ഡിവോയ്‌സി: ഭാഗം 50

divoysi

രചന: റിഷാന നഫ്‌സൽ

എങ്ങോട്ടു പോവണം എന്ന് അറിയാതെ നിക്കുമ്പോൾ ആണ് സിയാന എന്റെ കൈ പിടിച്ചു കാറിന്റെ സൈഡിലേക്ക് മാറിയത്. അവർ നാലുപേരും എന്നെ കാണാതെ വേറെ എങ്ങോട്ടോ ഓടി പോയി. അവർ പോയതും ഞാൻ സിയാനയെ നോക്കി. ''എന്താ ആമീ പ്രശ്നം?? ആരാ അവർ???'' പിന്നാലെ വന്ന നജാഫ് ചോദിച്ചു. ''അത്.. അത് പറയാൻ നിന്നാൽ കുറെ ഉണ്ട്. നിങ്ങൾ എന്തിനാ എന്നെ സഹായിച്ച? നിങ്ങൾ ഇവിടെ നിന്നും പോയതല്ലേ?'' ഞാൻ സംശയത്തോടെ ചോദിച്ചു. ''അതെ. പക്ഷെ തിരിച്ചു വന്നു.'' സിയാനയാണ്. ''എന്തിനു??'' ഞാൻ ചോദിച്ചു. ''സോറി പറയാൻ..'' നജാഫ് ആണ്. ''ഏ..'' ഞാൻ അമ്പരന്നു പോയി. ''അതെ സോറി പറയാൻ. ഇവളെ പ്രാന്തുകൾക്കും ഇവളെ ഉപ്പാന്റെ കൊള്ളരുതായിമകൾക്കും കൂട്ട് നിന്നതു ഇവളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാ. ആ സ്നേഹം ഇവള് നന്നായി മുതലെടുത്തു. എന്നെ ആൾക്കാരുടെ മുന്നിൽ ഒരു പെങ്കോന്തൻ ആക്കി. ഇനി അതൊന്നും നടക്കില്ല.'' നജാഫിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു. ''ഇല്ല ഇക്ക, ഇനി അങ്ങനൊന്നും ഉണ്ടാവില്ല. ഷെഹ്സാദിക്കാനോട്‌ ദേഷ്യം ഉണ്ടായിരുന്നു.

അത് കൊണ്ട ഉപ്പ പറഞ്ഞപ്പോ കൂട്ട് നിന്നതു. ഇനി എന്റെ ഭാഗത്തു നിന്നും ഒരു കുഴപ്പവും ഉണ്ടാവില്ല. സത്യം ആയിട്ടും. നിങ്ങളെന്നെ ഇട്ടു പോവരുത് പ്ളീസ്..'' എന്നും പറഞ്ഞു സിയാന കണ്ണ് നിറച്ചു നജാഫിനെ കെട്ടിപ്പിടിച്ചു.. അവളുടെ സംസാരവും ഭാവവും ഒക്കെ കണ്ടു ഞാൻ ആകെ അത്ഭുതപ്പെട്ടു. എന്റെ നോട്ടം കാണ്ടാവനം നജാഫ് ഒരു പുഞ്ചിരി തന്നു എന്നോട് പറഞ്ഞത് '' കിട്ടേണ്ടത് കിട്ടിയപ്പോ അവള് നന്നായി.'' അത് കേട്ടപ്പോ എനിക്ക് ചിരി ആണ് വന്നത്. ''അല്ല ആമി ആരാ നിന്റെ പിന്നാലെ വന്നത്???'' നജൂക്ക ചോദിച്ചു. ''അത് പിന്നെ...'' ഞാൻ ഒന്ന് മടിച്ചു. ''ടോ പേടിക്കണ്ട എന്നെ നിനക്കൊരു ഇക്കയായി കാണാം.. അല്ല ഇക്ക തന്നെ ആണെന്ന് കൂട്ടിക്കോ. പറ.. ആരാ അവര്.. നീ എവിടുന്നാ വരുന്നേ.. ഷെഹ്സാദും മറ്റുള്ളവരും ഒക്കെ എവിടെ??'' നജൂക്ക വീണ്ടും ചോദിച്ചു. ''അത് ഞാൻ പറയാം. നമുക്കങ്ങോട്ടു മാറി നിക്കാം..'' ഞാൻ പറഞ്ഞു. ഞാൻ ഇന്ന് നടന്നതൊക്കെ പറഞ്ഞു കൊടുത്തു. ''അപ്പൊ ആരാ റൂമിലേക്ക് വന്നത്.. നിനക്കവരെ മുന്നേ അറിയോ..'' സിയാനയാണ്. ''ഹ്മ്മ് അറിയാം..''

