ഡിവോയ്‌സി: ഭാഗം 46

divoysi

രചന: റിഷാന നഫ്‌സൽ

വീട്ടിലേക്കു കേറി റൂമിലേക്ക് പോവാൻ നിന്ന എന്റെ കയ്യിൽ പിടിച്ചു ഷെസിൻ അടുക്കളയിലേക്കു കൊണ്ടുപോയി. ഞാൻ എന്താ ചോദിച്ചിട്ടൊന്നും പറഞ്ഞില്ല. അവൻ നേരെ അവിടെ ഉണ്ടായിരുന്ന മണ്ണെണ്ണ കാൻ എടുത്ത് എന്റെ ദേഹത്തേക്ക് ഒഴിച്ച്. ഞാൻ ആകെ പേടിച്ചു പോയി. അപ്പോളേക്കും ഒച്ച കേട്ട് എല്ലാരും എത്തിയിരുന്നു. ഉമ്മയും ഷഹീനിക്കയും കൂടി അവനെ പിടിച്ചു വച്ചു. ''ഡാ നിനക്ക് അവളെ കൊല്ലണമെങ്കിൽ വീടിന്റെ പുറത്തു വച്ചു ആയിക്കോ.. ഇവിടെ ഞങ്ങൾക്ക് ഇനിയും ഉപയോഗിക്കേണ്ടതാ.'' ഉമ്മാന്റെ വർത്താനം കേട്ട് ഞാൻ ആകെ ഞെട്ടിപ്പോയി. തടയുന്നതിന് പകരം മോന് ഐഡിയ പറഞ്ഞു കൊടുക്കുകയാണ് അവർ ചെയ്തത്. ''ഇനി നിന്നെ പർദ്ദയും ഹിജാബും അല്ലാതെ മറ്റൊരു വസ്ത്രത്തിൽ കണ്ടാൽ കത്തിച്ചു കളയും.'' എന്നും പറഞ്ഞു ഷെസിൻ എന്റെ സാരി പിടിച്ചു വലിച്ചു അഴിച്ചു. എന്റെ സാരിയിൽ പിടിക്കുന്നത് കണ്ടതും ഷഹീനിക്ക അവിടുന്ന് പോയിക്കളഞ്ഞു. ഷെറിയും ഫെബിത്തയും കൂടി വേഗം അവരുടെ ഷാൾ കൊണ്ട് എന്നെ മറച്ചു. ഷെസിൻ ആ സാരി അവിടെ ഇട്ടു തന്നെ കത്തിച്ചു കളഞ്ഞു. അത് കൊണ്ട് തന്നെ സാരിയൊക്കെ കാണുമ്പോ താനെ എന്റെ ശരീരം വിറക്കാൻ തുടങ്ങും, ധാ ഇപ്പൊ വിറയ്ക്കുന്ന പോലെ.

ഷെസിന്റെ നോട്ടം എന്റെ ഡ്രെസ്സിലേക്കാണ്. യാ അല്ലാഹ് ഇവനെന്താ എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോവാത്തെ. സ്റ്റേജിൽ നിന്നും എന്നോട് വരാൻ പറയുന്നത് എനിക്ക് കേൾക്കാം. പക്ഷെ എനിക്കാണെങ്കിൽ ഒരു സ്റ്റെപ് മുന്നോട്ടു വെക്കാൻ പറ്റുന്നില്ല. പെട്ടെന്നാണ് ആരോ എന്റെ കയ്യിൽ പിടിച്ചത്. നോക്കിയപ്പോ ഷാദ്, അവനെ കണ്ടതും എന്തോ ഒരു ആശ്വാസം തോന്നി. അവനെന്റെ കൈ വിട്ടു, എന്നെ ചേർത്ത് പിടിച്ചു സ്റ്റേജിലേക്ക് നടന്നു. അവിടെന്നു എല്ലാരും വൗ റൊമാന്റിക് എന്നൊക്കെ പറയുന്നുണ്ട്. ഇവിടെ പഞ്ചാരി മേളം നടക്കുന്നത് എനിക്കല്ലേ അറിയൂ. ''ആമീ നിനക്ക് പനിക്കുന്നുണ്ടോ???'' ഷാദ് ആണ്. ''ഇല്ല, എന്തെ?'' ഞാൻ ചോദിച്ചു. ''പിന്നെ നീ എന്താ നിന്ന് വിറക്കുന്നേ.'' ഷാദ്. ഞാൻ ഷെസിനെ നോക്കി എന്നിട്ടു ഷാദിനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു. അപ്പൊ തന്നെ അവനു ഏകദേശ കാര്യങ്ങൾ മനസ്സിലായെന്നു തോന്നുന്നു. അവനെന്നെ ചോറയാക്കാൻ തുടങ്ങി എന്താണെന്ന് അറിയാൻ വേണ്ടീട്ടു. അവസാനം എല്ലാം പറയേണ്ടി വന്നു. ഞാൻ നോക്കിയപ്പോ ഷാദ്ന്റെ മുഖം ചുവന്നു തുടുത്തിരുന്നു. അവൻ ദേഷ്യത്തോടെ ഷെസിനെ നോക്കി പല്ലു കടിച്ചു. @@@@@@@@@@@@@@@@@@@@@@@@@@@@@@@@

ആമീടെ മൊഞ്ചിൽ ലയിച്ചു നിന്ന സമയത്താണ് സച്ചു പിന്നിൽ നിന്നും തോണ്ടിയത്. ''ഡാ സ്വന്തം ഭാര്യ ആയാലും ഇങ്ങനെ നിന്ന് ചോര ഊറ്റിയാൽ വല്ല സോമ്പിയെ പോലെ ആയിപ്പോകും അവളെ കാണാൻ..'' ഞാൻ അവനെ നോക്കി അവിഞ്ഞ ഇളി പാസ് ആക്കി വീണ്ടും ആമിയെ നോക്കിയപ്പോളാണ് അവൾ പേടിച്ചു അവിടെ തന്നെ നിക്കുന്നത് കണ്ടത്. നോക്കിയപ്പോ ആ തെണ്ടി അവളെ നോക്കിപ്പേടിപ്പിക്കുന്നു. ഇവൻ ഒരു ചവിട്ടിനൊന്നും നന്നാവില്ല. ഞാൻ പോയി അവളെ കൂട്ടീട് വന്നു. കുറെ ചോദിച്ചപ്പോ ആമി മുമ്പ് നടന്നതൊക്കെ പറഞ്ഞു. അല്ലാഹ് എനിക്ക് കേട്ടിട്ട് സഹിക്കാൻ വയ്യ, എന്റെ പെങ്ങൾക്കാണ് ഇങ്ങനെ വന്നതെങ്കിലോ എന്നാണ് ആദ്യം എന്റെ മനസ്സിൽ തോന്നിയത്. അവനെ ഇപ്പൊ കയ്യിൽ കിട്ടിയാൽ അടിച്ചു കൊന്നു കടലിൽ താഴ്ത്തിയേനെ. ''ആഹ് മതി മതി ഇങ്ങനെ നോക്കി നിക്കാതെടോ. ആ കുട്ടി ഉരുകി തീർന്നു പോവും.'' ജോണിന്റെ പറച്ചിൽ കേട്ടപ്പോളാണ് ഞാൻ ആമിയെ നോക്കി കൊണ്ടാണ് ഇതൊക്കെ ആലോചിച്ചു കൂട്ടിയതെന്നു മനസ്സിലായെ. ഞങ്ങൾ ആകെ ചമ്മി. ആമിയെ നോക്കിയപ്പോ പെണ്ണ് മുഖം വീർപ്പിച്ചു നിക്കാ. എനിക്കതു കണ്ടു ചിരി വന്നു പോയി. വന്നേ ഉള്ളൂ, അപ്പൊ തന്നെ അവളൊരു നുള്ളു കൊടുത്തു ആ ചിരിയെ ഓടിച്ചു വിട്ടു.

