ഡിവോയ്‌സി: ഭാഗം 6

divoysi

രചന: റിഷാന നഫ്‌സൽ

ചാരു ദാ എണീറ്റ് ഓടുന്നു, നോക്കിയപ്പോ കൈ കഴുകാൻ പോയ ആ വവ്വാല് പ്രവീൺ പറഞ്ഞത് കേട്ടു. ആ ഷോക്കിൽ അവളുടെ കയ്യിലുണ്ടായിരുന്ന പ്ലേറ്റ് വീണു പൊട്ടി. അത്രേ ഉണ്ടായുള്ളൂ. പിന്നെ പ്രവീൺ പറഞ്ഞ കാര്യം കേട്ടപ്പോ ആ പ്ലേറ്റ് എന്റെ കയ്യിലുണ്ടായിരുന്നെങ്കിൽ, ഞാൻ അവന്റെ തല അടിച്ചു പൊട്ടിച്ചേനെ. വേറൊന്നുമല്ല ഞാനും ആ വവ്വാലും കല്യാണം കഴിക്കാൻ. അപ്പൊ ഞങ്ങൾ ഫാമിലി ആയല്ലോ. പിന്നെ വിസ ക്യാൻസൽ ചെയ്യാൻ ഒരു ചാൻസും ഇല്ല എന്നാണു ആ തെണ്ടി പറഞ്ഞത്. പക്ഷെ അവളെ കെട്ടുന്നതിലും ബേധം വല്ല മെട്രോക്കും തല വെക്കുന്നതാ. ''ആമി നീ ടെൻഷൻ ആവല്ലേ, പ്രവീണേട്ടൻ ഒരു വഴി പറഞ്ഞു തന്നതല്ലേ.. അത് ഇവൻ തന്നെ വേണം എന്ന് ഇല്ലല്ലോ. നമ്മക്ക് വേറെ ആരെയെങ്കിലും കല്യാണം കഴിക്കാം...'' ചാരു എന്നെ നോക്കി ഇളിച്ചോണ്ടു പറഞ്ഞു. ''കല്യാണമോ??? നിനക്കാ വാക്കെന്നോട് എങ്ങനെ പറയാൻ തോന്നി ചാരൂ...'' എന്നും പറഞ്ഞു ആ വവ്വാൽ നിന്ന് വിറക്കാണ് ചെയ്യുന്നത്. ഇവളെ എന്താ ഫ്രിഡ്ജിൽ വച്ചിരിക്കുവാണോ..

ഓ പേടിച്ചിട്ടാവും ആരെയെങ്കിലും കല്യാണം കഴിച്ചാൽ പിന്നെ തോന്നിയ പോലെ ജീവിക്കാൻ പറ്റില്ലല്ലോ. പിന്നെ ഇവളെ കെട്ടാൻ എന്റെ പട്ടി സമ്മതിക്കും. ''നീ ഇവിടെ ഇരിക്ക് അമ്മൂ... നമുക്ക് ആലോചിക്കാം..'' എന്നും പറഞ്ഞു സച്ചു അവളെ അവിടെ പിടിച്ചു ഇരുത്തി. ''വേറെ ഒന്നും ആലോചിച്ചിട്ട് കാര്യം ഇല്ല. ഇതല്ലാതെ വേറെ വഴി ഇല്ല. കാരണം ഇവരിൽ ഏതെങ്കിലും ഒരാൾ കല്യാണം കഴിച്ചാൽ ആ ആൾ നിങ്ങളെ ഫീൽഡിൽ ഉള്ളതാണേൽ ഇവിടെ ജോയിൻ ചെയ്യാം. ഇല്ലെങ്കിൽ രണ്ടാളേം പിരിച്ചു വിട്ടു വേറെ ആൾക്കാരെ നോക്കും. ഇപ്പോൾ തന്നെ അവർ വാക്കൻസി ആഡ് പ്രിന്റിങ്ങിനു കൊടുത്തു.'' പ്രവീൺ പറഞ്ഞു. ''ആഹ് ഇവളെ കെട്ടുന്നതിലും നല്ലതു വേറെ ജോലി നോക്കുന്നതാ..'' ഞാൻ അത് പറഞ്ഞതും ആ വവ്വാൽ എന്നെ ദേഷ്യത്തോടെ നോക്കി. ''അതെന്നെയാ എനിക്കും പറയാൻ ഉള്ളത്.''

