ഡിവോയ്‌സി: ഭാഗം 53

divoysi

രചന: റിഷാന നഫ്‌സൽ

ഞാൻ വേഗം മുഖം തിരിച്ചു കളഞ്ഞു. ഇല്ലെങ്കിൽ ആ വവ്വാല് എന്റെ കണ്ണിൽ നോക്കി സത്യം കണ്ടുപിടിക്കും. അപ്പോഴാ വീണ്ടും ചാരു ആ സെക്യൂരിറ്റിയോട് സംസാരിക്കുന്നതു തുടങ്ങിയത്. ''ചേട്ടാ എന്താ പറഞ്ഞെ, അയാൾ സ്റ്റെയർകസിന്റെ മോളിൽ നിന്നും വീണെന്നോ?'' ചാരു ''അതെ, പക്ഷെ കണ്ടാൽ ആരൊക്കെയോ ചേർന്ന് നന്നായി പെരുമാറിയത് പോലെ ഉണ്ട്.'' സെക്യൂരിറ്റി. ''അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞത്.'' ആമി. ''അത് അയാളെ കോലം കണ്ടപ്പോ തോന്നി. പക്ഷെ എത്ര ചോദിച്ചിട്ടും അയാൾ വീണതാണെന്നാ പറഞ്ഞത്.'' അപ്പോളേക്കും അവിടേക്കു ഒരു ആംബുലൻസ് വന്നു. അതിൽ നിന്നും കുറച്ചു പേര് അകത്തേക്ക് പോയി. ''ആഹ് ഇനി ആ ആംബുലൻസ് ഒക്കെ പോയിട്ടേ നിങ്ങള്ക്ക് പുറത്തിറങ്ങാൻ പറ്റൂ. അതോണ്ടാ നേരത്തെ വേഗം പൊയ്ക്കോ പറഞ്ഞെ.'' സെക്യൂരിറ്റി. അതും പറഞ്ഞു അയാൾ പോയി. അപ്പൊ ആമി എന്നെ നോക്കുന്നത് ഞാൻ ഇടംകണ്ണിട്ടു നോക്കിയപ്പോ കണ്ടു. എന്നെ മാത്രം അല്ല ബാക്കി എല്ലാരുടെയും മുഖഭാവം അവൾ സ്കാൻ ചെയ്യുന്നുണ്ട്.

അമാനിക്ക ഇവിടെ എവിടെയും ഇല്ലാത്ത പോലെ ഫോൺ വിളിക്കാ. അഫിയും ആക്കുവും ആണെങ്കിൽ നജൂനോട് ആദ്യമായി കണ്ടപോലെ സംസാരിക്ക. പ്രവീണും സച്ചുവും ഷാജുവും മൊബൈലിൽ എന്തോ കളഞ്ഞുപോയ പോലെ നോക്കുന്നുണ്ട്. അഭിനയിക്കാൻ അറിയാത്ത അലവലാതികൾ. ഇതിനെയൊക്കെ എടുത്തു വല്ല പൊട്ടക്കിണറ്റിലും ഇടണം. ആമി എന്റെ അടുത്തേക്ക് വരുന്ന കണ്ടപ്പോ ഞാൻ മെല്ലെ ഫോൺ എടുത്തു സ്കൂട്ടാവാൻ നോക്കി. പക്ഷെ അവളെന്റെ കയ്യിൽ പിടിച്ചു. @@@@@@@@@@@@@@@@@@@@@@@@@ ''ഷാദ് എങ്ങോട്ടാ??'' ഞാൻ ''അത് എനിക്കൊരു അർജെന്റ് കാൾ ചെയ്യാനുണ്ട്.'' ഷാദ് ''ആരെ?'' ഞാൻ കൈ രണ്ടും കെട്ടി ഷാദിനോട് ചോദിച്ചു. ''സച്ചൂനെ..'' ഷാദ് പറഞ്ഞതും ഞാൻ പിരികം പൊക്കി അവനെ നോക്കി. ''തൊട്ടടുത്ത് നിക്കുന്ന സച്ചുവേട്ടനെ ഷാദ് എന്തിനാ വിളിക്കുന്നെ?'' ഞാൻ ചോദിച്ചു. ''അതും ശരിയാണല്ലോ'' എന്നും പറഞ്ഞു സ്വയം തലക്കൊരു കൊട്ട് കൊടുത്തു. സോറി മാറിപ്പോയതാ, സച്ചൂനെ അല്ല പ്രവീണിനെ..

ശ്ശെ ശരണിനെ.. ആ ശരണിനെ വിളിക്കാൻ.. ഞാൻ അവനെ കണ്ണ് കൂർപ്പിച്ചു നോക്കി. ''സത്യം പറ നിങ്ങളല്ലേ അയാളെ അടിച്ചത്.'' ഞാൻ ചോദിച്ചു. ''ഞാനോ... നീ എന്തൊക്കെയാ പറയുന്നേ? എന്റെ പടച്ചോനെ, മനസ്സാ വാചാ കർമണാ അറിയാത്ത കാര്യമാ. വെറുതെ എന്തേലും പറഞ്ഞാൽ പടച്ചോന്റെ ഭാഗത്തു നിന്ന് കുറ്റം കിട്ടും. നോക്കിക്കോ നിന്നെ നരകത്തിൽ എണ്ണയിലിട്ട് വറുക്കും. ഇത്രയും നിഷ്കളങ്കനായ എന്റെ മുഖത്ത് നോക്കി നിനക്കെങ്ങനെ ഇങ്ങനൊക്കെ പറയാൻ തോന്നി. ഞാൻ അങ്ങനൊക്കെ ചെയ്യോ...'' ഷാദ് ''ആഹ് ചെയ്യും.'' ഞാൻ പറഞ്ഞു. എല്ലാരും ഷെഡിന്റെ ഡയലോഗ് ഒക്കെ കേട്ട് കണ്ണും തള്ളി നിക്കാ. സച്ചുവേട്ടൻ അവനെ നോക്കി എന്തുവാടെ എന്ന രീതിയിൽ ആക്‌ഷൻ കാണിച്ചു. അപ്പൊ അവനൊന്നു ഇളിച്ചു കാണിച്ചു. ''മനസ്സിലായല്ലേ... കൊച്ചു കള്ളി, എല്ലാം അങ്ങ് മനസിലാക്കിക്കളയും. ഭയങ്കര ബുദ്ധിയാ അല്ലെ. ബുദ്ധി കൂടാൻ എന്താ കഴിക്കുന്നേ??'' എന്നും പറഞ്ഞു ഷാദ് എന്റെ കവിളിൽ പിടിച്ചു വലിച്ചു. ഞാൻ ആ കൈ അങ്ങ് തട്ടിക്കളഞ്ഞു.

