ഡിവോയ്‌സി: ഭാഗം 54

divoysi

രചന: റിഷാന നഫ്‌സൽ

ഇവൾ ആരാ... എല്ലാരേം മുഖത്ത് ആ ചോദ്യം ഉണ്ട്. പക്ഷെ ഷാദിന് അവളെ നന്നായി അറിയാമെന്നു എനിക്ക് മനസ്സിലായി. ''നീ എന്താ കരുതിയെ ഇവനെ തട്ടിയെടുക്കാമെന്നോ?? നടക്കൂല്ല മോളെ..'' ആ പെണ്ണ് പറഞ്ഞു. പെട്ടെന്ന് ഷാദ് അവളെ ചെവി പിടിച്ചു. ''എന്താടീ നിന്റെ പ്രശ്നം??'' ''ആഹ് ഷാദ്ക്കാ വിട്. എനിക്ക് വേദന എടുക്കുന്നു. ഞാനൊരു തമാശ കാണിച്ചതല്ലേ..'' എന്നും പറഞ്ഞു അവള് ചിരിച്ചു. ഞാൻ ഇതൊക്കെ കണ്ടു വണ്ടറടിച്ചു നിക്കാ. ഞാൻ ഷാദിനെ നോക്കി പിരികം പൊക്കി ആരാ എന്ന് ചോദിച്ചു. ''അവനോടു കോപ്രായം കാണിക്കണ്ട. ഞാൻ ആരാണെന്നല്ലേ, പറയാം. അതിനു മുമ്പ് ഈ ജന്തൂനോട് എന്റെ ചെവി വിടാൻ പറ.'' ആ പെൺകുട്ടി പറഞ്ഞു. ''ജന്തൂന്നോ.. നിന്റെ ചെവി ഇന്ന് ഞാനിങ്ങു എടുക്കും...'' ഷാദ്. ഞാൻ അവന്റെ കൈ വിടുവിച്ചു, അവൾ എന്റെ പിറകിൽ വന്നു നിന്നു. ''ആരാ ഇത് ഷാദ്..'' ഞാൻ ചോദ്ചു. ''ആഹ് ഇവളെ നിനക്കറിഞ്ഞൂടാ പക്ഷെ ഇവളെ കെട്ടിയോനെ നിനക്ക് പരിജയം കാണും.. പറഞ്ഞു വരുമ്പോ വകയിൽ നിന്റെ ആങ്ങളയായി വരും. ഡാ തെണ്ടീ നീ എവിടെ ഒളിച്ചിരിക്കാ...??'' ഷാദ് വിളിച്ചു ചോദിച്ചു. അപ്പൊ ദേ വരുന്നു നമ്മളെ പൊന്നാര ആഷിക്ക ഒരു വളിഞ്ഞ ഇളിയും പാസ്സാക്കി. ''അപ്പൊ ഇത് നൂറയാണോ..'' ഞാൻ ചോദിച്ചു.

ആശിക്കാനോടു കുറെ വട്ടം ഫാമിലി ഫോട്ടോ ചോദിച്ചിട്ടുണ്ട്. പക്ഷെ ഇക്ക കാണിച്ചു തന്നിട്ടില്ല. നേരിട്ട് കണ്ടാ മതി എന്ന് പറയും. അബാൻ മോനെ കണ്ടിട്ടുണ്ട്. ''നിങ്ങക്കൊക്കെ ഒരു സർപ്രൈസ് ആയിക്കോട്ടെ വിചാരിച്ചു..'' ആഷിക്ക. ''ഓ ബല്ലാത്ത സർപ്രൈസ് ആയിപ്പോയി.'' സച്ചുവേട്ടൻ. ഷാദും സച്ചുവേട്ടനും ഒഴിച്ച് ആരും അവരെ കണ്ടിട്ടില്ല. ''അല്ല നിങ്ങളെന്താ ഇവിടെ??'' ഞാൻ ചോദിച്ചു. ''അത് ഞങ്ങൾ ഇന്നലെ രാവിലെ എത്തിയതാ. മോന് നാളെ ക്ലാസ് തുടങ്ങും. ഇന്നലെ രാത്രി ആയപ്പോ മോന് നല്ല പനി. അതോണ്ട് ഡോക്ടറെ കാണാൻ വന്നതാ. അപ്പൊ നിങ്ങക്കൊരു സർപ്രൈസ് തരാന്നു വിചാരിച്ചു, പിന്നെ ഇവൾക്കൊരു ഷോക്കും.'' ആഷിക്ക എന്നെ കാണിച്ചു പറഞ്ഞു. ഞാൻ അപ്പൊ തന്നെ ഇക്കാന്റെ വയറ്റിനൊരു കുത്തു കൊടുത്തു. ''ടീ കളിക്കല്ലേ, രാവിലെ ഒരു കാലിച്ചായയും കുടിച്ചു ഇറങ്ങിയതാ. ബാത്‌റൂമിൽ പോവാൻ പോലും ടൈം കിട്ടിയില്ല. മൊത്തത്തിൽ വൃത്തികേടാകും..'' ആഷിക്ക. ''അയ്യേ, വൃത്തികെട്ടവൻ..'' ഷാദ്. അങ്ങനെ അവരേം കൂട്ടി ഞാനും ഷാദും ചാരുവും സച്ചുവേട്ടനും കാന്റീനിലേക്കു പോയി.