''അപ്പൊ നമ്മക്ക് ഇന്നത്തെ പരിപാടി തുടങ്ങാം അല്ലെ. ഇന്നത്തെ ഗെയിം എന്താണെന്ന് അറിയണ്ടേ...'' ജിയാ എല്ലാരോടും ചോദിച്ചു. എല്ലാരും ആർപ്പുവിളികളും കൈമുട്ടലുകളും ആയി അതിനു മറുപടി നൽകി. ''അപ്പൊ തുടങ്ങാം അല്ലെ. ഇന്നത്തെ ഗെയിം എന്താണെന്ന് വച്ചാൽ ഇതാ ഈ ബൗളിൽ കാണുന്ന ലോട്ടുകളില് ഒന്ന് നിങ്ങൾ എടുക്കുക. അതാണ് നിങ്ങടെ ടാസ്ക്. ആ ടാസ്ക് പറഞ്ഞ സമയത്തു പറഞ്ഞ പോലെ ഭംഗിയാക്കി ചെയ്യുന്നവർ അടുത്ത റൗണ്ടിലേക്ക് പോവും. പിന്നെ ഇമ്പോര്ടന്റ്റ് ആയ കാര്യം അടുത്ത റൗണ്ടിലേക്ക് മൂന്നു ടീമുകളെ പോവുള്ളു.'' ജോൺ പറഞ്ഞു. അങ്ങനെ ഗെയിം തുടങ്ങി. ആദ്യം പോയത് സാറയും ഷാജുവും ആണ്. അമ്മുക്കുട്ടി താഴെ സ്റ്റാഫുകളുടെ കൂടെ ഇരുന്നു കൈ മുട്ടുന്നുണ്ട്. ലോട്ടെടുത്തു ഷാജു ജോണിന്റെ കയ്യിൽ കൊടുത്തു. ''ഈസി ടാസ്ക് ആണ്. ഞാൻ ഒരു സിനിമയുടെ പേര് ഷാജഹാന്റെ ചെവിയിൽ പറയും. അത് ആക്ട് ചെയ്തു ഏതാണെന്ന് സാറയെ കൊണ്ട് പറയിക്കണം,ഓക്കേ.'' ജോൺ പറഞ്ഞു. ''ഓക്കേ..'' ഷാജു അപ്പൊ തന്നെ പറഞ്ഞു. ഇതൊക്കെ അവർക്കു ഈസി ആവും. അങ്ങനെ ജോൺ സിനിമ പേര് ഷാജൂന്റെ ചെവിയിൽ പറഞ്ഞതും അവൻ ജോണിനെ ഒരു നോട്ടം. അപ്പൊ തന്നെ കുറച്ചു ടഫ് ആണെന്ന് തോന്നി. ഷാജു അഭിനയിക്കാൻ തുടങ്ങി. അവന്റെ അഭിനയം കണ്ടിട്ട് സാറ അന്തം വിട്ടു നോക്കാണ്. എന്തിനു പേര് പറഞ്ഞു കൊടുത്ത ജോൺ പോലും വായും തുറന്നു നിക്കാണ്. ഒന്നും മനസ്സിലാവുന്നില്ല.

ഞങ്ങൾ ആണെങ്കിൽ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. അവസാനം ഒരു മിനിട്ടു കഴിഞ്ഞു ജോൺ തന്നെ സിനിമയുടെ പേര് പറഞ്ഞു. കള്ളിയങ്കാട്ടു നീലി. അത് കേട്ടതും വീണ്ടും എല്ലാരും ചിരിക്കാൻ തുടങ്ങി. ''എന്റെ കോന്താ ഇത്ര ഈസി പോലും പറയാൻ പറ്റിയില്ലല്ലോ.'' സാറാ ഷാജുവിനെ കളിയാക്കി. ''ഞാൻ എന്തൊക്കെ കാണിച്ചെടി, ഡ്രാക്കുള എന്ന് വരെ നീ പറഞ്ഞില്ലേ.'' ഷാജു ചോദിച്ചു. ''അത് പിന്നെ ഷാദനെ കാണിച്ചപ്പോ പറഞ്ഞതല്ലേ.'' ആഹാ അതിനിടക്ക് എന്റെ നെഞ്ചത്തോട്ടു അല്ലെ, ഇപ്പൊ കാണിച്ചു തരാം. ''എന്റെ ഷാജുക്കാ നിങ്ങക്ക് സാറയെ തന്നെ കാണിച്ചാ പോരായിരുന്നോ??'' ഞാൻ ഗോൾ അടിക്കുന്നതിനു മുന്നേ എന്റെ കെട്ടിയോൾ കേറി ഗോൾ അടിച്ചു. ''എന്റെ മുത്താണ് മോളെ നീ'' എന്നും പറഞ്ഞു ഞാൻ അവൾക്കു കണ്ണ് തട്ടാതിരിക്കാൻ തലയിലൂടെ ഉഴിഞ്ഞു മൂന്നു വട്ടം നീട്ടിത്തുപ്പി. അതും ആ ഷെസിന്റേം സിയാനയുടേം മുഖത്ത് നോക്കി. അപ്പോളേക്കും സാറയും ആമിയും തമ്മിലുള്ള വേൾഡ് വാർ തുടങ്ങിയിരുന്നു. പക്ഷെ ജിയ സാറയെയും ഷാജുവിനെയും ഓടിച്ചു വിട്ടു. ''അപ്പൊ അടുത്തതായി സച്ചിനും ചാരുവും വന്നോളൂ. വേഗം എടുക്കൂ..'' എന്നും പറഞ്ഞു ജോൺ ബൗൾ സച്ചൂന് നേരെ നീട്ടി. ചാരു ഇപ്പോളും കലിപ്പിൽ ആണ്. ''ആഹാ, അടിപൊളി ടാസ്ക്. നിങ്ങള് ഇത് പൊളിക്കും..''

