ഡിവോയ്‌സി: ഭാഗം 61

divoysi

രചന: റിഷാന നഫ്‌സൽ

''ആമീ'' ഷാദിന്റെ വിളിയിൽ ഞാൻ തലയുയർത്തി നോക്കി. അവൻ എന്നെ നോക്കി പുഞ്ചിരിച്ചു. തിരിച്ചു ഞാനും ഒന്ന് ശ്രമിച്ചു പക്ഷെ നടന്നില്ല.

''എന്താ ആമീ ഇപ്പൊ നീ പറഞ്ഞതൊക്കെ.'' ചാരുവാണ്. അവളെ മുഖം കണ്ടാൽ അറിയാം ആകെ കൺഫ്യൂഷനിൽ ആണെന്ന്.

''അതെ നീ എന്താ പറഞ്ഞതൊക്കെ. സാജിദിനോട് ജയിക്കാൻ പറഞ്ഞതല്ലേ.'' സച്ചുവേട്ടൻ.

''അല്ല ഞാൻ പറഞ്ഞതൊക്കെ സത്യം ആണ്.'' ഞാൻ പറഞ്ഞു.

''പിന്നെ നിന്റെ മോൻ.. നീ എന്താ കന്യാമറിയം ആണോ ദിവ്യ ഗർഭം ഉണ്ടാവാൻ.'' സച്ചുവേട്ടൻ കലിപ്പിൽ ചോദിച്ചു.

''ഷാദ് നിനക്കൊന്നും ചോദിക്കാനില്ലേ.'' ഞാൻ ചോദിച്ചു. 

''നീ ചോദിക്കാതെ തന്നെ എല്ലാം പറയുമെന്ന് എനിക്കറിയാം ആമീ. നിന്റെ പാസ്റ്റ് പറഞ്ഞപ്പോളെ മോന്റെ കാര്യത്തിൽ എനിക്കൊരു ഡൌട്ട് തോന്നിയിരുന്നു. പിന്നെ നിന്നെ വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ചാ ചോദിക്കാതിരുന്നേ.'' ഷാദ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

''ഹ്മ്മ് ഓക്കേ. അപ്പൊ നിങ്ങള് ചോദിച്ചതിന്റെ ഉത്തരം വേണ്ടേ..'' ഞാൻ ഒരു ദീർഘനിശ്വാസം എടുത്തു ചോദിച്ചു. അപ്പൊ സച്ചുവേട്ടനും ചാരുവും എന്നെ നോക്കി ആ എന്ന് പറഞ്ഞു.

''ഞാൻ നേരത്തെ പറഞ്ഞതൊക്കെ സത്യം ആണ്. ഷെസിൻ ഇടിക്കാനും ചവിട്ടാനും ഉപദ്രവിക്കാനുമല്ലാതെ എന്റെ ശരീരത്തിൽ തൊട്ടിട്ടില്ല. പിന്നെ എങ്ങനെ മോൻ ഉണ്ടായി എന്നത് നിങ്ങളെ പോലെ എന്നെയും കുഴപ്പിച്ച ഒരു ചോദ്യം ആയിരുന്നു.'' ഞാൻ പറഞ്ഞു.

''എന്റെ ആമീ എന്റെ നീ ഒന്ന് മര്യാദക്ക് കാര്യം പറ.'' ചാരു രണ്ടു കൈ കൊണ്ട് തല പിടിച്ചിട്ടു പറഞ്ഞു. ഞങ്ങൾ മൂന്നാളും അത് കണ്ടിട്ട് ചിരിച്ചു. പക്ഷെ ഷാദിന്റെ മുഖം അപ്പോളും എന്തോ ഒരു ഭാവത്തിൽ ആയിരുന്നു.

''എന്താ ഷാദ്, സാജിദ് പറഞ്ഞതൊക്കെ സത്യമാണെന്നു തോന്നുന്നുണ്ടോ. ഞാൻ ഒരു മോശം പെൺകുട്ടി ആണെന്ന് തോന്നുന്നുണ്ടോ.'' ഞാൻ ചോദിച്ചു. അത് കേട്ടതും ഷാദിൻറെ മുഖം മാറി. 

''ടീ പുല്ലേ, നിനക്ക് ഉപ്പുവെള്ളം കുടിക്കേണ്ടെങ്കി മിണ്ടാതെ ഇരുന്നോ. എനിക്കറിയണ്ട കാര്യം, എനിക്ക് നിന്നെ വിശ്വാസമാണെന്നു തെളിയിക്കാൻ നിന്റെ കഥ കേൾക്കേണ്ട ആവശ്യം ഒന്നുമില്ല.'' എന്നും പറഞ്ഞു ആ കോന്തൻ കലിപ്പിൽ എണീക്കാൻ പോയി. 

ഞാൻ വേഗം ഷാദിന്റെ കൈ പിടിച്ചു അവിടെ ഇരുത്തിയിട്ടു സോറി പറഞ്ഞു. എവിടെ ആര് കേൾക്കാൻ പിന്നെയും കുറെ സോപ്പിട്ടു. ഒരു രക്ഷെയും ഇല്ല. അവസാനം അറ്റ കൈ അങ്ങ് പ്രയോഗിച്ചു. പിടിച്ചു വലിച്ചു കവിളിൽ ഒരുമ്മയങ്ങു കൊടുത്തു. 

അപ്പൊ ആ കോന്തൻ ഷോക്കടിച്ച മാതിരി എന്നെ നോക്കി. ഞാൻ ആണെങ്കിൽ ഒരാവേശത്തിനു ചെയ്തു പോയതാ. ഷാദിനെ നോക്കി ഒന്നിളിച്ചു കാണിച്ചതും കോന്തൻ ചിരിച്ചോണ്ട് എന്റെ മടിയിൽ തല വെച്ച് കിടന്നു.

''ഓ മനുഷ്യരിവിടെ ടെൻഷൻ ആയി ഇരിക്കുമ്പോളാ അവരെ ഒടുക്കത്തെ റൊമാൻസ്.'' സച്ചുവേട്ടൻ ഞങ്ങളെ നോക്കി കലിപ്പിൽ പറഞ്ഞു.

''എനിക്കത് അറിയണമെന്ന് ഒരു നിർബന്ധവും ഇല്ല.'' ഷാദ് പറഞ്ഞു.

''ഞങ്ങൾക്കുണ്ട്.'' സച്ചുവേട്ടൻ അത് പറഞ്ഞതും ഞാൻ ഏട്ടനെ ഒന്നുനോക്കി.

''ദേ ഇവനോട് ചോദിച്ച പോലത്തെ വല്ല ഉഡായിപ്പും ചോദിച്ചാൽ അവനെ പോലെ ഞാൻ ദേഷ്യപ്പെടൊന്നും ഇല്ല, മുഖമടച്ചൊന്നു തരും. നീ എന്താണെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. അത് ഏതേലും തെണ്ടി വന്നു പറഞ്ഞാലൊന്നും മാറില്ല. പിന്നെ ഈ കാര്യം അറിയാനുള്ള ആകാംഷ അത് കൊണ്ട് ചോദിച്ചതാ.'' സച്ചുവേട്ടൻ പറഞ്ഞതും ഞാൻ ഒന്ന് ചിരിച്ചോടുത്തു.

''ആ അപ്പൊ നീ പറ എന്താ സംഭവം എന്ന്.'' ചാരു ചോദിച്ചു.

''ഞാൻ മുമ്ബ് പറഞ്ഞില്ലേ കുറച്ചു നാൾ ഷെസിൻ നല്ല സ്വഭാവത്തിൽ ആയിരുന്നു എന്ന്. അപ്പോളും എന്റെ കിടപ്പ് നിലത്തു തന്നെ ആയിരുന്നു, അല്ലെങ്കിൽ ഷെറിയുടെ റൂമിൽ. പക്ഷെ ഒരു ദിവസം രാവിലെ ഞാൻ എണീറ്റപ്പോ ബെഡിലായിരുന്നു ഉണ്ടായത്. അടുത്ത് ഷെസിനും ഉണ്ടായിരുന്നു. ഞാൻ ആകെ ഷോക്കായിപ്പോയി. ഞാൻ എണീറ്റ കണ്ടപ്പോ അവൻ പറഞ്ഞു ഇപ്പോളാ നമ്മൾ യഥാർത്ഥത്തിൽ ഭാര്യയും ഭർത്താവും ആയതെന്നു.ന്തു മറിമായം. 

