ഡിവോയ്‌സി: ഭാഗം 57

divoysi

രചന: റിഷാന നഫ്‌സൽ

ചിരിക്കണോ കരയണോ എന്ന് അറിയാത്ത രീതിയിൽ ഞാൻ അവന്റെ അടുത്ത് നിന്നു. അവിടെ പിന്നിലുള്ള ചുമരിൽ ഒരു പോസ്റ്ററിൽ ഷാദ് വിത്ത് ഷാനിബ എന്ന് എഴുതീട്ടുണ്ടായിരുന്നു. എന്നെ പോലെ തന്നെ ഞങ്ങളെ ഫ്രണ്ട്സും ആകെ ഷോക്കിൽ ആയിരുന്നു. ''ആഹ് ആമി തന്നെ വെയിറ്റ് ചെയ്തു നിക്കായിരുന്നു. താൻ വരാതെ എൻഗേജ്മെന്റ് നടത്താൻ പറ്റില്ല എന്നായിരുന്നു ഷാദ് പറഞ്ഞെ. നിങ്ങള് ഇപ്പൊ ബെസ്റ്റ് ഫ്രണ്ട്സ് അല്ലെ.'' അത് പറഞ്ഞപ്പോ ചുറ്റും ഉണ്ടായിരുന്ന ഷാനുവിന്റെ ഉപ്പയും ഉമ്മയും പിന്നെ വേറെ ബന്ധുക്കളുമൊക്കെ ഒന്ന് ചിരിച്ചു. ഞാൻ ഷാദിനെ ദയനീയമായി നോക്കി. ഇല്ല അവന്റെ മുഖത്ത് സങ്കടം ഇല്ല, മറിച്ചു ഒരു പുഞ്ചിരി മാത്രം. നിറഞ്ഞു വന്ന കണ്ണ് ആരും കാണാതെ തുടച്ചു ഞാൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ടു ഞങ്ങടെ ഫ്രൻഡ്‌സിന്റെ അടുത്തേക്ക് നടന്നു. ഇതൊക്കെ ഒരു സ്വപ്നം ആകണേ, അല്ലെങ്കിൽ എന്നെ പറ്റിക്കാൻ വേണ്ടി ഷാദും ഷാനുവും കൂടി ചെയ്യുന്നതാവണെ എന്ന് ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു.

പക്ഷെ ആ പ്രാർത്ഥനയൊക്കെ കാറ്റിൽ പറത്തി അവിടെ വച്ച് ഷാദ് ഷാനൂന്റെ വിരലിൽ മോതിരം ഇട്ടു കൊടുത്തു, തിരിച്ചു ഷാനുവും. സച്ചുവേട്ടനും പ്രവീണേട്ടനുമൊക്കെ ദേഷ്യത്തോടെ ഷാദിനെ നോക്കി.  അപ്പൊ ഷാദ് ഞങ്ങടെ അടുത്തേക്ക് വന്നു. ''സോറി ഫ്രണ്ട്സ്, പറയാൻ പറ്റിയില്ല. എല്ലാം പെട്ടെന്ന് തീരുമാനിച്ചതായിരുന്നു. നിങ്ങക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി ആണ് ഞാൻ കാര്യം പറയാതിരുന്നേ. ഏതായാലും എല്ലാരും വന്നു ഫുഡ് കഴിക്ക്.'' ഷാദ് പറഞ്ഞു. ''ഷാദ് എന്താ ഇതൊക്കെ. നീ ഞങ്ങളെ പൊട്ടന്മാരാക്കുവാണോ ..'' സച്ചുവേട്ടൻ ഷാദിനോട് ചൂടായി. ''ഏയ് നീ എന്താ സച്ചു ഒന്നു അറിയാത്ത പോലെ ചോദിക്കുന്നെ. ഷാനുവിന്റെ കാര്യം നിനക്കറിയാവുന്നതല്ലേ.'' ഷാദ്. ''അപ്പൊ ആമിയോ..'' ചാരു എന്നെ ചൂണ്ടി ചോദിച്ചു.. ''അതെന്താ ഇത്ര അറിയാൻ അടുത്ത ശനിയാഴ്ചയോടെ ഞങൾ തമ്മിലുള്ള എല്ലാ ബന്ധവും തീരുമല്ലോ. പേരിനു ഒരു കല്യാണം അതായിരുന്നില്ലേ ഞങ്ങളെ ബന്ധം.'' ഷാദ് പറഞ്ഞത് കേട്ടതും എന്റെ ഹൃദയം നിന്നതു പോലെ തോന്നിപ്പോയി. ''ഷാദ് നീ അല്ലെ ഇവളെ ഇഷ്ടമാണെന്നു പറഞ്ഞത്..'' പ്രവീണേട്ടൻ. ''ആഹ് പക്ഷെ അതിനു മുന്നേ ഷാനു എന്റെ ജീവിതത്തിൽ ഉണ്ടായതല്ലേ.

