ്പാടെ അവശൻ ആണ്. ചാരു നല്ല രീതിയിൽ പെരുമാറീട്ടുണ്ട്. പറഞ്ഞപോലെ സിക്സ് പാക് 36 പാക് ആക്കിയൊന്നൊരു സംശയം ഇല്ലാതില്ല. സച്ചുവേട്ടൻ ഇരുന്നപ്പോ ചാരു അതിന്റെ ഓപ്പോസിറ്റ്‌ പോയി ഇരുന്നു. അവൾ ഇപ്പോളും കലിപ്പിൽ ആണ്. എല്ലാരും ഇൻവിറ്റേഷനെ പറ്റി സംസാരിക്കാൻ വന്നതാ. വേറൊന്നുമല്ല ഇന്ന് രാത്രി ഗേമിന്റെ സെക്കൻഡ് റൌണ്ട് ഉണ്ട്. അതെന്താണെന്നു അവിടെ വച്ചേ പറയൂ.. ബട്ട് ഡ്രസ്സ് കോഡ് ഉണ്ട്. ആണുങ്ങൾക്കു കുർത്തയും ലേഡീസിന് സാരിയും. അത് വായിച്ചിട്ടാണ് ആ ഡ്രാക്കുള നേരത്തെ കിടന്നു ചിരിച്ചത്.

എനിക്കാണെങ്കി ഈ സാരി ഉടുക്കാൻ പോയിട്ട് മടക്കി വെക്കാൻ പോലും അറിയില്ല. എന്റെ കയ്യിൽ സാരിയും ഇല്ല. ''അപ്പൊ ഇന്നത്തെ പരിപാടിക്ക് പോണ്ടേ..'' പ്രിയയാണ്. ''ഞാനില്ല.'' ഞാൻ പറഞ്ഞു. ''നിന്നെ സാരി ഉടുപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു..'' ചാരുവാണ്. ഞാൻ അവളെ നോക്കിയപ്പോ ''നീ സാരി ആയോണ്ടാ വരാത്തതെന്നു എനിക്കറിയാം'' എന്ന് അവൾ പറഞ്ഞു. ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു. ''എനിക്ക് വയ്യ മക്കളെ.. ആ സാധനം കാണുമ്പോ തന്നെ തല കറങ്ങും പിന്നെ അല്ലെ ഉടുത്തു നടക്കുന്നത്.'' ഞാൻ പറഞ്ഞു. ''ഞങ്ങളൊക്കെ ഉടുക്കുന്നില്ലേ, പിന്നെന്താ.. നീയും ഉടുക്കും.. പണ്ട് ഭയങ്കര ആഗ്രഹം ആയിരുന്നല്ലോ ഉടുക്കാൻ.. ഉമ്മാന്റെ സാരി ഉടുക്കാൻ നോക്കി വീണതൊക്കെ മോള് മറന്നോ..'' സാറ പറഞ്ഞു. ഞാൻ എല്ലാരേം നോക്കി ഒന്ന് ഇളിച്ചു കാണിച്ചു. ഞാൻ ഇല്ല എന്നും പറഞ്ഞു അവിടെ കസേരയിൽ ഇരുന്നു. @@@@@@@@@@@@@@@@@@@@@@@@@@@@@@@@ ഇവളെന്താ ഇങ്ങനെ, എല്ലാരും പറഞ്ഞിട്ടും കേക്കുന്നില്ലല്ലോ.. അപ്പൊ അതിൽ എന്തോ ഉണ്ട്. ആ തെണ്ടി ഷെസിൻ തന്നെ ആവും ഇതിനും കാരണം. അവൻ കാരണം ആണല്ലോ എല്ലാ കാര്യങ്ങളും അവൾക്കു പേടി. സാറാ പറഞ്ഞത് വച്ച് നോക്കുമ്പോ അവൻ തന്നെ ആവും കാരണം.

