ഡിവോയ്‌സി: ഭാഗം 52

divoysi

രചന: റിഷാന നഫ്‌സൽ

അമാനിക്ക പറയുന്ന കേട്ട് ഇവിടൊരുത്തൻ ഇരുന്നു ചിരിക്കാ, ഡ്രാക്കുള. എനിക്കാണേൽ കയ്യും കാലും വിറച്ചിട്ടു വയ്യ. ''എന്താ നീ ഒന്നും പറയാത്തെ. നിന്റെ കൂടെ എല്ലാത്തിനും ഉണ്ടായ ആളല്ലേ ഷാമി. എന്നിട്ടു അവനോടെന്താ നിന്റെ കല്യാണ കാര്യം പറയാതിരുന്നേ.'' അമാനിക്ക ചോദിച്ചതും ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു. ''നീ ഇളിക്കണ്ട ഞാൻ വിളിച്ചപ്പോ ഷാമി ആകെ ചൂടിലാ. കൂടെ നിന്നിട്ടു നീ ഒന്നും പറഞ്ഞില്ല പറഞ്ഞിട്ട്. നീ കുറച്ചു നാളു മുന്നേ അവനെ കണ്ടിരുന്നു പോലും. അപ്പോളും പറയാത്തതിലാ ദേഷ്യം. നിന്നെ കയ്യിൽ കിട്ടിയ അവൻ എണ്ണയിലിട്ട് വറുക്കും.'' അക്കൂക്ക പറഞ്ഞതും ഞാൻ നല്ലോണം പേടിച്ചു. കാരണം ശാമിക്കക്കു കലിപ്പ് കേറിയാൽ പിടിച്ച കിട്ടില്ല. ഇത് കേട്ടപ്പോ ഒരു ജന്തു ഇവിടെ ഇരുന്നു ചിരിക്കാ. ''മോൻ അതികം ചിരിക്കേണ്ട, ഷാദ് ആണ് അംനൂനെ കല്യാണം കഴിച്ചത് എന്ന് പറഞ്ഞപ്പോ നിന്നെ കാണാൻ കാത്തു നിക്കാ ഷാമി.'' ആഫിക്കയാണത് പറഞ്ഞത്. അപ്പൊ തന്നെ ആ കോന്തൻറെ ചിരി നിന്ന്. അത് കണ്ടപ്പോ ഞാൻ ചിരിക്കാൻ തുടങ്ങി.

അവനു അങ്ങനെ തന്നെ വേണം. എന്നെ കളിയാക്കിയതല്ലേ. ഓരോന്ന് പറഞ്ഞു എല്ലാരും ഇരുന്നു. അതിനിടയിൽ സച്ചുവേട്ടനും പ്രവീണേട്ടനും അഫിക്കയും അക്കൂക്കയും പോയി ഫുഡ് ഒക്കെ വാങ്ങി വന്നു. കുറെ ഓടിയത് കൊണ്ടാവും നല്ല വിശപ്പുണ്ടാരുന്നു. എന്റെ തീറ്റ കണ്ടു എല്ലാരും എന്നെ ഒരു നോട്ടം. ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല. ''ഡാ നീ പറഞ്ഞതിനെക്കാളും കഷ്ട്ടം ആണല്ലോ. നിങ്ങള്ക്ക് പണ്ട് ഫുഡ് ഒക്കെ കിട്ടാറുണ്ടായിരുന്നോ.'' നജൂക്കയാണ് അത് ചോദിച്ചേ. ''എവിടുന്നു, ഇവള് ഇരുന്ന പിന്നെ ആർക്കും ഒന്നും കിട്ടില്ല. വീട്ടിലെ പൂച്ചയും പട്ടിയും വരെ പട്ടിണിയാവും. അതോണ്ട് ഉമ്മ ഞങ്ങള് കഴിച്ചിട്ടാ ഇവൾക്ക് കൊടുക്കാറ്.'' അക്കൂക്ക പറഞ്ഞു. ആ കട്ട ചളി കേട്ട് ചിരിക്കാൻ ബാക്കി അലവലാതികളും. ഷാദ് ഫുഡ് ഒക്കെ മാറ്റി വച്ച് ചിരിക്കാ. ബ്ലഡി ഗ്രാമവാസീസ്. ''ഇതൊക്കെ എവിടെ പോണോ മോളെ, ഒന്നും കാണാൻ ഇല്ലല്ലോ...'' നജൂക്ക കളിയാക്കി. ''ആ എന്റെ തീറ്റ കാരണമാ ഇവരെന്നെ കെട്ടിച്ചു വിട്ടതും തിരിച്ചു പോയപ്പോ ഓടിച്ചതും..'' ഞാൻ അങ്ങനെ പറഞ്ഞതും എല്ലാരുടെയും ചിരി സ്റ്റോപ്പ് ആയി.

