ഡിവോയ്‌സി: ഭാഗം 65

divoysi

രചന: റിഷാന നഫ്‌സൽ

''നിനക്കെന്താടീ വട്ടായോ..'' പിന്നിൽ നിന്നും അമാനിക്ക ആമിയുടെ തലയിൽ ഒരു കൊട്ട് കൊടുത്തപ്പോളാ ആ വവ്വാലിന്റെ ചിരി നിന്നെ. അവള് ഒന്നു ചുറ്റും നോക്കി. എല്ലാരും അവളെ തന്നെ നോക്കാണ്. അല്ലെങ്കിലേ എന്റെ കൂടെ അവളെ കണ്ട ഷോക്കിൽ ആണ് അവളുടെ വീട്ടുകാരൊഴിച്ചുള്ള ബന്ധുക്കൾ. ഈ ചിരികൂടി ആയപ്പോ ഓക്കേ ആയി.

''ഏയ് ഒന്നുമില്ല അമാനിക്കാ, ഞാൻ ഒരു തമാശ കേട്ടു, അപ്പൊ സഹിക്കാൻ പറ്റിയില്ല.'' എന്നും പറഞ്ഞു ആമി വീണ്ടും ചിരിച്ചു.

''ആഹാ നീ ഇങ്ങനെ ചിരിക്കണമെങ്കിൽ എന്തോ കാര്യമായ തമാശ ആണല്ലോ. ഞങ്ങളോടും കൂടി പറ ഞങ്ങളും കൂടി ചിരിക്കട്ടെ.'' നിച്ചൂക്ക ആണ്.

''അത് ഞാൻ പറഞ്ഞു തരാം, പക്ഷെ ഇപ്പൊ പറഞ്ഞാൽ ശരിയാവില്ല. '' ആമി മുന്നിൽ ഇരിക്കുന്ന ഷാനയെയും ഷീനയേയും നോക്കിയിട്ടു പറഞ്ഞു.

''അതെന്താ രഹസ്യം ആണോ.'' മിച്ചൂത്ത എന്നെ നോക്കീട്ടു ആമിയോട് ചോദിച്ചു.

''അതെ മിച്ചൂത്താ, ചിലര് കേട്ടാൽ ഇവിടെ പലതും നടക്കും.'' ആമി പറഞ്ഞു. ഞാനവളെ നോക്കി പല്ലിറുമ്മി.

''ആ എന്നാ എല്ലാരും ഉറങ്ങാൻ പോട്ടെ, അപ്പൊ പറയാം.'' ഹിബ. എന്നിട്ടു അവരൊക്കെ പരിപാടിയിലോട്ടു ശ്രദ്ധ തിരിച്ചു.

''ഹലോ ഞാൻ നിഷാദ് റഹ്‌മാൻ...'' സൗണ്ട് കേട്ടു നോക്കിയപ്പോ മുന്നിലെ ആ കാലന്മാരിൽ ഒരുത്തൻ എന്റെ നേരെ കൈ നീട്ടി ഇരിക്കുന്നു. എനിക്ക് നേരത്തെ ആമിയോട് സംസാരിച്ചതൊക്കെ ഓർത്തു ദേഷ്യം വന്നു അവനെ കലിപ്പോടെ നോക്കി. അപ്പൊ ആമി എന്റെ കയ്യിൽ പിടിച്ചമർത്തി. ഞാൻ നോക്കിയപ്പോ കണ്ണ് കൊണ്ട് കൈ കൊടുക്കാൻ കാണിച്ചു.

''മുഹമ്മദ് ഷെഹ്‌സാദ് ബിൻ അലി.. ഷാദ് എന്ന് വിളിക്കാം.'' എന്നും പറഞ്ഞു ഞാൻ അവനു കൈ കൊടുത്തു.

''ഞാൻ നിഹാദ് റഹ്‌മാൻ..'' മറ്റവൻ കൈ നീട്ടി. അവനും ഞാൻ കൈ കൊടുത്തു.

''എന്ത് ചെയ്യുന്നു.'' അവരെന്നോട് ചോദിച്ചു. അപ്പോഴൊക്കെ ആ ഷാനയും ഷീനയും എന്നെ നോക്കുന്നുണ്ടായിരുന്നു.

''ഞാൻ ദുബായിൽ ഒരു ഹോസ്പിറ്റലിൽ ലാബ് ഹെഡ് ആയി വർക്ക് ചെയ്യുന്നു.'' ഞാൻ പറഞ്ഞു.

''ഓ ഓക്കേ, അപ്പൊ സാലറി ഒക്കെ കണക്കായിരുക്കുമല്ലോ.'' നിഹാദ് ചോദിച്ചു.

''ആഹ് ഞങ്ങൾക്ക് രണ്ടാൾക്കും ജോലി ഉള്ളോണ്ട് തട്ടിയും മുട്ടിയും പോണു.'' ഞാൻ ആമിയെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു.

