ഡിവോയ്‌സി: ഭാഗം 55

divoysi

രചന: റിഷാന നഫ്‌സൽ

മനപ്പൂർവം ആണ് ഷാദിനെ അവോയ്ഡ് ചെയ്യുന്നത്. ഷാദ് കുറെ വട്ടം എന്നോട് സംസാരിക്കാൻ വന്നെങ്കിലും ഞാൻ നിന്ന് കൊടുത്തില്ല. ഹോസ്പിറ്റലിൽ ഷാനു എപ്പോളും ഷാദിന്റെ കൂടെ തന്നെ കാണും. ഹോസ്പിറ്റലിൽ നിന്നും വന്നാൽ പെട്ടെന്ന് റൂമിൽ കേറി ഇരിക്കും. മാക്സിമം അവന്റെ മുന്നിൽ പെടാതെ ശ്രദ്ധിച്ചു. ഞാൻ പഴയ ആമിയായി മാറുന്നുണ്ടെന്നു എല്ലാരും പറഞ്ഞു. അത് സത്യമാണെന്നു എനിക്കും തോന്നി. കാരണം എന്റെ എല്ലാ മാറ്റങ്ങളുടെയും ഉത്തരവാദി ഷാദ് ആയിരുന്നല്ലോ. എങ്ങനൊക്കെയോ ദിവസങ്ങൾ തള്ളി നീക്കി. ഇനി വെറും വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ഷാദിന്റെ കൂടെ. ആലോചിക്കുമ്പോ നെഞ്ച് പൊട്ടുന്ന പോലെ തോന്നും. ഇന്ന് എന്റെ ഇക്കാക്കമാർ ലാൻഡ് ചെയ്യുമെന്ന് പറഞ്ഞത് കൊണ്ട് ഞാൻ ഹാപ്പി ആണ്. കൂടെ സിയാനയും നജൂക്കയും വരാമെന്നു പറഞ്ഞിട്ടുണ്ട്. പിന്നെ നമ്മളെ ഫ്രണ്ട്സും ആശിക്കയും നൂറയും. രാവിലെ തൊട്ടു അവർക്കു വേണ്ട ഫുഡ് ഉണ്ടാക്കുന്ന തിരക്കിൽ ആണ്. പുഡ്ഡിംഗ് ഉണ്ടാക്കി ഫ്രിഡ്ജിൽ വെക്കുമ്പോളാ കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്. വേഗം ഡോറിന്റെ അടുത്തേക്ക് ഓടി. എന്റെ ഓട്ടം കണ്ടു ഷാദ് അത്ഭുതത്തോടെ നോക്കുന്നുണ്ട്, ഞാൻ മൈൻഡ് ചെയ്തില്ല.

ചിരിയോടെ തന്നെ വാതിൽ തുറന്നു. പക്ഷെ എന്റെ ചിരി മാഞ്ഞു. മുന്നിൽ ദേ ക്ളിപ്പിൽ നിക്കുന്നു ശാമിക്ക കൂടെ സനയും സാഷയും. അവരെ ഒപ്പം തന്നെ നമ്മളെ ഫ്രണ്ട്സും ഇക്കാക്കാസും സിയാനയും നജൂക്കയും എല്ലാം എത്തിയിരുന്നു. എല്ലാരും അകത്തു കേറിയിട്ടും ശാമിക്കയും സനയും സാഷയെ കൊണ്ട് പുറത്തു തന്നെ നിക്കാണ് ഞാൻ ശാമിക്കന്റെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു. എവിടെ ആ മുഖത്തെ കലിപ്പ് കൂടിയതല്ലാതെ കുറഞ്ഞില്ല.ഞാൻ മെല്ലെ പിന്നോട്ട് നടന്നു ഷാദിന്റെ പിറകിൽ ഒളിച്ചു. ഷാദിന്റെ അവസ്ഥ അതിലും പരിതാപകരം ആയിരുന്നു. അവൻ എന്നെ നോക്കി പല്ലിറുമ്മുന്നുണ്ട്. ''ഇതാര് ശാമിലോ, നിനക്ക് സുഖമല്ലേ... അകത്തേക്ക് വാ... എത്ര നാളായി കണ്ടിട്ട്. സന സുഖല്ലേ... സാഷാക്കുട്ടീ അങ്കിളിനെ ഓർമ്മയുണ്ടോ...'' എന്നും ചോദിച്ചു ഷാദ് അവളെയും എടുത്തു മെല്ലെ അകത്തേക്ക് നടന്നു, കൂടെ ഞാനും. ''അങ്കിളും ആന്റിയും ഒന്ന് നിന്നെ...'' ശാമിക്കയാണ്. ഞങ്ങൾ മെല്ലെ തിരിഞ്ഞു അവരെ നോക്കി ഒന്ന് ചിരിച്ചു. ''എന്താ ഇക്കാ...'' ഞാൻ ചോദിച്ചു.

അപ്പൊ ശാമിക്ക വന്നിട്ട് സാഷയുടെ ചെവി പൊത്തിപ്പിടിച്ചു. എന്റമ്മോ അപ്പൊ തുടങ്ങിയ പൂരപ്പാട്ടാണ്.. ബാക്കിയുള്ളവരെ നോക്കിയപ്പോ എല്ലാരും നിന്നു ചിരിക്കുകയാണ്. അവസാനം ഷാദും ഞാനും ശാമിക്കാന്റെ കാലു പിടിച്ചു. പിന്നെ സനയേയും കുറെ സോറി പറഞ്ഞു പാട്ടിലാക്കി. അത് കഴിഞ്ഞു സാറ വന്നു ഞങ്ങളെ കൂടെ കൂടി. കുറെ നേരം ഞങ്ങള് മൂന്നാളും കെട്ടിപ്പിച്ചു കരഞ്ഞു സീനാക്കി. പിന്നെ ബാക്കിയുള്ളവർ വന്നു സമാധാനിപ്പിച്ചു. @@@@@@@@@@@@@@@@@@@@@@@@@@@@@ എന്റമ്മോ ശാമിലിന്റെ വായിൽ നിന്നും ചീത്ത കേട്ട് എന്റെ ചെവി ഒക്കെ അടഞ്ഞു. അവസാനം അവന്റെ കാലുപിടിച്ചാണ് ഒന്ന് ശരിയാക്കിയത്. അവസാനം അവനെന്നെ കെട്ടിപ്പിച്ചു എന്നോട് അവളെ ഇനി ഒരിക്കലും കരയാൻ സമ്മതിക്കരുത് എന്ന് പറഞ്ഞു. അവളുടെ കൂടെ എന്നും ഉണ്ടാവണം എന്നും പറഞ്ഞു. ഞാൻ ഒന്ന് പുഞ്ചിരിച്ചു. ഞാനും അത് തന്നെയാ ആഗ്രഹിക്കുന്നത്. ആമി എന്നെ ഒരിക്കലും വിട്ടു പോവരുത് എന്ന്. പക്ഷെ ഇപ്പൊ എന്റെ കയ്യിൽ ഒന്നും ഇല്ല. അവള് തന്നെ എന്നിൽ നിന്നും അകലാൻ തുടങ്ങി.

