ഡിവോയ്‌സി: ഭാഗം 49

divoysi

രചന: റിഷാന നഫ്‌സൽ

പ്രിയയെയും തപ്പി നടക്കുന്ന സമയത്താണ് അന്ന് റിസെപ്ഷനിൽ വച്ച് ഷാദിനോട് സംസാരിച്ച പെൺകുട്ടി വന്നു പ്രിയയെ കണ്ടു എന്നും ഷാദ് എന്നോട് ഒരു സ്ഥലത്തേക്ക് പോവാൻ പറഞ്ഞു എന്നും പറഞ്ഞത്. ''എങ്ങോട്ടേക്കാ..'' ഞാൻ ചോദിച്ചു. ''അത് സർപ്രൈസ് ആണ്..'' ആ പെൺകുട്ടി പറഞ്ഞു. ''ഹ്മ്മ് ഹ്മ്മ് നടക്കട്ടെ മോളെ..'' എന്നും പറഞ്ഞു ചാരു എന്നെ കളിയാക്കി ചിരിച്ചോണ്ട് പോയി. സത്യം പറഞ്ഞാൽ എനിക്കൊന്നും ഓടിയില്ല. ഷാദ് എനിക്ക് സർപ്രൈസ് തരാൻ ഒറ്റയ്ക്ക് വിളിച്ചെന്നോ.. ആ ചിലപ്പോ സിയാനയെ പറ്റി കണ്ടു പിടിച്ചു കൊടുത്തതിനു വല്ല ഗിഫ്റ്റും തരാൻ ആവും. ഞാൻ ആ പെൺകുട്ടിയുടെ കൂടെ നടന്നു. ഒരു റൂമിനു മുന്നിൽ എത്തിയപ്പോ അവൾ എന്നോട് ഉള്ളിലേക്ക് പോവാൻ പറഞ്ഞു. ഞാൻ നോക്കിയപ്പോ വേറെ ഏതോ റൂം ആണ്. ഞങ്ങളെ റൂം അല്ല. ആ സമയത്തു തന്നെ എന്റെ ഫോണിലേക്കു ചാരുവിന്റെ കാൾ വന്നു. അപ്പൊ എനിക്കെന്തോ സംശയം തോന്നി. സർപ്രൈസ് തരാൻ ഞങ്ങടെ റൂം തന്നെ പോരെ.. ഞാൻ ആ പെണ്ണിനെ നോക്കിയപ്പോ അവളാകെ പേടിച്ച പോലെ തോന്നി.

ഞാൻ വേഗം ഫോൺ എടുക്കാൻ പോയതും ആ റൂമിന്റെ ഡോർ തുറന്നു അവളെന്നെ അകത്തേക്ക് തള്ളിയതും ഒരുമിച്ചായിരുന്നു. അപ്പൊ ഫോൺ എന്റെ കയ്യിൽ നിന്നും തെറിച്ചു പോയി. ഉള്ളിലെ ഇരുട്ട് കണ്ടപ്പോ തന്നെ എന്റെ നെഞ്ഞിടിക്കാൻ തുടങ്ങി. അപ്പൊ തന്നെ ഇത് ഷാദിന്റെ പണി അല്ല എന്നെനിക്കു മനസ്സിലായി. ഞാൻ ആരാ എന്ന് ചോദിച്ചു മെല്ലെ എണീറ്റ് നിന്നു. പക്ഷെ ഉത്തരം ഒന്നും ഇല്ല. ഞാൻ എണീറ്റ് ലയിറ്റിട്ടു. അപ്പൊ തന്നെ റൂമിൽ വെളിച്ചം വന്നു. അവിടെ ചുറ്റും നോക്കിയാ ഞാൻ ഒരു കാഴ്ച കണ്ടു അങ്ങോട്ട് നടന്നു. @@@@@@@@@@@@@@@@@@@@@@@ ഞാൻ ഓടി ചെന്ന് നിന്നതു ഒരു ഹിജാബിട്ടു മുഖം മറച്ച പെണ്ണിന്റെ മുന്നിൽ ആണ്. ഞാൻ അവളെ നഖാബ് പൊന്തിക്കാൻ നോക്കിയതും അവൾ പിന്നോട്ടേക്കു മാറി. ''വാട്ട് ആർ യൂ ഡൂയിങ്?? ഹൌ ഡെർ യൂ..'' അവള് അലറി ഞാനതു വക വെക്കാതെ വീണ്ടും അവളെ നഖാബ് പൊന്തിക്കാൻ പോയപ്പോ സച്ചു എന്റെ കൈ പിടിച്ചു വച്ചു. ''നീ എന്താ കാണിക്കുന്നേ ഷാദ്? വെറുതെ പ്രശ്നം ഉണ്ടാക്കല്ലേ.

