ഡിവോയ്‌സി: ഭാഗം 48

divoysi

രചന: റിഷാന നഫ്‌സൽ

''നജൂക്ക..'' സിയാന പതിയെ പറഞ്ഞു. ''അതെ മോളെ നിന്റെ നജൂക്ക തന്നെ. നീ പറഞ്ഞതൊക്കെ കള്ളം ആണെന്ന് ഇന്നലെ മെയിൽ കിട്ടിയപ്പോ തന്നെ എനിക്ക് മനസ്സിലായല്ലോ. അപ്പൊ ബാക്കി കാര്യങ്ങൾ അറിയാൻ ഞാൻ സച്ചുവേട്ടനെ വിളിച്ചു നിന്റെ നജൂക്കാനേ അങ്ങ് പൊക്കാൻ പറഞ്ഞു. അവരതു ഭംഗിയായി ചെയ്തു. രണ്ടു കിട്ടിയപ്പോ നിന്റെ നജൂക്ക എല്ലാം തത്ത പറയുന്ന പോലെ പറഞ്ഞു.'' ഞാൻ പറഞ്ഞതും അവളെന്നെ രൂക്ഷമായി നോക്കി. ''പക്ഷെ ഷാദിന് എല്ലാം അറിയാമാരുന്നു എന്ന ട്വിസ്റ്റ് ഞാൻ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല.'' ഞാൻ പറഞ്ഞു. സിയാന നജാഫിനെ നോക്കിയിട്ടു എന്നെ വീണ്ടും നോക്കിപ്പേടിപ്പിക്കാൻ തുടങ്ങി. ''നോക്കിപ്പേടിപ്പിക്കുന്നോടീ ഉണ്ടക്കണ്ണീ ആ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും.'' ഞാൻ പറഞ്ഞു. ''എന്താ ആമീ ഇതൊക്കെ. ആരെങ്കിലും ഒന്ന് പറ.'' ഷാദ് ചോദിച്ചു. ''ഓക്കേ നീ പറയാൻ തുടങ്ങു... അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ പറയാം. ഇവള് സിയാന ഇപ്പൊ പറഞ്ഞതും ഇവളുടെ ആ കള്ള തന്തപ്പടി അന്ന് ഷാദിനോട് പറഞ്ഞതും ഒക്കെ കള്ളം ആണ്. എല്ലാം ഇവരുടെ പ്ലാൻ ആയിരുന്നു. ഇവളെ ഉപ്പാന്റെ ബിസിനെസ്സ് ഒക്കെ പൊട്ടി ആകെ പാളീസായി നിക്കുമ്പോൾ ആണ് ഷാദിന്റെ ഉപ്പ കല്യാണ ആലോചനയും കൊണ്ട് പോയത്. അതിവർക്കു ഒരു പിടിവള്ളി ആയി.

ജോലി ഇല്ലാതെ നജാഫിനും ഒന്നും ചെയ്യാൻ പറ്റാത്ത സമയം ആയിരുന്നു. പണവും വേണം എന്നാ നജാഫിനെ വിടാനും പറ്റില്ല, അങ്ങനെ ഈ നിക്കുന്ന പുന്നാര മോളുടെ തലയിൽ ഉദിച്ചതാ എല്ലാം. നിന്നെ കെട്ടി എന്തേലും പറഞ്ഞു ഒഴിവാക്കി കൊമ്പൻസേഷൻ വാങ്ങുക. അതിനു എന്ത് കാരണം കണ്ടു പിടിക്കും എന്നാലോചിച്ചപ്പോ ഇവള് തന്നെയാ എല്ലാ ഐഡിയയും പ്ലാൻ ചെയ്തത്. നിന്റെ പാലിൽ ഉറക്ക ഗുളിക ഇട്ടു നിന്നെ മയക്കി. എന്നിട്ടു എല്ലാരെ മുന്നിലും നിന്നെ മോശക്കാരൻ ആക്കി. ഒരു പെണ്ണ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ലല്ലോ. ഇതെല്ലാം ഈ പുന്നാര മോന് രണ്ടു കൊടുത്തപ്പോ പറഞ്ഞതാ.'' സച്ചുവേട്ടൻ പറഞ്ഞു നിറുത്തി. ''അപ്പൊ അവളുടെ ഉപ്പ പറഞ്ഞതൊക്കെ...'' ഷാദ് ചോദിച്ചു. ''പച്ച കള്ളം. ഇവൾ ആദ്യം ഷാദിനെ സംസാരിച്ചു വീഴ്ത്തി. തനിക്കു സംശയം തോന്നാതിരിക്കാനാ അങ്ങനെ ചെയ്തേ. പിന്നെ എല്ലാം ഇവരെ പ്ലാനിംഗ് പോലെ നടന്നു. ആദ്യമേ പ്ലാൻ ചെയ്ത പോലെ ഇവളെ കസിൻ ഷാദിനെതിരെ റിപ്പോർട്ട് കൊടുത്തു. പിന്നെ ഷാദിന്റെ ഉപ്പാനെ കൊണ്ട് പള്ളിയിൽ വച്ച് തന്നെ ബന്ധം വേർപ്പെടുത്തി.