ലാബിൽ യാസിയും അർജുനും ഉണ്ട്. സാറക്കും സ്നേഹക്കും നയിറ്റാണ്. നൂറയോടും അബിയോടും കത്തി അടിച്ചിരുന്നു. സിനൂക്ക വരാൻ ഇനിയും രണ്ടാഴ്ച കഴിയും എന്നാണു പറഞ്ഞത്. ഇക്കാന്റെ കുടുംബത്തിൽ രണ്ടു കല്യാണം ഉണ്ട് പോലും. നൂറ അവരുടെ ലവ് സ്റ്റോറിയോക്കെ പറഞ്ഞു തന്നു. അവരെ ഒളിച്ചോട്ടവും കല്യാണവുമൊക്കെ വലിയ ഇഷ്യൂ ആയിരുന്നു. ഷാദ് ആണ് എല്ലാ കാര്യത്തിനും അവരുടെ കൂടെ തന്നെ ഉണ്ടായത്. പിന്നെ നൂറ ഷാദിന്റെ അമ്മായിന്റെ മോളും കൂടി ആണ്. അത് ആ ഡ്രാക്കുള എന്നോട് പറഞ്ഞില്ല. കുറച്ചു കഴിഞ്ഞു അവർ പോയി. ഞങ്ങൾ തിരിച്ചു ലാബിലേക്ക് വിട്ടു. രണ്ടു ദിവസം അടിച്ചു പൊളിച്ചു നടന്നോണ്ടു വല്ലാത്ത മടി തോന്നി'ജോലി ചെയ്യാൻ.. ജോലിക്കിടയിലും ആ ഡ്രാക്കുള എന്നെ ചുറ്റിപറ്റി നടന്നു. കോന്തന് വല്ലാണ്ടെന്തോ പറ്റീട്ടുണ്ട്. ഉച്ചയ്ക്ക് ഞങ്ങൾ എല്ലാരും ഒരുമിച്ചു ഫുഡ് കഴിക്കാൻ പോയി. ഷാദ് ആണെങ്കിൽ എന്റെ മുഖത്ത് അവന്റെ എന്തോ കളഞ്ഞുപോയ പോലെ ഫുൾ ടൈം നോക്കിക്കൊണ്ടിരിക്കാ. എനിക്കാകെ ചടച്ചു. അപ്പൊത്തന്നെ കാലിനൊരു ചവിട്ടു കൊടുത്തു.