ഇത് നമുക്കറിയാത്ത ആരോ ആണ്.'' ''അതെ നീ വാ നമുക്ക് ആമിയെ നോക്കാം...'' പ്രവീൺ പറഞ്ഞു. ''ആര് പറഞ്ഞു അറിയാത്ത ആൾ ആണെന്ന്. നമുക്കിവളെ നന്നായിട്ടു അറിയാം. നിനക്കെന്റെ നമ്പർ വേണ്ടെടീ...'' എന്നും ചോദിച്ചോണ്ടു ഞാൻ അവളുടെ നഖാബ് പൊന്തിച്ചു. ''ഇവളാ ഇവളാ നേരത്തെ ആമിയെ കൊണ്ട് പോയത്...'' ചാരു പറഞ്ഞു. ''ടീ സത്യം പറ ആമി എവിടെ..'' ഷാജു ചോദിച്ചു. ''ഏതു ആമി, എനിക്കൊരു ആമിയെയും അറിയില്ല. ഞാനാരെയും കൊണ്ട് പോയിട്ടും ഇല്ല. മൂന്നിന് മാറിയില്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും..'' എന്നും പറഞ്ഞു അവൾ വിരൽ ചൂണ്ടി. എനിക്ക് ദേഷ്യം വന്നെങ്കിലും ഞാൻ പതിയെ അവളോട് ചോദിച്ചു ''ആമി എവിടെ എന്ന്.. നിന്നെ ഞങ്ങൾ ഒന്നും ചെയ്യില്ല, എന്റെ ആമി എവിടെ..'' എന്റെയാ ചോദ്യം കേട്ട് സച്ചു എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു. ''എനിക്കറിഞ്ഞൂടാ എന്ന് ഞാൻ പറഞ്ഞില്ലേ...'' എന്നവൾ പറയലും അവളുടെ മുഖത്ത് അടി വീഴലും ഒരുമിച്ചായിരുന്നു. നോക്കിയപ്പോ സാറയെ പിടിച്ചു നിർത്താൻ ഷാജു പാടുപെടുന്നുണ്ട്..

''ടീ മര്യാദക്ക് പറഞ്ഞോ എന്റെ നൂനു എവിടെ.. അവൾക്കെന്തെലും സംഭവിച്ചാൽ നിന്നെ ഞാൻ കൊല്ലും..'' സാറ ഷാജുവിന്റെ പിടിവിടുവിക്കാൻ നോക്കുന്നുണ്ട്. ''ടീ പറ ആമി എവിടെ ?? എന്റെ ആമി എവിടെ എന്ന്...???'' ഞാൻ അലറിക്കൊണ്ട് അവളെ നേരെ പോയതും സച്ചു എന്നെ പിടിച്ചു വച്ചു. ''നീ ഇപ്പൊ എന്താ പറഞ്ഞത്??? നിന്റെ ആമിയോ??? നിങ്ങള് ഫ്രണ്ട്സ് അല്ലെ,നിങ്ങള് തമ്മിലുള്ള എഗ്രിമെന്റ് ഒക്കെ മറന്നോ??'' സച്ചു ചോദിച്ചു. ''അതെ എന്റെ ആമി തന്നെയാ, അവളെ കാണാതായ ഈ ചെറിയ സമയത്തു തന്നെ എനിക്ക് മനസ്സിലായി എനിക്കവളെ എത്ര ഇഷ്ട്ടം ആണെന്ന്. എനിക്കവളില്ലാതെ ഒരു നിമിഷം പോലും നിക്കാൻ പറ്റില്ല സച്ചൂ.. നിനക്കറിയോ ഷാനു എന്നെ വിളിച്ചിട്ടു ദിവസങ്ങൾ ആയി. പക്ഷെ എനിക്കൊരു പ്രശ്നവും ഇല്ല. അവളെ വിളിക്കാനും തോന്നാറില്ല. പക്ഷെ ആമിയെ കാണാതായ ഈ കുറച്ചു സമയം ഞാൻ മരിച്ചു പോവുമെന്ന് തോന്നിപ്പോയി...'' എന്ന് പറഞ്ഞു ഞാൻ സച്ചുവിനെ കെട്ടിപ്പിടിച്ചു. ''എനിക്കറിയാമായിരുന്നെടാ നിനക്കവളെ ഇഷ്ട്ടം ആണെന്ന്.