''ഞങ്ങൾക്ക് ഇന്ത്യയിൽ എല്ലാ സ്ഥലത്തും വ്യാപിച്ചു കിടക്കുന്ന ബിസിനെസ്സ് ആണ്. മാസം ലക്ഷങ്ങളുടെ വരുമാനം ഉണ്ട്.'' നിഷാദ് ഒരു പുച്ചത്തോടെ പറഞ്ഞു. അതെ ഭാവം ആയിരുന്നു മറ്റു മൂന്നു പേരുടെയും മുഖത്ത്.

ഞാൻ ആമിയെ നോക്കിയപ്പോ അവളെന്നെ നോക്കി കണ്ണടച്ച് കാണിച്ചിട്ട് പുഞ്ചിരിച്ചു.

''അടുത്ത ആഴ്ച്ച പുതിയൊരു ഗ്രൂപ്പുമായി ടൈഅപ്പുണ്ട്, അതൂടി കഴിഞ്ഞാൽ ആ ടേൺ ഓവർ കൊടികളിലേക്കു മാറും.'' നിഹാദ് പറഞ്ഞു.

''ഓ ആണോ, ഓൾ ദി ബെസ്റ്റ്.'' ഞാൻ പറഞ്ഞു.

''ആ ചെറിയ സാലറി വച്ച് ജീവിക്കാൻ ബുദ്ധിമുട്ടു ആയിരിക്കുമല്ലോ അല്ലെ.. ആമിക്ക് പിന്നെ അത് പ്രശനം ആവില്ലല്ലോ. പണ്ടേ അവൾക്കു ഡ്രെസ്സും ബാക്കി സാധനങ്ങളുമൊക്കെ ലോ ക്ലാസ് മതിയല്ലോ. ബാക്കി പൈസ ആ അനാഥപിള്ളേർക്കു കൊണ്ട് കൊടുക്കും, വട്ട്.'' ഷാന പുച്ഛത്തോടെ ആമിയെ നോക്കി പറഞ്ഞു. ഞാൻ അഭിമാനത്തോടെ ആമിയെ നോക്കി.

''അതെ പണ്ടേ ദരിദ്രവാസിയെ പോലെ ആയിരുന്നല്ലോ ജീവിതം, ഇപ്പോളും അങ്ങനെ തന്നെ.'' എന്നും പറഞ്ഞു അവർ ചിരിച്ചു.

''ഓരോരുത്തർ ജീവിക്കുന്നത് അവരുടെ ഇഷ്ടത്തിനല്ലേ.. അവൾക്കു അതാണ് ഇഷ്ടമെങ്കിൽ അങ്ങനെ തന്നെ.. കുറെ പൈസ ഉണ്ടാക്കി വലിയ പൈസയുടെ ഡ്രെസ്സൊക്കെ ഇട്ടു നടന്നിട്ടു എന്താ കാര്യം. മരിച്ചാൽ ആറടിമണ്ണിലേക്കല്ലേ പോണ്ടത് അല്ലാതെ സെവെൻസ്റ്റാർ ഹോട്ടലിലേക്കല്ലല്ലോ. പിന്നെ മരിച്ചു കിടക്കുമ്പോൾ വെറും മൂന്നു കഷ്ണം വെള്ളത്തുണി മാത്രമല്ലേ ഉടുക്കാൻ പറ്റൂ. ഇനി അതും ഡിസൈനർ വേണ്ടി വരോ ആവോ.'' ഞാൻ ചോദിച്ചു. ആമി ചിരി അടക്കിപ്പിടിച്ചു എന്റെ കയ്യിൽ നുള്ളി. ബാക്കി നാലെണ്ണത്തിന്റെ മുഖം ഇഞ്ചി കടിച്ച പോലെ ആയി. 

അപ്പൊ ധാ കേക്കുന്നു കൂട്ടച്ചിരി, വേറാര് നമ്മളെ അളിയൻസും അവരെ ബീവിമാരും. പിന്നെ മുമ്പിൽ ഇരിക്കുന്ന നാലെണ്ണത്തിനെയും മൈൻഡ് ആക്കാതെ അവരോടു കത്തി അടിക്കാൻ തുടങ്ങി.

ഇടയ്ക്കു മുന്നോട്ടു നോക്കിയപ്പോ ഷാന നിഷാദിനോട് എന്തോ കൊഞ്ചി പറഞ്ഞിട്ട് അവന്റെ കൈ പിടിച്ചു. അപ്പൊ തന്നെ അവൻ ആ കൈ വിടീച്ചു അവളെ തുറുപ്പിച്ചു നോക്കി.. വെറുതെ ചെവി ഒന്ന് കൂർപ്പിച്ചു. വേറൊന്നുമില്ല നമ്മൾ മലയാളികളെ തനതായ സ്വഭാവം അയൽക്കാരന്റെ സ്വകാര്യതയിൽ ഒളിഞ്ഞു നോക്കുക.

''ഡീ നിന്റെ കളിയൊന്നും എന്റടുത്തു വേണ്ട. ഞാൻ നാളെ എനിക്കിഷ്ടമുള്ള ഡ്രസ്സ് ഇടും. നിനക്കു മാച്ച് ആയി ഇടാൻ നിന്റെ ഉപ്പാനോട് പോയി പറ. നേരത്തെ നാഷിയെയും ഉമ്മയെയും അപമാനിച്ചത് കൊണ്ട് അവരെ നാണം കെടുത്താൻ  വേണ്ടി ഒന്ന് കൂടെ നിന്നു എന്നെ ഉള്ളൂ. എന്നെ ഭരിക്കാനോ തലയിൽ ഇരിക്കാനോ വന്നാൽ അറിയാലോ നിഷാദിനെ..'' എന്നും പറഞ്ഞു നിഷാദ് ഷാനന്റെ  കൈ പിടിച്ചു ഞെരിച്ചു. അവള് വേദന കൊണ്ട് പുളഞ്ഞു.