അപ്പോഴാ എന്താ പറഞ്ഞെ എന്നുള്ള ബോധം വന്നത്. അക്കൂക്ക അപ്പൊ തന്നെ എണീറ്റ് പോയി. ബാക്കി ഉള്ളവരോടൊക്കെ സോറി തമാശക്ക് പറഞ്ഞതാ എന്നും പറഞ്ഞു. അപ്പൊ അമാനിക്ക എന്റെ തലക്കൊരു കൊട്ട് തന്നു. ആഫിക്ക നോക്കിപ്പേടിപ്പിക്ക. ഷാദ് ആണെങ്കിൽ നിനക്ക് അങ്ങനെ തന്നെ വേണം എന്ന രീതിയിൽ നോക്കി ഇളിക്കാ. ഞാൻ എല്ലാരേയും നോക്കി ഒരു ഇളി പാസ്സാക്കി വേഗം അക്കൂക്കാന്റെ പിന്നാലെ പോയി. ഇക്ക അവിടെ ഒരു സൈഡിൽ നിക്കുന്ന കണ്ടു. ''സോറി സോറി സോറി... അറിയാതെ പറഞ്ഞു പോയതാ, ഒരു തമാശയല്ലേ ഇങ്ങനെ ഫീൽ ചെയ്യണോ.'' ഞാൻ അക്കൂക്കാനേ പിന്നിൽ നിന്നും പോയി കെട്ടിപ്പിടിച്ചോണ്ടു ചോദിച്ചു. എന്നിട്ടും ഒന്നും മിണ്ടുന്നില്ല. ഞാൻ ഇക്കാനെ പിടിച്ചു തിരിച്ചു നിർത്തി. നോക്കുമ്പോ ആ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്. ''അയ്യേ എന്റെ കലിപ്പൻ ഇക്ക കരയാണോ. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ..'' എന്നും പറഞ്ഞു ഇക്കാന്റെ കണ്ണൊക്കെ തുടച്ചു കൊടുത്തു. അക്കൂക്ക പൊതുവെ ഇച്ചിരി ദേഷ്യക്കാരനാ, എനിക്ക് എപ്പോളും കിട്ടാറുണ്ട് ഇക്കാന്റെ കയ്യിൽ നിന്നും. ഇക്ക കരയുന്ന കണ്ടപ്പോ എന്റെ ഹൃദയം പിടഞ്ഞു പോയി.