അപ്പൊ നോട്ടം മാറ്റി. പിന്നെ ഞാൻ ചാരൂനോട് കത്തി അടിച്ചോണ്ടിരിക്കുമ്പോളാ അവളെന്നെ തോണ്ടുന്ന. ഞാൻ എന്താ എന്ന് ചോദിച്ചപ്പോ തല കൊണ്ട് അങ്ങോട്ട് നോക്ക് എന്ന് ആക്ഷൻ കാണിച്ചു. നോക്കിയപ്പോ ധാ ആ കോന്തൻ വീണ്ടും എന്നേം നോക്കി ഇരുന്നിട്ട് ഫുഡിൽ കളം വരച്ചോണ്ടിരിക്കുന്നു. ഞാൻ നോക്കിപ്പേടിപ്പിച്ചപ്പോ ആ ജന്തു എന്നെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് ചുണ്ടു കൊണ്ട് കിസ് തരുന്ന പോലെ ആക്‌ഷൻ കാണിച്ചു. ഞാൻ അപ്പൊ തന്നെ മുഖം തിരിച്ചു കളഞ്ഞു. പിന്നീടുള്ള സമയവും ഷാദ് ഇങ്ങനൊക്കെ തന്നെ ആരുന്നു. രാത്രി ഫുഡ് ഒക്കെ കഴിച്ചിട്ട് കിടക്കാൻ പോവുമ്പോള ഷാദിന്റെ ഒരു ചോദ്യം കേട്ടത്. ''അല്ല ആമീ അന്ന് നമ്മൾ റിസോർട്ടിൽ ഒരുമിച്ചല്ലേ കിടന്നേ, ഇവിടേം അങ്ങനെ ആയ എന്താ.. വലിയ കട്ടിലും കുറെ പില്ലോയും ഒക്കെ ഉണ്ടല്ലോ..'' എന്നും ചോദിച്ചു ആ ജന്തു പിരികം പൊക്കിക്കളിക്കാ. ''ഓ വേണ്ടാ..'' ഞാൻ പറഞ്ഞു. ''അതെന്താ..'' ഷാദ്. ''അത് അന്ന് മോനെന്റെ ഫ്രണ്ട് ആരുന്നു.'' ഞാൻ ''എന്താ ഇപ്പൊ അല്ലെ.'' ഷാദ് മുഖം കൂർപ്പിച്ചു ചോദിച്ചു.

''അതെ, പക്ഷെ അന്നേരം മോന്റെ സ്വഭാവം ഇങ്ങനെ അല്ലാരുന്നു.. പക്ഷെ ഇപ്പൊ വേറെന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക് ഉണ്ട്.'' ഞാൻ ''മനസ്സിലായെങ്കി പിന്നെ എന്താ പറയാത്തെ, എന്നോട് പറ..'' ഷാദ്. ''എന്ത്..'' ഞാൻ ''ഐ ഡബ്ള്യൂ എന്ന്..'' ഷാദ്. എന്നിട്ടു നിലത്തു കളം വരച്ചു കളിക്കാ. ''അയ്യടാ കണ്ടാലും മതി. മോൻ അത് മോന്റെ ഷാനൂനോട് പോയി പറ.'' അത് കേട്ടതും അവന്റെ മുഖം മാറി. ദേഷ്യം വന്നു ആ മുഖം ചുവന്നു. ഇനി നിന്നാ ചിലപ്പോ എനിക്ക് പണി ആവും. ''കിട്ടേണ്ടത് കിട്ടീലെ, ഇനി പൊന്നുമോൻ പോയി ചാച്ചിക്കോ'' എന്നും പറഞ്ഞു വേഗം അവനെ തള്ളി പുറത്താക്കി ഞാൻ കിടക്കാൻ പോയി. അല്ലാഹ് എന്താ ചെയ്യാ, ഷാദിനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും. ഷാനു തിരിച്ചു വന്നു ഇതൊക്കെ അറിഞ്ഞാ എന്താ സംഭവിക്കാ. ഇഷ്ടപ്പെടുന്ന ആളെ ചതിക്കുമ്പോൾ ഉള്ള വേദന എന്താണെന്ന് നന്നായി അറിയുന്ന ആളാണ് ഞാനും ഷാദും. എന്നിട്ടും അവനെന്താ ഇങ്ങനെ. ഒരിക്കലും അവളോട് ഇങ്ങനൊരു ദ്രോഹം ചെയ്യാൻ പാടില്ല. ഷാദ് ഷാനൂനുള്ളതാ, അവനെ തിരുത്തിയെ പറ്റൂ.

