ഡിവോയ്‌സി: ഭാഗം 47

divoysi

രചന: റിഷാന നഫ്‌സൽ

അവൾ സിയാന ഞാൻ ജീവിതത്തിൽ ഏറ്റവും വെറുക്കുന്നവൾ ഇന്നിതാ ആരുടെ മുന്നിലും ഞാൻ തുറന്നു കാണിക്കാൻ ആഗ്രഹിക്കാത്ത എന്റെ പാസ്റ്റ് എല്ലാരുടെ മുന്നിലും പറഞ്ഞിരിക്കുന്നു. എന്തിനാണ് അവളെന്നെ വേണ്ടാ എന്ന് പറഞ്ഞതെന്ന് എല്ലാരുടെ മുന്നിലും വിളിച്ചു പറഞ്ഞു. കാരണം മറ്റൊന്നും അല്ല ബെഡ്‌റൂമിൽ എന്നെകൊണ്ട് ഒന്നിനും കൊള്ളില്ല എന്ന്. ഞാനൊരു ആണല്ല എന്നവൾ പറയാതെ പറഞ്ഞു. അത് കൊണ്ടാണ് അവളെന്നെ വിട്ടു പോയതെന്ന്. സത്യം എന്താണെന്ന് വിളിച്ചു പറയണം എന്നുണ്ടായിരുന്നെങ്കിലും എന്റെ നാവിനു ആരോ വിലങ്ങിട്ടു. കരഞ്ഞു കലങ്ങിയ ആ കണ്ണുകൾ എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു. ഞാൻ ചുറ്റിലും ഒന്ന് കണ്ണോടിച്ചപ്പോ എല്ലാരുടെയും കണ്ണിൽ ഞാൻ കണ്ടത് സഹതാപം മാത്രം ആണ്. രണ്ടാളുടെ ഒഴിച്ച്, ഒന്ന് സച്ചു അവനെല്ലാം അറിയാം. മറ്റേതു ആമി, അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്. ഞാൻ ഈ സത്യം പറയാത്തത് കൊണ്ടാണോ എന്നറിയില്ല, ചിലപ്പോൾ ആവും. അവളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞിട്ട് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ രഹസ്യം ഞാൻ അവളോട് പറഞ്ഞില്ലല്ലോ. ഞാൻ ആകെ നാണം കെട്ടു തല താഴ്ത്തി നിന്നു.

പക്ഷെ പിന്നെ നടന്നത് ഞാൻ ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങൾ ആയിരുന്നു. സിയാന എന്റെ മുഖത്ത് നോക്കി ഒന്നിനും കൊള്ളാത്തവൻ എന്ന് പറഞ്ഞതും ആമിയുടെ കൈകൾ അവളുടെ മുഖത്ത് പതിച്ചു. ഒരു വട്ടം അല്ല രണ്ടു കവിളിലും മാറി മാറി കൊടുത്തു. സത്യം പറഞ്ഞാൽ ഞാൻ അതിശയിച്ചു. ആ അടി എന്റെ കവിളിൽ ആണ് ഞാൻ പ്രതീക്ഷിച്ചതു. ''ഡീ എന്താ കരുതിയെ ഒരു പുരുഷൻ ആണാണെന്നു പറയുന്നത് അവൻ നിനക്ക് കല്യാണ ശേഷം നീ പറഞ്ഞ സുഖങ്ങൾ തരുമ്പോൾ അല്ല, മറിച്ചു അവളെ മറ്റുള്ളവരിൽ നിന്നും സംരക്ഷിച്ചു ചേർത്ത് പിടിക്കുമ്പോൾ ആണ്. അവൻ കൂടെ ഉണ്ടാകുമ്പോ തന്നെ ഞാൻ സുരക്ഷിതയാണെന്നു അവൾക്കു തോന്നുമ്പോൾ ആണ്. പിന്നെ നീ ഇപ്പൊ പറഞ്ഞ കാര്യം അതിൽ എനിക്ക് ചെറിയൊരു സംശയം ഉണ്ട്. വൈകാതെ അതിനുള്ള തെളിവുകളുമായി ഞാൻ നിന്റെ മുന്നിലേക്ക് വരും.'' ആമി അങ്ങനെ പറഞ്ഞതും സിയാനയുടെ മുഖം വിളറി. ''ഡീ നീ എന്നെ തല്ലി അല്ലെ. നീ എന്ത് വേണമെങ്കിലും തെളിയിക്കൂ എനിക്ക് പുല്ലാ...''

സിയാന അലറി. ''ടാ ഇവളെ ജീവനോടെ വേണമെങ്കിൽ നീ ഇപ്പൊ വിളിച്ചോണ്ട് പൊയ്ക്കോ. ഇല്ലെങ്കിൽ ചവിട്ടി കൂട്ടി കത്തിക്കും ഞാൻ.'' അപ്പൊ തന്നെ സച്ചു നേരെ നജാഫിന്റെ അടുത്തേക്ക് പോയി പറഞ്ഞു. നജാഫ് വന്നു സിയാനയെ വലിച്ചു കൊണ്ട് പോയി. സച്ചുവും ആമിയും ഒഴികെ ബാക്കി ആരും എന്റെ മുഖത്തേക്ക് നോക്കുന്നില്ല. ഞാൻ പതിയെ പുറത്തേക്കു നടന്നു. അവർക്കെല്ലാം ചിലപ്പോ വെറുപ്പായിരിക്കും. ഇതേ വെറുപ്പാണല്ലോ ഞാൻ എന്റെ ഉമ്മന്റേയും ഉപ്പന്റെയും മറ്റുള്ളവരുടെയും മുഖത്ത് കണ്ടത്. ആ ദിവസം എന്റെ കണ്മുന്നിലേക്കു വന്നു. ഒരു തേപ്പിൽ നിന്നും മുക്തനാവാൻ എനിക്ക് ഒരു വര്ഷം വേണ്ടി വന്നു. മുമ്പേ സന, അവളെ ഞാൻ അങ്ങനെയാ വിളിച്ചോണ്ടിരുന്നത്, എന്റെ പിന്നാലെ ഉണ്ടായിരുന്നു. എന്റെ വീട്ടിൽ ഉപ്പയും ഉമ്മയും ഒരിക്കയും ഒരനിയത്തിയും ആണ് ഉള്ളത്. സന എന്റെ ഇക്ക ഷഫാദിന്റെ ഭാര്യ സിനാനയുടെ അനിയത്തി ആണ്. ഇക്കാന്റെ കല്യാണം കഴിഞ്ഞ മുതലേ അവളെന്റെ പിന്നാലെ ഉണ്ടായിരുന്നു. പക്ഷെ എനിക്കവളോടൊരിക്കലും അങ്ങനൊരു ഇഷ്ട്ടം തോന്നിയിട്ടില്ല. ഇക്കാന്റെ കല്യാണം കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞാണ് എന്റെ റോങ് നമ്പറുമായി ഞാൻ പ്രണയത്തിൽ ആവുന്നത്. അത് പൊട്ടി പാളീസായപ്പോ ഞാൻ എല്ലാ നിരാശ കാമുകൻമാർ ചെയ്യുന്ന പോലെ പ്രവാസിയായി.