എനിക്കൊന്നും മനസ്സിലായില്ല. കൂടാതെ എന്താ നടന്നതെന്ന് ഒരോർമ്മയും കിട്ടിയില്ല. തലേന്ന് രാത്രി ഷെസിൻ എന്തോ പ്രൊജക്റ്റ് ശെരിയായി എന്നും പറഞ്ഞു സ്വീറ്റ്‌സ് തന്നിരുന്നു. അത് കഴിച്ച ശേഷം തല നല്ല ഭാരം പോലെ തോന്നിയിട്ട് വേഗം  കിടന്നതു മാത്രമേ ഓർമ്മ ഉള്ളൂ.

 കൂടുതലെന്തെങ്കിലും ഷെസിനോട് ചോദിക്കാനും പേടി ആയിരുന്നു. ഷെസിന് എനിക്ക് എന്തോ ആ സ്വീറ്റ്സിൽ കലർത്തി തന്നതാണെന്നു അപ്പോൾ തോന്നിയിരുന്നു, പക്ഷെ എന്തിനു വേണ്ടി എന്ന് മനസ്സിലായില്ല. അവൻ പറഞ്ഞപോലെ ഒന്നും നടന്നിട്ടില്ല എന്നും എനിക്ക് മനസ്സിലായിരുന്നു.'' ഞാൻ പറഞ്ഞു.

''അതെങ്ങനെ? നിനക്ക് ഒന്നും ഓർമ്മയില്ലെന്നല്ലേ പറഞ്ഞെ.'' ചാരു ചോദിച്ചു. അപ്പൊ ഞാൻ അവളെ കണ്ണുരുട്ടി നോക്കി. 

''ഓ സോറി.. നമ്മൾക്ക് അത് മനസ്സിലാവുമല്ലോല്ലേ...'' ചാരു ഇളിച്ചു കൊണ്ട് പറഞ്ഞു. 

''പിന്നെ രണ്ടു ദിവസം കഴിഞ്ഞു ഷെസിൻ ഏതോ ഡോക്ടറെ കാണണം എന്നും പറഞ്ഞു ഹോസ്പിറ്റലിൽ പോവുമ്പോൾ എന്നെയും കൂട്ടി. അവിടെ എത്തിയപ്പോ ഏതോ ഗൈനക്കോളജിസ്റിനെ ആയിരുന്നു. നമ്മൾക്കിതുവരെ കുട്ടികളാവാത്തതു കൊണ്ട്  രണ്ടാൾക്കും എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അറിയാനാണെന്നു പറഞ്ഞു. 

കുട്ടിയുണ്ടാവാൻ ഡോക്ടറെ അല്ല കാണേണ്ടത് പരസ്പരം ആണ് എന്ന് പറയണം എന്ന് ഉണ്ടായിരുന്നു, പക്ഷ ഒന്നും മിണ്ടിയില്ല.  എനിക്കെന്തൊക്കെയോ സംശയം തോന്നിയെങ്കിലും ഞാനൊന്നും ചോദിച്ചില്ല. പുറത്തിരിക്കുന്ന സമയത്തു സിസ്റ്റർ വന്നു ഒരു ഇൻജെക്ഷൻ തന്നു, എന്തോ റ്റെസ്റ്റിനാണെന്നാ  പറഞ്ഞെ. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോ എനിക്ക് തല കറങ്ങുന്ന പോലെ തോന്നി. 

പിന്നെ ഞാൻ കണ്ണ് തുറന്നതു നാലഞ്ചു മണിക്കൂറിനു ശേഷം ആയിരുന്നു. ഞാൻ തല കറങ്ങി വീണെന്നും അത് കൊണ്ട് ഡ്രിപ്പിട്ടു കിടത്തി എന്നൊക്കെയാണ് ഷെസിൻ പറഞ്ഞത്. 

ഞങ്ങൾ അവിടുന്ന് വീട്ടിലേക്കു പോയി. പിന്നെ അതൊക്കെ മറന്നു. രണ്ടു മാസം കഴിഞ്ഞു ഞാൻ വീണ്ടും തല കറങ്ങി വീണു. ഡോക്ടറെ അടുത്ത് പോയപ്പോ പ്രെഗ്നന്റ് ആണെന്ന് പറഞ്ഞു.

അന്ന് പോയ സെയിം ഹോസ്പിറ്റൽ ആയിരുന്നു പക്ഷെ ഡോക്ടർ വേറെ ആയിരുന്നു. അന്ന് ഞാൻ ഡോക്ടറെ കണ്ടില്ലെങ്കിലും പേര് നോട്ട് ചെയ്തിരുന്നു. ഇത് വേറെ ഡോക്ടർ ആയിരുന്നു. ഏതായാലും എല്ലാരും ഹാപ്പി ആയി. 

പക്ഷെ അന്നേരവും എനിക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി. ഞാനും ഷെസിനും ഒരിക്കലും ഒന്നായിട്ടില്ലാന്നു എനിക്കുറപ്പായിരുന്നു, പിന്നെ ഇതെങ്ങനെ. ആകെ കൺഫ്യൂഷൻ ആയി.

രണ്ടാഴ്ച്ച കഴിഞ്ഞു ഷെസിനും ഉമ്മയും ഇല്ലാത്ത സമയം ഫ്രണ്ടിനെ കാണാനാണെന്നു ഫെബിത്തായോട് പറഞ്ഞു ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. വേറൊരു ഗൈനക്കോളജിസ്റിനെ കണ്ടു. അവര് പറഞ്ഞ കേട്ടപ്പോ എനിക്ക് ആകെ തല കറങ്ങുന്ന പോലെ തോന്നി. ഞാൻ പ്രെഗ്നന്റ് ആണ് പക്ഷെ ഇപ്പോഴും ഞാൻ വർജിൻ   തന്നെ.'' 

''വാട്ട്..'' അവര് മൂന്നാളും ഒരുമിച്ചു ചോദിച്ചു.

''നിങ്ങളെ പോലെ ഞാനും ഡോക്ടറും ആകെ കൺഫ്യൂസ്ഡ് ആയി. എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയും കിട്ടിയില ഡോക്ടർ എന അവസ്ഥ കണ്ടു എന്നെ സമാധാനിപ്പിച്ചു. അവര് പറഞ്ഞു ഇത് ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ ആവാനാണ് സാധ്യത എന്ന്. അപ്പോഴാണ് അന്ന് ഡോക്ടറെ കാണാൻ പോയപ്പോ ഞാൻ ബോധം കേട്ട് വീണത് ഓർമ്മ വന്നേ. ഞാൻ ഡോക്ടറോട് ചോദിച്ചു ഇതിനു എത്ര സമയം വേണമെന്ന്. ഒരു രണ്ടുമൂന്നു മണിക്കൂർ വേണമെന്നാ ഡോക്ടർ പറഞ്ഞെ. 

അന്നത്തെ കാര്യങ്ങൾ പറഞ്ഞപ്പോ ഡോക്ടർ അത് ഉറപ്പിച്ചു. അപ്പൊ എന്റെ സംശയം ശെരിയാണെന്നു മനസ്സിലായി. പക്ഷെ ഷെസിൻ എന്ത് കൊണ്ട് ഇങ്ങനെ ചെയ്തു എന്ന് എനിക്ക് മനസ്സിലായില്ല. അന്ന് ഞങ്ങൾ ഒന്നായി എന്ന് പറയണ്ട ആവശ്യം എന്തായിരുന്നു എന്നും മനസ്സിലായില്ല.'' ഞാൻ പറഞ്ഞു.

''എന്റെ ഈശ്വരാ എന്തൊക്കെയാ കേൾക്കുന്നേ. അവനെ എന്റെ കയ്യിൽ കിട്ടിയാൽ കൊല്ലും ഞാൻ..'' ചാരു ദേഷ്യത്തോടെ പറഞ്ഞു.

''എന്നിട്ടു അവനെന്തിനാ ഇങ്ങനൊക്കെ ചെയ്തേ എന്ന് മനസ്സിലായോ.'' സച്ചുവേട്ടൻ ചോദിച്ചു.

''ഹ്മ്മ് അതിന് അതികം കാത്തു നിക്കേണ്ടി വന്നില്ല. വീട്ടിലെത്തിയപ്പോ ആദ്യം ചെയ്തത് ഷെസിന്റെ കപ്ബോർഡ് പരിശോധിക്കുക എന്നതായിരുന്നു. എല്ലാ സ്ഥലവും അരിച്ചു പെറുക്കിയിട്ടും എനിക്കൊരു തുമ്പും കിട്ടിയില്ല. പക്ഷെ ആ കബോർഡിൽ ഒരു ലോക്കറുണ്ടായിരുന്നു, തുറക്കാൻ പറ്റിയില്ല. 

