ഡിവോയ്‌സി: ഭാഗം 59

divoysi

രചന: റിഷാന നഫ്‌സൽ

''ഇനി കരഞ്ഞിട്ടെന്താ, എവിടെ നോക്കിയാ വണ്ടി ഓടിച്ചത്. ഇങ്ങനെ കിടക്കാം കാലങ്ങളോളം.''
ഷാനുവിന്റെ വാക്കുകൾ കേട്ടതും എനിക്ക് ദേഷ്യം വരാൻ തുടങ്ങി.

''ഷാനു നീ എന്താ പറയുന്നേ.. അവനെ നന്നായി നോക്കിയാൽ പഴയ പോലെ ആവുമെന്ന് ഡോക്ടർ പറഞ്ഞതല്ലേ..'' സച്ചുവേട്ടൻ.

''അവന്റെ മുന്നിൽ വച്ചാണോ ഇങ്ങനൊക്കെ പറയുന്നേ. ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലേ അവനെ സങ്കടപ്പെടുത്തരുതെന്നു, എന്നിട്ടാണോ ഇങ്ങനൊക്കെ..'' പ്രവീണേട്ടൻ 

''ഡോക്ടർമാർ അങ്ങനെ പലതും പറയും, ഇത് സിനിമയും സീരിയലുമൊന്നും അല്ലല്ലോ നായിക കരയുമ്പോളേക്കും നായകൻ എണീറ്റ് വരാൻ.'' ഷാനു പറഞ്ഞു.

''ഷാനു നീ എന്താ ഇങ്ങനൊക്കെ സംസാരിക്കുന്നെ. നീയല്ലേ അവനു ധൈര്യം പകർന്നു കൂടെ നിക്കേണ്ടത്. നീയല്ലേ ഇനി അവന്റെ എല്ലാ കാര്യങ്ങളും ചെയ്യേണ്ടത്..'' ചാരുവാണ്.

''ഞാനോ.. എന്തിനു..'' ഷാനു ചോദിച്ചതും എല്ലാരും അവളെ അത്ഭുതത്തോടെ നോക്കി.

''എനിക്കൊന്നും പറ്റില്ല ഇങ്ങനെ ശവം പോലെ കിടക്കുന്ന ഇവന്റെ പിറകെ നടന്നു ജീവിതം തീർക്കാൻ.'' അത് കേട്ടതും എന്റെ കണ്ട്രോള് പോയി. അവളുടെ മോന്ത നോക്കി ഒന്ന് കൊടുത്തു.

''ഇനി ഒരക്ഷരം മിണ്ടിയാൽ നിന്റെ ജീവൻ ഞാനിങ് എടുക്കും.'' ഞാൻ പറഞ്ഞു.

''ടീ നീ എന്നെ തല്ലി അല്ലെ.. ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്, ഇങ്ങനെ അനങ്ങാൻ പോലും പറ്റാതെ കിടക്കുന്നവന്റെ തീട്ടവും മൂത്രവും വൃത്തിയാക്കി ജീവിതം കളയാൻ എന്നെ കൊണ്ട് പറ്റില്ല. നീ ചെയ്യുമോ അങ്ങനെ..'' ഷാനു ദേഷ്യം കൊണ്ട് അലറി.

''ചെയ്യും.. ഇവനെന്റെ ജീവനാ. അവനു വേണ്ടി എന്റെ ജീവൻ കൊടുക്കാൻ പോലും ഞാൻ തയ്യാറാ.. നിന്നെപ്പോലൊരു നികൃഷ്ട ജീവിക്കു വേണ്ടിയാണല്ലോ പടച്ചോനെ ഞാൻ അവനെ തള്ളി പറഞ്ഞത് എന്ന് ആലോചിക്കുമ്പോ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുവാ.'' ഞാൻ പറഞ്ഞു.

''ഇതെല്ലാം പറയാൻ എളുപ്പം ആണ്. പ്രാക്ടിക്കൽ ആയി ചെയ്യുമ്പോളേ അതിന്റെ ബുദ്ധിമുട്ടു മനസ്സിലാവൂ..'' ഷാനു പറഞ്ഞു.

''നിനക്ക് പറ്റാത്ത കാര്യം മറ്റുള്ളവർക്കും പറ്റില്ല എന്ന് കരുതരുത്.'' ഞാൻ പറഞ്ഞു.

''എന്നാ നീ ചെയ്തോ.. ഷാദിനെ ശുശ്രൂഷിച്ചു നീ ജീവിതം തീർക്കു. എന്നെ അതിനു കിട്ടില്ല.'' ഷാനു പറഞ്ഞു.

''അതെങ്ങനെ നടക്കും നീ തന്നെ അല്ലെ അവരുടെ എഗ്രിമെന്റ് കയ്യിൽ വച്ചു ഷാദിനോട് ആമിയെ ഡിവോയ്‌സ്‌ ചെയ്യണമെന്ന് വാശി പിടിച്ചത്.'' സച്ചുവേട്ടൻ അത് പറഞ്ഞതും ഞാൻ ആകെ ഷോക് ആയി.

''അതെ ആമി ഇവള് ഷാദിനെ ഭീഷണിപ്പെടുത്തിയത് കാരണമാ അവന് അന്ന് നിന്നോട് അങ്ങനൊക്കെ സംസാരിച്ചേ.'' എന്നും പറഞ്ഞു പ്രവീണേട്ടനും മറ്റുള്ളവരും ഷാനു ഷാദിനോട് ഞങ്ങളെ ജയിലിൽ ആകുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയതൊക്കെ പറഞ്ഞു. എല്ലാം കേട്ടു ഞാൻ ആകെ തരിച്ചു നിന്നു. ഇവൾക്ക് വേണ്ടിയാണല്ലോ പടച്ചോനെ ഞാൻ ഷാദിനോട് അങ്ങനൊക്കെ പറഞ്ഞെ.

അപ്പോഴാണ് വാതിൽ തുറന്നു ഷാനുവിന്റെ ഉപ്പയും അന്ന് വന്ന കസിൻ നിസാറും വന്നത്.
അവരുടെ മുഖത്തു ആകെപ്പാടെ നിരാശയായിരുന്നു.

''അങ്കിൾ നിങ്ങളെങ്കിലും ഷാനുവിനോട് പറഞ്ഞു കൊടുക്ക്. ഈ സമയത്തല്ലേ ഷാനു ഷാദിന്റെ കൂടെ വേണ്ടത്.'' ചാരു പറഞ്ഞു.

''അതെ മോളെ നീ അവന്റെ കൂടെ വേണം. നിന്റെ സാമീപ്യം അവന് ആഗ്രഹിക്കുന്നുണ്ടാവും.'' ഷാനുവിന്റെ ഉപ്പ പറഞ്ഞു.

''ഉപ്പാ നിങ്ങളൊന്നും പറയണ്ട, ഇങ്ങനെ ശവം പോലെ കിടക്കുന്ന ഒരാളെ നോക്കി ജീവിക്കാൻ എനിക്ക് പറ്റില്ല.'' ഷാനു പറഞ്ഞു. ഇവളെന്റെ കൈ കൊണ്ട് തന്നെ ചാവും.

''മോളെ അങ്ങനെ പറയല്ലേ, നമുക്കൊരു ഹോം നഴ്സിനെ വെക്കാലോ..'' ഷാനുവിന്റെ ഉപ്പ പറഞ്ഞു.