അവൾക്കും ഇഷ്ടാ നിന്നെ, പക്ഷെ അവളതു പറയില്ല. കാരണം ഷാനുവാണ്. അവൾക്കു നീ കൊടുക്കുന്ന സ്നേഹവും കരുതലും നഷ്ടപ്പെടും എന്നുള്ളത് കൊണ്ടാ അന്ന് ഗേമിന്റെ ഇടയിൽ അവളുടെ കണ്ണ് നിറഞ്ഞതു. മറ്റെല്ലാരുടെ മുന്നിലും പേടിക്കുന്ന അവൾ നിന്നോട് മാത്രമേ തുറന്നു പെരുമാറാറുള്ളൂ. അവളുടെ മാറ്റം ഞങ്ങൾ കണ്ടതാ.. നിന്നിലും മാറ്റം ഉണ്ടെന്നു അറിയാമെങ്കിലും നീ അത് തുറന്നു സമ്മതിക്കില്ല എന്നെനിക്കു നന്നായി അറിയാമായിരുന്നു. അത് കൊണ്ടാ ഞങ്ങളിങ്ങനെ ഒരു ഡ്രാമ കളിച്ചതു.'' സച്ചു എന്നും പറഞ്ഞു കൊണ്ട് എന്റെ കൈ പിടിച്ചു വച്ചു. ''എന്ത് ഡ്രാമ.'' ഒഴുകി തുടങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ ചോദിച്ചു... ''അത് പിന്നെ... തല്ലരുത്''... എന്ന് പറഞ്ഞു അവനെന്റെ കൈ പിടിച്ചു വച്ചു. ''പറയെടാ ആമി എവിടെ..'' ഞാൻ ദേഷ്യത്തോടെ ചോദിച്ചു. ''ഞാൻ പറയാം.. അപ്പൊ മോളെ ധാ ഒരു അഞ്ഞൂറും കൂടി ഉണ്ട്. ഇവളുടെ അടിക്കുള്ള കോംപെണ്സഷന്. അല്ല പോയ നീ എന്തിനാ തിരിച്ചു വന്നേ...'' സച്ചു ചോദിച്ചു. ''അതെന്റെ ഫോൺ ഞാൻ മറന്നു പോയി.. അതെടുക്കാൻ വന്നതാ. ഇറങ്ങി വരുമ്പോ നഖാബ് താഴ്ത്താൻ മറന്നു.''

ആ പെൺകുട്ടി പറഞ്ഞു. ''എന്നാലും വല്ലാത്ത അടി ആയിപ്പോയി.'' ''അത് ഞാൻ തടയാൻ നോക്കുമ്പോളേക്കും ഇവള് കേറി അടിച്ചു.'' ഷാജു പറഞ്ഞു. ''ആഹ് ഓക്കേ..'' എന്നും പറഞ്ഞു ആ പെണ്ണ് പോയി. ''ഇനി പറ ആമി എവിടെ..'' ഞാൻ ചോദിച്ചു. ''അത് അവൾ ഇവിടെ ഒരു റൂമിൽ ഉണ്ട്. നിനക്ക് അവളോടുള്ള സ്നേഹം വെറും ഫ്രൺഷിപ്പോ സിംപതിയോ അല്ല എന്ന് നിനക്ക് മനസ്സിലാക്കി തരാൻ ആണ് ഞാൻ അല്ല ഞങ്ങൾ ഇങ്ങനെ ചെയ്തത്. ആമിയെ ആ പെണ്ണിനെ കൊണ്ട് വിളിപ്പിച്ചു ഞങ്ങൾ ഒരു റൂമിൽ പൂട്ടി ഇട്ടിട്ടുണ്ട്. അവളെ വിളിച്ചു അവിടെ കൊണ്ടുപോയി റൂമിൽ ആക്കാൻ ആണ് ആ പെണ്ണിനെ ഏൽപ്പിച്ചത്. പാർട്ട് ടൈം ജോബിന്റെ കൂടെ പോക്കറ്റ് മാണി കൂട്ടാൻ ഈ പണി പറഞ്ഞപ്പോ ആ കുട്ടി വേഗം സമ്മതിച്ചു. അവളതു ഭംഗിയായി ചെയ്തു ചാവി എന്റെ കയ്യിൽ കൊണ്ട് തന്നു.'' എന്ന് സച്ചു പറഞ്ഞു. ഞാൻ അവനു മുഖം അടക്കി ഒന്ന് കൊടുക്കാൻ കൈ ഉയർത്തുമ്പോളേക്കും സച്ചുവിന് അടി വീണിരുന്നു. അവൻ പുറത്തു കൈ വച്ചു ചാടികളിക്കുന്നുണ്ട്. ''ഞങ്ങളോടെങ്കിലും പറഞ്ഞൂടായിരുന്നോ ദുഷ്ടാ'' എന്നും പറഞ്ഞു ചാരു അവനെ തല്ലുന്നുണ്ട്..