അതിന്റെ ചാവി വെക്കുന്ന സ്ഥലം ഞാൻ നോക്കി വെച്ചു, പിന്നെ ചാവിക്കായി ഞാൻ കാത്തിരുന്നു. ഒരു ദിവസം ഞാൻ ആ ചാവി കൈക്കലാക്കി. ഷെസിൻ പോയതും ഞാൻ ആ ലോക്കർ തുറന്നു നോക്കി. അന്ന് ഹോസ്പിറ്റലിൽ വച്ചു ആർട്ടിഫിഷ്യൽ ഇൻസെമിനാഷൻ നടന്നിട്ടുണ്ട് എന്ന് ഒരു ഫയലിൽ നിന്നും മനസ്സിലായി. അതിന്റെ കാരണം ഷെസിനു ഒരിക്കലുമൊരു ഉപ്പയാവാൻ പറ്റില്ല എന്നുള്ളതാണെന്നും മറ്റൊരു ഫൈലിൽ നിന്നും ഞാൻ മനസ്സിലാക്കി.. 

ഞാൻ ആകെ തകർന്നു പോയി. അപ്പൊ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞവന്റെ അല്ല. അതാരുടേതാണെന്ന് ആ ഫയലിൽ ഇല്ലായിരുന്നു. എന്റെ പേടി മൊത്തം പോയത് സാജിദിലേക്കായിരുന്നു. പക്ഷെ കുറെ നാളായി അവൻ ദുബായിൽ ആയിരുന്നു. അത് കൊണ്ട് അവനല്ല എന്നുള്ളത് എനിക്ക് വലിയൊരു ആശ്വാസം ആയിരുന്നു. അത് പോലെ വലിയൊരു ചോദ്യം ആയിരുന്നു അതാരുടെ കുഞ്ഞാണ് എന്നത്.

തിരിച്ചു വന്ന ഷെസിനോട് ഞാൻ ഇതിനെ പറ്റി ചോദിച്ചു പൊട്ടിത്തെറിച്ചു. അതിന് മറുപടി തന്നത് അവന്റെ കൈ ആയിരുന്നു. അവന് ഒരിക്കലും കുട്ടികളുണ്ടാവില്ല എന്ന കാര്യം ഞാൻ അടക്കം ആരും അറിയാതിരിക്കാനാ അവൻ ഒക്കെ ചെയ്തത്. ആരോടെങ്കിലും പറഞ്ഞാൽ എനിക്ക് വേറെ ആളുമായി അവിഹിതബന്ധം ഉണ്ടെന്നും അവന്റെ കുഞ്ഞാണ് എന്ന് എല്ലാവരോടും പറയുമെന്നും പറഞ്ഞു.

സത്യം പറഞ്ഞാൽ വല്ലാത്തൊരു വീർപ്പുമുട്ടലായിരുന്നു ആ സമയത്തൊക്കെ. ഒരിക്കെ പോലും ആ സമയത്തു എനിക്ക് സന്തോഷിക്കാൻ കഴിഞ്ഞില്ല. ആരുടേതെന്നറിയാത്ത ഒരു കുഞ്ഞു എന്റെ വയറ്റിൽ, ആലോചിക്കുമ്പോ തന്നെ ഒരുതരം വെറുപ്പായിരുന്നു.'' പറഞ്ഞു തീരുമ്പോളേക്കും എന്റെ കണ്ണ് നിറഞ്ഞിരുന്നു.

ഷാദ് ഒന്നും മിണ്ടാതെ എന്റെ മടിയിൽ നിന്നും എണീറ്റ് മുഖത്തേക്ക് നോക്കി, പതിയെ എന്റെ ഷോൾഡറിലൂടെ കയ്യിട്ടു എന്നെ അവനിലേക്ക്‌ ചേർത്തു. ഞാനവന്റെ തോളിൽ തല ചായ്ച്ചു കിടന്നു.

''അപ്പൊ നിനക്കിപ്പോളും അറിയില്ലേ അതാരുടെ കുഞ്ഞാണെന്ന്.'' സച്ചുവേട്ടൻ ചോദിച്ചു.

ഞാൻ ഇല്ല എന്ന രീതിയിൽ തലയാട്ടി.

''ഷെസിൻ പറഞ്ഞില്ലേ..'' ഷാദ് ചോദിച്ചു.

''ഇല്ല, ചോദിച്ചാൽ അടി കിട്ടും. അവൻ ഈ പേരും പറഞ്ഞാണ് എന്നെ ഡിവോയ്സിന്റെ സമയത്തു ഭീഷണിപ്പെടുത്തിയത്. ഞാൻ ആരോടെങ്കിലും എന്തെങ്കിലും പറയുകയോ എന്തേലും കേസ് കൊടുക്കുകയോ ചെയ്‌താൽ അതവന്റെ കുഞ്ഞല്ലാ എന്ന് പറഞ്ഞു കോടതിയിൽ നിന്നും ഡി എൻ എ ടെസ്റ്റ് ചെയ്യിക്കുമെന്നും എന്നെ എല്ലാവരുടെ മുന്നിലും നാണം കെടുത്തുമെന്നാണ് അവൻ പറഞ്ഞത്. 

എന്റെ കയ്യിൽ തെറ്റില്ലെങ്കിലും സ്വന്തം ഭർത്താവിന്റെ കുഞ്ഞല്ലല്ലോ അത്‌. സത്യങ്ങൾ ഞാൻ പറഞ്ഞാൽ ആരും വിശ്വസിക്കുകയും ചെയ്യില്ല. ആ ഫയലൊക്കെ ഷെസിൻ അപ്പോൾ തന്നെ നശിപ്പിച്ചിരുന്നു. 

അത് കൊണ്ടാണ് അമീർക്ക കുഞ്ഞിനെ അവർക്കു കൊടുത്തതിനു ശേഷം ഞാൻ വീണ്ടും കേസിന് പോവാതിരുന്നേ. പോയാൽ അവൻ എന്നെ നാണം കെടുത്തിയേനെ. അതിൽ കൂടുതൽ എല്ലാരും എന്റെ മോനെ മറ്റൊരു കണ്ണ് കൊണ്ട് കണ്ടേനെ.'' എന്നും പറഞ്ഞു ഞാൻ ഷാദിനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

''അയ്യേ നീ എന്താ ചെറിയ കുട്ടികളെ പോലെ. അതൊക്കെ കഴിഞ്ഞില്ലേ. ഇനി ഈ കണ്ണ് നിറയരുത്.'' എന്റെ കണ്ണ് തുടച്ചു കൊണ്ട് ഷാദ് എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

അപ്പോഴാണ് ഒരു കരച്ചിൽ കേട്ടത്. നോക്കിയപ്പോ ചാരു പൊട്ടിക്കരയുന്നു. ഞാനും ഷാദും സച്ചുവേട്ടനും മുഖത്തോടു മുഖം നോക്കി.

''ടാ ചാരൂ മോളെ.. എന്താ പറ്റിയെ..'' സച്ചുവേട്ടൻ ചാരുവിനെ പിടിച്ചോണ്ടു ചോദിച്ചു. അവൾ സച്ചുവേട്ടനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

''ആമീ ഞാനായിരുന്നു നിന്റെ സ്ഥാനത്തെങ്കിൽ എന്നേ എന്റെ മരണം നടന്നു കഴിഞ്ഞേനെ. നിന്റെ അത്ര ക്ഷമയും ധൈര്യവും മറ്റാർക്കും ഉണ്ടാവില്ല.'' എന്നും പറഞ്ഞു അവളെന്നെ കെട്ടിപ്പിടിച്ചു.

''സത്യം പറയാലോ ചാരൂ, പടച്ചോൻ തന്ന ജീവൻ എടുക്കാൻ അവനു മാത്രമേ അവകാശം ഉള്ളൂ എന്ന ഒറ്റ കാരണത്താലാ ഇന്ന് ഞാൻ നിങ്ങളെ മുന്നിൽ ഉള്ളത്. എത്ര പരീക്ഷിച്ചാലും അള്ളാഹു കൈ വിടില്ല എന്നൊരു വിശ്വാസവും. 

അത്‌ സത്യം ആണെന്ന് തെളിഞ്ഞില്ലേ. ഞാൻ വിശ്വസിച്ച   പോലെ എത്ര പരീക്ഷിച്ചാലും അല്ലാഹു നമ്മളെ കൈ വിടില്ല എന്നുള്ള തെളിവല്ലേ ഷാദ് എന്റെ ജീവിതത്തിലേക്ക് വന്നത്.'' ഞാൻ ചാരുവിന്റെ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.

''ച്ചെ അന്ന് തല്ലിയപ്പോ ആ പട്ടിയെ അങ്ങ് കൊല്ലണമായിരുന്നു. സത്യമായിട്ടും ഷെസിന്റെ ഉമ്മാനെ ഞാൻ കണ്ടാൽ അന്ന് അവരുടെ അന്ത്യം ആവും.'' ചാരു പറഞ്ഞതും ഞങ്ങൾ എല്ലാരും ചിരിച്ചു. 