അവിടുന്ന് രണ്ടു വര്ഷം നാട്ടിലേക്ക് പോവാതെ നിന്ന്. അവസാനം ഉമ്മാന്റെ കണ്ണീരിനു മുന്നിൽ ഞാൻ നാട്ടിലേക്ക് പോയി. പക്ഷെ എന്റെ സ്വഭാവം ആകെ മാറിയിരുന്നു. എപ്പോളും ചിരിച്ചു കളിച്ചിരുന്ന എന്റെ സ്ഥായി ഭാവം കലിപ്പ് മാത്രം ആയിരുന്നു. നാട്ടിലെത്തിയപ്പോ നിറ കണ്ണാലെ എല്ലാരും എന്നെ വരവേറ്റു. എന്റെ പിന്നാലെ കുശുമ്പും തല്ലുമായി കഴിഞ്ഞ എന്റെ കുഞ്ഞു പെങ്ങൾ ഷഹന എന്റെ സ്വഭാവം കാരണം എന്നിൽ നിന്നും അകന്നു നിന്നപ്പോ പഴയ ഷാദിനെ ഞാൻ പൊടി തട്ടി എടുത്തു. വീണ്ടും എന്റെ വീട്ടിൽ കളിചിരികൾ തിരിച്ചെത്തി. അതിനിടയിൽ ആണ് ഉപ്പ വീണ്ടും കല്യാണക്കാര്യം എടുത്തിട്ടത്. സമ്മതിക്കില്ല എന്ന് കണ്ടു അവരെല്ലാവരും കൂടി സിനാന ഇത്തയുടെ വീട്ടിലേക്കു വിരുന്നിനെന്നു പറഞ്ഞു സനയെ പെണ്ണ് കാണാൻ കൊണ്ടുപോയി. എനിക്ക് എന്തേലും മനസ്സിലാവുന്ന മുന്നേ അവരെല്ലാം ഉറപ്പിച്ചിരുന്നു. സമ്മതിക്കില്ല എന്ന എന്റെ ഉറച്ച തീരുമാനം ആദ്യമായി നിറഞ്ഞ എന്റെ ഉപ്പാന്റെ കണ്ണീരിനു മുന്നിൽ മാറ്റേണ്ടി വന്നു. ആദ്യം ഒട്ടും മനസ്സ് സമ്മതിച്ചില്ലെങ്കിലും പിന്നീട് സനയോടു സംസാരിച്ചു എന്തോ ഒരിഷ്ടം അവളോട് തോന്നാൻ തുടങ്ങിയിരുന്നു. പക്ഷെ മനസ്സ് അത് അങ്ങോട്ട് സമ്മതിക്കുന്നില്ലായിരുന്നു എന്ന് മാത്രം.

അവസാനം കല്യാണം കെങ്കേമം ആയി നടന്നു. സനയുടെ കഴുത്തിൽ മഹറ് ചാർത്തുമ്പോൾ എന്തോ അപകടം നടക്കാൻ പോവുന്ന പോലെ എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു. ആദ്യരാത്രി പാലുമായി കയറി വന്ന സന, ആ മുഖം ഇപ്പോളും കണ്ണിൽ ഉണ്ട്. പാല് ഇഷ്ടമില്ലാത്തത് കാരണം അവളുടെ പങ്കു കൂടി ഞാൻ കുടിക്കേണ്ടി വന്നു. പക്ഷെ അവളുടെ അടുത്തേക്ക് പോയ ഞാൻ പിന്നീട് കണ്ണ് തുറന്നതു പിറ്റേന്ന് രാവിലെ ആണ്. മുന്നിൽ ചായയുമായി വന്ന സനയുടെ മുഖം വീർത്തു കെട്ടിയിരുന്നു. രാത്രി നടന്നത് റീവൈൻഡ് ചെയ്തപ്പോ മനസ്സിലായി ഒന്നും നടക്കാത്തതിന്റെ കലിപ്പ് ആണതെന്നു. അവളോട് ലോഡുകണക്കിനു സോറി പറഞ്ഞു. ഉമ്മ വെക്കാൻ പോയപ്പോ അവൾ പല്ലു തേക്കു എന്നും പറഞ്ഞു എന്നെ ഓടിച്ചു. പിന്നെ അന്ന് അവൾ ഫുൾ ഉമ്മന്റേയും ഇത്താന്റെയും കൂടെ ആയിരുന്നു. ഞാൻ എത്ര പിന്നാലെ പോയിട്ടും അവളെന്നെ അടുപ്പിച്ചില്ല. രാത്രി അവളുടെ പിണക്കം മാറ്റാൻ ഞാൻ കാത്തിരുന്നു. ഇന്നലത്തെ മുടങ്ങിപ്പോയ ഫസ്റ്റ് നായിട്ട് ഇന്ന് നടത്താൻ വീണ്ടും അവൾ പാലുമായി നമ്രമുഖിയായി റൂമിലേക്ക് വന്നു. അന്നും നടന്നത് മറിച്ചല്ലായിരുന്നു, രാവിലെ എണീറ്റ് റൂമിന് പുറത്തിറങ്ങിയപ്പോ കണ്ടത് മുഖം വീർപ്പിച്ചു നിക്കുന്ന ഭാര്യയെ മാത്രം അല്ല,