ഇനി പടച്ചോൻ തന്നെ വല്ല അത്ഭുതവും നടത്തണം. പക്ഷെ അവസാനം ആയി ഞാൻ ഇന്നൊരു ശ്രമം നടത്തും. ആമി അപ്പോളേക്കും എല്ലാര്ക്കും കുടിക്കാൻ ഒക്കെ കൊണ്ടുകൊടുത്തു. ഞങ്ങൾ കത്തി അടിചോണ്ടിരിക്കുമ്പോളൊക്കെ ഞാൻ ആമിയെ നോക്കുവാരുന്നു. അവൾ വീണ്ടും എന്റെ ആമി ആയ പോലെ. എല്ലാരോടും ചിരിച്ചു സംസാരിക്കുന്നു. പക്ഷെ എന്നെ മാത്രം മൈൻഡ് ചെയ്യുന്നില്ല. പിന്നെ എല്ലാരും ഫുഡ് കഴിക്കാൻ ഇരുന്നു. ആമിയാണ് ഭക്ഷണം ഉണ്ടാക്കിയത് എന്ന് പറഞ്ഞ മുതൽ ഇവിടെ മൂന്നെണ്ണം നിന്നും ഇരുന്നും കിടന്നും ചിരിക്കുവാണ്, കൂടെ ഷാമിയും. ഞങ്ങൾ അവരെ തന്നെ നോക്കിയിരുന്നു. ആമിയാണേൽ ദേഷ്യം വന്നു അമാനിക്കയെയും അഫിയെയും അക്കൂനെയും ഷാമിയെയും തല്ലികൊല്ലുന്നുണ്ട്. ''എന്തിനാ നിങ്ങളിങ്ങനെ തല്ലു വാങ്ങുന്നത്, ഇവൾ എക്സ്പെർട് കുക് ആണ്.'' ഞാൻ ചോദിച്ചു. ''ഇവളോ... കുക്കോ... എക്സ്പെർട്ടോ...'' എന്നും പറഞ്ഞു അക്കു പിന്നെയും ചിരിച്ചു. ''നിനക്കറിയോ ഷാദ് പണ്ട് ഞാൻ ഒന്ന് കളിയാക്കിയതിനു ഇവൾ ഉമ്മാനോട് ചോദിച്ചു പഠിച്ചു ഒരു ചിക്കൻ കറി ഉണ്ടാക്കി.'' അഫിയാണ്. ''ഞാൻ ഇപ്പൊ വരാവേ...'' സാറയുണ്ട് അപ്പൊ എണീറ്റ് പോവുന്നു. ''അവിടെ ഇരിക്കെടീ ഈനാംപേച്ചീ...'' അക്കു സാറയോട് പറഞ്ഞു.

അപ്പൊ അവളൊന്നു ഇളിച്ചു കാട്ടിയിട്ടു അവിടെ തന്നെ ഇരുന്നു. ''അതെ മോളൂട്ടി പോവല്ലെട്ടോ.. അവര് മൊത്തം പറയട്ടെ.'' സനയാണ്. അവള് സാറയെ നോക്കിച്ചിരിക്കുവാണ്. അവൾക്കാണല്ലോ അവരെ കുരുത്തക്കേടൊക്കെ അറിയാ. ''ധാ ഇപ്പൊ മുങ്ങാൻ നോക്കിയ ഈ ഈനാംപേച്ചിയും ഉണ്ടായിരുന്നു ഈ മരപ്പട്ടിയുടെ കൂടെ. രണ്ടും കൂടി രാവിലെ തന്നെ കിച്ചണിൽ കേറി. ഉമ്മനെയോ മറ്റുള്ളവരെയോ ഒന്നും ഇവർ അങ്ങോട്ടേക്ക് അടുപ്പിച്ചില്ല. അവസാനം അവരുണ്ടാക്കിയ ചിക്കൻ കറിയും ചോറും കൊണ്ട് ഡൈനിങ്ങ് ടേബിളിലേക്കു വന്നു. ഞാൻ ആദ്യമേ എല്ലാരോടും പറഞ്ഞതാ പരീക്ഷണം വേണ്ടാ പുറത്തൂന്നു കഴിക്കാമെന്നു.'' അഫി. ''എന്നിട്ടു...'' എല്ലാരും കഥ കേൾക്കുന്ന തിരക്കിലാ. ''എന്നിട്ടു ഒന്നുമില്ല, എല്ലാരും കഴിച്ചിട്ട് എണീറ്റെ.'' ആമിയാണ്. ''അവളങ്ങനെ പലതും പറയും മൈൻഡ് ആക്കണ്ട. വേഗം പറ..'' ഞാൻ പറഞ്ഞു. അപ്പൊ ദേ ആ വവ്വാല് എന്നെ കണ്ണുരുട്ടി പേടിപ്പിക്കുന്നു. ''ആഹ് ഞാൻ ചോറെടുക്കാൻ കയിലിട്ടു നോക്കിയെങ്കിലും എനിക്ക് കിട്ടിയത് കഞ്ഞി ആയിരുന്നു.