''വാ പോവാം.'' എന്നും പറഞ്ഞു ഷാദ് എണീറ്റു കൂടെ ഞങ്ങളും.

പുറത്തു നിന്നു ഫുഡ്ഡും തട്ടി ഞങ്ങൾ റൂമിലേക്ക് വിട്ടു. ഞങ്ങളെ താഴെ ഇറക്കി ഷാദ് എന്തോ ജോലി ഉണ്ട് എന്നും പറഞ്ഞു പോയി. എനിക്കെന്തോ സങ്കടം തോന്നി. കുറച്ചു നേരം ഷാദിനോട് സംസാരിച്ചിരിക്കണമെന്നു വിചാരിച്ചതാ.

ലിഫ്റ്റിൽ കേറിയപ്പോഴാ റൂമിന്റെ കീ ഷാദിന്റെ കയ്യിലാണെന്ന ഓർത്തത്. അതോണ്ട് ചാരൂന്റേം സച്ചുവേട്ടന്റേം കൂടെ പോയി. അവരുമായി കുറെ നേരം കത്തി വച്ചിരുന്നു. അപ്പോഴും മനസ്സിൽ ഷാദ് ആയിരുന്നു. ഇനി അവൻ മനപ്പൂർവ്വം എന്നെ അവോയ്ഡ് ചെയ്യുന്നതാണോ കാര്യങ്ങൾ ഒക്കെ അറിഞ്ഞതോണ്ട്. എന്തോ ആലോചിച്ചിട്ട് വട്ടു പിടിക്കുന്ന പോലെ തോന്നി.

കുറച്ചു കഴിഞ്ഞു സച്ചുവേട്ടൻ എന്നോട് റൂമിലേക്ക് പൊയ്‌ക്കോ ഷാദ് വന്നിട്ടുണ്ട് എന്ന് പറഞ്ഞു. ഞാൻ വേഗം അങ്ങോട്ടേക്കോടി. സോറി പറയണം ഷാദിനോട്. അവോയ്ഡ് ചെയ്തത് ഇഷ്ടമല്ലാഞ്ഞിട്ടല്ല എന്ന് അറിയിക്കണം.

ഫ്ലാറ്റിനു മുന്നിലെത്തിയപ്പോ ഡോർ തുറന്നു കിടക്കുന്നു. അകത്തു കേറി ലോക് ചെയ്തു റൂമിലേക്ക് പോയപ്പോ മൊത്തം ഇരുട്ട്. 

''ഷാദ് എവിടെയാ.. എന്താ ലയിറ്റിടാതെ.'' ഞാൻ ചോദിച്ചു. മറുപടി ഒന്നും ഇല്ല. ഞാൻ മെല്ലെ സ്വിച്ചിടാൻ പോയതും എന്റെ അരയിലൂടെ കയ്യിട്ടു ആരോ എന്നെ അവനിലേക്ക്‌ ചേർത്തു.

''ഷാദ് എന്താ കാണിക്കുന്നേ..'' ഞാൻ ചോദിച്ചു.

''ശ്ശ്.. മിണ്ടരുത്. വാ.." എന്നും പറഞ്ഞു എന്നെ ബാത്റൂമിന്റെ അടുത്തേക്ക് കൊണ്ട് പോയി. "അകത്തു കേറി ഫ്രഷായി ഞാൻ അവിടെ വച്ചിട്ടുള്ള ഡ്രെസ്സൊക്കെ ഇട്ടു മൊഞ്ചത്തിയായി വാ'' എന്ന് പറഞ്ഞു. 

ഞാൻ അകത്തു കേറിയതും ഡോർ അടഞ്ഞു. അപ്പൊ തന്നെ മാത്രൂമിലെ ലയിറ്റ് ഓൺ ആയി. അവിടെ ഒരു പിങ്ക് ഗൗൺ ഉണ്ടായിരുന്നു. ഞാൻ മെല്ലെ അതെടുത്തു നോക്കി. നല്ല ഭംഗി ഉണ്ടായിരുന്നു. വേഗം ഫ്രഷ് ആയി ആ ഡ്രസ്സ് ഇട്ടു പുറത്തിറങ്ങി. അപ്പൊ ലയിറ്റും വന്നു.

ഞാൻ ആകെ ഷോക്കായി. റൂം മൊത്തം ഡെക്കറേറ്റ് ചെയ്തു വച്ചിരിക്കുന്നു. നടുക്കൊരു കേക്കും ഉണ്ട്. പെട്ടെന്ന് ഷാദ് വന്നിട്ട് എന്നെ ഒരു കസേരയിൽ ഇരുത്തി. എന്നിട്ടു എന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നിട്ട് എന്റെ കാലെടുത്തു അവന്റെ മടിയിൽ വച്ചു. എന്നിട്ടു നല്ല കല്ല് വച്ച മണിയുള്ള പാദസരം ഇട്ടു തന്നു. 

പിന്നെ അവനെന്റെ കൈ പിടിച്ചു കൂട്ടിക്കൊണ്ടു പോയി കേക്ക് കട്ട് ചെയ്യാൻ പറഞ്ഞു. ഞങ്ങൾ ഒരുമിച്ചു കേക്ക് കട്ട് ചെയ്തിട്ട് പരസ്പരം വായിൽ വച്ചു കഴിച്ചു. ഞാൻ ഫുൾ ഹാപ്പി ആയി. ഞാൻ ഷാദിനെ കെട്ടിപ്പിടിച്ചു താങ്ക്സ് പറഞ്ഞു എന്നെ വിശ്വസിച്ചതിനും കൂടെ നിക്കുന്നതിനും.

"പിന്നെ ഇത് നിനക്ക് തന്ന വാക്ക്." എന്നും പറഞ്ഞു ഷാദ് അഗ്രിമെൻറ് പേപ്പറും  ഡിവോഴ്സ്  പേപ്പറും കീറി  കാറ്റിൽ പറത്തി. അത് കണ്ടപ്പോ എന്റെ ഉള്ളിൽ റെഡ് സിഗ്നൽ കത്തി. 

പടച്ചോനെ അന്ന് ഷാദിനോട് പറഞ്ഞതല്ലേ ഞാൻ എന്റെ സ്ലീപ്പിങ് പ്ലേസ് മാറ്റണമെങ്കിൽ ആ എഗ്രിമെന്റ് എന്റെ മുന്നിൽ വച്ച് കീറി കളയണമെന്ന്. അപ്പൊ ഡ്രാക്കുള ഒരുങ്ങി ഇറങ്ങിയതാ. ഞാൻ മെല്ലെ സ്കൂട്ടാവാൻ നോക്കിയതും കൊരങ്ങൻ എന്നേ പിന്നിലൂടെ കെട്ടിപ്പിടിച്ചു അവനിലേക്ക്‌ ചേർത്ത് നിർത്തി.

''ആമി നിന്നെ ഞാൻ സ്നേഹിച്ചത് നിന്റെ മനസ്സിന്റെ മൊഞ്ചു കണ്ടിട്ടാ. അല്ലാതെ നിന്റെ ശരീരം കണ്ടിട്ടല്ല.'' ഞാൻ അത്ഭുതത്തോടെ ഷാദിനെ നോക്കി.

''ഇന്ന് ചാരു നിന്നോട് സംസാരിക്കുമ്പോ അവള് എനിക്ക് കാൾ ചെയ്തിട്ടുണ്ടായിരുന്നു. നിങ്ങൾ പറഞ്ഞതൊക്കെ ഞാൻ കേട്ടിരുന്നു. നിനക്കിനി എന്ത് കുറവുകൾ ഉണ്ടായാലും അത്‌ നികത്താൻ ഞാനുണ്ട്.'' എന്നും പറഞ്ഞു ഷാദ് എന്നെ രണ്ടു കൈകളിലും  കോരി എടുത്തു ബെഡിലേക്കു നടന്നു. 

ഒരുപാട് നാളത്തെ ആഗ്രഹപൂർത്തീകരണത്തിനു ആ റൂം സാക്ഷി ആയി. ഞാൻ പൂർണമായും ഷാദിന്റെ പാതിയായി. അവന്റെ നെഞ്ചോടു ചേർന്ന് കിടന്നപ്പോൾ സന്തോഷ സൂചകമായി   എന്റെ കണ്ണിൽ നിന്നും വന്ന കണ്ണീർ തുള്ളികൾ ചുണ്ടു കൊണ്ട് ഒപ്പിയെടുത്തു കൊണ്ട് ഷാദ് പറഞ്ഞു '' ഇനി ഈ കണ്ണ് നിറയരുത് നിറഞ്ഞാൽ അത് എന്റെ തോൽവി ആവും.'' ഞാൻ അവനൊരു പുഞ്ചിരി സമ്മാനിച്ചു. പതിയെ ഞങ്ങൾ ഉറക്കിലേക്കു വഴുതി വീണു.