ഞാൻ വന്നതാരാണെന്നും എനിക്കെങ്ങനെ അവരെ അറിയാമെന്നും പറഞ്ഞു കൊടുത്തു. നടന്നതൊക്കെ അറിഞ്ഞപ്പോ നജൂക്ക ഞങ്ങളെ സേഫ് ആയി ഒരു സ്ഥലത്തു നിർത്തി ബാക്കിയുള്ളവരെ നോക്കാൻ പോയി. ഞാൻ നേരത്തെ സംഭവിച്ചതൊക്കെ ഓർത്തു. സച്ചുവേട്ടൻ ആണെന്ന് കരുതി നോക്കിയപ്പോ കണ്ടത് ഞാൻ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത മുഖം.. ''സാജൻ ഡോക്ടർ..'' ഞാൻ അറിയാതെ പറഞ്ഞു പോയി. ''അതെ മോളെ.. ഞാൻ തന്നെ. നീ എന്താ കരുതിയെ ഞാൻ നിന്നെ മറന്നുവെന്നോ, അങ്ങനെ മറക്കുമോ..'' എന്നും പറഞ്ഞു അയാൾ അന്ന് ഞാൻ അടിച്ചു തല പൊട്ടിച്ച ഭാഗത്തു തടവി. ''കൂടെ ഞങ്ങളും ഉണ്ട് കേട്ടോ...'' എന്നും പറഞ്ഞു അയാളുടെ കൂടെ വന്നവർ മുന്നോട്ടു വന്നതും ഞാൻ പിന്നോട്ട് പോയി. അതെ ഇത് അവർ തന്നെ, അന്ന് ഹോസ്പിറ്റലിൽ വച്ചു പ്രശ്നം ഉണ്ടാക്കിയവർ.. റോഷൻ, സജി, പ്രേം.. അന്ന് ഷാജുക്കാന്റെ കയ്യിൽ നിന്നും അടികിട്ടിയതിനു ശേഷം ഇവരെ പൊടി പോലും കണ്ടിട്ടില്ല. ''എന്താ മുത്തേ ഞങ്ങളെ ഒക്കെ മറന്നോ...'' ആ റോഷൻ ആണ്. മുത്ത് നിന്റെ അമ്മായിഅമ്മ.. ഞാൻ മനസ്സിൽ പറഞ്ഞു. ''എങ്ങനെ മറക്കും നിങ്ങളെ ഒക്കെ, നിങ്ങളെ പോലെ ഇത്രയും ചെറ്റകൾ ആയ ആൾക്കാരെ ഞാൻ വേറെ കണ്ടിട്ടില്ലല്ലോ.'' ഞാൻ പരിഹാസ ചിരിയോടെ പറഞ്ഞു.

''ഓ ഇപ്പോളും നാക്കിനു ഒരു കുറവും ഇല്ല അല്ലെ.. കുറച്ചു തരാട്ടോ..'' എന്നും പറഞ്ഞു റോഷൻ ഒരു വൃത്തികെട്ട ചിരി ചിരിച്ചു. സത്യം പറഞ്ഞാൽ പേടി കാരണം മുട്ടിടിക്കുന്നുണ്ട്. പക്ഷെ അതിവിടെ കാണിച്ചാൽ ഇവന്മാർ എന്നെ വെറുതെ വിടില്ല. ''എന്റെ നാക്കിന്റെ നീളം കുറക്കാനും മാത്രം തന്റേടം ഒന്നും നിങ്ങൾക്കാർക്കും ഇല്ല..'' ഞാൻ പറഞ്ഞു. ''ഓ പെണ്ണിന്റെ സംസാരം കേട്ടില്ലേ.. എന്ത് കണ്ടാണേണ്ടീ ഈ നെഗളിപ്പ്.. നിന്നെ രക്ഷിക്കാൻ നിന്റെ മറ്റവൻ വരുമെന്ന് കരുതി ആണോ. ഇല്ല മോളെ, വൈകുന്നേരം ആവുന്ന വരെ അവരാരെയും നീ പ്രതീക്ഷിക്കണ്ട.. അത് വരെ നമുക്ക് ഇച്ചിരി സ്നേഹിക്കാം, അല്ലേടാ സജി.'' എന്നും പറഞ്ഞു പ്രേം ചിരിച്ചു. അവർ മൂന്നു പേരും എന്തൊക്കെയോ വൃത്തികേടുകൾ പറയുന്നുണ്ട്. പക്ഷെ എന്റെ ശ്രദ്ധ മൊത്തം ഇവിടെ നിന്നും എങ്ങനെ പുറത്തു കടക്കും എന്നതിൽ ആണ്. അപ്പോഴാണ് ഞാൻ സാജൻ ഡോക്ടറെ കണ്ടത്. അയാൾ എന്നെ തന്നെ നോക്കി നിക്കാണ്. ആ നോട്ടം കണ്ടാൽ കണ്ണ് കുത്തി പൊട്ടിക്കാൻ തോന്നും. ഞാൻ അയാളെ തുറിച്ചു നോക്കി. ''ഇങ്ങനെ നോക്കല്ലേ മോളെ, എന്റെ കൺട്രോൾ പോയി നിക്കാ അല്ലെങ്കിലേ. നീ നല്ലോണം മൊഞ്ചു വച്ചല്ലോ.. ഈ നാലഞ്ചു മാസം നിന്നെ കാണാതെ നിന്നതു എങ്ങനെയാണെന്ന് എനിക്കെ അറിയൂ..'