കൊമ്പൻസേഷൻ ആയി ഒന്നും വേണ്ട എന്നൊക്കെ പറഞ്ഞു ഇവര് അഭിനയിച്ചെങ്കിലും ഷാദിന്റെ ഉപ്പ ഇവർക്ക് ഇരുപത്തഞ്ചു ലക്ഷം ആണ് കൊടുത്തത്. ആ പൈസ കൂടാതെ ഇവളുടെയും നജാഫിന്റെയും കല്യാണം നടത്തി കൊടുത്തു. ഷാദിന്റെ ഉപ്പാന്റെ കമ്പനിയിൽ നജാഫിനു ജോലിയും കൊടുത്തു. മൊത്തത്തിൽ ഊറ്റി എടുത്തു എന്ന് പറയാം.'' ഞാൻ പറഞ്ഞു. ഷാദ് ദേഷ്യം കൊണ്ട് നിന്നു വിറക്കുകയാണ്. നേരെ നജാഫിന്റെ അടുത്ത് പോയി രണ്ടു പൊട്ടിച്ചു. പിന്നെ സിയാണെന്റെ നേരെ പോയി. ''നിന്നെ ഞാൻ ഒന്നും ചെയ്യില്ല, കാരണം നിന്നെ പോലൊരു വിഷജന്തുവിനെ തൊട്ടാൽ എന്റെ കൈ ഒന്നിനും കൊള്ളാതെ ആവും. എന്തിനായിരുന്നെടീ ഇതൊക്കെ. എന്റെ വീട്ടുകാർ പോലും നിങ്ങളെ അല്ലെ വിശ്വസിച്ചേ.'' ''അതിനും ഒരു കാരണമുണ്ട് ഷാദ്. ഷാദ് ഇവളുടെ ഉപ്പാനെ കാണാൻ പോയതിനു ശേഷം ഇവളെ ഉപ്പ ഷാദിന്റെ വീട്ടിൽ വിളിച്ചിരുന്നു. എന്നിട്ടു ഇയാളെ ഉപ്പാനോട് പറഞ്ഞു ഷാദ് അവിടെ പോയി അയാളെ ഭീഷണിപ്പെടുത്തിയെന്ന്.

ഷാദിന് എല്ലാം നേരത്തെ അറിയാമായിരുന്നെന്നും എന്നിട്ടും അയാളെ മോളെ കല്യാണം കഴിച്ചു ജീവിതം നശിപ്പിക്കാൻ നോക്കിയതാണെന്നു പറഞ്ഞു കരഞ്ഞു. പിന്നെ സിയാനയെ ഷാദിന്റെ കൂടെ വിട്ടില്ലെങ്കിൽ അവളെ കൊന്നു കളയും എന്നൊക്കെ പറഞ്ഞു. അവളെ വേറെ ആരുടെ കൂടെയും ജീവിക്കാൻ സമ്മതിക്കില്ല എന്ന് ഷാദ് പറഞ്ഞെന്നു ഇവളെ ഉപ്പ ഷാദിന്റെ ഉപ്പാനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതൊക്കെ കൊണ്ടാണ് ഷാദിനോട് വീട്ടുകാർക്ക് ദേഷ്യം ആയതും ആരും സംസാരിക്കാതെ ഇരുന്നതും. ഷാദ് വീട് വിട്ടു പോയപ്പോൾ അവർക്കു കൂടുതൽ എളുപ്പം ആയി.'' ഞാൻ പറഞ്ഞു. ''എന്നാലും ഇങ്ങനൊക്കെ ചെയ്യാൻ മാത്രം എന്ത് തെറ്റാണെടീ ഞാൻ നിന്നോട് ചെയ്തേ..'' ഷാദ് സിയാനയോടു ചോദിച്ചു. ''അതെ എല്ലാം സത്യം ആണ്.. വെറുപ്പായിരുന്നു നിന്നോടെനിക്ക്. എത്ര കാലം ഞാൻ നിന്റെ പുറകെ നടന്നു, നീ എന്നെ മൈൻഡ് ചെയ്തില്ല. അതിനൊക്കെ കൂടെ ഉള്ളതാ നിനക്ക് തന്നത്. എന്റെ പ്രതികാരം..'' എന്നും പറഞ്ഞു സിയാന പൊട്ടിച്ചിരിച്ചു. അവളുടെ ആ ഭാവ മാറ്റം കണ്ടപ്പോ ഞങ്ങളെല്ലാവരും ഒന്ന് പേടിച്ചു.