കുറച്ചു ദിവസം കാണാതെ നിന്നപ്പോ കുറച്ചു അകലം വന്നു എന്നുള്ളത് ശരിയാ. പക്ഷെ ഇന്നവളുടെ കണ്ണീരു കണ്ടപ്പോ മനസ്സിലായി എനിക്കവള് എത്ര പ്രിയപ്പെട്ടതാണെന്നു..'' ഷാദ് പറഞ്ഞു. ''അപ്പൊ ആമിയോ.. അവളുടെ കണ്ണീരിനു ഒരു വിലയും ഇല്ലേ..'' സച്ചുവേട്ടൻ ''ആഹ് കണ്ണീരു കൊണ്ടാണല്ലോ ഇവളെന്നെ വീഴ്ത്തിയത്. ഇവളോടെനിക്ക് തോന്നിയത് പ്രേമവും സ്നേഹവുമൊന്നുമല്ല, വെറും സിമ്പതി മാത്രം ആണെന്ന് ഇന്ന് ഷാനു പറഞ്ഞപ്പോളാ എനിക്ക് മനസ്സിലായത്. ഇവളതു നന്നായി മുതലെടുക്കുകയും ചെയ്തു. പിന്നെ എന്റെ കല്യാണം മുന്നേ ഒരിക്കൽ കഴിഞ്ഞതാണെങ്കിലും ഇവളെപോലെ മറ്റൊരുത്തന്റെ കുഞ്ഞിനെ പ്രസവിച്ചവളെ ചുമക്കേണ്ട ഗതികേട് എനിക്കില്ല.'' എന്നെ നോക്കി ഷാദ് അങ്ങനെ പറഞ്ഞപ്പോ സത്യം പറഞ്ഞാൽ ആ നിമിഷം ഭൂമി പിളർന്നു ഞാൻ അടിയിലേക്ക് പോയിരുന്നെങ്കിൽ എന്നെനിക്കു തോന്നിപ്പോയി. ''ടാ തോന്നിവാസം പറയരുത്..'' എന്നും പറഞ്ഞു സച്ചുവേട്ടൻ ഷാദിന്റെ കോളറിൽ കേറിപ്പിടിച്ചു. ''വേണ്ട സച്ചുവേട്ടാ..'' എന്നും പറഞ്ഞു ഞാൻ അവരെ മാറ്റിനിറുത്തി. ''ഞാൻ ആദ്യമേ പറഞ്ഞതല്ലേ ഷാദ്, ഒന്നു വേണ്ട എന്ന്. തനിക്കെന്നോട് തോന്നിയത് വെറും സിമ്പതി ആണെന്ന് പറഞ്ഞപ്പോ ഷാദ് തന്നെ അല്ലെ പറഞ്ഞത് അതെന്റെ തോന്നലാണെന്നു.

ഞാൻ പറഞ്ഞതല്ലേ എന്നെ വെറുതെ മോഹിപ്പിക്കല്ലേ എന്ന്. അപ്പൊ ഇയാൾക്കു അറിയാരുന്നില്ലേ ഞാൻ ഒരു കുട്ടിയുടെ ഉമ്മയാണെന്നു. സാരമില്ല ഇപ്പോളെങ്കിലും ഷാദിന് ബോധം വന്നല്ലോ, കുഴപ്പമില്ല. കരയാൻ മാത്രം വിധിക്കപ്പെട്ട ഞാൻ ചിരിക്കാൻ ശ്രമിച്ചത് എന്റെ തെറ്റ് തന്നെയാ.. പേടിക്കണ്ട, ഇനി ഒരു ശല്യമായി ഒരിക്കലും ഞാൻ മുന്നിലേക്ക് വരില്ല. എനിവേ ഓൾ ദി ബെസ്റ്റ്..'' എന്നും പറഞ്ഞു ഞാൻ തിരികെ നടക്കുമ്പോ കണ്ടു ഷാദിന്റെ മുഖത്തെ പുഞ്ചിരി. അതെ വീണ്ടും ചതിക്കപ്പെട്ടിരിക്കുന്നു. ഒരിക്കലും ഞാൻ സന്തോഷിക്കാൻ പാടില്ലായിരുന്നു. എന്റെ തെറ്റാണ്. അർഹിക്കാത്തതു ആഗ്രഹിച്ചത് എന്റെ തെറ്റ് തന്നെ ആണ്. മറക്കാൻ പറ്റില്ല, പക്ഷെ മറന്നേ പറ്റൂ. ഞാൻ കാറിൽ എത്തുമ്പോളേക്കും ബാക്കിയുള്ളവരും എത്തിയിരുന്നു. സച്ചുവേട്ടൻ നല്ല ദേഷ്യത്തിൽ ആണ് ബാക്കിയുള്ളവരും. അവരൊക്കെ എന്തൊക്കെയോ പറഞ്ഞു എന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ''നിങ്ങളൊക്കെ എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നേ, എനിക്കൊരു പ്രശ്നവും ഇല്ല.