ജിയ പറഞ്ഞതും എല്ലാരും എന്താണെന്ന രീതിയിൽ അവളെ നോക്കി. ടാസ്ക് പറഞ്ഞതും ഞങ്ങൾ എല്ലാരും ചിരിക്കാൻ തുടങ്ങി. ഞങ്ങളെ ഒക്കെ താഴേക്ക് വിട്ടു സ്റ്റേജ് അവർക്കു കൈ മാറി. ഇരിക്കാൻ സീറ്റ് ഇല്ലാത്തതു കൊണ്ട് ഞങ്ങൾ അവിടെ പുല്ലിൽ നിലത്തു ഇരുന്നു. ആമി അപ്പോഴും ഷെസിനെ ആണ് നോക്കുന്നത്. ''ടീ ഇത്രയും സുന്ദരനും സുമുഖവും സർവോപരി സുഭാഷണനും ഒക്കെ ആയ ഞാൻ ഇവിടെ ഇരിക്കുമ്പോ നീ ആരെ വായി നോക്കുവാ..'' എന്ന് നല്ല കലിപ്പിൽ ചോദിച്ചപ്പോ ആമി ഷെസിനെ നോക്കുന്നത് നിർത്തി കണ്ണും തള്ളി എന്നെ നോക്കി. ''ആഹ് ഇത് പോലെ എന്നെ നോക്കി ഇരിക്ക്, ഇനി ന്യൂ ഹസ്ബണ്ടിനേം വെച്ച് ഓൾഡ് ഹസ്ബണ്ടിനേം നോക്കി ഇരിക്കുന്ന കണ്ടാൽ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും.'' എന്നും പറഞ്ഞു ഞാൻ സ്റ്റേജിലേക്ക് നോക്കി ഇരുന്നു. ആമി കിളി പോയി എന്നെ നോക്കുന്നുണ്ട്. ഞാനാണെങ്കിൽ അറിയാതെ ചിരിച്ചും പോയി. അപ്പൊ തന്നെ അവള് ''കോന്താ'' എന്നും വിളിച്ചു എന്റെ മുടി പിടിച്ചു വലിച്ചു എന്നെ പിച്ചാനും മാന്താനും തുടങ്ങി...

എന്റമ്മോ അവളെ കാലു പിടിച്ചിട്ടാ ആ വവ്വാല് എന്നെ വിട്ടേ. അപ്പോളേക്കും സ്റ്റേജ് ഒക്കെ സെറ്റ് ആക്കി. ടാസ്ക് മറ്റൊന്നുമല്ല അഞ്ചു മിനിട്ടു ദൈർഘ്യം ഉള്ള ഒരു ചെറിയ സ്കിറ്റ് അതും അമ്മായിയമ്മയും മരുമോളും ആയി. അങ്ങനെ സച്ചു ഒരു ഷാൾ ചുറ്റി മരുമോളും ചാരു അമ്മായിയമ്മയും ആയി വന്നു. ചാരു സച്ചൂനോടുള്ള എല്ലാ ദേഷ്യവും തീർക്കുന്നുണ്ടായിരുന്നു. അവനെ കൊണ്ട് സ്റ്റേജ് അടിച്ചു വാരിച്ചു തുണി അലക്കിച്ചു പാത്രം കഴുകിച്ചു. എന്തിനേറെ പറയുന്നു അവളുടെ കാലു വരെ തിരുമ്മിച്ചു. ഇടയ്ക്കു അമ്മായിഅമ്മ മരുമോളെ തല്ലുകേം പിച്ചുകേം ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങളാണെങ്കിൽ ഇതൊക്കെ കണ്ടു ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. ആദ്യം ഇരുന്നിട്ടാണെങ്കിൽ ഇപ്പൊ ആമിയുടെ മടിയിൽ കിടന്നിട്ടാണ് ചിരിക്കുന്നത്. അവളെ നോക്കിയപ്പോ ചിരിച്ചു കണ്ണൊക്കെ നിറഞ്ഞു പാട് പെടുന്നു. എന്നെ നോക്കുന്നു പോലും ഇല്ല, പക്ഷെ അവളെ വിരലുകൾ എന്റെ മുടിയിലൂടെ തഴുകുന്നുണ്ടായിരുന്നു. എന്തോ ആ ചിരി കണ്ടപ്പോ ഞാൻ എല്ലാം മറന്നു അവളെയും നോക്കി കിടന്നു. ആ ചിരി ഒരിക്കലും അവളുടെ ചുണ്ടിൽ നിന്നും മായല്ലേ എന്ന് പ്രാർത്ഥിച്ചു. എല്ലാരുടെയും കയ്യടിയാണ് എന്നെ ആ കിടപ്പിൽ നിന്നും എണീപ്പിച്ചേ. നോക്കുമ്പോ സ്കിറ്റ് കഴിഞ്ഞു സച്ചുവും ചാരുവും വന്നു.

ചാരു നല്ല ഹാപ്പി ആണ്, അമ്മാതിരി പണികളല്ലേ സച്ചൂന് കൊടുത്തേ. സച്ചൂന്റെ ദയനീയമായ മുഖം കണ്ടതും നിർത്തി വച്ച ഞങ്ങളെ ചിരി പൂർവാധികം ശക്തിയോടെ തിരിച്ചു വന്നു.. അവൻ എല്ലാരേയും ഒന്ന് നോക്കിയപ്പോ അത് നിന്നു. പിന്നെ വിളിച്ചത് ആ സിയാനയെയും നജാഫിനെയും ആണ്. അവർക്കു കിട്ടിയത് മൈദപ്പൊടിയിൽ നിന്നും സ്ട്രാബെറി കണ്ടുപിടിക്കാൻ ആയിരുന്നു. അവരുടെ ഗെയിം കണ്ടിട്ടും ഞങ്ങള് ചിരിച്ചു ചത്തു. രണ്ടു പേരും മൈദയിൽ കുളിച്ചു നിന്നു. അവരും ടാസ്ക് നല്ല രീതിയിൽ ചെയ്തു. ഡ്രസ്സ് മാറാൻ പോവാൻ നിന്ന അവരെ ജോൺ പിടിച്ചു വച്ചു. അവസാനമേ പോവാൻ പാടുള്ളു പറഞ്ഞു. അത് കഴിഞ്ഞു എന്നെയും ആമിയെയും വിളിച്ചു. ഞങ്ങൾ സ്റ്റേജിലേക്ക് പോയി. ആമി എന്റെ കൈ മുറുക്കി പിടിച്ചിട്ടുണ്ട്. ''അപ്പൊ എടുത്തോളൂ'' എന്ന് പറഞ്ഞു ജിയ എനിക്ക് നേരെ ബൗൾ നീട്ടി. ഞാനതു ആമിക്ക് നേരെ ആക്കി അവളോട് എടുക്കാൻ പറഞ്ഞു. എന്തെങ്കിലും കോനിഷ്ട്ട് ടാസ്ക് ആണ് കിട്ടുന്നതെങ്കിൽ അവളെന്നെ പഞ്ഞിക്കിടും, ഇതാണ് സേഫ്. ആമി ലോട്ടെടുത്തു കൊടുത്തു. ''അപ്പൊ ഫ്രണ്ട്സ് ഇവരെ ടാസ്ക് അറിയണ്ടേ, ഇവരെ പോലെ തന്നെ റൊമാന്റിക് ടാസ്ക് ആണ്.'' ജിയ പറഞ്ഞതും ഞാൻ ആമിയെ നോക്കി. @@@@@@@@@@@@@@@@@@@@@@@@