വീട്ടുകാരെയും ആണ്. നിനക്കിങ്ങാനൊരു കുറവുണ്ടായിരുന്നെങ്കിൽ എന്തിനാ എന്റെ അനിയത്തിയുടെ ജീവിതം നശിപ്പിച്ചെ എന്ന ഇത്തയുടെ വാക്കുകൾ എന്നെ കൊന്നില്ലന്നേ ഉള്ളൂ.. എന്റെ വാക്കിനോ സംസാരത്തിനോ ഒരു വിലയും ഇല്ല എന്ന് ഒരു നിമിഷം കൊണ്ട് മനസ്സിലായി. അവരുടെ നിർബന്ധത്തിനു ഇത്തയുടെ കസിൻ ആയ ഡോക്ടറെ കാണാൻ പോയി. അവിടെ വച്ച് അവർ വിധി എഴുതി തന്നു, അവള് പറഞ്ഞതൊക്കെ സത്യം ആണെന്ന്. ഈ അപൂർവ രോഗത്തിന് അവർ പേരൊന്നും ഇട്ടില്ല. ഭാര്യയെ കാണുമ്പോൾ പേടിച്ചു ബോധം പോവുന്ന ഭർത്താവ്, ആഹാ കേൾക്കാൻ തന്നെ എന്താ സുഖം. അങ്ങനെ അതും അവിടെ തീർന്നു. മകൻ കാരണം ഉണ്ടായ നാണക്കേട് ഒഴിവാക്കാൻ കോമ്പൻസേഷൻ കൊടുത്തു പള്ളിയിൽ വച്ച് ബന്ധം വേർപെടുത്തി. ഇത്താന്റെ ഏതോ പരിചയത്തിലുള്ള ആളുമായി അവളുടെ നിക്കാഹും ഉറപ്പിച്ചു. അതിന്റെ ചിലവും ഫുൾ ഉപ്പ വഹിക്കും. മോൻ കാരണം ഉണ്ടായ അപമാനത്തിൽ നിന്നും കരകേറാൻ കണ്ട വഴി. പിന്നെ മോന്റെ കുറ്റവും കുറവും നാട്ടുകാർ അറിയാതിരിക്കാനുള്ള കൈക്കൂലി എന്നും പായാം. എന്നോട് എല്ലാരും ഒന്ന് പോയി തന്നൂടെ ഇനിയും ഞങ്ങളെ നാറ്റിക്കണോ എന്ന് പറയാതെ പറഞ്ഞു.

അന്ന് ഇറങ്ങിയതാ ആ വീട്ടിൽ നിന്നും പിന്നെ അങ്ങോട്ട് പോയിട്ടില്ല. നാളുകൾക്കു ശേഷം ഉപ്പയും ഉമ്മയും വിളിച്ചിരുന്നു, പക്ഷെ പോവാൻ മനസ്സ് സമ്മതിച്ചില്ല. എന്നെ മനസ്സിലാക്കാത്തവരെ എനിക്കും വേണ്ട എന്ന് തോന്നി. പെട്ടെന്നാരുടേയോ കരസ്പർശം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി. @@@@@@@@@@@@@@@@@@@@@@@@@@@@@@@@ ഷാദിനെ തപ്പി നടക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരം ആയി. ആഹ് ധാ ഇരിക്കുന്നു ഗാർഡനിൽ. ഞാൻ പതിയെ അവന്റെ അടുത്തേക്ക് പോയിരുന്നു. ഞാൻ ഷോൾഡറിൽ കൈ വച്ചതും ആള് ചിന്തയിൽ നിന്നും ഉണർന്നു. ''സോറി ആമി, ഞാൻ എല്ലാം നിന്നോട് പറയണം എന്ന് കരുതിയതാ. പക്ഷെ എന്തോ..'' മുഴുവനാക്കാൻ സമ്മതിക്കാതെ ഞാൻ അവന്റെ വാ പൊത്തി. ''എനിക്കറിയാം ഷാദ്, എല്ലാ കാര്യങ്ങളും സിയാന പറയുന്ന മുന്നേ എനിക്കറിയാം.'' ഞാൻ പറഞ്ഞു. ''എങ്ങനെ..'' ഷാദ് ''എന്നോട് കുറച്ചു നാൾ മുന്നേ സച്ചുവേട്ടൻ ഷാദിന്റെ പാസ്റ്റ് പറഞ്ഞിരുന്നു. പകുതി ചാരു പറഞ്ഞിരുന്നെങ്കിലും അവൾക്കറിയാത്ത ഈ കാര്യങ്ങൾ ഒക്കെ സച്ചുവേട്ടൻ എന്നോട് പറഞ്ഞിരുന്നു. നമ്മൾ അന്ന് സിയാനയെ കണ്ടില്ലേ അതിനു ശേഷം ആണ് സച്ചുവേട്ടൻ എന്നോട് എല്ലാം പറഞ്ഞത്.'' ഞാൻ പറഞ്ഞു.

അതിനവർ ഒന്ന് മൂളി. കുറച്ചു നേരം ഞങ്ങളെ ഇടയിൽ മൗനം മാത്രം ആയിരുന്നു. പിന്നെ ഞാൻ തന്നെ സംസാരിക്കാൻ തുടങ്ങി. ''ഇങ്ങനെ ഇരുന്നിട്ടെന്തിനാ, ഒന്ന് ചീറപ്പായെ. എല്ലാരും ഭയങ്കര സങ്കടത്തിലാ, ഇയാൾക്കിങ്ങനെ ഒരു പാസ്റ്റ് ഉണ്ടായിട്ടു ആരോടും പറയാതെ ഉള്ളു നീറി നടന്നല്ലോ പറഞ്ഞിട്ട്. വന്നേ..'' ഞാൻ പറഞ്ഞു. ''വേണ്ടടോ, അവരും എന്നെ ഇപ്പോ വെറുക്കുന്നുണ്ടാവും.'' ഷാദ്. ''അതെന്തിനാ ഇയാളാരെയെങ്കിലും കൊന്നോ.. പിന്നെ ഈ കാര്യത്തിന് നമുക്കൊരു തീരുമാനം നാളെത്തന്നെ ഉണ്ടാക്കാം.'' ഞാൻ പറഞ്ഞു. ''എന്ത് തീരുമാനം??'' ഷാദ്. ''അതൊക്കെയുണ്ട് മാഷേ, വെയിറ്റ് ആൻഡ് സീ..'' എന്നും പറഞ്ഞു ഞാൻ ഷാദിനെ വലിച്ചു റൂമിലേക്ക് കൊണ്ട് പോയി. എല്ലാരേയും കണ്ടപ്പോ ആദ്യം അവനൊന്നു മടിച്ചെങ്കിലും എല്ലാരുടെയും കയ്യിൽ നിന്നും നല്ല ഭേഷായി കിട്ടിയപ്പോ ഓക്കേ ആയി. ഇനി ഉള്ളത് എനിക്കാണ് ചെയ്യാൻ. അത് ഞാൻ നാളെ രാവിലെ തന്നെ ചെയ്തിരിക്കും. മോളെ സിയാന നിനക്കുള്ള പണിയുമായി ആമി വരുന്നുണ്ട്. സ്റ്റാർട്ട് കൗണ്ടിങ് യുവർ ടൈം.. കുറച്ചു കഴിഞ്ഞു എല്ലാരും പോയി. ഞാൻ പോയി ഫ്രഷ് ആയി വന്നപ്പോ ഷാദ് ബെഡിൽ മോളിലേക്കു നോക്കി ഇരിപ്പുണ്ട്. ഞാൻ പോയി ''ട്ടോ'' എന്ന് പറഞ്ഞതും ''ഉമ്മാ'' എന്നും പറഞ്ഞു അലറി എണീറ്റു.