പിറ്റേന്നും ഇങ്ങനൊക്കെ തന്നെ ആരുന്നു. ആ കോന്തൻ എന്നെ നോക്കി ഇരിക്കും ഞാൻ അവനെ മൈൻഡ് ആക്കാതെ പോവും. അന്ന് രാത്രി ഞാൻ ഒരു തീരുമാനം എടുത്തു, ഷാദിനെ മാക്സിമം അകറ്റുക. അതോണ്ട് പിറ്റേന്ന് രാവിലെ എണീറ്റ് ഷാദിന് മുഖം കൊടുക്കാതെ റെഡി ആയി ഞാൻ വേഗം താഴേക്ക് പോയി. ബസ്സിൽ കേറിയപ്പോ ആണ് സമാധാനം ആയതു.. പക്ഷെ അത് അതികം സമയം നീണ്ടു നിന്നില്ല. ഹോസ്പിറ്റലിൽ എത്തിയപ്പോ ധാ ആ ഡ്രാക്കുള നിക്കുന്നു, അതും കട്ടകലിപ്പിൽ. കൂടെ ചാരുവും സച്ചുവേട്ടനും ഉണ്ട്. ഞാൻ മൂന്നാൾക്കും ഒന്ന് ചിരിച്ചു കൊടുത്തു. അപ്പൊ ഷാദ് ദേഷ്യത്തോടെ എന്റെ നേരെ വന്നു. ഞാൻ സച്ചുവേട്ടനെയും ചാരുവിനെയും ദയനീയമായി നോക്കി. അവര് ഞങ്ങളൊന്നും അറീലെ എന്നും പറഞ്ഞു മോളിലോട്ടു നോക്കി നിന്നു. പടച്ചോനെ ഇന്നെന്റെ ശവടക്കു ഇവൻ നടത്തും. ഞാൻ പേടിച്ചു നിക്കുമ്പോളാ പിറകിൽ നിന്നും "ഷാദ്" എന്ന വിളി കേട്ടത്. ''ഷാനൂ...'' ഷാദ് പറഞ്ഞു. അവളെ കണ്ടപ്പോ ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ ആരുന്നു ഞാൻ.

അവൾ ഓടി വന്നു ഷാദിനെ കെട്ടിപ്പിടിച്ചു. അത് കണ്ടപ്പോ എന്തോ എന്റെ നെഞ്ചിൽ ആരോ കത്തി കുത്തിയിറക്കിയ പോലെ തോന്നിപ്പോയി. ഞാൻ ആ കാഴ്ച കാണാൻ ആവാതെ മുഖം തിരിച്ചു നിന്നു. @@@@@@@@@@@@@@@@@@@@@@@@@@@@@@@ ഞാൻ എന്ത് ചെയ്തിട്ടും ആമി അടുക്കുന്നില്ല. നേരെ വഴി പറ്റാത്തോണ്ടു അവളെ നോക്കിയിരിക്കും, അവള് നോക്കുമ്പോ കണ്ണിറുക്കയും കിസ് കൊടുക്കുന്ന പോലെ കാണിക്കുകയുമൊക്കെ ചെയ്തു. എവിടെ പെണ്ണിന് നോ മൈൻഡ്. അവസാനം നേരെ പറഞ്ഞു അവളോട് ഐ ലവ് യൂ പറയാൻ. പക്ഷെ അവള് അമ്പിനും വില്ലിനും അടുക്കുന്നില്ല. രണ്ടു ദിവസം അവളെങ്ങനെ ഒക്കെ കളിച്ചു. പിറ്റേന്ന് കുളിച്ചിറങ്ങി നോക്കുമ്പോ ആമി ഇല്ല. ഞാൻ കരുതി ചാരൂന്റെ കൂടെ കാണുമെന്നു. പക്ഷെ താഴെ പോയപ്പോ അവളില്ല. അപ്പൊ എന്നെ അവോയ്ഡ് ചെയ്യാൻ നോക്കുവാണെന്നു മനസ്സിലായി. എനിക്ക് നല്ലോണം ദേഷ്യം വന്നു. ഇന്ന് രണ്ടിലൊന്ന് തീരുമാനിക്കണം. അവളുടെ ഉള്ളിലുള്ള ഇഷ്ട്ടം ഞാൻ പുറത്തു കൊണ്ട് വരും. അതിനു വേണ്ടി ഇന്ന് തന്നെ അവളെ പ്രൊപ്പോസ് ചെയ്യാൻ ഞാൻ തീരുമാനിച്ചു. ഹോസ്പിറ്റലിൽ എത്തിയപ്പോ ലാബിലേക്ക് പോവാതെ പുറത്തു തന്നെ കാത്തിരുന്നു.

