ഡിവോയ്‌സി: ഭാഗം 56

divoysi

രചന: റിഷാന നഫ്‌സൽ

എങ്ങനേലും കുരുക്കുകൾ അഴിക്കാൻ നോക്കുമ്പോ അത് മുറുകുവാണോ. ഇല്ല അതിനു ഞാൻ സമ്മതിക്കില്ല. ഇത് വരെ എനിക്കിഷ്ടമുള്ളതെല്ലാം തട്ടി തെറിപ്പിച്ചിട്ടേ ഉള്ളൂ. ഇപ്രാവശ്യവും അങ്ങനെ സംഭവിക്കുവാണേൽ ഈ ജീവിതം അങ്ങ് വേണ്ടാതെ വെക്കും ഷാദ്. ഇവരോടിപ്പോ എന്താ പറയാ. അല്ല ഇവരെന്തിനാവും വന്നത്. ''ആരാ ഷാദ് അവര്..'' ആമിയുടെ ചോദ്യമാണ് എന്നെ ഉണർത്തിയത്. ''അത് ഷാനുവിന്റെ ഉപ്പയും ഉമ്മയും ആണെടാ, മറ്റെയാളെ എനിക്കറിയില്ല. ഇപ്പൊ എന്താ അവരോടു പറയാ.'' ഞാൻ അവളോട് ചോദിച്ചു. അവൾ ദയനീയമായി എന്നെ നോക്കി. അപ്പോഴേക്കും ഞങ്ങളവരുടെ അടുത്തെത്തിയിരുന്നു. ഷാനുവിന്റെ ഉമ്മയും ഉപ്പയും എന്നെയും ആമിയെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു. മറ്റെയാൾ ആമിയെ തന്നെ തുറിച്ചു നോക്കുന്നു. എനിക്കയാളെ കണ്ണ് കുത്തി പൊട്ടിക്കാനാ തോന്നിയത്. ഉള്ളിൽ പൊങ്ങിയ ദേഷ്യം മറച്ചു പിടിച്ചു ഞാൻ അവരോടൊന്നു പുഞ്ചിരിച്ചു. ''അസ്സലാമുഅലൈക്കും..'' ഞാൻ പറഞ്ഞു. ''വലയ്ക്കുമുസ്സലാം..'' അവരും തിരിച്ചു പറഞ്ഞു. ''കുറെ നേരമായോ വന്നിട്ട്.'' ഞാൻ ചോദിച്ചു

''ഹ്മ്മ് കുറച്ചു സമയം ആയി.ഷാനു കുറെ വട്ടം ഷാദിനെ വിളിച്ചിരുന്നു. പക്ഷെ കിട്ടിയില്ല പറഞ്ഞു.'' എന്നും പറഞ്ഞു ഷാനൂന്റെ ഉപ്പ എന്നെയും ആമിയെയും ഒന്ന് നോക്കി.. അവളെ ഉമ്മ പക്ഷെ ഒരു പാവം ആണെന്ന് തോന്നുന്നു. നല്ല പുഞ്ചിരിച്ച മുഖം. ഉപ്പാനെ കുറെ വട്ടം കണ്ടിട്ടുണ്ടെങ്കിലും ഉമ്മാനെ ആദ്യമായാണ് കാണുന്നത്. ''വരൂ അകത്തിരിക്കാം..'' എന്നും പറഞ്ഞു ഞാൻ റൂം തുറന്നു അവരെ അകത്തു ഇരുത്തി. ''ഞാൻ കുടിക്കാനെന്തെലും എടുക്കാം..'' എന്നും പറഞ്ഞു ആമി അടുക്കളയിലേക്കു പോയി. അപ്പൊ ആ ഉമ്മയും പിന്നാലെ പോയി. ''ആഹ് ഇത് എന്റെ ഏട്ടന്റെ മോൻ ആണ് നാസർ. ഇവിടെ ബിസിനെസ്സ് ചെയ്യുന്നു. രണ്ടു മക്കളുണ്ട്, ഒരാൾ അഞ്ചിലും മറ്റേ ആൾ മൂന്നിലും പഠിക്കുന്നു.. ഭാര്യ രണ്ടു മാസം മുന്നേ മരണപ്പെട്ടു.'' ഷാനൂന്റെ ഉപ്പ പറഞ്ഞു. ''ഓ ഷാനു ഒന്നും പറഞ്ഞരുന്നില്ല.'' ഞാൻ പറഞ്ഞു.

''ആഹ് അതങ്ങനെ പറയാനും മാത്രം ഒന്നുമില്ലല്ലോ..'' നാസർക്ക പറഞ്ഞു. ഞാൻ അയാളെ സംസാരം കേട്ട് അയാളെ ഒന്ന് മൊത്തത്തിൽ നോക്കി. സ്വന്തം ഭാര്യ മരിച്ചത് വലിയ കാര്യം അല്ലെന്നോ.. വയസ്സിനു മൂത്ത ആളായിപ്പോയി ഇല്ലെങ്കിൽ നേരത്തെ ആമിയെ നോക്കിയപ്പോ ഇയാളെ മുഖം ഞാൻ അടിച്ചു കലക്കിയേനെ. ''ആഹ് പിന്നെ ഞങ്ങളിപ്പോ വന്നത് ഷാദിന്റെയും ഷാനൂന്റെയും കല്യാണത്തെപ്പറ്റി സംസാരിക്കാൻ ആണ്.'' ഞാൻ ഒന്ന് ഞെട്ടി. ഇത്ര നാളും ഞാൻ കേൾക്കാൻ കൊതിച്ച കാര്യം. പക്ഷെ ഇന്നത് കേൾക്കുമ്പോ ഒരു നീറ്റലാണ് ഉള്ളിൽ. ''ഷാനു എല്ലാം പറഞ്ഞിട്ടുണ്ട്. ഷാദിന്റെ കല്യാണത്തെപ്പറ്റി ഒക്കെ അറിയാം. ഇനി രണ്ടാഴ്ച കൊണ്ട് നിങ്ങൾ പിരിയുമല്ലോ. അപ്പൊ കല്യാണം നടത്താം..'' ഷാനൂന്റെ ഉപ്പ പറഞ്ഞു. ''ആഹ് അതിനൊക്കെ സമയം ഉണ്ടല്ലോ.'' ഞാൻ പറഞ്ഞു. ''സമയം ഉണ്ട് പക്ഷെ എല്ലാം ഒന്ന് സെറ്റ് ആക്കണം അല്ലോ. പിന്നെ ഇനി അതികം നീട്ടിക്കൊണ്ടുപോവാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല. നിങ്ങളെ ഡിവോയ്‌സ്‌ കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞാൽ കല്യാണം വെക്കാം.'' ഷാനൂന്റെ ഉപ്പ കല്യാണം നീട്ടാൻ താല്പര്യമില്ലാതെ പറഞ്ഞു. ''ആഹ് അത് ഡിവോയ്‌സ്‌ കഴിഞ്ഞിട്ടല്ലേ, നമുക്ക് നോക്കാം..'' ഞാൻ പറഞ്ഞു.