അത് കണ്ടു ഞാൻ ചിരിച്ചു ഒരു വഴിക്കായി. ഷാദ് ''ടീ'' എന്നും അലറി എന്റെ അടുത്തേക്ക് വന്നതും ഞാൻ ഓടി ജഗ്ഗും വെള്ളവും എടുത്തു കയ്യിൽ പിടിച്ചു. ''വേണ്ട മോനെ, അടുത്തേക്ക് വന്നാൽ ഇവിടെ വച്ച് തന്നെ ഫ്രഷ് ആവാം, വേണോ..'' എന്ന് പറഞ്ഞു ഞാൻ വെള്ളം ഒഴിക്കുന്ന പോലെ കാണിച്ചു. ''അയ്യോ വേണ്ടേ'' എന്നും പറഞ്ഞു കയ്യും കൂപ്പി ഷാദ് ബാത്റൂമിലേക്കു വന്നു. ഞാൻ പോയി ബെഡ് ഒക്കെ വിരിച്ചു ഒരു സൈഡിൽ കിടന്നു മൊബൈൽ നോക്കാൻ തുടങ്ങി. ഫെബിത്ത മോന്റെ ഫോട്ടോസും വിഡിയോസും അയച്ചിട്ടുണ്ട്. അതും നോക്കി കിടന്നു. കുറച്ചു കഴിഞ്ഞു ഷാദ് വന്നു. ഞാൻ ഉള്ളത് കൊണ്ടാണെന്നു തോന്നുന്നു അവൻ ബെഡിന്റെ അടുത്ത് വന്നു മടിച്ചു നിന്നതു. ഞാൻ ചിരിച്ചോണ്ട് എണീച്ചിട്ടു അവന്റെ കൈ പിടിച്ചു ബെഡിൽ ഇരുത്തി. ''അതെ പേടിക്കണ്ട ഭർത്താവേ, ഞാൻ ഒരു പാവം ആണ്. എന്നെ പേടിക്കേ വേണ്ട, ഇയാളെ ചരിത്രം എന്റടുത്തു സുരക്ഷിതമായിരിക്കും.'' ഞാൻ പറഞ്ഞപ്പോ അവനെന്റെ തലയ്ക്കു തട്ട് തന്നു. ''ടീ പോത്തേ ചരിത്രം അല്ല, ചാരിത്രം..'' ഷാദ് ചിരിച്ചോണ്ട് പറഞ്ഞു. ''ഓ എന്തേലും ആവട്ടെ, ഇയാൾക്ക് ധൈര്യത്തിൽ ഇവിടെ കിടക്കാം ഞാൻ ഒന്നും ചെയ്യില്ല. എന്നെ വിശ്വസിക്കാം മാഷേ, സത്യം....'' ഞാൻ പറഞ്ഞു. ''പോടീ... പോടീ..'' എന്നും പറഞ്ഞു ഷാദ് ചിരിച്ചോണ്ട് മറുവശം കിടന്നു.

ഷാദ് പെട്ടെന്ന് തന്നെ ഉറങ്ങി. പക്ഷെ എന്നെ ഉറക്കം കടാക്ഷിച്ചില്ല. ഞാൻ മൊബൈലിൽ കണ്ണും നട്ടു കിടന്നു. കുറച്ചു കഴിഞ്ഞു മൊബൈലിൽ മെയിൽ റിസീവ്ഡ് എന്ന് കണ്ടതും എന്റെ ഹൃദയം പെരുമ്പറ കൊട്ടി. അത് തുറന്നു നോക്കി വായിച്ചതും ഞാൻ സന്തോഷത്തിൽ ആറാടി. നാളത്തെ നല്ല പുലരി വരവേൽക്കാൻ ഞാൻ നിദ്രയെ പുൽകി. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@ രാവിലെ കണ്ണ് തുറന്നപ്പോ തന്നെ നല്ല ഉന്മേഷം തോന്നി. നെഞ്ചിൽ എന്തോ ഭാരം തോന്നി നോക്കിയപ്പോൾ ആണ് എന്റെ നെഞ്ചോടു ചേർന്ന് ഉറങ്ങുന്ന ആമിയെ കണ്ടത്. ആ കിടപ്പു കണ്ടപ്പോൾ ഞെട്ടലിനേക്കാൾ എന്തോ സന്തോഷം ആണ് തോന്നിയത്. അവളുടെ നിഷ്കളങ്കമായ മുഖത്തു അപ്പോഴും പുഞ്ചിരി ഉണ്ടായിരുന്നു. അറിയാതെ ആ നെറ്റിയിൽ എന്റെ ചുണ്ടമർന്നു. അപ്പൊ ഒന്നൂടി അവളെന്നോട് ചേർന്ന് കിടന്നു. ഇന്നലെ എന്തൊക്കെ ഡയലോഗ് ആയിരുന്നു കിടന്നിടത്തു നിന്നും അനങ്ങില്ല പോലും, ഇപ്പൊ ദേ എന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്നു. എനിക്ക് ചിരി വന്നു. ഞാൻ മെല്ലെ ചുറ്റും നോക്കി, പടച്ചോനെ പെട്ട്. അവളെന്റെ അടുത്തല്ല ഞാൻ അവളെ അടുത്താണ് കിടക്കുന്നതു. ഇപ്പൊ ഇവളെങ്ങാനും എണീറ്റാൽ ഭദ്രകാളി ആവും ഉറപ്പാ. ഞാൻ വേഗം അവളെ മാറ്റിക്കിടത്താൻ നോക്കിയതും ആമി കണ്ണ് തുറന്നതും ഒരുമിച്ചായിരുന്നു. ഞാൻ വേഗം കണ്ണടച്ച് കിടന്നു. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