റബ്ബേ റൊമാന്റിക് ടാസ്‌കോ, പടച്ചോനെ വല്ല കിസ്സും കൊടുക്കാൻ ആവോ. എങ്കിൽ ഷാദ് എന്നെ എടുത്തു എറിയും സ്റ്റേജിന്റെ മോളിന്നു. ഞങ്ങൾ പരസ്പരം നോക്കി പേടിച്ചു നിന്നു. ''അപ്പൊ ടാസ്ക് എന്താണെന്ന് വച്ചാൽ രണ്ടാളും രണ്ടു മിനിട്ടു കണ്ണും കണ്ണും നോക്കി ഇരിക്കണം. ഇമ ചിമ്മാനോ നോട്ടം മാറ്റാനോ പാടില്ല, മനസ്സിലായോ..'' ജോൺ പറഞ്ഞു. ''ഓ ഇത്രേ ഉള്ളൂ, വെറുതെ പേടിച്ചു.'' ഞാൻ പറഞ്ഞു. ''നീ എന്തിനാ പേടിച്ചേ??'' ഷാദ് ആണ്. ''ഓ ഇവരെ വർത്താനം കേട്ടപ്പോ ഞാൻ കരുതി വല്ല കിസ്സും ആവുമെന്ന്..'' പറഞ്ഞു കഴിഞ്ഞാണ് ആരോട് എന്താ പറഞ്ഞതെന്ന് എനിക്ക് ബോധം വന്നേ. ഞാൻ നോക്കിയപ്പോ ഷാദ് എന്നെ ഷോക് അടിച്ച മാതിരി നോക്കുന്നുണ്ട്. ഞാൻ അപ്പൊ തന്നെ സ്വയം തലക്കടിച്ചു അവനെ നോക്കി 32 പല്ലും ഒന്ന് കാണിച്ചു. തെണ്ടി ഡ്രാക്കുള അപ്പൊ തന്നെ കിണിക്കാൻ തുടങ്ങി. ഞാൻ കാലിനൊരു ചവിട്ടു കൊടുക്കുന്ന വരെ അവൻ ചിരിച്ചു. ചവിട്ടു കിട്ടിയപ്പോ നല്ല കുട്ടിയായി. ''അപ്പോ തുടങ്ങിയാലോ..'' എന്ന് പറഞ്ഞു ജിയ രണ്ടു ചെയറും ഒരു ടേബിളും കൊണ്ട് വന്നു ഞങ്ങളെ ഓപ്പോസിറ്റ് ആയി ഇരുത്തി. അവര് കൗൺഡൗൺ തുടങ്ങിയതും ഞങ്ങൾ കണ്ണിൽ നോക്കി ഇരുന്നു. അവന്റെ കണ്ണിലേക്കു നോക്കിയപ്പോ അങ്ങനെ ഇരിക്കാൻ തോന്നിപ്പോയി.

ചുറ്റുമുള്ള ഒരു കാര്യവും ഞാൻ ശ്രദ്ധിച്ചില്ല. ഷാദിന്റെ കൂടെ ജീവിതകാലം മുഴുവൻ ഇങ്ങനെ ഇരിക്കാൻ പറ്റിയെങ്കിലോ എന്ന് വിചാരിച്ചു പോയി. പെട്ടെന്നാണ് എനിക്ക് ഷാനുവിനെ ഓർമ്മ വന്നത്. ഒരിക്കലും ഞാൻ ഇങ്ങനൊന്നും ചിന്തിക്കാൻ പാടില്ല എന്ന് അപ്പോഴാണ് ഓർത്തത്. അറിയാതെ എന്റെ കണ്ണ് നിറഞ്ഞു ഒഴുകി. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ എന്റെ പടച്ചോനെ ഈ പെണ്ണിന്റെ കണ്ണിൽ നോക്കി ഇരിക്കുമ്പോ മറ്റൊന്നും കാണാൻ പറ്റുന്നില്ല. ഞാനാ കണ്ണിലങ്ങനെ അലിഞ്ഞു പോവുന്ന മാതിരി. ഇവളെ എന്റെ അവസാന ശ്വാസം വരെ ഇങ്ങനെ നോക്കി ഇരിക്കാൻ തോന്നുന്നു. അവൾ അനുഭവിച്ച ഓരോ ദുഖങ്ങൾക്കും പകരം സന്തോഷവും സ്നേഹവും കൊണ്ട് അവളെ മൂടണമെന്നു തോന്നിപ്പോവുന്നു. ഇല്ല പാടില്ല, ഞാൻ എന്തൊക്കെയാ ആലോചിക്കുന്നേ. എന്റെ ഷാനു അവളെ ഞാൻ എങ്ങനെ മറന്നു. ഇല്ല മറന്നിട്ടില്ല, ആമിയുടെ സങ്കടങ്ങൾ കേട്ടപ്പോൾ തോന്നിയ സിമ്പതി അത്രേ ഉള്ളൂ. വേറൊന്നും ഇല്ല, ഉണ്ടാവാൻ പാടില്ല. ഷാനുവിനെ ഒരിക്കലും ഞാൻ ചതിക്കില്ല. ഇങ്ങനെ ഓരോന്ന് ഓർക്കുമ്പോൾ ആണ് ആമിയുടെ കണ്ണുകൾ നിറഞ്ഞതു കണ്ടത്. അത് കണ്ടപ്പോ എന്തോ ഒരു വേദന.