ആഹാ അപ്പൊ മൊത്തം ആക്ടിങ് ആണ്. ഷീനയും നിഹാദും പക്ഷെ നല്ല രീതിയിൽ ആണ് ഇരുന്നു സംസാരിക്കുന്നെ. ഇടയ്ക്കു അവൻ ഓരോ കുസൃതി അവളോട് കാട്ടുന്നും ഉണ്ട്. അപ്പൊ അവർ നല്ല സ്നേഹത്തിലാ. ഹ്മ്മ് നോക്കാം എവിടെ വരെ പോവുമെന്ന്.

അപ്പോളേക്കും സ്റ്റേജിൽ പരിപാടി ഒക്കെ കഴിഞ്ഞു. മുതിർന്നവരൊക്കെ അകത്തേക്ക് പോയി. പെട്ടെന്ന് ആരോ പാട്ടു വച്ചു. നോക്കിയപ്പോ ദേ നമ്മളെ അളിയൻസൊക്കെ ഡാൻസ് തുടങ്ങീട്ടുണ്ട്. എന്നെയും പൊക്കാൻ വന്നു. ഞാൻ നിഷാദിനെയും നിഹാദിനെയും വിളിച്ചപ്പോ നിഹാദ് വേഗം എണീറ്റു. പക്ഷെ നിഷാദ് ഇല്ല എന്ന് പറഞ്ഞിട്ട് നിഹാദിനെ ഒരു നോട്ടം. അവൻ അപ്പൊ തന്നെ അവിടെ ഇരുന്നിട്ട് ഇല്ല പറഞ്ഞു.

ഞങ്ങൾ സ്റ്റേജിൽ കേറി തകർത്തു. ഞങ്ങളെ ബീവിമാരും അവർ നാലുപേരും താഴെ ഇരിപ്പുണ്ട്. പിന്നെ അവർ നാലാളും എണീറ്റു പോയി. പോവുന്ന വഴിക്ക് ഷാനൻറെ കണ്ണ് എന്റെ മേലെ ആയിരുന്നോ എന്നൊരു ഡൌട്ട്. ഞാൻ അവൾ പോവുന്നതും നോക്കി നിന്നു.

അവളെ അങ്ങനെ നോക്കി നിന്നപ്പോളാണ് എന്റെ പൊണ്ടാട്ടിയെ ഓർമ്മ വന്നത്. പടച്ചോനെ പണി പാളി. ദേ നിക്കുന്നു വവ്വാല് ഫുൾ കലിപ്പിൽ. എന്റെ കെട്ടിയോളായതു കൊണ്ട് പറയുവല്ല കലിപ്പിൽ എന്റെ അമ്മൂമ്മയാ അവള്.

ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു, എവിടെ നോ മൈൻഡ്. പിന്നെ ഞാനും മെല്ലെ തിരിഞ്ഞു ഡാൻസ് ചെയ്തു. വെറുതെ എന്തിനാ ഓടുന്ന ട്രെയിനിന് തല വെക്കുന്നെ.

കുറച്ചു നേരം അടിച്ചു പൊളിച്ചിട്ടു എല്ലാരും അവിടെ ഇരുന്നു. ഫുൾ ടൈർഡ് അയിനി. നമ്മളെ ബീവി ഇപ്പൊ അമ്മായിമാരോട് കത്തി അടിക്കാ. മുഖത്ത് നേരത്തെത്തെ അത്ര കലിപ്പില്ല.

ഞങ്ങളും സ്റ്റേജിന്ന് എണീറ്റു അവരെ അടുത്ത് പോയി ഇരുന്നു. അപ്പോളേക്കും മിച്ചൂത്തയും സെറീത്തയും പോയി ഞങ്ങൾക്ക് കുടിക്കാൻ വെള്ളമൊക്കെ കൊണ്ട് തന്നു. മിച്ചൂത്ത ആദ്യം തന്നെ നിച്ചൂക്കാക്കു വെള്ളം ഒഴിച്ച് കൊടുത്തു. സെറീത്താ അമാനിക്കാകും. അപ്പൊ തന്നെ എല്ലാരും മുക്കാനും മൂളാനും തുടങ്ങി.

''കെട്ടു കഴിഞ്ഞു പിള്ളേര് രണ്ടായി എന്നിട്ടും റൊമാൻസിനു കുറവൊന്നുമില്ല.'' ആമി പറഞ്ഞു.

നിച്ചൂക്കാക്കു രണ്ടു കുട്ടികൾ മിറാഷും മിർഷാനയും. അമാനിക്കാക്ക് രണ്ടു ആൺമക്കൾ ആണ്. സമർ പിന്നെ സമീർ.