''ഒലക്ക.. എന്തിനാ ഷാദ് വേണ്ടാത്ത കാര്യത്തിനൊക്കെ പോയെ. ഇനി ഇത് പോലീസ് കേസ് ആയാൽ എന്താവും എന്ന് ആലോചിച്ചിട്ടുണ്ടോ..'' ഞാൻ പേടിയോടെ ചോദിച്ചു. ''ഇല്ല മോളെ ഇതൊരു കേസും ആവില്ല.'' അത് പറഞ്ഞത് അമാനിക്ക ആയിരുന്നു. ''ഓ അപ്പൊ എല്ലാരും കൂടി ആയിരുന്നല്ലേ. ഷെസിൻ എന്നാണു വീണ ആളുടെ പേര് എന്ന് പറഞ്ഞപ്പോളെ എനിക്ക് തോന്നിയതാ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്. പിന്നെ ഈ കോന്തൻ ഡ്രാക്കുളയുടെ പരുങ്ങലും സച്ചുവേട്ടന്റെ ഒടുക്കത്തെ ഉണ്ടാക്കിച്ചിരിയും അക്കൂക്കാൻറേം ആഫിക്കൻറേം ആദ്യമായി കണ്ടപോലെ ഉള്ള നജൂക്കാനോടുള്ള സംസാരവും ഒക്കെ കണ്ടാൽ ആർക്കും ഒന്നും മനസിലാവില്ലല്ലോ. എന്റെ പൊന്നു അമാനിക്ക ഇങ്ങൾക്കെങ്ങിലും കുറച്ചു ബുദ്ധി ഉണ്ടെന്നാ ഞാൻ കരുതിയെ.'' അപ്പൊ ഇക്ക എനിക്കൊന്നു പുഞ്ചിരിച്ചു തന്നു. ''പിന്നെ നിന്നെ നരകിപ്പിച്ച അവനു ഇത്രയെങ്കിലും കൊടുത്തില്ലെങ്കിൽ ഞങ്ങൾക്ക് സമാധാനത്തോടെ കഴിയാൻ പറ്റോ.'' ആഫിക്ക എന്റടുത്തു വന്നു എന്നെ ചേർത്ത് പിടിച്ചിട്ടു പറഞ്ഞു.

''ഇക്കാ അവനെന്തേലും പറ്റിപ്പോയാലോ???'' ഞാൻ ചോദിച്ചു. ''പറ്റിയാൽ നിനക്കെന്താ. അവനു നല്ലോണം പറ്റണം എന്നാ എന്റെ പ്രാർത്ഥന.'' ചാരു. ''അങ്ങനെ പറഞ്ഞു കൊടുക്കെന്റെ ചാരൂ.. അവനെ കൊല്ലാൻ പറ്റിയില്ലല്ലോ എന്നാ ഞങ്ങടെ സങ്കടം.'' എന്നും പറഞ്ഞു സച്ചുവേട്ടൻ വന്നു ചാരൂന്റെ തോളിൽ കയ്യിട്ടു ചേർത്ത് പിടിച്ചു. എന്നിട്ടു രണ്ടും കൂടി കണ്ണിൽ കണ്ണിൽ നോക്കി നിക്കാ. ''ടാ ഇടയിൽ കൂടി ഗോൾ അടിക്കല്ലേടാ.. ഞങ്ങളൊക്കെ ഇവിടെ തന്നെ ഉണ്ട്.'' പ്രവീണേട്ടൻ സച്ചുവേട്ടനെ കളിയാക്കി. ''ഉണ്ടല്ലേ, ഇവളെ കണ്ടാ പിന്നെ എനിക്ക് ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല.'' സച്ചുവേട്ടൻ പറഞ്ഞതും എല്ലാരും ചിരിച്ചു, കൂടെ ഞാനും. എന്റെ മനസ്സ് മാറ്റാനാ ഇവരിതൊക്കെ ചെയ്തേ എന്ന് അറിയാം. പക്ഷെ എന്തോ മനസ്സിലൊരു പേടി. അവനെന്തേലും പറ്റിയാൽ ഷാദിനും മറ്റുള്ളവർക്കും അതൊരു പ്രശ്നം ആവില്ലേ എന്നൊരു പേടി. അപ്പൊ ആരോ എന്റെ കയ്യിൽ പിടിച്ചു. നോക്കിയപ്പോ ഷാദ് ആണ്. അവൻ ഒന്നുമില്ല എന്ന് കണ്ണടച്ച് കാണിച്ചു. എന്നിട്ടു സച്ചുവേട്ടനെ കളിയാക്കാൻ പോയി.

അപ്പോഴാണ് ഉള്ളിൽ നിന്നും സ്ട്രെക്ച്ചറിൽ ഷെസിനെ ആംബുലസിൽ കൊണ്ട് പോവുന്നത് കണ്ടത്. എന്റമ്മോ ആ കിടപ്പു കണ്ടാ പെറ്റതള്ള സഹിക്കൂല. കയ്യും കാലും ഒക്കെ ഒടിഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു. ചുണ്ടൊക്കെ പൊട്ടി ചോര വരുന്നു. അവന്റെ കരച്ചില് കണ്ടപ്പോ അറിയാതെ എന്റെ ചുണ്ടിൽ ഒരു ചിരി വന്നു. ഞങ്ങളൊക്കെ നിക്കുന്നത് കണ്ടതും അവന്റെ കണ്ണുകൾ ആരെയോ തിരയുന്നത് പോലെ തോന്നി. ആ തിരച്ചിൽ എന്റെ മുഖം കണ്ടപ്പോ നിന്നു. അവൻ എന്നെ കണ്ണുരുട്ടി പേടിപ്പിക്കാൻ തുടങ്ങി. സത്യം പറയാലോ ഞാൻ ഒന്ന് പേടിച്ചു. അവനെ കാണുമ്പോ തന്നെ ഉള്ളം കാലിന്റെ അടിയിൽ നിന്നും ഒരു വിറയൽ ആണ്. പക്ഷെ പെട്ടെന്ന് അവന്റെ ഭാവം മാറി. അപ്പോഴാണ് എന്റെ തോളിൽ ഒരു കരസ്പർശം ഞാൻ അറിഞ്ഞത്. ഷാദ്, ആളെ നോക്കാതെ തന്നെ എനിക്ക് മനസ്സിലായി. ഷെസിന്റെ മുഖത്തപ്പോ ഒരുതരം ഭയം ആയിരുന്നു. നോക്കിയപ്പോ എല്ലാരും എന്റെ അടുത്ത് ഉണ്ട്. ഞാൻ അറിയാതെ തന്നെ ഒരു പുഞ്ചിരി എന്റെ ചുണ്ടിൽ വിരിഞ്ഞു. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