കൂടെ സാറ ഷാജുവിനെയും പ്രിയ പ്രവീണിനെയും. നന്നായി നല്ലോണം കൊള്ളട്ടെ.. ഇനി ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല. ഒരു നിമിഷം മരിച്ചു പോയ മതിയെന്ന് തോന്നിപ്പോയി. പക്ഷെ നന്നായില്ലേ അത് കൊണ്ട് എനിക്കെല്ലാം അറിയാൻ പറ്റി. എന്റെ മനസ്സിലെ കാര്യങ്ങൾ എല്ലാം ഇപ്പൊ എനിക്ക് വ്യക്തം ആണ്. ആമി അവളില്ലാതെ ഞാൻ ഇല്ല. ''ഞാൻ വേഗം മൂന്നാളെയും അടി നിർത്തിച്ചു. പറ സച്ചു ആമി എവിടെയാ ഉള്ളത്. അവളൊറ്റക്ക് ആയിട്ട് കുറെ സമയം ആയില്ലേ, പേടിച്ചിട്ടുണ്ടാവും.'' ''ഇല്ലെടാ, ഇത് ഞങ്ങളെ പണി ആണെന്നും പറഞ്ഞു ഒരു ലെറ്റർ അവിടെ വച്ചിട്ടുണ്ട്. പിന്നെ അവൾക്കു ആവശ്യമുള്ള ഫുഡും ചോക്കലേറ്റും ഒക്കെ ഉണ്ട്. നീ പേടിക്കണ്ട.. വാ..'' എന്നും പറഞ്ഞു ഞങ്ങൾ നടന്നു. ''അവൾക്കു വൈകുന്നേരം വരെ ആ റൂമിൽ ഇരിക്കാനുള്ള എല്ലാ സെറ്റപ്പും ഞങ്ങൾ ചെയ്തിട്ടുണ്ട്. നിന്നെ വൈകുന്നേരം വരെ ചുറ്റിക്കാൻ ആയിരുന്നു ഞങ്ങളെ പ്ലാൻ. അപ്പോളേക്കും നീ മനസ്സ് തുറക്കും എന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ ആ പെണ്ണ് എല്ലാം കൊളമാക്കി.'' പ്രവീൺ പറഞ്ഞു.