എന്റെ താല്പര്യമില്ലാത്ത പോലുള്ള സംസാരം കേട്ട് അവര് ഒന്ന് ഞെട്ടീട്ടുണ്ട്. കാരണം കല്യാണ കാര്യം പറഞ്ഞു ഞാൻ ഷാനൂന്റെ ഉപ്പാനെ ഒരു അഞ്ചാറു വട്ടം കണ്ടിട്ടുണ്ട്. പക്ഷെ അപ്പൊ അവർക്കു താൽപ്പര്യം ഇല്ലാരുന്നു. കുറച്ചു കഴിയട്ടെ എന്നാണു അവർ പറഞ്ഞത്, ഷാനുവും. അപ്പോളേക്കും ആമിയും ഷാനൂന്റെ ഉമ്മയും വന്നു. അവരെല്ലാം കേട്ടൂന്നു ആമിയുടെ മുഖ കണ്ടപ്പോ മനസ്സിലായി. കഷ്ട്ടപെട്ടു പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ട്. അവൾ എല്ലാര്ക്കും കുടിക്കാൻ ജൂസ് കൊടുത്തു. ''കുട്ടിയുടെ പേരെന്താ..'' നാസർക്കയാണ്. ''അംന..'' ആമി പറഞ്ഞു. ''വീടെവിടെയാ..'' അയാൾ വീണ്ടും ചോദിച്ചു. ''കണ്ണൂർ..'' ആമി. ''കണ്ണൂരിൽ എവിടെയാ..'' ഇയാളെന്റെ കൈ കൊണ്ട് ചാവും. അപ്പോളേക്കും ആമിയുടെ ഫോൺ അടിച്ചു. അവൾ ഇപ്പൊ വരാമെന്നും പറഞ്ഞു പോയി. ''അപ്പൊ ഷാദ് പെട്ടെന്ന് തന്നെ ഡിവോയ്‌സ്‌ നടത്തി ഷാനുവുമായുള്ള കല്യാണം നടക്കണം.'' നാസർക്ക ഒരു ഭീഷണി സ്വരത്തിൽ പറഞ്ഞു. എനിക്കതു തീരെ ഇഷ്ട്ടം ആയില്ല. ''ആഹ് നോക്കാം ഇന്ഷാ അല്ലാഹ്..'' ഞാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.

അപ്പൊ അവരുടെയൊക്കെ മുഖം മാറി. ''ഷാദിന് അറിയാലോ, ഞങ്ങൾക്ക് തീരെ താല്പര്യം ഇല്ലാത്ത കാര്യം ആയിരുന്നു ഇതെന്ന്. പിന്നെ മോളുടെ നിർബന്ധം കാരണം ആണ് സമ്മതിച്ചത്.'' ഷാനൂന്റെ ഉപ്പ ഒരു പരിഹാസചിരിയോടെ പറഞ്ഞു. ''അതെ ഷാനൂന് ഒരു രണ്ടാംകെട്ടുകാരനെ ഒന്നും കെട്ടേണ്ട ആവശ്യം ഇല്ലാന്ന് അറിയാലോ. പിന്നെ അവളുടെ നിർബന്ധം ആണ് ഇപ്പൊ കല്യാണം ഉറപ്പിക്കാൻ ഞങ്ങൾ വന്നത്. പിന്നെ നാട്ടിൽ ഞങ്ങൾ അന്വേഷിച്ചപ്പോ കുഴപ്പമില്ലാന്നു തോന്നി. വീട്ടുകാരുമായി ബന്ധം ഇല്ലാന്ന് ഷാനു പറഞ്ഞിരുന്നു. പക്ഷെ ഷാദിന് അവകാശപ്പെട്ടതൊക്കെ എന്നായാലും വാങ്ങാലോ.'' ഷാനൂന്റെ എളയാപ്പ പറഞ്ഞു. ഓ അപ്പൊ ഇത്ര നാളും കല്യാണം എന്നും പറഞ്ഞു ഞാൻ നടന്നപ്പോ മൈൻഡ് ചെയ്യാത്ത ആൾക്കാർ എനിക്ക് നല്ല ബാഗ്രൗണ്ട് ഉണ്ടെന്നറിഞ്ഞു വന്നതാ. ആഹ് ഇപ്പൊ ഒന്നും പറയണ്ട. ആദ്യം ഷാനൂനോട് സംസാരിക്കട്ടെ. ''ആഹ് അതൊക്കെ കല്യാണം കഴിഞ്ഞാലുള്ള കാര്യം ആണല്ലോ.'' അതെ കല്യാണം കഴിഞ്ഞാൽ അല്ലെ, അപ്പോൾ നോക്കാം.. അപ്പോയെക്കും ആമിയും വന്നു. അവരൊക്കെ പോവാണെന്നും പറഞ്ഞു പോയി. ഞാൻ ആമിയെ നോക്കിയപ്പോ ആ മുഖത്തെ ഭാവം എന്താണെന്ന് എനിക്ക് മനസ്സിലായില്ല.