@@@@@@@@@@@@@@@@@@@@@@@

ആമിയുടെ വാക്കുകൾ ഓരോന്നും എന്റെ നെഞ്ചിലാണ് വീണത്. പാവം ആ ഷെസിൻ ഇനി എന്താ അവളോട് ചെയ്യാൻ ബാക്കി എന്നാ ഞാൻ ആലോചിക്കുന്നത്. ഒരു വല്ലാത്ത ജന്മം തന്നെ അവന്റെ. എനിക്കാദ്യമേ തോന്നിയിരുന്നു അവനു എന്തോ കുഴപ്പമുണ്ടെന്നു. ഒരിക്കലും ഒരു ഉപ്പയാവാൻ പറ്റില്ല എന്ന വിധി അവനെ ശരിക്കും ഒരു സാഡിസ്റ്റ് ആക്കി. അത് പുറത്തറിയാൻ പാടില്ല എന്നവന് നിർബന്ധം ഉണ്ടായിരുന്നു. അത്‌ കൊണ്ടാണ് അവൻ ആമിയോട് അങ്ങനെയൊക്കെ പെരുമാറിയത്.

എന്തായാലും അവൾ എന്നെ അവോയ്ഡ് ചെയ്തതിന്റെ കാരണം മനസ്സിലായി. അവിടെയും അവളുടെ പേടി ഞാൻ അവളെ വെറുക്കുമോ എന്നാണ്. അത്‌ കൊണ്ട് തന്നെ അവൾക്കൊരു സർപ്രൈസ് കൊടുക്കണമെന്ന് തോന്നി. അത്‌ കൊണ്ടാണ് അവളെ ചാരുവിന്റെ കൂടെ വിട്ടു വേഗം നോക്കാതെ പോയത്. മനപ്പൂർവം റൂമിന്റെ കീയും കൊടുത്തില്ല.

വേഗം പോയി ഒരു ഗൗണും കേക്കും റൂം ഡെക്കറേറ്റ് ചെയ്യാനുള്ള സാധനങ്ങളും വാങ്ങീട്ടു വന്നു. റൂമിലെത്തി എല്ലാം സെറ്റ് ആക്കി. സച്ചുവിനെ വിളിച്ചു അവളെ അയക്കാൻ പറഞ്ഞു. ആമി ലിഫ്റ്റിൽ നിന്നും ഇറങ്ങുന്ന കണ്ടതും ഞാൻ വേഗം അകത്തേക്കു പോയി. 

ഇരുട്ട് കണ്ടതും ആമി എന്റെ പേര് വിളിക്കാൻ തുടങ്ങി. മെല്ല അവളെ കൊണ്ട് പോയി ബാത്‌റൂമിലാക്കിക്കൊടുത്തു. മുന്നേ അവളുടെ ആഗ്രഹം ആയിരുന്നു ഒരു പാദസരം. അത്‌ വാങ്ങി ഞാൻ കയ്യിൽ വെക്കാൻ തുടങ്ങിയിട്ട് കുറച്ചായി. കൃത്യമായി പറഞ്ഞാൽ ഷാനുവുമായുള്ള എൻഗേജ്മെന്റിന്റെ ദിവസം ആമിയെ അത് കൊടുത്തു പ്രൊപ്പോസ് ചെയ്യണമെന്ന കരുതിയത്. പക്ഷെ ആ @##@@#@#$മോൾ എല്ലാം അന്ന് കുളമാക്കി. ആ ഇനി ഷാനു എന്ന പേര് എന്റെ ജീവിതത്തിൽ ഇല്ല..

എന്തായാലും ഇന്ന് ഞാനതു കെട്ടിക്കൊടുത്തപ്പോ അവളുടെ മുഖമൊന്നു കാണണം. പിന്നെ കേക്ക് കട്ട് ചെയ്തു പരസ്പരം കൊടുത്തു. അവളോട് വാക്ക് പറഞ്ഞ പോലെ ആ പേപ്പറുകളെല്ലാം അവളെ മുന്നിൽ വച്ചു തന്നെ കീറിക്കളഞ്ഞു. അത്‌ കഴിഞ്ഞു ഞങ്ങൾ ഞങ്ങളേതായ ലോകത്തിലേക്കു ചേക്കേറി. ജീവിതം കൈ വിട്ടു പോയി എന്ന് കരുതിയ രണ്ടു പേരുടെ പുതുജീവിതം ഇവിടെ തുടങ്ങി.

രാവിലെ ഞാൻ എണീറ്റപ്പോ കണ്ടത് എന്റെ കയ്യിൽ പൂച്ചക്കുട്ടിയെ പോലെ ചുരുണ്ടു കിടക്കുന്ന ആമിയെ ആണ്. ആ മുഖം നോക്കി എത്ര നേരം കിടന്നെന്നു അറിഞ്ഞില്ല. പതിയെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തതും ആമി കണ്ണ് തുറന്നു. എന്നേ കണ്ടതും ആ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. പിന്നെ ക്ലോക്കിലേക്കു നോക്കിയതും അതൊരു അലർച്ചയായി മാറി.

''പടച്ചോനെ പതിനൊന്നു മണിയോ??? ഡ്യൂട്ടിക്ക് പോണ്ടേ കൊരങ്ങാ... എന്താ വിളിക്കാനെ??'' ആമി വേവലാതിയോടെ ചോദിച്ചു.

''ഇന്നലെ ലേറ്റ് ആയല്ലേ ഉറങ്ങിയേ, അതോണ്ട്.'' അവളെ നോക്കി കണ്ണിറുക്കിക്കൊണ്ടു അങ്ങനെ പറഞ്ഞതും പെണ്ണിന്റെ മുഖം നാണം കൊണ്ട് ചുവന്നു. അവൾ വേഗം മുഖം താഴ്ത്തിക്കളഞ്ഞു.

പെട്ടെന്നു തന്നെ മുഖം പൊക്കി എന്നേ നോക്കി. ''എന്ന് വച്ച് ഡ്യൂട്ടിക്ക് പോണ്ടേ..'' ആമി ചോദിച്ചു.

''വേണ്ട, നമ്മളിന്ന് ലീവ് ആണെന്ന് ഞാൻ ഇന്നലെ തന്നെ സച്ചൂനോട് പറഞ്ഞിരുന്നു.'' ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.

''എന്റെ പടച്ചോനെ, തീർന്നു. ഇനി അവരെ കണ്ടാൽ കളിയാക്കി കൊല്ലും. ഫസ്റ്റ് നയിറ്റു നടത്താൻ ലീവ് എടുക്കുന്ന ആദ്യത്തെ ആൾക്കാർ നമ്മളാവും.'' ആമി എനിക്കൊരു കുത്തു തന്നു കൊണ്ട് പറഞ്ഞു. ഞാൻ ചിരിച്ചു.

''ഹ്മ്മ് ഞാൻ പോയി എന്തേലും ഉണ്ടാക്കട്ടെ.'' എന്നും പറഞ്ഞു ആമി എണീറ്റ് പോവാൻ തുടങ്ങി. ഞാൻ അവളെ പിടിച്ചു അവിടെ തന്നെ കിടത്തി.

''വേണ്ട, ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്. ഒരു അരമണിക്കൂർ കൊണ്ട് ഇപ്പൊ കൊണ്ട് വരും.'' ഞാൻ പറഞ്ഞു.

''എന്തിനാ വെറുതെ, ആ സമയം കൊണ്ട് ഞാൻ ഫുഡ് ആക്കുമായിരുന്നല്ലോ. ഇതിപ്പോ വെറുതെ സമയം പോവൂല്ലേ.'' ആമി പറഞ്ഞു.

''ആര് പറഞ്ഞു വെറുതെ സമയം പോവുമെന്ന്..'' എന്നും പറഞ്ഞു ഞാൻ ഒരു കള്ളച്ചിരിയോടെ അവളിലേക്ക്‌ മുഖം അടുപ്പിച്ചതും അവളെന്റെ വാ പൊത്തിപ്പിടിച്ചു.

''ഹെലോ ഇത് സിനിമയും സീരിയലും ഒന്നുമല്ല, പോയി പല്ലു തേച്ചിട്ടു വന്നിട്ട് മതി റൊമാൻസ്.. നാറിയിട്ടു പാടില്ല.'' എന്നും പറഞ്ഞു ആ വവ്വാല് ചിരിക്കാ, ജന്തു.