''ഏയ് അവൾ കാരണം ഇവാൻ എല്ലാം വേഗത്തിൽ മനസ്സിലാക്കി...'' ഷാജു ആണ്. ''നിന്റെ ഇഷ്ട്ടം ഇന്ന് തന്നെ പറയുവല്ലേ..'' സച്ചു ചോദിച്ചു. ''അത് പറയാടാ, കുറച്ചു കഴിയട്ടെ..'' ഞാൻ പുഞ്ചിരിച്ചോണ്ടു പറഞ്ഞു. ''ഇനിയെപ്പോ പറയാനാ.. ഇനി നിങ്ങളെ മുന്നിൽ വെറും ആഴ്ചകൾ ഉള്ളൂ ആറു മാസം തികയാൻ..'' സച്ചു പറഞ്ഞപ്പോളാ ഞാനും അത് ഓർത്തത്. ഇനി വെറും മൂന്നാഴ്ചയെ ഉള്ളൂ മുന്നിൽ.. ''ഇന്ന് വേണ്ടെടാ, ഞാൻ സമയം പോലെ പറഞ്ഞോള്ളാം..'' എന്നും പറഞ്ഞു അവനെ നോക്കി ചിരിച്ചപ്പോ എല്ലാരും കൂടി ആക്കിചിരിച്ചോണ്ടു മൂളാൻ തുടങ്ങി.. ഞങ്ങൾ നടന്നു ചെന്ന് ഒരു റൂമിന്റെ മുന്നിൽ നിന്നു. ''ഇതാരാ ഡോർ തുറന്നതു.. ചാവി എന്റെ കയ്യിൽ ആണല്ലോ...'' എന്നും പറഞ്ഞു സച്ചു ഡോർ തുറന്നതും അകത്തെ കാഴ്ച കണ്ടു എല്ലാരും അകത്തേക്കോടി. @@@@@@@@@@@@@@@@@@@@@@@ അവിടെ ടേബിളിന്റെ മോളിൽ ഫുഡ് ഒക്കെ വച്ചിരിക്കുന്നു. ഞാൻ അങ്ങോട്ട് പോയപ്പോ അവിടെ ഒരു ലെറ്റർ ഉണ്ടായിരുന്നു.

അതെടുത്തു വായിച്ചപ്പോളാ ഷാദിന് എന്തോ പണി കൊടുക്കാൻ വേണ്ടി സച്ചുവേട്ടന്റെ പ്ലാനിങ് ആണ് ഇതെന്ന് മനസ്സിലായെ. കൂടെ ഷാജുക്കയും പ്രവീണേട്ടനും ഉണ്ട് പോലും. ഇങ്ങു വരട്ടെ വച്ചിട്ടുണ്ട് മൂന്നിനും. ഞാൻ അവിടെ ഇരുന്നു ടി വി വച്ചു, നിലത്തു നിന്നും മൊബൈൽ എടുത്തു അത് ശരിയാക്കാൻ തുടങ്ങി. പക്ഷെ എത്ര ശ്രമിച്ചിട്ടും അത് ഓൺ ആയില്ല. അപ്പൊ ഫോണിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി. ഞാൻ ഇരുന്നു ഫുഡ് കഴിക്കാനും ചോക്ളേറ്റ് തിന്നാനും ഒക്കെ തുടങ്ങി. പെട്ടെന്നാണ് ആരോ റൂം തുറക്കുന്ന ശബ്ദം കേട്ടത്. സച്ചുവേട്ടനെ കണ്ടാൽ രണ്ടു കൊടുക്കണം എന്ന് തന്നെ കരുതി. ''എന്റെ സച്ചുവിട്ടാ നിങ്ങളെ കുട്ടിക്കളി കാരണം എന്റെ ഫോൺ പോയി കിട്ടി. സമാധാനം ആയല്ലോ....'' എന്നും പറഞ്ഞു ഞാൻ ഡോറിന്റെ അടുത്തേക്ക് നോക്കിയതും അകത്തേക്ക് വരുന്ന ആൾക്കാരെ കണ്ടതും എന്റെ ശരീരം തളരുന്ന പോലെ തോന്നി. @@@@@@@@@@@@@@@@@@@@@@@ ''ടാ എന്താ ഇതൊക്കെ ആമി എവിടെ???'' ഞാൻ സച്ചുവിന്റെ കോളറിൽ പിടിച്ചു ചോദിച്ചു.