' എന്നും പറഞ്ഞു അയാൾ എന്റെ അടുത്തേക്ക് വരാൻ തുടങ്ങി. ''ഇക്കോ ഞങ്ങളൊക്കെ ഇവിടുണ്ട് കേട്ടോ..'' ആ സജി ആണ്. ''ഓ ഞാൻ അത് മറന്നു, ഇവളെ കണ്ടാൽ പിന്നെ എനിക്ക് വേറൊന്നും ഓർമ്മ കാണില്ല. പിന്നെ നിനക്ക് ഡൌട്ട് ഉണ്ടാവും ഇവന്മാരും ഞാനുമായി എന്താ ബന്ധം എന്ന് അല്ലെ.. ദോ ലവൻ ഇല്ലേ സജി അവൻ എന്റെ അനിയൻ ആയി വരും..'' അത് കേട്ടതും ഞാൻ ആകെ ഷോക് ആയി. ''ഇവൻ വന്നു അടി കിട്ടിയതൊക്കെ പറഞ്ഞിരുന്നു. അപ്പൊ ഞാനും പറഞ്ഞു നീ എനിക്ക് തന്ന സമ്മാനം. അപ്പൊ മുതല് ഞങ്ങള് നിന്റെ പിന്നാലെ വരാൻ നിന്നതാ. പക്ഷെ എന്ത് ചെയ്യാൻ പെട്ടെന്ന് ഉമ്മാക്ക് സുഖമില്ലാതെ ആയി. പോവാതിരിക്കാൻ പറ്റിയില്ല. അതോണ്ട് നീ ഇത്ര നാളും രക്ഷപ്പെട്ടു.'' സാജൻ ഡോക്ടർ പറഞ്ഞു. ''ഓ അപ്പൊ വെറുതെ അല്ല, കുടുംബം മൊത്തം ഇത്ര വൃത്തികെട്ട ആൾക്കാർ ആണല്ലേ... ഉമ്മനോടൊക്കെ ഇത്ര സ്നേഹം ഉള്ളവർ എന്തിനാ സ്ത്രീകളെ ഉപദ്രവിക്കാൻ നടക്കുന്നെ..'' ഞാൻ ചോദിച്ചതും ഒരു പൊട്ടിച്ചിരി ആയിരുന്നു മറുപടി. ''സ്നേഹമോ, ഉമ്മാനോടോ.. വെറുതെ ചിരിപ്പിക്കല്ലേ...

ആ പെണ്ണുംപിള്ള ഉള്ള സ്വത്തുക്കളൊക്കെ സ്വന്തം പേരിൽ തന്നെ വച്ചിരിക്കുകയാ. അത് കിട്ടണമെങ്കിൽ തള്ള വടി ആവുന്നത് വരെ നോക്കിയേ പറ്റൂ.'' സജി ആണ്. ''ഞങ്ങളെ സ്വഭാവം അറിയുന്നോണ്ടു ഞങ്ങളെ തന്ത തട്ടി പോവുന്നെന് മുന്നേ ചെയ്ത പണിയാ..'' സാജൻ ഡോക്ടർ പറഞ്ഞു. ''ഇനി ഇപ്പൊ കാര്യത്തിലേക്കു കടക്കാം.. മക്കള് ഒന്ന് പുറത്തേക്കിരി ഞങ്ങള് കുറച്ചു നേരം കൊച്ചു വർത്താനം പറയട്ടെ...'' എന്നും പറഞ്ഞു സാജൻ ഡോക്ടർ എന്റെ കവിളിൽ തട്ടി.. ''ചെ...'' ഞാൻ ദേഷ്യത്തോടെ മുഖം തിരിച്ചു. ''ദേ പിന്നെ അന്നത്തെ പോലെ കുരുത്തക്കേട് കാണിച്ചിട്ട് പണി വാങ്ങാൻ നിക്കണ്ട. കയ്യിലെ മുറിവ് ഇതുവരെ ഉണങ്ങിയിട്ടില്ലല്ലോ അല്ലെ...'' എന്നും പറഞ്ഞു അയാൾ ചിരിച്ചു. ''ഓ അപ്പൊ ഇക്ക മുന്നേ ഒറ്റയ്ക്ക് പണി കൊടുക്കാൻ നോക്കിയല്ലേ..'' പ്രേം ആണ്. ''നോക്കിയെട, ഞാൻ തിരിച്ചു വന്നു ആദ്യമായി ഹോസ്പിറ്റലിൽ പോയപ്പോ ഇവള് ആ തെണ്ടി ഷാദിനേം കെട്ടിപ്പിടിച്ചു ടെറസിൽ നിക്കുന്നു. കണ്ടപ്പോ എന്റെ ദേഷ്യം അങ്ങ് കത്തി കേറിയതാ. അപ്പോഴാ ഇവള് സ്കാർഫ് ശെരിയാക്കാൻ സ്റ്റെയർ കേസിന്റെ അടുത്ത് പോവുന്ന കണ്ടേ.