പക്ഷെ ഇങ്ങനെ വിട്ടാൽ പറ്റില്ല. അവളെ പറഞ്ഞു സമ്മതിപ്പിക്കണം. ''അതെ നിങ്ങക്കൊക്കെ വട്ടുണ്ടോ.. ഇവളെയൊക്കെ സാരി ഉടുപ്പിച്ചാൽ വടിക്കു തുണി ചുറ്റിയ മാതിരി ഉണ്ടാവും.'' എന്നും പറഞ്ഞു ഞാൻ ചിരിച്ചു. അപ്പൊ എല്ലാ ആങ്ങളമാരും എന്നെ നോക്കി പേടിപ്പിക്കുവാ. ഞാൻ ഒന്ന് സയിട്ടടിച്ചു കാണിച്ചപ്പോ അവർക്കു കാര്യം മനസ്സിലായി. അപ്പൊ അവരും ചിരിച്ചു. ''അത് ശരിയാ, സാരിയൊക്കെ ഉടുക്കണമെങ്കിൽ കുറച്ചു കോൺഫിഡൻസ് ഒക്കെ വേണം.'' സച്ചു പറഞ്ഞു. ''അതെന്താ യുദ്ധത്തിനാണോ പോണത്..'' ചാരു ചോദിച്ചു. ''അതെ സാരി ക്യാരി ചെയ്തു നടക്കണമെങ്കിൽ അതൊരു യുദ്ധം തന്നെയാ. ഇവളെക്കൊണ്ടൊന്നും പറ്റില്ല.'' ഞാൻ പറഞ്ഞു. പിന്നെയും ഞങ്ങൾ ഓരോന്ന് പറഞ്ഞു മൂപ്പിച്ചു. ഇപ്പൊ അവസാനം ഇതൊരു ഗാർലസ് വെസസ് ബോയ്‌സ് വാർ ആയി മാറി. അവസാനം ഞങ്ങളെ വെല്ലുവിളിച്ചു ആമിയെ കൊണ്ട് സാരി ഉടുപ്പിക്കും എന്ന് പറഞ്ഞു എല്ലാ എണ്ണവും അവളെ വലിച്ചോണ്ടു പോയി. ഞങ്ങൾ അതും നോക്കി ചിരിച്ചോണ്ടിരുന്നു. പിന്നെ എല്ലാരും റെഡി ആവാനുള്ള ഡ്രസ്സ് എടുത്തിട്ട് ഞങ്ങളെ റൂമിലേക്ക് വന്നു. റെഡി ആയി അവളുമാരെ കാത്തു നിക്കാൻ തുടങ്ങീട്ട് കുറെ നേരം ആയി. എവിടെ ഒന്നിനേം കാണാൻ ഇല്ല. അങ്ങനെ ഞങ്ങൾ പരിപാടി നടക്കുന്ന സ്ഥലത്തെത്തി. അവിടെ ആ സിയാനയും കെട്ടിയോനും ആദ്യമേ എത്തീട്ടുണ്ട്. അവളാണെങ്കിൽ ഒരു ഗോൾഡൻ കളർ സാരി ഒക്കെ ഉടുത്തു മുടി ഒക്കെ അഴിച്ചിട്ടു ലുക് ആയിട്ടുണ്ട്.

എല്ലാരേം കണ്ണ് അവളെ മേലെ ആണ്. എനിക്ക് കണ്ടപ്പോ കള്ളിയങ്കാട്ടു നീലിയെ ആണ് ഓർമ്മ വന്നേ. അപ്പോയെക്കും സ്റ്റേജിലേക്ക് കേറാൻ പറഞ്ഞു. സിയാനയും നജാഫ്ഉം കേറി. ജോൺ ഞങ്ങളോടും കേറാൻ പറഞ്ഞു. ഞങ്ങൾ കെട്ടിയൊമാരില്ലാതെ എങ്ങനെ കേറും എന്ന് വിചാരിച്ചു നിക്കുമ്പോൾ ആണ് അവരുടെ എൻട്രി. യാ അല്ലാഹ് കാണണ്ടത് തന്നെ ആരുന്നു ആ വരവ്. എന്റെ പെങ്ങന്മാരൊക്കെ അടിപൊളി ലുക് ആയിട്ടുണ്ട്, മാഷെ അല്ലാഹ്. പക്ഷെ ആമി കൂടെ ഇല്ല. അപ്പൊ തന്നെ മനസ്സിലായി അവൾ വരില്ല എന്ന്. ഞാൻ വേഗം സ്റ്റേജിൽ നിന്നും ഇറങ്ങാൻ പോവുമ്പോളാ സച്ചു എന്റെ കയ്യിൽ പിടിച്ചത്. അങ്ങോട്ടേക്ക് നോക്കിയതും എന്റെ കണ്ണ് തള്ളിപ്പോയി. എന്റെ മാത്രം അല്ല ആങ്ങളമാരുടെയൊക്കെ കണ്ണ് നിറയാനും തുടങ്ങി. കണ്ടോടാ എന്റെ പെങ്ങളെ, ഇപ്പൊ ആരേലും പറയോ ഞങ്ങള് ഒരു വയറ്റിന്നു വന്നതല്ലാന്നു. സച്ചു പറഞ്ഞപ്പോ ഞങ്ങൾ എല്ലാരും അവനെ അന്തം വിട്ടു നോക്കി. പിന്നെ തുടങ്ങീലെ ചിരി. അവന്റെ വായിന്നു സിലബസ്സിൽ ഇല്ലാത്ത രണ്ടു വെറൈറ്റി തെറികൾ കേട്ടപ്പോ ഞങ്ങൾ മിണ്ടാതെ നിന്നു. പക്ഷെ എന്റെ നോട്ടം വീണ്ടും ആമിയിലേക്കു നീണ്ടു. എന്തൊരു മൊഞ്ചാണെന്നോ പഹയത്തിക്കു. എന്റെ വൈറ്റ് കുർത്തയ്‌ക്ക്‌ മാച്ച് ആയി വൈറ്റും സിൽവരും മിക്സ് ആയിട്ടുള്ള സാരി. അതിനു മാച്ച് ആയി ഒരു കയ്യിൽ വൈറ്റ് ആൻഡ് സിൽവർ വളകൾ.