''നിന്നെ അവൻ ഒരുപാട് ഉപദ്രവിച്ചല്ലേ.. ഒന്നും ഞങ്ങൾ അറിഞ്ഞില്ലല്ലോ മോളെ. അറിഞ്ഞിരുന്നങ്കിൽ അപ്പൊ തന്നെ അവനെ തല്ലിക്കൊന്ന് നിന്നെ തിരികെ കൊണ്ട് വരുമായിരുന്നു.'' എന്നും പറഞ്ഞു അക്കൂക്ക എന്നെ കെട്ടിപ്പിടിച്ചു. എന്തോ അപ്പൊ പഴയതൊക്കെ എന്റെ മനസ്സിലേക്ക് വന്നു. ഞാനും ഇക്കാനെ കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു. ''നീ കരയണ്ട, അവനാ കരയാൻ പോവുന്നത്. നീ കണ്ടോ, ഷെസിൻ കരയുന്നതു നിന്റെ കണ്ണ് കൊണ്ട് ഞാൻ കാണിച്ചു തരും. ഇത് നിന്റെ ഇക്കാന്റെ വാക്കാണ്.'' അക്കൂക്ക പറഞ്ഞപ്പോ ഞാൻ ഇക്കാന്റെ മുഖത്തേക്ക് നോക്കി. ആ കണ്ണിൽ തീ എരിയുന്നത് ഞാൻ കണ്ടു. ഇതെങ്ങനെയാ ഒന്ന് തണുപ്പിക്കാ, ആ ഐഡിയ. ''വാക്കാണ് ഏറ്റവും വലിയ സത്യം.. അല്ലെ.. ഈ ഓഞ്ഞ സിനിമ ഡയലോഗൊക്കെ ഒന്ന് മാറ്റിപ്പിടിച്ചൂടേ എന്റെ ചൂടാ.. ഓനെ കൊല്ലും പോലും, എന്നിട്ടെന്തിനാ ഇങ്ങക്ക് ജയിലിൽ പോയി കിടക്കാനോ. എന്നിട്ടു ഇങ്ങളെ പാത്തൂനെയും ഹിബത്താനെയും ആരാ നോക്കാ.'' ഞാൻ പിരികം പൊക്കി ഇക്കാനോടു ചോദിച്ചു. ''നിനക്കവരെ ഒക്കെ അറിയോ??''

അക്കൂക്ക. ''പിന്നെ എനിക്ക് എല്ലാരേയും അറിയാം. ശാമിക്കാനോടും അജൂക്കാനോടും ചോദിച്ചു ഞാൻ എല്ലാം അറിയാറുണ്ട്. നിങ്ങളെയും ആഫിക്കൻറെയും കല്യാണ ഫോട്ടോസ് ഒക്കെ ഞാൻ കണ്ടിരുന്നു. ഞാൻ എല്ലാം അറിയാറുണ്ട് മോനെ. എന്നാലും ഇങ്ങള് ആള് കൊള്ളാല്ലോ, വെഡിങ് ആനിവേഴ്സറിക്കു മുന്നേ പാത്തു ലാൻഡ് ആയി. ഇങ്ങള് ഇത്രയ്ക്കു ഫാസ്റ് ആണെന്ന് നമ്മള് അറിഞ്ഞില്ല എന്റെ ചൂടാ, പാവം ഹിബത്ത.'' ഞാൻ അങ്ങനെ പറഞ്ഞതും അക്കൂക്കാ ''ടീ'' എന്നും അലറി ഒരു വരവായിരുന്നു എന്റെ പിന്നാലെ. ആഫിക്കയുടെയും അക്കൂക്കയുടെയും കല്യാണം ഒരുമിച്ചായിരുന്നു. ഞാൻ അവിടുന്ന് ഇറങ്ങി കുറച്ചു നാൾ കഴിഞ്. ശാമിക്ക ഫോട്ടോസും വിഡിയോസുമൊക്കെ കാണിച്ചു തന്നിരുന്നു. ആഫിക്കയുടെ ഭാര്യ കെൻസ ഇത്ത ഇപ്പൊ പ്രെഗ്നന്റ് ആണ്. അക്കൂക്കന്റെ ഭാര്യ ഹിബത്ത കല്യാണം കഴിഞ് ഒരു മാസം കഴിഞ്ഞപ്പോ പ്രെഗ്നന്റ് ആയി.