അറിയാതെ ഞാൻ കണ്ണ് ചിമ്മി പോയി. അപ്പൊ അതെ സെക്കൻഡിൽ അവളും കണ്ണ് ചിമ്മി. ''ചെ ഒരു ഇരുപതു സെക്കൻഡ് കൂടി കഴിഞ്ഞിരുന്നെങ്കിൽ നിങ്ങള് ജയിച്ചേനെ.. സോറി യൂ ടൂ ആർ ഔട്ട്.'' ജോൺ പറഞ്ഞു. ഞങ്ങൾ സ്റ്റേജിനു താഴേക്ക് വന്നു. എന്തോ പരസ്പരം നോക്കാൻ ഒരു മടി പോലെ. പക്ഷെ ഞാൻ അങ്ങനെ അവളെ അവോയ്ഡ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. അതോണ്ട് അവളെ നോക്കി ചിരിച്ചോണ്ട് സാരമില്ല എന്ന് പറഞ്ഞു. അപ്പൊ അവളും എനിക്ക് ചിരിച്ചു തന്നു. അപ്പൊ സാറ വന്നു അവര് റൂമിലേക്ക് പോവാണ്, അമ്മൂട്ടി ഉറങ്ങാൻ കരയുന്നു എന്ന് പറഞ്ഞു. അടുത്തതായി പ്രവീണിനെയും പ്രിയയെയും വിളിച്ചു. അവനു കിട്ടിയ ടാസ്ക് പ്രിയയെ കണ്ടു പിടിക്കുക എന്നതാണ്. അഞ്ചു പെൺകുട്ടികളെ നിർത്തി അതിൽ നിന്നും പ്രിയയെ കണ്ടുപിടിക്കണം. ജോൺ വന്നു പ്രവീണിന്റെ കണ്ണ് കെട്ടി. ജിയ ആമി സിയാന ചാരു പ്രിയ എന്ന ഓർഡറിൽ ആണ് നിന്നത്. പ്രവീൺ ആദ്യം ജിയയുടെ വിരലിൽ പിടിച്ചു. ''ഏതോ ഒരു സുന്ദരി പക്ഷെ എന്റെ സുന്ദരി അല്ല'' എന്ന് പറഞ്ഞു പ്രവീൺ മുന്നോട്ടു നടന്നു. എന്നിട്ടു ആമിയുടെ വിരലിൽ തൊട്ടു നോക്കി. പെട്ടെന്ന് അവൻ അവിടെ മുട്ട് കുത്തി ഇരുന്നു, അവളെ കയ്യിൽ ഉമ്മ വച്ചു. അപ്പൊ തന്നെ എല്ലാരും പോയി എന്ന് വിചാരിച്ചതാ.

പക്ഷെ അവൻ പറഞ്ഞത് കേട്ടപ്പോ എല്ലാരും ചിരിച്ചു. ''ഇത് എന്റെ സുന്ദരിയായ പെങ്ങളൂട്ടി'' എന്നാണു അവൻ പറഞ്ഞത്. എല്ലാരും അത്ഭുതത്തോടെ നോക്കി. ആമി ചിരിച്ചോണ്ട് മാറി നിന്നു. അടുത്തത് സിയാന ആയിരുന്നു. അവൻ അവളുടെ വിരലിൽ തൊട്ടു നോക്കീട്ടു ''ആണുങ്ങളും ഉണ്ടോ'' എന്ന് ചോദിച്ചു. അത് കേട്ടതും എല്ലാരും പൂര ചിരി ആയിരുന്നു. സിയാന ദേഷ്യത്തോടെ പോയികളഞ്ഞു. അടുത്തത് ചാരു ആയിരുന്നു. അവളെ വിരൽ തൊട്ടു നോക്കി അവൻ അവളെ കൈ പിടിച്ചു രണ്ടു കറക്കം കറക്കി. എന്നിട്ടു വീണ്ടും ആമിക്കും കൊടുത്ത പോലെ കയ്യിൽ ഒരുമ്മ കൊടുത്തു. ''ഇതെന്റെ മറ്റൊരു പെങ്ങൾ, എന്റെ സച്ചൂന്റെ പ്രിയതമ.'' അവൻ പറഞ്ഞത് കേട്ടതും എല്ലാരും അത്ഭുതത്തോടെ കൈ മുട്ടി. ഇവനിനി കണ്ണ് കാണുന്നുണ്ടോ എന്ന് പോലും തോന്നിപ്പോയി. ജോൺ ഒന്നൂടി പോയി കാണുന്നില്ല എന്ന് ഉറപ്പു വരുത്തി. അവസാനം അവൻ പ്രിയയുടെ വിരലിൽ പിടിച്ചു. പെട്ടെന്ന് പ്രവീൺ പ്രിയയെ ഒരു വലിയായിരുന്നു. കറക്ട് ആയി അവൾ അവന്റെ നെഞ്ചിൽ തട്ടി നിന്നു. പ്രവീൺ പ്രിയയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു എന്നിട്ടു ''ഇതെന്റെ പാതി എന്റെ ജീവൻ'' എന്ന് പറഞ്ഞു. പ്രിയ നാണം കൊണ്ട് അവനെ കെട്ടിപ്പിടിച്ചു നിന്നു. ശെരിക്കും ഈ പ്രണയം ഒരത്ഭുതം ആണെന്ന് മനസ്സിലായി.

അങ്ങനെ പ്രവീണും സച്ചുവും ആ നജാഫും ലാസ്‌റ് റൗണ്ടിൽ എത്തി. പ്രവീൺ താഴെ എത്തിയതും എല്ലാരും അവനെ പൊതിഞ്ഞു. ''സത്യം പറയെടാ നിനക്ക് കാണുന്നുണ്ടായിരുന്നില്ലേ???'' ഞാൻ ചോദിച്ചു. ''അതെ അല്ലാണ്ട് എങ്ങനെ ഇത്ര കറക്ട് ആയി പറഞ്ഞു.'' സച്ചുവാണ്. ''അതൊക്കെ ഉണ്ട് മോനെ.. ഒന്നൂല്ലെങ്കിലും ഞാൻ രണ്ടു കൊല്ലം സൈക്കോളജി പഠിച്ചതല്ലേ. ഒരാളെ വിരലിൽ തൊട്ടാൽ അവരുടെ ഹാർട്ട് ബീറ്റ് അറിയാം. ജിയയുടെയും ആ സിയാനയുടേം വിരൽ തൊട്ടപ്പോൾ മനസ്സിലായി എനിക്ക് അറിയാത്തവർ ആണെന്ന്. പിന്നെ ജിയയുടെ ചിരി ഞാൻ കേട്ടിരുന്നു. പിന്നെ അറിയാത്ത ആൾ സിയാന ആവുമെന്ന് ഉറപ്പുള്ളൊണ്ടാ അവൾക്കിട്ടൊരു പണി കൊടുത്തത്. ആമിയുടെ വിരൽ തൊട്ടപ്പോൾ ആൾ ഫുൾ കൂൾ ആയി നിക്കുന്നു. പിന്നെ ഇവളെ വിരലുകൾ നീണ്ടതാണെന്നു അറിയുന്നോണ്ടു ഈസി ആയി. അത് പോലെ തന്നെ ചാരുവിന്റേം കൂൾ ആയി നിന്നിരുന്നു പിന്നെ ഈ ഉണ്ടച്ചിയുടെ വിരല് തൊട്ടപ്പോളേ മനസ്സിലായി.'' അത് പറഞ്ഞതും ചാരു അവന്റെ വയറ്റിനിട്ടൊരു കുത്തു കൊടുത്തു. ''ദേ പ്രവീണേട്ടാ പ്രിയ വിധവയാകും എന്നുള്ളൊണ്ടാ ഇല്ലേൽ കാണിച്ചു തന്നേനെ'' എന്നും പറഞ്ഞു ചാരു മുഖം വീർപ്പിച്ചു. ''അയ്യോ ക്ഷേമിച്ചേക്കു പെങ്ങളെ, ഞാൻ മുട്ടുമടക്കി.''