അപ്പൊ തന്നെ ഷാദിന്റെ കൈ അവളെ കവിളിൽ പതിഞ്ഞു. അവളെ ചുണ്ടൊക്കെ പൊട്ടി ചോര വന്നു. ''ഇത് നീ ചോദിച്ചു വാങ്ങിയതാ.. ഇനി ഒരിക്കലും എന്റെ കണ്മുന്നിൽ കണ്ടു പോവരുത്.'' സിയാനയെ തള്ളിമാറ്റി കൊണ്ട് ഷാദ് പറഞ്ഞു. ഞാൻ അവന്റെ കയ്യിൽ പിടിച്ചു. നജാഫ് വന്നു സിയാനയെ കൂട്ടികൊണ്ടു പോയി. ''ടാ അങ്ങനെ അവളെ വെറുതെ വിടാൻ പറ്റോ. നിന്നോട് ചെയ്തതിനൊക്കെ നമുക്ക് പകരം വീട്ടണം.. പിന്നെ നിന്റെ ഉപ്പാന്റെ കയ്യിൽ നിന്നും തട്ടിയ പണം ഒക്കെ തിരിച്ചു പിടിക്കണ്ടേ??'' സച്ചുവേട്ടൻ ആണ്. ''വേണ്ട, ഒന്നും വേണ്ട. ഞാൻ എന്ത് ചെയ്താലും ഒന്നും അറിയാത്ത ഇവരുടെയൊക്കെ ചതിയിൽ പെട്ട എന്റെ ഇത്തയെ ആണ് അത് ബാധിക്കാ. അതോണ്ട് ഒന്നും വേണ്ട.'പിന്നെ പണം അത് പടച്ചോൻ ആവശ്യത്തിൽ അതികം എന്റെ കുടുംബത്തിന് കൊടുത്തിട്ടുണ്ട്. അത് മതി.'' എന്നും പറഞ്ഞു ഞാൻ ആമിയെ നോക്കി. ''താങ്ക്സ്...'' അവളൊന്നു പുഞ്ചിരിച്ചു. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ ''നടന്നതൊക്കെ ഒരു സ്വപ്നം പോലെ തോന്നുന്നു.

എന്നാലും ഇവളിത്ര വലിയ ഫ്രോഡ് ആണെന് ഞാൻ കരുതിയെ ഇല്ല. ആ കള്ള കിളവന്റെ കരച്ചിലും സങ്കടവുമൊക്കെ വിശ്വസിച്ച എന്നെ പറഞ്ഞാ മതിയല്ലോ..'' ഞാൻ പറഞ്ഞു. അപ്പൊ എല്ലാ തെണ്ടികളും നിന്നു ചിരിക്കാ. ഞാൻ ഒന്ന് കൊടുത്തപ്പോ എല്ലാരും നേരെ ആയി. ''അതെ ഇങ്ങനെ ശോകം അടിച്ചു ഇരിക്കാൻ ആണോ ഭാവം. രാത്രി പാർട്ടി ഇല്ലാത്തോണ്ട് വൈകുന്നേരം ഇവിടുന്നു പോവാം. ഇപ്പൊ നമുക്ക് എന്ജോയ് ചെയ്യാം എന്നും പറഞ്ഞു ഷാജു ഞങ്ങളെ ഫുഡ് കഴിക്കാൻ കൊണ്ട് പോയി.'' എന്തോ മനസിന് ഒന്നും പോവുന്നില്ല. എന്നാലും ആമി എനിക്ക് വേണ്ടി ഇതൊക്കെ ചെയ്തല്ലൊന്നു ആലോചിക്കുമ്പോ ഒരു സന്തോഷം. ''എന്താ ഇത്ര വലിയ ആലോചന ..'' ആമി ആണ്. ''നിന്നെ പറ്റി തന്നെ.'' ഞാൻ പറഞ്ഞു. ''ആഹാ എന്നെ പറ്റിയോ.. എന്താണാവോ..'' ആമി. ''താങ്ക്സ്, എന്റെ മനസ്സിൽ നിന്നും വലിയൊരു ഭാരം ഇറക്കി തന്നതിന്. എന്റെ വീട്ടുകാർ എന്നെ മനസ്സിലാക്കിയില്ലല്ലോ എന്ന സങ്കടം ആയിരുന്നു എപ്പോളും. പക്ഷെ അതൊരു തെറ്റിധാരണ മൂലം ആണെന്ന് അറിഞ്ഞപ്പോ ഒരു സന്തോഷം. എല്ലാം നീ കാരണം ആണ്. താങ്ക്യൂ..''