''അതെ ഇവനെ നോക്കാൻ നമുക്ക് ആളെ ആക്കാം. നിങ്ങളെ കല്യാണം കഴിഞ്ഞു കിട്ടിയാ മതി.'' നിസാറാണത് പറഞ്ഞത്.

''കൊള്ളാം നാട്ടിൽ പോയി ഷാദിന്റെ വീടൊക്കെ അന്വേഷിച്ചു കണ്ടു പിടിച്ചതിനു ശേഷമല്ലേ ഈ സ്നേഹമൊക്കെ. അവന്റെ സ്വത്തിനു വേണ്ടി എന്റെ ജീവിതം ബലി കഴിക്കാൻ ഞാൻ സമ്മതിക്കില്ല. ആവശ്യത്തിൽ കൂടുത്താൽ നമ്മളെടുത്തില്ലേ. '' ഷാനു പറഞ്ഞു..

''പിന്നെ ദാ ഇവളെ കണ്ടിട്ടാ നിങ്ങള് തുള്ളുന്നത് എന്ന് എനിക്കറിയാം. അതിനു  വേണ്ടി ഞാൻ എന്റെ ജീവിതം കളയില്ല.'' ഷാനു എന്നെ കാണിച്ചു കൊണ്ട് ആ നിസാറിനോട് പറഞ്ഞു. ഞങ്ങളെല്ലാവരും ഷോക്കായി അയാളെ നോക്കി. അയാളെ മുഖം ദേഷ്യം കാരണം ചുവന്നു

''ഷാനു നീ എന്തൊക്കെയാ പറയുന്നതെന്നു ബോധം ഉണ്ടോ നിനക്ക്. അതെങ്ങനെയാ ദേഷ്യം കേറിയാ പിന്നെ കണ്ണ് കാണില്ലല്ലോ.'' ഷാനുവിന്റെ ഉപ്പ പറഞ്ഞു.

''ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്. ഇവരെ ഡിവോയ്‌സ്‌ കഴിഞ്ഞാൽ എങ്ങനെയും ആമിയെ കെട്ടാനായിരുന്നില്ലേ നിസാർക്കാന്റെ ഉദ്ദേശം.'' ഷാനു ദേഷ്യം കാരണം വിറക്കുകയായിരുന്നു. അവൾക്കു കുറച്ചു വട്ടുണ്ടോ എന്ന് പോലും എനിക്ക് തോന്നി. മുമ്ബ് ഞാൻ ഇങ്ങനൊക്കെ കണ്ടത് ഷെസിനെയാണ്.

''ടീ മിണ്ടാതെ നിന്നോ.. കണ്ണും മൂക്കും ഇല്ലാണ്ട് ഓരോന്ന് പറയാൻ നിക്കണ്ട.'' നിസാർ ആണ്.

''ആ എനിക്കിപ്പോ കണ്ണ് കാണുന്നില്ല. നിങ്ങള് ഞാൻ പറഞ്ഞ പേപ്പേഴ്സ് കൊണ്ട് വന്നിട്ടുണ്ടോ. ഡോക്ടർ ഇവൻ തളർന്നു എന്ന് പറഞ്ഞപ്പോ തന്നെ ഞാൻ നിങ്ങളെ വിളിച്ചു ഫയൽ വക്കീലിന്റെ കയ്യിൽ നിന്നും കൊണ്ട് വരാൻ പറഞ്ഞത് എനിക്കിവനെ നോക്കാൻ വയ്യാത്തത് കൊണ്ടാ.. '' ഷാനു അവളെ ഉപ്പാനോട് ചോദിച്ചു.

അയാള് മടിച്ചു മടിച്ചു രണ്ടു ഫയൽ ഷാനുവിന്റെ കയ്യിൽ കൊടുത്തു. അവളതു തുറന്നു നോക്കി. 
എന്നിട്ടു എന്റെ നേരെ വന്നു. 

''ദാ ഇത് എഗ്രിമെന്റ് പേപ്പർ, പിന്നെ ഇത് നിങ്ങള് രണ്ടുപേരും ഒപ്പിട്ട ഡിവോയ്‌സ്‌ പേപ്പർ.. ഞാൻ എന്റെ കസിന്റെ കയ്യിൽ നിന്നും വാങ്ങിയതാണ്. കീറിക്കളയുവോ കത്തിച്ചു കളയുവോ, എന്ത് വേണേലും ചെയ്യാം. എന്നിട്ടു അവനെ നോക്കുകയോ കൊല്ലുകയോ എന്ത് വേണേലും ആയിക്കോ. എന്നെ വെറുതെ വിട്ടേക്ക്.'' എന്നും പറഞ്ഞു എന്റെ നേരെ നോക്കി കൈകൂപ്പി.

ഞാൻ ആ പേപ്പേഴ്സ് കയ്യിൽ പിടിച്ചു നിക്കുമ്പോ സച്ചുവേട്ടൻ വന്നു അത് വാങ്ങി. തുറന്നു നോക്കി എല്ലാം ശരിയാണെന്നു ഉറപ്പു വരുത്തി. എന്നിട്ടു ഷാദിന്റെ അരികിലേക്ക് പോയി.

''ഷാദ് നോക്കെടാ നീ ആഗ്രഹിച്ച പോലെ പേപ്പേഴ്സ് നമ്മക്ക് കിട്ടി. ഇനി ആമിയെ നിന്നിൽ നിന്നും ആർക്കും പിരിക്കാൻ പറ്റില്ല. എഴുന്നേൽക്കേടാ..'' എന്നും പറഞ്ഞു സച്ചുവേട്ടൻ കരഞ്ഞു.

അപ്പൊ ദാ ആ കൊരങ്ങൻ എണീറ്റ് ഇരിക്കുന്നു. ഞങ്ങളെല്ലാവരും ഷാദിനെ തന്നെ നോക്കി. അവൻ എണീറ്റ് ഇരുന്നു ഞങ്ങളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.

''ഷാദ്, ഡാ നീ എണീറ്റോ.. നിനക്കൊന്നും പറ്റിയില്ലേ..'' സച്ചുവേട്ടൻ അത്ഭുതത്തോടെ ചോദിച്ചു.

''നീ വിളിച്ച എനിക്ക് എണീക്കാതിരിക്കാൻ പറ്റോ മുത്തേ.. പിന്നെ എനിക്കൊന്നും പറ്റാത്തതിലാണോ നിനക്ക് സങ്കടം.'' എന്നും ചോദിച്ചു ഷാദ് സച്ചുവേട്ടനെ നോക്കി കണ്ണിറുക്കി കാണിച്ചു.

''ഷാദ് നിനക്കൊന്നും പറ്റിയില്ലേ.. ഞാൻ ആകെ പേടിച്ചു പോയി.'' എന്നും പറഞ്ഞു ഷാനു അവനെ പോയി കെട്ടിപ്പിടിച്ചു. എല്ലാരും ദേഷ്യത്തോടെ അവളെ നോക്കി. ഓന്തിനെക്കാളും കഷ്ടമാണ് ഇവൾ. ഒരു സെക്കന്റ് കൊണ്ട് സ്വഭാവം മാറി.

''മോളെ ഷാനൂ നീ പേടിച്ചോ.. ഇതൊക്കെ വെറും നമ്പർ അല്ലെ..'' എന്നും പറഞ്ഞു ഷാദ് ഷാനുവിനെ മാറ്റി നിർത്തി. 