മെല്ലെ ഞാൻ പിന്നാലെ ചെന്നു. എന്നെ കണ്ടതും ഇവൾ അലറാൻ പോയപ്പോ എന്റെ കയ്യിലെ ഫോട്ടോ അങ്ങ് കാണിച്ചു കൊടുത്തു. അത് കണ്ടപ്പോ ഇവൾ മിണ്ടാതെ നിന്നു.. അല്ലെങ്കിലും ഇവൾക്ക് ഫ്രണ്ട്സ് എന്ന് വച്ചാൽ ജീവൻ ആണല്ലോ. പ്രത്ത്യേഗിച് ചാരു, അവളാണല്ലോ നിന്നെ എന്റെ കയ്യിൽ നിന്നും രക്ഷിക്കാറ്. അത് കൊണ്ടല്ലേ മോർഫ് ചെയ്യാൻ കൊടുക്കുമ്പോ ഇവളെ കെട്ടിയോന്റെ ഫോട്ടോയുടെ കൂടെ ചാരുവിന്റെ ഫോട്ടോ തന്നെ കൊടുത്തത്. ആ ഫോട്ടോ വച്ച് ഇവളെ ബ്ലാക്മായിൽ ചെയ്യാനാരുന്നു എന്റെ പ്ലാൻ. പക്ഷെ എന്താ ചെയ്യാ ഒറ്റ നോട്ടത്തിൽ അത് കള്ളം ആണെന്ന് ഇവൾ പറഞ്ഞു. എന്നിട്ടു പോവാൻ നിന്നതും ഞാൻ അവളെ പിടിച്ചു വച്ചു വാ പൊത്തി. പിന്നെ ഷാദും ശരണും ലിഫ്റ്റിൽ കേറി പോയപ്പോ ആണ് വിട്ടത്. പക്ഷെ അപ്പോഴേക്കും ഈ ഇവൾ എവിടുന്നോ ഒരു സർജിക്കൽ നൈഫ് എടുത്തു. പിടി വലിക്കിടയിൽ അത് അവളെ കയ്യിൽ തന്നെ കൊണ്ട് മുറിഞ്ഞു. ഒരു നിമിഷം എന്റെ ശ്രദ്ധ മാറിയതും ഇവള് താഴേക്ക് ഓടി കളഞ്ഞു. ഞാനും പിന്നാലെ ചെന്നു,

താഴെ എത്താനായപ്പോ അവളെ കയ്യിൽ പിടിത്തം കിട്ടി. പക്ഷെ എന്റെ കയ്യിൽ കടിച്ചു ഓടാൻ നോക്കി, അവിടുന്ന് സ്ലിപ് ആയി താഴെ വീണു. വീഴ്ചയിൽ അവളെ തല പൊട്ടി. ഞാൻ നോക്കാൻ പോവുമ്പോളേക്കും ആരോ വരുന്ന ശബ്ദം കേട്ട് ഞാൻ മാറിക്കളഞ്ഞു. അങ്ങനെ വീണ്ടും അവളെന്റെ കയ്യിൽ നിന്നും മിസ് ആയി.'' സാജൻ ഡോക്ടർ നിരാശയോടെ കൈ മുഷ്ടി ചുരുട്ടി ടേബിളിൽ ഇടിച്ചു. ''കൂൾ ഇക്ക. ഇപ്പൊ കിട്ടിയില്ലേ ഇവളെ നമ്മളെ കയ്യിൽ..'' എന്നും പറഞ്ഞു സജി അയാളെ സമാധാനിപ്പിക്കുന്നു. പിന്നെ അവൻ അയാൾക്ക് എന്തോ ഒരു സിറിഞ്ജ് കൊണ്ട് കൊടുത്തു. ഞാൻ ആകെ പേടിച്ചു എന്നെ ബോധം കെടുത്താനോ മറ്റോ ഉള്ള പ്ലാൻ ആണോ.. പക്ഷെ അയാൾ അത് സ്വന്തം കയ്യിൽ തന്നെ കുത്തി വച്ചു. മറ്റുള്ളവരും എന്തൊക്കെയോ വെള്ള പൊടിയും സിഗരറ്റും ഒക്കെ ഉപയോഗിക്കുന്നുണ്ട്. കണ്ടാൽ തന്നെ അറിയാം ഡ്രഗ്‌സ് ആണെന്ന്. യാ അല്ലാഹ് ഞാൻ എങ്ങനെ ഇവിടെ നിന്നു രക്ഷപ്പെടും... ''നീ ഇവിടുന്നു എങ്ങനെ രക്ഷപ്പെടും എന്നല്ലേ ആലോചിക്കുന്നത്. നടക്കില്ല മോളെ. നിന്റെ ഫ്രണ്ട്സ് വൈകുന്നേരം ആവാതെ ഇങ്ങോട്ടു വരില്ല. അവർ ആ പെണ്ണിനോട് കൂടെ ചേർന്ന് പ്ലാൻ ചെയ്തതൊക്കെ ഞങ്ങൾ കേട്ടിരുന്നു. പിന്നെ നിങ്ങളെ ഇങ്ങോട്ടു കൊണ്ട് വന്നത് ഞങ്ങളെ പ്ലാൻ ആണ് കേട്ടോ...''

