ഡിവോയ്‌സി: ഭാഗം 66

divoysi

രചന: റിഷാന നഫ്‌സൽ


രാവിലെ എണീറ്റപ്പോ നല്ല ഉന്മേഷം തോന്നി. ഷാദിന്റെ കൈ പിടിച്ചു അവന്റെ വീട്ടിലേക്കു പോവുന്നത് ആലോചിച്ചപ്പോ തന്നെ വല്ലാത്ത ഒരു സന്തോഷം. വേഗം ഫ്രഷ് ആയി വന്നു. ഇന്ന് സാരി ആണ് എല്ലാരും ഉടുക്കുന്നെ.. എനിക്കും അവർ എന്റെ ഫേവറിറ്റ്  ബ്ലാക് സാരി വാങ്ങിയിരുന്നു. മിച്ചൂത്തയും ഷൈമത്തയും കൂടി എനിക്ക് സാരി ഉടുപ്പിച്ചു തന്നു.

എനിക്കെന്തോ അത് ഉടുത്ത മുതലേ അസ്വസ്ഥത ആയിരുന്നു. പുറത്തിറങ്ങിയപ്പോ ആദ്യം നോക്കിയത് ഷാദിനെ ആയിരുന്നു. അഫിക്കാനോടു ചോദിച്ചപ്പോ ആള് ഇപ്പൊ എണീറ്റു ബാത്‌റൂമിൽ കേറിയിട്ടേ ഉള്ളൂ എന്ന് പറഞ്ഞു. അപ്പോഴാ മിച്ചൂത്ത വന്നിട്ട് പെണ്ണിനെ ഒരുക്കേണ്ട ഡ്രെസ്സും സാധനങ്ങളും ഉള്ള പെട്ടി ഒന്ന് സെറ്റ് ആക്കാൻ പറഞ്ഞത്. 

പുറത്തൊക്കെ ബഹളം ആയതു കാരണം ഞാൻ എല്ലാം എടുത്തു മോളിലെ റൂമിലേക്ക് പോയി. റൂമിൽ നിന്നു സെറ്റ് ആക്കുമ്പോൾ ആണ് അതിൽ മുല്ലപ്പൂ ഇല്ലാ എന്ന് കണ്ടത്. താഴെ പോയി മുല്ലയും എടുത്തു വരുമ്പോ ആരോ പിന്നിലുള്ള പോലെ തോന്നി. തിരിഞ്ഞു നോക്കിയപ്പോ ആരും ഇല്ല. 

റൂമിലേക്ക് കേറി ബാഗ് എടുത്തു എല്ലാം അതിൽ വച്ചു തിരിയാൻ പോവുമ്പോൾ ആണ് പെട്ടെന്ന് ഇടുപ്പിന്റെ സൈഡിൽ ഒരു തണുപ്പനുഭവപ്പെട്ടതു. ആരുടെയോ കൈ ആണ്, വേറാരുടെ നമ്മളെ കെട്ടിയോന്റെ തന്നെ. അതറിയാൻ തിരിഞ്ഞു നോക്കണ്ടല്ലോ. മുന്നേ പറഞ്ഞില്ലേ ഹാർട്ട് ടു ഹാർട്ട് കണക്ഷൻ ആണെന്ന്.. തിരിഞ്ഞു ഷാദിനെ നോക്കിയപ്പോൾ കൈ എടുത്തിട്ട് രൂക്ഷമായി എന്നെ നോക്കാൻ തുടങ്ങി.

''എന്തിനാ ഇങ്ങനെ കണ്ണുരുട്ടുന്നെ.'' ഞാൻ ചോദിച്ചു. 

''എന്താടീ ഇത്.'' ഷാദ് എന്റെ ബ്ലൗസിന്റെ താഴെ ചൂണ്ടിക്കാണിച്ചിട്ടു ചോദിച്ചു.

പടച്ചോനെ പെട്ട്, വയറു കാണാതിരിക്കാൻ ഞാൻ കുത്തി വച്ച പിന്ന് പൊട്ടിയിട്ടുണ്ട്. എന്ന് വച്ചാൽ നാട്ടുകാർക്ക് മൊത്തം ഫ്രീ ഷോ ആയിട്ടാ ഉള്ളത്. ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു.

''അത് പിന്നെ ഞാൻ പിൻ ഇളകിയതു അറിഞ്ഞില്ല. സോറി.'' ഞാൻ പറഞ്ഞു.

അതിനു മറുപടി ഒന്നും തരാതെ ഷാദ് തന്നെ അത് ശരിക്കു കുത്തിയിട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി. ആള് നല്ല കലിപ്പിൽ ആണ്. ഞാൻ വേഗം ഓടിപ്പോയി ഡോർ അടച്ചു ലോക് ചെയ്തിട്ട് മുന്നിൽ കേറി നിന്നു. അപ്പോ ഷാദ് രണ്ടു കയ്യും കെട്ടിയിട്ടു എന്നെ നോക്കി.

''സോറി പറഞ്ഞില്ലേ, പിന്നെന്തിനാ ദേഷ്യം പിടിക്കുന്നെ.'' ഞാൻ ചോദിച്ചു.

''ഞാൻ മാത്രം കാണേണ്ടത് നാട്ടുകാരെ മൊത്തം കാണിച്ചതും പോരാ, എന്നിട്ടു എന്തിനാ ദേഷ്യം പിടിക്കുന്നെ എന്നോ.'' റബ്ബേ ഡ്രാക്കുളയുടെ പല്ലൊക്കെ പുറത്തു വരുന്നുണ്ട്, ഇപ്പൊ എന്റെ ചോര കുടിക്കും.

''സത്യായിട്ടും ഞാൻ ശ്രദ്ധിച്ചില്ല. ഇനി ഞാൻ സാരി ഉടുക്കില്ല, സത്യം.'' ഞാൻ പറഞ്ഞു.

''ആര് പറഞ്ഞു ഉടുക്കണ്ട എന്ന്, കുറച്ചു കെയർ ചെയ്‌തൂടെ. ആണുങ്ങളെ കുറ്റം പറയുന്നതിന് മുന്നേ നിങ്ങളും ശ്രദിക്കണം. നീ ഇതും കാണിച്ചു നടന്നിട്ടു ആരെങ്കിലും നോക്കി, പിടിച്ചു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. നല്ലവരായ പുരുഷന്മാർ അത് മൈൻഡ് ചെയ്യാതെ ചിലപ്പോ നിനക്ക് പറഞ്ഞു തരും കവർ ചെയ്യാൻ. പക്ഷെ പുരുഷ വർഗത്തിന് പേരുദോഷം ഉണ്ടാക്കാൻ ഇറങ്ങിയ ചില ഞരമ്പ് രോഗികൾ എങ്ങനെ പ്രതികരിക്കുമെന്ന് നിനക്കറിയാലോ. നമ്മള് തന്നെ നമ്മളെ സൂക്ഷിക്കണം.'' ഷാദ് പറഞ്ഞു.