അത് പോട്ടെ വെന്തു പോയതല്ലേ കഴിക്കാൻ പറ്റുമല്ലോ എന്ന് കരുതി. പക്ഷെ ചിക്കൻ കറി എടുത്തു ഒന്ന് വായിലേക്ക് വെച്ചതും ഞങ്ങൾ അലറിക്കരഞ്ഞുപോയി. വീട്ടിലെ പാത്രത്തിലെ മൊത്തം മുളകും അതിലുണ്ടായിരുന്നു. ആ ദിവസം മുഴുവനും ഞങ്ങൾ ബാത്റൂമിലായിരുന്നു.'' അഫി പറഞ്ഞു. എല്ലാരും അവന്റെ പറച്ചിലും ആക്ഷനുമൊക്കെ കണ്ടു പൂരച്ചിരിയിൽ ആണ്. ആമിയാണെങ്കിൽ കണ്ണൊക്കെ ചുവപ്പിച്ചു എല്ലാരേയും കൊല്ലാൻ നിക്ക. ''ഡാ മതിയാക്ക് ഇല്ലെങ്കിൽ ഇവള് വല്ല വിമ്മും കലക്കി ഇന്നും നിന്നെ ബാത്‌റൂമിൽ ഇരുത്തും... ഇപ്പൊ അവള് എക്സ്പെർട്ടായല്ലോ അല്ലെ..'' അമാനിക്കയാണ്. ''ആരാടീ നിന്റെ ഗുരു, ചാരുവാണോ..'' അക്കു ചോദിച്ചു. അത് കേട്ടതും ഭക്ഷണം മണ്ടേൽ കേറി സച്ചു ചുമക്കാൻ തുടങ്ങി. ''ഒരു ചായ പോലും ഉണ്ടാക്കാൻ അറിയാത്ത ഇവളോ.. ഇവള് ഗുരുവല്ല കുരു ആണ്.'' സച്ചു എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു. അത് കേട്ട് എല്ലാരും ചിരിക്കാൻ തുടങ്ങിയതും ചാര് സച്ചൂന് നല്ലൊരു ഇടി കൊടുത്തു. ഞാൻ നോക്കിയപ്പോ ആമി ഇരുന്നു ചിരിക്കുന്നു. അവളെന്റെ നേരെ ഓപ്പോസിറ്റ് ആണ്. ഞാൻ മെല്ലെ അവളുടെ കാലിൽ എന്റെ കാലു വച്ചു. ചിരിച്ചോണ്ടിരുന്നവൾ പെട്ടെന്ന് ഞെട്ടി എന്റെ നേരെ നോക്കി.

ഞാൻ നൈസ് ആയി ഒരു ഫ്ലയിങ് കിസ്സങ് കൊടുത്തു. അവള് വേഗം എന്റെ കാലു തട്ടി മാറ്റി. അവളുടെ മുഖമൊക്കെ ആകെ ചുവന്നിട്ടുണ്ട്, അത് ദേഷ്യം ആണോ നാണം ആണോ എന്ന് പറയാൻ പറ്റില്ല. ഞാൻ വീണ്ടും മെല്ലെ അവളുടെ കാലിൽ എന്റെ കാൽ വച്ചു വിരൽ കൊണ്ട് ചിത്രങ്ങളെഴുതാൻ തുടങ്ങി. ആമി എന്നെ നോക്കിപ്പേടിപ്പിച്ചിട്ടു കാലു വലിക്കാൻ നോക്കി. ഞാൻ വിടുമോ മെല്ലെ മറ്റേക്കാല് കൊണ്ട് അവളുടെ കാലിൽ ലോക്കിട്ടു. ഞാൻ എന്റെ കലാപരിപാടി തുടർന്നു. പക്ഷെ വിചാരിക്കാതെ അവള് കാലിൽ നഖം കൊണ്ട് കുത്തിയപ്പോ ലോക്കിട്ട എന്റെ കാൽ വിട്ടുപ്പോയി. രണ്ടു മിനിട്ടു കഴിഞ്ഞു വീണ്ടും ഞാൻ അവളെ കാലിൽ തൊട്ടു പക്ഷെ അവളുടെ മുഖത്ത് ഒരു ഭാവവും ഇല്ല. പടച്ചോനെ ഇനി അവൾക്കും ഇതിഷ്ട്ടായോ. ഞാൻ മെല്ലെ വിരലനക്കാൻ തുടങ്ങി. ഇപ്പോളും അവളെ മുഖത്ത് നോ എഫ്ഫക്റ്റ്. അപ്പോഴാണ് ഒരു ഷൂ ഷൂ കേട്ടത്. നോക്കിയപ്പോ പ്രവീണാണ്. ഞാൻ എന്താ എന്ന രീതിയിൽ അവനെ നോക്കിയപ്പോ തെണ്ടി അവന്റെ കീഴ്ച്ചുണ്ടു കടിച്ചു എന്നെ നോക്കി നാണത്തോടെ ചിരിക്കുന്നു. കാര്യം മനസ്സിലാവാതെ അവനെ നോക്കിയപ്പോ ഞാൻ ആമിയുടെ കാലിൽ ചിത്രം വരച്ചോണ്ടിരുന്ന എന്റെ കാലിൽ ആരോ കാലോണ്ട് തഴുകുന്നു.

ഞാനൊന്നു ഷോക്കായി. മെല്ലെ തല താഴ്ത്തി ടേബിളിന്റെ അടിയിലേക്ക് നോക്കിയപ്പോ ആണ് രണ്ടാമത് ആമിയുടെ കാലാണെന്നു കരുതി ഞാൻ കളം വരച്ചത് പ്രവീണിന്റെ കാലിലാണെന്നു മനസ്സിലായത്. അപ്പൊ തന്നെ ഞാൻ കാലു വലിച്ചു പ്രവീണിനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു. അപ്പൊ ആ വൃത്തികെട്ടവൻ ചുണ്ടൊണ്ട് കിസ് തരുന്നപോലെ ആക്‌ഷൻ കാണിച്ചു. ഞാൻ അവനെ നോക്കി പോടാ പട്ടീ എന്ന് പറഞ്ഞു. ഇതൊക്കെ കണ്ടു ഒരുത്തി പൂരച്ചിരിയിൽ ആണ്, വേറാര് നമ്മളെ കെട്ടിയോള് വവ്വാല്. മറ്റുള്ളവരൊക്കെ നല്ല കത്തിയാടിയിലും ഫുഡ്ഡടിയിലും ആയോണ്ട് ഇതൊന്നും കണ്ടില്ല. ഞാൻ അവളെ നോക്കി കാണിച്ചു താരാടീ എന്ന് മെല്ലെ പറഞ്ഞതും അവളെ ചിരി നിന്നു. പിന്നെ എല്ലാരും ഫുഡ് കഴിച്ചു എണീച്ചു കഥ പറഞ്ഞിരുന്നു. ഇടയ്ക്കു ഞാൻ ആമിയെ നോക്കിയെങ്കിലും അവള് കിച്ചണിൽ ക്ലീൻ ചെയ്യുന്ന തിരക്കിലാ. കൂടെ ചാരുവും പ്രിയയും സാറയും സിയാനയും സനയും ഉണ്ട്. സാഷയും അമ്മൂട്ടിയും ഉറക്കം ആണ്. അതോണ്ട് എല്ലാരും ഫ്രീ ആയി കത്തി അടിക്കുവാണ്. കാര്യം എന്താണെന്ന് വെറുതെ കേട്ട് നോക്കിയപ്പോ നേരത്തെ ടേബിളിന്റെ അടിയിൽ നടന്നതൊക്കെ പറഞ്ഞു എന്നെ കളിയാക്കിച്ചിരിക്കുവാണ് ആമി.