ഇചൂക്കാക്കു മൂന്ന് മക്കൾ ഇഷാനും ഇയാനും ഇശാറയും.

ഷമീർക്കാക്ക് ട്വിൻസ് ആണ് ആയ്‌റയും അയാനും

പിന്നെ അക്കൂന്റെ പാത്തു. അഫിന്റെ അണ്ടർ പ്രൊഡക്ഷൻ ആണ്. ഷാനക്ക് ഇതുവരെ കുട്ടികൾ ആയിട്ടില്ല എന്നാണ് ആമി പറഞ്ഞത്. ഷീനക്ക് ഒരു മോൾ ആണ് നിഷി.

ഇതാണ് ഇവിടുത്തെ കുട്ടിപ്പട്ടാളങ്ങൾ, നേരത്തെ എല്ലാ എണ്ണവും എന്റെ കഴുത്തിൽ ആയിരുന്നു. എന്റമ്മോ ഷിസാനും കൂടി അവരെ കൂടെ കൂടിയപ്പോ പൂർത്തിയായി. നമ്മളെ ചാരൂന്റെ ചിത്ര ചേച്ചിയുടെ അപ്പൂട്ടനൊന്നും ഇവരെ മുന്നിൽ ഒന്നും അല്ല.

പടച്ചോനെ എന്റെയും ആമിയുടെയും മക്കൾ എങ്ങനെ ആണോ ഉണ്ടാവാ, കുരുത്തക്കേടിനു കയ്യും കാലും വച്ച സാധനങ്ങൾ ആവും അല്ലാതെന്തു. ഞങ്ങടെ സ്വഭാവം അല്ലെ വരൂ..

''അല്ല ആംനക്കുട്ടീ നീ നേരത്തെ എന്തോ സീക്രെട് പറയാമെന്നു പറഞ്ഞില്ലേ, അതെന്തായിരുന്നു.'' എന്ന നിച്ചൂക്കാന്റെ ചോദ്യത്തിൽ ആണ് ഞാൻ കുട്ടികളുടെ എണ്ണമെടുക്കുന്നതിൽ നിന്നും തിരിച്ചു വന്നേ.

''അതോ അക്കൂക്കാ അതില്ലേ  പിന്നെ അത് ഉണ്ടല്ലോ...'' എന്നെ നോക്കി അവള് കളിയാക്കിക്കൊണ്ടു പറയാൻ തുടങ്ങി. ഞാൻ അവളെ നോക്കി പല്ലു കടിച്ചു.

''എന്തോന്നാടീ.. വാക്കുകൾ പടിക്കുന്നതോ.'' അഫി ചോദിച്ചു. 

''അതുണ്ടല്ലോ അഫിക്കാ, കേട്ടാ നിങ്ങളും വാക്കുകൾ പഠിക്കും.''  ആമി പറഞ്ഞു.

''കാര്യം പറയുന്നുണ്ടോ..'' അക്കു ദേഷ്യത്തോടെ ചോദിച്ചു. അപ്പൊ ആമി എന്നെ നോക്കി.

''നീ പറഞ്ഞോ മുത്തേ, എനിക്ക് ഒരു പ്രശ്നവും ഇല്ല. ഇല്ലെങ്കിൽ ഞാൻ പറയാം.'' അപ്പൊ ആമി എന്നെ വായും തുറന്നു വച്ചു നോക്കാ.

@@@@@@@@@@@@@@@@@@@@@@@@@@@@@@@@

ഷാദ് പറഞ്ഞ കാര്യം വച്ചു അവനെ ഒന്ന് കളിയാക്കാൻ നോക്കുമ്പോ ചെക്കന് പ്രോബ്ലം. തിരിച്ചു എന്നെ കളിയാക്കാ.

''വേണ്ട, ഞാൻ പറയാം.'' ഞാൻ ഷാദിനെ നോക്കി പറഞ്ഞു. 

''നീ പൊളിക്ക് മുത്തേ..'' എന്നും പറഞ്ഞു ആ കോന്തൻ എന്റെ അടുത്ത് വന്നു ഇരുന്നു.

''നീ പറ നൂനു..'' ഫജൂക്കയാണ്.

''വേറൊന്നും അല്ല നിങ്ങളെ പോലെ തന്നെ ഷാദിനെ പണ്ടൊരുത്തി എട്ടായി മടക്കി തേച്ചു ഭിത്തിയിൽ ഒട്ടിച്ചില്ലേ, അവളെ ഷാദ് ഇവിടെ വച്ചു കണ്ടു.'' ഞാൻ ഫജൂക്കാനേ നോക്കി പറഞ്ഞു. അപ്പൊ ഫജൂക്ക എന്നെ നോക്കിപ്പേടിപ്പിക്കാ.
അപ്പോഴാ അമളി മനസ്സിലായെ. ഞാൻ നാക്കു കടിച്ചു തലയിൽ കൈ വച്ചു.