''എന്നേ കളിയാക്കുന്നു, ഞാൻ എണീറ്റ് പല്ലു തേച്ചു ഫ്രഷ് ആയിട്ടാ ഫുഡിന് വിളിച്ചു പറഞ്ഞെ. പിന്നേം വന്നു കിടന്നതാ. നീ പോയി പല്ലു തെക്കെടീ.'' എന്നും പറഞ്ഞു ഞാൻ അവളെ ചെവി പിടിച്ചു തിരിച്ചു. 

''ആഹ്, ഡ്രാക്കുളേ വിട്.. എനിക്ക് വേദന എടുക്കുന്നു. ഞാൻ രാവിലെ അഞ്ചു മണിക്ക് എണീറ്റ് കുളിച്ചു നിസ്കരിച്ചിട്ടു കിടന്നതാ. ഷാദിനെ എത്ര വട്ടം വിളിച്ചു, ഒരു ബോധവും ഇല്ല.'' എന്നും പറഞ്ഞു അവളെന്റെ കൈ വിടീച്ചു. ഇതൊക്കെ എപ്പോ നടന്നോ ആവോ. വെറുതെ അല്ല ഇവളെ മുടി നനഞ്ഞു ഇരിക്കുന്നെ.

''എനിക്കതൊന്നും ഓർമ്മ ഇല്ല. ഇന്നലെ വല്ലാണ്ട് ടൈർഡ് ആയിരുന്നില്ലേ, അതാ ബോധം ഇല്ലാതിരുന്നേ.'' ഞാൻ ഒന്ന് മൂരിനിവർന്നു   ചിരിച്ചോണ്ട് പറഞ്ഞു.

''ഓ പിന്നെ, ഇന്നലെ കല്ലുകൊത്താൻ പോയതാരുന്നല്ലോ അല്ലെ.'' എന്നും പറഞ്ഞവളെന്നെ കളിയാക്കി ചിരിച്ചു.

''അതേടീ, അങ്ങനെ തന്നെ ഞാൻ കല്ല് കൊത്തുന്നത് നിനക്ക് കാണിച്ചു തരാം..'' എന്നും പറഞ്ഞു അവളെ പിടിച്ചു വലിച്ചു പുതപ്പിനുള്ളിലാക്കി.

''അയ്യോ, വേണ്ടാ ഞാൻ തമാശ പറഞ്ഞതാ... അയ്യോ നാട്ടുകാരെ ഓടി വരണേ ഈ ഡ്രാക്കുള എന്നെ കൊല്ലുന്നേ.'' എന്നും പറഞ്ഞു അലറുന്നുണ്ടായിരുന്നു. ഞാൻ അതൊന്നും കേൾക്കാൻ പോയില്ല. 

പിറ്റേന്ന് രാവിലെ താഴെ എത്തിയത് മുതൽ സച്ചുവും ചാരുവും ഞങ്ങളെ നോക്കി ഇളിക്കുന്നുണ്ട്, കൂട്ടത്തിൽ കുറെ കുത്തിയുള്ള ഡയലോഗുകളും. ഇന്നലെ ആമി പറഞ്ഞപ്പോ ഇത്രയ്ക്കു വിചാരിച്ചില്ല. ഹോസ്പിറ്റലിൽ എത്തിയതും ആമി ചാരുവിന്റെ കൈ പിടിച്ചു ഒരു ഓട്ടമായിരുന്നു.

''എന്നാലും ഇത്രയ്ക്കു ആക്രാന്തം വേണ്ടായിരുന്നു. പാവം എന്റെ പെങ്ങള്, നിന്നെ എങ്ങനെ സഹിക്കുമോ ആവോ.'' സച്ചു പറഞ്ഞു.

''പോടാ പട്ടീ... എനിക്കൊരു ആക്രാന്തവും ഇല്ല. ഞാനെന്താ അവളെ, ചെയ്‌തത്‌. '' ഞാൻ പറഞ്ഞു.

''അതവളുടെ ചുണ്ടു കണ്ടാൽ അറിയാം.'' എന്നും പറഞ്ഞു ആ തെണ്ടി നിന്ന് ചിരിക്കാ.

''അയ്യേ, ടാ അത് അവള് സ്ലിപ്പായി ഫ്രിഡ്‌ജിൽ പോയി മുഖം ഇടിച്ചതാ. അവളെ കവിളും കണ്ടില്ലേ.'' ഞാൻ പറഞ്ഞു.

''ഹ്മ്മ് ഹ്മ്മ് ഞാൻ വിശ്വസിച്ചു.'' സച്ചു പറഞ്ഞു.

''ടാ സത്യമായിട്ടും ഇന്നലെ അവള് കിച്ചണിൽ ജോലി ചെയ്യുമ്പോ സ്ലിപ്പായിട്ടു പറ്റിയതാ.'' ഞാൻ പറഞ്ഞു.

''അല്ല അവളെങ്ങനെയാ സ്ലിപ്പായെ?'' സച്ചു.

''അത്.. അത് പിന്നെ..'' ഞാൻ ഒന്ന് പരുങ്ങി.

''ഹ്മ്മ് പറ മോനെ.. നീ എന്തോ കുരുത്തക്കേട് ഒപ്പിച്ചിട്ടല്ലേ..'' സച്ചു ചോദിച്ചതും ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു.

''അത് പിന്നെ ഇന്നലെ അവള് ഭക്ഷണം ഉണ്ടാക്കുമ്പോ ഞാൻ പിന്നിൽ പോയി നിന്ന് ഒന്ന് പേടിപ്പിക്കാൻ നോക്കിയതാ. അവള് പെട്ടെന്ന് പേടിച്ചു മാറിയപ്പോ സ്ലിപ്പായി മുഖം പോയി ഫ്രിഡ്ജിനടിച്ചു. 

പാവം നല്ല വേദന ആയെങ്കിലും ചിരിക്കുവായിരുന്നു, എനിക്ക് വിഷമം ആവണ്ട വിചാരിച്ചു. ഐസ് വച്ച് കൊടുക്കുമ്പോ വേദന ഇല്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ പറയാ ഈ വേദനയും അവൾക്കു സുഖമുള്ള വേദന ആണെന്ന്. ഞാൻ അവളെ കെയർ ചെയ്യുന്നത് കാരണം.'' ഞാൻ പറഞ്ഞു.

''അയ്യേ അപ്പോളേക്കും കണ്ണൊക്കെ നിറഞ്ഞോ. എന്താടാ കൊച്ചുകുട്ടികളെ പോലെ.'' സച്ചു എന്നേ കളിയാക്കി ചോദിച്ചു.

''ഏയ്, അവള് പാവം ആടാ, ഒരിക്കലും ഒന്നിന്റെ പേരിലും അവള് വേദനിക്കരുത് എന്ന് കരുതിയതാ. ആരും അവളെ വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല എന്ന് വിചാരിച്ചതാ. എന്നിട്ടു ഞാൻ തന്നെ അവളെ വേദനിപ്പിച്ചു.'' ഞാൻ പറഞ്ഞു.

''അറിയാതെ സംഭവിച്ചതല്ലേ,പോട്ടെ. നീ വാ..'' എന്നും പറഞ്ഞു സച്ചു എന്റെ കൈ പിടിച്ചു ലാബിലേക്ക് നടന്നു.

അവിടെ കേറിയപ്പോളുണ്ട്, ഒരുത്തീടെ മുഖം വീർത്തിരിക്കുന്നു. അല്ലെങ്കിലേ ഇന്നലെ ഇടിച്ച കാരണം കവിളും ചുണ്ടും ചെറുതായി നീര് വന്നിട്ടുണ്ട്, അതിന്റെ കൂടെ ആണ് ഈ മുഖം വീർപ്പിക്കാൻ.

ഞാൻ കാര്യം അറിയാൻ ആമിയുടെ അടുത്തേക്ക് പോവാൻ നിന്നതും ചാരു എന്റെ കൈ പിടിച്ചു വേണ്ട പറഞ്ഞു. ഞാൻ എന്താ ചോദിച്ചപ്പോ ചാരുവിനെ മറുപടി കേട്ട് എനിക്ക് ചിരിയും കരച്ചിലും ഒരുമിച്ചു വന്നു. എന്റെ കാര്യത്തിലൊരു തീരുമാനം ആയി.

വേറൊന്നുമല്ല വരുന്ന വഴിക്കു അവര് പ്രിയയെ കണ്ടിരുന്നു. ആമിയുടെ മുഖം കണ്ടപ്പോ അവള് കളിയാക്കിയെന്നു. ഫ്രിഡ്ജിനടിച്ചതാണെന്നു പറഞ്ഞിട്ട് വിശ്വസിച്ചില്ല. മാത്രം അല്ല കൂടെ ഉണ്ടായിരുന്ന ആൾക്കാരും അവളെ കളിയാക്കിയെന്നു. അതിന്റെ ദേഷ്യത്തിലാ. ഏതു സമയത്താണാവോ എനിക്ക് അവളെ പേടിപ്പിക്കാൻ തോന്നിയെ.