അവരുടെ ഫസ്റ്റ് ആനിവേഴ്സറിക്കു പാത്തുവും ഉണ്ടായിരുന്നു കൂടെ. വീട്ടിലെ എല്ലാ കാര്യങ്ങളും ശാമിക്ക പറയാറുണ്ട്. പക്ഷെ ഇക്കാക്കമാർ അവിടെ ആരോടും മിണ്ടാത്തതൊന്നും എന്നോട് പറഞ്ഞിട്ടില്ല. പിന്നെ എന്നെ പറ്റി ആരോടും പറയണ്ട എന്ന് പറഞ്ഞത് ഞാൻ തന്നെയാ. ഓരോന്നാലോചിച്ചു ഓടിയതും ആരെയോ പോയി ഇടിച്ചു. നോക്കുമ്പോ ഷാദ്. ''ആഹാ ഇക്കാനെ വിളിക്കാൻ പോയ ആള് ഓടി കളിക്കാ.'' എന്ന് ഷാദ് ചോദിച്ചതും അക്കൂക്ക അവിടെ എത്തി. ഞാൻ അപ്പൊ തന്നെ ഷാദിന്റെ പിന്നിൽ ഒളിച്ചു. ഇക്ക എന്നെ പിടിക്കാൻ പോയതും ഞാൻ ഷാദിന്റെ ചുറ്റും ഓടി ഇക്കാനെ കളിപ്പിച്ചു. അവസാനം ഷാദ് എന്നെ പിടിച്ചു നിർത്തി. അപ്പൊ തന്നെ അക്കൂക്ക വന്നു എന്റെ ചെവി പൊന്നാക്കി. ''ആഹ് ഉമ്മാ, വിട് ഇക്കാ. എനിക്ക് വേദന എടുക്കുന്നു.'' ഞാൻ ഒച്ച വച്ചു. ''ആഹ് വേദന എടുക്കട്ടേ, നിന്റെ വല്യ വായിലെ വർത്താനം ഇനി പറയരുത്. പിന്നെ നീ എന്താ വിളിച്ചേ ചൂടാ എന്ന് അല്ലെ.. ഞാൻ കേട്ടില്ലാന്നു വിചാരിച്ചോ.'' എന്ന് അക്കൂക്ക ചോദിച്ചതും ഞാൻ ഒരു വളിച്ച ചിരി പാസ് ആക്കി.

ഇക്കാനെ പണ്ടേ ഞങ്ങൾ കളിയാക്കി വിളിക്കുന്ന പേരാണ് അത്. ഇക്കാക്ക് അത് കേക്കുന്നതിലും കലി വേറെ ഇല്ല. ''അള്ളോഹ് സോറി.. വിട് ഇക്ക, എന്റെ പൊന്നാര ഇക്കാക്ക അല്ലെ..'' ഞാൻ കൊഞ്ചിക്കൊണ്ടു പറഞ്ഞതും ഇക്ക ചെവി വിട്ടു. ''ആഹ് ഇനി വിളിച്ച നിന്റെ ചെവി ഞാൻ ഇങ്ങു എടുക്കും.'' അക്കൂക്ക. ''ഇല്ല ഇക്കാ, ഇനി ഈ ചൂടനെ ഞാൻ ഒരിക്കലും ചൂടാ എന്ന് വിളിക്കില്ല പോരെ ചൂടാ.. വേഗം ഫുഡ് കഴിക്കാൻ വാ ചൂടാ..'' എന്നും പറഞ്ഞു ഞാൻ ഒരൊറ്റ ഓട്ടം ആയിരുന്നു. ഓടിപ്പോയി അമാനിക്കാന്റെ അടുത്ത് ഇരുന്നു. ഇക്ക എനിക്ക് വെള്ളം തന്നു. ''എന്തിനാ അംനോ ഇങ്ങനെ ഓടുന്നെ. നല്ല തല്ലു കിട്ടാത്ത കുറവാ നിനക്ക്.'' അമാനിക്ക പറഞ്ഞു. ''അല്ല നീ വിളിക്കാൻ പോയ ആളെവിടെ, പിന്നെ നിങ്ങളെ നോക്കാൻ വന്ന ഷാദും.'' ആഫിക്കയാണ്. ''ഞാൻ വിളിക്കാൻ പോയ ആളും എന്നെ വിളിക്കാൻ വന്ന ആളും ഒരുമിച്ചു വരുന്നുണ്ട്.'' എന്നും പറഞ്ഞു ഞാൻ ഫുഡ് കഴിക്കാൻ തുടങ്ങി. അപ്പൊ അമാനിക്ക എന്റെ അടുത്ത് വന്നിരുന്നു ഫുഡ് വായിലിട്ടു തരാൻ തുടങ്ങി. എന്റെ കണ്ണൊക്കെ എന്തോ നിറഞ്ഞു.