@@@@@@@@@@@@@@@@@@@@@@@@@@@@ ഷാനൂന്റെ ഉപ്പയും ഉമ്മയുമാണ് വന്നതെന്ന് കേട്ടപ്പോ തന്നെ എന്റെ പാതി ജീവൻ പോയിരുന്നു. പിന്നെ അവരുടെ കൂടെ ഉണ്ടായ ആളുടെ നോട്ടം കണ്ടപ്പോ എനിക്ക് ദേഷ്യം വന്നതാ. പക്ഷെ കൺട്രോൾ ചെയ്തു. അവരെ അകത്തേക്കിരുത്തി ഞാൻ ജ്യൂസ് എടുക്കാൻ പോയി. അപ്പൊ ഷാനൂന്റെ ഉമ്മയും കൂടെ വന്നു. ഷാനൂനെ പോലെ അല്ല, ഭയങ്കര പാവം ആണ്. ഷാനു പൊതുവെ എന്നോടും ബാക്കി ഞങ്ങളെ ഫ്രണ്ട്സിനോടും അത്ര സംസാരം ഒന്നുമില്ല. എപ്പോളും ഷാദിനെ ഒറ്റയ്ക്കു കിട്ടണം. അതോണ്ട് തന്നെയാ സച്ചുവേട്ടന് ഷാനൂനോട് കലിപ്പ്. അവൾക്കു ഉപ്പാന്റെ സ്വഭാവം ആന്നെന്നു തോന്നുന്നു. ആ ഉമ്മ എന്നോട് കുറെ സംസാരിച്ചു. ''ഷാനൂന്റെ ഉപ്പാക്ക് ഷാദുമായുള്ള കല്യാണത്തിന് താല്പര്യമില്ല. പിന്നെ അവൾക്കു പണ്ടേ വാശി കൂടുതലാ. എന്തേലും ചെയ്യണ്ടാന്ന് പറഞ്ഞാൽ അതവൾക്കു ചെയ്തേ പറ്റൂ. പിന്നെ രണ്ടാഴ്ച മുന്നേ നാട്ടിൽ പോയപ്പോ ഷാദിനെ പറ്റി നാട്ടിലൊക്കെ അന്വേഷിച്ചു. അതിനു ശേഷമാ സമ്മതിച്ചത്.'' ഷാനൂന്റെ ഉമ്മ പറഞ്ഞു. ഞാനൊന്നു മൂളുക മാത്രം ചെയ്തു. ''മോളും ഷാദുമായി പിരിഞ്ഞാൽ വേറെ കല്യാണം കഴിക്കണം കേട്ടോ...'' യാ അല്ലാഹ് ഷാദുമായി പിരിയുന്നതും എന്റെ ശരീരത്തിൽ നിന്നും റൂഹ് പിരിയുന്നതും ഒരുപോലെയാ.

ഞാൻ മറുപടി ഒന്നും പറയാതെ ജ്യൂസും കൊണ്ട് നടന്നു. അപ്പൊ അവിടെ കല്യാണക്കാര്യം പറയുകയാണ്. ഷാദ് താല്പര്യമില്ലാത്ത പോലെ സംസാരിക്കുന്നുണ്ടെങ്കിലും അവർ അത് കാര്യമാക്കുന്നില്ല. ഈ കല്യാണം എന്തായാലും നടത്തുമെന്ന തോന്നുന്നത്. പാവം ഷാദ് ഞാൻ കാരണമാണല്ലോ ഇതൊക്കെ. ഞാൻ ഇല്ലാരുന്നെകിൽ ഈ വാർത്ത കേക്കുമ്പോ ഏറ്റവും സന്തോഷിക്കുന്നത് ഷാദ് ആയിരുന്നേനെ. ഓരോന്നാലോചിക്കുന്നതിനിടക്കാ ഷാനൂന്റെ കസിൻ പേരും നാടുമൊക്കെ ചോദിക്കുന്നത്. അയാളോട് സംസാരിക്കാൻ താല്പര്യമില്ലെങ്കിലും മറുപടി പറയാതിരിക്കാൻ പറ്റില്ലല്ലോ. പിന്നെ അവർ ഇറങ്ങി. അപ്പോളും എന്റെ മനസ്സ് ആകെ കലങ്ങി കെടക്കുവാരുന്നു. ഷാദ് എന്നെ നോക്കുന്നത് കണ്ടപ്പോ പുഞ്ചിരിക്കണമെന്നുണ്ടായിട്ടും എനിക്ക് പറ്റിയില്ല. ഞാൻ അവനെ നോക്കി ഗ്ലാസൊക്കെ എടുത്തു കിച്ചണിലേക്കു പോയി. ''ആമീ എനിക്കറിയാം നിന്റെ ടെൻഷൻ. നീ പേടിക്കണ്ട പെണ്ണെ, നീയല്ലാതെ വേറൊരു പെണ്ണും ഇനി ഷാദിന്റെ ജീവിതത്തിൽ ഉണ്ടാവില്ല. ഷാനൂനെ ഞാൻ പറഞ്ഞു സമാധാനിപ്പിച്ചോള്ളാം. അവൾക്കു പറഞ്ഞാൽ മനസ്സിലാവും. എല്ലാം പ്രാക്ടിക്കൽ ആയി കാണുന്ന ആളാ അവള്.'' എന്ന് ഷാദ് പറഞ്ഞപ്പോ ഒരു സമാധാനം തോന്നി.

അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ടു റൂമിലേക്ക് പോയി ഫ്രഷ് ആയി വന്നു നിസ്കരിച്ചു. നിസ്‍കാരപ്പായയിൽ ഇരുന്നു ഉള്ളുരുകി പ്രാർത്ഥിച്ചു ഇഷ്ടമില്ലാതെ കഴുത്തിൽ കേറിയ ഈ മഹർ എന്നിൽ നിന്നും പറിച്ചെടുക്കല്ലേ എന്ന്. അപ്പോളേക്കും ഷാദും ഫ്രഷ് ആയി നിസ്കാരം ഒക്കെ കഴിഞ്ഞു. ഞാൻ നോക്കിയപ്പോ ബെഡ്‌ഡിലിരുന്നു എന്നെ നോക്കി ഇളിക്കുന്നുണ്ട്. ആ നോട്ടത്തിലും ഇളിയിലും ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയൊണ്ട് പിന്നെ ഞാൻ അങ്ങോട്ട് നോക്കിയില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞത് കൊണ്ട് ഞാൻ മെല്ലെ എണീറ്റ് സോഫയിൽ പോയി കിടന്നു. അപ്പൊ ആ കോന്തൻ പിന്നാലെ വരുന്നുണ്ടായിരുന്നു. ''ആമി നീ എന്തിനാ ഇവിടെ വന്നു കിടക്കുന്നെ.. വാ റൂമിൽ കിടക്കാം..'' ഷാദ് പറഞ്ഞു. ''സമയം ആയിട്ടില്ല മോനെ, ആ എഗ്രിമെന്റ് ഉണ്ടല്ലോ നമ്മളെ ഡിവോയ്സിന്റെ അത് എന്ന് എന്റെ മുന്നിൽ വച്ച് കീറിക്കളയുന്നോ അന്ന് ഞാൻ റൂമിലേക്ക് ഷിഫ്റ്റ് ചെയ്ത്കൊള്ളാം.'' എന്നും പറഞ്ഞു ഞാൻ തല വഴി പുതപ്പിട്ടു മൂടി. ''ടാ അത് ഷാനൂന്റെ കയ്യിൽ അല്ലെ ഉള്ളത്. ഞാൻ അവളോട് സംസാരിച്ചു ഓക്കേ ആക്കീട്ടു അത് വാങ്ങി വരാം..'' എന്നും പറഞ്ഞു ഷാദ് എന്റെ അടുത്ത് മുട്ട് കുത്തി ഇരുന്നിട്ട് പുതപ്പു മാറ്റി.

''ആ എന്നാ ആ ദിവസം ഞാൻ എന്റെ സ്ലീപ്പിങ് പ്ലേസ് അങ്ങോട്ടേക്ക് മാറ്റാം... ഓക്കേ ഡിയർ.. ഗുഡ്‍നായിട്ട്.. '' എന്നും പറഞ്ഞു അവന്റെ കവിളിൽ ഒന്ന് പിച്ചിയിട്ടു ഞാൻ വീണ്ടും പുതപ്പെടുത്തി തല വഴി ഇട്ടു. ''അതിനെന്താ ആമീ അന്ന് റിസോർട്ടിൽ നമ്മളൊരുമിച്ചായിരുന്നില്ലേ, പിന്നെന്താ.. ഞാൻ നല്ല കുട്ടി അല്ലെ..'' എന്നും പറഞ്ഞു ഷാദ് എനിക്ക് ചിരിച്ചു തന്നു. ''പിന്നെ നല്ല കുട്ടി തന്നെ. അത് ഞാൻ നേരത്തെ ആ റൂമിൽ വച്ച് കണ്ടതാണല്ലോ...'' എന്നും പറഞ്ഞു ഞാൻ മുഖം വീർപ്പിച്ചപ്പോ ഷാദ് ഇരുന്നു ചിരിക്കാ. ''ഓ വല്യ ഡിമാൻഡ് ആണല്ലേ.. നോക്കിക്കോ നീ ഇതുപോലെ എന്റെ പിന്നാലെ വരും അപ്പൊ ഞാനും ജാഡ കാണിക്കും..'' എന്നും പറഞ്ഞു എന്റെ കവിളിൽ പിടിച്ചു കടിച്ചിട്ടു ആ ഡ്രാക്കുള ഓടിക്കളഞ്ഞു. ''ആഹ് ഉമ്മാ... എന്തൊരു വേദന.. നോക്കിക്കോ ഇതിനു ഞാൻ പകരം വീട്ടും കൊരങ്ങാ..'' ഞാൻ അലറി പറഞ്ഞു. ''അയ്യോടാ നല്ലോണം വേദനിച്ചോ, അത് മാറാൻ ഒരു മരുന്ന് തരട്ടെ മുത്തേ..'' എന്നും ചോദിച്ചു ആ കോന്തൻ ചുണ്ടും നീട്ടി വന്നപ്പോ ഞാൻ വേഗം പുതപ്പു കൊണ്ട് മുഖം കവർ ചെയ്തു ''വേണ്ടാ'' എന്ന് പറഞ്ഞു. പിന്നെ ഒച്ചയൊന്നും കേൾക്കാതെ കാരണം മെല്ലെ തല പുറത്തിട്ടു നോക്കി. അപ്പൊ ഷാദിനെ അവിടെയൊന്നും കണ്ടില്ല. ഞാനും മെല്ലെ ഉറക്കിലേക്കു വീണു.