ഷെസിനെ കൊണ്ടുപോയി കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോ ഞങ്ങൾ മെല്ലെ വണ്ടിയിലേക്ക് നടന്നു. മൂന്നു ഇക്കാക്കമാരും വെള്ളിയാഴ്ച റൂമിൽ ഹാജർ ആയിക്കൊള്ളാം എന്നുള്ള കരാറിൽ ആമി അവരെ വിട്ടു. അവർക്കും അവളെ വിട്ടു പോവാൻ താല്പര്യം ഇല്ലായിരുന്നു. സിയാനയെയും നജൂനെയും ഞങ്ങള് റൂമിലേക്ക് വിളിച്ചിട്ടുണ്ട്. അവരോടുള്ള ശത്രുതയും തീർന്നു. വണ്ടിയിൽ കേറിയതും എല്ലാർക്കും ഷെസിനെ എന്താ ചെയ്തേ എങ്ങനാ ചെയ്തേ എന്നൊക്കെ അറിയണം. ഞങ്ങൾ ആദ്യം ഒന്നും മിണ്ടിയില്ലെങ്കിലും പിന്നെ എല്ലാരുടെയും നിർബന്ധം കാരണം കാര്യം പറയാൻ തുടങ്ങി. ''ഞാനും ആക്കുവും സംസാരിച്ചോണ്ടു നിക്കുമ്പോൾ ആണ് ഷെസിൻ അതിലൂടെ പോവുന്നത് കണ്ടത്. അവനെ കണ്ടപ്പോ ഞാൻ അക്കൂനോട് വെറുതെ ചോദിച്ചു നിനക്ക് ഷെസിനെ ഇപ്പൊ കിട്ടിയാ എന്ത് ചെയ്യുമെന്ന്. പക്ഷെ അവന്റെ മുഖത്തെ ഭാവം കണ്ടപ്പോ എനിക്ക് പേടി തോന്നി, അതോണ്ട് ഞാൻ ഷെസിനെ അവനു കാണിച്ചു കൊടുത്തില്ല. അപ്പോളേക്കും ബാക്കി ഉള്ളവരും ഞങ്ങളെ അടുത്തെത്തി.

അവരോടു കത്തി വച്ച് നടക്കാൻ തുടങ്ങുമ്പോളാ ഷെസിൻ ഞങ്ങളെ മുന്നിലേക്ക് വന്നത്. ''ആഹാ ഇതൊക്കെ ആര്.. എന്റെ അളിയന്മാർക്കൊക്കെ സുഖല്ലേ...'' ഷെസിൻ ''ആരാടാ നിന്റെ അളിയന്മാർ'' എന്നും പറഞ്ഞു അക്കു അവനടുത്തേക്കു പോവാൻ നിന്നതും ഞാൻ തടഞ്ഞു. ''ഷെസിൻ നീ പോവാൻ നോക്ക്.'' സച്ചു. ''ആഹാ നീയും ഉണ്ടായിരുന്നോ. പറഞ്ഞു വരുമ്പോ ഇതും നിങ്ങളെ ഒരു അളിയനാട്ടോ. പെങ്ങള് ഇവിടെ സുഗിച്ചു അഴിഞ്ഞാടി നടക്കാ.. എന്നിട്ടു ചോദിച്ചാൽ അവരൊക്കെ ആങ്ങളമാർ.'' എന്നും പറഞ്ഞു ഷെസിൻ സച്ചൂന് നേരെ നോക്കി ചിരിച്ചു. സച്ചു അവനെ തല്ലാൻ പോയതും അമാനിക്ക പിടിച്ചു വച്ച്. ''സച്ചൂ വേണ്ട. അംനൂ അതൊക്കെ മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ ആണ്. നമ്മൾ ഒരു പ്രശ്നം ഉണ്ടാക്കിയാൽ അവള് വീണ്ടും കരയും.'' അമാനിക്ക. അത് കേട്ടതും ഷെസിൻ ചിരിക്കാൻ തുടങ്ങി. എനിക്ക് കലിപ്പ് കേറിയെങ്കിലും ഞാൻ കൺട്രോൾ ചെയ്തു. അല്ലെങ്കിലേ ആമി നേരത്തെ നടന്ന സംഭവത്തിൽ ആകെ പേടിച്ചിരിക്കാ, ഇക്കാക്കമാരെ കണ്ടത് കൊണ്ട അവളതു പുറത്തു കാണിക്കാത്തത്.

ഇനി വീണ്ടും ഒരു പ്രശ്നം ഉണ്ടായാൽ അവൾക്കു താങ്ങാൻ പറ്റില്ല. ''അവള് കരയണം, ഇനിയും കരയണം. സത്യം പറയാലോ അവള് കരയുമ്പോ ധാ ഇവിടെ ഉണ്ടല്ലോ ഇവിടെ ഒരു സുഖമാ.'' ഷെസിൻ നെഞ്ചിൽ കൈ വച്ച് കൊണ്ട് പറഞ്ഞു. ''അവളുടെ കരച്ചില് കേൾക്കുന്നത് എനിക്കൊരു ലഹരിയാ. അവളെ ധാ ഈ കൈ കൊണ്ട് ഉപദ്രവിക്കുമ്പോ ഉണ്ടല്ലോ ഉഫ് എനിക്ക് സഹിക്കാൻ പറ്റാത്ത ആനന്ദം ആണ്. അന്ന് അവളുടെ കൈ ഞാൻ തിളച്ച എണ്ണയിൽ മുക്കിയപ്പോ അവളുടെ ആ അലർച്ച ഉണ്ടല്ലോ, അതിപ്പോലും എന്റെ കാതിൽ ഇങ്ങനെ കിടക്കാ. അവള് ചെയ്യുന്ന ഓരോ തെറ്റിനും അവളെ ബെൽറ്റ് വച്ച് തല്ലിയും പട്ടിണിക്കിട്ടും പൊള്ളിച്ചും ഒക്കെ ശിക്ഷ കൊടുക്കുമ്പോ എനിക്കുണ്ടാവുന്ന സന്തോഷം അത് വേറെ തന്നെ ആരുന്നു. മരണം വരെ നരകിപ്പിക്കണം എന്നാ കരുതിയത്. സാരമില്ല, മരണം വരെ ഓർക്കാൻ ഉള്ളത് ഞാൻ അവൾക്കു കൊടുത്തിട്ടുണ്ട്.'' എന്നും പറഞ്ഞു ഷെസിൻ പൊട്ടിച്ചിരിച്ചു. ഞാൻ ചുറ്റും നോക്കിയപ്പോ എല്ലാരുടെ മുഖവും ദേഷ്യം കാരണം ചുവന്നിട്ടുണ്ട്. അക്കുവിനെയും അഫിനെയും സച്ചൂനെയും ബാക്കി ഉള്ളവർ പിടിച്ചു വച്ചിട്ടുണ്ട്.