ഇതിനേക്കാൾ വലുതൊക്കെ അനുഭവിച്ചതല്ലേ. സച്ചുവേട്ടൻ വെറുതെ ഷാദുമായി പിണങ്ങരുത്. ഞാൻ കാരണം നിങ്ങളെ റിലേഷൻ തകർന്നാൽ എനിക്ക് സഹിക്കാൻ പറ്റില്ല.'' ഞാൻ പറഞ്ഞു. ''ആമി നിനക്കൊന്നു കരഞ്ഞൂടെ.. ചങ്കു പൊട്ടുന്ന വേദനയിലും നിനക്ക് അവനും ഞാനും തമ്മിലുള്ള ബന്ധം ആണല്ലേ മുഖ്യം..'' ചാരു സങ്കടത്തോടെ ചോദിച്ചു. ''എന്തിനു.. ഞാൻ പറഞ്ഞല്ലോ കണ്ടപ്പോ ഒന്ന് ഷോക്കായി. പിന്നെ അവനെ മറക്കാൻ ഇച്ചിരി ടൈം എടുക്കുമായിരിക്കും. പക്ഷെ മറന്നല്ലേ പറ്റൂ.'' ഞാൻ പറഞ്ഞു. ''അതെ ആമീ, മറക്കണം. അവനെ പോലെ ഒരു ഫ്രോഡിനെ നിനക്ക് വേണ്ട. അവൻ നമ്മളെ ഫ്രണ്ട് ആണെന്ന് പറയാൻ പോലും എനിക്ക് തോന്നുന്നില്ല.'' പ്രിയ ദേഷ്യത്തോടെ പറഞ്ഞു. അവരൊക്കെ പിന്നെയും എന്തൊക്കെയോ പറഞ്ഞു എന്നെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട്. ഞാൻ അതൊക്കെ കേട്ടു തലകുലുക്കി ഒന്ന് പുഞ്ചിരിച്ചു. ഇന്ന് എന്റെ കൂടെ നിക്കാമെന്നു ചാരുവും പ്രിയയും പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. ഉന്തിത്തള്ളി അവരെയൊക്കെ പറഞ്ഞയച്ചു.

അകത്തുകേറിയതും ഉള്ളിൽ അടക്കിപ്പിടിച്ചതൊക്കെ പുറത്തേക്കു വന്നു. അവിടെ നിലത്തിരുന്നു പൊട്ടിക്കരഞ്ഞു. എത്രനേരം അങ്ങനെ ഇരുന്നു എന്നറിയില്ല. അവസാനം ഒരു തീരുമാനം എടുത്തു ഞാൻ റൂമിലേക്ക് നടന്നു. @@@@@@@@@@@@@@@@@@@@@@@@@@@@@ എൻഗേജ്മെന്റ് പാർട്ടി ഒക്കെ കഴിഞ്ഞു റൂമിലെത്താൻ രാത്രി ആയി. കാളിങ് ബെല്ലടിച്ചു നോക്കിയെങ്കിലും ആമി വാതിൽ തുറന്നില്ല. ഉറങ്ങിക്കാണും എന്ന് കരുതി അകത്തു കേറി നോക്കിയപ്പോ മനസ്സിലായി ആളിവിടെ റൂമിൽ ഇല്ല. സച്ചുവിന്റടുത്തേക്കെങ്ങാനും പോയതാവും എന്ന് കരുതി ഞാൻ റൂമിലേക്ക് കേറി ഫ്രഷ് ആയി. അറിയാതെ ഉറങ്ങിപ്പോയി. എണീറ്റപ്പോ പത്തു മണി. ആമി അപ്പോളും എത്തീട്ടില്ല. ഞാൻ മെല്ലെ സച്ചുവിന്റെ റൂമിലേക്ക് പോയി. ബെൽ അടിച്ചപ്പോ തുറന്നതു ചാരുവായിരുന്നു. അവളെന്നെ മൈൻഡ് ആക്കാതെ പോയി. അകത്തു പ്രവീണും പ്രിയയും ഷാജുവും സാറയും ഉണ്ടായിരുന്നു. ഇവര് വിളിച്ചിട്ടു വന്നതാവും. ''സച്ചു ആമി എവിടെ..'' ഞാൻ ചോദിച്ചു. ''അത് നീ എന്തിനാ അറിയുന്നേ..'' സച്ചു. ''കാര്യമുണ്ട് എന്ന് കൂട്ടിക്കോ.. പറ..'' ഞാൻ ചോദിച്ചു. ''നിന്നോട് സംസാരിക്കാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല.'' പ്രവീൺ പറഞ്ഞു.