അപ്പൊ ധാ നമ്മളെ മഹതി ആടിപ്പാടി ബസ്സിറങ്ങി വരുന്നു. ഒറ്റക്കാവുമ്പോ അറിയാലോ അവള് പൂച്ചക്കുട്ടി ആവുമെന്ന്. ഇങ്ങോട്ടും നോക്കാതെ താഴോട്ടു നോക്കി ആണ് നടത്തം. കുറച്ചു മുന്നോട്ടു വന്നപ്പോ എന്നെ കണ്ടു. അപ്പൊ അവളൊന്നു ഞെട്ടി. എന്റെ കലിപ്പിൽ ഉള്ള നോട്ടം കണ്ടപ്പോ ആ മുഖമൊക്കെ മാറി. അവളെയും കൊണ്ട് മാറി നിന്നു നാല് തെറി പറഞ്ഞു എനിക്കവളെ ഇഷ്ട്ടമാണ് എന്ന് പറയണം എന്ന് ഉറപ്പിച്ചു. എന്നാൽ എന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു കൊണ്ടാണ് ഷാനു വന്നത്. അവളെന്നെ കെട്ടിപ്പിടിച്ചപ്പോ ആമിക്കുണ്ടായ വേദന അതവളുടെ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു. അല്ലെങ്കിലും അവള് പാറയാതെ തന്നെ എനിക്കതു മനസ്സിലാവും. ആമിയെ അമാനിക്ക ചേർത്ത് പിടിച്ചു നിന്നപ്പോ ഞാനതു അനുഭവിച്ചതാണല്ലോ. സച്ചുവും ചാരുവും ആണെന്കി എന്നെ ദഹിപ്പിക്കുന്ന നോട്ടം നോക്കുന്നുണ്ട്. ''ഷാനൂ പ്ലീസ് ആൾക്കാർ കാണും..'' എന്നും പറഞ്ഞു ഞാൻ അവളെ കൈ വിടീച്ചു. ''ഓ സോറി ഞാൻ നിന്നെ പെട്ടെന്ന് കണ്ട ഒരിതിൽ..'' എന്നും പറഞ്ഞു ഷാനു കുറച്ചു മാറിനിന്നു. പിന്നേം അവളെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷെ ഒന്നും എന്റെ ചെവിയിൽ കേറിയില്ല. അവള് പിടിച്ചു കുലുക്കിയപ്പോഴാ ഞാൻ ബോധത്തിൽ വന്നേ.