ഞാൻ എല്ലാം കേട്ടിട്ടും സഹിച്ചു നിന്നു. അവളുടെ കണ്ണ് നിറയുന്നത് കാണാൻ വയ്യ. ''ഇത്രയും ഉപദ്രവിക്കാനും വെറുക്കാനും അവളെന്തു തെറ്റാടാ ചെയ്തത്. നിന്നെ സ്നേഹിച്ചു പോയതോ..'' അമാനിക്ക കണ്ണ് തുടച്ചു കൊണ്ട് ചോദിച്ചു. അതിനൊരു അട്ടഹാസം ആയിരുന്നു അവന്റെ മറുപടി. ശരിക്കും ഒരു സൈക്കോയെ പോലെ. അല്ല അവൻ ഒരു സൈക്കോ തന്നെയാ ഇല്ലെങ്കിൽ ഇങ്ങനെ ഒന്നും ആർക്കും പെരുമാറാൻ പറ്റില്ല. ''എന്റെ ഉപ്പാനെ എന്നിൽ നിന്നും അകറ്റിയ അവളോട് ഞാൻ ഇത്രയെങ്കിലും ചെയ്യണ്ടേ.. അല്ലെങ്കിൽ ഞാൻ അങ്ങേരുടെ മകനാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം.'' ഷെസിൻ. ''പഠിപ്പിക്കുന്ന വിദ്യാർത്ഥികളെ സ്വന്തം മക്കളെ പോലെ കാണാതെ അവരുടെ നേരെ കാമത്തോടെ നോക്കിയ അയാളെ പിന്നെ എന്ത് ചെയ്യണമാരുന്നു..'' ഞാൻ ദേഷ്യത്തോടെ ചോദിച്ചു. ''പെണ്ണാണെങ്കി ആണുങ്ങള് നോക്കുകയും ചിലപ്പോ കൈവെക്കുകയുമൊക്കെ ചെയ്യും. വിദ്യാർത്ഥി ആണെന്ന് വച്ച് പെണ്ണല്ലാതെ ആവില്ലല്ലോ.. അപ്പൊ തോന്നിയാൽ ചിലപ്പോ തൊടുകയും തലോടുകയുമൊക്കെ ചെയ്യും.

അതിനു ആ പെണ്ണിനില്ലാത്ത പ്രശ്നം നിങ്ങളെ പെങ്ങൾക്കെന്തിനാരുന്നു.'' ഷെസിന്റെ മറുപടി എല്ലാവരിലും ഒരുതരം വെറുപ്പാണ് സൃഷ്ട്ടിച്ചത്. വെറുതെ അല്ല ഉപ്പാന്റെ മോൻ അല്ലെ, ഇങ്ങനെ വരുള്ളൂ. ''ഛെ നീ നിന്റെ ഉപ്പാന്റെ ചോര തന്നെയാടാ. സ്വന്തം വിദ്യാർത്ഥിനികളെ കാമക്കണ്ണുകൊണ്ടു നോക്കിയ ആളുടെ മോനല്ലേ. സ്വന്തം പെങ്ങളെ പോലും നീയൊക്കെ വെറും പെണ്ണായെ കാണുള്ളൂ..'' എന്ന് അഫി പറഞ്ഞതും ഷെസിൻ അവന്റെ കോളറിൽ കേറി പിടിച്ചു. ''ടാ എന്റെ പെങ്ങളെ പറ്റി അനാവശ്യം പറയുന്നോ..'' എന്നും പറഞ്ഞു അലറി. അപ്പൊ അഫി അവനെ തള്ളിമാറ്റി. ''ഓ നിന്റെ പെങ്ങളെ പറ്റി പറഞ്ഞപ്പോ നിനക്ക് നൊന്തല്ലേ. അപ്പൊ ഞങ്ങളെ പെങ്ങളോട് ഇങ്ങനൊക്കെ ചെയ്ത നിന്നെ എന്താടാ ചെയ്യേണ്ടത്.'' അഫി ദേഷ്യത്തോടെ അലറി. ''തരം കിട്ടിയാൽ അവളെ ഇനിയും ഞാൻ ഉപദ്രവിക്കും, അത് ഞാൻ എന്റെ ഉമ്മാക്ക് കൊടുത്ത വാക്കാണ്.

എന്റെ ഇക്കാക്ക കാരണ, ഇല്ലെങ്കിൽ അവളിപ്പോ ഏതേലും ചുവന്ന തെരുവിൽ കിടന്നേനെ. പ്രസവം കഴിഞ്ഞ അങ്ങനെ ഒരിടത്തു അവളെ കൊണ്ട് പോയി തള്ളാൻ ആയിരുന്നു എന്റെ പ്ലാൻ, പക്ഷെ ഇക്കാക്ക എല്ലാം കുളമാക്കി. ഞാൻ വരുന്നതിനു മുന്നേ അവളെ രക്ഷിച്ചു പറഞ്ഞയച്ചു. ഇനി ഒരിക്കൽ അവളെ എന്റെ കയ്യിൽ കിട്ടിയാൽ ധാ ഈ കയ്യിൽ കിടന്നു പിടഞ്ഞു തീരും അവ...'' എന്ന് പറയുമ്പോളേക്കും എന്റെ കൈ അവന്റെ മുഖത്ത് പതിഞ്ഞിരുന്നു. പിന്നെ കൊളുത്താൻ വച്ച മാലപ്പടക്കം പോലെ ഒരോരുത്തരും അവനു കൊടുത്തു. അടിച്ചു അവന്റെ ഊപ്പാടിളക്കി. ''ടാ ഈ കൈ കൊണ്ടല്ലേ നീ എന്റെ ആമിയുടെ മേൽ മണ്ണെണ്ണ ഒഴിച്ച് അവളെ കത്തിക്കാൻ നോക്കിയത്..'' എന്നും പറഞു ഞാൻ അവന്റെ കൈ അങ്ങ് തിരിച്ചൊടിച്ചു. അവൻ വേദന കാരണം അലറി. പക്ഷെ ശബ്ദം പുറത്തു വന്നില്ല. കാരണം പ്രവീൺ അവന്റെ വായ പൊത്തിപ്പിടിച്ചിട്ടാ ഉള്ളത്. ഞങ്ങൾ അടി തുടങ്ങിയപ്പോ തന്നെ അവനെ വലിച്ചു സ്റ്റെയർകസിന്റെ അടുത്തേക്കുള്ള ഡോർ തുറന്നു അകത്തേക്ക് കേറ്റിയിരുന്നു.