എനിക്ക് അമീർക്കാനേ ഓർമ്മ വന്നു. പണ്ട് എനിക്ക് എപ്പോളും ഫുഡ് വാരിത്തരൽ അമീർക്കയാണ്. ബാക്കി ഇക്കാക്കമാരോടൊക്കെ പറഞ്ഞാൽ അവർ കളിയാക്കും. കൂടുതലും കളിയാക്കാറു അമാനിക്കയാണ്. വലുതായപ്പോ, ഇപ്പോളും ഇവളെന്താ പാല് കുടിക്കുന്ന കുട്ടിയാണോ എന്നാണു അമാനിക്ക അമീർക്കയോട് ചോദിക്ക. അപ്പൊ അമീർക്ക പറയും ഇവളെത്ര വലുതായാലും എനിക്ക് ചെറിയ കുട്ടി തന്നെയാ എന്ന്. പണ്ട് കളിയാക്കിയ അമാനിക്ക എനിക്കിപ്പോ വാരിത്തരുന്നു, എന്റെ പ്രിയപ്പെട്ട അമീർക്ക എന്നെ വെറുക്കുന്നു, തിരിച്ചു ഞാനും. ''അയ്യേ ടീ എന്തിനാ എല്ലാ കാര്യത്തിനും ഇങ്ങനെ പൈപ്പ് തുറക്കുന്നേ.. നീ ഞങ്ങളെ അംന തന്നെ അല്ലെ. നിന്റെ ധൈര്യമൊക്കെ എവിടെ പോയി.'' ആഫിക്ക എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു. ഞാൻ കണ്ണ് തുടച്ചു ഇക്കാന്റെ വയറ്റിനു ഒരു കുത്തു കൊടുത്തു. ''എന്റുമ്മാ, ഇല്ല മോളെ നീ മാറീട്ടില്ല, ഒട്ടും മാറീട്ടില്ല.'' ആഫിക്ക പറഞ്ഞ കേട്ട് എല്ലാരും ചിരിക്കാൻ തുടങ്ങി. ''അല്ല ആക്കുവും ഷാദും എവിടെ? കുറെ നേരം ആയല്ലോ.'' ഷാജുക്കയാണ്. ''അതെ നമുക്കൊന്ന് നോക്കീട്ടു വരാം.'' എന്നും പറഞ്ഞു എല്ലാ ആൺപടകളും എണീറ്റ് പോയി.

''എവിടെപ്പോയി എല്ലാരും. കുറച്ചു സമയം ആയല്ലോ പോയിട്ട്..'' ചാരു. ''അതെന്നെ, എല്ലാം കൂടി ഏതേലും പെണ്പിള്ളേരുടെ വായിനോക്കി നമ്മളെ കുറ്റം പറയുന്നുണ്ടാവും..'' പ്രിയ. ''ഓ എന്റെ കുശുമ്പി പ്രിയേ അവര് ഇപ്പൊ ഇങ്ങു വരും.'' സാറ ഞങ്ങള് കത്തി അടിച്ചു ഇരുന്നു. കുറച്ചു കഴിഞ്ഞു എല്ലാരും വരുന്ന കണ്ടു. ''ആ വന്നല്ലോ.'' ഞാൻ അവരെ ചൂണ്ടി പറഞ്ഞു. എന്താ എല്ലാരുടെയും മുഖത്തൊരു കള്ളലക്ഷണം.'' അതെ മഞ്ഞപിത്തം ഉള്ളോർക്കു എല്ലാം മഞ്ഞ ആയെ കാണൂ.. ഷാദ്. അത് കേട്ട് ചിരിക്കാൻ കുറെ ജന്തുക്കളും. പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. എല്ലാരോടും കത്തി അടിക്കുന്നതിനിടയിലും ഇടയ്ക്കു ഇടയ്ക്കു ഷാദിന്റെ കണ്ണ് എന്റെ നേരെ വരുന്നത് ഞാൻ കണ്ടു.