''എന്നെ സൂക്ഷിക്കാൻ ഷാദ് ഇല്ലേ..'' എന്നും പറഞ്ഞു ഞാൻ അവന്റെ നെഞ്ചിലേക്ക് ചാരി. സോപ്പിടലാണ് ഉദ്ദേശം പതഞ്ഞാൽ മതിയാരുന്നു.

''ഓവർ സോപ്പിങ് ഒന്നും വേണ്ട.'' എന്നും പറഞ്ഞു എന്നെ മാറ്റി നിർത്തി. ഇതൊരു നടക്ക് പോവൂല. പിന്നൊന്നും നോക്കീല വീണ്ടും അവനോടു ചേർന്നിട്ടു ആ ചുണ്ടിങ്ങോട്ടു എടുത്തു.

@@@@@@@@@@@@@@@@@@@@@@

ആമിയുടെ അടുത്തേക്ക് പോവുമ്പോൾ ആണ് അവളുടെ സാരിയുടെ സൈഡിലെ പിൻ  അഴിഞ്ഞു അതിലൂടെ വയർ കാണുന്നു. കണ്ടപ്പോ തന്നെ ദേഷ്യം വന്നു. എല്ലാവരും തിരക്കിലായതു കാരണം അത് ശ്രദ്ധിക്കുന്നില്ല. ശ്രദ്ധിക്കാൻ ചാൻസ് ഉള്ള കോഴികൾ ആണെങ്കിൽ ഫോണിൽ ബിസി ആയിരുന്നു. ആമി അതൊന്നും ശ്രദ്ധിക്കാതെ ഫുൾ ജോലിയിൽ ആണ്. ഞാനും അവളെ പിന്നാലെ ചെന്നു.

പിന്നെ നടന്നതൊക്കെ അറിയാലോ. അവളോട് ദേഷ്യം തോന്നിയിരുന്നു എങ്കിലും അവള് കെട്ടിപ്പിടിച്ചപ്പോ അതൊക്കെ പോയി. പക്ഷെ കുറേക്കൂടി ജാഡ ഇട്ടു. വേറൊന്നും അല്ല ചിലപ്പോ മറ്റെന്തെങ്കിലും കിട്ടിയാലോ. എന്റെ പ്രതീക്ഷ തെറ്റിയില്ല നല്ല കനത്തിൽ തന്നെ കിട്ടി.

കവിളിൽ ആണ് വിചാരിച്ചതെങ്കിലും ഭാഗ്യം ചുണ്ടിനായിരുന്നു. കിട്ടിയപ്പോ ജാഡ ഇടാനൊന്നും പോയില്ല അവളേം ചേർത്ത് പിടിച്ചങ്ങനെ നിന്നു. ഒരു രണ്ടു മിനിട്ടു കഴിഞ്ഞതും ഡോറിൽ മുട്ട് വീണു. അപ്പൊ തന്നെ ആമി മാറിക്കളഞ്ഞു.

''ഏതു അലവലാതി ആണോ ആവോ.. മനുഷ്യന്മാരെ ജീവിക്കാനും സമ്മതിക്കില്ല.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ആമി ചിരിക്കാൻ തുടങ്ങി.

''നീ ചിരിക്കേണ്ട മോളെ, രാത്രി എന്റെ വീട്ടിലാ.. അവിടെ ആരാ വരുന്നതെന്നൊന്നു കാണണം.'' ഞാൻ പറഞ്ഞതും അവളെ ചിരി നിന്നു.

അപ്പോളേക്കും വാതിലിലെ മുട്ട് കൂടി വന്നു. ഞാൻ പോയി തുറന്നു.

പുറത്തു ഏസ് ഒൾവേസ് നമ്മളെ കൂതറ അളിയന്മാരും അവരെ ബീവിമാരും. ഞാൻ എല്ലാർക്കും നന്നായി ഒന്ന് ചിരിച്ചു കാണിച്ചു കൊടുത്തു, പിന്നാലെ ആമിയും.. അവരൊക്കെ രൂക്ഷമായി നോക്കുന്നുണ്ട്.

''എത്ര സമയം ആയി മുട്ടുന്നു. എന്താ ഇവിടെ പണി.'' നിച്ചൂക്ക.

''എന്ത് പണി, ഞാൻ ആമിയെ സഹായിക്കായിരുന്നു അതൊക്കെ റെഡി ആക്കാൻ.'' ഞാൻ പറഞ്ഞു.

''എല്ലാരും പോവാൻ വേണ്ടി വെയിറ്റ് ചെയ്തു നിക്കുമ്പോളാ അവരെ ഒലക്കമ്മേലെ റൊമാൻസ്.'' അക്കു കലിപ്പിൽ പറഞ്ഞു.

''അയ്യേ ആര് പറഞ്ഞു റൊമാൻസ് ആണെന്ന്, ഞങ്ങൾ ജോലി ചെയ്യുവായിരുന്നു. അല്ലെ ആമീ.'' ഞാൻ ആമിയെ നോക്കി ചോദിച്ചപ്പോൾ അവള് നിഷ്ക്കു ആയി അതെ എന്ന് തലയാട്ടി.

''അതെ നീ ജോലി ചെയ്യുവായിരുന്നു. അതെന്നെ ആണല്ലോ നിന്റെ ജോലി.'' ഫജു  പറഞ്ഞു. അത് കേട്ട് തുടങ്ങി എല്ലാ എണ്ണവും ചിരിക്കാൻ.

''നിനക്കിന്നലെ എന്തോ തിരിച്ചു തരാൻ ഉണ്ടായിരുന്നല്ലോ.'' ഞാൻ ഫജുവിനു നേരെ നോക്കിക്കൊണ്ടു ചോദിച്ചു. അപ്പൊ തന്നെ അവൻ രണ്ടു കവിളും പൊത്തി ''അയ്യോ വേണ്ടേ'' എന്നും പറഞ്ഞു അമാനിക്കാന്റെ പിന്നിൽ പോയി നിന്നു.

''മതി തമാശ വേഗം വാ. നിന്റെ വീട്ടുകാരൊക്കെ ഇറങ്ങി എന്ന് പറഞ്ഞു വിളിച്ചിരുന്നു.'' അമാനിക്ക പറഞ്ഞു.

''ആണോ എന്നാ വാ..'' ഞാൻ പറഞ്ഞു.