രാത്രി മെയിൽ നോക്കി കിടന്നതു കൊണ്ട് ഉറങ്ങാൻ ലേറ്റ് ആയി. എണീക്കാൻ വേണ്ടി കണ്ണ് തുറന്നപ്പോ തന്നെ കണ്ടത് ഷാദിന്റെ മുഖം ആയിരുന്നു. നോക്കിയപ്പോ ഞാൻ അവന്റെ നെഞ്ചിൽ തല വച്ചാണ് കിടന്നിട്ടുള്ളത്. എന്തോ എന്റെ സ്വപ്നങ്ങളിൽ ഒന്ന് യാഥാര്ഥ്യം ആയ പോലെ തോന്നി. പതിയെ ആ മുടിയിഴകളിലൂടെ കൈ ഓടിച്ചു. ഭർത്താവിന്റെ നെഞ്ചിൽ തല വച്ചുറങ്ങാൻ എല്ലാ പെൺകുട്ടികളും സ്വപ്നം കാണും. പക്ഷെ ഇവിടെ എനിക്ക് സ്വപ്നം കാണാൻ മാത്രമേ അധികാരം ഉള്ളൂ.. അതിനുള്ള അവകാശം ഷാദ് നൽകിയത് മറ്റൊരാൾക്കാണ്. അതാലോചിച്ചപ്പോ നെഞ്ചിൽ എന്തോ ഭാരം പോലെ തോന്നി. പെട്ടെന്ന് ബോധം വന്നതും ഞാൻ അവന്റെ മേലെ നിന്നും മെല്ലെ എണീച്ചു ഒരോട്ടം ആയിരുന്നു ബാത്രൂമിലേക്കു. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ ആമി എണീറ്റതും ഞാൻ മെല്ലെ കണ്ണ് തുറന്നു നോക്കി. വാലിനു തീ പിടിച്ച പോലെ ഉള്ള അവളുടെ ഓട്ടം കണ്ടു എനിക്ക് ചിരി വന്നു. ഞാൻ അവൾ പോവുന്നതും നോക്കി ചിരിച്ചോണ്ട് ബെഡിൽ കിടന്നു. കുറച്ചു കഴിഞ്ഞു ആമി ബാത്‌റൂമിൽ നിന്നും ഇറങ്ങി. ഒരു പിങ്ക് ചുരിദാർ ആയിരുന്നു വേഷം. തലയിൽ കെട്ടിയ ടവൽ അഴിച്ചു മെല്ലെ മുടി തുടക്കാൻ തുടങ്ങി.

നീണ്ട ഇടതൂർന്ന മുടി ഉണക്കാൻ അവൾ പാട് പെടുന്നുണ്ടായിരുന്നു. ആ കാഴ്ച കാണാൻ തന്നെ രസമായിരുന്നു. പെട്ടെന്നെന്തോ മുഖത്ത് വന്നു വീണു. നോക്കിയപ്പോ ഒരു ചീർപ്പും പിടിച്ചു കൈ ഇടുപ്പിൽ വച്ച് ആമി മുന്നിൽ നിപ്പുണ്ട്. മുഖത്ത് വീണത് അവളെ കയ്യിലുള്ള ടൗവൽ ആണെന്ന് മനസ്സിലായി. ''സ്വാപ്നലോകത്തെ ബാലഭാസ്കരൻറെ സ്വപ്നം കഴിഞ്ഞോ.. അതോ വേറെ എന്തേലും എറിയണോ..'' ആമി ചോദിച്ചു. ''അയ്യോ വേണ്ടേ'' എന്നും പറഞ്ഞു ഞാൻ എണീറ്റു ബാത്രൂമിലേക്കു നടന്നു. ''ടീ നിനക്കിപ്പോ എന്നെ പേടി ഒന്നും ഇല്ലേ. ഷാൾ ഇടാണ്ട് എന്റെ മുന്നിൽ വന്നു നിക്കാനൊക്കെ തുടങ്ങിയല്ലോ. നാണമൊക്കെ പോയോ??'' ഞാൻ പിരികം പൊക്കി അങ്ങനെ ചോദിച്ചതും അവള് വേഗം ഷാൾ എടുത്തു തലയിലിട്ടു എന്നിട്ടെന്നെ നോക്കി ഒന്ന് ഇളിച്ചു തന്നു. ''അന്ത ഭയം ഇരിക്കട്ടും'' എന്നും പറഞ്ഞു ഞാൻ വേഗം ബാത്രൂമിലേക്കു കേറി. ''എന്റെ ഡയലോഗ് എന്നോട് തന്നെ അടിക്കുന്നോ, പുതിയത് എന്തേലും കണ്ടു പിടിക്ക് മോനെ..'' എന്നും പറഞ്ഞു അവനെ പുച്ഛിച്ചു ഞാൻ എന്റെ മുടി കെട്ടാൻ തുടങ്ങി. കുറച്ചു കഴിഞ്ഞു ഷാദ് റെഡി ആയി ബാത്‌റൂമിൽ നിന്നും ഇറങ്ങി. ഞാനും അവന്റെ കൂടെ പുറത്തു ബ്രേക്ക്ഫാസ്റ് കഴിക്കാൻ പോയി. ''ഡീ ഇന്നെന്താ ബ്ലാക്കിന് അവധി ആണോ?'' ഷാദ് ''അതെ, ഇന്ന് ബ്ലാക് ഇട്ടാൽ എന്നെ ആൾക്കാരുടെ മുന്നിൽ വച്ച് തന്നെ ഡ്രസ്സ് മാറ്റിക്കും എന്നാണു അവളുമാരുടെ ഭീഷണി. ദേഷ്യം വന്നാൽ അതും ചെയ്യും ആ തെണ്ടികൾ..'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