രാവിലെ എണീറ്റ് നോക്കിയപ്പോ ഷാദ് നല്ല ഉറക്കം ആണ്. ഞാൻ എണീച്ചു കുളിച്ചു റെഡി ആയി അലാറം എടുത്തു അവന്റെ ചെവിടെ അടുത്ത് വച്ചിട്ട് കിച്ചണിലേക്കു പോയി. ഞാൻ തന്നെ നേരിട്ട് വിളിക്കാൻ പോയാൽ അത് എനിക്ക് ഇഞ്ചൂരിയസ് റ്റൂ ഹെൽത്ത് ആവും.. ഉച്ചയ്ക്കക്കുള്ള ഫുഡ് പാക് ചെയ്യുമ്പോ ആണ് രണ്ടു കൈ പിന്നിലൂടെ എന്റെ അരയിൽ പിടുത്തം ഇട്ടതു. കാണാതെ തന്നെ ആളെ മനസ്സിലായി. കൈ തട്ടി മാറ്റാൻ നോക്കിയപ്പോ കൂടുതൽ ശക്തിയോടെ പിടിച്ചു അവനിലേക്ക്‌ അടുപ്പിച്ചു. എന്റെ ഷോള്ഡറില് ആ ജന്തു മുഖം അമർത്തി നിക്കാ. ഞാൻ ആണെങ്കിൽ എന്റെ ഹാർട്ട് കയ്യിൽ പിടിച്ചാണ് നിക്കുന്നത്. ''ഷാ.. ഷാദ് കളിക്കല്ലേ വി.. വിട്, പോവാൻ ടൈം ആയി.'' ഞാൻ എങ്ങനൊക്കെയോ പറഞ്ഞു. ''അച്ചോടാ എന്റെ പെണ്ണിനെപ്പോ മുതലാ വിക്ക്‌ തുടങ്ങിയെ..'' കൊരങൻ മനുഷ്യനെ ശ്വാസം വിടാൻ സമ്മതിക്കാതെ പിടിച്ചു വച്ചിട്ട് ചോദിക്കുന്ന കേട്ടില്ലേ എന്താ വിക്കുന്നെന്നു. ഇപ്പൊ ഞാൻ മോളിലോട്ടു പോയില്ലെങ്കിൽ ഭാഗ്യം. ''എനിക്ക് വിക്കൊന്നൂല്ല, മോൻ പോയി പണി നോക്ക്..'' എന്നും പറഞ്ഞു കൈ തട്ടി മാറ്റാൻ നോക്കി. എവിടെ അട്ടയെക്കാൾ കഷ്ട്ടം ആണ്. ഒരു കോമ്പറ്റിഷൻ വച്ചാ അട്ട തോറ്റു തുന്നംപ്പാടി നാണക്കേട് കാരണം വിഷം കഴിച്ചു ട്രെയിനിന് മുന്നിൽ ചാടും. കുറച്ചു ഓവർ ആയല്ലേ, ആഹ് കുഴപ്പമില്ല.

അമ്മാതിരി പിടി ആണ് ചെക്കൻ പിടിച്ചിട്ടുള്ളത്. ഇങ്ങനെ നിക്കാൻ ആഗ്രഹമില്ലാനിട്ടല്ല, പക്ഷെ ഒന്നും ഞങ്ങള് വിചാരിച്ച പോലെ നടന്നില്ലെങ്കിൽ നാളെ ഇതൊക്കെ ഓർത്തു കരയാനോ എനിക്ക് പറ്റൂ. എപ്പോളും കരയാൻ ആണല്ലോ എന്റെ വിധി, അതോണ്ട് പേടിയാ സന്തോഷിക്കാൻ. ''എന്താണാവോ ഇത്ര വലിയ ആലോചന.'' ഷാദ് എന്റെ ചെവിയിൽ ചുണ്ടു ചേർത്ത് അങ്ങനെ ചോദിച്ചപ്പോ ആണ് ഞാൻ ബോധമണ്ഡലത്തിലേക്കു തിരിച്ചെത്തിയത്, അതും മൊത്തം ഷോക് അടിച്ചിട്ട്. ''ഒന്നൂല്ല, ഞാൻ എന്തോ ഓർത്തു പോയതാ.'' ഞാൻ പറഞ്ഞു. ''നീ ഓർത്തത് എന്താണെന്ന് എനിക്കറിയാം. പക്ഷെ ഇനി നീ കരയില്ല അതെന്റെ വാക്കാ..'' എന്നും പറഞ്ഞു എന്നെ തിരിച്ചു നിർത്തി നെറ്റിയിൽ ഒരുമ്മ തന്നു.. എന്നിട്ടു രണ്ടു കയ്യും എന്റെ ഷോള്ഡറില് വച്ച് കണ്ണിലേക്കു നോക്കി. ''ഇനി നീ കരഞ്ഞാൽ ഷാദ് ജീവനോടെ ഇല്ല എന്ന് ഉറപ്പിച്ചോ.'' ഉമ്മ കിട്ടിയപ്പോ ഇച്ചിരി രോമാഞ്ചിഫികേഷൻ ഒക്കെ തോന്നിയെങ്കിലും അവസാനം പറഞ്ഞ കാര്യം കേട്ടതും എനിക്ക് അത് കലിപ്പിഫിക്കേഷൻ ആയി മാറി.

അപ്പൊ തന്നെ അവന്റെ കൈ തട്ടി മാറ്റി വയറ്റിനൊരു കുത്തു കൊടുത്തു. ''ടീ വാവാലെ, നീ എന്നെ കൊല്ലാൻ ഉണ്ടായതാണോ.. എത്ര പറഞ്ഞാലും ഈ സ്വഭാവം മാറ്റരുത്. നീ തന്നെ എന്നെ കൊല്ലും.'' ഷാദ് വേദനയോടെ വയറു തടവിക്കൊണ്ട് പറഞ്ഞു. ''ആഹ് ആ കർമ്മം മിക്കവാറും ഞാൻ തന്നെ ചെയ്യും. ഇനി ഇമ്മാതിരി വർത്താനം പറഞ്ഞാൽ ഞാൻ തന്നെ ഷാദിനെ കൊല്ലും.'' എന്നും പറഞ്ഞു മുഖം തിരിച്ചു നടന്നു. റൂമിലെത്തി സ്കാർഫ് ചുറ്റുമ്പോ ദേ നമ്മളെ കെട്ടിയോൻ പിന്നിൽ വന്നു കയ്യും കെട്ടി നിന്ന് എന്നെ നോക്കുന്നു. ഞാൻ എന്താ എന്ന് പുരികം പൊക്കി ചോദിച്ചു. അപ്പൊ ആ കൊരങ്ങൻ നിന്ന് കിണിക്കാ.. ''എന്ത് പറ്റി മോനെ ഡ്രാക്കുളേ, ഞാൻ വയറ്റിനല്ലേ തന്നത് എന്തിനാ തലക്കാടി കിട്ടിയപോലെ നിക്കുന്നെ.'' ഞാൻ ചോദിച്ചു. ''ഒന്നൂല്ലാ, എന്റെ കെട്ടിയോക്കു ഇത്രയൊക്കെ മൊഞ്ചുണ്ടായിനോ എന്ന് നോക്കിയതല്ലേ..'' എന്നും പറഞ്ഞു വീണ്ടും പിന്നിൽ നിന്നും ചേർത്ത് പിടിച്ചു. ''ആണോ, എന്നാ ഇനി നോക്കണ്ട. ഇപ്പൊ തന്നെ ലേറ്റ് ആയി.'' എന്നും പറഞ്ഞു ഷാദിനെ തള്ളി മാറ്റി. എന്നിട്ടു ബാഗ് ഒക്കെ എടുത്തു അവന്റെ കൈ പിടിച്ചു വലിച്ചു പുറത്തേക്കു ഇറങ്ങി. പുറത്തെത്തിയാൽ നന്നാവുമെന്നാ കരുതിയത്, എവിടെ. ലിഫ്റ്റിൽ കേറിയപ്പോ തന്നെ എന്റെ കൈ പിടിച്ചു ഒറ്റ വലി.