''എനിക്കറിയാരുന്നു ഞാൻ പോവുമെന്ന് പറഞ്ഞാൽ നീ എണീക്കുമെന്നു, അതാ ഞാൻ അങ്ങനൊക്കെ അഭിനയിച്ചേ..'' മുപ്പത്തിരണ്ട് പല്ലും കാണിച്ചു ഷാനു പറയുന്നത് കേട്ടതും എല്ലാരും വാ പൊളിച്ചു നിന്നു പോയി. എന്തിനു അവളെ ഉപ്പ പോലും അവളെ നോക്കാ.

''ആണോ മുത്തേ.. എനിക്കറിയാലോ നിന്നെ. നീ ഇങ്ങോട്ടു നീങ്ങി നിന്നെ..'' എന്നും പറഞ്ഞു ഷാദ് ഷാനുവിനെ പിടിച്ചു മുന്നിൽ നിർത്തി. അതൊക്കെ കണ്ടപ്പോ എനിക്കാകെ സങ്കടം ആയി. ഞാൻ വേഗം പുറത്തേക്കു നടക്കാൻ പോയി. 

അപ്പോഴാ പിറകിൽ നിന്നും ഒരടി പൊട്ടിയ ശബ്ദം കേട്ടത്. നോക്കിയപ്പോ ഷാനു കവിളിൽ കൈവച്ചു നിക്കുന്നു. ഷാദിന്റെ മുഖമൊക്കെ ദേഷ്യം കാരണം ചുവന്നിട്ടുണ്ട്.

''അഭിനയം, ഇതല്ലെടീ മുന്നേ നീ കാണിച്ചതാ അഭിനയം. എന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞതാ അഭിനയം.'' എന്നും പറഞ്ഞു ഷാദ് അലറി.

''മോനെ അവൾക്കു ഒരു തെറ്റ് പറ്റിപ്പോയതാ, നീയല്ലേ അവളോട്‌ ക്ഷമിക്കേണ്ടത്.'' ഷാനൂന്റെ ഉപ്പ പറഞ്ഞു.

''അല്ല തെറ്റ് പറ്റിയത് നിങ്ങൾക്കാ, മോളെ മര്യാദക്ക് വളർത്താത്തതിന്. അവളുടെ വാശിക്ക് നശിക്കാൻ പോയത് ഞങ്ങളെ ജീവിതമാ.'' ഷാദ് പറഞ്ഞു.

''അവൾക്കു ഒരവസരം കൂടി കൊടുക്കണം..'' നിസാർ ആണ്.

''ആഹ് കൊടുക്കാലോ, അതിനു മുന്നേ   നിങ്ങളോടെന്തോ പറയാൻ ഉണ്ടായിരുന്നു.'' എന്ന് ഷാദ് പറഞ്ഞതും നിസാർ അവന്റെ മുന്നിലേക്ക് പോയി.

''എന്താ..'' അയാൾ ചോദിച്ചു. അത് പിന്നെ എന്നും പറഞ്ഞു ഷാദ് അയാളെ മോന്ത നോക്കി ഒന്ന് പൊട്ടിച്ചു. ഐവാ, അയാൾക്കൊന്നു പൊട്ടിക്കണമെന്നു ഇപ്പൊ വിചാരിച്ചേ ഉള്ളൂ. നിസാർ കവിളിൽ കയ്യും വെച്ച് രൂക്ഷമായി ഷാദിനെ നോക്കി.

''ഇത് എന്തിനാണെന്നാവും അല്ലെ.. വേറൊന്നിനും അല്ല അന്ന് ആമിയെ നോക്കി ചോര കുടിച്ചതിനു, പിന്നെ അവളെ കല്യാണം കഴിക്കണം എന്നും പറഞ്ഞു എന്റെ അടുത്ത് വന്നതിന്.'' ഷാദ് പറഞ്ഞു.

''ഇനി എന്ത് കാണാൻ നിക്കാ, ഇറങ്ങിപ്പോ എല്ലാം.'' ഷാദ് അലറിയതും മൂന്നാളും പോയ വഴി പുല്ലു പോലും മുളക്കില്ല. അല്ലെങ്കിലും ടൈൽസിൽ എങ്ങനെയാ പുല്ലു മുളക്കാ അല്ലെ. 

അവര് പോയതും ഞങ്ങൾ എല്ലാരും ഷാദിനെ നോക്കി. സച്ചുവേട്ടൻ അവന്റെ അടുത്തേക്ക് പോയി അവനെത്തന്നെ നോക്കി. ഷാദ് സച്ചു ഏട്ടനെ കെട്ടിപ്പിടിക്കാൻ പോയതും ഏട്ടൻ തട്ടി മാറ്റി. എന്നിട്ടു മുഖം അടച്ചു പൊട്ടിച്ചു. ഇന്നെന്താ വിഷു ആണോ മൊത്തം പൊട്ടിക്കൽ ആണല്ലോ.

എന്നിട്ടു സച്ചുവേട്ടൻ ഷാദിനെ കെട്ടിപ്പിടിച്ചു. ''എന്തിനാടാ ഇതൊക്കെ ചെയ്തേ.. ഞങ്ങളെത്രെ ടെൻഷൻ അടിച്ചു. ഞങ്ങളോടെങ്കിലും ഒന്ന് പറയാരുന്നില്ലേ..'' സച്ചുവേട്ടൻ ചോദിച്ചു.

''സത്യം പറയാലോ, സക്‌സസ് ആവുമെന്ന് ഒരുറപ്പും ഇല്ലായിരുന്നു. ഇന്നലെ ബോധം വന്നപ്പോ വിജി സാർ ആയിരുന്നു മുന്നിൽ. എനിക്ക് കുഴപ്പം ഒന്നുമില്ല എന്ന് പറഞ്ഞപ്പോ  ചെറിയൊരു ഐഡിയ തോന്നി അങ്ങനെ ചെയ്തതാ. 

പെട്ടെന്ന് ഷാനു സമ്മതിക്കുമെന്നു ഞാൻ വിചാരിച്ചേ ഇല്ല. ഒരു രണ്ടു മൂന്നു ദിവസമെങ്കിലും ഇങ്ങനെ കിടക്കേണ്ടി വരുമെന്ന കരുതിയത്. എല്ലാം പടച്ചോനെ അനുഗ്രഹമാ. ഇല്ലെങ്കിൽ ഇന്നലെ കാർ ആക്സിഡന്റ് ആവേം ഇങ്ങനൊക്കെ നടക്കേം ചെയ്യോ..'' ഷാദ് പറഞ്ഞു.

''എന്നാലും ഇതിത്തിരി കൂടിപ്പോയി. കണ്ടില്ലെടാ ഇുരെ ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല.'' എന്നെ കാണിച്ചു പ്രവീണേട്ടൻ പറഞ്ഞു. അപ്പൊ ഷാദ് എന്നെ നോക്കി എന്നിട്ടു മുഖം തിരിച്ചു കളഞ്ഞു. എനിക്കാകെ സങ്കടം വന്നു.

''എന്നെ കാണണ്ട എന്ന് പറഞ്ഞതല്ലേ.. പിന്നെ എന്തിനാ ഇപ്പൊ വന്നേ, മരിച്ചിട്ടില്ല..'' എന്ന് ഷാദ് പറഞ്ഞതും ഓടിപ്പോയി അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ആദ്യം തട്ടിമാറ്റാൻ നോക്കിയെങ്കിലും ഞാൻ വിടാതെ പിടിച്ചപ്പോ പിന്നെ അനങ്ങാതെ നിന്നു.