ഞാൻ മെല്ലെ ആമിയുടെ അടുത്തേക്ക് പോയി. അപ്പൊ അവള് അവിടുന്ന് മാറിപ്പോയി. ഉച്ചവരെ എന്നേ മൈൻഡ് ആക്കിയില്ല. ഉച്ചയ്ക്ക് ഫുഡ് കഴിക്കാൻ പോവുമ്പോ മെല്ലെ ആരും കാണാതെ വീർത്ത കവിളിൽ ഒരുമ്മയങ്ങു കൊടുത്തു. അപ്പൊ പെണ്ണിന്റെ മുഖം ഒന്ന് കാണണം. അങ്ങനെ എങ്ങനൊക്കെയോ ആ പിണക്കം ഞാൻ തീർത്തു. 

പിന്നെ അവളിപ്പോ ടിഫ്ഫിൻ സർവിസ് ഒക്കെ നിർത്തി. അവളെ കഷ്ട്ടപ്പെടുത്താൻ എനിക്ക് താല്പര്യമില്ലാത്ത കാരണം ഞാൻ നിർബന്ധിച്ചു നിർത്തിച്ചതാ. ഞാനും കൂടി ഇപ്പൊ അവളെ കൂടെ കൂടി ആ ഓർഫനേജിലേക്കു പൈസ അയക്കും, ഇടയ്ക്കു ഞങ്ങളെ മറ്റുള്ള ഫ്രണ്ട്സും. അതിനാണല്ലോ അവള് കഷ്ട്ടപ്പെട്ടതൊക്കെ. 

@@@@@@@@@@@@@@@@@@@@@@@

ദിവസങ്ങൾ ഇങ്ങനെ പോയിക്കൊണ്ടിരുന്നു. ഒരു ഭർത്താവെന്താണെന്നും എങ്ങനെ ആണെന്നും ഞാൻ മനസ്സിലാക്കി. ഷെസിനും ഷാദും തമ്മിൽ ആകാശവും ഭൂമിയും പോലെ വെത്യാസം ഉണ്ടായിരുന്നു. ഷെസിൻ എന്റെ കണ്ണ് നിറയ്ക്കാൻ കാരണങ്ങൾ കണ്ടെത്തിയപ്പോ ഷാദ് എന്റെ പുഞ്ചിരി നിലനിർത്താൻ കാരണങ്ങൾ ഉണ്ടാക്കി.

''എന്താടീ ഇങ്ങനെ കിടക്കുന്നെ, ഹോസ്പിറ്റലിൽ നിന്ന് വന്നിട്ട് ഡ്രസ്സ് വരെ മാറി ഇല്ലല്ലോ. വരുമ്പോ തന്നെ ഞാൻ ശ്രദ്ധിച്ചു മുഖം വല്ലാതെ ഇരിക്കുന്നെ.'' ഷാദ് ചോദിച്ചു.

''ഒന്നുമില്ല, സാധാരണ വരുന്ന വയറു വേദന തന്നെ.. ഞാൻ ചായ എടുക്കാം.'' എന്നും പറഞ്ഞു ഞാൻ എണീക്കാൻ പോയി.

''വേണ്ടാ, നീ കിടന്നോ. ചായക്ക്‌ ഞാൻ വച്ചിട്ടുണ്ട്.'' എന്നും പറഞ്ഞു ഷാദ് പോയി. ഞാൻ മെല്ലെ കണ്ണടച്ച് കിടന്നു..

വയറിൽ എന്തോ തണുപ്പ് തോന്നിയപ്പോ കണ്ണ് തുറന്നു നോക്കി. വിചാരിച്ച പോലെ തന്നെ ഷാദ് ആയിരുന്നു. 

''കണ്ണടച്ച് കിടന്നോ.'' ഷാദ് പറഞ്ഞു. ഞാൻ മെല്ലെ അവനോടു ചേർന്ന് കിടന്നു. ഇങ്ങനെ ആണ് ഷാദ്. ഞാൻ ഉറങ്ങുന്ന വരെ എന്റെ വയറു തടവിത്തരും. പിന്നെ നടുവിന് ചൂട് പിടിച്ചു തരും. എന്റെ ഡെലിവറി സിസ്സേറിയൻ ആയ കാരണം പീരിയഡ്‌സ് ആവുമ്പൊ നടു വേദന വരും. അത് മാറാൻ ആണ് ചൂട് പിടിക്കുന്നെ.

പിന്നെ ആദ്യത്തെ രണ്ടു ദിവസവും എന്നേ കിച്ചണിൽ കേറാൻ വിടില്ല. ഐസ് ക്രീമും ചോക്കലേറ്റും കൊണ്ട് ഫ്രിഡ്‌ജ്‌ നിറയ്ക്കും. എനിക്ക് പിരിയഡ്‌സ് ആവുമ്പൊ രാത്രി എണീറ്റ് ഇത് കഴിക്കൽ തന്നെ ആണ് പണി. എല്ലാം കൊണ്ടും ഷാദ് എന്നേ സ്നേഹം കൊണ്ട് മൂടും.

ഞാൻ മെല്ലെ കണ്ണ് തുറന്നു നോക്കിയപ്പോ ഷാദ് കണ്ണടച്ച് കിടക്കുന്നു. കൈ കൊണ്ട് ഇപ്പോഴും എന്റെ വയറിൽ തടവിത്തരുന്നു. സത്യം പറഞ്ഞാൽ അത് വല്ലാത്ത ഒരു ആശ്വാസം ആണ്. ഞാൻ പതുക്കെ അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു. അപ്പൊ അവൻ കണ്ണുതുറക്കാതെ തന്നെ ഒന്ന് പുഞ്ചിരിച്ചു എന്നേ കൂടുതൽ ചേർത്ത് പിടിച്ചു. 

പിറ്റേന്ന് വെള്ളിയാഴ്ച്ച ആയതു കാരണം എണീക്കാൻ ലേറ്റ് ആയി. ഞാൻ എണീക്കുമ്പോ ഷാദ് കിച്ചണിൽ ആയിരുന്നു. ബാത്‌റൂമിൽ പോയി വന്നപ്പോ ബ്രേക്ക്ഫാസ്റ്റും കൊണ്ട് ആള് റൂമിൽ റെഡി ആണ്.

ഉച്ചയ്ക്ക് എല്ലാരും കൂടി പുറത്തിറങ്ങി. അമാനിക്ക വന്നിരുന്നു. ബാക്കി ആരും ഇല്ല. ഞാനും ഷാദും ചാരുവും സച്ചുവേട്ടനും പ്രവീണേട്ടനും പ്രിയയും അമാനിക്കയും കൂടി പാർക്കിലേക്ക് പോയി. അവിടെ ഓരോരുത്തരെ വായും നോക്കി ഇരിക്കുമ്പോളാ ആരോ എനിക്ക് നേരെ ഐസ് ക്രീം നീട്ടിയെ. 

ഷാദ് ആവുമെന്ന് കരുതി നോക്കിയപ്പോ അമാനിക്ക. മുഖത്തൊരു കള്ളചിരിയും ഉണ്ട്. പിന്നിൽ മറ്റുള്ളവരും ഉണ്ട്. ഞാൻ നോക്കിയപ്പോ എല്ലാരും എങ്ങോട്ടൊക്കെയോ നോക്കി നിക്കാണ്.

അപ്പൊ എന്തോ കാര്യം സാധിക്കാനുള്ള വരവാണ്. ഞാൻ തിരിച്ചും ഒരു നല്ല ചിരി കൊടുത്തിട്ടു ഐസ് ക്രീം വാങ്ങി.

''അതെ, ആമീ നിനക്ക് സുഖമല്ലേ..'' അമാനിക്ക.

''അതേല്ലോ..'' ഞാൻ പറഞ്ഞു.

''പിന്നെ എന്തൊക്ക ഉണ്ട് വിശേഷങ്ങൾ.'' അമാനിക്ക.

''നല്ല വിശേഷങ്ങൾ.'' ഞാൻ പറഞ്ഞു.

''നീ വല്ലാതെ മെലിഞ്ഞു പോയല്ലോ. ഫുഡ് ഒന്നും ശെരിക്കു കഴിക്കുന്നില്ലേ." അമാനിക്ക.

''ഉണ്ടല്ലോ, നല്ലോണം കഴിക്കുന്നുണ്ട്.'' ഞാൻ പറഞ്ഞു.