പ്രവീൺ കൈ കൂപ്പി പറഞ്ഞു. അപ്പോഴാണ് ജോൺ എല്ലാരോടും ശ്രദ്ധിക്കാൻ പറഞ്ഞെ. ''അപ്പൊ ഫ്രണ്ട്സ് നിങ്ങക്ക് എല്ലാരിക്കും അറിയാലോ നാളെ നടത്താനിരുന്ന ദീപാവലി പാർട്ടി ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചത്. അത് കൊണ്ടാണ് നാളത്തെ ഡ്രസ്സ് കോഡ് ആയ കുർത്തയും സാരിയും നിങ്ങളോടു ഇന്നിടാൻ പറഞ്ഞത്. അത് കൊണ്ട് വന്നിട്ട് വേസ്റ്റ് ആക്കണ്ടല്ലോ. പിന്നെ ഇത്ര ശാലീന സൗന്ദര്യവും മിസ് ആക്കണ്ടാലോ.'' ജോൺ കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു. അപ്പൊ തന്നെ ആമി ഞങ്ങളെ നോക്കി. ഞങ്ങളിവിടെ വരുന്നതിനു മുന്നേ ഇവിടുത്തെ കാര്യങ്ങളറിയാൻ വിളിച്ചപ്പോൾ അവർ എല്ലാം മെയിൽ ചെയ്തിരുന്നു. അതിൽ ഉണ്ടായിരുന്നു ഈ ദീപാവലി പാർട്ടിയും ഡ്രസ്സ് കോഡും ഒക്കെ. പക്ഷെ ആമിയോട് പറഞ്ഞില്ല. അവൾ അറിഞ്ഞാൽ ചിലപ്പോ വരില്ല. ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചിട്ട് അവളെ തല പിടിച്ചു ജോണിന്റെ നേരെ ആക്കി. ''നാളെ രാത്രി ദീപാവലി പാർട്ടിയിൽ വച്ചു ഈ ഗാമിന്റെ ഫൈനൽ നടത്താം എന്നാണു വിചാരിച്ചേ. അത് നടക്കില്ല, അതോണ്ട് നാളെ ഉച്ചയ്ക്കാണ് ഗാമിന്റെ ലാസ്‌റ് റൌണ്ട്. അപ്പൊ എല്ലാരും നാളെ ഉച്ചയ്ക്ക് ഇവിടേയ്ക്ക് വരണം.. അപ്പൊ നാളെ കാണാം.. ഗുഡ്‍നായിട്ട്.'' എന്നും പറഞ്ഞു ജോൺ പോയി. ഞങ്ങൾ കത്തി അടിച്ചു അവിടെ ഇരുന്നു.

കുറച്ചു കഴിഞ്ഞപ്പോ സിയാന ഞങ്ങളെ അടുത്തു വന്നു എന്തൊക്കെയോ പറയാൻ തുടങ്ങി.ആദ്യം മൈൻഡ് ചെയ്തില്ലെങ്കിലും ആമിയെ പറ്റിയാണ് അവൾ പറയുന്നത് മനസ്സിലായപ്പോ ഞാൻ അവളെ നേരെ നോക്കി. ''ആഹ് ഇപ്പോയെങ്കിലും നോക്കിയല്ലോ, എവിടെ നിങ്ങളെ പുന്നാര ഭാര്യ.'' സിയാന പുച്ഛത്തോടെ ചോദിച്ചു. അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് ആമി ഞങ്ങളെ കൂടെ ഇല്ല. എനിക്കപ്പോ പേടി ആണ് തോന്നിയത്. പിന്നെ കരുതി സാറയുടെ അടുത്തുണ്ടാവും എന്ന്. ''നോക്കണ്ട അവൾ ഇവിടെ ഇല്ല. നിങ്ങളെ പറ്റിച്ചു കണ്ടവന്മാരെ കൂടെ പോയി.'' അവളെങ്ങനെ പറഞ്ഞതും ''ടീ'' എന്ന് പറഞ്ഞു ഞാൻ എന്റെ കൈ അവൾക്കു നേരെ ഉയർത്തി. പക്ഷെ പ്രവീൺ എന്നെ തടഞ്ഞു. അപ്പോളേക്കും സാറയും ഷാജുവും വന്നിരുന്നു. അവരുടെ കൂടെ ആമി ഇല്ല എന്ന് കണ്ടപ്പോ എനിക്ക് എന്തോ അപകടം നടന്നോ എന്ന് തോന്നി. ''കൂട്ടുകാരെ കൂടെ ഭാര്യയെ അഴിഞ്ഞാടാൻ വിടുമ്പോ ശ്രദ്ധിക്കണമായിരുന്നു. കാണണ്ടേ അവൾ എവിടെയാ ഉള്ളതെന്ന്..'' എന്നും പറഞ്ഞു എന്നെ നോക്കി പുച്ഛത്തോടെ ചിരിച്ചിട്ട് അവൾ മുന്നേ നടന്നു. ഞങ്ങൾ അവളുടെ പിന്നാലെ പോയി. അവൾ നിന്നത് സച്ചുവിന്റെ റൂമിനു മുന്നിൽ ആണ്. ഞങ്ങൾ പരസ്പരം നോക്കി. അപ്പൊ ആ സിയാന കാളിങ് ബെൽ അടിക്കാൻ പോയി.