''നീയെന്താടീ കരുതിയെ പോവാൻ പറഞ്ഞാൽഅങ്ങ് പോവുമെന്നോ.. അങ്ങനൊന്നും നിന്നെ ഞാൻ വിടില്ല മോളെ.. നിന്നേം കൊണ്ടേ ഞാൻ പോവൂ..'' എന്നും പറഞ്ഞു ഷാദ് എന്നെ ഇറുക്കെപ്പിടിച്ചു. ഞാൻ മുഖം പൊക്കി നോക്കിയപ്പോ ആ കൊരങ്ങൻ കണ്ണിറുക്കി കാണിച്ചു. ഞാൻ അവനു നല്ലോണം തല്ലും പിച്ചുമൊക്കെ കൊടുത്തു. അപ്പോളേക്കും നമ്മളെ ടീമ്സും വന്ന് അവനെ പഞ്ഞിക്കിടാൻ തുടങ്ങി.

''വിട് ജന്തുക്കളെ.. തളർന്നുപോയി എന്ന് പറഞ്ഞതെ ഉള്ളൂ കള്ളം ബാക്കി ഈ കാണുന്ന കെട്ടൊക്കെ ഒറിജിനലാ..'' ഷാദ് കയ്യിലേയും തലയിലെയും കേട്ടു കാണിച്ചു പറഞ്ഞു.

''എന്താ ഇവിടെ, ഷാദ് നീ എന്റെ അനിയനെ പോലെ ആയതു കൊണ്ടാ ഇന്നലെ നീ അങ്ങനൊക്കെ പറഞ്ഞപ്പോ ഞാൻ ഹെല്പ് ചെയ്തത്. അജിത് ഡോക്ടറെ ഓരോന്ന് പറഞ്ഞു സമ്മതിപ്പിക്കാൻ ഞാൻ പെട്ട പാട് എനിക്കെ അറിയൂ. 

പക്ഷെ നിന്നോട് പറഞ്ഞതല്ലേ തലയ്ക്കു പൊട്ടലുണ്ടെന്നു, ഒരാഴ്ച നല്ല റസ്റ്റ് വേണം. എന്നിട്ടാണോ ഈ കളി ഒക്കെ..'' വിജി സർ നല്ലോണം ദേഷ്യപ്പെട്ടു. അത് കേട്ടതും എല്ലാരും കൂടി ഷാദിനെ പിടിച്ചു കട്ടിലിൽ കിടത്തി. 

''അയ്യോ സോറി സാർ ഞങ്ങൾ കരുതി മൊത്തം ഡ്രാമ ആണെന്ന്. '' സച്ചുവേട്ടൻ പറഞ്ഞു.

''പോട്ടെ, നല്ലോണം കെയർ ചെയ്യണം. കൈ ചെറിയൊരു വീക്കം ഉണ്ട്. എവിടേലും  അടിച്ചതിന്റെ ആവും. പിന്നെ നടുവിനും ചെറിയ നീർക്കെട്ടുണ്ട്. വീട്ടിലെത്തിയാൽ ചൂട് പിടിക്കണം. പിന്നെ മുറിവ് നനയാതെ ശ്രദ്ധിക്കണം ചൂട് പിടിക്കുമ്പോ. ഇന്ന് വൈകുന്നേരം നോക്കീട്ടു ഡിച്ചാർജ് ചെയ്യാം.'' എന്നും പറഞ്ഞു വിജി സാർ പോയി.

പിന്നെ ഷാദിനെ ഫുൾ ശുശ്രൂഷ ആയിരുന്നു. കുറച്ചു കഴിഞ്ഞു ബാക്കി എല്ലാരും പോയി. ഞാൻ ലീവാണെന്നു പറയാൻ പറഞ്ഞപ്പോ പ്രവീണേട്ടൻ പറഞ്ഞു ഇന്ന് ലീവ് പറയണ്ട. നാളെ തൊട്ടു ഒരാഴ്ച ലീവ് അല്ലെ എന്ന്. ഇടയ്ക്കു ലാബിൽ പോയി ഒന്ന് തല കാണിച്ചു വരാനും പറഞ്ഞു.

എല്ലാരും പോയപ്പോ ഞാൻ പോയി റൂമിന്റെ ഡോർ അടച്ചിട്ടു വന്നു. ഷാദ് എന്നെ തന്നെ നോക്കി കിടക്കുകയായിരുന്നു. ഞാൻ എന്തെ എന്ന് ചോദിച്ചപ്പോ ഒന്നുമില്ല എന്ന് കണ്ണടച്ച് കാണിച്ചു. ഞാൻ ആ ബെഡിന്റെ അരികിൽ കസേരയിട്ട് ഇരുന്നു. 

''എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ഷാദ്.'' എന്ന് ഞാൻ പറഞ്ഞതും ആ ജന്തു എന്റെ കൈ പിടിച്ചു വലിച്ചു കടിച്ചു.

''ആഹ് ഡ്രാക്കുളേ, എന്തിനാ കടിച്ചെ.'' ഞാൻ കൈ തടവിക്കൊണ്ട് ചോദിച്ചു.

''നീയല്ലേ പറഞ്ഞെ നിനക്ക് വിശ്വാസം വരുന്നില്ല എന്ന്.. ഇപ്പൊ വിശ്വാസം ആയോ..'' എന്നും ചോദിച്ചു പിരികം പൊക്കി കളിക്കാ ആ കോന്തൻ. ഞാൻ അവനെ നോക്കിപ്പേടിപ്പിച്ചു.

''എനിക്ക് നല്ലോണം വേദന എടുത്തു'' എന്നും പറഞ്ഞു നല്ല കുത്തു കൊടുക്കാൻ തുടങ്ങി കൈക്ക്. അപ്പോ ഷാദ് എന്റെ കൈ പിടിച്ചു വലിച്ചു. ദേ പോയികിടക്കുന്നു അവന്റെ നെഞ്ചിൽ.

എന്തോ എണീക്കാൻ തോന്നിയില്ല അവിടെ തന്നെ കിടന്നു ഒരു കൈ കൊണ്ട് അവനെ ചുറ്റിപ്പിടിച്ചു.. ഷാദ് എന്റെ മുടിയിലൂടെ മെല്ലെ തലോടി.

''ആമി നിനക്കു വിഷമം ആയോ ഞാൻ അന്ന് അങ്ങനൊക്കെ പറഞ്ഞപ്പോ.. സോറി.'' അത് പറയുമ്പോ ഷാദിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. നോക്കിയപ്പോ അവന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.

''അയ്യേ എന്താ ഇത് ഷാദ്.. എനിക്ക് ഒരു വിഷമവും തോന്നിയില്ല.'' എന്ന് പറഞ്ഞു അവന്റെ കണ്ണ് തുടച്ചു കൊടുത്തു.

''ആ അത് കൊണ്ടാണല്ലോ ഇപ്പൊ നിന്റെ കണ്ണ് നിറഞ്ഞതു.'' എന്ന് പറഞ്ഞു ഷാദ് എന്റെ കണ്ണ് തുടച്ചു.

''സത്യം പറഞ്ഞാ ഭയങ്കര സങ്കടം ആയി. ഷാദ് അങ്ങനൊക്കെ പറഞ്ഞപ്പോ, എന്തോ.. അപ്പൊ തന്നെ മരിച്ചുപോയാൽ മതിയെന്ന്..'' മുഴുവനാക്കാൻ പറ്റാതെ ഞാൻ കരഞ്ഞുപോയി. അപ്പൊ അവൻ എണീറ്റിരുന്നു എന്നെ ചേർത്ത് പിടിച്ചു. 