''അതെ നിന്നോട് സംസാരിക്കാൻ പോയിട്ട് കാണാൻ പോലും ഞങ്ങൾക്ക് താല്പര്യം ഇല്ല.'' സാറ ദേഷ്യത്തോടെ പറഞ്ഞു. ''ഞാൻ ഇവിടുന്നു പോയിക്കൊള്ളാം, എനിക്ക് ആമി എവിടെ എന്ന് അറിഞ്ഞാൽ മതി. അവളെ ഫോൺ സ്വിച്ചോഫ് ആണ്.'' ഞാൻ പറഞ്ഞു. ''ഞങ്ങൾക്കറിയില്ല..'' അവർ പറഞ്ഞു. ''നിനക്കിനിയും അവളെ വേദനിപ്പിച്ചിട്ടു മതിയായില്ലേ.. അവളോട് വീണ്ടും സിമ്പതി തോന്നിയോ..'' ഷാജു പുച്ഛത്തോടെ ചോദിച്ചു. ''ടാ പ്ളീസ് ഞാൻ എന്ത് പറഞ്ഞാലും നിങ്ങക്കതു മനസ്സിലാവില്ല. എന്റെ സാഹചര്യം അങ്ങനെ ആയിപ്പോയി..'' ഞാൻ പറഞ്ഞു. ''സാഹചര്യം.. നല്ല കിളി പോലെ ഒരെണ്ണത്തിനെ കണ്ടപ്പോ നിനക്ക് അവളെ പോരാ അല്ലെ. എന്തൊക്കെ പറഞ്ഞാലും അവള് സെക്കൻഡ് ഹാൻഡ് ആണല്ലോ.. മറ്റൊരുത്തന്റെ കൂടെ...'' എന്ന് സച്ചു പറഞ്ഞതും എന്റെ കൈ അവന്റെ മുഖത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു. ''എന്ത് പറഞ്ഞെടാ... ഇനി ഇമ്മാതിരി തോന്നിവാസം പറഞ്ഞാൽ ഉണ്ടല്ലോ.. ആമിയുടെ ഏഴയലത്തു എത്തില്ല ഷാനു. അവള് ആരുടെ കൂടെ ജീവിച്ചതായാലും അവളുടെ മനസ്സ് ശുദ്ധമാ, ആ മനസ്സിൽ ഞാൻ ഉള്ളൂ.. '' ഞാൻ സച്ചൂന്റെ കോളറിൽ പിടിച്ചു വലിച്ചോണ്ടു പറഞ്ഞു. ''എന്നിട്ടാണോ അവളെ വേദനിപ്പിച്ചേ.. അവളെ മനസ്സ് തകർത്തെ.. എന്തിനാടാ നീ ഇങ്ങനെ ചെയ്തേ..'' എന്നും പറഞ്ഞു സച്ചു അലറി.

''അവൾക്കു വേണ്ടി.. അവൾക്കു വേണ്ടി മാത്രം..'' എന്നും പറഞ്ഞു അവിടെ മുട്ടുകുത്തി ഇരുന്നു കരഞ്ഞു. എന്റെ തോളിൽ ഒരു കൈ പതിഞ്ഞപ്പോളാണ് ഞാൻ തലയുയർത്തി നോക്കിയത്. സച്ചുവായിരുന്നു, അവന്റെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു. ''പറയെടാ, എന്താ പറ്റിയത്. ഇന്ന് ആമിയോട് നീ അങ്ങനൊക്കെ പറയുമ്പോളും നിന്റെ ഹൃദയം പിടയുന്നത് ഞാൻ അറിഞ്ഞിരുന്നു. ആരെന്തൊക്കെ പറഞ്ഞാലും എനിക്കറിയില്ലേടാ നിന്നെ. നിന്റെ വായിൽ നിന്നും കാര്യം അറിയാനാ ഞാൻ ഇതൊക്കെ പറഞ്ഞത്.'' സച്ചു അങ്ങനെ പറഞ്ഞതും അവനെ കെട്ടിപ്പിച്ചു അവിടെ ഇരുന്നു കരഞ്ഞു. കുറച്ചു സമയം അവരാരും ഒന്നു പറഞ്ഞില്ല. പിന്നെ മെല്ലെ എന്നെ എണീപ്പിച്ചു കസേരയിൽ ഇരുത്തി. ''പറ ഷാദ് എന്താ പറ്റിയെ.. പോവുന്നവരെ നീ ഹാപ്പി ആയിരുന്നല്ലോ. വൈകുന്നേരം ആമിയെ പ്രൊപ്പോസ് ചെയ്യാനിരുന്ന നീ എങ്ങനെയാ ഷാനുവുമായി എൻഗേജ്മെന്റ് നടത്തിയത്.'' പ്രവീൺ. ഞാൻ രാവിലെ ഷാനുവിനെ കാണാൻ അവളുടെ ഫ്ലാറ്റിലേക്ക് പോയി. അവളോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു സോറി പറഞ്ഞപ്പോ കുറെ നേരം മിണ്ടാതെ ഇരുന്നു.