എന്നും പറഞ്ഞു ഞാൻ അവളെ കെട്ടിപ്പിടിച്ചു. പെട്ടെന്നായൊണ്ട് അവള് വായും തുറന്നു നിപ്പുണ്ട്. ഫ്രൻസിന്റെ മുക്കലും മൂളലും ഒക്കെ കേട്ടപ്പോൾ ആണെനിക്ക് ബോധം വന്നത്. അപ്പൊ തന്നെ അവളെ വിട്ടു, ഞാൻ തല ചൊറിഞ്ഞോണ്ട് അവളെ നോക്കിയപ്പോ ഇപ്പോളും വാ തുറന്നു തന്നെ ഉണ്ട്. ഞാൻ ആ വാ അടച്ചു കൊടുത്തപ്പോ ആദ്യം ദേഷ്യത്തോടെ നോക്കിയെങ്കിലും പിന്നെ പുഞ്ചിരിച്ചു. ''പക്ഷെ എന്നെ ആ അലവലാതി ഡോക്ടറുടെ അടുത്ത് അയച്ചതിനു നിന്നെ ഞാൻ വെറുതെ വിടൂല്ല. '' ഞാൻ പറഞ്ഞു. അവളെന്നെ നോക്കി ചിരിക്കാൻ തുടങ്ങി. ''ഇപ്പോളല്ലേ മനസ്സിലായത് എന്തിനാ എന്നെയും കൊണ്ട് വേറെ ക്ലിനിക്കിൽ കൊണ്ട് പോയത് എന്ന്. എന്നാലും വല്ലാത്ത ചതി ആയിപ്പോയി.'' ''എന്താടാ കാര്യം, കുറെ നേരം ആയല്ലോ ആ ഡോക്ടറെ പറ്റി പറയുന്നു. എന്താ പ്രശ്നം...'' സച് ചോദിച്ചു. ''അത് പറയാത്തതാടാ നല്ലതു. ഞാൻ പോയ ഡോക്ടർക്കു എന്നെ പരിശോദിക്കുന്നതിലും കൂടുതൽ എന്റെ ബോഡിയെ പറ്റി പറയാൻ ആയിരുന്നു ഇന്റെരെസ്റ്റ്. തെണ്ടി അയാളെ നോട്ടവും വർത്തമാനവും ഹോ വല്ലാത്ത ഒരു ഡോക്ടർ തന്നെ..

സാധാരണ പെണ്കുട്ടികളോടാണ് ഇങ്ങനൊക്കെ ഒലിപ്പിച്ചു സംസാരിക്കുന്നതു കണ്ടിട്ടുള്ളത്. തൊടലും പിടിക്കലും ഒന്നും പറയണ്ട.'' ഞാൻ ആ ഹൊറിബിൾ ഓർമ്മകളിൽ ഒന്ന് ഞെട്ടി. അപ്പോഴും ആമി ചിരിക്കായിരുന്നു. ''ഷാദ് അത് പിന്നെ ഞാൻ ഒരു കാര്യം പറയട്ടെ...'' ''എന്താ..'' ഞാൻ ചോദിച്ചു. ''അത് അയാൾക്ക് ഇഷ്ട്ടം പെൺകുട്ടികളെ അല്ല ആൺകുട്ടികളെ ആണ്...'' ആമി പറഞ്ഞതും എല്ലാരും എന്നെയും അവളെയും മാറി മാറി നോക്കി. പിന്നെ തുടങ്ങിയില്ല ചിരി. വെടിക്കെട്ടിന് തീ കൊളുത്തിയ മാതിരി ആയിരുന്നു എല്ലാരുടെയും ചിരി. ''വെറുതെ അല്ല അയാൾ എന്റെ നമ്പർ ചോദിച്ചത്... ഡീ ദുഷ്‌ട്ടെ എന്നാലും എന്നോടിത് വേണ്ടായിരുന്നു.. ഞാൻ പറഞ്ഞു. അവളപ്പോഴും ചിരിക്കുവാണ്.'' ഞാൻ അവളുടെ ചെവി പിടിച്ചു. ''ആ ഷാദ് വിട്, എന്റെ ചെവി...'' ആമി അലറാൻ തുടങ്ങി. അപ്പോളും ബാക്കി എല്ലാരും തല തല്ലി ചിരിക്കുവാണ്. ''എന്തിനാ എന്നെ അയാളെടുത്തു തന്നെ കൊണ്ട് പോയെ..'' ഞാൻ ചോദിച്ചു. സത്യായിട്ടും എനിക്കറിയില്ലാരുന്നു. അവിടുത്തെ നേഴ്സ് ആണ് പറഞ്ഞെ കെട്ടിയോനെ വേണമെങ്കിൽ കൂടെ തന്നെ നിന്നോ എന്ന്..''