''പോവാം.. അതിനു മുന്നേ ഇവിടെ ചിലരൊക്കെ ഇപ്പൊ ലിപ്സ്റ്റിക്കാണോ തിന്നുന്നത് എന്നൊരു സംശയം..'' ഫജു അങ്ങനെ പറഞ്ഞതും ഞാൻ പെട്ട് എന്ന് മനസ്സിലായി. ഈ കുരിപ്പ് ലിപ്സ്ടിക്കിടാനും തുടങ്ങിയോ എന്ന് ഓർത്തു ഞാൻ ആമിയെ ദേഷ്യത്തോടെ  നോക്കി ചുണ്ട് തുടച്ചു.. അപ്പൊ തന്നെ നമ്മളെ കെട്ടിയോളും ബാക്കി ലേഡീസും സ്റ്റാൻഡ് വിട്ടു.

നാണം കെട്ട് എന്ന് വിചാരിച്ചു നിക്കുമ്പോളാ നമ്മളെ അളിയന്മാരൊക്കെ ചുണ്ട് തുടക്കുന്നത് കണ്ടേ.. ആഹാ ബെസ്റ്റ് അളിയന്മാര് തന്നെ.

''പടച്ചോനെ ഒരാൾക്ക് വെച്ചപ്പോ എല്ലാര്ക്കും കൊണ്ടല്ലോ. അടുത്ത് തന്നെ പെണ്ണ് കെട്ടേണ്ടി വരും. വാടാ, നമുക്ക് പോവാം.'' എന്നും പറഞ്ഞു ഫജു റാഫിയെയും ഷാഫിയെയും കൂടി നടന്നു.

ഞങ്ങളെല്ലാവരും പരസ്പരം നോക്കി ഒരു ചമ്മിയ ചിരിയും പാസാക്കി അവരെ പിന്നാലെ വിട്ടു. അതിനു പിന്നാലെ ഞങ്ങളെ കെട്ടിയോളമാരും ഉണ്ട്. എല്ലാരും വണ്ടിയിൽ കേറി ഓഡിറ്റോറിയത്തിലേക്കു വിട്ടു. 

@@@@@@@@@@@@@@@@@@@@@@@

ഓഡിറ്റോറിയത്തിലേക്കു പോവാൻ ഇറങ്ങിയതും എനിക്കെന്തോ സങ്കടം തോന്നാൻ തുടങ്ങി. 

''നൂനൂ നിന്റെ മുഖമെന്താ വല്ലാതെ.'' സന

''എന്തെടീ വല്ല വയ്യായ്മയും തോന്നുന്നുണ്ടോ.'' മിച്ചൂത്താ

''ഏയ് ഇല്ല. അവിടുന്ന് നേരെ ഷാദിന്റെ വീട്ടിലേക്കാണല്ലോ പോവാ, അതോർത്തപ്പോ എന്തോ പോലെ.'' ഞാൻ പറഞ്ഞു.

''ടീ നിന്റെ പറച്ചില് കേട്ടാ തോന്നും കാലാകാലത്തേക്കുള്ള പോക്കാണെന്നു. രാത്രി ഇങ്ങോട്ടു തന്നെ വരൂലേ..'' എന്നും പറഞ്ഞു എല്ലാ ഇത്താത്താസും കളിയാക്കി ചിരിക്കാൻ തുടങ്ങി. ഞാൻ അവരെ നോക്കിപ്പേടിപ്പിച്ചു.

''ടീ ഷെസിന്റെ നിർബന്ധം കാരണം അല്ലെ നീ അവന്റെ വീട്ടിൽ പോയി നിക്കേണ്ടി വന്നത്. ഷാദ് അങ്ങനൊന്നും അല്ലല്ലോ. നിനക്ക് രണ്ടു വീട്ടിലും ഇഷ്ട്ടം പോലെ നിക്കാൻ പറ്റും.'' സെറീത്താ എന്റെ തലയിൽ തലോടിയിട്ടു പറഞ്ഞു. ഞങ്ങൾ കാറിലേക്ക് കേറി.

''അല്ല ഷാനയും ഷീനയും എവിടെ.. കണ്ടില്ലല്ലോ?'' ഞാൻ ചോദിച്ചു.

''ഓ രണ്ടും കെട്ടിയോന്മാരുടെ കൂടെ ഡ്രെസ്സൊക്കെ കൊണ്ട് ബ്യുട്ടീപാർലറിൽ പോയിരിക്കാ ഒരുങ്ങാൻ. അവിടുന്ന് അമ്മായി അമ്മയെ ഒക്കെ കൂട്ടീട്ടേ വരൂ. പിന്നെ ആ നാഷിയുടെ ഭാര്യയെ ഇന്നലെ രാത്രി തന്നെ കൂട്ടീട്ടു വന്നു പോലും എന്നാ ഷമീർക്ക പറഞ്ഞത്. നിന്നെക്കാൾ അവളാണ് നല്ലതു എന്ന് കാണിക്കാനുള്ള പുറപ്പാടാ ആ തള്ളയുടെ.

ആ നാഷിയും ഭാര്യയും സ്നേഹിച്ചു കെട്ടിയതാ. നല്ല സ്നേഹത്തിലായിരുന്നു അവര് രണ്ടും. ആ പെണ്ണുമ്പിള്ളക്ക് അത് തീരെ ഇഷ്ട്ടമായില്ല. ഓരോന്ന് ചെയ്തു രണ്ടാളെയും തെറ്റിച്ചതാ. ഇപ്പൊ നിന്നെ കാണിക്കാൻ വേണ്ടി അവളെ തിരിച്ചു കൊണ്ട് വരികയാ. 

കാണണം ആ മുതലിനെ ഒന്ന്. ഞങ്ങളൊന്നും ഇതുവരെ കണ്ടിട്ടില്ല. ലവ് മാര്യേജ് ആയിരുന്നല്ലോ. ദുബായിൽ വച്ചാ കല്യാണം ഒക്കെ കഴിഞ്ഞത്. പിന്നെ അവരൊന്നും ഇവിടെ ഒരു പരിപാടിക്കും വരാറില്ലല്ലോ. നാഷിയെ തന്നെ ഷാനൻറേം ഷീനാന്റേം കല്യാണത്തിന്  ശേഷം ആദ്യമായിട്ടാ ഇന്നലെ കണ്ടത്.'' ഷൈമത്ത പറഞ്ഞു.

''എന്തേലുമായികൊട്ടെ, എന്റെ തലയിൽ നിന്നും ഒഴിഞ്ഞു പോയല്ലോ. പിന്നെ എന്നെ കൊണ്ട് ആ പെൺകുട്ടിക്ക്  അവളെ ജീവിതം തിരിചു  കിട്ടാണേൽ എനിക്ക് സന്തോഷമേ ഉള്ളൂ.'' ഞാൻ പറഞ്ഞു.

''വാ ഓഡിറ്റോറിയം എത്തി. ഇറങ്.'' സന പറഞ്ഞതും ഞങ്ങൾ പുറത്തേക്കിറങ്ങി.