''ഷാദ് എന്താലോചിക്കാ... എനിക്കറിയാം ഞാൻ രണ്ടാഴ്ചയായി വിളിക്കാത്തൊണ്ട് നീ ദേഷ്യത്തിൽ ആവുമെന്ന്. സോറി ഡിയർ ഞാൻ അല്പം തിരക്കിലായിപ്പോയി.'' ഷാനു പറഞ്ഞു. അവളെന്നെ വിളിക്കാത്തതൊന്നും എന്നെ ഒരു വിധത്തിലും ബാധിച്ചിട്ടില്ലാന് ഞാൻ എങ്ങനെയാ അവളോട് പറയാ. ''ആഹ് ആമി അല്ലെ.. നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ ശരിക്കും പരിചയപ്പെട്ടിട്ടില്ല. ഞാൻ ആരാണെന്നൊക്കെ ഷാദ് പറഞ്ഞിട്ടുണ്ടാവുമല്ലോ..'' എന്നും പറഞ്ഞു എന്റെ കയ്യിൽ കൈകോർത്തു പിടിച്ചു കൊണ്ട് ഷാനു ആമിയോട് പറഞ്ഞു. അവളത്തിനു ഒന്ന് പുഞ്ചിരിക്ക് മാത്രം ചെയ്തു. ''ഷാദ് നീ ഹാൽഫ്‌ഡേ ലീവ് എടുക്കു. നമുക്കൊന്ന് പുറത്തു പോയിട്ട് വരാം. കുറെ സംസാരിക്കാൻ ഉണ്ട് നിന്നോട്..'' ഷാനു. ഹാൽഫ്‌ഡേ പോയിട്ട് ഹാഫ് മിനിട്ടു പോലും നിന്നോടൊപ്പം നിക്കാൻ എനിക്ക് വയ്യ എന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷെ എല്ലാം ഷാനുവിനോട് പറയാൻ ഇത് നല്ല അവസരം ആണെന്ന് വിചാരിച്ചു ഞാൻ ഓക്കേ പറഞ്ഞു. ഞാൻ ഓക്കേ പറഞ്ഞതും ഇവിടൊരുത്തിന്റെ മുഖം കാണണം. സാധാരണ കണ്ണീർ കാണാറുള്ള ആ കണ്ണിൽ ഞാൻ കണ്ടത് അസ്സൂയയും കുശുമ്പും ദേഷ്യവും ആണ്. ഇപ്പൊ ഷാനു ഇല്ലായിരുന്നെങ്കിൽ അവളെന്നെ കാലേവാരി നിലത്തടിച്ചേനെ..

മുഖത്തൊക്കെ ദേഷ്യം കാരണം ചുവന്നു തുടുത്തു സ്‌ട്രാബെറി പോലെ ആയിട്ടുണ്ട്. കണ്ടിട്ടൊരു കടി വച്ച് കൊടുക്കാനാ തോന്നുന്നേ. ആമി ദേഷ്യത്തോടെ എന്നെ നോക്കീട്ടു ഷാനുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ടു നേരെ നടന്നു ചാരൂന്റെ കയ്യും പിടിച്ചു ലാബിലേക്ക് പോയി, പിന്നാലെ സച്ചുവും. ഞാൻ ലീവ് പറഞ്ഞു ഷാനുവിന്റെ കൂടെ പോയി. എല്ലാം അവളോട് പറയണം. ഞാൻ മൊബൈൽ എടുത്തു സച്ചൂന് മെസ്സേജ് ചെയ്തു. അപ്പൊ അവനെനിക്കൊരു ആൾ ദി ബെസ്ററ് പറഞ്ഞു. @@@@@@@@@@@@@@@@@@@@@@@@@@@ അവള് കെട്ടിപ്പിടിച്ചപ്പോ ഒരു കൂസലും ഇല്ലാതെ നിക്കാ ഡ്രാക്കുള. എന്താ ആ മുഖത്തെ ഭാവങ്ങൾ. അപ്പൊ ഇത്ര ദിവസം എന്നോട് കാണിച്ചതൊക്കെ കള്ളം ആരുന്നോ. അല്ല അവന്റെ നിസ്സാഹായത കൊണ്ടാവും. അവളെ വേഗം തന്നെ മാറ്റി നിർത്തിയതല്ലേ. അല്ല അവന്റെ മുഖത്തും ചെറിയ പുഞ്ചിരി ഉണ്ടാരുന്നല്ലോ. ആഹ് കാമുകിയല്ലേ, അവളെ കണ്ടപ്പോ എന്നെ മറന്നു കാണും. അല്ലെങ്കിലും ഭാര്യമാരേക്കാൾ എപ്പോളും ചാൻസ് കൂടുതൽ കാമുകിമാർക്കാണല്ലോ. കൊരങ്ങൻ അവള് ലീവ് എടുക്കാൻ പറഞ്ഞപ്പോ അന്നേരം തന്നെ അങ്ങ് സമ്മതിച്ചു.. പക്ഷെ അവൻ എങ്ങനെയാ ഇല്ലാ എന്ന് പറയാ. അവൾക്കു വിഷമം ആവൂല്ലേ.