വീണ്ടും അവള് ചിരിക്കാൻ തുടങ്ങി, കൂടെ ഞാനും. @@@@@@@@@@@@@@@@@@@@@@@@@@@ ''എന്റെ ചെവി പോയി..'' എന്നും പറഞ്ഞു ഞാൻ ഷാദിന്റെ കൈ പിടിച്ചു തിരിച്ചു. എവിടെ കൈ പോയിട്ട് വിരല് പോലും തിരിഞ്ഞില്ല. ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു. അപ്പൊ ധാ ആ ജന്തു കൈ ഒക്കെ മടക്കി എന്റെ നേരെ വരുന്നു. ഞാൻ ഓടി സച്ചുവേട്ടന്റെ പുറകിൽ നിന്നു. ''ഡാ മാറി നിക്ക് അവൾക്കു കുരുത്തക്കേട് ഇത്തിരി കൂടുതലാ..'' ഷാദ് പറഞ്ഞു. ''ആഹ് എന്റെ പെങ്ങൾക്ക് ഇച്ചിരി കുരുത്തക്കേടൊക്കെ ഉണ്ടാവും അതൊക്കെ സഹിച്ചേ പറ്റൂ..'' എന്നും പറഞ്ഞു ഷാജുക്കയും സച്ചുവേട്ടന്റെ അടുത്ത് നിന്നു. ''ഓ അപ്പൊ എല്ലാരും കൂടി ആണല്ലേ... ആ ഡോക്ടറെ മുന്നിൽ എന്നെ ഇട്ടു കൊടുത്ത ഇവളെ ഞാൻ എന്താ ചെയ്യണ്ടേ..'' ഷാദ് ചോദിച്ചു. ''അതിനയാൾ ഒന്നും ചെയ്തില്ലല്ലോ...'' ഞാൻ പറഞ്ഞു. ''എന്റെ ഭാഗ്യം കൊണ്ട് എന്റെ ചരിത്രം ചെ ചാരിത്രം പോയില്ല.'' ഷാദ് പറഞ്ഞതും വീണ്ടും ചിരി തുടങ്ങി. എല്ലാര്ക്കും ലാഫിങ് ഗ്യാസ് അടിച്ചോടുത്ത പോലെ ആണ്. ''ആ മതി മതി, ഇങ്ങനെ ചിരിക്കേണ്ട. കൂടുതൽ ചിരിച്ചാലേ കരയേണ്ടി വരും.'' ഞാൻ പറഞ്ഞു.

''ഓ പിന്നെ ഓരോ അന്ത വിശ്വാസങ്ങൾ.'' പ്രിയ പറഞ്ഞു. ''അല്ല മോളെ, അനുഭവങ്ങൾ ആണ്...'' എന്ന് പറഞ്ഞപ്പോ എന്റെ തൊണ്ട ഇടറിയോ എന്നൊരു സംശയം. സംശയം അല്ല എന്ന് എല്ലാരും കൂടി എന്നെ ഇക്കിളി ഇട്ടു കൊല്ലാക്കൊല ചെയ്തപ്പോ മനസ്സിലായി. അപ്പോഴാണ് ഒരു പെണ്ണ് വന്നു ഗേമിന്റെ ഫൈനൽ കളിക്കാൻ പോവാൻ പറഞ്ഞത്. ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു.പകൽ ആയതു കാരണം അത്ര ഭംഗി ഒന്നും തോന്നിയില്ല. ഞങ്ങൾ അവിടെ കസേരയിൽ ഇരുന്നു കത്തി അടിക്കുന്ന സമയത്തു ജോണും ജിയയും വന്നു. ''ഓക്കേ ഫ്രണ്ട്സ് അപ്പൊ നമുക്ക് ലാസ്റ്റ് റൗണ്ടിലേക്ക് കടക്കാം.'' ജോണ് ചോദിച്ചു. എല്ലാരും ''യെസ്'' എന്ന് പറഞ്ഞു. ''ഓക്കേ, അതിനു മുന്നേ ഒരു കാര്യം പറയാൻ ഉണ്ട്. നമ്മുടെ ഫൈനലിസ്റ്റുകളിൽ ഒരാൾ ബാക്ഔട് ചെയ്തിട്ടുണ്ട്. നജാഫ് ആൻഡ് സിയാന കുറച്ചു മുന്നേ റിസോർട്ടിൽ നിന്നും എന്തോ എമെർജൻസി ഉണ്ടെന്നു പറഞ്ഞു പോയി.'' ജിയാ. ഞങ്ങൾ എല്ലാരും പരസ്പരം നോക്കി. ഞങ്ങളെ ഫേസ് ചെയ്യാൻ പറ്റാത്തത് കൊണ്ട് പോയതാവും. ''അപ്പൊ നമുക്ക് രണ്ടു കപ്പിൾസ് മാത്രമേ ഉള്ളൂ. സച്ചിൻ ആൻഡ് ചാരു വേർസസ് പ്രവീൺ ആൻഡ് പ്രിയ. പ്ളീസ് കം ടു ദി സ്റ്റേജ്.'' ജോൺ. ഞങ്ങൾ അവർക്കു ഓൾ ധി ബേസ്ഡ് ഒക്കെ പറഞ്ഞു. അവർ സ്റ്റേജിലേക്ക് കേറി. ''അപ്പൊ നമ്മളെ ഗാമിലേക്കു കടക്കാം...