ചെറുതായി കരയുന്നുണ്ടായിരുന്നു. ''പ്ളീസ് ഷാനു നീ എന്നെ ഒന്ന് മനസ്സിലാക്ക്. എനിക്ക് ആമി ഇല്ലാതെ പറ്റില്ല. എനിക്കറിയാം നിനക്കെന്നെ മറക്കാൻ പ്രയാസം കാണുമെന്നു. ഞാനും കരുതിയത് എനിക്ക് നിന്നോട് സ്നേഹം ആണെന്നാണ്. എന്നാൽ നീ കുറെ നാൾ എന്റെ പിന്നാലെ നടന്നത് കാരണം ആണ് എനിക്ക് നിന്നോട് അങ്ങനൊരു അട്ട്രാക്ഷൻ തോന്നിയത്.. ശരിക്കുമുള്ള പ്രണയം എന്താണെന്ന് ഞാൻ ആമിയിൽ നിന്നും അറിഞ്ഞു. അവളോടൊപ്പമുള്ള ഓരോ നിമിഷവും ഞാൻ ഹാപ്പി ആണ്. അവളുടെ കണ്ണിൽ നോക്കിയാൽ എനിക്ക് ജീവിക്കാനുള്ള ഊർജ്ജം കിട്ടും.. ശീ ഈസ് സ്പെഷ്യൽ.. ശീ ഈസ് മൈ ലൈഫ്..'' ഞാൻ പറഞ്ഞു. ''സ്റ്റോപ്പ് ഇറ്റ് ഷാദ്.. നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല. പ്രത്ത്യേകിച്ചു ആ @@###@#$$മോൾക്ക്..'' ഷാനു പറഞ്ഞതും എന്റെ കട്രോൾ വിട്ടുപോയി. ഷാനു എന്ന് വിളിച്ചു ഞാനവളെ അടിച്ചു. ''ഇല്ല ഷാദ് നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല. നിന്നെ എനിക്ക് വേണം.. നീ എന്നെ സ്നേഹിച്ചില്ലേലും ഞാൻ നിന്നെ അവൾക്കു വിട്ടു കൊടുക്കില്ല. അങ്ങനെ ആരെ മുന്നിലും ഞാൻ തോൽക്കില്ല.'' അപ്പോളത്തെ അവളെ ഭാവം കണ്ടപ്പോ എനിക്ക് സത്യം പറഞ്ഞാൽ ഷെസിനെ ആണ് ഓർമ്മ വന്നത്. എല്ലാ സൈക്കോകളും ഞങ്ങളെ തലയിലേക്കാണല്ലോ പടച്ചോനെ..

ഞാൻ മെല്ലെ അവളെ സമാധാനിപ്പിക്കാൻ നോക്കി. ''ഷാനു നീ വാശി പിടിച്ചിട്ടു ഒരു കാര്യവുമില്ല. ആമി എന്റെ ഹൃദയത്തിൽ ആയതിൽ പതിഞ്ഞുപോയി. അവിടെ ഇനി മറ്റാർക്കും പ്രവേശനം ഇല്ല.'' ഞാൻ പറഞ്ഞു. ''വേണ്ട ഷാദ് എനിക്ക് നിന്റെ ഹൃദ്യവും മണ്ണാകട്ടയും ഒന്നു വേണ്ട. പക്ഷെ നിന്നെ എനിക്ക് വേണം.. ബികോസ് ഐ ലവ് യൂ.. ആർക്കും ഞാൻ നിന്നെ വിട്ടു കൊടുക്കില്ല. അതെന്റെ വാശിയാണെന്നു കൂട്ടിക്കോ... മരണം വരെ നീ എന്റെ കൂടെ വേണം..'' ഷാനു അലറി. ''എന്ത് പറഞ്ഞാലും നിന്നെ സ്വീകരിക്കാൻ എനിക്ക് പറ്റില്ല.'' എന്നും പറഞ്ഞു ഞാൻ അവിടുന്ന് എണീറ്റ് തിരിച്ചു വരാൻ നിന്നു. ''എവിടെക്കാ ആമിയുടെ അടുത്തേക്കാവും..'' ഷാനു. ''ആണെന്ന് കൂട്ടിക്കോ...'' ഞാൻ പറഞ്ഞു. ''പൊയ്ക്കോ.. പക്ഷെ ആമിയുടെ അടുത്തേക്കല്ല ജയിലിലേക്കാണെന്നു മാത്രം.. ഞാൻ സംശയത്തോടെ അവളെ നോക്കി. നീ എന്താ കരുതിയത് ഷാദ്, ഞാൻ പൊട്ടിയാണെന്നോ.. നിന്റെ ഈ വരവൊക്കെ ഞാൻ മുന്നേ പ്രതീക്ഷിച്ചതാ.. കുറച്ചു നാളായുള്ള നിന്റെ സംസാരത്തിൽ മുഴുവനും ആമി ആമി എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേ ഞാൻ പ്രതീക്ഷിച്ചിരുന്നതാ ഇത്. അത് കൊണ്ട വന്നപാടെ ഒരു കള്ളം പറഞ്ഞു ആ എഗ്രിമെന്റ് ഞാൻ കയ്യിലാക്കിയത്.