അത് കേട്ട് ഷാദ് പൊരിഞ്ഞ ചിരി ആയിരുന്നു. എന്നെ നോക്കും എന്നിട്ടു ചിരിക്കും പിന്നെയും എന്നെ നോക്കും എന്നിട്ടു ചിരിക്കും. ''എന്താ കൊന്താ ഇങ്ങനെ ഇളിക്കുന്നെ...'' ഞാൻ ചോദിച്ചു. ''ഞാൻ ആ കാര്യം ഒന്ന് ഇമേജിൻ ചെയ്യുവായിരുന്നു..'' ഷാദ് പറഞ്ഞു. ''ഏതു കാര്യം..'' ഞാൻ ചോദിച്ചു. ''നീ ഇപ്പൊ പറഞ്ഞ കാര്യം..'' എന്നും പറഞ്ഞു ഷാദ് വീണ്ടും ചിരിക്കാൻ തുടങ്ങി. ''ഛീ വൃത്തികെട്ട കൊരങ്ങാ'' എന്നും വിളിച്ചു ഞാൻ അവന്റെ കഴുത്തു പിടിച്ചു അമർത്താൻ തുടങ്ങി. ''ഡീ വിടെടീ, ഞാൻ ചത്ത് പോവും...'' ഷാദ് ''ആഹ് ചാവട്ടെ, അതിനു തന്നെയാ പിടിച്ചത്..'' ഞാൻ പറഞ്ഞു. ''നല്ല മോളല്ലേ വിട്, ദേ എനിക്ക് ശ്വാസം മുട്ടുന്നു.'' ഷാദ്.. ''മുട്ടട്ടെ..'' ഞാൻ പറഞ്ഞു. ''ആഹാ പറഞ്ഞാ കേൾക്കില്ല അല്ലെ...'' എന്നും പറഞ്ഞു അവൻ എന്നെ പിടിച്ചു തള്ളിയതും ഞാൻ ദേ പോവുന്നു ബാലൻസ് കിട്ടാതെ പിന്നോട്ടേക്കു... ഞങ്ങൾ സ്റ്റെപ്പിന്റെ അടുത്തായിരുന്നു നിന്നതു. ഞാൻ കണ്ണിറുക്കി അടച്ചു. അപ്പൊ തന്നെ ''ആമീ'' എന്നും വിളിച്ചു അവൻ എന്റെ കൈ പിടിച്ചു വലിച്ചു. ആ നെഞ്ചിലേക്ക് ഞാൻ സേഫ് ആയി ലാൻഡ് ചെയ്തു. ഹോ ഇപ്പൊ സ്വർഗ്ഗത്തിലെത്തും എന്ന് കരുതിയതാ. ''ടാ എന്തേലും പറ്റിയോ..'' അവനെന്റെ തലയിലൂടെ തടവി കൊണ്ട് ചോദിച്ചു. ആൾ പേടിച്ചെന്നു തോന്നുന്നു. എനിക്ക് ചിരി വന്നു. ''ആഹാ തള്ളിയിട്ടു കൊല്ലാൻ നോക്കിയതും പോരാ എന്നിട്ടു ഇപ്പൊ ചോദിക്കുന്നത് കേട്ടില്ലേ..'' ഞാൻ ഷാദിന്റെ വയറ്റിൽ ഒരു കുത്തു കൊടുത്തിട്ടു ചോദിച്ചു.

''ടീ ഇങ്ങനെ കുത്തല്ലേ എന്ന് എത്ര വട്ടം പറഞ്ഞു.'' ഷാദ് അലറി. അവനു നന്നായി വേദനിച്ചു തോന്നുന്നു. സത്യം പറഞ്ഞാൽ ഞാൻ പേടിച്ചു. എന്റെ കണ്ണൊക്കെ നിറയാൻ തുടങ്ങി. ''ഓ സോറി സോറി ഞാൻ ഷൗട്ട് ചെയ്യണമെന്ന് വിചാരിച്ചതല്ല. പെട്ടെന്ന് വേദനിച്ചപ്പോ പറഞ്ഞു പോയതാ.'' ഷാദ് പറഞ്ഞു. ഞാൻ മുഖം വീർപ്പിച്ചു തിരിഞ്ഞു നിന്നു. ''ഡാ സോറി.. നീ ഇങ്ങനെ നിക്കല്ലേ, സോറി പറഞ്ഞില്ലേ..'' ഷാദ് വീണ്ടും പറഞ്ഞു. ''അങ്ങനെ പറഞ്ഞിട്ടൊന്നും കാര്യമില്ല. അവളെയും നീ ചതിച്ചതല്ലേ.'' ശബ്ദം കേട്ട് നോക്കിയപ്പോ സിയാന. ആഹാ തേടിയ വള്ളി ഇങ്ങോട്ടു വന്നു കാലിൽ ചുറ്റി. ഇനി ആ വള്ളി കൊണ്ട് ഞാൻ നിന്റെ കഴുത്തു മുറുക്കും മോളെ.. ''നീ നിന്റെ കാര്യം നോക്കി പോ..'' ഷാദ് ദേഷ്യത്തോടെ പറഞ്ഞു. ''എന്റെ കാര്യം ഞാൻ നോക്കി പോയല്ലോ. ഇനി ഇവളും പൊയ്‌ക്കോട്ടെ, അതാ അവൾക്കു നല്ലതു.'' സിയാന പുച്ഛത്തോടെ അവനെ നോക്കി ചിരിച്ചു. അപ്പോളേക്കും ഞങ്ങളെ ഫ്രണ്ട്സ് അവിടെ എത്തി. ''നിന്നെ ഞാൻ കാണാൻ ഇരിക്കയായിരുന്നു മോളെ. നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു. ആൾക്കാരെ പറ്റിക്കാൻ ഇത്ര നല്ല കഴിവുണ്ടെന്ന് കണ്ടാൽ പറയില്ലാട്ടോ... ബ്രില്യന്റ്.'' എന്നും പറഞ്ഞു കൈ മുട്ടി ഞാൻ അവളെ ചുറ്റും നടന്നു. അവളെന്നെ സംശയത്തോടെ നോക്കി.

''നീ ഇന്നലെ എന്തൊക്കെയോ പറഞ്ഞല്ലോ, സത്യം പറ അതൊക്കെ ഉള്ളതാണോ...'' ഞാൻ ചോദിച്ചു. ''പിന്നെ സത്യം അല്ലാതെ...'' അവള് നിന്നു പരുങ്ങാൻ തുടങ്ങി. ''ഷാദ് അന്ന് ഏതു ഹോസ്പിറ്റലിൽ ആണ് കാണിച്ചത്.'' ഞാൻ ചോദിച്ചു. ''അത് സിറ്റി ഹോസ്പിറ്റൽ ആണെന്ന് തോന്നുന്നു.'' ഷാദ്. ''ഇവളുടെ കസിൻ അല്ലെ ഡോക്ടർ...'' ഞാൻ ചോദിച്ചു. ''അതെ, എന്താ നീ ചോദിക്കാൻ??'' ഷാദ്. അവന്റെ മുഖത്തും ഒരു പരിഭ്രമം കണ്ടു. ''ടോ പൊട്ടൻ ഭർത്താവേ , പറഞ്ഞത് ഇവൾ കാണിച്ചത് ഇവളുടെ കസിൻ ഡോക്ടർക്ക്, ഇവളെ കെട്ടിയതു ഇവളെ ഇത്താന്റെ പരിചയക്കാരൻ അല്ല ഇവളെ കാമുകൻ.'' ഞാൻ പറഞ്ഞതും ഷാദ് ആകെ ഞെട്ടി. ''നീ എന്തൊക്കെയാ പറയുന്നേ???'' ഷാദ് ചോദിച്ചു. ''ഞാൻ അല്ല ഇവൾ പറയും, അല്ലെ സിയാന.'' ഞാൻ ചോദിച്ചു. ''ഞാൻ... ഞാൻ പറഞ്ഞതൊക്കെ സത്യം ആണ്.'' സിയാന പറഞ്ഞു. ''ആണോ, എന്നാ പിന്നെ ഇതെന്താടീ...'' ഞാൻ അവൾക്കു ഇന്നലെ കിട്ടിയ മെയിൽ കാണിച്ചു കൊടുത്തു. അവൾ അത് നോക്കി നിന്നു. പെട്ടെന്ന് ഷാദ് അത് വാങ്ങി നോക്കി. എന്നിട്ടു എന്നെ നോക്കി. ''സച്ചുവേട്ടൻ എന്നോട് കാര്യങ്ങൾ പറഞ്ഞപ്പോൾ എനിക്കെന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയിരുന്നു.