ഞാൻ കയ്യും കെട്ടി ടൂറിൽ ചാരി നിന്നു. ഞാൻ നിക്കുന്നത് കണ്ടത് കൊണ്ടാവും അവരൊക്കെ മെല്ലെ ഹാളിലേക്ക് പോയി. ഞാൻ കിച്ചണിൽ ചെന്ന് ആമിയുടെ പുറകിൽ ആയി നിന്നു. ആ പൊട്ടത്തി ഇപ്പോളും നേരത്തെ ഞാൻ ചമ്മിയത് പറഞ്ഞു ചിരിക്കുവാണ്. മറ്റവർ പോയതൊന്നും അവളറിഞ്ഞിട്ടില്ല. പെട്ടെന്നൊരു പാത്രം വെക്കാൻ തിരിഞ്ഞതും ആമി എന്നെ കണ്ടു. അവളുടെ മുഖത്ത് ചിരി മാറി അത്ഭുതം വന്നു. എന്നെ അവളവിടെ തീരെ പ്രതീക്ഷിച്ചില്ല എന്നെനിക്കു മനസ്സിലായി. ഞാൻ അവളെ നേരെ നടന്നതും അവള് പിന്നോട്ട് പോയി. അവസാനം വാഷ് ബസിന്റെ അടുത്ത് തട്ടി നിന്നു. ''ഷാ... ഷാദ് എ.. എന്താ.. ഇവ... ഇവിടെ.. അവിടെ എല്ലാ... എല്ലാരും നോക്കുന്നുണ്ടാവും.'' അവളെങ്ങാനൊക്കെയോ പറഞ്ഞൊപ്പിച്ചു. എനിക്കാണെങ്കിൽ അവള് നിന്നു വിറയ്ക്കുന്ന കണ്ടിട്ട് ചിരി പിടിച്ചു നിർത്താൻ പറ്റുന്നില്ല. പക്ഷെ ഞാൻ എങ്ങനൊക്കെയോ കൺട്രോൾ ചെയ്തു മുഖത്തു കുറച്ചു കലിപ്പ് കൊണ്ട് വന്നു. ''നീ എന്താ പറഞ്ഞെ.. ഞാൻ ആകെ ചമ്മിയെന്നോ.. ഞാൻ പൊട്ടനാണെന്നോ...

എനിക്ക് ബുദ്ധിയില്ലെന്നോ...'' ഇത് പറയുന്നതിന് അനുസരിച്ചു ഞാൻ അവളുടെ രണ്ടു സൈഡിലും കൈ കുത്തി നിന്ന് അവളുടെ അടുത്തേക്ക് എന്റെ മുഖം കൊണ്ട് പോയിക്കൊണ്ടിരുന്നു. ആമി ഇപ്പൊ പിന്നോട്ട് പോയിപ്പോയി വാഷ്‌ബേസിനിലേക്കു വീഴുമെന്നായി. എന്റെ മുഖം അവളെ മുഖത്തിനടുത്തെത്തി, അവള് കണ്ണ് രണ്ടും ഇറുക്കി അടച്ചിട്ടാണുള്ളത്. ചുണ്ടൊക്കെ വിറക്കുന്നുന്നതു കണ്ടപ്പോ എന്റെ കൺട്രോൾ പോയി. @@@@@@@@@@@@@@@@@@@@@@@@@@@@@@@ കണ്ണും അടച്ചു നിക്കാൻ തുടങ്ങീട്ട് കുറെ സമയം ആയി. ഷാദിന്റെ അനക്കമൊന്നും ഇല്ല. മെല്ലെ കണ്ണ് തുറന്നു നോക്കിയപ്പോ ആ ഡ്രാക്കുള എന്നെ നോക്കി വാ പൊത്തി നിന്ന് ചിരിക്കുവാണ്. എനിക്കാകെ ദേഷ്യം വന്നു. ''എന്തിനാടോ ഡ്രാക്കുളേ കിണിക്കുന്നേ..'' എന്നും ചോദിച്ചു അവന്റെ വയറ്റിനിട്ടൊരു കുത്തു കൊടുത്തു. ''ഡീ പിശാശ്ശെ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ വയറ്റിനിട്ടു കുത്തരുതെന്നു. പോട്ടെ പോട്ടെ എന്ന് വിചാരിക്കുമ്പോ നിനക്ക് കലി കൂടുതൽ അല്ലെ..'' എന്നും പറഞ്ഞു ആ കൊരങ്ങൻ എന്റെ കവിളിൽ പിടിച്ചു കടിച്ചിട്ടു ഓടി. ''ഇത് ഇനി എന്റെ വയറ്റിനിട്ടു കുത്താതിരിക്കാൻ ചെറിയൊരു ശിക്ഷ'' എന്നും പറഞ്ഞു ആ കോന്തൻ എന്നെ സയിട്ടടിച്ചു കാണിച്ചു ഓടി.