ഷാദിന്റെ വീട്ടുകാർ ആദ്യമേ എത്തിയിരുന്നു. ഞങ്ങള കാത്തു അവർ പുറത്തു തന്നെ  നിപ്പുണ്ടായിരുന്നു.

''നിങ്ങള് എവിടെ ആയിരുന്നു അവരൊക്കെ എത്തിയിട്ട് അര മണിക്കൂർ ആയി.'' ഉപ്പ ദേഷ്യത്തോടെ വന്നിട്ട് പറഞ്ഞു. ഉപ്പയും മൂത്താപ്പയുമൊക്കെ നേരത്തെ വന്നിരുന്നു. 

''പടച്ചോനെ ഇവര് ഇത്ര നേരത്തെ എത്തിയോ.. ദേഷ്യം പിടിക്കാതിരുന്നാൽ മതിയായിരുന്നു.'' എന്റെ ഉമ്മ പറഞ്ഞു. അത് കേട്ടപ്പോ എനിക്കും ടെൻഷനായി.

"മോളു സാരിയിൽ സുന്ദരി ആയിട്ടുണ്ട്."   ഷാദിന്റെ ഉമ്മ പറഞ്ഞു.

''സോറി കേട്ടോ ഞങ്ങളിച്ചിരി വൈകിപ്പോയി. നല്ല ട്രാഫിക്കുണ്ടായിരുന്നു.'' ഉമ്മ ഷാദിന്റെ ഉമ്മാനോട് പറഞ്ഞു.

''അയ്യോ അതിനെന്താ, ഞങ്ങൾ വന്നപ്പോ ദേ ഇവര് കുടിക്കാൻ ഒക്കെ തന്നു. പിന്നെ മോള് വരട്ടെ എന്ന് വച്ച് നിന്നതാ പുറത്തു. ദേ ഷഹിക്ക് ഇരിക്കാൻ കസേര വരെ അവര് കൊണ്ട് തന്നു. ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല.'' ഷാദിന്റെ ഉമ്മ എന്റെ ഉമ്മാന്റെ കൈ പിടിച്ചിട്ടു പറഞ്ഞു.

അപ്പോഴാ ഞാൻ ഷഹിയെ ശ്രദ്ധിച്ചേ. അവള് അവിടെ എന്നെയും നോക്കി ഇരിക്കുന്നുണ്ട്. അവൾ എണീക്കാൻ പോയതും ഞാൻ അവളെ അടുത്തേക്ക് പോയി അവിടെ തന്നെ ഇരുത്തി.

"എങ്ങനെ ഉണ്ട് ഷാഹി." ഞാൻ ചോദിച്ചു.

"ഒരു കുഴപ്പവുമില്ല ആമീ.. ഐ ആം പെർഫെക്ടലി ആൾറയിറ്റ്." ഷഹി ചിരിച്ചോണ്ട് പറഞ്ഞു.

"ഹ്മ്മ് എന്നെ കൊണ്ട് പറയിപ്പിക്കണ്ട. എയർപോർട്ടിൽ നിന്നും ഇവിടെ എത്തുന്ന വരെ ശർദി തന്നെ ആയിരുന്നു. എന്നിട്ടോ ഉറങ്ങാൻ പറഞ്ഞിട്ട് രാവിലെ അഞ്ചു മണിക്ക് തന്നെ എണീറ്റു. എന്നെയും ഉറങ്ങാൻ വിട്ടില്ല." ജാസി പരിഭവത്തോടെ പറഞ്ഞു.

''അത് നിനക്ക് ഉറങ്ങാൻ പറ്റാത്തത് കൊണ്ടല്ലേ ജാസീ.'' ഷാദിന്റെ ഉപ്പ പറഞ്ഞു.

''ഈ ഉപ്പ എല്ലാം അങ്ങ് കണ്ടു പിടിച്ചു കളയും, കൊച്ചുകള്ളൻ..'' എന്നും പറഞ്ഞു ജാസി ഷാദിന്റെ ഉപ്പാന്റെ കവിളിൽ പിച്ചി. ശരിക്കും ഉപ്പയും മകനും ആണെന്നെ പറയൂ, മരുമകൻ ആണെന്നെ തോന്നില്ല.

എന്റുപ്പാനെ പോലെ തന്നെ ഭാഗ്യം ചെയ്ത ആളാ ഷാദിന്റെ ഉപ്പയും. അത്ര സ്നേഹത്തിലാ ജാസിയും ഷാദിന്റെ ഉപ്പയും. ശരിക്കും ഒരു മോനെ പോലെ തന്നെ പെരുമാറുന്നു. ചില പുതിയാപ്പിളമാരെ പോലെ ഭാര്യയുടെ ഉപ്പ ആയാലും ഉപ്പാപ്പ ആയാലും എത്ര പ്രായം ഉള്ള ആൾ ആയാലും എന്നെ ബഹുമാനിക്കണം, ഞാൻ പറയുന്നത് അനുസരിക്കണം എന്തേലും തമാശ പറഞ്ഞാൽ പോലും ദേഷ്യം പിടിച്ചു പോവാ അങ്ങനെ ഒന്നും ഇല്ലല്ലോ. ജാസിയും അതെ ഷാദും അതെ ഭാര്യയുടെ വീട്ടുകാരെ സ്വന്തം വീട്ടുകാരെ പോലെ കാണുന്നു. അതിലും സന്തോഷം ഒരു പെണ്ണിനും കിട്ടാനില്ല.

''ടീ നിന്റെ ഭാഗ്യം ആണെടീ ഇങ്ങനൊരു കുടുംബം മാഷാഅല്ലാഹ്. ഞങ്ങൾക്കൊക്കെ കിട്ടിയ ഭാഗ്യം ധാ നിനക്കും കിട്ടി. സ്വന്തം മോളെ പോലെ നോക്കുന്ന ഭർത്താവിന്റെ വീട്ടുകാർ.'' സെറിത്താ മെല്ലെ പറഞ്ഞു.

''അതെന്നെ മുമ്ബ് ഓർമയില്ലേ ആ ഷെസിന്റെ മൂധേവി തള്ള ഒരു കല്യാണത്തിന് പോയപ്പോ ഷമീനുമ്മ ശരിക്കും നോക്കിയില്ല എന്നും പറഞ്ഞു എന്തൊരു ബഹളം ആയിരുന്നു. എല്ലാരേയും മുന്നിൽ ഷമീനുമ്മാനെ നാണം കെടുത്തി. പുതിയാപ്പിളയുടെ വീട്ടുകാരെ അപമാനിച്ചു എന്ന് പറഞ്ഞിട്ട്.'' മിച്ചൂത്ത പറഞ്ഞു.