ഫജൂക്കാന്റെ ലവ് സ്റ്റോറി ഒന്നും അല്ലാട്ടോ, ഇക്കാന്റെ കല്യാണം ഒരു കുട്ടിയുമായി ഉറപ്പിച്ചതായിരുന്നു. കല്യാണത്തിന്റെ തലേന്ന് അവള് കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയി. ഇക്ക പെണ്ണ് കാണാൻ പോയപ്പോ വല്ല അഫയറും ഉണ്ടോന്നു ചോദിച്ചതാ പക്ഷെ അവളൊന്നും പറഞ്ഞില്ല. പെണ്ണിന് ഒളിച്ചോടി പോയാൽ മതിയല്ലോ ബാക്കിയുള്ളവർക്കല്ലേ അതിന്റെ പാട്. എല്ലാരെ മുന്നിലും ഫജൂക്ക നാണം കെട്ടു.

അവസാനം ഇനി പെണ്ണ് കെട്ടില്ല എന്ന വാശിയിൽ നടക്കാ. എല്ലാരും ആ കാര്യത്തിൽ ഇത്തിരി സങ്കടത്തിൽ ആണ്. ഞാൻ വന്നില്ലേ, ഫജൂക്കാനേ പിടിച്ചു കെട്ടിക്കുന്ന കാര്യം ഞാൻ എറ്റൂ. നമ്മള് വിഷയത്തിന് പോയല്ലോ. എന്റെ റബ്ബേ ഫജൂക്കാന്റെ മോന്ത കാണണം. ദേഷ്യത്തോടെ എന്നെ നോക്കാ.

''എന്റെ ഇക്കാ ഞാനൊരു തമാശ പറഞ്ഞതല്ലേ.'' ഞാൻ ഒന്ന് ഇളിച്ചു കാണിച്ചിട്ട് ഇക്കാന്റെ കവിളിൽ ഒരു കിസ് കൊടുത്തു. ഇക്ക ഫ്ലാറ്റ്, വേറെന്താ വേണ്ടേ.

''ആ അത് വിട്, ആരാ ആള്. അത് പറ..'' അഫിക്ക.

''നിങ്ങൾക്കെല്ലാർക്കും അറിയുന്ന ആള് തന്നെ.. നമ്മളെ തേപ്പിസ്റ്റ്.'' ഞാൻ പറഞ്ഞു.

''പടച്ചോനെ ഷാനയോ..'' ശാമിക്ക തലയിൽ കൈ വച്ചു ചോദിച്ചിട്ടു ഷാദിനെ നോക്കി. ഷാദ് മുപ്പത്തിരണ്ട് പല്ലു കാണിച്ചു ചിരിച്ചിട്ട് അതെ എന്ന് തലയാട്ടി.

എല്ലാരും ഷാദിനെ ഉറ്റു നോക്കാണ്. അവനാണെങ്കിൽ എന്തോ തെറ്റ് ചെയ്‌ത പോലെ എല്ലാരേയും നോക്കാ. പെട്ടെന്ന് ഒരു പൊട്ടിച്ചിരി ഉയർന്നു, നോക്കുമ്പോ അക്കൂക്ക. പിന്നെ മാലപ്പടക്കം പോലെ ഓരോരുത്തരായി ചിരിക്കാൻ തുടങ്ങി. അതൊരു പത്തു മിനിട്ടു തുടർന്നു. ഞാനും ചിരി കണ്ട്രോള് ചെയ്യാൻ പാട് പെടുകയാ. പക്ഷെ ഷാദിന്റെ കലിപ്പ് നോട്ടം കണ്ടപ്പോ ഞാൻ നിർത്തി.

''എന്നാലും എന്റെ അളിയാ നീ കറക്റ്റായി അവളെ വായിൽ തല വെച്ച് കൊടുത്തല്ലോ.'' അഫിക്ക പറഞ്ഞു.

''നിന്റെ ദിവ്യ പ്രണയം ആണെന്നാ കരുതിയെ, പക്ഷെ ഇതൊരുമാതിരി കോപ്പിലെ പ്രണയം ആയിപ്പോയല്ലോ..'' എന്നും പറഞ്ഞു അക്കൂക്ക ചിരിച്ചു.

''അവൾക്കു ഞങ്ങളിട്ട പേരാണ് തേപ്പിസ്റ്റ്.'' നിച്ചൂക്ക പറഞ്ഞു.

''ഓരോ നമ്പറിൽ വിളിച്ചു ആൾക്കാരെ പ്രേമിച്ചു പറ്റിക്കൽ ആരുന്നു ഷാനയുടെയും ഷീനയുടെയും ഹോബി. ഷാനയാണ് സംസാരിക്കാര് ഷീന കൂടെ ഉണ്ടാവും. ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ലായിരുന്നു. ഒരിക്കെ ഷമീർക്ക കയ്യോടെ പിടിച്ചു. രണ്ടെണ്ണത്തിനേം നല്ലോണം കുടഞ്ഞപ്പോ മനസ്സിലായി ഇതന്നെയാ പണി എന്ന്. റോങ്ങ് നമ്പറിൽ വിളിച്ചു ആളോട് സംസാരിച്ചു  മടുക്കുമ്പോ ഭംഗിയായി തേക്കുക. 