''നമുക്ക് നോക്കാം നീ സമാധാനപ്പെടു..'' ഞങ്ങൾ ചുറ്റും നോക്കി. ആ റൂം മുഴുവൻ അലങ്കോലമായി കിടക്കുന്നു. ഫുഡും ചോക്കലേറ്റും എല്ലാം നിലത്തു ചിതറി കിടക്കുന്നു. ആമിയുടെ ഫോൺ അവിടെ നിലത്തു നിന്നും കിട്ടി. അത് ആകെ പൊട്ടി ചിതറിയിട്ടുണ്ട്. ''ടാ എന്താ ഇതൊക്കെ??'' ഞാൻ ചോതിച്ചതും സച് എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. ''അറിയില്ലെടാ എനിക്കൊന്നും അറിയില്ല. അവളെ ഇവിടെ ആക്കി ആ പെണ്ണ് ചാവി കൊണ്ട് തന്നതിന് ശേഷം എന്ത് നടന്നു എന്ന് എനിക്ക് അറിയില്ല. ഈശ്വരാ എന്റെ അമ്മു എവിടെ പോയി. അവൾക്കൊന്നും പറ്റല്ലേ..'' എന്നും പറഞ്ഞു സച്ചു കരഞ്ഞു. ''ഏയ് ഒന്നും ഇല്ല സച്ചൂ, ചിലപ്പോ ഇതൊക്കെ ആമിയുടെ പണി ആവും നമ്മളെ പേടിപ്പിക്കാൻ. നീ പോയി കാമറ എടുത്തു നോക്കു.'' ഷാജുവാണ്. ''കാമെറയോ??'' പ്രിയ ആണ്. ''ആ അത് ശരി ആണല്ലോ. ഒറ്റക്കാവുമ്പോൾ അവൾ കാണിക്കുന്ന കോപ്രായങ്ങൾ എടുക്കാൻ വേണ്ടി ഞങ്ങൾ ഇവിടെ ഒരു കാമറ വച്ചിട്ടുണ്ട്..'' എന്നും പറഞ്ഞു പ്രവീൺ ഓടി പോയി ഒരു ഹാൻഡികാം എടുത്തിട്ട് വന്നു. എന്നിട്ടു അതിലെ മെമ്മറി കാർഡ് എടുത്തു ഒരു പെൻഡ്രൈവ് എടുത്തു അതിൽ ഇട്ടു.

എന്നിട്ടു പെൻഡ്രൈവ് കൊണ്ട് പോയി അവിടെ ഉണ്ടായിരുന്ന ടിവിയിൽ കണക്ട് ചെയ്തു. അത് ഓൺ ആയപ്പോ സച്ചു അത് അവിടെ വച്ച് ലയിട്ട് ഓഫ് ആകുന്നതാണ് കാണിച്ചത്. പിന്നെ കുറെ സമയം ബ്ലാങ്ക് ആയിരുന്നു. പിന്നെ കണ്ടത് ആമി ലയിട്ട് ഇട്ടതാണ്. പിന്നെ ഉള്ള അവളുടെ കളി കണ്ടു സത്യം പറഞ്ഞാ എല്ലാരുടെയും ചുണ്ടിൽ ചിരി വന്നു. അവൾ സച്ചുവിനെയും ഷാജുവിനെയും പ്രവീണിനെയും നല്ല ചീത്ത പറയുന്നുണ്ട്. പാവം ഷാദ് അവനെ വെറുതെ ചോറയാക്കാൻ എന്നൊക്കെ ആദ്യം പറഞ്ഞെങ്കിലും പിന്നെ പറഞ്ഞത് കേട്ട് എന്റെ കിളി പോയി. വേറൊന്നുമല്ല ആ കൊരങ്ങന് കുറച്ചു കളി കൂടുതൽ ആണ്, അവനിതു കിട്ടണം എന്നൊക്കെ പറഞ്ഞായിരുന്നു അവളെ പിന്നെയുള്ള സംസാരം. എന്നെയും എന്തൊക്കെയോ ചീത്ത പറഞ്ഞു. പിന്നെ തീറ്റ തുടങ്ങി. എന്റെ പടച്ചോനെ പെറ്റ തള്ള സഹിക്കൂല അമ്മാതിരി തീറ്റ ആയിരുന്നു. ഫ്രൂട്സ് എടുക്കുന്നു കടിക്കുന്നു എറിയുന്നു. സൂപ്പ് എടുത്തു കഴിച്ചു നോക്കിയുള്ള അവളെ എക്‌സ്‌പ്രെഷൻ എന്റെ പൊന്നോ, അവളെങ്ങാനും മുന്നിൽ ഉണ്ടായിരുന്നേൽ കെട്ടിപ്പിടിച്ചു ആ കവിളിൽ ഒരു കടി കൊടുത്തേനെ.