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ ആമി പോയതിനു ശേഷം ഞാനും അങ്ങോട്ടു നടക്കാൻ തുടങ്ങിയതും അക്കു എന്നെ പിടിച്ചു വച്ചു. ''ഷാദ് ഞങ്ങളെ പെങ്ങള് കുറെ അനുഭവിച്ചതാ. ഇനി അവളെ കണ്ണ് നിറയാതെ നോക്കണം പ്ളീസ്.'' അക്കു പറഞ്ഞു. ''ഏയ് എന്താ അക്കൂ, അവളിനി ഒരിക്കലും കരയില്ല. ഇത് ഷാദിന്റെ വാക്കാ.'' ഞാൻ പറഞ്ഞു. ''അല്ല നിങ്ങള് തമ്മിൽ എങ്ങനെയാ ലവ് തുടങ്ങിയെ. അവളെങ്ങനെ ആരെയും അടുപ്പിക്കില്ലല്ലോ.പ്രത്ത്യേകിച് ഷെസിൻ കാരണം..'' അക്കു. ''അത്.. അത് പിന്നെ.. ഞാൻ.. അല്ല ഓൾ... അല്ല ഞങ്ങള്.. ലവ്..'' ഞാനാകെ നിന്ന് വിയർത്തു. ''എന്താ മോനെ ഒരു ചുറ്റിക്കളി..'' അക്കു. ''അത് പിന്നെ.. നിങ്ങളോടു ഇനി പറയാതിരുന്നിട്ടു കാര്യം ഇല്ല. ഒരു കള്ളം പറഞ്ഞാൽ അതിനു പിന്നാലെ നൂറെണ്ണം പറയേണ്ടി വരും.'' എന്ന് പറഞ്ഞു ഞാൻ അക്കൂനോട് എല്ലാം പറഞ്ഞു. ആദ്യമൊക്കെ അവൻ ആകെ ചൂടിൽ ആയിരുന്നു.

പിന്നെ ഇപ്പൊ ഞാൻ അവളെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോ ഓൻ ഓക്കേ ആയി. എനിക്ക് എല്ലാ സഹായവും ചെയ്യാമെന്നും പറഞ്ഞു. ''അല്ല നേരത്തെ നീ ഷെസിന് എന്തോ കൊടുക്കണം എന്നൊക്കെ പറഞ്ഞല്ലോ..'' ഞാൻ അവന്റെ മനസ്സറിയാൻ ചോദിച്ചു. ''ആഹ് അവനെ എന്റെ കയ്യിൽ കിട്ടും, പടച്ചോൻ തന്നെ കൊണ്ടുത്തരും.'' അക്കു ദേഷ്യത്തോടെ പറഞ്ഞു. ''ഇപ്പൊ അവനെ നിന്റെ കയ്യിൽ കിട്ടിയാൽ നീ എന്ത് ചെയ്യും..'' അക്കു എന്നെ സംശയത്തോടെ നോക്കി. ഞാൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അപ്പോളേക്കും ദേ ഞങ്ങളെ കൂടെ ഉള്ള പടകളൊക്കെ ഞങ്ങളുടെഅടുത്തു എത്തി. പിന്നെ എന്റെയും ആമിയുടെയും കാര്യം അമാനിക്കാനോടും അഫിയോടും നജൂനോടും ഒക്കെ പറഞ്ഞു. എല്ലാരും കട്ട സപ്പോർട് തരാമെന്നു പറഞ്ഞു. ഇപ്പൊ ആമി ഒന്നും അറിയണ്ട എന്നും ഞാൻ പറഞ്ഞു.