ഞാനാണെങ്കിൽ അവന്റെ കടി കിട്ടിയിട്ട് കിളി പോയി നിക്കുവാണ്. ജന്തു എന്താ കാണിച്ചേ.. അവന്റെ അടുത്ത് നിന്ന് അകലാൻ നോക്കുതോറും കൂടുതൽ അടുക്കുകയാണല്ലോ പടച്ചോനെ. എനിക്കിനിയും കരയാൻ വയ്യ. ഇനി വരുന്നിടത്തു വച്ചു കാണാം എന്നും മനസ്സിൽ കരുതി ഞാൻ എല്ലാരുടെയും അടുത്തേക്ക് നടന്നു. ഹാളിൽ എത്തിയപ്പോ എല്ലാരും ഏതോ അത്ഭുത ജീവിയെപ്പോലെ എന്നെ നോക്കുന്നു. പിന്നെ പിന്നെ ഒരുരുത്തരായി ചിരിക്കാൻ തുടങ്ങി. എന്താണെന്ന് മനസ്സിലാക്കാതെ നോക്കിയപ്പോ ആ കോന്തൻ ഉണ്ട് നിന്ന് ഇളിക്കുന്നു. പിന്നെ മെല്ലെ എണീറ്റുപോവാൻ തുടങ്ങി. ''മോനെ ഷാദേ എങ്ങോട്ടാ...'' അക്കൂക്ക. ''ഞാൻ ഒന്ന് ബാത്‌റൂമിൽ പോയിട്ട് വരാട്ടോ..'' ഷാദ്. ''മോനെ നിനക്ക് കിച്ചണിൽ എന്താരുന്നു പണി..'' ആഫിക്കയാണ്. ''അത്.. അത്.. ഞാൻ വെള്ളം കുടിക്കാൻ പോയതാ..'' ഷാദ്. ''ആണോ, എന്നിട്ടു കുടിച്ചോ?'' സച്ചുവേട്ടൻ. ''പിന്നെ..'' ഷാദ്. ''പിന്നെന്താ ചെയ്തേ...'' പ്രവീണേട്ടൻ.. ഇവരൊക്കെ എന്താ ഇങ്ങനെ പൊലീസുകാരെ പോലെ. ''പിന്നെന്താ തിരിച്ചിങ്ങോട്ടു വന്നു.'' ഷാദ്.

''അപ്പൊ അവളെ കവിളിൽ കാണുന്ന ആ മുപ്പത്തിരണ്ട് പല്ലും നിന്റെ അല്ലാല്ലേ...'' ഷാജുക്ക. അപ്പോഴാണ് എനിക്കാക്കാര്യം ഓർമ്മ വന്നത്. ഞാൻ വേഗം കവിളിൽ കൈ വച്ചു. ഷാദെന്നെ ദയനീയമായി നോക്കുന്നുണ്ട്. ബാക്കിയുള്ളവരാണെങ്കിൽ ഒടുക്കത്തെ ചിരിയും. കൂടുതൽ കളിയാക്കുന്നതും ചിരിക്കുന്നത്, ആഫിക്കയും ആക്കുകയും ആണ്. ബ്ലഡി ഇക്കാക്കാസ്. അമാനിക്കയാണെങ്കിൽ വാ പൊത്തി ചിരിക്കാണ്. ഞാൻ എല്ലാരേയും ഒന്ന് നോക്കിപ്പേടിപ്പിച്ചപ്പോ എല്ലാരും ചിരി കൺട്രോൾ ചെയ്യാൻ തുടങ്ങി. ''ആഹ് മതി മതി.. വേഗം റെഡി ആവൂ, നമ്മക്ക് ഇറങ്ങാം.'' അമാനിക്ക. ''എങ്ങോട്ടേക്കാ...'' ഞാൻ ചോദിച്ചു. ''ഏതായാലും കിച്ചണിലേക്കല്ല.'' സാറയാണ്. വെറുതെ ചോദിച്ചു വാങ്ങി. ഞാൻ ഓടി റൂമിലേക്ക് കേറി വേഗം ഡ്രസ്സ് മാറി ഇറങ്ങി. ഞങ്ങൾ നേരെ പോയത് ദുബായിലുള്ള സഫ പാർക്കിലേക്കായിരുന്നു. താഴെ എത്തിയപ്പോ ഞാൻ വേഗം പോയി അമാനിക്കാന്റെ കൂടെ കാറിൽ കേറി. അപ്പൊ ആ ഡ്രാക്കുളയുടെ മുഖമൊന്നു കാണണമായിരുന്നു. എനിക്ക് ഇക്കാക്കമാരോട് എന്റെയും ഷാദിന്റെയും ഡിവോയ്സിനെപ്പറ്റി പറയാൻ ഉണ്ടായിരുന്നു.

അതോണ്ടാ അവരുടെ കൂടെ കേറിയെ. പക്ഷെ മൂന്നാളും എന്നെ ഒന്നും മിണ്ടാൻ വിട്ടില്ല. അവിടെ എത്തിയപ്പോ ഷാദ് ഒഴിച്ച് എല്ലാരും ഗേറ്റിന്റെ അടുത്ത് നിപ്പുണ്ടായിരുന്നു. ചാരു എന്നോട് ചോദിച്ചു ''അവരോടു സംസാരിച്ചോ''. ഞാൻ ഇല്ല എന്ന് പറഞ്ഞു. സാരമില്ല പാർക്കിൽ വച്ചു പറയാലോ. എന്നും പറഞ്ഞു ഞങ്ങൾ അകത്തേക്ക് നടന്നു. എല്ലാരും കൂടി ഒരു സ്ഥലം കണ്ടുപിടിച്ചു അവിടെ പുല്ലിൽ ഇരുന്നു കത്തിയടി തുടങ്ങി. കുറെ നേരമായിട്ടും ഷാദിനെ കണ്ടില്ല. ''ചാരൂ ഷാദ് എവിടെപ്പോയി.'' ഞാൻ ചോദിച്ചു. ''അറിയില്ല. നീ ഇക്കാക്കമാരോടൊപ്പം കാറിൽ കേറിയതിനു ഞങ്ങൾ വെറുതെ അവനെ കാറിൽ വച്ചു കളിയാക്കിയിരുന്നു. അതിന്റെ ചൂടിൽ ആണെന്ന് തോന്നുന്നു ഇവിടെ ഇറങ്ങിയപാടെ ഉള്ളിലേക്ക് ഒറ്റയ്ക്ക് പോയി.'' ചാരു. ''നിനക്ക് വല്ല ആവശ്യവും ഉണ്ടായിരുന്നോ നൂനൂ.. ഷാദ് ആകെ ചൂടിൽ ആണ്.'' സാറ.