ദേ കിടക്കുന്നു അവന്റെ നെഞ്ചത്ത്. താഴത്തെ ഫ്ലോറിൽ നിന്നും സച്ചുവേട്ടനും ചാരുവും കൂടെ കേറി, ഇതൊക്കെ ആരറിയാൻ. അവരാണെങ്കി എന്താപ്പോ ഇത് എന്നുള്ള രീതിയിൽ നോക്കി നിക്കാ. ആ കോന്തൻ അപ്പോളും എന്റെ കണ്ണില് എന്തോ കളഞ്ഞു പോയ മാതിരി തിരയാണ്. പെട്ടെന്ന് മുഖവും കൊണ്ട് എന്റെ മുഖത്തിന് നേരെ വരാൻ തുടങ്ങി. ഞാൻ എന്തൊക്കെ തെറി പറഞ്ഞൂന്നറിയോ, ആ ഡ്രാക്കുളക്കു ഒരു കുലുക്കവും ഇല്ല. അവസാനം ഷാദിന്റെ പുറത്തു സച്ചുവേട്ടന്റെ കൈ വീണപ്പോളാ നമ്മള് ഫ്രീ ആയതു. അവൻ അവരെ നോക്കി 32 പല്ലും ഒന്നു കാണിച്ചു കൊടുത്തു. സച്ചുവേട്ടനും ചാരുവും ഞങ്ങളെ ഒന്ന് ഇരുത്തി നോക്കീട്ടു മൂളാൻ തുടങ്ങി. ഞാൻ ആകെ നാണം കെട്ടു പോയി. പക്ഷെ ആ കോന്തൻറെ റിയാക്‌ഷൻ കണ്ടു പകച്ചു പോയി ഞാൻ. കാലു കൊണ്ട് നിലത്തു കളം വരക്കാ ജന്തു. ഞാൻ ദേഷ്യത്തോടെ നോക്കിയപ്പോ എനിക്കൊരു ഫ്ലയിങ് കിസ് തന്നു. പിന്നെ ഞാൻ ആ ഭാഗത്തേക്കെ നോക്കിയില്ല. @@@@@@@@@@@@@@@@@@@@@@@@@@@@@@@

ആമിയെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കാൻ നല്ല രസാ. സച്ചു വന്നു ഒന്ന് തന്നില്ലാരുന്നെങ്കിൽ ഞാൻ ആ കലവറ സോറി ലിഫ്റ്റ് ഒരു മണിയറ ആക്കിയേനെ. ആഹ് ഏതായാലും സമയം കിടക്കല്ലേ. ഹോസ്പിറ്റലിൽ എത്തുന്ന വരെ ഞാൻ ആമിയെ ചോറയാക്കിക്കൊണ്ടിരുന്നു. അവളെ നോക്കി കണ്ണാടിയിൽ കൂടി സയിറ്റടിച്ചും കിസ് കൊടുക്കുന്ന പോലെ കാണിച്ചും അവളെ വെറുപ്പിച്ചു. അവിടെ എത്തിയതും എന്നെ കലിപ്പിൽ ഒന്ന് നോക്കിയിട്ടു ചാരൂന്റെ കയ്യും പിടിച്ചു അകത്തേക്ക് ഓടി. വണ്ടി പാർക്ക് ചെയ്തു ഇറങ്ങിയതും സച്ചു എന്നെ നോക്കി ആക്കി ചിരിക്കുന്നത് ഞാൻ കണ്ടു. ഞാൻ കാറിൽ വച്ച് കളിച്ചതൊക്കെ അവൻ കണ്ടു എന്ന് എനിക്ക് ഉറപ്പാ.. അതോണ്ടാവുമെന്നു കരുതി അവനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചിട്ട് അകത്തേക്ക് നടന്നു. ''ആഹ് പോവല്ലേ... എങ്ങനുണ്ടാരുന്നു..'' സച്ചു അതെ ആക്കിച്ചിരിയോടെ എന്നോട് ചോദിച്ചു. ''എന്ത്.'' ഞാൻ സംശയത്തോടെ അവനോടു ചോദിച്ചു. ''ഒന്നും അറിയാത്ത മാതിരി.. പറയെടാ ഇന്നലെ റൂമിലെത്തിയിട്ടു എങ്ങനുണ്ടാരുന്നു.'' സച്ചു. ''ഓ ആകെ മൂഡ് ഔട്ട് ആയി.'' ഞാൻ ഇന്നലെ ഷാനൂന്റെ അപ്പനെയും ഉമ്മയെയും കണ്ടത് ഓർത്തു പറഞ്ഞു. ''അത് പോട്ടെടാ, ആദ്യമായതു കൊണ്ടാ. നിനക്ക് എക്സ്പെരിയൻസ് ഇല്ലല്ലോ. ''