സജി ആണ്. ''അതേടീ, നിന്നോട് ഞാൻ അന്ന് ജോലി വേണമെങ്കിൽ എന്റെ കൂടെ റിസോർട്ടിൽ വരണമെന്ന് പറഞ്ഞപ്പോ നീ എന്താ ചെയ്തേ. എന്റെ തല അടിച്ചു പൊട്ടിച്ചു അല്ലെ.'' സാജൻ ഡോക്ടർ അലറി. ഞാൻ പേടിച്ചു മൂലയിലേക്ക് മാറി നിന്നു. എന്റെ അല്ലാഹ് ഞാൻ എങ്ങനെ പിടിച്ചു നിക്കും ഇവരെ മുന്നിൽ. ''അന്നേ ഞാൻ ഒറപ്പിച്ചതാ, നിന്നെ ഇവിടെ എത്തിക്കും എന്ന്. അത് കൊണ്ട് തന്നെയാ നിങ്ങടെ കാണപ്പെട്ട ദൈവമായ വിജി സാറിനെ ചാക്കിട്ടു നിങ്ങള്ക്ക് അങ്ങനൊരു ഗിഫ്റ്റ് ഞാൻ തരാൻ പറഞ്ഞത്. ഞാൻ തന്നതാണെന്നു പറയണ്ട എന്നും പറഞ്ഞു. ഒരു സർപ്രൈസ് ആയി ഞാൻ വന്നാൽ നേരിട്ട് പറഞ്ഞോള്ളാം എന്നും പറഞ്ഞിരുന്നു. എന്റെ ഉദ്ദേശങ്ങൾ ഒന്നും അറിയാത്ത കാരണം അങ്ങേര് ഞാൻ പറഞ്ഞത് ഭംഗിയായി ചെയ്തു, പൊട്ടൻ. പിന്നെ നിങ്ങൾ ഇങ്ങോട്ടു വരുന്നത് നോക്കി ഇരിക്കുവാരുന്നു. അതോണ്ടാ ദുബായ് എത്തിയിട്ടും ഞാൻ ഹോസ്പിറ്റലിൽ വരാതിരുന്നേ. ഞാൻ വന്നാൽ നീ പേടിച്ചു ജാഗ്രത പാലിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. നിങ്ങളിവിടെ എത്തിയ അന്ന് രാത്രി തന്നെ നിന്നെ പൊക്കാൻ ആയിരുന്നു ഞങ്ങളെ പ്ലാൻ. പക്ഷെ നടന്നില്ല. പിറ്റേന്ന് ആ പെൺപിള്ളേരെ ഒക്കെ നിങ്ങടെ കെട്ടിയോന്മാരെ മുന്നിലേക്ക് അയച്ചതും ഞങ്ങളാ. അവരെ പാട്ടിലാക്കി നിങ്ങളെ കെട്ടിയോന്മാരുമായി തെറ്റിക്കാൻ. പക്ഷെ അതും നടന്നില്ല. അതിനിടയ്ക്കാ സച്ചിൻ വന്നു അതിൽ ഒരുത്തിയോട് നിന്നെ ഒരു റൂമിൽ ആക്കാൻ പറയുന്നത് കേട്ടത്.