നീ ഓരോ വട്ടം എന്നോട് സംസാരിക്കാൻ വരുമ്പോളും നിന്നെ ഒഴിവാക്കി വിട്ടതും അത് കൊണ്ടാ. പിന്നെ എല്ലാം ചിലപ്പോ കൈ വിട്ടു പോവും എന്നുള്ളത് കൊണ്ടാ ഞാൻ അപ്പനെയും ഉമ്മാനേയും നിന്റടുത്തേക്കു വിട്ടത്.'' ഷാനു. ''നീ എന്താ പറയുന്നേ ഷാനൂ..'' ഞാൻ ചോദിച്ചു. ''ആ എഗ്രിമെന്റ് വച്ച് ഞാൻ നിങ്ങൾക്കെതിരെ കേസ് കൊടുക്കും. നിനക്കറിയാലോ ഇവിടുത്തെ റൂൾസ് ഒക്കെ, അഡ്ജസ്റ്റ്മെന്റായി കല്യാണം എന്നൊക്കെ പറഞ്ഞാൽ ഇവിടെ വലിയ തെറ്റാണ്. പിന്നെ നിങ്ങൾ ചീറ്റ് ചെയ്തതാണെന്ന് ഹോസ്പിറ്റലിൽ അറിയിച്ചു അവരുടെ പേരിലും കേസ് കൊടുക്കും. അറിയാലോ പൊന്നു മക്കൾ രണ്ടാളും ജയിലിൽ കിടക്കും. നീ എന്ത് ചെയ്താലും രക്ഷപ്പെടാൻ പറ്റില്ല. ഇത്ര നാളും അനുഭവിച്ചതിൽ കൂടുതൽ ആമി ജയിലിൽ അനുഭവിക്കും.. വേണോ അത്..'' എന്ന് പറഞ്ഞു ഷാനു ഭ്രാന്തമായി ചിരിച്ചു. ''ടീ'' എന്ന് അലറി കൊണ്ട് ഞാൻ അവളെ കഴുത്തു ഞെരിച്ചു. ''കൂൾ ഷാദ് കൂൾ... നിനക്കവളെ രക്ഷിക്കണമെങ്കിൽ നീ എന്നെ കല്യാണം കഴിക്കണം. അതും ഇന്ന് തന്നെ എൻഗേജ്മെന്റ്റ് നടത്തണം..'കല്യാണം ഡിവോയ്‌സ്‌ ഫയൽ കഴിഞ്ഞതിന്റെ രണ്ടാം ദിവസം. പറ്റുമോ..'' പിന്നെ അവള് പറയുന്നത് അനുസരിക്കാൻ മാത്രമേ എനിക്ക് പറ്റിയുള്ള. ''ആമിയോട് പറഞ്ഞ ഓരോ വാക്കുകളും എന്റെ നെഞ്ചിൽ തന്നെയാ തറഞ്ഞതു.

അവളെ കണ്ണിൽ നിന്നും വീണ ഓരോ തുള്ളി കണ്ണീരും എന്നെ പൊള്ളിക്കുകയായിരുന്നു. പക്ഷെ എനിക്ക് വേറെ വഴിയില്ല സച്ചൂ.. അവളെ ജയിലിലേക്ക് തള്ളാൻ എനിക്ക് പറ്റില്ല.. ഇത് ഞാൻ ചെയ്ത തെറ്റാണ്, ഞാനാണ് എഗ്രിമെന്റ് ആക്കിയത്. അപ്പൊ ഞാൻ മാത്രം അതിന്റെ ശിക്ഷ അനുഭവിച്ചാൽ മതി.'' ഞാൻ പറഞ്ഞു. ''ടാ പൊട്ടാ നീ അല്ലാത്ത ആരെങ്കിലും ആ അഗ്രിമെൻറ്റ് അവളുടെ കയ്യിൽ കൊടുക്കോ...'' സച്ചു എന്നോട് ചോദിച്ചു. ''നിനക്കറിയില്ലേ, അവളെ ഒരു കസിൻ ആണ് അന്ന് ആ പേപ്പർസൊക്കെ റെഡി ആക്കിയത്. ആറുമാസം കഴിയുമ്പോ ഓട്ടോമാറ്റിക്കായി ഞങ്ങളെ മ്യൂച്വൽ ഡിവോയ്‌സിനുള്ള പെറ്റിഷൻ കോടതിയിലേക്ക് പോവും. ഞങ്ങടെ ഡിവോയ്‌സ്‌ പേപ്പർ ഒക്കെ ആനി സൈൻ ചെയ്തു കൊടുത്തതല്ലേ. അങ്ങനെ പോയാൽ പിന്നെ മറ്റൊരു കല്യാണം കഴിച്ചു ഡിവോയ്‌സ്‌ ആവാതെ എനിക്ക് ആമിയെ കല്യാണം കഴിക്കാൻ പറ്റില്ല. ഷാനു വന്നതിന്റെ പിറ്റേന്ന് തന്നെ അവളുടെ കസിന് ആ പേപ്പർ എന്തോ ആവശ്യത്തിന് വേണം എന്ന് പറഞ്ഞു. അന്ന് സംശയം ഒന്നു തോന്നാത്തത് കാരണം ഞാൻ കൊടുത്തു.'' ഞാൻ പറഞ്ഞു.