എന്നും പറഞ്ഞു അവൾ അവിടുന്ന് എണീറ്റു. ''എനിക്ക് സാജൻ ഡോക്ടറെ കാണണം, കണ്ടിട്ട് വരാം..'' എന്നും പറഞ്ഞു ചാരുവിനെയും കൂട്ടി പോയി. ആ വവ്വാൽ ആദ്യം ആയാണ് എന്നോട് ഒരു മറുപടി പറയുന്നത്. ''നിങ്ങള് ഇങ്ങനെ പറഞ്ഞാലോ. നിനക്ക് പ്രാക്ടിക്കൽ ആയി ചിന്തിച്ചുകൂടെ ഷാദ്.'' സച്ചു പറഞ്ഞു. ''നീ തന്നെ ഇതെന്നോട് പറയണം. ഒരു കല്യാണം കഴിക്കാൻ അതും അവളെ.. അപ്പൊ എന്റെ ഷാനുവോ..'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ''എന്നാ നീ അവളെ കെട്ടടാ.. അപ്പൊ പ്രശ്നം തീരുമല്ലോ. അവളും ഈ ഹോസ്പിറ്റലിൽ തന്നെ അല്ലെ. നീ അവളെ വിളിച്ചു സംസാരിക്കു.'' പ്രവീൺ പറഞ്ഞു. സച്ചു എന്നെ ദേഷ്യത്തോടെ നോക്കി. എന്താന്നു അറിയില്ല സച്ചുവിന് ഷാനുവിനെ കാണുന്നതേ ഇഷ്ടമല്ല. ആഹ് ഏതായാലും അവളെ വിളിച്ചു നോക്കട്ടെ. ''എന്തായെടാ അവളെന്തു പറഞ്ഞു.'' സച്ചു ചോദിച്ചു.

''ടാ അവള് പോയിട്ട് രണ്ടു മാസം അല്ലെ ആയുള്ളൂ. ആറു മാസത്തെ ട്രെയിനിങ് പീരിയഡ് കഴിയാതെ ഇങ്ങോട്ടു വരാൻ പറ്റില്ല. പിന്നെ നിനക്കറിയാലോ അവളെ പപ്പയും മമ്മയും ഇതുവരെ സമ്മതിച്ചിട്ടില്ല.'' ഞാൻ പറഞ്ഞു. ''നിനക്ക് വട്ടാടാ, അവളിതുവരെ നിന്നെ അവളുടെ പാരന്റ്സിനു കാണിച്ചു കൊടുത്തോ,ഇല്ല. ഒരു നല്ല ഓഫർ വന്നപ്പോ നിന്നെ പുല്ലു പോലെ ഇട്ടിട്ടു പോയില്ലേ.. എന്നിട്ടും എപ്പോ നോക്കിയാലും ഒരു കാനൂ...'' സച്ചു ദേഷ്യത്തോടെ പറഞ്ഞു. ''ഡാ ഞാനാ അവളോട് പോവാൻ പറഞ്ഞത്.. അവള് പോവുന്നില്ലെന്നു പറഞ്ഞതാ..'' ഞാൻ പറഞ്ഞു. ''ഷഡ് വിജി സാർ ഈസ് കാളിങ് യു..'' നോക്കിയപ്പോ നമ്മളെ കെന്നി ആണ്, റിസെപ്ഷനിസ്റ്.. വിജീഷ് ഡോക്ടർ ഞങ്ങളെ ഇവിടുത്തെ കാർഡിയോളോജിസ്റ്റും. ''ഓ ഇവളെ കൊണ്ട് തോറ്റല്ലോ. ഷഡ് അല്ല ഷാദ് ആണെന്ന് എത്ര പറഞ്ഞാലും മനസിലാവില്ല...'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ''ഡാ അവള് ഫിലിപ്പീനി അല്ലെ. മലയാളം ഒന്നും വരില്ല. ഷഡ് അല്ലെ പറഞ്ഞുള്ളു അതിന്റൊരു അക്ഷരം മാറിയാലുള്ള അവസ്ഥ അറിയാലോ.'' സച്ചു പറഞ്ഞു ചിരിച്ചു.. '