പക്ഷെ അതിനു മുന്നേ ഡോർ തുറന്നു ആമി പുറത്തിറങ്ങി പിന്നാലെ സച്ചുവും. അവൻ ഷർട്ടിന്റെ ബട്ടൻസ് ഇടുകയായിരുന്നു. മുന്നിലെ കാഴ്ച്ച എന്നെ അസ്വസ്ഥനാക്കി. @@@@@@@@@@@@@@@@@@@@@@@ ജോൺ സംസാരിക്കുന്നതിനിടയിൽ ആണ് ആരോ എന്റെ കൈ പിടിച്ചു വലിച്ചത് നോക്കിയപ്പോ സച്ചുവേട്ടൻ. ''എന്താ??'' ഞാൻ ചോദിച്ചു. ''ഒച്ചയാക്കല്ലേ, നീ എന്റെ കൂടെ വാ.'' എന്നും പറഞ്ഞു എന്റെ കയ്യും പിടിച്ചു ഏട്ടന്റെ റൂമിലേക്ക് നടന്നു. അവിടെ എത്തിയപ്പോ ഞാൻ ഞെട്ടിപ്പോയി. കുറെ റോസും കാൻഡിൽസും ചോക്ളറ്റസും കേക്കും ഒന്നും പറയണ്ട. സച്ചുവേട്ടനെ നോക്കിയപ്പോ ആള് നാണം കൊണ്ട് നിലത്തു കളം വരക്കുന്നു. ''എന്താ സംഭവം..'' ഞാൻ ചോദിച്ചു. ''അതെ എനിക്ക് ചാരുവിനോട് സോറി പറയണം. ഹോട്ടലിൽ പറഞ്ഞു അറേഞ്ച് ചെയ്തതാ. ഇതൊക്കെ സെറ്റ് ആക്കാൻ എന്നെ ഹെല്പ് ചെയ്, പ്ളീസ്.'' സച്ചുവേട്ടൻ പറഞ്ഞു. ആ കുഞ്ഞു കുട്ടികളെ പോലെ ഉള്ള സംസാരം കേട്ട് എനിക്ക് ചിരി വന്നു. ഞങ്ങള് വേഗം അതൊക്കെ അറേഞ്ച് ചെയ്യാൻ തുടങ്ങി. ചോക്ളറ്റ് കൊണ്ടും റോസ് കൊണ്ടും സോറി എഴുതി. കാൻഡിൽസ് ഒക്കെ കത്തിച്ചു എല്ലാം അടിപൊളി ആക്കി സെറ്റ് ചെയ്തു. ഇറങ്ങാൻ പോവുമ്പോള സച്ചുവേട്ടൻ വെള്ളം കുടിക്കാൻ ജഗ് എടുത്തതും ഡ്രെസ്സിൽ മറിഞ്ഞതും.

''ഓ എന്റെ സച്ചുവേട്ടാ ഒന്ന് നോക്കി ചെയ്തൂടെ ചെറിയ കുട്ടി ആണോ. അവരൊക്കെ നമ്മളെ കാണാതെ ഇങ്ങോട്ടു വന്നാ സർപ്രൈസ് ഒക്കെ പൊളിയും. ഏട്ടൻ വേഗം ഷർട് മാറ്റ് ഞാൻ ഈ വെള്ളം തുടക്കാം.'' അങ്ങനെ എല്ലാം ക്ലീൻ ചെയ്തു ഇറങ്ങിയപ്പോളാ പുറത്തു ഞങ്ങളെ ഫ്രണ്ട്സും ആ സിയാനയും പിന്നെ വേറെ ഒന്ന് രണ്ടു പേരും. കൂട്ടത്തിൽ ഷെസിനും കൂടി വന്നപ്പോ ഞങ്ങൾക്ക് പേടിയായി. ഞാനും സച്ചുവേട്ടനും മുഖത്തോടു മുഖം നോക്കി. ഷാദിന്റെ നോട്ടം എന്നെ വല്ലാതെ പേടിപ്പിച്ചു. അവൻ ഞങ്ങളെ തെറ്റിദ്ധരിച്ചു വല്ലതും പറഞ്ഞാൽ ഞാൻ തളർന്നു പോവും. ഇല്ല അവൻ ഒരിക്കലും എന്നെ തെറ്റിദ്ധരിക്കില്ല. പക്ഷെ എന്റെ എല്ലാ വിശ്വാസങ്ങളും തകർന്നു പോയി. ഷാദിനെക്കാൾ ചാരുവിന്റെ ചോദ്യങ്ങൾ ആണ് എന്റെ ഹൃദയം മുറിച്ചത്. ''ആമി നീ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല.'' എന്ന് പറഞ്ഞു ഷാദ് മുഖം പൊത്തി നിന്നു.. അത് കേട്ടപ്പോയെ മരിച്ചു പോയെങ്കിലോ എന്ന് തോന്നിപ്പോയി. പക്ഷെ അതിലും കടുത്തതായിരുന്നു ചാരുവിന്റെ വാക്കുകൾ. ''എന്തായിരുന്നു രണ്ടാൾക്കും അകത്തു പണി.'' ചാരു ചോദിച്ചു, അല്ല അലറി. ''ചാരു മോളെ... നീ..'' എന്ന് സച്ചുവേട്ടൻ പറയുമ്പോളേക്കും ചാരു ഇടയ്ക്കു കേറി. ''വേണ്ട ഒന്നും പറയണ്ട.'' എന്നും പറഞ്ഞു സച്ചുവേട്ടന്റെ കോളറിൽ കയറി പിടിച്ചു.

''പറ എന്തായിരുന്നു രണ്ടാൾക്കും അകത്തു പരിപാടി. അന്ന് പ്രൊപ്പോസ് ചെയ്തു മനുഷ്യന് അറ്റാക് വരുത്തിക്കാൻ നോക്കിയ പോലെ ഇന്നെന്താ രണ്ടും കൂടി ഒപ്പിച്ചെ..'' ചാരു ചോദിച്ചതും ഞാൻ അവളെ നോക്കി. അവള് സച്ചുവേട്ടനെ കെട്ടിപ്പിടിച്ചു ചിരിക്കാൻ തുടങ്ങി. അവളെന്നെ തെറ്റിദ്ധരിച്ചില്ലല്ലോ എന്ന് ആശ്വസിക്കുമ്പോളും ഷാദിന്റെ വാക്കുകൾ എന്നെ തളർത്തി. ഞാൻ നോക്കിയപ്പോ അവൻ മുഖം പൊത്തി കരയാണ്, അല്ല ചിരിക്കാണ്. ഞാൻ ഷാദിന്റെ അടുത്ത് പോയി അവന്റെ കൈ മാറ്റി നോക്കിയപ്പോ ആ ജന്തു ചിരിക്കുവാണ്. അതും ചിരിച്ചു ചിരിച്ചു മുഖം ഒക്കെ ചുവന്നു കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്. എനിക്ക് ദേഷ്യം വന്നു. ഞാൻ അവനെ രണ്ടു കൈ കൊണ്ട് അടിക്കാൻ തുടങ്ങി. ഇപ്പൊ ആ സിയാനയും ഷെസിനും മറ്റു രണ്ടു പേരും ഒഴികെ ഞങ്ങളെ ഫ്രണ്ട്സ് എല്ലാരും ചിരിക്കാൻ തുടങ്ങി.. ''ടീ മതിയാക്കെടീ, ഞാൻ ചത്തു പോവും..'' എന്നും പറഞ്ഞു ഷാദ് എന്റെ കൈ പിടിച്ചു വച്ചു. ഞാൻ അവനെ ദേഷ്യത്തോടെ നോക്കി. എന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. ''അയ്യേ ടീ പൊട്ടീ, ഏതോ ഒരു അലവലാതിയുടെ വാക്കും കേട്ട് നിന്നെ സംശയിക്കാൻ ഞാൻ എന്താ പൊട്ടനാണോ.. അതും സച്ചുവിന്റെ കൂടെ ചേർത്തി..'' എന്നും പറഞ്ഞു എന്റെ കണ്ണ് തുടച്ചിട്ട് ഷാദ് ചിരിച്ചു.