''സോറി ആമി എനിക്കറിയാം നിനക്കൊത്തിരി സങ്കടമായിക്കാണുമെന്നു. പക്ഷെ എനിക്ക് വേറെ വഴി ഇല്ലായിരുന്നു. ഇനി ഒരിക്കലും അങ്ങനൊന്നും ഉണ്ടാവില്ല.'' എന്ന് പറഞ്ഞു ഷാദ് എന്നെ സമാധാനിപ്പിച്ചു.

''ഷാദ് ഞാനും സോറി പറയുന്നു. ഷാനു വിളിച്ചു ഞാൻ കാരണം ആണ് ഷാദ് അവളെ സ്നേഹിക്കാത്തതെന്നും ഷാദിനെ എന്നിൽ നിന്നും അകറ്റണം എന്നൊക്കെ പറഞ്ഞപ്പോ എന്റെ മുന്നിൽ വേറെ വഴിയൊന്നും ഇല്ലായിരുന്നു. അത് കൊണ്ടാ ഞാൻ അങ്ങനൊക്കെ പറഞ്ഞെ. പക്ഷെ അത് കാരണം ഷാദിന് ആക്സിഡന്റ് ആവുമെന്ന് ഞാൻ കരുതിയെ ഇല്ല.'' എന്ന് പറഞ്ഞു ഞാൻ വീണ്ടും കരഞ്ഞുപോയി.

''ഏയ് അതുകൊണ്ടൊന്നും അല്ല, ആ #$#@@#$മോൾ ഞാൻ ഡ്രൈവ് ചെയ്യുമ്പോ വിളിച്ചിരുന്നു. അവളുടെ വർത്തമാനവും പിന്നെ നീ പറഞ്ഞതുമൊക്കെ ഓർത്തപ്പോ എന്തോ കണ്ണ് നിറഞ്ഞു ആകെ പ്രാന്തായി പോയി. അപ്പോള റോങ്ങ് ആയി ഒരു വണ്ടി ഓവർടേക്ക് ചെയ്തേ. വണ്ടി കയ്യിൽ നിന്നും പോയി. ഭാഗ്യം കൂടുതൽ ഒന്നും പറ്റിയില്ല. കണ്ണടയുമ്പോളും നിന്റെ കരഞ്ഞ മുഖമായിരുന്നു കണ്ണ് നിറയെ.'' എന്നും പറഞ്ഞു ഷാദ് എന്നെ കൂടുതൽ ചേർത്ത് പിടിച്ചു എന്റെ മുഖത്തേക്ക് നോക്കി.

ഞങ്ങടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു. കുറെ നേരം കണ്ണും കണ്ണും നോക്കി ഇരുന്നു. പെട്ടെന്ന് ഷാദിന്റെ നോട്ടം കണ്ടപ്പോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി. അപ്പൊ തന്നെ മുഖവും കൊണ്ട് അടുത്തേക്ക് വന്നപ്പോ ഉറപ്പായി അതെന്റെ തോന്നൽ അല്ല എന്ന്. ഞാൻ വേഗം മാറാൻ നോക്കിയെങ്കിലും ആ കൊരങ്ങൻ വിട്ടില്ല. ഞാൻ കണ്ണും പൂട്ടി നിന്നു. അവന്റെ ശ്വാസം എന്റെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. 

പെട്ടെന്നാണ് ആരോ ഡോർ തുറക്കുന്ന ശബ്ദം കേട്ടത്. ഷാദിന്റെ കൈകൾ അയഞ്ഞു. ഞാൻ വേഗം എണീറ്റ് മാറി. അപ്പോളേക്കും ഡോർ തുറന്നു ആള് അകത്തു കേറിയിരുന്നു. ഷാദിനെ നോക്കിയപ്പോ അവൻ പല്ലു കടിച്ചു പിടിച്ചു ദേഷ്യം അടക്കുന്നുണ്ട്. എനിക്ക് ചിരി വന്നു.

അപ്പോഴാ ഒരു പെൺകുട്ടി ഓടി വന്നു ഷാദിനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങിയെ. ദേ അടുത്തത്, ഒന്ന് പോയാൽ അപ്പൊ അടുത്തത് വരും എന്റെ മനസ്സമാധാനം കളയാൻ. ഇവനാരാ ഷാറൂക്കാനോ  കണ്ട പെൺപിള്ളേരൊക്കെ പിന്നാലെ വരാൻ. ഞാൻ ദേഷ്യത്തോടെ ഷാദിനെ നോക്കി. അപ്പൊ ആ കൊരങ്ങൻ എന്നെ നോക്കി ഇളിച്ചിട്ടു ആ പെൺകുട്ടിയെ കെട്ടിപ്പിടിച്ചു സമാധാനിപ്പിക്കാൻ തുടങ്ങി.

@@@@@@@@@@@@@@@@@@@@@@@

ആമി പറഞ്ഞതൊക്കെ ഓർത്തു ഡ്രൈവ് ചെയ്യുമ്പോളാ ഫോൺ അടിച്ചേ. നോക്കിയപ്പോ ഷാനു, എടുത്തപ്പോ തന്നെ അവളെ ഒലക്കമേലെ വർത്താനം. ദേഷ്യം കാരണം വണ്ടി ആക്സിഡന്റ് ആയി. കണ്ണ് തുറക്കുമ്പോ മുന്നിൽ വിജി സാർ ആയിരുന്നു.

കാര്യമായി ഒന്നും പറ്റിയില്ല തലയിലും കയ്യിലും പരിക്കുണ്ട് എന്ന് പറഞ്ഞു. സാറിന്റെ അടുത്ത് ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു. അപ്പൊ ആള് എന്നെ സഹായിക്കാം എന്ന് പറഞ്ഞു. അതിന്റെ ഉള്ളിൽ കിടക്കുമ്പോൾ വല്ലാത്ത ഫീൽ ആയിരുന്നു.

റൂമിലെത്തിയപ്പോ ഷാനുവിനെ കണ്ടതും കലി കേറി. ആമി കരഞ്ഞു കൊണ്ട് നിക്കുന്നത് ഞാൻ കണ്ടു. പിന്നെ ഷാനുവിന്റെ വായിൽ നിന്നും വന്നതൊക്കെ കേട്ടപ്പോ എടുത്തു കിണറ്റിൽ എറിയാനാ തോന്നിയെ. എന്നെ ശവം എന്ന് പറഞ്ഞതും ആമി അവളെ തല്ലി. അത് കണ്ടപ്പോ എണീറ്റ് വിസിലടിക്കാനാ തോന്നി പിന്നെ ഞാൻ എണീറ്റാൽ എല്ലാത്തിനും ഒരു തീരുമാനം ആവും എന്നുള്ളത് കാരണം ഞാനൊന്നും മിണ്ടാതെ കിടന്നു.

പിന്നെ അവളെ ഉപ്പാന്റെ കയ്യിൽ നിന്നും പേപ്പർസോക്കെ വാങ്ങി സച്ചു എന്റെ അടുത്ത് വന്നപ്പോ എണീക്കാതെ പറ്റിയില്ല. അപ്പൊ ദേ ആ ജന്തു വീണ്ടും അഭിനയം കൊണ്ട് വരുന്നു. നല്ല പോലെ ഒന്ന് പൊട്ടിച്ചു. ആ നിസാറിനും ഒന്ന് കൊടുത്തു ആമിയെ നോക്കിയതിനു.