''ഹ്മ്മ് ഇപ്പോഴാവും എന്റെ ദുആ പടച്ചോൻ കേട്ടത്, അൽഹംദുലില്ലാഹ്.'' ഞാൻ പറഞ്ഞു നോക്കിയത് ഷാദിന്റെ മുഖത്തേക്കായിരുന്നു. എന്റെ മുഖം കാണ്ടാവണം പിരികം പൊക്കി എന്തെ എന്ന് ചോദിച്ചു. ഞാൻ ഒന്നുമില്ല എന്ന് തലയാട്ടി.

''അല്ല ഇങ്ങനെ നിക്കാനാണോ പ്ലാൻ, എല്ലാരും അകത്തേക്ക് കേറൂ.'' ഷാദിന്റെ ഉപ്പ പറഞ്ഞു. ഞങ്ങൾ അകത്തേക്ക് കേറി.

അപ്പോളേക്കും സഫയും മർവ്വയും അവരെ വീട്ടുകാരൊക്കെ എത്തി. പിന്നെ ഫുൾ ബഹളം ആയിരുന്നു. ഞങ്ങളെ റെഡി ആക്കാൻ കൊണ്ടുപോയി. സഫയ്ക്കും മർവ്വക്കും എനിക്കും ലഹങ്ക ആയിരുന്നു. അവരതു മെറൂൺ കളറിൽ ഒരേ പോലെ ഉള്ള നല്ല വെയിറ്റ് ഉള്ളതായിരുന്നു. അത് കണ്ടു ഞാൻ പേടിച്ചു. ഇങ്ങനുള്ള ഡ്രെസ്സും ഇട്ടു മുമ്പ് നിന്നതു ഓർമ്മ വന്നു.. ഞാൻ നോക്കിയപ്പോ എന്റേത് പിങ്ക് ആൻഡ് ബ്ലൂ കളറിൽ സിമ്പിൾ ആയ വെയിറ്റ് കുറഞ്ഞ ലഹങ്ക ആയിരുന്നു. എനിക്ക് നല്ലോണം ഇഷ്ട്ടായി. എന്റെയും ഷാദിന്റെയും ഫേവറിറ്റ് കളർ. 

''ഷാദിന്റെ സെലക്‌ഷൻ ആണ്. അവൻ അവിടുന്ന് വാങ്ങി വച്ചതാ, ഷഹിയെ ഏൽപ്പിച്ചതായിരുന്നു. എന്തായാലും ഒരു ഫങ്ക്ഷൻ വെക്കുമല്ലോ, അപ്പൊ ഇടാൻ വേണ്ടീട്ട്. അതോണ്ട് ഞങ്ങൾക്ക് ഡ്രെസ്സിനു ഓടേണ്ടി വന്നില്ല.'' സിനാന ഇത്ത പറഞ്ഞു. കള്ളൻ എന്നോടൊന്നും  പറഞ്ഞില്ല.

ഞാൻ പോയി അതിട്ടിട്ടു വന്നു. പിന്നെ ഇത്ത തന്നെ അതിന്റെ ഷാൾ നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ ചുറ്റി തലയിലൂടെ ഇട്ട് എന്നെ റെഡി ആക്കി തന്നു. ഷഹിയെ പിടിച്ചു അവിടെ ഉണ്ടായിരുന്ന ബെഡിൽ കിടത്തി. ഇനി കുറെ നേരം നിർത്തവും നടത്തവും ആവുമല്ലോ.

മൊത്തം കഴിഞ്ഞപ്പോ എനിക്ക് തന്നെ എന്നെ മനസ്സിലായില്ല. അത്രയും അടിപൊളി ആയിരുന്നു. ഇതുവരെ എന്നെ ഇത്ര ഭംഗിയിൽ കണ്ടിട്ടില്ല എന്ന് എല്ലാരും പറഞ്ഞു.

@@@@@@@@@@@@@@@@@@@@@@

ഓഡിറ്റോറിയത്തിൽ എത്തി ഞാൻ നമ്മളെ അളിയൻസിന്റെ കൂടെ റെഡി ആവാൻ പോയി. റെഡി ആയപ്പോ എന്നെ പിടിച്ചു അവിടെ കസേരയിൽ ഇരുത്തി. ഫ്രണ്ട്സിന്റെ അഭാവം നല്ലോണം അറിയുന്നുണ്ട്. അവർക്കു വിഡിയോ കാൾ ചെയ്തിട്ട് എല്ലാം കാണിച്ചു കൊടുത്തു. 

കുറെ നേരമായി റെഡി ആയി കാത്തിരിക്കുന്നു. എന്റെ പെണ്ണിനെ കാണാൻ ഇല്ല. ബാക്കി രണ്ടു മണവാട്ടിമാരും എത്തി. അവളെയും പ്രതീക്ഷിച്ചു  സ്റ്റേജിന്റെ സൈഡിലേക്ക് നോക്കി ഇരിക്കുമ്പോളാണ് പിന്നിൽ നിന്നും ശബ്ദം കേട്ടത്. തിരിഞ്ഞു നോക്കിയ എന്റെ കണ്ണ് തള്ളിപ്പോയി. 

ധാ എന്റെ പെണ്ണ് ഒരുങ്ങി  നല്ല അടിപൊളി ആയി വരുന്നു. ആ എൻട്രി ഒന്ന് കാണണം മക്കളേ... അവളുടെ എട്ടു ആങ്ങളമാരുടെ നടുക്ക്  കൂളിംഗ് ഗ്ലാസൊക്കെ വച്ച് ഒന്നും പറയണ്ട. കാലാ  ചഷ്മ പാട്ടിനു സ്റ്റെപ്പും ഇട്ടൊണ്ടാണ് വരവ്. അവസാനം ആമിയെ എന്റെ അടുത്താക്കിയിട്ട് അവരൊക്കെ പോയി. പോണ  വഴിക്കു ഫജു ആമിയുടെ കൂളിംഗ് ഗ്ലാസ്  തട്ടി എടുത്തു കൊണ്ട് പോയി. അത് അവന്റെ ആവാനേ ചാൻസ് ഉള്ളൂ.