സാധാരണ ആൺപിള്ളേരാണ് ഇങ്ങനൊക്കെ ചെയ്യാ. ഇത് പെൺകുട്ടികളെ ഭാഗത്തു നിന്നും കണ്ടപ്പോ ഞങ്ങളാകെ ഷോക്കായി. നിന്നെ പോലെ വേറെ എത്ര പേരുണ്ടാവും. അവരുടെ ഐഡൻറിറ്റി പിടിക്കുമെന്നായാൽ ആ കണക്ഷൻ അവിടെ നിർത്തും. പക്ഷെ നിന്നെ കാണാൻ വന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. അവര് ചെയ്തതിനുള്ളത് ഇന്ന് അവർക്കു കിട്ടുന്നുണ്ട്.

പിന്നെ സംഭവം പിടിച്ച അന്ന് തന്നെ രണ്ടിന്റേം കയ്യീന്ന് ഫോൺ വാങ്ങി വച്ചു. ആമിക്ക് ഈ കാര്യം മുന്നേ അറിയാരുന്നു. അവളാണ് ഷമീർക്കനോട് കാര്യങ്ങൾ പറഞ്ഞത്. എന്നാലും നീയും അതിൽ പെട്ടല്ലോ എന്ന് ആലോചിക്കുമ്പോളാ. പൊതുവെ അവര് ഒരു ആറു മാസത്തിൽ കൂടുതൽ വലിച്ചു നീട്ടാറില്ലല്ലോ. നിന്റെ വിധി..'' എന്നും പറഞ്ഞു ശാമിക്ക ചിരിച്ചു. ഞാൻ ആണെങ്കിൽ ഇതുവരെ ചിരി നിർത്തിയിട്ടില്ല.

''ആദ്യമൊക്കെ തമാശ ആയിട്ടാ ഞങ്ങള് കണ്ടത്. അവരെ ഇവിടെ പ്ലസ് ടൂന്റെ കൂടെ എൻട്രൻസ് കോച്ചിങ്ങിനു പോവാൻ വേണ്ടി ആക്കിയതാരുന്നു. പിന്നെ പിന്നെ തമാശ സീരിയസ് ആകുമെന്ന് തോന്നി. ഒരേ സമയത്തു കുറെ നമ്പറിൽ വിളിച്ചു സംസാരിക്കുമായിരുന്നു. 

നൂനു ഒരിക്കെ വാൺ ചെയ്തപ്പോ എല്ലാം നിർത്തി എന്ന് പറഞ്ഞതാ. പിന്നെ ഞങ്ങൾ ഹോസ്റ്റലിലേക്ക് മാറിയപ്പോ ഒന്നും അറിഞ്ഞില്ല. നൂനുവിന്റെ കല്യാണത്തിന്റെ സമയത്താണ് പിന്നെയും ഈ കാര്യം ശ്രദ്ധയിൽ പെട്ടത്. അപ്പൊ ഷമീർക്കാനോടു കാര്യം പറഞ്ഞു. അപ്പൊ ആവും അവള് ഷാദിനെ തേച്ചത്.'' സന പറഞ്ഞു.

''റബ്ബേ ഞാൻ ഇത്ര വലിയ പൊട്ടൻ ആയിരുന്നോ. അപ്പൊ രണ്ടും കൂടി എന്നെ പറ്റിച്ചതാല്ലേ.'' ഷാദ് ദേഷ്യത്തോടെ പറഞ്ഞു.

''അവർക്കു വേണ്ടി ഞങ്ങള് സോറി പറയുന്നു. നിന്റെ ജീവിതം ഇങ്ങനെ ആവാൻ തന്നെ കാരണം അവരല്ലേ. കുറെ ഉപദേശിച്ചു നോക്കി, എന്നിട്ടും നന്നാവൂല്ലാ എന്ന് തോന്നിയത് കൊണ്ടാ വേഗം കെട്ടിച്ചു വിട്ടത്.'' ഷമീർക്ക പറഞ്ഞു.

''ഏയ് അത് സാരമില്ല ഷമീർക്ക, അത് കൊണ്ടല്ലേ എനിക്കിവളെ കിട്ടിയത്.'' ഷാദ് എന്നെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

''ആഹ് മതി ഇനി എല്ലാരും പോയി കിടന്നോ, നാളെ രാവിലെ എണീക്കണ്ടേ..'' നിച്ചൂക്ക പറഞ്ഞതും എല്ലാരും എണീറ്റു.

ഞാൻ എണീക്കാൻ പോയപ്പോ ഷാദ് എന്റെ കൈ പിടിച്ചു വച്ചു. ഞാൻ തിരിഞ്ഞു നോക്കിയപ്പോ കണ്ണ് കൊണ്ട് പ്ളീസ് എന്ന് പറയാ. ഞാൻ എന്തെ എന്ന് ചോദിച്ചപ്പോ കൊരങ്ങൻ കവിള് കാണിച്ചു തന്നു.

''ഒന്ന് പോയെ.. എല്ലാരും ഉണ്ട്.'' ഞാൻ പറഞ്ഞു.

''അതിനെന്താ നീ താ എനിക്കുറങ്ങണം.'' ഷാദ്.

''ഉറങ്ങിക്കോ.. ഞാൻ പിടിച്ചു വച്ചിട്ടൊന്നും ഇല്ലല്ലോ.'' ഞാൻ ചോദിച്ചു.