പിന്നെ അവരെ ഫോളോ ചെയ്തപ്പോ എല്ലാ പ്ലാനും മനസ്സിലായി.. ഇപ്പൊ നീ ഇതാ ഞങ്ങളെ മുന്നിൽ നിക്കുന്നു.'' എന്നും പറഞ്ഞു സാജൻ ഡോക്ടർ ചിരിച്ചു. ''എന്നാലും നീ ഒരു സംഭവമാ, ഡിവോയ്‌സ്‌ ആയ കുറെ പെണ്ണുങ്ങളെ ഞങ്ങൾ കണ്ടിട്ടുണ്ട്. ഒന്നോ രണ്ടോ വട്ടം ചൂണ്ട ഇട്ടപ്പോ തന്നെ അവരൊക്കെ കൊളുത്തി. പക്ഷെ നീ ഒരു ചൂണ്ടയിലും കൊളുത്തിയില്ല എന്ന് മാത്രം അല്ല കെട്ടിയ ചെക്കനെ വരെ അടുപ്പിച്ചില്ല.'' സാജൻ ഡോക്ടർ വീണ്ടും ചിരിച്ചു. ''അതവൻ ആണല്ലാത്തതു കൊണ്ടാ.. അല്ലെങ്കിൽ ഇത്രയും നല്ലൊരു ചരക്കു അടുത്തുണ്ടാവുമ്പോൾ ആർകെങ്കിലും കൺട്രോൾ കിട്ടോ...'' എന്നും പറഞ്ഞു അവരെല്ലാവരും ചിരിച്ചു. ''അല്ലെടാ അതവൻ നട്ടെല്ലുള്ള ആണായതു കൊണ്ടാ.. ഇത്രയും അടുത്ത് എന്നെ കിട്ടിയിട്ടും ഒരു മോശം നോട്ടം പോലും എന്റെ നേരെ ഉണ്ടാവാതിരുന്നത്..'' ഞാൻ പറഞ്ഞു. ''ഡീ അപ്പൊ ഞങ്ങള് ആണല്ല എന്നല്ലേ നീ പറഞ്ഞതിന് അർഥം..'' റോഷൻ ദേഷ്യത്തോടെ എന്റടുത്തേക്കു വന്നു. ''അതേടാ ആണായാൽ പെണ്ണിനെ സംരക്ഷിക്കുകയാ വേണ്ടത്, അല്ലാതെ തക്കം പാർത്തു ഉപദ്രവിക്കുക അല്ല.'' എന്നും പറഞ്ഞു അവനെ നോക്കിയതേ ഓർമ്മ ഉള്ളൂ, പിന്നെ ചുറ്റും നക്ഷത്രങ്ങൾ ആയിരുന്നു. അമ്മാതിരി അടി ആയിരുന്നു ആ തെണ്ടി അടിച്ചേ. '

'ടാ നീ എന്താ ഈ കാണിക്കുന്നേ...'' എന്നും പറഞ്ഞു സജി അവനെ പിടിച്ചു വച്ചു. ''പിന്നെ അവളെ സംസാരം കേട്ടില്ലേ..'' എന്നും പറഞ്ഞു അവൻ വീണ്ടും ഒച്ച വച്ചു. ''അതിനു ഉപദ്രവിക്കുക അല്ല നമുക്ക് സ്നേഹിച്ചു പകരം വീട്ടാം...'' എന്നും പറഞ്ഞു സാജൻ ഡോക്ടർ എന്റെ അടുത്തോട്ടു വന്നതും ഞാൻ അയാളെ പിന്നട്ട് തള്ളി ഓടി. അപ്പൊ മറ്റുള്ളവർ എന്റെ പിന്നാലെ വന്നു. പിന്നൊരു ഓട്ടമത്സരം തന്നെ ആരിരുന്നു. ഞാൻ കയ്യിൽ കിട്ടിയതൊക്കെ എടുത്തു അവരെ എറിഞ്ഞു. അവസാനം പ്രേം എന്റെ കയ്യിൽ പിടിച്ചു വച്ചു. അവനു ഒരു ചവിട്ടു കൊടുത്തു ഞാൻ കൈ വിടുവിച്ചു. ഒന്നൂല്ലെങ്കിലും ഒരു അഞ്ചു എട്ടു കൊല്ലം കരാട്ടെ പഠിച്ചതല്ലേ. ഇപ്പൊ എടുത്തില്ലെങ്കിൽ ഇനി എപ്പോ എടുക്കാനാ. പ്രേം വീഴുന്നത് കണ്ടതും അവരെല്ലാം എന്റെ നേരെ വരാൻ തുടങ്ങി. മൂന്നു പേർക്കും നല്ല ഇടി തന്നെ കൊടുത്തു. റോഷന്റെ മിഡിൽ സ്റ്റമ്പിന് തന്നെ ഒന്ന് കൊടുത്തു. അത്ര നല്ല അടി ആയിരുന്നല്ലോ അവൻ നേരത്തെ എനിക്ക് തന്നത്. അപ്പൊ പെട്ടെന്ന് പ്രേം വന്നു എന്നെ പിറകിൽ നിന്നും പിടിച്ചു വച്ചു. മറ്റുള്ളവർ അത് കണ്ടു എന്റെ നേരെ വന്നു. ഞാൻ പെട്ടെന്ന് പ്രേമിനെ അവരെ നേരെ തള്ളി വിട്ടു. ബാലൻസ് കിട്ടാതെ നാല് പേരും താഴെ വീണു. ആ തക്കത്തിന് ഞാൻ ഓടി പുറത്തേക്കിറങ്ങി.