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ ''എന്താ മക്കളെ മുഖത്തൊരു കള്ളലക്ഷണം...'' ഞാൻ ചോദിച്ചു. അത് കേട്ടപ്പോ അവരൊന്നു ഞെട്ടിയോ. അല്ല എനിക്ക് തോന്നിയതാണോ.. ''നിങ്ങളിവിടെ ആയിരുന്നു?'' സിയാന. ''ഓ ഞങ്ങള് ഓരോന്ന് പറഞ്ഞു അവിടെ ഇരുന്നതാ.'' അക്കൂക്ക പറഞ്ഞു. ''നിങ്ങക്കെന്താ ഇത്ര പറയാൻ..'' ഞാൻ ''അതൊക്കെയുണ്ട്, അല്ലെ അളിയാ...'' ഷാദ് പറഞ്ഞു. ''അളിയനോ???'' ഞാൻ ഞെട്ടിക്കൊണ്ടു ചോദിച്ചു. ഇവന് ഇതെന്താ പറ്റിയെ. അല്ലെങ്കിലേ ഇവരൊക്കെ കല്യാണം കഴിഞ്ഞ കാര്യം അറിഞ്ഞ ടെൻഷനിൽ ആണ് ഞാൻ. മൂന്നാഴ്ച കഴിഞ്ഞു ഡിവോയ്‌സ്‌ കഴിയുമ്പോ ഇവരോടൊക്കെ എന്താ ഞാൻ പറയാ.. ''എന്താടീ നിനക്കു ഷോക് അടിച്ചോ??'' എന്നും ചോദിച്ചു ഷാദ് എന്റെ തലയിൽ ഒരു കൊട്ട് തന്നപ്പോളാ ഞാൻ ഞെട്ടിയത്. ''ആഹ് അടിച്ചു, എന്താ താൻ മാറ്റിത്തരോ???'' ഞാൻ കലിപ്പിൽ ചോദിച്ചു. ഷോക്ക് അടിച്ചാ സിപിആർ ആണ് കൊടുക്കാ. ഇവരുടെയൊക്കെ മുന്നിൽ വച്ച് ഇപ്പൊ എങ്ങനെയാ.. നിനക്ക് പ്രശ്നമില്ലെങ്കിൽ ഐഎം റെഡി..'' എന്നും പറഞ്ഞു ഷാദ് എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.

ഞാൻ വായും തുറന്നു ഓനേം നോക്കി നിന്നുപോയി. എല്ലാരും പൂര ചിരിയിൽ ആണ്. 'ഞാൻ ആണെങ്കിൽ ആകെ ചമ്മി നില്ക്കാ. ഇവനെന്താ പറ്റിയെ. അയ്യേ, ഈ ഡ്രാക്കുള ആളെ ആകെ നാണംകെടുത്തി. ഷാദിന് എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട്, എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക്. ''ഞാൻ ഒന്നും ചെയ്തില്ലല്ലോ അതിനു മുന്നേ നിന്റെ വാ അടഞ്ഞു പോയോ..'' ഷാദ് വീണ്ടും പറഞ്ഞപ്പോ എല്ലാരുടേം ചിരിയുടെ വോളിയം ഹൈ ലെവലിൽ ആയി. എനിക്കാകെ ദേഷ്യം വന്നു. ഷാദിന്റെ വയറ്റിൽ ഒരു കുത്തും കൊടുത്തു അവിടുന്ന് എണീറ്റ് പോയി. എല്ലാരും പിന്നാലെ വന്നു. ''ടീ നിന്നെ ഇങ്ങനെ വാല് മുറിഞ്ഞു കാണാൻ നല്ല രസമുണ്ട്..'' ആഫിക്കയാണ്. ''അതെ, നിനക്ക് അല്ലാഹ് തന്നത് കറക്ട് ആളെ തന്നെയാ..'' എന്നും പറഞ്ഞു അക്കൂക്ക എന്നെ കളിയാക്കി. രണ്ടിന്റേം വയറ്റിൽ ഓരോ കുത്തും കൊടുത്തു ഞാൻ ഓടി. ഇല്ലെങ്കിൽ എനിക്ക് ചെവി കാണില്ലേ, അതാ. അതെ ഷാദ് നല്ല ആള് തന്നെയാ, പക്ഷെ എനിക്ക് യോഗം ഇല്ല. ആ ജീവനും ജീവിതത്തിനും വേറെ അവകാശി ഉണ്ട്. എന്തോ എന്റെ കണ്ണ് നിറഞ്ഞു.