ആമിയെ കണ്ടതും ഞാൻ സ്‌റ്റക്കായി. ഞാൻ വാങ്ങിയ ലഹങ്ക അവൾക്കു ഇത്ര മാച്ച് ആവുമെന്ന് കരുതിയാതെ ഇല്ല. ദുബായിൽ വച്ചു ഞാൻ ഒരിക്കെ പോയപ്പോ കണ്ടതാണ് ആ ലഹങ്ക. അവൾക്കു സിമ്പിൾ ആണ് ഇഷ്ട്ടം എന്ന് എനിക്കറിയാം. അന്ന് ഇഷ്ട്ടമായിട്ടു വാങ്ങി ഷാഹിയുടെ കയ്യിൽ കൊടുത്തതാ. പിന്നെ അതിനു മാച്ച് ആയി എനിക്കും എടുത്തു

@@@@@@@@@@@@@@@@@@@

ഇത് പോലെ വരണമെന്നൊന്നും കരുതിയതല്ല. പിന്നെ ഇക്കാക്കമാര് പറഞ്ഞപ്പോ അങ്ങ് സമ്മതിച്ചു. ഞാൻ മെല്ലെ ഷാദിനെ നോക്കിയപ്പോ വായും തുറന്നു കണ്ണും തള്ളി എന്നെ ഇമവെട്ടാതെ നോക്കി ഇരിക്കാ. അവൻ ഒരു ബ്ലൂ കോട്ടും പിങ്ക് ഷർട്ടും ആണ് ഇട്ടിട്ടുള്ളത്. 

ഞാൻ എന്തെ എന്ന് ചോദിച്ചു  നോ റെസ്പോൺസ്. ഷാദ് എന്ന് വിളിച്ചു നോക്കി ബോധം വന്നില്ല. മെല്ലെ ഷോൾഡറിൽ തട്ടി നോക്കി ഒരു കുലുക്കവും ഇല്ല. പിന്നൊന്നും നോക്കീല കാലിനു നല്ല ചവിട്ടു വച്ച് കൊടുത്തു. അലറും എന്ന് ഉറപ്പുള്ള കാരണം വാ ഞാൻ ആദ്യമേ പൊത്തി വെച്ചിരുന്നു.

ഷാദ് കാല് തടവിയിട്ടു എന്നെ ദേഷ്യത്തോടെ നോക്കി. പക്ഷെ പെട്ടെന്ന് തന്നെ ഭാവം മാറി.

''എന്താ മോനെ ഒരു കള്ള നോട്ടം.'' ഞാൻ പുരികം പൊക്കി ചോദിച്ചു.

''ടീ പ്ലീസ് നീ ഒന്ന് ഡ്രസിങ് റൂം വരെ വന്നേ.'' ഷാദ് പറഞ്ഞു.

''എന്തിനു ഇപ്പൊ അല്ലെ അവിടുന്ന് വന്നത്.'' ഞാൻ ചോദിച്ചു.

''അത് പിന്നെ ഉണ്ടല്ലോ.. അത്..'' ഷാദ് വിക്കാൻ തുടങ്ങി.

''എന്തോന്ന് ഇത്, കാര്യം പറ.'' ഞാൻ പറഞ്ഞു. അപ്പൊ ഷാദ് ഒരു കാര്യം എന്റെ ചെവിയിൽ പറഞ്ഞു. അത് കേട്ട് എന്റെ കിളി പോയി. അപ്പൊ തന്നെ അവന്റെ കാലിനിട്ടു ഒരു ചവിട്ടും കൂടി കൊടുത്തു, മുഖം തിരിച്ചിരുന്നു.

വൃത്തികെട്ട ഡ്രാക്കുള, ഒരു കണ്ട്രോളും ഇല്ലാത്ത സാധനം. എന്താ പറഞ്ഞെന്നറിയോ നമ്മക്ക് ഇന്ന് രാത്രിയാതെ ഞങ്ങളെ സെക്കന്റ് ഫസ്റ്റ് നായിട്ട് ഇപ്പൊ നടത്താമെന്നു, കൊരങ്ങൻ. പിന്നെ ഞാൻ ആ ഭാഗത്തെ നോക്കിയില്ല. വേറൊന്നും കൊണ്ടല്ല, അഥവാ ചെക്കന്റെ കണ്ട്രോള് പോയാലോ... 

ഞാൻ നോക്കാത്തത് കൊണ്ട് എന്നെ തോണ്ടിയും പിച്ചിയും ചോറ ആക്കിക്കൊണ്ടിരിക്കുകയാ. ബാക്കി എല്ലാരും ആണെങ്കിൽ പൊരിഞ്ഞ പണിയിലും. ഇക്കാക്കസിനെ ഒന്നും ഇപ്പൊ കാണാനേ ഇല്ല. അപ്പോഴാ ഷാനയും ഷീനയും വിത്ത് അവരെ ഹസ്ബൻഡ് ഫാമിലി ഞങ്ങളെ അടുത്തേക്ക് വന്നത്. പക്ഷെ നിഹാദ് ഇല്ലായിരുന്നു.

പരിചയമില്ലാത്ത ഒരു പെൺകുട്ടി കൂടി അവരെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അതായിരിക്കും നാഷിയുടെ ഭാര്യ. കയ്യിൽ ഒരു കുട്ടിയും ഉണ്ട്. ഞങ്ങളവരെ കണ്ടപ്പോ എണീറ്റു. ഷാനയും ഷീനയും ആ പെണ്ണും എന്തിനു അവരെ അമ്മായിയമ്മ വരെ മേക്കപ്പിൽ കുളിച്ചിട്ടുണ്ട്. 

''ആ നിങ്ങള് ഇവിടെ ഇരിക്കുവായിരുന്നോ. ഉമ്മാ ഇതാണ് ആമിയുടെ ഹസ്ബൻഡ് ഷാദ് അല്ല ഷെഹ്‌സാദ് പിന്നെ ആമീ ഇതാണ് ഫസ്‌ന നാഷിയുടെ ഭാര്യ.'' ഷാന.

''ഹലോ..'' ഞാൻ പറഞ്ഞു. അപ്പോഴാ ഞാൻ ശ്രദ്ധിച്ചേ ആ നിഷാദിന്റെയും നാഷിയുടെയും കണ്ണ് എന്റെ മേലെ തന്നെയാ. കണ്ടപ്പോ എന്തോ പോലെ തോന്നി. ഞാൻ ഷാദിനെ പറ്റിച്ചേർന്നു നിന്നു.

''കണ്ടല്ലോ നിന്നെക്കാൾ യോഗ്യ തന്നെയാ എന്റെ മോന്റെ ഭാര്യ. എന്ത് കണ്ടിട്ടാണാവോ നിന്നെ ഇഷ്ട്ടായെ.'' ഷാനൻറെ അമ്മായിഅമ്മ പറഞ്ഞു. അത് എന്നെ നോക്കി ചോര ഊറ്റുന്ന നിങ്ങളെ മക്കളോട് ചോദിക്കു.. പടച്ചോനെ ഷാദ് എങ്ങാനും അവരെ നോട്ടം കണ്ടാൽ തീർന്നു.

ആഹാ തീർന്നു മക്കളെ തീർന്നു. അവരെന്നെ നോക്കുന്നു ഷാദ് അവരെ നോക്കുന്നു. ഇന്ന് ഇവിടെ വല്ലോം നടക്കും.