ഇന്നത്തെ ഗെയിം പേപ്പർ ഡാൻസ് ആണ്... അറിയാലോ അതെന്താണെന്നു. അറിയാത്തവർക്കായി റൂൾസ് പറഞ്ഞു കൊടുക്ക് ജോൺ..'' ജിയാ പറഞ്ഞു. ''ഓ എന്ത് റൂൾസ്, ന്യൂസ് പേപ്പറിൽ നിന്നു ഡാൻസ് ചെയ്യണം. കാലു പുറത്താവാൻ പാടില്ല. ഓരോ വട്ടം പാട്ടു സ്റ്റോപ്പ് ചെയ്യുമ്പോൾ പേപ്പർ മടക്കണം.. ഓക്കേ മനസ്സിലായല്ലോ..'' ജോൺ ചോദിച്ചു. അവരെല്ലാം മനസ്സിലായി എന്ന് പറഞ്ഞു. അങ്ങനെ ഗെയിം സ്റ്റാർട്ട് ചെയ്തു. ഓരോ തവണയും പേപ്പർ ചെറുതായി വന്നു. അവസാനം ഒരാൾക്ക് നിക്കാൻ ഉള്ള സ്പേസ് ഉള്ളൂ. അപ്പൊ തന്നെ സച്ചുവേട്ടനും പ്രവീണേട്ടനും ചാരുവിനെയും പ്രിയയെയും കയ്യിൽ എടുത്തു. പക്ഷെ രണ്ടു മിനിറ്റ് കഴിഞ്ഞപ്പോ പ്രവീണേട്ടൻ പ്രിയയെ താഴെ ഇറക്കി. അങ്ങനെ സച്ചുവേട്ടനും ചാരുവും ബെസ്റ്റ് കപ്പിൾസ് ആയി. എങ്ങനെ ആവാതിരിക്കും എട്ടു കൊല്ലമായില്ലേ ഒരുമിച്ചു. പ്രിയ മുഖം വീർപ്പിച്ചു വന്നു. ''ഒരു രണ്ടു മിനിട്ടു കൂടി പിടിച്ചു നിന്നോടായിരുന്നോ...'' ''ഓ പിന്നെ മനുഷ്യന്റെ നടു ബാക്കി ഉണ്ടോന്നു ഡൗട്ടാ.. നീ എന്താടീ കല്ലാണോ തിന്നുന്നെ... എന്തൊരു മുടിഞ്ഞ വെയിറ്റ് ആണ്..'' പ്രവീണേട്ടൻ പ്രിയയെ കളിയാക്കി.

''പോ അവിടുന്ന്. ഇനി എന്റെ അടുത്തേക്ക് വന്നു പോവരുത്.'' എന്നും പറഞ്ഞു പ്രിയ മുഖം വീർപ്പിച്ചു റൂമിലേക്കാണെന്നും പറഞ്ഞു പോയി. ''ആഹ് കുറച്ചു കഴിയുമ്പോ തന്നെ വന്നോളും..'' എന്നും പറഞ്ഞു പ്രവീണേട്ടൻ നമ്മളെ ആരെയും പ്രിയയുടെ പിന്നാലെ പോവാൻ സമ്മതിച്ചില്ല. സ്റ്റേജിൽ സച്ചുവേട്ടനും ചാരുവിനും പ്രയിസ് കൊടുക്കാൻ തുടങ്ങി. ക്യാഷ് പ്രയിസും വൗച്ചറുമൊക്കെ ആയി അവർക്കു കൈ നിറച്ചും സമ്മാനങ്ങൾ ആയിരുന്നു. ''അപ്പൊ ഫ്രണ്ട്സ്, മൂന്നു ദിവസം ഞങ്ങടെ കൂടെ സഹകരിച്ച എല്ലാർക്കും ഒരുപാട് നന്ദി.'' ജോൺ പറഞ്ഞു. ''പിന്നെ എവിടേലും വച്ച് കാണുന്ന വരെ ഗുഡ് ബൈ...'' എന്നും പറഞ്ഞു ജിയയും ജോണും പോയി ഞങ്ങൾ കിട്ടിയ സമ്മാനങ്ങളും നോക്കി അവിടെ ഇരുന്നു. അപ്പോളും പ്രിയ എത്തിയില്ല. അവസാനം ഞാനും ചാരുവും കിട്ടിയ സമ്മാനങ്ങൾ വെക്കാൻ എന്ന് പറഞ്ഞു റൂമിലേക്ക് പോയി. സമ്മാനങ്ങൾ വച്ച് ഞങ്ങൾ പ്രിയയുടെ അടുത്തേക്ക് പോയി. അവിടെ പോയി ബെൽ അടിച്ചെങ്കിലും തുറന്നില്ല. ഞാൻ പ്രിയയുടെ ഫോണിൽ വിളിച്ചെങ്കിലും എടുത്തത് സാറാ ആയിരുന്നു.