''എന്നാ ഈ ഷാദ് മോളെ കുറെ ജോലി ചെയ്യിക്കുന്നുണ്ടാവും അല്ലെ. മോൾക് ഫുൾ ടൈം ജോലി ആണോ.'' എന്നും ചോദിച്ചു അമാനിക്ക ഷാദിനെ നോക്കുന്നത് ഞാൻ ഇടംകണ്ണിട്ടു നോക്കിയപ്പോ കണ്ടു. 

ഷാദ് ആണെങ്കിൽ പല്ലു കടിച്ചിട്ടു അമാനിക്കാനേ നോക്കീട്ടു ഇങ്ങോട്ടു വാ തരാം എന്നൊക്കെ പറയുന്നുണ്ട്. ഇക്കയാണെങ്കിൽ വെറുതെ പറഞ്ഞതാ എന്ന രീതിയിൽ കൈ കൊണ്ടും മുഖം കൊണ്ടുമൊക്കെ ആക്ഷൻ കാണിക്കുന്നു. ഞാൻ നോക്കുന്നു എന്ന് കണ്ടതും രണ്ടാളും ഡീസെന്റായി.

''നിനക്ക് കുറച്ചു റസ്റ്റ് ഒക്കെ വേണ്ടേ ആമീ..'' അമാനിക്ക.

''കുറെ നേരം ആയല്ലോ തുടങ്ങീട്ട്. കാര്യം പറ മോനെ.. ഇങ്ങനെ വളഞ്ഞു മൂക്ക് പിടിക്കേണ്ട. നിങ്ങക്കെന്താ പറയാനുള്ളത്.'' ഞാൻ ചോദിച്ചു.

''എനിക്ക് എന്തോ പറയാനുണ്ടെന്ന് നിനക്കെങ്ങനെ മനസ്സിലായി.'' അമാനിക്ക ചോദിച്ചു.

"കാള വാല് പോകുമ്പോൾ അറീലെ അത് ഇൻഡിക്കേറ്റർ ഇടാനല്ല എന്ന്.'' ഞാൻ പറഞ്ഞപ്പോ എല്ലാരും ഒന്ന് ചിരിച്ചു.

''കാര്യം പറ അമാനിക്കാ.'' ഞാൻ പറഞ്ഞു.

''അതില്ലേ... അത് പിന്നെ ഉണ്ടല്ലോ...'' അമാനിക്ക പിന്നേം പിന്നേം ഉരുണ്ടു കളിക്കാ.

''കാര്യം പറയുന്നുണ്ടേൽ പറ ഇക്കാ.. ഇല്ലെങ്ങി ഞാൻ പോവാ.'' എന്നും പറഞു ഞാൻ എണീക്കാൻ പോയി.

അപ്പൊ ഷാദ് എന്റെ അടുത്ത് വന്നിട്ട് എന്റെ രണ്ടു കയ്യും പിടിച്ചു വച്ചു.

''അടുത്ത മാസം ശാഫിയുടെയും റാഫിയുടെയും കല്യാണം ആണെന്ന് നിനക്കറിയാലോ. അതോണ്ട് നീ നാട്ടിലേക്ക് വരണം. എല്ലാർക്കും നിന്നെ കാണണം. എല്ലാരും നിന്നെ കാത്തിരിക്കയാണ്. ഇതാണ് അമാനിക്കക്ക് പറയാനുള്ളത്.'' ആദ്യം ഒന്ന് ഷോക്കായെങ്കിലും ഞാൻ പെട്ടെന്ന് തന്നെ ഷാദിനെയും അമാനിക്കാനെയും നോക്കി, പിന്നെ എന്റെ കയ്യിലേക്കും ഷാദിൻറെ മുഖത്തേക്കും.

''അത് പിന്നെ പറഞ്ഞു കഴിഞ്ഞാൽ നീ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് അറിയാലോ,അതാ..'' എന്ന നിഷ്ക്കളങ്കമായ ഷാദിൻറെ ഡയലോഗിൽ ഞാൻ ഒന്ന് ചിരിച്ചു പോയി.

''അതാ ആമി ചിരിച്ചു. അപ്പൊ അവള് സമ്മതിച്ചു.'' എന്നും പറഞ്ഞു എല്ലാരും കൈമുട്ടി ചിരിച്ചു.

''ആര് പറഞ്ഞു, ഇനി നാട്ടിലേക്കില്ല. പ്രത്ത്യേകിച്ചു നമ്മളെ വീട്ടിലേക്കു. എന്നേ മനസ്സിലാക്കാത്തിരുന്നവരെ എനിക്ക് ഇനി കാണണ്ട.'' എന്നും പറഞ്ഞു ഞാൻ എണീറ്റ് നടന്നു.

അപ്പൊ ഷാദ് എന്റെ പിന്നാലെ വന്നു. എത്ര പറഞ്ഞിട്ടും ഞാൻ നോ തന്നെ പറഞ്ഞു. പിന്നെ മദത്തപ്പോ അമാനിക്ക പോയി. ബാക്കിയുള്ളവരും പറയുന്നുണ്ട്.

പിന്നെ ഡെയിലി ഗുളിക കഴിക്കുന്ന പോലെ അമാനിക്ക ആക്കുക ശാമിക്ക സന ആഫിക്ക ഒക്കെ മാറി മാറി ഒരു മണിക്കൂർ കോമ്പോ വിളിക്കും. അപ്പൊ ഞാൻ ഫോൺ സ്വിച്ചോഫ്‌ഫാക്കും. അപ്പൊ ഷാദിന്റെയും ഞങ്ങളെ ഫ്രണ്ട്സിന്റെയും ഫോണിൽ വിളിക്കും.

നിരന്തരമായ നിർബന്ധങ്ങൾക്കും സംവാദങ്ങൾക്കുമൊടുവിൽ ഞാൻ നാട്ടിലേക്ക് പോവാൻ സമ്മതിച്ചു. ഇപ്പൊ ധാ ഫ്ലയിറ്റിൽ ആണുള്ളത്. കൂടെ എന്റെ അടുത്തുണ്ടാവേണ്ട മഹാനെ നോക്കുകായിരിക്കുമല്ലേ. നോക്കണ്ട, ഷാദ് ഇല്ല. അലവലാതി ടിക്കെട്ടൊക്കെ എടുത്തു പർച്ചേസും കഴിഞ്ഞു നിക്കുമ്പോളാ പറയുന്നേ, ഡ്രാക്കുളയുടെ പാസ്പോര്ട്ട് എക്സ്പയറി ആയെന്നു. 

എനിക്കാകെ സങ്കടം വന്നു. ഞാൻ പോവില്ല പറഞ്ഞതാ അപ്പൊ ഒരാഴ്ച കൊണ്ട് അങ്ങോട്ട് വന്നിരിക്കും എന്നും പറഞ്ഞു പ്രോമിസ് ചെയ്തു. അങ്ങനെ വന്നിട്ടെന്താ, കല്യാണത്തിന് ഇനി ആകെ നാല് ദിവസമല്ലേ ഉള്ളൂ. അമാനിക്കയും അഫിക്കയും അക്കൂക്കയും കഴിഞ്ഞ ആഴ്ച പോയി. ഞാൻ ഷാദിൻറെ കൂടെ എത്തുമല്ലോ എന്ന് വിചാരിച്ചാണ് അവരൊക്കെ പോയത്. ഇപ്പൊ ഞാൻ ആരായി... ആ അതെന്നെ..

ഫ്ലയിറ്റിൽ കേറി ഇരിക്കാൻ തുടങ്ങീട്ട് കുറച്ചു സമയം ആയി. അടുത്ത സീറ്റിലെ ആളെത്തീട്ടില്ല. രണ്ടു മിനിട്ടു കഴിഞ്ഞതും ഒരു ''എക്സ്ക്യൂസ്‌ മി'' കേട്ട് ഞാൻ അങ്ങോട്ടേക്ക്  നോക്കി.

യാ റബ്ബീ നോക്കണ്ടായിരുന്നു എന്ന് തോന്നിപ്പോയി......കാത്തിരിക്കൂ.........

നോട്ട്:

ഇതൊരു സാങ്കല്പിക കഥയാണ്. ഇച്ചിരി റിയാലിറ്റി കൂടി ഉണ്ട്. ഇതിലെ പല സിറ്റുവേഷൻസും പലരുടെയും ജീവിതത്തിൽ ഉണ്ടായി കാണും എന്ന് വിശ്വസിക്കുന്നു. ഇന്നത്തെ പാർട്ടിൽ കുറച്ചു ഓവർ ആയി എന്ന് തോന്നിപ്പോവാൻ ചാൻസ് ഉണ്ട്.. പക്ഷെ അത് വേണമെന്ന് എനിക്ക് തോന്നിയൊണ്ടാണ് അങ്ങനെ എഴുതിയെ. നിങ്ങൾ ആക്‌സെപ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story