അത്കൊണ്ടാണ് കഴിഞ്ഞ ആഴ്ച ഹോസ്പിറ്റലിൽ മന്ത്‌ലി ചെക്കപ്പ് നടത്തുമ്പോ ഫുൾ ബോഡി ചെക്കപ്പ് വേണം എന്ന് കള്ളം പറഞ്ഞു ഷാദിനെ ആ ഡോക്ടറെ അടുത്തേക്ക് വിട്ടത്. അവിടെ വച്ച് ഇയാളെ ആ ഡോക്ടർ ചെക് ചെയ്തതിന്റെ റിസൾട്ട് ആണിത്. തനിക്കു യാതൊരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞിട്ട്.'' എന്ന് പറഞ്ഞു ഞാൻ ചിരിച്ചു. പക്ഷെ ഷാദ് ഫുൾ കലിപ്പിൽ ആണ്. ''ഇതിനാണോടീ ദുഷ്‌ട്ടെ നീ എന്നെ ആ ഡോക്ടറെ അടുത്ത് കൊണ്ട് പോയത്. ഈ കാര്യങ്ങൾ ഒക്കെ എനിക്കറിയുന്നതല്ലേ. അയാളെ കയ്യിൽ നിന്നും ഞാൻ എങ്ങനെയാ രക്ഷപ്പെട്ടതെന്ന് എനിക്കെ അറിയൂ..'' ഷാദ് പറഞ്ഞതും ഞാൻ ആകെ ഷോക് ആയി. ''എന്താ പറഞ്ഞെ, ഷാദിന് എല്ലാം അറിയാമായിരുന്നെന്നോ...'' ഞങ്ങളെക്കാൾ ഷോക്കായതു സിയാന ആയിരുന്നു. ''അതേടീ പുല്ലേ, നീ എന്താ കരുതിയെ ഞാൻ വെറും പൊട്ടൻ ആണെന്നോ... നിന്റെ ഡോക്ടറെ കണ്ടു കഴിഞ്ഞ ശേഷം ഞാൻ വേറെ ഡോക്ടറെ കാണാൻ പോയിരുന്നു. അയാൾ പറഞ്ഞു എനിക്കൊരു കുഴപ്പവും ഇല്ലെന്നു. അപ്പൊ ഞാൻ ബോധം കെടാൻ കാരണം എന്താണെന്ന് ചോദിച്ചപ്പോ അതിനു ബ്ലഡ് ടെസ്റ്റ് ചെയ്യണം എന്ന് പറഞ്ഞു. അങ്ങനെ ബ്ലഡ് കൊടുത്തു ഞാൻ വീട്ടിലേക്കു വന്നപ്പോ എന്നോട് ഒരു തരത്തിലും സംസാരിക്കാൻ എന്റെ വീട്ടുകാർ തയ്യാറായില്ല.

പിന്നെ കരുതി റിപ്പോർട്ട് കിട്ടിയിട്ട് തെളിവോടെ പറയാം എന്ന്. പിറ്റേന്ന് റിപ്പോർട്ട് കിട്ടിയപ്പോ മനസ്സിലായി നീ എനിക്ക് പാലിൽ ഭംഗിയായി ഉറക്ക ഗുളിക കലക്കി തന്നത് കാരണം ആണ് എന്റെ ബോധം പോയതെന്ന്. ദേഷ്യം കൊണ്ട് വിറച്ചു ഞാൻ നിന്റെ വീട്ടിലേക്കു വന്നിരുന്നു. അപ്പൊ അവിടെ നീയും നിന്റെ ഉമ്മയും ഒന്നും ഇല്ലായിരുന്നു. നിന്റെ ഉപ്പാനോട് കാര്യം പറഞ്ഞപ്പോ അങ്ങേരു എന്റെ കാലിൽ വീണു. നിനക്ക് ഏതോ ചെക്കനെ ഇഷ്ടമായിരുന്നു എന്നും അയാളെ നിര്ബന്ധത്തിനാ നീ കല്യാണത്തിന് സമ്മതിച്ചതെന്നു പറഞ്ഞു. അതോണ്ടായിരിക്കും നീ ഇങ്ങനൊക്കെ ചെയ്തതെന്ന്. ഈ കാര്യം വീട്ടിൽ പറഞ്ഞാൽ എല്ലാരും സിയാനയെ വെറുക്കുന്നതിന്റെ കൂടെ ഇത്തയെ കൂടി വെറുക്കും എന്നും ഇത്തയെ വീട്ടിൽ നിന്നും പുറത്താക്കുമെന്നും പറഞ്ഞു. അയാള് കരഞ്ഞു കാലു പിടിച്ചത് കാരണം ആരോടും ഒന്നും പറയണ്ട എന്നാ വിചാരിച്ച. പക്ഷെ എന്റെ ഉപ്പയും ഉമ്മയും അറിയണം എന്ന് തോന്നി. പക്ഷെ വീട്ടിലേക്കു പോയപ്പോ എന്റെ ഒരു വാക്കു കേൾക്കാൻ ആരും തയ്യാറായില്ല. പിന്നെ കുറെ നാളത്തെ കാത്തിരിപ്പിന് ശേഷം എന്റെ ഇക്ക ഒരു ഉപ്പയാവാൻ പോവുന്നു എന്ന സന്തോഷം കൂടി അവിടെ ഉണ്ടായിരുന്നു. അതോണ്ട് തന്നെ ആ ശ്രമം ഞാൻ ഉപേക്ഷിച്ചു. എന്നെ വിശ്വസിക്കാത്തവരെ എനിക്കും വേണ്ട എന്ന് കരുതി ഞാൻ ആ വീട് വിട്ടു ഇറങ്ങി. നിന്റെ ഉപ്പ എന്റെ കാലു പിടിച്ചത് കൊണ്ട് മാത്രം ആണ് നീ ഇപ്പോഴും എന്റെ മുന്നിൽ നിക്കുന്നത്.''