''നിന്റെ കുഞ്ഞു വയറ്റിൽ ഉള്ളപ്പോൾ അല്ലേടാ നീ എന്റെ അമ്മൂനെ തള്ളി താഴെ ഇട്ടതു. അപ്പൊ അവൾക്കു എത്ര വേദനിച്ചു കാണുമെന്നു അറിയോ... അറിയോടാ നിനക്ക്'' എന്നും പറഞ്ഞു ഷെസിന്റെ അടിവയറ്റിൽ സച്ചു മുട്ടുകാല് കേറ്റി. ഞങ്ങടെ ഓരോരുത്തരുടെയും കൈത്തരിപ്പ് തീരുന്നവരെ ഞങ്ങളവനെ തല്ലി. ''ഈ കിട്ടിയതൊക്കെ എന്റെ പെങ്ങൾക്ക് നീ കൊടുത്തതിന്റെ മുതലും പലിശയും പലിശ്ശേടെ പലിശയും ആയി കൂട്ടിക്കോ. പിന്നെ ഞങ്ങളാണ് ഇതൊക്കെ ചെയ്തതെന്ന് നീ ആരോടേലും പറഞ്ഞാൽ ഞങ്ങള് ഒരു വരവ് കൂടി വരും. അതും നിന്റെ വീട്ടിലേക്കു. അവിടെ ഉള്ള ആ പരട്ടക്കിളവി ഇല്ലേ, അവരെയും പിന്നെ പൂർണ്ണഗർഭിണിയായ നിന്റെ പെങ്ങളെയും ഞങ്ങൾ അങ്ങ് തീർക്കും. അറിയാലോ നിനക്ക് ഞങ്ങളെ തറവാടിന്റെ പറ്റി. ഒരു പട്ടിയും ഞങ്ങളോട് ചോദിക്കാൻ വരില്ല.'' അമാനിക്കാന്റെ ഡയലോഗ് കേട്ട് ഞങ്ങളെല്ലാവരും അങ്ങേരെ കണ്ണും തളളി നോക്കി നിന്നുപോയി. അപ്പൊ ഇക്ക തിരിഞ്ഞിട്ടു ചുമ്മാ എന്ന് പറഞ്ഞു കണ്ണടച്ച് കാണിച്ചു. അങ്ങനെ അവനെ ആ സ്റ്റെയർകസിന്റെ താഴെ ഇട്ടു.

ഷാജു അവിടുള്ളോരാളോട് ഒരാൾ സ്റ്റെപ്പിന്റെ താഴെ വീണു കിടക്കുന്നു എന്ന് പറഞ്ഞു. അയാൾ എല്ലാരേയും കൂടീട്ടു വന്നു. കൂട്ടത്തിൽ ഞങ്ങളും ഉണ്ടായിരുന്നു. ഷെസിനോട് എന്താ പറ്റിയതെന്ന് മാനേജർ ചോദിച്ചപ്പോ കാലു തെറ്റി വീണതാണെന്നു പറഞ്ഞു. അപ്പൊ ഞങ്ങള് അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചിട്ട് അവിടുന്ന് നിങ്ങളിരിക്കുന്നിടത്തേക്കു വന്നു.'' ഇതാണ് ഉണ്ടായത്. ''ഛെ ഞങ്ങൾക്ക് ഒന്ന് കൊടുക്കാൻ പറ്റിയില്ലല്ലോ..'' സാറ സങ്കടത്തോടെ പറഞ്ഞു. ''അതെ അവന്റെ സെന്റർ ബോൾട്ട നോക്കി കൊടുക്കണമാരുന്നു.'' ചാരു മുഷ്ടി ചുരുട്ടിക്കൊണ്ടു പറഞ്ഞു. ''എന്റെ മുത്ത് മനസ്സിക്കണ്ടാ ഏട്ടൻ മാനത്തു കാണൂലെ.. കൊടുത്തിട്ടുണ്ട് മോളെ.'' സച്ചു ചാരുവിന്റെ കവിളിൽ നുള്ളിക്കൊണ്ടു പറഞ്ഞു. ''നിങ്ങളെന്റെ മുത്താണ് മുത്തേ..'' എന്നും പറഞ്ഞു ചാരു സച്ചൂനെ കെട്ടിപ്പിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു. ഓഒ.. എന്ന് പറഞ്ഞു ഞങ്ങൾ എല്ലാരും അവരെ കളിയാക്കി. ''ടീ ഞാൻ ആണ് അവന്റെ കൈ ഓടിച്ചത്.'' ഷാജുവാണ് ''ആണോ..'' എന്നും പറഞ്ഞു സാറ അമ്മൂട്ടിയെ കൊണ്ട് ഷാജുവിന്‌ ഒരു കിസ് കൊടുപ്പിച്ചു.

ഷാജു സാറയെ നോക്കി മുഖം വീർപ്പിച്ചിരുന്നു. ''ഞാനും നല്ല ഇടി കൊടുത്തിട്ടുണ്ട്..'' ഞാൻ ആമിയോട് പറഞ്ഞു. ''അതോണ്ട്..'' ആമി ''അല്ല എനിക്കൊന്നും ഇല്ലേ'' എന്നും ചോദിച്ചു എന്റെ കവിള് കാണിച്ചു കൊടുത്തതും ആ വവ്വാല് എന്റെ താടി പിടിച്ചു വലിച്ചു.. ഞാൻ വേദന കൊണ്ട് അലറിപ്പോയി. ''ഇത് മതിയോ, അതോ ഇനിയും വേണോ..'' ആമി. ''അയ്യോ വേണ്ട, ഇത് തന്നെ ധാരാളം..'' എന്നും പറഞ്ഞു ഞാൻ പുറത്തോട്ടു നോക്കി ഇരുന്നു. ''അല്ല നിങ്ങളൊന്നും കൊടുത്തില്ലേ??'' പ്രിയ പ്രവീണിനോട് ചോദിച്ചു. ''കൊടുത്തു, നല്ല ഭേഷായി കൊടുത്തു. അതും അവന്റെ നട്ടെല്ല് നോക്കി. റബ്ബറിന്റെ ആയോണ്ട് അതികം ഒന്നും സംഭവിക്കാൻ ചാൻസ് ഇല്ല. എന്നാലും അവനു നല്ല വേദന ആയിട്ടുണ്ട്. അമ്മാതിരി കരച്ചിൽ ആയിരുന്നു.'' പ്രവീൺ പറഞ്ഞു. ''എന്നിട്ടു നിങ്ങക്കൊന്നും വേണ്ടേ??'' പ്രിയ. ''അയ്യോ വേണ്ട അവര് കൊടുത്ത് ഞാൻ കണ്ടു. ഞാൻ റൂമിൽ എത്തിയിട്ട് വാങ്ങികൊള്ളാം. അതാവുമ്പോ പകരംവീട്ടാൻ എങ്കിലും പറ്റും. ഏത്..'' എന്നും പറഞ്ഞു പ്രവീൺ പ്രിയയെ നോക്കി പിരികം പൊക്കി കാണിക്കാ.