''ചെ എന്താ ചെയ്യാ ഇനി.. ഷാനു ഇങ്ങനൊരു സാധനമാണെന്നു കരുതിയതെ ഇല്ല.'' പ്രവീൺ പറഞ്ഞു. ''ഞാൻ മുന്നേ നിന്നോട് പറഞ്ഞതല്ലേ അവള് ശരിയല്ല എന്ന്. എനിക്കെന്തോ അവളെ കാണുന്നതേ ഇഷ്ടമല്ല.'' സച്ചു പറഞ്ഞു. ''ഡാ അതൊക്കെ അവിടെ നിക്കട്ടെ.. ആമി എവിടെ അവളെ എനിക്കൊന്നു കാണണം..'' ഞാൻ പറഞ്ഞു. ''അവള് റൂമിൽ ഇല്ലെങ്കിൽ പാർക്കിൽ കാണും. പക്ഷെ നീ എന്തിനാ നേരത്തെ ആമിയെ അങ്ങനൊക്കെ പറഞ്ഞത്, ഇങ്ങനൊക്കെ ആണെന്ന് ആമിയോട് പറഞ്ഞാ പോരായിരുന്നോ..'' പ്രിയ ചോദിച്ചു. ''അതൊക്കെ അവളെ പണിയാ. ഞാൻ ഇങ്ങനെ പറഞ്ഞില്ലെങ്കിൽ ഷാനു എല്ലാരുടെയും മുന്നിൽ വച്ച് ആമിയെ അപമാനിച്ചേനെ.. പിന്നെ എന്തായാലും ഈ കുരുക്കിൽ നിന്നും എനിക്ക് രക്ഷപ്പെടാൻ പറ്റില്ല. അപ്പൊ അവളെന്നെ വെറുക്കണം. എന്നാലേ മറ്റൊരു ജീവിതത്തിലേക്ക് അവള് കാലെടുത്തുവെക്കൂ. പിന്നെ ഷാനുവിന്റെ കസിൻ ആ തെണ്ടി നാസർ എല്ലാരുടെയും മുന്നിൽ വച്ച് അവളെ കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നു പറയാൻ നിക്കായിരുന്നു.

ഷാനുവും അത് നടത്താൻ കളിക്കും. അതോണ്ട് ആമിയെ അവിടുന്ന് പറഞ്ഞയക്കേണ്ടത് അത്യാവശ്യം ആയിരുന്നു.'' ഞാൻ പറഞ്ഞു. ''ഹ്മ്മ്, എന്തായാലും നടന്നത് നടന്നു. ഇതിൽ നിന്നും എങ്ങനെ ഊരിപ്പോരാം എന്ന് ആലോചിക്കൂ..'' സാറ പറഞ്ഞു. ഇത്ര നേരം എന്നെ കൊല്ലാനുള്ള ദേഷ്യത്തോടെ നോക്കുകയായിരുന്നു അവൾ. ഒരടിയൊക്കെ പ്രതീക്ഷിച്ചതാ അവളെ ഭാഗത്തു നിന്നും.. ''അതൊക്കെ നോക്കാ. ഇപ്പൊ എനിക്ക് ആമിയെ കാണണം.. വാ.'' എന്നും പറഞ്ഞു ഞങ്ങൾ എല്ലാരും പാർക്കിലേക്ക് പോയി. അവിടെ അവളെ കണ്ടില്ല. അപ്പൊ ഷാജുവും സാറയും കൂടി ഫ്ലാറ്റിലേക്ക് തിരിച്ചു പോയി നോക്കി. അവിടെയും ഇല്ല. എനിക്കാകെ ടെൻഷൻ ആയി. ആമി എവിടെപ്പോയി എന്ന് ഒരു പിടിയും ഇല്ല. ഞങ്ങൾ അവിടെ എല്ലാ സ്ഥലത്തും നോക്കി. വാച്ച്മാനോട് ചോദിച്ചപ്പോ കുറച്ചു മുന്നേ ബാഗ് എടുത്തു പോവുന്നത് കണ്ടു പറഞ്ഞു. ഫോൺ വിളിച്ചു നോക്കിയപ്പോ സ്വിച്ചോഫായിരുന്നു. ഞാൻ വേഗം ശാമിലിനെ വിളിച്ചു. അജു നാട്ടിൽ ആണ്. വേറെ എവിടേക്കും പോവാൻ ചാൻസ് ഇല്ല. പക്ഷെ നിരാശയായിരുന്നു ഫലം. രണ്ടു ദിവസം ആയി, ആമിയെപ്പറ്റി ഒരു വിവരവും ഇല്ല. ഹോസ്പിറ്റലിൽ അവൾ വിളിച്ചു ലീവ് പറഞ്ഞിട്ടുണ്ട്.