അവർ പോയ ശേഷം സച്ചു എനിക്കിട്ടും ഒന്ന് തന്നു. സാരമില്ല അവനെന്നോടുള്ള സ്നേഹം കൊണ്ടല്ലേ. പിന്നെ ആമി വന്നു കെട്ടിപ്പിടിച്ചപ്പോ വല്ലാത്ത ഒരു ഫീലിംഗ് ആയിരുന്നു. കൈ വിട്ടു പോയ കളിപ്പാട്ടം തിരിച്ചു കിട്ടിയ കുട്ടിയെ പോലെ ഉള്ള ഒരു അവസ്ഥ. 

തിരിച്ചു കെട്ടിപ്പിടിക്കണമെന്നൊക്കെ ഉണ്ടെങ്കിലും കുറച്ചു ജാഡ ഇട്ടു തള്ളി മാറ്റാൻ നോക്കി. അവള് പിടി വിടല്ലേ എന്ന് മനസ്സിൽ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. 

ഞാൻ എത്ര തള്ളി മാറ്റാൻ നോക്കിയിട്ടും അവൾ മാറിയില്ല, പിന്നെ തിരിച്ചും അവളെ ഇറുക്കെ പിടിച്ചു നിന്നു. പിന്നെ എല്ലാം കൂടി എന്നെ പൊങ്കാല ഇടാൻ തുടങ്ങിയപ്പോളാ വിജി സാർ വന്നേ. സാർ വന്നു ചൂടായപ്പോ എല്ലാരും ഡീസന്റ് ആയി. സാറിന് പിന്നാലെ അവരൊക്കെ ഡ്യൂട്ടിക്ക് പോയി.

ആമിക്കും ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞപ്പോളാ കൈക്കു നല്ല കടി കൊടുത്തേ. പിന്നെ അവള് ഞാൻ പറഞ്ഞതൊക്കെ ഓർത്തു കരഞ്ഞപ്പോ എനിക്കും സങ്കടം വന്നു. പിന്നെ എന്തൊക്കെയോ പറഞ്ഞു അവളെ സമാധാനിപ്പിച്ചു. അവളെ മുഖം നോക്കി നിന്നപ്പോ എന്റെ കൺട്രോൾ പോയി. പതിയെ അവളുടെ ചുണ്ടിലേക്കു അടുത്തതും ഏതോ ഒരു അലവലാതി ഡോർ തുറന്നു വന്നതും ഒരുമിച്ചായിരുന്നു.

നോക്കിയപ്പോ ആ അലവലാതി നമ്മളെ സ്വന്തം പെങ്ങള് ഷഹി ആയിരുന്നു. പെണ്ണ് ആകെ കരഞ്ഞു അലമ്പാക്കുന്നുണ്ട്. ആമിയെ നോക്കിയപ്പോ എന്നെ നോക്കിപ്പേടിപ്പിക്കുന്നു. വേറൊന്നും അല്ല ഷഹി ആരാണെന്നു അവൾക്കു മനസ്സിലായിട്ടില്ല. 

ഞാൻ എല്ലാരുടെയും ഫോട്ടോസ് കാണിച്ചു കൊടുത്തിട്ടുണ്ടെങ്കിലും അവൾക്കു മനസ്സിലായി കാണില്ല. എങ്ങനെ മനസ്സിലാവാനാ, ഈർക്കിലി പോലിരുന്ന പെണ്ണിപ്പൊ ഫുട്ബാൾ പോലെ ഉരുണ്ടിട്ടുണ്ട്. 

''അയ്യേ, എന്റെ മോളെന്തിനാ കരയുന്നെ എനിക്കൊന്നും പറ്റിയില്ലല്ലോ..'' ഞാൻ പറഞ്ഞു കൊണ്ട് അവളെ കണ്ണീർ തുടച്ചു കൊടുത്തു.

''ഞാൻ പേടിച്ചുപോയി..'' എന്നും പറഞ്ഞു അവള് വീണ്ടും എന്നെ കെട്ടിപ്പിടിച്ചു. അപ്പൊ ഒരുത്തീടെ മുഖം കാണണം, ഇപ്പൊ പൊട്ടും. വെറുതെ അല്ല ഈ പെൺപിള്ളേരൊക്കെ കുശുമ്പികളാണെന്നു പറയുന്നേ. ഇവളല്ലേ എന്നിട്ടു എന്നെ ഷാനുവിന് കൊടുക്കാൻ പോയത്. എനിക്കവളെ കളി കണ്ടു ചിരി വന്നു.

''ച്ചെ നീ കരച്ചില് നിർത്ത. ഈ സമയത്തു കരയാൻ പാടില്ലാ എന്ന് അറിയില്ലേ..'' ഞാൻ പറഞ്ഞു.

''ഞാൻ പറഞ്ഞതാ ഇക്കാ ഇവള് കേൾക്കണ്ടേ..'' എന്നും പറഞ്ഞു ജാസി കേറി വന്നു. അപ്പൊ ആമി അവനെ നോക്കി, പിന്നെ പുഞ്ചിരിച്ചു. കാരണം അവൾക്കു ജാസിയെ കണ്ടപ്പോ മനസിലായി അത് എന്റെ അളിയനാണെന്നു. അവന്റെ ഫോട്ടോ കണ്ടിട്ടുണ്ട്.

പിന്നെ ആമി നേരെ വന്നു ഷാനുവിനെ പിടിച്ചു എണീപ്പിച്ചു കസേരയിൽ ഇരുത്തി വെള്ളം കൊടുത്തു.

''എന്താ ഷഹനാ, ഈ സമയത്തു ഇങ്ങനെ സങ്കടപ്പെടാൻ പാടുണ്ടോ. ബി പി എങ്ങാനും കുറഞ്ഞാലോ..'' എന്നും പറഞ്ഞു അവളുടെ തലയിൽ തടവിക്കൊടുക്കാ. 

ഞാനാണെങ്കിൽ ഇത് കണ്ടു അന്തം വിട്ടിരിക്കാ. ഇത്ര നേരം ബലൂണ് പോലെ മുഖം വീർപ്പിച്ചു എന്റെ അനിയത്തിയെ നോക്കിയവൾ ഇപ്പൊ ശാന്തമായി ഒരു സഹോദരിയെ പോലെ അവളെ പരിചരിക്കുന്നു. ഷഹി അവളെ നോക്കി പുഞ്ചിരിച്ചു.

''അങ്ങനെ പറഞ്ഞു കൊടുക്ക് അമ്മായി.'' ജാസി പറഞ്ഞു.

''അയ്യോ എന്നെ അമ്മായി എന്നൊന്നും വിളിക്കണ്ട, ആമി എന്ന് വിളിച്ചോ.'' ആമി പറഞ്ഞതും അവര് രണ്ടാളും ഓകെ പറഞ്ഞു.

''ഞാൻ ആമിയെ കാണാനിരിക്കുവാരുന്നു. ഒരുപാട് നന്ദിയുണ്ട്. സിയൂത്ത പറഞ്ഞു ആമി കാരണമാണ് ഇക്കാക്കാന്റെ കാര്യങ്ങളൊക്കെ അവര് വിളിച്ചു ഞങ്ങളോട് പറഞ്ഞതെന്ന്. ഇപ്പൊ എല്ലാരും ഇങ്ങളെ കാണാൻ കാത്തു നിക്കാ.'' ഷഹി പറഞ്ഞ കേട്ട് ആമി ഒന്ന് പുഞ്ചിരിച്ചു.