കഴുത്തിൽ ഷെഹ്‌സാദ് എന്ന ലോക്കറ്റ് ഉള്ള എന്റെ മാല. മുടി വിടർത്തി ഒരു സൈഡിൽ ഇട്ടിട്ടുണ്ട്. ഒരു ഷാൾ കൊണ്ട് തല മറച്ചിട്ടുണ്ട്. ഇപ്പൊ എല്ലാരുടെയും കണ്ണുകൾ അവളെ മേലെ ആണ്. കാരണം ബ്ലാക് അല്ലാത്ത ഒരു വസ്ത്രത്തിൽ കാണുവല്ലേ. ജോണും ജീനയും അവളുടെ വരവ് കണ്ടു എന്തൊക്കെയോ പുകഴ്ത്തി പറയുന്നുണ്ട്. അത് കേട്ട് അവളെ മുഖത്ത് വന്ന നാണം കലർന്ന പുഞ്ചിരി, ഓ എന്റെ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റീല. പെട്ടെന്നവളെ പുഞ്ചിരി മാഞ്ഞു, മുഖത്ത് ഭയം. എന്ത് പാട്ടി എന്ന് നോക്കിയപ്പോ ധാ ഇരിക്കുന്നു സാത്താൻ. ഷെസിന് അവളെ നോക്കുന്നത് കണ്ടാൽ അവളെന്തോ കൊലകുറ്റം ചെയ്ത മാതിരി ആണ്. ദേ പെണ്ണ് പേടിച്ചു വിറക്കാൻ തുടങ്ങി. @@@@@@@@@@@@@@@@@@@@@@@@@ അവരോടൊക്കെ തല്ലു പിടിച്ചു നേരെ ചാരൂന്റെ റൂമിലേക്ക് പോയി. ഞാൻ കുറെ ഇല്ല എന്ന് പറഞ്ഞെങ്കിലും പിന്നെ അവരെ സന്തോഷത്തിനു വേണ്ടി സമ്മതിച്ചു. സാരി എനിക്ക് ഇഷ്ട്ടമാണ്. ജീവിതത്തിൽ ഒരിക്കലേ ഞാൻ അത് ഉടുത്തിട്ടുള്ളു.

പിന്നെ ഒരിക്കലും ഉടുക്കാതിരിക്കാനും മാത്രം ഉള്ള ഓർമ്മകൾ ആ ദിവസം കിട്ടിയിരുന്നു. കല്യാണം കഴിഞ്ഞു ഒരു ഫങ്ക്ഷന് വേണ്ടി എന്റെ വീട്ടിലേക്കു പോയിരുന്നു. അവിടെ എത്തിയപ്പോളാ അറിഞ്ഞേ സാരിയാണ് ഡ്രസ്സ് കോഡ്. എന്നെ കൊണ്ട് നിർബന്ധിച്ചു എല്ലാരും കൂടി സാരി ഉടുപ്പിച്ചു. എനിക്കൊരു പേടി ഉണ്ടായിരുന്നു ഷെസിനു ഇഷ്ടപ്പെടുമോ എന്ന്. സാരിയുടുത്തു അവന്റെ മുന്നിലേക്ക് പോയപ്പോ ആള് എന്നെ അടിമുടി ഒന്ന് നോക്കി. എന്നിട്ടു ചിരിച്ചോണ്ട് അടിപൊളി എന്ന് പറഞ്ഞു. ഞാൻ നല്ല ഹാപ്പി ആയി. ആ ഫങ്ക്ഷന് ഞാൻ അടിച്ചു പൊളിച്ചു. ഇടയ്ക്കു ഷെസിന് എന്നെ നോക്കുന്നുണ്ടായിരുന്നു. ആ നോട്ടം കണ്ടപ്പോ ഞാൻ കരുതി എന്നോടുള്ള ഇഷ്ടക്കേടൊക്കെ മാറി എന്ന്. അതാലോചിച്ചാണ് ഞാൻ അത്രയും ഹാപ്പി ആയതു. രാത്രി ഷെസിന്റെ കൂടെ വീട്ടിലേക്കു പോയി. അപ്പോളും അവൻ ചിരിക്കുന്നുണ്ടായിരുന്നു. എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. പക്ഷെ വീട്ടിലെത്തിയപ്പോ എല്ലാം തകിടം മറിഞ്ഞു. ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല. ഇന്നും അതെന്റെ കൺമുമ്പിൽ ഉണ്ട്.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story