''നീ ഒന്ന് പോയി നോക്ക്. കുറെ സമയം ആയില്ലേ.'' സന ''അതെ ഷാദിന് ചൂട് കേറിയാൽ അറിയാലോ മുന്നുംപിന്നും നോക്കില്ല.'' സിയാന. ''ഹ്മ്മ് ഞാനൊന്നു പോയി നോക്കട്ടെ.'' എന്നും പറഞ്ഞു ഞാൻ എണീറ്റ് നടന്നു. കുറെ നടന്നെങ്കിലും ഷാദിനെ കണ്ടില്ല, ഫോണിൽ വിളിച്ചപ്പോ സ്വിച്ച് ഓഫ് ആണ്. പടച്ചോനെ ഈ കൊരങ്ങൻ ഫോണും ഓഫ് ആക്കി എങ്ങോട്ടു പോയോ ആവോ. ഇവനെ ഒരുകാലത്തും ഫോണിൽ വിളിച്ചാൽ കിട്ടൂല്ലാ. അതിനു നീ എപ്പോഴാ ആമീ അവനെ വിളിച്ചിട്ടുള്ളത്. നമ്പർ തന്നെ ഈ അടുത്ത കാലത്തല്ലേ കിട്ടിയത്. ഓരോന്ന് ആലോചിച്ചു ഞാൻ തിരിച്ചു അവരൊക്കെ ഇരുന്നിടത്തേക്കു പോയപ്പോ അവരും അവിടെ ഇല്ല. അപ്പൊ എനിക്കെന്തോ പേടി ആയി. പെട്ടെന്നൊരു കുട്ടി വന്നു എന്റെ കയ്യിൽ പിടിച്ചു. ഞാൻ എന്താ എന്ന് ചോദിച്ചപ്പോ അവളെന്റെ കയ്യിൽ പിടിച്ചു വലിച്ചു നടന്നു. ഞാനും അവളെ കൂടെപ്പോയി. കുറച്ചു മുന്നോട്ടു പോയി ആളൊഴിഞ്ഞ ഒരു സ്ഥലത്തു ഒരു റൂമിന്റെ മുന്നിൽ എത്തിയപ്പോ അവളെന്റെ കൈവിട്ടു ഓടിപ്പോയി. അവിടെ വേറെ ആരും ഇല്ലായിരുന്നു. മുമ്പത്തെ അനുഭവങ്ങൾ വച്ചു പേടി കാരണം ഞാൻ വേഗം തിരിച്ചു നടക്കാൻ ഒരുങ്ങി. പക്ഷെ അതിനു മുന്നേ ആരോ എന്റെ കൈപിടിച്ച് വലിച്ചു ഉള്ളിലേക്ക് കേറ്റിയിരുന്നു.

ചുറ്റും ഇരുട്ടായിരുന്നു, ഞാനൊന്നു പേടിച്ചു.. ''ഷാദ്.. കളിക്കല്ലേ... എവിടെയാ.. എനിക്ക് പേടിയാവുന്നുണ്ട്..'' ഞാൻ വിളിച്ചു നോക്കി. എവിടെ ഒരു സൗണ്ടും ഇല്ല. ''ഷാദ് പ്ളീസ് കളിക്കല്ലേ... അമാനിക്കാ... അക്കൂക്ക... അഫിക്കാ.. സച്ചുവേട്ടാ.. ചാരൂ... എവിടെയാ നിങ്ങളൊക്കെ...'' ഞാൻ ചോദിച്ചു. പേടി കാരണം എന്റെ സൗണ്ടൊക്കെ മാറാൻ തുടങ്ങി. എനിക്ക് കരച്ചില് വരുന്നുണ്ടായിരുന്നു.. പെട്ടെന്ന് പിന്നിലൂടെ രണ്ടുകൈകൾ എന്റെ അരയിൽ ചുറ്റിപ്പിടിച്ചു എന്നെ അയാളിലേക്ക് അടുപ്പിച്ചു. അത് ഷാദ് ആണെന്ന് അറിയാൻ എനിക്ക് ആ ഇരുട്ടിലും സാധിച്ചു. ''പേടിച്ചോ.. പേടിക്കണ്ടാട്ടൊ.. ഞാനുള്ളടുത്തോളം കാലം നീ പേടിക്കേണ്ടാ കേട്ടല്ലോ..'' ഷാദ് എന്റെ തോളിൽ തല വച്ചു എന്റെ ചെവിയിൽ പറഞ്ഞു. ആ ചുടുനിശ്വാസം എന്റെ കവിളിൽ തട്ടി. ആ കൈകളിൽ ഞാൻ സുരക്ഷിതയാണെന്നു അറിയുന്നോണ്ടാവാം ഞാൻ ആ നിൽപ്പ് അങ്ങനെ നിന്നു. ''നിന്നെ ഇങ്ങോട്ടു കൊണ്ട് വന്നതെന്തിനാണെന്നു അറിയോ, വെളിച്ചമുണ്ടെൽ നീ ഓടിക്കളയും. ഞാൻ പറയുന്നതൊന്നും കേൾക്കില്ല. എത്ര വട്ടം ഞാൻ നിന്നോട് സംസാരിക്കാൻ വന്നു.