സ്റ്റേജിൽ കേറുമ്പോൾ അവളെ കയ്യിൽ കൊടുത്തിരുന്നു പറഞ്ഞു. പ്രിയയെ കാണാതെ ആകെ പേടിച്ചു പോയി. ഞങ്ങൾ വേഗം അവരെ അടുത്തേക്ക് പോയി കാര്യം പറഞ്ഞു. ആദ്യം തമാശ ആയി കണ്ടെങ്കിലും പിന്നെ എല്ലാരും ടെൻഷൻ ആയി തിരയാൻ തുടങ്ങി. എല്ലാ സ്ഥലവും നോക്കി, കാണുന്നില്ല. അങ്ങനെ എല്ലാരും മൊബൈൽ കയ്യിൽ എടുത്തു ഓരോ വഴിക്കു പോയി. ഫോൺ കയ്യിൽ തന്നെ വെക്കണം എന്നും ആദ്യം ആര് പ്രിയയെ കാണുന്നു അവര് പെട്ടെന്ന് മറ്റുള്ളവരെ അറിയിക്കണം എന്നും പറഞ്ഞു. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ ''ഈ പ്രിയ എവിടെ പോയി കിടക്കുവാണ്..'' ഞാൻ സച്ചുനോട് ചോദിച്ചു. ഞാനും സച്ചുവും ആണ് ഒരുമിച്ചു. ഷാജുവും സാറയും പ്രവീണും ഒരുമിച്ചു പോയി. ചാരുവും ആമിയും വേറെ പോയി. ''അവളിവിടെ എവിടേലും കാണും. പ്രവീണിനോടുള്ള ദേഷ്യത്തിന് എവിടേലും ഒളിച്ചതാവും.'' സച് പറഞ്ഞു. ഞങ്ങൾ റിസോർട്ടിന്റെ മുന്നിലേക്ക് നടന്നു. അപ്പൊ ധാ പ്രിയ അകത്തേക്ക് വരുന്നു. ''ഡീ നീ എവിടാരുന്നു?? എത്ര സമയം ആയി ഞങ്ങൾ നോക്കി നടക്കുന്നു...'' ഞാൻ കലിപ്പിൽ ചോദിച്ചു. ''എന്തിനാ ചൂടാവുന്നെ, ഇന്നലെ എന്റെ ബാഗ് ഞാൻ വണ്ടിയിൽ മറന്നു അതെടുക്കാൻ പോയതാ...'' പ്രിയ പറഞ്ഞു.

''ദേഷ്യപ്പെടാതെ പിന്നെ, എല്ലാരും നിന്നെ കാണാതെ പേടിച്ചു നിന്നെയും തപ്പി നടക്കുവാ..'' സച് അവളോട് പറഞ്ഞു. ഞാൻ വേഗം ഫോൺ എടുത്തു ഷാജുവിനെയും ചാരുവിനെയും വിളിച്ചു. ആമിയുടെ നമ്പർ എന്റെ കയ്യിൽ ഇല്ല എന്നുള്ള സത്യം ഇപ്പളാണ് ഞാൻ മനസ്സിലാകിയത്. ഞാൻ സ്വയം തലക്കടിച്ചു. അവൾ വന്ന ഉടൻ അത് വാങ്ങണം. അ്ങനെ ഞാനും സച്ചുവും പ്രിയെ കൂട്ടി ഹാളിലേക്ക് പോയി. പ്രിയയെ കണ്ടതും പ്രവീൺ ഓടി വന്നു അവളെ കെട്ടിപ്പിടിച്ചു. പാവം നല്ലോണം പേടിച്ചെന്നു തോന്നുന്നു. അപ്പോളേക്കും ചാരുവും എത്തി. ആമി കൂടെ ഇല്ലാരുന്നു. ''ചാരൂ ആമി എവിടെ?'' ഞാൻ ചോദിച്ചു. ''എന്നോടാണോ ചോദിക്കുന്നെ...???'' ചാരു ചോദിച്ചു. ''ഡീ നിങ്ങൾ ഒരുമിച്ചല്ലേ ഉണ്ടായിരുന്നത്???'' സച്ചു ചോദിച്ചു. ''അതെ പക്ഷെ ആ പെണ്ണ് വന്നു ഷാദ് വിളിക്കുന്നു പറഞ്ഞപ്പൊ ആമി അവളെ കൂടെ പോയി. അപ്പൊ നിങ്ങളവളെ കണ്ടില്ലേ???'' ചാരു ചോദിച്ചതും ഞാനും സച്ചുവും മുഖത്തോടു മുഖം നോക്കി. ''ഏതു പെണ്ണ്??? ഒരു പെണ്ണിനോടും ഞങ്ങൾ ഒന്നും പറഞ്ഞില്ല.'' ഞാൻ പറഞ്ഞു. ''അന്ന് റിസെപ്ഷനിൽ കണ്ടില്ലേ ആ പെണ്ണ് തന്നെ.'' ചാരു പറഞ്ഞു. ''സച്ചൂ നീ അവളെ ഫോണിലേക്കു വിളിച്ചു നോക്ക്.'' ഞാൻ പറഞ്ഞു. ''അതെന്താ നിനക്ക് വിളിച്ചൂടെ???'' പ്രവീൺ.