അല്ലെങ്കി അവൾക്കു വിഷമം ആയാൽ അവനെന്താ. അയ്യേ ഞാൻ ഇത് എന്തൊക്കെയാ ചിന്തിക്കുന്നേ. നോ ആമി ഷാദ് ഷാനൂനുള്ളതാണെന്നു നീ തന്നെ അല്ലെ പറഞ്ഞത്. പിന്നെ ഇപ്പൊ എന്താ. ആമീ കൂൾ ഡൌൺ. പക്ഷെ അവൾക്കിച്ചിരി ജാടയില്ലേ എന്നൊരു തോന്നൽ. പിന്നെ ഡ്രസിങും പറയണ്ട. വെറുതെ അല്ല സച്ചുവേട്ടന് അവളെ ഇഷ്ട്ടം ആവാത്തത്. ആ എന്തേലും ആവട്ടെ. രണ്ടാഴ്ച, അത് കഴിഞ്ഞാൽ ഷാദ് നിന്റെ ജീവിതത്തിൽ ഉണ്ടാവില്ല ആമീ.. സൊ അതിപ്പോൾ അക്‌സെപ്റ് ചെയ്. ഇല്ല എനിക്ക് പറ്റുന്നില്ല, അവനില്ലാതെ എനിക്ക് പറ്റില്ല. എന്താ പടച്ചോനെ ഞാൻ ചെയ്യേണ്ടത്. ജീവിതത്തിൽ ഒരുപാടാനുഭവിച്ചു ഇനിയും നല്ലതൊന്നും തരാനുള്ള ഉദ്ദേശം ഇല്ലേ... എനിക്കാകെ തല പെരുക്കുന്ന പോലെ തോന്നി. ഞാൻ ചാരൂനെയും കൂട്ടി കാന്റീനിലേക്കു പോയി. ''എന്താ ആമീ, നിനക്ക് എന്തേലും വയ്യായ്ക ഉണ്ടോ..'' ചാരൂ.. നിന്റെ കെട്ടിയോനെ അവരുടെ കാമുകി വന്നു കൊണ്ടുപോട്ടെ അപ്പൊ മനസ്സിലാവും എന്താ പറ്റിയതെന്ന്. ഞാൻ മനസ്സിൽ പറഞ്ഞതാട്ടോ. ''ഏയ് ഒന്നുമില്ല. ചെറിയൊരു തലവേദന.'' ഞാൻ പറഞ്ഞു. ''ഷാനു ആണോ ആ തലവേദന.'' ചാരു ചോദിച്ചു. ഞാൻ ഞെട്ടി അവളെ നോക്കി. അല്ലെങ്കിലും അവളോടെന്തു മറക്കാൻ. ഞാൻ ഒന്ന് പുഞ്ചിരിച്ചു. ''ആമീ നീ..''

അവള് പറയുന്ന മുന്നേ ഞാൻ തടഞ്ഞു. ''വേണ്ട ചാരൂ നീ പറയാൻ പോവുന്നതെന്താണെന്നു എനിക്കറിയാം. ഷാദിനെ പിരിയുക എന്നുള്ളത് എനിക്ക് മരണത്തിനു സമം ആണ്. പക്ഷെ ചാരൂ ഞാൻ ആണ് അവർക്കിടയിൽ വന്നത്. അപ്പൊ ഞാൻ തന്നെ ഒഴിയണം. ഷാദിന് എന്നോട് തോന്നുന്നതു എന്റെ കഥ കേട്ടത് കൊണ്ടുള്ള സഹതാപം മാത്രം ആണ്. കുറച്ചു കഴിഞ്ഞാൽ അവനതു മനസ്സിലാക്കും. പടച്ചോൻ തീരുമാനിച്ചതേ നടക്കൂ. ഇനി ഇതിനെ പറ്റി ഒരു സംസാരം വേണ്ട.'' ഞാൻ പറഞ്ഞു. ചാരൂ എന്നെ സഹതാപത്തോടെ നോക്കി. ഞാൻ ഒന്ന് പുഞ്ചിരിച്ചിട്ടു തിരിച്ചു ലാബിലേക്ക് നടന്നു. അവിടെ എത്തിയപ്പോ യാസി എന്നെ തന്നെ നോക്കുന്നത് കണ്ടു. പടച്ചോനെ ഷാദ് എന്നെ ഡിവോയ്‌സ്‌ ചെയ്‌താൽ ഈ തെണ്ടി വീണ്ടും എന്റെ പിന്നാലെ വരും ഉറപ്പാ. അത് കൊണ്ട് ഡിവോയ്‌സ്‌ കഴിഞ്ഞാൽ ഇക്കാക്കമാരോട് പറഞ്ഞു വേറെ എവിടെക്കേലും ജോലി മാറണം. അതെങ്ങനെയാ നല്ലതു, ഞാൻ ഉള്ളടുത്തോളം കാലം ഷാദിന് ഷാനുവിനെ പഴയ പോലെ സ്നേഹിക്കാൻ പറ്റില്ല. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