ഷാദ് ദേഷ്യത്തോടെ പറഞ്ഞു. ഞങ്ങൾ ഒക്കെ ആകെ വണ്ടറടിച്ചു നിക്കുന്നുണ്ടായിരുന്നു. സിയാന തല താഴ്ത്തി നിക്കാണ്. പെട്ടെന്ന് അവള് കരഞ്ഞോണ്ട് ഷാദിന്റെ കയ്യിൽ പിടിച്ചു. അതെനിക്ക് ഇഷ്ട്ടായില്ല, ബട്ട് ഞാൻ മിണ്ടാതെ നിന്നു. ''സോറി ഷെഹ്‌സാദ്, ഞാൻ എനിക്ക്..'' എന്നും പറഞ്ഞവൾ കരഞ്ഞു. ഷാദ് അവളെ കൈ വിടുവിച്ചു.. എന്നിട്ടു കരച്ചില് നിർത്താൻ പറഞ്ഞു. പക്ഷെ അവള് വീണ്ടും കരയാൻ തുടങ്ങി. ''സോറി പറഞ്ഞാൽ തീരാത്ത തെറ്റാണ് ഞാൻ ചെയ്തത് എന്ന് എനിക്കറിയാം. പക്ഷെ എന്റെ മുന്നിൽ വേറെ വഴി ഇല്ലായിരുന്നു. ഞാനും നജൂക്കയും തമ്മിൽ ഇഷ്ട്ടത്തിൽ ആയിരുന്നു. മുമ്ബ് ഷെഹ്സാദിനേ എനിക്ക് ഇഷ്ട്ടമായിരുന്നു എന്നുള്ളത് സത്യമാണ്. പക്ഷെ അപ്പൊ ഇയാളെന്നെ മൈൻഡ് ചെയ്തില്ല. പിന്നെ ആണ് നജൂക്ക എന്റെ ജീവിതത്തിലേക്ക് വന്നത്. ഉപ്പാനോട് ഞാൻ കാലുപിടിച്ചു പറഞ്ഞതാ വേണ്ട എന്ന്. പക്ഷെ എന്റെ വാക്കിനെ ആരും മുഖ വിലക്കെടുത്തില്ല. അപ്പൊ എന്റെ മുന്നിൽ ഇങ്ങനൊരു വഴിയേ ഉണ്ടായിരുന്നുള്ളു. സോറി.'' എന്നും പറഞ്ഞു സിയാന പൊട്ടിക്കരഞ്ഞു. ''അത് പോട്ടെ, താൻ കരയണ്ട. സ്നേഹിച്ചവരെ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന എനിക്കറിയാം അത് കൊണ്ടാണ് ഞാൻ ആരെയും ഒന്നും അറിയിക്കാതിരുന്നേ.

ഇനിയും ആരും ഒന്നും അറിയില്ല. താൻ പൊയ്ക്കോ...'' ഷാദ് പറഞ്ഞു. സിയാന ഒന്ന് ചിരിച്ചെന്നു വരുത്തി. ''സോറി തന്നോട് അങ്ങനൊക്കെ പറഞ്ഞതിന്.. എന്നോട് ഒന്നും തോന്നരുത്..'' എന്നും പറഞ്ഞു സിയാന എന്റെ കയ്യിൽ പിടിച്ചു കരഞ്ഞു. ''ഷോ ഇങ്ങനെ കരയല്ലേ ആ മേക് അപ്പ് ഒക്കെ പോവും..'' അപ്പൊ അവളെന്നെ തല പൊക്കി നോക്കി. ഞാൻ കൈ മുട്ടി അവളെ ചുറ്റും നടന്നു. എന്നിട്ടു ചിരിക്കാൻ തുടങ്ങി കൂടെ ഞങ്ങടെ ഫ്രണ്ട്ും. ''സൂപ്പർ ആക്ടിങ് അല്ലെ ആമി...'' ചാരു ന്നോട് ചോദിച്ചു. ''ിന്നെ ഒരു നിമിഷം ഞാൻ പോലും ിശ്വസിച്ചു പോയി.'' ഞാൻ പറഞ്ഞു. ''എന്താ നീ പറയുന്നേ.'' സിയാന ചോദിച്ചു. ഷാദ് എന്നെ ചോദ്യഭാവത്തിൽ നോക്കുന്നുണ്ട്. ''നിന്റെ അഭിനയം കലക്കി മോളെ. ഓ ഓസ്ക്കാർ കിട്ടും.'' ''ഏയ് ഇല്ല ആമി, അതിവൾക്കു കുറഞ്ഞു പോവും ഇവൾ അതുക്കും മേലെ.'' പ്രവീണേട്ടൻ പറഞ്ഞു. ''നിങ്ങളൊക്കെ എന്താ പറയുന്നേ.'' ഷാദ് ചോദിച്ചു.

''ടീ നീ പറഞ്ഞതൊക്കെ സത്യം ആണോ, ആണോന്നു.'' ഞാൻ ദേഷ്യത്തോടെ ചോദിച്ചു. അവൾ അതെ എന്ന് തലയാട്ടിയതും എന്റെ നിയന്ത്രണം വിട്ടു പോയി. ഞാൻ അവളെ മുഖത്തൊന്നു കൊടുത്തു. അപ്പൊ ഞങ്ങളെ ഫ്രൻഡ്‌സൊക്കെ വിസിലടിച്ചു. ''ആമീ നീ എന്താ ചെയ്യുന്നേ..'' ഷാദ് എന്റെ കൈ പിടിച്ചിട്ടു ചോദിച്ചു. ''വെയിറ്റ് ചെയ് മാഷേ, ഇതൊന്നു തീരട്ടെ അപ്പൊ മോന് എല്ലാം മനസ്സിലാവും.'' ഞാൻ പറഞ്ഞു. ''പറയെടീ നീ പറഞ്ഞതൊക്കെ സത്യം ആണോ.'' ഞാൻ വീണ്ടും ചോദിച്ചു. ''അതെ.'' സിയാന പറഞ്ഞു. ''ആണോ, എന്നിട്ടു അയാൾ അങ്ങനെ അല്ലല്ലോ പറഞ്ഞത്.'' എന്ന് പറഞ്ഞു ഞാൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് എല്ലാരും നോക്കി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story