ബ്ലഡി കണ്ണുകൾ, എപ്പോ നോക്കിയാലും ഇങ്ങനെ നിറഞ്ഞോളും. ഇതെന്താ വല്ല ഡാമും ആണോ. തിരിഞ്ഞപ്പോ ഷാദ് നിക്കുന്നു, അവൻ പുരികം പൊക്കി എന്താ എന്ന് ചോദിച്ചു. ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞു കണ്ണടച്ച് കാണിച്ചപ്പോ ഒരു തുള്ളി കണ്ണീർ താഴേക്ക് ഇറ്റു വീണു. അത് ഷാദ് കാണാതെ ഞാൻ വേഗം തിരിഞ്ഞു നടന്നു. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ നീ ഒളിപ്പിക്കൊന്നും വേണ്ട ആമീ. നിന്റെ കണ്ണ് നിറഞ്ഞതു ഞാൻ കണ്ടു. എനിക്കറിയാം എന്നെ നിനക്ക് ഇഷ്ടമാണെന്നു. പക്ഷെ നിന്നെ കൊന്നാലും നീ അത് പറയില്ല എന്ന് എനിക്കറിയാം. ഞാൻ പറഞ്ഞാലും നീ അക്‌സെപ്റ് ചെയ്യില്ല. കാരണം ഷാനുവിനെ വേദനിപ്പിക്കാൻ നിനക്കാവില്ല. ഞാനും ആ പ്രതിസന്ധി എങ്ങനെ തരണം ചെയ്യും എന്ന അവസ്ഥയില. ഇന്ഷാ അല്ലാഹ് പടച്ചോൻ തന്നെ എന്തേലും വഴി കാണിക്കും. നിന്റെ പ്രൊഡക്ഷൻ സമയത്തു ഉപയോഗിച്ച വാരിയെല്ല് എന്റെ ആണെങ്കിൽ നീ എന്റെ കൂടെ തന്നെ ഉണ്ടാവും മോളെ. ഇനി അങ്ങനെ അല്ലെങ്കിൽ...

അല്ലെങ്കിലും ഞാൻ നിന്നെയും കൊണ്ടേ പോവുള്ളു മോളെ.. ജസ്റ്റ് വെയിറ്റ് ആൻഡ് സീ ആമീ.. കുറച്ചു കഴിഞ്ഞു ഞങ്ങൾ എല്ലാരും പോവാൻ ഇറങ്ങി. അതിന്റെ ഇടയിൽ സിയാന വന്നു എന്നോട് കുറെ സോറി പറഞ്ഞു. ഞാൻ അവളോട് പൊറുത്തു. അവൾ ബാക്കി ഉള്ളവരോടും സോറി പറഞ്ഞു. പ്രത്ത്യേകിച്ചു സച്ചുവിനോട്, അന്ന് അങ്ങനെ ഒക്കെ ചെയ്തതിനു. ഞാൻ നജാഫിനെ കെട്ടിപ്പിടിച്ചു നന്ദി പറഞ്ഞു. ആമിക്ക് അവളെ സഹോദരങ്ങളെ തിരിച്ചു കൊടുത്തതിന്. ആമി അമാനിക്കയെയും അക്കൂനെയും അഫിയെയും കെട്ടിപ്പിച്ചു കരഞ്ഞു ആകെ സീൻ കോൺട്രാ ആക്കി. എങ്ങനെ ഒക്കെയോ അവളെ പിടിച്ചു മാറ്റി. അപ്പോഴാണ് അവിടുത്തെ സെക്യൂരിറ്റി വന്നു ഞങ്ങളോട് വേഗം പോവാൻ പറഞ്ഞത്. കാര്യം ചോദിച്ചപ്പോ അയാൾ പറഞ്ഞ കേട്ട് ഞങ്ങൾ ആകെ ഷോക് ആയി. ഞാൻ തിരിഞ്ഞു നോക്കിയപ്പോ കണ്ടു നിറകണ്ണുകളോടെ എന്നെ നോക്കുന്ന ആമിയെ. ഞാൻ വേഗം മുഖം തിരിച്ചു കളഞ്ഞു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story