''എന്നാലും ആമീ നിനക്ക് കുറച്ചൂടെ നല്ല ഡ്രസ്സ് ആവാമായിരുന്നു.'' ഷാന.

''അതെന്നെ ഞങ്ങളെ കല്യാണത്തിന് അമ്പതിനായിരത്തിന്റെ ഡ്രസ്സ് ആണ് ഇവർ കൊണ്ട് വന്നത്.'' ഷീന പറഞ്ഞതും അവരെ എല്ലാരെ മുഖത്തും ഒരു അഹങ്കാര ഭാവം കണ്ടു.

''എന്റമ്മോ അതിത്തിരി കൂടുതൽ ആയിപ്പോയില്ലേ. ആ പൈസക്ക് എത്ര പേരുടെ വയറു നിറക്കാൻ പറ്റും.. ഇത് കണ്ടോ ഈ ഡ്രെസ്സിനു വെറും അഞ്ഞൂറ് ദിർഹംസേ ആയുള്ളൂ. അതായത് നാട്ടിലെ വെറും പത്തായിരം രൂപ അതും അവര് ഡിസ്‌കൗണ്ട് തന്നതോണ്ട് എട്ടായിരമേ ആയുള്ളൂ.. നോക്കിയേ എന്താ ഭംഗീ, അവളും ഹാപ്പി എന്റെ പോക്കെറ്റും ഹാപ്പി.'' ഷാദ്.

''അയ്യേ, എന്താ ആമീ ഇത്. നിനക്ക് എന്നാ നിന്റെ ഉപ്പാനോട് പറഞ്ഞിട്ട് കുറച്ചൂടെ നല്ല ഡ്രസ്സ് വാങ്ങിക്കൂടായിരുന്നോ.'' ഷാന.

''നിനക്ക് കുറച്ചൂടെ നല്ല ഫിനാഷ്യൽ ബാഗ്രൗണ്ട് ഉള്ള ആളെ കെട്ടിക്കൂടായിരുന്നോ..'' ഷീന  

''എന്തിന് പൊങ്ങച്ചം പറഞ്ഞു നടക്കാനോ. സ്നേഹമില്ലാത്ത പണക്കാരന്റെ കൂടെ ജീവിക്കുന്നതിലും ഭേദം ഹൃദയം മുഴുവൻ സ്നേഹമുള്ള ഒരുത്തന്റെ കൂടെ പട്ടിണി കിടക്കുന്നതാ. പിന്നെ വെറും ഒരു ദിവസം നാട്ടുകാരെ കാണിക്കാൻ വേണ്ടി ഇരുപത്തിനായിരവും മുപ്പത്തിനായിരവും ഒക്കെ കൊടുത്തു ഡ്രസ്സ് വാങ്ങും. എന്നിട്ടു അത് പിന്നീട് ഉപയോഗിക്കുമോ. എവിടെ?? നിങ്ങളെ കല്യാണ ഡ്രസ്സ് പിന്നെ നിങ്ങള് എത്ര വട്ടം ഇട്ടൂ'' ഞാൻ ചോദിച്ചു.

''അതൊക്കെ പിന്നെ ഇടാൻ പറ്റോ.'''ഷീന.

''അതെന്നെ, അതൊന്നും പിന്നെ ഇടാൻ പറ്റില്ല. എടുത്താൽ പൊങ്ങാത്ത ഡ്രെസ്സും ഇട്ട് നടുവേദന വരുത്തുന്നതിലും എനിക്കിഷ്ട്ടം ധാ ഷാദ് വാങ്ങിച്ചു തന്ന ഈ സിംപിൾ ലഹങ്ക ആണ്. എന്റെ ഇഷ്ട്ടം നോക്കിയാ അവനിതു വാങ്ങിയത് അല്ലാതെ നാട്ടുകാരെ പൈസ കാണിച്ചു പൊങ്ങച്ചം കാണിക്കാനല്ല.'' ഷാദ് അപ്പൊ എന്നെ അത്ഭുതത്തോടെ നോക്കി. ഞാൻ അവരെ മുഖത്ത് നോക്കി പറഞ്ഞത് കൊണ്ടാവും. ഷാദിനെ ഒരു വാക്കു കൊണ്ട് പോലും ആരും വേദനിപ്പിക്കുന്നതോ താഴ്ത്തുന്നതോ എനിക്ക് ഇഷ്ട്ടമല്ല.

മുന്നിൽ നിക്കുന്ന എല്ലാ എണ്ണത്തിന്റെയും മോന്ത കടന്നല് കുത്തിയ പോലുണ്ട്. ഇപ്പൊ എന്നെ കടിച്ചു കീറും എന്ന ഭാവത്തിൽ ആണ്. എന്നാലും ഒരു ഫാമിലി മൊത്തം ഒരുപോലെ ആയിപ്പോയല്ലോ.

''ആഹ് നിങ്ങള് ഇവിടെ നിക്കുവായിരുന്നോ, നിശൂ ഇവിടെ നമ്മളെ കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്യാൻ പോവുന്ന ആൾക്കാർ വന്നിട്ടുണ്ട്. വാ നമുക്ക് അവരടുത്തു പോവാം.'' നിഹാദ് വന്നു പറഞ്ഞു. എന്നിട്ടു ഞങ്ങളെ രണ്ടാളെയും അടിമുടി സ്കാൻ ചെയ്തു.

''ടാ നമ്മളെ കെട്ടിയോളമാർ ബ്യുട്ടീപ്പർലെറിൽ പോയി ഇത്ര മണിക്കൂർ ചിലവിട്ടിട്ടും ഇവളെ അത്രേം ആയില്ലല്ലോ. നിനക്ക് ഭാഗ്യമില്ല നാശി.'' നിഹാദ് നാഷിയോടും നിഷാദിനോടും മെല്ലെ പറഞ്ഞത് ഞാൻ കേട്ടു. ഞാൻ മാത്രം അല്ല എന്റെ സ്വന്തം ഡ്രാക്കു മുത്തും. ധാ അവന്റെ കണ്ണുകൾ ചുവക്കാൻ തുടങ്ങി. ഞാൻ വേഗം ഷാദിന്റെ കൈ പിടിച്ചു വച്ചു.

''വാ നമുക്കവരെ അടുത്തേക്ക് പോവാം.'' നിഷാദ് ഷാദിന്റെ മുഖം കണ്ടിട്ടാണെന്നു തോന്നുന്നു അവരെ കൂട്ടീട്ടു പോയി. ഞാൻ അവര് പോവുന്നതും നോക്കി നിന്നു. അവര് പോയി സംസാരിക്കുന്ന ആളെ കണ്ടതും ഞാൻ ഷാദിനെ നോക്കി. ഞങ്ങള് ചിരിക്കാൻ തുടങ്ങി. അവർക്കുള്ള പണി റെഡി ആവുന്നുണ്ട്.