ഇന്ന് വെള്ളിയാഴ്ചയാണ്, ഇത് വരെ എനിക്ക് ഷാനൂനോട് ഒന്നും പറയാൻ സാധിച്ചിട്ടില്ല. എന്തേലും പറയാൻ തുടങ്ങുമ്പോ അവളെ കോപ്പിലെ ഖത്തർ വിശേഷങ്ങൾ തുടങ്ങും. ആമിയെ പറ്റി കേൾക്കുന്നതെ അവൾക്കിഷ്ടമല്ല. നാളെ എന്തായാലും അവളോട് പറഞ്ഞെ പറ്റുള്ളൂ. ആമിയും ഇപ്പൊ ആകെ മാറി. പഴയ കളിയും ചിരിയും ഒന്നും ഇല്ല. കല്യാണത്തിന് മുന്നേ ഉള്ള പൂച്ചക്കുട്ടിയായി മാറി. എല്ലാരും അവളെ ശരിയാക്കാൻ നോക്കുന്നുണ്ടെങ്കിലും ഒരു മാറ്റവും ഇല്ല. ഒരു റൂമിൽ ആയിട്ട് പോലും അവളെന്നോട് മിണ്ടാറേ ഇല്ല. എന്തേലും ചോദിച്ച അതിന്റെ മറുപടി അല്ലെങ്കിൽ ഒരു പുഞ്ചിരി അത്രേ ഉള്ളൂ. എന്തേലും പക്ഷെ എന്റെ കാര്യങ്ങൾ ഒക്കെ നോക്കുന്നും ഉണ്ട്. കൂടുതൽ സമയവും ഷാനു എന്റെ കൂടെ കാണും. റൂമിൽ എത്തിയാൽ അപ്പൊ ഫോൺ വിളിക്കും.

പക്ഷെ ഞാൻ പറയുന്നത് അവൾക്കു കേക്കാൻ വയ്യ, ഇങ്ങോട്ടു പറഞ്ഞോണ്ടിരിക്കും. മുമ്പും അങ്ങനെ തന്നെ ആരുന്നല്ലോ. പക്ഷെ അന്നൊന്നും അതൊരു പ്രശ്നം ആരുന്നില്ല. ചിലപ്പോ ഇന്നവൾ എന്റെ മനസ്സിൽ ഇല്ലാത്തതു കൊണ്ടാവും. ആമി ഇന്ന് നല്ല സന്തോഷത്തിൽ ആണ്. വേറൊന്നും അല്ല ഇന്നവളുടെ ഇക്കാക്കമാർ വരും. രാവിലെ തൊട്ടേ അവർക്കുള്ള ഫുഡ് ഒക്കെ ആക്കുന്ന തിരക്കിൽ ആണ്. കുറച്ചു ദിവസങ്ങൾക്കു ശേഷം ആണ് അവളുടെ മുഖത്ത് ഇത്ര തെളിച്ചം കണ്ടത്. അപ്പോളാണ് പുറത്തു കാളിംഗ് ബെല്ലിന്റെ സൗണ്ട് കേട്ടത്. അപ്പൊ തന്നെ ആ വവ്വാല് ഓടിപ്പോയി ഡോർ തുറന്നു. ഞാനും അങ്ങോട്ടുപോയി. പക്ഷെ മുന്നിൽ നിക്കുന്ന ആൾക്കാരെ കണ്ടു നിക്കണോ അതോ ഓടാനോ എന്ന് അറിയാതെ ഞാൻ നിന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story