സത്യം പറഞ്ഞാൽ എങ്ങോട്ടേക്കാ പോണ്ടതെന്നു മനസിലാവുന്നില്ല. ആ പെണ്ണിന്റെ കൂടെ നടന്നു വന്നതല്ലേ അതോണ്ട് റൂമിലേക്ക് പോണ്ട വഴി മനസ്സിലായില്ല. കയ്യിൽ ഫോൺ ഇല്ലാത്ത കാരണം ആരെയും വിളിക്കാൻ പറ്റുന്നതും ഇല്ല. എങ്ങനേലും ഒരു വഴിയിലേക്ക് ഓടിയപ്പോ എത്തിയത് കാട് പിടിച്ചു കിടക്കുന്ന ഒരു സഥലത്തു ആയിരുന്നു. വേഗം തിരിഞ്ഞു ഓടി. പാക്ഷേ അവരെ കണ്ടതും വഴി മാറ്റി ഓടി. ഈ റിസോർട്ട് തന്നെ ഒരു ഉൾപ്രതേശത്താണ്‌. ലക്ഷ്യമില്ലാത്ത ഓട്ടം നിന്നതു പാർക്കിങ്ങിൽ ആയിരുന്നു. അവിടെയാണെങ്കിൽ ഒരു ഈച്ച പോലും ഇല്ലായിരുന്നു. അല്ലെങ്കിലും ആവശ്യത്തിന് നമുക്ക് വേണ്ടത് കിട്ടില്ലല്ലോ. ഇല്ലെങ്കിൽ മുക്കിന് മുക്കിന് സെക്യൂരിറ്റി ഉണ്ടാവേണ്ടതാണല്ലോ. പക്ഷെ ആരെയും കണ്ടില്ല. അങ്ങനെ നിക്കുമ്പോൾ ആണ് സിയാനയെയും നജൂക്കാനെയും കണ്ടത്. അതോണ്ട് ഇപ്പൊ രക്ഷപ്പെട്ടു. രണ്ടു കിട്ടിയിട്ടാണേലും സിയാന മാറിയതിൽ സന്തോഷം ഉണ്ട്. അവൾ എനിക്ക് വെള്ളം ഒക്കെ തന്നു. ഞങ്ങൾ രണ്ടാളും അവിടെ ഒരു മരത്തിന്റെ മറവിൽ നിക്കുകയായിരുന്നു. അവൾ എന്തൊക്കെയോ പറയുന്നുണ്ട്. അവളുടെ ഉപ്പാനെ പറ്റി ആണ് കൂടുതലും പറഞ്ഞത്. ''ഉപ്പ ഇപ്പൊ രണ്ടു വര്ഷം ആയി കിടപ്പിൽ ആണ്. സ്‌ട്രോക് വന്നു ഒരു ഭാഗം തളർന്നു പോയതാണ്. ചിലപ്പോ ഷെഹ്സാദിനോട് ചെയ്തതിനു കിട്ടിയ ശിക്ഷ ആവും എന്ന് നജൂക്ക പറയാറുണ്ട്. അപ്പൊ ഞാൻ ഇക്കാനെ ചീത്ത പറയും. ഇപ്പൊ എനിക്കും തോന്നുന്നു അതാവും കാരണം എന്ന്.'' സിയാന പറഞ്ഞു.

''ഏയ് അങ്ങനെ ഒന്നും പറയല്ലേ, ഉപ്പാക്ക് ഒന്നും വരില്ല. എല്ലാം ശരി ആവും.'' ഞാൻ പറഞ്ഞു. അപ്പോളാണ് ഞങ്ങടെ മുന്നിലേക്ക് അവർ വന്നത്. ''ടാ ദേ നോക്കിയേ, ഒന്നിനെ നോക്കി വന്നപ്പോ ഒന്ന് ഫ്രീ ആയി കിട്ടി.'' റോഷൻ ആണ്. ''അതും നല്ല സൂപ്പർ പീസ്..'' എന്നും പറഞ്ഞു സജി സിയാനയുടെ കവിളിൽ തൊടാൻ പോയി. പക്ഷെ അവൾ ആ കൈ തട്ടി മാറ്റി. പക്ഷെ റോഷൻ സിയാനയുടെ കൈ പിടിച്ചു അവനിലേക്ക്‌ വലിച്ചു. പെട്ടെന്നായതു കൊണ്ട് അവൾക്കു തടയാൻ പറ്റിയില്ല. "അടങ്ങി നിക്കെടീ, ഒന്ന് കാണട്ടെ നിന്നെ.." എന്നും പറഞ്ഞു റോഷൻ സിയാനയെ കിസ് ചെയ്യാൻ പോയതും ഞാൻ അവനെ പിടിച്ചു തള്ളി. പെട്ടെന്ന് സാജൻ ഡോക്ടർ എന്റടുത്തേക്കു വന്നതും ഞാൻ സിയാനയുടെ കയ്യും പിടിച്ചു ഓടി. പിന്നാലെ അവരും വന്നു. ഇടയ്ക്കു കാൽ കുടുങ്ങി ഞങ്ങൾ വീഴാൻ പോയതും ആരുടെയോ കരങ്ങൾ ഞങ്ങളെ താങ്ങിയിരുന്നു. സിയാനയെ പിടിച്ചത് നജൂക്കയാണെന്നു ഞാൻ കണ്ടു. അവൾ നജൂക്കാനേ കരഞ്ഞോണ്ട് കെട്ടിപ്പിടിച്ചു. എന്നെ പിടിച്ചത് ആരാണെന്നു അറിയാൻ തല പൊക്കി നോക്കിയതും മുന്നിലെ ആളെ കണ്ടു എന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ രണ്ടടി പിന്നോട്ട് പോയി. പക്ഷെ അയാൾ എന്റെ കൈ പിടിച്ചു വലിച്ചു എന്നെ ആ നെഞ്ചോടു ചേർത്തു.