ഞങ്ങള് സച്ചുവേട്ടനെ നോക്കിയപ്പോ രണ്ടും കൂടി നിന്നു കുറുകുന്നു. അപ്പൊ തന്നെ ചാരുവിന്റെ പുറം നോക്കി ഒന്ന് കൊടുത്തു. ''എന്റീശ്വരാ എന്നെ ഈ പിശാജ് കൊന്നേ..'' എന്നും പറഞ്ഞു അലറി. ''സാരമില്ല മുത്തേ'' എന്നും പറഞ്ഞു സച്ചുവേട്ടൻ എന്നെ തള്ളി മാറ്റി ചാരുവിന്റെ പുറത്തു തടവി കൊടുത്തു. ''മോളെ ഇവള് നിന്നെ പോലെ അല്ല, അവളുടെ മനസ്സ് ശുദ്ധമാ. അതിലെനിക്ക് നിന്റെയോ മറ്റാരുടെയോ സർട്ടിഫിക്കറ്റ് വേണ്ട.'' ഷെസിനെ നോക്കി സിയാനയോടു ഷാദ് പറഞ്ഞു. ''പിന്നെ ഞങ്ങള് പറഞ്ഞ ഡയലോഗ് എന്തിനാണെന്ന് വച്ചാൽ നീ കഷ്ട്ടപെട്ടു ഞങ്ങളെ ഇവിടെ വരെ കൊണ്ട് വന്നതല്ലേ, സങ്കടമാവണ്ട കരുതി. പക്ഷെ ആദ്യത്തെ ഡയലോഗ് കഴിഞ്ഞപ്പോ തന്നെ എനിക്ക് ചിരി വന്നു പോയി. അതാ ഞാൻ മുഖം പൊത്തി നിന്നെ.'' ഷാദ് പറഞ്ഞു. ''ഓ രണ്ടാളും അത്ര നല്ലതായിരുന്നെങ്കിൽ അവർക്കു ഒറ്റയ്ക്ക് ഇവിടെ എന്തായിരുന്നു പണി.'' സിയാന ചോദിച്ചു. ''അത് നീ എന്തിനാടീ അറിയുന്നേ. ഞങ്ങൾക്കില്ലാത്ത ടെൻഷൻ നിനക്കെന്തിനാ..'' ഷാദ് ചോദിച്ചു. അവൻ ആകെ ചൂടായി. ഞാൻ അവന്റെ കൈ പിടിച്ചു വച്ചു. ഇല്ലെങ്കിൽ എപ്പോ അവളെ മുഖം കലങ്ങി എന്ന് ചോദിച്ചാ മതി. ''നിനക്കെന്താ അറിയണ്ടേ ഞങ്ങക്കിവിടെ എന്തായിരുന്നു പണി എന്നല്ലേ, വാ കാണിച്ചു തരാം'' എന്നും പറഞ്ഞു സച്ചുവേട്ടൻ റൂം തുറന്നു അകത്തേക്ക് കേറി.

അവിടെത്തെ ഡെക്കറേഷൻസ് ഒക്കെ കണ്ടു എല്ലാരും അന്തം വിട്ടു നോക്കാണ്. ചാരു സച്ചുവേട്ടനെ കെട്ടിപ്പിടിച്ചു താങ്ക്സ് ഒക്കെ പറയുന്നുണ്ട്. ''ടീ കണ്ടില്ലേ അവർക്കു എന്തായിരുന്നു പണി എന്ന്. ഇനി എന്റെ ഏട്ടനെ പറ്റിയോ ആമിയെ പറ്റിയോ എന്തെങ്കിലും എപ്പോളെങ്കിലും പറഞ്ഞാൽ ഈ ചാരുവിന്റെ തനിക്കൊണം നീ അറിയും കേട്ടോടി മേക്ക് അപ്പ് ബ്ലോക്സേ..'' ചാരു അവളെ നേരെ വിരൽ ചൂണ്ടി പറഞ്ഞു. ''ഇറങ്ങിപ്പോടി..'' ചാരു അലറിയതും ഞങ്ങളെ ഫ്രണ്ട്സും ആ സിയാനയും ഒഴികെ എല്ലാരും പോയി. നജാഫ് സിയാന വരാത്തത് കണ്ടു തിരിച്ചു വന്നു. ''ഇനിയെന്താടീ നിനക്ക് വേണ്ടത്.???'' പ്രിയ അവളോട് ദേഷ്യത്തോടെ ചോദിച്ചു. ''ടീ നീ അതികം സന്തോഷിക്കണ്ട, ഇവന്റെ കൂടെ അല്ലെ ജീവിക്കുന്നെ എത്ര നാൾ ഒരുമിച്ചുണ്ടാകുമെന്നു നമുക്ക് കാണാം.. ഇവനെപോലെ ഒരുത്തന്റെ കൂടെ ജീവിക്കുമ്പോ മറ്റൊരാളെ തേടി പോവ്വുന്നതിൽ തെറ്റൊന്നും ഇല്ല.'' സിയാന ഷാദിനെ ചൂണ്ടി കാണിച്ചു പുച്ഛത്തോടെ പറഞ്ഞു. അവളുടെ വാക്കുകൾ കേട്ട് ഷാദ് തല കുനിച്ചു നിക്കായിരുന്നു. മറുപടി പറയാതെ ഉള്ള അവന്റെ നിപ്പ് കണ്ടു ഞാൻ ആകെ ഷോക് ആയി. അടുത്തതായി അവിടെ നടന്ന കാര്യം കണ്ടു എല്ലാരും ഷോക് ആയി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story