പക്ഷെ നീ ഒഴിഞ്ഞു മാറി. എനിക്ക് പറ്റുന്നില്ലെടാ, നീ ഇല്ലാണ്ട് നിന്റെ സംസാരം ഇല്ലാണ്ട് എനിക്ക് വയ്യ.'' ഷാദ് പറയുന്നതൊക്കെ കേട്ട് എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിന്നു.. ''നീ മിണ്ടാതിരുന്ന ഈ ദിവസങ്ങളിൽ എന്തോ ജീവിക്കാൻ ഞാൻ മറന്ന പോലെ. നിന്റെ മൗനം എനിക്ക് മരണത്തിനു തുല്യം ആണ് ആമീ. സത്യം പറഞ്ഞാൽ ഈ ജീവൻ അങ്ങ് കളഞ്ഞാലോ..'' എന്ന് അവൻ പറയുന്നതിന് മുന്നേ ഞാൻ ആ വാ പൊത്തി. ''പ്ളീസ് ഷാദ് ഇങ്ങനെ ഒന്നും പറയല്ലേ. എനിക്ക് സഹിക്കാൻ പറ്റില്ല.'' ഞാൻ കരഞ്ഞോണ്ട് പറഞ്ഞു. ''പിന്നെ ഞാനെന്താ ചെയ്യണ്ടേ.. എനിക്ക് വയ്യ ആമീ, നീ ഇല്ലാതെ എനിക്ക് പറ്റില്ല. നമുക്ക് മരണം വരെ ഇതുപോലെ ജീവിക്കാം. ഒരു ഭർത്താവിന്റെ അധികാരം പറഞ്ഞു ഞാൻ ഒരിക്കലും വരില്ല ആമീ.. നീ എന്നെ ഒരു ഫ്രണ്ട് ആയി കണ്ടാൽ മതി. പക്ഷെ മറ്റൊരാളെയും എനിക്കിനി നിന്റെ സ്ഥാനത്തു കാണാൻ വയ്യ. ഐ ലവ് യൂ ആമീ.. ഐ റിയലി ലവ് യൂ.. എന്റെ ഇഷ്ട്ടം നിന്റെ കഥ കേട്ട സഹതാപം കാരണം ആണെന്ന് പറഞ്ഞു എന്റെ സ്നേഹത്തെ നീ തരംതാഴ്ത്തരുത് ആമീ.. പ്ളീസ് എന്നെ വിട്ടു പോവല്ലേ..

'' ഞാൻ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ച വാക്കുകളാണിത്. ഞാൻ അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു. ''എനിക്കും പറ്റില്ല ഷാദ്, താൻ ഇല്ലാതെ എനിക്കും പറ്റില്ല. ഷാദ് കാരണമാ എനിക്ക് വീണ്ടും ജീവിക്കാൻ തോന്നിയത്. ഇയാളുടെ വാക്കുകളാ എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ഈ ദിവസങ്ങളിൽ ഷാദിനോട് മിണ്ടാതിരുന്നതും ഇത് കൊണ്ടാ, എന്നോട് ഇഷ്ട്ടം പറഞ്ഞാൽ എനിക്കതു നിരസിക്കാൻ പറ്റില്ല. അത് കൊണ്ടാ ഞാൻ ഒഴിഞ്ഞു മാറി നടന്നത്. ഷാദ് എന്തേലും പറഞ്ഞാൽ ഞാൻ എന്റെ മനസ്സ് തുറന്നു പോവുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ബികോസ് ഐ ലവ് യൂ റ്റൂ ഷാദ്.. എനിക്ക് പറ്റില്ല താനില്ലാതെ..'' കൂടുതൽ ഒന്നും പറയാൻ ഷാദിന്റെ അധരങ്ങൾ എന്നെ സമ്മതിച്ചില്ല. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ ആമിയുടെ ഓരോ വാക്കുകളും എനിക്ക് ജീവിക്കാനുള്ള ഊർജ്ജം തിരിച്ചു തന്നു. അവൾ എന്നോട് ഐ ലവ് യൂ പറഞ്ഞപ്പോ ഈ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു. അത് കൊണ്ടാണ് ഞാൻ പോലുമറിയാതെ എന്റെ ചുണ്ടുകൾ അവളോട് ചേർന്നത്.

അവളെന്നെ തള്ളിമാറ്റി മുഖത്തൊരു തല്ലു പ്രതീക്ഷിച്ചെങ്കിലും അവൾ ഒന്നും പ്രതികരിച്ചില്ല. കുറച്ചു നേരം അങ്ങനെ നിന്നതിനു ശേഷം പതിയെ ഞാനവളിൽ നിന്നും അടർന്നു മാറി. ''നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല ആമീ... അതുപോലെ നീ അല്ലാതെ മറ്റാരും ഉണ്ടാവില്ല എന്റെ ജീവിതത്തിൽ.'' ഞാൻ പറഞ്ഞു. ''പക്ഷെ ഷാദ് ഷാനു, അവളോട് നമ്മൾ ചെയ്യുന്നത് തെറ്റല്ലേ..'' ആമി ''അതെ പക്ഷെ അവൾക്കു ഞാൻ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കും എന്റെ മനസ്സിൽ ഇപ്പൊ അവളില്ലെന്നു. എന്റെ ഖൽബ് ഒരു മൊഞ്ചത്തി പൂച്ചക്കുട്ടി കട്ടെടുത്തു എന്ന്. ഉള്ളിൽ സ്നേഹമില്ലാതെ, നിന്നെയും മനസ്സിലിട്ടു ഞാൻ അവളെ കല്യാണം കഴിച്ചാൽ ഞങ്ങൾക്ക് സുഖമായി ജീവിക്കാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.. അവളുടെ പാരന്റ്സിനും ഈ ബന്ധം ഇഷ്ട്ടം അല്ല. എനിക്ക് നീ വേണം ആമി, എന്റെ കൂടെ മരണം വരെ.'' ആ ഇരുട്ടിലും അവളുടെ കണ്ണിലെ തിളക്കം എനിക്ക് കാണാമായിരുന്നു. ഞാൻ അവളുടെ കയ്യിൽ കൈകോർത്തു നടന്നു. പാവം ഇരുട്ടായതു കാരണം എന്നോട് പറ്റിച്ചേർന്നാണ് നടപ്പ്. ഞാനവളെ ചേർത്ത് പിടിച്ചു നടന്നു ഡോർ തുറന്നു പുറത്തിറങ്ങി.