പിന്നെ അവര് രണ്ടും കൂടി സംസാരിക്കാൻ തുടങ്ങി. ഞാനും ജാസിയും കത്തി അടിച്ചിരുന്നു. കുറച്ചു കഴിഞ്ഞു ഞാൻ റെസ്റ്റ് എടുക്കാത്ത കാരണം ആമി ജാസിയെയും ഷഹിയെയും ഓടിച്ചു വിട്ടു. ഇനി ഇങ്ങോട്ടു വരണ്ട ഫ്ലാറ്റിലേക്ക് വന്നാ മതി എന്നും പറഞ്ഞു.

അവര് പോയപ്പോ ഞാൻ മുഖം വീർപ്പിച്ചിരുന്നു.

''എന്താണാവോ മുഖത്തൊരു മ്ലാനത.'' ആമിയാണ്.

''നീ എന്തിനാ അവരെ ഓടിച്ച, പാവം എന്നോട് സംസാരിച്ചു കൊതി തീർന്നില്ല.'' ഞാൻ പറഞ്ഞു.

''ആ അത്ര സംസാരം ഒക്കെ മതി. ഇയാൾക്കു റസ്റ്റ് പറഞ്ഞിട്ടുള്ളതാ. കൂടാതെ ഷഹി ഇവിടെ അധിക സമയം നിക്കുന്നത് നല്ലതല്ല. എന്തൊക്കെ അസുഖങ്ങൾ കൊണ്ടാ ആൾക്കാരിവിടെ വരുന്നേ. വെറുതെ ഇവിടെ നിന്നു എന്തേലും അസുഖം വന്നാലോ. 

പിന്നെ അവൾ എത്ര നേരമായി ഇങ്ങനെ നടന്നു കളിക്കുന്നു, റസ്റ്റ് എടുക്കുന്നെ ഇല്ല. വെറുതെ കാലിൽ നീരൊക്കെ വരും. അതോണ്ടാ ഓടിച്ചെ.'' ആമി പറയുന്നതൊക്കെ കേട്ട് ഞാൻ അവളെ തന്നെ നോക്കി നിന്നു. ആദ്യായിട്ട് കാണുന്നതാണെങ്കിലും എന്റെ അനിയത്തിയെ എത്ര നന്നായിട്ടാ അവള് കെയർ ചെയ്യുന്നേ.

''ഹ്മ്മ് എന്താ നോക്കുന്നെ.'' ആമി എന്റെ മുന്നിലൂടെ കൈ ഓടിച്ചു കൊണ്ട് ചോദിച്ചു.

''ഒന്നുമില്ല മുത്തേ..'' എന്നും പറഞ്ഞു അവളെ കൈ പിടിച്ചു വലിക്കാൻ നോക്കിയെങ്കിലും പെണ്ണ് മാറിക്കളഞ്ഞു.

''ആ പൂതി മനസ്സിൽ വച്ചാ മതി. ആദ്യം മോൻ നല്ലോണം റസ്റ്റ് എടുക്കു. ഞാൻ ഒന്ന് ലാബിൽ പോയി വരാം.'' എന്നും പറഞ്ഞു അവളെന്നെ പിടിച്ചു ബെഡിൽ കിടത്തി പുറത്തേക്കു നടന്നു..

''പിന്നെ അടങ്ങി കിടന്നോണം.. ഇവിടുന്നു എണീറ്റാൽ എന്റെ വിധം മാറും..'' എന്നും പറഞ്ഞു എന്നെ നോക്കിപ്പേടിപ്പിച്ചു.

''അയ്യോ ഇല്ലേ..'' എന്നും പറഞ്ഞു ഞാൻ കൈ കൂപ്പിയതും അവളെന്റെ അടുത്ത് വന്നു പുതപ്പു പുതപ്പിച്ചു നെറ്റിയിൽ ഒരുമ്മ തന്നു. എന്റെ സാറേ സ്വർഗം കിട്ടിയ ഫീലായിരുന്നു എനിക്ക്.

@@@@@@@@@@@@@@@@@@@@@@@

ഞാൻ നേരെ ലാബിലേക്ക് പോയി. എല്ലാരും ഷാദിന് എങ്ങനെ ഉണ്ടെന്നൊക്കെ ചോദിച്ചു. ലാബിലേക്ക് നടക്കുന്ന വഴിയിലും എനിക്കിതു തന്നെ ആരുന്നു പണി. എല്ലാരും അവനെ പറ്റി തന്നെ ചോദിക്കാ. ലാബിലെത്തിയപ്പോ എല്ലാരും നല്ല തിരക്കിലാ. ഞാനും കുറച്ചു ഹെല്പ് ചെയ്‌തെങ്കിലും സച്ചുവേട്ടൻ ഷാദിന്റെ അടുത്ത് പോ എന്നും പറഞ്ഞു എന്നെ ഓടിച്ചു വിട്ടു. 

ഞാൻ തിരിച്ചു പോയപ്പോ ഷാദ് നല്ല ഉറക്കമാണ്. അപ്പോഴാണ് അമാനിക്ക വിളിച്ചത് കോൺഫെറെൻസ് കാൾ ആയിരുന്നു.   അക്കൂക്കയും അഫിക്കയും ശാമിക്കയും നജൂക്കയും ഉണ്ടായിരുന്നു.. എല്ലാരും നല്ല ചൂടിലായിരുന്നു. ഷാദിന്റെ ആക്‌സിഡന്റിന്റെ കാര്യം വിളിച്ചു പറയാതിരുന്നത് കൊണ്ട്. സച്ചുവേട്ടനെ വിളിച്ചപ്പോളാ അറിഞ്ഞത് എന്ന് പറഞ്ഞു. പിന്നെ രണ്ടു ദിവസം ഒളിവിൽ കഴിഞ്ഞതിനു ഉണ്ട് ദേഷ്യം. വയറു നിറച്ചു ചീത്ത കേട്ടപ്പോ സമാധാനം ആയി. കാലു പിടിച്ചു സോറി പറഞ്ഞപ്പോളാ നിർത്തിയെ. 

അവര് വരാമെന്നു പറഞ്ഞപ്പോ ഞാൻ വിലക്കി. വെള്ളിയാഴ്ച വന്നാ മതി എന്ന് ഞാൻ പറഞ്ഞു. ഷാദ് എണീറ്റാൽ അങ്ങോട്ട് വിളിക്കാമെന്നും പറഞ്ഞു ഫോൺ വച്ചു. പിന്നെ മെല്ലെ ഞാനും ഒരു ചെയർ എടുത്തു ഷാദിന്റെ അടുത്ത് പോയി കട്ടിലിൽ തല വച്ച് കിടന്നു. രണ്ടു മൂന്നു ദിവസമായി ഉറങ്ങാത്ത കൊണ്ടാവണം ഷാദിന്റെ കൈ എടുത്തു തലയിണ പോലെ വച്ച് കിടന്ന പാടെ ഞാൻ ഉറങ്ങിപ്പോയി. ആരോ തലയിൽ തലോടുന്ന പോലെ തോന്നിയപ്പോഴാ കണ്ണ് തുറന്നതു.

@@@@@@@@@@@@@@@@@@@@@@@

ആമി പോയപ്പോ മരുന്നിന്റെ ക്ഷീണം കാരണം ആണെന്ന് തോന്നുന്നു വേഗം ഉറങ്ങിപ്പോയി. പിന്നെ കണ്ണ് തുറന്നു നോക്കുമ്പോ ആമി അടുത്ത് കസേരയിൽ ഇരുന്നു ഉറങ്ങുന്നുണ്ട്. എന്റെ കൈ അവളുടെ കവിളോട് ചേർത്ത് വച്ചിട്ടുണ്ട്. കുറെ നേരം ആ മുഖം നോക്കി അങ്ങനെ ഇരുന്നു. ഞാൻ അവളോട് പറഞ്ഞ കാര്യങ്ങളൊക്കെ ഓർത്തപ്പോ എന്തോ വീണ്ടും സങ്കടം തോന്നി. പാവം നല്ല സങ്കടം ആയിക്കാണും. എന്റെ കണ്ണ് നിറഞ്ഞു. മെല്ലെ അവളുടെ തലയിൽ തലോടിയപ്പോ അവള് കണ്ണ് തുറന്നു.