പക്ഷെ ഞാൻ വിളിച്ചു നോക്കിയപ്പോ സ്വിച്ചോഫ് ആണ്. അമാനിക്കയും അഫിയും ആക്കുവും നജുവും ഷാമിലും ഒക്കെ ആമിയെ കാണാൻ ഇല്ല എന്ന് അറിഞ്ഞു പിറ്റേന്ന് തന്നെ വന്നിരുന്നു. അവർക്കൊക്കെ എന്നോട് ദേഷ്യമാവുമെന്നാ കരുതിയത്. പക്ഷെ അവരൊക്കെ എന്നെ സമാധാനിപ്പിച്ചു. കാരണം അവർക്കറിയാം എനിക്ക് ആമിയോടുള്ള ഇഷ്ട്ടം. പിന്നെ അവൾക്കു വേണ്ടിയാണ് ഞാൻ ഇങ്ങനൊക്കെ ചെയ്‌തത്‌ എന്നും അവർക്കറിയാം. ആമിയെ ഇനി അന്വേഷിക്കാൻ ഒരിടവും ഇല്ല ബാക്കി. രണ്ടു ദിവസമായി ഉറക്കമില്ലാതെ നടക്കുവാണ് ഞാൻ. അതിനിടയിൽ ഷാനുവിന്റെ ടോർച്ചർ. ലീവ് എടുത്തെങ്കിലും ഷാനു ഫുൾ ടൈം വിളിച്ചോണ്ടിരിക്കും. രാത്രി ലേറ്റ് ആയതു കാരണം എണീക്കാനും വൈകി. കാളിങ് ബെല്ലിന്റെ സൗണ്ട് കേട്ടാണ് ഞാൻ പോയി നോക്കിയത്. സച്ചുവായിരുന്നു വന്നത്. ''എന്താടാ, നീ ഇന്ന് ഹോസ്പിറ്റലിൽ പോയില്ലേ..'' ഞാൻ ചോദിച്ചു.

''ഇല്ല, നീ ഡ്രസ്സ് മാറി വാ.. നമുക്കൊരു സ്ഥലം വരെ പോവാം..'' സച്ചു. ''എവിടേക്കു..'' ഞാൻ ചോദിച്ചു. ''നീ വേഗം റെഡി ആവൂ.. ചോദിച്ചിട്ടു കാര്യമില്ല'' എന്ന് തോന്നിയതു കാരണം ഞാൻ പിന്നൊന്നും മിണ്ടിയില്ല. ''ടാ ഇപ്പോളെങ്കിലും പറ എങ്ങോട്ടേക്കാ..'' അപ്പൊ അവനൊന്നു പുഞ്ചിരിച്ചു. ഞങ്ങടെ അടുത്തുള്ള ഒരു ബിൽഡിങ്ങിലേക്കാണ് കാർ പോയത്. സച്ചു ഒരു ഫ്ലാറ്റിനു മുന്നിൽ പോയി നിന്നു ബെൽ അടിച്ചു. ''ടാ ഇവിടെ എന്താ..'' ഞാൻ ചോദിച്ചു. ''ഇവിടെ നിനക്ക് വേണ്ടപ്പെട്ട ഒരാളുണ്ട്...'' സച്ചു പുഞ്ചിരിയോടെ പറഞ്ഞു. ''ആമി..'' ഞാൻ അറിയാതെ പറഞ്ഞു. അപ്പോളേക്കും വാതിൽ തുറന്നിരുന്നു. മുന്നിൽ നിക്കുന്ന ആളെ കണ്ടതും അറിയാതെ കണ്ണ് നിറഞ്ഞു. അവളെ നെഞ്ചോടു ചേർക്കണം എന്ന് മനസ്സിൽ ഉണ്ടെങ്കിലും എന്തോ കൈ പൊങ്ങുന്നില്ല. അപ്പോളേക്കും അവളെന്റെ നെഞ്ചിലേക്ക് വീണു കരയാൻ തുടങ്ങിയിരുന്നു. അപ്പോഴാണ് അവൾക്കു പിന്നിൽ നിക്കുന്ന ആളെ ഞാൻ കണ്ടത്, യാസി.. ഇവൻ എങ്ങിനെ ഇവിടെ... ഞാൻ അത്ഭുതത്തോടെ അവനെ നോക്കി. ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിലൂടെ പോയി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story