ഞാൻ ഷാദിനെ നോക്കിയപ്പോ അവൻ ചിരി നിർത്തി എന്നെ തന്നെ നോക്കുന്നു. ഞാൻ എന്താ എന്ന് ചോദിച്ചതും ചുറ്റും ഒന്ന് കണ്ണോടിച്ചു എന്നിട്ടു പെട്ടെന്ന് എന്റെ കവിളിൽ ഒരുമ്മ തന്നു.

@@@@@@@@@@@@@@@@@@@@@@.

അവള് അടുത്ത് വന്നിട്ടും ഞാൻ അറിഞ്ഞില്ല. പിന്നെ ചവിട്ടു കിട്ടിയപ്പോളാ ബോധം വന്നേ. ആപ്പോ ആ കുരിപ്പു എന്താ എന്ന് ചോദിച്ചു വെറുപ്പിച്ചു അതിനവൾക്കു ചെവിയിൽ മറുപടി കൊടുത്തതും വീണ്ടും കിട്ടി ചവിട്ട്.

അപ്പോളാണ് ആ അലവലാതികൾ വന്നത് നിഷാദും നാഷിദും വിത്ത് ഫാമിലി. അവരെ വർത്താനം കേട്ടു ചൊറിഞ്ഞു വന്നതാ. പിന്നെ ആ തെണ്ടികളുടെ നോട്ടവും. ആമി തടഞ്ഞത് കൊണ്ട് അവര് രക്ഷപ്പെട്ടു. അവര് ഡ്രെസ്സിനെ പറ്റി പറഞ്ഞപ്പോ ആദ്യം എന്തോ പോലെ ആയി. കുറേക്കൂടി നല്ലതു വാങ്ങാമായിരുന്നു എന്ന് തോന്നി.

പക്ഷെ ആമിയുടെ മറുപടി എന്നെ ഞെട്ടിച്ചു. അവരെ മുഖത്ത് നോക്കി പൊങ്ങച്ചം എന്ന് പറഞ്ഞപ്പോ ചിരി ആണ് വന്നത്. ആ നിഹാദ് വന്നപ്പോ പറഞ്ഞത് കേട്ടു അവനെ അപ്പൊ തന്നെ കൊല്ലാനാ തോന്നിയെ, പിന്നെ നമ്മളെ ബീവി അവരെ രക്ഷപ്പെടുത്തി. അവര് പോയി സംസാരിക്കുന്ന ആളെ കണ്ടതും ഞാനും ആമിയും ചിരിക്കാൻ തുടങ്ങി. അവർക്കു പണി കിട്ടാൻ സമയം ആയി.

പിന്നെ ആമിയെ കണ്ടപ്പോ തന്നെ എന്റെ കണ്ട്രോള് പോയതാ അവളുടെ വാക്കുകൾ കൂടി കേട്ടപ്പോ സന്തോഷം അടക്കാൻ പറ്റിയില്ല. അതാണ് അവളെ കവിളിൽ കൊടുത്ത്. അവളെ കയ്യീന്ന് ഒന്നൂടി കിട്ടി, കുഴപ്പമില്ല. നമ്മളെ അളിയന്മാരൊന്നും കാണാത്തതു കൊണ്ട് രക്ഷപ്പെട്ടു അല്ലെങ്കി ഞങ്ങളെ പൊങ്കാല ഇട്ട് കൊന്നേനെ.

കുറച്ചു കഴിഞ്ഞു ആമിയുടെയും എന്റെയും ഉപ്പയും ഉമ്മയും സ്റ്റേജിൽ കേറി. പിന്നെ അവര് ഞങ്ങളെ പറ്റി എല്ലാരോടും പറഞ്ഞു. ഞങ്ങളെ കല്യാണം കഴിഞ്ഞു അതിന്റെ റിസെപ്ഷൻ ആണ് എന്ന് പറഞ്ഞതും സ്റ്റേജിന്റെ താഴെ നിന്നും മുറുമുറുപ്പ് തുടങ്ങി. എല്ലാർക്കും അത്ഭുതം ആയെന്നു തോന്നുന്നു. ഞങ്ങളെ ജീവിതം ഒരിക്കലും നന്നാവില്ല എന്ന് പറഞ്ഞു ശോകമടിച്ചിരുന്ന പല പരദൂഷണ ഗാങ്ങും സന്തോഷം അഭിനയിച്ചു പുഞ്ചിരിച്ചു തന്നു.

ഉപ്പ ഞങ്ങളെ സ്റ്റേജിലേക്ക് വിളിച്ചതും ഞങ്ങൾ എണീറ്റു നടന്നു. സ്റ്റേജിലേക്ക് സ്റ്റെപ്പ് കേറുമ്പോ ആമിയുടെ നേരെ ഞാൻ കൈ നീട്ടി. അവളെന്റെ കൈ പിടിച്ചു കേറി. പിന്നെ പോസ്റ്റ് ആയി റാഫിയുടെയും ശാഫിയുടെയും അവരെ ഭാര്യമാരുടെയും കൂടെ സ്റ്റേജിൽ നിന്നു.

ആമിയുടെ ഓരോ കുടുംബക്കാരായി വന്നു എന്നെ പരിചയപ്പെട്ടു. പേരും അഡ്രസ്സും ജോലിയും പറഞ്ഞു ഞാൻ മടുത്തു. ഒരു ബോർഡിൽ എഴുതിയിട്ട് കഴുത്തിൽ തൂക്കി ഇട്ടാലോ എന്ന് വരെ തോന്നിപ്പോയി. ആമിയെ നോക്കിയപ്പോ അതിലും പരിതാപകരം. ഓരോരുത്തർ വന്നു അവളെ ഹിസ്റ്ററിയും ജോഗ്രഫിയും കഴുത്തിലെ സ്വർണത്തിന്മ മാത്സും   ഒക്കെ എടുക്കുന്നുണ്ട്.

മടുത്തപ്പോ ആമിയോട് വാഷ്‌റൂമിൽ പോയി ഇപ്പൊ വരാമെന്നും പറഞ്ഞു ഞാൻ മെല്ലെ എന്റെ കോട്ട് ഊരി അവളുടെ കയ്യിൽ കൊടുത്തു.. ബാത്‌റൂമിൽ പോയി തിരിച്ചു വരുമ്പോ അവിട സൈഡിലെ റൂമിൽ നിന്നും എന്തോ സൗണ്ട് കേട്ടു. നോക്കിയപ്പോ കണ്ട കാഴ്ച  എന്റെ രക്തം തിളച്ചു. ഞാൻ ഷർട്ടിന്റെ കൈ മടക്കി അങ്ങോട്ട് നടന്നു.....കാത്തിരിക്കൂ.........

 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story