''എന്താ ഷാദ് എന്തേലും വേണോ?? വേദനയോ മറ്റോ ഉണ്ടോ.. ഞാൻ ഡോക്ടറെ വിളിക്കാം.'' ആമി എന്റെ കണ്ണ് നിറഞ്ഞത് കണ്ടു പേടിയോടെ പറഞ്ഞു.

''ഏയ് ഒന്നൂല്ലെടാ, എന്തോ അന്നത്തെ കാര്യങ്ങൾ വീണ്ടും ഓർത്തു പോയി. നിന്നോട് പറഞ്ഞ കാര്യങ്ങളൊക്കെ ഓർമ്മ വരുമ്പോ വല്ലാത്ത സങ്കടം തോന്നുന്നു.'' ഞാൻ പറഞ്ഞു.

''ഏയ് അതൊക്കെ വിട് ഷാദ്. സത്യം പറഞ്ഞ ഷാദ് പറഞ്ഞതൊക്കെ കേട്ട് എല്ലാർക്കും ഞാൻ ഒരു ഭാരമാവും എന്നൊക്കെ തോന്നിയിരുന്നു. പക്ഷെ അത് തെറ്റാണെന്നു എന്റെ ഫ്രണ്ടസും എന്റെ ഇക്കാക്കമാരും തെളിയിച്ചു തന്നു. അവർക്കു ഞാൻ എന്ന് വച്ചാൽ ജീവനാണെന്നു മനസ്സിലായി. ഞാൻ ഇല്ലാതിരുന്ന രണ്ടു ദിവസം അവർ വേദനിച്ചതു തിരിച്ചു വന്നപ്പോ എനിക്ക് അവർ മനസ്സിലാക്കി തന്നു. അതോണ്ട് ഷാദ് പറഞ്ഞതൊക്കെ ഞാൻ പൊറുത്തിരിക്കുന്നു, പോരെ..'' എന്നും പറഞ്ഞു ആമി പുഞ്ചിരിച്ചു. 

''മതി, ഈ ചിരി മാത്രം കണ്ടാൽ മതി എനിക്ക്.'' എന്നും പറഞ്ഞു ഞാൻ അവളെ പിടിച്ചു എന്റെ അടുത്ത് കിടത്തി. അവള് വിടുവിക്കാൻ നോക്കിയെങ്കിലും ഞാൻ വിട്ടില്ല. 

''ഷാദ് കളിക്കല്ലേ ഡോർ അടച്ചിട്ടില്ല ആരെങ്കിലും വരും.'' ആമി എന്റെ കൈ വിടുവിക്കാൻ നോക്കികൊണ്ട്‌ പറഞ്ഞു.

''ഇപ്പൊ ആരും ഇങ്ങോട്ടു വരാൻ പോവുന്നില്ല മോളെ.. നീ അടങ്ങി കിടക്കു.'' എന്നും പറഞ്ഞു അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു. ഇപ്പൊ ആ മുഖമൊന്നു കാണണം, ചുവന്നു തുടുത്തു തക്കാളി പോലുണ്ട്..

''കയ്യും തലയും പൊട്ടിയാലെങ്കിലും കുറച്ചു അടങ്ങിക്കൂടെ.. ഹോസ്പിറ്റൽ ബെഡിലും റൊമാൻസിനു കുറവില്ല.'' ശബ്ദം കേട്ട് നോക്കിയപ്പോ ദേ നിക്കുന്നു സച്ചുവും ചാരുവും പ്രിയയും പ്രവീണും കൂടെ യാസിയും ഉണ്ട്. യാസിയുടെ മുഖം ഒരു കൊട്ടയുണ്ട്.

ആമി വേഗം എണീറ്റ് മാറി. ഞാൻ അവരെ നോക്കി നന്നായി ഒന്ന് ഇളിച്ചു കാണിച്ചു.

''എന്തിനാടാ ഇപ്പൊ ഇങ്ങോട്ടു എഴുന്നള്ളിയെ..'' ഞാൻ പല്ലു കടിച്ചോണ്ടു ചോദിച്ചു. ഒരുത്തി എന്നെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ട്.

''ഓ ഇപ്പൊ നമ്മളെ ഒന്നും പറ്റാതായി. യാസി നിന്നെ കാണാൻ വരുന്നു എന്ന് പറഞ്ഞപ്പോ കൂടെ വന്നതാ. തെറ്റായിപ്പോയി.'' സച്ചു പറഞ്ഞു.

''അതെന്നു , ഇപ്പൊ നമ്മള് വെറും കറിവേപ്പിലാസ്.. നമ്മളോടൊരു സ്നേഹവും ഇല്ല.'' പ്രവീൺ ആണ്.

''അങ്ങനെ പറയല്ലേ മുത്തേ.. നീ ഇങ്ങു വാ ഞാൻ നിന്നെ സ്നേഹിക്കാം.'' ഞാൻ പറഞ്ഞു.

''ഇപ്പൊ ആമിയെ സ്നേഹിച്ച പോലെ ആണെങ്കിൽ വേണ്ട മോനെ, അതിനെനിക്ക് വേറെ ആളുണ്ട്.'' എന്നും പറഞ്ഞു പ്രവീൺ പ്രിയയുടെ തോളിൽ കയ്യിട്ടു. ആമി എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്. വല്ല ആവശ്യവും ഉണ്ടായിരുന്നോ. അങ്ങോട്ട് ചോദിച്ചു വാങ്ങിയതല്ലേ അനുഭവിച്ചോ. ആകെ ചമ്മി നാറി. 

പക്ഷെ ഒരു സന്തോഷവും ഉണ്ട്. യാസി കണ്ടല്ലോ, മിനിഞ്ഞാന്ന് ഷഹിയുടെ റൂമിൽ വച്ചു അവൻ എന്നെ നല്ലോണം കളിയാക്കുന്നുണ്ടായിരുന്നു ആമിയുടെ പേരും പറഞ്ഞു. ഞങ്ങൾ തമ്മിൽ പിണങ്ങി എന്നാണ് അവൻ കരുതിയെ. ഇപ്പൊ ഒരു റിലാക്‌സേഷൻ ഒക്കെ തോന്നുന്നുണ്ട്.

പക്ഷെ അടുത്തതായി യാസി പറഞ്ഞ കാര്യം കേട്ട് ആ റിലാക്‌സേഷൻ ഒക്കെ കപ്പല് കേറി. ഞാൻ ആമിയെ നോക്കിയപ്പോ അവള് ആദ്യം യാസിയെ പേടിയോടെ നോക്കി. പിന്നെ എന്നെ നോക്കി. എന്റെ മുഖത്തെ കലിപ്പ് കണ്ടതും ഞാൻ ഈ നാട്ടുകാരിയെ അല്ല എന്ന രീതിയില് മോളിലോട്ടു നോക്കി നിക്കാ ചെയ്യുന്നേ. ബാക്കി ഫ്രണ്ടസും യാസിയെ ദേഷ്യത്തോടെ നോക്കുന്നുണ്ട്......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story