@@@@@@@@@@@@@@@@@@@@@@@ ഞാൻ എറിഞ്ഞ റിമോട്ട് ടി വി യിൽ കൊണ്ട് കുറെ കഷ്ണങ്ങൾ ആയി. എല്ലാരും ആ വീഡിയോ കണ്ട ഷോക്കിൽ ആണ്. ഞാൻ നേരെ ചാരുവിനു നേരെ തിരിഞ്ഞു. അവൾ സാജൻ ഡോക്ടർ ആമിയോട് കാണിച്ച ഓരോ വൃത്തികേടും പറഞ്ഞപ്പോ എന്റെ രക്തം തിളക്കുക ആയിരുന്നു. സാജൻ ഒരാൾ ആണ് ആമിയെ പറ്റി ഞാൻ മോശമായി ചിന്തിക്കാൻ കാരണം. അവനെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ കൊല്ലും അതുറപ്പാണ്. ''എന്തായാലും അവൾ ഇവിടുന്നു രക്ഷപ്പെട്ടല്ലോ...'' പ്രിയയാണ്. ''ഉറപ്പിക്കാൻ പറ്റില്ല, വീണ്ടും അവളെ പിടിച്ചെങ്കിലോ.. പെട്ടെന്ന് നോക്കാം, വാ..'' എന്നും പറഞ്ഞു ഞാൻ പുറത്തേക്കു ഓടി. പിന്നാലെ അവരും. അവിടെയൊക്കെ നോക്കിയെങ്കിലും ആമിയെ കാണാൻ പറ്റിയില്ല. ഞങ്ങൾ ഓരോരുത്തരും ഓരോ ഭാഗത്തേക്ക് പോയി. പക്ഷെ അവളെ കാണാതെ വീണ്ടും ഒരുമിച്ചു വേറെ വഴിക്കു പോയി

. ''ടാ അങ്ങോട്ട് പാർക്കിംഗ് ആണ്. നമുക്ക് തിരിച്ചു പോയി നോക്കാം.'' എന്ന് പ്ററഞ്ഞു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും എന്റെ ഹാർട്ട് വല്ലാതെ ഇടിക്കാൻ തുടങ്ങി. തിരിച്ചു പോവല്ലേ ഞാൻ ഇവിടെ ഉണ്ട് എന്ന് ആമി പറയുന്ന പോലെ തോന്നി എനിക്ക്. ''ഇല്ലെടാ ആമി അവിടെയുണ്ടെന്നു എന്റെ മനസ്സ് പറയുന്നു'' എന്നും പറഞ്ഞു ഞാൻ പാർക്കിങ്ങിന്റെ സൈഡിലേക്ക് ഓടി. അവരും പിന്നാലെ വന്നു. അവിടെ എത്തിയപ്പോ കണ്ട കാഴ്ച ഒരു വല്ലാത്ത കാഴ്ച ആയിരുന്നു. സാജനും അവന്റെ കൂടെ ഉള്ളവർക്കും അടി കിട്ടുന്നു. ഇതെങ്ങനെ സംഭവിച്ചു എന്ന് നോക്കുമ്പോളാ എന്റെ ഹൃദയം തകർക്കുന്ന കാഴ്ച ഞാൻ കണ്ടത്. ആമിയെ ഏതോ ഒരുത്തൻ ചേർത്ത് പിടിച്ചു.. അവളാണെങ്കിൽ അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു നിക്കുന്നു. എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു ആ കാഴ്ച. ഇഷ്ട്ടപെട്ടു തുടങ്ങിയപ്പോളേക്കും നഷ്ട്ടപ്പെടുകയാണോ അവളെ. അടുത്തതായി അവൻ പറഞ്ഞ വാക്കുകൾ കേട്ട് ഞാൻ തല കറങ്ങി വീണില്ലാന്നേ ഉള്ളൂ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story