''ആണോ, ചെ ഞാൻ കരുതി നിങ്ങള് തല്ലു പിടിച്ചിട്ടൊക്കെ വന്നതല്ലേ നല്ലൊരു സമ്മാനം തരാമെന്നു. ആഹ് വേണ്ടെങ്കിൽ പോട്ടെ. ഞാനതു നിനക്ക് താരാട്ടു എന്റെ അമ്മൂട്ടി.'' എന്നും പറഞ്ഞു പ്രിയ അമ്മൂട്ടിയുടെ രണ്ടു കവിളിലും ഉമ്മ കൊടുത്തു. '' ടീ ദുഷ്‌ട്ടെ ഇത് ആദ്യേ പറഞ്ഞൂടെ.'' എന്നും പറഞ്ഞു പ്രവീൺ പ്രിയയുടെ പിന്നാലെ കൂടി. അങ്ങനെ തല്ലും പരിഭവങ്ങളും സ്നേഹം പങ്കുവെക്കലോക്കെ ആയി ഞങ്ങളെ യാത്ര തുടർന്ന്. കുറച്ചു കഴിഞ്ഞു എല്ലാരും ഉറങ്ങാൻ തുടങ്ങി. എല്ലാത്തിനും നല്ല ക്ഷീണം ഉണ്ട്. സച്ചുവും പ്രവീണും ഷാജുവും അവരവരുടെ പങ്കാളികളുടെ തോളിൽ ചാരി കിടക്കാ. ഞാൻ നോക്കിയപ്പോ എന്റടുത്തിരിക്കുന്ന സാധനം സഞ്ചാരിയിലെ ആങ്കറെ പോലെ പുറത്തെ ഓരോ കാഴ്ചയും ഒപ്പി എടുക്കുന്നു. ഇവളെ ഞാൻ എങ്ങനെ വളച്ചു അവളുടെ ഇഷ്ട്ടം പറയിപ്പിക്കും പടച്ചോനെ. അവരെപ്പോലെ എപ്പോളാ ഞങ്ങൾക്കും ഇങ്ങനെ തോളിൽ ചാരി കയ്യും പിടിച്ചു ഇരിക്കാൻ പറ്റാ, ആഹ് അല്ലാഹ്ക്കറിയാം.. പിന്നെ ഞാൻ മെല്ലെ കണ്ണും അടച്ചു സീറ്റിൽ ചാരി ഉറങ്ങിയപോലെ കിടന്നു.

എന്നിട്ടു പതിയെ ആമിയുടെ തോളിലേക്ക് ചാരി ഇരുന്നു. അപ്പൊ അവളെന്റെ തലയെടുത്തു നേരെ വച്ചു. വീണ്ടും അറിയാത്ത പോലെ അവളെ തോളിലേക്ക് വീണു. പെണ്ണപ്പൊ തന്നെ ഒരു തട്ടായിരുന്നു. ''മോനെ ഡ്രാക്കുള്ളേ വേണ്ടാട്ടോ... കള്ള ഉറക്കമൊക്കെ അങ്ങ് പള്ളീപ്പോയി കാണിച്ച മതി.'' ആമി. ''പോടീ, നിനക്ക് വേണ്ടി ഫയിട്ടൊക്കെ നടത്തിയ എന്റെ തല ഒന്ന് താങ്ങാൻ പോലും വയ്യ അല്ലെ..'' എന്നും പറഞ്ഞു ഞാൻ കണ്ണും പൂട്ടി സീറ്റിലേക്ക് ചാരി ഇരുന്നു. അറിയാതെ ഞാനും ഉറങ്ങിപ്പോയി. പെട്ടെന്ന് ബ്രേക്ക് അടിച്ചപ്പോളാ ഉറക്കം ഞെട്ടിയത്. അപ്പൊ ഞാനാകെ പകച്ചുപ്പോയി. അടുത്ത നിമിഷം ഞാൻ ഹാപ്പി ആയി. വേറൊന്നുമല്ല ഇപ്പൊ ഞാൻ ആമിയുടെ മടിയിൽ തലവച്ചു കിടക്കാ. അവളെന്റെ മുടിയിയലൂടെ കൈ ഓടിക്കുന്നുണ്ട്. റബ്ബേ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ. പെട്ടെന്നാണ് അവള് എന്റെ നെറ്റിയിൽ അവളെ ചുണ്ടുകൾ ചേർത്തത് കൂടെ രണ്ടു തുള്ളി കണ്ണീരും എന്റെ മുഖത്തേക്കിറ്റി. പാവം എന്നെ പിരിയുന്നത് ആലോചിച്ചാവും. ഇല്ല ആമി എന്റെ ചങ്കിൽ ജീവനുള്ളിടത്തോളം കാലം ഞാൻ നിന്നെ വിടില്ല പെണ്ണെ.

നീ എന്റെ കൂടെ തന്നെ ഉണ്ടാവും. ഞാൻ മെല്ലെ ചുറ്റും നോക്കി. അപ്പൊ ബാക്കി എല്ലാരും നല്ല ഉറക്കം ആണ്. പിന്നെ ആമി ഹക്കീമിക്കാനോടു വർത്താനം പറയാൻ തുടങ്ങി.. മെല്ലെ അവളുടെ തലോടലും ആസ്വദിച്ചു അങ്ങനെ കിടന്നു. പെട്ടെന്ന് എനിക്കൊരു കുസൃതി തോന്നി. ഞാൻ പെട്ടെന്ന് താഴോട്ട് വീഴാൻ പോവുന്ന പോലെ കാണിച്ചു. അപ്പൊത്തന്നെ അവള് മറ്റേ കൈ കൊണ്ട് എന്നെ വട്ടം പിടിച്ചു. ആഹാ ഇപ്പൊ നല്ല സുഗമായി കിടക്കാൻ പറ്റുന്നുണ്ട്. ഞാൻ മെല്ലെ ഉറക്കം പിടിച്ചു. @@@@@@@@@@@@@@@@@@@@@@@ ഷാദ് പറയുന്നതൊക്കെ കേട്ട് വണ്ടറടിച്ചിരിക്കായിരുന്നു. എനിക്ക് വേണ്ടി ഇവരൊക്കെ ഷെസിനെ പഞ്ഞിക്കിട്ടത് ഓർത്തപ്പോ നല്ല സന്തോഷം തോന്നി. ചാരു സന്തോഷം കാരണം സച്ചുവേട്ടന് ഉമ്മയൊക്കെ കൊടുത്തു. അപ്പോഴാണ് ഷാദിന്റെ ഒലക്കമേലെ ചോദ്യം അവനൊന്നും ഇല്ലേ എന്ന്. അപ്പൊ തന്നെ ആ കൊരങ്ങന്റെ താടിപിടിച്ചു വലിച്ചു. പാവം നല്ല വേദന ആയെന്നു അവന്റെ അലർച്ച കേട്ടപ്പോ മനസ്സിലായി.പക്ഷെ ഇതിപ്പോ ആവശ്യം ആണ്. ആ ഡ്രാക്കുളക്കു എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.