പിന്നെ ചോക്കലേറ്റ് എടുക്കുന്നു അത് കുഞ്ഞു പിള്ളേരെ പോലെ കയ്യിൽ വച്ച് നുണഞ്ഞു കഴിക്കുന്നു. പിന്നെ കയ്യൊക്കെ വായിലാക്കുന്നു. ഒന്നും പറയണ്ട. അവളെ കോപ്രായങ്ങൾ കണ്ടു കരഞ്ഞോണ്ടിരുന്ന എല്ലാരുടെയും മുഖത്ത് പുഞ്ചിരി വന്നു. പിന്നെ അതൊരു പൊട്ടിച്ചിരി ആയി മാറി. എല്ലാരും ചിരിച്ചു കൊണ്ട് അതും നോക്കി ഇരുന്നു. പെട്ടെന്നാണ് അവള് ഡോറിന്റെ ഭാഗത്തേക്ക് നോക്കുന്നത് കണ്ടത്. അപ്പൊ തന്നെ അവള് സച്ചുവേട്ടാ നിങ്ങള് കാരണം എന്റെ ഫോൺ പോയി എന്ന് പറഞ്ഞു. പക്ഷെ ഡോർ തുറന്നു വന്ന ആൾക്കാരെ കണ്ടതും അവളുടെ കയ്യിലെ ഫോൺ താഴെ വീണു. അത് കണ്ടതും എല്ലാരുടെയും ചിരി ഒക്കെ നിന്നു. ആമി ആണെങ്കിൽ പേടിച്ചിട്ടു പിന്നോട്ട് പോവാണ്. അകത്തേക്ക് കേറി വന്ന ആൾക്കാരെ കണ്ടതും ഞങ്ങൾ ആകെ ഞെട്ടി. ''ഇവരോ???'' ഞങ്ങൾ ഒരുമിച്ചു ചോദിച്ചു പോയി. ''ഇവരെങ്ങനെ ഒരുമിച്ചു???'' ഞാൻ സംശയത്തോടെ ചോദിച്ചു. പിന്നെ അവിടെ നടന്ന കാര്യങ്ങളും സംഭാഷണങ്ങളും കണ്ടു എന്റെ കയ്യിൽ ഉണ്ടായിരുന്ന റിമോട്ട് ഞാൻ ടിവിക്കു നേരെ എറിഞ്ഞു.

@@@@@@@@@@@@@@@@@@@@@@@ അവരെ കയ്യിൽ നിന്നും രക്ഷപ്പെടാൻ പറ്റുമെന്ന് കരുതിയതല്ല. റൂമിൽ നിന്നും ഇറങ്ങി ഓടുമ്പോൾ മുന്നിൽ ആരെയും കാണാൻ പറ്റിയില്ല സഹായിക്കാൻ ചോദിക്കാൻ... ആ റൂം റിസോർട്ടിന്റെ പിന്ഭാഗത്താണ്. അതികം ആൾകാർ ഇല്ലാത്ത ഭാഗം. പിന്നെ ഇപ്പൊ ഉച്ചക്കത്തെ പാർട്ടി നടക്കുന്ന ടൈം ആയോണ്ട് എല്ലാരും അവിടെ ആവും. പടച്ചോന്റെ കൃപ കൊണ്ട ആ റൂമിൽ നിന്നും രക്ഷപ്പെട്ടത്. ഇല്ല, ഇനിയും രക്ഷപ്പെട്ടിട്ടില്ല. അവർ പിന്നാലെ ഉണ്ട്. പടച്ചോനെ ഈ പാർക്കിങ്ങിൽ ആരെയും കാണാൻ ഇല്ലല്ലോ. ആരെങ്കിലും വന്നിരുന്നെങ്കിൽ ഫോൺ വാങ്ങി ആരെയെങ്കിലും വിളിക്കാമായിരുന്നു. പെട്ടെന്ന് തോളിൽ ഒരു കൈ പതിഞ്ഞു. തിരിഞ്ഞു നോക്കിയപ്പോ മുന്നിൽ ഉള്ള ആളെ കണ്ടു ഭൂമിക്കടിയിലോട്ടു പോയാൽ മതി എന്ന് തോന്നിപ്പോയി. ഞാൻ പേടിച്ചു രണ്ടടി പിന്നോട്ട് വച്ചു. തിരിഞ്ഞോടാൻ വേണ്ടി നോക്കിയപ്പോ ആരിൽ നിന്നാണോ ഞാൻ രക്ഷപ്പെടാൻ നോക്കിയത് അവരെന്റെ മുന്നിൽ. എന്ത് വേണമെന്നറിയാതെ ഞാൻ തരിച്ചു നിന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story