'പോടാ ഡാഷേ... നിനക്ക് ഞാൻ തിരിച്ചു വന്നിട്ട് തരാം'' എന്നും പറഞ്ഞു ഞാൻ കെന്നിയുടെ കൂടെ നടന്നു. പേര് തെറ്റിച്ചാലും അവള് ആള് പാവം ആണ്. തൽക്കാലത്തേക്ക് ഇവളെ അങ്ങ് കെട്ടിയാലോ... അല്ലെങ്കി വേണ്ട അവളെ ബോയ്ഫ്രണ്ട് കെവിൻ എന്നെ ചവിട്ടി കൂട്ടും. @@@@@@@@@@@@@@@@@@@@@@@ ''ഏതായാലും ഈ ജോലി പോവും. ഇവിടുത്തെ എക്‌സ്‌പീരിയൻസ് വച്ച് നാട്ടിൽ ബാംഗ്ലൂരോ മറ്റോ ഒരു ജോലി നോക്കാം അതാ നല്ലതു.'' ഞാൻ പറഞ്ഞു. ''നിനക്ക് വട്ടുണ്ടോ ആമി, നീ ഞങ്ങളെ വിട്ടു പോവാ.. പിന്നെ നീ പോവാണേൽ സച്ചുവേട്ടനും ജോലി വിടും മറക്കണ്ട.'' ചാരു പറഞ്ഞു. ''പിന്നെ ഞാൻ എന്താ ചെയ്യാ ചാരു?? ഒരു കല്യാണം കൂടി താങ്ങാനുള്ള കെൽപ് എനിക്കില്ല.'' ഞാൻ പറഞ്ഞു. ''ചാരൂ തന്നെ അജിത് ഡോക്ടർ വിളിക്കുന്നു. ഇന്നലത്തെ റിപ്പോർട്ടിലെ എന്തോ മിസ്റ്റേക്ക് ക്ലാറിഫയി ചെയ്യാനാണ്. തന്റെ പേര താഴെ ഉള്ളത്.'' പ്രിയ ആണ് വിളിച്ചത്. ''ടീ ഞാനിപ്പോ വരാം. ഇവളുടെ കൂടെ ഒന്ന് സാജൻ ഡോക്ടറെ കാണട്ടെ.'' ചാരു പറഞ്ഞു. ''അയ്യോ എന്റെ മോളെ, നിനക്കറിയാലോ അജിത് ഡോക്ടറെ സ്വഭാവം. ഇപ്പോൾ ഫുൾ ചൂടിലാ, നീ വാ..''

എന്നും പറഞ്ഞു ചാരൂന്റെ കയ്യിൽ പിടിച്ചു കൊണ്ട് പോയി. ''സാരമില്ലെടാ, ഞാൻ പോയി കണ്ടോള്ളാം..'' അവളോട് അങ്ങനെ പറഞ്ഞെങ്കിലും എന്റെ നെഞ്ചിടിപ്പ് കൂടി. @@@@@@@@@@@@@@@@@@@@@@@ ''സച്ചുവേട്ടാ ആമി ഇത് വരെ വന്നില്ലേ...???'' ചാരു ആണ്. ''ആഹാ കൊള്ളാല്ലോ, നിങ്ങള് ഒരുമിച്ചല്ലേ പോയത്.'' സച്ചു ചോദിച്ചു. ''അത് അജിത് ഡോക്ടർ ഇന്നലത്തെ ആ മിസ്റ്റേക്ക് കണ്ടിട്ട് വിളിച്ചിരുന്നു. നല്ലോണം കിട്ടി... ഞാൻ അവിടേക്കു പോയതാ.. അവള് സാജൻ ഡോക്ടറെ കണ്ടിട്ട് ഇങ്ങോട്ടു വരാമെന്ന പറഞ്ഞത്.'' ചാരു പറഞ്ഞു. ''ആഹ് ഡോക്ടറെ അടുത്തല്ലേ, കുറച്ചു സമയം പിടിക്കും..'' ഞാൻ പറഞ്ഞതും രണ്ടും എന്നെ നോക്കി കൊന്നു. ''എന്റെ പൊന്നോ, ഞാനൊന്നും പറഞില്ലേ..'' എന്നും പറഞ്ഞു കൈ കൂപ്പി. ''ഷാദ് എന്തിനാ നിന്നെ വിജി സാർ വിളിച്ചത്.'' സച്ചു ചോദിച്ചു.