അവന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ പന്തികേടുണ്ട്. ഷാദിന്റെ നോട്ടത്തിലും ഡയലോഗിലും ഒക്കെ എന്തോ ഒരു മാറ്റം. ഇന്ന് അവന്റെ കൈ മുറിഞ്ഞത് കണ്ടു ഞാനവനെ കെട്ടിപ്പിടിച്ചപ്പോ ആർക്കും എന്നെ വിട്ടുകൊടുക്കില്ല എന്ന രീതിയിലാ അവൻ എന്നെ അവനിലേക്ക്‌ ചേർത്ത് പിടിച്ചത്. പടച്ചോനെ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല. പെട്ടെന്നാണ് ഷാദ് ഉറങ്ങി എന്റെ തോളിലേക്ക് വീണത്. ഞാൻ അവനെപ്പിടിച്ചു നേരെ തല വച്ചു കിടത്തി. അപ്പൊ ധാ ആ ജന്തു മെല്ലെ കണ്ണ് തുറന്നു നോക്കി വീണ്ടും എന്റെ തോളിലേക്ക് വീണു. അപ്പൊത്തന്നെ ഞാൻ അവനെ പിടിച്ചു തള്ളി. അപ്പോ അവന്റെ ഒരു ഓഞ്ഞ ഡയലോഗും. എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട് മോളെ ആമീ. കുറച്ചു സൂക്ഷിക്കുന്നത് നല്ലതാ, ചെക്കന് പ്രേമപ്പനി പിടിച്ചോ എന്നൊരു സംശയം. അങ്ങനെ ഉണ്ടായാൽ ഷാനു, ഇല്ല ഒരിക്കലും പാടില്ല.

ഞാൻ അവനിൽ നിന്നും അകലം പാലിക്കണം. അങ്ങനെ ഓരോന്ന് ചിന്തിക്കുമ്പോളാണ് ഷാദ് ഉറങ്ങി മറ്റെസൈഡിലേക്കു വീഴുന്നത് കണ്ടത്. ഇപ്പൊ ശരിക്കും ഉറങ്ങീട്ടുണ്ട്. പാവം ഞാൻ അവന്റെ തല പിടിച്ചു എന്റെ തോളിലേക്ക് ചാരി ഇരുത്തി. എന്നിട്ടും ഒരു കാര്യമില്ല, അവന്റെ തല ക്ലോക്കിന്റെ പെൻഡുലം മാതിരി അങ്ങോട്ടും ഇങ്ങോട്ടും ആടിക്കളിക്കാ. ആദ്യം കരുതി അവൻ അഭിനയിക്കുന്നതാണെന്നു. പക്ഷെ സീറ്റിൽ നിന്നും വീഴാൻ പോയപ്പോ ആ സംശയം മാറിക്കിട്ടി. പതിയെ അവന്റെ തല പിടിച്ചു എന്റെ മടിയിലേക്കു കിടത്തി, ആ മുടിയിലൂടെ വിരലോടിച്ചു. ആ മുഖത്തേക്ക് നോക്കുമ്പോ ഒരിക്കലും അവനിൽ നിന്നും അകലാൻ ഇടവരല്ലേ എന്ന് പ്രാർത്ഥിക്കണം എന്നുണ്ട്. പക്ഷെ അത് പാടില്ല, ഞാൻ കാരണം ആരും വേദനിക്കാൻ പാടില്ല. യാ അല്ലാഹ് അവന്റെ മനസ്സിൽ ഉള്ളത് നീ സാധിച്ചു കൊടുക്കണേ. അവൻ സ്നേഹിക്കുന്ന പെണ്ണിൽനിന്നും അവനെ നീ ഒരിക്കലും അകറ്റല്ലേ. എന്നും ഇവൻ സന്തോഷത്തോടെ ജീവിക്കണേ. അങ്ങനെ ഓരോന്ന് ദുആ ചെയ്തു ഇരുന്നു.

എനിക്കിപ്പോ എന്റെ ഇക്കാക്കമാരെ തിരിച്ചു കിട്ടി. ഇനി മരണം വരെ അവരുടെ കൂടെ ജീവിക്കണം. അതിനു ഷാദിന്റെ കൂടെയുള്ള ഓർമ്മകൾ തന്നെ ധാരാളം. എന്റെ കണ്ണ് നിറഞ്ഞു ഒഴുകി. അപ്പൊ അറിയാതെ തന്നെ അവന്റെ നെറ്റിയിൽ എന്റെ ചുണ്ടുകൾ പതിഞ്ഞു. കൂടെ എന്റെ കണ്ണീർതുള്ളികളും. ഞാൻ വേഗം അത് ഷാൾ വച്ചു തുടച്ചു കളഞ്ഞു. മുന്നോട്ടു നോക്കിയപ്പോ ഹക്കീമിക്ക പൊരിഞ്ഞ ഡ്രൈവിങ്ങിൽ. പിന്നെ ഇക്കാനോടു കത്തിയടിച്ചിരുന്നു. അപ്പോഴാണ് പെട്ടെന്ന് ഷാദ് വേഴൻ പോയത്. വേഗം അവനെ ഒരു കൈ കൊണ്ട് താങ്ങിപ്പിടിച്ചു. കുറച്ചു നേരത്തെ യാത്രക്കൊടുവിൽ ഒരു ഹോട്ടലിനു മുന്നിൽ നിർത്തി. എല്ലാരും എണീറ്റിട്ടും എന്റെ മടിയിൽ കിടക്കുന്ന സാധനത്തിനു ബോധം വരുന്നില്ല. അവസാനം ഞാൻ മാറിയിരുന്നു, സച്ചുവേട്ടൻ അവനെ പിടിച്ചു വലിച്ചു എണീപ്പിച്ചു ഏട്ടന്റെ തോളിലേക്ക് ചാരി ഇരുത്തി. അപ്പൊത്തന്നെ ആ കൊരങ്ങൻ സച്ചുവേട്ടനെ പിടിച്ചു കവിളിൽ കിസ് കൊടുത്തു. ''ടാ തെണ്ടീ... എന്താടാ ചെയ്യുന്നേ???'' എന്നും പറഞ്ഞു സച്ചുവേട്ടൻ കവിള് തുടച്ചു.