''അത് പിന്നെ.. അത് എന്റെ കയ്യിൽ അവളെ നമ്പർ ഇല്ല.'' പറഞ്ഞു തീർന്നതും കണ്ണ് പൊട്ടുന്ന ചീത്തയായിരുന്നു നാലുപാടു നിന്നും. ''സ്വന്തം ഭാര്യയുടെ നമ്പർ പോലും കയ്യിൽ ഇല്ലാത്ത ഭർത്താവ്.. നാണം ഉണ്ടോടാ നിനക്ക്..'' എന്ന് ഷാജു ചോദിച്ചപ്പോ ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു. ''അത് പിന്നെ.. ആ അവളെപ്പോഴും എന്റെ കൂടെ ഇല്ലേ, പിന്നെ എന്തിനാ നമ്പർ..'' ഞാൻ പറഞ്ഞു. രൂക്ഷമായ നോട്ടം ആയിരുന്നു എല്ലാരുടെയും മറുപടി. പിന്നെ സച്ചുവും ബാക്കിയുള്ളവരും ആമിയെ മാറി മാറി വിളിച്ചു. ഞാനും ചാരുവിന്റെ കയ്യിൽ നിന്നും നമ്പർ വാങ്ങി വിളിച്ചു നോക്കി. പക്ഷെ ആരും എടുത്തില്ല. അവസാനം ഫോൺ സ്വിച് ഓഫ് ആണെന്ന് പറയാൻ തുടങ്ങി. ഞാൻ അപ്പൊ തന്നെ റിസെപ്ഷനിലേക്കു ഓടി. അവരും പിന്നാലെ വന്നു. അവിടുള്ള പെണ്കുട്ടിയോട് മറ്റേ പെണ്കുട്ടിയെ പറ്റി ചോദിച്ചു. ''അയ്യോ സർ ആ കുട്ടി ഇവിടെ സ്ഥിരമായി വർക്ക് ചെയ്യുന്നതല്ല. പബ്ലിക് ഹോളിഡേയ്‌സിൽ ഒക്കെ പാർട്ട് ട്ടൈം ആയി ആളെ എടുക്കും അങ്ങനെ വന്നതാ.'' ആ പെൺകുട്ടി പറഞ്ഞു. എനിക്കാകെ ടെൻഷൻ ആയി. ആമി അവളെവിടെ പോയി. ചാരുവും പ്രിയയും സാറയും കരച്ചില് തുടങ്ങി. അവരെ എങ്ങനേലും സമാധാനിപ്പിച്ചു ഞങ്ങൾ ആമിയെ തേടി ഇറങ്ങി. എല്ലാ ഇടവും നോക്കിയെങ്കിലും അവളെ കണ്ടില്ല.

ആമി നീ എവിടെയാ... എന്റെ കണ്ണ് നിറയാൻ തുടങ്ങി. ''ഡാ സിയാനയും നജാഫും പകരം വീട്ടിയത് ആവുമോ..???'' സച്ചു ചോദിച്ചു. ''ഇല്ലെടാ.. അവരിവിടുന്നു അപ്പൊ തന്നെ പോയിരുന്നു. ഞാൻ റിസെപ്ഷനിൽ ചോദിച്ചു.'' ഷാജു പറഞ്ഞു. ''പിന്നെ അവളെവിടെ പോയി സച്ചൂ...'' ഞാൻ അവന്റെ കൈ പിടിച്ചു ചോദിച്ചു. ''ഇവിടെ എവിടേലും ഉണ്ടാവുമെടാ, നീ സമാധാനിക്കു..'' സച്ചു പറഞ്ഞു. പക്ഷെ അവന്റെ മുഖത്തും പേടി ഉണ്ടായിരുന്നു. ''ഡാ ആ ഷെസിൻ എന്തേലും...'' പ്രവീൺ ചോദിച്ചതും എനിക്ക് മുന്നേ സച്ചു അങ്ങോട്ടേക്ക് നടന്നു തുടങ്ങിയിരുന്നു. ''അങ്ങനെ വല്ലതും ആണെങ്കിൽ ഷെസിൻ ഇന്ന് എന്റെ കൈ കൊണ്ട് തീരും.'' ഞാൻ മനസ്സിൽ പറഞ്ഞു. പക്ഷെ എന്റെ പ്രതീക്ഷകൾ എല്ലാം തെറ്റിച്ചു കൊണ്ട് ഷെസിൻ രാവിലെ തന്നെ ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ പോയി എന്നാണു അറിയാൻ പറ്റിയത്. കള്ളം ആയിരിക്കും എന്ന് കരുതിയെങ്കിലും അവന്റെ ഫ്രണ്ട്സ് കാണിച്ചു തന്ന ഫോട്ടോസിൽ നിന്നും മനസ്സിലായി അവർ പറഞ്ഞത് സത്യം ആണെന്ന്. എല്ലാ പ്രതീക്ഷകളും നഷ്ട്ടപെട്ടവനെ പോലെ ഞാൻ അവിടെ ഇരുന്നു പോയി. പെട്ടെന്ന് ഞാൻ ദൂരെ ഒരു കാഴ്ച കണ്ടു. അതെ അവള് തന്നെ, ഞാൻ അങ്ങോട്ടേക്ക് ഓടി, പിന്നാലെ ഫ്രണ്ട്സും.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story