പുറത്തു നമ്മളെ ടീമ്സ് മൊത്തം ഉണ്ടായിരുന്നു. ഞങ്ങളെ വരവ് കണ്ടപ്പോ തന്നെ അവര് കയ്യടിക്കാനും വിസിലടിക്കാനും പരസ്പരം കെട്ടിപ്പിക്കാനും ഒക്കെ തുടങ്ങിയിരുന്നു. എല്ലാരും ഞങ്ങളെ വന്നു പൊതിഞ്ഞു. ആമിയുടെ മുഖം നാണം കാരണം ചുവന്നു തുടുത്തിരുന്നു, കൂടെ അവളുടെ ചുണ്ടും. ''ടാ തെണ്ടീ ഇരുട്ടത്ത് നല്ല മുതലെടുപ്പാരുന്നല്ലേ..'' സച്ചു വന്നു എന്റെ കാതിൽ പറഞ്ഞു. ''നിനക്കെങ്ങനെ മനസ്സിലായി..'' ഞാൻ ഒരു വളിച്ച ഇളി പാസാക്കി അവനോടു ചോദിച്ചു. ''നീ പഠിച്ച സ്കൂളിലെ പ്രിന്സിപ്പളാ മോനെ ഞാൻ.. '' എന്നും പറഞ്ഞു അവനും തിരിച്ചതേ പോലെ ഒരു ഇളി തന്നു. പിന്നെ എല്ലാരും നേരെ ഒരു ഹോട്ടലിലേക്ക് പോയി ഫുഡ്ഡും തട്ടി റൂമിലേക്ക് വിട്ടു. ഞാൻ കാറിന്റെ കീ സച്ചൂന്റെ കയ്യിൽ കൊടുത്തു അവനെ കണ്ണിറുക്കി കാണിച്ചു. അവൻ ചിരിച്ചോണ്ട് കാറെടുക്കാൻ പോയി. ഞാനും ആമിയും പിന്നിലേക്ക് കേറി. അബുദാബി എത്തേണ്ട കാരണം അമാനിക്കയും അഫിയും ആക്കുവും നജാഫും കുറച്ചു നേരത്തെ വിട്ടിരുന്നു. അങ്ങോട്ടേക്ക് രണ്ടുമൂന്നു മണിക്കൂറിന്റെ ഓട്ടം ഉണ്ട്..

പ്രവീണും പ്രിയയും ഏതോ റിലേറ്റീവിനെ കാണാൻ ഉള്ളോണ്ട് അങ്ങോട്ട് പോയി. ഷാമിയും അടുത്ത വെള്ളിയാഴ്ച അവരെ റൂമിലേക്ക് വരണം എന്ന് പറഞ്ഞു പോയി. ഷാജുവും സാറയും അവന്റെ ഫ്രണ്ടിനെ കാണാൻ പോയി. ചുരുക്കത്തിൽ ആരും തിരിച്ചു റൂമിലേക്ക് വന്നില്ല. ആമിയെയും പിടിച്ചു ഞാൻ കാറിന്റെ പിൻസീറ്റിലിരുന്നു. ''ടാ മുമ്പിൽ കണ്ണാടി ഉണ്ടെന്ന കാര്യം മറക്കേണ്ട കേട്ടോ..'' സച്ചു പിറകിലേക്ക് നോക്കി പറഞ്ഞു. ''പോടാ പോടാ.. നീ വണ്ടി എട്..'' ഞാൻ പറഞ്ഞു. പതിവിൽ വിപരീതമായി ആമി എന്റെ ഷോൾഡറിൽ തല വച്ചു കിടന്നു. അല്ലെങ്കിൽ പിന്നിലിരിക്കുമ്പോൾ ഒരു മൈൽ ദൂരെ ആണ് ഇരിക്കാറ്. ആമിയോട് പറഞ്ഞെങ്കിലും ഷാനുവിനോടെന്തു പറയുമെന്ന ടെൻഷനിൽ ആയിരുന്നു ഞാൻ. അത് മനസ്സിലാക്കി ആവണം അവളെന്റെ കയ്യിൽ കൈകോർത്തു പിടിച്ചു. ഞാനവളെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ടു കണ്ണിറുക്കി കാണിച്ചു. മെല്ലെ കൈ കൊണ്ട് ചെറിയ ചെറിയ കുസൃതികൾ കാണിച്ചു. കുസൃതി കൂടിയതും അവളെന്റെ കയ്യിൽ നല്ല നുള്ളു വച്ചു തന്നു.

പാവം ഞാൻ ഒന്ന് കഴുത്തിൽ ഇക്കിളിയാക്കിയതിനാ അവളെന്റെ കൈ നുള്ളിപ്പറിച്ചതു, വവ്വാല്. സച്ചു ഇതൊക്കെ കണ്ടു എന്തുവാടെ എന്ന് പറഞ്ഞു നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ അവനോടു കാണാടിയിലൂടെ പോടാ എന്ന് പറഞ്ഞു. ''റൂമിൽ എത്തട്ടെ മോളെ, നിനക്ക് ഞാൻ കാണിച്ചു തരാം..'' ഞാൻ മെല്ലെ അവളെ ചെവിയിൽ പറഞ്ഞു. ''പിന്നെ, ഇങ്ങോട്ടു വാ.. അന്ന് ആ തെണ്ടിക്ക് കൊടുത്ത ചവിട്ടു ഓർമ്മയുണ്ടല്ലോ..'' എന്നും പറഞ്ഞു ആ വവ്വാല് പിരികം പൊക്കി കളിക്കാ. ഞാൻ അവളെ നോക്കി പേടിപ്പിച്ചിട്ടു മുഖം തിരിച്ചു. ഇനി അവള് ചവിട്ടു, ഏയ്.. ഫ്ലാറ്റ് എത്തിയപ്പോ വണ്ടി വച്ചു ഞങ്ങൾ റൂമിലേക്ക് നടന്നു. ആമിയെ ഇന്നെങ്കിലും എന്റെ നെഞ്ചോടു ചേർത്ത് ഉറങ്ങണം, അവളുടെ ഉപ്പയെയും സഹോദരനാണ് ഫ്രണ്ടായും ഭർത്താവായും ഞാൻ എന്നും അവളെ കൂടെ ഉണ്ടാവുമെന്ന് അവളെ അറിയിക്കണം എന്നും ആലോചിച്ചു ഞാൻ അവളെ കൈ പിടിച്ചു ലിഫ്റ്റിൽ നിന്നും ഇറങ്ങി.. അവളെന്റെ മുഖത്തേക്ക് തന്നെ നോക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.അത് കണ്ടപ്പോ എനിക്ക് പക്ഷെ ചിരിയാണ് വന്നത്. ഞങ്ങടെ റൂമിന്റെ മുന്നിൽ നിക്കുന്ന ആൾക്കാരെ കണ്ടതും ഞാൻ അറിയാതെ തന്നെ എന്റെ കൈ അവളുടെ കൈകളിൽ നിന്നും വേർപെട്ടു പോയി. അപ്പൊ ആമി എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു. യാ അല്ലാഹ് വീണ്ടും പരീക്ഷണമോ.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story