''ഇല്ല, പക്ഷെ നിന്റെ അടുത്ത് നിന്നും കിട്ടാതെ ഉറക്കം വരില്ല.'' ഷാദ് ഇളിച്ചോണ്ടു പറഞ്ഞു.

''ആണോ എന്നാ മോൻ കണ്ണടക്ക്.'' ഞാൻ പറഞ്ഞു. ആദ്യം ഒന്ന് സംശയിച്ചെങ്കിലും പിന്നെ ഷാദ് കണ്ണും അടച്ചിരുന്നു.

@@@@@@@@@@@@@@@@@@@@@@@@@@@

ഇവളിതു തരാമെന്നു പറഞ്ഞിട്ട് എന്താ തരാതെ. കവിളും നീട്ടിപിടിച്ചിരിക്കാൻ തുടങ്ങീട്ട് നേരം കുറെ ആയി. കണ്ണ് തുറന്നു നോക്കിയാലോ, ഏയ് വേണ്ട ആ പേരും പറഞ്ഞു തരാതെ പോവും വവ്വാല്. പെട്ടെന്ന് എന്റെ മുഖത്ത് ചൂടുള്ള ശ്വാസം തട്ടി. എന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. പതിയെ എന്റെ കവിളിൽ ഒരു  ചുണ്ട് പതിഞ്ഞു. അല്ല ഇത് ആമി അല്ല, ആമിക്കും എന്തായാലും താടി ഇല്ല.

ഞാൻ വേഗം കണ്ണ് തുറന്നു നോക്കി. എന്റെ മുന്നിൽ ഫജു നാണത്തോടെ നഖവും കടിച്ചു തലയും ആട്ടി ഇരിക്കുന്നു. ആമിയെ നോക്കിയപ്പോ അവളെ പൊടി പോലും കാണാൻ ഇല്ല. ബാക്കി അളിയന്മാരൊക്കെ ചുറ്റും നിരന്നു നിന്നിട്ടുണ്ട്.

ഞാൻ ''അയ്യേ'' എന്നും പറഞ്ഞു ചാടി എണീറ്റു.

''എന്താ ഇഷ്ട്ടപ്പെട്ടില്ലേ, ഇല്ലെങ്കിൽ തിരിച്ചു തന്നേക്ക്.'' ഫജു നാണത്തോടെ നിലത്തു കളം വരച്ചിട്ടു പറഞ്ഞു.

''അയ്യേ നീ ഒന്ന് പോയെ. ഇതിനെ ആരെങ്കിലും കൊണ്ടുപ്പോയെ..'' ഞാൻ അളിയന്മാരെ നോക്കി പറഞ്ഞു. എല്ലാ എണ്ണവും ചിരിയോടു ചിരി.

''അങ്ങനെ പറയല്ലേ ഒന്നൂല്ലെങ്കിലും ഞാൻ കല്യാണം കഴിക്കാത്ത കന്യകൻ അല്ലെ. എനിക്കുമുണ്ടാവൂല്ലേ ആഗ്രഹങ്ങൾ.'' ഫജു അവന്റെ ചുണ്ട് കടിച്ചിട്ടു എന്റെ നേരെ വന്നു.

''അത് ഞാൻ ഓർത്തില്ലെടാ.. നിന്റെ ഒരു ആഗ്രഹമല്ലേ, ഞാൻ തിരിച്ചു തരാം. വാ..'' ഞാൻ അവൻ നോക്കി കൈ നീട്ടിയിട്ടു പറഞ്ഞു.

''അയ്യേ പോടാ ഡ്രാക്കുളേ ഞാൻ ആ ടൈപ്പ് ഒന്നുമല്ല. എന്റെ പെങ്ങള് പറഞ്ഞോണ്ട് അവളെ സഹായിച്ചതാ. അല്ലാണ്ട്, അയ്യേ..'' ഫജു പറഞ്ഞു.

''അത് കുഴപ്പമില്ല, നീ ഇങ്ങോട്ടു വാ.'' എന്നും പറഞ്ഞു ഞാൻ അവനെ കെട്ടിപ്പിടിക്കാൻ പോയി.

''ഉമ്മാ ഉപ്പാ ഈ കാമപ്രാന്തനിൽ നിന്നും എന്നെ രക്ഷിക്ക്'' എന്നും പറഞ്ഞു അവൻ അകത്തേക്ക് ഒരൊറ്റ ഓട്ടം.

അപ്പോഴാണ് നമ്മളെ അളിയന്മാരെ പിന്നിൽ ഒളിച്ചു നിന്നു ചിരിക്കുന്ന നമ്മളെ കെട്ടിയോളെ കണ്ടത്. അവളാണെങ്കിൽ ഫജു പോയ ഭാഗം നോക്കി പൂരച്ചിരി. 

ഞാൻ ''ടീ'' എന്നും വിളിച്ചു അവളെ അടുത്തേക്ക് പോവാൻ നിന്നതും ''എന്റുമ്മാ ഡ്രാക്കുളാ'' എന്നും പറഞ്ഞു അലറിയിട്ടു അവളും ഓടി. 