സച്ചു ഒന്ന് കണ്ണിറുക്കിയിട്ടു എന്നോട് പറഞ്ഞു. ''ഏഹ് അതിനു ഷാനൂന്റെ ഉപ്പാനെ ആദ്യമായിട്ടല്ലല്ലോ ഞാൻ കാണുന്നത്. പിന്നെ ഉമ്മയെയും ആ കസിനെയും ആദ്യമായിട്ടാ കാണുന്നെ. ഏതായാലും ഞങ്ങടെ മൂഡ് പോയിക്കിട്ടി.'' ഞാൻ പറഞ്ഞു. ''ഷാനൂന്റെ ഫാമിലി വന്നിരുന്നോ..'' സച്ചു ചോദിച്ചു. ''ആഹ് വന്നിരുന്നു.'' എന്നിട്ടു ഇന്നലെ അവർ വന്നതും സംസാരിച്ചതുമൊക്കെ പറഞ്ഞു കൊടുത്തു. ''ഓഹോ അപ്പൊ അങ്ങനൊക്കെ ആണല്ലേ.. നീ വേഗം ആ ഷാനൂനെ കണ്ടു സംസാരിച്ചു എല്ലാം ശരിയാക്ക്. ഇത് കൈവിട്ടു പോവാൻ ചാൻസ് ഉണ്ട്.'' സച്ചു. ''ഇന്ഷാ അല്ലാഹ് ഇപ്പൊ തന്നെ സംസാരിക്കണം. അല്ല, നീ നേരത്തെ എന്താ ഉദ്ദേശിച്ചേ.'' ഞാൻ ചോദിച്ചു. ''അത് പിന്നെ... ഇന്നലെ എല്ലാം ഓക്കേ ആയതല്ലേ.. അപ്പൊ ഞാൻ കരുതി...'' എന്നും പറഞ്ഞു സച്ചു നഖം കടിച്ചു എന്നെ നോക്കാ... ''നീ എന്ത് കരുതി.'' ഞാൻ പിരികം പൊക്കി അവനോടു ചോദിച്ചു. ''അല്ല നിങ്ങളെ ഫസ്റ്റ് നായിട്ട്..'' എന്നും പറഞ്ഞു ആ തെണ്ടി കിണിക്കാ. ''പോടാ ഞാനെന്താ നീ ആണോ.. എനിക്ക് നല്ല കൺട്രോളാണ്..'' ഞാൻ പറഞ്ഞു. ''അത് ഞങ്ങൾ ഇന്നലെ കണ്ടതാണല്ലോ..'' സച്ചു. ''എൻ.. എന്ത് കണ്ടൂന്നു...'' ഞാൻ ഒന്ന് പരുങ്ങി. ''ഡാ ഇന്നലെ നീ അവളെ കിസ്സടിച്ചില്ലേ..'' സച്ചു. ''അ.. അത്... അത്.. നീ എങ്ങനെ അറിഞ്ഞു

.'' ഞാൻ ചമ്മലോടെ ചോദിച്ചു. ''വെടിക്കെട്ടുകാരനെ പടക്കം പൊട്ടിക്കാൻ പഠിപ്പിക്കണോ..'' സച്ചു കണ്ണിറുക്കിക്കൊണ്ടു ചോദിച്ചു. ഞാനൊന്നു ചിരിച്ചു കാണിച്ചു. ''പിന്നെ... ടൈം ഉണ്ട്.. വെറുതെ ആക്രാന്തം കാണിച്ചു എന്റെ പെങ്ങളെ പീഡിപ്പിക്കരുത് സോറി പേടിപ്പിക്കരുത്..'' എന്ന് അവൻ പറയലും പോടാ പട്ടീ എന്നും പറഞ്ഞു കയ്യിലുണ്ടായിരുന്ന ബാഗ്‌ കൊണ്ട് അവനെ ഞാൻ അടിച്ചിരുന്നു. വീണ്ടും അടിക്കാൻ പോയതും അവൻ ഓടിക്കളഞ്ഞു. ഞാൻ ഷാനൂനെ കാണാൻ പോയി. @@@@@@@@@@@@@@@@@@@@@@@@@@@ ലാബിലെത്തിയിട്ടാണ് ഞാൻ ചാരൂന്റെ കൈ വിട്ടത്. അവള് അപ്പോളും എന്നെ നോക്കി ചിരിക്കാ.. ഞാൻ ഒന്ന് കണ്ണുരുട്ടിയപ്പോ അവള് കൈ കൂപ്പി ഓടിക്കളഞ്ഞു. എനിക്കും ചിരി വന്നു. അകത്തേക്ക് കേറുമ്പോ എല്ലാരും എന്നെ നോക്കാ, വേറൊന്നുമല്ല ഞാൻ ഒറ്റയ്ക്ക് ചിരിച്ചോണ്ടാണല്ലോ കേറിയത്. ''എന്താ മോളെ ഒരു ചിരിയൊക്കെ, ഇന്നലത്തെ ഹാങ്ങ് ഓവർ ഇതുവരെ വിട്ടില്ലേ..'' സാറയാണ്. ''പോടീ..'' എന്നും പറഞ്ഞു അവൾക്കൊന്നു കൊടുത്തു. അപ്പൊ ദാ സച്ചുവേട്ടൻ ഓടി വരുന്നു. കണ്ടപ്പോ മനസ്സിലായി നമ്മളെ ഡ്രാക്കുളയുടെ പണിയാണെന്നു, പക്ഷെ ആളെ കാണാൻ ഇല്ല. സച്ചുവേട്ടനോട് ചോദിച്ചപ്പോ ഷാനൂനെ കാണാൻ പോയതാണെന്ന് പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോ ഷാദ് വന്നു. മുഖം കണ്ടപ്പോ ആകെ ടെൻഷനിൽ ആണ്. ചോദിച്ചപ്പോളാ അറിഞ്ഞത് ഷാനൂന് ഇന്ന് മുതൽ നയിട്ടാണ്. അപ്പൊ പണി കിട്ടി. അവളെ വിളിച്ചപ്പോ സ്വിച് ഓഫായിരുന്നു. പോട്ടെ സാരമില്ല എന്ന് പറഞ്ഞിട്ടു ഞാൻ ഷാദിനെ സമാധാനിപ്പിച്ചു. പിന്നെ ജോലിയും ഷാദിന്റെ കുസൃതികളുമായി ആ ദിവസം കഴിഞ്ഞു.. പിറ്റേന്നും ഷാനൂനെ കോൺടാക്ട് ചെയ്യാൻ നോക്കിയപ്പോളൊക്കെ സ്വിച്ചോഫ് തന്നെ. അവളെ ഫ്രണ്ടിനോട് ചോദിച്ചപ്പോളാണ് അവളുടെ ഫോൺ വീണു കേടായെന്നും അവളുടെ ഉപ്പ കല്യാണം കഴിയുന്ന വരെ അതികം ഫോൺ വിളി ഒന്നും വേണ്ട എന്ന് പറഞ്ഞിട്ടുണ്ട് എന്ന് അറിഞ്ഞത്.. അപ്പൊ ആ കാര്യത്തിലും തീരുമാനം ആയി. എന്തൊക്കെ വഴി നോക്കിയിട്ടും ഷാദിന് ഷാനുവിനോട് സംസാരിക്കാൻ പറ്റിയില്ല. ഓരോ ദിവസവും ഞാനും ഷാദും അടുത്ത് കൊണ്ടേയിരുന്നു.