''അത് വേറൊരു കുരിശ്. മുമ്ബ് പറഞ്ഞ ആ പ്രൊജക്റ്റ് ഇല്ലേ, ഡോക്ടറുടെ പിഎച്ഡിക്കു വേണ്ടുന്നത്, അത് ശരിയായി. ഡോക്ടറെ അസ്സിസ്റ് ചെയ്യാൻ എന്നെ വിളിച്ചതാ.. രണ്ടു മാസം കാനഡയിൽ പോയി സുഖിക്കാമെന്നു വച്ചതാ...'' എല്ലാം പോയി. ഞാൻ പറഞ്ഞു. ''ടാ ഡോക്ടറോട് പറഞ്ഞൂടെ നിനക്ക് ജോലിന്റെ കാര്യം.'' സച്ചു ചോദിച്ചു. ''അത് പറഞ്ഞെടാ, അങ്ങേർക്കു ഒന്നും ചെയ്യാൻ പറ്റില്ല. ആൾറെഡി ഈ പ്രോജക്ടിന്റെ കാര്യത്തിന് മാനേജ്‌മെന്റുമായി ഉടക്കിയതാ.. ഇനി ഇതും കൂടി പറഞ്ഞാ ഡോക്ടറെ ജോലി കൂടി പോവും.'' ഞാൻ പറഞ്ഞു. ''അപ്പൊ പിന്നെ നേരത്തെ പറഞ്ഞ വഴി മാത്രമേ ഉള്ളൂ..'' സച്ചു പറഞ്ഞു. ''അതിൽ ഒരു ചെറിയ മാറ്റം വരുത്തിയാൽ എനിക്ക് സമ്മതം..'' ഞാൻ പറഞ്ഞതും രണ്ടാളും അത്ഭുതത്തോടെ മുഖത്തോടു മുഖം നോക്കി. ''സത്യം, എന്ത് മാറ്റം വരുത്താനാ..'' സച്ചു ചോദിച്ചു. ''ചെറിയൊരു കാര്യം, ഒരു ആറു മാസം കഴിഞ്ഞാൽ ഡിവോയ്‌സ്‌ ചെയ്യാമെന്ന് പറഞ്ഞു സമ്മതിച്ച ഒരു എഗ്രിമെന്റ് ഉണ്ടെങ്കിൽ ഞാൻ റെഡി ആണ്. ഒരു കോൺട്രാക്ട് മാര്യേജ് ആണ് ഞാൻ ഉദ്ദേശിക്കുന്നത്.'' ഞാൻ പറഞ്ഞു.

''പോടാ അവിടുന്ന്. അങ്ങനെ നീ ചെയ്യണ്ട.. നിന്റെ സമ്മതവും വേണ്ട. അവന്റൊരു കോൺട്രാക്ട് മാര്യേജ്. ഇപ്പൊ നിന്റെ കാനൂ കരയില്ലേ'' സച്ചു ദേഷ്യത്തോടെ പറഞ്ഞു.. ''ടാ അവളാണ് ഈ ഐഡിയ പറഞ്ഞു തന്നത്..'' ഞാൻ പറഞ്ഞു. ''ഒരു പൈസക്ക് ബുദ്ധിയില്ലാത്ത അവളുടെ തലയിൽ ഐഡിയയോ, നല്ല കാര്യം ആയി.'' ചാരു പറഞ്ഞു. ''അതേന്നേ, ഇപ്പൊ അടുത്ത് ഏതോ സിനിമയിലോ സീരിയലിന്റെ മറ്റോ കണ്ടതാണ് പോലും.'' ഞാൻ പറഞ്ഞു. ''ആഹ് എനിക്ക് തോന്നി. ഇപ്പൊ എല്ലാരും അതൊക്കെ അനുകരിച്ചാണല്ലോ ജീവിക്കുന്നത്. അവളെ കോലവും അങ്ങനാണല്ലോ.'' സച്ചു ദേഷ്യത്തോടെ പറഞ്ഞു. ഷാനു ആള് ഇത്തിരി മോഡേൺ തിങ്കിങ്ങും ഡ്രസിങും ഉള്ള ആളാണ്. ''നിങ്ങളിങ്ങനെ തല്ലു കൂടീട്ടു എന്താ കാര്യം. ഇവൻ സമ്മതിച്ചൂന്നു കരുതി അവളിതിനു സമ്മതിക്കുമെന്നു തോന്നുന്നുണ്ടോ..'' ചാരു ചോദിച്ചു. അപ്പോളാണ് ഡോറിന്റെ അടുത്ത് ആ വവ്വാൽ നിക്കുന്നത് ഞങ്ങള് കണ്ടത്. അവളുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്. അപ്പൊ ഞങ്ങള് പറഞ്ഞത് എല്ലാം കേട്ടു എന്ന് അർഥം. ''ടാ ആമി, നീ ടെൻഷൻ ആവണ്ട. നമുക്ക് എന്തേലും മാർഗം കാണാം.'' എന്നും പറഞ്ഞു ചാരു അവളുടെ അടുത്തേക്ക് പോയി. ''എനിക്ക് സമ്മതമാണ് കോൺട്രാക്ട് മാര്യേജ് ചെയ്യാൻ..'' ....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story