''ഡ്രാക്കുള നിന്റെ ഉ....'' പറയാൻ വന്നത് അളിയന്മാരെ നോട്ടം കണ്ടപ്പോ ഞാൻ പകുതിക്കു നിർത്തി. ഒന്നിളിച്ചിട്ടു ഞാനും അകത്തേക്ക് ഓടി. ഇല്ലെങ്കിൽ ആ തെണ്ടികൾ എന്നെ പഞ്ഞിക്കിടും.

പതിവില്ലാതെ രാവിലെ എണീറ്റപ്പോ ഭയങ്കര ഉന്മേഷം. ഇത്തിരി ലേറ്റ് ആയി എണീക്കാൻ. നേരെ ബാത്റൂമിലേക്കു കേറി ഫ്രഷ് ആയി. എല്ലാരും റെഡി ആവുന്നുണ്ട്. ഓഡിറ്റോറിയത്തിൽ ആണ് പരിപാടി വച്ചിട്ടുള്ളത്. അങ്ങോട്ട് പോവാനുള്ള തയ്യാറെടുപ്പിലാണ് എല്ലാരും.

എന്റെ വീട്ടുകാരും അവിടെ വരും. ഷഹി രാത്രി എത്തിയപ്പോ ഇക്കാക്ക വിളിച്ചിരുന്നു. രാത്രി ലേറ്റ് ആയതു കാരണം അവർ ഓഡിറ്റോറിയത്തിൽ ഏതാണ് ഒരു പതിനൊന്നു മാണി ആവുമെന്ന് പറഞ്ഞിരുന്നു. ഞാൻ ഒരു ബ്ലാക്ക് കുർത്തയും മുണ്ടും ആണ് വേഷം. ഇന്ന് ഡ്രസ്സ് കോഡ് ഉണ്ട്. എല്ലാ ആണുങ്ങളും കുർത്തയും മുണ്ടും തന്നെ പക്ഷെ വേറെ വേറെ കളർ. എനിക്കുള്ളതൊക്കെ ഇവർ ആദ്യമേ വാങ്ങി വെച്ചിരുന്നു.

പിന്നെ ലേഡീസ് ഇന്ന് സാരി ആണ്. എന്റെ ആമിയെ കാണാൻ തിടുക്കമായിട്ടു പാടില്ല. പുറത്തിറങ്ങി എല്ലാ സ്ഥലത്തും നോക്കി. അപ്പൊ ധാ നമ്മടെ പൊങ്ങച്ചക്കാർ ഇരിക്കുന്നു. രണ്ടു പേരും ഷെർവാണി ആണ് ഇട്ടിട്ടുള്ളത്. ഞാൻ അവർക്കു നല്ലൊരു പുഞ്ചിരി പാസ് ആക്കി. തിരിച്ചൊരു ലോഡ് പുച്ഛം അവരും പാസാക്കി.

പിന്നെയും എന്റെ കണ്ണുകൾ ആമിയെ തേടി. പലരെയും കണ്ടു സന സെറീത്താ മിച്ചൂത്ത. എല്ലാരോടും സാരിയിൽ പൊളിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. അപ്പൊ എന്റെ പെണ്ണിന്റെ കാര്യം പറയണ്ടല്ലോ സൂപ്പർ ആയിട്ടുണ്ടാവും. പക്ഷെ കണ്ടാലല്ലേ അവളോടത്‌ പറയാൻ പറ്റൂ.. പെട്ടെന്നാണ് പിന്നിൽ നിന്നും ആരോ തോണ്ടിയത്.

''ഇങ്ങള് വായിനോക്കുന്നതാണോ.'' നോക്കിയപ്പോ നമ്മളെ അക്കൂന്റെ പാത്തു ആണ്. അവളെ ചോദ്യം കേട്ടില്ലേ.

''അതേല്ലോ.. എന്തെ'' ഞാൻ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു.. പിള്ളേരുടെയൊക്കെ ഒരു കാര്യം.

''ഏ എന്നാ അങ്ങോട്ട് നോക്കിയാ മതി ഞങ്ങളെ ഉമ്മാനെ നോക്കണ്ട.'' എന്നും പറഞ്ഞു അയ്‌റ എനിക്ക് ഒരാളെ ചൂണ്ടി കാണിച്ചു തന്നു.

നോക്കിയപ്പോ വേറാരും അല്ല നമ്മളെ മൊഞ്ചത്തി. നല്ല ബ്ലാക്ക് കളർ സാരിയിൽ സൂപ്പർ ആയിട്ടുണ്ട്. കണ്ടപ്പോ തന്നെ ഓടി പോയി കെട്ടിപ്പിടിക്കാനാ തോന്നിയത്. പക്ഷെ സമയവും സ്ഥലവും ശരി അല്ലാത്തത് കാരണം കൺട്രോൾ ചെയ്തു നിന്നു. അവളാണെങ്കിൽ കാര്യമായ എന്തോ പണിയിൽ ആണ്.

അവളുടെ അടുത്തേക്ക് നടക്കുമ്പോൾ ആണ് ഞാൻ ആ കാഴ്ച കണ്ടത്. അത് കണ്ടതും എനിക്ക് കലിപ്പ് കേറി ഞാൻ ആമിയുടെ നേരെ നടന്നു.....കാത്തിരിക്കൂ.........

 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story