''പോവല്ലേ മുത്തേ ഒന്നൂടെ..'' എന്നും പറഞ്ഞു പിന്നെയും സച്ചുവേട്ടനെ ഉമ്മ വച്ചു. അപ്പൊ തന്നെ ചാരു കുറച്ചു വെള്ളം അവന്റെ മുഖത്തേക്ക് ആക്കി. അപ്പൊ അവൻ സച്ചുവേട്ടന്റെ കവിളിൽ ചുണ്ടും അമർത്തി ഇരിക്കാ. ഏട്ടനെ കണ്ടതും ഷാദ് പിടിച്ചൊരു തള്ളായിരുന്നു. ''ചെ അലവലാതീ, നീ എവിടുന്നു വന്നെടാ...'' എന്നും പറഞ്ഞു ചുണ്ടൊക്കെ തുടക്കുന്നുണ്ട്. ഞങ്ങളൊക്കെ ഇതൊക്കെ കണ്ടു ഫുൾ ചിരിയിലാ. ''അലവലാതിയോ, നേരത്തെ മുത്തായിരുന്നല്ലോ. എന്നെ കേറി ഉമ്മവച്ചതും പോരാ എന്നിട്ടു ചീത്തയും വിളിക്കുന്നു. ചാരു വെള്ളം ഒഴിച്ചില്ലാരുന്നെങ്കിൽ നീ എന്റെ മാനംക്കളഞ്ഞേനെ, അയ്യേ..'' എന്നും പറഞ്ഞു സച്ചുവേട്ടൻ വേഗം ചാരുവിന്റെ പിന്നിൽ പോയി നിന്നു. ''പോടാ അവിടുന്ന്, അത് നിനക്ക് തന്നതൊന്നും അല്ല.'' ഷാദ് മുഖം ടവ്വലിൽ തുടച്ചോണ്ടു പറഞ്ഞു. ''പിന്നെ ആർക്കായിരുന്നു മോനെ.. ആർക്കായാലും ഇത്ര ആക്രാന്തം പാടില്ല.'' എന്നും പറഞ്ഞു ഷാജുക്ക ചിരിച്ചു. ''അത് ഞാൻ സ്വപ്നത്തിൽ ആമ...'' പറയാനുള്ളത് ഷാദ് പകുതിക്കു വച്ചു നിർത്തി. ഞാൻ ചിരിർത്തി അവനെ നോക്കി.

അവൻ ആമി എന്നാണോ പറയാൻ പോയത്. ഏയ് ആവില്ല, പടച്ചോനെ ഇനി അങ്ങനെ ആണോ... സച്ചുവേട്ടൻ വന്നില്ലായിരുന്നെങ്കിൽ ശരിക്കും അത് എനകെന്നെ കിട്ടിയേനെ. ആ കോന്തൻ എന്താ പറയാൻ പോവുന്നതെന്ന് നോക്കി ഇരുന്നു. @@@@@@@@@@@@@@@@@@@@@@@ പടച്ചോനെ പെട്ടല്ലോ. ആമിയെ ആണ് സ്വപ്നം കണ്ടതെന്ന് പറഞ്ഞാൽ അവളെന്നെ പച്ചയ്ക്കു കത്തിക്കും. ''ആ അത് ഞാൻ അമ്മൂട്ടി എന്നോട് ഉമ്മ ചോദിച്ചു എന്ന് സ്വപ്നം കണ്ടതാ..'' ഞാൻ പറഞ്ഞു. അപ്പൊ എല്ലാരും എന്നെ നോക്കി. ഞാൻ കണ്ണടച്ച് കാണിച്ചപ്പോ ഓ അങ്ങനെ ആണോ എന്നും പറഞ്ഞു പുറത്തേക്കു ഇറങ്ങാൻ തുടങ്ങി. ഇല്ലെങ്കിൽ സീൻ ആവുമെന്ന് അവർക്കറിയാം. അങ്ങനെ അവിടെ കേറി ഫുഡ്ഡും തട്ടി എല്ലാരും റൂമിലേക്ക് വിട്ടു. റൂമിലെത്തിയതും ഫ്രഷ് ആയതും ഉറങ്ങിയതുമൊക്കെ ഒരു സ്വപ്നം പോലെ തോന്നി.

അത്രയും ക്ഷീണം ഉണ്ടായിരുന്നു. രാവിലെ ആമി വന്നു വിളിച്ചപ്പോളാ എണീറ്റെ. പിന്നെ റെഡി ആയി വേഗം ഇറങ്ങി. ലാബിലേക്ക് കേറിയപ്പോ തന്നെ കണി യാസിയായിരുന്നു. അവൻ ഞങ്ങളെയൊക്കെ ഒരു വല്ലാത്ത നോട്ടം നോക്കുന്നുണ്ടായിരുന്നു. അവസാനം ആ കണ്ണുകൾ ആമിയിൽ നിന്നു. അപ്പൊ ഞാൻ ആമിയോട് ഒന്നൂടി ചേർന്ന് നടന്നു. മെല്ലെ അവളുടെ ഷോൾഡറിലൂടെ കയ്യിട്ടു. അവള് എന്താ എന്ന രീതിയിൽ എന്നെ നോക്കിയപ്പോ ഞാൻ കണ്ണുകൊണ്ടു യാസിയെ കാണിച്ചു കൊടുത്തു. അപ്പൊ ആ വവ്വാല് എന്നെ നോക്കി ഇളിക്കാ. എന്നിട്ടെന്റെ കൈ തട്ടി മാറ്റി. @@@@@@@@@@@@@@@@@@@@@@@

ഇവന് മുഴുത്ത അസൂയ തന്നെ. പെണ്ണുങ്ങളേക്കാൾ കഷ്ട്ടം ആണ് ഷാദ്. യാസിയുടെ നോട്ടം എന്റെ നേരെ ആണെന്ന് അറിഞ്ഞതും അട്ടയെപ്പോലെ വന്നു ഒട്ടി നിക്കാ. ''ആഹ് വന്നോ എങ്ങനുണ്ടാരുന്നു ഹണിമൂൺ..'' ഒരു പെൺശബ്ദം കേട്ട് തിരിഞ്ഞു നോക്കി. എല്ലാരുടെയും നോട്ടം അവളെമേലെ തന്നെ ആയിരുന്നു. പക്ഷെ അവളെ നോട്ടം ഷാദിന്റെ മേലെ തന്നെ ആയിരുന്നു. ''എന്താ നോക്കുന്നെ. ഞാൻ വരില്ലാ എന്ന് വിചാരിച്ചോ??? എന്നെ ചതിക്കാമെന്നു കരുതി അല്ലെ.. അങ്ങനൊന്നും ഞാൻ വിടില്ല.'' ഷാദിന്റെ മുഖത്ത് നിന്ന് ചോര തൊട്ടെടുക്കാം എന്ന അവസ്ഥയിൽ ആണ് ഉള്ളത്. എന്ത് നടക്കും എന്ന് നോക്കി ഞങ്ങൾ അവിടെ നിന്നു. എൻറെ ഉള്ള് കിടന്ന് പിടക്കാൻ തുടങ്ങി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story