ഇനി അവനെ പിരിയാൻ പോയിട്ട് അങ്ങനെ ചിന്തിക്കാൻ പോലും പറ്റില്ല. രണ്ടു ദിവസം കഴിഞ്ഞു ഷാനു ഷാദിനെ വിളിച്ചു. വെള്ളിയാഴ്ച വൈകിട്ട് നേരിട്ട് കാണാമെന്നും പറഞ്ഞു. പിന്നെ ആ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. വെള്ളിയാഴ്ച ഷാദ് രാവിലെ തന്നെ ഷാനൂനെ കാണാൻ പോയി. ഇന്നൊരു തരുമാനമാക്കണം. അടുത്ത ശനിയാഴ്ചക്കു മുമ്ബ് ആ എഗ്രിമെന്റ് ക്യാൻസൽ ചെയ്തില്ലെങ്കിൽ ഓട്ടോമാറ്റിക്കലി ഞങ്ങളെ ഡിവോയ്‌സ്‌ ഫയൽ ആവും. ഉച്ചയായി, ഷാദിനെ വിളിക്കാൻ തുടങ്ങീട്ട് കുറെ സമയം ആയി. പക്ഷെ എടുക്കുന്നില്ല, പിന്നെ സ്വിച്ചോഫ് ആയി. ഞാൻ ആകെ പേടിച്ചു. കുറച്ചു കഴിഞ്ഞു കാളിങ് ബെല്ലടിച്ചു. ഷാദ് ആണെന്ന് കരുതി ഓടിപ്പോയി ഡോർ തുറന്നപ്പോ സച്ചുവേട്ടനും ചാരുവുമായിരുന്നു. ''ടീ നീ പെട്ടെന്നൊന്നു റെഡി ആയെ. ഷാദ് വിളിച്ചിരുന്നു, നിന്നെയും കൂട്ടി അന്ന് ഞാൻ ചാരൂനെ പ്രോപ്സോസ് ചെയ്ത റെസ്‌റ്റോറന്റിലേക്കു പോവാൻ പറഞ്ഞിട്ടുണ്ട്.'' സച്ചുവേട്ടൻ. ''ഇത് നിന്നെ പ്രൊപ്പോസ് ചെയ്യാൻ തന്നെ ആവും.. നീ വേഗം റെഡി ആവൂ..'' ചാരു പറഞ്ഞു. ഞാൻ ഓടിപ്പോയി ഷാദിന് ഇഷ്ട്ടപ്പെട്ട പിങ്ക് കളർ ചുരിദാർ എടുത്തിട്ടു, കണ്ണെഴുതി. വേഗം അവരോടൊപ്പം താഴേക്കിറങ്ങി. അവിടെ പ്രവീണേട്ടനും പ്രിയയും ഉണ്ടായിരുന്നു.

എന്നെ കണ്ടപ്പോ ഒന്ന് ആക്കിച്ചിരിച്ചു. ഞാൻ മൈൻഡ് ആക്കാതെ വേഗം കാറിൽ കേറി. എങ്ങനേലും ഷാദിനെ കണ്ടാൽ മതി എന്നായിരുന്നു മനസ്സിൽ. ഹാർട്ടൊക്കെ വല്ലാതെ ഇടിക്കുന്നു. എന്തോ അവനെ ഫേസ് ചെയ്യാൻ നല്ല ചമ്മൽ തോന്നുന്നു. റെസ്‌റ്റോറന്റ് എത്തിയതും ഞാൻ ചാടി ഇറങ്ങി. അപ്പൊ ബാക്കി എല്ലാം എന്നെ അത്ഭുതത്തോടെ നോക്കാണ്. ഞാൻ എല്ലാരേം നോക്കി ഒന്ന് ചിരിച്ചു കാണിച്ചിട്ട് അകത്തേക്ക് നടന്നു. അകത്തെ കാഴ്ച കണ്ടതും എന്റെ കണ്ണൊക്കെ നിറഞ്ഞു. അവന്റടുത്തു നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യം ആയിരുന്നു ഞാൻ കണ്ടത്. ഷാദ് ഒരു റിങ് പിടിച്ചു അവിടെ നിക്കുന്നു. അടുത്ത് ഷാനു നിക്കുന്നുണ്ട്. ബാക്കി എല്ലാരും അത്ഭുതത്തോടെ ഷാദിനെയും എന്നെയും നോക്കുന്നുണ്ട്. ഞാൻ അറിയാതെ തന്നെ ഷാദ് എന്ന് വിളിച്ചു അവന്റെ അടുത്തേക്ക് നടന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story